India - 2025

റവ. ഡോ. സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പില്‍ പുതിയ സുപ്പീരിയര്‍ ജനറല്‍

സ്വന്തം ലേഖകന്‍ 25-11-2018 - Sunday

എസ്എച്ച് മൗണ്ട്: ഒ.എസ്.എച്ച് സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയര്‍ ജനറലായി റവ. ഡോ. സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പിലിനെ തെരഞ്ഞെടുത്തു. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസംഘമാണ് സുപ്പീരിയര്‍ ജനറലിനെ തെരഞ്ഞെടുത്തത്.

കാനന്‍ ലോയില്‍ ഡോക്ടറേറ്റുള്ള റവ. ഡോ. സ്റ്റീഫന്‍ മോനിപ്പള്ളി ഇടവക വികാരിയാണ്. ഫാ. മാത്യു കുഴിപ്പള്ളില്‍, റവ. ഡോ. ജോസ് കുന്നുവെട്ടിയേല്‍, ഫാ. ജോസ് മാന്പുഴയ്ക്കല്‍, ഫാ. ഷിജു വട്ടംപുറത്ത് എന്നിവരെ പുതിയ കൗണ്‍സിലേഴ്‌സായും ഫാ. ലൂക്കോസ് കുഴിപ്പള്ളിയെ പുതിയ ഓഡിറ്റര്‍ ജനറലായും തിരഞ്ഞെടുത്തിട്ടുണ്ട്.


Related Articles »