India - 2026

വൈദികരത്‌നം പുരസ്‌കാരം മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിന്

സ്വന്തം ലേഖകന്‍ 19-01-2019 - Saturday

കൊച്ചി: സീറോ മലബാര്‍ സഭയുടെ വൈദികരത്‌നം പുരസ്‌കാരം കോതമംഗലം രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിനും സഭാതാരം പുരസ്‌കാരം സാഹിത്യകാരനും അധ്യാപകനുമായ പ്രഫ. മാത്യു ഉലകംതറയ്ക്കും. സഭയ്ക്കും സമൂഹത്തിനും വിവിധ മേഖലകളില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണു പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. സീറോ മലബാര്‍ സഭാദിനമായ ജൂലൈ മൂന്നിനു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സിനഡാണ് ഇരുപുരസ്‌കാരങ്ങളും പ്രഖ്യാപിച്ചത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »