India - 2025
"ജീവ സംസ്ക്കാരത്തിന്‍റെ വക്താക്കളാകുക": പ്രൊലൈഫ് ദിനം കോട്ടയം നവജീവനില്‍ ആഘോഷിച്ചു
സാബു ജോസ് 17-03-2016 - Thursday
കോട്ടയം: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രൊലൈഫ് ദിനാഘോഷം കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവനില്‍ നടന്നു. രാവിലെ 10.30 ന് ആരംഭിച്ച പൊതുസമ്മേളനം കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടറും ഫാമിലി കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ ജോര്‍ജ്ജ് എഫ് സേവ്യര്‍ വലിയ വീട് അധ്യക്ഷത വഹിച്ചു. നവജീവന്‍ ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍ പി.യു. തോമസിനെ, ചടങ്ങിൽ ആദരിച്ചു.
അയല്‍ക്കാരനായ ആരെയും ജാതിമത വ്യത്യാസമില്ലാതെ സ്നേഹിക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുവാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. പോള്‍ മാടശ്ശേരി പറഞ്ഞു. സമൂഹത്തില്‍ മരണസംസ്ക്കാരം വര്‍ദ്ധിച്ചു വരുമ്പോള്‍ കണ്ണടച്ച്, കൈയും കേട്ടി, മൗനം പാലിക്കാതെ ജീവസംസ്ക്കാരത്തിന്‍റെ വക്താക്കളായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലെ പൊതുസമൂഹത്തിന് കാരുണ്യത്തിന്‍റെ മഹനീയ സന്ദേശം നല്‍കുവാന്‍ നവജീവനിലെ പി.യു.തോമസ്സിന് സാധിക്കുന്നുവെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍ പറഞ്ഞു.
"കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സഹോദരന് കാവലും സമൂഹത്തിന് കരുതലുമാവുക, ജീവന്‍ സംരക്ഷിക്കാന്‍ ജീവന്‍ സമര്‍പ്പിച്ച സമര്‍പ്പിതരെ ആദരിക്കുക" എന്നിവയാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. കേരള സ്പെഷ്യല്‍ സ്കൂള്‍ ഒളിമ്പിക്സ് ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സി എം ഐ. കെസിബിസി പ്രൊലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്‍റമാരായ ജയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് പുളിക്കന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ് സി സി,അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ പ്രതിഭ എസ് ഡി, സിസ്റ്റര്‍ മേരി മാര്‍സെല്ലസ്, സാലു എബ്രഹാം കല്‍പ്പെറ്റ, സെലസ്റ്റൃന്‍ ജോണ്‍ തലശ്ശേരി, ടോമി പനക്കക്കുഴി, റോണ റിവേര കൊല്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം മേഖലാ യാത്രയുടെ പ്രചാരണാര്‍ത്ഥം കാരുണ്യ പതാക വൈസ് പ്രസിഡന്റ് യുഗേഷ് തോമസിനും പി.യു.തോമസിനും കൈമാറിക്കൊണ്ട് ഫാ. റോബി കണ്ണന്‍ചിറ നിര്‍വഹിച്ചു. മാര്‍ച്ച് 25 വരെയുള്ള ദിവസങ്ങളില്‍ രൂപതാ, ഇടവക അടിസ്ഥാനത്തില്‍ പ്രൊലൈഫ് സമ്മേളനം, റാലികള്‍, കാരുണ്യ സംഗമങ്ങള്‍, കാരുണ്യ യാത്ര എന്നിവ സംഘടിപ്പിക്കും. കാരുണ്യ സന്ദേശ യാത്രയുടെ കോട്ടയം മേഖലാ യാത്ര ഏപ്രില്‍ 1, 2 ദിവസങ്ങളില്‍ പാലാ, കോട്ടയം, കാഞ്ഞിരപ്പള്ളി വിജയപുരം രൂപതകളില്‍ പര്യടനം നടത്തുന്നതാണ്.
(ഫോട്ടോ മാറ്റര്‍: പ്രൊലൈഫ് ദിനാഘോഷം കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവനില്‍ ഫാ. പോള്‍ മാടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു. സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ജയിംസ് ആഴ്ചങ്ങാടന്‍, സാബു ജോസ്, ഫാ. റോബി കണ്ണന്‍ചിറ സി.എം. ഐ., പി.യു തോമസ്, യുഗേഷ് പുളിക്കന്‍, അഡ്വ. ജോസി സേവ്യര്‍ തുടങ്ങിയവര്‍ സമീപം.)