Contents

Displaying 12451-12460 of 26200 results.
Content: 12774
Category: 1
Sub Category:
Heading: ആയിരത്തിലധികം ക്രിസ്ത്യന്‍ ആശുപത്രികള്‍ വിട്ടുതരാന്‍ തയാര്‍: മോദിക്ക് ക്രൈസ്തവ നേതൃത്വത്തിന്റെ കത്ത്
Content: ഡൽഹി: കോവിഡ് 19നെ രാജ്യം ഒറ്റകെട്ടായി നേരിടുന്ന സാഹചര്യത്തിൽ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ക്രൈസ്തവ ആതുരാലയങ്ങൾ വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചും 'ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്' പ്രധാനമന്ത്രിക്ക് കത്തയച്ചു. അറുപതിനായിരത്തോളം ബെഡ്ഡുകളുള്ള ആയിരത്തിലധികം ആശുപത്രികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുതരാനുള്ള സന്നദ്ധതയാണ് സംഘടന കത്തിലൂടെ അറിയിച്ചത്. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ദി ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, ഇമ്മാനുവൽ ഹെൽത്ത് അസോസിയേഷൻ, ക്രിസ്ത്യൻ മെഡിക്കൽ കോളേജസ് ഓഫ് വെല്ലൂർ & ലുധിയാന എന്നീ ആരോഗ്യമേഖലയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സംയുക്ത സംഘടനയാണ് 'ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്'. രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് പടരുമ്പോൾ ദേശീയ ആശുപത്രി ശൃംഖലയെന്ന രീതിയിൽ പ്രധാനമന്ത്രിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചു സഹകരിക്കാൻ സദാ സജ്ജരാണ് എന്ന സന്ദേശമാണ് സംഘടനാ ഭാരവാഹികൾ കത്ത് വഴി കൈമാറിയിരിക്കുന്നത്. പ്രാർത്ഥനയിലും പ്രവർത്തനത്തിലും രാഷ്ട്രത്തോടൊപ്പം പങ്കുചേരുന്നു എന്ന വാക്കുകളോടെയാണ് കത്ത് സമാപിക്കുന്നത്. അതേസമയം ഇതിനോടകം തന്നെ പ്രാദേശിക തലത്തിൽ കോവിഡ് പകർച്ച സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതോടൊപ്പം സർക്കാരുകളുമായി സഹകരിച്ചു രോഗനിർമ്മാർജ്ജനത്തിനാവശ്യമായ നടപടികളും 'ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്' സ്വീകരിച്ചിട്ടുണ്ട്. രാജ്യമെമ്പാടുമായി വ്യാപിച്ച് കിടക്കുന്ന ആശുപത്രി ശൃംഖലയിൽ വിദഗ്ധ സേവനങ്ങൾ നല്കി വരുന്നതോടൊപ്പം സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും ആലംബഹീനര്‍ക്കും വലിയ സഹായമാണ് 'ക്രിസ്ത്യൻ കോളിഷൻ ഫോർ ഹെൽത്ത്'ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലുള്ള ഇരുന്നൂറോളം ആശുപത്രികള്‍ വിട്ടുകൊടുക്കുവാന്‍ സന്നദ്ധരാണെന്ന് കെ‌സി‌ബി‌സി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരിന്നു. സഭയുടെ സമയോചിതമായ ഈ നിലപാടിന് നവമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-26-14:15:34.jpg
Keywords: മോദി, പ്രധാനമന്ത്രി
Content: 12775
Category: 4
Sub Category:
Heading: കൊറോണകാലത്തും ഈ വൈദികർ തിരക്കിലാണ്
Content: ലോകം മുഴുവനും കൊറോണ പിടിമുറുക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഭരണകൂടങ്ങളുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നു പൊതുജന പങ്കാളിത്തത്തോടെയുള്ള പരിശുദ്ധ കുര്‍ബാന അര്‍പ്പണം റദ്ദാക്കിയിരിക്കുകയാണ്. ദേവാലയ ശുശ്രൂഷകളും മുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നോക്കുവാനും, ദേവാലയവുമായുള്ള വിശ്വാസികളുടെ അടുപ്പം നിലനിര്‍ത്തുവാനും ക്രിയാത്മകവും വ്യത്യസ്തവുമായ നൂതന ആശയങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്ന കത്തോലിക്ക വൈദികരെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഇത്തരത്തില്‍ ഈ ദിവസങ്ങളില്‍ വൈദികര്‍ സ്വീകരിച്ച ആറ് വ്യത്യസ്തമായ പ്രേഷിത മാര്‍ഗ്ഗങ്ങളാണ് താഴെ പ്രതിപാദിക്കുന്നത്. #{black->none->b-> ‍കാറില്‍ ഇരിക്കുന്ന വിശ്വാസികള്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന}# “തുറന്ന കുര്‍ബാന” എന്ന വ്യത്യസ്തമായ ആശയവുമായിട്ടാണ് ഒരു കത്തോലിക്കാ പുരോഹിതന്‍ കഴിഞ്ഞ ആഴ്ച രംഗത്തെത്തിയത്. ദേവാലയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരുക്കിയ അള്‍ത്താരയില്‍ അദ്ദേഹം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന, പാര്‍ക്കിംഗ് സ്ഥലത്ത് സ്വന്തം കാറില്‍ ഇരുന്നുകൊണ്ട് 103.9 FM-ല്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന റേഡിയോയിലൂടെ കേട്ടുകൊണ്ടാണ് വിശ്വാസികള്‍ പങ്കെടുത്തത്. #{black->none->b-> ‍സെല്‍ഫി സര്‍വീസ്}# വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിശ്വാസികള്‍ ഇ-മെയിലിലൂടെ അയച്ചുകൊടുത്ത സെല്‍ഫി ഫോട്ടോകള്‍ ശേഖരിച്ചു പ്രിൻറ് ചെയ്തു അൾത്താരയ്ക്കു മുന്നിലുള്ള ഇരിപ്പിടങ്ങളിൽ ഉറപ്പിച്ചായിരിന്നു ഫാ. ജൂസപ്പേ കോർബാരി എന്ന വൈദികന്‍ കഴിഞ്ഞ ആഴ്ച ബലിയര്‍പ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിന്നു. ഇതിന് സമാനമായ ബലിയര്‍പ്പണം കേരളത്തിലും നടന്നുവെന്നത് മറ്റൊരു വസ്തുത. #{black->none->b-> ‍മേല്‍ക്കൂരയില്‍ നിന്നുകൊണ്ടുള്ള വിശുദ്ധ കുര്‍ബാന}# റോമിന്റെ സമീപപ്രദേശത്തെ ഒരു പുരോഹിതന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതും ഈ ദിവസങ്ങളില്‍ ശ്രദ്ധ നേടി. വിശ്വാസികള്‍ തങ്ങളുടെ ഭവനങ്ങളിലെ ജനാലയ്ക്കു ചാരെ നിന്നുകൊണ്ട് പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും അരൂപിയിലെ ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഇതോടൊപ്പം നടന്നു. #{black->none->b-> ‍കരുണയുടെ മഹത്തായ മണിക്കൂറിലെ പ്രാര്‍ത്ഥന}# മിസ്സിസിപ്പിയിലെ ജാക്ക്സണിലെ ഒരു പുരോഹിതന്‍ സ്വീകരിച്ച മാര്‍ഗ്ഗവും വ്യത്യസ്തമായിരിന്നു. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കുവാനുള്ള ഒരു സമയം നല്‍കുകയാണ് അദ്ദേഹം തന്റെ ആത്മീയ ശുശ്രൂഷ നടത്തിയത്. വിശുദ്ധ കുര്‍ബാന ഇല്ലാത്ത ദിവസങ്ങളില്‍ അദ്ദേഹം ഉച്ചകഴിഞ്ഞ് 3 മണിക്ക് ദേവാലയത്തിന്റെ പുറത്ത് നിന്നുകൊണ്ട് കരുണ കൊന്തയും, ജപമാലയും ചൊല്ലുകയായിരിന്നു. ആഴ്ചയിലെ മുഴുവന്‍ ദിവസവും വിശ്വാസികള്‍ ഈ സമയം പ്രാര്‍ത്ഥനയില്‍ ഒരുമിക്കുകയായിരിന്നു. #{black->none->b-> ‍ജാലകത്തിലൂടെയുള്ള കുമ്പസാരം}# നെബ്രാസ്കയിലെ ഒരു പുരോഹിതന്‍ തന്റെ ഭവനത്തിന്റെ ജാലകത്തിലൂടെ വിശ്വാസികളുടെ കുമ്പസാരത്തിനുള്ള അവസരം ഒരുക്കിയതും ഈ ദിവസങ്ങളില്‍ ചര്‍ച്ചയായി. വിശ്വാസിയും വൈദികനും തമ്മില്‍ സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടായിരുന്നു കുമ്പസാരം. തന്റെ വീടിന്റെ ജാലകം ശരിക്കും ഒരു കുമ്പസാരക്കൂട് പോലെ ആക്കിയിരിക്കുകയാണ് ഈ പുരോഹിതന്‍. #{black->none->b-> ‍ഡ്രൈവ് ത്രൂ കുമ്പസ്സാരം}# കാറില്‍ ഇരിക്കുന്ന വിശ്വാസിയുടെ കുമ്പസാരം സുരക്ഷിതമായ അകലത്തില്‍ നിന്നുകൊണ്ട് പുരോഹിതന്‍ കേള്‍ക്കുന്നതാണ് ഡ്രൈവ് ത്രൂ കുമ്പസാരം. ഇതിന്റെ ചിത്രങ്ങളും ഈ ദിവസങ്ങളില്‍ വൈറലായിരിന്നു. കുമ്പസാരത്തിന് ഭംഗം വരാതിരിക്കുവാന്‍ മറ്റുള്ള വാഹനങ്ങളുടെ വരവ് ഒഴിവാക്കുവാന്‍ പാര്‍ക്കിംഗ് ഏരിയായില്‍ ഒരു ഡീക്കനും നിലയുറപ്പിച്ചിരിന്നു. ഇത്തരത്തില്‍ ആത്മീയ ശുശ്രൂഷയ്ക്ക് പ്രതിബന്ധങ്ങള്‍ വന്നപ്പോള്‍ അതില്‍ തളരാതെ അജഗണത്തോട് ചേര്‍ന്ന് നിന്ന അനേകം വൈദികരുടെ സാക്ഷ്യങ്ങള്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. വിശ്വാസികളുമായി അടുത്ത ബന്ധത്തിലായിരിക്കുവാന്‍ നമ്മുടെ വൈദികര്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ലെങ്കിലും നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കായി അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാകുമെന്ന്‍ ഉറപ്പാണ്. ലോകമെങ്ങും ശുശ്രൂഷ ചെയ്യുന്ന നമ്മുടെ പ്രിയ വൈദികരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-03-27-13:33:42.jpg
Keywords: ശ്രദ്ധേയ, വ്യത്യസ്ത
Content: 12776
Category: 1
Sub Category:
Heading: ‘ഉർബി ഏത് ഓർബി’ ശുശ്രൂഷകൾക്ക് ഇനി മണിക്കൂറുകൾ മാത്രം: പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരം
Content: വത്തിക്കാൻ സിറ്റി: ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ മഹാമാരിയില്‍ നിന്നു മനുഷ്യകുലത്തെ രക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യകാരുണ്യ ആരാധനയും ദൈവ വചനപാരായണവും ‘ഉർബി ഏത് ഓർബി’ സന്ദേശവും ഇന്ന് വത്തിക്കാനില്‍ നടക്കും. സെന്റ് പീറ്റഴ്‌സ് ബസിലിക്കയിലെ പ്രാർത്ഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കുംശേഷം ബസിലിക്കയുടെ മട്ടുപ്പാവിൽനിന്നാണ് ‘ഊർബി എത് ഓർബി’ സന്ദേശവും ആശീർവാദവും പാപ്പ നൽകുന്നത്. വത്തിക്കാൻ സമയം വൈകിട്ട് 5.55ന് (ഇന്ത്യൻ സമയം രാത്രി 10.30) അർപ്പിക്കുന്ന ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ തത്സമയം സംപ്രേക്ഷണം ചെയ്യും. മലയാളം ചാനലായ ഷെക്കെയ്ന ടെലിവിഷന്‍ ഇത് ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ‘ശാലോം വേൾഡ്’ ചാനലും അന്താരാഷ്ട്ര തലത്തില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥനാശുശ്രൂഷയില്‍ ലോകത്തിലെ മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ജനപങ്കാളിത്തമില്ലാതെ വത്തിക്കാൻ ചത്വരം ശൂന്യമായിരിക്കുമെങ്കിലും വിശേഷാൽ ‘ഊർബി എത് ഓർബി’ക്കു മുന്നോടിയായി, സെന്റ് മർസലോ ദൈവാലയത്തിലെ അത്ഭുത കുരിശുരൂപം വത്തിക്കാൻ ചത്വരത്തിൽ പ്രതിഷ്ഠിക്കുമെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. 1522ൽ പടർന്നുപിടിച്ച പ്ലേഗ് രോഗത്തിൽനിന്ന് റോമൻ ജനതയെ രക്ഷിച്ചതിലൂടെ ചരിത്രത്തിൽ ഇടംപിടിച്ച കുരിശുരൂപമാണിത്. ദിവ്യകാരുണ്യ ആരാധനയിലും ആശീർവാദത്തിലും, ടി.വിയിലൂടെയും റേഡിയോയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തത്സമയം അണിചേരുന്നവർക്ക് പൂർണ ദണ്ഡവിമോചനവും പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചിട്ടുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J8M1A8aGwkf3BYeQzLUi3z}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-27-01:40:41.jpg
Keywords: ദണ്ഡ, പാപ്പ
Content: 12777
Category: 1
Sub Category:
Heading: മാര്‍പാപ്പ താമസിക്കുന്ന വസതിയിലെ വൈദികന് കോവിഡെന്ന് റിപ്പോര്‍ട്ട്
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വസതിയാക്കിയിരിക്കുന്ന സാന്ത മാര്‍ത്ത ഗസ്റ്റ്ഹൗസിലെ വൈദികന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന വൈദികനാണ് ഇദ്ദേഹമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വത്തിക്കാനില്‍ നാലു പേര്‍ക്ക് വൈറസ്ബാധ പിടിപെട്ടതായി സ്ഥിരീകരിച്ചിരുന്നു. എണ്‍പത്തിമൂന്നുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ശന മുന്‍കരുതലുകളെടുത്തിട്ടുണ്ട്. സന്ദേശങ്ങള്‍ ലൈവായി നല്കുന്നതിന് വത്തിക്കാന്‍ ലൈബ്രറിയിലാണ് പാപ്പ തെരെഞ്ഞെടുതിരിക്കുന്നത്. മെത്രാന്‍മാരും വൈദികരും അകലം പാലിച്ചാണ് നിലകൊള്ളുന്നതെന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്ന്‍ വ്യക്തമായിരിന്നു. 2013ല്‍ സ്ഥാനമേറ്റപ്പോള്‍, ഔദ്യോഗിക വസതിയായ അപ്പസ്‌തോലിക്ക് പാലസിലേക്കു മാറാതെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു സമീപമുള്ള സെന്റ് മാര്‍ത്ത ഗസ്റ്റ്ഹൗസിലെ മുറിയാണ് അദ്ദേഹം താമസത്തിനു സ്വീകരിച്ചത്. അതേസമയം നേരത്തെ പാപ്പയും കോവിഡ് 19 ടെസ്റ്റിന് വിധേയനായിരിന്നു. അന്നു നെഗറ്റീവ് ഫലമാണ് ലഭിച്ചത്. #{black->none->b-> പാപ്പയുടെ ആയുരാരോഗ്യത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-27-02:55:30.jpg
Keywords: കൊറോ, കോവിഡ്
Content: 12778
Category: 24
Sub Category:
Heading: ഇത്തവണത്തെ വിശുദ്ധവാരം എങ്ങനെ? വത്തിക്കാന്‍ ആരാധന തിരുസംഘം ഡിക്രി പുറപ്പെടുവിച്ചു
Content: റോം: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധമൂലം അടിയന്തിരമായ സാഹചര്യങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നു വിശുദ്ധവാര ആരാധനക്രമത്തില്‍ മാറ്റം വരുത്തുകയാണെന്ന് വത്തിക്കാന്‍ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇത് സംബന്ധിച്ച പ്രത്യേക ഡിക്രി തിരുസംഘം പുറത്തുവിട്ടു. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളിലെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോടു പൂര്‍ണ്ണമായും സഹകരിച്ചുകൊണ്ട് എല്ലാ ആഘോഷങ്ങളും ജനരഹിതമായിരിക്കണമെന്നും നിര്‍ദ്ദേശത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നു. ഉചിതമായ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഇല്ലാതെ മെത്രാന്മാരും വൈദികരും തിരുക്കര്‍മ്മങ്ങള്‍ നടത്തിയാല്‍ മതിയാകും. സഹകാര്‍മ്മികരെ കഴിവതും ഒഴിവാക്കുകയും, സമ്പര്‍ക്കത്തിന് ഇടനല്‍കിയേക്കാവുന്ന സമാധാനാശംസയ്ക്കുള്ള ആഹ്വാനം വിട്ടുകളയേണ്ടതുമാണ്. ക്രിസ്തീയ വിശ്വാസാചരണങ്ങള്‍ പ്രത്യേകിച്ച് ദിവ്യബലിയുടെ ആഘോഷം സാമൂഹികമാണെങ്കിലും അടിയന്തര സാഹചര്യം മാനിച്ച് നാം ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ സഹായത്തോടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ശ്രമിക്കുകയാണ്. മാധ്യമസൗകര്യങ്ങളില്‍ ഇല്ലാത്തവര്‍ക്കും ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളുടെ സമയം മനസ്സിലാക്കി, അവയില്‍ ആത്മനാ പങ്കെടുത്ത് ആത്മീയനുഭവവും അനുഗ്രഹങ്ങളും സ്വായത്തമാക്കാന്‍ സാധിക്കും. ഫ്രാന്‍സിസ് പാപ്പയുടെ അനുദിന ദിവ്യബലിയും, വിശുദ്ധവാര കര്‍മ്മങ്ങളും തത്സമയം മാധ്യമങ്ങളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ പ്രാദേശിക സഭാസ്ഥാപനങ്ങളും മാധ്യമ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അവയില്‍ തത്സമയം വീടുകളില്‍ ഇരുന്നു പങ്കുചേര്‍ന്ന് ആത്മീയ ഫലപ്രാപ്തി നേടാമെന്ന് അറിയിക്കുന്നു. എന്നാല്‍ റെക്കോര്‍ഡ് ചെയ്ത തിരുക്കര്‍മ്മങ്ങള്‍ കാണുന്നതില്‍ അര്‍ത്ഥമില്ല. ക്രിസ്തീയ വിശ്വാസം ആത്മീയമാണെങ്കിലും തത്സമയവുമുള്ള ബന്ധപ്പെടലാണ്. അതിനാല്‍ റെക്കോര്‍ഡ് ചെയ്ത പ്രദര്‍ശനങ്ങള്‍ക്ക് പ്രസക്തിയും അര്‍ത്ഥവുമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഓശാന തിരുനാളിന് ദേവാലയത്തിനു പുറത്തുള്ള പ്രദിക്ഷണം ഇല്ലാതെ കുര്‍ബാന പുസ്തകത്തിലെ ഹ്രസ്വരൂപം ഉപയോഗിച്ചാല്‍ മതിയാകും. ഓരോ രാജ്യത്തെയും അവസ്ഥ മനസ്സിലാക്കിക്കൊണ്ട്, പൗരോഹിത്യ സ്ഥാപനത്തിന്റെ ഓര്‍മ്മയായി രൂപതാദ്ധ്യക്ഷനോട് ചേര്‍ന്ന് അര്‍പ്പിക്കുന്ന വൈദികരുടെ കൂട്ടായ്മയുടെ ദിവ്യബലിയും തൈലാഭിഷേക കര്‍മ്മവും സൗകര്യമുള്ള മറ്റൊരു അവസരത്തിലേയ്ക്ക് ആവശ്യമെങ്കില്‍ മാറ്റിവയ്ക്കാവുന്നതാണ്. കാലുകഴുകല്‍ ഏറെ പ്രതീകാന്മകമായ ശുശ്രൂഷയാണെങ്കിലും, നിര്‍ബന്ധമില്ലാത്ത കര്‍മ്മമാകയാല്‍ ഈ അടിയന്തിര സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതാണ്. അതുപോലെ ദിവ്യബലിയുടെ അന്ത്യത്തിലുള്ള ദിവ്യകാരുണ്യപ്രദക്ഷിണവും ആരാധനയും ഒഴിവാക്കേണ്ടതാണ്. ദുഖവെള്ളിയാഴ്ചത്തെ പീഡാനുഭവശുശ്രൂഷയിലെ വിശ്വാസികളുടെ പ്രാര്‍ത്ഥനയില്‍ കൊറോണ രോഗികള്‍ക്കും, ഈ രോഗംമൂലം ക്ലേശങ്ങള്‍ അനുഭവിക്കുന്ന സമൂഹങ്ങള്‍ക്കുംവേണ്ടിയുള്ള പ്രത്യേകം നിയോഗം ചേര്‍ക്കേണ്ടതാണ്. കുരിശുചുംബനം കാര്‍മ്മികന്‍ മാത്രം നടത്തിയാല്‍ മതിയാകും. കുരിശിന്റെ വഴി, പീഡാനുഭവ പ്രദക്ഷിണം, പാരമ്പര്യമായുള്ള നഗരികാണിക്കല്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. ജ്ഞാനസ്‌നാനവ്രത നവീകരണത്തോടെ ഭദ്രാസന ദേവാലയത്തില്‍ മാത്രം നടത്തിയാല്‍ മതി. ഇടവകകളില്‍ നടത്തേണ്ടതില്ല. പെസഹാത്രിദിനങ്ങളിലെ പാരമ്പര്യാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമുള്ളിടങ്ങളില്‍ രൂപതാദ്ധ്യക്ഷന്റെ അനുമതിയോടെ സെപ്തംബര്‍ 14 കുരിശിന്റെ മഹത്വീകരണത്തിന്റെയും സെപ്തംബര്‍ 15 വ്യാകുലമാതാവിന്റെയും തിരുനാളുകളില്‍ സൗകര്യപ്പെടുമെങ്കില്‍ നടത്താവുന്നതാണ്. ഈസ്റ്റര്‍ ദിനം ഒരിക്കലും മാറ്റിവയ്ക്കാവുന്നതല്ലെന്ന് അറിയിക്കുന്നു. കാരണം വിഭൂതിയില്‍ ചാരം പൂശിക്കൊണ്ട് തപസ്സുകാലം നാം ആരംഭിച്ചത് ജീവിതത്തിന്റെ നിസ്സാരതയെയും മരണത്തെയും കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ടാണ്. ഈ തപസ്സുകാലം ഏറെ വേദനയോടെയും ഭീതിയോടെയും അനിശ്ചിതത്വത്തോടെയുമാണ് കടന്നുപോകുന്നത്. ദൈവം നമ്മുടെ രക്ഷകനും നമ്മെ മോചിപ്പിക്കുന്നവനുമാണ്. മരണത്തിന്റെമേലുള്ള വിജയത്തിന്റെ മഹോത്സവമാണ് ഈസ്റ്റര്‍. അത് നിത്യതയിലേയ്ക്കുള്ള നമ്മുടെ പ്രവേശനത്തിന്റെ അനുസ്മരണവുമാണ്. അതിനാല്‍ ജനരഹിതമാണെങ്കിലും ആ ദിവസത്തില്‍ മാറ്റമില്ലാതെ, അന്നാളില്‍തന്നെ ആചരിക്കേണ്ടതാണ്. ആശ്രമങ്ങളും, സെമിനാരികളും, സന്ന്യാസസമൂഹങ്ങളും ഈ കല്പനകള്‍ പാലിക്കേണ്ടതാണെന്നും ഡിക്രിയില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ വ്യക്തമാക്കി. യേശുവിന്‍റെ മംഗലവാര്‍ത്ത തിരുനാള്‍ ദിനമായ മാര്‍ച്ച് 25നാണ് വത്തിക്കാന്‍ ഡിക്രി പുറപ്പെടുവിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-27-03:28:35.jpg
Keywords: വത്തി
Content: 12779
Category: 24
Sub Category:
Heading: ഇറ്റലിയിലെ ദേവാലയത്തിന് മുകളില്‍ അപൂര്‍വ്വ ജീവി? നവ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം
Content: നിക്കരാഗ്വേ: 'പക്ഷിയെ പോലുള്ള ഒരു ജീവി ഇറ്റലിയില്‍ പ്രത്യക്ഷപ്പെട്ടു' എന്ന തലക്കെട്ടോടു കൂടി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനാലയിൽനിന്നു മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നു തോന്നിക്കുന്നതാണ് വിഡിയോ. ഭീമാകാരമായ ചിറകുകളാണു ജീവിക്കുള്ളത്. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാല്‍ നിക്കരാഗ്വേയിലെ ജെജെപിഡി എന്ന ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം കംപ്യൂട്ടറിൽ സ്പെഷൽ ഇഫക്ട്സ് ഉപയോഗിച്ചു സൃഷ്ടിച്ചതാണ് ഈ വിഡിയോ. വീഡിയോയുടെ ഉദ്ദേശം കേവലം വിനോദവും, കാഴ്ചക്കാരിൽ ജിജ്ഞാസ ഉളവാക്കുകയും, സംഭവിച്ച സമാനമായ സാഹചര്യങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും മാത്രമായിരുന്നുവെന്നും, ഈ ശൈലിയിലുള്ള കൂടുതൽ വീഡിയോകൾ പ്രക്ഷേപണം ചെയ്യാൻ കൂടുതൽ വ്യക്തികളെ ക്ഷണിക്കുന്നുവെന്നും ജെജെപിഡി പ്രൊഡക്ഷൻസ് യൂട്യൂബ് ചാനൽ വ്യക്തമാക്കി. ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ജെജെപിഡി യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-27-04:02:59.jpg
Keywords: നുണ, വ്യാജ
Content: 12780
Category: 18
Sub Category:
Heading: നിസഹായരായ സഹോദരങ്ങളുടെ കണ്ണീര്‍ വീഴാന്‍ അനുവദിക്കരുത്: മാര്‍ ജോസ് പുളിക്കല്‍
Content: കാഞ്ഞിരപ്പള്ളി: നിസഹായരായ സഹോദരങ്ങളുടെ കണ്ണീര്‍ വീഴാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കുമായി പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഓര്‍മിപ്പിച്ചത്. 'നല്ല സമറായന്‍ കണ്ട്രോള്‍ റൂം'' എന്ന പേരില്‍ വിശക്കുന്ന വയറുകള്‍ക്ക് ആഹാരം എത്തിച്ചുകൊടുക്കുന്ന പദ്ധതി യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്കും സഹായിക്കാന്‍ സന്മനസുള്ളവര്‍ക്കും 8086465219, 6238193987 എന്നീ നമ്പറുകളിലേക്ക് വിളിക്കാം. ജാതിമതഭേദമില്ലാതെ ഇവരെയൊക്കെ ഫോണില്‍ ബന്ധപ്പെട്ട് ആശ്വാസം പകരാനും പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ ആവശ്യമുള്ള സഹായങ്ങള്‍ എത്തിക്കാനും ശ്രദ്ധിക്കണമെന്നും കുടുംബകൂട്ടായ്മ തലങ്ങളില്‍ ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഫോണ്‍ വഴിയും സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെയും നിര്‍വഹിക്കാന്‍ ഇടവക വികാരിമാര്‍ ശ്രദ്ധിക്കണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മിപ്പിച്ചു. ഇന്ന് പ്രാര്‍ത്ഥനാദിനമായി ആചരിക്കണം. രാത്രി 10.30ന് മാര്‍പാപ്പായോടു ചേര്‍ന്നുള്ള ദിവ്യകാരുണ്യ ആരാധനയില്‍ ഭവനത്തിലിരുന്നു പങ്കുചേരണം. വൈദികരും സന്യസ്തരും ഈ ദിനങ്ങളില്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയിലാണ്. പ്രാര്‍ത്ഥന, കൗണ്‍സിലിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫോണ്‍ വഴി അവരുടെ സഹായം തേടാവുതാണ്. അടിയന്തര സാഹചര്യങ്ങള്‍ കൂടുതലായി വരുന്ന പക്ഷം രൂപതയുടെ സ്ഥാപനങ്ങളിലെ സാധ്യമായ ഇടങ്ങള്‍ രൂപതാകേന്ദ്രത്തിന്റെ അറിവോടെ സര്‍ക്കാരിന്റെ ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
Image: /content_image/India/India-2020-03-27-04:35:39.jpg
Keywords: ജോസ് പുളിക്ക
Content: 12781
Category: 18
Sub Category:
Heading: ഇന്ന് ഉപവാസ പ്രാര്‍ത്ഥന ദിനം: ക്ലേശിക്കുന്നവര്‍ക്കു സഹായങ്ങളെത്തിക്കാന്‍ രൂപതകള്‍ തയാറാകണമെന്ന് കെ‌സി‌ബി‌സി
Content: കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രഖ്യാപിച്ച ഉപവാസ പ്രാര്‍ത്ഥന ദിനം ഇന്ന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ക്ലേശിക്കുന്നവര്‍ക്കു സഹായങ്ങളെത്തിക്കാന്‍ ഏവരും സന്നദ്ധരാകണമെന്നും കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ജോസഫ് മാര്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് രൂപതകള്‍ക്ക് അയച്ച കത്തില്‍ ഓര്‍മിപ്പിച്ചു. സഭയുടെ ആശുപത്രികളും ഇതര സ്ഥാപനങ്ങളും ആവശ്യമെങ്കില്‍ കൊറോണ ചികിത്സയ്ക്കും പ്രതിരോധത്തിനും വിട്ടുനല്‍കാന്‍ സാധിക്കുന്നത്, അത്തരം സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിന്റെയും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യശുശ്രൂഷകര്‍ എന്നിവരുടെയും ത്യാഗപൂര്‍ണമായ സമര്‍പ്പണത്തിലൂടെയാണ്. ആവശ്യക്കാരനു നല്‍കുന്ന ശുശ്രൂഷ നമ്മുടെ വിശ്വാസത്തിന്റെ പ്രകാശനമാണ്. കൊറോണ വൈറസ് വ്യാപനത്തിനെതിരേ അക്ഷീണം യത്‌നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിവരെ നമ്മുടെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കാനും അഭിനന്ദിക്കാനും അവര്‍ക്കായി പ്രാര്‍ഥിക്കാനും നമുക്കാവണം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനതയുടെ സുരക്ഷിതത്വത്തിനെന്നു മനസിലാക്കി കര്‍ശനമായി പാലിക്കാന്‍ നാം ശ്രദ്ധിക്കണം. ദിവസക്കൂലികൊണ്ടു ജീവിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരും വരുമാന മാര്‍ഗമില്ലാത്തവരും ബുദ്ധിമുട്ടുമ്പോള്‍ നമ്മുടെ അയല്‍പക്ക സ്‌നേഹം കൂടുതല്‍ പ്രകാശിതമാകണം. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ആവശ്യക്കാര്‍ക്കു സഹായമെത്തിക്കാന്‍ സഭയുടെ സാമൂഹ്യ ശുശ്രൂഷാ വിഭാഗങ്ങളും യുവജന സംഘടനകളും ഇടവകകളും ശ്രദ്ധിക്കണമെന്നും കത്ത് ഓര്‍മിപ്പിക്കുന്നു.
Image: /content_image/India/India-2020-03-27-05:14:41.jpg
Keywords: കെ‌സി‌ബി‌സി
Content: 12782
Category: 1
Sub Category:
Heading: ഇറ്റാലിയന്‍ ആശുപത്രികള്‍ക്ക് മുപ്പത് വെന്റിലേറ്റര്‍ പാപ്പ സൗജന്യമായി നല്‍കും
Content: വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വിവിധ ആശുപത്രികള്‍ക്കായി മുപ്പത് വെന്റിലേറ്റര്‍ ഫ്രാന്‍സിസ് പാപ്പ സൗജന്യമായി നല്‍കും. രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍ വെന്റിലേറ്റര്‍ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പാപ്പയുടെ തീരുമാനം. ഏതൊക്കെ ആശുപത്രികള്‍ക്കാണ് വെന്റിലേറ്റര്‍ നല്‍കുന്നതെന്ന് വത്തിക്കാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഡിക്കാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് വഴി വിവിധ സന്നദ്ധ സേവനങ്ങള്‍ ഇറ്റലിയില്‍ ലഭ്യമാക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ഭവനരഹിതരായ ആളുകള്‍ക്കായി ഡിക്കാസ്റ്ററി ഭക്ഷണം നല്കുന്നുണ്ട്. കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേവ്സ്കിയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14നു കൊറോണ വൈറസ് രോഗബാധിതരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ലക്ഷം യൂറോ സംഭാവനയായി നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-27-09:11:26.jpg
Keywords: സംഭാവ, ദാന
Content: 12783
Category: 13
Sub Category:
Heading: കൊറോണ പ്രതിരോധത്തിന് അർജന്റീനിയന്‍ പ്രസിഡന്റ് വൈദികരുടെ സഹായം തേടി
Content: ബ്യൂണസ് അയേഴ്സ്: കൊറോണ വൈറസ് സമൂഹ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തെരുവിൽ കഴിയുന്ന ആളുകൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി അർജന്റീനിയന്‍ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് വൈദികരുടെ സഹായം തേടി. ഇതു സംബന്ധിച്ച തീരുമാനം ബിഷപ്പ് ഗുസ്ടാവോ കാരര്‍ അടക്കം ഏഴോളം വൈദികര്‍ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ പ്രസിഡന്റിനെ അറിയിച്ചു. മുന്നോട്ടുള്ള ദിവസങ്ങളില്‍ അര്‍ജന്റീനയിലെ തെരുവുകളിൽ കഴിയുന്നവരുടെ ഇടയിൽ ബോധവൽക്കരണം നടത്താൻ സർക്കാർ അധികൃതർക്കൊപ്പം ഈ വൈദികരും ചേരും. തെരുവോരങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകൾക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരാണ് തങ്ങളുടെ ദൌത്യം കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. രോഗത്തിന്റെ വ്യാപനം കണക്കുകൂട്ടുന്നതിന് അനുസരിച്ചു തെരുവിൽ താമസിക്കുന്ന ആളുകളെ ക്വാറന്റീനിലോ ഐസൊലേഷനിലോ പ്രവേശിക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇവരെ ബോധവത്ക്കരിക്കുന്നതിനായി ഭരണകൂടം വൈദികരെ സമീപിച്ചത്. ഇതിനു പൂര്‍ണ്ണമായ സമ്മതം വൈദികരും നല്‍കുകയായിരിന്നു. ബുധനാഴ്ചത്തെ കൂടിക്കാഴ്ച വേളയില്‍ മഹാമാരിയില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനായി പാപ്പയോടൊപ്പം 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലി അർജന്റീനിയന്‍ പ്രസിഡന്റും പ്രാർത്ഥിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-27-10:39:27.jpg
Keywords: അര്‍ജന്‍റീ