Contents

Displaying 12421-12430 of 25152 results.
Content: 12741
Category: 1
Sub Category:
Heading: അമേരിക്കൻ ആർച്ച് ബിഷപ്പിന് കൊറോണ സ്ഥിരീകരിച്ചു
Content: ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസ് അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഗ്രിഗറി ഏയ്മഡിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ പിടിപെടുന്ന ആദ്യത്തെ അമേരിക്കൻ മെത്രാനാണ് ഗ്രിഗറി ഏയ്മഡ്. കുറച്ചു ദിവസങ്ങളായി തനിക്ക് പനി പോലുള്ള കുറച്ച് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും, മുൻകരുതൽ എന്ന നിലയ്ക്ക് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് 19 രോഗബാധിതനാണെന്ന് മനസ്സിലാക്കിയതന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ രോഗം ബാധിക്കാതിരിക്കാൻ താൻ ഇപ്പോൾ ക്വാറന്റിനിലാണ് കഴിയുന്നത്. ഇതുവരെ താനുമായി സമ്പർക്കം പുലർത്തിയ ആളുകളെ താൻ വിവരം ധരിപ്പിച്ചിട്ടുണ്ട്. ക്വാറന്റിനിൽ കഴിയുന്ന ദിവസങ്ങൾ മറ്റു രോഗബാധിതർക്ക് വേണ്ടി പ്രാർത്ഥനയ്ക്കാനായി നീക്കിവെക്കും. മുന്നോട്ടുള്ള ദിവസങ്ങളിൽ ഫേസ്ബുക്ക് പേജിലൂടെയും, അതിരൂപതയുടെ വെബ്സൈറ്റിലൂടെയും, ഈ പ്രതിസന്ധിയെ പറ്റിയും, ദൈവിക സൗഖ്യത്തിന്റെ ശക്തിയെ പറ്റിയുമുളള തന്റെ ചിന്തകൾ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 2009 മുതൽ ന്യൂ ഓർലിയൻസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി സേവനം ചെയ്തു വരുന്ന ഗ്രിഗറി ഏയ്മഡിന് എഴുപതു വയസാണുള്ളത്. ഇതിനു മുമ്പ് അദ്ദേഹം ന്യൂ ഓർലിയൻസിന്റെ സഹായമെത്രാനായും ഓസ്റ്റിൻ രൂപതയുടെ മെത്രാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ അഞ്ച് അമേരിക്കൻ വൈദികർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വാഷിംഗ്ടണിലെ ഒരു ഫ്രാൻസിസ്കൻ സന്യാസി കോവിഡ് -19 മൂലം മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് ഏകദേശം 366,000 ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 16000 ആളുകൾ മരണമടഞ്ഞു. ഇറ്റലിയിൽ ഇതുവരെ അറുപതോളം വൈദികർ കോവിഡ്-19 മൂലം മരണപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-24-05:37:51.jpg
Keywords: കൊറോണ, കോവി
Content: 12742
Category: 13
Sub Category:
Heading: യുവാവിന് വേണ്ടി വെന്റിലേറ്റര്‍ വേണ്ടെന്നുവെച്ച് ഇറ്റാലിയന്‍ വൈദികന്‍ മരണത്തെ പുല്‍കി
Content: റോം: ജീവന്‍ കൊടുത്തു അപരനെ സ്നേഹിച്ച എഴുപത്തിരണ്ടുകാരനായ ഇറ്റാലിയന്‍ വൈദികന്റെ ത്യാഗത്തില്‍ ശിരസ്സ് നമിച്ച് ലോകം. ഇറ്റലിയിലെ ലോവ്റെയിലെ ആശുപത്രിയില്‍ കോവിഡ് 19 രോഗബാധിതനായി കഴിയുകയായിരിന്ന ഫാ. ഡോണ്‍ ജൂസപ്പെ ബെരാദേല്ലി എന്ന വൈദികനാണ് രോഗിയായ യുവാവിന് വേണ്ടി തന്റെ ശ്വസന സഹായി വേണ്ടെന്നുവെച്ചു മരണത്തെ പുല്‍കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15നു നടന്ന ഈ ജീവത്യാഗത്തെ സംഭവിച്ച വിവരങ്ങള്‍ ഇന്നലെ രാത്രിയോടു കൂടിയാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. കൊറോണ സംഹാരതാണ്ഡവമാടുന്ന ഇറ്റലിയില്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന വെന്റിലേറ്ററുകളുടെ അഭാവം വളരെ രൂക്ഷമാണ്. രോഗത്തിന്റെ ഏറ്റവും കടുത്ത അവസ്ഥയില്‍ വെന്റിലേറ്റര്‍ കൂടാതെ ജീവിക്കുക ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഫാ. ബെരാദേല്ലി തനിക്കനുവദിച്ച വെന്റിലേറ്റര്‍, ജീവിതത്തിന്റെ ആരംഭ ദിശയിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരന് നല്‍കി ജീവത്യാഗം ചെയ്തത്. വിശ്വാസികളിൽ സാമ്പത്തിക സഹായം ആവശ്യമായവർക്കായി സഹായങ്ങൾ നൽകുവാൻ മോട്ടോർ സൈക്കിളിൽ എത്തിയിരുന്ന അദ്ദേഹം ഇടവക സമൂഹത്തിന് ഏറെ പ്രിയങ്കരനായിരിന്നു. കുടുംബസ്ഥനായ ഒരാള്‍ക്ക് വേണ്ടി സ്വയം മരണം സ്വീകരിച്ച വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെയെ പോലെ ‘അനുകമ്പയുടെ രക്തസാക്ഷി’യായിട്ടാണ് പ്രമുഖ ജെസ്യൂട്ട് വൈദികന്‍ ഫാ. ജെയിംസ് മാര്‍ട്ടിന്‍ തന്റെ ട്വീറ്റില്‍ ഫാ. ഡോണ്‍ ജൂസപ്പെയെ ഉപമിച്ചിരിക്കുന്നത്. അതേസമയം ഇറ്റലിയിൽ അറുപതോളം വൈദികരാണ് നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്. പൊതുവായ ബലിയർപ്പണങ്ങൾ നിർത്തലാക്കിയെങ്കിലും കൊറോണ മൂലം ക്ലേശിക്കുന്ന ജനങ്ങളോടൊപ്പം വൈദികർ ഇപ്പോഴും സേവന സന്നദ്ധരായി തുടരുകയാണ്. ഇതിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാ. ഡോണ്‍ ജൂസപ്പെ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-24-07:13:15.jpg
Keywords: വൈദിക, ത്യാഗ
Content: 12743
Category: 1
Sub Category:
Heading: കോവിഡ്: കത്തോലിക്ക സഭയുടെ ആശുപത്രികൾ വിട്ടു നൽകാമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം സഭയുടെ സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവ ഉപയോഗിക്കാമെന്നും അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-24-08:34:27.jpg
Keywords: തിരുസഭ, സഭ
Content: 12744
Category: 18
Sub Category:
Heading: ദൈവമക്കളുടെ ഭവനങ്ങളിൽ അടുപ്പിൽ തീ പുകയുന്നുണ്ടെന്നു വൈദികര്‍ ഉറപ്പാക്കണം: മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: ദൈവജനത്തിനുവേണ്ടി കരങ്ങൾ സ്വർഗ്ഗത്തിലേക്കുയരേണ്ട സമയമാണിതെന്നും വൈദികര്‍ ദൈവമക്കളുടെ ഭവനങ്ങളിൽ അടുപ്പിൽ തീ പുകയുന്നുണ്ടെന്നു ഉറപ്പാക്കുകയും വേണമെന്നും ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുരിശിലെ ദൈവപുത്രന്റെ സഹനം ഇന്നും ഒരു ദിവ്യരഹസ്യമായിരിക്കുന്നതുപോലെ, മനുഷ്യജീവിതത്തിലെ സഹനങ്ങളും ഒരു രഹസ്യമായി ശേഷിക്കുന്നുവെന്നും സഹനങ്ങളെ ഈശോയോടൊപ്പം നേരിടാനാണ് നാം പഠിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു. കൊറോണ ഭീതിയിൽ പള്ളികളും പൊതുസ്ഥാപനങ്ങളും അടച്ചിടാൻ നിര്ബന്ധിതമായിരിക്കുന്നു. ഒരുപക്ഷെ, നമ്മുടെ ഓർമയിൽ ഇങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അസാധാരണമായ ആത്മീയവിചാരങ്ങളോടെയേ നമുക്കിതിനെ മനസിലാക്കാനാവു. ദൈവം എന്തുകൊണ്ട് സഹനങ്ങൾ അനുവദിക്കുന്നു എന്നത് മനുഷ്യനുണ്ടായ കാലം മുതലുള്ള ചോദ്യമാണ്. ഇതുവരെ തൃപ്തികരമായ ഉത്തരം കിട്ടിയോ എന്ന് നിശ്ചയമില്ല. പക്ഷെ, ഒന്ന് പറയാം: സഹനങ്ങൾ എന്തുകൊണ്ടുണ്ടാകുന്നു എന്നതിനുത്തരം കിട്ടിയില്ലെങ്കിലും സഹനങ്ങളിൽ കൂടെ നടക്കുന്ന ദൈവത്തെ കാൽവരിയിലെ കുരിശു നമുക്ക് കാട്ടി തന്നു. കുരിശിലെ ദൈവപുത്രന്റെ സഹനം ഇന്നും ഒരു ദിവ്യരഹസ്യമായിരിക്കുന്നതുപോലെ, മനുഷ്യജീവിതത്തിലെ സഹനങ്ങളും ഒരു രഹസ്യമായി ശേഷിക്കുന്നു. എങ്കിലും, സഹനങ്ങളെ ഈശോയോടൊപ്പം നേരിടാനാണ് നാം പഠിക്കേണ്ടത്. ഏതവസ്ഥയിലും എന്റെ കർത്താവ് എന്റെ കൂടെയുണ്ട്. പ്രിയപ്പെട്ട വൈദികർ ഒരു കാര്യം മറക്കരുത്: പള്ളികളിൽ പൊതുചടങ്ങുകൾ വേണ്ടെന്നു വച്ചതു ജനങ്ങൾ വരാതിരുന്നിട്ടല്ല. മറിച്ചു, ജനങ്ങൾ കൂടുതലായി വരുന്നതുകൊണ്ട് സർക്കാർ നിർദേശങ്ങൾ പാലിക്കാൻ വേണ്ടി മാത്രമാണ്. ജനത്തിന് ദൈവിക ശക്തി ഏറ്റവും ആവശ്യമായ സമയമാണിത്. അതിനാൽ, ആളൊഴിഞ്ഞ ദൈവാലയങ്ങളിലും എല്ലാ ദിവസവും പരിശുദ്ധ കുർബാന ഉണ്ടാവണം. ദൈവജനത്തിനുവേണ്ടി നമ്മുടെ കരങ്ങൾ സ്വർഗ്ഗത്തിലേക്കുയരേണ്ട സമയമാണിത്. ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രാർത്ഥനകളും വചന വിചിന്തനങ്ങളും ജനങ്ങളിലേക്കെത്തിക്കണം. നമ്മുടെയും മറ്റുള്ളവരുടെയും വിശുദ്ധീകരണത്തിനുവേണ്ടി ഈ സമയം ചെലവഴിക്കണം. ഒപ്പം, ദിവസക്കൂലിക്കാരായ നമ്മുടെ മക്കളുടെ ഭവനങ്ങളിൽ അടുപ്പിൽ തീ പുകയുന്നുണ്ടെന്നു ഉറപ്പാക്കുകയും വേണം. ദൈവം നമ്മോടുകൂടെ. ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
Image: /content_image/India/India-2020-03-24-09:54:37.jpg
Keywords: തറയി
Content: 12745
Category: 18
Sub Category:
Heading: പട്ടിണിപ്പാവങ്ങൾക്ക് അന്നം മുടങ്ങരുതെന്ന ജാഗ്രതയോടെ ദേവാലയങ്ങള്‍
Content: കോട്ടയം: കേരളത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച നടപടിയിൽ പട്ടിണിപ്പാവങ്ങൾക്ക് അന്നം മുടങ്ങരുതെന്ന ജാഗ്രതയോടെ ദേവാലയങ്ങൾ സജീവമാകുന്നു. എറണാകുളം തേവക്കൽ മാർട്ടൻ ഡി പോറസ് ദേവാലയം, കാടുകുറ്റി ഇന്‍ഫന്റ് ജീസസ് ദേവാലയം തുടങ്ങി നിരവധി ഇടവകകളാണ് അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന ജന വിഭാഗത്തിന് സാന്ത്വനമാകുന്നത്. കാടുകുറ്റി പള്ളിയോട് ചേര്‍ന്നുള്ള പ്രീസ്റ്റ് ഹോമിന്റെ ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയും പാത്രങ്ങളും ഒരുക്കിവെച്ചിരിക്കുകയാണ്. അരി മൂന്ന് പാത്രവും കടല രണ്ട് ഗ്ലാസും പഞ്ചസാര ഒരു കപ്പും എടുത്തു കൊള്ളുക എന്ന നോട്ടീസ് ഇവിടെ പതിച്ചിട്ടുണ്ട്. 'ആരുടെയെങ്കിലും വീട്ടില്‍ അരിയില്ലാത്തതിന്റെ പേരില്‍ വിശന്നിരിക്കരുത് എന്നു കരുതിയാണ് ഇങ്ങനെയൊരു കാര്യം ചെയ്തതെന്ന് ഇടവക വികാരി ഫാ.വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു. പലര്‍ക്കും അഭിമാനബോധം കാരണം ചോദിക്കാന്‍ ബുദ്ധിമുട്ട് കാണും. അത്തരത്തില്‍ ആരും ബുദ്ധിമുട്ടരുത് എന്ന് കരുതിയാണ് ആവശ്യമുള്ളവര്‍ക്ക് എടുക്കാന്‍ സൗകര്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃക്കദാനം ചെയ്തു മാതൃകയായ വൈദികന്‍ കൂടിയാണ് ഫാ.വര്‍ഗീസ് കണ്ണമ്പിള്ളി. നോട്ട് നിരോധനം നടപ്പാക്കിയ സമയത്ത് ജനങ്ങൾക്ക് കൈത്താങ്ങാകാൻ നേർച്ചപ്പെട്ടി തുറന്നിട്ടതിലൂടെ ശ്രദ്ധനേടിയ ദേവാലയമാണ് തേവക്കലിലെ സെന്റ് മാർട്ടിൻ ഇടവക. കോവിഡ് ജനജീവിതം സ്തംഭിപ്പിച്ച പശ്ചാത്തലത്തില്‍, ആവശ്യമായ സാധനങ്ങൾ അടച്ചിട്ട ദേവാലയത്തിന്റെ അടുത്തുതന്നെ ക്രമീകരിച്ചുകൊണ്ടാണ് ഇടവക കരുണയുടെ കരം നീട്ടുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് സംഭാവനയായി ലഭിച്ച പണമാണ് സാധാരണക്കാരുടെ അന്നത്തിനായി മാറ്റിവെച്ചിരിക്കുന്നത്. അരി, പഞ്ചസാര, എണ്ണ,പയർ, പരിപ്പ് തുടങ്ങി അവശ്യസാധനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ദൈവമക്കളുടെ ഭവനങ്ങളിൽ അടുപ്പിൽ തീ പുകയുന്നുണ്ടെന്നു വൈദികര്‍ ഉറപ്പാക്കണമെന്ന്‍ മാര്‍ തോമസ് തറയില്‍ ഇന്ന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിന്നു. വരും ദിവസങ്ങളില്‍ രൂപത വ്യത്യാസമില്ലാതെ കൂടുതല്‍ ദേവാലയങ്ങള്‍ ബിഷപ്പിന്റെ ആഹ്വാനം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-24-11:40:13.jpg
Keywords: സഹായ, സ്പര്‍ശ
Content: 12746
Category: 1
Sub Category:
Heading: "ഭയം വേണ്ട, യേശു നാമത്തില്‍ പ്രാര്‍ത്ഥിക്കുക": ആതുരാലയങ്ങളിൽ ജോലി ചെയ്യുന്നവർക്കു പ്രചോദനവുമായി ഓസ്‌ട്രേലിയൻ മലയാളി നേഴ്സ്
Content: കാൻബറ: കോവിഡ് 19 ഭീതിയില്‍ സേവനമനുഷ്ഠിക്കുന്ന ആതുര ശുശ്രൂഷകർക്കു പ്രചോദനമേകി കൊണ്ട് ഓസ്‌ട്രേലിയൻ മലയാളി നേഴ്സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹോസ്പിറ്റലിലെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മലയാളിയായ യുവാവ് ചെയ്ത വീഡിയോയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സേവനത്തിലായിരിക്കുന്ന എല്ലാ മെഡിക്കൽ രംഗത്തെ പ്രവർത്തകരും യേശു നാമം വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രത്യേക ദൈവീക സംരക്ഷണം ഉണ്ടാകുമെന്നും അവിടുത്തെ നാമത്തിന്റെ ശക്തിയാല്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച മുറിയിലേക്ക് പ്രവേശിക്കാൻ മടിച്ചു നിന്ന സഹപ്രവർത്തകരുടെ മുന്നിൽ, 'ഐ ബ്ലെസ് ദിസ് റൂം ഇൻ ദി നെയിം ഓഫ് ജീസസ്‌' (യേശു ക്രിസ്തുവിന്റെ നാമത്തില്‍ ഈ റൂം ഞാന്‍ ആശീര്‍വ്വദിക്കുന്നു) എന്ന് ഉരുവിട്ട് പ്രവേശിക്കുകയാണ് താന്‍ ചെയ്തതെന്നും ഇത് ഏറെ ഫലദായകമാണെന്നും അദ്ദേഹം പറയുന്നു. വൈറസ് ബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, യേശുവിന്റെ നാമത്തിൽ ഈ മുറിയെ ആശീര്‍വ്വദിക്കുന്നു എന്ന വാക്യം ഉച്ചരിച്ചു ഓരോ രോഗിയുടെയും മുറിയിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം മെഡിക്കല്‍ രംഗത്ത് സേവനം ചെയ്യുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു. ഇപ്രകാരം ചെയ്യുമ്പോള്‍ സേവനത്തിലായിരിക്കുന്ന എല്ലാ മെഡിക്കൽ പ്രവർത്തകർക്കും യേശു നാമത്തിന്റെ മഹത്വത്തിൽ സംരക്ഷണം ലഭിക്കുക തന്നെ ചെയ്യും. അതോടൊപ്പം ജോലി കഴിഞ്ഞു കാറിലോ മറ്റു വാഹനങ്ങളിലോ പ്രവേശിക്കുമ്പോഴും തിരികെ ഭവനങ്ങളിൽ എത്തിച്ചേരുമ്പോഴും യേശു നാമത്തിൽ ഈ വാഹനത്തെ, ഭവനത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്ന് പ്രാർത്ഥിച്ചു പ്രവേശിക്കണം. യേശുവിന്റെ നാമത്തിനു മുന്നിൽ എല്ലാ മുഴങ്കാലും മടങ്ങും, അതിനാൽ ഒരു ഭീതിയും നമ്മെ അലട്ടുകയില്ല. കൊറോണ വൈറസ് ബാധിതരും ഭീതിയില്‍ കഴിയുന്നവരും യേശു നാമത്തിന്റെ മഹത്വം തിരിച്ചറിയുമ്പോൾ എല്ലാ പൈശാചിക അസ്വസ്ഥതകളെയും ജീവിതത്തിൽ നിന്നും തുരത്തിയോടിക്കാൻ കഴിയുമെന്ന സന്ദേശവും അദ്ദേഹം വീഡിയോയിലൂടെ നല്‍കുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെയും കോവിഡ് രോഗികളുടെയും മേൽ യേശു നാമത്തിന്റെ മഹത്വത്താൽ രോഗാണുക്കൾ നശിച്ചു പോകട്ടെയെന്നു എല്ലാവരും പ്രാർത്ഥിക്കണം. യേശു നാമത്തിൽ ഓസ്ട്രേലിയയെയും എല്ലാ ലോകരാജ്യങ്ങളും അനുഗ്രഹിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ സമാപിക്കുന്നത്. ശക്തമായ സന്ദേശം പങ്കുവെച്ച വ്യക്തിയുടെ പേര് അഞ്ജാതമാണെങ്കിലും വീഡിയോ ആയിരങ്ങളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രി എന്ന ഫേസ്ബുക്ക് പേജില്‍ മാത്രം മൂന്നു ലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. അതേസമയം ആഗോള ജനത കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ നിരീശ്വരവാദികളുടെ ആക്ഷേപങ്ങള്‍ വകവെക്കാതെ ജീവിക്കുന്ന സത്യദൈവമായ യേശുവിലുള്ള തങ്ങളുടെ വിശ്വാസ അനുഭവം തുറന്നുപ്രകടിപ്പിക്കുവാന്‍ അനേകര്‍ മുന്നോട്ട് വരുന്നുണ്ടെന്നത് സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണതയെയാണ് എടുത്തുക്കാണിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F521985438518920%2F&show_text=0&width=267" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-24-14:18:45.jpg
Keywords: യേശു, നാമ
Content: 12747
Category: 22
Sub Category:
Heading: "ഭയം വേണ്ട, യേശു നാമത്തില്‍ പ്രാര്‍ത്ഥിക്കുക": ആതുരാലയങ്ങളിൽ ജോലി ചെയ്യുന്നവർക്കു പ്രചോദനവുമായി ഓസ്‌ട്രേലിയൻ മലയാളി നേഴ്സ്
Content: കാൻബറ: കോവിഡ് 19 ഭീതിയില്‍ സേവനമനുഷ്ഠിക്കുന്ന ആതുര ശുശ്രൂഷകർക്കു പ്രചോദനമേകി കൊണ്ട് ഓസ്‌ട്രേലിയൻ മലയാളി നേഴ്സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹോസ്പിറ്റലിലെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മലയാളിയായ യുവാവ് ചെയ്ത വീഡിയോയാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സേവനത്തിലായിരിക്കുന്ന എല്ലാ മെഡിക്കൽ രംഗത്തെ പ്രവർത്തകരും യേശു നാമം വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രത്യേക ദൈവീക സംരക്ഷണം ഉണ്ടാകുമെന്നും അവിടുത്തെ നാമത്തിന്റെ ശക്തിയാല്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച മുറിയിലേക്ക് പ്രവേശിക്കാൻ മടിച്ചു നിന്ന സഹപ്രവർത്തകരുടെ മുന്നിൽ, 'ഐ ബ്ലെസ് ദിസ് റൂം ഇൻ ദി നെയിം ഓഫ് ജീസസ്‌' (യേശു ക്രിസ്തുവിന്റെ നാമത്തില്‍ ഈ റൂം ഞാന്‍ ആശീര്‍വ്വദിക്കുന്നു) എന്ന് ഉരുവിട്ട് പ്രവേശിക്കുകയാണ് താന്‍ ചെയ്തതെന്നും ഇത് ഏറെ ഫലദായകമാണെന്നും അദ്ദേഹം പറയുന്നു. വൈറസ് ബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, യേശുവിന്റെ നാമത്തിൽ ഈ മുറിയെ ആശീര്‍വ്വദിക്കുന്നു എന്ന വാക്യം ഉച്ചരിച്ചു ഓരോ രോഗിയുടെയും മുറിയിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം മെഡിക്കല്‍ രംഗത്ത് സേവനം ചെയ്യുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു. ഇപ്രകാരം ചെയ്യുമ്പോള്‍ സേവനത്തിലായിരിക്കുന്ന എല്ലാ മെഡിക്കൽ പ്രവർത്തകർക്കും യേശു നാമത്തിന്റെ മഹത്വത്തിൽ സംരക്ഷണം ലഭിക്കുക തന്നെ ചെയ്യും. അതോടൊപ്പം ജോലി കഴിഞ്ഞു കാറിലോ മറ്റു വാഹനങ്ങളിലോ പ്രവേശിക്കുമ്പോഴും തിരികെ ഭവനങ്ങളിൽ എത്തിച്ചേരുമ്പോഴും യേശു നാമത്തിൽ ഈ വാഹനത്തെ, ഭവനത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്ന് പ്രാർത്ഥിച്ചു പ്രവേശിക്കണം. യേശുവിന്റെ നാമത്തിനു മുന്നിൽ എല്ലാ മുഴങ്കാലും മടങ്ങും, അതിനാൽ ഒരു ഭീതിയും നമ്മെ അലട്ടുകയില്ല. കൊറോണ വൈറസ് ബാധിതരും ഭീതിയില്‍ കഴിയുന്നവരും യേശു നാമത്തിന്റെ മഹത്വം തിരിച്ചറിയുമ്പോൾ എല്ലാ പൈശാചിക അസ്വസ്ഥതകളെയും ജീവിതത്തിൽ നിന്നും തുരത്തിയോടിക്കാൻ കഴിയുമെന്ന സന്ദേശവും അദ്ദേഹം വീഡിയോയിലൂടെ നല്‍കുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെയും കോവിഡ് രോഗികളുടെയും മേൽ യേശു നാമത്തിന്റെ മഹത്വത്താൽ രോഗാണുക്കൾ നശിച്ചു പോകട്ടെയെന്നു എല്ലാവരും പ്രാർത്ഥിക്കണം. യേശു നാമത്തിൽ ഓസ്ട്രേലിയയെയും എല്ലാ ലോകരാജ്യങ്ങളും അനുഗ്രഹിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ സമാപിക്കുന്നത്. ശക്തമായ സന്ദേശം പങ്കുവെച്ച വ്യക്തിയുടെ പേര് അഞ്ജാതമാണെങ്കിലും വീഡിയോ ആയിരങ്ങളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രി എന്ന ഫേസ്ബുക്ക് പേജില്‍ മാത്രം മൂന്നു ലക്ഷത്തിലധികം ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. അതേസമയം ആഗോള ജനത കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ നിരീശ്വരവാദികളുടെ ആക്ഷേപങ്ങള്‍ വകവെക്കാതെ ജീവിക്കുന്ന സത്യദൈവമായ യേശുവിലുള്ള തങ്ങളുടെ വിശ്വാസ അനുഭവം തുറന്നുപ്രകടിപ്പിക്കുവാന്‍ അനേകര്‍ മുന്നോട്ട് വരുന്നുണ്ടെന്നത് സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണതയെയാണ് എടുത്തുക്കാണിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F521985438518920%2F&show_text=0&width=267" width="267" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-24-14:23:20.jpg
Keywords: യേശു, നാമ
Content: 12748
Category: 18
Sub Category:
Heading: പ്രതിരോധ പ്രവര്‍ത്തനത്തിന് രണ്ടായിരം പേരുടെ സംവിധാനവുമായി കത്തോലിക്ക സഭ
Content: കൊച്ചി: കോവിഡ് 19 ഗുരുതരമായ പടരുന്ന പശ്ചാത്തലത്തില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളുടെ സേവനം കോവിഡ് പ്രതിരോധത്തിനായി വിട്ടുനല്‍കുന്നതിനൊപ്പം, ജനങ്ങളുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്കു വിവിധ രീതിയില്‍ സഹായമൊരുക്കി ദേവാലയങ്ങളും അതിജീവനത്തില്‍ കൈകോര്‍ക്കുകയാണ്. കെസിബിസിയുടെ സാമൂഹ്യസേവന വിഭാഗത്തിനു കീഴിലുള്ള ദുരന്തനിവാരണ സംവിധാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരും ദിവസങ്ങളില്‍ സജീവമാകും. രണ്ടായിരത്തോളം പേരടങ്ങുന്നതാണു വിവിധ രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും സഹകരണത്തോടെ രൂപീകരിച്ച ഈ സംവിധാനം. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഇതിന്റെ സേവനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ ഈ ദിവസങ്ങളില്‍ നടക്കുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. ഓരോ ജില്ലയിലും ആവശ്യമുള്ള സ്ഥലങ്ങളില്‍ സഭയുടെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വിട്ടുനല്‍കുമെന്ന് കെ‌സി‌ബി‌സി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കിയിരിന്നു. കെസിബിസി ഹെല്‍ത്ത് കമ്മീഷനിലും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്റെ (ചായ്) കേരള ഘടകത്തിലും അംഗങ്ങളായി ആരോഗ്യമേഖലയില്‍ ചെറുതും വലുതുമായ 370 സ്ഥാപനങ്ങളാണുള്ളത്. മൂന്നു മെഡിക്കല്‍ കോളജുകളും, 400 കിടക്കകളിലധികമുള്ള 12ഉം 100400 കിടക്കകളുള്ള 52ഉം നൂറു വരെ കിടക്കകളുള്ള 93ഉം ആശുപത്രികളും ഇതില്‍ അംഗങ്ങളാണ്. കൂടാതെ ഡിസ്‌പെന്‍സറികളും സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ചായ് കേരളയുടെ ഭാഗമാണ്. ഇവയെല്ലാം വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ആവശ്യം പോലെ സഭ വിട്ടു നല്‍കും. സഭയുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ചു നിരവധി പേരാണ് നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-25-03:50:53.jpg
Keywords: കെ‌സി‌ബി‌സി
Content: 12749
Category: 1
Sub Category:
Heading: പാപ്പ പ്രഖ്യാപിച്ച ആഗോള പ്രാര്‍ത്ഥന ദിനം ഇന്ന്: സ്വര്‍ഗ്ഗത്തിലേക്ക് നമ്മുക്ക് കരങ്ങള്‍ ഉയര്‍ത്താം
Content: റോം: കോവിഡ് 19 രോഗബാധക്കെതിരെ ആത്മീയ പ്രതിരോധം സൃഷ്ടിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ആഗോള പ്രാര്‍ത്ഥന ദിനം ഇന്ന്. മംഗളവാര്‍ത്ത തിരുനാളില്‍ ദിനമായ ഇന്ന് (മാര്‍ച്ച് 25) വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യന്‍ സമയം വൈകിട്ട് 4.30) ക്രൈസ്തവര്‍ ഒന്നടങ്കം ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലി മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നാണ് പാപ്പ നിര്‍ദേശിച്ചത്. കൊറോണ എന്ന മഹാമാരിക്കു മുന്നിൽ മാനവരാശി ഭയചകിതരായിരിക്കുകയാണെന്നും ഈ അവസരത്തിൽ, ക്രൈസ്തവസമൂഹം ഒന്നുചേർന്ന് പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് ഉയർത്തണമെന്നു പാപ്പ കഴിഞ്ഞ ദിവസം ഓര്‍മ്മപ്പെടുത്തുകയായിരിന്നു. അമേരിക്ക, കെനിയ, ഉഗാണ്ട, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ ഭരണാധികാരികളുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ ദേശീയ പ്രാര്‍ത്ഥന ദിനം ആചരിച്ചിരിന്നു. ഇതോടൊപ്പം ലോകമെങ്ങും വ്യാപിച്ച് കിടക്കുന്ന ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷന്റെ ആഹ്വാനം ശിരസാ വഹിക്കുവാനുള്ള ഒരുക്കത്തിലാണ് വിശ്വാസി സമൂഹം. അതേസമയം പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഇതര ക്രൈസ്തവ സഭകളും പ്രാര്‍ത്ഥനയില്‍ അണിചേരുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-25-04:29:49.jpg
Keywords: പ്രാര്‍ത്ഥന
Content: 12750
Category: 24
Sub Category:
Heading: വിശുദ്ധരാകാൻ സഹായിക്കുന്ന കൊറോണ വൈറസ് നാളുകൾ
Content: ഒരുപക്ഷേ ഇതുവരെ ധ്യാനിക്കാതിരുന്ന ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ മറ്റൊരു മുഖം കൊറോണ നാളുകളിൽ നിർബന്ധപൂർവ്വം ധ്യാനിക്കാൻ ക്രിസ്ത്യാനി പ്രേരിതമാവുകയാണ്. ദൈവത്തിന്റെ അനുഗ്രഹം, രോഗം സൗഖ്യമാക്കുന്നതിലും കടബാധ്യതകളിൽ നിന്ന് മോചനം നേടുന്നതിലും ജീവിതത്തിലെ പല വിധ പ്രശ്നങ്ങൾ മാറുന്നതിലുമാണ് എന്ന് ഏതാണ്ട് വിശ്വസിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ അത് ഉൾക്കൊള്ളാൻ തീർത്തും സാധിക്കാത്ത ഒരു സാഹചര്യം ഇപ്പോൾ രൂപപ്പെട്ടിരിയ്ക്കുകയാണ്. തന്നെപ്രതി സകലതും ഉപേക്ഷിക്കാനും നഷ്ടപ്പെടുത്താനും (ലൂക്കാ 14:26-33) എല്ലാവിധ കഷ്ടതകളും സഹിക്കാനും (ലൂക്കാ 14:27) ഈശോ ആവശ്യപ്പെട്ടിരിക്കെ ആ ഒരു മേഖലയെ, സുവിശേഷത്തിന്റെ കാതലായ ഈ മേഖലയെ ഒഴിവാക്കിയുള്ള സുവിശേഷ പ്രഘോഷണവും ക്രൈസ്തവ ജീവിതവും എത്രമാത്രം അപൂർണ്ണമായിരുന്നു എന്ന് ഈ നാളുകൾ തിരിച്ചറിവ് നൽകുന്നു. തനിക്ക് ഒന്നും സഹായിക്കാൻ പറ്റാതെ, പ്രശ്നങ്ങളുടെ മുൻപിൽ ആത്മീയ ശുശ്രൂഷകൻ പകച്ചു നിൽക്കുമ്പോൾ ദൈവം ആണ് പരമാധിപൻ; ശുശ്രൂഷകർ ഒക്കെ തന്നെപ്പോലെ ഒരു സാധാരണ വ്യക്തി മാത്രം, ദൈവം സഹായിച്ചില്ലെങ്കിൽ അവർ ഒന്നുമല്ല എന്ന തിരിച്ചറിവിൽ അവരിൽ നിന്ന് ദൈവത്തിലേയ്ക്ക് കണ്ണുകളുയർത്താന്നും അങ്ങനെ ശിയായ ഒരാദ്ധ്യാത്മികത പരിശീലിക്കാനും വിശ്വാസികൾക്ക് ഇത് നല്ല അവസരമാണ്. ശുശ്രൂഷകനും താൻ ഒന്നുമല്ല എന്ന തികഞ്ഞ ബോധ്യത്തിലെത്താനും സുവിശേഷം യഥാവിധി ജീവിക്കാനും ഇത് സുവർണ്ണാവസരം ആകുന്നു. ഇതുപോലെ തന്നെ സയൻസിനെ ദൈവമായി ആരാധിച്ചിരുന്നവർക്കും ഇത് കണ്ണുതുറക്കലിനുള്ള സമയം തന്നെ. വിരുദ്ധരാകാൻ വിളിക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനി ആ ഒരു ലക്ഷ്യം മറന്ന് ഭൗതികതയിലും ആത്മീയതയുടെ ഉപരിപ്ലവമായ കാര്യങ്ങളിലും മുഴുകി ജീവിച്ചുകൊണ്ടിരിക്കെ, ഇത്തരമൊരു സാഹചര്യം പ്രത്യക്ഷപ്പെടുമ്പോൾ അതവന് ഞെട്ടൽ ഉണ്ടാക്കും എന്നത് തീർച്ചയാണ്. എന്നാൽ ആദിമസഭയിലെ ക്രിസ്ത്യാനികളെ പോലെ ക്രിസ്തുവിനെപ്രതി സമസ്തവും കൈവിടാനും രക്തസാക്ഷിത്വം വരെ സ്വീകരിക്കാനും ഒരുങ്ങിയിരുന്നവർക്ക് കൊറോണ വൈറസ് കാര്യമായ അസ്വസ്ഥത ഉണ്ടാക്കില്ല. കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാൻ പരിശീലിപ്പിക്കുന്നതിനെക്കാൾ, വിശുദ്ധരാകാനുള്ള ഈ രക്തസാക്ഷിത്വം വരെ വരിക്കാനുള്ള തങ്ങളുടെ ദൈവവിളിയെക്കുറിച്ച് ക്രിസ്ത്യാനികളെ തികഞ്ഞ ബോധവാൻമാരാക്കുകയായിരിക്കും എല്ലാം കൊണ്ടും പ്രയോജനകരം. വിശുദ്ധനായാൽ കൊറോണ വൈറസ് ബാധിച്ചാൽ തന്നെ എന്ത്, വിശുദ്ധനായില്ലെങ്കിൽ കൊറോണ വൈറസ് ബാധിക്കാതിരുന്നതുകൊണ്ട് എന്ത് പ്രയോജനം? അശുദ്ധി, ദൈവത്തിലുള്ള യഥാർത്ഥ ആശ്രയമില്ലായ്മ, ദൈവത്തോടും സഹോദരങ്ങളോടും ഹൃദയത്തിൽ സ്നേഹമില്ലായ്മ, ക്രിസ്തുവിനു വേണ്ടി സകലതും ത്യജിക്കാനും സഹിക്കാനും ഉള്ള താൽപര്യമില്ലായ്മ ഇവയൊക്കെയാണ് കൊറോണ വൈറസിനെക്കാൾ പതിനായിരം മടങ്ങ് ക്രിസ്ത്യാനികൾക്ക് അപകടകരം എന്ന് ഈ കൊറോണ നാളുകളിൽ എങ്കിലും എല്ലാവർക്കും ബോധ്യപ്പെട്ടിരുന്നുവെങ്കിൽ! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-03-25-04:56:59.jpg
Keywords: വിശുദ്ധി