Contents
Displaying 12411-12420 of 25152 results.
Content:
12731
Category: 18
Sub Category:
Heading: വിശുദ്ധവാരം: തിരുക്കര്‍മ്മങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത
Content: തിരുവനന്തപുരം: ജില്ലാ ഭരണകൂടവും അധികാരികളും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും കർശനമായി പാലിച്ചുകൊണ്ട് വിശുദ്ധവാരം ആചരിക്കണമെന്ന് തിരുവനന്തപുരം അതിരൂപതയുടെ സർക്കുലര്‍. വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾ ഒഴികെ വൈകുന്നേരത്തെ മറ്റെല്ലാ ആരാധനാക്രമങ്ങളും ഒഴിവാക്കണം. വിശുദ്ധ വാര തിരുക്കർമ്മങ്ങളിലോ, ഞായറാഴ്ച ദിവ്യബലിയിൽ സംബന്ധിക്കുന്നതിനോ ആരെയും നിർബന്ധിക്കരുത്. ഓശാന ഞായറാഴ്ചത്തെ പ്രദക്ഷിണം പൂര്‍ണ്ണമായും ഒഴിവാക്കണം, കുരുത്തോല ദൈവാലയത്തിൽ വച്ച് തന്നെ വെഞ്ചരിച്ച നൽകണം, പെസഹാ വ്യാഴാഴ്ച തിരുകർമ്മങ്ങളിൽ പാദക്ഷാളനകർമ്മം ഒഴിവാക്കണം. എന്നീ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. പെസഹാ വ്യാഴാഴ്ച ചടങ്ങുകൾ അവസാനിച്ചാലുടന്‍ ദേവാലയങ്ങൾ അടയ്ക്കണം, രാത്രി ആരാധന ഒഴിവാക്കണം. ദുഃഖവെള്ളിയാഴ്ച രാവിലെ തിരുമണിക്കൂർ ആരാധന പുനരാരംഭിക്കാമെങ്കിലും ഓരോ മണിക്കൂറിലും നിശ്ചയിക്കുന്ന യൂണിറ്റ് അംഗങ്ങളും മറ്റു ഭക്ത സംഘടനകളും മാത്രം സംബന്ധിക്കുക. ഓരോ തിരു മണിക്കൂറിലും പരമാവധി പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി ക്രമപ്പെടുത്തണം. ഭവനങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ തിരുമണിക്കൂർ ആരാധന നടത്തുന്ന രീതി പ്രോത്സാഹിപ്പിക്കണം. ദുഃഖവെള്ളിയാഴ്ച കുരിശു രൂപത്തിൽ തൊട്ടു ചുംബിക്കുന്നത് ഒഴിവാക്കണം. ആളുകൾ തമ്മിൽ കൃത്യമായ അകലം പാലിച്ച് കുരിശാരാധന നടത്തണം. ദുഃഖവെള്ളിയാഴ്ച പരമ്പരാഗതമായി നടത്തുന്ന തൂമ്പാവ് പ്രദക്ഷിണം ഇത്തവണ കർശനമായി നിരോധിച്ചു. ഒരുതരത്തിലുമുള്ള പ്രദക്ഷിണമോ പുറത്തുള്ള കുരിശിൻറെ വഴിയോ നടത്തുവാൻ പാടുള്ളതല്ല. ദുഃഖവെള്ളിയാഴ്ച വിവിധ ദേവാലയങ്ങൾ സന്ദർശിക്കുന്ന പതിവും ഒഴിവാക്കണം. പൊതു കുമ്പസാരത്തിന് ആളുകളെ പ്രോത്സാഹിപ്പിക്കണം. കുമ്പസാര ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.
Image: /content_image/India/India-2020-03-23-03:58:36.jpg
Keywords: ലത്തീന്‍

12732
Category: 13
Sub Category:
Heading: അവസാന പുരോഹിതൻ മരിച്ചുവീഴുന്നതു വരെ ലോകത്ത് ബലിയർപ്പണം മുടങ്ങില്ല: ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വീഡിയോ വൈറൽ
Content: തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനിടെ ആധ്യാത്മിക ശുശ്രൂഷകൾ നിർത്തിവെച്ച സാഹചര്യത്തിൽ വിശ്വാസികൾക്ക് സാന്ത്വന സന്ദേശവുമായുള്ള ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുന്നു. പരിശുദ്ധ കുർബാന ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ വിശ്വാസികൾ ഏറെ വേദന നേരിടുന്നുണ്ടെന്ന് മനസിലാക്കുന്നുണ്ടെന്നും എന്നാൽ അവസാന പുരോഹിതൻ മരിച്ചുവീഴുന്നതു വരെ ലോകത്ത് ബലിയർപ്പണം മുടങ്ങില്ലായെന്നും ഫാ. ഡാനിയേൽ വിശദമാക്കുന്നു. വൈദികന്റെ സന്ദേശം ഇങ്ങനെ, ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട ദൈവ മക്കളെ, അനേക ലക്ഷം മക്കൾക്ക് വിശുദ്ധ കുർബാനകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്നത് ഒരുപക്ഷെ ആഹാരം കിട്ടുന്നതിനേക്കാളും ഒരുപക്ഷെ രോഗം വരുന്നതിനേക്കാളും ഭയാനകമായ കാര്യമാണ്. ഈ സന്ദർഭത്തിൽ ഒരു കാര്യം എന്റെ പ്രിയപ്പെട്ട ദൈവമക്കളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു താത്കാലിക സംവിധാനം എന്ന നിലയിലാണ് ജനപങ്കാളിത്തത്തോടു കൂടെയുള്ള ബലിയർപ്പണങ്ങൾ നിറുത്തി വെയ്ക്കുന്നത്. ലോകത്തു നാലരലക്ഷത്തിലധികം ബലിപീഠങ്ങളിൽ ബലിയർപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സാഹചര്യങ്ങളിൽ നിന്ന് ബലിയർപ്പണങ്ങൾ ഇല്ലാതാകുന്നത് ഒരു ഭയാനകമായ സാഹചര്യം അല്ലേയെന്ന് പലയാളുകളും ചിന്തിക്കുന്നുണ്ട്. തീർച്ചയായും ബലിയർപ്പണങ്ങൾ മുടങ്ങുന്നത് നമ്മെ ഭാരപ്പെടുത്തേണ്ട സംഗതിയാണ്. എന്നാൽ ഒരു കാര്യം ഇവിടെ ദൈവത്തിനു പ്രിയപ്പെട്ട മക്കൾ ഓർമിച്ചിരിക്കണം, ദേവാലയങ്ങൾ അടയ്ക്കപ്പെടുന്നത് സത്യമാണ്. ജനപങ്കാളിത്തത്തോടെയുള്ള പൊതുവായ ജനങ്ങൾ ഒരുമിച്ചു വന്നുള്ള ബലിയർപ്പണങ്ങൾ ഇല്ലാതാകുന്നത് എന്നതും സത്യമാണ്. എന്നാൽ അതേസമയത്തു നമ്മൾ മറന്നു പോകരുത്, പരിശുദ്ധ കത്തോലിക്ക സഭയിലും ഇതര സഭകളിലും ബലിപീഠത്തെയോ ബലിയെയോ ഗൗരവമായി എടുക്കുന്ന ഒരു സഭകളിലും ഈ നാളുകളിൽ ഒന്നിലും ഇനി വരാൻ പോകുന്ന നാളുകളിലും ഈ സാഹചര്യത്തിൽ പരിശുദ്ധ കുർബാന അർപ്പണങ്ങൾ ഇല്ലാതാകുന്നില്ല. നാലരലക്ഷത്തോളം ഒരുപക്ഷേ അതിലധികം വൈദികർ പരിശുദ്ധ കത്തോലിക്ക സഭയിലുണ്ട്. ആ വൈദികർ എല്ലാം തന്നെ എല്ലാ ദിവസവും ബലിയർപ്പിച്ചു കൊണ്ടിരിക്കുകയാണ്. പൊതുവായി ദൈവമക്കൾക്കു ദേവാലയങ്ങളിൽ ഗവണ്മെന്റ് നൽകുന്ന നിദേശങ്ങൾക്കു വിധേയമായി ബലിയാlർപ്പണങ്ങൾക്കു പങ്കെടുക്കാൻ കഴിയുന്നില്ല എന്നേയുള്ളു. ഇത് ഗൗരവമാണ് എങ്കിലും ബലിയർപ്പണങ്ങൾ ഇല്ലാതാകുന്നില്ല ഇന്നും ഇന്നലെയും നാളെയും നാലരലക്ഷത്തിലധികം ബലികൾ ലോകത്തു അർപ്പിക്കപ്പെടുന്നു. തുടർന്നും. ഇവിടെ ഒരു കാര്യം ദൈവത്തിന്റെ പ്രിയപ്പെട്ട മക്കൾ ഓർമിക്കണം, യഹൂദ മതത്തിൽ പ്രധാന പുരോഹിതന്റെ വസ്ത്രം സംവിധാനം ചെയ്തപ്പോൾ അതിൽ മനോഹരമായ സൂചനയുണ്ട്. പുരോഹിതന്റെ നെഞ്ചോടു ചേർത്ത് ഹൃദയ ഭാഗത്തോട് ചേർന്ന് പന്ത്രണ്ടു ഗോത്രങ്ങളെ സൂചിപ്പിക്കുന്ന പന്ത്രണ്ടു കല്ലുകൾ ദൈവം നെയ്തു വെച്ചിട്ടുണ്ടായിരുന്നു. പ്രധാന പുരോഹിതന്റെ വസ്ത്രത്തിന്റെ പ്രത്യേകതയാണ് പന്ത്രണ്ടു ഗോത്രങ്ങളെ അനുസ്മരിക്കുന്ന പന്ത്രണ്ടു കല്ലുകൾ. പുതിയ നിയമത്തിലെ പൗരോഹിത്യവുമായി ബന്ധപെട്ടു ഏറ്റവും മനോഹരമായി നമുക്ക് സ്വീകരിക്കാൻ പറ്റുന്ന ചിന്തയാണത്. ഒരു പുരോഹിതന്റെ ഹൃദയത്തിൽ ദൈവജനം എപ്പോഴും ഒരിക്കലും കെടാത്തൊരു വിളക്കുപോലെ എരിഞ്ഞു കത്തി നിൽക്കുന്നുണ്ട്. ഞാൻ ഒരു പുരോഹിതനാണ്. എന്നെ പോലെ നാലരലക്ഷത്തിലധികം വൈദികർ പരിശുദ്ധ കത്തോലിക്ക സഭയിലും മറ്റു സഭകളിൽ ലക്ഷകണക്കിനും വൈദികർ. ഈ ലക്ഷകണക്കിന് വൈദികരിൽ ഓരോ വൈദികന്റേയും ഹൃദയത്തിൽ ആ വൈദികനെ ദൈവം ഏൽപിപ്പിച്ചിരിക്കുന്ന ദൈവ ജനത്തെ ദൈവം ചേർത്തുവച്ചിട്ടുണ്ട്. പ്രിയപ്പെട്ട മക്കളെ അതുകൊണ്ടു നിങ്ങൾ അറിയേണ്ടത്, ഞാൻ ബലിയർപ്പിക്കുമ്പോൾ ദൈവം എന്നെ ഏല്പിച്ചിരിക്കുന്ന മുഴുവൻ കുടുംബങ്ങളും മുഴുവൻ വ്യക്തികളും ഞാൻ അർപ്പിച്ചിരിക്കുന്ന ബലിയിൽ സന്നിഹിതരാണ്. നിങ്ങൾക്ക് ഗവണ്മെന്റ് തന്നിരിക്കുന്ന നിർദ്ദേശങ്ങൾക്കു വിധേയമായി ദേവാലയങ്ങളിൽ വന്നു സാധിക്കാൻ കഴിയുന്നില്ലെങ്കിലും നാളെയും മറ്റെന്നാളും ഞങ്ങൾക്ക് ജീവനുള്ള കാലം, ആയുസ്സു ദൈവം തരുന്ന എല്ലാ നാളുകളിലും ഞങ്ങൾ അർപ്പിക്കുന്ന എല്ലാ കുർബാനകളിലും നിങ്ങൾ എല്ലാവരും ഉണ്ടെന്നു നിങ്ങൾ അറിയണം. അതുകൊണ്ടു എല്ലാ വൈദികരും എത്ര ഗൗരവതരമായ സാഹചര്യങ്ങൾ ലോകത്തു നിലവിൽ വന്നാലും ആരോഗ്യമുള്ള എല്ലാ വൈദികരും ബലിയർപ്പിക്കും. അവസാനത്തെ പുരോഹിതൻ മരിച്ചു വീഴുന്നതുവരെ ഈ ലോകത്തു ബലിയർപ്പണങ്ങൾ ഇല്ലാതാകുന്നില്ല. അതുകൊണ്ടു പ്രിയപ്പെട്ട മക്കളെ നിങ്ങൾ ഭാരപ്പെടരുത്. നിങ്ങൾ പ്രയാസത്തിൽ ആകരുത്. നാളയെയോ മറ്റന്നാളോ ബലിയിൽ സാധിച്ചില്ലെങ്കിൽ ഇനി തുടർന്നു വരുന്ന ദിവസങ്ങളിൽ നിങ്ങൾക്കു ബലിയിൽ സംബന്ധിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലും നിങ്ങൾ ഭാരപ്പെടരുത്. നിങ്ങൾ ആയിരിക്കുന്ന ഭവനങ്ങളിലും സ്ഥലങ്ങളിലും ഓൺലൈനിൽ കൂടെയും സമ്പർക്ക മാധ്യമങ്ങളിലൂടെയും ലൈവ് ആയി സംപ്രേഷണം ചെയ്യപ്പെടുന്ന പരിശുദ്ധ കുർബാന അർപ്പണങ്ങളിൽ പങ്കുചേർന്നു ആത്മീയമായി വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു ആത്മീയമായി സ്വീകരിച്ചു നിങ്ങൾ പ്രാർത്ഥിക്കുക. ലോകത്തെ എല്ലാ പുരോഹിതരും ഇനിയുള്ള നാളുകളിൽ അർപ്പിക്കാൻ പോകുന്ന എല്ലാ പരിശുദ്ധ കുർബാനകളിൽ അങ്ങനെ ആഗ്രഹിച്ചു അങ്ങനെ സംബന്ധിക്കാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളും ഉണ്ടാകും എന്ന് സ്നേഹത്തോടെ നിങ്ങളെ ഓർമിപ്പിക്കുകയാണ്. ആരും അതിന്റെ പേരിൽ നിരാശരാകരുത്, ബലിപീഠങ്ങൾ ശൂന്യമാകുന്നു എന്ന് ചിന്തിക്കരുത്. അവസാനത്തെ അച്ചൻ മരിച്ചു വീഴുന്ന വരെ ഈ ലോകത്തു പരിശുദ്ധ കുർബാന ഉണ്ടാകും. ലോകത്തെ മുഴുവൻ പരിശുദ്ധ കുർബാനയിൽ ഓർക്കാം. ഒപ്പം സമൂഹത്തിന്റെ പൊതുവായ മുഖ്യധാര പ്രവർത്തങ്ങളിൽ നിന്ന് മാറി സമ്പർക്കങ്ങളെല്ലാം ഉപേക്ഷിച്ചു കഴിയണമെന്നാണ് എല്ലാ ഗവണ്മെന്റുകളും ഓർമിപ്പിക്കുന്നത്. ഏശയ്യാ പ്രവചനത്തിൽ ഇരുപത്തിയാറാം അധ്യായം ഇരുപതാം വാക്യം ഇങ്ങനെയാണ്, "എന്റെ ജനമേ വരുവിൻ, മുറിയിൽ പ്രവേശിച്ചു വാതിൽ അടക്കുവിൻ. ക്രോധം ശമിക്കുന്നതുവരെ അല്പസമയത്തേയ്ക്കു നിങ്ങൾ മറഞ്ഞിരിക്കുവിൻ" . ഇതാണ് ദൈവം ഈ കാലഘട്ടത്തിൽ നമ്മോടു ആവശ്യപ്പെടുന്നത്, അധികാരികൾ നൽകുന്ന നിർദ്ദേശത്തിന് വിധേയമായി ഈ പകർച്ചവ്യാധി തടയുന്നതു വരെ സമ്പർക്കങ്ങളിൽ നിന്ന് മാറി ഇരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. അപ്പോൾ ആ അർത്ഥത്തിൽ നിർദശങ്ങൾ സ്വീകരിക്കുക എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുകയാണ്. അങ്ങനെ രോഗം ശമിക്കുന്നതുവരെ, ദുരിതം മാറുന്നതുവരെ, മറഞ്ഞിരിക്കുവാൻ ദൈവം ആവശ്യപ്പെടുന്നു ഇവിടെ ഒരു കാര്യം കൂടെ ഓർമിപ്പിക്കുന്നു. അങ്ങനെ കതകടച്ചു ഭയന്ന് മുറിയിലിരിക്കുന്ന അപ്പസ്തോലന്മാരുടെ നടുവിലേക്ക് ഇറങ്ങി വരുന്ന ഉത്ഥിതനായ യേശുവിനെ യോഹന്നാന്റെ സുവിശേഷത്തിൽ നമ്മൾ കാണുന്നുണ്ട്. നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്തു ആണെങ്കിലും, ഒരുപക്ഷെ ഇറ്റലിയിലെ കാര്യങ്ങൾ ഭയാനകമാണ് സ്പെയിനിലെയും യൂറോപ്പിലെയും കാര്യങ്ങൾ ഭീതിജനകമാണ്. അവിടുന്ന് നിരവധി ആളുകൾ സങ്കടങ്ങൾ അറിയിക്കുന്നുണ്ട്. ചുറ്റും ഉള്ളവർ മരിച്ചു വീഴുന്നത് കാണുകയാണ്. തൊട്ടടുത്തുള്ള അപ്പാർട്മെന്റിലെ ആളുകൾ മരിക്കുന്നത് അറിയുകയാണ്. മരിക്കുന്നവരുടെ ശരീരങ്ങൾ ശവസംസ്‌കാരം നടത്താനാകാതെ കത്തിച്ചു കളയുന്നത് കണ്ടു നിൽക്കുന്ന അവസ്ഥ ഇറ്റലിയിലെയും മറ്റും പലരും പങ്കുവെയ്ക്കുണ്ട്. ഇപ്രകാരം കതകടച്ചു മറഞ്ഞിരിക്കുന്ന, ക്രോധം ശമിക്കുന്നവരെ, അപ്പസ്തോലന്മാരെ പോലെ, മറഞ്ഞിരിക്കുന്ന ദൈവ മക്കളുടെ അടുക്കലേക്കു ഉത്ഥിതനായ യേശു കടന്നു വരും എന്നതാണ് ക്രിസ്തീയമായ നമ്മുടെ പ്രത്യാശ. കർത്താവായ യേശുവിന്റെ നാമത്തിൽ ലോകം മുഴുവൻ വേദനിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി നമ്മൾ ഒരുമിച്ചു ആത്മീയ കൂട്ടായ്മയിൽ ഒരുമിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ ധ്യാന കേന്ദ്രങ്ങളും ഈ സന്ദർഭങ്ങളിൽ ലൈവ് ശുശ്രുഷകളുമായി ദൈവജനത്തിന്റെ സങ്കടങ്ങളിൽ പ്രാർത്ഥനയോടൊപ്പം പങ്കു ചേരുന്നുണ്ട് .അതിൽ എല്ലാം ആത്മീയമായി സംബന്ധിക്കുക . രൂപതയുടെ അഭിവന്ദ്യ പിതാക്കന്മാർ യൂട്യൂബ് വഴി ഓൺലൈൻ ആയി പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ആത്മീയമായി പങ്കുചേർന്നു പ്രാർത്ഥിക്കുക. നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. ദൈവം നിങ്ങളെ എല്ലാം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുയെന്ന വാക്കുകളോടെയാണ് ഫാ. ഡാനിയേലിന്റെ സന്ദേശം അവസാനിക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ യൂട്യൂബിലും ഫേസ്ബുക്കിലുമായി കണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-23-03:59:52.jpg
Keywords: യേശു, ഏകരക്ഷ

12733
Category: 1
Sub Category:
Heading: കൊറോണയുടെ മുള്‍മുനയിലും ചൈനയില്‍ ദേവാലയങ്ങള്‍ തകര്‍ക്കുന്നത് തുടരുന്നു
Content: ബെയ്ജിംഗ്: കൊറോണ വൈറസിന്‍റെ ഭീതിയില്‍ കഴിയുമ്പോഴും ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയുള്ള ഭരണകൂട ഭീകരത തുടരുന്നു. കൊറോണ ഭീതിക്കിടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നു ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഗുവാങ് എന്ന സ്ഥലത്ത് ദേവാലയങ്ങള്‍ അടച്ച സമയത്തു അധികൃതര്‍ കുരിശ് നീക്കം ചെയ്തതാണ് പുതിയ വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ ബോബ് ഫു യിക്സിംഗ് നഗരത്തിലെ ജിയാങ്‌സുവിലെ ഒരു ദേവാലയവും സർക്കാർ അധികൃതരുടെ നേതൃത്വത്തിൽ തകര്‍ത്തിരിന്നു. ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോവിഡിന്റെ ഉത്പത്തിക്ക് കാരണമായ രാജ്യമെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശ്വാസി സമൂഹത്തിന് നേരെ ഉയര്‍ത്തുന്ന ഈ വെല്ലുവിളി ഭീകരമാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ സേജിയാങ്ങിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ആയിരകണക്കിന് കുരിശുകള്‍ തകര്‍ത്തതിലൂടെ കുപ്രസിദ്ധി നേടിയ കടുത്ത ക്രൈസ്തവ വിരുദ്ധനായ സിയാ ബാവോലോങ് ഹോങ്കോങ്ങിലെ ചൈനയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ തലവനായി നിയമിക്കപ്പെട്ടിരിന്നു. അതേസമയം ചൈനയില്‍ കൊറോണ രോഗത്തെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 3270 പിന്നിട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-23-09:08:47.jpg
Keywords: ചൈന

12734
Category: 1
Sub Category:
Heading: കൊറോണയെ പ്രതിരോധിക്കുവാന്‍ നടപടികളുമായി കാരിത്താസ് ഇന്ത്യയും
Content: ന്യൂഡല്‍ഹി: രാജ്യത്തുടനീളം പടരുന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിരോധിക്കുവാന്‍ ശക്തമായ നടപടികളുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഭാരത വിഭാഗവും. ദേശീയ തലത്തില്‍ അടിയന്തര യോഗം സംഘടിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നമെന്നും ഇതിനായി അടിയന്തര ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി പറഞ്ഞു. ഒറ്റപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നവര്‍ക്കിടയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2020-03-23-10:18:23.jpg
Keywords: കാരിത്താ

12735
Category: 24
Sub Category:
Heading: കൊറോണാ നാളുകളില്‍ കുമ്പസാരത്തിനായി എന്തു ചെയ്യും? ഉത്തരമിതാ..!
Content: ഈ നാളുകളിൽ, പ്രത്യേകിച്ച് ഈ നോമ്പുകാലത്ത് പരിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കാത്തതിന്റെ വലിയ വിഷമം വിശ്വാസികൾക്ക് ഉണ്ട്. ചാനലുകളിൽ കൂടിയുള്ള വിശുദ്ധ കുർബ്ബാന ഇതിന് ഒരു പരിധി വരെ അവർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ വിശ്വാസികളെ സംബന്ധിച്ച് ഏറെ വേദനാജനകമായി അവശേഷിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഈ നാളുകളിൽ കുമ്പസാരിക്കാൻ സാധ്യതയില്ല എന്നതാണ്. ഈ അവസ്ഥയ്ക്കു എന്തെങ്കിലും ഒരു പ്രതിവിധിയുണ്ടോ എന്നത് അവർ അന്വേഷിക്കുന്നു. വിശുദ്ധ തോമസ് അക്വീനാസ്സിന്റെ ഒരു പ്രബോധനം സഭ അംഗീകരിച്ചതാണ്. അത് ഇപ്രകാരമാണ്, "ഒരു പാപി അനുതപിക്കുന്ന സമയത്ത് തന്നെ ദൈവം പാപങ്ങൾ ക്ഷമിക്കുന്നു. കുമ്പസാരം വരെ നോക്കിയിരിക്കേണ്ട കാര്യം ദൈവത്തിനില്ല. എന്നാൽ ആ അനുതാപത്തിൽ ഇപ്രകാരം അടങ്ങിയിട്ടുണ്ട്. ഏറ്റം അടുത്ത സമയത്ത് ഞാൻ കുമ്പസാരിച്ചു കൊള്ളാം". ഈശോയുടെ രക്ഷാകർമ്മത്തിന്റെ യോഗ്യത വഴിയാണ് നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നുവെന്ന് നമുക്കറിയാം. ആ കൃപ കുമ്പസാരം എന്ന കൂദാശ വഴി അവിടുന്ന് നമുക്ക് നൽകുന്നു. എന്നാൽ അനുതാപം ഉണ്ടായിരിയ്ക്കുകയും കുമ്പസാരിക്കുവാൻ ഒരു സാധ്യതയും നിലവിൽ ഇല്ലാതിരിക്കുകയും ചെയ്താൽ ദൈവത്തിന് പാപം നേരിട്ട് ക്ഷമിക്കുവാൻ കഴിയും എന്നാണ് വിശുദ്ധ തോമസ് അക്വീനാസ് പ്രബോധിപ്പിക്കുന്നത്. ഈ ഒരു തിരിച്ചറിവ് നമുക്ക് പല കാരണങ്ങൾകൊണ്ടും പ്രയോജനകരമാണ്. നാം ഒരു പാപം ചെയ്താൽ, പ്രത്യേകിച്ച് മാരക പാപം ചെയ്താൽ ദൈവത്തോടുള്ള നമ്മുടെ ബന്ധം നഷ്ടപ്പെടുന്നു. അതിന്റെ പരിണിത ഫലങ്ങൾ പലതാണല്ലോ. അനുതപിക്കാതെ ഈ അവസ്ഥയിൽ മരണമടഞ്ഞാൽ നാം നിത്യനരകത്തിന് അർഹരായിതീരും. അതുപോലെ ഭൗതികമായ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനും ഇത് തടസ്സം സൃഷ്ടിക്കും. എന്നാൽ പാപം ചെയ്തതിന് ശേഷം ഉടൻ തന്നെ അനുതപിക്കാൻ കഴിഞ്ഞാൽ നാം നിത്യജീവനിലേയ്ക്ക് വീണ്ടും പ്രവേശിയ്ക്കും, ദൈവാനുഗ്രഹങ്ങൾക്ക് സാധ്യതയുള്ളവർ ആവുകയും ചെയ്യും. നിരാശ കൂടാതെ ആത്മവിശ്വാസത്തോടെ ജീവിക്കുകയും ചെയ്യാം. ഈ കൊറോണ സമയത്ത് മാത്രമല്ല ഏതു സമയത്തും വിശ്വാസികൾ അനുവർത്തിക്കേണ്ട ഒരു നിലപാടാണിത്. CCC 1457 ഇപ്രകാരം പഠിപ്പിക്കുന്നു, "മാരകപാപം ചെയ്തിട്ടുള്ള ഒരു വ്യക്തിയും, ആദ്യമായി കൗദാശികമായ പാപപൊറുതി കൂടാതെ അഗാധമായ മനസ്താപം തോന്നിയാൽ പോലും കുർബാന സ്വീകരിക്കരുത്. *എന്നാൽ കുമ്പസാരിക്കാൻ പോകാനുള്ള സാധ്യതയില്ലാതിരിയ്ക്കുകയും കുർബ്ബാന സ്വീകരിക്കുന്നതിന് ഗൗരവാഹമായ കാരണമുണ്ടായിരിയ്ക്കുകയും ചെയ്താൽ ആ വ്യക്തിയ്ക്ക് കുർബ്ബാന സ്വീകരിയ്ക്കാം".* ഇവിടെ സൂചിപ്പിക്കുന്ന കാരണം എന്തുമായി കൊള്ളട്ടെ, കുമ്പസാരിക്കാൻ സാഹചര്യമില്ലാത്ത സമയത്ത് പാപങ്ങൾ ക്ഷമിക്കപ്പെടാനുള്ള സാധ്യതയെ കുറിച്ചാണല്ലോ ഈ പ്രബോധനം സൂചിപ്പിക്കുന്നത്. നമുക്ക് ഈ സമയത്ത് ചെയ്യാവുന്ന ചില പ്രധാന കാര്യങ്ങൾ ഉണ്ട്. ഒരു ദിവസം തന്നെ പല പ്രാവശ്യം പാപങ്ങളെക്കുറിച്ചോർത്ത് അനുതപിക്കുകയാണ് അതിൽ പ്രധാനപ്പെട്ട ഒന്ന്. പര സ്നേഹപ്രവൃത്തികളും പ്രാർത്ഥനകളും ഒക്കെ വഴി ലഘു പാപത്തിൽ നിന്ന് മോചനം നേടുകയാണ് മറ്റൊരു മാർഗ്ഗം. ഇനി എന്നാണ് കുമ്പസാരം എന്നറിവില്ലാത്തതു കൊണ്ട് മറന്നു പോകാതിരിക്കാനായി ഗൗരവമായി തോന്നുന്ന പാപങ്ങൾ വിവേകപൂർവ്വം കുറിച്ചു വയ്ക്കുന്നതും ഉചിതമായിരിയ്ക്കും. ധാരാളം ദൈവസ്നേഹപ്രകരണങ്ങൾ നടത്തുന്നത് ഈ സമയത്ത് ഏറ്റം അവസരോചിതമായ കാര്യമായിരിക്കും. പാപം ചെയ്യാതിരിക്കാനായി തീക്ഷ്ണമായി അദ്ധ്വാനിയ്ക്കുകയാണ് ഈ സമയത്ത് ഏറ്റം ശ്രദ്ധിക്കേണ്ട കാര്യം. ഒരർത്ഥത്തിൽ, കമ്പസാരം ഉണ്ടല്ലോ എന്നോർത്ത് പുണ്യം ചെയ്യുന്നതിൽ അലസത കാട്ടുകയും ലാഘവത്വത്തോടെ പാപം ചെയ്യുകയും ചെയ്തിരുന്ന മനുഷ്യപ്രകൃതിയ്ക്ക് തന്നിൽ നൽകപ്പെട്ടിരിക്കുന്ന ശക്തി മുഴുവൻ പുറത്തെടുത്ത് പാപത്തിനെതിരെ യുദ്ധം ചെയ്യുവാൻ ഈ കൊറോണ സമയങ്ങൾ അവസരം ഒരുക്കുന്നു. ഈ നല്ല രീതി നഷ്ടപ്പെടുത്താതിരുന്നാൽ ഭാവിയിലും അത് നമുക്ക് വളരെ ഉപകാരപ്രദമായിരിക്കും. കുമ്പസാരിക്കുവാൻ സാധ്യതയില്ലാതിരുന്ന സമയം പാപം വെറുത്തുപേക്ഷിക്കുവാൻ സവിശേഷമായി ഇടവരുത്തി എന്നത് ഒരർത്ഥത്തിൽ ഒരു വലിയ നന്മ തന്നെയല്ലേ? #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-03-23-10:32:37.jpg
Keywords: കുമ്പസാ, അനുര

12736
Category: 13
Sub Category:
Heading: ആഫ്രിക്കയിലും ദേശീയ പ്രാര്‍ത്ഥനാ ദിനം: ഇത് ദൈവത്തോട് ക്ഷമ ചോദിക്കുവാനുള്ള സമയമെന്ന് കെനിയന്‍ പ്രസിഡന്‍റ്
Content: കൊറോണക്കെതിരെ ദൈവത്തില്‍ ആശ്രയം കണ്ടെത്തുന്ന രാഷ്ട്രങ്ങളുടെ എണ്ണം കൂടുന്നുവെന്ന് വ്യക്തമാക്കി ആഫ്രിക്കന്‍ രാജ്യമായ കെനിയയും. ഇക്കഴിഞ്ഞ മാര്‍ച്ച് 21 ശനിയാഴ്ച കെനിയന്‍ പ്രസിഡന്റ് ഉഹുരു കെന്യാട്ടയുടേയും അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി വില്ല്യം റൂട്ടോയുടേയും നേതൃത്വത്തിലായിരുന്നു ദേശീയ പ്രാര്‍ത്ഥനാ ദിനം രാജ്യമെങ്ങും ആചരിച്ചത്. നെയ്റോബിയിലെ സ്റ്റേറ്റ് ഹൗസില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വിവിധ മതനേതാക്കള്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം സംബന്ധിച്ച പ്രഖ്യാപനം ഭരണനേതൃത്വം നടത്തിയത്. കൊറോണക്കെതിരെ സര്‍ക്കാര്‍ തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ദൈവസഹായം ഇക്കാര്യത്തില്‍ ആവശ്യമുണ്ടെന്ന് പ്രസിഡന്റ് വില്ല്യം റൂട്ടോ പറഞ്ഞു. “ഇന്നു എന്റെ മാത്രം ദിവസമല്ല, നമ്മള്‍ വ്യക്തിപരമായോ കൂട്ടമായോ ചെയ്തിട്ടുള്ള തെറ്റുകള്‍ക്ക് ഒരു രാഷ്ട്രമെന്ന നിലയില്‍ ദൈവത്തോട് ക്ഷമ ചോദിക്കുവാനും, നമ്മള്‍ നേരിടുന്ന വെല്ലുവിളിയെ തരണം ചെയ്യുവാന്‍ അവിടുത്തെ സഹായം അപേക്ഷിക്കുവാനുള്ള നമ്മുടെ ഓരോരുത്തരുടേയും ദിവസമാണ്. പകര്‍ച്ചവ്യാധിക്കാവശ്യം ശാസ്ത്രമാണ് പ്രാര്‍ത്ഥനയല്ല എന്ന്‍ വിമര്‍ശിക്കുന്നവര്‍, ശാസ്ത്രജ്ഞര്‍ക്ക് പോലും ദൈവത്തെ ആവശ്യമാണെന്ന കാര്യം ഓര്‍ക്കണമെന്നും കെനിയന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഇരുപത്തിയാറോളം വൈദികരാണ് സ്റ്റേറ്റ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത്. നാഷണല്‍ അസംബ്ലി സ്പീക്കര്‍ ജസ്റ്റിന്‍ മുടുരി, സെനറ്റില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ കെന്നത്ത് ലുസാക, പ്രതിരോധ സേനാവിഭാഗം തലവനായ സാംസണ്‍ വാത്തെത്തെ, പോലീസ് ഇന്‍സ്പെക്ടര്‍ ജെനറല്‍ മുട്യാംബായി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. അമേരിക്ക, ഉഗാണ്ട, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, സിംബാബ്‌വേ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-23-12:10:06.jpg
Keywords: പ്രാര്‍ത്ഥന

12737
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാന്‍ കെസിബിസിയുടെ ആഹ്വാനം
Content: കൊച്ചി: മറ്റെന്നാള്‍ (ബുധനാഴ്ച) ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥന ദിനമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അന്നേദിവസം ഇന്ത്യൻ സമയം 4.30ന് (റോമിലെ സമയം 12 മണി) മാർപാപ്പയോട് ചേർന്ന് 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' പ്രാർത്ഥന ചൊല്ലാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം രാത്രി 10.30ന് (റോമൻ സമയം ആറുമണി) വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വെച്ചുള്ള ആരാധനയിൽ പാപ്പയോടൊപ്പം പങ്കുചേരുവാനും കെസിബിസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാർച്ച് 27 കെസിബിസി പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം സാധിക്കുന്ന എല്ലാവരും ഉപവാസത്തോടുകൂടി കൊറോണ വൈറസ് മൂലമുള്ള പകർച്ചവ്യാധികളിൽ നിന്ന് ലോകത്തെ മുഴുവൻ കാത്തു രക്ഷിക്കുന്നതിനായി പ്രാർത്ഥിക്കണമെന്നും പൊതു രംഗത്തും ആരോഗ്യരംഗത്തും പ്രവർത്തിക്കുന്ന എല്ലാവരെയും പ്രത്യേകം ഓർക്കണമെന്നും കെസിബിസി പ്രസ്താവനയിൽ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-23-15:20:55.jpg
Keywords: കെസിബിസി

12738
Category: 1
Sub Category:
Heading: കോവിഡ് 19: ഇറ്റലിയിൽ മരിച്ച വൈദികരുടെ എണ്ണം അന്‍പത് പിന്നിട്ടു
Content: റോം: ഇറ്റലിയില്‍ കോവിഡ് 19 രോഗബാധ മൂലം മരിച്ച കത്തോലിക്ക വൈദികരുടെ എണ്ണം അന്‍പത് കടന്നുവെന്ന് ഇറ്റാലിയൻ ബിഷപ്പ് കോൺഫറന്‍സ്. വിവിധ രൂപതകളിൽ നിന്നും ഇടവകകളിൽ നിന്നും വൈദികരുടെ കുടുംബങ്ങളിൽ നിന്നും ലഭിച്ച കണക്കുകൾ പ്രകാരമാണ് മരിച്ച വൈദികരുടെ എണ്ണം ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പത്രമായ അവനീര്‍ പുറത്തുവിട്ടത്. രോഗബാധയെ തുടര്‍ന്നു വ്യാഴാഴ്ച മാത്രം എട്ട് വൈദികർ മരണമടഞ്ഞിരുന്നു. രണ്ടുദിവസത്തിനുള്ളിൽ പത്തു വൈദികരാണ് അന്തരിച്ചത്. ബെർഗാമോ പട്ടണത്തിലാണ് ഏറ്റവും കൂടുതൽ വൈദികർക്ക് ജീവൻ നഷ്ടപ്പെട്ടത്. ഇവിടെ മാത്രം ഇരുപതു വൈദികരാണ് മരണപ്പെട്ടത്. അതേസമയം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 17 വൈദികർ ആശുപത്രിയില്‍ രോഗബാധിതരായി കഴിയുകയാണ്. ഇതിൽ രണ്ടുപേർ അത്യാഹിത വിഭാഗത്തിലാണ്. 45 മുതൽ 104 വയസ്സുവരെ പ്രായമുള്ള വൈദികർ മരിച്ചവരുടെ പട്ടികയിലുണ്ട്. മരിച്ചവരിൽ കൂടുതൽ പേരും അന്‍പതിനും അറുപതിനും വയസ്സില്‍ ഇടയിൽ പ്രായമുള്ളവരായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമമായ കൊറേറി ഡെല്ലാ സേറാ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിൽ സേവന സന്നദ്ധരായവരിൽ ഡോക്ടർമാരെക്കാൾ കൂടുതലായി വൈദികരാണ് മരണപ്പെട്ടിരിക്കുന്നത്. പൊതുവായ ബലിയർപ്പണങ്ങൾ നിർത്തലാക്കിയെങ്കിലും കൊറോണ മൂലം ക്ലേശിക്കുന്ന ജനങ്ങളോടൊപ്പം വൈദികർ ഇപ്പോഴും സേവന സന്നദ്ധരായി തുടരുകയാണ്. ഇതാണ് വൈദിക മരണസംഖ്യ വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈദികരുടെ രോഗാവസ്ഥ വേദനയുളവാക്കുന്നുവെന്ന് പാർമാ രൂപതാധ്യക്ഷനായ എൻറിക്കോ സാൽമി അവനീറിനോട് പറഞ്ഞു. അജപാലനപരമായ തീക്ഷ്ണതയാൽ അത്യാഹിത വിഭാഗം പോലുള്ളവ സന്ദർശിക്കുമ്പോഴാണ് വൈദികർ രോഗികളായി മാറുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം ഇന്നലെ ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 5476 പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത്. ശനിയാഴ്ച ദിവസം മാത്രം 793 പേരാണ് മരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-23-16:57:05.jpg
Keywords: വൈദിക

12739
Category: 18
Sub Category:
Heading: പ്രവാസി വിശ്വാസികള്‍ക്കായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രത്യേക ദിവ്യബലി 27ന്
Content: കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലകളിലുള്ള പ്രവാസി വിശ്വാസികള്‍ക്കായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രത്യേക ദിവ്യബലി അര്‍പ്പിക്കും. 27ന് ഇന്ത്യന്‍ സമയം രാവിലെ 10.30ന് അര്‍പ്പിക്കുന്ന ദിവ്യബലി ഷെക്കെയ്‌ന ടിവിയിലും ഫേസ്ബുക്കിലും യു ട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യും.
Image: /content_image/India/India-2020-03-24-04:25:15.jpg
Keywords: ആലഞ്ചേ

12740
Category: 13
Sub Category:
Heading: കുമ്പസാരത്തിന് എത്തുന്നവരെ നിരാശപ്പെടുത്താതെ ഫാ. ഡഗ്ലസിന്റെ മുന്‍കരുതല്‍
Content: നെബ്രാസ്ക: കുമ്പസാരിക്കാനായി തന്നെ സമീപിക്കുന്നവരെ നിരാശരാക്കാതെ ലിങ്കണിലെ സെന്റ് മേരീസ് ഇടവക വികാരിയായ ഫാ. ഡഗ്ലസ് ഡീട്രിച്ച് എന്ന വൈദികന്‍ സ്വീകരിച്ച നിലപാട് ശ്രദ്ധയാകര്‍ഷിക്കുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടാണ് പ്രത്യേക കുമ്പസാരക്കൂട് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. കട്ടി കൂടിയ കര്‍ട്ടനിട്ടു മറച്ച തന്റെ മുറിയുടെ ജനാല തന്നെയാണ് അദ്ദേഹം കുമ്പസാരക്കൂടാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മുതല്‍ തന്നെ രാവിലെ 11.30 മുതല്‍ 12.30 വരെയുള്ള സമയം കുമ്പസാരത്തിനായി ഇടവക ക്രമീകരിച്ചിരുന്നു. ആ സമയത്തു തന്നെയാണ് ഇപ്പോഴും ആളുകള്‍ കുമ്പസാരിക്കാന്‍ എത്തുന്നതും. ജനലരികില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ കുമ്പസാരിക്കുന്നത്. പതിവില്‍ നിന്നു വ്യത്യസ്തമായി കുമ്പസാരിക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് ഫാ. ഡഗ്ലസ് പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുവാന്‍ എല്ലാ ശുശ്രൂഷകളും ഭരണകൂടം നിര്‍ദ്ദേശപ്രകാരം സഭാനേതൃത്വം റദ്ദാക്കിയെങ്കിലും കുമ്പസാരകൂടുകളില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നാണ് വൈദികന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-24-05:06:26.jpg