Contents

Displaying 12371-12380 of 25152 results.
Content: 12691
Category: 18
Sub Category:
Heading: ഗര്‍ഭഛിദ്ര വ്യവസ്ഥകള്‍ തിടുക്കത്തില്‍ ലളിതവത്കരിക്കുന്നത് കോര്‍പറേറ്റ് കമ്പനികള്‍ക്ക്? ചോദ്യമുയര്‍ത്തി ഡീന്‍ കുര്യാക്കോസ്
Content: ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഗര്‍ഭഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവില്‍ ഉള്‍പ്പെടെ ഇളവുകള്‍ അനുവദിക്കുന്ന ഭേദഗതി നിയമത്തിന്റെ ദുരുപയോഗ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പൊതുസമൂഹവും ജനപ്രതിനിധികളും. ബുധനാഴ്ച രാത്രിയാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ 2020 ലോക്‌സഭയില്‍ പാസായത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അവതരിപ്പിച്ച ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള എംപി ഡീന്‍ കുര്യാക്കോസ് മാത്രമാണ് അടിമുടി എതിര്‍ത്തു സംസാരിച്ചത്. വനിത എംപിമാരടക്കം കാലത്തിന്റെ അനിവാര്യതയെന്നും പുരോഗമനപരമെന്നും ചൂണ്ടിക്കാട്ടി ബില്ലിനെ അനുകൂലിച്ചാണ് സംസാരിച്ചത്. ഗര്‍ഭഛിദ്ര നിയമത്തിലെ വ്യവസ്ഥകള്‍ തിടുക്കപ്പെട്ടു ലളിതവത്കരിക്കുന്നത് രാജ്യത്തെ വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കു വേണ്ടിയെന്നു ഡീന്‍ കുര്യാക്കോസ് ചര്‍ച്ചയില്‍ ആരോപിച്ചു. 1971ലെ നിയമത്തില്‍ 12 ആഴ്ച വരെ ഗര്‍ഭഛിദ്രത്തിനായി ഒരു മെഡിക്കല്‍ ഓഫീസറുടെ സെര്‍ട്ടിഫിക്കേഷനും, 20 ആഴ്ചവരെ രണ്ടു മെഡിക്കല്‍ ഓഫീസര്‍മാരും, 20 ആഴ്ചയ്ക്കുശേഷം തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍ ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലും ആണ് ഗര്ഭകഛിദ്രം നടത്താന്‍ അനുമതി ഉണ്ടായിരുന്നത്. പുതിയ ഭേദഗതി പ്രകാരം 20 ആഴ്ച്ച വരെ ഒരു ഡോക്ടറും, 20 മുതല്‍ 24 ആഴ്ച വരെ രണ്ടു ഡോക്ടറും ശിപാര്‍ശ ചെയ്താല്‍ ഗര്‍ഭഛിദ്രം സാധ്യമാകും. ഈ രീതിയില്‍ ലളിതവത്കരിക്കുന്നത് അനിയന്ത്രിതമായി ഗര്‍ഭഛിദ്രത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനു മാത്രമാണ്. 25 ആഴ്ചയാവുന്‌പോള്‍ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തും. ആ ഘട്ടത്തിലെ ഗര്‍ഭഛിദ്രം, ഫലത്തില്‍ കൊലപാതകത്തെ നിയമവത്കരിക്കലും ഭരണഘടനാനുസൃതമായി നിഷ്‌കര്‍ഷിക്കപ്പെട്ട ജീവിക്കാനുള്ള അവകാശം നിഷേധിക്കലുമാണെന്നും ഡീന്‍ ചൂണ്ടിക്കാട്ടി. ലോകത്തില്‍ 20 ആഴ്ചക്കുശേഷം ഗര്‍ഭഛിഛിദ്രം ലളിതവത്കരിച്ച എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ഗര്‍ഭഛിഛിദ്രത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഡോക്ടര്‍മാരെ പ്രോസിക്യൂഷന് വിധേയമാക്കണം. ഇതിനോടൊപ്പം ലോകത്തിലെന്പാടും മള്‍ട്ടിനാഷണല്‍ കോര്‍പറേറ്റ് കമ്പനികള്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിനായി മനുഷ്യഭ്രൂണം ഉപയോഗിക്കുന്നതുള്‍പ്പെടെ കണക്കിലെടുക്കുന്‌പോള്‍ ഗര്‍ഭഛിദ്രത്തെ പ്രോല്‍സാഹിപ്പിക്കുന്നത് ഈ കമ്പനികള്‍ക്കു വേണ്ടിയാണെന്നും ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ഗര്ഭ ഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിന് ശേഷം 24 ആഴ്ചയായി ഉയര്‍ത്താനുള്ള നിയമഭേദഗതിയാണ് ഇതോടെ പാസായത്. നിലവില്‍ ഗര്ഭനഛിദ്രം അനുവദനീയമായ കാലളയവ് 20 ആഴ്ചയായിരുന്നു. മാനഭംഗത്തിന് ഇരയായവര്‍ക്കോ ഗുരുതര പരിക്കേറ്റ വനിതകള്‍ക്കോ മാത്രമാണ് അനുവദനീയ കാലയളവില്‍ ഗര്ഭയഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥ. അനിവാര്യ ഘട്ടത്തില്‍ നിയമപ്രകാരം ചുമതലപ്പെടുത്തുന്നവരോടല്ലാതെ ഗര്‍ഭഛിദ്രം നടത്തിയ വനിതയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താനും അനുമതിയില്ല. അഞ്ചു മാസം വരെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന, 1971ല്‍ പാസാക്കിയ നിയമമാണ് രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്ഭതഛിദ്രം നടത്താന്‍ നിലവിലെ നിയമപ്രകാരം കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ബില്‍ കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും ആരോഗ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. മാനഭംഗത്തിനിരയായ കുട്ടികള്‍ക്കോ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ ഭിന്നശേഷിക്കാരായ പെണ്കുടട്ടികള്‍ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉടന്തിന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറു മാസത്തിനകം സ്വതന്ത്രമായി ഗര്ഭരഛിദ്രം നടത്താനും നിയമഭേദഗതിയിലൂടെ സാധിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കി. പുതിയ നടപടി ശിശുമരണ നിരക്ക് കുറയ്ക്കാനും വഴിയൊരുക്കുമെന്നാണ് മറ്റൊരു സര്‍ക്കാര്‍ വിശദീകരണം. സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളിലൂടെയുള്ള ഗര്ഭരഛിദ്രങ്ങള്‍ മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം പത്തു വനിതകള്‍ മരിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-19-03:39:26.jpg
Keywords: ഗര്‍ഭ, ഇന്ത്യ
Content: 12692
Category: 1
Sub Category:
Heading: ഇന്ന് രാത്രി ഒന്‍പതു മണിക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 19 ) ഇറ്റാലിയൻ സമയം 9 മണിക്ക് ( ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയ്ക്ക്) കുടുംബങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ബുധനാഴ്ച വത്തിക്കാന്‍ ലൈബ്രറിയില്‍ നടന്ന പൊതു ദർശന സന്ദേശത്തിന് ശേഷമാണ് പാപ്പയുടെ ആഹ്വാനം. നേരത്തെ പ്രകാശത്തിന്റെ രഹസ്യങ്ങൾ രാത്രി ഒന്‍പതു മണിക്ക് ചൊല്ലണമെന്ന് ഇറ്റാലിയൻ മെത്രാന്മാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്തുണയെന്നോണമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം വന്നിരിക്കുന്നത്. പാപ്പയുടെ പ്രഖ്യാപനത്തോടു കൂടി ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം ഒരേസമയത്ത് ഒരു പ്രാർത്ഥനാ ചങ്ങല തന്നെ തീർക്കാനായുളള ഒരുക്കത്തിലാണ്. എല്ലാ കുടുംബങ്ങളും, ഓരോ വിശ്വാസിയും, എല്ലാ സന്യാസ സമൂഹങ്ങളും ഒത്തൊരുമിച്ചു ഒന്‍പതു മണിക്ക് ജപമാല ചൊല്ലുമെന്ന്‍ മാർപാപ്പ പറഞ്ഞു. ആഹ്വാനത്തിന് ശേഷം പരിശുദ്ധ കന്യകാമറിയത്തോട് മാർപാപ്പ മാദ്ധ്യസ്ഥം തേടി. "പരിശുദ്ധ അമ്മ- ദൈവ മാതാവേ, രോഗികളുടെ ആരോഗ്യമേ, ഞങ്ങളുടെ ജപമാല പ്രാർത്ഥനകൾ അമ്മയുടെ സന്നിധിയിലേക്ക് തിരു കുടുംബങ്ങളുടെ സംരക്ഷകനായ യൗസേപ്പിതാവിനൊപ്പം ഞങ്ങൾ സമർപ്പിക്കുന്നു. ക്രിസ്തുവിൻറെ രൂപാന്തരപ്പെട്ട മുഖവും ഹൃദയവും ഞങ്ങള്‍ക്ക് ദൃശ്യമാക്കണമേ. ഞങ്ങളുടെ കുടുംബങ്ങളെ പ്രത്യേകമായി സംരക്ഷിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ച് രോഗികളെയും, അവരെ പരിചരിക്കുന്ന ഡോക്ടർമാരെയും, നഴ്സുമാരെയും, ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന മറ്റുള്ളവരെയും പ്രത്യേകമായി സമർപ്പിക്കുന്നു". ഇതായിരിന്നു പാപ്പയുടെ പ്രാര്‍ത്ഥന. ജീവിതത്തിലും ജോലി മേഖലയിലും സന്തോഷത്തിലും ദുഃഖത്തിലും, കർത്താവിനെ അന്വേഷിക്കുകയും, അവിടുത്തെ സ്നേഹിക്കുകയും ചെയ്ത യൗസേപ്പിതാവ് ബൈബിളിൽ പറയുന്ന പോലെ നീതിമാനെന്ന വിളിക്ക് യോഗ്യനാകുകയായിരിന്നുവെന്ന് മാർപാപ്പ നേരത്തെ സന്ദേശത്തില്‍ പറഞ്ഞു. എപ്പോഴും, പ്രത്യേകിച്ച് ദുരന്ത സമയങ്ങളിൽ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കാനും, നമ്മുടെ ജീവിതങ്ങൾ യൗസേപ്പിതാവിനു ഭരമേൽപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-19-04:30:51.jpg
Keywords: ജപമാല, പാപ്പ
Content: 12693
Category: 10
Sub Category:
Heading: ദേവാലയ മതിലിന് പുറത്ത് പാക്ക് ക്രൈസ്തവരുടെ പ്രാര്‍ത്ഥന
Content: ലാഹോര്‍: കോവിഡ് 19 പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഗവണ്‍മെന്‍റ് നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രാര്‍ത്ഥനയില്‍ ശക്തമായ അഭയം പ്രാപിച്ച് പാക്ക് ക്രൈസ്തവ സമൂഹം. ഇത് വ്യക്തമാക്കുന്ന ചിത്രമാണ് കാത്തലിക്സ് ഇന്‍ പാക്കിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രം. കറാച്ചിയിലെ സെന്‍റ് ആന്‍റണി ഇടവക ദേവാലയത്തിന്റെ മതിലിന് പുറത്ത് കരങ്ങള്‍ കൂപ്പിയും മുട്ടുകുത്തിയും പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളുടെ ചിത്രമാണ് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ദേവാലയത്തിന്റെ മതില്‍ വിശ്വാസികള്‍ക്ക് മുന്നില്‍ 'വിലാപ മതില്‍' ആയി മാറിയിരിക്കുകയാണെന്ന്‍ പോസ്റ്റില്‍ പറയുന്നു. രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണത വ്യക്തമാക്കുന്ന ചിത്രമായി വിലയിരുത്തപ്പെടുകയാണ് ഇത്. അതേസമയം നിലവില്‍ 250 പേര്‍ക്കാണ് പാക്കിസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തിനെതിരെ രാജ്യത്തു ഒരാഴ്ച ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ദേശീയ മെത്രാന്‍ സമിതി നേതൃത്വം നല്‍കിയിരിന്നു.
Image: /content_image/News/News-2020-03-19-05:39:26.jpg
Keywords: പാക്കി
Content: 12694
Category: 13
Sub Category:
Heading: ഗ്യാസ് പൈപ്പ് ലൈന്‍ സ്ഫോടനം: വിദ്യാര്‍ത്ഥിനികളെ രക്ഷിക്കുന്നതിനിടയില്‍ നൈജീരിയന്‍ കന്യാസ്ത്രീക്കു ദാരുണാന്ത്യം
Content: ലാഗോസ്: നൈജീരിയയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ രക്ഷിക്കുന്നതിനിടയില്‍ കത്തോലിക്ക കന്യാസ്ത്രീക്ക് ദാരുണാന്ത്യം. ലാഗോസിലെ ബെത്ലഹേം ഗേള്‍സ്‌ ഹൈസ്കൂള്‍ പ്രിന്‍സിപ്പളായ സിസ്റ്റര്‍ ഹെന്‍റ്റിറ്റ അലോഖയാണ് സ്ഫോടനത്തെ തുടര്‍ന്ന്‍ സ്കൂള്‍ കെട്ടിടത്തില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥിനികളെ രക്ഷിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മരണപ്പെട്ടത്. ലാഗോസ് സംസ്ഥാനത്തിലെ അബൂലെ അഡോ കമ്മ്യൂണിറ്റിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 17 പേരോളം കൊല്ലപ്പെടുകയും, ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ട സിസ്റ്റര്‍ അലോഖ എസ്.എസ്.എച്ചും, സ്റ്റാഫും കുട്ടികളെ സുരക്ഷിതരാക്കുവാന്‍ പരമമായ വിലയാണ് നല്‍കിയിരിക്കുന്നതെന്നും അവരുടെ ആത്മാവ് സമാധാനത്തില്‍ വിശ്രമം കൊള്ളട്ടെയെന്നും ലാഗോസ് മെത്രാപ്പോലീത്ത ആല്‍ഫ്രെഡ് മാര്‍ട്ടിന്‍സ് പറഞ്ഞു. സ്കൂളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. നൈജീരിയ നാഷണല്‍ പെട്രോളിയം കോര്‍പറേഷനില്‍ (NNPC) സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിലേക്ക് ട്രക്ക് ഇടിച്ചു കയറിയതിനെ തുടര്‍ന്നാണ്‌ സ്ഫോടനം ഉണ്ടായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-19-07:31:43.jpg
Keywords: നൈജീ
Content: 12695
Category: 13
Sub Category:
Heading: പൊട്ടിക്കരഞ്ഞ് കോവിഡ് രോഗബാധിതനായ വൈദികന്റെ ക്ഷമാപണം
Content: വൾടിമോര്‍: അറിയാതെ പറ്റിയ പിഴവിന് കണ്ണീര്‍വാര്‍ത്തു മാപ്പു ചോദിച്ചുകൊണ്ടുള്ള സ്പാനിഷ് വൈദികന്റെ വീഡിയോ ദൃശ്യങ്ങൾ വിശ്വാസികള്‍ക്കിടയില്‍ തേങ്ങലായി മാറി. സ്‌പെയിനിലെ വൾടെമോറിലെ സെന്റ് വിൻസെന്റ് ഡി പോൾ ഇടവകയിലെ വികാരിയായ ഫാ. ഗബ്രിയേൽ ഡയസ് അസരോളയാണ് കോവിഡ് രോഗബാധയെ തുടര്‍ന്നു നിറകണ്ണുകളോടെ ക്ഷമ ചോദിച്ചു കൊണ്ടുള്ള ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് രോഗം വന്നത് ആരിൽ നിന്നാണെന്നു അറിയില്ലായെന്നും താൻ കാരണം ആരെങ്കിലും രോഗബാധിതനായാൽ അവരോടു ക്ഷമ ചോദിക്കുന്നുവെന്നും വൈദികൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈയിനിലായിരിക്കവെയാണ് അദ്ദേഹം തന്റെ ഇടവക സമൂഹത്തോട് മാപ്പുപറഞ്ഞത്. വീടിനു പുറത്തേയ്ക്കു ആവശ്യമില്ലാതെ ഒരു കാരണവശാലും ഇറങ്ങരുതെന്ന് ഓര്‍മ്മിപ്പിച്ച വൈദികൻ രോഗാവസ്ഥയിൽ ആയിരിക്കുന്നവർക്കായി ആത്മീയ ശുശ്രൂഷ ചെയ്യാൻ കഴിയാതെ പോയ തന്റെ അവസ്ഥയോർത്തും ദുഃഖം പങ്കുവച്ചു. മനപൂര്‍വ്വമല്ലെങ്കിലും സംഭവിച്ച വീഴ്ച മറച്ചുവെയ്ക്കാതെ വിലാപത്തോടെയുള്ള വൈദികന്റെ ക്ഷമാപണ വീഡിയോ അനേകരുടെ കണ്ണു നിറയ്ക്കുകയാണ്. ഒന്‍പത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-19-08:12:25.jpg
Keywords: കൊറോ, കോവിഡ്
Content: 12696
Category: 10
Sub Category:
Heading: പൊതു ബലിയര്‍പ്പണമില്ലെങ്കിലും ദിവ്യകാരുണ്യം നല്‍കും: അമേരിക്കന്‍ രൂപതയുടെ തീരുമാനം
Content: ഫോര്‍ട്ട്‌ വേര്‍ത്ത്: പൊതു ജനപങ്കാളിത്തതോടെയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണമില്ലെങ്കിലും വൈദികര്‍ അര്‍പ്പിക്കുന്ന സ്വകാര്യ കുര്‍ബാനക്ക് ശേഷം ദേവാലയത്തിന് പുറത്ത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് ഒരുക്കത്തോടെ വന്ന വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം നല്‍കുമെന്ന് അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ ഫോര്‍ട്ട്‌ വേര്‍ത്ത് രൂപത അധ്യക്ഷന്‍ ബിഷപ്പ് മൈക്കേല്‍ ഓള്‍സണ്‍. കൊറോണ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശമനുസരിച്ചാണ് വിശുദ്ധ കുര്‍ബാന സ്വകാര്യമായി അര്‍പ്പിക്കുന്നതെന്നും വൈദികരുമായും പ്രാദേശിക സംസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥരുമായും മതിയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദേവാലയത്തിന് പുറത്ത് ദിവ്യകാരുണ്യം കൊടുക്കുവാന്‍ തീരുമാനിച്ചതെന്നും ഇന്നലെ പുറത്തുവിട്ട ഇടയലേഖനത്തിലൂടെ ബിഷപ്പ് അറിയിച്ചു. ബലിയര്‍പ്പണത്തിന് ശേഷം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ സ്വന്തം വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സുരക്ഷിതമായ ദൂരപരിധി പാലിച്ചു കൊണ്ട് നില്‍ക്കുന്നവര്‍ക്കും ദിവ്യകാരുണ്യം കൈയില്‍ നല്‍കും. എന്നാല്‍ കാറിന്റെ വിന്‍ഡോയിലൂടെ നല്‍കില്ല. വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് വരുന്നവര്‍ തടിച്ചുകൂടി നില്‍ക്കരുതെന്നും ദിവ്യകാരുണ്യ സ്വീകരണം നടത്തിയവര്‍ അവിടെ നില്‍ക്കാതെ സുരക്ഷിതമായ സ്ഥലത്ത് പോയി കൃതജ്ഞത അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ആളുകളെ തടിച്ചുകൂടി നില്‍ക്കുവാന്‍ അനുവദിക്കാതെ സുരക്ഷിതമായ ദൂരപരിധി പാലിച്ചുകൊണ്ട് ദേവാലയത്തിനുള്ളില്‍ ദിവ്യകാരുണ്യം നല്‍കുമെന്നും മെത്രാന്‍ പറഞ്ഞു. പത്തിലധികം ആളുകള്‍ ഒരുമിക്കുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന ഡിസീസ് കണ്ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ കേന്ദ്രങ്ങളുടെ നിര്‍ദ്ദേശം പാലിച്ച് അമേരിക്കയില്‍ നൂറിലധികം രൂപതകളാണ് വിശുദ്ധ കുര്‍ബാനയിലെ പൊതുജന പങ്കാളിത്തം ഒഴിവാക്കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-19-09:36:39.jpg
Keywords: ദിവ്യകാരുണ്യ
Content: 12697
Category: 18
Sub Category:
Heading: 'തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ?' ചോദ്യമുയര്‍ത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ്
Content: ന്യൂഡല്‍ഹി: നിര്‍ഭയ പ്രതികളെ തൂക്കികൊല്ലുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കുമോ എന്ന ചോദ്യമുയര്‍ത്തി മുന്‍ സുപ്രീംകോടതി ജഡ്ജിയും മലയാളിയുമായ ജസ്റ്റിസ് കുര്യന്‍ ജോസഫ്. നിര്‍ഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിലൂടെ ഇരയുടെ മാതാപിതാക്കള്‍ക്ക് നീതി നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങളുടെ ജീവനെടുത്താല്‍ അതിനര്‍ഥം നിങ്ങള്‍ എന്റേത് എടുക്കും എന്നാണോ? ഇത് നീതിയല്ല. പ്രതികാരവും ന്യായവിധിയും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്നും വാര്‍ത്ത ഏജന്‍സിയായ എ‌എന്‍‌ഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കാമെന്ന് ബച്ചന്‍ സിംഗ് കേസില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. അതും മറ്റെല്ലാ സാധ്യതകളും സംശയാസ്പദമായി അടയുമ്പോള്‍ മാത്രമാണ്. ജീവപര്യന്തം ആളുകളെ ജയിലിലേക്ക് അയച്ചാല്‍, ഇത്തരം കുറ്റകൃത്യങ്ങളുടെ വിധി ഇതായിരിക്കുമെന്ന് സമൂഹത്തോട് പറയാന്‍ കഴിയും. എന്നാല്‍ വധശിക്ഷ നടപ്പാക്കിയാല്‍ കുറ്റകൃത്യം ആളുകള്‍ മറക്കും. നാല് പ്രതികളെയും തൂക്കിക്കൊല്ലുന്നതിലൂടെ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. കണ്ണിന് കണ്ണ് എന്ന നില ലോകത്തെ അന്ധനാക്കുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. അതിനാല്‍ ക്രിമിനല്‍ നീതിന്യായ നടപടികള്‍ പ്രതികാരമാകാന്‍ പാടില്ല. ശിക്ഷയുടെ ലക്ഷ്യം എന്നത് ന്യായവിധി, പശ്ചാത്താപം, നവീകരണം എന്നിവയാണ്. പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി ഏതെങ്കിലും ഒരുകാര്യം വിട്ടുപോയെങ്കില്‍ അതും കണക്കിലെടുക്കേണ്ടത് രാഷ്ട്രപതിയുടേയും സര്‍ക്കാരിന്റെയും കടമയാണെന്നും കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വാക്കുകള്‍ സമീപകാല റിപ്പോര്‍ട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്. ലോകത്ത് 142 രാജ്യങ്ങൾ വധശിക്ഷ നിറുത്തലാക്കുകയോ നടപ്പിൽ വരുത്താതിരിക്കുകയോ ചെയ്യുമ്പോൾ വെറും 33 രാജ്യങ്ങൾ മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വധശിക്ഷ നടപ്പിലാക്കിയത് (Amnesty International, 2018). നിലവിലുള്ള കണക്കുകൾ പ്രകാരം വധശിക്ഷ നടപ്പിലാക്കുന്നതുകൊണ്ട് ഒരു രാജ്യത്തും കുറ്റകൃത്യങ്ങളിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളിലേക്കു വഴിതെളിച്ച മറ്റു കാരണങ്ങൾ അവഗണിക്കപ്പെടുകയും, അവക്കു പിന്നിലെ സാമൂഹ്യവ്യവസ്ഥിതികൾ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നുണ്ട്. "നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്റെ കല്പന അനുശാസിക്കുന്നത്" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്, വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹത്തിലും ശ്രമങ്ങളിലും പങ്കുചേരാൻ ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത നേടിയിരിന്നു. ഏതൊരു കുറ്റവാളിയെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതും, തിരുത്തലിലേക്കു നയിക്കുന്ന ശിക്ഷാവിധികൾ നടപ്പിലാക്കേണ്ടതും ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷക്ക് അത്യാവശ്യമാണ്. എന്നാൽ ഒരു മനുഷ്യന്റെ ജീവൻ നശിപ്പിക്കുവാൻ ഈ ലോകത്തിലെ നിയമ സംവിധാനങ്ങൾക്ക് അവകാശമില്ല എന്ന വസ്തുത എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ⧪ ⧪ #{blue->none->b-> 'വധശിക്ഷ' വിഷയത്തില്‍ പ്രവാചക ശബ്ദത്തിന്റെ എഡിറ്റോറിയല്‍ ‍}# {{'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..!-> http://www.pravachakasabdam.com/index.php/site/news/12465}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-19-10:36:22.jpg
Keywords: കുര്യന്‍ ജോസ
Content: 12698
Category: 4
Sub Category:
Heading: മഹാമാരി പടരുമ്പോള്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിക്കണം: കാരണമുണ്ട്..!
Content: കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും ഭീകരമായ വിധത്തില്‍ വ്യാപിക്കുകയാണ്. പ്രാര്‍ത്ഥനയും മുന്‍കരുതലുമായി ലോകമെമ്പാടുമുള്ള വിശ്വാസികളും ഈ പ്രതിസന്ധി ഘട്ടത്തെ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും, തങ്ങളെ തന്നെ വിശുദ്ധന് സമര്‍പ്പിക്കുകയും ചെയ്യുന്നത് ഏറെ ഫലം ചെയ്യുമെന്നാണ് കഴിഞ്ഞ കാല ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. പ്ലേഗ് എന്ന പകര്‍ച്ചവ്യാധിക്ക് യൂറോപ്പില്‍ ഒരു നീണ്ട ചരിത്രം തന്നെയുണ്ട്. ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും അവെന്‍സണ്‍ നഗരവും നഗരവാസികളും വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥതയാല്‍ സൌഖ്യപ്പെട്ടതെങ്ങനെയെന്ന് “ഗ്ലോറിസ് ഓഫ് കാത്തലിക് ചര്‍ച്ച്” എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവെന്‍സണ്‍ നഗരത്തിനു പുറമേ, ഫ്രാന്‍സിലെ ല്യോണ്‍സ് എന്ന നഗരത്തിലും പകര്‍ച്ചവ്യാധികളുടെ മേല്‍ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്താല്‍ നടന്ന അത്ഭുതകരമായ മാറ്റത്തെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം അടുത്ത ദിവസങ്ങളില്‍ കത്തോലിക്ക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 1638 ജൂലൈ 15-ന് ല്യോണ്‍സിലെ ഡോഫൈന്‍ പാര്‍ലമെന്റിലെ അഭിഭാഷകനായ ഓഗറിയുടെ ഏഴു വയസുള്ള മകന് പ്ലേഗ് ബാധിച്ചുവെന്ന സത്യം മനസ്സിലായി. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ ശക്തിയാല്‍ തന്റെ മകനെ സൌഖ്യം ലഭിക്കുകയും തന്റെ കുടുംബത്തെ പ്ലേഗില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോടുള്ള ആദരണാര്‍ത്ഥം താനും തന്റെ കുടുംബവും ഒന്‍പതു ദിവസം തുടര്‍ച്ചയായി ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുമെന്ന് ഓഗറി സത്യം ചെയ്തു. എന്നാല്‍ കുട്ടിയെ സന്ദര്‍ശിച്ച ഡോക്ടര്‍മാര്‍ കുഞ്ഞ് മരിക്കുമെന്ന് വിധിയെഴുതുകയും, മറ്റുള്ളവര്‍ക്ക് കൂടി രോഗം ബാധിക്കുമെന്ന ഭയത്തില്‍ കുട്ടിയെ പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നവരെ കിടത്തുന്ന സെന്റ്‌ ലോറന്‍സ് എന്ന പെസ്റ്റ്ഹൗസിലേക്ക് മാറ്റുകയും ചെയ്തു. ഓഗറിയാകട്ടെ, വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത യാചിച്ചു കൊണ്ട് ശക്തമായ പ്രാര്‍ത്ഥന തുടര്‍ന്നു. അതെ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്ഭുതം നടന്നു. ഡോക്ടറുമാരുടെ അനുമാനങ്ങളെ പൂര്‍ണ്ണമായി തള്ളികളഞ്ഞു കൊണ്ട് കുട്ടിയുടെ രോഗം പരിപൂര്‍ണ്ണമായി സൌഖ്യപ്പെട്ടു, മാത്രമല്ല ഓഗറിയുടെ ഒന്‍പതു അംഗ കുടുംബത്തില്‍ മറ്റാര്‍ക്കും രോഗം പിടിപ്പെട്ടതുമില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, തന്നെ വിളിച്ചപേക്ഷിക്കുന്ന മഹാമാരികള്‍ പിടിപെടുന്നവര്‍ക്ക് വേണ്ടി വിശുദ്ധ യൗസേപ്പിതാവ് നിരന്തരം തിരുക്കുമാരനോട് മാധ്യസ്ഥം അപേക്ഷിക്കും. ഇന്നു മാര്‍ച്ച് 19 നമ്മള്‍ വിശുദ്ധന്റെ തിരുനാള്‍ നിശബ്ദമായി കൊണ്ടാടുമ്പോള്‍ ലോകമെങ്ങുമായി കൊറോണ ബാധിച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന രോഗികളേയും, അവരുടെ കുടുംബാംഗങ്ങളേയും, അവരെ ശുശ്രൂഷിക്കുന്ന ആതുരശുശ്രൂഷകരേയും ഓര്‍ത്തുകൊണ്ട്‌ വിശുദ്ധ യൗസേപ്പിതാവിന്റെ ശക്തമായ മാധ്യസ്ഥം വിളിച്ചപേക്ഷിക്കാം. നീതിമാനായ യൗസേപ്പിതാവ് നമ്മുടെ പ്രാര്‍ത്ഥനയുടെ നിലവിളി ഉറപ്പായും ദൈവസന്നിധിയില്‍ ബോധിപ്പിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-03-19-12:07:24.jpg
Keywords: യൗസേ
Content: 12699
Category: 24
Sub Category:
Heading: സംസ്ക്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ ട്രക്കുകളുടെ നീണ്ട നിര: തേങ്ങലായി ഇറ്റലിയില്‍ നിന്ന് മലയാളി കന്യാസ്ത്രീയുടെ കുറിപ്പ്
Content: റോം: ചൈനയ്ക്കു ശേഷം കൊറോണ രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഇറ്റലിയിലെ ദാരുണമായ അവസ്ഥ വിവരിച്ച് മലയാളി കന്യാസ്ത്രീയുടെ ഹൃദയഭേദകമായ കുറിപ്പ്. ഇപ്പോള്‍ ഇറ്റലിയില്‍ ശുശ്രൂഷ ചെയ്യുന്ന ഡോറ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് (ഡി‌എസ്‌ജെ) കോണ്‍ഗ്രിഗേഷനിലെ അംഗമായ സി. സോണിയ തെരേസാണ് രാജ്യത്തെ ദയനീയ അവസ്ഥ വിവരിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തായ ഇറ്റാലിയൻ വനിതാ ഡോക്ടർ അയച്ച മെസേജിനെ ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന കുറിപ്പില്‍ രണ്ടും മൂന്നും ആൾക്കാർ മരിച്ചതിൻ്റെ വേദന താങ്ങാനാവാതെ തളർന്നിരിക്കുന്ന ബന്ധുക്കളെ കുറിച്ചും സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ ബോഡികൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ട് ക്രമേഷൻ (ദഹനം) നടത്താനായ് കൊണ്ടുപോകുന്ന പട്ടാള ട്രക്കുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ട അവസ്ഥയെ കുറിച്ചും വിവരിച്ചിട്ടുണ്ട്. #{black->none->b->സിസ്റ്ററുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# ഇറ്റലിയിലെ ബേർഷ എന്ന സ്ഥലത്ത് ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എൻ്റെ കൂട്ടുകാരിയായ ഒരു ഇറ്റാലിയൻ വനിതാ ഡോക്ടർ എനിക്കയച്ച വേദന നിറത്ത മെസേജാണ് ഞാൻ നിങ്ങളുമായ് ഇവിടെ പങ്കുവയ്ക്കുന്നത്. "പ്രിയ സോണിയ... ഞാൻ ദുഃഖത്താൽ തളർന്നിരിക്കുകയാണ്. ഞാൻ എന്ത് ചെയ്യും? ഡ്യൂട്ടിക്കിടയിൽ എനിക്കും ഒപ്പം ഉണ്ടായിരുന്ന 4 ഡോക്ടേഴ്സിനും 3 നേഴ്സുമാർക്കും കൊറോണ വൈറസ് പിടിപ്പെട്ടു.. ഞാൻ ഇപ്പോൾ എൻ്റെ വീടിൻ്റെ താഴുത്തെ നിലയിൽ ക്വാരൻ്റൈൻ ചെയ്യുന്നു. തുടക്കം ആയതിനാൽ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ച് വരുന്നു. ഈ ദിവസങ്ങളിൽ നേഴ്സായ എൻ്റെ ഭർത്താവ് അവധി എടുത്താണ് കുട്ടികളെ രണ്ടും നോക്കുന്നത്. കുട്ടികളെ നോക്കാനായ് ജോലിക്ക് വന്നുകൊണ്ടിരുന്ന യുവതി പേടി കാരണം ഇനി മുതൽ വരില്ല എന്ന് എന്നെ വിളിച്ച് പറഞ്ഞു. കുട്ടികൾക്കാണെ അവളെ ഭയങ്കര കാര്യമായിരുന്നു. ഒരു വശത്ത് പ്രായമായ എൻ്റെ അമ്മ മരിക്കാറായ് കിടക്കുകയാണ്, എനിക്ക് അമ്മയുടെ അടുത്തേക്ക് ഒന്ന് പോകാൻ പോലും സാധിക്കില്ല. എൻ്റെ വേദന ആരോടാ ഞാൻ പറയുക? TV യിലും സോഷ്യൽ മീഡിയകളിലും എല്ലാവരും ഞങ്ങൾ ഡോക്ടേഴ്സിനെയും നേഴ്സുമാരെയും ഹീറോ എന്നും, മാലാഖമാർ എന്നും പറഞ്ഞ് അഭിനന്ദിക്കും... പക്ഷെ ഞങ്ങൾക്ക് ഒരാപത്ത് വന്നു കഴിയുമ്പോൾ അതും രോഗികളെ ശുശ്രൂഷിച്ച് ഞങ്ങൾ മേലാണ്ടകുമ്പോൾ ഞങ്ങളെ തിരിഞ്ഞ് നോക്കാൻ ആരും ഇല്ല.. എല്ലാവരാലും ഞങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു". ഉടൻ തന്നെ ഞാൻ ഫോണിൽ വിളിച്ചു. മറുവശത്ത് വാവിട്ടുള്ള കരച്ചിലായിരുന്നു. അകലങ്ങളിലാണെങ്കിലും എൻ്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ വാക്കുകൾക്കു വേണ്ടി പരതി. മക്കളെയും കുടുംബത്തെയും മറന്ന് രാത്രിയും പകലും വിശ്രമം ഇല്ലാതെ ജോലിചെയ്യുന്ന ഡോക്ടർമാരും നേഴ്സുമാരും പലപ്പോഴും രോഗികളായ് തീരുന്നു. ഈ ദിവസങ്ങളിൽ 4000 - ൽ അധികം ഡോക്ടർമാരും നേഴ്സുമാരും ആണ് രോഗി ശുശ്രൂക്ഷയ്ക്കിടയിൽ കൊറോണ പിടിപ്പെട്ടിരിക്കുന്നത്. പ്രശസ്തരായ രണ്ട് ഡോക്ർമാർ, രണ്ട് നഗരസഭാ അദ്ധ്യക്ഷൻമാർ, പത്ത് വൈദീകർ, നിരവധി സന്യാസിനികൾ, കൊറോണ പിടിച്ച് മരിച്ചു. മെത്രാൻമാർ, വൈദീകർ, സന്യസ്തർ, മന്ത്രിമാർ, രാഷ്ട്രിയക്കാർ, സംഗീതജ്ഞർ തുടങ്ങിയ ജീവിതത്തിൻ്റെ നാനാ തുറകളിൽപെട്ട പലരും കൊറോണ പിടിപെട്ട് ആശുപത്രികളിലും വീടുകളിലുമയ് കഷ്ടപ്പെടുന്നു. ഇറ്റലിയിൽ എന്തുകൊണ്ടാണ് കൊറോണ പിടിപെട്ട് ഇത്രയേറെ മരണങ്ങൾ സംഭവിക്കുന്നത്? ഈ ദിവസങ്ങൾ ഒത്തിരി പേർ എന്നോട് ചോദിച്ച ഒരു ചോദ്യം ആണ്. ഈ ചോദ്യത്തിന് ഉത്തരം: ഒന്ന് അശ്രദ്ധ, രണ്ട് അറിവില്ലായ്മ എന്നതാണ്. ഇറ്റലി എന്ന രാജ്യത്തിന് എവിടെയാണ് പിഴവ്വ് വന്നുപോയതെന്ന് അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഒന്ന് വക്തമാക്കാം. ഇന്ന് ഇറ്റലിയുടെ അനുഭവം മറ്റൊരുരാജ്യത്തിനും സംഭവിക്കാൻ ഇടവരരുത്. ഡിസംബർ 31നാണ് ചൈന കൊറോണ വൈറസ് മൂലം വുഹാനിൽ ഒത്തിരി ആൾക്കാർ മരിക്കുന്നു എന്ന സത്യം വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ അറിയിക്കുന്നത്. ജനുവരി 31 - ന് ഇറ്റലിയിൽ ആദ്യമായ് കൊറോണ സ്ഥിരീകരിക്കുന്നത് 2 ചൈനീസ് ടൂറിസ്റ്റുകൾക്ക് ആണ്. ഉടനടി ഗവൺമെൻറ് ഇടപെട്ട് അവരെ പ്രത്യേക ഹോസ്പിറ്റലിലേക്ക് മാറ്റുകയും വേണ്ട ചികിത്സ നൽകാൻ ഏർപ്പാടാക്കുകയും ചെയ്തു. അവർ സഞ്ചരിച്ച വഴികളും അവരുമായ് ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പും ഒക്കെ വരച്ച്, അവരെ എല്ലാം കണ്ടുപിടിച്ച് ഏകാന്ത വാസത്തിൽ ആക്കി. പിന്നെ ഇറ്റലിയിൽ സംഭവിച്ചത് നമ്മുടെ കൊച്ചുകേരളത്തിൽ സംഭവിച്ച (ഇറ്റാലിയൻ പ്രവാസികളോട് കാട്ടിയ) അതേ അവസ്ഥയാണ്. ചൈനീസുകാരെ വഴിയിൽവെച്ച് ദേഹോപദ്രവം ചെയ്യുക, നിന്ദിക്കുക, വണ്ടികളിൽ നിന്നും മറ്റും ഇറക്കി വിടുക, സമൂഹ മാധ്യമങ്ങൾ മുഴുവൻ ട്രോളുകളും, കളിയാക്കലുകളും മറ്റും..! ഈ വൈറസ് പുതിയതായതു കൊണ്ട് രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പനി ഉണ്ടോ എന്ന് മാത്രമാണ് ആദ്യം എയർപോർട്ടുകളിൽ കൺട്രോൾ ചെയ്തിരുന്നത്. നോർത്ത് ഇറ്റലിയുടെ മിക്ക സ്ഥലങ്ങളും വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളും ആയതിനാൽ മിലാൻ പോലുള്ള എയർപോർട്ടുകളിൽ ധാരാളം ടൂറിസ്റ്റുകൾ വന്നു പോയ്കൊണ്ടിരുന്നു. മിലാനിൽ നിന്ന് ചൈനയിലെ വുഹാനിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഫ്ലെറ്റുകൾ ഉണ്ടായിരുന്നത് വൈറസ് എത്തി ചേരാൻ എളുപ്പമാർഗമായ്. കൊറോണ വൈറസ് വുഹാനിൽ പടരുന്നു എന്ന വിവരം ചൈന പുറത്ത് വിടാൻ വൈകിയത് കാരണം അവ എത്തേണ്ടിടത്തെല്ലാം എത്തി. ഫെബ്രുവരി ഇരുപത്തി ഒന്നിന് 38 വയസ്സുള്ള ഒരു ഇറ്റാലിയൻ പൗരന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹം ഒരിക്കൽ പോലും ചൈനയിൽ പോയിട്ടില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. വീണ്ടും റൂട്ട് മാപ്പ് വരയ്ക്കലും അദ്ദേഹവുമായ് സമ്പർക്കം നടത്തിയ വ്യക്തികളെ തപ്പി നടക്കുമ്പോൾ തന്നെ നോർത്ത് ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊറോണ പിടിച്ച ആൾക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. നോർത്ത് ഇറ്റലിയിലെ ചില ദേശങ്ങളിൽ രോഗികളുടെ എണ്ണം കൂടുന്നത് കണ്ടപ്പോൾ തന്നെ ഗവൺമെൻറ് അവിടുത്തെ 10 ദേശങ്ങളെ റെഡ് സോൺ ആക്കി, അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആ ദേശത്തുള്ളവർക്ക് പുറത്തേക്ക് പോകാനോ പുറത്തു നിന്ന് ആർക്കും അകത്തേക്ക് പ്രവേശിക്കാനോ സാധിക്കില്ലെന്നായ്. സിറ്റികളിലും മറ്റ് ദേശങ്ങങ്ങളിലും വസിക്കുന്ന ജനത്തോട് കഴിവതും പുറത്തിറങ്ങരുത്, പൊതുപരിപാടികൾ ഒഴിവാക്കുക എന്ന് ഗവൺമെൻറ് ഓഡർ കൊടുത്തപ്പോൾ യുവജനങ്ങൾ പ്രതികരിച്ചത്: "ഓ അത് പ്രായമായവരെ മാത്രം ബാധിക്കുന്നതാണ്, ഞങ്ങൾ ചെറുപ്പക്കാർ ആരെങ്കിലും മരിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ ഇരുന്നോളാം". അവർ ബാറുകൾ, റെസ്റ്റോറൻ്റുകൾ, ഡാൻസ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള അവരുടെ നിത്യ സന്ദർശനം മുടക്കിയില്ല. സത്യത്തിൽ അവരുടെ ശീലങ്ങളിൽ നിന്ന് വ്യതിചലിക്കാൻ അവർക്ക് മനസ്സുവന്നില്ല. ജനങ്ങളുടെ "ഈസി മനോഭാവം" ഗവൺമെൻ്റിനെ കൊണ്ട് കടുത്ത നടപടികൾ എടുക്കാൻ പ്രേരിപ്പിച്ചു. മാർച്ച് 9ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജുസേപ്പേ കോന്തേ നടത്തിയ പത്രസമ്മേളനത്തിൽ ഇറ്റലി മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നോർത്ത് ഇറ്റലിയിൽ നിന്ന് സൗത്ത്, സെൻട്രൽ ഇറ്റലിയിലേക്ക് കൊറോണ കൂടുതൽ വ്യാപിക്കുന്നത് തടയുക എന്നതയിരുന്നു ലക്ഷ്യം. ഏപ്രിൽ മൂന്നുവരെ രാജ്യം മുഴുവൻ എല്ലാ പൊതുപരിപാടിക്കും യാത്രകൾക്കും വിലക്ക് ഏർപ്പെടുത്തി. സ്കൂളുകൾ, കോളേജുകൾ, റെസ്റ്റോറൻ്റുകൾ, ബാറുകൾ മറ്റ് വ്യവസായ സ്ഥാപനങ്ങൾ എല്ലാം അടച്ചു. ഫാർമസികളും സൂപ്പർ മാർക്കറ്റുകളും മാത്രം തുറക്കാൻ അനുവാദം നൽകി. ഒഴിച്ച് കൂടാനാവാത്ത ജോലികൾക്കും, ചികിത്സ സംബന്ധമായ കാര്യങ്ങൾക്കും, അവശ്യസാധനങ്ങൾ വാങ്ങാനും അല്ലാതെ ആർക്കും വീടുകൾക്ക് പുറത്ത് ഇറങ്ങാൻ അനുവാദം ഇല്ല. ഒരു ടൗണിൽ നിന്ന് മറ്റൊരു ടൗണിലേക്കോ, ഒരു പഞ്ചായത്തിൽ നിന്ന് മറ്റൊരു പഞ്ചായത്തിലേക്കോ ആർക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ. എന്തെങ്കിലും കാരണത്താൽ യാത്ര ചെയ്യേണ്ടി വന്നാൽ കാരണം വ്യക്തമാക്കി കൊണ്ടുള്ള അധികാരികളുടെ സർട്ടിഫിക്കറ്റ് കാണിക്കാത്തവർക്ക് കൺട്രോളിന് നിൽക്കുന്ന പോലിസോ, പട്ടാളമോ പിടിച്ചാൽ നീയമലംഘനം നടത്തിയതായ് കാണുകയും മൂന്നു മാസത്തെ തടവും, 260 യൂറോ ഫൈനും കൊടുക്കേണ്ടിവരും. ഇത്രയെല്ലാം കർശന നിയമങ്ങൾ കൊണ്ടു വന്നിട്ടും 10 ദിവസത്തിനുള്ളിൽ 45000 ആൾക്കാർ നീയമലംഘനം നടത്തി. നൂറുകണക്കിന് ആൾക്കാർ ദിവസവും മരിക്കുമ്പോഴും പലരും ഗൗരവത്തോടെ ഈ സാഹചര്യത്തെ കാണുന്നില്ല എന്നത് എത്രയോ വേദനാജനകമാണ്. ഇറ്റലി ഒരു സമ്പന്ന രാജ്യമാണ് അതിനാൽ ഇറ്റലിയിൽ നല്ല ചികിത്സ കിട്ടില്ലയോ എന്ന് പലരും ചോദിക്കാറുണ്ട്. പതിനഞ്ച് വർഷം മുമ്പുള്ള ഇറ്റലിയിലെ അവസ്ഥയല്ല ഇന്നത്തെ ഇറ്റലി. സ്ഥിരതയില്ലാത്ത ഗവൺമെൻ്റ് ഒരു വശത്ത്. മറുവശത്ത് കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ കൂടിയാണ് ഈ രാജ്യം കടന്നു പോകുന്നത്. ഇറ്റലിയിലെ ഭരണാധികാരികൾ അവർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. ആരോഗ്യപരിപാലന രംഗത്തേക്ക് ഇരുപതിനായിരം പുതിയ ആൾക്കാരെ എടുത്തു. കുടുംബങ്ങൾക്കു വേണ്ടി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. നമ്മുടെ നാട്ടിലെ പോലെ മുക്കിലും മൂലയിലും ഇവിടെ ആശുപത്രികൾ ഇല്ല. നോർത്ത് ഇറ്റലിയിലെ ഒരു ആശുപത്രിയിലും സ്ഥലം തികയാതെ വന്നപ്പോൾ സൗത്ത് ഇറ്റലിയിലെ ആശുപത്രികളിലോട്ട് രോഗികളെ മാറ്റിയിട്ടും സ്ഥലം തികയാഞ്ഞിട്ട് ടൗണുകളിലെ പാർക്കിങ്ങ് ഏരിയയിൽ പട്ടാളക്കാരുടെ ക്യാമ്പുകൾ പോലെ ടെൻറുകൾ കെട്ടിയാണ് താല്ക്കാലിക ആശുപത്രികൾ നിർമ്മിക്കുന്നത്. പലയിടത്തും ഒരു രോഗിയെയും പുതിയതായ് ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്നില്ല. രക്ഷപെടാൻ സാധ്യതയുള്ളവർ മാത്രമാണ് ഇപ്പോൾ ആശുപത്രികളിലേക്ക് സ്വീകരിക്കുന്നത്. മറ്റുള്ളവരോട് വീടുകളിൽ തന്നെ കഴിയുവാൻ ആണ് അധികാരികൾ നിർദ്ദേശിക്കുന്നത്. ഭയാനകമായ ഒരു നിശബ്ദതയ്ക്കു ശേഷം സുനാമി ആഞ്ഞടിക്കുന്നതു പോലെ 20 ദിവസം കൊണ്ട് ഇറ്റലിയുടെ മിക്ക സ്ഥലങ്ങളിലും കൊറോണ പടർന്നു പിടിച്ചു. അതിന് പ്രധാന കാരണം ഈ ജനതയുടെ നിസംഗത മനോഭാവവും ശ്രദ്ധയില്ലായ്മയും ആണ്. 2020 ഫെബ്രുവരി 21 - ന് ഇറ്റലിയിൽ ഒരാൾക്കായിരുന്നു കൊറോണ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മാർച്ച് 19 -ന് ഒരു മാസം പോലും തികയുന്നതിന് മുമ്പ് ഇവിടെ 35000 - ൽ അധികം ആൾക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. വെറും ഒന്നരലക്ഷം പേരെ ടെസ്റ്റ് ചെയ്തപ്പോൾ 35000 പേർക്ക് കൊറോണയുണ്ട്. 3000 - ൽ കുടുതൽ ആൾക്കാർ മരണമടഞ്ഞു. ഇനിയും ടെസ്റ്റ് ചെയ്യാൻ ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട്. ഗവൺമെൻറ് പുറത്തുവിട്ടതിനെ കാട്ടിലും കൂടുതലാണ് മരിച്ചവരുടെയും രോഗം ബാധിച്ചവരുടെയും, രോഗികളുടെയും എണ്ണം. ബേർഗമോ, ബേർഷ എന്നീ ടൗണുകളിൽ ഓരോ ദിവസവും നൂറുകണക്കിന് ആൾക്കാരാണ് മരിച്ചു വീഴുന്നുത്. ഓരോ ഭവനങ്ങളിലും രോഗം ബാധിച്ചവരോ മരിച്ചവരോ ഉണ്ട്. ചില ഭവനങ്ങളിൽ രണ്ടും മൂന്നും ആൾക്കാർ മരിച്ചതിൻ്റെ വേദന താങ്ങാനാവാതെ തളർന്നിരിക്കുന്നവർ. സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ ബോഡികൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ട് ക്രമേഷൻ (ദഹനം) നടത്താനായ് കൊണ്ടുപോകുന്ന പട്ടാള ട്രക്കുകളുടെ നീണ്ട നിര ആരെയും കരയിപ്പിക്കുന്നതാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ പോലും സാധിക്കാതെ വിഷമിക്കുന്ന ബന്ധുജനങ്ങൾ.. ഏതാനും ആഴ്ചകൾ മുമ്പുവരെ കൊറോണ വൈറസ് പ്രായമായവരെ മാത്രം ബാധിക്കുന്ന അസുഖമാണ് എന്നു പറഞ്ഞു ലാഘവത്തോടെ ജീവിച്ച യുവജനങ്ങൾ ഇന്ന് മരണമടയുകയും ആശുപത്രി കയറിയിറങ്ങുകയും ചെയ്യുന്ന കാഴ്ച. ഇന്നലെ ജർമൻ ചാൻസലർ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയുണ്ടായി: "നമ്മൾ രണ്ടാം ലോകമഹായുദ്ധകാലത്തെ കാട്ടിലും മോശമായ ഒരു അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത്". ഇന്ത്യയിലുള്ള എൻ്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് എനിക്ക് പറയുവാനുള്ളത് ഇതുമാത്രമാണ്... ട്രോളുകളും, പൊങ്കാലയിടലും മാറ്റി വച്ച്, സ്വന്തം കുടുംബത്തിൻ്റെയും, രാജ്യത്തിൻ്റെയും സുരക്ഷയ്ക്കുവേണ്ടി യത്നിക്കാം... ബിവറേജകളുടെ മുമ്പിലെ ക്യൂ ഒഴിവാക്കിയില്ലെങ്കിൽ മദ്യത്തോടുള്ള ഭ്രമം സ്വന്തം ഭവനത്തിൻ്റെ അടിത്തറ തന്നെ ഇളക്കും ഒപ്പം കേരളത്തിൻ്റെയും... വിദേശികളെയും വിദേശത്തു നിന്നു വരുന്ന പ്രവാസികളെയും. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക... സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ നാളെ നമ്മുടെ അവസ്ഥയും ഇറ്റലിയിലെ പോലെയായിരിക്കും. ആരെയും കുറ്റപ്പെടുത്തിക്കൊണ്ട് ഇരിക്കാനുള്ള സമയം അല്ല ഇത്. മെത്രാൻമാരും, വൈദീകരും, സന്യസ്തരും രാജ്യത്തിൻ്റെ നന്മയ്ക്കും വിശ്വാസികളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകാൻ കടപ്പെട്ടവരാണ്. ക്രിസ്തുവിൻ്റെ കാലത്തും കുഷ്ഠരോഗികളെ സമൂഹത്തിൽ നിന്ന് മാറ്റിയാണ് പാർപ്പിച്ചിരുന്നത്. സമൂഹത്തിൻ്റെ നിയമം അനുസരിക്കാനും, ബഹുമാനിക്കാനും ക്രിസ്തുവും ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും ഒരു കുഷ്ഠരോഗി ഉറച്ച വിശ്വാസത്തോടെ ക്രിസ്തുവിനെ തേടിചെന്നപ്പോൾ മാത്രമാണ് അവൻ അവർക്കായ് അത്ഭുതം പ്രവർത്തിച്ചത്. കൊറോണ വൈറസ് പടരാതിരിക്കാൻ നാം ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമെ സാധിക്കൂ. ഗവൺമെൻ്റ് പുറപ്പെടുവിക്കുന്ന നിയമങ്ങൾ വള്ളി പുള്ളി വിടാതെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുക. കൂട്ടം കൂടിയുള്ള പരിപാടികൾ ഉപേക്ഷിച്ച് അവനവൻ്റെ ഭവനങ്ങളിലെ സുരക്ഷിതത്ത്വങ്ങളിലേക്ക് ഉൾവലിയുക. ഒരിക്കൽ എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് ഞാൻ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ വച്ചിരിക്കുന്ന ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: "ശ്രദ്ധ മരിക്കുമ്പോൾ മരണം ജനിക്കുന്നു". നമ്മുടെ ശ്രദ്ധയില്ലായ്മ മൂലം ആരുടെയും ജീവൻ നഷ്ടമാകരുത്. പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവരുടെ, അപരൻ്റെ ജീവൻ്റെ കാവൽക്കാർ ആകാൻ പരിശ്രമിക്കാം. ദേവാലയങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, ധ്യാനകേന്ദ്രങ്ങൾ എല്ലാം അടഞ്ഞു കിടന്നാലും വിഷമിക്കരുത്. ഒരു ദേവാലയത്തിൽ അല്ലെങ്കിൽ ഒരു തീർത്ഥാടന സ്ഥലത്ത് മാത്രം നിറഞ്ഞു നിൽക്കുന്നവനാണോ സർവ്വശക്തനായ ദൈവം? വി. കുർബാനയിൽ എന്നതുപോലെ ദൈവ വചനത്തിലും ക്രിസ്തുവിൻ്റെ സാന്നിധ്യം ഉണ്ട്. ദേവാലയങ്ങളുടെയും തീർത്ഥാടന സ്ഥലങ്ങളുടെയും വാതിലുകൾ അടഞ്ഞുകിടന്നാലും ഒരു വിശ്വാസിയുടെ ഹൃദയത്തിന്റെ വാതിലുകൾ കൊട്ടി അടയ്ക്കാൻ ലോകത്തിലുള്ള ഒരു ശക്തിക്കുമാവില്ല. ദൈവവചനം വായിച്ചും, കൊന്ത ചൊല്ലിയും ആദിമ ക്രൈസ്തവരെ പോലെ നമ്മുടെ വീടുകളുടെ അകത്തളങ്ങൾ ദേവാലയങ്ങളാക്കിമാറ്റാം. ഹൃദയം നുറുങ്ങിയുള്ള ഒരു നെടുവീർപ്പ് പോലും ദൈവസന്നിധിയിൽ ഒരു വലിയ പ്രാർത്ഥനയാണ്. രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയിൽ കഴിയുന്ന അനേകം സഹോദരങ്ങൾക്ക് വേണ്ടിയും, അവരുടെ ജീവൻ പിടിച്ച് നിർത്താൻ രാപകൽ അധ്വാനിക്കുന്ന ഡോക്ടർസിനും നേഴ്സുമാർക്കും വേണ്ടിയും നിരന്തരം നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയർത്താം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-19-15:37:29.jpg
Keywords: ഇറ്റല, മരണ
Content: 12700
Category: 14
Sub Category:
Heading: കൊറോണയ്ക്കെതിരെ പൊരുതുന്ന രാജ്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ക്രൈസ്റ്റ് ദി റെഡീമര്‍’
Content: റിയോ ഡി ജെനീറോ: അതിഭീകരമായ വിധത്തില്‍ ആഗോള തലത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ പൊരുതുന്ന രാജ്യങ്ങള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക പ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമര്‍' രൂപം. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബ്രസീലിലെ റിയോ ഡി ജെനീറോയിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ല്‍ വിവിധ രാജ്യങ്ങളുടെ പേരുകളും പതാകകളും മിന്നിമറഞ്ഞത്. കൊറോണക്കിരയായവരോടുള്ള ആദരണാര്‍ത്ഥം റിയോ ഡി ജെനീറോയിലെ ആര്‍ച്ച് ബിഷപ്പ് ഡോം ഒരാനി ടെംപെസ്റ്റായുടെ നേതൃത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോട് അനുബന്ധിച്ചാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളുടെ പേരുകളും പതാകകളും തെളിഞ്ഞത്. 38 മീറ്റര്‍ ഉയരമുള്ള പ്രതിമയില്‍ റിയോ ഡി ജെനീറോയിലെ കോര്‍ക്കൊവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ രൂപം പുതിയ ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് പരിഗണിച്ചു വരുന്നത്. കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശിച്ച രൂപം സ്ഥിതി ചെയ്യുന്ന സ്ഥലം കൊറോണയെ തുടര്‍ന്ന്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം ബ്രസീലില്‍ ഇതുവരെ 529 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു പേരാണ് രോഗബാധിതരായി മരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-20-04:03:10.jpg
Keywords: ബ്രസീ, ക്രൈസ്റ്റ്