Contents

Displaying 12321-12330 of 25152 results.
Content: 12640
Category: 1
Sub Category:
Heading: പത്രോസിന്റെ സിംഹാസനത്തില്‍ ഏഴു വര്‍ഷം പിന്നിട്ട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനം ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തിട്ട് ഇന്നേക്ക് (മാർച്ച് പതിമൂന്നാം തീയതി) ഏഴു വര്‍ഷം. ബനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്നു 2013 മാർച്ചിൽ നടന്ന കോൺക്ലേവിലാണ് സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുക്കപ്പെട്ടത്. കൂടെനടന്നു നയിക്കുന്ന നല്ലിടയനാണ് ഫ്രാന്‍സിസ് പാപ്പയെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മുഖ്യപത്രാധിപര്‍ അന്ത്രയാ തൊര്‍ണിയേലി പ്രസ്താവിച്ചു. അനുദിനമെന്നോണം ജനങ്ങള്‍ക്കൊപ്പം സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിക്കുന്ന ദിവ്യബലി പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സ്ഥാനത്തിന്‍റെ സവിശേഷതയാണെന്നും, അവിടെനിന്നും ഉതിരുന്ന ദൈവവചനത്തിന്‍റെ കാലികപ്രസക്തിയുള്ള വ്യാഖ്യാനം ശ്രവിക്കാന്‍ ലോകം കാതോര്‍ക്കുന്നുന്നത് തനിമയാര്‍ന്ന ഈ അജപാലന നേതൃത്വത്തിന്‍റെ ശക്തിയായും തൊര്‍ണിയേലി വ്യാഖ്യാനിച്ചു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി (ഫ്രാന്‍സിസ് പാപ്പ) ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. കുടുംബത്തെ ആസ്പദമാക്കി രണ്ടെണ്ണവും, യുവജനങ്ങളെ കുറിച്ചുള്ള ഒരെണ്ണവും, ആമസോണില്‍ നടന്നതും കൂട്ടി മെത്രാന്‍മാരുടെ ആകെ നാലു സിനഡുകളാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാലയളവില്‍ വിളിച്ചു ചേര്‍ത്തത്.
Image: /content_image/News/News-2020-03-12-22:40:04.jpg
Keywords: പാപ്പ
Content: 12641
Category: 13
Sub Category:
Heading: നൈജീരിയ ക്രിസ്ത്യാനികളുടെ കൊലക്കളം: 2020ലെ ആദ്യ രണ്ടുമാസങ്ങളില്‍ കൊല്ലപ്പെട്ടത് 350 ക്രൈസ്തവര്‍
Content: ആനംബ്രാ - പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 2020-ലെ ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം മുന്നൂറ്റിഅന്‍പതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആനംബ്രാ ആസ്ഥാനമായ സന്നദ്ധ സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി). “നൈജീരിയ: പ്രതിരോധമില്ലാത്ത ക്രിസ്ത്യാനികളുടെ കൊലക്കളം” (Nigeria: A Killing Field Of Defenseless Christian) എന്ന പേരില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉള്ളത്. 2015-ന് ശേഷം ഏതാണ്ട് 11,500ത്തോളം ക്രൈസ്തവര്‍ നൈജീരിയയില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ നൈജീരിയന്‍ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2015 ജൂണ്‍ മുതലുള്ള കണക്കാണിത്. ഇതില്‍ 7,400 ക്രിസ്ത്യാനികളുടെ കൊലക്കുത്തരവാദികള്‍ മുസ്ലീം ജിഹാദി ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനികളാണ്. തീവ്രവാദി സംഘടനയായ ബൊക്കോ ഹറാം 4,000 പേരെ കൊന്നൊടുക്കിയപ്പോള്‍, റോഡ്‌ കൊള്ളക്കാരാല്‍ കൊല്ലപ്പെട്ടത് 150-200 ക്രിസ്ത്യാനികളാണ്. സമീപകാലങ്ങളില്‍ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഫുലാനികള്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നിരവധിപേരാണ് ഭവനങ്ങള്‍ വിട്ട് പലായനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇസ്ളാമിക ഗോത്രക്കാരുടെ ആക്രമണങ്ങളുടെ 100% ഇരകളും ക്രിസ്ത്യാനികളാവുമ്പോള്‍, 2015-ന് ശേഷം ബൊക്കോ ഹറാം കൊലപ്പെടുത്തിയ 6000 പേരില്‍ 4000-വും ക്രിസ്ത്യാനികളാണ്. 20 ലക്ഷത്തോളം പേര്‍ നൈജീരിയയില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. ഇന്റര്‍സൊസൈറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് 2018-ല്‍ ഫുലാനികളാല്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 2400 ആണ്. 2019-ല്‍ ഈ സംഖ്യ 1000-1200 ആയിരുന്നു. 2019-ല്‍ ബൊക്കോ ഹറാമിനാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരമാണ്. കഴിഞ്ഞ 57 മാസങ്ങള്‍ക്കുള്ളില്‍ 8 കത്തോലിക്കാ പുരോഹിതരടക്കം 20 പുരോഹിതരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അൻപതോളം പേര്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായി. ഇതേ കാലയളവില്‍ തന്നെ ഏതാണ്ട് രണ്ടായിരത്തോളം ദേവാലയങ്ങളും അനുബന്ധ കെട്ടിടങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ക്രിസ്ത്യന്‍ ക്രിമിനോളജിസ്റ്റായ എമേക ഉമീഗ്ബ്ലാസിസിന്റെ നേതൃത്വത്തില്‍, ക്രിമിനിനോളജിസ്റ്റുകള്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, സുരക്ഷയേക്കുറിച്ചും സമാധാനത്തേക്കുറിച്ചും, കലാപത്തെക്കുറിച്ചും പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഇന്റര്‍സൊസൈറ്റി 2010 മുതല്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ്.
Image: /content_image/News/News-2020-03-12-23:02:11.jpg
Keywords: നൈജീ
Content: 12642
Category: 18
Sub Category:
Heading: ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സെമിനാര്‍ സമാപിച്ചു
Content: കാക്കനാട്: സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 54-ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. മാര്‍ച്ച് 9,10 തീയതികളില്‍ നടന്ന ദ്വിദിന സെമിനാര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആമുഖപ്രഭാഷണവും എല്‍.ആര്‍.സി. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണവും നടത്തി. വിവിധ ദൈവശാസ്ത്ര മേഖലകളിലെ സാസ്‌കാരികാനുരൂപണം സംബന്ധിച്ച വിഷയങ്ങള്‍ സെമിനാറില്‍ പഠനവിധേയമാക്കി. ബിഷപ്പ് ടോണി നീലങ്കാവില്‍, ബിഷപ്പ് ജോസഫ് പാംപ്ലാനി, ഡോ. ജോസഫ് കൊല്ലാറ, ഡോ. ആന്റണി നരികുളം, ഡോ. പി.സി. അനിയന്‍കുഞ്ഞ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നും ദൈവശാസ്ത്ര വിഷയങ്ങളില്‍ വിദ്ഗധരായ പ്രതിനിധികള്‍ പങ്കെടുത്തു.
Image: /content_image/India/India-2020-03-13-05:39:05.jpg
Keywords: ലിറ്റർ
Content: 12643
Category: 10
Sub Category:
Heading: പള്ളിമണികള്‍ ഒരുമിച്ച് മുഴങ്ങും: ഹോമോണ്‍ഹോണ്‍ ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയിട്ട് അഞ്ച് നൂറ്റാണ്ട്
Content: ഫിലിപ്പീന്‍സിലെ കിഴക്കന്‍ സാമര്‍സ് പ്രവിശ്യയിലെ ഹോമോണ്‍ഹോണ്‍ ദ്വീപിലേക്കുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ വരവിന്റെ 499-മത് വാര്‍ഷികത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ബോറോങ്ങന്‍ രൂപതയിലെ ദേവാലയ മണികള്‍ ഒരുമിച്ച് മുഴങ്ങും. ഈ വരുന്ന മാര്‍ച്ച് 17ന് രൂപതയിലെ മുഴുവന്‍ പള്ളിമണികള്‍ ഒരുമിച്ച് മുഴക്കുന്നതിന് പുറമേ, വിശുദ്ധ കുര്‍ബാന അടക്കം വിവിധ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ബൊറോങ്ങന്‍ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ക്രിസ്പിന്‍ വാര്‍ക്യുസാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അടുത്ത വര്‍ഷം 2021-ലെ ജൂബിലി ആഘോഷങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരിക്കും ഈ ദ്വിദിന പരിപാടികള്‍. പരിപാടികളുടെ ആദ്യദിനമായ മാര്‍ച്ച് 16ന് ബിഷപ്പിന്റെ നേതൃത്വത്തില്‍ ഗുയിയാന പട്ടണത്തിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഇടവക ദേവാലയത്തില്‍വെച്ച് സമൂഹബലി അര്‍പ്പിക്കും. അന്നേദിവസം തന്നെ ദ്വീപിലെ ക്രൈസ്തവ വിശ്വാസത്തിന്റെ വരവിനെ കുറിക്കുന്ന പ്രഭാഷണങ്ങളും പ്രദര്‍ശനവും നടത്തുന്നതിനോടൊപ്പം പ്രാദേശിക ആഘോഷങ്ങളുടെ ലോഗോയും തീം സോങ്ങും പുറത്തുവിടുന്നതായിരിക്കും. തൊട്ടടുത്ത ദിവസം ഹോമോണ്‍ഹോണ്‍ ദ്വീപ്‌ നിവാസികള്‍ക്കൊപ്പം ബിഷപ്പ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 1521 മാര്‍ച്ച് 17-25 തീയതികളില്‍ ഹോമോണ്‍ഹോണ്‍ ദ്വീപിന്റെ ചരിത്രത്തില്‍ പരിവര്‍ത്തനം വരുത്തിയ സംഭവങ്ങളെക്കുറിച്ചും ഇന്നത്തെ കത്തോലിക്ക വിശ്വാസത്തില്‍ അവക്കുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കണമെന്ന്‍ രൂപത ഇടവകകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോര്‍ച്ചുഗീസ് നാവികനായ ഫെര്‍ഡിനാന്‍ഡ് മഗെല്ലനും സംഘവും ആര്‍ച്ചിപെലാഗോയില്‍ എത്തിയപ്പോള്‍ ആദ്യമായി കാലു കുത്തിയത് ഹോമോണ്‍ഹോണിലായിരുന്നു. ഇതോടെയാണ് ക്രൈസ്തവ വിശ്വസം ഹോമോണ്‍ഹോണില്‍ വ്യാപിച്ചത്.
Image: /content_image/News/News-2020-03-13-09:17:33.jpg
Keywords: ഫിലിപ്പീ
Content: 12644
Category: 9
Sub Category:
Heading: കൊറോണ വ്യാപന മുൻകരുതൽ: നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഉണ്ടായിരിക്കില്ല, പകരം ലൈവ് സ്ട്രീമിങ്
Content: കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും, ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും 14ന് നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്‌. ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി നാളെ വി. കുർബാന, വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്‌. > ടീനേജ് കുട്ടികൾക്കായുള്ള ലൈവ് സ്ട്രീമിങ് ശുശ്രൂഷയും തത്സമയം ഓൺലൈനിൽ കാണാവുന്നതാണ്. {{അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.youtube.com/watch?v=tNv_taesxBM&feature=youtu.be }}. രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർക്കുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷ താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .ലൈവ് സ്ട്രീമിങ് ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു ➤ {{ യൂട്യൂബ് ലൈവ് സ്ട്രീമിംഗിന് ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.sehionuk.org/second-saturday-live-streams/ }} ➤ {{ ഫേസ്ബുക്ക് വഴിയുള്ള ലൈവ് സ്ട്രീമിംഗിന് ഇവിടെ ക്ലിക്ക് ചെയ്യുക -> https://facebook.com/sehionuk }}
Image: /content_image/Events/Events-2020-03-13-09:50:44.jpg
Keywords: രണ്ടാം ശനി
Content: 12645
Category: 13
Sub Category:
Heading: കൊറോണ ഭയന്ന് വിശുദ്ധ കുര്‍ബാന മുടക്കില്ല, മുന്‍കരുതല്‍ വേണം: നിലപാട് വ്യക്തമാക്കി പോര്‍ട്ട്‌ലാന്റ് മെത്രാപ്പോലീത്ത
Content: പോര്‍ട്ട്‌ലാന്‍റ്: കൊറോണ വൈറസ് ബാധയെ ഭയന്ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനകളില്‍ യാതൊരു മുടക്കവും വരുത്തില്ലെന്ന് അമേരിക്കയിലെ തീരദേശ സംസ്ഥാനമായ ഓറിഗോണിലെ പോര്‍ട്ട്‌ലാന്റ് അതിരൂപതയുടെ മെത്രാപ്പോലീത്ത അലെക്സാണ്ടര്‍ സാംപിള്‍. വിശുദ്ധ കുര്‍ബാന റദ്ദാക്കുന്നതിന് പകരം കൂടുതല്‍ ബലിയര്‍പ്പിച്ചുകൊണ്ട് ഒരുമിച്ചു ഒത്തുചേരുന്നവരുടെ എണ്ണം കുറക്കുവാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ മെത്രാപ്പോലീത്ത ഇടവകകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓറിഗോണ്‍ ഗവര്‍ണര്‍ കേറ്റ് ബ്രൌണ്‍ ഇരുനൂറു പേരില്‍ കൂടുതല്‍ ഒരുമിക്കുന്ന പൊതു പരിപാടികള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് അതിരൂപതയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മെത്രാപ്പോലീത്ത രംഗത്തെത്തിയത്. ‘ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും പരമോന്നതിയും വിശുദ്ധ കുര്‍ബാനയാണ്. വീണ്ടെടുപ്പ്, ദൈവവചനത്താലുള്ള പരിപോഷണം, യേശുവിന്റെ തിരുശരീര രക്തങ്ങളുടെയും ആത്മാവിന്റേയും ദിവ്യത്വത്തിന്റേയും സ്വീകരണം നമുക്ക് അനുഭവഭേദ്യമാകുന്നത് ദിവ്യബലി അര്‍പ്പണത്തിലൂടെയാണ്’. ആര്‍ച്ച്ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച ചില മുന്‍കരുതലുകളും മെത്രാപ്പോലീത്ത പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അറുപത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍, എത്ര നിസാരമാണെങ്കില്‍ പോലും ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍, പ്രതിരോധ ശേഷിയില്‍ കുറവുള്ളവര്‍ എന്നിവര്‍ ഏപ്രില്‍ 8 വരെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാതിരിക്കുന്നതായിരിക്കും ഉചിതമെന്ന്‍ മെത്രാപ്പോലീത്ത പറഞ്ഞു. കുറച്ച് ആളുകള്‍ ഉള്ള ദേവാലയങ്ങളിലേക്ക് കൂടുതല്‍ പേരെ പറഞ്ഞു വിടുവാന്‍ പുരോഹിതര്‍ ശ്രമിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-13-10:34:05.jpg
Keywords: വിശുദ്ധ കുര്‍ബാ
Content: 12646
Category: 18
Sub Category:
Heading: ഫാ. തോമസ് ചാത്തംപറമ്പിൽ സിഎംഐ സഭയുടെ പ്രയോർ ജനറൽ
Content: കൊച്ചി: സി.എം.ഐ സഭയുടെ പ്രയോർ ജനറലായി റവ. ഡോ. തോമസ് ചാത്തംപറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ കൂടിച്ചേർന്ന സി.എം.ഐ സഭയുടെ 38-ാമത് പൊതു സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ആറു വർഷത്തെ സേവനത്തിനുശേഷം റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ പ്രയോർ ജനറൽ സ്ഥാനത്തുന്നിന് വിരമിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെ നിറവേറ്റിയ രാജ്യസേവനത്തെപ്രതി ഇന്ത്യൻ പ്രതിരോധമന്ത്രാലയം ഹോണററി കേണൽ പദവി സമ്മാനിച്ച ഏക വൈദികൻകൂടിയാണ് ഇദ്ദേഹം. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാൻസിലറായിരുന്ന റവ. ഡോ. തോമസ് ചാത്തംപറമ്പിൽ നിരവധി വർഷം കോളജ് പ്രിൻസിപ്പലുമായിരുന്നു. സെമിനാരിക്കാരുടെ വിദ്യാഭ്യാസത്തിനായി 1969ൽ ആരംഭിച്ച ക്രൈസ്റ്റ് കോളജിനെ ഭാരതത്തിലെതന്നെ ശ്രദ്ധേയ യൂണിവേഴ്‌സിറ്റികളിൽ ഒന്നായി ഉയർത്തിയതിന് പിന്നിലെ പ്രധാനികളിൽ ഒരാളുമാണ്. ഇദ്ദേഹം പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ച കാലഘട്ടത്തിലാണ് ക്രൈസ്റ്റ് കോളജിനെ ഓട്ടോണമി പദവിയിലേക്കും പിന്നീട് യൂണിവേഴ്‌സിറ്റിയായും ഉയർത്തിയത്. ചങ്ങനാശേരി അതിരൂപതാംഗമായ ഇദ്ദേഹം തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് അംഗമാണ്. 1953 ഡിസംബർ അഞ്ചിന് ആലപ്പുഴയിൽ ജനിച്ച ഇദ്ദേഹം 1983 മേയ് 11നാണ് തിരുപ്പട്ടം സ്വീകരിച്ചത്. വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചൻ സ്ഥാപിച്ച സി.എം.ഐ സഭയിൽ ഇന്ന് 15 പ്രൊവിൻസുകളിലായി 2000ൽപ്പരം സഭാംഗങ്ങളുണ്ട്. 32 രാജ്യങ്ങളിൽ സഭയുടെ വിവിധ ശുശ്രൂഷാരംഗങ്ങളിൽ സജീവസാന്നിധ്യമാണ് ഇന്ന് സി.എം.ഐ സഭ.
Image: /content_image/India/India-2020-03-13-14:31:30.jpg
Keywords: ചാവറ
Content: 12647
Category: 10
Sub Category:
Heading: റോമിലെ ദേവാലയങ്ങൾ വിശ്വാസികൾക്കായി വീണ്ടും തുറന്നു
Content: റോം: കൊറോണ ഭീതിയിൽ ദേവാലയങ്ങൾ അടച്ചിടാനായി റോം രൂപത ഡിക്രി പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസം വികാരി ജനറൽ കർദ്ദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസ് പ്രസ്തുത ഡിക്രി പിൻവലിച്ച്, ദേവാലയങ്ങൾ വീണ്ടും വിശ്വാസികൾക്ക് തുറന്നു കൊടുക്കാനായി ഉത്തരവിട്ടു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഇടവക വികാരിമാർക്ക് കൈമാറുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സഭാപരമായ നടപടികൾ സ്വീകരിക്കുമ്പോൾ, സമൂഹത്തിന്റെ പൊതുവായ നന്മയെ മാത്രം പരിഗണിച്ചാൽ പോരാ, മറിച്ച് ജനങ്ങളുടെ ദൈവവിശ്വാസം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് കർദ്ദിനാൾ പറഞ്ഞു. മൂന്ന് ആഴ്ചത്തേക്ക്, റോമിലെ ദേവാലയങ്ങൾ അടച്ചിടുന്നത് വിശ്വാസികൾക്കിടയിൽ ഈ പ്രതിസന്ധിഘട്ടത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലുള്ള പള്ളികളും അടയ്ക്കില്ല. ദൈവജനത്തോട് അടുത്തു നില്‍ക്കാന്‍ വൈദികരെ അദ്ദേഹം ആഹ്വാനം ചെയ്തു. ഉപേക്ഷിക്കപ്പെട്ടെന്ന ചിന്ത ആരിലും ഉണ്ടാവാന്‍ സമ്മതിക്കരുത്. ദേവാലയങ്ങള്‍ അടച്ചിട്ട് വിശ്വാസികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കാൻ വൈദികർക്കും, വിശ്വാസികൾക്കും കൈമാറാനായി ഡിക്രിയിൽ മാറ്റങ്ങൾ വരുത്തുകയാണ്. ഏപ്രിൽ മൂന്നാം തീയതി വരെ ഇറ്റാലിയൻ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ക്വാറന്റൈൻ നിയമത്തിന് വിധേയരായിരിക്കാനും, വീടുകളിൽത്തന്നെ കഴിയാനും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. അതേസമയം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന സഭയുടെ നിയമത്തിന് കർദ്ദിനാൾ ആഞ്ചലോ ഇളവ് നൽകിയിട്ടുണ്ട്. പുതിയ ഡിക്രി അനുസരിച്ച്, ഇടവക അല്ലാത്ത ദേവാലയങ്ങളും, മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന മറ്റ് കെട്ടിടങ്ങളും അടഞ്ഞു തന്നെ കിടക്കും. സന്യാസ സഭകളുടെ സ്ഥാപനങ്ങളിൽ, അവരുടെ അംഗങ്ങൾക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. മാർച്ച് ഒന്‍പതാം തീയതി മുതൽ റോമിലെ ദേവാലയങ്ങളിൽ കുർബാന അർപ്പിക്കപ്പെടുന്നില്ലായിരുന്നെങ്കിലും, ഡിക്രി പുറത്തിറങ്ങുന്നതുവരെ അവിടങ്ങളിൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്കും, ദിവ്യകാരുണ്യ ആരാധനയ്ക്കുമായി പ്രവേശിക്കാൻ വിശ്വാസികൾക്ക് അനുവാദമുണ്ടായിരുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം റോമിന്റെ പ്രാന്തപ്രദേശമായ ലാസിയോയിൽ 172 കൊറോണ കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്താകമാനം ഇരുന്നൂറ്റിഅന്‍പതോളം പേരാണ് കൊറോണ ബാധ മൂലം മരണമടഞ്ഞത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-14-04:14:27.jpg
Keywords: കൊറോണ
Content: 12648
Category: 1
Sub Category:
Heading: കൊറോണ: പാപ്പ ഒരു ലക്ഷം യൂറോ സംഭാവനയായി നല്‍കി
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് രോഗബാധിതരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ലക്ഷം യൂറോ സംഭാവനയായി നല്‍കി. ഇറ്റലിയിലെ കാരിത്താസ് സംഘടനയ്ക്കാണ് പാപ്പ സംഭാവന കൈമാറിയത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരായിട്ടുള്ള ഇറ്റലിയിലെ അവസ്ഥ ഓരോ ദിവസവും ഗുരുതരമാകുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാപ്പ സംഭാവന നല്‍കിയിരിക്കുന്നത്. ഡിക്കാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് വഴിയാണ് തുക കൈമാറിയത്. കൊറോണ വൈറസ് ബാധിതര്‍ക്കുവേണ്ടി പാപ്പ കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ദൈവ മാതാവിന്റെ മാദ്ധ്യസ്ഥം യാചിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനവും ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-14-05:15:24.jpg
Keywords: പാപ്പ, സംഭാവന
Content: 12649
Category: 1
Sub Category:
Heading: കൊറോണ: പാപ്പ ഒരു ലക്ഷം യൂറോ സംഭാവനയായി നല്‍കി
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് രോഗബാധിതരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ലക്ഷം യൂറോ സംഭാവനയായി നല്‍കി. ഇറ്റലിയിലെ കാരിത്താസ് സംഘടനയ്ക്കാണ് പാപ്പ സംഭാവന കൈമാറിയത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരായിട്ടുള്ള ഇറ്റലിയിലെ അവസ്ഥ ഓരോ ദിവസവും ഗുരുതരമാകുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാപ്പ സംഭാവന നല്‍കിയിരിക്കുന്നത്. ഡിക്കാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് വഴിയാണ് തുക കൈമാറിയത്. കൊറോണ വൈറസ് ബാധിതര്‍ക്കുവേണ്ടി പാപ്പ കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ദൈവ മാതാവിന്റെ മാദ്ധ്യസ്ഥം യാചിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനവും ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-14-05:24:18.jpg
Keywords: കൊറോണ