Contents
Displaying 12301-12310 of 25152 results.
Content:
12620
Category: 18
Sub Category:
Heading: കൊറോണ: കത്തോലിക്കാ രൂപതകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
Content: കോട്ടയം: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് വിവിധ കത്തോലിക്കാ രൂപതകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷങ്ങളും പൊതുസമ്മേളനങ്ങളും തത്കാലം ഒഴിവാക്കും. വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുക, കുരിശുവരയ്ക്കാന്‍ ഹന്നാന്‍ വെള്ളം ഒഴിവാക്കുക, സമാധാന ആശംസയില്‍ കരസ്പര്‍ശം ഒഴിവാക്കുക, വിശുദ്ധ കുരിശ്, തിരുശേഷിപ്പ്, തിരുരൂപങ്ങള്‍ ഉള്‍പ്പെടെ പൂജ്യവസ്തുക്കളില്‍ ചുംബനത്തിനും സ്പര്‍ശനത്തിനും പകരം കരംകൂപ്പി ആചാരം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-11-00:06:21.jpg
Keywords: കൊറോണ

12621
Category: 18
Sub Category:
Heading: കൊറോണ തടയുന്നതിനുള്ള ശ്രമങ്ങള്‍ക്കു പൂര്‍ണ പിന്തുണ: മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ
Content: കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്കു പൂര്‍ണ പിന്തുണയെന്നു ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തരവും കാര്യക്ഷമമവുമായ നടപടികള്‍ കൈക്കൊള്ളണം. പൊതുസമൂഹം മുഴുവനും മഹാമാരിയെ പ്രതിരോധിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളോട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സഹകരിക്കും. ആരാധനയ്ക്കായുള്ള കൂടിവരവുകള്‍ രോഗവ്യാപനത്തിനു സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലെ വിശുദ്ധ കുര്‍ബാന ഒഴികെ മലങ്കരസഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങള്‍ പ്രാര്‍ഥനാ യോഗങ്ങള്‍ സണ്‍ഡേസ്‌കൂള്‍ ക്ലാസുകള്‍ എന്നിവ ഇക്കാലയളവില്‍ ഒഴിവാക്കണം. സഭയുടെ കീഴിലുളള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ആതുരാലയങ്ങളും അധികാരികളുടെ നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ സംഖ്യ പരമാവധി കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഭയുടെ ആത്മീയ സംഘടനകളും പ്രസ്ഥാനങ്ങളും ആത്മാര്‍ഥമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആരാധനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കി ഭവനങ്ങളില്‍ പ്രാര്‍ഥന നടത്തുവാന്‍ ശ്രദ്ധിക്കണമെന്നും കരസ്പര്‍ശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി അതിനുപകരം തലവണങ്ങുന്ന രീതി സ്വീകരിക്കണമെന്നും കുര്‍ബാനാനുഭവവുമായി ബന്ധപ്പെട്ട് വൈദികര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണെന്നും കാതോലിക്കാബാവാ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-11-00:11:14.jpg
Keywords: രോഗ, സൗഖ്യ

12622
Category: 18
Sub Category:
Heading: മലയാറ്റൂര്‍ പഴയ ദേവാലയം നിത്യാരാധന ചാപ്പലാക്കി
Content: മലയാറ്റൂര്‍: മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിനു (താഴത്തെ ദേവാലയം) സമീപമുള്ള പഴയ ദേവാലയം നിത്യാരാധന ചാപ്പലാക്കി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ബിഷപ് മാര്‍ തോമസ് ചക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുക്കര്‍മങ്ങള്‍ നടന്നു. വികാരി ഫാ. വര്‍ഗീസ് മണവാളന്‍ സഹകാര്‍മികനായി. ആരാധന, നൊവേന, മധ്യസ്ഥ പ്രാര്‍ത്ഥന, കരുണക്കൊന്ത, തിരുവചന പാരായണം, സമാപന പ്രാര്‍ഥന എന്നിവ നടന്നു. നിത്യാരാധന ചാപ്പലിന്റെ ആത്മീയ പിതാവായി ഫാ. മാത്യു പെരുമായന്‍ ചുമതലയേറ്റു. ഏത് സമയത്തും ഇവിടെ കുമ്പസാരിക്കുവാന്‍ അവസരമുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-11-00:17:53.jpg
Keywords: മലയാ

12623
Category: 1
Sub Category:
Heading: അര്‍ജന്‍റീനയില്‍ ഗര്‍ഭഛിദ്ര അനുമതിക്കുള്ള നീക്കത്തിനെതിരെ പ്രതിരോധം തീര്‍ത്ത് പ്രോലൈഫ് കുര്‍ബാന
Content: ലൂജന്‍: ഗര്‍ഭഛിദ്രം നിയമപരമാക്കുവാനുള്ള അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭ്രൂണഹത്യ നിയമപരമാക്കുവാന്‍ അനുശാസിക്കുന്ന ബില്ല് കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുവാനുള്ള പ്രസിഡന്റിന്റെ നീക്കത്തിന് പ്രോലൈഫ് കുര്‍ബാന കൊണ്ടാണ് അര്‍ജന്റീനയിലെ മെത്രാന്മാര്‍ മറുപടി കൊടുത്തത്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ഞായറാഴ്ച രാജ്യത്തെ ഏറ്റവും വലിയ മരിയന്‍ ദേവാലയമായ ലുജനിലെ ‘ഔര്‍ ലേഡി ഓഫ് ലുജന്‍’ ബസലിക്കയില്‍ പ്രോലൈഫ് നിയോഗവുമായി നടത്തിയ കുര്‍ബാനയില്‍ കത്തോലിക്കരും, അകത്തോലിക്കരുമായ ഒരു ലക്ഷത്തോളം ആളുകള്‍ സംബന്ധിച്ചു. യെസ് റ്റു വിമന്‍, യെസ് റ്റു ലൈഫ്' എന്ന പ്രമേയവുമായി അര്‍ജന്റീനയിലെ മെത്രാന്‍ സമിതിയാണ് പ്രോലൈഫ് കുര്‍ബാന സംഘടിപ്പിച്ചത്. അര്‍ജന്റീന മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സാന്‍ ഇസിഡ്രോയിലെ മെത്രാനുമായ ഓസ്കാര്‍ വിസെന്റെ ഒജീ ക്വിന്റാന മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന ബില്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുമെന്ന കഴിഞ്ഞയാഴ്ചത്തെ പ്രഖ്യാപനത്തോടുള്ള പ്രതിഷേധമെന്ന നിലയിലാണ് പ്രത്യേക ബലിയര്‍പ്പണം നടന്നത്. ഗര്‍ഭധാരണം മുതല്‍ ഭ്രൂണത്തിന് ജീവനുണ്ടെന്നും, അമ്മയെക്കൂടാതെ മറ്റൊരു ജീവന്‍ കൂടി ഉദരത്തില്‍ വളരുന്നുണ്ടെന്നും വിശ്വാസികളും അവിശ്വാസികളുമായ ദശലക്ഷകണക്കിന് അര്‍ജന്റീനക്കാര്‍ക്കറിയാമെന്ന് ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ നടത്തിയ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. അവരെ അവകാശ വിരുദ്ധരെന്നും കപടവിശ്വാസികള്‍ എന്നും വിളിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. വാസ്തവത്തില്‍ ഓരോ സ്ത്രീയുടേയും, ജനിക്കുവാനിരിക്കുന്ന കുഞ്ഞിന്റേയും അവകാശങ്ങള്‍ക്ക് തങ്ങള്‍ വിലമതിക്കുകയാണ് ചെയ്യുന്നത്. ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ആയാല്‍ പോലും അവയെ മറച്ചുവെക്കുകയും, നിശബ്ദത പാലിക്കുകയും ചെയ്യുന്ന സംസ്കാരത്തെ ഇല്ലാതാക്കുവാന്‍ ഈ കുര്‍ബ്ബാനയിലൂടെ നമുക്ക് കഴിയട്ടെ എന്നാശംസിച്ചുകൊണ്ടാണ് മെത്രാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 14 ആഴ്ച വരെയുള്ള അബോര്‍ഷന്‍ നിയമവിധേയമാക്കുന്ന ബില്‍ 2018-ല്‍ അര്‍ജന്റീന ഡെപ്യൂട്ടി ചേംബര്‍ പാസാക്കിയെങ്കിലും സെനറ്റ് അതിനെ തള്ളിക്കളയുകയാണുണ്ടായത്. അമ്മയുടെ ജീവനോ ആരോഗ്യത്തിനോ ഭീഷണി, ബലാത്സംഗം എന്നീ സാഹചര്യങ്ങളില്‍ മാത്രമാണ് നിലവില്‍ ഗര്‍ഭഛിദ്രത്തിന് അര്‍ജന്റീനയില്‍ സാധുതയുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-11-01:37:01.jpg
Keywords: അര്‍ജന്‍റീ

12624
Category: 1
Sub Category:
Heading: വത്തിക്കാനിലെ ജീവനക്കാര്‍ക്കായി പൊതു അധികാരി സഭ
Content: റോം: വത്തിക്കാനിലെ ജീവനക്കാര്‍ക്കായി പൊതു അധികാരി സഭ രൂപീകരിക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചതായി പരിശുദ്ധ സിഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം. വത്തിക്കാന്‍ സാമ്പത്തിക സമിതിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാര്‍ക്സും റോമന്‍കൂരിയ നനവീകരണത്തിന് പാപ്പായ്ക്ക് സഹായമേകുന്ന പ്രത്യേക കര്‍ദ്ദിനാള്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസകര്‍ റോഡ്രീഗസ് മരദ്യാഗയും മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന്‍റെ വെളിച്ചത്തിലാണ് ഈ തീരുമാനം. വത്തിക്കാനുമായി ബന്ധമുള്ള വിവിധ ഓഫീസുകള്‍, സംഘടനകള്‍ തുടങ്ങിയവയുമായുള്ള ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കൂട്ടായ്മയുടെ ഉത്തരവാദിത്വം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-11-02:09:10.jpg
Keywords: വത്തി

12625
Category: 24
Sub Category:
Heading: പ്രതിസന്ധി ഘട്ടത്തിൽ പ്രവാചകശബ്ദമായി പത്തനംതിട്ട മെത്രാന്‍ മാർ ഐറേനിയസ്
Content: തന്റെ ഭവനത്തിലുള്ളവർക്കു കൃത്യസമയത്ത് ഭക്ഷണം കൊടുക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യന്മാർ അന്യം നിന്ന് പോയിട്ടില്ല എന്നതിന് ഒരു നേർസാക്ഷ്യം കൂടി. ലോകത്തെ നൂറ്റിഇരുപതോളം രാജ്യങ്ങളിൽ കൊടിയ ഭയം വിതച്ചു കൊലവിളി നടത്തുന്ന കോവിട് 19 എന്ന മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുന്ന കേരള സമൂഹത്തിനു മുൻപിൽ ലോകത്തിനു പ്രകാശമായി മാറേണ്ടവരാണ് നമ്മളെന്ന് തന്റെ അജഗണത്തെ ഉദ്ബോധിപ്പിക്കുന്ന പത്തനംതിട്ട രൂപതാ മെത്രാൻ മാർ ഐറേനിയസ് പിതാവിന്റെ സർക്കുലർ പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. കൊറോണ വൈറസ് ഒന്നറിഞ്ഞു വിളയാടിയാൽ തീരുന്നതേ ഉള്ളൂ ക്രിസ്തീയതയും വിശ്വാസപ്രമാണങ്ങളും എന്ന് വ്യർത്ഥആത്മസംതൃപ്തിക്ക് വേണ്ടി സോഷ്യൽ മീഡിയകളിൽ വിഷം വമിക്കുന്ന പോസ്റ്റുകൾ ഇട്ട നാരകീയസന്താനങ്ങളുടെ മുഖത്തേറ്റ അടിയാണ് ഈ ആപത്ഘട്ടത്തിന്റെ പശ്ചാത്തലത്തിൽ മാർ ഐറേനിയസ് പത്തനംതിട്ടയിലെ മലങ്കര മക്കൾക്ക് നൽകിയ അജപാലന നിർദ്ദേശങ്ങൾ. കൊറോണ ബാധയുമായി ബന്ധപ്പെട്ട് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ അതാതു സ്ഥലത്തെ പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങളെ മാനിച്ചു അവിടങ്ങളിലെ പ്രതിസന്ധിയുടെ ഗൗരവമനുസരിച്ചു കത്തോലിക്കാ മെത്രാൻ സമിതികൾ വ്യക്തമായ മുൻകരുതലുകൾ സ്വീകരിക്കാൻ തങ്ങളുടെ അജഗണങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ചു ചിലയിടങ്ങളിൽ വി. കുർബാന അല്പകാലത്തേക്കു പൊതുവായി അഘിഷിക്കേണ്ടതില്ലന്നു തീരുമാനിച്ചിട്ടുണ്ട്. വളരെയേറെ വിമർശിക്കപ്പെട്ടതും അപമാനിക്കപ്പെതുമായ ഒരു നടപടി ആയിരുന്നു ദിവ്യകാരുണ്യസ്വീകരണം കൈകളിൽ മാത്രം മതിയെന്നും തിരുരക്തം കാസയിൽ പൊതുസ്വീകരണത്തിനു നൽകേണ്ടതില്ലെന്നുമുള്ള തീരുമാനം. അതുപോലെ തന്നെ വി. ജലം ദൈവാലയങ്ങളിൽ തത്കാലത്തേക്ക് പൊതുവായ ഉപയോഗത്തിന് സൂക്ഷിക്കേണ്ടതില്ല എന്ന നിർദ്ദേശവും വളരെയേറെ പരിഹസിക്കപ്പെടുകയുണ്ടായി. വ്യത്യസ്തമായ സാഹചര്യങ്ങൾ നിർബന്ധപൂർവം സ്വീകരിക്കേണ്ടി വന്ന ഈ നിർദ്ദേശങ്ങളുടെ ശരിതെറ്റുകളെ കുറിച്ച് ഭിന്നാഭിപ്രായം നിലനിൽക്കുന്നുമുണ്ട്. ദൈവാലയങ്ങൾ അടച്ചിടാനും പൊതു ആരാധനകളും ശുശ്രൂഷകളും ധ്യാനങ്ങളുമൊക്കെ സർക്കാർ മാർഗരേഖ അനുസരിച്ച് നിർത്തി വയ്ക്കാനുമുള്ള നിർദ്ദേശങ്ങൾ പല ഇടങ്ങളിലും നല്കപ്പെടുമ്പോഴാണ് പത്തനംതിട്ട ഇടയന്റെ വേറിട്ട സന്ദേശം പ്രാധാന്യമർഹിക്കുന്നത്. സെഫാനിയ പ്രവാചകന്റെ പുസ്തകത്തിലെ വചനം ഉദ്ധരിച്ചു തന്റെ ജനത്തെ ശക്തിപ്പെടുത്തികൊണ്ടാണ് പിതാവിന്റെ സർക്കുലർ ആരംഭിക്കുന്നത്. "നിന്‍െറ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്‌ധാവ്, നിന്‍െറ മധ്യേ ഉണ്ട്."(സെഫാ 3 : 17). ഇടയസന്ദേശത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് : 1. ലോകം മുഴുവൻ ദൈവാലയങ്ങൾ അടച്ചിടുന്ന പശ്ചാത്തലത്തിൽ രൂപതയിലെ എല്ലാ പള്ളികളും പകൽ സമയം മുഴുവൻ ദിവ്യകാരുണ്യ ആരാധനക്കായി തുറന്നിടുകയും ചെറു സംഘങ്ങളായി ദൈവജനം അതിൽ പങ്കെടുത്തു ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം. കരുണക്കൊന്ത, ജപമാല, കുരിശിന്റെ വഴി തുടങ്ങിയവ ദൈവകരുണക്കായി നിരന്തരം അർപ്പിക്കപ്പെടണം. 2. മാർച്ച് 13 വെള്ളിയാഴ്ച രൂപതയുടെ പൊതു ഉപവാസദിനമായി പ്രഖ്യാപിക്കുന്നു. 3. മാർച്ച് 13 മുതൽ അരമന ചാപ്പലിൽ 24 മണിക്കൂറും നടക്കുന്ന ദിവ്യകാരുണ്യ ആരാധന ഏപ്രിൽ 9, പെസഹാ വ്യാഴാഴ്ച നടത്തപ്പെടുന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ സമാപിക്കും. 4. വി. കുർബാനയുടെ എല്ലാ അനുഷ്ഠാനരീതികളും (വി. കുർബാന സ്വീകരണമുൾപ്പെടെ) നിലവിലുള്ളത് പോലെ തുടരേണ്ടതാണ്. 5. ബഹു. വൈദികർ ഇടവകകളിൽ തന്നെ ഉണ്ടായിരിക്കുകയും ദൈവജനത്തിന് കൃത്യമായ യാമപ്രാർത്ഥനകളിലൂടെയും തപശ്ചര്യയിലൂടെയും ക്രൈസ്തവസാക്ഷ്യം നൽകുകയും അവർക്ക് ആത്മവിശ്വാസം പകരുകയും ചെയ്യണം. 6. രോഗം പകരാതിരിക്കാൻ അതീവ ശ്രദ്ധയും വിവേകവും പുലർത്തണം. വൈറസ് ബാധയെ പറ്റി ജനങ്ങളെ ബോധവത്കരിക്കണം. ഇപ്രകാരമുള്ള അചഞ്ചലമായ ദൈവവിശ്വാസവും അപരിമേയമായ ദൈവസ്നേഹവും ക്രൈസ്തവോചിതമായ സഹാനുഭൂതിയും നിറഞ്ഞു നിൽക്കുന്ന പതിനൊന്നു നിർദ്ദേശങ്ങളാണ് വന്ദ്യ പിതാവിന്റെ സർക്കുലറിൽ ഉള്ളത്. ദൈവത്തേക്കാളും ദൈവീക നിയമങ്ങളെക്കാളും വളർന്നുവന്നു അഹങ്കരിക്കുന്ന മനുഷ്യന്റെ ശാസ്ത്രവും കഴിവുകളും സംവിധാനങ്ങളും പകച്ചു നിൽക്കുമ്പോൾ ഉത്തമമായ ക്രിസ്തീയ സാക്ഷ്യം നൽകുന്ന അഭിവന്ദ്യനായ മാർ ഐറേനിയസിനെ പോലെയുള്ള ഇടയന്മാർ കത്തോലിക്കാ സഭയുടെ കരുത്തും പ്രകാശവുമാണ്. "കര്‍ത്താവിന്‍െറ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കട്ടെ: കര്‍ത്താവേ, അങ്ങയുടെ ജനത്തെ ശിക്‌ഷിക്കരുതേ! ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്‌ഷിക്കണമേ! എവിടെയാണ് അവരുടെ ദൈവം എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്?" (ജോയേല്‍ 2 : 17). #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-03-11-02:44:25.jpg
Keywords: പ്രതിസന്ധി

12626
Category: 1
Sub Category:
Heading: വിരമിച്ച സേലം ബിഷപ്പ് ഇനി സഹവികാരിയായി സേവനം ചെയ്യും
Content: ചെന്നൈ: സേലം രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ, സഹ വികാരിയായി ഇനി സേവനമനുഷ്ഠിക്കും. 19 വർഷത്തെ ഇടയ ശുശ്രൂഷയ്ക്കുശേഷം ഇക്കഴിഞ്ഞ മാർച്ച് 9 തിങ്കളാഴ്ചയാണ് 68 വയസ്സുള്ള ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ രാജിയെ തുടര്‍ന്നു സഹ വികാരിയായി സേവനമനുഷ്ഠിക്കുവാന്‍ തീരുമാനിച്ചത്. സേലത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാർപൂരിലെ അന്നായ് വേളാങ്കണ്ണി ദേവാലയത്തിലാണ് അദ്ദേഹം ഇനി സേവനമനുഷ്ഠിക്കുക. മാർച്ച് 11 ന് അദ്ദേഹം ഭദ്രാസന മന്ദിരത്തിൽ നിന്നും താമസം മാറ്റി. ബിഷപ്പ് ഹൗസിലെ വിടവാങ്ങൽ ചടങ്ങുകൾക്ക് ശേഷം സ്വന്തം മോട്ടോർ ബൈക്ക് ഓടിച്ചാണ് ബിഷപ്പ് വേളാങ്കണ്ണി സബ്സ്റ്റേഷൻ പള്ളിയില്‍ എത്തിച്ചേര്‍ന്നത് എന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരുടെ ബിഷപ്പ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ലളിത ജീവിതമാണ് നയിച്ചിരിന്നത്. ബിഷപ്പായിരുന്നപ്പോൾ സൈക്കിളിലും ബൈക്കിലുമാണ് അടുത്തുള്ള കൂട്ടായ്മകളിലേക്കു പോയിരുന്നത്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും മൂന്ന് ബിരുദാനന്തര ബിരുദങ്ങളും വിവിധ വിഷയങ്ങളിൽ അഞ്ച് മാസ്റ്റർ ഡിപ്ലോമകളും നേടിയ അദ്ദേഹം ദേശീയ ലത്തീന്‍ മെത്രാന്‍ സമിതിയുടെ സുവിശേഷവത്ക്കരണ സമിതിയുടെ ചെയർമാനായും സേവനം ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-11-08:29:00.jpg
Keywords: എളിമ, മാതൃക

12627
Category: 10
Sub Category:
Heading: രോഗബാധിതർക്കായി വിശുദ്ധ കുർബാനയെത്തിക്കുക: വൈദികരോട് പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: രോഗബാധിതർക്കായി വിശുദ്ധ കുർബാനയെത്തിക്കണമെന്ന് ചൊവ്വാഴ്ച രാവിലെ അർപ്പിച്ച ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പ വൈദികരോട് ആഹ്വാനം ചെയ്തു. വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് പൂർണ പിന്തുണ നൽകണമെന്നു ആവശ്യപ്പെട്ട പാപ്പ രോഗബാധിതർക്കും, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, കൊറോണ പകർച്ചവ്യാധി മൂലം ക്ലേശിക്കുന്നവർക്കുമായി പ്രാർത്ഥന തുടരുകയാണെന്നും പറഞ്ഞു. ദൈവവചനത്തിന്റെ ശക്തിയും, വിശുദ്ധ കുർബാനയും രോഗബാധിതർക്ക് നൽകാൻ പോകാനായി വൈദികർക്ക് ധൈര്യം ലഭിക്കാനായിട്ടും തങ്ങൾ കർത്താവിനോട് പ്രാർത്ഥിക്കുന്നുണ്ടെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ഇറ്റാലിയൻ പ്രധാനമന്ത്രി ജുസേപ്പേ കോന്തേ മാർച്ച് ഒമ്പതാം തീയതി പുറത്തിറക്കിയ ഡിക്രിയിലൂടെ രാജ്യത്ത് ക്വാറന്റൈൻ പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം രാജ്യത്തിന് പുറത്തേക്ക് പോകാനും, ഇറ്റലിയിലെ തന്നെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനും ജനങ്ങളുടെ മേൽ നിയന്ത്രണമുണ്ട്. ആളുകൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയാൻ വേണ്ടി സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും, അവശ്യ സാധനങ്ങൾ മേടിക്കാൻ പുറത്തേക്ക് ഇറങ്ങുകയാണെങ്കിൽ മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ ലഭിച്ച ഉത്തരവുപ്രകാരം റോമിലെ മ്യൂസിയങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. വ്യക്തിപരമായ പ്രാർത്ഥനകൾക്കായി ദേവാലയങ്ങളിൽ ആളുകൾ എത്തുന്നത് തുടരുന്നുണ്ട്. സാധാരണയായി എല്ലാ ദിവസവും രാവിലെ 7 മണിക്ക് പേപ്പൽ വസതിയായ കാസാ സാന്താ മാർത്തയിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ബലി അർപ്പിക്കാറുണ്ട്. ഈ ആഴ്ച ഉടനീളം ഇന്റർനെറ്റിലൂടെ പാപ്പ സ്വവസതിയിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന തൽസമയം സംപ്രേഷണം ചെയ്യും. വത്തിക്കാനിൽ ജോലിചെയ്യുന്ന വൈദികരും, സന്യസ്തരും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധാരണയായി ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും, ഈയാഴ്ച ആർക്കും തന്നെ വത്തിക്കാൻ ക്ഷണം നൽകിയിട്ടില്ല. മാർച്ച് ഒമ്പതാം തീയതി അർപ്പിച്ച വിശുദ്ധ കുർബാന കൊറോണ വൈറസ് ബാധിതർക്കു വേണ്ടിയാണ് സമർപ്പിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-11-08:54:59.jpg
Keywords: പാപ്പ, ദിവ്യകാരുണ്യ

12628
Category: 18
Sub Category:
Heading: വ്യാജ വാര്‍ത്ത: അണക്കര ധ്യാനകേന്ദ്രം പരാതി നല്‍കി
Content: അണക്കര: കൊറോണ വൈറസ് ബാധിതരില്‍ ചിലര്‍ വെള്ളിയാഴ്ച അണക്കര ധ്യാനകേന്ദ്രം സന്ദര്‍ശിച്ചതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ധ്യാനകേന്ദ്രം അധികൃതര്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കി. കൊറോണ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ നടത്തിയ പത്രസമ്മേളനവാര്‍ത്ത ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ തലക്കെട്ടോടെയുള്ള ഈ വാര്‍ത്തയ്‌ക്കൊപ്പം കൊറോണ ബാധിതര്‍ ധ്യാനകേന്ദ്രം സന്ദര്‍ശിച്ചതായും ഇതോടെ ആരോഗ്യവകുപ്പ് അങ്കലാപ്പിലായിരിക്കുന്നതായും കൃത്രിമമായി ഒരു വാചകം കൂട്ടിചേര്‍ത്താണ് വ്യാജപ്രചാരണം നടത്തിയത്. ധ്യാനകേന്ദ്രം ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ബന്ധപ്പെടുകയും അവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പരിശോധിക്കുകയും ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നല്‍കിയ വാര്‍ത്തയില്‍ തല്‍പരകക്ഷികള്‍ ആക്ഷേപകരമായ ഭാഗം കൂട്ടിച്ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണെന്ന് വ്യക്തമായി. ഇതിനെ തുടര്‍ന്ന് നിയമനടപടി ആവശ്യപ്പെട്ട് ധ്യാനകേന്ദ്രം അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Image: /content_image/India/India-2020-03-11-17:45:55.jpg
Keywords: വ്യാജ

12629
Category: 18
Sub Category:
Heading: ഇന്നു മുതൽ 31വരെ പ്രത്യേക പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഫാ. സേവ്യർഖാൻ വട്ടായിൽ
Content: പാലക്കാട്: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് മാർച്ച് 12 മുതൽ 31വരെ നീളുന്ന പ്രാർത്ഥനാ ആഹ്വാനവുമായി സുപ്രസിദ്ധ വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ. ലോകത്തിന്റെ മേൽ ദൈവകരുണ വർഷിക്കാനും ലോകരാജ്യങ്ങൾ കൊറോണാ വിമുക്തമാകാനും വേണ്ടി ഉച്ചയ്ക്ക് 12 മുതൽ 2 വരെയും വൈകിട്ട് 3 മുതൽ 3.30വരെയും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ക്രമീകരിക്കുന്ന തിരുക്കർമങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ തത്‌സമയം പ്രക്ഷേപണം ചെയ്യും. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സാധിക്കുന്നവരെല്ലാം വിശിഷ്യാ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന മിഷണറിമാർ ഉൾപ്പെടെയുള്ളവർ അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ആയിരുന്ന് പ്രാർത്ഥനയിൽ അണിചേരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 12 മുതൽ 2 വരെയുള്ള ശുശ്രൂഷകളിൽ ദിവ്യബലി അർപ്പണം ഉണ്ടായിരിക്കും. 3.00മുതൽ 3.30വരെയുള്ള സമയം കരുണ കൊന്തയ്ക്കുവേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെതിരെ ലോകമെങ്കും പോരാടുന്നവർക്കൊപ്പം പ്രാർത്ഥനയിൽ അണിചേരേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് ഓർമിപ്പിച്ച ഫാ. വട്ടായിൽ, പ്രാർത്ഥനയ്ക്ക് നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തത്സമയ സംപ്രേക്ഷണം ഷെക്കെയ്‌ന ടെലിവിഷനിലും ഒരുക്കുന്നുണ്ട്. കേരള വിഷനിൽ ചാനൽ നമ്പർ 512-ലാണ് ഷെക്കെയ്‌ന സംപ്രേക്ഷണം ചെയ്യുന്നത്.
Image: /content_image/India/India-2020-03-11-18:06:36.jpg
Keywords: വട്ടായി, സെഹിയോ