Contents

Displaying 12311-12320 of 25152 results.
Content: 12630
Category: 1
Sub Category:
Heading: ഉപവസിച്ച് പ്രാര്‍ത്ഥിച്ച് റോമന്‍ ജനത
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയില്‍നിന്നും മോചനം നേടാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് റോമാനഗരത്തിലെ ജനങ്ങള്‍ ഇന്നലെ ഉപവസിച്ചു. പാപ്പ അദ്ധ്യക്ഷനായുള്ള റോമാരൂപതയുടെ വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ഡൊനാറ്റിസ് മാര്‍ച്ച് ആറിന്‌ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമാണ് കൊറോണാ വൈറസ് ബാധയില്‍നിന്നും ഇറ്റലിയെ മാത്രമല്ല ലോകം മുഴുവനെയും വിമുക്തമാക്കാനായി റോമാരൂപതയിലെ വിശ്വാസികളും മറ്റു പ്രസ്ഥാനങ്ങളും ഇന്നലെ ഉപവാസം അനുഷ്ഠിച്ചുകൊണ്ട് പ്രത്യേകം പ്രാര്‍ത്ഥിച്ചത്. ഇന്നലെ ഫ്രാന്‍സിസ് പാപ്പയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ഡൊനാറ്റിസ് നഗര പ്രാന്തത്തിലെ വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം “ദിവീനോ അമോരെ”യില്‍ വൈകുന്നേരം 7 മണിക്ക് ദിവ്യബലി അര്‍പ്പിച്ചു. വത്തിക്കാനില്‍ മാര്‍പാപ്പയും വിവിധ വകുപ്പുകളിലെ പ്രവര്‍ത്തകരായ വൈദികരും സന്ന്യസ്തരും വിശ്വാസികളും ഉപവാസത്തില്‍ പങ്കുചേര്‍ന്നു. അതേസമയം പൊതുവെ ജനനിബിഡവും ശബ്ദമുഖരിതവുമായിരുന്ന വിസ്തൃതമായ ചത്വരങ്ങളും ഉദ്യാനങ്ങളും, രാജവീഥികളും, സന്ദര്‍ശകരുടെ സങ്കേതങ്ങളും റോമില്‍ വിജനമായി തുടരുകയാണ്. ഏപ്രില്‍ മൂന്നു വരെയുള്ള പരസ്യ വിശുദ്ധ കുര്‍ബാന അര്‍പ്പണം താത്ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. പൊതു കൂട്ടായ്മകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്.
Image: /content_image/News/News-2020-03-12-03:18:35.jpg
Keywords: റോമ
Content: 12631
Category: 13
Sub Category:
Heading: കൊറോണക്കുള്ള മറുപടി കൂടുതല്‍ വിശുദ്ധ കുര്‍ബാന, ദേവാലയങ്ങള്‍ അടച്ചിടുന്നത് ചിന്തിക്കാനാകില്ല: പോളിഷ് മെത്രാന്‍ സമിതി
Content: പോസ്നാന്‍: കൊറോണ പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണം കൂടുതല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണമാണെന്നും കൊറോണ ഭീതിയില്‍ ദേവാലയങ്ങള്‍ അടച്ചിടുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പോളിഷ് മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും പോസ്നാന്‍ അതിരൂപതയുടെ അധ്യക്ഷനുമായ സ്റ്റാനിസ്ലോ ഗാഡെക്കി മെത്രാപ്പോലീത്തയുടെ പ്രസ്താവന. വിശുദ്ധ കുര്‍ബാനയുടെ എണ്ണം കൂട്ടുന്നത് വഴി വിശ്വാസികളുടെ വന്‍തോതിലുള്ള ഒത്തുചേരലുകള്‍ തടയുവാന്‍ കഴിയുമെന്നും അതുവഴി സാനിട്ടറി വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കുവാന്‍ കഴിയുമെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ പറയുന്നു. ആശുപത്രികള്‍ ശരീരത്തിലെ അസുഖങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുന്നത് പോലെ തന്നെ ദേവാലയങ്ങള്‍ ആത്മാവിന്റെ അസുഖം ഭേദമാക്കുന്നതുള്‍പ്പെടെ പല സേവനങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കാത്തതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോളണ്ടിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് കഴിയില്ല. വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്ന മുഖ്യ സാനിട്ടറി ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശം അംഗീകരിച്ചു കൊണ്ട് ദേവാലയങ്ങളിലെ ഞായറാഴ്ച കുര്‍ബാനകളുടെ എണ്ണം പരമാവധി കൂട്ടുവാന്‍ താന്‍ ആവശ്യപ്പെടുന്നുവെന്നും, അതുവഴി സാനിറ്ററി നിര്‍ദ്ദേശങ്ങളില്‍ പറയുന്നത് പോലെ ഒരേസമയത്ത് ഒന്നിച്ചു കൂടുന്ന വിശ്വാസികളുടെ എണ്ണം കുറയ്ക്കുവാന്‍ കഴിയുമെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യം കണക്കിലെടുത്തു കൊണ്ട് പ്രായമായവര്‍ക്കും, രോഗികള്‍ക്കും വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന വിശുദ്ധ കുര്‍ബാന കാണാമെന്ന്‍ ദിവ്യബലിയര്‍പ്പണം സംപ്രേഷണം ചെയ്യുന്ന വിവിധ പോളിഷ് ടെലിവിഷന്‍ ചാനലുകളുടെ പട്ടിക വിവരിച്ചു കൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. വിശുദ്ധ കുര്‍ബാനക്കിടയില്‍ ഹസ്തദാനം ചെയ്തുകൊണ്ട് പരസ്പരം സമാധാനം ആശംസിക്കണമെന്ന യാതൊരു നിയമവുമില്ല. കൊറോണ വൈറസ് ബാധയാല്‍ മരിച്ചവര്‍ക്ക് വേണ്ടിയും കൊറോണ രോഗികളുടേയും, രോഗബാധക്കെതിരെ പോരാടുന്ന ഡോക്ടര്‍മാരുടേയും, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവന അവസാനിക്കുന്നത്. നിലവില്‍ പോളണ്ടില്‍ വെറും 22 കൊറോണ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-12-03:59:00.jpg
Keywords: പോളിഷ്, പോളണ്ട
Content: 12632
Category: 18
Sub Category:
Heading: മാസ്ക്കിന് കൊള്ളവില ഈടാക്കുന്നതിനിടെ സൗജന്യ വിതരണവുമായി ലത്തീന്‍ സഭ
Content: കൊച്ചി: കൊറോണ ഭീതിക്ക് പിന്നാലെ മാസ്‌ക്കുകള്‍ കിട്ടാതായ സാഹചര്യവും അമിത വിലയുടെയും പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് സഹായഹസ്തവുമായി ലത്തീന്‍ സഭ. ആവശ്യത്തിനുള്ള മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് സൗജന്യമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിക്കാണ് കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ (കെ‌എല്‍‌സി‌എ) കൊച്ചിയില്‍ തുടക്കംകുറിച്ചത്. വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ മാസ്‌ക്കുകള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എല്‍.സി.എയുടെ പദ്ധതി. കലൂര്‍ പൊറ്റക്കുഴി ലിറ്റില്‍ ഫ്ലവര്‍ പള്ളിയുടെ സഹകരണത്തോടെയുള്ള പദ്ധതിയില്‍ ഇടവകാംഗങ്ങളെല്ലാം പങ്കാളികളാണ്. യു.എസില്‍നിന്ന് ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് പൂര്‍ണമായ ശുചിത്വം പാലിച്ചാണ് മാസ്‌ക്കുകളുടെ നിര്‍മാണം. ആവശ്യമേറിയതോടെ കൊള്ളവിലയ്ക്ക് പലരും വിപണിയില്‍നിന്ന് മാസ്‌ക്കുകള്‍ വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പദ്ധതിക്ക് തുടക്കംകുറിച്ചതെന്ന്‍ പൊറ്റക്കുഴി ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ കറുകപ്പള്ളി പറഞ്ഞു. ഒരാഴ്ചകൊണ്ട് കൊണ്ട് പരമാവധി മാസ്‌ക്കുകള്‍ നിര്‍മിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-12-06:17:48.jpg
Keywords: ലത്തീന്‍, ലാറ്റി
Content: 12633
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മാതാപിതാക്കളുടെ നാമകരണ നടപടി പ്രഖ്യാപിച്ച് ക്രാക്കോവ് അതിരൂപത
Content: ക്രാക്കോവ്: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മാതാപിതാക്കളായ കരോൾ വോയ്റ്റീവയുടെയും, എമിലിയയുടെയും നാമകരണ നടപടികൾ ആരംഭിക്കാനുള്ള പോളിഷ് മെത്രാൻ സമിതിയുടെ തീരുമാനത്തിന് അനുമതി നല്‍കികൊണ്ട് വത്തിക്കാന്‍. നാമകരണനടപടികള്‍ക്ക് അതിരൂപതാതലത്തില്‍ തുടക്കം കുറിച്ചു കൊണ്ടുള്ള പ്രഖ്യാപനം ക്രാക്കോവ് ആര്‍ച്ച് ബിഷപ്പ് മാരെക് ജെദ്രസ്വേസ്കിയാണ് നടത്തിയത്. ഇവരെ സംബന്ധിച്ച എന്തെങ്കിലും രേഖകളോ വിവരങ്ങളോ നല്‍കാനുണ്ടെങ്കില്‍ അത് മെയ് ഏഴിന് മുന്‍പ് സമര്‍പ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 2019 ഒക്ടോബര്‍ മാസത്തിലാണ് ക്രാക്കോവ് അതിരൂപത തലത്തിൽ നിന്നും നാമകരണ നടപടികൾ ആരംഭിക്കാനായി ഔഃദ്യോഗിക അനുവാദം വത്തിക്കാനോട് ചോദിച്ചത്. കരോൾ വോയ്റ്റീവ പോളിഷ് ആർമിയിലെ ഒരു ഉദ്യോഗസ്ഥനും, എമിലിയ ഒരു അധ്യാപികയുമായിരുന്നു. ഇരുവരും 1906, ഫെബ്രുവരി മാസം പത്താം തീയതിയാണ് വിവാഹിതരാകുന്നത്. മൂന്നു കുട്ടികൾക്കാണ് ഇരുവരും ജന്മം നൽകിയത്. എഡ്മണ്ട്, വോൾഗ എന്നീ രണ്ടു പേരായിരുന്നു ജോൺ പോൾ മാർപാപ്പയുടെ സഹോദരങ്ങൾ. വോൾഗ ജനിച്ച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മരണമടഞ്ഞു. അടിയുറച്ച കത്തോലിക്ക വിശ്വാസത്തില്‍ ജീവിതം നയിച്ച വ്യക്തികളായിരിന്നു വോയ്റ്റീവ കുടുംബം. ആ സമയത്ത് പ്രബലമായിരുന്ന യഹൂദ വിരുദ്ധതയെ ശക്തമായി തന്നെ ഇവരുടെ കുടുംബം എതിർത്തിരുന്നു. മാർപാപ്പയുടെ കുടുംബം അന്നത്തെ ആത്മീയ - ഭൗതിക വളർച്ചയെ വലിയതോതിൽ സ്വാധീനിച്ചെന്ന് പോളിഷ് മെത്രാൻ സമിതി പറഞ്ഞു. ജോൺ പോൾ മാർപാപ്പയ്ക്ക് ഒൻപത് വയസാകുന്നതിനു മുന്‍പ് തന്നെ മാതാവ് എമിലിയ മരണപ്പെട്ടു. പിന്നീട് പന്ത്രണ്ട് വർഷം തന്റെ മരണം വരെ രണ്ട് ആൺമക്കളെയും നോക്കിയത് പിതാവായ കരോൾ ആയിരുന്നു. ആഴമേറിയ ദൈവവിശ്വാസിയും, കഠിനാധ്വാനിയുമായിരുന്ന കരോൾ വോയ്റ്റീവയുടെ ജീവിതമാണ് ജോൺ പോൾ മാർപാപ്പയെ വിശുദ്ധിയുടെ വഴിയേ നടത്തിയതെന്ന്‍ ചരിത്രം ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ മുട്ടിന്മേൽ നിന്ന് തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കാണുമായിരുന്നുവെന്ന് പലതവണ ജോൺ പോൾ മാർപാപ്പ വെളിപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന മാർപാപ്പയെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ പിതാവായിരുന്നു. ജീവിതാവസാനം വരെ പ്രസ്തുത പ്രാർത്ഥന മാർപാപ്പ ചൊല്ലുമായിരുന്നുവെന്ന് വിവിധ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-12-07:58:27.jpg
Keywords: ജോണ്‍ പോള്‍
Content: 12634
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ ദേവാലയങ്ങള്‍ക്ക് നേരെ ഫെമിനിസ്റ്റുകളുടെ ആക്രമണം
Content: മെക്സിക്കോ സിറ്റി: അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് മെക്സിക്കോയില്‍ ഉടനീളം കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ ഫെമിനിസ്റ്റുകളുടെ വ്യാപക ആക്രമണം. വനിതാദിനത്തിന്റെ പിറ്റേ ദിവസമായ മാര്‍ച്ച് ഒന്‍പതിന് സ്ത്രീകള്‍ക്ക് നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ റാലികളാണ് അക്രമാസക്തമായത്. സമാധാനപൂര്‍ണ്ണമായി ആരംഭിച്ച റാലികള്‍ ദേവാലയങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ അക്രമാസക്തമാവുകയായിരുന്നു. പെയിന്റും, പെട്രോള്‍ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മെക്സിക്കോ സിറ്റിയിലെ ദേവാലയത്തിനു നേര്‍ക്ക് ആക്രമണങ്ങള്‍ അഴിച്ചു വിട്ട സ്ത്രീകളെ വനിത പോലീസെത്തിയാണ് കീഴടക്കിയത്. വനിതാദിനത്തില്‍ ദേവാലയങ്ങളുടെ നേര്‍ക്ക് ഫെമിനിസ്റ്റുകളുടെ ആക്രമണം പതിവായതിനാല്‍ ദേവാലയങ്ങളുടെ സംരക്ഷണത്തിനായി വിശ്വാസികളും രംഗത്തുണ്ടായിരുന്നു. സോണോര സംസ്ഥാനത്തിലെ ഹെര്‍മോസില്ലോ ദേവാലയമാണ് ഏറ്റവും കടുത്ത ആക്രമണത്തിനിരയായത്. ദേവാലയത്തിനകത്ത് എണ്‍പതോളം വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. മുഖം മറച്ചെത്തിയ അക്രമികളുടെ പെട്ടെന്നുള്ള തള്ളിക്കയറ്റത്തില്‍ പേടിച്ചരണ്ട വിശ്വാസികള്‍ സ്വയം പ്രതിരോധ മറ തീര്‍ത്തും, ബെഞ്ചുകള്‍ കൊണ്ട് വാതിലുകള്‍ മറച്ചുമായിരുന്നു ദേവാലയത്തിന്റെ ഉള്‍വശം സംരക്ഷിച്ചത്. എന്നാല്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി സ്ത്രീപക്ഷ വാദികള്‍ ആക്രമണം നടത്തുകയായിരിന്നു. ദേവാലയത്തിനകത്തുണ്ടായിരുന്ന വിശ്വാസികളെ നാഷണല്‍ ഗാര്‍ഡുകള്‍ വശങ്ങളിലുള്ള വാതിലുകള്‍ വഴിയാണ് പുറത്തെത്തിച്ചത്. ദേവാലയത്തിന്റെ വാതിലിലെ ചില്ലുകള്‍ അക്രമകാരികള്‍ തകര്‍ത്തു. മെക്സിക്കോയിലെ ചില മെത്രാന്മാര്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുകയും, സ്ത്രീകളുടെ സമരത്തിന് പിന്തുണയര്‍പ്പിച്ചിട്ടുപോലും ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്നാണ് വിലയിരുത്തല്‍. പുരുഷ മേധാവിത്വവും അമിതമായ വര്‍ഗ്ഗസ്നേഹവുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള കാരണമെന്നു മെക്സിക്കോ സിറ്റി കര്‍ദ്ദിനാള്‍ കാര്‍ലോസ് അഗ്വിയാര്‍ റീറ്റസ് പറഞ്ഞു. മെക്സിക്കോക്ക് പുറമേ അന്താരാഷ്ട്ര വനിതാദിനത്തില്‍ കൊളംബിയയിലും ദേവാലയങ്ങള്‍ക്ക് നേര്‍ക്ക് ഫെമിനിസ്റ്റുകളുടെ ആക്രമണങ്ങള്‍ ഉണ്ടായി. കൊളംബിയയിലെ ബൊഗോട്ടായിലെ ലാ സാഗ്രാഡ പാഷന്‍ ദേവാലയവും ആക്രമിക്കപ്പെട്ട ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സിസ് പാപ്പയുടെ നാടായ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് കത്തീഡ്രലിന്റെ നടുമുറ്റം പ്രതിഷേധക്കാര്‍ വൃത്തിഹീനമാക്കി. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ സ്വീകരിക്കുന്ന നിലപാടുകളാണ് ഫെമിനിസ്റ്റുകളുടെ കത്തോലിക്ക വിരുദ്ധതയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-12-09:04:09.jpg
Keywords: ഫെമിനി
Content: 12635
Category: 13
Sub Category:
Heading: വിലപ്പെട്ടതായി കരുതുന്നതെല്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ സംഭാവന: ഹോളിവുഡ് താരം ജോൺ റൈസ്
Content: ഡബ്ലിന്‍: ആധുനിക സമൂഹം വിലപ്പെട്ടതായി കരുതുന്നതെല്ലാം ക്രൈസ്തവ വിശ്വാസത്തിന്റെ സംഭാവനയാണെന്ന് ഹോളിവുഡ് താരം ജോൺ റൈസിന്റെ തുറന്നുപറച്ചില്‍. 'ദി ലൂക്കാസ് മൈൽസ് ഷോ'യിലാണ് ഇന്ത്യാന ജോൺസ്, ഐ ആം പാട്രിക് എന്നീ ചിത്രങ്ങളിൽ പ്രാധാന്യമേറിയ വേഷങ്ങൾ കൈകാര്യം ചെയ്ത ജോൺ റൈസ് ഡേവിസ് തന്റെ ബോധ്യം പങ്കുവെച്ചത്. അടുത്ത ആഴ്ച പ്രദർശനത്തിനെത്തുന്ന 'ഐ ആം പാട്രിക്' സിനിമയിൽ വിശുദ്ധ പാട്രിക്കായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു യുക്തിവാദിയായിയാണ് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ക്രൈസ്തവ വിശ്വാസം നൽകിയ സംഭാവനകൾക്ക് നമ്മുടെ തലമുറ കടപ്പെട്ടവരായിരിക്കണമെന്ന് കഴിഞ്ഞ മാസം 'ക്രിസ്ത്യൻ പോസ്റ്റ്' മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോൺ റൈസ് ഡേവിസ് പറഞ്ഞിരിന്നു. ഇതിനെ ഉദ്ധരിച്ചുകൊണ്ട് 'ദി ലൂക്കാസ് മൈൽസ് ഷോ'യുടെ അവതാരകനായ ലൂക്കാസ് മൈൽസിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിന്റെ മഹനീയത പ്രകീര്‍ത്തിച്ചത്. അന്‍പതും, അറുപതും വർഷങ്ങൾക്ക് മുമ്പ് താനൊരു വിദ്യാർത്ഥിയായിരുന്നപ്പോൾ നമ്മൾ ഇപ്പോൾ വിലപ്പെട്ടതായി കരുതുന്ന, കരുതിയതെല്ലാം ക്രൈസ്തവ വിശ്വാസത്തിൽ നിന്നാണ് രൂപംകൊണ്ടതെന്നും അതിനാലാണ് ക്രൈസ്തവ വിശ്വാസത്തെ താൻ പൊതുവേദികളിൽ ഉയർത്തിപ്പിടിക്കുന്നതെന്നും ജോൺ റൈസ് മറുപടി നൽകി. രണ്ടാം നൂറ്റാണ്ടിൽ, റോമിലെ ചക്രവർത്തി വിജാതീയ ദൈവീക സങ്കല്‍പ്പത്തെ ക്രൈസ്തവർ സ്വീകരിക്കണമെന്ന് ഉത്തരവ് വന്നപ്പോൾ, തങ്ങൾ മറ്റൊരു ദൈവത്തെയാണ് ആരാധിക്കുന്നതെന്നും, അതിന് തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ക്രൈസ്തവ വിശ്വാസികൾ പറഞ്ഞുവെന്നും, അന്നാണ് യഥാർത്ഥത്തിൽ അഭിപ്രായസ്വാതന്ത്ര്യം പിറവിയെടുക്കുന്നതെന്നും ജോൺ റൈസ് വിശദീകരിച്ചു. ആദിമ കാലഘട്ടത്തിലെ ക്രൈസ്തവർ പിന്തുടർന്നിരുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന അടിസ്ഥാന തത്വത്തിൽ നിന്നാണ് അമേരിക്കൻ ഭരണഘടനയുടെ ബിൽ ഓഫ് റൈറ്റ്സും ഹേബിയസ് കോർപ്പസും രൂപം കൊണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും വലിയ മഹത്വം അടിമത്തം നിരോധിച്ചതാണെന്നും ജോൺ റൈസ് പറഞ്ഞു. അയര്‍ലണ്ടിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കിന്റെ യഥാര്‍ത്ഥ ജീവിതം വെള്ളിത്തിരയിലൂടെ ജനങ്ങളിലെത്തിക്കാൻ പോകുന്ന 'ഐ ആം പാട്രിക്: ദി പേട്രണ്‍ സെയിന്റ് ഓഫ് അയര്‍ലണ്ട്' എന്ന ചിത്രം അയര്‍ലണ്ടിലെ തിയേറ്ററുകളില്‍ മാര്‍ച്ച് 17, 18 തീയതികളിലായിരിക്കും റിലീസ് ചെയ്യുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-12-10:47:19.jpg
Keywords: താരം, ഹോളിവുഡ
Content: 12636
Category: 10
Sub Category:
Heading: കൊറോണക്കെതിരെ ഇറ്റാലിയന്‍ വീഥിയിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം: വീഡിയോ വൈറല്‍
Content: റോം: ചൈനയ്ക്കു ശേഷം കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഇറ്റലിയില്‍, വൈദികന്‍ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ വീഡിയോ ശകലം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. രോഗബാധ അതീവ ഗുരുതരമായ വിധത്തില്‍ പടരുന്ന സാഹചര്യത്തില്‍ റോഡും നടപാതയും വിജനമാണെങ്കിലും അരുളിക്കയില്‍ ദിവ്യകാരുണ്യം വഹിച്ചു ആശീര്‍വ്വാദം നല്‍കികൊണ്ട് നടന്നു നീങ്ങുന്ന വൈദികന്റെ നാലു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ ആയിരകണക്കിന് ആളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ദിവ്യകാരുണ്യം കടന്നു പോയ ചില സ്ഥലങ്ങളില്‍ ആളുകള്‍ മുട്ടുകുത്തി വണങ്ങിയും ചുംബിച്ചും തങ്ങളുടെ ആദരവ് പ്രകടമാക്കുന്നുണ്ട്. രോഗഭീതി കാരണം പുറത്തിറങ്ങാത്ത ചിലര്‍ ജനലിനു ചാരെ ഭയഭക്തിയോടെ ദിവ്യകാരുണ്യത്തെ വരവേല്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വൈദികന്റെ പേരും ഇത് നടന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ലെങ്കിലും ദിവ്യകാരുണ്യ പ്രദക്ഷിണം ഭീതിയില്‍ കഴിയുന്ന അനേകര്‍ക്ക് പുതു പ്രതീക്ഷയും വിശ്വാസ ബോധ്യവും നല്കിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ep5xKmWWeab1I2iVCh8Ycn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-12-15:33:18.jpg
Keywords: ദിവ്യകാരുണ്യ പ്രദി
Content: 12637
Category: 18
Sub Category:
Heading: ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ എല്ലാ ഭാഷകളിലെയും ശുശ്രൂഷകള്‍ താത്കാലികമായി നിര്‍ത്തിവച്ചു
Content: മുരിങ്ങൂര്‍: കോവിഡ്19 ഭീതിപരത്തുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരും സഭാധികാരികളും നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ എല്ലാ ഭാഷകളിലെയും ധ്യാനശുശ്രൂഷകള്‍ ഈ മാസം 31 വരെ താത്കാലികമായി നിര്‍ത്തിവച്ചു. ഏപ്രില്‍ അഞ്ചുമുതല്‍ ധ്യാനശുശ്രൂഷകള്‍ പുനരാരംഭിക്കുമെന്നു ധ്യാനകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
Image: /content_image/India/India-2020-03-12-22:10:54.jpg
Keywords: ധ്യാന
Content: 12638
Category: 18
Sub Category:
Heading: മദ്യവില്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാത്തത് അനീതി: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കൊച്ചി: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ രോഗം പകരാന്‍ സാധ്യതയുള്ള ആള്‍ക്കൂട്ട ഇടങ്ങളായ ബീവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാത്തത് അനീതിയാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറിയേറ്റ് യോഗം ചൂണ്ടിക്കാട്ടി. ആളുകള്‍ സംഘം ചേരുന്ന മതപരവും സാംസ്കാരികവും രാഷ്ട്രീയവുമായ എല്ലാ ചടങ്ങുകളും വേണ്ടെന്നുവയ്ക്കുകയും വിദ്യാലയങ്ങള്‍ വരെ അടച്ചുപൂട്ടുകയും ചെയ്ത പശ്ചാത്തലത്തില്‍ മദ്യശാലകള്‍ പൂട്ടാതിരിക്കുന്നതു രോഗസാധ്യത വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടികളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന യോഗത്തില്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2020-03-12-22:17:28.jpg
Keywords: മദ്യ
Content: 12639
Category: 18
Sub Category:
Heading: മറൈന്‍ ഡ്രൈവ് ബൈബിള്‍ കണ്‍വന്‍ഷന്‍ മാറ്റിവച്ചു
Content: കൊച്ചി: ഈ മാസം 26 മുതല്‍ 30 വരെ നടത്താനിരുന്ന 26ാമത് എറണാകുളം മറൈന്‍ ഡ്രൈവ് ബൈബിള്‍ കണ്‍വന്‍ഷന്‍ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും കെസിബിസിയുടെയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു 300000 ത്തോളം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നു ബൈബിള്‍ കണ്‍വന്‍ഷന്‍ ട്രസ്റ്റ് പ്രസിഡന്റ് ഫാ. ഡേവിസ് മാടവന അറിയിച്ചു.
Image: /content_image/India/India-2020-03-12-22:24:02.jpg
Keywords: ബൈബി