Contents

Displaying 12271-12280 of 25152 results.
Content: 12590
Category: 13
Sub Category:
Heading: യേശു പ്രവാചകനല്ല ദൈവമാണ്, അവന്‍ വീണ്ടും വരും: അറബ് മുസ്ലീമിന്റെ വീഡിയോ വൈറലാകുന്നു
Content: യേശു ക്രിസ്തു പ്രവാചകനല്ല മറിച്ച് ദൈവപുത്രനാണെന്ന പരസ്യ പ്രഖ്യാപനവുമായി അറബ് വംശജനായ മുന്‍ മുസ്ലീമിന്റെ തുറന്ന സാക്ഷ്യം. അയ്‌നൈജാങ്.കോം പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് യേശുവുമായുള്ള തന്റെ അവിചാരിതമായ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തെ എതിര്‍ത്തിരിന്ന അദ്ദേഹം, ക്രിസ്തുവുമായുണ്ടായ അവിചാരിതമായ കൂടിക്കാഴ്ചയിലൂടെയാണ് യേശു ദൈവപുത്രനാണെന്നും അവിടുന്ന് ദൈവമാണെന്നും പ്രഘോഷിക്കുവാന്‍ ആരംഭിച്ചത്. ഒരു ടിവി സ്റ്റേഷനില്‍ തത്സമയ സുവിശേഷ പ്രോഗ്രാം കാണുന്നതിനിടയിലാണ് തനിക്ക് കര്‍ത്താവിന്റെ ദൈവാനുഭവം ലഭിക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു. യേശുവിന് സ്വയം സമര്‍പ്പിക്കുകയും അവിടുത്തെ രക്ഷകനും കര്‍ത്താവുമായി സ്വീകരിക്കുന്നതിനും മുന്‍പ് താന്‍ ക്രൈസ്തവ വിശ്വാസത്തെ എപ്രകാരമാണ് വെറുത്തിരുന്നതെന്നും അദ്ദേഹം തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ക്രിസ്തുവുമായുള്ള ആത്മീയ കൂടിക്കാഴ്ചയ്ക്കു മുന്‍പ് കുരിശ് രൂപത്തിലേക്ക് നോക്കാതെ താന്‍ ഒഴിഞ്ഞുമാറി നടന്നിരുന്നുവെന്നും, അക്കാല ഘട്ടത്തില്‍ തന്റെ ഉള്ളില്‍ ഒരു ആത്മീയ ശൂന്യത അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. #{black->none->b->You May Like: ‍}# {{ പീഡനം ശക്തമെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച -> http://www.pravachakasabdam.com/index.php/site/news/6482 }} യേശു ദൈവപുത്രനാണെന്നും അവിടുന്നാണ് രക്ഷകനുമെന്ന വിശ്വാസ സത്യത്തെ ആത്മനാ സ്വീകരിച്ചുകൊണ്ട് നിരവധി മുസ്ലിങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവ വിശ്വാസത്തെ പുല്‍കികൊണ്ടിരിക്കുന്നത്. ‘ക്രിസ്റ്റ്യാനിറ്റി ആന്‍ഡ്‌ ഇസ്ലാം: ആര്‍ വി അറ്റ്‌ വാര്‍?' എന്ന പ്രസിദ്ധമായ ഡി‌വി‌ഡിയുടെ രചയിതാവും ഇന്‍സൈഡ് ഇസ്ലാം : എ ഗൈഡ് ഫോര്‍ കത്തോലിക്സ് എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവും ജെസ്യൂട്ട് വൈദികനുമായ ഫാ. മിച്ച് പാക്വ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ഇസ്ലാം മതസ്ഥരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിനെ നേരത്തെ ചൂണ്ടിക്കാണിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-07-06:28:41.jpg
Keywords: മുസ്ലിം, എകരക്ഷ
Content: 12591
Category: 18
Sub Category:
Heading: മൂവാറ്റുപുഴ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു
Content: മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ദൈവവചനം സ്വാംശീകരിച്ച് ആത്മീയ ശക്തിയില്‍ ജീവിക്കുവാന്‍ കണ്‍വന്‍ഷന്‍ ഉപകരിക്കട്ടെയെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. മാമോദീസ സ്വീകരിച്ചവര്‍ എല്ലാവരും അയയ്ക്കപ്പെട്ടവരാണെന്നും കര്‍ത്താവിനോട് ചേര്‍ന്ന് ദൈവഹിതം തിരിച്ചറിയുവാനുള്ള ഒരവസരമാക്കി കണ്‍വന്‍ഷന്‍ മാറ്റണമെന്നും ബിഷപ്പ് പറഞ്ഞു. മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ മോണ്‍. ചെറിയാന്‍ ചെന്നിക്കര, ഫാ. പോള്‍ നെടുംപുറത്ത്, ഫാ. തോമസ് തൈപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു. വാഴപ്പിള്ളി മാര്‍ ഈവാനിയോസ് നഗറില്‍ (മുവാറ്റുപുഴ കാത്തലിക് ബിഷപ്‌സ് ഹൗസ്) നടക്കുന്ന കണ്‍വന്‍ഷന്‍ ഒന്‍പതിന് സമാപിക്കും. ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്‍വെന്‍ഷന്‍.
Image: /content_image/News/News-2020-03-07-07:02:28.jpg
Keywords: കണ്‍വെ
Content: 12592
Category: 1
Sub Category:
Heading: കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സജീവമായി ബംഗ്ലാദേശിലെ കത്തോലിക്ക സമൂഹം
Content: ധാക്ക: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഇടപെടലുമായി ബംഗ്ലാദേശിലെ കത്തോലിക്ക സമൂഹം. അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ ബംഗ്ലാദേശും ഉള്‍പ്പെട്ട സാഹചര്യത്തില്‍ വൈറസിനെതിരെ എങ്ങനെ മുൻകരുതൽ എടുക്കാമെന്നുള്ള നിർദ്ദേശം ലഘുരേഖകൾ വഴി കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിലെ മൂവായിരത്തിലധികം ആളുകൾ വഴിയും സാധാരണക്കാരെ ബോധവത്കരിക്കുവാൻ ശ്രമിക്കുന്നുണ്ട്. വളരെയേറെ ജനസംഖ്യയുള്ളതും ദരിദ്രവുമായ രാജ്യമാണ് ബംഗ്ലാദേശെന്നും വൈറസ് ബാധയേറ്റാൽ അത് വളരെ ഗുരുതരമായ പ്രശ്നമായി മാറുമെന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും എപ്പിസ്കോപ്പൽ കമ്മീഷൻ ഫോർ ഹെൽത്ത് കെയര്‍ സെക്രട്ടറി ഡോ. എഡ്വേർഡ് പല്ലാബ് റൊസാരിയോ പറഞ്ഞു. അതേസമയം ഭീകരമായ വിധത്തില്‍ കൊറോണ ആഗോള തലത്തില്‍ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 91 രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷം പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. രോഗബാധയെ തുടര്‍ന്നു മൂവായിരത്തി അഞ്ഞൂറോളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനിടെ ഇന്നലെ വത്തിക്കാനില്‍ ആദ്യമായി കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തിരിന്നു. നേരത്തെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് വ്യാജമാണെന്ന് വ്യക്തമായി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-07-07:52:57.jpg
Keywords: കൊറോണ
Content: 12593
Category: 18
Sub Category:
Heading: കൊറോണയിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി കെ‌സി‌ബി‌സി സര്‍ക്കുലര്‍
Content: കൊച്ചി: കുടുംബങ്ങളിലും ഇടവക - സന്യാസ ഭവനങ്ങളിലും പ്രാർത്ഥനാ കൂട്ടായ്മകളിലും കൊറോണയിൽ നിന്നുള്ള സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. ബോംബെ അതിരൂപതയ്ക്കു സമാനമായി ഓരോ രൂപതയിലേയും സാഹചര്യങ്ങൾ പരിഗണിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകാവുന്നതാണെന്നും രോഗം ബാധിച്ചവരെയും നിരീക്ഷണത്തിലായിരിക്കുന്നവരെയും ശുശ്രൂഷിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാമെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു. പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധ വയ്ക്കണം രോഗാണുക്കൾ വേഗത്തിൽ നിയന്ത്രണവിധേയം ആകുന്നതിനു കൂടുതൽ ആളുകളിലേക്ക് രാജ്യങ്ങളിലേക്കും രോഗം വരാതിരിക്കുന്നതിനും യാത്രയും പ്രവർത്തനശൈലിയും നിയന്ത്രിക്കേണ്ടതുണ്ടെന്നും പ്രസിഡൻറ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡൻറ് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ഒപ്പുവെച്ച സർക്കുലർ കുറിച്ചു
Image: /content_image/India/India-2020-03-07-08:32:27.jpg
Keywords: കെ‌സി‌ബി‌സി
Content: 12594
Category: 14
Sub Category:
Heading: ഇംഗ്ലണ്ടില്‍ പതിനാല് നൂറ്റാണ്ട് പഴക്കമുള്ള വിശുദ്ധയുടെ തിരുശേഷിപ്പിന് ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം
Content: ഫോക്സ്റ്റോണ്‍: ഇംഗ്ലണ്ടിലെ ഫോക്സ്റ്റോണില്‍ നിന്നും നൂറില്‍പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ ആംഗ്ലോസാക്സന്‍ രാജാവായ എതേല്‍ബെര്‍ട്ടിന്റെ ചെറുമകളും, ഇംഗ്ളണ്ടിലെ ആദ്യകാല വിശുദ്ധരില്‍ ഒരാളുമായ ഈന്‍സ്വൈത്തിന്റേതാണെന്ന് വിദഗ്ദര്‍. എ.ഡി. 660-ല്‍ ജീവിച്ചിരുന്ന വിശുദ്ധ ഈന്‍സ്വൈത്ത് തീരദേശ പട്ടണമായ ഫോക്സ്റ്റോണിന്റെ മാധ്യസ്ഥ വിശുദ്ധയായിരുന്നു. ഇംഗ്ലണ്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആദ്യകാല സന്യാസമൂഹങ്ങളിലൊന്നിന്റെ സ്ഥാപകയെന്ന് കരുതപ്പെടുന്ന ഈന്‍സ്വൈത്ത് തന്റെ ഇരുപതാമത്തെ വയസ്സിലാണ് മരണപ്പെടുന്നത്. തിരുശേഷിപ്പ് സ്ഥിരീകരിച്ചതോടെ നൂറ്റാണ്ടുകളായി മറഞ്ഞുകിടന്ന മറ്റൊരു വിശുദ്ധയുടെ ചരിത്രം മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. 1885-ല്‍ ഫോക്സ്റ്റോണ്‍ തുറമുഖത്തിനടുത്തുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റേയും വിശുദ്ധ ഈന്‍സ്വൈത്തിന്റേയും നാമധേയത്തിലുള്ള ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ഈയം കൊണ്ടുള്ള പെട്ടിയില്‍ അടക്കം ചെയ്തിരുന്ന അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. ഒരു അസ്ഥികൂടത്തിന്റെ പകുതിയോളം വരുന്ന എല്ലിന്‍ കഷണങ്ങളായിരുന്നു തിരുശേഷിപ്പ്. നവോത്ഥാന കാലത്ത് നശിപ്പിക്കപ്പെടാതിരിക്കുവാനായിരിക്കണം ഇവ ഭിത്തിയില്‍ ഒളിച്ചുവെച്ചിരുന്നതെന്നാണ് കരുതുന്നന്നത്. ഇവ വിശുദ്ധ ഈന്‍സ്വൈത്തിന്റേതായി അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും അടുത്തകാലത്താണ് ഇവയില്‍ റേഡിയോ കാര്‍ബണ്‍ ടെസ്റ്റ്‌ നടത്തുവാന്‍ വിദഗ്ദര്‍ക്ക് കഴിഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയില്‍ നാഷണല്‍ ലോട്ടറി ഹെറിറ്റേജ് ഫണ്ടിന്റെ ഗ്രാന്റുപയോഗിച്ച് ഒരു സംഘം വിദഗ്ദര്‍ ദേവാലയത്തില്‍ ഒരു താല്‍ക്കാലിക ഗവേഷണകേന്ദ്രം സ്ഥാപിച്ച് അവശേഷിപ്പുകളില്‍ ആധികാരിക പഠനങ്ങള്‍ നടത്തുവാന്‍ ആരംഭിക്കുകയായിരിന്നു. പതിനേഴിനും ഇരുപതിനും ഇടക്കുള്ള ഒരു സ്ത്രീയുടേതാണെന്നും, പോഷകകുറവുകളൊന്നും ഇല്ലാത്തതിനാല്‍ ഒരു ഉന്നതകുലജാതയാണെന്നും പ്രാഥമിക വിശകലനങ്ങളില്‍ നിന്നും വ്യക്തമായി. അതിനാല്‍ ഈ അവശേഷിപ്പുകള്‍ വിശുദ്ധ ഈന്‍സ്വൈത്തിന്റേത് തന്നെയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അവശേഷിപ്പുകളുടെ പഴക്കം നിശ്ചയിക്കുവാന്‍ ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വ്വകലാശാലയില്‍ നടത്തിയ റേഡിയോ കാര്‍ബ്ബണ്‍ ഡേറ്റിംഗില്‍ ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജീവിച്ചിരുന്ന ആളിന്റേതാണെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം ഇതുവരെയുള്ള പഠന വിവരങ്ങള്‍ സെന്റ്‌ മേരി സെന്റ്‌ ഈന്‍സ്വൈത്ത് ദേവാലയത്തില്‍വെച്ച് നടത്തുന്ന പരിപാടിയിലൂടെ പുറത്തുവിടുവാനാണ് ഗവേഷകരുടെ പദ്ധതി. ഡി.എന്‍.എ ടെസ്റ്റ്‌ പോലെയുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാനുള്ള പദ്ധതിയുമുണ്ട്. പുതിയ കണ്ടെത്തല്‍ ഇംഗ്ലണ്ടിലെ ആദ്യകാല വിശുദ്ധരില്‍ ഒരാളായ ഈന്‍സ്വൈത്തിന്റേ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടന പ്രവാഹത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-07-11:16:35.jpg
Keywords: ഇംഗ്ല
Content: 12595
Category: 10
Sub Category:
Heading: ഗ്വാഡലൂപ്പ മാതാവിന്റെ മുന്നില്‍ അഗ്നി മുട്ടുമടക്കുന്ന അത്ഭുത ചിത്രം വൈറല്‍
Content: ഫ്ലോറിഡ: തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ച ആഹ്ലാദത്തിലാണ് ഫ്ലോറിഡയിലെ അഗ്നിശമന സേനാംഗങ്ങളില്‍ ചിലര്‍. അമേരിക്കന്‍ വന്‍കരകളുടെ മധ്യസ്ഥ എന്നറിയപ്പെടുന്ന ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിന് മുന്നില്‍ അഗ്നി അത്ഭുതകരമായി പിന്‍വാങ്ങുന്ന കാഴ്ചക്കാണ് അവര്‍ സാക്ഷ്യം വഹിച്ചത്. അഗ്നിശമന സേനാംഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ജോസ് മാനുവല്‍ റിവേറ വലെന്‍സ്യൂലയാണ് ഈ അത്ഭുത കാഴ്ചയുടെ ചിത്രം പുറത്തുവിട്ടത്. ഇത് നവ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഫ്ലോറിഡയിലെ വലിയ മരത്തിന് തീ പിടിച്ചു എന്നറിഞ്ഞ് തീ അണക്കുവാന്‍ എത്തിയതായിരുന്നു അഗ്നിശമന സേനാംഗങ്ങള്‍. മരത്തെ കാര്‍ന്നു കൊണ്ടിരുന്ന അഗ്നി ഒരു സ്ഥലത്തെത്തിയപ്പോള്‍ പതിയെ പിന്‍വാങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. മരത്തില്‍ പതിപ്പിച്ചിരുന്ന ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിനടുത്തെത്തിയപ്പോഴാണ് ആളിക്കത്തിക്കൊണ്ടിരുന്ന അഗ്നി പതിയെപ്പതിയെ പിന്‍വാങ്ങിയതെന്നു സേനാംഗങ്ങള്‍ തിരിച്ചറിഞ്ഞത്. കാഴ്ചകണ്ട് തങ്ങള്‍ സ്തബ്ദരായെന്നും അത്ഭുതത്തിന് ഏതാനും സമയം സാക്ഷ്യം വഹിച്ചു നിന്നതിന് ശേഷമാണ് തങ്ങള്‍ തീ പൂര്‍ണ്ണമായും അണച്ചതെന്നും വലെന്‍സ്യൂല വെളിപ്പെടുത്തി. ഏറെ നിഗൂഢ രഹസ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചരിത്രമാണ് ഗ്വാഡലൂപ്പ ചിത്രത്തിനുള്ളത്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. #{black->none->b-> വായിക്കുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ‍}# {{ ശാസ്ത്രത്തിന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഗ്വാഡലൂപ്പ മാതാവ്‌: ചരിത്രത്തിലൂടെ ഒരു യാത്ര -> http://www.pravachakasabdam.com/index.php/site/news/3541 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-07-12:38:11.jpg
Keywords: ഗ്വാഡ
Content: 12596
Category: 18
Sub Category:
Heading: 'മനുഷ്യരെ സ്‌നേഹിച്ചുകൊണ്ടാണ് ദൈവത്തെ സ്‌നേഹിക്കേണ്ടത്'
Content: കോക്കമംഗലം: മനുഷ്യരെ സ്‌നേഹിച്ചുകൊണ്ടാണ് ദൈവത്തെ സ്‌നേഹിക്കേണ്ടതെന്നും ജീവിതമാണ് സാക്ഷ്യമെന്നും പ്രവര്‍ത്തനമാണ് പ്രഘോഷണമെന്നുമുള്ള ആധ്യാത്മിക തത്വങ്ങള്‍ തലമുറകള്‍ക്ക് സംഭാവന ചെയ്ത വിശുദ്ധനായ ആചാര്യനായിരുന്നു മോണ്‍. മാത്യു മങ്കുഴിക്കരിയെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. കോക്കമംഗലത്ത് മോണ്‍. മാത്യു മങ്കുഴിക്കരിയുടെ പേരില്‍ നടത്തിവരുന്ന ആധ്യാത്മികസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനസില്‍ സന്തോഷവും ജീവിതത്തില്‍ വിശുദ്ധിയും കണ്ണുകളില്‍ ആര്‍ദ്രതയും നിറഞ്ഞവര്‍ക്കു മാത്രമേ മറ്റുള്ളവരിലേക്കു അവ പകര്‍ന്നു നല്കാനാവൂ. മോണ്‍. മങ്കുഴിക്കരി ഈവിധ ഗുണങ്ങളുടെ നിറകുടമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്നലെ രാവിലെ കോക്കമംഗലം മാര്‍ത്തോമാ ശ്ലീഹാപ്പള്ളിയില്‍ നടന്ന 16ാമത് ആധ്യാത്മിക സംഗമത്തില്‍ റവ. ഡോ. ജോസ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. റവ. ഡോ. സേവ്യര്‍ മാറാമറ്റം, സംപൂജ്യ സ്വാമി അധ്യാത്മാനന്ദസരസ്വതി, സിസ്റ്റര്‍ ജോയിസി സിഎസ്എന്‍, ഫാ. തോമസ് പേരെപ്പാടന്‍, ജോണ്‍ പുളിക്കപ്പറന്പില്‍, കെ.ടി. തോമസ്, വി.എ. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ റെന്നി എഫ്‌സിസി പ്രാര്‍ഥന നടത്തി. സമ്മേളനവേദിയില്‍ ആധ്യാത്മിക ഗ്രന്ഥരചനയ്ക്കുള്ള ആത്മവിദ്യാ അവാര്‍ഡ് ഷൗക്കത്ത് എ.വി. നിത്യാഞ്ജലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനിച്ചു.
Image: /content_image/India/India-2020-03-08-00:35:10.jpg
Keywords: ജീവിത
Content: 12597
Category: 18
Sub Category:
Heading: കേരള കത്തോലിക്ക സഭ ഇന്ന് മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു
Content: കൊച്ചി: 'മദ്യവിമുക്ത സഭയും സമൂഹവും' എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചു കേരള കത്തോലിക്ക സഭ ഇന്ന് മദ്യവിരുദ്ധ ഞായറായി ആചരിക്കുന്നു. ഇന്ന് എല്ലാ ദേവാലയങ്ങളിലും ദിവ്യബലി മധ്യേ ഇടയലേഖനം വായിക്കും. രൂപത, ഇടവക തലങ്ങളില്‍ സെമിനാറുകള്‍, ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രാര്‍ഥന കൂട്ടായ്മ, ബോധവത്കരണ ക്ലാസുകള്‍, ഫിലിം, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, തെരുവു നാടകങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്നു കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കല്‍ അറിയിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 21ാം വാര്‍ഷികവും സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 22, 23 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ നടക്കുമെന്നു സമിതി സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അറിയിച്ചു.
Image: /content_image/India/India-2020-03-08-00:49:09.jpg
Keywords: മദ്യ
Content: 12598
Category: 18
Sub Category:
Heading: മനുഷ്യ ജീവന് വെല്ലുവിളിയുണ്ടാക്കുന്ന തിന്മകള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണം: ബിഷപ്പ് പോള്‍ മുല്ലശ്ശേരി
Content: നെയ്യാറ്റിന്‍കര: മനുഷ്യ ജീവന് വെല്ലുവിളിയുണ്ടാക്കുന്ന തിന്മകള്‍ക്കെതിരെ ഒറ്റകെട്ടായി പോരാടണമെന്ന് കെസിബിസി പ്രോലൈഫ് സമിതി ചെയര്‍മാനും കൊല്ലം രൂപതാ ബിഷപ്പുമായ ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി. കെസിബിസി യുടെ കീഴിലെ പ്രൊലൈഫ്, പ്രേഷിത കമ്മിഷനുകള്‍ സംയുക്തമായി നെയ്യാറ്റിന്‍കര രൂപതയില്‍ വച്ച് സംഘടിപ്പിച്ച സന്യസ്ത സംഗമം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആറാം മാസത്തിലും അബോര്‍ഷനാകാം എന്നതിനുളള നിയമസാധുത മെഡിക്കല്‍ മാഫിയയുടെ പ്രവര്‍ത്തനം കൊണ്ടാണ്. കോടതിയെയും നിയമനിര്‍മ്മാണ സഭകളെപ്പോലും മെഡിക്കല്‍മാഫിയ സ്വാധീനിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ രൂപത വികാരി ജനറല്‍ മോണ്‍ ജി ക്രിസ്തുദാസ്, ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍ വി പി ജോസ്, രൂപത കുടുംബ പ്രേക്ഷത ശുശ്രൂഷ ഡയറക്ടര്‍ ഫാ.ജോസഫ് രാജേഷ്, കെസിബിസി കുടുംബ പ്രേക്ഷിത കമ്മിഷന്‍ സെക്രട്ടറി ഡോ.എ ആര്‍ ജോണ്‍, കെസിബിസി പ്രൊലൈഫ് റിജണല്‍ പ്രസിഡന്‍റ് ആന്‍റണി പത്രോസ്, കെസിബിസി പ്രൊലൈഫ് സംസ്ഥാന ആനിമേറ്റര്‍മാരായ സിസ്റ്റര്‍ മേരിജോര്‍ജ്ജ് ഫ്രാന്‍സിസ്ക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഉണ്ടായിരുന്നു.
Image: /content_image/India/India-2020-03-08-01:00:22.jpg
Keywords: മുല്ല
Content: 12599
Category: 10
Sub Category:
Heading: സഹാനുഭൂതിയെ കര്‍മ്മങ്ങളാക്കി മാറ്റേണ്ട സമയമാണ് നോമ്പുകാലം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുക്ക് മറ്റുള്ളവരോടുള്ള സഹാനുഭൂതിയെ കര്‍മ്മങ്ങളാക്കി മാറ്റേണ്ട സമയമാണ് നോമ്പുകാലമെന്ന് ഫ്രാന്‍സിസ് പാപ്പ. സഹായിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്നവരുടെ വേദനയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ അനുവദിക്കുന്നതിനുള്ള ഉത്തമമായ സമയമാണ് നോമ്പുകാലം. നമ്മുടെ സഹാനുഭൂതിയെ ഐക്യദാർഡ്യത്തിന്‍റെയും കരുതലിന്‍റെയും ദൃഢമായ കര്‍മ്മങ്ങളാക്കി മാറ്റേണ്ട സമയമാണിത്. മാര്‍ച്ച് ആറാം തിയതി ട്വിറ്ററില്‍ പാപ്പ കുറിച്ച വാക്കുകളാണിവ. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, എന്നീ ഭാഷകളില്‍ ഈ സന്ദേശം പാപ്പ പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-08-01:09:41.jpg
Keywords: പാപ്പ