Contents

Displaying 12231-12240 of 25152 results.
Content: 12550
Category: 18
Sub Category:
Heading: കാനന്‍ നിയമത്തിനെതിരെയുള്ള മലയാളി ബിജെപി പ്രവര്‍ത്തകന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി
Content: ന്യൂഡല്‍ഹി: രാജ്യത്തെ കത്തോലിക്ക സഭയ്ക്കിടെയിലുള്ള കാനന്‍ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ബിജെപി പ്രവര്‍ത്തകന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പെരുമ്പാവൂര്‍ സ്വദേശി എം.എസ്. അനൂപ് ആണ് ഹര്‍ജി നല്‍കിയത്. കാനന്‍ നിയമം ഉണ്ടാക്കിയതും അതുപയോഗിച്ചു ഭരണം നടത്തുന്നതും വിദേശ രാജ്യങ്ങളില്‍ ഉള്ളവരാണെന്നും വിദേശ രാജ്യത്തിന്റെ തലവന്‍ ഇന്ത്യയിലെ പള്ളികളും സ്വത്തുക്കളും ഭരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിന് എതിരാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതേ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയതിനെതിരേയാണ് അനൂപ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും വിവിധ മത വിഭാഗങ്ങള്‍ക്ക് സ്വത്തുക്കള്‍ കൈവശം വയ്ക്കാനും അനുഭവിക്കാനും കൈകാര്യം ചെയ്യാനും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. ഹര്‍ജിക്കാരന് ഈ വിഷയത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച കോടതി ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവകാശമില്ലന്നും വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-03-04:25:12.jpg
Keywords: ഹര്‍ജി, കോടതി
Content: 12551
Category: 18
Sub Category:
Heading: ഗര്‍ഭഛിദ്ര ബില്‍ ലോക് സഭയില്‍: ശക്തമായ പ്രതിഷേധമറിയിച്ച് ഡീന്‍ കുര്യാക്കോസ് എം‌പി
Content: ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിന് ശേഷം 24 ആഴ്ചയായി ഉയര്‍ത്തുന്ന നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ഭേദഗതി ബില്ല് 2020 ബില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ആണ് അവതരിപ്പിച്ചത്. നേരത്തേ കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലളയവ് 20 ആഴ്ചയായിരുന്നു. അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ഗര്‍ഭഛിദ്ര നിയമം നരഹത്യയെ നിയമവിധേയമാക്കലാണെന്ന് ആരോപിച്ച് ബില്ലിന്റെ അവതരണത്തെ എതിര്‍ത്ത് ഡീന്‍ കുര്യാക്കോസ് നോട്ടീസ് നല്‍കി. എന്നാല്‍, ഡല്‍ഹി കലാപത്തെ സംബന്ധിച്ച ലോക്‌സഭയിലെ ബഹളത്തെത്തുടര്‍ന്ന് സംസാരിക്കാനായില്ല. പുതിയ ഭേദഗതി നിയമമനുസരിച്ച് 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിന് നിയമസാധുത നല്‍കുന്നു. ഇത് ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ കൊലപാതകമാണ്. നിലവില്‍ ഗര്‍ഭഛിദ്രത്തിനുള്ള കാലാവധി 20 ആഴ്ച എന്നുള്ളത്, 24 ആഴ്ചയാക്കി വര്‍ദ്ധിപ്പിക്കുന്നത് ഭ്രൂണഹത്യ വര്‍ദ്ധിപ്പിക്കും. 21 ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ ശബ്ദം കേള്‍ക്കാനും തിരിച്ചറിയാനുമുള്ള ശേഷി ഉണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ കാലാവധി പൂര്‍ത്തിയാക്കിയ ഗര്‍ഭം അലസിപ്പിക്കുന്നത് ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതാണ്. ഇത് ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ ലംഘനമാണെന്നും നോട്ടീസില്‍ ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ➤➤➤➤ #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/India/India-2020-03-03-04:49:11.jpg
Keywords: ഗര്‍ഭസ്ഥ
Content: 12552
Category: 1
Sub Category:
Heading: ട്രംപിന്റെ ഭാരത സന്ദർശനത്തിൽ മതസ്വാതന്ത്ര്യം ചര്‍ച്ചയായില്ല: പ്രതിഷേധമറിയിച്ച് ക്രൈസ്തവ നേതാക്കൾ
Content: ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാരത സന്ദർശന വേളയിൽ മതസ്വാതന്ത്ര്യ വിഷയം ഉയർത്തിക്കാട്ടാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി ക്രൈസ്തവ നേതാക്കൾ. രാജ്യത്തെ പലസംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾക്കു നേരെ അതിക്രമങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ട്രംപിന്റെ ഭാഗത്തുനിന്നും മതസ്വാതന്ത്ര്യ വിഷയത്തെ പറ്റി എന്തെങ്കിലും പരാമർശം ന്യൂനപക്ഷ സമൂഹം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അതിനെപ്പറ്റി മനസ്സിലാക്കാനും അതിന്മേൽ പ്രതികരിക്കാനും ട്രംപിന് സാധിച്ചില്ലെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടെ വക്താവ് എ.സി. മൈക്കിൾ കുറ്റപ്പെടുത്തി. ഭാരത ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, അമേരിക്കയിലെ ക്രൈസ്തവ സമൂഹം ട്രംപിനെ നേരിൽ കണ്ട് അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റെടുത്തതിനുശേഷം ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവെന്ന് സംഘടന ശേഖരിച്ച വിവരങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. 2014ൽ 147 കേസുകൾ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2019ൽ സമാനമായ കേസുകളുടെ എണ്ണം 328 ആയി ഉയർന്നു. എന്നാൽ ഈ കണക്കുകൾ പോലും അനൗദ്യോഗികമായി ഉള്ളതാണെന്നും, ഭയം മൂലം പല കേസുകളിലും പരാതി പറയാൻ ക്രൈസ്തവർ മുന്നോട്ടു വരാറില്ലെന്നും മൈക്കിൾ പറഞ്ഞു. ക്രൈസ്തവർക്ക് ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2014ൽ ഇന്ത്യ ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്നുവെങ്കിൽ 2019 ആയപ്പോഴേക്കും ഇന്ത്യ പത്താം സ്ഥാനത്തേക്ക് ഉയർന്നു. 29 സംസ്ഥാനങ്ങളുള്ളതിൽ 15 സംസ്ഥാനങ്ങളിലെങ്കിലും ദിനംപ്രതി ക്രൈസ്തവ പീഡനം അരങ്ങേറുന്നുണ്ടെന്നും എ.സി. മൈക്കിൾ കൂട്ടിച്ചേർത്തു. മോദിയുടെ ഹിന്ദുത്വ അജണ്ടയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രതികരിക്കാത്തതിലുള്ള പ്രതിഷേധം ജെസ്യൂട്ട് വൈദികനായ ഫാ. സെട്രിക് പ്രകാശും പരസ്യമായി പ്രകടിപ്പിച്ചു. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നതു യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-03-05:10:28.jpg
Keywords: ഡൊണ, ട്രംപ
Content: 12553
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ കിണറിലെ വെള്ളം ഉപയോഗിച്ച ക്രിസ്ത്യന്‍ യുവാവിനെ കൊലപ്പെടുത്തി
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന കടുത്ത വിവേചനം വീണ്ടും വ്യക്തമാക്കി കൊണ്ട് ക്രൈസ്തവ യുവാവിന്റെ ദാരുണ മരണം. പഞ്ചാബ് പ്രവിശ്യയിലെ കസൂര്‍ ജില്ലയിലെ ബാഗുയാന ഗ്രാമത്തില്‍ കിണറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചതിന് സലിം മസിഹ് എന്ന ഇരുപത്തിരണ്ടുകാരനാണ് ദാരുണ്യമായി കൊല്ലപ്പെട്ടത്. ഫെബ്രുവരി 28നു ജോലി കഴിഞ്ഞ് കിണറ്റിലെ വെള്ളം ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ മസിഹിനെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിക്കുകയായിരിന്നു. കിണറ്റിലെ വെള്ളം മലിനമാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ മസിഹിനെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരിന്നു. യുവാവിന്‍റെ ക്രൂരമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി പാക്കിസ്ഥാനിലെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ബിഷപ്പുമാരുടെ കമ്മീഷന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറി ഫാ. ഖൈസര്‍ ഫിറോസ് ഒഎഫ്എം പറഞ്ഞു. ക്രൈസ്തവര്‍ക്ക് നേരെയുള്ള വിവേചനവും ആളുകളുടെ അസഹിഷ്ണുതയും ഈ കൊലപാതകത്തിലൂടെ വീണ്ടും വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഇജാസ് അലം അഗസ്റ്റിന്‍ പ്രതികരിച്ചു. രാജ്യത്തെ രണ്ടാം തരം പൗരന്മാരായി ക്രൈസ്തവർ വ്യാഖ്യാനിക്കപ്പെടുകയും അവർക്ക് നേരെ സംഘടിത തീവ്രവാദ ആക്രമണം നടക്കുന്നതും പാക്കിസ്ഥാനിൽ പതിവു സംഭവമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-03-06:57:58.jpg
Keywords: പാക്കി
Content: 12554
Category: 10
Sub Category:
Heading: ചൈനയില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ ദേവാലയങ്ങള്‍ക്ക് മുന്നില്‍ രാപ്പകല്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍
Content: ബെയ്ജിംഗ്: ചൈനയിലെ മിന്‍ഡോങ് രൂപതയില്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയ ദേവാലയങ്ങള്‍ക്ക് മുന്നില്‍ രാവും പകലും പ്രാര്‍ത്ഥനയുമായി ചൈനയിലെ കത്തോലിക്ക വിശ്വാസികള്‍. സായിഖി പട്ടണത്തിലെ ബുക്സിയ ഉള്‍പ്പടെയുള്ള ദേവാലയങ്ങള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയുമായി ഇരിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഓണ്‍ലൈന്‍ മാഗസിനായ ബിറ്റര്‍ വിന്ററാണ് ചൈനീസ് സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ ലംഘനങ്ങളുടേയും, ചൈനയിലെ വിശ്വാസി സമൂഹത്തിന്റെ തീക്ഷ്ണതയുടേയും നേര്‍സാക്ഷ്യമായ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 19ന് പുലര്‍ച്ചെ 4 മണിക്ക് സായിഖി പട്ടണത്തിലെ ബുക്സിയ ദേവാലയത്തിന് മുന്നില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രം ബിറ്റര്‍ വിന്റര്‍ പുറത്തുവിട്ടിരിന്നു. ഇരുട്ടില്‍ ചിത്രീകരിച്ച വീഡിയോയില്‍ വിശ്വാസികള്‍ മെഴുകുതിരിയും കത്തിച്ചു പിടിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുന്നത് കാണാം. ഹുവാന്‍ഹൌലി കത്തോലിക്കാ ദേവാലയത്തിന്റെ പ്രവേശനകവാടത്തില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് മുന്നില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രവും മാഗസിന്‍ പുറത്തുവിട്ടിട്ടുണ്ട്. ദേവാലയം അടച്ചു പൂട്ടിയതിനു ശേഷം സ്ഥാപിച്ചതാണ് ഈ നിരീക്ഷണ ക്യാമറകള്‍. ഡോങ്സാവോയിലെ കത്തോലിക്കാ ദേവാലയത്തിന്റെ അള്‍ത്താരയും മറ്റ് വിശുദ്ധ വസ്തുക്കളും സര്‍ക്കാര്‍ നീക്കം ചെയ്യുന്നതിന് മുന്‍പും പിന്‍പും ഉള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതും വന്‍ തോതില്‍ പ്രചരിക്കുകയാണ്. മിന്‍ഡോങ് രൂപതയിലെ മുന്‍ മെത്രാനായിരുന്ന ബിഷപ്പ് വിന്‍സന്റ് ഗുവോ സിജിന്റെ അരമനയും സര്‍ക്കാര്‍ നേരത്തെ അടച്ചു പൂട്ടിയിരിന്നു. സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മാസങ്ങളോളമാണ് അദ്ദേഹം ഭവനരഹിതനായി കഴിഞ്ഞത്. 2018 സെപ്റ്റംബറില്‍ വത്തിക്കാനും ചൈനയും തമ്മില്‍ മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചുവെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചു പൂട്ടിയത്. സര്‍ക്കാര്‍ അംഗീകൃത സഭയായ ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനില്‍ (സി.പി.സി.എ) അംഗമല്ലാത്ത പുരോഹിതരും, വിശ്വാസികളുമായി ബന്ധപ്പെട്ട ദേവാലയങ്ങളാണ് അടച്ചുപൂട്ടിയവയില്‍ ഭൂരിഭാഗവും. ഇക്കഴിഞ്ഞ ജനുവരി 16 വരെ ഫുജിയാന്‍ പ്രവിശ്യയിലെ ഫുവാ നഗരത്തിലെ പതിനാറോളം ദേവാലയങ്ങളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് ബിറ്റര്‍ വിന്റര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ അധോസഭയുടെ കീഴിലുള്ള ദേവാലയങ്ങളാണിത്. മിന്‍ഡോങ് രൂപതയ്ക്കു കീഴില്‍ തൊണ്ണൂറായിരത്തോളം വിശ്വാസികളും 69 വൈദികരുമാണുള്ളത്.
Image: /content_image/News/News-2020-03-03-08:37:33.jpg
Keywords: ചൈന
Content: 12555
Category: 13
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കുചേരാന്‍ പോളിഷ് പ്രസിഡന്‍റും
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മെയ് 17നു വത്തിക്കാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയില്‍ പങ്കുചേരാന്‍ പോളിഷ് പ്രസിഡന്‍റ് ആന്‍ഡ്രസെജ് ഡൂഡ നേരിട്ടെത്തും. വത്തിക്കാനിലുളള പോളിഷ് അംബാസഡർ ജാനൂസ് കൊട്ടാൻസ്കിയാണ് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കൃതജ്ഞത ബലിയിൽ പങ്കുചേരുവാനായി വിശ്വാസി സമൂഹത്തെ വാർസോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കസിമീർസ് നൈസ് വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. മെയ് 17നു റോമിൽ രാവിലെ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുവാനായി ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തെ ക്ഷണിക്കുകയാണെന്നും, പോളിഷ് വംശജനായ വിശുദ്ധ ജോൺ മാർപാപ്പയെ ലോകത്തിന് തന്നതിന് നന്ദി പറയാനായി പോളണ്ടുകാർ റോമിലേക്ക് തീർത്ഥാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 1920 മെയ് 18നു പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ രണ്ടാമന്റെ ജനനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-03-09:40:35.jpg
Keywords: ജോണ്‍ പോള്‍
Content: 12556
Category: 1
Sub Category:
Heading: ലെസ്ബോസ് ദ്വീപില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയം മുസ്ലീം അഭയാര്‍ത്ഥികള്‍ തകര്‍ത്തു
Content: മിറ്റിലിനി: ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള വടക്ക്-കിഴക്കന്‍ ഈജിയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ ദേവാലയങ്ങള്‍ ആക്രമിച്ച് നശിപ്പിക്കുന്നത് തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം ലെസ്‌ബോസില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയം തകര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ജനലുകള്‍ തകര്‍ക്കുകയും, കുരിശ് രൂപം നിലത്തെറിയുകയും ചെയ്ത അക്രമികള്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും നശിപ്പിച്ചു. ലെസ്‌ബോസിന്റെ തലസ്ഥാന നഗരമായ മിറ്റിലിനിയുടെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ടാക്സിയാര്‍ക്കീസ് ദേവാലയത്തിനും ഇസ്ലാമിക അഭയാര്‍ത്ഥികള്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രദേശ വാസികള്‍ അഭയാര്‍ത്ഥികളെ ടാക്സിയാര്‍ക്കീസ് ദേവാലയത്തില്‍ നിന്നും തുരത്തിയെങ്കിലും ദേവാലയത്തിനകത്തെ അവസ്ഥ ഹൃദയഭേദകമാണെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. അനിയന്ത്രിതമായ തോതില്‍ മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ദ്വീപിലേക്ക് തുടരുകയാണ്. അഭയാര്‍ത്ഥികള്‍ അക്രമകാരികളെപ്പോലെ പെരുമാറുന്നതും, ദേവാലയങ്ങള്‍ ആക്രമിച്ച് നശിപ്പിക്കുന്നതും പ്രദേശവാസികളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. അനധികൃതമായി കുടിയേറിയ അഭയാര്‍ത്ഥികള്‍ ദേവാലയങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് ഭീഷണി ആയിരിക്കുകയാണെന്നു മോറിയയിലെ തദ്ദേശവാസികള്‍ പറഞ്ഞതായി 'ഗ്രീക്ക് സിറ്റി ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മോറിയയിലെ സെന്റ്‌ കാതറീന്‍ ദേവാലയം അടച്ചിട്ടിരിക്കുകയാണിപ്പോള്‍. ദേവാലയ കവാടത്തില്‍ വിശ്വാസികള്‍ കാവല്‍ നില്‍ക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഏതാണ്ട് അഞ്ഞൂറിലധികം അഭയാര്‍ത്ഥികള്‍ മോറിയ ക്യാമ്പില്‍ നിന്നും മിറ്റിലിനി തീരത്തേക്ക് ജാഥ നടത്തിയെങ്കിലും ടാക്ടിക്കല്‍ പോലീസ് (എം.എ.റ്റി) ജാഥയെ വഴിയില്‍ വെച്ചു തടഞ്ഞിരിന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായ അഭയാര്‍ത്ഥികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. യൂറോപ്പിലേക്ക് കുടിയേറുക എന്ന ലക്ഷ്യത്തോടെ ലെസ്‌ബോസില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ പെരുമാറുന്നത് അധിനിവേശക്കാരേ പോലെയാണെന്ന ആക്ഷേപം നേരത്തെ തന്നെ വ്യാപകമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-03-10:30:12.jpg
Keywords: അഭയാര്‍
Content: 12557
Category: 14
Sub Category:
Heading: 'ജീസസ് ആന്‍ഡ് മദര്‍ മേരി': 100 കോടി ബജറ്റില്‍ ആദ്യ ത്രീഡി ബൈബിള്‍ സിനിമയുമായി മലയാളി
Content: തിരുവനന്തപുരം: ബൈബിളിനെ അടിസ്ഥാനമാക്കി 100 കോടി രൂപ ബജറ്റില്‍ മെഗാ സിനിമയുമായി സംവിധായകന്‍ തോമസ് ബെഞ്ചമിന്‍. ജീസസ് ആന്‍ഡ് മദര്‍ മേരി എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സിനിമയുടെ ബാനര്‍ റിലീസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പ്രൈം മൂവി ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ അനീഷ് രാജന്‍, ഡേവിസ് ഇടക്കളത്തൂര്‍, ഷിജു വര്‍ക്കി, ജോസ് പീറ്റര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബൈബിളിനെ ആസ്പദമാക്കിയുള്ള ലോകത്തെ ആദ്യ ത്രീഡി ചിത്രമാകും ജീസസ് ആന്‍ഡ് മദര്‍ മേരി. കഴിഞ്ഞ ഏഴു വര്‍ഷത്തെ ബൈബിള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ജീസസ് ആന്‍ഡ് മദര്‍ മേരി എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതെന്നു തോമസ് ബെഞ്ചമന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സിനിമ പൂര്‍ണമായും ജറുസലം, ഇസ്രയേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാകും ചിത്രീകരിക്കുക. ഹോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമാകും സിനിമയില്‍ അണിനിരക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, വിഎഫ്എക്‌സ് രംഗത്തെ വിദഗ്ധന്‍ ചക്ക്‌കോമിസ്‌കി, സ്‌പെഷല്‍ മേക്കപ് വിദഗ്ധന്‍ ആഞ്ചലോ പോഗി, ഇറ്റലിയില്‍ നിന്നുള്ള സാറാ ജെയിന്‍ തുടങ്ങിയവര്‍ അണിനിരക്കും. പ്രൊഡക്ഷന്‍ മാനേജരായി പൗലിന വിജിഡാഡ്, ലൈന്‍ പ്രൊഡ്യൂസര്‍മാരായി ഇറ്റലിയില്‍ നിന്നുള്ള ജോണ്‍ ഗൈ അമേരിക്കയില്‍ നിന്നുള്ള ജോണ്‍ ഗൈ തുടങ്ങിയവരുമുണ്ടാകും. ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം ആരംഭിച്ച് 2021 ഈസ്റ്റര്‍ ദിനത്തില്‍ റിലീസ് ചെയ്യുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിരവധി വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ള തോമസ് ബഞ്ചമിന്‍ വേണു നാഗവള്ളി, ജയരാജ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി, ജോസഫ് കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ.യൂജിന്‍ എച്ച്.പെരേര, ഫാ.റോബിന്‍, നിര്‍മാതാക്കളായ അനീഷ് രാജന്‍, ഷിജുവര്‍ക്കി, ജോസ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ത്രീഡി ചലച്ചിത്രം 'യേഷ്വാ'യും അണിയറയിലുണ്ട്. മലയാളി സംവിധായകന്‍ ആന്‍റണി ആല്‍ബര്‍ട്ട് ഒരുക്കുന്ന ചിത്രത്തിന് ആശീര്‍വ്വാദം തേടി അദ്ദേഹം പാപ്പയെ സന്ദര്‍ശിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-03-14:38:17.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 12558
Category: 13
Sub Category:
Heading: പുടിന്‍ എഫക്ട് തുടരുന്നു: റഷ്യയുടെ ദൈവ വിശ്വാസം ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യും
Content: മോസ്‌കോ: റഷ്യന്‍ ജനതയ്ക്ക് ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്ന വകുപ്പ് ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യും. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പുടിന്‍ ഭരണകൂടത്തിന്റെ നടപടി. സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന വ്യവസ്ഥയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 24 പേജുവരുന്ന രേഖ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ഇന്നലെ അവതരിപ്പിച്ചു. താന്‍ പ്രസിഡന്‍റ് ആയിരിക്കുന്നിടത്തോളം കാലം റഷ്യയില്‍ സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കില്ലെന്ന് പുടിന്‍ പരസ്യമായി പ്രഖ്യാപിച്ചിരിന്നു. അതേസമയം മാര്‍ച്ച് പത്തിന് ദ്യൂമ(പാര്‍ലമെന്റ്) പാസാക്കിയശേഷം ഏപ്രില്‍ 22ന് രാജ്യവ്യാപക ഹിതപരിശോധന നടത്തിയശേഷമേ ഭേദഗതികള്‍ പ്രാബല്യത്തിലാവൂ. 27 വര്‍ഷം മുന്‍പ് തയാറാക്കിയ ഭരണഘടനയാണ് ഇപ്പോള്‍ റഷ്യ പിന്തുടരുന്നത്. ജനുവരിയിലെ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തിലാണ് ഭരണഘടനാ ഭേദഗതി സംബന്ധിച്ച് പുടിന്‍ ആദ്യ സൂചന നല്‍കിയത്. റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ള പുടിന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരിന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്. ബോള്‍ഷേവിക് വിപ്ലവകാലത്ത് അനേകം ക്രൈസ്തവരുടെ രക്തം റഷ്യന്‍ മണ്ണില്‍ വീണെങ്കിലും ഇതിന്റെ ഫലമെന്നോണമാണ് ഇന്നു റഷ്യ വിശ്വാസ ജീവിതത്തില്‍ മുന്നേറുന്നത്. 2009-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിനായിരത്തിലധികം ദേവാലയങ്ങളാണ് 2019 ആയപ്പോഴേക്കും റഷ്യയില്‍ വര്‍ദ്ധിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-04-02:47:51.jpg
Keywords: പുടി, റഷ്യ
Content: 12559
Category: 18
Sub Category:
Heading: ഭരണഘടനാ അവകാശവും ദളിത് ക്രൈസ്തവരും: ഏകദിന സെമിനാര്‍ എറണാകുളം പിഒസിയില്‍
Content: കൊച്ചി: കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിനസെമിനാര്‍ എറണാകുളം പിഒസിയില്‍ ഏഴിനു നടക്കും. ഭരണഘടനാ അവകാശവും ദളിത് ക്രൈസ്തവരും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിനു ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കും. സെമിനാര്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ദളിത് ക്രൈസ്തവ സംവരണം സംബന്ധിച്ചു സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത വ്യക്തിയും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ഫ്രാങ്ക്‌ളിന്‍ സീസര്‍ നിലവിലുള്ള കേസിനെ സംബന്ധിച്ച് വിശദീകരിക്കും. കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി. ഷാജ് കുമാര്‍, രൂപത ഡയറക്ടര്‍മാര്‍, ഡിസിഎംഎസ് സംസ്ഥാന ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Image: /content_image/India/India-2020-03-04-03:02:33.jpg
Keywords: ദളിത