Contents

Displaying 12221-12230 of 25152 results.
Content: 12540
Category: 1
Sub Category:
Heading: ശാരീരിക ക്ഷീണം തുടരുന്നു, പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് പാപ്പ: നോമ്പുകാല ധ്യാനം ഒഴിവാക്കി
Content: റോം: ജലദോഷവും ശാരീരിക ക്ഷീണവും തുടരുന്ന പശ്ചാത്തലത്തില്‍ ഇന്നു ആരംഭിച്ച നോമ്പുകാല ധ്യാനത്തില്‍ പങ്കുചേരുന്നത് ഫ്രാന്‍സിസ് പാപ്പ ഒഴിവാക്കി. റോമിന്റെ തെക്ക് ഭാഗത്തുള്ള അരിസിയയിലെ പോളിൻ പിതാക്കന്മാരുടെ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ധ്യാനത്തില്‍ റോമൻ കൂരിയയിലെ അംഗങ്ങളോടൊപ്പം പാപ്പയും പങ്കുചേരുമെന്നായിരിന്നു വത്തിക്കാന്‍ നേരത്തെ അറിയിച്ചിരിന്നത്. എന്നാല്‍ ഇന്ന് വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷം വിശ്വാസികൾക്കായുള്ള സന്ദേശത്തിൽ തനിക്ക് കഠിനമായ ജലദോഷം മൂലം ഈ വർഷത്തെ ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കില്ലായെന്ന് ഫ്രാൻസിസ് പാപ്പ അറിയിക്കുകയായിരിന്നു. തന്റെ വസതിയില്‍ നിന്നുകൊണ്ടു ആത്മീയമായി ധ്യാനത്തില്‍ പങ്കുചേരുമെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ഇതിനിടെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫ്രാൻസിസ് പാപ്പയ്ക്കും കൊറോണ ബാധയേറ്റു എന്ന തരത്തിൽ നവമാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരിന്നു. എന്നാല്‍ ഇത് വത്തിക്കാന്‍ മാധ്യമങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ക്ഷീണത്തെ തുടര്‍ന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളായി പാപ്പ പൊതുജന സമ്പര്‍ക്കം ഒഴിവാക്കിയിരിന്നു. എന്നാല്‍ ഇന്നു ആഞ്ചലൂസ് പ്രാർത്ഥനയിൽ പങ്കുചേര്‍ന്നു സന്ദേശം നല്കിയത് വിശ്വാസികള്‍ക്ക് ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്. #{black->none->b->പാപ്പ എത്രയും വേഗം സുഖം പ്രാപിക്കാനും വന്ദ്യ പിതാവിന്റെ നിയോഗങ്ങളില്‍ ദൈവകൃപ ചൊരിയാനും നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-01-17:13:56.jpg
Keywords: പാപ്പ
Content: 12541
Category: 18
Sub Category:
Heading: ക്രിസ്തു പ്രാവര്‍ത്തികമാക്കിയ ശുശ്രൂഷാശൈലി തുടര്‍ന്ന പിതാവാണ് മാര്‍ മാത്യു അറയ്ക്കലെന്നു മുഖ്യമന്ത്രി
Content: കാഞ്ഞിരപ്പള്ളി: ക്രിസ്തു പ്രാവര്‍ത്തികമാക്കിയ ശുശ്രൂഷാശൈലി സുവിശേഷത്തിന്റെ ചൈതന്യത്തില്‍ നിര്‍വഹിച്ച സാമൂഹ്യ പ്രവര്‍ത്തകനും ആത്മീയ പിതാവുമാണ് മാര്‍ മാത്യു അറയ്ക്കലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയ നേതൃസേവനത്തിനൊപ്പം സമൂഹത്തിന്റെ സമസ്ത മേഖലകളുടെയും പുരോഗതിക്കും എല്ലാ സമുദായങ്ങളുടെയും ഉന്നതിക്കും വേണ്ടി വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ മാര്‍ അറയ്ക്കല്‍ ബഹുമുഖ പ്രതിഭയാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെയും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും കരുതലോടെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്‌നേഹിയാണ് പിതാവ്. തുടക്കംകുറിച്ച എല്ലാ സംരംഭങ്ങളിലും അദ്ഭുതാവഹവും അതിശയകരവുമായ വിജയം സമ്മാനിച്ച ഈ പുരോഹിത ശ്രേഷ്ഠന്റെ സേവനങ്ങളെ നാടിനു മറക്കാനാവില്ല. പിണറായി പറഞ്ഞു. രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന് ഇന്നലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് അങ്കണത്തില്‍ നല്‍കിയ ജനകീയ സ്‌നേഹാദരവില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതിമത ഭേദമെന്യേ എല്ലാവരെയും സമഭാവനയോടെ കാണുന്ന അറയ്ക്കല്‍ പിതാവ് ജനസമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കൈപിടിച്ചുയര്‍ത്തിയതായി കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. അമ്പൂരിയിലും പീരുമേട്ടിലും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതമുഴുവനിലും വികസനത്തിന്റെ അത്ഭുതങ്ങള്‍ കാഴ്ചവച്ച അറയ്ക്കല്‍ പിതാവ് തൊട്ടതെല്ലാം പൊന്നാക്കിയതായി മാര്‍ പുളിക്കല്‍ അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ, കാര്‍ഷിക, സാംസ്‌കാരിക രംഗത്തു വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മാര്‍ മാത്യു അറയ്ക്കല്‍ ഭാരതസഭയുടെ അഭിമാന സ്തംഭമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുവിശേഷം ജീവിതത്തിലൂടെ പ്രഘോഷിച്ച മനുഷ്യസ്‌നേഹിയായ ആത്മീയ നേതാവാണ് മാര്‍ മാത്യു അറയ്ക്കലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകനെന്ന നിലയില്‍ അറയ്ക്കലച്ചന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും പൊതുസമൂഹത്തിനും മാതൃകയാണെന്ന് മുന്‍ കേന്ദ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ അഭിപ്രായപ്പെട്ടു. അവഗണിക്കപ്പെട്ടവരെയും അശരണരെയും കൈപിടിച്ചുയര്‍ത്താന്‍ ഒരു പുരോഹിതന്‍ ഇത്രയേറെ സമര്‍പ്പിതനായി സമൂഹത്തിലേക്കിറങ്ങിച്ചെന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി കണ്‍വീനര്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സ്വാഗതവും ചെയര്‍മാന്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ കൃതജ്ഞതയും പറഞ്ഞു. മാര്‍ മാത്യു അറയ്ക്കലിനെക്കുറിച്ച് കാഞ്ഞിരപ്പള്ളി രൂപത തയാറാക്കിയ സ്മരണിക മുഖ്യമന്ത്രി പിണറായി വിജയന്‍ ടി.കെ. അയ്യപ്പന്‍നായര്‍ക്കും അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് സ്മരണിക മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസിനും കോപ്പി നല്‍കി പ്രകാശനംചെയ്തു. അമല്‍ജ്യോതി കോളജ് ഇരുപതാം വര്‍ഷ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പൗരാവലിയുടെ ഉപഹാരം മുഖ്യമന്ത്രി മാര്‍ മാത്യു അറയ്ക്കലിന് സമ്മാനിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വിവിധ സമുദായങ്ങളെയും പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് ആയിരക്കണക്കിനു ജനങ്ങള്‍ മാര്‍ മാത്യു അറയ്ക്കലിന് സ്‌നേഹാദരവുകളര്‍പ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-02-02:48:10.jpg
Keywords: പിണറാ, മുഖ്യമന്ത്രി
Content: 12542
Category: 18
Sub Category:
Heading: മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിനു ആരംഭം
Content: മലയാറ്റൂര്‍: മലയാറ്റൂര്‍ മഹാ ഇടവകയിലെ വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ മലകയറിയതോടെ ഈ വര്‍ഷത്തെ കുരിശുമുടി തീര്‍ത്ഥാടനത്തിനു തുടക്കമായി. രാവിലെ അടിവാരത്തെ മാര്‍ത്തോമാശ്ലീഹായുടെ കപ്പേളയില്‍ വിശ്വാസികള്‍ ഒരുമിച്ചു ചേര്‍ന്നു. മഹാഇടവകയിലെ വിമലഗിരി പള്ളി വികാരി ഫാ.തോമസ് മഴുവഞ്ചേരി പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സെബിയൂര്‍ പള്ളി വികാരി ഫാ. അരുണ്‍ വലിയവീട്ടില്‍, ഇല്ലിത്തോട് പള്ളി വികാരി ഫാ. ചാക്കോ കിലുക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ മലകയറ്റം ആരംഭിച്ചു. റോജി എം.ജോണ്‍ എംഎല്‍എയും ഇവര്‍ക്കൊപ്പം മലകയറി. കുരിശുമുടിയിലും സെന്റ് തോമസ് പള്ളി (താഴത്തെ പള്ളി)യിലും കുമ്പസാരത്തിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം എട്ടു മുതല്‍ താഴത്തെ പഴയദേവാലയം നിത്യാരാധന ചാപ്പലായി മാറ്റും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ ഇവിടെ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുമെന്നു വികാരി ഫാ. വര്‍ഗീസ് മണവാളന്‍ അറിയിച്ചു.
Image: /content_image/News/News-2020-03-02-04:24:48.jpg
Keywords: മലയാറ്റൂ
Content: 12543
Category: 1
Sub Category:
Heading: ആസിയ ബീബിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും കൂടിക്കാഴ്ച നടത്തി
Content: പാരീസ്: വ്യാജ മതനിന്ദയുടെ പേരില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ യുവതി ആസിയ ബീബി തനിക്ക് ഫ്രാന്‍സില്‍ അഭയം ലഭിക്കുന്നത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണമനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 28 വെള്ളിയാഴ്ച പാരീസിലെ എലിസീ പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പൗരത്വം തേടി ഫ്രഞ്ച് സര്‍ക്കാരിനെ സമീപിച്ച ആസിയാ ബീബിക്ക് അഭയം നല്‍കുവാന്‍ ഫ്രാന്‍സ് തയ്യാറാണെന്ന് മാക്രോണിന്റെ ഓഫീസ് അറിയിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഏതു രാജ്യത്ത് തുടരണമെന്നതിനെക്കുറിച്ച് താന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ആസിയ ബീബിയുടെ പ്രതികരണം. “എനിക്ക് ആലോചിക്കുവാന്‍ സമയം വേണം. എന്നെ സംബന്ധിച്ചിടത്തോളം കാനഡ നല്ല രാജ്യമായിരുന്നു. ഫ്രാന്‍സും അതുപോലെതന്നെ. എന്നാല്‍ എന്റെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും, കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ചിന്തിക്കുകയാണ് ഇപ്പോള്‍ പ്രധാനം” ആസിയാ ബീബി പറഞ്ഞു. ഫ്രാന്‍സ് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രതീകമാണെന്നും, തന്നെ പിന്തുണച്ച ആദ്യത്തെ രാഷ്ട്രം ഫ്രാന്‍സാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാരീസ് മേയര്‍ ആന്നെ ഹിദാല്‍ഗോയില്‍ നിന്നും ‘സിറ്റിസണ്‍ ഓഫ് ഹോണര്‍ ഓഫ് ദി സിറ്റി ഓഫ് പാരിസ്’ ബഹുമതി സ്വീകരിക്കുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ആദരവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുവാന്‍ കഴിഞ്ഞതിലെ സന്തോഷവും ആസിയാ ബീബി മറച്ചുവെച്ചില്ല. മുസ്ലീം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തെത്തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് ആസിയാ ബീബിയെ ജയിലിലാക്കിയതും, വധശിക്ഷക്ക് വിധിക്കപ്പെടുന്നതിലേക്ക് നയിച്ചതും. ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‍ 2018-ല്‍ ജയില്‍ മോചിതയായ ആസിയാ കുടുംബ സമേതം കാനഡയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ആസിയാ ബീബിയുടെ കഥ ലോകത്തെ അറിയിക്കുവാനും, അവള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിനെ പിന്തുണ നേടിക്കൊടുക്കുവാനും ഏറെ സഹായിച്ച ആന്നെ ഇസബെല്ലെ ടോല്ലെറ്റ് എന്ന ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയുമായി സഹകരിച്ചെഴുതിയ ‘എന്‍ഫിന്‍ ലിബ്രെ’ (അവസാനം സ്വതന്ത്രയായി!) എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പ്രചാരണാര്‍ത്ഥം കൂടിയാണ് ആസിയാ ബീബി ഫ്രാന്‍സില്‍ എത്തിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-02-05:34:41.jpg
Keywords: ആസിയ
Content: 12544
Category: 1
Sub Category:
Heading: മക്കളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള സര്‍ക്കാര്‍ ആനുകൂല്യ നയം ഉപേക്ഷിക്കണം: മെത്രാന്മാര്‍ യുകെ സര്‍ക്കാരിനോട്
Content: ലെയിസെസ്റ്റര്‍: ചൈല്‍ഡ് ടാക്സ് ക്രഡിറ്റ്, യൂണിവേഴ്സല്‍ ക്രെഡിറ്റ് പോലെയുള്ള സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ കുടുംബങ്ങളിലെ ആദ്യത്തെ രണ്ടു കുട്ടികള്‍ക്കു മാത്രമാക്കി നിജപ്പെടുത്തുന്ന നയം ഉപേക്ഷിക്കണമെന്ന് ഇംഗ്ലണ്ടിലെ കത്തോലിക്ക മെത്രാന്മാര്‍ യുകെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. പുതിയ ബജറ്റ് പ്രഖ്യാപിക്കുവാനിരിക്കെയാണ് മെത്രാന്മാരുടെ അഭ്യര്‍ത്ഥന. നയം കുട്ടികളുടെ ദാരിദ്ര്യത്തിനും, ഗര്‍ഭഛിദ്രത്തിന്റെ വര്‍ദ്ധനവിനും കാരണമാകുമെന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. 2017-ല്‍ യു.കെ ഗവണ്‍മെന്റ് അവതരിപ്പിച്ച ‘രണ്ടു കുട്ടി പരിധി’ നയപ്രകാരം മൂന്നോ അതില്‍ കൂടുതലോ കുട്ടികളുള്ള കുടുംബത്തിലെ ഓരോ കുട്ടിക്കും വര്‍ഷം തോറും ലഭിച്ചുകൊണ്ടിരുന്ന ഏതാണ്ട് 2780 പൗണ്ടിന്റെ ($3,500) ചൈല്‍ഡ് ടാക്സ് ക്രഡിറ്റും, യൂണിവേഴ്സല്‍ ക്രഡിറ്റും നഷ്ടമാകും. ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍സ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ സോഷ്യല്‍ ജസ്റ്റിസ് വിഭാഗം ചെയര്‍മാനായ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത്, യുകെ ആസ്ഥാനമായ കത്തോലിക്ക യൂണിയന്റെ ഡയറക്ടറായ നൈജേല്‍ പാര്‍ക്കര്‍ എന്നിവര്‍ രണ്ടു കുട്ടികള്‍ നയവുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകള്‍ അറിയിച്ചുകൊണ്ട് പുതുതായി നിയമിതനായ ചാന്‍സിലര്‍ റിഷി സുനാകിന് ഫെബ്രുവരി 24ന് കത്തയച്ചിരുന്നു. നികുതി ഇളവുകള്‍ വഴി കുട്ടികളുടെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിഞ്ഞ വര്‍ഷം നടത്തിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗതടസ്സമാണ് സര്‍ക്കാര്‍ നയമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. കൂടാതെ ഓരോ കുട്ടിക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും കുട്ടികളുടെ മാനുഷികാന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പാര്‍ലമെന്റിലെ എഴുപത്തിയെട്ടോളം ലേബര്‍ പാര്‍ട്ടി അംഗങ്ങളും, ഇരുപത്തിമൂന്ന് സര്‍വ്വകലാശാല അധ്യാപകരും റിഷി സുനാകിന് കത്തയച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭയുടെ ചൈല്‍ഡ് പോവര്‍ട്ടി ആക്ഷന്‍ ഗ്രൂപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഏതാണ്ട് 1,60,000-ത്തോളം കുടുംബങ്ങള്‍ ഈ നയം കൊണ്ട് ക്ലേശമനുഭവിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മൂന്ന്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 2023-2024 ആകുമ്പോഴേക്കും രണ്ടുകുട്ടികള്‍ നയം മൂന്നു ലക്ഷത്തോളം കുട്ടികളെ ദാരിദ്ര്യത്തിലേക്കും, ഇപ്പോള്‍ ദാരിദ്യത്തില്‍ കഴിയുന്ന പത്തു ലക്ഷത്തോളം കുട്ടികളെ കഠിനമായ ദാരിദ്യത്തിലേക്കും തള്ളിവിടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജീവിതത്തിലെ അടിസ്ഥാന ചിലവുകള്‍ പോലും വഹിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 95 ശതമാനവും അറിയിച്ചു. മാര്‍ച്ച് 11നാണ് പുതിയ ബജറ്റിന്റെ പ്രഖ്യാപനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-02-07:40:03.jpg
Keywords: മക്കള്‍, കുഞ്ഞ
Content: 12545
Category: 1
Sub Category:
Heading: മതനിന്ദ ആരോപണം: പാക്ക് ക്രൈസ്തവ ദമ്പതികളുടെ വധശിക്ഷയിൽ അന്തിമ വിധി ഏപ്രില്‍ എട്ടിന്
Content: ലാഹോര്‍: മതനിന്ദാപരമായ സന്ദേശം ഫോണിലൂടെ അയച്ചു എന്നാരോപണത്തിന്റെ പേരിൽ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രൈസ്തവ ദമ്പതികളായ ഷാഫ്കാത്ത് ഇമാനുവേലിന്റെയും, ഷാഗുഫ്ത്ത കൗസാറിന്റെയും അപ്പീലിന്മേൽ ലാഹോർ ഹൈക്കോടതി ഏപ്രിൽ മാസം എട്ടാം തീയതി വിധിപറയും. ഇരുകക്ഷികൾക്കും വേണ്ടി വാദിച്ച കത്തോലിക്കാ അഭിഭാഷകനായ ഖാലിൽ താഹിർ സന്ധുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും ദമ്പതികൾക്കെതിരെ തെളിവില്ലാത്തതിനാൽ, അവരെ വെറുതെ വിടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാലിൽ താഹിർ സന്ധു പറഞ്ഞു. കേസിനാസ്പദമായ ഫോൺ സന്ദേശം ഇംഗ്ലീഷിലായിരുന്നു എഴുതപ്പെട്ടിരുന്നത്. നാലു മക്കളുടെ മാതാപിതാക്കളായ ദമ്പതികൾക്ക് ഉറുദുവിലും, ഇംഗ്ലീഷിലും എഴുതാൻ വശമില്ല. സെഷൻസ് കോടതിയിൽ നടന്ന ആദ്യ വിചാരണ ഇസ്ലാമിക തീവ്രവാദികളുടെ പ്രേരണയാൽ നടന്നതാണെന്ന് ഖാലിൽ താഹിർ സന്ധു വിശദീകരിച്ചു. പ്രസ്തുത വിധിക്ക് ആറു വർഷങ്ങൾക്ക് ശേഷമാണ് കോടതി ക്രൈസ്തവ ദമ്പതികളുടെ അപ്പീൽ കേൾക്കുന്നതെന്നും, ഇത് ക്രൈസ്തവർ നീതിപീഠത്തിൽ നിന്നും നേരിടുന്ന അനീതിയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ മതനിന്ദ നിയമത്തിന്റെ ഇരകളായ നാൽപതോളം ആളുകളുടെ കേസുകൾ ഖാലിൽ താഹിർ കൈകാര്യം ചെയ്തിട്ടുണ്ട്. മതനിന്ദ നിയമത്തിന്റെ പേരിൽ നിലവില്‍ 25 ക്രൈസ്തവ വിശ്വാസികൾ പാക്കിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ട്. ഇവരിൽ ആറുപേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. വിചാരണ പോലുമില്ലാതെ കൊല ചെയ്യാൻ മടിക്കാത്ത തീവ്ര ഇസ്ലാമിക വാദികൾ പുറത്തുള്ളതിനാൽ ജയിലുകളിൽ തന്നെ കഴിയുന്നതാണ് ക്രൈസ്തവരുടെ സുരക്ഷയ്ക്ക് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതനിന്ദയുടെ പേരിൽ ദീർഘനാൾ ജയിലിൽ ശിക്ഷ അനുഭവിക്കുകയും പിന്നീട് വിട്ടയക്കപെടുകയും ചെയ്ത ആസിയാ ബീബിയുടെ അടുത്ത ജയിൽ മുറിയിലാണ് ഷാഗുഫ്ത്ത കൗസാർ കഴിഞ്ഞിരുന്നത്. ആസിയയെ പോലെ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ കാര്യത്തിലും ഇടപെടുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ ദമ്പതികൾ. അതേസമയം ഇരുവരുടെയും മോചനത്തിനായി പ്രാര്‍ത്ഥനയിലാണ് പാക്ക് ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-02-07:57:51.jpg
Keywords: പാക്കി
Content: 12546
Category: 1
Sub Category:
Heading: പാപ്പയുടെ കാല്‍ തൊട്ടുള്ള അപേക്ഷയുടെ പ്രതിഫലനം? സുഡാനില്‍ ഐക്യ സർക്കാര്‍
Content: സുഡാനിലെ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി പാദങ്ങൾ ചുംബിച്ചുകൊണ്ട് പാപ്പ നടത്തിയ സമാധാന അഭ്യര്‍ത്ഥന ഫലപ്രാപ്തിയിലേക്ക്. പരസ്പരം ക്ഷമിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ആഹ്വാനം ചെയ്ത് പാപ്പ നടത്തിയ സമാധാന ആഹ്വാനം 10 മാസങ്ങൾക്കിപ്പുറം ഫലപ്രാപ്തിയിലേക്ക് നീങ്ങിയെന്ന് വ്യക്തമാക്കി കൊണ്ട് ഭിന്നിച്ചു നിന്ന വിഭാഗങ്ങൾ ഒന്ന് ചേർന്ന് ഐക്യ സർക്കാരിനു രൂപം കൊടുത്തിരിക്കുകയാണ്. പുതിയ സർക്കാരിന് എല്ലാവിധ ആശംസകൾ നേർന്നു കൊണ്ട് സൗത്ത് സുഡാനിലെ മെത്രാന്മാർ രംഗത്തെത്തി. പുതിയ സർക്കാരിന്റെ രൂപീകരണത്തിന് പിന്നില്‍ മാര്‍പാപ്പയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആഗോള തലത്തില്‍ നിരീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പരസ്പരമുള്ള പോരാട്ടം മറന്ന്‍ പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കാന്‍ വത്തിക്കാൻ സെക്രട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്നു സുഡാന്‍ നേതാക്കള്‍ക്കു വേണ്ടി ധ്യാനം സംഘടിപ്പിച്ചിരിന്നു. ധ്യാനത്തിന് ഒടുവില്‍ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി പാദങ്ങൾ ചുംബിച്ചുകൊണ്ട് പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തി. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴി തെളിയിച്ചിരിന്നു. അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയും ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും സുഡാന്‍ ഉടന്‍ സന്ദര്‍ശിക്കുമെന്ന സൂചനയും സജീവമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-02-08:22:15.jpg
Keywords: സുഡാ
Content: 12547
Category: 10
Sub Category:
Heading: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനി യുവതിക്ക് ജാമ്യം
Content: ടെഹ്‌റാന്‍: ജനുവരിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ടെഹ്‌റാനില്‍ നിന്നും അറസ്റ്റിലായ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനി യുവതിക്ക് ജാമ്യം. ടെഹ്‌റാന്റെ കിഴക്ക് ഭാഗത്ത് വിജനമായ മരുപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്വാര്‍ചാക്ക് വനിത ജയിലില്‍ നിന്നും മേരി എന്നറിയപ്പെടുന്ന ഇരുപത്തിയൊന്നുകാരിയായ ഫാത്തെമെ മൊഹമ്മദിയ്ക്കു ജാമ്യം ലഭിച്ചിരിന്നുവെന്ന് അമേരിക്ക ആസ്ഥാനമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2250 ഡോളര്‍ ജാമ്യത്തുകയായി കെട്ടിവെച്ചുകൊണ്ടുള്ള ജാമ്യം കോടതി നിരസിച്ചതായുള്ള ഊഹാപോഹങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ അറസ്റ്റിന് ശേഷം മൊഹമ്മദിയെ സംബന്ധിച്ച അവ്യക്തതകള്‍ക്ക് വിരാമം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ ജാമ്യ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 12നാണ് മൊഹമ്മദി അറസ്റ്റിലാവുന്നത്. അറസ്റ്റിലായതിന് ശേഷം യാതൊരു വിവരവുമില്ലായിരുന്നു. ക്വാര്‍ചാക്ക് വനിതാ ജയിലില്‍ അവര്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നുവെന്നും പറയപ്പെടുന്നു. 176 യാത്രക്കാരുമായി പോയ വിമാനം ഇറാനി സൈനികര്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ടെഹ്‌റാനില്‍ പ്രതിഷേധം അരങ്ങേറിയ സ്ഥലത്തു നിന്നുമാണ് മൊഹമ്മദി അറസ്റ്റിലാവുന്നത്. പ്രതിഷേധത്തില്‍ മൊഹമ്മദി പങ്കെടുത്തിരുന്നോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. നിയമപരമല്ലാത്ത റാലിയില്‍ പങ്കെടുത്തുകൊണ്ട് പൊതു ജനജീവിതത്തിന് ഭംഗം വരുത്തി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. അതേസമയം ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിലുള്ള പ്രകോപനമായിരിക്കാം മൊഹമ്മദിയുടെ അറസ്റ്റിനു പിന്നിലെന്നും നിരീക്ഷണമുണ്ട്. 2017ല്‍ ഒരു ഭവനദേവാലയത്തില്‍ അതിക്രമിച്ച് കയറിയ പോലീസ് മൊഹമ്മദിയെ അറസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ആറ് മാസത്തോളം കിടന്നതിനു ശേഷമാണ് മൊഹമ്മദി മോചിതയായത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഹിജാബ് തെറ്റായി ധരിച്ച കുറ്റത്തിനും അവര്‍അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇറാനിലെ ഇന്റലിജന്‍സ് വകുപ്പ് മന്ത്രി മഹമൂദ് അലാവിയുടെ ക്രൈസ്തവര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ ചൂണ്ടിക്കാട്ടിക്കൊണ്ടും, തനിക്ക് ജയിലില്‍ നേരിടേണ്ടി വന്ന അക്രമങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ട് തുറന്ന കത്തുകള്‍ എഴുതുന്നതിനും മൊഹമ്മദി ധൈര്യം കാണിച്ചിട്ടുണ്ട്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ നിന്നും ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിഭീകരമായ പീഡനത്തിന്റെ നിരവധി കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-02-14:42:57.jpg
Keywords: ഇറാനി
Content: 12548
Category: 1
Sub Category:
Heading: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനി യുവതിക്ക് ജാമ്യം
Content: ടെഹ്‌റാന്‍: ജനുവരിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ടെഹ്‌റാനില്‍ നിന്നും അറസ്റ്റിലായ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനി യുവതിക്ക് ജാമ്യം. ടെഹ്‌റാന്റെ കിഴക്ക് ഭാഗത്ത് വിജനമായ മരുപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്വാര്‍ചാക്ക് വനിത ജയിലില്‍ നിന്നും മേരി എന്നറിയപ്പെടുന്ന ഇരുപത്തിയൊന്നുകാരിയായ ഫാത്തെമെ മൊഹമ്മദിയ്ക്കു ജാമ്യം ലഭിച്ചിരിന്നുവെന്ന് അമേരിക്ക ആസ്ഥാനമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2250 ഡോളര്‍ ജാമ്യത്തുകയായി കെട്ടിവെച്ചുകൊണ്ടുള്ള ജാമ്യം കോടതി നിരസിച്ചതായുള്ള ഊഹാപോഹങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ അറസ്റ്റിന് ശേഷം മൊഹമ്മദിയെ സംബന്ധിച്ച അവ്യക്തതകള്‍ക്ക് വിരാമം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ ജാമ്യ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 12നാണ് മൊഹമ്മദി അറസ്റ്റിലാവുന്നത്. അറസ്റ്റിലായതിന് ശേഷം യാതൊരു വിവരവുമില്ലായിരുന്നു. ക്വാര്‍ചാക്ക് വനിതാ ജയിലില്‍ അവര്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നുവെന്നും പറയപ്പെടുന്നു. 176 യാത്രക്കാരുമായി പോയ വിമാനം ഇറാനി സൈനികര്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ടെഹ്‌റാനില്‍ പ്രതിഷേധം അരങ്ങേറിയ സ്ഥലത്തു നിന്നുമാണ് മൊഹമ്മദി അറസ്റ്റിലാവുന്നത്. പ്രതിഷേധത്തില്‍ മൊഹമ്മദി പങ്കെടുത്തിരുന്നോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. നിയമപരമല്ലാത്ത റാലിയില്‍ പങ്കെടുത്തുകൊണ്ട് പൊതു ജനജീവിതത്തിന് ഭംഗം വരുത്തി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. അതേസമയം ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതു കൊണ്ടായിരിക്കും മൊഹമ്മദി അറസ്റ്റിലായതെന്നും നിരീക്ഷണമുണ്ട്. 2017ല്‍ ഒരു ഭവനദേവാലയത്തില്‍ അതിക്രമിച്ച് കയറിയ പോലീസ് മൊഹമ്മദിയെ അറസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ആറ് മാസത്തോളം കിടന്നതിനു ശേഷമാണ് മൊഹമ്മദി മോചിതയായത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഹിജാബ് തെറ്റായി ധരിച്ച കുറ്റത്തിനും അവര്‍അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇറാനിലെ ഇന്റലിജന്‍സ് വകുപ്പ് മന്ത്രി മഹമൂദ് അലാവിയുടെ ക്രൈസ്തവര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ ചൂണ്ടിക്കാട്ടിക്കൊണ്ടും, തനിക്ക് ജയിലില്‍ നേരിടേണ്ടി വന്ന അക്രമങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ട് തുറന്ന കത്തുകള്‍ എഴുതുന്നതിനും മൊഹമ്മദി ധൈര്യം കാണിച്ചിട്ടുണ്ട്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ നിന്നും ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിഭീകരമായ പീഡനത്തിന്റെ നിരവധി കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-02-14:43:15.jpg
Keywords: ഇറാനി
Content: 12549
Category: 18
Sub Category:
Heading: റോബിന്റെ പൗരോഹിത്യം പാപ്പ നീക്കി: മുന്‍ കന്യാസ്ത്രീ ലൂസി കളപ്പുരയുടെ അപ്പീല്‍ വീണ്ടും തള്ളി
Content: മാനന്തവാടി: പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കുന്ന റോബിന്‍ വടക്കുംചേരിയെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ നീക്കംചെയ്തു. 2019 ഡിസംബര്‍ അഞ്ചിനു മാര്‍പാപ്പ പുറപ്പെടുവിച്ച ഡിക്രി, മാനന്തവാടി രൂപത കാര്യാലയംവഴി റോബിന്‍ വടക്കുംചേരി ഒപ്പിട്ടു സ്വീകരിച്ചു. ഇതോടെ റോബിന്‍ വടക്കുംചേരിയെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു നീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഒരു വ്യക്തിയെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു നീക്കംചെയ്യാന്‍ മാര്‍പാപ്പയ്ക്കു മാത്രമാണ് അധികാരം. കത്തോലിക്കാ സഭയിൽ ഒരാൾക്കെതിരെ ശിക്ഷ വിധിക്കുന്നത് കൃത്യമായ അവലോകനങ്ങൾക്ക് ശേഷം മാത്രമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റോബിൻ വടക്കുംചേരിയെ വൈദീകവൃത്തിയിൽ പരിശുദ്ധ സിംഹാസനം പുറത്താക്കിയ നടപടി. റോബിന്‍ ഡിക്രി ഒപ്പിട്ടു സ്വീകരിച്ചതിന്റെ രേഖ രൂപതയില്‍ നിന്നു റോമിലേക്ക് അയച്ചു. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണവും നടപടികളും പൂര്‍ത്തിയാക്കി റോമിലെ വിശ്വാസതിരുസംഘം നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മാര്‍പാപ്പയുടെ ഉത്തരവ്. സഭാതലത്തിലുള്ള പ്രാഥമികാന്വേഷണം നടത്തി 2017 ഫെബ്രുവരി 27നു റോബിനെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു മാനന്തവാടി രൂപതാധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിന് അന്നുതന്നെ കമ്മീഷനെയും നിയോഗിച്ചു.2017 മാര്‍ച്ചില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സഭാ നിയമപ്രകാരം റോമിലെ വിശ്വാസതിരുസംഘത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു, കാനോനികമായ എല്ലാ നടപടിക്രമങ്ങളും. അതിനാല്‍ റിപ്പോര്‍ട്ട് വിശ്വാസതിരുസംഘത്തിന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒമ്പതിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് റോബിനെ പൗരോഹിത്യശുശ്രൂഷയില്‍നിന്നു നീക്കുന്നതിനുള്ള നടപടികള്‍ ജൂണ്‍ 21ന് റോമില്‍ ആരംഭിച്ചത്. തലശേരി പോക്‌സോ കോടതി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 19നാണ് റോബിന് 20 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. അതേസമയം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍നിന്നു പുറത്താക്കിയതിനെതിരേ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. സഭയില്‍നിന്നു പുറത്താക്കിയ നടപടി റദ്ദ് ചെയ്യണമെന്നഭ്യര്‍ഥിച്ചു സമര്‍പ്പിച്ച അപ്പീലാണു തള്ളിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഇപ്പോള്‍ എഫ്‌സിസി കാരക്കാമല മഠത്തിലുള്ള ലൂസിക്കു ലഭിച്ചു. എന്നാല്‍ മഠത്തില്‍നിന്നു ഒരിയ്ക്കലും പുറത്തുപോകില്ലെന്നാണ് മുന്‍ കന്യാസ്ത്രീയുടെ നിലപാട്.
Image: /content_image/India/India-2020-03-03-03:19:05.jpg
Keywords: ലൂസി