Contents

Displaying 12171-12180 of 25152 results.
Content: 12490
Category: 10
Sub Category:
Heading: എല്ലാ മഹത്വവും ഏക സത്യദൈവമായ യേശുക്രിസ്‌തുവിന് മാത്രം: ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ടൈസന്‍ ഫൂരി
Content: ലാസ് വേഗാസ്: ലോക ബോക്സിംഗ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WBC) സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി കൊണ്ട് ബോക്‌സർ ടൈസൺ ഫൂരി. എല്ലാ മഹത്വവും പുകഴ്ചയും ഏക സത്യദൈവമായ യേശു ക്രിസ്തുവിന് മാത്രമാണെന്ന് അദ്ദേഹം പരസ്യമായി സാക്ഷ്യപ്പെടുത്തി. ചാമ്പ്യൻ പട്ടം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി എന്റെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന് നന്ദി പറയുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന വാക്കുകളോടെ ആരംഭിച്ച അദ്ദേഹം തന്റെ പ്രസ്താവനയിൽ യേശുവിനെ പൂർണ്ണമായും മഹത്വപ്പെടുത്തി കൊണ്ടായിരുന്നു സംസാരിച്ചത്. “എനിക്കെതിരെ തിന്മ വരുത്തുന്നവര്‍ വിജയിക്കില്ല, ഇരുട്ടില്‍ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നവർക്ക് ഒരിക്കലും പ്രകാശത്തിലേക്ക് വരുവാന്‍ കഴിയുകയില്ല. എല്ലാ മഹത്വവും പുകഴ്ചയും ഏക സത്യദൈവമായ യേശു ക്രിസ്തുവിന് മാത്രം". 'ജിപ്സി കിംഗ്' എന്നറിയപ്പെടുന്ന ബ്രിട്ടന്‍ സ്വദേശിയായ ടൈസണ്‍ ഫൂരി പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ലാസ് വെഗാസ് എം.ജി.എം ഗ്രാന്റ് അരീനയില്‍ നടന്ന ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന മത്സരത്തിലാണ് തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളോളം ലോക ചാമ്പ്യനായിരുന്ന ഡോന്റെ വൈല്‍ഡറിനെ പരാജയപ്പെടുത്തി കൊണ്ട് ടൈസന്‍ ഫൂരി ലോക ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം ചൂടിയത്. “ദൈവത്തിനു പോലും തന്റെ മുമ്പില്‍ പരാജയപ്പെടുന്നതില്‍ നിന്നും ടൈസനെ രക്ഷിക്കുവാന്‍ കഴിയുകയില്ല” എന്ന്‍ വൈല്‍ഡര്‍ വീമ്പിളക്കിയതിന്റെ പിന്നാലെയാണ് ടൈസന്റെ ജയം. ഇതും കൂടി കണക്കിലെടുത്താകും ഏകരക്ഷകനായ യേശുവിനെ താരം മഹത്വപ്പെടുത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. 2015-ല്‍ നടന്ന മത്സരത്തില്‍ വ്ലാഡിമിര്‍ ക്ലിഷ്ക്കോയെ തോല്‍പ്പിച്ചു കൊണ്ട് ഫൂരി ഡബ്ല്യു.ബി.എ (സൂപ്പര്‍) കിരീടം നേടിയിരുന്നു. ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ, ഐ.ബി.ഒ തുടങ്ങിയ ടൈറ്റിലുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-24-11:15:40.jpg
Keywords: ക്രിസ്തു, യേശു
Content: 12491
Category: 1
Sub Category:
Heading: വിഭൂതി ബുധനും ചാരം പൂശലും
Content: ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിവസങ്ങളിലൊന്നാണ് അനുതാപ പാപപരിഹാര പ്രക്രിയകളിലൂടെ പുണ്യങ്ങള്‍ പൂക്കുന്ന വലിയ നോമ്പിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുന്ന വിഭൂതി (കുരിശുവര തിരുനാള്‍). നോമ്പുകാലത്തിന്റെ ആദ്യ ഞായറിന് പിറ്റേ ദിവസമാണ് (തിങ്കളാഴ്ച) സീറോ മലബാര്‍, സീറോ മലങ്കര സഭ അടക്കമുള്ള പൌരസ്ത്യ സഭകള്‍ വിഭൂതി ആചരിക്കുന്നത്. ഈസ്റ്റര്‍ ഞായറിന് 46 ദിവസങ്ങള്‍ മുന്‍പ് വരുന്ന ബുധനാഴ്ചയാണ് റോമന്‍ സഭ വിഭൂതി ആഘോഷിക്കുന്നത്. അതായത് ലാറ്റിന്‍ സമൂഹമാണ് 'വിഭൂതി ബുധന്' ഏറ്റവും ശക്തമായ പ്രാധാന്യം നല്‍കുന്നത്. അനുതാപത്തിന്റേയും, ഉപവാസത്തിന്റേതുമായ യഹൂദ പാരമ്പര്യത്തില്‍ നിന്നുമാണ് വിഭൂതി ബുധന്റെ ആരംഭം. വിഭൂതി ബുധനില്‍ ശിരസ്സില്‍ ചാരം പൂശുന്ന പതിവുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ച പൂഴിയെ പ്രതിനിധീകരിക്കുന്നതാണ് ഈ ചാരം. “നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും” (ഉത്പത്തി 3:5) എന്ന വചനം പറഞ്ഞുകൊണ്ടാണ് വൈദികന്‍ വിശ്വാസിയുടെ നെറ്റിയില്‍ ചാരം പൂശുന്നത് തന്നെ. രണ്ടാം നൂറ്റാണ്ടിലെ സഭാസംബന്ധിയായ ചില രേഖകളില്‍ ഇത്തരത്തിലുള്ള ചാരം കൊണ്ടുള്ള കുരിശുവരയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിനര്‍ത്ഥം ആചാരത്തിനു ന്നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂദാശകള്‍ സ്വീകരിക്കുന്നതില്‍ നിന്ന്‍ വിഭിന്നമായി സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്കും, അക്രൈസ്തവര്‍ക്കും കുരിശുവര തിരുനാള്‍ ദിനത്തില്‍ ചാരം കൊണ്ട് നെറ്റിയില്‍ കുരിശ് വരക്കുവാന്‍ അനുവാദമുണ്ട്. എല്ലാ വിശ്വാസികളും അനുതാപത്തിന്റെ പ്രതീകമായ ചാരം കൊണ്ട് നെറ്റിയില്‍ കുരിശുവരയ്ക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്ന്‍ ഇത് ഓര്‍മ്മപ്പെടുത്തുന്നു. യോനായുടെ പ്രവചനം കേട്ട നിനവേ നിവാസികൾ തീവ്രപശ്ചാത്താപത്തില്‍ രാജാവും പ്രഭുക്കന്മാരും സാധാരണ ജനങ്ങളും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ച മാതൃക പിന്തുടര്‍ന്നുകൊണ്ടാണ് നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരയ്ക്കുന്ന പതിവ് ആരംഭിച്ചത്. ഈ ഭൂമിയിലെ ജീവിതവും ഒരിക്കല്‍ കടന്നുപോകുമെന്നും എളിമപ്പെടാനും ത്യാഗമനോഭാവത്തോടെ ജീവിക്കുവാനും ഓര്‍മ്മപ്പെടുത്തുകയുമാണ് ഈ ദിവസത്തിലെ ശുശ്രൂഷയിലൂടെ ചെയ്യുന്നത്. മുന്‍വര്‍ഷത്തിലെ കുരുത്തോല വിശുദ്ധ ജലം കൊണ്ട് വെഞ്ചരിക്കുകയും, സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് സുഗന്ധപൂരിതമാക്കുകയും ചെയ്തതിനു ശേഷമാണ് ചാരമാക്കുന്നത്. അനുതാപമാര്‍ന്ന ഹൃദയത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവരെ ദൈവം കടാക്ഷിക്കും എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചാരം പൂശല്‍. അനുതാപത്തിന്റേയും, ഉപവാസത്തിന്റേയും പ്രാര്‍ത്ഥനയുടെയും ദിവസമായ വിഭൂതി ബുധനില്‍ മറ്റ് ആഘോഷങ്ങളില്‍ പങ്കുചേരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് പാരമ്പര്യമായി പറയുന്നത്. അതുപോലെതന്നെ ദിവസം മുഴുവനും നെറ്റിയില്‍ കുരിശ് വരക്കേണ്ടതിന്റെ ആവശ്യമില്ലെങ്കിലും ക്രിസ്തീയ സാക്ഷ്യത്തിനുള്ള അവസരമാണ് വിഭൂതി ബുധന്‍. നെറ്റിയില്‍ കുരിശ് വരച്ചുകൊണ്ട് പൊതു സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ അത് അനേകര്‍ക്ക് മുന്നില്‍ ക്രിസ്തീയ സാക്ഷ്യമായി മാറുകയാണ് ചെയ്യുന്നത്. ഇതിനെ കുറിച്ചുള്ള അവബോധം അനേകരില്‍ ജനിപ്പിക്കാനും ക്രിസ്തീയ മാതൃക പിഞ്ചെല്ലുവാനും ഇത് പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/Mirror/Mirror-2020-02-25-14:17:19.jpg
Keywords: വിഭൂ
Content: 12492
Category: 18
Sub Category:
Heading: മേഘാലയയിലെ ടൂറ രൂപതയുടെ സഹായ മെത്രാന്‍ പദവിയിലേക്ക് മലയാളി വൈദികന്‍
Content: ന്യൂഡല്‍ഹി: മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ടൂറ രൂപതയില്‍ ഫാദര്‍ സിജെ എന്നറിയപ്പെടുന്ന മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. മേഘാലയയിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ടൂറ രൂപതയുടെ ബിഷപ്പ് ഡോ. ആന്‍ഡ്രൂ മാരക്കാണ്. രൂപതയുടെ പ്രൊക്യൂറേറ്ററായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം. 1960 ജൂലൈ 14നു കറുകുറ്റി ചിറയ്ക്കല്‍ അയിരൂക്കാരന്‍ പരേതരായ ജോസഫ്അന്നം ദമ്പതികളുടെ മൂത്ത മകനായി ജനിച്ച മോണ്‍. ജോസ് 1976ല്‍ ടൂറ രൂപതയില്‍ വൈദികവിദ്യാര്‍ഥിയായി. ഷില്ലോംഗിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയിലും െ്രെകസ്റ്റ് കിംഗ് കോളജിലും ഓറിയന്‍സ് തിയോളജിക്കല്‍ കോളജിലും വൈദികപഠനം പൂര്‍ത്തിയാക്കി. 1987 ഡിസംബര്‍ 29നു ടൂറ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് 1995ല്‍ റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1988ല്‍ സെല്‍സല്ല സെന്റ് ജോസഫ്‌സ് പള്ളിയില്‍ അസി.വികാരിയായി സേവനം തുടങ്ങിയ ഇദ്ദേഹം ദാലു സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ടൂറ സെന്റ് പീറ്റേഴ്‌സ് മൈനര്‍ സെമിനാരിയില്‍ റെക്ടറായും തുടര്‍ന്ന് രൂപത പ്രൊക്കുറേറ്ററും ചാന്‍സലറുമായും സേവനമനുഷ്ഠിച്ചു. 2011ല്‍ കത്തീഡ്രല്‍ വികാരിയായി. തുടര്‍ന്ന് ഓറിയന്‍സ് തിയോളജിക്കല്‍ കോളജില്‍ റെക്ടറായി പ്രവര്‍ത്തിച്ചു.
Image: /content_image/India/India-2020-02-25-03:16:30.jpg
Keywords: മലയാ
Content: 12493
Category: 18
Sub Category:
Heading: 'ക്രൈസ്തവരെ തേജോവധം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് കൂട്ടുനില്‍ക്കരുത്'
Content: കോട്ടയം: ക്രൈസ്തവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളനാപരമായി ചിത്രീകരിച്ചിട്ടുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കി ക്രൈസ്തവരെ തേജോവധം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് കൂട്ടുനില്‍ക്കരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. വിശ്വാസങ്ങളെ വ്രണപ്പെടുത്തുംവിധം ചില െ്രെകസ്തവ വിരുദ്ധ ശക്തികള്‍ തയാറാക്കുന്ന ഇത്തരം സിനിമകള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണം. യേശുവിന്റെ നാമം അവഹേളനാപരമായി സിനിമകളില്‍ ഉപയോഗിക്കുന്നതില്‍ ക്രൈസതവ വിശ്വാസികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ക്രൈസ്തവരെ അവഹേളിച്ച് പണം സമ്പാദിക്കാന്‍ സിനിമ രംഗത്തുള്ളവര്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതില്നിണന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-25-03:24:32.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 12494
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന് 25 വര്‍ഷം
Content: കൊച്ചി: ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവത്യാഗത്തിന് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷം. റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടശേഷമുള്ള മൂന്നാമത്തെ തിരുനാള്‍ ദിനം കൂടിയാണിന്ന്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്. സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്. #{blue->none->b->Must Read: ‍}# {{സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകി മാനസാന്തരപ്പെട്ടത് എങ്ങനെ?-> http://www.pravachakasabdam.com/index.php/site/news/4495}} ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി സമന്ദര്‍സിംഗ് നിറകണ്ണുകളോടെ എത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-25-03:41:14.jpg
Keywords: മരിയയുടെ
Content: 12495
Category: 13
Sub Category:
Heading: വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന് 27 വര്‍ഷം
Content: കൊച്ചി: ഭാരതസഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവത്യാഗത്തിന് ഇന്നേക്ക് ഇരുപത്തിയേഴു വര്‍ഷം. റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടശേഷമുള്ള അഞ്ചാമത്തെ തിരുനാള്‍ ദിനം കൂടിയാണിന്ന്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്. സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു. ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്. #{blue->none->b->Must Read: ‍}# {{സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകി മാനസാന്തരപ്പെട്ടത് എങ്ങനെ?-> http://www.pravachakasabdam.com/index.php/site/news/4495}} ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി സമന്ദര്‍സിംഗ് നിറകണ്ണുകളോടെ എത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-25-04:02:55.jpg
Keywords: മരിയയുടെ, റാണി
Content: 12496
Category: 1
Sub Category:
Heading: കൊറോണ: ഉത്തര ഇറ്റലിയിലും ദേവാലയ ശുശ്രൂഷകള്‍ റദ്ദാക്കി
Content: മിലാന്‍: കൊറോണ വൈറസ് അതീവ ഗുരുതരമായ വിധത്തില്‍ പടരുന്ന സാഹചര്യത്തില്‍ ഉത്തര ഇറ്റലിയിലെ ഏതാനും രൂപതകൾ വിശുദ്ധ കുർബാനയും മറ്റ് കൂദാശ ശുശ്രൂഷകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി. കഴിഞ്ഞയാഴ്ച ഉത്തര ഇറ്റലിയിലെ ഏതാനും സ്ഥലങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വൈറസ് നിയന്ത്രണ വിധേയമാകുന്നതുവരെ കൈകളിൽ മാത്രം വിശുദ്ധ കുർബാന സ്വീകരിക്കണമെന്നു ഏതാനും രൂപതകൾ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ലോമ്പാർഡി, വെനീറ്റ നഗരങ്ങളുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഇറ്റാലിയൻ സർക്കാർ ചുമത്തി കഴിഞ്ഞു. ഫെബ്രുവരി 23നു വൈകുന്നേരം മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിശുദ്ധ കുർബാന അർപ്പണം ഉണ്ടാകില്ലായെന്ന് മിലാൻ അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മിലാൻ കത്തീഡ്രലിലേക്കുളള സന്ദർശകരുടെ പ്രവേശനാനുമതിയും നിരോധിച്ചിരിക്കുകയാണ്. വെനീസ് പാത്രിയാർക്കീസായ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മോറഗ്ലിയ ആരാധനകൾക്കും, മാമോദീസയ്ക്കും, കുരിശിന്റെ വഴിയ്ക്കുമുൾപ്പെടെ മാർച്ച് ഒന്നാം തീയതി വരെ നിയന്ത്രണമേർപ്പെടുത്തി. ടൂറിൻ രൂപതയിലും മറ്റു ചില രൂപതകളിലും സമാനമായ നിയന്ത്രണമുണ്ട്. പാദുവയിൽ വിശുദ്ധ അന്തോണിസിന്റെ ബസിലിക്ക പ്രാർത്ഥനയ്ക്കായി തുറന്ന് കിടക്കുമെങ്കിലും, കുർബാന അർപ്പണത്തിനും, മറ്റ് പരിപാടികൾക്കും നിയന്ത്രണമുണ്ട്. ബസിലിക്കയുടെ മ്യൂസിയം മാർച്ച് ഒന്നാം തീയതി വരെ അടച്ചിട്ടിരിക്കുകയാണ്. കൊറോണ പകർച്ചവ്യാധിയിൽ ദുരിതമനുഭവിക്കുന്നവരെയും, അവരുടെ പ്രിയപ്പെട്ടവരെയും വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിനായി സമർപ്പിക്കുകയാണെന്ന് ബസിലിക്കയുടെ ചുമതലയുള്ള ഫ്രാൻസിസ്കൻ സന്യാസികൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയുള്ള കണക്കെടുത്തു നോക്കുമ്പോൾ ഇറ്റലിയിൽ ഏകദേശം 219 ആളുകളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയുടെ ഹെനാൻ പ്രവിശ്യയിൽ പിറവിയെടുത്ത പകർച്ചവ്യാധിയാണ് കൊറോണ വൈറസ്. ന്യൂമോണിയ, കിഡ്നി തകരാർ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കൊറോണ വൈറസ് ബാധ കാരണമായേക്കാം. കൊറോണ വൈറസ് മൂലം ചൈനയിൽ ഇതുവരെ 2442 പേരാണ് മരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-25-04:38:32.jpg
Keywords: കൊറോണ,
Content: 12497
Category: 1
Sub Category:
Heading: ഭാരതത്തില്‍ ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണത്തിന് റോമിൽ മതാന്തര പ്രാർത്ഥന യോഗം
Content: റോം: ഭാരതത്തില്‍ ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണത്തിനും ഐക്യത്തിനും റോമിൽ മതാന്തര പ്രാർത്ഥന യോഗം നടന്നു. ഫെബ്രുവരി 21നു വൈകുന്നേരം അഞ്ച് മണിക്ക് റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രാര്‍ത്ഥനയില്‍ വൈദികരും സന്യസ്ഥരും ഉള്‍പ്പെടെ ഇരുന്നൂറ്റിയന്‍പതോളം പേര്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമത്തെ കേന്ദ്രീകരിച്ച് ഭാരതത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥന നടന്നത്. ഗായകസംഘം ആലപിച്ച 'അസതോമ സത്ഗമയ' എന്ന പരമ്പരാഗത ഗാനത്തോടെയാണ് പ്രാർത്ഥന ആരംഭിച്ചത്. തുടര്‍ന്നു വിവിധ മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള വായനകൾ ഉണ്ടായിരുന്നു. ബൈബിളിൽ നിന്ന് അഷ്ട സൗഭാഗ്യങ്ങളാണ് പാരായണം ചെയ്തത്. ഓരോ വായനയ്ക്കും ശേഷം നിശബ്ദമായ ധ്യാനവും സ്തുതിഗീതവും ആലപിക്കപ്പെട്ടു. പ്രാർത്ഥനയുടെ അവസാനം വൈഷ്ണവ ജനതോ എന്ന ഗാനവും എല്ലാവരും ചേര്‍ന്ന് ആലപിച്ചു. ഏതെങ്കിലും പാർട്ടിയുടെയോ, സമൂഹത്തിന്‍റെയോ, സംഘടനയുടെയോ ഭാഗമായല്ല മറിച്ച് രാജ്യത്തിന് വേണ്ടിയുള്ള പൗര സമൂഹമാണ് ഈ പ്രാർത്ഥനാ യോഗത്തിനായി പ്രവര്‍ത്തിച്ചതെന്നു ഫാ. സേവ്യർ ജോസഫ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങൾ പരിരക്ഷിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിക്കും ഇറ്റലിയിലെ ഇന്ത്യൻ അംബാസഡര്‍ക്കും അയയ്ക്കാനുള്ള കത്തില്‍ എല്ലാവരും ഒപ്പുവെച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എല്ലാവരും ഏറ്റ് ചൊല്ലി. തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെയാണ് മതാന്തര പ്രാർത്ഥന യോഗം സമാപിച്ചത്.
Image: /content_image/News/News-2020-02-25-06:41:12.jpg
Keywords: ഭാരത, ഇന്ത്യ
Content: 12498
Category: 1
Sub Category:
Heading: ദരിദ്രർക്ക് ചികിത്സ നൽകാനായി ഡൊമിനിക്കൻ സഭയുടെ സെമിനാരി ആശുപത്രിയാക്കി
Content: പെറു: ദരിദ്രരായവർക്ക് ചികിത്സ നൽകുകയെന്ന ലക്ഷ്യവുമായി ഡൊമിനിക്കൻ സഭ പെറുവിൽ പുതിയ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ഡൊമിനിക്കൻ സഭയുടെ ഒരു സെമിനാരിയാണ് നവീകരിച്ച് ദി ഹോസ്പിറ്റൽ ഓഫ് ദി ചാരിറ്റി ഓഫ് സെന്റ് മാർട്ടിൻ ഡി പോറസ് എന്ന് പേരിട്ടിരിക്കുന്ന ആശുപത്രിയാക്കി മാറ്റിയത്. ഫാ. ലൂയി എൻട്രിക് റാമിറസ് കമാചോയും, ഫാ. റോമുളൊ വാസ്കുസ് ഗവീഡിയയുമാണ് ആശുപത്രിയുടെ നേതൃ പദവിയിലുള്ളത്. ഡൊമിനിക്കൻ സഭയുടെ തുടക്കക്കാരനായ വിശുദ്ധ ഡൊമിനിക്കിന്റെയും, വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെയും ജീവിത മാതൃക പ്രചോദനമായി സ്വീകരിച്ചാണ് ദരിദ്രർക്ക് സേവനം നൽകാനായി ആശുപത്രി ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ഫാ. ലൂയി എൻട്രിക് റാമിറസ് പറഞ്ഞു. അക്കാദമിക കാര്യങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, അതിനാലാണ് സമൂഹത്തിൽ ദുരിതങ്ങൾ നേടുന്നവരെ സഹായിക്കാനായി ഇങ്ങനെയുള്ള സംരംഭം തുടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നാലുവർഷമായി ആരോഗ്യ മേഖലയിൽ സേവനം ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഇതിനേക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ആശുപത്രി നിർമ്മാണത്തിലേക്ക് നയിച്ചത്. മറ്റുള്ളവരെ സഹായിക്കാനായാണ് നമ്മളെല്ലാവരും പ്രത്യേകിച്ച് കത്തോലിക്കാ വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഫാ. റാമിറസ് വിശദീകരിച്ചു. മനുഷ്യത്വതോടു കൂടി വേണം ആശുപത്രിയിൽ വരുന്ന ഓരോ രോഗിയെയും പരിചരിക്കാനെന്ന് ആശുപത്രി ജീവനക്കാരെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2020-02-25-07:49:41.jpg
Keywords: പെറു
Content: 12499
Category: 10
Sub Category:
Heading: മാനസാന്തരത്തിന്റെ അടിയന്തര ആവശ്യത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് പാപ്പയുടെ നോമ്പുകാല സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ പൗലോസ് അപ്പോസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാമത്തെ ലേഖനത്തിലെ "ഞങ്ങള്‍ വഴി ദൈവം നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോട് രമ്യതപ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്" (2 കോറി. 5:20) എന്ന വചനമാണ് പാപ്പയുടെ 2020 നോമ്പുകാല സന്ദേശത്തിന്‍റെ മുഖ്യ പ്രമേയം. വ്യക്തിപരമായ മനപരിവര്‍ത്തനത്തിന്റെ അടിയന്തിര ആവശ്യമുണ്ടെന്നും അതില്ലെങ്കില്‍, സാത്താന്റെ പ്രലോഭനങ്ങളും തിന്മയുടെ സാന്നിധ്യവും ഭൂമിയില്‍ നരകം സൃഷ്ടിക്കുമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. യേശുവിന്റെ മരണത്തിനും, പുനരുത്ഥാനത്തിനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാനുള്ള ഒരവസരം കൂടിയാണ് ഈ നോമ്പുകാലത്തിലൂടെ ദൈവം നമുക്ക് തന്നിരിക്കുന്നതെന്നും ഇത്തവണ നമ്മുടെ മാനസാന്തരത്തെ നിസ്സാരമായി കാണരുതെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. മാനസാന്തരത്തിനായി ക്ഷണിക്കുന്ന പെസഹാരഹസ്യത്തെ ആശ്ലേഷിക്കാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളോടു ആഹ്വാനം ചെയ്തു. പെസഹാരഹസ്യത്തെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുകയെന്നാല്‍, യുദ്ധങ്ങള്‍ക്കും, വിവിധതരം അക്രമങ്ങള്‍ക്കും ഇരകളാകുന്ന ജനിക്കാനിരിക്കുന്ന ശിശുക്കള്‍ മുതല്‍, പ്രായമായവര്‍ വരെയുള്ള നിഷ്കളങ്കരിലൂടെ മുറിവേല്‍ക്കപ്പെടുന്ന ക്രൂശിതനായ ക്രിസ്തുവിനോടു അനുതാപം തോന്നുകയാണ്. അമിതമായ ലാഭേച്ച, പാരിസ്ഥിതിക പ്രശ്നങ്ങള്‍, മനുഷ്യക്കടത്ത് തുടങ്ങിയവയേയും ക്രിസ്തുവിന്റെ മുറിവുകള്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥന ഒരു കടമയെന്നതിനേക്കാള്‍ ഉപരിയായി നമ്മെ നിലനിര്‍ത്തുന്ന ദൈവസ്നേഹത്തിനു പ്രത്യുത്തരം നല്‍കുവാനുള്ള നമ്മുടെ ആവശ്യത്തിന്റെ പ്രകാശനമാണെന്ന കാര്യവും പാപ്പ ആവര്‍ത്തിച്ചിട്ടുണ്ട്. ദൈവത്തോട് അനുരഞ്ജിതരാകുവാനും, പെസഹാ രഹസ്യങ്ങളില്‍ കണ്ണുകള്‍ ഉറപ്പിക്കുവാനും, മാനസാന്തരപ്പെട്ട് ദൈവവുമായി തുറവിയോട് ആത്മാര്‍ത്ഥമായി സംവദിക്കുവാന്‍ സഹായിക്കണമെന്ന് പരിശുദ്ധ കന്യകാമാതാവിനോട് അപേക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പയുടെ ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശം അവസാനിക്കുന്നത്. ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 7-ന് ഒപ്പിട്ടിരിക്കുന്ന സന്ദേശം ഇക്കഴിഞ്ഞ ഫെബ്രുവരി 24-നാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-25-09:47:25.jpg
Keywords: നോമ്പ