Contents

Displaying 12151-12160 of 25152 results.
Content: 12470
Category: 1
Sub Category:
Heading: വിശുദ്ധ കുർബാനയ്ക്കിടയിൽ കൈയ്യടി വേണ്ട: ഫിലിപ്പീൻസ് മെത്രാന്റെ നിർദ്ദേശം
Content: മനില: വിശുദ്ധ കുർബാനയ്ക്കിടയിൽ കൈയ്യടി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച്കൊണ്ട് ഫിലിപ്പീൻസിലെ ലിംഗായൻ- ഡകുപ്പൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായ സോക്രട്ടിസ് വില്ലേഗാസ്, നോമ്പുകാലത്തിനു മുന്നോടിയായുള്ള ഇടയ സന്ദേശം അതിരൂപതയിലെ ഇടവക ദേവാലയങ്ങൾക്ക് നൽകി. വിശുദ്ധ കുർബാനയെന്നത് ആനന്ദകരമായ ഒരു വിരുന്നും, കാൽവരിയുടെ ഓർമ്മയുമാണെന്നും കൈയ്യടിക്കുന്നത്, ക്രൈസ്തവ ആരാധനക്രമത്തിന്റെയും ആരാധനയുടെയും, അർത്ഥതലങ്ങൾക്ക് പ്രാധാന്യം നൽകാത്തതിനു തുല്യമാണെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. ക്രിസ്തുവിൻറെ ബലി നടക്കുന്ന സമയത്ത് കാൽവരിയിൽ സന്നിഹിതനായിരുന്നെങ്കിൽ നമ്മൾ അവിടെവച്ച് കൈയടിക്കുമായിരുന്നോ എന്ന പ്രസക്തമായ ചോദ്യമാണ് ബിഷപ്പ് ഉന്നയിക്കുന്നത്. പരിശുദ്ധ കന്യകാമറിയവും, ക്രിസ്തുവിനെ പ്രിയപ്പെട്ട ശിഷ്യനായ യോഹന്നാനും, കൈയടിക്കുമായിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. വിശുദ്ധ കുർബാന എന്നത് ക്രിസ്തു കടന്നുപോയ വേദനനിറഞ്ഞ നിമിഷങ്ങളുടെ പുനരാവിഷ്കരണമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വിശദീകരിച്ചു. കൈയടിയിലൂടെ വിശ്വാസി സമൂഹത്തിന്റെ ശ്രദ്ധ നേടാതെ, പ്രചോദനം നൽകുന്ന ഒരു ദിവ്യബലി സന്ദേശത്തിലൂടെ, ജനങ്ങളുടെ ശ്രദ്ധ നേടണമെന്നും സോക്രട്ടിസ് വില്ലേഗാസ് പറഞ്ഞു. അഭിനന്ദന സന്ദേശം നൽകേണ്ടി വന്നാൽ, ദേവാലയത്തിന് സംഭാവന നൽകിയ ആളുടെ പേര് പോലുള്ളവ ഒഴിവാക്കണമെന്നും ആർച്ച് ബിഷപ്പ് നിർദ്ദേശിച്ചു. അങ്ങനെയുള്ളവ ചെയ്യേണ്ടത് വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ്. നോമ്പുകാലത്ത് മാത്രമല്ല, അതിനു ശേഷമുള്ള ദിവസങ്ങളിലും വിശുദ്ധ കുർബാന മധ്യേ കൈയടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും സോക്രട്ടിസ് വില്ലേഗാസിന്റെ സന്ദേശത്തിലുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-21-23:40:27.jpg
Keywords: വിശുദ്ധ കുര്‍ബാ
Content: 12471
Category: 1
Sub Category:
Heading: ലണ്ടന്‍ കത്തീഡ്രലില്‍ ഐ‌എസ് ബോംബാക്രമണത്തിനു പദ്ധതിയിട്ടിരിന്നു: പ്രതിയുടെ കുറ്റസമ്മതം
Content: ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോള്‍സ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ബോംബാക്രമണത്തിനു പദ്ധതിയിട്ട കേസില്‍ പിടിയിലായ സഫിയ അമീറ ഷെയ്ഖ് (36) കുറ്റം സമ്മതിച്ചു. ഓള്‍ഡ് ബെയ്ലി കോടതിയില്‍ ജസ്റ്റീസ് സ്വീനിയുടെ മുന്പാകെ ഇന്നലെ നല്‍കിയ മൊഴിയിലാണ് കത്തീഡ്രലില്‍ ആക്രമണത്തിനു പദ്ധതിയിട്ട വിവരം ഷെയ്ഖ് സമ്മതിച്ചത്. കത്തീഡ്രലില്‍ ചാവേര്‍ ആക്രമണം നടത്തി കഴിയുന്നത്ര പേരെ വകവരുത്തുകായിരുന്നു ലക്ഷ്യമെന്നും അവര്‍ വെളിപ്പെടുത്തി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ റിപ്പോര്‍ട്ടര്‍ എന്നറിയപ്പെടുന്ന സഫിയ കഴിഞ്ഞ വര്‍ഷമാണ് പിടിയിലായത്. മിഡില്‍സെക്‌സിലെ ഹെയ്‌സ് സ്വദേശിനിയായ ഇവരുടെ ആദ്യപേര് മിച്ചല്‍ റെംസ്ഡന്‍ എന്നാണ്. 2007ലാണ് മതം മാറി പേരു മാറ്റിയത്. മഫ്തിയില്‍ ഇവരെ സമീപിച്ച പോലീസുകാരനോട് സ്‌ഫോടനത്തിനാവശ്യമായ ബോംബുകള്‍ നല്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റിലായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-21-23:54:21.jpg
Keywords: ഇസ്ലാമിക് സ്റ്റേ, ഐ‌എസ്
Content: 12472
Category: 18
Sub Category:
Heading: വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നു ലത്തീന്‍ സഭ
Content: കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് അടിത്തറ പാകിയ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നു ലത്തീന്‍സഭ. കെആര്‍എല്‍സിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എയ്ഡഡ് മേഖലയുമായി ബന്ധപ്പെട്ടു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകളും കണക്കുകളും വിവേചനപരവും വസ്തുതാവിരുദ്ധവുമാണെന്ന് യോഗം വിലയിരുത്തി. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, സംരക്ഷിത അധ്യാപകരുടെ എണ്ണം എന്നിവ സംബന്ധിച്ചുള്ള പ്രസ്താവന സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യതയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളോടുള്ള വിമര്‍ശനങ്ങളോടു മുഖ്യമന്ത്രിയുടെ പ്രകോപനപരമായ നിലപാടിലും യോഗം കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി എയ്ഡഡ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സ്വകാര്യമേഖലയെ ഒഴിവാക്കി കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയെക്കുറിച്ച് ചിന്തിക്കുന്നത് മൗഢ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. 12 ലത്തീന്‍ രൂപതകളില്‍നിന്നുള്ള വിദ്യാഭ്യാസ ഡയറക്ടര്‍മാരും കോര്‍പറേറ്റ് മാനേജര്‍മാരും വിദ്യാഭ്യാസമേഖലയിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍ സമകാലിക സാഹചര്യങ്ങളും സര്‍ക്കാര്‍ നിലപാടുകളും വിശദീകരിച്ചു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരേയുള്ള പ്രമേയം പാസാക്കി. തുടര്‍ നടപടികള്‍ക്കായി 12 അംഗ ഉപസമിതിയെ യോഗം നിയോഗിച്ചു. കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസാണ് ഉപസമിതിയുടെ കണ്‍വീനര്‍. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, യുവജന കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ സണ്ണി, തോമസ് കെ. സ്റ്റീഫന്‍, ജെസി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-22-00:03:39.jpg
Keywords: വിദ്യാഭ്യാ
Content: 12473
Category: 18
Sub Category:
Heading: 'ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുന്ന സിനിമകള്‍ ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം'
Content: കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങളെയും ധാര്‍മികമൂല്യങ്ങളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വിധം സിനിമകള്‍ ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നു പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. ക്രൈസ്തവ ആചാരങ്ങളെ പൊതുസമൂഹത്തില്‍ വികലമായി ചിത്രികരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ക്രൈസ്തവ വിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കുന്നവര്‍ക്കു പങ്കുണ്ട്. ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിച്ചു തേജോവധം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളെ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായും നേരിടുമെന്ന്‍ യോഗം വിലയിരുത്തി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ മുന്‍ പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിന്‍ ഭാരവാഹികളായ സാജു അലക്‌സ്, ബെന്നി ആന്റണി, തൊമ്മി പീഡിയത്ത്, ജോസ്‌കുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, ആന്റണി തൊമ്മന, തോമസ് ആന്റണി, സൈമണ്‍ ആനപ്പാറ, രൂപത പ്രസിഡന്റുമാരായ ബേബി പെരുമാലില്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, സിനി ജിബു, ഡോ. കെ.പി. സാജു, ബിജു കുണ്ടുകുളം, തോമസ് ആന്റണി, ഐപ്പച്ചന്‍ തടക്കാട്ട്, ജോസ്‌കുട്ടി മടപ്പള്ളില്‍, തന്പി എരുമേലിക്കര എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-22-00:12:00.jpg
Keywords: സിനിമ, അവഹേളന
Content: 12474
Category: 13
Sub Category:
Heading: വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ സ്ഥിരീകരിച്ചതോടെയാണ് നാമകരണ നടപടി ത്വരിതഗതിയിലായത്. വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചുവിന് വെള്ളിയാഴ്ച (21/02/20) അനുവദിച്ച കൂടിക്കാഴ്ച വേളയില്‍ പാപ്പ അധികാരപ്പെടുത്തിയതനുസരിച്ചു ദൈവസഹായം പിള്ള ഉള്‍പ്പെടെ എട്ടോളം പേരുടെ നാമകരണം സംബന്ധിച്ച പ്രഖ്യാപനം തിരുസംഘം നടത്തിയിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്. തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു. ‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്ന ദൈവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു. 2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദൈവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദൈവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്ക സഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അന്നത്തെ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, ഇന്ത്യന്‍ മനഃസാക്ഷിയുടെയും തമിഴിന്റെയും പ്രതീകമായാണ് ദൈവസഹായം പിള്ളയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധമുള്ള സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണ്. നാഗര്‍കോവിലിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലെ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ എന്നും ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുചെല്ലുന്നത്. ജനുവരി 14നാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-22-14:03:26.jpg
Keywords: രക്തസാക്ഷി
Content: 12475
Category: 1
Sub Category:
Heading: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ വിരമിക്കല്‍ പ്രഖ്യാപിച്ചു
Content: ഇര്‍ബില്‍: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ കാതോലിക്കോസ് പാത്രിയാർക്കീസ് മാർ ഗീവർഗീസ് മൂന്നാമൻ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ അസ്സീറിയന്‍ മെത്രാനായ മാര്‍ അവാ റോയെല്‍, അസ്സീറിയന്‍ ബിഷപ്പ് സിനഡിന്റെ സെക്രട്ടറി എന്നിവര്‍ ഒപ്പിട്ട് ഫെബ്രുവരി 19-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ആഗോള തലത്തില്‍ ചിതറിക്കിടക്കുന്ന അസ്സീറിയന്‍ മെത്രാന്മാര്‍ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് മാര്‍ ഗീവര്‍ഗീസ്‌ മൂന്നാമന്‍ എഴുതിയ കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത്. ഇറാഖി കുര്‍ദ്ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലില്‍ ഏപ്രില്‍ 22 മുതല്‍ 27 വരെ നടക്കുന്ന അസ്സീറിയന്‍ മെത്രാന്‍മാരുടെ സിനഡില്‍ പങ്കെടുക്കുവാന്‍ മെത്രാന്മാരെ പാത്രിയാര്‍ക്കീസ് തന്റെ കത്തിലൂടെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ജര്‍മ്മനിയിലായിരുന്നപ്പോള്‍ നേരിട്ട ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും മോചിതനായെങ്കിലും തന്നില്‍ നിക്ഷിപ്തമായ മഹത്തായ ദൗത്യവുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുക നിലവിലെ സാഹചര്യത്തില്‍ അസാധ്യമായതിനാല്‍ വേണ്ടത്ര ആലോചനക്കും പ്രാര്‍ത്ഥനക്കും ശേഷം പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പാത്രിയാര്‍ക്കീസ് പദവിയും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും ഒഴിയുവാന്‍ പാത്രിയാര്‍ക്കീസ് തീരുമാനിച്ചുവെന്നാണ് റോയെല്‍ മെത്രാന്‍ ഒപ്പിട്ടിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലും, ദൈവേഷ്ടത്താലും പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കുവാന്‍ മെത്രാന്മാരെ സഹായിക്കുവാന്‍ തിരുസഭയുടെ അധിപനായ കര്‍ത്താവായ യേശുവിനോട് പ്രാര്‍ത്ഥിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. 2015 സെപ്റ്റംബര്‍ 16-നാണ് കിഴക്കന്‍ അസീറിയന്‍ സഭയുടെ 121-മത് കാതോലിക്കോസായി മാർ ഗീവർഗീസ് അവരോധിതനാകുന്നത്. സമാധാനത്തിന്റെ വക്താവായിട്ടായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 2016 നവംബറില്‍ റോമില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി നടന്ന ആദ്യ കൂടിക്കാഴ്ചയില്‍ മദ്ധ്യപൂര്‍വ്വേഷ്യയിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ പൗരസ്ത്യ സഭാ തലവന്‍മാരുടെ കൂടിക്കാഴ്ച സംഘടിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ചാണ് പാപ്പ 2018 ജൂലൈ 7ന് ബാരിയില്‍ എക്യുമെനിക്കല്‍ യോഗം വിളിച്ചു ചേര്‍ത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-22-14:43:08.jpg
Keywords: പൗരസ്ത്യ
Content: 12476
Category: 1
Sub Category:
Heading: ഭാരത സന്ദര്‍ശനത്തില്‍ ഡൊണാള്‍ഡ് ട്രംപ് മതസ്വാതന്ത്ര്യ വിഷയം ചര്‍ച്ചയാക്കും
Content: വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാരത സന്ദര്‍ശനത്തില്‍ മതസ്വാതന്ത്ര്യവിഷയം ഉന്നയിക്കുമെന്നു വൈറ്റ് ഹൗസ്. നാളെയും ചൊവ്വാഴ്ചയുമാണു ട്രംപ് ഇന്ത്യയില്‍ ഉണ്ടാവുക. ഗുജറാത്തിലെ അഹമ്മദാബാദ്, ഉത്തര്‍പ്രദേശിലെ ആഗ്ര, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണു ട്രംപിന്റെ സന്ദര്‍ശനം. പൊതുചടങ്ങുകളിലും ഔദ്യോഗിക ചര്‍ച്ചകളിലും ഈ വിഷയം ഉന്നയിക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മതസ്വാതന്ത്ര്യം കുറയ്ക്കുന്ന ഘടകമാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു. തീവ്രഹിന്ദുത്വ പാര്‍ട്ടിയായ ബി‌ജെ‌പിയുടെ കീഴില്‍ ഭാരതത്തിലെ ക്രൈസ്തവര്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെ സംബന്ധിച്ചു നിരവധി സംഘടനകള്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചു അമേരിക്കയില്‍ നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ്- നാഷ്ണൽ സിഖ് കൗൺസിൽ നേതാക്കള്‍ നേരത്തെ യോഗം കൂടിയിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന യോഗത്തില്‍ വംശീയത, ന്യൂനപക്ഷ പ്രീണനം, മത വിവേചനം എന്നിവയ്ക്കെതിരായ പോരാട്ടത്തിന് പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായാണ് യോഗത്തില്‍ പ്രതിനിധികള്‍ സംസാരിച്ചത്. ഇത്തരത്തില്‍ സിഖ് വിശ്വാസി സമൂഹം ക്രിസ്ത്യൻ സഭകളുമായി ആദ്യമായി ഇടപ്പെട്ടത് മതസ്വാതന്ത്ര്യ വിഷയത്തിന് വേണ്ടിയായിരിന്നു എന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-23-01:01:47.jpg
Keywords: ഭാരത, പീഡന
Content: 12477
Category: 18
Sub Category:
Heading: ദൈവസഹായം പിള്ള വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതില്‍ സന്തോഷമറിയിച്ച് കെ‌സി‌ബി‌സി
Content: കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദൈവസഹായം പിള്ള വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതിലുള്ള അതിയായ സന്തോഷം ഭാരതത്തിലെ എല്ലാ ക്രൈസ്തവരോടും ദൈവവിശ്വാസികളോടുമായി പങ്കുവയ്ക്കുന്നുവെന്നു കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നമ്മുടെ നാട്ടിലെ മതസൗഹാര്‍ദത്തിനും ജനങ്ങളുടെ ഐക്യത്തിനും ദൈവസഹായംപിള്ള എന്നും ശക്തിപകരുമെന്നതില്‍ സംശയമില്ല. കന്യാകുമാരി ജില്ലയില്‍ 14 വര്‍ഷം തക്കല രൂപതാമെത്രാനായി ശുശ്രൂഷചെയ്ത ആളെന്ന നിലയ്ക്ക് ദേവസഹായംപിള്ളയുടെ ജീവിതസാക്ഷ്യം തനിക്കു സുവിദിതമാണെന്ന് അദ്ദേഹം പറഞ്ഞു. കന്യാകുമാരി ജില്ലയുടെ വീരപുത്രനാണ് നാകരണം ചെയ്യപ്പെടുന്ന ദൈവസഹായംപിള്ള. തമിഴിന്റെയും മലയാളത്തിന്റെയും ഹൈന്ദവ ധര്‍മത്തിന്റെയും ക്രിസ്തീയ വിശ്വാസത്തിന്റെയും ഇഴയടുപ്പം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ട്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള ഐക്യത്തിന്റെയും വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മിലുള്ള താദാത്മീകരണത്തിന്റെയും വലിയൊരു മാതൃക അദ്ദേഹത്തിന്റെ ജീവിതത്തില്‍ നമുക്കു കാണാം. ഭാരതത്തിലെ സഭ ജന്മംകൊടുത്ത ഈ ധന്യാത്മാവിനെ നമ്മുടെ ജീവിതങ്ങളിലേക്കു നമുക്ക് ഏറ്റുവാങ്ങാം. ദൈവവിശ്വാസത്തിലും രാജ്യസ്‌നേഹത്തിലും ഒരുപോലെ വളരാന്‍ ദൈവസഹായംപിള്ളയുടെ ജീവിതം നമുക്കു പ്രചോദനമാകട്ടെയെന്നും മാര്‍ ആലഞ്ചേരി ആശംസിച്ചു.
Image: /content_image/India/India-2020-02-23-01:30:44.jpg
Keywords: ദേവസഹായം
Content: 12478
Category: 18
Sub Category:
Heading: ദൈവസഹായം പിള്ളയുടെ നാമകരണം അഭിമാനകരമെന്ന് ക്ലീമിസ് കാതോലിക്കാ ബാവ
Content: തിരുവനന്തപുരം: അല്‍മായ പ്രേഷിതനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന വിവരം അഭിമാനത്തോടെയാണ് ഭാരതസഭ സ്വീകരിക്കുന്നതെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ക്രിസ്തുസുവിശേഷത്തിനായി സ്വന്തം ജീവന്‍ നല്‍കിയ ദൈവസഹായംപിള്ള ഈ കാലഘട്ടത്തില്‍ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോകുന്ന സഭയ്ക്കു ശക്തമായ ആവേശമാണു നല്‍കുന്നത്. ഒരു അല്‍മായ പ്രേഷിതന്റെ നാമകരണത്തിലൂടെ കുടുംബങ്ങള്‍ക്കു ലഭിക്കുന്ന പ്രചോദനവും അഭിമാനവും എടുത്തു പറയേണ്ടതാണ്. കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍നിന്നുമുള്ള ദേവസഹായം പിള്ളയുടെ വിശുദ്ധനാമകരണം കേരളസഭയ്ക്കും വലിയ അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2020-02-23-01:38:45.jpg
Keywords: രക്ത
Content: 12479
Category: 18
Sub Category:
Heading: സമര്‍പ്പിതര്‍ ആനന്ദത്തിന്റെ വക്താക്കള്‍: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കാക്കനാട്: ആന്തരിക ആനന്ദത്തിന്റെ വക്താക്കളാകാന്‍ വിളിക്കപ്പെട്ടവരാണ് സമര്‍പ്പിതരെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സന്യാസസമര്‍പ്പിതരുടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര്‍പ്പിത ദൈവവിളിയില്‍ അപജയങ്ങളുണ്ടാകുന്നത് ആത്മീയ ചൈതന്യം കുറയുന്നതിനാലാണെന്നും മാറുന്ന കാലത്തിനനുസരിച്ചുള്ള മെച്ചപ്പെട്ട പരിശീലനമാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി. ജീവിതത്തിന്റെ പരുക്കന്‍ ഭാവങ്ങളെ ദൈവാനുഭവത്തിലൂടെ ആനന്ദമാക്കി മാറ്റേണ്ടവരാണ് സമര്‍പ്പിതര്‍ എന്ന് അദ്ദേഹം പരിശീലകരെ ഓര്‍മ്മിപ്പിച്ചു. ഫാ. ഡോ. ഷാന്തി പുതുശേരി പി.ഐ.എം.ഇ., അഡ്വ. സി. ലിന്റ എസ്.കെ.ഡി., ഡോ. ഡോണ എസ്.സി.വി., സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാബിന്‍ കാരക്കുന്നേല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സി. ശുഭ എം.എസ്.ജെ., സി. അന്‍സ എം.എസ്.ജെ, സി. ജെയ്മി എം.എസ്.ജെ. തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-23-01:46:31.jpg
Keywords: സന്യസ്ത, സമര്‍പ്പിത