Contents
Displaying 12111-12120 of 25153 results.
Content:
12430
Category: 10
Sub Category:
Heading: അബോര്‍ഷനും സ്വവര്‍ഗ്ഗ വിവാഹത്തിനുമെതിരെ സംസാരിച്ചു: പ്രകോപിതരായി ഡെമോക്രാറ്റുകളുടെ ഇറങ്ങിപ്പോക്ക്
Content: വിര്‍ജീനിയ: അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയ ജനപ്രതിനിധി സഭയില്‍ പ്രാരംഭ പ്രാര്‍ത്ഥനക്കായി എത്തിയ സുവിശേഷ പ്രഘോഷകന്‍ ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ്ഗ വിവാഹത്തെയും കടുത്ത ഭാഷയില്‍ അപലപിച്ചതിനെ തുടര്‍ന്ന് ഡെമോക്രാറ്റ് പ്രതിനിധികളുടെ ഇറങ്ങിപ്പോക്ക്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ സെഷന്‍ തുടങ്ങുന്നതിന് മുന്‍പായുള്ള പ്രാരംഭ പ്രാര്‍ത്ഥനയ്ക്കായി എത്തിയ വാറെന്‍ടണിലെ ഫാദേഴ്സ് വേ ചര്‍ച്ചിലെ പാസ്റ്ററായ റവ. റോബര്‍ട്ട് എം. ഗ്രാന്റ് ജൂനിയറുടെ വാക്കുകളാണ് കടുത്ത ഗര്‍ഭഛിദ്ര അനുകൂലികളായ ഡെമോക്രാറ്റുകളെ പ്രകോപിപ്പിച്ചത്. പ്രാര്‍ത്ഥന മധ്യേ നടത്തിയ പ്രസംഗത്തില്‍ മതനിരപേക്ഷമായ സ്വതന്ത്ര ബില്ലുകള്‍ പാസ്സാക്കി ദൈവ കോപം ക്ഷണിച്ചു വരുത്തരുതെന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കുകയായിരിന്നു. പുതുതായി ഉണ്ടാക്കുന്ന നിയമങ്ങള്‍ വഴി സംസ്ഥാനത്തിന്റെ മേല്‍ ദൈവം കോപം ക്ഷണിച്ചുവരുത്തരുതെന്ന് അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു. ഭൂമിയുടെ മേലുള്ള ദൈവകോപത്തെപ്പറ്റി ബൈബിള്‍ ചരിത്രത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമ്മളും അതില്‍ നിന്നും ഒഴിവാക്കപ്പെട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രത്തെ കടുത്ത ഭാഷയില്‍ അപലപിച്ച അദ്ദേഹം ആസൂത്രിതമായ നാഗരിക വംശഹത്യയാണെന്നും ഇത് തടയുവാന്‍ പ്രതിനിധികള്‍ക്ക് കഴിയുമെന്നും പറഞ്ഞു. ഡെമോക്രാറ്റുകളുടെ രോഷത്തിനിടെ ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ‘ആമേന്‍’ പറയുന്നുണ്ടായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പുരുഷനും സ്ത്രീയും തമ്മിലുള്ള പാരമ്പര്യ വിവാഹ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം നിയമസാമാജികരോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ എല്ലീന്‍ ഫില്ലര്‍-കോണ്‍ പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ അദ്ദേഹം തന്റെ പ്രസംഗം തുടര്‍ന്നപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ഡെല്‍. മൈക്കേല്‍ വെബര്‍ട്ടാണ് അദ്ദേഹത്തെ പ്രാര്‍ത്ഥനക്കായി ക്ഷണിച്ചത്. ദശകങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് വിര്‍ജീനിയ ജെ\നറല്‍ അസംബ്ലിയുടെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കയ്യില്‍ വരുന്നത്. റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ മുന്‍പ് വോട്ടിംഗില്‍ തള്ളിക്കളഞ്ഞ ചില ബില്ലുകള്‍ പാസ്സാക്കിയെടുക്കുവാനുള്ള തന്ത്രപ്പാടിലാണ് ഡെമോക്രാറ്റുകള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-17-09:36:45.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ

12431
Category: 7
Sub Category:
Heading: എന്തിന് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം? ക്രൈസ്തവ മാതാപിതാക്കള്‍ കേട്ടിരിക്കേണ്ട സന്ദേശം
Content: "എന്തിന് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം?" ഇന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ മക്കള്‍ക്ക് ഇടയില്‍ ഉയര്‍ന്നു വരുന്ന ഒരു ചിന്താഗതിയാണ് ഇത്. പലപ്പോഴും മാതാപിതാക്കളും മതാധ്യാപകരും ഈ ചോദ്യത്തിന് മുന്നില്‍ പതറിപോകാറുമുണ്ട്. നമ്മുടെ മക്കൾ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം? എന്തുകൊണ്ട് മതാന്തര വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തണം? ക്രൈസ്തവ വിശ്വാസത്തിന് ഉടമകളായ ഓരോ മാതാപിതാക്കളും കേട്ടിരിക്കേണ്ട ശക്തമായ സന്ദേശവുമായി പെർമനന്റ് ഡീക്കന്‍ റവ. അനില്‍ ലൂക്കോസ്.
Image:
Keywords: മാതാപി

12432
Category: 1
Sub Category:
Heading: വിശുദ്ധനാട് സന്ദർശനത്തിന് ക്രൈസ്തവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാടും
Content: ചെന്നൈ: വിശുദ്ധ നാട് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന ക്രൈസ്തവർക്ക് സഹായവുമായി തമിഴ്നാട് സർക്കാരിന്റെ തീരുമാനം. തീർത്ഥാടനത്തിന് സാമ്പത്തിക സഹായം ആഗ്രഹിക്കുന്ന ക്രൈസ്തവരിൽ നിന്നും തമിഴ്നാട് ഭരണകൂടം അപേക്ഷകൾ ക്ഷണിച്ചു. ഇസ്രായേൽ, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന അറുനൂറ് ക്രൈസ്തവർക്കു ഇരുപതിനായിരം രൂപ വീതം സഹായം നൽകുവാനാണ് തീരുമാനം. ഇതില്‍ സന്യസ്തരായ അന്‍പത് പേര്‍ക്കു പ്രത്യേക റിസര്‍വേഷനുണ്ട്. ജെറുസലേം, ബേത്ലഹേം, നസ്രത്ത്, ജോർദാൻ നദി എന്നിങ്ങനെ ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങൾ സന്ദര്‍ശിക്കുന്ന പത്തുദിവസത്തെ യാത്രകൾക്കാണ് സാമ്പത്തിക സഹായം. ചെന്നൈ കളക്ടറേറ്റിന് പുറമെ {{ http://www.bcmbcmw.tn.gov.in/ -> http://www.bcmbcmw.tn.gov.in/ }} എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷകൾ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോമുകൾ ഫെബ്രുവരി 28നു മുൻപ് ചെന്നൈ ചെപ്പോക്കിലുള്ള ഡയറക്ടറേറ്റ് ഓഫ് മൈനോറിറ്റീസ് വെൽഫെയര്‍ ഓഫീസില്‍ ലഭിക്കണമെന്നും ചെന്നൈ കളക്ടർ ആർ സീതാലക്ഷ്മി പത്രകുറിപ്പിലൂടെ അറിയിച്ചു. നേരത്തെ വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള സാമ്പത്തിക സഹായം ആന്ധ്രപ്രദേശിലെ ജഗൻ മോഹൻ റെഡ്‌ഡി ഭരണകൂടം ഉയര്‍ത്തിയിരിന്നു. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവർക്ക് നാല്പതിനായിരം രൂപയിൽ നിന്നും അറുപതിനായിരമായും മൂന്ന് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ഇരുപതിനായിരം രൂപയിൽ നിന്നും മുപ്പതിനായിരമായുമാണ് കഴിഞ്ഞ നവംബര്‍ മാസത്തില്‍ സാമ്പത്തിക സഹായം വർദ്ധിപ്പിച്ചത്. ഇത്തരത്തില്‍ കേരള സര്‍ക്കാരും ന്യൂനപക്ഷ വേര്‍തിരിവ് അവസാനിപ്പിച്ച് ക്രൈസ്തവ സമൂഹത്തിന് വിശുദ്ധ നാട് സന്ദര്‍ശനത്തിന് ധനസഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു മത വിഭാഗത്തിന് വേണ്ടിയാണ് ചുക്കാന്‍ പിടിക്കുന്നതെന്ന വസ്തുതയാണ് നിലനില്‍ക്കുന്നത്. ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന ഭൂരിഭാഗം സ്കോളര്‍ഷിപ്പുകളും ഇതര അനുകൂല്യങ്ങളും 80:20 എന്ന അനുപാതത്തിലാണ് പങ്കുവെയ്ക്കപ്പെടുന്നത്. ഇതില്‍ 80%വും മുസ്ലിം വിഭാഗത്തിനു ലഭിക്കുമ്പോള്‍ ബാക്കി 20% മാത്രമാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ലഭിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-17-10:47:38.jpg
Keywords: ആന്ധ്ര, ന്യൂനപക്ഷ

12433
Category: 1
Sub Category:
Heading: ചൈനയുടെ കുരിശ് തകര്‍ക്കലിന്റെ മേല്‍നോട്ടക്കാരന്‍ ഹോങ്കോങ്ങിന്റെ പുതിയ തലവന്‍
Content: ബെയ്ജിംഗ്: ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ സേജിയാങ്ങിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ആയിരകണക്കിന് കുരിശുകള്‍ തകര്‍ത്തതിലൂടെ കുപ്രസിദ്ധി നേടിയ കടുത്ത ക്രൈസ്തവ വിരുദ്ധനായ സിയാ ബാവോലോങ് ഹോങ്കോങ്ങിലെ ചൈനയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ തലവനായി നിയമിതനായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അടുത്ത വിശ്വസ്തനായ സിയാ, ഴാങ് സിയാവോമിങ്ങിന് പകരമായിട്ടാണ് ഹോങ്കോങ്ങ് മക്കാവു അഫയേഴ്സ് ഓഫീസ് (HKMAO) ഡയറക്ടറായി നിയമിതനായിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ഉദ്യോഗസ്ഥ തലപ്പത്ത് നടത്തിയ അഴിച്ചു പണിയുടെ ഭാഗമായിട്ടാണ് സിയായുടെ നിയമനമെന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും, അര്‍ദ്ധ സ്വയംഭരണാവകാശമുള്ള ഹോങ്കോങ്ങിന്റെ മേലുള്ള ചൈനയുടെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ സൂചനയായിട്ടാണ് ഈ നിയമനത്തെ വിദഗ്ദര്‍ നോക്കികാണുന്നത്. 2003-2007 കാലയളവില്‍ സേജിയാങ് പ്രവിശ്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരിക്കെ ഷി ജിന്‍പിങ്ങിന്റെ ഡെപ്യൂട്ടിയായി സിയാ സേവനം ചെയ്തിട്ടുണ്ട്. ദേവാലയങ്ങളിലെ കുരിശുകള്‍ തകര്‍ത്തതിന്റെ പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. 2015-ല്‍ സേജിയാങ് പ്രവിശ്യയില്‍ മതസ്വാതന്ത്ര്യത്തിനെതിരെ നടന്ന നടപടികള്‍ക്ക് സിയാ നേരിട്ട് മേല്‍നോട്ടം വഹിക്കുകയായിരുന്നു. നിരവധി ദേവാലയങ്ങളുടെ മുകളിലെ കുരിശുകള്‍ക്ക് പുറമേ നിരവധി ആരാധനാലയങ്ങളും സിയായുടെ മേല്‍നോട്ടത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. 2018-ലാണ് ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് വൈസ് ചെയര്‍മാനും, സെക്രട്ടി ജെനറലുമായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. ഹോങ്കോങ്ങില്‍ നടന്ന മാസങ്ങളോളം നീണ്ട ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിലവിലെ ഡയറക്ടര്‍ ഴാങ് സിയാവോയ്ക്കു തന്റെ പദവി നഷ്ടപ്പെടുന്നതിന് കാരണമായത്. സിയായുടെ നിയമനം ഹോങ്കോങ്ങിനെ സംബന്ധിച്ചിടത്തോളം മോശം വാര്‍ത്തയാണെന്നു ചൈനീസ് യൂണിവേഴ്സിറ്റി പ്രൊഫസറായ വില്ലി ലാം പ്രതികരിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാനാണ് ഇതിലൂടെ ചൈന ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോങ്കോങ്ങിന്റെ മേലുള്ള തങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് കഴിഞ്ഞ നവംബറില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തില്‍ ചൈന വ്യക്തമാക്കിയിയിരിന്നു. സേജിയാങ് പ്രവിശ്യയിലായിരുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തിന്റെ നേര്‍ക്ക് നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികളുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം പലര്‍ക്കും സിയായോട് വിയോജിപ്പുണ്ടായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-17-12:12:41.jpg
Keywords: ചൈന, കുരിശ

12434
Category: 13
Sub Category:
Heading: ബുര്‍ക്കിനാ ഫാസോയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 24 പേരെ കൊലപ്പെടുത്തി
Content: വാഗദോഗു: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ആയുധധാരികള്‍ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ ദേവാലയം ആക്രമിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 24 പേരെ കൊലപ്പെടുത്തി. 18 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച യാഗാ പ്രവിശ്യയിലെ പാന്‍സിയിലുള്ള ദേവാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വിശ്വാസികളെ ആക്രമിച്ച ശേഷം ദേവാലയം അഗ്നിക്കിരയാക്കി. പ്രാര്‍ത്ഥന ശുശ്രൂഷ നടക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ചു നിര്‍ത്തിയശേഷം പുരുഷന്മാരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ബുന്‍ഡോര്‍ മേയര്‍ സിഹാന്റി ബ്രിഗാഡി പറഞ്ഞു. മൂന്നു പേരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. സമീപത്തെ കടകളില്‍നിന്ന് അരിയും എണ്ണയും കൊള്ളയടിച്ചുകൊണ്ടാണ് അക്രമികള്‍ സ്ഥലംവിട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മുന്‍ ഫ്രഞ്ച് കോളനിയായ ബുര്‍ക്കിനാഫാസോ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ്. അടുത്തകാലത്തായി ഇസ്ളാമിക തീവ്രവാദികളുടെ പ്രവര്‍ത്തനം അതിഭീകരമായ അവസ്ഥയില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച യാഗാ പ്രവിശ്യയില്‍ റിട്ടയേര്‍ഡ് പാസ്റ്ററെ അക്രമികള്‍ കൊലപ്പെടുത്തിയതും ഒരു പാസ്റ്ററെ തട്ടിക്കൊണ്ടു പോയതും ഇതില്‍ ഒടുവിലത്തെ സംഭവമാണ്. കഴിഞ്ഞവര്‍ഷം ബുര്‍ക്കിനാഫാസോയുടെ സമീപരാജ്യങ്ങളായ മാലി, നൈജര്‍ എന്നിവിടങ്ങളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ നാലായിരം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ഇതില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്. 60 ശതമാനം മുസ്ലീങ്ങള്‍ ഉള്ള ബുര്‍ക്കിനാ ഫാസോയില്‍ വെറും ഇരുപതു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-18-02:29:02.jpg
Keywords: ബുര്‍ക്കി

12435
Category: 18
Sub Category:
Heading: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വീണ്ടും സിബിസിഐ പ്രസിഡന്റ്
Content: ബംഗളൂരു: അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടന്നുവരുന്ന സിബിസിഐ ദ്വൈവാര്‍ഷിക സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. സിബിസിഐ പ്രഥമ വൈസ് പ്രസിഡന്റായി മലങ്കര കത്തോലിക്കാ സഭാ മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസും ദ്വിതീയ വൈസ് പ്രസിഡന്റായി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിലെ വസായ് ആര്‍ച്ച് ബിഷപ്പ് ഡോ. ഫെലിക്‌സ് ആന്തണി മച്ചാഡോ ആണ് പുതിയ സെക്രട്ടറി ജനറല്‍. രണ്ടുവര്‍ഷമാണ് ഇവരുടെ കാലാവധി. ഫ്രാൻസിസ് മാർപാപ്പയുടെ ഉപദേശകസമിതി അംഗം, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ്, ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് എന്നീ നിലകളിലും ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് പ്രവർത്തിച്ചിട്ടുണ്ട്. സിബിസിഐ മുൻ സെക്രട്ടറി ജനറലും ആഗ്ര അതിരൂപത മുൻ അധ്യക്ഷനുമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-18-03:13:27.jpg
Keywords: സിബിസിഐ

12436
Category: 18
Sub Category:
Heading: ഗര്‍ഭഛിദ്ര നിയമ ഭേദഗതി: ആശങ്ക രേഖപ്പെടുത്തി ലത്തീന്‍ മെത്രാന്‍ സമിതി
Content: ബംഗളൂരു: ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര നിയമ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയിലെ ലത്തീന്‍ മെത്രാന്‍സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ). ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന സിസിബിഐ മുപ്പത്തിരണ്ടാമത് പ്ലീനറി സമ്മേളനത്തിലാണ് വിഷയം ചര്‍ച്ചയായത്. ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ മനുഷ്യജീവിതത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ പവിത്രതയെ സംരക്ഷിക്കുന്നതില്‍ സഭ അചഞ്ചലമാണെന്നും എല്ലാ മനുഷ്യജീവിതത്തിന്റെയും അന്തസിനെക്കുറിച്ചുള്ള ക്രിസ്തുസന്ദേശം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം ബിഷപ്പുമാര്‍ക്കുണ്ടെന്നും ഡോ. ഗ്രേഷ്യസ് കൂട്ടിച്ചേര്‍ത്തു. സിബിസിഐ പ്ലീനറി സമ്മേളനത്തോടു ചേര്‍ന്നാണ് സിസിബിഐ സമ്മേളനവും നടന്നത്. ഒരുദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/India/India-2020-02-18-03:28:57.jpg
Keywords: അരും കൊല, ഗര്‍ഭഛി

12437
Category: 1
Sub Category:
Heading: 98 വയസ്സുള്ള ചൈനീസ് ബിഷപ്പ് കൊറോണ രോഗമുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി
Content: ബെയ്ജിംഗ്: ചൈനയിലെ നൻയാങ് രൂപതയുടെ ബിഷപ്പ് മോൺസിഞ്ഞോർ ജോസഫ് സൂ ബയു, കൊറോണ രോഗബാധയില്‍ നിന്ന് പൂര്‍ണ്ണമായും സൗഖ്യം പ്രാപിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. 98 വയസ്സുള്ള അദ്ദേഹത്തിന് ഫെബ്രുവരി മൂന്നാം തീയതിയാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. പ്രാര്‍ത്ഥനയ്ക്കും ചികിത്സയ്ക്കും ഒടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 13നു നടത്തിയ മെഡിക്കൽ ടെസ്റ്റുകളിൽ അദ്ദേഹം പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചതായി കണ്ടെത്തുകയായിരിന്നു. നൻയാങിലുളള ആശുപത്രിയിൽ നിന്നായിരുന്നു ബിഷപ്പിന് ചികിത്സ ലഭിച്ചത്. മറ്റു പല അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിട്ടും രോഗത്തെ അതിജീവിച്ച സംഭവത്തെ ഏവരും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. പ്രായമായവർക്കും, മറ്റ് അസുഖങ്ങൾ അലട്ടുന്നവർക്കും കൊറോണ വൈറസിനെ അതിജീവിക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്ന് മെഡിക്കൽ വിദഗ്ധർ നേരത്തെ പറഞ്ഞിരിന്നു. എന്നാല്‍ ഈ അനുമാനങ്ങളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ബിഷപ്പിന്റെ തിരിച്ചുവരവ്. ബിഷപ്പ് ജോസഫ് സൂ രോഗമുക്തി നേടിയത് അസാധാരണമായ ഒരു സംഭവമായി ചൈനയിലെ ഏറ്റവും പ്രചാരമുള്ള പത്രമായ 'പീപ്പിൾസ് ഡെയ്‌ലി' അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഷപ്പിന് രോഗത്തില്‍ നിന്നും ലഭിച്ച മോചനം സന്തോഷം പകരുന്നുവെന്ന് ദി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിലെ അംഗമായ സെർജിയോ ടികോസി പറഞ്ഞു. ഏറെനാൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടു പോലും അതിലൊന്നും തളരാതെ സൈക്കിളുമായി വിശ്വാസികളെ കാണാനെത്തിയിരുന്ന ബിഷപ്പ് ജോസഫിന്റെ ചിത്രം സെർജിയോ സ്മരിച്ചു. മറ്റുള്ളവരുടെ കാര്യത്തിൽ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തിയിരുന്നുതായും എളിമയോടും വിനയത്തോടും കൂടിയാണ് അദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ മൂലം വിരമിക്കുന്നതുവരെ ശുശ്രൂഷ ചെയ്തിരുന്നതെന്നും സെർജിയോ ടികോസി പറഞ്ഞു. ഏതാനും നാളുകൾക്കു മുമ്പ് വരെ ദി പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസിന്റെ ഭാഗമായിരുന്ന നൻയാങ് രൂപതയിൽ, ഇന്ന് ഇരുപതിനായിരത്തോളം വിശ്വാസികളുണ്ട്. ഇരുപതോളം വൈദികരും, സെന്റ് ജോസഫ് കോൺഗ്രിഗേഷനിൽ നിന്നുള്ള നൂറുകണക്കിന് സന്യസ്തരും ഇവിടെ ശുശ്രൂഷ ചെയ്യുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-18-04:38:06.jpg
Keywords: കൊറോ

12438
Category: 24
Sub Category:
Heading: ഈ ലോകം, എനിക്കും കൂടെ അവകാശപ്പെട്ടതല്ലേ? ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ നെടുവീര്‍പ്പുകള്‍
Content: ഭൂമിയിലേക്ക് ഒരു വരവ് സ്വപ്നമായി നടക്കുമ്പോഴാണ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നത്. ഞാൻ എത്തിയ വിവരം 'അമ്മ' പോലും അറിഞ്ഞിരുന്നില്ല. അമ്മയുടെ ആഹ്ളാദവും കുടുംബത്തിലെ ചർച്ചകളും സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന എനിക്ക് അമ്മയുടെ പ്രതികരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നമുക്ക് ഇപ്പോൾ തന്നെ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടല്ലോ, പിന്നെ എന്തിനാ വീണ്ടും ഒരു കുട്ടി? എന്റെ ഹൃദയമിടിപ്പു തന്നെ നിന്നുപോകുമോ എന്ന അവസ്ഥ. കുഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ ഏങ്ങലുകൾ അടക്കുവാൻ ഞാൻ കഷ്ടപ്പെട്ടു. അപ്പ അമ്മയെ സമാധാനിപ്പിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്തു. ഞാൻ എന്റെ ചേച്ചിയെയും ചേട്ടനെയും നോക്കി. അമ്മയുടെയും അപ്പയുടെയും കല്യാണം കഴിഞ്ഞു മക്കൾ ഉണ്ടാകാൻ വൈകിയപ്പോൾ എന്നും ചികിത്സയും പ്രാർത്ഥനയുമായി കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ എന്നെ വേണ്ടെന്നു വെയ്ക്കാൻ തീരുമാനിക്കുന്നത് എന്താണെന്നന്നത് മനസിലാകുന്നില്ല. പിന്നെ ഒരു ആശ്വാസം അമ്മയും അപ്പയും ദുബായിയിൽ താമസിക്കുകയാണ്. അവിടെ അബോർഷൻ നിയമവിരുദ്ധമാണല്ലോ എന്ന ആശ്വാസത്തിൽ ഞാൻ ഇരുന്നു. ഇടയ്ക്കു അമ്മയുടെ വയറ്റിൽ ഉമ്മ വെയ്ക്കും, തൊട്ടു നോക്കും, പിന്നെ എന്റെ കാലൊക്കെ അമ്മയുടെ വയറ്റിൽ ഉരസി നോക്കും. അമ്മ എന്നെ ഒന്ന് മനസ്സലാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചു. അപ്പയ്ക്കും അമ്മയുടെ മനസ് മാറ്റാൻ കഴിഞ്ഞില്ല. അങ്ങനെ അമ്മ തനിയെ നാട്ടിലേക്കു അബോർഷനായി യാത്ര തിരിച്ചു. അവിചാരിതമായി അമ്മ മാത്രം നാട്ടിലെത്തിയപ്പോൾ എല്ലാവരും കാര്യം അന്വേഷിച്ചു. അമ്മയാണെങ്കിൽ തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ട് കാര്യം അവതരിപ്പിച്ചു. മക്കൾ ഇല്ലാത്ത ദമ്പതികളുടെ ദുഖവും പ്രതിസന്ധിയും അറിഞ്ഞിട്ടും ഇത്തരമൊരു നിഷ്കരുണമായ പ്രവർത്തിയ്ക്കു ഒരുങ്ങിയ അമ്മയെ അമ്മയുടെ വീട്ടുകാർ കൈയൊഴിഞ്ഞു. പിന്നെ അപ്പയുടെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞാൻ നിസ്സഹായനായി കൈകൾ കൂപ്പി അമ്മയോട് അപേക്ഷിച്ചു. എന്നാൽ എന്തൊക്കെയോ ചിന്തകൾ അമ്മയെ ശക്തമായി മുന്നോട്ടു നയിച്ചു. അങ്ങനെയിരിക്കുമ്പോൾ അമ്മയുടെ ഫോണിലേക്കു ഒരു വീഡിയോ വന്നു. ഒരു കുഞ്ഞിനെ അബോർഷൻ ചെയ്തു കളയുന്ന ദൃശ്യങ്ങൾ. അത് കാണുമ്പോൾ ഞാൻ അമ്മയുടെ മുഖത്തേയ്ക്കു നോക്കി. എന്നാൽ ഭാവഭേദമില്ലാതെ ഇരുന്ന അമ്മയ്ക്ക് ഒരിക്കൽ കൂടെ ഞാൻ കണ്ണുനീരിൽ കുതിർന്ന ഒരു ചുടുമുത്തം നൽകി കണ്ണടച്ചിരുന്നു. അപ്പോഴേക്കും ഡോക്ടറെ കാണാൻ നേഴ്സ് അമ്മയെ വിളിച്ചു. ഒരു വനിതാ ഡോക്ടറെ കണ്ടപ്പോൾ എനിക്ക് കുറച്ചു ആശ്വാസം ലഭിച്ചു. അവർ എന്നെ മനസിലാക്കി അമ്മയെ അനുനയിപ്പിക്കും എന്ന പ്രതീക്ഷ കൈവിടാതെ ഞാൻ കാത്തിരുന്നു. സ്കാനിംഗിൽ എന്റെ ശരീരം 'അമ്മ' കാണുമ്പോൾ ഞാൻ പരമാവധി ചിരിച്ചു നോക്കി. പക്ഷെ ഒരു മാംസപിണ്ഡമായി മാത്രം എന്നെ പരിഗണിച്ച ആ ഡോക്ടറും എന്നെ നിരാശപ്പെടുത്തി. അമ്മയ്ക്കു പ്രായം കവിഞ്ഞു ഉണ്ടാകുന്ന ഗർഭധാരണം ഒരു മാനസിക വൈകല്യമുള്ള കുട്ടിക്ക് ജന്മം നൽകുമെന്ന മുട്ടുന്യായവും നിരത്തി അവർ അമ്മയുടെ പക്ഷം ചേർന്നപ്പോൾ ഞാൻ തലയിൽ കൈവെച്ചു പോയി.കൈയും കാലും വേർപെട്ടു നെഞ്ച് പിടയുന്ന വേദനയുമായി ജനിക്കും മുൻപേ മരണമടയുന്ന എന്റെ അവസഥ ദൈവത്തിനു സമർപ്പിച്ചു. എന്റെ മരണത്തിനു തിയതി കുറിച്ച് വാങ്ങിയ അമ്മയുടെ തീരുമാനം ആരെങ്കിലും തെറ്റാണെന്നു ചൂണ്ടികാണിക്കുമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു. എന്നിരുന്നാലും, എനിക്ക് വേണ്ടിയുള്ള പ്രാർത്ഥനയുമായി ആരൊക്കെയോ കൂടെ നിന്നു. അബോർഷൻ നിയമം കൈലെടുക്കുന്നവർക്കായി ലോകം മുഴുവൻ ഉയരുന്ന പ്രാർത്ഥനകളും എനിക്ക് ശക്തി നൽകി. പക്ഷേ അപ്പന്റെയും അമ്മയുടെയും ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകണം എന്ന് തന്നെയായിരുന്നു എന്റെയും ആഗ്രഹം, ഇത് എനിക്ക് പറയുനുള്ള ഒരു അവസരം പോലും ലഭിച്ചില്ലലോ എന്നതായിരുന്നു എന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചത്. അങ്ങനെ, എനിക്കായി ഡോക്ടർ കരുതി വെച്ച സമയം വന്നെത്തി, വന്ധ്യതാ ചികിത്സയ്ക്കായി കാത്തിരിക്കുന്ന ദമ്പതികളുടെ മുന്നിലൂടെ അമ്മ ഡോക്ടറെ കാണാൻ നടന്നു പോകുമ്പോൾ അവരിൽ ഒരാളുടെ മൊബൈൽ ഫോൺ ബെല്ലടിച്ചു. ആ പാട്ടു എനിക്കും അമ്മയ്ക്കുമായി കരുതി വെച്ച പോലെയുണ്ടായിരുന്നു. ദൈവത്തിന്റെ കുഞ്ഞല്ലേ നീ, സങ്കടത്താൽ വാടീടല്ലേ...സഹനങ്ങൾ കൃപകളാക്കാം, യേശുവിന്റെ ക്രൂശിൽ നൽകൂ.....! അമ്മ ഒരു നിമിഷം വയറ്റിൽ സപർശിച്ചു; ഞാനും അമ്മയുടെ കയ്യിലേക്ക് എന്റെ കുഞ്ഞു വിരലുകൾ നീട്ടി. പിന്നെ അമ്മയിൽ ഒരു ശക്തിയും മുഖത്തു പ്രകാശവും പ്രകടമായിരുന്നു. ഡോക്ടറെയുടെ മുന്നിൽ ചെന്ന അമ്മ, 'എന്റെ കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ മരുന്നുകൾ എഴുതി തന്നാലും എന്നാണ് പറഞ്ഞത്'. ആരാലും അറിയപെടാതിരുന്ന അമ്മ ഇനി മുതൽ എന്റെ അമ്മ എന്ന പേരിൽ അറിയപ്പെടണമെന്ന ആഗ്രഹവും ഉള്ളിൽ പേറി ഞാൻ മാസങ്ങൾ പിന്നിട്ടു .ഒരിക്കൽ പോലും പിരിഞ്ഞിരിക്കാതിരുന്ന അപ്പയും അമ്മയും എന്നെ ഉപേക്ഷിക്കാം എന്ന തീരുമാനത്തിന് മാപ്പപേക്ഷിച്ചു പ്രാർത്ഥനയോടെ എന്റെ ജനനത്തിനായി ഒരുങ്ങി. എന്നും കഥകൾ പറഞ്ഞും പാട്ടുകൾ പാടി തന്നും ഉദരത്തിലുള്ള എന്നെ അമ്മ പരിചരിച്ചു. ഞങ്ങൾ നല്ല കൂട്ടായ ആ ഒൻപതു മാസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മേൽ കത്തിവെയ്ക്കാനൊരുങ്ങിയ ഡോക്ടറുടെ കൈകളിലേക്ക് തന്നെ ഞാൻ പിറന്നു വീണു. ഒത്തിരി ജനനങ്ങൾക്കു സാക്ഷിയായ ഡോക്ടർ ആദ്യമായാണ് ഗർഭഛിദ്രം ചെയ്യാനിരുന്ന ശിശുവിനെ കൈകളിൽ എടുക്കുന്നത്. നിയമങ്ങൾ എന്തെല്ലാം സാദ്ധ്യതകൾ കല്പിച്ചു തന്നാലും തന്റെ അടുക്കൽ വരുന്നവരെ ഭ്രൂണഹത്യ എന്ന തിന്മയിൽ നിന്നും മനസുമാറ്റും എന്ന ഡോക്ടറുടെ ധീരമായ തീരുമാനം മന്ത്രിച്ചത് എന്റെ അമ്മയുടെ കാതുകളിലാണ്. എന്നെ നെഞ്ചോടു ചേർത്ത്, ദുബായ് എന്ന സ്വപ്ന ഭൂമി ഉപേക്ഷിച്ചു നാട്ടിൽ താമസിച്ചു അമ്മ കാത്തിരുന്നതും ഈ ഒരു നിമിഷത്തിനായിരുന്നു. അങ്ങനെ ഡോക്ടറുടെ സാന്നിധ്യത്തിൽ തന്നെ അമ്മ പേര് നൽകാനുള്ള അപേക്ഷയിൽ 'ദൈവത്തിന്റെ സമ്മാനം' എന്ന് അർത്ഥം വരുന്ന 'മാത്യു' എന്ന പേര് എഴുതി ചേർത്തു. ➤➤➤➤ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #Repost
Image: /content_image/SocialMedia/SocialMedia-2020-02-18-06:20:13.jpg

12439
Category: 14
Sub Category:
Heading: ‘ചിൽഡ്രൻ ആർ ഹോപ്പ്’: കുട്ടികൾക്കുവേണ്ടിയുള്ള പാപ്പയുടെ പുസ്തകം പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്ക് വേണ്ടി ഫ്രാൻസിസ് മാർപാപ്പയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ‘ചിൽഡ്രൻ ആർ ഹോപ്പ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. മറ്റുള്ളവരുമായുള്ള പങ്കവയ്ക്കല്‍, സ്വീകാര്യത, സ്നേഹം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഹ്രസ്വവും ലളിതവുമായ പാഠങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പുസ്തകം കുട്ടികളിലേക്ക് എത്തുക. 'ലാ സിവില്‍ത്താ കത്തോലിക്ക' എന്ന ഇറ്റാലിയന്‍ മാസികയുടെ ഡയറക്ടർ ഫാ. അന്‍റോണിയോ സ്പദാരോ എസ് ജെയാണ് ഈ പാഠങ്ങള്‍ തിരഞ്ഞെടുത്തത്. 2016ൽ ഇംഗ്ലീഷിൽ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച 'പ്രിയ ഫ്രാൻസിസ് പാപ്പ' എന്ന പുസ്തകം ചിത്രീകരിച്ച ഷെറി ബോയ്ദാണ് ഈ പുസ്തകവും ചിത്രീകരിച്ചിരിക്കുന്നത്. വത്തിക്കാനിലെ കുട്ടികള്‍ക്കായുള്ള ആശുപത്രി ബംബീനോ ജെസു ഡയറക്ടർ മരിയെല്ല ഹാനോക്കിന്‍റെയും, ജനതകള്‍ക്കായുള്ള സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്‍റെ പുതിയ മേധാവി കർദ്ദിനാൾ ലൂയിസ് ടാഗ്ലിന്‍റെയും സാന്നിധ്യത്തിലായിരിന്നു പ്രകാശനം. കുട്ടികളില്ലാത്തിടത്ത് ഭാവിയില്ലായെന്ന് പ്രകാശനവേളയില്‍ കർദ്ദിനാൾ ടാഗിൾ പറഞ്ഞു. സന്തോഷത്തിന്‍റെയും ഊർജ്ജത്തിന്‍റെയും ജീവിതത്തിന്‍റെയും ചിത്രങ്ങൾ നിറഞ്ഞ പുസ്തകം ശുദ്ധവായു നല്‍കുന്നുവെന്ന ആശ്വാസം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളെ കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും സ്വന്തം പ്രതിബിംബം കാണുന്ന ഒരു കണ്ണാടിയാണ് കുട്ടികളെന്നും പുസ്തകത്തിന്‍റെ ആദ്യ പേജിൽ തന്നെ മാർപാപ്പ കുറിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-18-07:16:27.jpg
Keywords: കുട്ടി കുഞ്ഞു