Contents

Displaying 12101-12110 of 25153 results.
Content: 12420
Category: 18
Sub Category:
Heading: ക്രിസ്തുവിനെ പോലെ പരസ്പരം സാഹോദര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടണം: സിബിസിഐ പ്ലീനറി സമ്മേളനം
Content: ബംഗളൂരു: ക്രിസ്തു തന്റെ കാലഘട്ടത്തില്‍ എല്ലാ ജനതകളോടും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഈപ്രചോദനമുള്‍ക്കൊണ്ടു പരസ്പരം യഥാര്‍ഥ സാഹോദര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടണമെന്നും സിബിസിഐ പ്ലീനറി സമ്മേളനം. രാവിലെ 6.30ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് മൂന്നാം ദിവസത്തെ പരിപാടി ആരംഭിച്ചത്. ദൈവവുമായുള്ള ഒരാളുടെ സംഭാഷണത്തെ ആശ്രയിച്ചിരിക്കുന്ന സംവാദത്തെക്കുറിച്ച് തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ച മാര്‍ ആലഞ്ചേരി, എല്ലാവരുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഉറവിടവും പ്രചോദനവുമാണ് ദൈവമെന്ന് പറഞ്ഞു. സംവാദം മസ്തിഷ്‌കതലത്തില്‍ മാത്രം ഒതുങ്ങാന്‍ കഴിയില്ല, പക്ഷേ മസ്തിഷ്‌കത്തിന്റെയും ഹൃദയത്തിന്റെയും തലങ്ങളില്‍ ചെയ്യേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ അനുകമ്പയുടെയും സഹാനുഭൂതിയുടെയും അടിസ്ഥാനത്തിലുള്ള സംവാദത്തിന്റെ ഫലം കൊയ്യാന്‍ കഴിയൂ അദ്ദേഹം ഓര്‍മപ്പെടുത്തി. തുടര്‍ന്ന് നടന്ന ബിസിനസ് സെഷനുകളില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ 2018-2020 കാലഘട്ടത്തിലെ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. രൂപത, പ്രാദേശിക തലങ്ങളില്‍ അല്മായര്‍ക്ക് ഉചിതമായ പ്രാതിനിധ്യം നല്‍കി ഇടവക അജപാലന ഘടനകളിലൂടെ ശാക്തീകരിക്കണമെന്ന് അവര്‍ ബിഷപ്പുമാരോട് അഭ്യര്‍ഥിച്ചു. അടിത്തട്ടില്‍ അന്തര്‍മത സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മപദ്ധതികളും അവര്‍ നിര്‍ദേശിച്ചു, തുടര്‍ന്ന്, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ റവ.ഡോ. പോള്‍ പാറത്താഴം ദ്വൈവാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളെ സിബിസിഐ അംഗങ്ങള്‍ മുക്തകണ്ഠം പ്രശംസിച്ചു. കാരിത്താസ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി കാരിത്താസ് ഇന്ത്യ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. രാജ്യത്തെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പെട്ട 174 രൂപതകളില്‍നിന്നായി 200ഓളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷനുകളുടെ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2020-02-16-00:32:29.jpg
Keywords: സി‌ബി‌സി‌ഐ
Content: 12421
Category: 18
Sub Category:
Heading: 'ക്രിസ്തുവിനെ കേന്ദ്രീകരിച്ചാല്‍ മാത്രമേ നന്മയുടെ വിത്തുകള്‍ വിതയ്ക്കാനാകൂ'
Content: മാരാമണ്‍: ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷയിലൂടെ മാത്രമേ ലോകത്തിനു മുമ്പില്‍ നന്മയുടെ വിത്തുകള്‍ വിതയ്ക്കാനാകൂവെന്ന് ആര്‍ച്ച് ബിഷപ്പ് ദിനോ ഗബ്രിയേല്‍. മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ മുഖ്യസന്ദേശം നല്കുകകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠകരമായ ശിഷ്യത്വത്തിലേക്ക് വിളിക്കപ്പെട്ടവരാണ് വിശ്വാസികള്‍. നമ്മില്‍ ക്രിസ്തുവിനെ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തുമ്പോള്‍ മാത്രമേ മറ്റുള്ളവരെ നമ്മിലേക്ക് ആകര്‍ഷിക്കാനാകൂവെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ശുശ്രൂഷയുടെ കാര്യവിചാരകത്വം ക്രിസ്തുവിനുള്ളതാണ്. ഇതില്‍ വ്യക്തിപരമായ ഓഹരിയോ പങ്കാളിത്തമോ ഇല്ല. പ്രഘോഷിക്കപ്പെടുന്നതു ക്രിസ്തുവിനെയാണ്. ക്രിസ്തുവില്‍ നിന്നും നാം സ്വീകരിക്കുന്ന പ്രകാശം ലോകത്തിലേക്കു പ്രകാശിപ്പിക്കാനുള്ള ഉത്തരവാദിത്വമാണ് വിശ്വാസ സമൂഹത്തിനുള്ളത്. ശ്രേഷ്ഠമായ ശിഷ്യത്വത്തിനുടമകളാണ് വിശ്വാസികള്‍. വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പ്രഘോഷണങ്ങള്‍ ജീവിതത്തിന്റെ ധാര്ഷ്ട്യുത്തില്‍ നിന്നാകരുത്, ക്രിസ്തുവുമായുള്ള അനുഭവത്തില്‍ നിന്നാകണം. നല്കപ്പെട്ട വചനം ലോകത്തിനു മുമ്പില്‍ പ്രകാശിപ്പിക്കുകയെന്നത് വലിയൊരു ദൗത്യമായി തന്നെ വിശ്വാസസമൂഹം ഏറ്റെടുക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ റവ.ഡോ. ജോണ്‍ ശാമുവേലും വൈകുന്നേരം ഡോ. ഗീവര്‍ഗീനസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പയും പ്രസംഗിച്ചു. കണ്‍വെന്‍ഷന്‍ ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന യോഗത്തില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമാപനസന്ദേശം നല്കും .
Image: /content_image/India/India-2020-02-16-00:44:51.jpg
Keywords: ക്രിസ്തു, യേശു
Content: 12422
Category: 1
Sub Category:
Heading: ബംഗ്ലാദേശി അഭയാര്‍ത്ഥി ക്യാമ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം: തട്ടിക്കൊണ്ടുപോകല്‍
Content: ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും റോഹിംഗ്യന്‍ പാസ്റ്ററേയും, അദ്ദേഹത്തിന്റെ പതിനാലുകാരിയായ മകളേയും തട്ടിക്കൊണ്ടുപോയി. ഇക്കഴിഞ്ഞ ജനുവരി അവസാന വാരത്തിലാണ് പാസ്റ്റര്‍ ടാഹെറേയും, മകളേയും കോക്സ് ബസാറിലെ കുടുപാലോങ് ക്യാമ്പ് നമ്പര്‍ 2-ല്‍ നിന്നും കാണാതാകുന്നത്. തലേദിവസം രാത്രിയില്‍ ഇതേ ക്യാമ്പില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഇരുപത്തിരണ്ടോളം ക്രിസ്ത്യന്‍ കുടുംബങ്ങളെ ആക്രമിച്ചിരിന്നു. ഇവരെ മര്‍ദ്ദിച്ച ശേഷം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കയ്യില്‍ കിട്ടിയതെല്ലാം എടുത്തുകൊണ്ട് കടന്നുകളയുകയായിരുന്നു. പരിക്കേറ്റ പന്ത്രണ്ടോളം റോഹിംഗ്യന്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു താല്‍ക്കാലിക ക്രിസ്ത്യന്‍ ദേവാലയവും, സ്കൂളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിനിരയായ കുടുംബാംഗങ്ങളെ ഐക്യരാഷ്ട്രസഭയുടെ ട്രാന്‍സിറ്റ് കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അക്രമത്തിനു ഉത്തരവാദികളായ അറുപതോളം പേര്‍ക്കെതിരെ യു‌എന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റോഹിംഗ്യന്‍ ഗോത്രത്തില്‍ പെട്ട സായുധ പോരാളി സംഘടനയായ ‘അറാകാന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി’യില്‍ (എ.ആര്‍.എസ്.എ) പെട്ടവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ‘ബെനാര്‍ ന്യൂസ് ഏജന്‍സി’യുടേയും, ‘റേഡിയോ ഏഷ്യ’യുടേയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ റോഹിംഗ്യക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടത്തിന്റെ വിശ്വാസ്യതയാണ് ഇത് തകര്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ഒരു എ.ആര്‍.എസ്.എ പ്രതിനിധി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരിക്കുമോ എന്ന ആശങ്കയിലാണ് പാസ്റ്ററിന്റെ ഭാര്യ റോഷിദ. ആര്‍ക്കും കൃത്യമായ ഒരു വിവരവും നല്‍കുവാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ മകളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിപ്പിച്ചതായി തന്റെ ബന്ധുക്കള്‍ തന്നോടു പറഞ്ഞുവെന്ന് ഒരു മനുഷ്യാവകാശ സംഘടനയോട് അവര്‍ വെളിപ്പെടുത്തുകയുണ്ടായി. ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമായല്ല മറിച്ച് ഒരു സാധാരണ സംഭവമായാണ് ബംഗ്ലാദേശ് പോലീസ് ഈ അക്രമത്തെ കാണുന്നതെന്നും, പാസ്റ്ററേയും മകളേയും കണ്ടെത്തുവാന്‍ പോലീസ് കാര്യമായൊന്നും ചെയ്യുന്നില്ലെന്നും, ക്യാമ്പ് അധികാരികള്‍ തങ്ങളുടെ അന്വേഷണങ്ങളെ അവഗണിക്കുകയാണെന്നുമാണ് ആക്രമണത്തിനിരയായവരുടെ പരാതി. അക്രമത്തിനിരയായവര്‍ക്ക് സംരക്ഷണം വേണമെന്നുണ്ടെങ്കില്‍ ചന്ദ്രനിലേക്ക് പോകണമെന്ന് കോക്സ് ബസാറിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായും വെളിപ്പെടുത്തലുണ്ട്. 2017-ലെ മ്യാന്മര്‍ സൈന്യത്തിന്റെ വംശഹത്യയെ തുടര്‍ന്ന്‍ ബംഗ്ലാദേശിലേക്ക് കുടിയേറിയ 7 ലക്ഷത്തോളം മുസ്ലീം റോഹിംഗ്യക്കാര്‍ക്കിടയില്‍ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം ക്രിസ്ത്യന്‍ റോഹിംഗ്യരും ഉള്‍പ്പെടുന്നു. ഇതിനു മുന്‍പും ബംഗ്ലാദേശിലെ റോഹിംഗ്യന്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭീഷണികളും ആക്രമണങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും, കാണാതായ പാസ്റ്ററേയും മകളേയും ഒട്ടും വൈകാതെ തന്നെ കണ്ടെത്തണമെന്നുമുള്ള ആവശ്യം അഭയാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-16-00:58:39.jpg
Keywords: ബംഗ്ലാ
Content: 12423
Category: 7
Sub Category:
Heading: ദൈവമുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട്...! നിരീശ്വരവാദികൾ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടി
Content: ദൈവമുണ്ടെങ്കിൽ- പിന്നെ എന്തുകൊണ്ട് യുദ്ധങ്ങൾ? എന്തുകൊണ്ട് പട്ടിണി മരണങ്ങൾ? എന്തുകൊണ്ട് അംഗവൈകല്യങ്ങളുള്ള കുട്ടികളുടെ ജനനം? എന്തുകൊണ്ട് ലോകത്തിൽ പ്രശ്നങ്ങളും ദുരിതങ്ങളും? ഇത്തരത്തിൽ ദൈവവിശ്വാസത്തിനെതിരെ സാധാരണയായി നിരീശ്വരവാദികൾ ഉയർത്തുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. ഈ ചോദ്യങ്ങൾ മറ്റുള്ളവർ നമ്മോടു ചോദിക്കുമ്പോൾ നാം എങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്? ഓരോരുത്തരും കേട്ടിരിക്കേണ്ട സന്ദേശവുമായി പെർമെനൻറ് ഡീക്കൻ റവ. അനിൽ ലൂക്കോസ്.
Image:
Keywords: നിരീശ്വര
Content: 12424
Category: 10
Sub Category:
Heading: ദൈവത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്ക കമ്പനികളുടെ മുന്നേറ്റം
Content: വാഷിംഗ്‌ടണ്‍ ഡി.സി: പാശ്ചാത്യ രാജ്യങ്ങള്‍ മതനിരപേക്ഷത എന്ന പേരില്‍ തൊഴില്‍സ്ഥലങ്ങളില്‍ നിന്നും ദൈവ വിശ്വാസത്തെ പുറത്താക്കുവാന്‍ ശ്രമം നടത്തുമ്പോള്‍ ജോലിസ്ഥലത്ത് വിശ്വാസപരമായ പ്രകടനങ്ങള്‍ക്ക് അനുവാദം നല്‍കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന പ്രവണത അമേരിക്കയില്‍ കൂടിക്കൊണ്ടിരിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍. തൊഴിലാളികളുടെ ദൈവവിശ്വാസത്തെ പിന്തുണക്കുന്ന കമ്പനികളുടെ എണ്ണം കൂടിവരികയാണ്. അമേരിക്കയിലെ ഏറ്റവും വലിയ 100 കമ്പനികളുടെ ‘ഫോര്‍ച്ച്യൂണ്‍ 100’ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നവയില്‍ 20 ശതമാനം കമ്പനികളും തങ്ങളുടെ തൊഴിലിടങ്ങളില്‍ ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ തൊഴിലാളി കൂട്ടായ്മകളും, സാഹചര്യങ്ങളും നിലവില്‍ വരുത്തിക്കഴിഞ്ഞതായി അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലിടങ്ങളിലെ മതസ്വാതന്ത്ര്യത്തെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്‌ ‘റിലീജിയസ് ഫ്രീഡം ആന്‍ഡ്‌ ബിസിനസ്സ് ഫൗണ്ടേഷന്‍’. തങ്ങളുടെ വിവിധ വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം തന്നെ ജോലിക്കാരുടെ മതവിശ്വാസത്തിനും നല്‍കുന്ന പ്രവണത അമേരിക്കന്‍ കോര്‍പ്പറേറ്റ് ലോകത്ത് കൂടിവരികയാണെന്ന് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റായ ബ്രയാന്‍ ഗ്രിം ഫോര്‍ച്ച്യൂണ്‍ 100 റാംങ്കിങ്ങിനെ കുറിച്ചുള്ള വിശകലനത്തിന്റെ അവതാരികയില്‍ എഴുതിയിട്ടുണ്ട്. തൊഴിലാളികളുടെ വിശ്വാസ ജീവിതത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ ടൈസണ്‍ ഫുഡ്സ്, ഇന്റല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കാണ് ഫൗണ്ടേഷന്റെ ‘റിലീജിയസ് ഇക്വിറ്റി ഡൈവേഴ്സിറ്റി ആന്‍ഡ്‌ ഇന്‍ക്ലൂഷന്‍’ (ആര്‍.ഇ.ഡി.ഐ) സൂചികയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 13-14 തിയതികളിലായി അമേരിക്കയിലെ 'ബുഷ്‌ സ്കൂള്‍ ഓഫ് ബിസിനസ്സി'ലെ കത്തോലിക്ക യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ആദ്യമായി ‘വിശ്വാസത്തില്‍ അധിഷ്ഠിതമായ തൊഴിലാളി റിസോഴ്സ് കൂട്ടായ്മകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ കോണ്‍ഫറന്‍സും റിലീജിയസ് ഫ്രീഡം ആന്‍ഡ്‌ ബിസിനസ്സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരിന്നു. അമേരിക്കയിലെ വിവിധ കോര്‍പ്പറേറ്റ് കമ്പനികളിലെ എംപ്ലോയി റിസോഴ്സ് ലീഡേഴ്സിന് തങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുവാനുള്ള ഒരു വേദികൂടിയായിരുന്നു കോണ്‍ഫറന്‍സ്. തൊഴിലാളികളുടെ വംശം, ലിംഗം, ലൈംഗീക ആഭിമുഖ്യം ഇവക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് അവരുടെ ദൈവ വിശ്വാസപരമായ ആഭിമുഖ്യവുമെന്ന് കോര്‍പ്പറേറ്റ് കമ്പനികള്‍ ഇപ്പോള്‍ മനസ്സിലാക്കി തുടങ്ങിയതായി ബ്രയാന്‍ ഗ്രിം വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-16-01:16:02.jpg
Keywords: കോടീ, ബിസി
Content: 12425
Category: 1
Sub Category:
Heading: വത്തിക്കാന്‍ - ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
Content: മ്യൂണിച്ച്: വത്തിക്കാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ജര്‍മനിയിലെ മ്യൂണിച്ചില്‍ നടക്കുന്ന മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിനിടെയായിരുന്നു കൂടിക്കാഴ്ച. ഇതാദ്യമാണ് ഇത്രയും ഉയര്‍ന്ന തലത്തിലുള്ള വത്തിക്കാന്‍- ചൈന കൂടിക്കാഴ്ച. വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ച് പോള്‍ ഗലാഘറും ചൈനീസ് മന്ത്രി വാങ് യിയും തമ്മില്‍ സൗഹാര്‍ദപൂര്‍ണമായ ചര്‍ച്ച നടന്നു എന്നാണു വത്തിക്കാന്‍ നല്‍കുന്ന റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന കത്തോലിക്കാ സഭയുടെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉടമ്പടി ചര്‍ച്ചാവിഷയമായി. മെത്രാന്‍ നിയമനം സംബന്ധിച്ചു വത്തിക്കാനും ചൈനീസ് ഭരണകൂടവും തമ്മിലുണ്ടാക്കിയ ചരിത്രപ്രധാനമായ ധാരണയാണു അന്ന് നിലവില്‍ വന്നത്. എന്നാല്‍ ഇത് ചൈനീസ് ക്രൈസ്തവര്‍ക്ക് കാര്യമായ ഗുണം ചെയ്തില്ലെന്ന ആരോപണം വ്യാപകമാണ്. ക്രൈസ്തവ പീഡനം രൂക്ഷമാകുന്ന സാഹചര്യം വരെ സംജാതമായെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു. ഈ സാഹചര്യത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പ്രത്യേക പ്രാധാന്യമാണുള്ളത്. 1951 ലാണ് ചൈനയും വത്തിക്കാനുമായുള്ള നയതന്ത്രബന്ധം നിലച്ചത്. മൂന്നുകോടിയോളം ക്രൈസ്തവര്‍ അധിവസിക്കുന്ന ചൈനയില്‍ 1.2 കോടി ആളുകളും കത്തോലിക്കരാണ്. 2030-നോടു കൂടി ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാകുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-17-04:24:01.jpg
Keywords: ചൈന, വത്തി
Content: 12426
Category: 18
Sub Category:
Heading: മാരാമണ്‍ കണ്‍വെന്‍ഷനു പ്രാര്‍ത്ഥനാ നിര്‍ഭരമായ സമാപനം
Content: മാരാമണ്‍: വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥിതികളെ ദൈവവിശ്വാസത്തിലൂടെ ചെറുത്തു തോല്പിക്കാനുള്ള ആഹ്വാനവുമായി മാരാമണ്‍ കണ്‍വെന്‍ഷന്റെ ശതോത്തര രജതജൂബിലി സമ്മേളനം സമാപിച്ചു. ''മോഹന വാഗ്ദാനങ്ങളുമായി പലരും വിശ്വാസികളെ സമീപിച്ചേക്കാം, പക്ഷേ അവരുടെ ലക്ഷ്യങ്ങളെ സൂക്ഷ്മമായി തിരിച്ചറിയണ്ടേതുണ്ട്, വിദ്വേഷമല്ല, സൂക്ഷ്മമായ നിരീക്ഷണമാണ് ഇന്നിന്റെ ആവശ്യമെന്ന് '' കണ്‍വെന്‍ഷന്റെ സമാപന സന്ദേശത്തില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളിലും ദൈവത്തിന്റെ മുഖച്ഛായ കാണുന്നതാണ് യഥാര്‍ഥ ക്രിസ്ത്രീയ ദര്‍ശനമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ആര്‍ച്ച്ബിഷപ് ദിനോ ഗബ്രിയേല്‍ മുഖ്യസന്ദേശം നല്‍കി. രാവിലത്തെ യോഗത്തില്‍ റവ.മോണോദീപ് ദാനിയേല്‍ പ്രസംഗിച്ചു. മുന്‍ കേന്ദ്രമന്ത്രിമാരായ പി.സി. തോമസ്, പി.ജെ. കുര്യന്‍, എംപിമാരായ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ വീണാ ജോര്‍ജ്, മാത്യു ടി.തോമസ്, മുന്‍ എംഎല്‍എമാരായ ജോസഫ് എം. പുതുശേരി, എം. മുരളി, മാലേത്ത് സരളാദേവി, കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് തുടങ്ങിയവര്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2020-02-17-04:50:23.jpg
Keywords: മാരാ
Content: 12427
Category: 13
Sub Category:
Heading: താലൂക്ക് ആശുപത്രി നവീകരണത്തിന് രണ്ടേക്കര്‍ ഭൂമി ദാനം ചെയ്ത് പുളിങ്കുന്ന് പള്ളി
Content: ആലപ്പുഴ: താലൂക്ക് ആശുപത്രിയ്ക്കായി 2.06 ഏക്കർ സ്ഥലം സൗജന്യമായി വിട്ടു നൽകികൊണ്ട് പുളിങ്കുന്ന് സെൻറ് മേരീസ് ഫൊറോന പള്ളിയുടെ മഹനീയ മാതൃക. ഇതുസംബന്ധിച്ച് കത്ത് ഇന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറും. ബജറ്റിൽ പ്രഖ്യാപിച്ച 149 കോടിയുടെ വികസന പദ്ധതി, പുളിങ്കുന്നിലെ താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്നതിന് സ്ഥലം വിട്ടുനൽകാൻ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര പള്ളി കമ്മിറ്റി യോഗമാണ് ഏകമനസ്സോടെ തീരുമാനിച്ചത്. ഇപ്പോൾ കെട്ടിടസമുച്ചയം നിർമ്മിക്കുവാൻ പഞ്ചായത്തിൽ അനുമതിക്കായി പോയപ്പോഴാണ് ഭൂരേഖകൾ ഹാജരാക്കുവാൻ നിർദ്ദേശിച്ചത്. ആശുപത്രിയിൽ രേഖകളില്ലാത്തതിനാൽ ആശുപത്രി സൂപ്രണ്ട് പുളിങ്കുന്ന് ഫോറോന പള്ളി വികാരിക്കു കത്തുനൽകി. തുടർന്ന് ചേർന്ന യോഗത്തിലാണ് 2 സർവേ നമ്പരുകളിലെ 56 സെൻറും 1.5 ഏക്കറും കൈമാറാൻ തീരുമാനിച്ചത്. ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം ഇടവക വികാരി ഫാ. ജോബി മൂലയിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ അറിയിച്ച് അനുമതി വാങ്ങി. തുടർ നടപടിക്കായി നിയമോപദേഷ്ടാവ് തോമസ് പീറ്റർ പെരുമ്പള്ളിയെ ചുമതലപ്പെടുത്തി. 1956-ൽ താലൂക്ക് ആശുപത്രി നിർമ്മാണത്തിന് പുളിങ്കുന്നിലെ പൊട്ടുമുപ്പതിൽ 8 സെൻറ് ഭൂമി ദേവാലയം സർക്കാരിന് കൈമാറിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-17-05:43:29.jpg
Keywords: സഹായ, ദാന
Content: 12428
Category: 1
Sub Category:
Heading: ആഗോള സഭയിലെ മെത്രാന്മാരുടെ അടുത്ത സിനഡ് സമ്മേളനം 2022ൽ
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ സാധാരണ സിനഡ് സമ്മേളനം 2022-ന്റെ അവസാന മാസങ്ങളിൽ നടക്കുമെന്ന്‍ വത്തിക്കാന്‍. സിനഡിന്റെ പ്രമേയം എന്താണെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല. സിനഡ് ജനറൽ സെക്രട്ടറിയേറ്റ് കഴിഞ്ഞ ആഴ്ച നടത്തിയ ഒരു കൂടിക്കാഴ്ചയിൽ ഫ്രാന്‍സിസ് പാപ്പയ്ക്കു മൂന്ന് വ്യത്യസ്ത പ്രമേയങ്ങൾ സമർപ്പിച്ചിരിന്നു. പാപ്പയായിരിക്കും പ്രമേയത്തെ സംബന്ധിച്ച അവസാന തീരുമാനമെടുക്കുന്നത്. സഭയെ സംബന്ധിച്ച് പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തിൽ ചർച്ച നടത്താനായി മൂന്നുവർഷത്തിലൊരിക്കലാണ് മെത്രാന്മാരുടെ സാധാരണ സിനഡ് സമ്മേളനം മാർപാപ്പ വിളിച്ചു കൂട്ടുക. 2018ൽ നടന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സിനഡ് സമ്മേളനമാണ് ഈ ശ്രേണിയിൽ ഏറ്റവും ഒടുവിലായി നടന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നു വർഷത്തിനു പകരം നാലു വർഷത്തെ അന്തരം നല്‍കിയിരിക്കുന്നത് ആഗോള സഭയുടെ പങ്കാളിത്തം ഉറപ്പാക്കാനാണെന്ന് ഫെബ്രുവരി പതിനഞ്ചാം തീയതി സിനഡ് സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അടുത്തിടെ നടന്ന ആമസോൺ പ്രദേശത്തിന് വേണ്ടിയുള്ള സിനഡ് സമ്മേളനം 'പ്രത്യേക' സിനഡ് സമ്മേളനങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ മാർപാപ്പ മെത്രാന്മാരുടെ സിനഡ് സമ്മേളനം വിളിച്ചുകൂട്ടാറുണ്ട്. ഇങ്ങനെ നടക്കുന്ന സിനഡുകളെ 'അസാധാരണ' സിനഡ് എന്നാണ് വിളിക്കുന്നത്. സെക്രട്ടറി ജനറൽ കർദ്ദിനാൾ ലോറൻസോ ബാൾഡിശേരിയും, പ്രോ സെക്രട്ടറി ജനറലായ ബിഷപ്പ് മാരിയോ ഗ്രച്ചുമാണ് സിനഡ് സെക്രട്ടറിയേറ്റിന്റെ നിലവിലെ തലവന്മാര്‍. കാനോൻ നിയമ പ്രകാരം മാർപാപ്പ വിളിച്ചുകൂട്ടുന്ന സിനഡ് സമ്മേളനങ്ങൾക്ക് ഉപദേശക ചുമതലയാണ് ഇവര്‍ക്കുള്ളത്. വിശ്വാസപരവും, ധാർമികപരവുമായ ചോദ്യങ്ങൾക്ക് മാർപാപ്പയോടൊപ്പം ഉത്തരം കണ്ടെത്തുകയെന്നതും ആഗോള സഭയിൽ മാർപാപ്പയും മെത്രാന്മാരുമായുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്നുള്ളതുമാണ് സിനഡിന്റെ പ്രധാന ദൗത്യം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-17-06:39:32.jpg
Keywords: സിനഡ
Content: 12429
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കു കുരിശ് ധരിച്ച് സിനഗോഗിൽ പ്രാർത്ഥിക്കാം: റബ്ബിമാരുടെ ഉത്തരവ്
Content: വാർസോ: ക്രൈസ്തവര്‍ക്കു സിനഗോഗുകളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാമെന്ന് ഉത്തരവിറക്കിക്കൊണ്ട് 'ഓർ തോറ സ്റ്റോൺ' എന്ന റബ്ബിമാരുടെ സംഘടന. പോളണ്ടിൽ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് റബ്ബിമാരുടെ സംഘടന ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. വാർസോയിൽ യഹൂദ കൂട്ടക്കൊലയുടെ ഓർമ്മദിനം ആചരിക്കാൻ എത്തിയതായിരുന്നു അവർ. കുരിശു ധരിച്ചെത്തുന്ന ക്രൈസ്തവർക്കും സിനഗോഗുകളിൽ പ്രവേശിക്കാൻ യഹൂദ റബ്ബിമാർ അനുവാദം നൽകി. ഏതാനും വർഷങ്ങൾ മുമ്പ് വരെ, ക്രൈസ്തവ മത ചിഹ്നങ്ങൾ കൈവശമുണ്ടെങ്കിൽ സിനഗോഗുകളിൽ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ മിക്കയിടങ്ങളിലും പ്രത്യേകിച്ച് യൂറോപ്പിൽ, യഹൂദ മതത്തെ പറ്റി പഠിക്കാൻ മറ്റു മതസ്ഥർ ശ്രമിക്കുന്നതാണ് നിയമങ്ങളെ ഉദാരവത്കരിക്കാൻ യഹൂദർക്ക് പ്രേരണ നൽകിയ ഘടകമെന്ന് വിലയിരുത്തപ്പെടുന്നു. വിശുദ്ധ സ്ഥലത്തിനും യഹൂദ പ്രാർത്ഥനകൾക്കും ബഹുമാനം നൽകി സിനഗോഗുകളിൽ മറ്റ് മതസ്ഥര്‍ പ്രവേശിച്ചാൽ, അവർക്ക് അവിടെ പ്രാർത്ഥിക്കാമെന്ന് റബ്ബിമാർ പറഞ്ഞു. കുരിശ് ധരിച്ച ക്രൈസ്തവ വിശ്വാസികളുടെ സാന്നിധ്യത്തിൽ പ്രാർത്ഥിക്കാൻ യഹൂദർ മടി കാണിക്കരുതെന്ന് റബ്ബിമാർ നിർദ്ദേശം നൽകി. തോറ ചുരുളുകളും കൈവശം കൊണ്ടുവരാമെന്നും യഹൂദർ മറ്റ് മതസ്ഥരായ സുഹൃത്തുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അവർ പറഞ്ഞു. വർഷങ്ങളായി ജർമ്മനിയിലും പോളണ്ടിലെ നിലനിന്നിരുന്ന യഹൂദ വിരുദ്ധതയുടെ പശ്ചാത്തലത്തിൽ, പ്രാർത്ഥനകളിൽ പങ്കു കൊള്ളാനും, തങ്ങളുടെ വിശ്വാസത്തെ പറ്റി ആഴത്തിൽ മനസ്സിലാക്കാനും മറ്റു മതസ്ഥർ കടന്നു വരുന്നത് ആകർഷകമായ ഒരു വെല്ലുവിളിയാണെന്ന് ഓർ തോറ സ്റ്റോൺ സംഘടനയുടെ അധ്യക്ഷന്‍ റബ്ബി എലിയാഹു ബർൺബാം പറഞ്ഞു. മതപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും മറ്റു മതസ്ഥരെ ബഹുമാനിക്കാനുള്ള മാർഗങ്ങൾ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-17-08:18:21.jpg
Keywords: യഹൂദ