Contents
Displaying 12131-12140 of 25152 results.
Content:
12450
Category: 18
Sub Category:
Heading: സാമ്പത്തിക സംവരണ അട്ടിമറി ശ്രമത്തിനെതിരെ സീറോ മലബാർ സഭയുടെ ഇടപെടൽ
Content: കേരള മെഡിക്കല്‍ എൻജിയറിംഗ് എൻട്രൻസിലും അഡ്മിഷനിലും സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റ് സംവരണേതര വിഭാഗങ്ങൾക്കുമായി അനുവദിച്ചു നൽകിയ പത്തു ശതമാനം സാമ്പത്തിക സംവരണം (EWS) അട്ടിമറിക്കാൻ ചില തൽപര കക്ഷികൾ ശ്രമിക്കുന്നു എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിവേദനം സഭാ പ്രതിനിധികൾ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ മുൻപാകെ സമർപ്പിച്ചു. സർക്കാർ സാമ്പത്തിക സംവരണം സംബന്ധിച്ച് വിജ്ഞാപനമിറക്കിയെങ്കിലും വില്ലേജ് ഓഫീസർമാർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാത്തത് മൂലം പല ഓഫീസർമാരും ഇ ഡബ്ലിയു എസ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകുന്നില്ല. അപേക്ഷയുടെ മാതൃക അടിയന്തരമായി ലാൻഡ് റവന്യൂ കമ്മീഷണർ നിശ്ചയിച്ച് നൽകുമെന്ന് ഫെബ്രുവരി 12ലെ വിജ്ഞാപനത്തിൽ അറിയിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നൽകാത്തതുമൂലം, ഫെബ്രുവരി 12നു ശേഷം വെള്ളപേപ്പറിൽ ഉള്ള അപേക്ഷകൾ സ്വീകരിക്കാൻ പലരും തയ്യാറാകുന്നില്ല. അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും അടിയന്തരമായി ഓൺലൈൻ മുഖാന്തരം ആക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞിട്ടും ഇതുവരെ ഓൺലൈൻ സംവിധാനം നിലവിൽ വരാത്തതുമൂലം വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പല വില്ലേജ് ഓഫീസർമാരും ആളുകളെ ചില തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ച് തിരിച്ചയക്കുന്നു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഇഡബ്ലിയുഎസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലാണ് എന്നും നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. ഇവയ്ക്ക് പരിഹാരമെന്നോണം റവന്യൂ വകുപ്പ് മന്ത്രി സഭാ പ്രതിനിധികളുടെ മുൻപിൽ വച്ച് തന്നെ ലാൻഡ് റവന്യൂ കമ്മീഷണറെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ഇഡബ്ലിയു എസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ ഔദ്യോഗിക മാതൃക തയ്യാറാകാത്തതിനാൽ വെള്ളപേപ്പറിൽ അപേക്ഷകൾ സ്വീകരിക്കാനും, അപേക്ഷകൾക്കും സർട്ടിഫിക്കറ്റിനും ഉള്ള ഓൺലൈൻ സംവിധാനം ഇതുവരെ പൂർത്തിയാകാത്തതിനാൽ ഓഫ് ലൈനായി അപേക്ഷകൾ സ്വീകരിക്കാനും വേണ്ട ഉത്തരവുകളും മറ്റും മാർഗ്ഗനിർദ്ദേശങ്ങളും നൽകുവാൻ നിർദ്ദേശിച്ചു. ഏതെങ്കിലും വില്ലേജ് ഓഫീസർ അനാവശ്യ വാദഗതികൾ ഉന്നയിച്ച് തടസ്സം സൃഷ്ടിക്കുകയാണെങ്കിൽ തൻ്റെ പക്കൽ നേരിട്ട് പരാതി നൽകാനും മന്ത്രി സീറോ മലബാർ സഭാ പ്രതിനിധികളോട് ആവശ്യപ്പെട്ടു. KEAM ൻ്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നാണെന്നും മന്ത്രി പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-19-09:03:22.jpg
Keywords: സീറോ മലബ

12451
Category: 1
Sub Category:
Heading: ഇറാഖിലെ പുരാതന ദേവാലയം പുനര്‍നിര്‍മ്മിക്കാന്‍ യുനെസ്കോയും യുഎഇയും
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നശിപ്പിച്ച ഇറാഖിലെ ചരിത്ര പ്രസിദ്ധമായ അൽ തഹിര ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ചുക്കാന്‍ പിടിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഹെറിറ്റേജ് ഏജൻസിയായ യുനെസ്‌കോ. യുഎഇയുമായി സഹകരിച്ചാണ് ദേവാലയത്തിന്റെ പുനർനിർമ്മാണം ഉടന്‍ ആരംഭിക്കുക. പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മൊസൂളിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും യുനെസ്‌കോ വ്യക്തമാക്കി. 1862ൽ പണികഴിപ്പിച്ച ദേവാലയം 2014 ജൂണിൽ ഇസ്ളാമിക തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. ഉടനെ ആരംഭിക്കുന്ന പുനർനിർമ്മാണ പദ്ധതി വഴി പ്രദേശത്തെ യുവ കരകൗശല തൊഴിലാളികൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രദേശ നിവാസികൾക്ക് പരിശീലനം, തൊഴിൽമേഖലയിൽ കൂടുതൽ അറിവ് എന്നിവ നൽകാനും യുനെസ്‌കോ പദ്ധതിയിട്ടിട്ടുണ്ട്. 1873ൽ നിർമ്മിക്കുകയും പീന്നിട് ഭീകരാക്രമണത്തിൽ തകരുകയും ചെയ്ത അൽ-സാ ദേവാലയവും അൽ തഹിര ദേവാലയത്തിന് പുറമേ പുതുക്കിപ്പണിയുമെന്ന് യുനെസ്‌കോ നേരത്തെ വ്യക്തമാക്കിയിരിന്നു.ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടില്‍ എന്ന ഖ്യാതിയുണ്ടായിരിന്ന ഇറാഖില്‍ ഐഎസ് അധിനിവേശത്തോടെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ രീതിയിലുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-19-09:50:23.jpg
Keywords: ഇറാഖ, ദേവാല

12452
Category: 4
Sub Category:
Heading: ഈ മാര്‍പാപ്പമാര്‍ വത്തിക്കാനില്‍ നടത്തിയ ഭൂതോച്ചാടനങ്ങളുടെ ആരുമറിയാത്ത കഥ
Content: ഒരു വ്യക്തിയെ പിശാചിന്റെ സ്വാധീനത്തില്‍ നിന്നും അവന്റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി സഭ പരസ്യമായും രഹസ്യമായും യേശുവിന്റെ നാമത്തില്‍ നടത്തുന്ന ശുശ്രൂഷാകര്‍മ്മമാണ് ഭൂതോച്ചാടനം. വളരെ വ്യക്തമായി നിര്‍വചിക്കപ്പെട്ട നടപടിക്രമങ്ങളിലൂടെ പടിപടിയായിട്ടാണ് വൈദികര്‍ ഭൂതോച്ചാടനം വിജയകരമായി പൂര്‍ത്തിയാക്കുന്നത്. യഥാര്‍ത്ഥത്തില്‍ പിശാച് ബാധ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് സംഭവിക്കുന്നതെന്നും, മനോരോഗമോ ശാരീരികമായ അസുഖങ്ങളോ അല്ലെന്ന് ഉറപ്പുവരുത്തുവാന്‍ നീണ്ട പരിശോധനകള്‍ ആവശ്യമാണെന്നും സഭ പറയുന്നു. പിശാച് ബാധയില്‍ നിന്നോ, പൈശാചിക സ്വാധീനത്തില്‍ നിന്നോ, പിശാച് സൃഷ്ടിക്കുന്ന തിന്മയില്‍ നിന്നോ ഒരു വ്യക്തിയെ മോചിപ്പിക്കുന്നതിന് സഭയുടെ പരമാധികാരത്തോടെ മെത്രാനോ വൈദികനോ നടത്തുന്ന പൊതു പ്രാര്‍ത്ഥനയെന്നാണ് റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് ഭൂതോച്ചാടനത്തെ വിവരിക്കുന്നത്. ഭൂതോച്ചാടനം പ്രമേയമാക്കിയിട്ടുള്ള നിരവധി സിനിമകളും, കഥകളും നമ്മള്‍ കാണുകയും, വായിക്കുകയും ചെയ്തിട്ടുണ്ടാകുമെങ്കിലും മുന്‍പാപ്പമാരായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, ബെനഡിക്ട് പതിനാറാമനും വത്തിക്കാനില്‍ ഭൂതോച്ചാടനം നടത്തിയിട്ടുള്ള കാര്യം നമ്മളില്‍ അധികമാരും അറിയുവാന്‍ സാധ്യതയില്ല. #{green->none->b->You May Like: }# {{ പിശാചുക്കളെ മനുഷ്യനിൽ നിന്നും പുറത്താക്കുന്നതെങ്ങനെ? ഭൂതോച്ചാടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം -> http://www.pravachakasabdam.com/index.php/site/news/4616}} ഇരുവരും നടത്തിയ ഭൂതോച്ചാടനത്തിനെക്കുറിച്ച് ഫാ. അമോര്‍ത്ത് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ഭൂതോച്ചാടകന്‍ എന്നാണ് ഫാ. അമോര്‍ത്ത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെക്കുറിച്ച് പറയുന്നത്. 1982 മാര്‍ച്ച് 27നായിരിന്നു ഫാ. അമോര്‍ത്തിന്റെ അറിവില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യ ഭൂതോച്ചാടനം നടത്തിയത്. ഫ്രാന്‍സെസ്കാ ഫാബ്രിസി എന്ന പിശാച് ബാധിതയായ യുവതിയെ ഇറ്റലിയിലെ സ്പോലെറ്റോ ടൌണിലെ മെത്രാനായിരുന്ന ഒട്ടോറിനോ ആല്‍ബെര്‍ട്ടിയാണ് പാപ്പയുടെ അടുത്ത് കൊണ്ടുവന്നത്. പാപ്പയെ കണ്ട നിമിഷം തന്നെ ആ യുവതി നിലത്ത് കിടന്ന് പിടയുകയായിരുന്നു. പാപ്പ തടയുവാന്‍ ശ്രമിച്ചെങ്കിലും ആദ്യം ഫലമുണ്ടായില്ല. 'നാളെ ഞാന്‍ നിനക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാം' എന്ന് പാപ്പ പറഞ്ഞതോടെ യുവതി ശാന്തയായി. പാപ്പയുടെ വിജയകരമായ ഭൂതോച്ചാടനം വഴി പിശാച് ബാധയില്‍ നിന്നും മോചിതയായ ഫ്രാന്‍സെസ്കാ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പാപ്പയെ സന്ദര്‍ശിച്ചിരിന്നു. ഇതുപോലെ മുന്‍പ് താന്‍ കണ്ടിട്ടില്ലായെന്നും ഇത് ബൈബിളില്‍ പറഞ്ഞിരിക്കുന്ന രംഗം പോലെയായെന്നും സംഭവത്തെ ഉദ്ധരിച്ച് പാപ്പ പറഞ്ഞതായി അക്കാലത്തെ പേപ്പല്‍ ഹൗസ്ഹോള്‍ഡ് തലവനായ ജാക്വസ് പോള്‍-മാര്‍ട്ടിന്റെ ഓര്‍മ്മക്കുറിപ്പില്‍ വിവരിച്ചിട്ടുണ്ട്. ഇത് സംഭവത്തിന്റെ ആധികാരികത ഉറപ്പിക്കുകയാണ്. 2000-ലെ തന്റെ ആഴ്ചതോറുമുള്ള പൊതു അഭിസംബോധനക്കിടയിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മറ്റൊരു ഭൂതോച്ചാടനം. വത്തിക്കാന്‍ സ്ക്വയറില്‍ എത്തിച്ച സബ്രീന എന്ന പിശാച് ബാധിതയായ സ്ത്രീ അവിടെ പ്രവേശിച്ച ഉടന്‍ തന്നെ പിറുപിറുക്കുവാനും പാപ്പക്ക് നേരെ കുതിക്കുവാനും തുടങ്ങി. പത്തോളം പേര്‍ ചേര്‍ന്നാണ് അവളെ പിടിച്ച് നിറുത്തിയത്. അത്രയ്ക്കു അക്രമാസക്തമായ അന്തരീക്ഷം. അവള്‍ വളരെ ഉച്ചത്തില്‍ യേശുവിനെ അവഹേളിക്കുന്ന വാക്കുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിന്നു. തന്റെ പൊതു അഭിസംബോധന കഴിഞ്ഞ ഉടന്‍ തന്നെ പാപ്പ സബ്രീനയെ കാണണമെന്നു ആവശ്യപ്പെട്ടു. പാപ്പയെ കണ്ട ഉടനെ അവളുടെ കണ്ണുകള്‍ തിളങ്ങുകയും, 'എന്നെ വെറുതേ വിടൂ' എന്നു ആക്രോശിക്കുകയും ചെയ്തതായി ഫാ. അമോര്‍ത്ത് പറയുന്നു. അവിടെവെച്ച് തന്നെ പാപ്പ ഭൂതോച്ചാടനം നടത്തുകയായിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ പിശാചിനെ പൂര്‍ണ്ണമായും പുറത്താക്കുവാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് നിരവധി തവണ ഭൂതോച്ചാടനം നടത്തിയ ശേഷമാണ് പിശാച് പൂര്‍ണ്ണമായും പിന്‍വാങ്ങിയതെന്നും ഫാ. അമോര്‍ത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ മാത്രമല്ല, മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനെയും പിശാച് ഏറെ ഭയപ്പെട്ടിരുന്നതായി ഫാ. അമോര്‍ത്ത് പറഞ്ഞിട്ടുണ്ട്. #{red->none->b->Must Read: }# {{ സൂക്ഷിക്കുക; പ്രാർത്ഥനയിൽ നിന്ന് പിന്തിരിപ്പിക്കാൻ പിശാച് ഒരുക്കുന്ന നാലു കെണികൾ -> http://www.pravachakasabdam.com/index.php/site/news/11689}} 2009 മെയ് മാസത്തില്‍ ജിയോവന്നി, മാര്‍ക്കോ എന്നീ രണ്ട് പുരുഷന്‍മാരെ ബെനഡിക്ട് പതിനാറാമന്റെ പൊതു അഭിസംബോധനക്കിടയില്‍ ഫാ. അമോര്‍ത്ത് വത്തിക്കാനിലേക്ക് കൊണ്ടുവരികയായിരുന്നു. പാപ്പ അവരുടെ സമീപത്തെത്തിയപ്പോള്‍ അവര്‍ പല്ല് ഞെരിക്കുവാനും നിലത്ത് വീണ് തല നിലത്തിടിക്കുവാനും തുടങ്ങി. ശരീരത്തെ സ്വന്തം പീഡിപ്പിക്കുന്ന അതികഠിനമായ അവസ്ഥ. അല്പം ദൂരെ നിന്നു പാപ്പ തന്റെ കരമുയര്‍ത്തി അവരെ അനുഗ്രഹിച്ചു. ആ നിമിഷം തന്നെ പിശാച് ബാധിതരായ ഇരുവരും ഏതാണ്ട് പത്തടിയോളം പിന്നോട്ടേക്ക് തെറിച്ചു വീഴുകയായിരുന്നു. പിശാച് അവരില്‍ നിന്നും പുറത്ത് വന്നപ്പോള്‍ അവര്‍ വിതുമ്പുകയായിരുന്നുവെന്നും ഫാ. ഗബ്രിയേല്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തി. ലോകത്തിലെ പൈശാചിക സ്വാധീനത്തെ കുറിച്ചു ഫ്രാന്‍സിസ് പാപ്പയും കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാറുണ്ട്. പിശാചിന്റെ തന്ത്രങ്ങള്‍ വലുതാണെന്നും അതില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ഉദ്ബോധിപ്പിച്ചിരിന്നു. നമ്മെ ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനിയുന്ന പിശാചിന്റെ കുടിലതയേ ചെറുക്കാന്‍ നമ്മുക്ക് പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ആയുധം ധരിക്കാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2020-02-19-11:56:02.jpg
Keywords: സാത്താ, പിശാച

12453
Category: 18
Sub Category:
Heading: സുറിയാനി ക്രിസ്ത്യാനികള്‍ക്കുള്ള സംവരണം: അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാന്‍
Content: തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനിയറിംഗ് എന്‍ട്രന്‍സിലും അഡ്മിഷനിലും സുറിയാനി ക്രിസ്ത്യാനികള്‍ക്കും മറ്റു സംവരണേതര വിഭാഗങ്ങള്‍ക്കുമായി അനുവദിച്ചു നല്‍കിയ 10 ശതമാനം സാമ്പത്തിക സംവരണം (ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ ഇഡബ്‌ള്യുഎസ്) ലഭിക്കുന്നതിന്, അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റിനുമായുള്ള ഓണ്‍ലൈന്‍ സംവിധാനം ഇതുവരെ പൂര്‍ത്തിയാകായിട്ടില്ല. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിവേദനം സഭാ പ്രതിനിധികള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍, ഓഫ്‌ലൈനായി അപേക്ഷകള്‍ സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇഡബ്‌ള്യുഎസ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയുടെ ഔദ്യോഗിക മാതൃക തയാറായിട്ടില്ല. ഇതിനാല്‍ വെള്ളപേപ്പറില്‍ അപേക്ഷകള്‍ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. അപേക്ഷയുടെ മാതൃകയും സര്‍ക്കാര്‍ പുറത്തിറക്കി. {{ ഇഡബ്‌ള്യുഎസ് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://deepika.com/advt/ews.pdf}}
Image: /content_image/India/India-2020-02-20-01:57:56.jpg
Keywords: സംവരണ

12454
Category: 18
Sub Category:
Heading: വിയോജിപ്പിനെ ദേശവിരുദ്ധതയായി ചിത്രീകരിക്കരുത്: സിബിസിഐ സമ്മേളനത്തിന് സമാപനം
Content: ബെംഗളൂരു: വിയോജിപ്പിനെ ദേശവിരുദ്ധതയായി ചിത്രീകരിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യുടെ 34ാമത് ദ്വൈവാര്‍ഷിക പ്ലീനറി സമ്മേളനത്തിന് സമാപനം. ഇടുങ്ങിയതും വിഭജിക്കുന്നതുമായ സാംസ്‌കാരിക ദേശീയതയില്‍ നിന്ന് വ്യത്യസ്തമാണ് ദേശസ്‌നേഹം. അത് ഭരണഘടനാ ദേശീയതയുമായി ചേര്‍ന്നുപോകുന്നതാണ്. വ്യക്ത്യധിഷ്ഠിതമായ കാരണങ്ങളാല്‍ ഒരു ഇന്ത്യന്‍ പൗരന്റെയും ദേശസ്നേഹത്തെ ചോദ്യം ചെയ്യാന്‍ പാടില്ല. സ്വയംഭാഷണം കൊണ്ട് ഒരിക്കലും ജനാധിപത്യം കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്നും സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സിബിസിഐ പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥ ദേശസ്‌നേഹം വ്യത്യസ്തതകള്‍ക്കിടയില്‍ നമ്മെ ഒന്നിപ്പിക്കുന്നതാണ്. വംശത്തെയും ജനപദങ്ങളെയും രാഷ്ട്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും മനുഷ്യകുടുംബം മുഴുവന്റെയും നന്മയിലേക്ക് പൗരന്മാരുടെ ശ്രദ്ധ തിരിക്കുന്നതുമാണ് ദേശസ്‌നേഹം. ഭൂരിപക്ഷാധിപത്യത്തിന്റെ ദേശീയതാപ്രത്യയശാസ്ത്രം തങ്ങളുടേതൊഴിച്ചുള്ള സംസ്‌കാരങ്ങളെ അവഹേളിക്കാന്‍ പ്രേരിപ്പിക്കുന്ന അക്രമങ്ങള്‍ ശാശ്വതീകരിക്കുന്നു. ദേശസ്നേഹവും കപടദേശീയതയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യസ്‌നേഹം രാഷ്ട്രത്തെ കെട്ടിപ്പടുക്കുമ്പോള്‍ കപടദേശീയത രാജ്യത്തിന്റെ അഖണ്ഡതയെയും ഒത്തൊരുമയെയും ഐക്യത്തെയും നശിപ്പിക്കുന്നു. കപടദേശീയത, പ്രത്യേകിച്ച് അതിന്റെ ഏറ്റവും സമൂലവും തീവ്രവുമായ രൂപങ്ങളില്‍, യഥാര്‍ഥ ദേശസ്നേഹത്തിന്റെ വിരുദ്ധതയാണ്. കപടദേശീയത സമഗ്രാധിപത്യത്തിന്റെ പുതിയ രൂപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഭരണാധികാരികളോട് അഭ്യര്‍ഥിക്കുന്നുവെന്നും സിബിസിഐ പ്രസ്താവനയില്‍ അറിയിച്ചു. മതം ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമാകരുതെന്ന് ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്, ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ഉറപ്പിച്ചു പറയുന്നുവെന്നും രാജ്യത്ത്, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്ന ഭയം, ഉത്കണ്ഠ, അനിശ്ചിതത്വം എന്നിവ ഇല്ലാതാക്കാന്‍ അധികാരികള്‍ ആത്മാര്‍ഥവും ഫലപ്രദവുമായ മാര്‍ഗങ്ങളുമായി മുന്നോട്ടുവരണമെന്നും സിബിസിഐ സമ്മേളനം ആവശ്യപ്പെട്ടു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെല്ലാം ഉറപ്പുവരുത്തുന്ന ഒരു പരമാധികാര സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയെക്കുറിച്ച് അഭിമാനിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട രാജ്യം എന്നേക്കും ഐക്യത്തോടെ തുടരുന്നതിന് ഭരണഘടനയുടെ മാനുഷിക കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും എതിരേ ഓരോ പൗരനും എപ്പോഴും ജാഗരൂകരായിരിക്കണമെന്നു സിബിസിഐ ആഹ്വാനം ചെയ്തു. സംവാദം ജനിച്ചവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുത്; പകരം ജനിക്കാത്തവരുടെ ജീവിക്കാനുള്ള അവകാശവും ഗൗരവമായി എടുക്കേണ്ടതാണ്. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യനെ ബഹുമാനിക്കുകയും ഒരു വ്യക്തിയായി കണക്കാക്കുകയും ചെയ്യണം. ഓരോ മനുഷ്യജീവിതത്തിനും അന്തര്‍ലീനമായ അന്തസുണ്ട്, അതിനാല്‍ ഗര്‍ഭപാത്രം മുതല്‍ ശവകുടീരം വരെയുള്ള ഒരു മനുഷ്യന്‍ എന്ന ബഹുമാനം നല്കി പരിഗണിക്കപ്പെടണം. ഗര്‍ഭച്ഛിദ്രം ആറുമാസം വരെ നിയമവിധേയമാക്കാനുള്ള നടപടികള്‍ കടുത്ത അനീതിയായി അപലപിക്കപ്പെടേണ്ടതാണ്, അത് ജനിക്കാത്തവരുടെ ജീവിക്കാനുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നു. പാര്‍ലമെന്റില്‍ ഈ ബില്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും ദേശീയ മെത്രാന്‍ സമിതി പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2020-02-20-05:39:28.jpg
Keywords: സിബിസിഐ

12455
Category: 11
Sub Category:
Heading: മദര്‍ തെരേസ സ്കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്സിംഗ് ഡിപ്ലോമ/ പരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മദര്‍തെരേസ സ്കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയാണ് സ്കോളര്‍ഷിപ്പ്. സര്‍ക്കാര്‍ അംഗീകൃത സെല്‍ഫ് ഫിനാന്‍സിങ് നഴ്സിംഗ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത പരീക്ഷയില്‍ 45 ശതമാനം മാര്‍ക്ക് ഉണ്ടാവണം. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവര്‍ക്കും/ ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവര്‍ ഈ വര്‍ഷം വീണ്ടും അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികള്‍ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. {{ http://www.minoritywelfare.kerala.gov.in-> http://www.minoritywelfare.kerala.gov.in }} ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ 28 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2302090. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-20-06:00:47.jpg
Keywords: ന്യൂനപക്ഷ

12456
Category: 10
Sub Category:
Heading: കാവല്‍ മാലാഖമാരുടെ ഇടപെടൽ സാക്ഷ്യപ്പെടുത്തി വൈദികന്റെ അനുഭവ കുറിപ്പ്
Content: ബോസ്റ്റണ്‍: ഓരോ വിശ്വാസിയേയും അവന്‍ പോലും അറിയാതെ നയിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്താല്‍ അയക്കപ്പെട്ട കാവല്‍ മാലാഖയുണ്ടെന്ന നമ്മുടെ വിശ്വാസത്തെ ഒന്നുകൂടി സ്ഥിരീകരിക്കുന്നതാണ് മസ്സാച്ചുസെറ്റ്സിലെ ബോസ്റ്റണ്‍ കത്തോലിക്ക അതിരൂപതയിലെ ഫാ. കെവിന്‍ സ്റ്റാലി-ജോയ്സിന് അര്‍ദ്ധരാത്രിയുണ്ടായ അനുഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് ട്വിറ്ററിലൂടെ ഫാ. സ്റ്റാലി-ജോയ്സ് തന്നെയാണ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പുറംലോകത്തോട് പറഞ്ഞത്. മരിക്കുവാന്‍ കിടക്കുന്ന ഒരു രോഗിയുടെ അടുത്ത് തന്നെ തക്ക സമയത്ത് എത്തിച്ചത് തന്റെ കാവല്‍ മാലാഖയാണെന്നാണ് ഫാ. സ്റ്റാലി-ജോയ്സ് വിവരിക്കുന്നത്. സംഭവ ദിവസം രാത്രി ഉറങ്ങുന്നതിനു മുന്‍പായി ഫാ. സ്റ്റാലി-ജോയ്സ് തന്റെ ഫോണ്‍ സൈലന്റ് മോഡില്‍ ഇട്ടു. എന്നാല്‍ അര്‍ദ്ധരാത്രിയില്‍ എന്തോ അസ്വസ്ഥത തോന്നി. എഴുന്നേറ്റ് നടന്നു. വെള്ളം കുടിച്ചു വെറുതെ തന്റെ ഫോണ്‍ എടുത്ത് നോക്കിയപ്പോഴാണ് താന്‍ എഴുന്നേൽക്കുന്നതിനു ഒരു മിനിറ്റ് മുന്‍പ് മരണാസന്നനായ ഒരാള്‍ക്ക് അന്ത്യകൂദാശ നല്‍കുന്നതിന് വേണ്ടി ആശുപത്രിയില്‍ നിന്നും തന്നെ വിളിച്ചിരുന്നെന്ന കാര്യം വൈദികൻ മനസ്സിലാക്കുന്നത്. ഫോണ്‍ സൈലന്റ് മോഡിലായിരുന്നതിനാല്‍ അവര്‍ വിളിച്ചത് അദ്ദേഹം അറിഞ്ഞിരുന്നില്ല. കൃത്യ സമയത്ത് തന്നെ എഴുന്നേല്‍പ്പിച്ചത് തന്റെ കാവല്‍ മാലാഖയാണെന്നാണ് ഫാ. സ്റ്റാലി-ജോയ്സ് പറയുന്നത്. അതേസമയം തങ്ങള്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കമന്റുകളുമായി നിരവധി വൈദികർ രംഗത്ത് വന്നിട്ടുണ്ട്. “എനിക്ക് ഈ അനുഭവം എത്ര പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഞാന്‍ വിശ്വസിക്കുന്ന ഒരു ദാര്‍ശനികന്‍ പറഞ്ഞതനുസരിച്ച് എനിക്ക് വളരെ തിരക്കുള്ള കാവല്‍ മാലാഖ ഉണ്ട് - ഒന്നല്ല ഒന്നില്‍ കൂടുതല്‍”എന്നാണ് ടെക്സാസിലെ ലോങ്വ്യൂവിലെ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ വൈദികനായ ഫാ. ഡാനിയല്‍ ഡോവര്‍ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ മാലാഖയോ മാലാഖമാരോ തക്കസമയത്ത് തന്നെ നിങ്ങളെ ഉണര്‍ത്തിയെന്നും, ഇതൊരു യഥാര്‍ത്ഥ അത്ഭുതം തന്നെയാണെന്നും, തന്റെ മാലാഖമാര്‍ തനിക്ക് വേണ്ടി ഇതുപോലെ ചെയ്യുന്നത് കാണുവാന്‍ തനിക്കും ആഗ്രഹമുണ്ടെന്നും മറ്റൊരു ട്വിറ്റർ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം നിരവധിയാളുകളാണ് ഫാ. സ്റ്റാലി-ജോയ്സിന്റെ അനുഭവം നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-20-06:32:04.jpg
Keywords: കാവല്‍ മാലാഖ, മാലാഖ

12457
Category: 1
Sub Category:
Heading: പതിവുപ്പോലെ നോമ്പാചരണത്തിന് തുടക്കമാകുക റോമിലെ അവന്‍റൈന്‍ കുന്നില്‍
Content: റോമന്‍ സഭയിലെ വലിയ നോമ്പിന് ഫെബ്രുവരി 26 ബുധനാഴ്ച അവന്‍റൈന്‍ കുന്നില്‍ തുടക്കമാകും. പൗരസ്ത്യസഭകളില്‍ ഇരുപത്തിനാലാം തീയതി തിങ്കളാഴ്ച നോമ്പിന് തുടക്കമാകുമെങ്കിലും വിഭൂതി ബുധനാഴ്ചയാണ് ലാറ്റിന്‍ സഭയില്‍ വലിയ നോമ്പ് ആരംഭിക്കുക. വത്തിക്കാനില്‍ നിന്നും ഏകദേശം 7 കി.മീ. അകലെയുള്ള അവന്‍റൈന്‍ കുന്നിലേയ്ക്ക് കാറില്‍ യാത്ര ചെയ്തെത്തുന്ന പാപ്പ ബെനഡിക്ടൈന്‍ ആശ്രമ ദേവാലയത്തില്‍നിന്നും വിശുദ്ധ സബീനയുടെ ബസിലിക്കയിലേയ്ക്കുള്ള പ്രദക്ഷിണത്തില്‍ പങ്കുചേരുന്നതോടെയാണ് ഈ വര്‍ഷത്തെ തപസ്സാചരണത്തിന് ആരംഭമാകുക. പ്രദക്ഷിണത്തിന്‍റെ അന്ത്യത്തില്‍ സാന്‍ സബീനയുടെ ബസിലിക്കയില്‍വച്ചു നടത്തപ്പെടുന്ന ഭസ്മാശീര്‍വ്വാദം, ഭസ്മം പൂശല്‍ എന്നീ കര്‍മ്മങ്ങള്‍ പാപ്പ നിര്‍വ്വഹിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. ദിവ്യബലി മധ്യേ പാപ്പ സന്ദേശം നല്‍കും. വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് വിഭൂതി ബുധനാഴ്ചയിലെ ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക, അവിടെ ദിവ്യബലിയില്‍ പങ്കുചേരുക എന്നത് നോമ്പ് അനുഷ്ഠാനത്തിന്‍റെ ഭാഗമായി പുരാതന റോമാനഗരത്തില്‍ നിലവിലിരുന്ന പാരമ്പര്യമാണ്. റോമിലെ ഏറ്റവും പുരാതനമായ ബെനഡിക്ടൈന്‍ സന്ന്യാസ സമൂഹത്തിന്‍റെ കേന്ദ്രം കൂടിയാണ് അവന്‍റൈന്‍ കുന്നിലെ ആശ്രമവും, സാന്‍ സബീനയുടെ ബസിലിക്കയും. ഈ പുരാതന പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ചാണ് ഇന്നും നോമ്പിന് പ്രാരംഭമായി വിഭൂതിത്തിരുനാള്‍ ആചരിക്കാനായി പത്രോസിന്‍റെ പിന്‍ഗാമി അനുവര്‍ഷം അവന്‍റൈന്‍ കുന്നിലെത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-20-08:12:56.jpg
Keywords: വിഭൂതി

12458
Category: 1
Sub Category:
Heading: 'കന്ധമാൽ നിരപരാധികള്‍ക്ക് വേണ്ടി സഭ ശബ്ദമുയര്‍ത്തണം': സിബിസിഐ സമ്മേളനത്തില്‍ ആന്റോ അക്കര
Content: ബെംഗളൂരു: ഒഡീഷയിലെ കന്ധമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ പതിനൊന്ന് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച നിരപരാധികളായ ഏഴോളം ക്രൈസ്തവര്‍ സിബിസിഐ പ്ലീനറി സമ്മേളനത്തില്‍. നീതി നിഷേധിക്കപ്പെട്ട് ഒരു ദശാബ്ദത്തോളം ജയിലില്‍ കഴിഞ്ഞ ഭാസ്കര്‍ സുനാമാജി, ബിജയ്കുമാര്‍ സാന്‍സെത്ത്, ദുര്‍ജോ എസ് സുനാമാജി, മുണ്ട ബഡാമാജി, ഗോര്‍നാഥ് ചാലന്‍സേത്ത് സനാഥന ബഡാമാജി എന്നിവരുടെ മോചനത്തിന് വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ ആന്റോ അക്കരയാണ് ഇവരുടെ ദയനീയാവസ്ഥ മെത്രാന്മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരകളായ ഈ നിരപരാധികള്‍ക്ക് വേണ്ടി സഭ ശബ്ദമുയര്‍ത്തണമെന്ന് അദ്ദേഹം മെത്രാന്‍ സമിതി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജാമ്യം കൊണ്ട് കാര്യമില്ല, നിരപരാധികളായ അവര്‍ കുറ്റവിമുക്തരാകണം. ശബ്ദമുയര്‍ത്തുവാന്‍ കഴിവില്ലാത്ത ഇവര്‍ക്ക് വേണ്ടി സംസാരിക്കണം. സ്വാമിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ക്രിസ്ത്യാനികളുടെ ചുമലില്‍ കെട്ടിവെക്കുവാന്‍ ഇവരെ കുറ്റക്കാരാക്കുകയായിരുന്നുവെന്നും ആന്റോ പറഞ്ഞു. ഇപ്പോള്‍ നല്‍കിയ അപ്പീല്‍ ഒഡീഷ ഹൈക്കോടതി അനാവശ്യമായി നീട്ടിക്കൊണ്ടുപോകുകയാണ്. മോചനം മാത്രമല്ല തക്കതായ നഷ്ടപരിഹാരം കൂടി നല്‍കണമെന്നും ആന്റോ അക്കര ആവശ്യപ്പെട്ടു. ഇവരുടെ കുടുംബം താറുമാറായിരിക്കുകയാണെന്നും സഭ വിഷയത്തില്‍ സഭ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്ന 190 മെത്രാന്‍മാരോടു ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. 'കന്ധമാലില്‍ നിന്നുള്ള പാഠങ്ങള്‍' എന്ന പേരിലാണ് നിരപരാധികളായ ക്രൈസ്തവരെ കുറിച്ചുള്ള അവതരണം ആന്റോ അക്കര അവതരിപ്പിച്ചത്. തുടര്‍ന്നു കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തില്‍ മെത്രാന്‍മാര്‍ക്ക് ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ക്രൈസ്തവരെന്ന കാരണത്താല്‍ നിരപരാധികളെ അന്യായമായി ജയിലിലടച്ച രാഷ്ടീയ വഞ്ചനയേയും, നീതി നിഷേധത്തേയും തുറന്നുക്കാട്ടിക്കൊണ്ടുള്ള ആന്‍റോ അക്കരയുടെ 'ഹു കില്‍ഡ് സ്വാമി ലക്ഷ്മണാനന്ദ' എന്ന പുസ്തകവും 'ഇന്നസെന്റ്‌സ് ഇംപ്രിസണ്‍ഡ്' എന്ന ഡോക്യുമെന്ററിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-20-09:19:34.jpg
Keywords: കന്ധ, നിരപരാ

12459
Category: 10
Sub Category:
Heading: 60 വർഷത്തിന് ശേഷം ടുണീഷ്യയിൽ ആദ്യത്തെ മെത്രാഭിഷേക ചടങ്ങ്
Content: ടുണീസ്: അറുപതു വർഷം നീണ്ട കാത്തിരിപ്പിനു ശേഷം വടക്കേ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ ആദ്യത്തെ മെത്രാഭിഷേക ചടങ്ങ് നടന്നു. അൾജീരിയയിലെ കോൺസ്റ്റൻറ്റയിൻ രൂപതയ്ക്ക് വേണ്ടി ഫ്രഞ്ച് വംശജനായ മോൺസിഞ്ഞോർ നിക്കോളാസ് ലെർനോൾഡാണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. ടുണീഷ്യയിലെ സെന്റ് വിൻസന്റ് ഡി പോൾ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സമീപ രാജ്യങ്ങളായ അൾജീരിയ, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നും, മറ്റു പ്രദേശങ്ങളിൽ നിന്നും 15 മെത്രാന്മാരും അറുപതോളം വൈദികരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കാനെത്തിയിരുന്നു. 1962-ലായിരുന്നു ഏറ്റവുമൊടുവിലായി ടുണീഷ്യയിൽ മെത്രാഭിഷേകം നടന്നത്. ടുണീഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ആറു വർഷങ്ങൾക്ക് ശേഷം കാർത്തേജ് കത്തീഡ്രലിലാണ് പ്രസ്തുത ചടങ്ങ് നടക്കുന്നത്. 2004-ല്‍ ടുണിസ് രൂപതയ്ക്ക് വേണ്ടി വൈദികപട്ടം സ്വീകരിച്ച ഫാ. നിക്കോളാസ് ലെർനോള്‍ഡ് പതിനാറു വര്‍ഷത്തിന് ശേഷം മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നു. 2019 ഡിസംബർ ഒന്‍പതിനാണ് ഫ്രാൻസിസ് മാർപാപ്പ നിക്കോളാസ് ലെർനോൾഡിനെ കോൺസ്റ്റൻറ്റയിൻ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ട് ഉത്തരവിറക്കുന്നത്. മിഷ്ണറി ആർച്ച് ബിഷപ്പായിരുന്ന പോൾ ഡെസ്ഫാർഗസിന്റെ പിൻഗാമിയായാണ് നിയമനം. ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടി നമ്മൾ ഒരുമിച്ചാണെന്നും. ഒരു ചരിത്രവും, ഒരു വർത്തമാനകാലവും, ഒരു ഭാവിയുമുളള ദൈവീക പദ്ധതിയുടെ താക്കോലുകൾ ദൈവത്തിന്റെ ഹൃദയത്തിലാണെന്നും സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിൽ നൽകിയ സന്ദേശത്തിൽ നിയുക്ത മെത്രാന്‍ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാഭ്യാസത്തിനും, ജോലിക്കുമായി എത്തിയ വളരെ കുറച്ചാളുകൾ മാത്രമാണ് ഇന്ന് ടുണീഷ്യയിലെ കത്തോലിക്കാസഭയുടെ ഭാഗമായിട്ടുള്ളത്. രാജ്യത്തിന്റെ തൊണ്ണൂറ്റിയെട്ടു ശതമാനവും ഇസ്ളാമിക വിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-20-10:24:54.jpg
Keywords: ആദ്യ, പ്രഥമ