Contents

Displaying 12121-12130 of 25152 results.
Content: 12440
Category: 1
Sub Category:
Heading: ലിബിയന്‍ രക്തസാക്ഷികളുടെ സ്മാരകം യാഥാര്‍ത്ഥ്യമായി
Content: ലിബിയയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ട രക്തസാക്ഷികളുടെ സ്മാരകം അനാച്ഛാദനം ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ 21 രക്തസാക്ഷികളിൽ ഭൂരിഭാഗം പേരുടെയും നാടായ മിന്യ പ്രവിശ്യയിലെ അൽ ഔർ ഗ്രാമത്തിലാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി പതിനഞ്ചാം തിയതി നടന്ന അനാച്ഛാദനത്തില്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വലിയ ക്രിസ്തു രൂപത്തിന് മുന്നിൽ കൈകൾ പിന്നിലേയ്ക്ക് കെട്ടി മുട്ടുകുത്തി നിൽക്കുന്ന 21 പേരാണ് സ്മാരക ശില്പത്തില്‍ ഉള്ളത്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-18-08:39:15.jpg
Keywords: ലിബിയ, യേശു
Content: 12441
Category: 1
Sub Category:
Heading: കൊറോണ: ചൈനയ്ക്ക് 3.7 മില്യണ്‍ ഡോളറിന്റെ സഹായവുമായി ക്രിസ്ത്യന്‍ സംഘടന
Content: ബെയ്ജിംഗ്: ആയിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ചൈനീസ്‌ ജനതക്ക് സഹായഹസ്തവുമായി അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ വേള്‍ഡ് വിഷന്‍. ചൈനയിലെ പത്തു പ്രവിശ്യകളിലായി രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള ഉപകരണങ്ങളും, ഫേസ്മാസ്ക്, തെര്‍മോമീറ്റര്‍, അണുനാശിനികള്‍, സോപ്പ് തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു വരികയാണ് സംഘടന. ഇതിനോടകം തന്നെ 37 ലക്ഷം ഡോളറാണ് ഇതിനായി വേള്‍ഡ് വിഷന്‍ ചിലവഴിച്ചത്. ഏതാണ്ട് നാല് ലക്ഷത്തോളം ജനങ്ങള്‍ക്ക് വേള്‍ഡ് വിഷന്റെ സഹായം ലഭിച്ചു കഴിഞ്ഞു. ദുരന്തമുഖങ്ങളിലും പാവപ്പെട്ടവര്‍ക്കിടയിലും സേവനവുമായി എത്തുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ ചൈനീസ് ഘടകം രാജ്യത്തു ഏറ്റവും കൂടുതല്‍ സഹായമെത്തിക്കുന്ന സംഘടനയാണ്. വൈറസ് ബാധക്ക് സാധ്യതയുള്ള ഏതാണ്ട് 55,000 കുട്ടികളേയും, 300 പ്രവര്‍ത്തകരേയും വേള്‍ഡ് വിഷന്‍ സ്പോണ്‍സര്‍ ചെയ്യുന്നുമുണ്ട്. ഹോസ്പിറ്റല്‍ നിലവാരമുള്ള 50,000-ത്തോളം മുഖംമൂടികളാണ് വേള്‍ഡ് വിഷന്‍ വിതരണം ചെയ്തത്. കൂടാതെ പ്രാദേശിക പങ്കാളികളുടെ സഹായത്തോടെ വൈറസ് ബാധക്ക് സാധ്യതയുള്ള മേഖലകളില്‍ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണവും സംഘടന നടത്തിവരുന്നു. വിവിധ പ്രവിശ്യകളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്സിനു ആവശ്യമായ ഗൗണ്‍, കയ്യുറ, കണ്ണട, ശ്വസന സഹായി തുടങ്ങിയവയും സംഘടന സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. വികലാംഗരേയും, അനാഥരേയും സംരക്ഷിക്കുന്ന സ്ഥാപനങ്ങളേയും വേള്‍ഡ് വിഷന്‍ സഹായിക്കുന്നുണ്ട്. സംഘടന സ്പോണ്‍സര്‍ ചെയ്യുന്നതിലെ 39,000 കുട്ടികളും വൈറസ് ബാധക്ക് കൂടുതല്‍ സാധ്യതകളുള്ള മേഖലകളിലാണ് താമസിക്കുന്നതെങ്കിലും അവരില്‍ ആര്‍ക്കും ഇതുവരെ ബാധയേറ്റിട്ടില്ലെന്ന് വേള്‍ഡ് വിഷന്റെ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ്‌ എമര്‍ജന്‍സി അഫയേഴ്സ് പ്രോഗ്രാം മാനേജറായ എറിക്ക വാന്‍ ഡെറന്‍ അറിയിച്ചു. 1665 പേര്‍ കൊറോണ ബാധിച്ച് മരിച്ചതായാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതാദ്യമായല്ല ഇത്തരം സാഹചര്യങ്ങളില്‍ വേള്‍ഡ് വിഷന്‍ സഹായവുമായി എത്തുന്നത്. സിക്ക, എബോള, H1N1 തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നപ്പോഴും വേള്‍ഡ് വിഷന്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കേരളം പ്രളയക്കെടുതി നേരിട്ടപ്പോഴും വേള്‍ഡ് വിഷന്‍ ഇന്ത്യ സഹായവുമായി എത്തിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-18-11:27:59.jpg
Keywords: കൊറോണ
Content: 12442
Category: 1
Sub Category:
Heading: ഭാരത ലത്തീന്‍ സഭയ്ക്കു വേണ്ടിയുള്ള പുതിയ ലെക്ഷണറി പുറത്തിറക്കി
Content: ബംഗളൂരു: ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കു വേണ്ടിയുള്ള പുതിയ ലെക്ഷണറി (വചന വായന പുസ്തകം) പുറത്തിറക്കി. ബംഗളൂരു സെന്റ് ജോണ്‍സ് നാഷ്ണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന സിസിബിഐ മുപ്പത്തിരണ്ടാമത് പ്ലീനറി സമ്മേളനത്തിലാണ് മൂന്ന് വാല്യങ്ങളുള്ള പുതിയ ഇംഗ്ലീഷ് ലെക്ഷണറി പുറത്തിറക്കിയത്. ബോംബെ ആര്‍ച്ച് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്ത്യയിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജാംബത്തിസ്ത ദിക്വാത്രോയ്ക്ക് ആദ്യപ്രതി നല്കി പ്രകാശനം നിര്‍വഹിച്ചു. ദൈവവചനത്തെക്കുറിച്ചുള്ള ഗ്രാഹ്യം വര്‍ധിപ്പിക്കാനും അതുവഴി ആരാധനയില്‍ സജീവമായും പൂര്‍ണമായും ബോധ്യത്തോടെയും കര്‍ത്താവിലേക്ക് ഉയര്‍ത്തപ്പെടാനുമുള്ള ഒരു ക്ഷണമാണ് ഈ പുതിയ ലെക്ഷണറിയെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. പുതിയ ലെക്ഷണറിയുടെ പ്രകാശനം ഇന്ത്യന്‍ സഭയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണെന്ന് സിസിബിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ്ഫിലിപ് നേരി ഫെറാവോ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് ഓശാന ഞായര്‍ മുതലുള്ള ആരാധനാഘോഷങ്ങളില്‍ ഈ ലെക്ഷണറി ഔദ്യോഗികമായി ഉപയോഗിക്കാന്‍ തുടങ്ങും. ഇന്ത്യന്‍ ആരാധനാവത്സര കലണ്ടര്‍ പ്രകാരമാണ് പുതിയ ഇംഗ്ലീഷ് ലെക്ഷണറി തയാറാക്കിയിരിക്കുന്നത്. വിവിധ അനുഷ്ഠാനങ്ങള്‍, ഇന്ത്യയിലെ വിശുദ്ധരുടെ നാമഹേതുക തിരുനാളുകള്‍, അനുസ്മരണങ്ങള്‍, രാജ്യത്തിനു വേണ്ടിയുള്ള ദിവ്യബലികള്‍ എന്നിവയ്ക്കായി പ്രത്യേക വായനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലെക്ഷണറി തയാറാക്കിയിരിക്കുന്നത്. പ്രകാശനചടങ്ങില്‍ സിസിബിഐ ലിറ്റര്‍ജി കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഐറിസ് ഫെര്‍ണാണ്ടസ്, ഏഷ്യന്‍ ട്രേഡിംഗ് കോര്‍പറേഷന്‍ സിഇഒ നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്ന് ബിഷപ്പുമാര്‍ക്ക് മുന്നില്‍ ലെക്ഷണറി അവതരിപ്പിച്ചു. സിസിബിഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് അന്തോണിസാമി, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പീറ്റര്‍ പോള്‍ സല്‍ദാന. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2020-02-19-01:58:41.jpg
Keywords: ലത്തീ
Content: 12443
Category: 18
Sub Category:
Heading: ഗർഭചിദ്ര നിയമത്തിനെതിരെ കലക്ട്രേറ്റിനു മുൻപിൽ പ്രോലൈഫ് സമിതിയുടെ പ്രാർത്ഥനാധർണ്ണ
Content: കല്‍പ്പറ്റ: ഗർഭചിദ്ര നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത പ്രോലൈഫ് സമിതി വയനാട് കലക്ട്രേറ്റിനു മുൻപിൽ രഏകദിന പ്രാർത്ഥനാധർണ്ണ നടത്തി. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും വളർത്തുകയും ചെയ്യുക എന്നത് കുടുംബങ്ങളുടേയും മാതാപിതാക്കളുടേയും അവകാശവും കടമയുമാണെന്നും അതിനെ നിയമം മൂലം നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ബഹുസ്വരതയെ നിലനിർത്തുന്നു എന്ന് അവകാശപ്പെടുന്ന ഭാരതത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാനന്തവാടി രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ജോഷി മഞ്ഞക്കുന്നേൽ പറഞ്ഞു. ജീവനെ സംരക്ഷിക്കാനും അതിന് ശുശ്രൂഷ ചെയ്യുന്നതിനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരമെന്ന്‍ മുഖ്യ പ്രഭാഷണത്തിൽ പ്രോ ലൈഫ് മലബാർ മേഖല പ്രസിഡണ്ട് സാലു അബ്രാഹം മേച്ചേരിൽ ചൂണ്ടികാട്ടി. ഇതിന് വിരുദ്ധമായി ജീവസംസ്കാരത്തിന്റെ സ്ഥാനത്ത് മരണ സംസ്കാരത്തേ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടേണ്ട കാലഘട്ടമാണിത്. മനുഷ്യ വിഭവശേഷിയാണ് രാജ്യത്തിന്റെ സമ്പത്തെന്നും കുട്ടികളുടെ എണ്ണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപത പ്രസിഡണ്ട് അഡ്വ.ജോസ് കുറുമ്പാലക്കാട്ട് അധ്യക്ഷനായിരിന്നു. കൽപറ്റ ഫൊറോന വികാരി ഫാ.സോണി വടയാപറമ്പിൽ, ഫാ.ജോജോ കുടക്കച്ചിറ, ഫാ.തോമസ് തൈക്കുന്നുംപുറം, ഫാ.തോമസ് ചമത, ഫാ.തോമസ് ജോസഫ് തേരകം, ഫാ.ഷിജു ഐക്കരക്കാട്ട്, ഫാ.ജിബിൻ, രഞ്ജിത് മുതുപ്ലാക്കൽ, ഗ്രേസി ചിറ്റിനാപ്പളളി, ജിൻസി, ജെസി കുപ്പയിൽ വിജി ജോർജ്, മേരി ടീച്ചർ, ജേക്കബ് കെ‌കെ, ടെസ്സിൻ വയലിൽ, കെ‌സി‌വൈ‌എം രൂപതപ്രസിഡണ്ട്ബിബിൻ ചമ്പക്കരഎന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മാനന്തവാടി രൂപത മുഖ്യ പീആർ ഒ ഫാ. ജോസ് കൊച്ചറയ്ക്കൽ ഉത്ഘാടനം ചെയ്തു. പോൾ കരിമ്പനാക്കുഴി സ്വാഗതവും, ഡിന്റോ ജോസ് നന്ദിയും പറഞ്ഞു. ➤➤➤➤ #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. ‍}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-19-02:10:15.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 12444
Category: 18
Sub Category:
Heading: സിബിസിഐ ലെയ്റ്റി കൗണ്‍സിലിന് ദേശീയ തലത്തില്‍ വിപുലമായ കര്‍മ്മപദ്ധതികള്‍
Content: ബാംഗ്ലൂര്‍: ദേശീയതലത്തില്‍ സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കര്‍മ്മപരിപാടികളും പ്രവര്‍ത്തനപദ്ധതികളും ബാംഗ്ലൂരില്‍ ചേര്‍ന്ന സിബിസിഐ 34-ാം പ്ലീനറി സമ്മേളനത്തില്‍ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. സംവാദം-സത്യത്തിലേയ്ക്കും ഉപവിയിലേയ്ക്കുമുള്ള പാത എന്ന മുഖ്യവിഷയത്തെ കേന്ദ്രീകരിച്ച് ദേശീയതലത്തില്‍ വിശ്വാസിസമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്ന് കര്‍മ്മപരിപാടികളില്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ റീജണല്‍ തലങ്ങളില്‍ സഭയിലെ അല്മായ നേതാക്കള്‍ക്കുവേണ്ടിയുള്ള നേതൃത്വ പഠനശിബിരങ്ങള്‍ സംഘടിപ്പിക്കും. സഭാപരവും ദേശീയ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും നേരിടുന്ന വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്കും തുടര്‍നിലപാടുകള്‍ക്കും ലെയ്റ്റി കൗണ്‍സില്‍ നേതൃത്വം നല്‍കും. ദേശീയതലം മുതല്‍ ഫാമിലി യൂണിറ്റുകള്‍ അഥവാ ബേസിക് ക്രിസ്ത്യന്‍ കമ്യൂണിറ്റി വരെ ബന്ധപ്പെടുന്ന നെറ്റ്‌വര്‍ക്കിന് രൂപം നല്‍കും. വിവിധ റീജിയണുകള്‍, രൂപതകള്‍, ഫൊറോനകള്‍, ഇടവകകള്‍ എന്നിവ ഈ നെറ്റ്‌വര്‍ക്കിന്റെ കണ്ണിയായിരിക്കും. ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ മൂന്നു വിഭാഗങ്ങളിലെയും അല്മായ പ്രസ്ഥാനങ്ങളുടെ ദേശീയതലത്തില്‍ ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായ പ്രസ്ഥാനങ്ങളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ലെയ്റ്റി കൗണ്‍സില്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തില്‍ കൂടുതല്‍ ഐക്യവുംസ്വരുമയും ഊട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് അടിയന്തരമാണെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരതത്തിലെ ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളിലെ അല്മായ കമ്മീഷനുകള്‍, കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷന്‍, ലാറ്റിന്‍ സഭയിലെ വിവിധ സംഘടനകള്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എന്നിവ നടത്തുന്ന സഭാസേവനങ്ങളെ റിപ്പോര്‍ട്ടില്‍ പ്രശംസിച്ചു. ഇതിനോടകം വിവിധ കത്തോലിക്കാ സഭാസമൂഹങ്ങളില്‍ തുടക്കമിട്ടിരിക്കുന്ന ലോയേഴ്‌സ് ഫോറം, മെഡിക്കല്‍ ഫോറം, ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറം, സോഷ്യല്‍ ആന്റ് ചാരിറ്റി ഫോറം, എഡ്യുക്കേഷണലിസ്റ്റസ്് ഫോറം, സയന്‍സ് ആന്റ് ടെക്‌നോളജി ഫോറം, പ്രെഫഷണല്‍സ് ഫോറം, ഫാര്‍മേഴ്‌സ് ഫോറം, മീഡിയ ഫോറം, എന്റര്‍പ്രണേഴ്‌സ് ഫോറം എന്നീ അല്മായ ഫോറങ്ങളുടെ പ്രവര്‍ത്തനം ദേശീയതലത്തില്‍ വ്യാപിപ്പിക്കും. രാജ്യത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അതിപ്രഗത്ഭരായ അല്മായരെ ഉള്‍പ്പെടുത്തി നാഷണല്‍ തിങ്ക്-താങ്ക് ടീമിനും ലെയ്റ്റി കൗണ്‍സില്‍ രൂപം നല്‍കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിലെ ബഹുഭൂരിപക്ഷവും മലയോരങ്ങളിലും ഗ്രാമീണമേഖലകളിലുമുള്ള കര്‍ഷകരും, തീരദേശങ്ങളില്‍ മത്‌സ്യബന്ധനം ഉപജീവനമാക്കിയിരിക്കുന്നവരുമാണ്. കാര്‍ഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ സംഘടിതമായ നീക്കങ്ങള്‍ അനിവാര്യമാണ്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും കത്തോലിക്കാസഭ നേതൃത്വം കൊടുക്കുന്നതുമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റി (ഇന്‍ഫാം)ന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമാക്കണമെന്നും പ്രവര്‍ത്തനപദ്ധതികളില്‍ നിര്‍ദ്ദേശിച്ചു. ഔദ്യോഗിക ജോലികളില്‍ നിന്ന് റിട്ടയര്‍ ചെയ്തിരിക്കുന്നവരുടെ വൈദഗ്ദ്ധ്യവും പ്രവര്‍ത്തിപരിചയവും സഭയുടെ വിവിധ തലങ്ങളില്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. ഇന്ത്യയിലെ 174 കത്തോലിക്കാരൂപതകളെ പ്രതിനിധാനം ചെയ്യുന്ന 14 റീജിയണല്‍ കൗണ്‍സിലുകളിലെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിമാരുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനപരിപാടികള്‍ നടപ്പിലാക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-19-02:14:40.jpg
Keywords: സി‌ബി‌സി‌ഐ
Content: 12445
Category: 18
Sub Category:
Heading: സ്ഥലം വില്‍പ്പന: തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന്‍ പാലാ രൂപത
Content: പാലാ: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഏതാനും സ്ഥലങ്ങള്‍ വില്പനയ്ക്കായി കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളില്‍ കൊടുത്ത പത്രപരസ്യത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലും ചാനലുകളിലും തെറ്റായ പ്രചാരണം നടക്കുകയാണെന്നു പാലാ രൂപത. തെറ്റിദ്ധാരണ ഉളവാക്കുന്ന വ്യാഖ്യാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രൂപത വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യം നല്‍കണമെന്നുള്ള സദുദ്ദേശ്യത്തോടെയാണ് പാലാ രൂപത ചേര്‍പ്പുങ്കലില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആരംഭിച്ചിരിക്കുന്നതെന്നു കുറിപ്പില്‍ പറയുന്നു. ഇതിനോടകംതന്നെ മുന്നൂറു കോടി രൂപ ചെലവായിട്ടുണ്ട്. ഈ തുക പൊതുജനങ്ങള്‍, ഇടവകകള്‍, സമര്‍പ്പിത സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ നിര്‍ലോഭമായി നല്‍കിയ സംഭാവനകളുടെയും സഹകരണത്തിന്റെയും പിന്നീട് അത്യാവശ്യമായ വന്ന സാഹചര്യത്തില്‍ ബാങ്ക് ലോണിന്റെ സഹായത്തോടെയാണു സ്വരൂപിച്ചിരിക്കുന്നത്. ഈ ആതുരശുശ്രൂഷ കേന്ദ്രത്തില്‍ മരണാസന്നരായ രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കാന്‍ പാലീയേറ്റിവ് ബ്ലോക്ക് പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ അനേക വര്‍ഷങ്ങളായി സാമൂഹ്യപ്രതിബദ്ധതയുള്ള വിവിധ സഹായ പദ്ധതികള്‍ പാലാ കാരിത്താസ്, ഹോം പാലാ പദ്ധതി, കുടുംബ സഹായനിധി, പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികള്‍ തുടങ്ങിയവയും ശ്രദ്ധേയമാണ്. ആശുപത്രിയുടെ പണി പൂര്‍ത്തീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇതുവരെ എടുത്ത ബാങ്ക് ലോണുകള്‍ കുറെയെങ്കിലും എത്രയും വേഗം തിരിച്ചടയ്ക്കുന്നതിനാണ് നിര്‍ദിഷ്ട സമിതികളുടെ അഭിപ്രായപ്രകാരം ഏതാനും സ്ഥലങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇക്കാര്യം രൂപത ഫൈനാന്‍സ് കമ്മിറ്റിയിലും രൂപത ആലോചനാ സമിതിയിലും ചര്‍ച്ചചെയ്ത് അനുവാദം വാങ്ങുകയും രൂപത കച്ചേരിയിലും വൈദികസമിതിയിലും അവതരിപ്പിച്ചു തീരുമാനമെടുക്കുകയും ചെയ്തതാണ്. വില്പന കാര്യങ്ങള്‍ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ അല്മായര്‍ ഉള്‍പ്പെടുന്ന ഒരു അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഈ സ്ഥലങ്ങളുടെ വില്പനയ്ക്കായി പത്രത്തില്‍ പരസ്യം ചെയ്തത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഈ കാര്യങ്ങള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഏകദേശം ആറ് ഏക്കര്‍ സ്ഥലം വില്‍ക്കുന്നതിനെപ്പറ്റി ചിന്തിക്കുന്ന അവസരത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റിക്കു വേണ്ടി മുപ്പത്തിരണ്ട് ഏക്കറോളം സ്ഥലം രൂപതയ്ക്ക് ഉണ്ടായിട്ടുണ്ട് എന്നതും കണക്കിലെടുക്കേണ്ട കാര്യമാണെന്നും രൂപതകേന്ദ്രം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-19-02:36:39.jpg
Keywords: കല്ലറങ്ങാ, പാലാ
Content: 12446
Category: 1
Sub Category:
Heading: വിശ്വാസത്തിലും ജീവിതത്തിലും വേര്‍പിരിയാതെ ഇരട്ട സന്യാസിനിമാര്‍
Content: ചെത്തിപ്പുഴ: ഒന്നിച്ചു പഠിച്ചു വളര്‍ന്ന് ഒരേ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് വിശ്വാസവഴിയില്‍ ഒന്നിച്ച് നീങ്ങുന്ന ഇരട്ട സഹോദരിമാര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. തങ്ങളുടെ ജീവിതം ക്രിസ്തുവിന് വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ചുകൊണ്ട് നേഴ്‌സിംഗിനായുള്ള ഉപരിപഠനത്തിലാണ് ലിറ്റില്‍ ഫ്ലവര്‍ സന്യാസ സമൂഹത്തിലെ സന്യാസിനിമാരായ സിസ്റ്റര്‍ ജിസയും, സിസ്റ്റര്‍ ജീവയും. ചെറുപ്പം മുതല്‍ തന്നെ തങ്ങള്‍ക്ക് തീക്ഷണതയുളള സന്യാസിനിമാരാവണമെന്നായിരുന്നു ആഗ്രഹമെന്നും അതിന് തങ്ങളുടെ മാതാപിതാക്കളുടെ പൂര്‍ണപിന്തുണയും ഉണ്ടായിരുന്നുവെന്നും ഈ യുവ സന്യാസിനിമാര്‍ പറയുന്നു. ദിവ്യകാരുണ്യത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തി സന്യാസ ജീവിതത്തിലേക്ക് വരുവാന്‍ പ്രചോദനമായെന്നും ഇവര്‍ സ്മരിച്ചു. വൃദ്ധസദനത്തില്‍ കഴിയുന്നവരെ നോക്കുവാനായി ഒരു വര്‍ഷം തങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചുവെന്നും അത് തങ്ങള്‍ക്ക് ആതുര ശുശ്രൂഷ രംഗത്ത് വളരെ സന്തോഷത്തോടെ സേവനം അനുഷ്ഠിക്കുവാന്‍ പ്രേരകമായെതെന്നും ഇരുവരും പങ്ക് വയ്ക്കുന്നു. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജില്‍ ബി.എ.സി നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ് ഈ ഇരട്ട സഹോദരിമാര്‍. നേഴ്‌സിംഗ് പഠനത്തോടും, ഒപ്പം സംഗീതത്തിലും ഇരുവര്‍ക്കും പ്രാവീണ്യമുണ്ട്. ആലപ്പുഴ ജില്ലയിലെ പൊങ എണ്‍പതിന്‍ചിറ തങ്കച്ചന്റെയും കുഞ്ഞുമോളുടെയും മൂത്തമക്കളാണ് സി. ജിസ മരിയയും ജീവ മരിയയും. ഇരട്ട സഹോദരിമാരായ സിസ്റ്റര്‍ ക്ലെയറും സിസ്റ്റര്‍ ഫ്രാന്‍സീസും ഇതേ സന്യാസ സമൂഹത്തിലെ അംഗങ്ങളാണെന്നതും ശ്രദ്ധേയമാണ്. സിസ്റ്റര്‍ ക്ലെയറും ഫ്രാന്‍സീസും തൊടുപുഴ മൈലക്കൊമ്പ് സ്വദേശികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-19-02:42:53.jpg
Keywords: ഇരട്ട
Content: 12447
Category: 13
Sub Category:
Heading: “യേശുവാണ് യഥാര്‍ത്ഥ ദൈവം”: ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം പുല്‍കിയ ഇറാന്‍ സ്വദേശിനിയുടെ സാക്ഷ്യം
Content: ടൊറന്റോ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം പുല്‍കിയ ഇറാന്‍ സ്വദേശിനിയുടെ ജീവിതസാക്ഷ്യത്തിന്റെ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. അനേകരെ സ്പര്‍ശിക്കുമെന്ന പ്രതീക്ഷയിലാണ് താന്‍ ഈ വീഡിയോ പുറത്തുവിടുന്നതെന്നും, മറ്റുള്ളവര്‍ യേശുവിനെ കണ്ടെത്തുന്നതിനായി പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ് താന്‍ ഇത് പറയുന്നതെന്നും ദൈവത്തെ അറിയണമെന്നുണ്ടെങ്കില്‍ യേശുവിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളുവെന്നും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച പേര് വെളിപ്പെടുത്താത്ത മുന്‍ മുസ്ലീം സ്ത്രീ പറയുന്നു. തനിക്ക് 12-13 വയസ്സുള്ളപ്പോഴാണ് തന്റെ കുടുംബത്തോടൊപ്പം ഇറാനില്‍ നിന്നും കാനഡയിലെത്തിയത്. അവിടെ ചിലവഴിച്ചു കഴിഞ്ഞ 21 വര്‍ഷക്കാലം ആരും തന്നെ തന്നോടു സുവിശേഷം പങ്കുവെച്ചിട്ടില്ലെന്നും അത്രത്തോളം സഭ ഇവിടെ ക്ഷയിച്ചിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്ലോറിഡയിലേക്ക് പോകുവാന്‍ തീരുമാനിച്ച തന്നെ പരിശുദ്ധാത്മാവാണ് ടൊറന്റോയില്‍ പിടിച്ചു നിര്‍ത്തിയത്. അതാണ് തന്റെ കുടുംബത്തെ രക്ഷിക്കുവാന്‍ കാരണമായത്. നരകത്തെ കുറിച്ചുള്ള സാക്ഷ്യങ്ങള്‍ സംബന്ധിച്ച ചില വീഡിയോകള്‍ കണ്ടതാണ് ജീവിതത്തെ മാറ്റിമറിച്ചത്. സത്യമെന്താണെന്ന് കാണിച്ചു തരണമെന്ന് യേശുവിനോടു പ്രാര്‍ത്ഥിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രായമായ യൂറോപ്യന്‍ സ്ത്രീ തന്നെ സന്ദര്‍ശിച്ചുവെന്നും, അവര്‍ തന്നെ ദേവാലയത്തിലേക്ക് ക്ഷണിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. അന്നുമുതല്‍ മറ്റുള്ള ദൈവീക സങ്കല്‍പ്പങ്ങളെ ഉപേക്ഷിച്ച അവള്‍ ക്രിസ്തുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചു. പുകവലി പോലെയുള്ള ദുശീലങ്ങള്‍ ഉപേക്ഷിച്ചതും സ്നേഹവും സമാധാനവും കൊണ്ട് ഹൃദയം നിറഞ്ഞതും ഇതിലൂടെയാണെന്നും യുവതി വെളിപ്പെടുത്തി. സത്യദൈവത്തെ അറിയാതെയാണ് തന്റെ പിതാവ് കൊല്ലപ്പെട്ടത്. ജീവിതത്തില്‍ നിങ്ങള്‍ എന്തൊക്കെ പാപം ചെയ്താലും ദൈവത്തിനു അത് ക്ഷമിക്കുവാന്‍ കഴിയും. ഇസ്ലാമില്‍ നിന്നുമാണ് വരുന്നതെന്നും അതിലെ ദൈവീക സങ്കല്‍പ്പം തെറ്റാണെന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നു. നിങ്ങള്‍ക്ക് ദൈവത്തെ അറിയണമെന്നുണ്ടെങ്കില്‍ യേശുവിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളു. തന്നില്‍ നിന്നും സുവിശേഷം കേട്ട തന്റെ സഹോദരിമാരും ക്രമേണ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതായും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-19-06:14:19.jpg
Keywords: ഇസ്ലാ, രക്ഷക
Content: 12448
Category: 1
Sub Category:
Heading: നൈജീരിയയില്‍ ബന്ധിയാക്കിയ കത്തോലിക്ക വൈദികന്‍ മോചിതനായി
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കഴിഞ്ഞ വെള്ളിയായാഴ്‌ച ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി ബന്ധിയാക്കിയ കത്തോലിക്ക വൈദികന്‍ മോചിതനായി. യുറോമി രൂപതയിലെ ഫാ. നിക്കോളാസ് ഒബോ എന്ന വൈദികനെ ഇന്നലെ മോചിപ്പിക്കുകയായിരിന്നുവെന്ന് രൂപതാ അധികൃതർ അറിയിച്ചു. വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും രൂപത നേതൃത്വം പ്രസ്താവനയില്‍ കുറിച്ചു. അതേസമയം ഫെബ്രുവരി 13ന് നൈജീരിയയിൽ നിന്നും നിരവധി കുട്ടികളെ അക്രമികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. അവരെക്കുറിച്ചുള്ള ഒരു വിവരവും ഇനിയും ലഭ്യമായിട്ടില്ല. ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി ക്രൈസ്തവ വംശഹത്യയെ കൂടെക്കൂടെ അപലപിക്കുന്നുണ്ടെങ്കിലും വിശ്വാസികളുടെ സംരക്ഷണത്തിനും നിലനില്‍പ്പിനും വേണ്ടി നാളിതു വരെയായി കാര്യമായി ഒന്നും ചെയ്തിട്ടില്ല. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം രൂക്ഷമാണ്. 2018-ല്‍ ഡൊണാള്‍ഡ് ട്രംപ് നൈജീരിയന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ക്രൈസ്തവ നരഹത്യ ശക്തമായി അപലപിച്ചിരിന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.
Image: /content_image/India/India-2020-02-19-07:07:05.jpg
Keywords: നൈജീ
Content: 12449
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിനു ശേഷമുളള ആദ്യ ബലിയര്‍പ്പണത്തിനായി സ്വിസ് കത്തീഡ്രൽ
Content: ജനീവ: അഞ്ഞൂറോളം വർഷങ്ങൾക്ക് മുന്‍പ് നടന്ന പ്രൊട്ടസ്റ്റൻറ് നവീകരണത്തിനു ശേഷം ആദ്യമായി കത്തോലിക്ക വിശുദ്ധ കുർബാന അർപ്പണത്തിനായി സ്വിറ്റ്സർലൻഡിലെ സെന്റ് പിയറി ദി ജെനീവ കത്തീഡ്രൽ തയ്യാറെടുക്കുന്നു. ഫെബ്രുവരി 29നാണ് അഞ്ചു നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ആദ്യ വിശുദ്ധ കുർബാന അർപ്പണം നടക്കുമെന്ന സംബന്ധിച്ച പ്രഖ്യാപനം ലുസൈൻ, ജനീവ, ഫ്രീബർഗ് രൂപതകള്‍ നടത്തിയത്. നാലാം നൂറ്റാണ്ട് മുതൽ പ്രൊട്ടസ്റ്റൻറ് നവീകരണം വരെ ജനീവ മെത്രാന്റെ സ്ഥാനിക ദേവാലയമായിരുന്നു സെന്റ് പിയറി ദി ജെനീവ കത്തീഡ്രല്‍. 1535-ലാണ് ഏറ്റവുമൊടുവിലായി ഇവിടെ ബലി അര്‍പ്പിക്കപ്പെട്ടത്. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിനു ശേഷം ജോൺ കാൽവിന്റെ റീഫോമ്ഡ് പ്രൊട്ടസ്റ്റൻറ് ചർച്ച്, കത്തീഡ്രൽ ദേവാലയം ഏറ്റെടുക്കുകയും ദേവാലയത്തിലെ തിരുസ്വരൂപങ്ങളും മറ്റ് വസ്തുക്കളും നശിപ്പിക്കുകയുമായിരിന്നു. ജനീവയുടെ ക്രൈസ്തവ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം എന്നാണ് കത്തീഡ്രൽ ദേവാലയത്തിനെ ജനീവ വികാരിയേറ്റിന്റെ എപ്പിസ്കോപ്പൽ വികാർ പദവി വഹിക്കുന്ന ഫാ. പാസ്ക്കൽ ഡെസ്ത്യൂസ്, വികാരിയേറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കത്തിൽ വിശേഷിപ്പിച്ചത്. കാൽവിനിസത്തിന്റെ പിതാവായ ജോൺ കാൽവിൻ ജീവിച്ചിരുന്നത് ജനീവയിലാണ്. അദ്ദേഹത്തിന്റെ മാതൃ ദേവാലയം സെന്റ് പിയറി ദി ജെനീവ കത്തീഡ്രലായിരുന്നു. പിന്നീട് ജനീവ രൂപത ലുസൈൻ, ജനീവ, ഫ്രീബർഗ് രൂപതയിൽ ലയിപ്പിക്കപ്പെട്ടു. സ്വിറ്റ്സർലൻഡിന്റെ ജനസംഖ്യയിൽ 40 ശതമാനം ആളുകൾ ഇന്ന് കത്തോലിക്ക വിശ്വാസികളാണ്. ഫാ. പാസ്ക്കൽ ഡെസ്ത്യൂസ് ആയിരിക്കും ഫെബ്രുവരി 29-ലെ ചരിത്രപരമായ വിശുദ്ധ കുർബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുക. പ്രൊട്ടസ്റ്റൻറ് സഹോദരങ്ങൾ തങ്ങളെ സന്തോഷപൂർവ്വം സ്വീകരിക്കുമെന്നുള്ള പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ഇതിനിടയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തുന്ന പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മാമോദിസ സ്വീകരിച്ച് കൃപാവരത്തിലായിരിക്കുന്ന കത്തോലിക്കാ വിശ്വാസികൾ മാത്രമേ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് സഭയുടെ പരമ്പരാഗത നിയമം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-19-08:41:17.jpg
Keywords: പ്രൊട്ടസ്റ്റ, പെന്തക്കൊ