Contents
Displaying 12161-12170 of 25152 results.
Content:
12480
Category: 13
Sub Category:
Heading: 'തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടം വേണ്ട': അമേരിക്കന്‍ മെത്രാന്റെ അരമന ഇനി ഭിന്നശേഷിക്കാര്‍ക്ക്
Content: ടക്സണ്‍: അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ ടക്സണ്‍ കത്തോലിക്കാ രൂപത മെത്രാന്റെ വസതി ഭിന്നശേഷിക്കാരുടെ അഭയഭവനമാക്കി മാറ്റുന്നു. തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടത്തിന്റെ ആവശ്യമില്ലെന്നും, ഒരാള്‍ സംഭാവനയായി നല്‍കിയ ചെറിയ വീട്ടിലേക്ക് താന്‍ മാറുകയാണെന്നും ഇ-മെയില്‍ വഴി രൂപതാധ്യക്ഷനായ എഡ്വാര്‍ഡ് വെയിസന്‍ബര്‍ഗര്‍ ഇടവക ജനങ്ങളെ അറിയച്ചതിനെ തുടര്‍ന്നാണ് കെട്ടിടം ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ അഭയകേന്ദ്രമായി മാറുന്നത്. സെന്റ് ജോസഫ് ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്റെ 1 ലക്ഷത്തോളം വരുന്ന ഗ്രാന്റിന് പുറമേ, സ്വകാര്യ വ്യക്തികളുടെ സംഭാവനകളും ഉപയോഗിച്ചാണ് അരമന നവീകരിച്ച് ഭിന്നശേഷിക്കാരെ അധിവസിപ്പിക്കുവാന്‍ ഒരുങ്ങുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നവീകരണം പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂപ്രകൃതിക്ക് ചേര്‍ന്ന വിധം നിര്‍മ്മിച്ചിട്ടുള്ള ഈ കെട്ടിടം 1960-കളില്‍ പണികഴിപ്പിച്ച 7,200 ചതുരശ്ര അടിയോളം വരുന്ന ഈ കെട്ടിടം റെജീന ക്ലേരി സെമിനാരിയായും ഉപയോഗിച്ചിട്ടുണ്ടെന്ന് ടക്സണ്‍ രൂപതയുടെ ഔദ്യോഗിക വക്താവായ സ്റ്റെഫ് കൊയിനെമാന്‍ പറയുന്നു. 1960-1981 കാലഘട്ടത്തില്‍ രൂപതയുടെ ബിഷപ്പായി വര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് ജെ. ഗ്രീനിന്റെ കാലത്താണ് വലിയ കിടപ്പുമുറികളും, അടുക്കളയും, കുളിമുറികളും, വരാന്തയുമുള്ള കെട്ടിടം പണികഴിപ്പിക്കുന്നത്. നിരവധി മെത്രാന്‍മാര്‍ ഇത് തങ്ങളുടെ അരമനയായി ഉപയോഗിച്ചു. ഭിന്നശേഷിക്കാരുടെ ഭവനമായി കഴിഞ്ഞാല്‍ അന്തേവാസികളെല്ലാം ഒരു കുടുംബം പോലെ ഒരുസ്ഥലത്തായിരിക്കും താമസിക്കുക. രൂപതയുടെ അനുബന്ധ സംഘടനയായ സതേണ്‍ അരിസോണയിലെ കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസിനായിരിക്കും അഭയഭവന്റെ നടത്തിപ്പ് ചുമതല. ഇത് അന്തേവാസികളുടെ ഒറ്റപ്പെടല്‍ ഒഴിവാക്കുവാന്‍ സഹായകമാവുമെന്നും അന്തേവാസികളുടെ കാര്യങ്ങള്‍ നോക്കി നടത്തുവാന്‍ 24 മണിക്കൂറും സുസജ്ജരായ സ്റ്റാഫ് ലഭ്യമായിരിക്കുമെന്നും കത്തോലിക്കാ കമ്മ്യൂണിറ്റി സര്‍വീസസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ മാര്‍ഗരിറ്റെ ഹാര്‍മണ്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-23-02:27:50.jpg
Keywords: മഹത്തായ, ദാനം

12481
Category: 24
Sub Category:
Heading: ഫലദായകമായ ഒരു നോമ്പു കാലത്തിനായി നമുക്ക് ഒരുങ്ങാം
Content: #{black->none->b->യേശുക്രിസ്തുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക }# ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍ (1 പത്രോസ് 3: 15). നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്‍െറ കല്‍പന പാലിക്കും (യോഹന്നാന്‍ 14 : 15). 2. #{black->none->b->നല്ല പോരാട്ടം നടത്തുക }# നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക (2 തിമോത്തേയോസ് 1: 14). ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും (2 തിമോത്തേയോസ് 4: 7, 8). 3. #{black->none->b-> നന്മകള്‍ക്ക് എന്നും നന്ദി പറയുക. }# എന്റെ ആത്‌മാവേ, കര്‍ത്താവിനെ വാഴ്‌ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത് (സങ്കീര്‍ത്തനങ്ങള്‍ 103: 2). ബലിയായി കൃതജ്‌ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 50: 23) 4. #{black->none->b->കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തുക }# ഒരുവന്‍ തന്റെ സ്വന്തക്കാരുടെയും പ്രത്യകിച്ച് തന്റെ കുടുബത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാള്‍ ഹീനനുമാണ് (1 തിമോത്തേയോസ് 5: 8). നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്‌മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്‍െറ സന്തോഷം പൂര്‍ണമാക്കുവിന്‍ (ഫിലിപ്പി 2: 2). കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്‍െറ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്‌ടനായിരിക്കും;നിനക്കു നന്‍മ വരും.നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്‌ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കള്‍ നിന്റെ മേശയ്‌ക്കു ചുറ്റും ഒലിവുതൈകള്‍ പോലെയും. കര്‍ത്താവിന്റെ ഭക്‌തന്‍ ഇപ്രകാരം അനുഗൃഹീതനാകും. കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്‍െറ ആയുഷ്‌കാലമത്രയും നീജറുസലെമിന്‍െറ ഐശ്വര്യം കാണും. മക്കളുടെ മക്കളെ കാണാന്‍ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ (സങ്കീര്‍ത്തനങ്ങള്‍ 128 : 1-6). 5. #{black->none->b-> നാവിനെയും ദേഷ്യത്തെയും നിയന്ത്രിക്കുക }# വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്‌ക്ക് വാതിലും പൂട്ടും നിര്‍മിക്കുക (പ്രഭാഷകന്‍ 28 : 25). കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. (എഫേസോസ് 4 : 26). നിങ്ങളുടെ അധരങ്ങളില്‍നിന്ന് തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍ (എഫേസോസ് 4 : 29). 6. #{black->none->b->എല്ലാ പാപങ്ങളും ഉപേക്ഷിക്കുക.ഒരു പാപവും മറച്ചുവയ്ക്കാതെ നല്ല കുമ്പസാരം നടത്തുക }# മനുഷ്യനെ മാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; കര്‍ത്താവിന്‍െറ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്‍റെ എല്ലാ മാര്‍ഗങ്ങളും നിരീക്‌ഷിക്കുകയും നിഗൂഢ സ്‌ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു (പ്രഭാഷകന്‍ 23:19). എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും (1 യോഹന്നാന്‍ 1: 9). 7. #{black->none->b-> ഉപവാസം പ്രഖ്യാപിക്കുക, പ്രത്യേകിച്ച് സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾ }# കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്‍െറ അടുക്കലേക്കു തിരിച്ചുവരുവിന്‍. നിങ്ങളുടെ ഹൃദയമാണ് വസ്‌ത്രമല്ല കീറേണ്ടത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍. എന്തെന്നാല്‍, അവിടുന്ന് ഉദാരമതിയും കാരുണ്യവാനും ക്‌ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്; ശിക്‌ഷ പിന്‍വലിക്കാന്‍ സദാ സന്നദ്‌ധനുമാണ് അവിടുന്ന് (ജോയേല്‍ 2 : 12-13). കലഹിക്കുന്നതിനും ശണ്‌ഠകൂടുന്നതിനും ക്രൂരമായി മുഷ്‌ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല (ഏശയ്യാ 58 : 4) എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല (1 കോറിന്തോസ് 6 : 12). 8. #{black->none->b-> പാവപ്പെട്ടവരോട് കരുതലും സ്നേഹവും കാണിക്കുക }# പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്‍െറ തീവ്രമായ താത്‌പര്യം (ഗലാത്തിയാ 2 : 10). പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്‌തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍െറ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്‌ഷിക്കുക (യാക്കോബ് 1 : 27). 9. #{black->none->b->പ്രാർത്ഥനയുടെ മനുഷ്യനാവുക }# അനന്തരം അവന്‍ ശിഷ്യന്‍മാരുടെ അടുത്തേക്കുവന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍; ആത്‌മാവു സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ് (മത്തായി 26 : 40-41). എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയക്കും ഇപ്രകാരം തന്നെ ചെയ്യേണ്ടതാണ് (1 തിമോത്തേയോസ് 2 : 1-2) ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍ (1 തെസലോനിക്കാ 5 : 17). 10. #{black->none->b->സ്നേഹത്തിൻറെ സാക്ഷിയാവുക }# നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍െറ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും (യോഹന്നാന്‍ 13 : 35) എന്നാല്‍, സ്‌നേഹമാണ് സര്‍വോത്‌കൃഷ്‌ടം (1 കോറിന്തോസ് 13 : 13) സര്‍വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്‌പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്‌ക്കുന്നു (1 പത്രോസ് 4: 8) നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍ (1 കോറിന്തോസ് 16 : 14). സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്‌ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍ (കൊളോസോസ് 3 : 14). ഇതാണ് എന്‍െറ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം (യോഹന്നാന്‍ 15 : 12). ക്രിസ്‌തുവിന്‍െറ സ്‌നേഹത്തില്‍നിന്ന് ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെപ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്‌ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണവിജയം വരിക്കുന്നു. എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അ ധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്‌തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്‌ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട് (റോമാ 8 : 35-39). പരിശുദ്ധാത്മാവേ ദൈവ കല്പനകൾ അനുസരിച്ച് യേശുവിനെ മഹത്വപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-02-23-16:16:35.jpg
Keywords: നോമ്പ

12482
Category: 1
Sub Category:
Heading: ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്
Content: കോട്ടയം: യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 26) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പ്കാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. മലയാറ്റൂര്‍, പാലയൂര്‍, കനകമല തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികളുടെ ശക്തമായ ഒഴുക്ക് ഉണ്ടാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 12നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.
Image: /content_image/News/News-2020-02-24-02:43:57.jpg

12483
Category: 11
Sub Category:
Heading: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധ ബാലന്‍: കാര്‍ളോയുടെ വാഴ്ത്തപ്പെട്ട പ്രഖ്യാപനം അസീസ്സിയില്‍
Content: അസീസ്സി: ആഴമായ ദിവ്യകാരുണ്യ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ കാര്‍ളോ അക്യൂറ്റിസ് വിശുദ്ധ പദവിയിലേക്ക്. 2006ല്‍ ലുക്കീമിയ ബാധിച്ച് അന്തരിച്ച കാര്‍ലോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് നാമകരണ നടപടിയുടെ നിര്‍ണ്ണായക ഘട്ടം പിന്നിട്ടിരിക്കുന്നത്. ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം സമര്‍പ്പിച്ച രേഖകള്‍ വെള്ളിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരിന്നു. നവംബറില്‍ മെഡിക്കല്‍ ബോര്‍ഡ് അത്ഭുത സൌഖ്യം സ്ഥിരീകരിച്ചിരുന്നു. 1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. ഇറ്റലിക്കാരായ മാതാപിതാക്കള്‍ താമസിയാതെ മിലാനിലേക്കു മടങ്ങി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. അടുത്തിടെ കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു. വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങ് ഇറ്റലിയിലെ അസീസിയിലാണ് നടക്കുക. തീയതി സംബന്ധിച്ച സ്ഥിരീകരണം ഇതുവരെയായിട്ടില്ല. #{black->none->b-> കേവലം 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഇടയില്‍ ദിവ്യകാരുണ്യ ദാഹത്തോടെ ജീവിച്ച് അനേകര്‍ക്ക് വിശ്വാസ ബോധ്യങ്ങള്‍ സമ്മാനിച്ച കാര്‍ളോ അക്യൂറ്റിസിന്റെ മാധ്യസ്ഥം തേടി നമ്മുക്കും പ്രാര്‍ത്ഥിക്കാം }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-24-04:07:01.jpg
Keywords: കാര്‍ളോ, ദിവ്യകാരുണ്യ

12484
Category: 18
Sub Category:
Heading: വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദികന്‍ മരിച്ചു
Content: കോതമംഗലം: നേര്യമംഗലത്തിനു സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദികന്‍ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫില്‍ വിദ്യാര്‍ഥി മൂവാറ്റുപുഴ രണ്ടാര്‍ പടിഞ്ഞാട്ടുവയലില്‍ ഫാ.ജോണ്‍ (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓടെ ആവോലിച്ചാലിനു സമീപം പെരിയാറിലാണ് അപകടം. ആവോലിച്ചാല്‍ കടവില്‍നിന്ന് അല്‍പ്പദൂരം നീങ്ങിയപ്പോഴേക്കുമാണ് തടികൊണ്ടുള്ള വഞ്ചി ഉലഞ്ഞു മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു വൈദികര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പുഴയില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചി ഉടന്‍ തുഴഞ്ഞെത്തി അപകടത്തില്‍പ്പെട്ട മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും ഫാ. ജോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഇഞ്ചത്തൊട്ടി പള്ളി വികാരി ഫാ.ജയിംസ് ചൂരത്തൊട്ടി, മലയിഞ്ചി സെന്റ് തോമസ് പള്ളിവികാരി ഫാ. ആന്റണി മാളിയേക്കല്‍ എന്നിവരെ ധര്‍മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മൂവാറ്റുപുഴ രണ്ടാര്‍ പടിഞ്ഞാറ്റുവയലില്‍ പരേതനായ റിട്ട. പോലീസ് ഓഫീസര്‍ ജേക്കബ് റിട്ട. അധ്യാപിക റോസിലി ദമ്പതികളുടെ മകനാണ്. ഏക സഹോദരന്‍: സോബിന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-24-05:03:57.jpg
Keywords: വൈദിക

12485
Category: 18
Sub Category:
Heading: 'ദൈവസഹായം പിള്ളയുടെ വിശുദ്ധ പദവി അല്‍മായ സമൂഹത്തിനു കൂടുതല്‍ ആത്മീയ ഉണര്‍വേകും'
Content: കോട്ടയം: രക്തസാക്ഷി ദൈവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ പ്രഖ്യാപനം ഭാരതത്തിലെ അല്‍മായ സമൂഹത്തിനു കൂടുതല്‍ ആത്മീയ ഉണര്‍വേകുമെന്നു കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. നോമ്പാചരണത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ആദ്യ അല്മായ രക്തസാക്ഷി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതു വിശ്വാസി സമൂഹത്തിനു കൂടുതല്‍ ആത്മീയതയില്‍ ആഴപ്പെടാനുള്ള ചിന്തകളൊരുക്കും. വിശ്വാസ സംരക്ഷണത്തിനായി വെടിയേറ്റു മരിക്കേണ്ടി വന്ന ദൈവസഹായം പിള്ളയുടെ ജീവിതവഴികള്‍ ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന് അചഞ്ചലമായ വിശ്വാസ മുന്നേറ്റത്തിനു വഴിയൊരുക്കും. ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും നേരെ വിരുദ്ധ ശക്തികളും തീവ്രവാദ പ്രസ്ഥാനങ്ങളും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിടുന്‌പോഴും ആക്ഷേപിച്ച് അവഹേളിക്കുന്‌പോഴും വിശ്വാസ സത്യങ്ങളില്‍ അടിയുറച്ചു ജീവിക്കാന്‍ കരുത്തേകുന്നതാണ് ദൈവസഹായം പിള്ളയുടെ ജീവിത മാതൃകയും വിശുദ്ധ പദവിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-24-05:32:30.jpg
Keywords: ദേവസഹായം

12486
Category: 18
Sub Category:
Heading: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ 56ാമത് അസംബ്ലി ഫെബ്രുവരി 29ന്
Content: ന്യൂഡല്‍ഹി: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) 56ാം അസംബ്ലിയും മാധ്യമപ്രവര്‍ത്തകരുടെ 25ാം ദേശീയ കണ്‍വെന്‍ഷനും ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും. പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗോണ്സാല്‍വസിന്റെ അധ്യക്ഷതയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബസ്തിസ്ത ദ്വിക്വാത്രോ ഉദ്ഘാടനം ചെയ്യും. 'മാധ്യപ്രവര്‍ത്തനം ഇന്ന്: തത്വങ്ങളുടെ മേല്‍ പ്രായോഗിതാവാദത്തിന്റെ മേല്‍ക്കോയ്മയോ' എന്നതാണ് വിചിന്തന വിഷയം. അച്ചടി മാധ്യമ മേഖലയില്‍ ഡല്‍ഹിയില്‍ മൂല്യാധിഷ്ഠിത സേവനം നടത്തിയ 25 പേരെയും ആദരിക്കും. ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, ഡോ. ജോണ്‍ ദയാല്‍, ജസ്വന്ത് കൗര്‍, ജോസ് കവി, സയ്യിദ് ജര്‍സുമാല്‍, ആശാ ഖോസ, ജോമി തോമസ്, അജ്ജു ഗ്രോവര്‍, ബിജയ് കുമാര്‍ മിന്‍ജ് എന്നിവരെയാണ് ആദരിക്കുന്നത്. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ മുഖ്യ പ്രഭാഷണവും ബറയ്പ്പൂര്‍ ബിഷപ്പും സാമൂഹ്യ സന്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള സിബിസിഐ കമ്മീഷന്റെ ചെയര്‍മാനുമായ ഡോ. സാല്‍വദോര്‍ ലോംബോ അനുഗ്രഹ പ്രഭാഷണവും നടത്തും. മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ്, പുരസ്‌കാര സമര്‍പ്പണം നടത്തും.
Image: /content_image/India/India-2020-02-24-06:13:36.jpg
Keywords: കാത്തലി

12487
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ നേരിടുന്ന പീഡനത്തെ ഗൗരവത്തോടെ കാണണം: സൗത്ത് വാക്ക് ആർച്ച് ബിഷപ്പ്
Content: ലണ്ടന്‍: ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനത്തെ ഗൗരവ പൂര്‍വ്വം കാണണമെന്ന് ഇംഗ്ലണ്ടിലെ സൗത്ത് വാക്ക് അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായ ജോൺ വിൽസൺ. സുറ്റണിലുളള ദി ചർച്ച് ഓഫ് ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ആഗോള തലത്തില്‍ ശക്തി പ്രാപിക്കുന്ന ക്രൈസ്തവ പീഡനത്തിനെതിരെ ശബ്ദമുയർത്തിയത്. ദിവസംതോറും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനാൽ വിഷയത്തെ ആരും ഗൗരവമായി എടുക്കുന്നില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ആളുകൾ കോടതിക്ക് മുന്നിലും പട്ടാളത്തിനു മുന്നിലും കൊണ്ടുവരുന്ന സാഹചര്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആർച്ച് ബിഷപ്പ് വ്യക്തമാക്കി. അത് മറ്റുള്ളവരുടെ പ്രശ്നമാണെന്ന് കരുതി നമ്മൾ മുഖംതിരിച്ച് നിൽക്കരുത്. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ കാര്യത്തിൽ കത്തോലിക്കരെന്ന നിലയിൽ നമ്മുടെ ഹൃദയങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവ സമൂഹങ്ങളെ സഹായിക്കുന്ന എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയ്ക്കും, മറ്റ് സന്നദ്ധ സംഘടനകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകരാജ്യങ്ങൾക്ക് വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളേണ്ട പ്രാധാന്യം ഇത്തരത്തിലുള്ള സംഘടനകൾ മനസ്സിലാക്കി കൊടുക്കുന്നുണ്ടെന്നും ബിഷപ്പ് ജോൺ വിൽസൺ പറഞ്ഞു. വെസ്റ്റ് മിന്‍സ്റ്റർ അതിരൂപതയുടെ ഓക്സിലറി ബിഷപ്പ് സ്ഥാനം വഹിച്ചിരുന്ന ജോൺ വിൽസൺ, പീഡത ക്രൈസ്തവരെ സഹായിക്കാൻ ഏതാനും മാർഗ്ഗ നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രാർത്ഥനയിലൂടെയും വാക്കുകളിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും പീഡിത ക്രൈസ്തവ സമൂഹങ്ങളെ സഹായിക്കണം. വിശ്വാസ സ്വാതന്ത്ര്യമുള്ളവർ വിശ്വാസ സ്വാതന്ത്ര്യമില്ലാത്തവരെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-24-07:26:04.jpg
Keywords: പീഡന

12488
Category: 1
Sub Category:
Heading: സഭാഭരണ കാര്യങ്ങളുടെ നവീകരണം: കര്‍ദ്ദിനാളന്മാരുടെ ഉപദേശക സമിതി യോഗം ചേര്‍ന്നു
Content: റോം: റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സഹായിക്കുന്നതിന് രൂപീകൃതമായ ഒന്‍പതംഗ കര്‍ദ്ദിനാളുമാര്‍ പാപ്പയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സാന്താ മാര്‍ത്തയില്‍ ഫെബ്രുവരി 17 മുതല്‍ 19 വരെ തിയതികളില്‍ നടന്ന യോഗത്തെ സംബന്ധിച്ചുള്ള വിവരം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. റോമന്‍ കൂരിയയുടെ വിവിധ വകുപ്പുകള്‍ സൂക്ഷ്മമായി പഠിച്ച ശേഷമുള്ള അപ്പസ്തോലിക പ്രബോധനത്തിന്‍റെ നവീകരണം സംബന്ധിച്ചുള്ള കരടുരൂപമാണ് ഇപ്പോള്‍ കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ പാപ്പയ്ക്കൊപ്പം പരിശോധിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ അറിയിച്ചു. സഭയുടെ ഭരണകാര്യങ്ങളെ സംബന്ധിച്ച നവീകരണം ഉള്‍ക്കൊള്ളുന്ന വിഷയങ്ങളുടെ പഠനം കര്‍ദ്ദിനാളന്മാരുടെ കൗണ്‍സില്‍ ഏപ്രില്‍ മാസത്തില്‍ തുടരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. സഭാ നവീകരണപദ്ധതിയില്‍ പാപ്പയുടെ ഉപദേശകരായ 9 അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനത്തിന്‍റെ 33-മത് യോഗമായിരിന്നു ഇത്. ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തില്‍ മുംബൈ ആര്‍ച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും അംഗമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-24-08:00:08.jpg
Keywords: തിരുസംഘ

12489
Category: 13
Sub Category:
Heading: കൊറോണയ്ക്കെതിരെ ആദ്യം പടവെട്ടിയ ചൈനീസ് ആശുപത്രിയുടെ ക്രിസ്തീയ ചരിത്രം ചര്‍ച്ചയാകുന്നു
Content: ബെയ്ജിംഗ്: ചൈനയെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിക്കുവാന്‍ തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആശുപത്രികളിലൊന്നായ വൂഹാന്‍ ജിന്‍യിന്റാനിന്റെ പിന്നാമ്പുറ കഥകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മുന്‍പ് ‘വൂഹാന്‍ ഇന്‍ഫെക്ടീഷ്യസ് ഡിസീസസ് ഹോസ്പിറ്റല്‍’ എന്നറിയപ്പെട്ടിരുന്ന ഈ ആശുപത്രിയുടെ മുന്‍ ചരിത്രത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ്കന്‍ സഭയാണ് രംഗത്തെത്തിയിരിക്കുന്നത്. 1926-ല്‍ സ്ഥാപിതമാകുമ്പോള്‍ ‘ഫാ. മെയ് മെമ്മോറിയല്‍ കത്തോലിക്ക ഹോസ്പിറ്റല്‍’ ഇന്‍ ഹാന്‍കോ എന്ന്‍ നാമകരണം ചെയ്യപ്പെട്ടിരുന്ന ആശുപത്രി, ചൈനീസ് ഭാഷയില്‍ ഫാ. മെയ് ഷാഞ്ചുന്‍ എന്നറിയപ്പെട്ടിരുന്ന പാസ്കല്‍ ആഞ്ചെ (ആഞ്ചെലിക്കസ്) മെലോട്ടോ ഒ.എഫ്.എം എന്ന ഇറ്റാലിയന്‍ ഫ്രിയാറിന്റെ പേരിലായിരുന്നുവെന്നാണ് ഫ്രാന്‍സിസ്കന്‍ സഭയുടെ വെബ്സൈറ്റില്‍ പറയുന്നത്. ഇറ്റലിയിലെ ലോനിഗോയില്‍ ജനിച്ച ഫാ. മെലോട്ടോ 1880-ലാണ് ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേരുന്നത്. 1902-ല്‍ അദ്ദേഹം ചൈനയിലെത്തി. 1923-ല്‍ പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെട്ടതിന്റെ പേരില്‍ അദ്ദേഹത്തെ ചിലര്‍ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യമായി വലിയ തുക ആവശ്യപ്പെടുകയും ചെയ്തു. വിദേശിയായതിനാല്‍ ഇറ്റാലിയന്‍, ഫ്രഞ്ച് എംബസ്സികളും ഈ വിഷയത്തില്‍ ഇടപ്പെട്ടു. മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷം തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ വിഷം പുരട്ടിയ ബുള്ളറ്റ് കൊണ്ട് അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നു. “ചൈനക്കാര്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചത്, അവര്‍ക്ക് വേണ്ടി മരിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്. മുന്‍പ് വിദേശ രാജ്യങ്ങളില്‍ കൊല്ലപ്പെടുന്ന മിഷ്ണറിമാരുടെ പേരില്‍ വലിയ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ കോളനിവത്കരണവും മതവും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുന്നതിനായി ‘മാക്സിമം ഇല്ലൂഡ്’ എന്ന ശ്ലൈഹീക ലേഖനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ആദ്യത്തെ അപ്പസ്തോലിക പ്രതിനിധിയായ സെല്‍സോ കോണ്‍സ്റ്റാന്റിനി പണത്തിനു പകരം ഫാ. മെലോട്ടോയുടെ നാമധേയത്തില്‍ ഒരു ആശുപത്രിയാണ് ആവശ്യപ്പെട്ടത്. വൈദികന്റെ തിരുശേഷിപ്പുകള്‍ പ്ലം (മെയ്) പവലിയന്‍ എന്നറിയപ്പെടുന്ന സ്മരണികാ മണ്ഡപത്തിലേക്ക് മാറ്റി. ഹാന്‍കോവിലെ ദരിദ്ര വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ ആശുപത്രി വലിയൊരു ആശ്വാസമായിരുന്നു. 1949-ല്‍ ഈ ആശുപത്രിയില്‍ 150 കിടക്കകളും രണ്ട് ക്ലിനിക്കുകളും സേവനത്തിനായി ഇരുപതോളം ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സും ഏഴു നേഴ്സുമാരും ഉണ്ടായിരുന്നു. 1952-ല്‍ ചൈനയില്‍ നിന്നും മിഷ്ണറിമാരെ പുറത്താക്കിയപ്പോള്‍ ആശുപത്രി ചൈനീസ് ഭരണകൂടം കൈയടക്കുകയും പുനര്‍നാമാകരണം ചെയ്യുകയുമാണുണ്ടായത്. യഥാര്‍ത്ഥ കെട്ടിടം തകര്‍ത്ത് ആശുപത്രി ഇന്നത്തെ ആശുപത്രിയിരിക്കുന്ന സ്ഥലത്തേക്ക് മാറ്റിയതും ‘പ്ലം’ പവലിയന്‍ പൊളിച്ച് കളയുകയും ചെയ്തത് 2008-ലാണ്. ചെയ്തു. ഭരണകൂടം അനുമതി നല്കിയാല്‍ തങ്ങള്‍ക്ക് വീണ്ടും ഈ ആശുപത്രി നടത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സിസ്കന്‍ സഭ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-24-09:01:06.jpg
Keywords: കൊറോ, ആശുപ