Contents

Displaying 12181-12190 of 25152 results.
Content: 12500
Category: 18
Sub Category:
Heading: മറ്റുള്ളവരെയെല്ലാം അകറ്റിക്കളയുന്ന തീവ്രചിന്താഗതി ക്നാനായ സമുദായത്തിന് നല്ലതല്ല: മാർ മാത്യു മൂലക്കാട്ട്
Content: കോട്ടയം: ക്‌നാനായ സമുദായം വെറുമൊരു സങ്കുചിതമായ സമുദായമല്ല പ്രത്യുത ഒരു സഭാസമൂഹമാണെന്നുള്ളത് മറന്നുപോകരുതെന്നും മറ്റുള്ളവരെയെല്ലാം അകറ്റിക്കളയുന്ന തീവ്രചിന്താഗതി സമുദായത്തിന് നല്ലതല്ലായെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യയിൽ ചേർന്ന അതിരൂപതാ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായം ദൈവത്തിന്റെ പ്രത്യേകമായ പരിപാലനയിൽ സംരക്ഷിക്കപ്പെടുന്ന സമൂഹമാണെന്നും തുടർന്നും ദൈവപരിപാലനയിൽ ആശ്രയിച്ച് വ്യക്തിത്വം കാത്തുസൂക്ഷിച്ച് വളരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്റെ പ്രത്യേക സ്‌നേഹപരിപാലനയിൽ വളർന്ന് നിലനിൽക്കുന്നതാണ് ക്‌നാനായ സമുദായം. ഭാവിയിലും അങ്ങനെ തന്നെ സമുദായം വളരണം; നിലനിൽക്കണം. ഈ സമുദായം വിശ്വാസത്തിലും ക്രൈസ്തവ സ്‌നേഹത്തിലും പൊതുസമൂഹത്തോടുള്ള തുറവിയിലും എക്കാലവും മാതൃകാപരമായി മുൻപന്തിയിൽ നിന്ന് വ്യക്തിത്വം കാത്തുസൂക്ഷിച്ചവരാണ്. ഒട്ടനവധി സത്മൂല്യങ്ങൾ തലമുറകളായി കാത്തുസൂക്ഷിച്ച് നമ്മുടെ പൂർവ്വികർ കൈമാറിയ സമുദായത്തിന്റെ അനന്യത നമുക്ക് പ്രിയപ്പെട്ടതാണ്. സമുദായബോധം നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന വികാരമാണ്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, ഇന്നു ചിലർ ഈ സമുദായ വികാരത്തെ ചൂഷണം ചെയ്ത് ഇതിനെ ഒരു സങ്കുചിത സമുദായമാക്കി ചിത്രീകരിക്കുന്നു. ക്‌നാനായ സമുദായം വെറുമൊരു സങ്കുചിതമായ സമുദായമല്ല പ്രത്യുത ഒരു സഭാസമൂഹമാണെന്നുള്ളത് നാം മറന്നുപോകരുത്. മറ്റുള്ളവരെയെല്ലാം അകറ്റിക്കളയുന്ന തീവ്രചിന്താഗതി സമുദായത്തിന് നല്ലതല്ല. സമുദായസംരക്ഷണത്തിന്റെ പേര് പറഞ്ഞ് ചിലർ ഈ സമുദായത്തെ നശിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ഇതല്ല പൂർവ്വികർ കൈമാറിയ നമ്മുടെ സമുദായം. ഇത്തരത്തിലുള്ള തീവ്രനിലപാടും പ്രവർത്തനരീതിയും മറ്റുള്ളവരുടെ മുൻപിൽ നമ്മെ അപഹാസ്യരാക്കാൻ മാത്രമേ ഉപകരിക്കൂ. അതിലൂടെ, യഥാർത്ഥ സമുദായസംരക്ഷണമല്ല മറിച്ച് സമുദായനശീകരണമാണ് നടക്കുന്നതെന്ന് നാം തിരിച്ചറിയണം. ദൈവത്തോടും സഭയോടുമുള്ള ബന്ധമാണ് ഈ സമുദായത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനവും ശക്തിയും. ദൈവത്തിൽ നിന്നും സഭയിൽ നിന്നും അകന്ന് നമുക്ക് സമുദായത്തെ സംരക്ഷിക്കാനോ പരിപാലിക്കാനോ സാധിക്കുകയില്ല. ദൈവത്തോടും സഭയോടും ചേർന്നു നിന്നു മാത്രമേ നമുക്ക് സമുദായത്തെ സംരക്ഷിക്കാൻ സാധിക്കൂ. സീറോ മലബാർ സഭയിൽപൊതുവായി അംഗീകരിക്കപ്പെടുന്ന മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടനകേന്ദ്രമായി നമ്മുടെ അതിരൂപതയിലെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയെ ഉയർത്തിയപ്പോൾ അതിനെതിരെ പ്രവർത്തിക്കുന്നത് സമുദായ സ്‌നേഹമായി കരുതാനാകില്ല. ഓരോ ക്‌നാനായക്കാരനും ഇത് മനസ്സിലാക്കണം. ഇത്തരത്തിലുള്ള സങ്കുചിത കാഴ്ചപ്പാടുകളെ ചെറുത്ത് പൊതുസമൂഹത്തിന്റെ മുൻപിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ക്‌നാനായ സമുദായത്തിന് സാധിക്കണം. ദൈവത്തിൽ കേന്ദ്രീകൃതമായ, ദൈവമക്കളുടെ കൂട്ടായ്മയിൽ സന്തോഷിക്കുന്ന, സഭാവിശ്വാസത്തെ പ്രഘോഷിക്കുന്ന സമുദായമായി കടന്നുവന്ന നമ്മൾ, ഇതൊന്നുമില്ലാതെ തീർത്തും സങ്കുചിതമായൊരു ചിന്തയിലേക്ക് പോകുന്നത് അപകടകരമാണ്. വൈദികരും സമർപ്പിതരും അൽമായരും ഇക്കാര്യത്തിൽ ആളുകൾക്ക് ബോദ്ധ്യം കൊടുക്കുവാൻ നേതൃത്വം നൽകണം. അതിരൂപതയിലെ സമുദായസംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകൾ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം. പൂർവ്വികരുടെ മഹത്തായ വിശ്വാസവും പൈതൃകവും നശിപ്പിച്ച് സഭയുടെ മുൻപിലും ലോകത്തിന് മുൻപിലും ക്‌നാനായ സമുദായം അപഹാസ്യരായിത്തീരുന്നത് വേദനാജനകമാണ്. ഇത് സമുദായത്തിന് നഷ്ടമേ ഉണ്ടാക്കുകയുള്ളൂവെന്നും വരുംതലമുറയെ പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും സമുദായത്തിൽ നിന്നും അകറ്റുമെന്നും നാം മനസ്സിലാക്കണം. ഇടുങ്ങിയ ചിന്താഗതിയിലേക്ക് വീണുപോകുന്നതല്ല ക്‌നാനായ സമുദായത്തിന്റെ പൈതൃകം. പ്രേഷിതദൗത്യവുമായി ഈ നാട്ടിൽ എത്തിയകാലം മുതലും അതിനു മുൻപും മിശിഹായുടെ ശരീരമാകുന്ന സഭയോട് ചേർന്ന് അതിനെ ശക്തിപ്പെടുത്തുവാനാണ് നമ്മുടെ പിതാക്കന്മാർ പ്രവർത്തിച്ചത്. അതിനാൽതന്നെ ക്‌നാനായ സമുദായാംഗങ്ങൾ എല്ലാവർക്കും സ്വീകാര്യരായിരുന്നു. മറ്റുള്ളവരോട് ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുമ്പോഴും നമ്മുടേതായ തനിമ സൂക്ഷിക്കണം. ആ തനിമ സൂക്ഷിക്കാൻ നമുക്ക് ഉൾപ്രേരണയുണ്ട്. കാരണം നമ്മുടെ കൂട്ടായ്മയുടെ അടിസ്ഥാനം ദൈവത്തിന്റെ വിളിയാണ്. അതിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ മറ്റുള്ളവരോടുള്ള വലിയ ബന്ധത്തിലാണ് നാം പ്രവർത്തിച്ചിരുന്നത്. അങ്ങനെയാണ് നമുക്ക് വളർച്ചയുമുണ്ടായത് എന്നത് സംശയമില്ലാത്ത കാര്യമാണ്. സഭയെക്കുറിച്ചും സമുദായത്തെക്കുറിച്ചും ഉള്ള കാഴ്ചപ്പാടിൽ നമുക്ക് കൂടുതൽ വ്യക്തത ഉണ്ടാകേണ്ടത് ആവശ്യമാണ്. ക്‌നാനായ സമുദായത്തിന്റെ കേന്ദ്രബിന്ദു ദൈവമാണെന്നും ദൈവത്തിന്റെ വിളിയോടുള്ള പ്രത്യുത്തരമാണ് ഈ സമുദായത്തിന്റെ ജീവിതം മുഴുവനുമെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ദൈവത്തോട് ചേർന്നു നിൽക്കുമ്പോൾ ഒരു സമുദായം പാലിക്കേണ്ട പ്രത്യേക ഉന്നതമായ മൂല്യങ്ങളുണ്ട്. അവയെ നിരന്തരം പരിപാലിക്കാനും നിറവേറ്റാനും വിളിക്കപ്പെട്ടവരാണ് നാം. അങ്ങനെ പരിപാലിച്ചാൽ മാത്രമേ നമുക്ക് ലഭിച്ച വിളിയുടെ മഹത്വം മനസ്സിലാക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും സാധിക്കുകയുള്ളൂ. നമ്മുടെ നാടിന്റെ പശ്ചാത്തലം തന്നെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നല്ല സംവാദങ്ങളിലൂടെ എല്ലാവരെയും അംഗീകരിച്ച് വളരുവാനുള്ള മനോഭാവമുണ്ടാകണം. എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുകയും അവനവന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഉറച്ച ആത്മബോധം നിലനിർത്തുകയും ചെയ്തുകൊണ്ട്, പരസ്പരമുള്ള നല്ല ബന്ധങ്ങൾ പുലർത്തിക്കൊണ്ടുപോകുവാൻ പരിശ്രമിക്കണം. അതിലൂടെയാണ് ക്രൈസ്തവ സാക്ഷ്യം സാധ്യമാകുക. എക്കാലത്തും നാം ജീവിക്കുന്ന സമൂഹങ്ങളിൽ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു ജീവിച്ചുപോന്ന ക്‌നാനായ സമുദായം, അത് തുടർന്നുകൊണ്ടുപോകാൻ ശ്രദ്ധിക്കണം. ഒരിക്കലും നമ്മിലേക്ക് മാത്രം ഒതുങ്ങുവാനല്ല ക്രൈസ്തവ ജീവിതം. മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ നന്മയ്ക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്ന പൂർവ്വികർ കൈമാറിയ നല്ല പൈതൃകം ഒരിക്കലും നഷ്ടപ്പെടുത്തരുത്. അതുവഴി ക്‌നാനായ സമുദായത്തിന് പൊതുസമൂഹത്തിൽ ലഭിച്ചിരുന്ന അംഗീകാരവും ആദരവും നമ്മൾ ഒരിക്കലും വിസ്മരിക്കരുത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സത്മൂല്യങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളവരായി ഉണർന്ന് പ്രവർത്തിക്കുവാൻ ഓരോ ക്‌നാനായക്കാരനും സാധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-25-13:24:45.jpg
Keywords: ക്നാനായ, മൂല
Content: 12501
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം: വിഭൂതി തിരുനാളില്‍ കറുത്ത വസ്ത്രമണിയാന്‍ നൈജീരിയന്‍ ജനത
Content: അബൂജ: തട്ടിക്കൊണ്ടുപോകലിനും, മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്ന പീഡിത ക്രൈസ്തവരോട് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി നാളെ വിഭൂതി ബുധനില്‍ നൈജീരിയന്‍ വിശ്വാസികള്‍ കറുത്ത വസ്ത്രമണിയും. രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്കെതിരെയും കൊല്ലപ്പെട്ട സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടിയും നോമ്പു തുടങ്ങുന്നതിനു മുന്നോടിയായി നടത്തുന്ന പ്രാര്‍ത്ഥനാ പ്രദിക്ഷണ ദിനത്തില്‍ പങ്കുചേരുവാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് പുറത്തുവിട്ട വിഭൂതി തിരുനാള്‍ സന്ദേശത്തിലൂടെ നൈജീരിയന്‍ കത്തോലിക്ക മെത്രാന്‍ സമിതിയാണ് ആഹ്വാനം നടത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സഭ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുവാന്‍ മെത്രാന്‍ സമിതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കാത്തലിക് സെക്രട്ടറിയേറ്റ് ഓഫ് നൈജീരിയയുടെ സെക്രട്ടറി ജനറലായ ഫാ. സക്കറിയ ന്യാന്റിസോ സാംജുമി മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് ഒന്നിന് നഗരങ്ങളിലെ ഇടവകകളില്‍ സായാഹ്ന കുര്‍ബാനകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും, അതിനുപകരം പ്രാര്‍ത്ഥനയിലൂടെ സമാധാനപരമായി നടത്തുന്ന പ്രതിഷേധമാണ് ഉണ്ടായിരിക്കുകയെന്നും ഇടവ വികാരിമാര്‍ക്കായി മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. 'നമ്മള്‍ ദുഃഖിതരാണ്, നമ്മള്‍ സങ്കടത്തിലും കണ്ണീരിലുമാണ്. പക്ഷേ നമ്മുടെ ഹൃദയത്തില്‍ പ്രകാശിക്കുന്ന ക്രിസ്തുവിന്റെ വെളിച്ചം നൈജീരിയന്‍ സമൂഹത്തിന്റെ ഇരുണ്ട മൂലകളില്‍ പോലും പ്രകാശിക്കുമെന്ന കാര്യത്തില്‍ നമുക്ക് ആത്മവിശ്വാസമുണ്ട്. റോഡിലായാലും ഭവനത്തിലായാലും ഭയത്തോട് കൂടി ജീവിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നൈജീരിയയിലുള്ളതെന്നും, ബൊക്കോ ഹറാം പോലെയുള്ള തീവ്രവാദികള്‍ ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തുന്നതും, തട്ടിക്കൊണ്ടുപോകുന്നതും മോചനദ്രവ്യം ആവശ്യപ്പെടുന്നതും രാജ്യത്തെ പൗരന്‍മാരെ ഞെട്ടിച്ചിരിക്കുകയാണെന്നും മെത്രാന്‍ സമിതിയുടെ സന്ദേശത്തില്‍ പറയുന്നു.
Image: /content_image/News/News-2020-02-25-11:06:59.jpg
Keywords: നൈജീ
Content: 12502
Category: 1
Sub Category:
Heading: Dummy
Content: #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image:
Keywords:
Content: 12503
Category: 18
Sub Category:
Heading: ആലുവ, കോട്ടയം, കുന്നോത്ത് മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍
Content: കാക്കനാട്: സീറോ മലബാര്‍ സഭയുടെ മൂന്ന് മേജര്‍ സെമിനാരികളില്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരം പുതിയ റെക്ടര്‍മാരെ നിയമിച്ചു. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റിനെയും പൗരസ്ത്യ കാനന്‍നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡറക്ടറെയും അവരുടെ സ്ഥാനങ്ങളില്‍ ഒരു ടേമിലേയ്ക്ക് കൂടി നിയമിച്ചു. ഇന്നലെ വിവിധ മേജര്‍ സെമിനാരികളില്‍ സീറോ മലബാര്‍ സിനഡിന്റെ മേജര്‍ സെമിനാരികള്‍ക്കു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍മാരാണ് നിയമന പ്രഖ്യാപനം നടത്തിയത്. മംഗലപ്പുഴ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി ഫാ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടിലിനെയും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയുടെ റെക്ടറായി ഫാ. ഡോ. സ്‌കറിയ കന്യാകോണിലിനെയും, തലശേരി കുന്നോത്ത് മേജര്‍ സെമിനാരി റെക്ടറായി ഫാ. ഡോ. ജേക്കബ് ചാണിക്കുഴിയിലിനെയും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചു. നിലവില്‍ വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിന്റെ പ്രസിഡന്റായി സേവനം ചെയ്തുവരുന്ന ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിനെയും വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം പൗരസ്ത്യ കാനന്‍നിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സേവനം ചെയ്തുവരുന്ന ഡോ. ജയിംസ് തലച്ചെല്ലൂരിനെയും തല്‍സ്ഥാനങ്ങളിലേയ്ക്ക് വീണ്ടും നിയമിച്ചു. 2019 ആഗസ്റ്റ്് മാസത്തിലും 2020 ജനുവരി മാസത്തിലും കാക്കനാട് മൗ്ണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച സീറോ മലബാര്‍ സഭയുടെ സിനഡാണ് വിവിധ സെമിനാരികളില്‍ പുതിയ നിയമനങ്ങള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്റിഫിക്കല്‍ സെമിനാരിയുടെ റെക്ടര്‍ ഫാ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരി റെക്ടര്‍ ഫാ. ഡോ. ജോയി ഐനിയാടന്‍, തലശേരി കുന്നോത്ത് മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ഡോ. ഇമ്മാനുവേല്‍ ആട്ടേല്‍ എന്നിവരുടെ സേവനകാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. മംഗലപ്പുഴ സെന്റ് ജോസഫ് മേജര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. ഡോ. സെബാസ്റ്റ്യന്‍ തോമസ് പാലമൂട്ടില്‍ ഇത്തിത്താനം ഇടവകയില്‍ പാലമൂട്ടില്‍ തോമസ് (പരേതന്‍) അന്നമ്മ ദമ്പതികളുടെ ഇളയമകനായി 1969-ല്‍ ജനിച്ചു. 1996 ജനുവരി 2ന് കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് വേി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം റോമിലെ സെന്റ് തോമസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍നിന്ന് 2006-ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. കൂടാതെ ദൈവശാസ്ത്രത്തില്‍ ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗ് സര്‍വ്വകലാശാലയില്‍ 2015-ല്‍ ഡോക്ടറല്‍ ഗവേഷണം ആരംഭിച്ചു 2019-ല്‍ അദ്ദേഹം തന്റെ ഗവേഷണ പ്രബന്ധം സര്‍വ്വകലാശാലയുടെ ഔദ്യോഗിക അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. 2018 മുതല്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ തത്വശാസ്ത്ര വിഭാഗം അസ്സോസിയേറ്റ് ഡീന്‍ ആയി സേവനം ചെയ്യുന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയുടെ മുന്‍ പ്രൊക്കുറേറ്റര്‍ കൂടി ആയിരുന്നു. 2008 മുതല്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തത്വശാസ്ത്ര അധ്യാപകനായി സേവനം ചെയ്യുന്ന ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, മംഗലപ്പുഴ സെമിനാരിയിലെ വൈദിക പരിശീലകനായി സേവനം ചെയ്ത് വരികെയാണ് റെക്ടറായി നിയമിക്കപ്പെടുന്നത്. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരി റെക്ടറായി നിയമിതനായ ഫാ. ഡോ. സ്‌കറിയാ കന്യാകോണില്‍ ചങ്ങനാശ്ശേരി അതിരൂപതയിലെ വെളിയനാട് സെന്റ് സേവ്യേഴ്സ് ഇടവകയിലെ കന്യാകോണില്‍ കെ.എസ്. ചെറിയാന്‍-ഏലിയാമ്മ ദമ്പതികളുടെ മകനായി 1964ല്‍ ജനിച്ചു. 1992 ഡിസംബര്‍ 29 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2002-ല്‍ ലുവയ്നിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍നിന്നും ധാര്‍മ്മികദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും 2016-ല്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. വടവാതൂര്‍ സെമിനാരിയുടെ വൈസ് റെക്ടറായും പൗരസ്ത്യവിദ്യാപീഠത്തിന്റെ വൈസ്പ്രസിഡന്റായും സേവനമനുഷ്ഠിച്ചു്. ധാര്‍മ്മികദൈവശാസസ്ത്രത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് പല ഗ്രന്ഥങ്ങളും അനേകം ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടു്. 2006 മുതല്‍ വടവാതൂര്‍ സെമിനാരിയിലും പൗരസ്ത്യവിദ്യാപീഠത്തിലും ധാര്‍മ്മികദൈവശാസ്ത്രത്തിന്റെ അധ്യാപകനായി പ്രവര്‍ത്തിച്ചുകൊിരിക്കുമ്പോഴാണ് പുതിയ നിയമനം ലഭിക്കുന്നത്്. തലശേരി കുന്നോത്ത് മേജര്‍ സെമിനാരി റെക്ടറായി നിയമിതനായ എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജേക്കബ് ചാണിക്കുഴി വൈക്കം ഫൊറോന ഇടവകയില്‍ ചാണിക്കുഴി (പരേതനായ) ജോസഫ്-മേരി ദമ്പതികളുടെ മകനായി 1966 ഓക്ടോബര്‍ 13 ന് ജനിച്ചു. 1993 ജനുവരി 2ന് പൗരോഹിത്യം സ്വീകരിച്ചു അദ്ദേഹം ബല്‍ജിയം ലുവെയിന്‍ സര്‍വ്വകലാശാലയില്‍ നിന്നും 2004-ല്‍ ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടി. 2006 മുതല്‍ 2014 വരെ കുന്നോത്ത് മേജര്‍ സെമിനാരിയില്‍ ബൈബിള്‍ അധ്യാപകനായി സേവനം ചെയ്തു. 2014 മുതല്‍ മംഗലപ്പുഴ സെമിനാരിയില്‍ ബൈബിള്‍ പ്രഫസറായി സേവനം ചെയ്തു വരികെയാണ് റെക്ടറായി നിയമനം ലഭിക്കുന്നത്. വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായ ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ പാലാ രൂപതയ്ക്കുവേി 1989 ല്‍ വൈദികനായി, റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുമായി വിശുദ്ധഗ്രന്ഥത്തചന്റ ഡോക്ടറേറ്റു നേടി. 2001 മുതല്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലും പൗരസ്ത്യവിദ്യാപീഠത്തിലും വിശുദ്ധഗ്രന്ഥാദ്ധ്യാപകനായി ശുശ്രൂഷ ചെയ്യുന്നു. നിരവധി ബൈബിള്‍ വിജ്ഞാനീയ-ദൈവശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ ആന്‍ഡ്രൂസ് 2017 ല്‍ വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിന്റെ പ്രസിഡന്റായി നിയമിതനായി. പുതിയ നിയമനം വഴി അടുത്ത മൂന്നു വര്‍ഷത്തേക്കുകൂടി അദ്ദേഹം പ്രസിഡന്റായി തുടരുന്നതാണ്. വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം പൗരസ്ത്യ കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി വീണ്ടും നിയമിതനായ ഡോ. ജയിംസ് തലച്ചെല്ലൂര്‍ കാഞ്ഞിരപ്പള്ളി രൂപതയ്ക്കുവേി 1980 ല്‍ വൈദികനായി 1990 ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പൗരസ്ത്യ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ 2005 മുതല്‍ കാനന്‍ നിയമം പഠിപ്പിക്കുന്നു. 2017 ല്‍ വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍ പൗരസ്ത്യ കാനന്‍ നിയമ പഠനത്തിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോള്‍ അതിന്റെ പ്രഥമ ഡയറക്ടറായി നിയമിതനായി. ഒരിക്കല്‍ കൂടി ഈ ഉത്തരവാദിത്വമാണ് അദ്ദേഹത്തിനു ഭരമേല്‍പ്പിക്കപ്പെടുന്നത്.
Image: /content_image/India/India-2020-02-26-05:10:54.jpg
Keywords: സെമിനാരി
Content: 12504
Category: 18
Sub Category:
Heading: ബിഷപ്പ് പോളി കണ്ണൂക്കാടൻ എൻ.ബി.സി.എൽ.സി. ചെയർമാൻ
Content: കാക്കനാട് : ബെംഗളൂരു കേന്ദ്രമായുള്ള എൻ ബി സി എൽ സി യുടെ ചെയർമാനായി ഇരിഞ്ഞാലക്കുട രൂപതാദ്ധ്യക്ഷൻ ബിഷപ്പ് പോളി കണ്ണൂക്കാടനെ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്ലീനറി യോഗം തെരഞ്ഞെടുത്തു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ ഭാരത കത്തോലിക്കാസഭയിലെ മൂന്ന് വ്യക്തി സഭകളുടെയും സുവിശേഷാത്മക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ദേശീയ കേന്ദ്രമാണ് നാഷണൽ ബിബ്ളിക്കൽ കാറ്റെക്കെറ്റിക്കൽ ലിറ്റർജിക്കൽ സെന്റർ. ബെംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ ഫെബ്രുവരി 13 മുതൽ 19 വരെ നടന്ന സിബിസിഐ ദ്വൈവാർഷിക പ്ലീനറി സമ്മേളനത്തിലാണ് ബിഷപ്പ് പോളി കണ്ണൂക്കാടനെ തെരഞ്ഞെടുത്തത്. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റ് മൂന്ന് ദേശീയകേന്ദ്രങ്ങളുടെ ചെയർമാൻമാരെയും തെരഞ്ഞെടുത്തു. ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിന്റെ ഔദ്യോഗിക സാമൂഹ്യസേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് ബക്സർ രൂപതാദ്ധ്യക്ഷനും പാറ്റ്ന അതിരൂപതയുടെ കോ-അഡ്യുതോർ മെത്രാനുമായ ബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുരയാണ്. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബെംഗളൂരു സെന്റ് ജോൺ നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസിന്റെ ചെയർമാനായി മദ്രാസ്-മൈലാപ്പൂർ അതിരൂപതാദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് ജോർജ് അന്തോണിസ്വാമി വീണ്ടും തിരഞ്ഞടുക്കപ്പെട്ടു. വടക്കേ ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൊസൈറ്റി ഓഫ് മെഡിക്കൽ എഡ്യുക്കേഷന്റെ ചെയർമാനായി ഹസാരിബാഗ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോജോ ആനന്ദിനെയും പ്ലീനറി സമ്മേളനം തെരഞ്ഞെടുത്തു.
Image: /content_image/India/India-2020-02-26-11:27:16.jpg
Keywords: ബിഷപ്പ് പോളി
Content: 12505
Category: 1
Sub Category:
Heading: ഭാരതത്തിൽ മൂന്നു ദിവസത്തിനിടെ ക്രൈസ്തവർക്ക് നേരെ പത്തോളം ആക്രമണം
Content: ന്യൂഡല്‍ഹി: കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്നു ദിവസത്തിനിടെ ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇ.എഫ്.ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ (ആര്‍.എല്‍.സി). ഫെബ്രുവരി 20 മുതല്‍ 23 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ആരാധനകള്‍ തടസപ്പെടുത്തുക, പോലീസിന്റെ ഭീഷണി, ആള്‍ക്കൂട്ട അക്രമങ്ങള്‍ തുടങ്ങി പത്തോളം അക്രമ സംഭവങ്ങള്‍ ആര്‍.എല്‍.സി രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരത സന്ദർശനത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നത് എന്നത് വസ്തുതയാണ്. വാരാന്ത്യത്തില്‍ പ്രത്യേകിച്ച് ഞായറാഴ്ച ദിവസത്തില്‍ ഇത്തരം ആക്രമങ്ങള്‍ അരങ്ങേറുന്നത് പതിവായിരിക്കുകയാണെന്ന് ആര്‍.എല്‍.സി യുടെ നാഷണല്‍ ഡയറക്ടറായ വിജയേഷ് ലാല്‍ പറഞ്ഞു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടു. പത്തു അക്രമങ്ങളില്‍ അഞ്ചെണ്ണവും നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. തമിഴ്നാട്ടില്‍ രണ്ട്, തെലങ്കാന, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നും ഓരോന്നും വീതമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചത്തീസ്ഗഡിലെ ദാന്തെവാഡ ജില്ലയില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ കുടുംബം ഫെബ്രുവരി 20ന് ക്രൂരമായ മര്‍ദ്ദനത്തിനിരയായിരിന്നു. തൊട്ടടുത്ത ദിവസമാണ് ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗറിലെ ക്രൈസ്തവർ ഭീഷണിക്കിരയായത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാനുള്ള ഉപദേശമാണ് ലഭിച്ചത്. ഇതേദിവസം തന്നെയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാതന്‍കുളം പട്ടണത്തിലെ ഏഴ് പാസ്റ്റര്‍മാര്‍ അന്യായമായി പോലീസ് കസ്റ്റഡിയിലായത്.
Image: /content_image/News/News-2020-02-26-15:17:33.jpg
Keywords: പീഡന
Content: 12506
Category: 1
Sub Category:
Heading: എതിര്‍പ്പ് വകവെയ്ക്കാതെ ദയാവധത്തിനു ജര്‍മ്മന്‍ സുപ്രീം കോടതിയുടെ അനുമതി
Content: ബെര്‍ലിന്‍: പ്രോലൈഫ് പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ശക്തമായ എതിര്‍പ്പ് വകവെയ്ക്കാതെ ജര്‍മ്മനിയില്‍ ദയാവധത്തിനു സുപ്രീം കോടതിയുടെ അനുമതി. അസിസ്റ്റഡ് സൂയിസൈഡ് പോലുള്ള ദയാവധത്തിന്റെ വകഭേദങ്ങള്‍ നിരോധിക്കുന്ന വകുപ്പ് ജര്‍മ്മന്‍ ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ നി‍ന്ന് ഒഴിവാക്കിയാണ് ജര്‍മ്മനിയിലെ കാള്‍സ്റൂ ആസ്ഥാനമായുള്ള പരമോന്നത കോടതിയുടെ വിധി. കോടതിയുടെ ഫുള്‍ ബഞ്ചിന്റെ ഉത്തരവോടെ ജര്‍മ്മന്‍ നിയമ വ്യവസ്ഥയിലെ 217ാം ഖണ്ഡിക അസാധുവായി. വിധിക്കെതിരെ കടുത്ത എതിര്‍പ്പുമായി ജര്‍മ്മന്‍ കത്തോലിക്ക സഭ രംഗത്തുവന്നിട്ടുണ്ട്. ജീവന്റെ സംരക്ഷണത്തിന് വേണ്ടി കോടതി നിലകൊള്ളണമെന്നും പുതിയ ഉത്തരവ് വേദനാജനകമാണെന്നും ബെര്‍ലിന്‍ ആര്‍ച്ച് ബിഷപ്പ് ഹെയ്നര്‍ കൊച്ച് പ്രതികരിച്ചു. ഡോക്ടറുടെ സഹായത്തോടെയുള്ള ദയാവധം ഫിസിഷ്യന്‍ അസിസ്റ്റഡ് സൂയിസൈഡിനെതിരെ ജര്‍മ്മന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തുണ്ട്. ജര്‍മ്മനിയെ കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളായ നെതര്‍ലാന്‍റ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ ചില പ്രത്യേക സാഹചര്യത്തില്‍ ദയാവധത്തിന് അനുമതിയുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-27-03:03:21.jpg
Keywords: ദയാവധ
Content: 12507
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്കായി തൃശൂര്‍ അതിരൂപത കൈമാറിയത് അഞ്ച് ഏക്കര്‍ സ്ഥലം
Content: തൃശൂര്‍: പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്കായി രണ്ടു വര്‍ഷം മുന്‍പ് തൃശൂര്‍ അതിരൂപത കൈമാറിയത് അഞ്ച് ഏക്കര്‍ സ്ഥലം. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാന്പാറയിലാണു സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിക്കു സ്ഥലം നല്‍കിയത്. 2018 ഒക്ടോബറില്‍ സ്ഥലത്തോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 15 ലക്ഷം രൂപയും കൈമാറിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്രളയക്കെടുതിയില്‍ അകപ്പെട്ടു വീടു നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി വീടു തകര്‍ന്നവര്‍ക്കും അതിരൂപതയും അതിരൂപതയിലെ ഇടവകകളും സ്വന്തം നിലയില്‍ നിര്‍മിച്ചുനല്‍കിയ ഭവനങ്ങള്‍ക്കു പുറമേയാണു സര്‍ക്കാരിന്റെ പദ്ധതിയില്‍ ഭാഗഭാക്കായത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, അന്നത്തെ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, മേയര്‍ അജിത ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രി എ.സി. മൊയ്തിനാണു രേഖകളും ചെക്കും കൈമാറിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-27-03:25:25.jpg
Keywords: തൃശൂ
Content: 12508
Category: 18
Sub Category:
Heading: 'ആര്‍ക്കും കൊട്ടി രസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവ സമൂഹം'
Content: കൊച്ചി: ആര്‍ക്കും കൊട്ടി രസിക്കാവുന്ന ചെണ്ടയല്ല ക്രൈസ്തവ സമൂഹമെന്നും വിവിധ ജനകീയ വിഷയങ്ങളിലും പ്രവര്‍ത്തന മേഖലകളിലും ഉറച്ച നിലപാടുകളും കാഴ്ചപ്പാടുകളും മാത്രമല്ല ലോകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സാന്നിധ്യവുമാണ് ക്രൈസ്തവര്‍ക്കുള്ളതെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍. ആസൂത്രിതമായ അന്തിചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും നിരന്തരമുയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ തകര്‍ന്നടിയുന്നതാണ് ക്രൈസ്തവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമെന്ന് കരുതുന്നവര്‍ വിഡ്കളാണെന്ന് അദ്ദേഹം തുറന്നടിച്ചു. ക്രൈസ്തവ വിരുദ്ധരുടെ അധര വ്യായാമങ്ങളിലൂടെ തെറിച്ചുപോകുന്നതല്ല തലമുറകളിലൂടെ കൈമാറിയ ആഴത്തിലുള്ള വിശ്വാസസത്യങ്ങള്‍. പീഡിപ്പിച്ചും പേടിപ്പിച്ചും മതംമാറ്റിയും അക്രമങ്ങള്‍ അഴിച്ചുവിട്ട് കൊന്നൊടുക്കിയും വളര്‍ന്നതല്ല ക്രൈസ്തവസഭ. സേവനവും സമര്‍പ്പണവും സ്നേഹത്തിന്റെ പങ്കുവയ്ക്കലും മുഖമുദ്രയായിട്ടുള്ള കത്തോലിക്കാസഭയിലേക്ക് ജനസമൂഹമിന്ന് ഒഴുകിയെത്തുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80 ശതമാനം മുസ്ലിം, 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ എന്ന അനുപാതത്തിലെ വിവേചനം തിരുത്തപ്പെടണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയുടെപേരില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ അഴിച്ചുവിട്ട് നിരപരാധികളുടെ ജീവനെടുക്കുന്ന കൊടുംക്രൂരതയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-27-03:38:06.jpg
Keywords: ക്രൈസ്ത
Content: 12509
Category: 1
Sub Category:
Heading: ഫ്രാൻസിനോട് അഭയം ചോദിച്ച് ആസിയ ബീബി: സന്നദ്ധത അറിയിച്ച് പ്രസിഡന്‍റിന്റെ ഓഫീസ്
Content: പാരീസ്: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദ കുറ്റത്തിന്റെ പേരിൽ ജയിലിൽ എട്ടുവർഷം തടവ് ശിക്ഷ അനുഭവിച്ച ക്രിസ്ത്യന്‍ യുവതി ആസിയ ബീബി യൂറോപ്യൻ രാജ്യമായ ഫ്രാൻസിൽ അഭയം അഭയം പ്രാപിക്കാൻ ഒരുങ്ങുന്നു. ഫ്രഞ്ച് റേഡിയോയായ ആർ.ടി.എല്ലിന് തിങ്കളാഴ്ച നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിൽ അഭയം പ്രാപിക്കാനുള്ള തന്റെ ആഗ്രഹം ആസിയ ബീബി തുറന്നുപറഞ്ഞത്. ആഗ്രഹമുണ്ടെങ്കിൽ ആസിയയ്ക്കും കുടുംബത്തിനും ഫ്രാൻസിൽ അഭയം നൽകാൻ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. നിരപരാധിയാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചതിനുശേഷം ഇസ്ലാമിക തീവ്രവാദികളിൽ നിന്നും വധഭീഷണി നേരിട്ട ആസിയ ഇപ്പോൾ കുടുംബത്തോടൊപ്പം കാനഡയിലാണ് കഴിയുന്നത്. അതേസമയം ആസിയ ബീബി വെള്ളിയാഴ്ച ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 'എ സിറ്റിസൺ ഓഫ് ഹോണർ ഓഫ് ദി സിറ്റി ഓഫ് പാരിസ്' എന്ന ബഹുമതി ആസിയ ബീബിക്ക് ലഭിച്ചിരുന്നു. മുസ്ലീം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് വ്യാജമതനിന്ദാക്കുറ്റത്തിന്റെ പേരില്‍ ആസിയാ ബീബിയെ ജയിലിലെത്തിച്ചത്. 2010-ല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നടപടി അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇതേ തുടര്‍ന്നു രാജ്യത്തു വന്‍ അക്രമങ്ങളാണ് അരങ്ങേറിയത്. ആസിയയെ വധിക്കണമെന്നാവശ്യപ്പെട്ടായിരിന്നു ഇസ്ലാം മതസ്ഥര്‍ തെരുവില്‍ ഇറങ്ങിയത്. പാക്കിസ്ഥാന്റെ മതനിന്ദാ നിയമത്തിന്റെ ക്രൂരമായ കാണാപ്പുറങ്ങളെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതായിരുന്നു ബീബിയുടെ കേസ്. ശരിയത്ത് നിയമപ്രകാരം മതനിന്ദ കുറ്റത്തിന് ആരെങ്കിലും പിടിക്കപ്പെട്ടാൽ അവർക്ക് വധശിക്ഷയാണ് ലഭിക്കുക. മതനിന്ദാ നിയമം ദുരുപയോഗം ചെയ്ത് വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും ക്രൈസ്തവർക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച് പകരം വീട്ടുന്ന പ്രവണത പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ച് വരുന്നത് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-27-05:22:10.jpg
Keywords: ആസിയ