Contents
Displaying 12211-12220 of 25152 results.
Content:
12530
Category: 7
Sub Category:
Heading: ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി വൈദികന്‍: വീഡിയോ
Content: റൊഗേഷനിസ്റ്റ് സഭാംഗമായ വൈദികന്റെ ജീവന്‍ തുടിക്കുന്ന ചിത്ര രചനകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മാനന്തവാടി റൊറാത്തെ ഭവന്‍ സെമിനാരിയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. വിമല്‍ കല്ലൂക്കാരന്‍ എന്ന യുവ വൈദികന്റെ പെന്‍സില്‍ ഡ്രോയിംഗിലും ജലച്ഛായ, എണ്ണച്ഛായ സൃഷ്ടികളാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിത്രരചനാസങ്കേതങ്ങള്‍ ഗുരുമുഖത്തുനിന്നു അഭ്യസിച്ചിട്ടില്ലെങ്കിലും ജീവന്‍ തുടിക്കുന്നതാണ് ഫാ.വിമല്‍ ഇതിനകം വരച്ച് ചായമിട്ട ചിത്രങ്ങള്‍.
Image: /content_image/Videos/Videos-2020-02-29-03:29:29.jpg
Keywords: കല, ചിത്ര

12531
Category: 11
Sub Category:
Heading: വരുന്നു പശ്ചിമേഷ്യയിലെ ക്രൈസ്തവർക്ക് വേണ്ടി ആഗോള യുവജന സമ്മേളനം
Content: ജോര്‍ദാന്‍: ലോക യുവജന സമ്മേളനത്തിന് സമാനമായി സിറിയ മുതൽ സൊമാലിയ വരെയുള്ള കത്തോലിക്ക യുവ സമൂഹത്തിനായി പ്രാദേശിക യുവജന സമ്മേളനം നടത്താനായുള്ള നിർദ്ദേശം പശ്ചിമേഷ്യയിൽ നിന്നുള്ള മെത്രാന്മാർ മുന്നോട്ടുവെച്ചു. പശ്ചിമേഷ്യയിലെ ആദ്യത്തെ യുവജനസമ്മേളനം ജോർദാനിലായിരിക്കും നടക്കുകയെന്ന് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് അറിയിച്ചിരിക്കുകയാണ്. ഫെബ്രുവരി 17- 20 തീയതികളില്‍ റോമിൽ നടന്ന അറബ് പ്രദേശങ്ങളിലെ ലാറ്റിൻ മെത്രാന്മാരുടെ സമ്മേളനത്തിൽ യുവജന സമ്മേളനത്തെ പറ്റി ചർച്ച നടന്നിരുന്നു. ഈജിപ്ത്, ലെബനോൻ, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മെത്രാന്മാർ ചർച്ചയിൽ പങ്കെടുത്തു. പ്ലീനറി കൂടിക്കാഴ്ചയുടെ ഭാഗമായാണ് പ്രസ്തുത പ്രദേശങ്ങളിൽ നിന്നുള്ള മെത്രാന്മാർ റോമിലെത്തിയത്. ഇതിനിടയിൽ അവർ ഫ്രാൻസിസ് മാർപാപ്പയുമായും വത്തിക്കാൻ കൂരിയയിലെ വിവിധ തിരുസംഘങ്ങളുടെ തലവൻമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അറബ് യുവജന സമ്മേളനത്തെ പറ്റി ലത്തീൻ പാത്രിയർക്കീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ലെബനോനിൽ നടക്കുന്ന ലത്തീൻ മെത്രാന്മാരുടെ സമ്മേളനത്തിൽ വിഷയം വീണ്ടും ചർച്ച ചെയ്യുമെന്ന് പറഞ്ഞിരുന്നു. മൂന്നു വർഷത്തിലൊരിക്കലാണ് കത്തോലിക്ക യുവജനങ്ങളുടെ ഒത്തുചേരലായ ലോക യുവജനസമ്മേളനം നടക്കുന്നത്. 1985ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ആദ്യത്തെ യുവജന സമ്മേളനത്തിന് തുടക്കമിട്ടത്. പ്രാദേശിക യുവജന സമ്മേളനങ്ങൾ തൊണ്ണൂറുകളുടെ അവസാന പാദത്തിലാണ് ആരംഭിച്ചത്. 2021ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ യുവജനസമ്മേളനം മെത്രാന്മാർ അസൗകര്യം അറിയിച്ചത് മൂലം റദ്ദാക്കിയിരുന്നു. 2006ന് ശേഷം പശ്ചിമേഷ്യയിലെ ജസ്യൂട്ട് പ്രൊവിൻസും ചെറിയതോതിലുള്ള യുവജന സമ്മേളനങ്ങൾ നടത്തി വരുന്നുണ്ട്. 2022 പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലായിരിക്കും അടുത്ത ലോക യുവജനസമ്മേളനം നടക്കുക. 'മറിയം എഴുന്നേറ്റു തിടുക്കത്തിൽ പുറപ്പെട്ടു' എന്നതാണ് പോർച്ചുഗലിൽ നടക്കാനിരിക്കുന്ന യുവജന സമ്മേളനത്തിന്റെ പ്രമേയം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-29-09:58:26.jpg
Keywords: പശ്ചിമേഷ്യ

12532
Category: 13
Sub Category:
Heading: ‘ഇത് ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും അപകടകരമായ കാലഘട്ടം’: യുഎസ് അംബാസഡറിന്റെ മുന്നറിയിപ്പ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: ആഗോളതലത്തില്‍ ക്രൈസ്തവര്‍ അടക്കമുള്ള സമൂഹങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന കടുത്ത മതപീഡനത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക്. ഫെബ്രുവരി 27ന് കത്തോലിക്ക ന്യൂസ് ഏജന്‍സിക്കു അനുവദിച്ച അഭിമുഖത്തിലാണ് നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളേയും, ചൈനയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിയന്ത്രണളേയും പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. നൈജീരിയയിലെ ആക്രമണങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുമോ എന്ന കാര്യത്തില്‍ തനിക്കുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ക്രൈസ്തവ ചരിത്രത്തിലെ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഏറ്റവും അപകടകരമായ കാര്യമായി കൊണ്ടിരിക്കുന്ന സമയമാണിതെന്ന്‍ പിന്നീട് നടന്ന പാനല്‍ ചര്‍ച്ചയില്‍ ബ്രൌണ്‍ബാക്ക് വ്യക്തമാക്കി. ദൈവ വിശ്വാസികളെ സംരക്ഷിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ച അംബാസിഡര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുവാന്‍ നൈജീരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. മതവിശ്വാസികളെ കൊന്നൊടുക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ ഭരണകൂടം യാതൊന്നും ചെയ്യുന്നില്ല. അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ ബോധവാന്‍മാരല്ലെന്ന് തോന്നുന്നു. ഇതുസംബന്ധിച്ച ചില കൂടിക്കാഴ്ചകള്‍ നടന്നിട്ടുള്ളത് ആശാവഹമാണെങ്കിലും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും, ഇക്കാര്യത്തില്‍ മതനേതാക്കള്‍ കൂടുതലായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ ദിവസം മേരിലാന്‍ഡിലെ നാഷ്ണല്‍ ഹാര്‍ബറില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ “മതസ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെന്താണ് ബാക്കിയുള്ളത്?” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും ബ്രൌണ്‍ബാക്ക് മതപീഡനത്തെ സംബന്ധിച്ചു പ്രസ്താവന നടത്തി. ദൈവവിശ്വാസവുമായി ചൈന യുദ്ധത്തിലാണെന്നും, മതന്യൂനപക്ഷങ്ങളെ നിരീക്ഷിക്കുകയും, അടിച്ചമര്‍ത്തുകയും ചെയ്യുന്ന കാര്യത്തില്‍ ചൈന ഏറെ മുന്നിലാണെന്നും ബ്രൌണ്‍ബാക്ക് തുറന്നടിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-29-10:46:44.jpg
Keywords: പീഡന, അമേരിക്ക

12533
Category: 1
Sub Category:
Heading: കൊറോണ പടരുമ്പോൾ വിശുദ്ധ കുർബാന ഒഴിവാക്കിയത് ഉചിതമോ? സിംഗപ്പൂർ ആർച്ച് ബിഷപ്പിന് പറയാനുള്ളത്
Content: ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതൽ സിംഗപ്പൂർ അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ ദേവാലയങ്ങളിലെയും വിശുദ്ധ കുർബാന റദ്ദാക്കിയിരിക്കുകയാണ്. വിഭൂതി ശുശ്രൂഷകൾ ടെലിവിഷൻ മുഖാന്തിരമാണ് വിശ്വാസികൾ പങ്കുചേർന്നത്. എന്തുകൊണ്ട് ഈ തീരുമാനം? രോഗബാധയെ തുടർന്ന് വിശുദ്ധ കുർബാന ഒഴിവാക്കിയത് ശരിയോ? അതിലേക്ക് നയിച്ച കാരണങ്ങൾ എന്ത്? സിംഗപ്പൂർ ആർച്ച് ബിഷപ്പ് വില്യം ഗോഹിന് പറയാനുള്ള മറുപടി ഇതാ.
Image: /content_image/News/News-2020-02-29-14:34:30.jpg
Keywords: സിംഗ

12534
Category: 18
Sub Category:
Heading: കലാപബാധിത പ്രദേശങ്ങള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും സംഘവും സന്ദര്‍ശിച്ചു
Content: ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ കലാപബാധിത പ്രദേശങ്ങള്‍ ഫരീദാബാദ് രൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും സംഘവും സന്ദര്‍ശിച്ചു. സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലും മറ്റു വൈദികരും അത്മായരും സംഘത്തിലുണ്ടായിരുന്നു. രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെയും യുവജന വിഭാഗത്തിന്റെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ വര്‍ഗീയ ലഹളയില്‍ ഇരയായവര്‍ക്ക് മരുന്നും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഈയിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകവും വേദനയുളവാക്കുന്നതും ആണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ഭീതിയിലും അനിശ്ചിതാവസ്ഥയിലുമാണ്. കലാപത്തിന്റെ ഇരകളായവര്‍ക്ക് മരുന്നും ഭക്ഷണസാധനങ്ങളും താമസ സൗകര്യങ്ങളും ഫരീദാബാദ് രൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് വിഭാഗമായ എസ്‌ജെഎസ്എസ് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഫാ. മാര്‍ട്ടിന്‍ പാലമറ്റം അറിയിച്ചു.
Image: /content_image/India/India-2020-03-01-00:03:49.jpg
Keywords: ഡല്‍ഹി

12535
Category: 18
Sub Category:
Heading: മണ്ണിക്കരോട്ട് ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ സീനിയര്‍ വൈദികന്‍ ഡൊമസ്റ്റിക് പ്രിലേറ്ററായ മണ്ണിക്കരോട്ട് ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ (80) നിര്യാതനായി. ഭൗതിക ശരീരം ഇന്നു വൈകിട്ട് ആറിന് ഏനാത്ത് മഞ്ചാടിമുക്കിലെ ഭവനത്തില്‍ കൊണ്ടുവരും. നാളെ ഉച്ചയ്ക്ക് ഒന്നിനു ഭവനത്തിലും തുടര്‍ന്ന് മഞ്ചാടിമുക്ക് സെന്റ് ഇഗ്‌നാത്തിയോസ് മലങ്കര കത്തോലിക്ക ദേവാലയത്തിലും മൃതദേഹ സംസ്‌കാര ശുശ്രൂഷ നടക്കും. ശുശ്രൂഷകള്‍ക്കു കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍ സെന്റ് അലോഷ്യസ് സെമിനാരിയിലും പൂനെ പേപ്പല്‍ സെമിനാരിയിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1967 സെപ്റ്റംബര്‍ 21ന് ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. തത്വശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സെക്രട്ടറി, സെന്റ് അലോഷ്യസ് സെമിനാരി റെക്ടര്‍, അവിഭക്ത തിരുവനന്തപുരം അതിരൂപതയിലെ കളിയിക്കാവിള, പത്തനംതിട്ട എന്നിവിടങ്ങളില്‍ വൈദികജില്ലാ വികാരി ആയി സേവനം അനുഷ്ഠിച്ചു. ദീര്‍ഘകാലം അമേരിക്കയില്‍ മലങ്കര കത്തോലിക്കാസമൂഹത്തിനു നേതൃത്വം നല്‍കി. 1996ല്‍ കോര്‍ എപ്പിസ്‌കോപ്പ ആയി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ വികാരി ജനറാള്‍, അമേരിക്കയിലെയും യൂറോപ്പിലെയും മലങ്കര കത്തോലിക്കാ സഭയുടെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍, തിരുവനന്തപുരം മേജര്‍ അതിരൂപത എപ്പിസ്‌കോപ്പല്‍ വികാരി, തെക്കന്‍ മേഖല മിഷന്‍ കോഓര്‍ഡിനേറ്റര്‍, കാതോലിക്കേറ്റ് സെന്റര്‍ ഡയറക്ടര്‍, തിരുവനന്തപുരം അതിരൂപത പാസ്റ്ററല്‍ കോഓര്‍ഡിനേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു. 2015 ഫെബ്രുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഡൊമസ്റ്റിക് പ്രിലേറ്റ് സ്ഥാനം നല്‍കി ആദരിച്ചു. മേജര്‍ അതിരൂപതയിലെ റാന്നി, പെരുന്നാട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, വടശേരിക്കര, തണ്ണിത്തോട്, കിരാത്തൂര്‍ പത്തനംതിട്ട തുടങ്ങിയ അനേകം സ്ഥലങ്ങളില്‍ വികാരിയായിരുന്നു.
Image: /content_image/India/India-2020-03-01-00:12:51.jpg
Keywords: മലങ്കര

12536
Category: 18
Sub Category:
Heading: ഭാരതത്തില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ കുരിശുമലയില്‍ 148 മണിക്കൂര്‍ രാപ്പകല്‍ പ്രാര്‍ത്ഥന
Content: വെളളറട: ഭാരതത്തില്‍ സമാധാനം സംജാതമാകുന്നതിന് വേണ്ടി സമാധാന സന്ദേശവുമായി 148 മണിക്കുര്‍ പ്രാര്‍ത്ഥനായജ്ഞത്തിന് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ആരംഭം. പ്രാര്‍ത്ഥനായജ്ഞം പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ വെളളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. കാപട്യം ഇല്ലാതാകുമ്പോഴാണ് സമാധാനം പുനസ്ഥാപിക്കുന്നതെന്നും രാജ്യത്തിന്റെ സമാധാനത്തിനായി ക്രൈസ്തവരൊന്നടങ്കം പ്രാര്‍ത്ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു. കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഫാ.പ്രസാദ് തെരുവത്ത്, കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, സിസ്റ്റര്‍ സൂസമ്മ ജോസഫ്, കുരിശുമല സെക്രട്ടറി സാബു കുരിശുമല, രാജേന്ദ്രന്‍, ജയന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുരിശുമല ബൈബിള്‍ കണ്‍വെന്‍ഷന്‍റെ 3- ാം ദിനത്തില്‍ നടന്ന പരിപാടിയെ തുടര്‍ന്ന് ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെന്തിഫിക്കല്‍ ദിവ്യബലിയും അര്‍പ്പിക്കപെട്ടു. 5- ാം കുരിശിലാണ് സമാധാനത്തിന് വേണ്ടിയുളള 148 മണിക്കൂർ രാപ്പകല്‍ പ്രാര്‍ത്ഥന ആരംഭിച്ചത്.
Image: /content_image/India/India-2020-03-01-00:18:46.jpg
Keywords: സമാധാന

12537
Category: 1
Sub Category:
Heading: കൊറോണ: പുരാതന ഭൂഗർഭ ശ്മശാനങ്ങള്‍ വത്തിക്കാന്‍ അടച്ചു
Content: റോം: കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങൾക്കായി തുറന്നു നല്‍കിയ ഇറ്റലിയിലെ പുരാതന ഭൂഗര്‍ഭ ശ്മശാനങ്ങളായ കാറ്റകോമ്പുകളെല്ലാം വത്തിക്കാൻ അടച്ചു. ഭൂഗർഭ ഇടങ്ങളിൽ പ്രവർത്തിക്കുന്ന കാറ്റകോമ്പുകളെല്ലാം വൈറസ് പടരുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ആയതുകൊണ്ട് ഗൈഡുകളെയും സന്ദർശകരെയും സംരക്ഷിക്കുന്നതിനാണ് ഇൗ തീരുമാനം എടുത്തതെന്ന് പൊന്തിഫിക്കൽ കമ്മീഷൻ ഫോർ സേക്രഡ് ആർക്കിയോളജി സെക്രട്ടറിയും വത്തിക്കാൻ ഉദ്യോഗസ്ഥനുമായ മോൺ. പാസ്ക്വേൽ ഇക്കോബോൺ വ്യക്തമാക്കി. രണ്ടാം നൂറ്റാണ്ടിലെ ഭൂഗർഭ ശ്മശാന സ്ഥലങ്ങളാണ് കാറ്റകോമ്പുകൾ. മൃദുവായ ട്യൂഫോ കല്ലിൽ നിന്ന് വെട്ടിമാറ്റിയ നിരവധി കിലോമീറ്റർ ഭൂഗർഭ തുരങ്കങ്ങൾ ഉൾക്കൊള്ളുന്നതാണ് കാറ്റകോമ്പുകൾ. ഇറ്റലിയിലുടനീളവും വത്തിക്കാനിലുമായി നിരവധി ക്രിസ്ത്യൻ കാറ്റകോമ്പുകൾ സിസിലി, ടസ്കാനി, സാർഡിനിയ എന്നിവയുൾപ്പെടെ നിരവധി കാറ്റകോമ്പുകൾ വത്തിക്കാന് സ്വന്തമായിട്ടുണ്ട്. അവയെല്ലാം പര്യവേക്ഷണം നടത്തി പൊതുജനങ്ങൾക്കായി തുറന്നു നല്‍കിയിരിക്കുകയായിരിന്നു. കാറ്റകോമ്പുകൾ എത്രയും വേഗം വീണ്ടും തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മോണ്‍. ഇക്കോബോൺ പറഞ്ഞു. കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്നു യൂറോപ്പിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യമാണ് ഇറ്റലി. 17 മരണങ്ങളും എഴുനൂറിലധികം അണുബാധകളും ഇതുവരെ രാജ്യത്തു സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കൻ ലോംബാർഡി, വെനെറ്റോ മേഖലകളിലെ ചെറിയ പട്ടണത്തിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്.
Image: /content_image/News/News-2020-03-01-00:31:31.jpg
Keywords: ഭൂഗര്‍ഭ

12538
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും
Content: വത്തിക്കാന്‍ സിറ്റി: മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി ആത്മീയ നവീകരണത്തിനായി ഫ്രാന്‍സിസ് പാപ്പ നോമ്പുകാല ധ്യാനത്തിലേക്ക്. റോമിന്റെ തെക്ക് ഭാഗത്തുള്ള അരിസിയയിലെ പോളിൻ പിതാക്കന്മാരുടെ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ധ്യാനം ഇന്നു ആരംഭിക്കും. റോമൻ കൂരിയയയിലെ അംഗങ്ങളുമായി ചേർന്നാണ് അദ്ദേഹം പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്. 80 വയസുള്ള ജെസ്യൂട്ട് വൈദികന്‍ ഫാ. പിയട്രോ ബോവതി ഈ വർഷത്തെ ധ്യാനങ്ങൾക്ക് നേതൃത്വം നൽകും. ഈ ആഴ്ചയിലെ തന്റെ പതിവ് പരിപാടികൾ എല്ലാം പാപ്പ റദ്ദാക്കിയിട്ടുണ്ട്. ധ്യാനം മാര്‍ച്ച് ആറിന് സമാപിക്കും. ഫ്രാന്‍സിസ് പാപ്പ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ആയതിന് ശേഷമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഏഴാമത്തെ നോമ്പുകാല ധ്യാനമാണിത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HTH2uI2fVys2i0fgGVkdDy}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-01-00:46:07.jpg
Keywords: പാപ്പ, ധ്യാന

12539
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പക്ക് കൊറോണയെന്ന് വ്യാജ പ്രചരണം
Content: വത്തിക്കാൻ സിറ്റി: ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ കൊറോണ വ്യാപിക്കുന്നതിനിടെ ഫ്രാൻസിസ് പാപ്പയ്ക്കും കൊറോണ പിടിപ്പെട്ടു എന്ന തരത്തിൽ നവമാധ്യമങ്ങളിൽ വ്യാജ പ്രചരണം. ചില വെബ്‌സൈറ്റുകളും ഇത്തരത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. ചെറിയ ശാരീരിക അസ്വസ്ഥതയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ ഫ്രാൻസിസ് പാപ്പ ചില കോൺഫറൻസുകൾ റദ്ദാക്കിയിരുന്നു. മൂന്ന് ദിവസത്തെ ശാരീരിക അസ്വസ്ഥത കാരണം ഔദ്യോഗിക കാര്യങ്ങളിൽ നിന്നും പിൻമാറി നിന്ന പാപ്പ ഇന്ന് മുതൽ ആറു ദിവസത്തേക്ക് നോമ്പുകാല ധ്യാനത്തിനായി പോകുകയാണ്. റോമിന്റെ തെക്ക് ഭാഗത്തുള്ള അരിസിയയിലെ പോളിൻ പിതാക്കന്മാരുടെ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ധ്യാനത്തിന് ജെസ്യൂട്ട് വൈദികന്‍ ഫാ. പിയട്രോ ബോവതി നേതൃത്വം നൽകും. പാപ്പയുടെ ധ്യാന ദിവസങ്ങൾ അനുഗ്രഹപ്രദമാകാൻ, ആരോഗ്യം അനുഗ്രഹിക്കപ്പെടുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം.
Image: /content_image/News/News-2020-03-01-08:44:38.jpg
Keywords: വ്യാജ