Contents

Displaying 12191-12200 of 25152 results.
Content: 12510
Category: 1
Sub Category:
Heading: ഫ്രാൻസിനോട് അഭയം ചോദിച്ച് ആസിയ ബീബി: സന്നദ്ധത അറിയിച്ച് പ്രസിഡന്‍റിന്റെ ഓഫീസ്
Content: പാരീസ്: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദ കുറ്റത്തിന്റെ പേരിൽ ജയിലിൽ എട്ടുവർഷം തടവ് ശിക്ഷ അനുഭവിച്ച ക്രിസ്ത്യന്‍ യുവതി ആസിയ ബീബി യൂറോപ്യൻ രാജ്യമായ ഫ്രാൻസിൽ അഭയം അഭയം പ്രാപിക്കാൻ ഒരുങ്ങുന്നു. ഫ്രഞ്ച് റേഡിയോയായ ആർ.ടി.എല്ലിന് തിങ്കളാഴ്ച നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിൽ അഭയം പ്രാപിക്കാനുള്ള തന്റെ ആഗ്രഹം ആസിയ ബീബി തുറന്നുപറഞ്ഞത്. ആഗ്രഹമുണ്ടെങ്കിൽ ആസിയയ്ക്കും കുടുംബത്തിനും ഫ്രാൻസിൽ അഭയം നൽകാൻ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. നിരപരാധിയാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചതിനുശേഷം ഇസ്ലാമിക തീവ്രവാദികളിൽ നിന്നും വധഭീഷണി നേരിട്ട ആസിയ ഇപ്പോൾ കുടുംബത്തോടൊപ്പം കാനഡയിലാണ് കഴിയുന്നത്. അതേസമയം ആസിയ ബീബി വെള്ളിയാഴ്ച ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 'എ സിറ്റിസൺ ഓഫ് ഹോണർ ഓഫ് ദി സിറ്റി ഓഫ് പാരിസ്' എന്ന ബഹുമതി ആസിയ ബീബിക്ക് ലഭിച്ചിരുന്നു. മുസ്ലീം സ്ത്രീകളുമായുണ്ടായ വാഗ്വാദത്തെ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് വ്യാജമതനിന്ദാക്കുറ്റത്തിന്റെ പേരില്‍ ആസിയാ ബീബിയെ ജയിലിലെത്തിച്ചത്. 2010-ല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നടപടി അന്താരാഷ്ട്ര തലത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇതേ തുടര്‍ന്നു രാജ്യത്തു വന്‍ അക്രമങ്ങളാണ് അരങ്ങേറിയത്. ആസിയയെ വധിക്കണമെന്നാവശ്യപ്പെട്ടായിരിന്നു ഇസ്ലാം മതസ്ഥര്‍ തെരുവില്‍ ഇറങ്ങിയത്. പാക്കിസ്ഥാന്റെ മതനിന്ദാ നിയമത്തിന്റെ ക്രൂരമായ കാണാപ്പുറങ്ങളെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതായിരുന്നു ബീബിയുടെ കേസ്. ശരിയത്ത് നിയമപ്രകാരം മതനിന്ദ കുറ്റത്തിന് ആരെങ്കിലും പിടിക്കപ്പെട്ടാൽ അവർക്ക് വധശിക്ഷയാണ് ലഭിക്കുക. മതനിന്ദാ നിയമം ദുരുപയോഗം ചെയ്ത് വ്യക്തിപരമായ പ്രശ്നങ്ങളിൽ പോലും ക്രൈസ്തവർക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച് പകരം വീട്ടുന്ന പ്രവണത പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ച് വരുന്നത് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-27-05:26:54.jpg
Keywords: ആസിയ
Content: 12511
Category: 18
Sub Category:
Heading: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം കവര്‍ന്നെടുക്കാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ല: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ചാലക്കുടി: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം കവര്‍ന്നെടുക്കാന്‍ ഒരു സര്‍ക്കാരിനും അധികാരിക്കും അവകാശമില്ലെന്നും, മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നത് മനുഷ്യജീവനെതിരെയുള്ള തിന്മയാണെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുന്ന നിയമങ്ങള്‍ക്കെതിരെ ഇരിങ്ങാലക്കുട രൂപത മരിയന്‍ പ്രോലൈഫ് മൂവ്‌മെന്റിന്റെയും, ചാലക്കുടി ഫൊറോന ഇടവകയുടെയും സംയുക്താഭിമുഖ്യത്തില്‍ ടൗണില്‍ വായ്മൂടിക്കെട്ടി ജീവസംരക്ഷണ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കിരാതമായ ഈ നിയമം ആര്‍ഷഭാരതത്തിനു യോജിച്ചതല്ല. സാമൂഹ്യമായ അസന്തുലിതാവസ്ഥ വര്‍ധിക്കുമെന്നും കാട്ടാളനിയമം വേണ്ടെവേണ്ടയെന്ന് ഉദ്‌ഘോഷിക്കാന്‍ കഴിയണമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇതിനെതിരെ ശബ്ദം ഉയരണമെന്നും ബിഷപ്പ് പറഞ്ഞു. വായ് മൂടിക്കെട്ടി രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സൗത്ത് ജംഗ്ഷനില്‍ മാര്‍ച്ച് സമാപിച്ചു. തുടര്‍ന്ന് നടത്തിയ ധര്‍ണ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഫിന്റോ ഫ്രാന്‍സിസ് പ്രമേയം അവതരിപ്പിച്ചു. ടൗണ്‍ ഇമാം ഹുസൈന്‍ ബാഖവി, കെ.സി.ബി.സി പ്രോ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറന്പില്‍, സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍, മരിയന്‍ പ്രോലൈഫ് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. ജോജി പാലമറ്റത്ത്, ഫാ. പോളി പടയാട്ടി, ഫാ. ആന്റോ തച്ചില്‍, സിസ്റ്റര്‍ നിസ, സേവ്യര്‍ പള്ളിപ്പാട്ട്, പൗലോസ് ചിറപ്പണത്ത്, ജോസ് പുതുശേരി, പ്രഫ. ആനി ഫെയ്ത്ത്, ടി.വി. ജോസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഡോ. രെജു വര്‍ഗീസ് സ്വാഗതവും, പ്രസിഡന്റ് ജോളി ജോസഫ് എടപ്പിള്ളി നന്ദിയും പറഞ്ഞു. നേരത്തെ സെന്റ് മേരീസ് പള്ളിയില്‍നിന്നും ആരംഭിച്ച വായ് മൂടിക്കെട്ടിയുള്ള ജീവസംരക്ഷണ മാര്‍ച്ചിന് രൂപത ചാന്‍സലര്‍ ഫാ. നെവിന്‍ ആട്ടോക്കാരന്‍, ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, ഫാ. തോമസ് എളംകുന്നപ്പുഴ, ഫാ. മനോജ് കരിപ്പായി, ഫാ. മനോജ് മേയ്ക്കാടത്ത്, ഫാ. ഡിന്റോ തെക്കിനിയത്ത്, ഫാ. ജെയിന്‍ കടവില്‍, അഡ്വ. സുനില്‍ ജോസ്, പോള്‍ ഇയ്യനത്ത്, ജോര്‍ജ് കണിച്ചായി, ബാബു മാത്തന്‍, ഫാ. ചാക്കോ കാട്ടുപറന്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-27-06:28:05.jpg
Keywords: ജീവന്‍
Content: 12512
Category: 13
Sub Category:
Heading: “അനുതപിക്കുക, സുവിശേഷം സ്വീകരിക്കുക”: ട്രംപിന്റെയും മെലാനിയയുടേയും വിഭൂതി സന്ദേശം
Content: വാഷിംഗ്‌ടണ്‍ ഡി.സി: അനുതപിക്കുവാനും സുവിശേഷം സ്വീകരിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടും പ്രാര്‍ത്ഥനാ നിര്‍ഭരമായ നോമ്പുകാലം ആശംസിച്ചു കൊണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, പ്രഥമ വനിത മെലാനിയയും തങ്ങളുടെ വിഭൂതി സന്ദേശം പുറത്തുവിട്ടു. നോമ്പിന് ആരംഭം കുറിക്കുന്ന കുരിശുവര തിരുനാളില്‍ കത്തോലിക്കരുള്‍പ്പെടെയുള്ള ക്രൈസ്തവര്‍ക്കൊപ്പം തങ്ങളും പങ്കുചേരുന്നുവെന്ന് ഫെബ്രുവരി 26ന് ട്രംപും, പത്നിയും പുറത്തുവിട്ട പ്രസിഡന്‍ഷ്യല്‍ സന്ദേശത്തില്‍ പറയുന്നു. വിഭൂതി ബുധനുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ട്രംപ് ഭരണകൂടം പ്രസ്താവന പുറത്തുവിടുന്നത്. “കത്തോലിക്കരെയും മറ്റ് പല ക്രൈസ്തവരെയും സംബന്ധിച്ചിടത്തോളം നോമ്പാചരണത്തിന്റെ തുടക്കമാണ് വിഭൂതി ബുധന്‍. ഈസ്റ്റര്‍ ആഘോഷത്തിന്റെ സന്തോഷത്തോടെ അതവസാനിക്കുന്നു. ഇന്ന് ദശലക്ഷകണക്കിന് ക്രിസ്ത്യാനികള്‍ തങ്ങളുടെ നെറ്റിയില്‍ കുരിശടയാളം വരക്കും. ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കാരുണ്യ പ്രവര്‍ത്തികളിലും മുഴുകുവാനുള്ള ഒരു ക്ഷണമാണ് നെറ്റിയിലെ ചാരം കൊണ്ടുള്ള കുരിശുവര. നമ്മുടെ ശക്തവും പവിത്രവുമായ ഈ പാരമ്പര്യം ധാര്‍മ്മികമൂല്യങ്ങളുടെ പങ്കുവെക്കലിനേയും ക്രിസ്തുവിന്റെ രക്ഷാകര സ്നേഹത്തേയും ഓര്‍മ്മിപ്പിക്കട്ടെ. കൂടുതല്‍ അനുതപിക്കുവാനും പൂര്‍ണ്ണതയോടെ സുവിശേഷം സ്വീകരിക്കുവാനും വിശുദ്ധമായ ഈ സമയത്ത് കഴിയട്ടെയെന്നും ട്രംപ് തന്റെ പ്രസ്താവനയില്‍ രേഖപ്പെടുത്തി. നേരത്തെ വൈറ്റ് ഹൌസിൽ വിഭൂതി ദിവ്യബലി സംഘടിക്കപെട്ടിരുന്നു. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും അദ്ദേഹത്തിന്റെ പത്നിയുമാണ്‌ ഇതിനുമുന്‍പ് അവസാനമായി വിഭൂതി ബുധന്‍ സന്ദേശം പുറത്തുവിട്ടിട്ടുള്ളത്. മുന്‍ ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ദൈവവിശ്വാസമാണ് ട്രംപ് ഭരണകൂടത്തിന്റെ നയപദ്ധതികളുടെ പിന്നിലെ ശക്തി. മതത്തോടും, ദൈവ വിശ്വാസത്തോടുമുള്ള പ്രസിഡന്റിന്റെ അടുപ്പവും ഗര്‍ഭഛിദ്രം അടക്കമുള്ള ധാര്‍മ്മിക വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടും അമേരിക്കയിലെ യാഥാസ്ഥിതികര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അമേരിക്കയ്ക്കു മഹത്തായ രാഷ്ട്രമാകണമെങ്കില്‍ ദൈവവിശ്വാസം കൂടിയേ തീരൂവെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-27-07:36:35.jpg
Keywords: ട്രംപ, മെലാനി
Content: 12513
Category: 1
Sub Category:
Heading: ഭാരത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കന്‍ മെത്രാന്‍
Content: നാഷ്‌വില്‍: ഭാരത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയില്‍ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കയിലെ ടെന്നസീ സംസ്ഥാന തലസ്ഥാനമായ നാഷ്‌വില്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെ. മാര്‍ക്ക് സ്പാള്‍ഡിംഗ്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ഭാരത സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. “വിശ്വാസം നിറഞ്ഞ ഒരു സമൂഹം” എന്നാണ് ഭാരതത്തിലെ ക്രൈസ്തവരെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയിലെ കത്തോലിക്കര്‍ മതന്യൂനപക്ഷമാണെങ്കിലും എണ്ണത്തില്‍ കുറവല്ലെന്നും മതപരിവര്‍ത്തനത്തിനെതിരെ ഇന്ത്യയില്‍ കര്‍ക്കശമായ നിയമങ്ങള്‍ നിലവിലുള്ളതിനാല്‍ വളരെ ശ്രദ്ധയോട് കൂടിവേണം സുവിശേഷം പ്രഘോഷിക്കുവാനെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കത്തോലിക്ക സ്കൂളുകൾ, ആതുരാലയങ്ങൾ, അനാഥാലയങ്ങൾ എന്നിവ രാജ്യത്തെ തന്നെ മികച്ചതാണെന്നും ഭാരതത്തിന്റെ വളർച്ചയ്ക്ക് കത്തോലിക്ക സമൂഹം നൽകുന്ന സംഭാവന മികച്ചതാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു .ന്യൂനപക്ഷമായിരുന്നിട്ടും രാജ്യത്തിന് മികച്ച ശുശ്രുഷ ചെയുന്ന സമൂഹമാണ് ക്രൈസ്തവരുടേത്‌. ഭാരതം നിരവധി മേഖലകളിൽ അനുഗ്രഹീതമാണെങ്കിലും ദാരിദ്ര്യം രാജ്യം നേരിടുന്ന ഒരു പ്രതിസന്ധിയാണ്. വിദ്യാഭ്യാസത്തിലൂടെയും ആതുരപ്രവർത്തനങ്ങളിലൂടെയും ഭാരത സഭ ഒരു വിശ്വാസ സമൂഹമായി വളരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയേയും, ചാവറയച്ചനേയും അടക്കം ചെയ്തിരിക്കുന്ന പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് ബിഷപ്പ് ഇന്ത്യയിലെ തന്റെ സന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ ജനുവരി 15 മുതല്‍ 29 വരെ കേരളത്തിലുണ്ടായിരുന്ന മെത്രാന്‍ തന്റെ രൂപതയില്‍ സേവനം ചെയ്യുന്ന മലയാളി വൈദികരുടെ കുടുംബാംഗങ്ങളുമായും സഭാധികാരികളുമായും കൂടിക്കാഴ്ച നടത്തിയിരിന്നു. ഹെന്‍ഡേഴ്സണ്‍വില്ലേയിലെ ഒരു ലേഡി ഓഫ് ദി ലേക്ക് ചര്‍ച്ചിലെ അസോസിയേറ്റ് വികാരിയും സി.എം.ഐ വൈദികനുമായ ഫാ. തോമസ്‌ കാലം ആണ് മെത്രാന്റെ സന്ദര്‍ശനത്തിന്റെ മേല്‍നോട്ടം വഹിച്ചത്. ആറ് സി.എംഐ വൈദികരും, നാല് മിഷ്ണറീസ് ഓഫ് ഫ്രാന്‍സിസ് ഡി സാലസ് സഭാംഗങ്ങളും, ഒരു ഫ്രാന്‍സിസ്കന്‍ വൈദികനുമാണ് നാഷ്‌വില്‍ രൂപതയില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍. രൂപതയില്‍ 76,140 കത്തോലിക്കരാണ് ഉള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-27-08:54:50.jpg
Keywords: ഭാരത
Content: 12514
Category: 13
Sub Category:
Heading: ടെലിവിഷനും സെല്‍ഫോണും ഒഴിവാക്കാം, സുവിശേഷവുമായി ബന്ധം സ്ഥാപിക്കാം: വിഭൂതിയില്‍ പാപ്പയുടെ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലം ടെലിവിഷന്‍ അണയ്ക്കാനും സെല്‍ഫോണുമായുള്ള ബന്ധം വിച്ഛേദിച്ച് സുവിശേഷവുമായി ബന്ധം സ്ഥാപിക്കാനുള്ള സമയമാണെന്നും ഓര്‍മ്മിപ്പിച്ച് പാപ്പയുടെ വിഭൂതി സന്ദേശം. ഇന്നലെ (27/02/2020) വത്തിക്കാനില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ എത്തിയപ്പോഴാണ് പാപ്പ ഈ ഓര്‍മ്മപ്പെടുത്തല്‍ നടത്തിയത്. ആരാധനാവത്സരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഹൃദയത്തിലേക്കുള്ള നാല്പതു ദിന നോമ്പുകാല യാത്ര ഇന്നു ആരംഭിക്കുകയാണെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. തന്റെ സന്ദേശത്തില്‍ നോമ്പുകാലത്ത് വര്‍ജ്ജിക്കേണ്ട വിവിധ കാര്യങ്ങളെ കുറിച്ചും പാപ്പ പരാമര്‍ശം നടത്തി. നോമ്പുകാലം ദൈവവചനത്തിന് ഇടം നല്കാനുള്ള സവിശേഷ സമയമാണ്. ടെലിവിഷന്‍ അണയ്ക്കാനും ബൈബിള്‍ തുറക്കാനുമുള്ള സമയം, സെല്‍ഫോണുമായുള്ള ബന്ധം വിച്ഛേദിച്ച് സുവിശേഷവുമായി ബന്ധം സ്ഥാപിക്കാനുള്ള സമയം. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ടെലവിഷന്‍ ഉണ്ടായിരുന്നില്ല. അന്നൊക്കെ നോമ്പുകാലത്ത് റേഡിയോ ശ്രവിക്കാതിരിക്കുന്ന പതിവുണ്ടായിരുന്നു. നോമ്പുകാലം മരുഭൂമിയാണ്. പാഴ് വാക്കുകളും വ്യര്‍ത്ഥ സംഭാഷണങ്ങളും കിംവദന്തികളും പരദൂഷണങ്ങളും എല്ലാം വെടിയുന്നതിനും കര്‍ത്താവിനോടു അടുത്ത് ഇടപഴകുന്നതിനുമുള്ള സമയമാണ് നോമ്പുകാലം. ഹൃദയശുദ്ധീകരണത്തിനുള്ള സമയം, ഹൃദയത്തിന്‍റെ ആവാസവ്യവസ്ഥ ആരോഗ്യകരമാക്കിത്തീര്‍ക്കുന്നതിനുള്ള സമയം, കര്‍ത്താവിനോട് ഉറ്റബന്ധത്തില്‍, സംസാരിക്കാനുള്ള സമയം ആണ് നോമ്പുകാലം. ഹാനികരവും ഉപദ്രവകരവുമായ അനേകം വാക്കുകളാല്‍ മലിനമായ ഒരു ചുറ്റുപാടിലാണ് നാമിന്ന്‍ ജീവിക്കുന്നതെന്നും ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരാന്‍ പ്രാര്‍ത്ഥനകള്‍ അനിവാര്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മരണത്തില്‍ നിന്ന് ജീവനിലേക്കു നയിക്കുന്ന ഒരു പാത വിജനദേശത്ത് തുറക്കുന്നുവെന്നും ആ പാതയിലൂടെ നമ്മുക്ക് നോമ്പിലേക്ക് പ്രവേശിക്കാമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-27-10:33:58.jpg
Keywords: വിഭൂതി
Content: 12515
Category: 4
Sub Category:
Heading: കുരിശിന്റെ വഴി ചൊല്ലുന്നതു കൊണ്ടുള്ള 14 ഫലങ്ങൾ
Content: ഫ്രാൻസിസ് മാർപാപ്പായോട് ഒരിക്കൽ കുട്ടികൾ ചോദിച്ച ചോദ്യമാണ് "പ്രിയപ്പെട്ട പാപ്പാ അങ്ങ് സാധാരണയായി എന്താണ് പ്രാർത്ഥിക്കുന്നത്?" ഇതിനു മറുപടിയായി താൻ കുരിശിന്റെ വഴിയുടെ ഒരു ചെറിയ പുസ്തകം എപ്പോഴും കൂടെ കൊണ്ടുനടക്കാറുണ്ടന്നും കുരിശിന്‍റെ വഴി ചൊല്ലി പ്രാർത്ഥിക്കുന്നത് അദ്ദേഹത്തിന് വളരെ ഗുണം ചെയ്യുന്നുണ്ടന്നും പറഞ്ഞു. തിരുസഭ വിലമതിക്കുന്ന പ്രധാനപ്പെട്ട ഒരു ഭക്തമുറയാണ്‌ കുരിശിന്‍റെ വഴി. വിശുദ്ധരെല്ലാം തന്നെ കുരിശിന്‍റെ വഴിക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അത് ഫലദായകമായി അനുഭവപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. മരണശയ്യയില്‍ കിടന്നിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു. കുരിശിന്‍റെ വഴി ഭക്തിപൂര്‍വ്വം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന അനുഗ്രഹങ്ങളെക്കുറിച്ച് സ്പെയിന്‍‍കാരനായ ബ്രദര്‍ സ്റ്റനിസ്ലാവോസിന് ഈശോ നൽകിയ വാഗ്ദാനങ്ങൾ: (സ്വകാര്യ വെളിപാട്). 1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും. 2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്‍കും. 3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണ സമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും. 4. ഒരു വ്യക്തിയുടെ പാപം എത്ര അധികമായിരുന്നാലും കുരിശിന്‍റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവർക്ക്‌ കരുണ ലഭിക്കും. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്) 5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക മഹത്വമുണ്ടായിരിക്കും. 6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണ സ്ഥലത്തുനിന്ന്‍ വേഗത്തില്‍ മോചിപ്പിക്കും. 7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യതവരെ അവരെ പിന്‍തുടരുകയും ചെയ്യും. 8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുകയും, സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും. 9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥനചൊല്ലുന്നവരെ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരി ആക്കിമാറ്റും. 10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെമേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരിക്കുകയും ചെയ്യും. 11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നു ഇരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും. 12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും. 13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും. 14. അവരുടെ ആവശ്യ സമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്‍കുന്ന ഒരു കവചവും സഹായവുമായിരിക്കും. ➤➤➤ {{ കുരിശിന്റെ വഴി പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണരൂപം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/4294}} ➤➤➤ (Originally Published On 12th February 2018) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/Mirror/Mirror-2020-02-28-03:24:26.jpeg
Keywords: കുരിശിന്റെ വഴി
Content: 12516
Category: 14
Sub Category:
Heading: 'ഫാത്തിമ' ഏപ്രിൽ 24ന് ആയിരത്തോളം തീയറ്ററുകളിൽ: ട്രെയിലർ കാണാം
Content: ലിസ്ബൺ: ഫാ​​​ത്തി​​​മ​​​യി​​​ൽ ഇ​​​ട​​​യ​​​ബാലകർക്ക് പരിശുദ്ധ ക​​​ന്യകാ​​​മറിയത്തിന്റെ ദിവ്യദർശനം ല​​​ഭി​​​ച്ച സംഭവത്തെ ആസ്പ​​​ദ​​​മാ​​​ക്കിയുള്ള ഹോ​​​ളി​​​വു​​​ഡ് സിനിമ 'ഫാത്തിമ' ഏപ്രിൽ 24നു അമേരിക്കയിലെ ആയിരത്തോളം തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മണിക്കൂറുകൾ കൊണ്ട് രണ്ടര ലക്ഷത്തോളം ആളുകളാണ് ട്രെയിലർ ഇതിനോടകം വീക്ഷിച്ചിരിക്കുന്നത്. സിനിമ ഏവരുടെയും ഹൃദയം കവരുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവരും ചലച്ചിത്രം കാണണമെന്നും പ്രൊഡ്യൂസർ നടാഷ ഹൗസ് പറഞ്ഞു. പിക്ച്ചർ ഹൗസിന്റെ ബാനറില്‍ ഇറ്റാലിയൻ സംവിധായകൻ മാർക്കോ പൊന്റോകോർവോ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ തിരക്കഥ വലേരിയോ ഡി അന്നൻസിയോ, ബർബര നിക്കോളോസിയും സംവിധായകനും കൂടി ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. നൂ​​​റ്റിമൂന്നു വ​​​ർ​​​ഷം മു​​​ൻപ് ന​​​ട​​​ന്ന സം​​​ഭ​​​വ​​​വും അ​​​തു ന​​​ൽ​​​കു​​​ന്ന സ​​​ന്ദേ​​​ശ​​​വും ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​ക​​​ത്തു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളും ത​​നി​​മ ചോ​​രാ​​തെ​​ തന്നെ ചലച്ചിത്രത്തിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. 1952-ല്‍ ദി മിറാക്കിള്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഫാത്തിമ എന്ന ചലച്ചിത്രം പുറത്തിറങ്ങിയിരിന്നു. ജോണ്‍ ബ്രാമാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്.  1917-ല്‍ ലോകം യുദ്ധത്തില്‍ കൊടുംപിരികൊണ്ടിരിക്കുമ്പോളാണു പോര്‍ച്ചുഗലിലെ ഫാത്തിമയിൽ മൂന്നു കുട്ടികൾക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടത്. സമാധാനത്തിനായി ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശമാണ് മൂന്നു കുട്ടികളോടും ദൈവമാതാവ് ഓർമ്മിപ്പിച്ചത്. ജപമാല ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തുന്ന കോടിക്കണക്കിനാളുകളുടെ തീര്‍ത്ഥാടന സ്ഥലമായി പിന്നീട് ഇവിടം രൂപാന്തരപ്പെട്ടു. ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയാലാണു താന്‍ മരണത്തിന്റെ പടിവാതിലില്‍ നിന്നും രക്ഷപെട്ടതെന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സാക്ഷ്യപ്പെടുത്തിയിരുന്നു. പ​​​രി​​​ശു​​​ദ്ധ കന്യ​​​കാ ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ ദ​​​ർ​​​ശ​​​നം ല​​​ഭി​​​ച്ച ജ​​​സീ​​​ന്ത​​​യെ​​​യും ഫ്രാ​​​ൻ​​​സി​​​സ്കോ​​​യെ​​​യും ഫ്രാൻസിസ് മാ​​​ർ​​​പാ​​​പ്പ 2017 മെയ് മാസത്തിൽ വി​​​ശു​​​ദ്ധരായി പ്രഖ്യാപിച്ചിരിന്നു. ദൈവമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നുപേരില്‍ മൂന്നാമത്തെ ആളായിരുന്ന ലൂസിയയുടെ നാമകരണ നടപടികള്‍ നടന്നു വരികയാണ്. 2005-ലാണ് കര്‍മ്മലീത്ത സന്യാസിനിയായിരുന്ന ലൂസിയ മരണപ്പെട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-05:04:39.jpg
Keywords: ഫാത്തിമ, പ്രത്യക്ഷീ
Content: 12517
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി
Content: വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള സം​ഘ​ത്തി​ന് പു​തി​യ സെ​ക്ര​ട്ട​റിയെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നിയമിച്ചു. അ​ല്‍​ബേ​നി​യ​ന്‍ സ​ഭാ​സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു നി​യ​മ​നം. വ​ത്തി​ക്കാ​ന്‍റെ പൗ​ര​സ്ത്യ​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യും, തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി​യി​ലു​ള്ള അ​ല്‍​ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ സ​ഭാ പ്ര​വി​ശ്യ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ സേ​വ​നം​ചെ​യ്യ​വെ​യാ​ണ് പു​തി​യ നി​യ​മ​നം. തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി സ്വ​ദേ​ശി​യാ​ണ് ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ. അ​മേ​രി​ക്ക​യി​ലെ സെ​ന്‍റ് ജോ​ണ്‍​സ് സെ​മി​നാ​രി​യി​ല്‍ പ​ഠി​ച്ച അ​ദ്ദേ​ഹം 1972-ല്‍ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. റോ​മി​ലെ തോ​മ​സ് അ​ക്വീ​ന​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്നും സ​ഭൈ​ക്യ​ദൈ​വ​ശാ​സ്ത്ര​ത്തി​ലും, റോ​മി​ലെ​ത​ന്നെ പൊ​ന്തി​ഫി​ക്ക​ല്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ല്‍​നി​ന്നും കാ​നോ​നി​ക നി​യ​മ​ത്തി​ലും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ ഡോ​ക്ട​റേ​റ്റ് നേ​ടി. ജ​ര്‍​മ​നി​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും വി​വി​ധ ക​ത്തോ​ലി​ക്കാ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ‌ 2013-ല്‍ ​പൗ​ര​സ്ത്യ​സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള വ​ത്തി​ക്കാ​ന്‍ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോയെ നി​യ​മി​ച്ച​ത്. 2015ല്‍ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തെ സി​സി​ലി​യി​ലെ പി​യെ​നാ അ​ല്‍​ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​യോ​ഗി​ച്ചു. മു​ൻ സെ​ക്ര​ട്ടി ബി​ഷ​പ്പ് സി​റി​ള്‍ വാ​സി​ലി​നെ ജ​ന്മ​നാ​ടാ​യ സ്ലൊ​വാ​ക്യ​യി​ലെ കൊ​സീ​ച്ച ഗ്രീ​ക്ക് ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്റ്റേ​റ്റ​റാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പുതിയ നിയമനം നടന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-05:48:43.jpg
Keywords: പൗരസ്ത്യ
Content: 12518
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി
Content: വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള സം​ഘ​ത്തി​ന് പു​തി​യ സെ​ക്ര​ട്ട​റിയെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നിയമിച്ചു. അ​ല്‍​ബേ​നി​യ​ന്‍ സ​ഭാ​സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു നി​യ​മ​നം. വ​ത്തി​ക്കാ​ന്‍റെ പൗ​ര​സ്ത്യ​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യും, തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി​യി​ലു​ള്ള അ​ല്‍​ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ സ​ഭാ പ്ര​വി​ശ്യ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ സേ​വ​നം​ചെ​യ്യ​വെ​യാ​ണ് പു​തി​യ നി​യ​മ​നം. തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി സ്വ​ദേ​ശി​യാ​ണ് ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ. അ​മേ​രി​ക്ക​യി​ലെ സെ​ന്‍റ് ജോ​ണ്‍​സ് സെ​മി​നാ​രി​യി​ല്‍ പ​ഠി​ച്ച അ​ദ്ദേ​ഹം 1972-ല്‍ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. റോ​മി​ലെ തോ​മ​സ് അ​ക്വീ​ന​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്നും സ​ഭൈ​ക്യ​ദൈ​വ​ശാ​സ്ത്ര​ത്തി​ലും, റോ​മി​ലെ​ത​ന്നെ പൊ​ന്തി​ഫി​ക്ക​ല്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ല്‍​നി​ന്നും കാ​നോ​നി​ക നി​യ​മ​ത്തി​ലും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ ഡോ​ക്ട​റേ​റ്റ് നേ​ടി. ജ​ര്‍​മ​നി​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും വി​വി​ധ ക​ത്തോ​ലി​ക്കാ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ‌ 2013-ല്‍ ​പൗ​ര​സ്ത്യ​സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള വ​ത്തി​ക്കാ​ന്‍ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോയെ നി​യ​മി​ച്ച​ത്. 2015ല്‍ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തെ സി​സി​ലി​യി​ലെ പി​യെ​നാ അ​ല്‍​ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​യോ​ഗി​ച്ചു. മു​ൻ സെ​ക്ര​ട്ടി ബി​ഷ​പ്പ് സി​റി​ള്‍ വാ​സി​ലി​നെ ജ​ന്മ​നാ​ടാ​യ സ്ലൊ​വാ​ക്യ​യി​ലെ കൊ​സീ​ച്ച ഗ്രീ​ക്ക് ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്റ്റേ​റ്റ​റാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പുതിയ നിയമനം നടന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-28-05:49:07.jpg
Keywords: പൗരസ്ത്യ
Content: 12519
Category: 11
Sub Category:
Heading: ഇഡബ്ള്യുഎസ്: സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടി
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​ന്നാ​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്ക്കു​​​ന്ന സുറിയാനി ക്രൈസ്തവർ അടക്കമുള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ൽ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌ലോ​​​ഡ് ചെ​​​യ്യാ​​​ൻ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നു പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ​ അ​​​റി​​​യി​​​ച്ചു. സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ സാ​​​മ്പത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ൽ മാ​​​റ്റി​​​വ​​യ്ക്കു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് റ​​​വ​​​ന്യു വ​​​കു​​​പ്പ് ന​​​ല്കു​​​ന്ന ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. ഇ​​തി​​നാ​​ൽ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കേ​​​ണ്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ന്‍റെ പ​​​ത്ര​​​ക്കു​​​റി​​​പ്പ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FrPw3ZUFEl6BzyuAYQ5hDt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-28-05:54:50.jpeg
Keywords: സംവരണ