Contents

Displaying 12141-12150 of 25152 results.
Content: 12460
Category: 1
Sub Category:
Heading: ജനിക്കുന്ന ഓരോ കുട്ടിയുടേയും പേരില്‍ പത്തു വൃക്ഷതൈകള്‍ നടുമെന്ന് ഹംഗറിയുടെ പ്രഖ്യാപനം
Content: ബുഡാപെസ്റ്റ്: ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ മാര്‍ഗ്ഗത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തിന് മറുപടി നല്‍കുവാനുള്ള പദ്ധതിയുമായി ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍. പുതുതായി ജനിക്കുന്ന ഓരോ കുട്ടിയുടേയും പേരില്‍ പത്തു വൃക്ഷതൈകള്‍ വീതം നടുമെന്ന ഓര്‍ബാന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാര്‍ഷിക പ്രസംഗത്തിലായിരുന്നു ഓര്‍ബാന്റെ പ്രഖ്യാപനം. ഹംഗറി സര്‍ക്കാരിന്റെ പുതിയ കാലാവസ്ഥ കര്‍മ്മ പദ്ധതിയുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. 2030-ഓടെ രാജ്യത്തിന്റെ വനസമ്പത്തില്‍ 27 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നും ഓര്‍ബാന്‍ പറഞ്ഞു. ജനസംഖ്യ കുറവ് രാജ്യത്തിന്റെ ക്രിസ്തീയ മൂല്യങ്ങള്‍ ക്ഷയിക്കുന്നതിന് കാരണമാകുമെന്നു അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. ഈ വസ്തുതയെ ചേര്‍ത്തുവെച്ചുകൊണ്ടാണ് ആഗോളതാപനത്തിനെതിരെ ശക്തമായ നടപടിയുമായി ഓര്‍ബാന്‍ ഭരണകൂടം മുന്നോട്ട് പോകുന്നത്. ആഗോളതാപനത്തെ നേരിടുവാനുള്ള ജനാധിപത്യപരമായ ക്രിസ്തീയമാര്‍ഗ്ഗമെന്ന് തന്റെ കാലാവസ്ഥാ പദ്ധതിയെക്കുറിച്ച് കഴിഞ്ഞ മാസം അദ്ദേഹം പ്രസ്താവിച്ചിരിന്നു. അനിയന്ത്രിതമായ മുസ്ലീം കുടിയേറ്റ വിരുദ്ധത ഉള്‍പ്പെടെ ഒര്‍ബാന്റെ പല നയ പദ്ധതികളും 'ക്രിസ്തീയ ജനാധിപത്യം' എന്ന പേരിലാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. ഓര്‍ബാന്‍റെ കീഴില്‍ തങ്ങളുടെ ക്രിസ്തീയ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇപ്പോള്‍ ഹംഗറി ഭരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-20-11:23:45.jpg
Keywords: ഹംഗ, വിക്ട
Content: 12461
Category: 18
Sub Category:
Heading: അവിനാശി റോഡപകടത്തില്‍ കെസിബിസി ദുഃഖം രേഖപ്പെടുത്തി
Content: കൊച്ചി: തിരുപ്പൂരിലെ അവിനാശിയില്‍ ഉണ്ടായ റോഡപകടത്തില്‍ കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവഹാനി സംഭവിച്ചവരുടെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-21-03:59:51.jpg
Keywords: ആലഞ്ചേ
Content: 12462
Category: 18
Sub Category:
Heading: 'ഭരണഘടനാവിരുദ്ധമായ നയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് ചെറുക്കണം'
Content: തൃശൂര്‍: വിദ്യാഭ്യാസ രംഗത്തു സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ നയങ്ങളാണ് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനെ ചെറുക്കണമെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരേ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ആരംഭിച്ച പ്രതിഷേധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനധികൃതമായി അധ്യാപക നിയമനങ്ങള്‍ നടത്തുകയാണെന്നു ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മന്ത്രിമാര്‍ വാഗ്ദാനങ്ങള്‍ ഒരുപാടു നല്‍കുന്നുണ്ടെന്നും എന്നാല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവ ലഭിക്കുന്നില്ലായെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്ലാസ് മുറിയിലെ വിദ്യാര്‍ഥി അധ്യാപക അനുപാതം 1:30 ആയിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ നിയമം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞതാണ്. വീണ്ടും അതു ലംഘിക്കുമെന്ന പ്രഖ്യാപനമാണു ബജറ്റില്‍ നടത്തിയിരിക്കുന്നതെന്നു യോഗം വിലയിരുത്തി. ഒരു വര്‍ഷം ക്ലാസില്‍ ഒരു വിദ്യാര്‍ഥി കുറഞ്ഞുപോയാല്‍ അടുത്ത കുറേ വര്‍ഷങ്ങളിലേക്ക് തസ്തിക അനുവദിക്കില്ലെന്നു ശഠിക്കുന്നതു വിദ്യാഭ്യാസത്തെ തകര്‍ക്കാനാണ്. വിദ്യാര്‍ഥികളുടെ അധ്യയനം നഷ്ടപ്പെടാതിരിക്കാന്‍ നാലു വര്‍ഷത്തോളമായി ശന്പളം ലഭിക്കാതെ മൂവായിരത്തോളം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കു നീതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് അഞ്ചിനു സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഡയറക്ടര്‍ ഫാ. ആന്റണി ചെന്പകശേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി പി.ഡി. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-21-02:31:38.jpg
Keywords: ആന്‍ഡ്രൂ
Content: 12463
Category: 18
Sub Category:
Heading: കേരളത്തിന്റെ സാമൂഹ്യ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത്‌ ക്രൈസ്‌തവ സമൂഹം: മന്ത്രി കടകംപളളി സുരേന്ദ്രന്‍
Content: ബാലരാമപുരം: പളളികള്‍ക്കൊപ്പം പളളിക്കൂടങ്ങളും സ്‌ഥാപിച്ച്‌ കേരളത്തിന്റെ വിദ്യാഭ്യസ സാമൂഹ്യ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത്‌ ക്രൈസ്‌തവ സമൂഹവും ക്രൈസ്‌തവ മിഷ്ണറിമാരാണെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍. കമുകിന്‍കോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിലെ ആദര സന്ധ്യ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. വിന്‍സെന്റ്‌ എം.എല്‍.എ. അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇടവക വികാരി ഫാ.ജോയി മത്യാസ്‌, മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. രാജേന്ദ്രന്‍, സഹ വികാരി ഫാ. പ്രദീപ്‌ ആന്‍റോ, സെക്രട്ടറി ആനന്ദകുട്ടന്‍, ശാന്തകുമാര്‍, രജ്‌ഞിത എസ്‌.എസ്‌. തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന്‌ വൈകിട്ട്‌ നടക്കുന്ന സമൂഹ ദിവ്യബലിക്ക്‌ രൂപത ചാന്‍സിലര്‍ ഡോ.ജോസ്‌ റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. നാളെ രാവിലെ പ്രഭാത ദിവ്യബലിക്ക്‌ ഫാ. രജ്‌ഞിത്‌ സി.എം. മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട്‌ നടക്കുന്ന സമൂഹ ദിവ്യബലിക്ക്‌ തിരുവനന്തപുരം അതിരൂപത സ്‌പിരിച്ച്വല്‍ ഡയറക്‌ടര്‍ ഫാ. ജോസഫ്‌ പെരേര മുഖ്യ കാര്‍മ്മികത്വം വഹിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-02-21-02:51:10.jpg
Keywords: മന്ത്രി
Content: 12464
Category: 19
Sub Category:
Heading: "വധശിക്ഷ": അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..!
Content: "ഇവനെ പച്ചക്കു കത്തിക്കണം…, ഇവളെ നടുറോഡിൽ വച്ചു വെടിവച്ചു കൊല്ലണം…" എന്നിങ്ങനെ കുറ്റവാളികൾക്കു നേരെ നാം സോഷ്യൽ മീഡിയായിലൂടെ ആക്രോശിക്കാറുണ്ട്. കുറ്റവാളികളെ തെളിവെടുപ്പിനും മറ്റുമായി കൊണ്ടുവരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ സാധാരണ കാണുന്ന കമന്റുകളാണ് ഇവ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതുവരെ നമ്മുക്ക് ഉറക്കമില്ല. കുറ്റവാളികൾക്ക് വധശിക്ഷ ലഭിച്ചാൽ ചിലപ്പോൾ അതു നമ്മെ കൂടുതൽ തൃപ്തിപ്പെടുത്തിയേക്കാം. കുറ്റവാളികൾക്ക് വധശിക്ഷ വിധിക്കുകയും അതു നടപ്പിലാക്കുകയും ചെയ്യുന്ന രീതി ഇന്നും ചില രാജ്യങ്ങൾ തുടർന്നു പോരുന്നുണ്ട്. ഇത്തരം വധശിക്ഷകളെ ഇരയുടെ ആത്മാവിനു കിട്ടുന്ന നീതിയായി മാധ്യമങ്ങൾ പലപ്പോഴും വിശഷിപ്പിക്കാറുണ്ട്. ചൈന, ഇറാൻ, സൗദി അറബ്യ തുടങ്ങിയ രാജ്യങ്ങൾ വധശിക്ഷ വിധിക്കുന്നതിൽ മുന്നിട്ടു നിൽക്കുമ്പോൾ, കുറ്റവാളികളിലും മനുഷ്യജീവന്റെ മഹത്വം ദർശിച്ചുകൊണ്ട് വധശിക്ഷ നിറുത്തലാക്കിയ രാജ്യങ്ങളാണ് ഇന്ന് ലോകത്തിൽ അധികവും. ലോകത്ത് 142 രാജ്യങ്ങൾ വധശിക്ഷ നിറുത്തലാക്കുകയോ നടപ്പിൽ വരുത്താതിരിക്കുകയോ ചെയ്യുമ്പോൾ വെറും 33 രാജ്യങ്ങൾ മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വധശിക്ഷ നടപ്പിലാക്കിയത് (Amnesty International, 2018). നിലവിലുള്ള കണക്കുകൾ പ്രകാരം വധശിക്ഷ നടപ്പിലാക്കുന്നതുകൊണ്ട് ഒരു രാജ്യത്തും കുറ്റകൃത്യങ്ങളിൽ യാതൊരു കുറവും സംഭവിക്കുന്നില്ല, എന്നു മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളിലേക്കു വഴിതെളിച്ച മറ്റു കാരണങ്ങൾ അവഗണിക്കപ്പെടുകയും, അവക്കു പിന്നിലെ സാമൂഹ്യവ്യവസ്ഥിതികൾ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ഓരോ മനുഷ്യനെയും ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത്. കുറ്റവാളികളാകാൻ വേണ്ടി അവിടുന്ന് ഒരു മനുഷ്യനെയും സൃഷ്ടിക്കുന്നില്ല. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുക എന്ന ലക്ഷ്യമാണ് ഓരോ മനുഷ്യ സൃഷ്ടിക്കു പിന്നിലെയും ദൈവിക പദ്ധതി. എന്നാൽ ഒരു മനുഷ്യൻ വളർന്നു വരുന്ന സാഹചര്യങ്ങളും കുറ്റകൃത്യം നടക്കുന്ന സമയത്തെ മാനസികമായ അവസ്ഥയും പലപ്പോഴും ഓരോ കുറ്റവാളികളെയും സ്വാധീനിക്കാറുണ്ട്. എന്നാൽ ചില കേസുകൾക്ക് ലഭിക്കുന്ന പ്രചാരവും അതിലെ കുറ്റവാളികൾക്കെതിരെ ഉയരുന്ന സാമൂഹ്യ പ്രധിഷേധവും, ചില കേസുകളിൽ നടത്തുന്ന കോടതി വിധികളെ സ്വാധീനിക്കാറുണ്ട് എന്ന വസ്തുത ചില പ്രഗത്ഭരായ ന്യായാധിപന്മാർ പോലും അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. അങ്ങനെവരുമ്പോൾ സമൂഹത്തിലെ മാറ്റപ്പെടേണ്ട വ്യവസ്ഥിതികളെയും, തിന്മയിലേക്കു നയിക്കുന്ന സ്വാധീന ശക്തികളെയും തൂക്കിലേറ്റുന്നതിനു പകരം കുറ്റവാളികളെ മാത്രം തൂക്കിലേറ്റുന്നതുകൊണ്ട് കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഏതൊരു കുറ്റവാളിയെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതും, തിരുത്തലിലേക്കു നയിക്കുന്ന ശിക്ഷാവിധികൾ നടപ്പിലാക്കേണ്ടതും ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷക്ക് അത്യാവശ്യമാണ്. എന്നാൽ ഒരു മനുഷ്യന്റെ ജീവൻ നശിപ്പിക്കുവാൻ ഈ ലോകത്തിലെ നിയമ സംവിധാനങ്ങൾക്ക് അവകാശമില്ല എന്ന വസ്തുത നാം തിരിച്ചറിയണം. "നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്റെ കല്പന അനുശാസിക്കുന്നത്" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്, വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹത്തിലും ശ്രമങ്ങളിലും പങ്കുചേരാൻ ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചത് നാം ഗൗരവമായി കാണേണ്ടതാണ്. ജീവൻ നൽകാൻ കഴിയുന്ന ദൈവത്തിനു മാത്രമേ ജീവൻ തിരികെയെടുക്കുവാനും അവകാശമുള്ളൂ. അതിനാൽ വധശിക്ഷയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഒരു കുറ്റകൃത്യം നടക്കുമ്പോഴും, അതിനു ശേഷവും അതിന് ഇരയാക്കപ്പെടുന്ന വ്യക്തികൾക്കും അവരുടെ കുടുംബത്തിനും സംഭവിക്കുന്ന നഷ്ടം വലുതാണ് എന്ന കാര്യത്തിൽ തർക്കമില്ല; എന്നാൽ അതിനു പകരമായി മറ്റൊരാളുടെ ജീവൻ എടുക്കുന്നത് ഒരിക്കലും പരിഹാരമാകുന്നില്ല. ഇപ്രകാരം വധശിക്ഷക്കു വിധിക്കപ്പെടുന്ന വ്യക്തികളുടെ കുടുംബാംഗങ്ങളെയും നാം കണക്കിലെടുക്കേണ്ടതുണ്ട്. കഴുമരം കാത്തിരിക്കുന്ന വ്യക്തി ഒരിക്കൽ മാത്രം വധശിക്ഷ അനുഭവിക്കേണ്ടി വരുമ്പോൾ അവരുടെ കുടുംബാംഗങ്ങൾ ശിഷ്ടകാലം മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങി അനുദിനം മരണശിക്ഷ അനുഭവിച്ചുകൊണ്ട് ജീവിക്കേണ്ടി വരുന്നു. കല്ലെറിയുവാൻ വിധിക്കപ്പെട്ട പാപിനിയായ ഒരു സ്ത്രീയെ യേശുവിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടു വരുന്ന ഒരു സംഭവം ബൈബിളിൽ നാം കാണുന്നു. എന്നാൽ അവിടുന്ന് അവരോടു പറഞ്ഞു: "നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ" (യോഹന്നാൻ 8:7). ഇന്ന് ചില കുറ്റവാളികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ, ആ വ്യക്തിയെ "കൊന്നുകളയൂ" എന്ന് ആക്രോശിക്കുന്ന നിരവധി വ്യക്തികളെ നാം കാണാറുണ്ട്. എന്നാൽ പരിശുദ്ധനായി ദൈവം മാത്രമേയുള്ളൂ എന്നും, നാമെല്ലാവരും ചെറുതും വലുതുമായ തെറ്റുകളിൽ വീണുപോകുന്നവരുമാണ് എന്ന യാഥാർഥ്യം നാം വിസ്മരിച്ചു കൂടാ. ബാല്യം മുതലുള്ള നമ്മുടെ ജീവിതത്തിലേക്കു ഒന്നു തിരിഞ്ഞു നോക്കിയാൽ, എത്രയോ തെറ്റുകൾ നമ്മുക്കും സംഭവിച്ചുണ്ട് എന്ന വസ്തുത ബോധ്യമാകും. അതിനാൽ 'കുറ്റവാളികൾ', അവരുടെ കുറ്റകൃത്യം ചെറുതോ വലുതോ ആകട്ടെ; അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളൂ- അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്ത കുറ്റവാളികളും. കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു വാർത്തയായിരുന്നു കേരളത്തിലെ ഒരു ക്രൈസ്തവ പുരോഹിതൻ, തന്നെ കയ്യേറ്റം ചെയ്ത വ്യക്തിയോട് ക്ഷമിച്ചുകൊണ്ട് അയാളുടെ കാൽ കഴുകി ചുംബിച്ചത്. ക്രിസ്തു കാണിച്ചുതന്ന ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവർത്തിയെ വാനോളം പുകഴ്ത്തിയ നാം മരണശിക്ഷ കാത്തു കഴിയുന്ന കുറ്റവാളികളോട് ക്ഷമിക്കാൻ മറന്നു പോകരുത്. കയ്യേറ്റം ചെയ്തവരോട് ക്ഷമിക്കുന്നത് ഉന്നതമായ പ്രവർത്തിയാണെങ്കിൽ കൊലപാതകം ചെയ്തവരോട് ക്ഷമിക്കുന്നത് എത്രയോ മഹോന്നതമായ പ്രവർത്തിയായിരിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Editor'sPick/Editor'sPick-2020-02-21-03:16:08.jpg
Keywords: വധശിക്ഷ
Content: 12465
Category: 19
Sub Category:
Heading: 'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..!
Content: "ഇവനെ പച്ചക്കു കത്തിക്കണം…, ഇവളെ നടുറോഡിൽ വച്ചു വെടിവച്ചു കൊല്ലണം…" എന്നിങ്ങനെ കുറ്റവാളികൾക്കു നേരെ നാം സോഷ്യൽ മീഡിയായിലൂടെ ആക്രോശിക്കാറുണ്ട്. കുറ്റവാളികളെ തെളിവെടുപ്പിനും മറ്റുമായി കൊണ്ടുവരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ സാധാരണ കാണുന്ന കമന്റുകളാണ് ഇവ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതുവരെ നമ്മുക്ക് ഉറക്കമില്ല. കുറ്റവാളികൾക്ക് വധശിക്ഷ ലഭിച്ചാൽ ചിലപ്പോൾ അതു നമ്മെ കൂടുതൽ തൃപ്തിപ്പെടുത്തിയേക്കാം. കുറ്റവാളികൾക്ക് വധശിക്ഷ വിധിക്കുകയും അതു നടപ്പിലാക്കുകയും ചെയ്യുന്ന രീതി ഇന്നും ചില രാജ്യങ്ങൾ തുടർന്നു പോരുന്നുണ്ട്. ഇത്തരം വധശിക്ഷകളെ ഇരയുടെ ആത്മാവിനു കിട്ടുന്ന നീതിയായി മാധ്യമങ്ങൾ പലപ്പോഴും വിശഷിപ്പിക്കാറുണ്ട്. ചൈന, ഇറാൻ, സൗദി അറബ്യ തുടങ്ങിയ രാജ്യങ്ങൾ വധശിക്ഷ വിധിക്കുന്നതിൽ മുന്നിട്ടു നിൽക്കുമ്പോൾ, കുറ്റവാളികളിലും മനുഷ്യജീവന്റെ മഹത്വം ദർശിച്ചുകൊണ്ട് വധശിക്ഷ നിറുത്തലാക്കിയ രാജ്യങ്ങളാണ് ഇന്ന് ലോകത്തിൽ അധികവും. ലോകത്ത് 142 രാജ്യങ്ങൾ വധശിക്ഷ നിറുത്തലാക്കുകയോ നടപ്പിൽ വരുത്താതിരിക്കുകയോ ചെയ്യുമ്പോൾ വെറും 33 രാജ്യങ്ങൾ മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വധശിക്ഷ നടപ്പിലാക്കിയത് (Amnesty International, 2018). നിലവിലുള്ള കണക്കുകൾ പ്രകാരം വധശിക്ഷ നടപ്പിലാക്കുന്നതുകൊണ്ട് ഒരു രാജ്യത്തും കുറ്റകൃത്യങ്ങളിൽ യാതൊരു കുറവും സംഭവിക്കുന്നില്ല, എന്നു മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളിലേക്കു വഴിതെളിച്ച മറ്റു കാരണങ്ങൾ അവഗണിക്കപ്പെടുകയും, അവക്കു പിന്നിലെ സാമൂഹ്യവ്യവസ്ഥിതികൾ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ഓരോ മനുഷ്യനെയും ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത്. കുറ്റവാളികളാകാൻ വേണ്ടി അവിടുന്ന് ഒരു മനുഷ്യനെയും സൃഷ്ടിക്കുന്നില്ല. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുക എന്ന ലക്ഷ്യമാണ് ഓരോ മനുഷ്യ സൃഷ്ടിക്കു പിന്നിലെയും ദൈവിക പദ്ധതി. എന്നാൽ ഒരു മനുഷ്യൻ വളർന്നു വരുന്ന സാഹചര്യങ്ങളും കുറ്റകൃത്യം നടക്കുന്ന സമയത്തെ മാനസികമായ അവസ്ഥയും പലപ്പോഴും ഓരോ കുറ്റവാളികളെയും സ്വാധീനിക്കാറുണ്ട്. എന്നാൽ ചില കേസുകൾക്ക് ലഭിക്കുന്ന പ്രചാരവും അതിലെ കുറ്റവാളികൾക്കെതിരെ ഉയരുന്ന സാമൂഹ്യ പ്രധിഷേധവും, ചില കേസുകളിൽ നടത്തുന്ന കോടതി വിധികളെ സ്വാധീനിക്കാറുണ്ട് എന്ന വസ്തുത ചില പ്രഗത്ഭരായ ന്യായാധിപന്മാർ പോലും അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. അങ്ങനെവരുമ്പോൾ സമൂഹത്തിലെ മാറ്റപ്പെടേണ്ട വ്യവസ്ഥിതികളെയും, തിന്മയിലേക്കു നയിക്കുന്ന സ്വാധീന ശക്തികളെയും തൂക്കിലേറ്റുന്നതിനു പകരം കുറ്റവാളികളെ മാത്രം തൂക്കിലേറ്റുന്നതുകൊണ്ട് കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഏതൊരു കുറ്റവാളിയെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതും, തിരുത്തലിലേക്കു നയിക്കുന്ന ശിക്ഷാവിധികൾ നടപ്പിലാക്കേണ്ടതും ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷക്ക് അത്യാവശ്യമാണ്. എന്നാൽ ഒരു മനുഷ്യന്റെ ജീവൻ നശിപ്പിക്കുവാൻ ഈ ലോകത്തിലെ നിയമ സംവിധാനങ്ങൾക്ക് അവകാശമില്ല എന്ന വസ്തുത നാം തിരിച്ചറിയണം. "നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്റെ കല്പന അനുശാസിക്കുന്നത്" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്, വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹത്തിലും ശ്രമങ്ങളിലും പങ്കുചേരാൻ ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചത് നാം ഗൗരവമായി കാണേണ്ടതാണ്. ജീവൻ നൽകാൻ കഴിയുന്ന ദൈവത്തിനു മാത്രമേ ജീവൻ തിരികെയെടുക്കുവാനും അവകാശമുള്ളൂ. അതിനാൽ വധശിക്ഷയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഒരു കുറ്റകൃത്യം നടക്കുമ്പോഴും, അതിനു ശേഷവും അതിന് ഇരയാക്കപ്പെടുന്ന വ്യക്തികൾക്കും അവരുടെ കുടുംബത്തിനും സംഭവിക്കുന്ന നഷ്ടം വലുതാണ് എന്ന കാര്യത്തിൽ തർക്കമില്ല; എന്നാൽ അതിനു പകരമായി മറ്റൊരാളുടെ ജീവൻ എടുക്കുന്നത് ഒരിക്കലും പരിഹാരമാകുന്നില്ല. ഇപ്രകാരം വധശിക്ഷക്കു വിധിക്കപ്പെടുന്ന വ്യക്തികളുടെ കുടുംബാംഗങ്ങളെയും നാം കണക്കിലെടുക്കേണ്ടതുണ്ട്. കഴുമരം കാത്തിരിക്കുന്ന വ്യക്തി ഒരിക്കൽ മാത്രം വധശിക്ഷ അനുഭവിക്കേണ്ടി വരുമ്പോൾ അവരുടെ കുടുംബാംഗങ്ങൾ ശിഷ്ടകാലം മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങി അനുദിനം മരണശിക്ഷ അനുഭവിച്ചുകൊണ്ട് ജീവിക്കേണ്ടി വരുന്നു. കല്ലെറിയുവാൻ വിധിക്കപ്പെട്ട പാപിനിയായ ഒരു സ്ത്രീയെ യേശുവിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടു വരുന്ന ഒരു സംഭവം ബൈബിളിൽ നാം കാണുന്നു. എന്നാൽ അവിടുന്ന് അവരോടു പറഞ്ഞു: "നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ" (യോഹന്നാൻ 8:7). ഇന്ന് ചില കുറ്റവാളികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ, ആ വ്യക്തിയെ "കൊന്നുകളയൂ" എന്ന് ആക്രോശിക്കുന്ന നിരവധി വ്യക്തികളെ നാം കാണാറുണ്ട്. എന്നാൽ പരിശുദ്ധനായി ദൈവം മാത്രമേയുള്ളൂ എന്നും, നാമെല്ലാവരും ചെറുതും വലുതുമായ തെറ്റുകളിൽ വീണുപോകുന്നവരുമാണ് എന്ന യാഥാർഥ്യം നാം വിസ്മരിച്ചു കൂടാ. ബാല്യം മുതലുള്ള നമ്മുടെ ജീവിതത്തിലേക്കു ഒന്നു തിരിഞ്ഞു നോക്കിയാൽ, എത്രയോ തെറ്റുകൾ നമ്മുക്കും സംഭവിച്ചുണ്ട് എന്ന വസ്തുത ബോധ്യമാകും. അതിനാൽ 'കുറ്റവാളികൾ', അവരുടെ കുറ്റകൃത്യം ചെറുതോ വലുതോ ആകട്ടെ; അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളൂ- അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്ത കുറ്റവാളികളും. കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു വാർത്തയായിരുന്നു കേരളത്തിലെ ഒരു ക്രൈസ്തവ പുരോഹിതൻ, തന്നെ കയ്യേറ്റം ചെയ്ത വ്യക്തിയോട് ക്ഷമിച്ചുകൊണ്ട് അയാളുടെ കാൽ കഴുകി ചുംബിച്ചത്. ക്രിസ്തു കാണിച്ചുതന്ന ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവർത്തിയെ വാനോളം പുകഴ്ത്തിയ നാം മരണശിക്ഷ കാത്തു കഴിയുന്ന കുറ്റവാളികളോട് ക്ഷമിക്കാൻ മറന്നു പോകരുത്. കയ്യേറ്റം ചെയ്തവരോട് ക്ഷമിക്കുന്നത് ഉന്നതമായ പ്രവർത്തിയാണെങ്കിൽ കൊലപാതകം ചെയ്തവരോട് ക്ഷമിക്കുന്നത് എത്രയോ മഹോന്നതമായ പ്രവർത്തിയായിരിക്കും. ** Originally Published On 21st February 2020** #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-21-04:35:36.jpg
Keywords: വധശിക്ഷ
Content: 12466
Category: 13
Sub Category:
Heading: അമേരിക്കൻ സൈനികരുടെ മുൻ ചാപ്ലെയ്ൻ വിശുദ്ധ പദവിയിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കൻ സൈനികരുടെ മുൻ ചാപ്ലെയ്നും പരമോന്നത സൈനിക ബഹുമതിയായ 'മെഡൽ ഓഫ് ഹോണർ' കരസ്ഥമാക്കുകയും ചെയ്ത ഫാ. എമിൽ ജോസഫ് കാപ്പൻ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യത തെളിയുന്നു. കൊറിയൻ യുദ്ധകാലത്താണ് അദ്ദേഹം സൈന്യത്തിൽ ചാപ്ലെയ്നായി സേവനം ചെയ്തിരുന്നത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിലെ അംഗങ്ങളായ ഏതാനും ആർച്ച് ബിഷപ്പുമാരും, കർദ്ദിനാളുമാരും മാർച്ച് പത്താം തീയതി ദൈവദാസ പദവിയിലുള്ള എമിൽ ജോസഫിനെ ധന്യ പദവിയിലേക്ക് ഉയർത്തണമോ എന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തും. 1993ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. സൈന്യത്തിൽ നിസ്വാർത്ഥ സേവനം ചെയ്തു വന്നിരുന്ന എമിൽ ജോസഫ് കാപ്പൻ ഉൻസാൻ യുദ്ധത്തിൽ പിടിയിലാകുകയും തടവുകാരനായി തീരുകയും ചെയ്തു. തടവുകാരനായി കഴിയുന്നതിനിടയിൽ അദ്ദേഹം ആളുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുകയും, സഹ തടവുകാരുടെ മൂല്യബോധം ഉയർത്തുവാനും അക്ഷീണം പ്രയത്നിച്ചിരിന്നു. 1951 മെയ് മാസത്തിൽ ന്യൂമോണിയ മൂലമാണ് ഫാ. എമിൽ ജോസഫ് ഇഹലോകവാസം വെടിഞ്ഞത്. പോഷകാഹാര കുറവും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. 2013ലാണ് കാപ്പന് മരണാനന്തര ബഹുമതിയായി മെഡൽ ഓഫ് ഓണർ ലഭിക്കുന്നത്. വൈദികന്റെ നാമകരണത്തിന് വേണ്ടി ഏറെ സമയമെടുക്കുന്നുവെന്ന തോന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും, എന്നാൽ ഒരു വ്യക്തിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രാധാന്യം കണക്കെടുക്കുമ്പോൾ എമിൽ ജോസഫ് കാപ്പാന്റെ നാമകരണത്തിനു വേണ്ടി എടുക്കുന്ന സമയം തുച്ഛമാണെന്നും കാപ്പാന്റെ നാമകരണ നടപടികളുടെ എപ്പിസ്കോപ്പൽ ഡെലിഗേറ്റ് പദവി വഹിക്കുന്ന ഫാ. ജോൺ ഹോട്ട്സെ പറഞ്ഞു. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടി നൂറു കണക്കിന് വർഷങ്ങൾ എടുക്കുന്നത് പോലും ചരിത്രപരമായി നോക്കുമ്പോൾ അസാധാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 14 വർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹത്തിന്റെ മാതൃ രൂപതയായ വിച്ചിത്ത രൂപത 1066 പേജുകളുള്ള റിപ്പോർട്ടാണ് നാമകരണ നടപടികൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 2016ൽ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ ചരിത്ര കമ്മറ്റി പ്രസ്തുത ഗവേഷണ റിപ്പോർട്ട് അംഗീകരിച്ചു. 2018ൽ ദൈവശാസ്ത്ര കമ്മിറ്റിയും റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവച്ചു. ഇരു കമ്മിറ്റികളും എമിൽ ജോസഫ് കാപ്പനെ ധന്യൻ പദവിയിലേക്ക് ഉയർത്തണമോ എന്ന കാര്യം വോട്ടിനിട്ട് തീരുമാനിക്കാൻ നിശ്ചയിക്കുകയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-21-05:22:20.jpg
Keywords: അമേരിക്ക, സൈനി
Content: 12467
Category: 14
Sub Category:
Heading: ക്രൈസ്തവ അവഹേളനവുമായി സിനിമ പോസ്റ്റര്‍: പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് 'കാസ'
Content: കൊച്ചി: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകൾ ലംഘിച്ച് ക്രൈസ്തവ വിരുദ്ധത പ്രകടമാക്കി കൊണ്ടുള്ള പുതിയ ചലച്ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 'ക്രിസ്തുവിന്റെ അന്ത്യ അത്താഴം' വളരെ മോശമായ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് വിപിന്‍ അറ്റ്ലി എന്ന സംവിധായകനാണ് 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' എന്ന പേരിലുള്ള ചലച്ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. ആവിഷ്കാര സ്വാത്രന്ത്യത്തിന്റെ പേരിൽ എന്ത് ആഭാസവും ചെയ്തു കൂട്ടാമെന്ന വികലമായ ചിന്താഗതിയെ അപലപിക്കുന്നതായി ക്രൈസ്തവ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലിയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) പ്രസ്താവനയില്‍ കുറിച്ചു. പരിശുദ്ധ കുർബാനയുടെ സ്ഥാപനവുമായി ബന്ധമുള്ളത് കൊണ്ട് തന്നെ ക്രിസ്തീയ ആരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അന്ത്യ അത്താഴം. നാലു സുവിശേഷകന്മാരും വളരെ വ്യക്തമായി ഇത് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കലയുടെയും, ധാർമികതയുടെയും മൂല്യങ്ങൾക്ക് ഒട്ടും ചേരാത്ത നികൃഷ്ടമായ ഈ പ്രവർത്തി നിർഭാഗ്യകരമാണ്. പെസഹാ വിരുന്നിൽ ക്രിസ്തുവിന്റെയും, ശിഷ്യന്മാരുടെയും സ്ഥാനത്തു ആഭാസന്മാരെയും, മദ്യപാനികളെയും പ്രതിഷ്ഠിക്കുക വഴി ക്രൈസ്തവ സമൂഹത്തെ പൂർണമായ തോതിൽ അധിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിക്കുന്ന ഈ പോസ്റ്റർ പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയും നേരിടേണ്ടി വരുമെന്നും 'കാസ' അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-21-06:17:45.jpg
Keywords: കാസ, പാഷ
Content: 12468
Category: 1
Sub Category:
Heading: തീവ്രവാദ ഭീഷണി: ബുര്‍ക്കിനാ ഫാസോയില്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടി
Content: ഡോറി: കഴിഞ്ഞ ഞായറാഴ്ച ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഇരുപതിനാലോളം ക്രൈസ്തവരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡോറി രൂപതയിലെ ആറ് ഇടവകളിൽ മൂന്നെണ്ണം അടച്ചു പൂട്ടി. തീവ്രവാദി ആക്രമണം ഉണ്ടാകാന്‍ സാധ്യത ഉടലെടുത്ത സാഹചര്യത്തിലാണ് ദേവാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. അതേസമയം ഞായറാഴ്ച കൊല്ലപ്പെട്ടവരിൽ ഒരാൾ കത്തോലിക്കാ മതാധ്യാപകനായിരുന്നുവെന്ന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഡോറി രൂപത സ്ഥാപിതമായപ്പോൾ സഭയുടെ ലക്ഷ്യങ്ങൾ പഠിപ്പിക്കുക എന്ന ദൗത്യത്തിനായി അയച്ച ആദ്യത്തെ മതാധ്യാപകരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പ്രാര്‍ത്ഥന ശുശ്രൂഷ നടക്കുമ്പോഴാണ് അക്രമികള്‍ സംഘടിച്ച് എത്തിയത്. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ചു നിര്‍ത്തിയശേഷം പുരുഷന്മാരെ വെടിവച്ചുകൊല്ലുകയായിരുന്നു. ദേവാലയം അഗ്നിക്കിരയാക്കി മൂന്ന്‍ പേരെ ബന്ധികളാക്കിയാണ് തീവ്രവാദികള്‍ മടങ്ങിയത്. ഇവരെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. 60 ശതമാനം മുസ്ലീങ്ങള്‍ ഉള്ള ബുര്‍ക്കിനാ ഫാസോയില്‍ അഞ്ചിലൊന്ന് ശതമാനം മാത്രമാണ് ക്രൈസ്തവര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-02-21-08:17:13.jpg
Keywords: തീവ്രവാദ
Content: 12469
Category: 1
Sub Category:
Heading: മദര്‍ മേരി ആഞ്ചലിക്കയ്ക്കു ‘അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം’ ആദരവ്
Content: അലബാമ: ലോകത്തെ ആദ്യത്തെ കത്തോലിക്ക ടെലിവിഷന്‍ ശൃംഖലയായ ‘ദി എറ്റേര്‍ണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (EWTN) സ്ഥാപകയായ മദര്‍ മേരി ആഞ്ചലിക്കയ്ക്കു പ്രശസ്തമായ ‘അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം’ (എ.ഡബ്ലിയു.എച്ച്.എഫ്) ആദരവ്. ഹെലന്‍ ആഡംസ് കെല്ലര്‍, റോസ പാര്‍ക്സ്, റ്റു കില്‍ എ മോക്കിംഗ് ബേര്‍ഡ് രചയിതാവായ ഹാര്‍പര്‍ ലീ തുടങ്ങി തൊണ്ണൂറിലധികം പ്രശസ്തരായ വനിതാരത്നങ്ങള്‍ക്കൊപ്പമാണ് ഇനി മദര്‍ മേരി ആഞ്ചലിക്കയുടെ സ്ഥാനം. വരുന്ന മാര്‍ച്ച് 5ന് ഔര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് ആശ്രമത്തിന്റെ ആര്‍ക്കിടെക്റ്റായ വാള്‍ട്ടര്‍ ആന്‍ഡേര്‍ട്ടനാണ് മദറിനെ എ.ഡബ്ലിയു.എച്ച്.എഫ് മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തുന്ന ചടങ്ങ് നിര്‍വഹിക്കുന്നത്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ സിസ്റ്റര്‍ ക്രിസോസ്റ്റോം മൊയ്നാഹാന്‍ മാത്രമാണ് മദര്‍ ആഞ്ചലിക്കക്ക് പുറമേ ഈ മ്യൂസിയത്തില്‍ ഇടംപിടിച്ചിട്ടുള്ള ഏക കന്യാസ്ത്രീ. 1970-ല്‍ അലബാമയിലെ ജൂഡ്സണ്‍ കോളേജ് കാമ്പസ്സില്‍ സ്ഥാപിതമായ അലബാമ വിമന്‍സ് ഹാള്‍ ഓഫ് ഫെയിം മ്യൂസിയം സംസ്ഥാനത്തിനും രാജ്യത്തിനും സുപ്രധാനമായ സംഭാവനകള്‍ നല്‍കിയ സ്ത്രീകളെ ആദരിക്കുവാനുള്ള ഒരു സ്ഥിരം വേദിയാണ്. പോര്‍ട്രെയിറ്റുകള്‍, ഫോട്ടോകള്‍, കത്തുകള്‍, ലോഹഫലകങ്ങള്‍ തുടങ്ങിയവയിലൂടെ സന്ദര്‍ശകര്‍ക്ക് പ്രശസ്ത വനിതകളെ അടുത്തറിയുന്നതിനുള്ള സൗകര്യമാണ് ഈ മ്യൂസിയം നല്‍കുന്നത്. അലബാമ സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജിയായ ജാനി ഷോര്‍സും അന്നേ ദിവസം തന്നെ മദര്‍ ആഞ്ചലിക്കക്കൊപ്പം മ്യൂസിയത്തില്‍ ഇടംപിടിക്കും. 1923-ലാണ് റീത്ത റിസോ എന്ന മദര്‍ മേരി ആഞ്ചലിക്ക ജനിച്ചത്. 1953-ല്‍ പുവര്‍ ക്ലെയേഴ്സ് ഓഫ് പെര്‍പ്പെച്ച്വല്‍ അഡോറേഷന്‍ സഭയില്‍ ചേര്‍ന്ന റീത്ത, സിസ്റ്റര്‍ മേരി ആഞ്ചലിക്ക എന്ന പേര് സ്വീകരിച്ചു. 1962-ല്‍ മറ്റ് സന്യസ്ഥരുടെ സഹായത്തോടെ മദര്‍ ‘ഔര്‍ ലേഡി ഓഫ് ആഞ്ചലസ് മൊണാസ്ട്രി’ സ്ഥാപിച്ചു. 1970-ന്റെ മധ്യത്തില്‍ മദര്‍ തന്റെ ആത്മീയ പ്രഭാഷണങ്ങള്‍ സി.ബി.എസ് മായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ ശൃംഖലയിലൂടെ സംപ്രേഷണം ചെയ്യുവാന്‍ ആരംഭിച്ചിരിന്നു. 1981-ലാണ് മദര്‍ തന്റെ ആശ്രമത്തിന്റെ ഗ്യാരേജില്‍ വെറും 200 ഡോളര്‍ മൂലധനവുമായാണ് ‘എറ്റേര്‍ണല്‍ വേര്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ ആരംഭിക്കുന്നത്. ഇന്ന് 145 രാജ്യങ്ങളിലായി 30 കോടിയിലധികം ഉപഭോക്താക്കളും, 24 മണിക്കൂര്‍ പരിപാടിയും ഉള്ള ലോകത്തെ ഏറ്റവും വലിയ മാധ്യമ ശ്രംഖലയാണ് ഇ‌ഡബ്ല്യു‌ടി‌എന്‍.
Image: /content_image/News/News-2020-02-21-09:04:06.jpg
Keywords: ആദര