Contents
Displaying 12241-12250 of 25152 results.
Content:
12560
Category: 18
Sub Category:
Heading: ഗര്‍ഭഛിദ്ര നിയമഭേദഗതി ഉപേക്ഷിക്കണം: ബിഷപ്പുമാരുടെ സംയുക്ത സമ്മേളനം
Content: പാലാ: ഗര്‍ഭഛിദ്ര നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു പാലായില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനത്തില്‍ ശക്തമായ എതിര്‍പ്പും പ്രതിഷേധവും പ്രകടിപ്പിക്കുകയും ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗര്‍ഭഛിദ്ര നിയമഭേദഗതി ബില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗവും കുടുംബജീവിത ഭദ്രതയെ തകര്‍ക്കാനുള്ള വജ്രായുധവുമാണ്. ഗര്‍ഭച്ഛിദ്രം നടത്താനും അതിന് അനുവദനീയമായ കാലയളവ് 24 ആഴ്ചയായി നിജപ്പെടുത്താനുമുള്ള ശ്രമം അപലപനീയമാണ്. മനുഷ്യജീവന്‍ ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. ഗര്‍ഭസ്ഥ ശിശുവിന്റെ ജനിക്കാനുള്ള സ്വാഭാവിക അവകാശത്തെ തടയാന്‍ ഒരു അമ്മയ്‌ക്കോ രാഷ്ട്രത്തിനോ ഡോക്ടര്‍ക്കോ പൊതുഅധികാരികള്‍ക്കോ സാധ്യമല്ല. അതിനുള്ള അധികാരം ആര്‍ജിക്കാനുള്ള ശ്രമം ഒരിക്കലും നീതീകരിക്കാനാവില്ല. കാരണം ഗര്‍ഭഛിദ്രം കൊലപാതകത്തെക്കാള്‍ ക്രൂരവും അധാര്‍മികവുമാണെന്നും യാതൊരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യോഗം പ്രസ്താവിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ➤➤ #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image: /content_image/India/India-2020-03-04-03:23:55.jpg
Keywords: അരും കൊല, ഗര്‍ഭഛി

12561
Category: 18
Sub Category:
Heading: തിരുവനന്തപുരത്ത് വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി
Content: തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്ന് വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുശേഷിപ്പ് മോഷണം പോയ സംഭവം വലിയ ഞെട്ടലാണ് വിശ്വാസി സമൂഹത്തില്‍ ഉളവാക്കിയിരിക്കുന്നത്. ദേവാലയത്തില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ മോഷ്ടാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വലിയതുറ പോലിസും വിരലടയാള വിദഗദ്ധരും പള്ളിയിലെത്തി പരിശോധന നടത്തി. തിരുശേഷിപ്പ് ഉടന്‍ കണ്ടെത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായി ഇടവക വികാരി ഫാ. ഡേവിഡ്‌സണ്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സാത്താന്‍ സേവക്കാരോണോയെന്ന സംശയവും ശക്തമാണ്. തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന അരുളിക്കയടക്കമാണ് മോഷണം പോയിരിക്കുന്നത്.
Image: /content_image/India/India-2020-03-04-04:48:23.jpg
Keywords: തിരുശേഷി

12562
Category: 24
Sub Category:
Heading: പകര്‍ച്ചവ്യാധികള്‍ കത്തി പടര്‍ന്നപ്പോഴും പ്രവര്‍ത്തനനിരതരായ മിഷ്ണറിമാരെ പിഞ്ചെല്ലാം
Content: ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തില്‍ ബഹിരാകാശ വാഹനമെത്തിച്ച് പരീക്ഷണങ്ങള്‍ നടത്താനും, ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലെത്തിക്കാനും കഴിവുനേടിയ മനുഷ്യന്‍, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത ഒരു വൈറസ് ബാധയ്ക്കു മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കാഴ്ചയാണ് ഏതാനും നാളുകളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് (കോവിഡ്-19) ഇതിനോടകം 70 രാജ്യങ്ങളില്‍ 90000 ആളുകളെ ബാധിച്ചു കഴിഞ്ഞു. 3100 പേര്‍ മരണപ്പെട്ടു. അൻ്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ദക്ഷിണ കൊറിയ, ഇറ്റലി, ഗള്‍ഫു രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിതിയും ആശങ്കാജനകം. മരണസംഖ്യ ഔദ്യാഗിക കണക്കുകളേക്കാള്‍ എത്രയോ ഇരട്ടിയാണെന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. രാജ്യാതിര്‍ത്തികള്‍ അടക്കപ്പെടുന്നു. സ്‌കൂളുകളും, കോളേജുകളും അനിശ്ചിതകാലത്തേക്ക് പൂട്ടിയിരിക്കുന്നു. നഗരങ്ങള്‍ വിജനമായിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാവുകയും മരണത്തിനു കീഴ്‌പ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇനി ആരിലാണ് ആശ്രയിക്കാനാകുക? ഇനി ആര്‍ക്കാണ് ഈ പ്രദേശങ്ങളില്‍ പോയി ശുശ്രൂഷിക്കാനാകുക. ഇത്തരത്തിലുള്ള മാറാവ്യാധികള്‍ പലരാജ്യങ്ങളെയും ഞെരുക്കിയ നാളുകളില്‍ അശരണര്‍ക്കും ആലംബമില്ലാത്തവര്‍ക്കും വേണ്ടി സ്വന്തജീവനുപോലും വിലകല്‍പിക്കാതെ അവരില്‍ ക്രിസ്തുവിനെ കണ്ടു കൊണ്ട് ജീവകാരുണ്യപ്രവൃത്തികള്‍ ചെയ്ത മിഷണറിമാരെ നമുക്ക് ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്കിയാല്‍ കണ്ടെത്താനാകും. രോഗികളുടെയും ആശുപത്രികളുടെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും മധ്യസ്ഥനായ വിശുദ്ധ കമില്ലസ് മാറാരോഗികളെ ശുശ്രൂഷിക്കാനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു. അദ്ദേഹവും കൂട്ടാളികളും മാറാരോഗികള്‍ക്കുള്ള ആശുപത്രിയില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ തോളില്‍ ഒരു ചുവന്ന കുരിശ് ധരിക്കാറുണ്ടായിരുന്നു. അതാണ് ഇന്നത്തെ റെഡ്‌ക്രോസ് പ്രസ്ഥാനത്തിന് പ്രചോദനമായത്. നഴ്‌സിംഗ് ബ്രദേഴ്‌സിൻ്റെ ഒരു സഭ അദ്ദേഹം സ്ഥാപിച്ചു. പ്ലേഗ് എന്ന പകര്‍ച്ചവ്യാധിപിടിപ്പെട്ടവരുടെ വീടുകളില്‍ ചെന്ന് പോലും അദ്ദേഹം ശുശ്രൂഷിച്ചിരുന്നു. ആരും അടുക്കാന്‍ മടിക്കുന്ന മാരകരോഗികളെ ശുശ്രൂഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശുശ്രൂഷയുടെ രീതി. അദ്ദേഹം സ്ഥാപിച്ച 'കമിലിയന്‍സ്' സഭാസമൂഹം ആധുനികലോകത്തിലെ മാറാരോഗമായ എയ്ഡ്‌സ് രോഗികളുടെ ചികിത്സക്കായുള്ള അനേകഭവനങ്ങള്‍ നടത്തിവരുന്നു. കുഷ്ഠരോഗം എന്ന് കേള്‍ക്കുമ്പോഴെ നമ്മുടെ മനസ്സിലേയ്ക്ക് എത്തുന്നപേരാണ് വി.ഡാമിയൻ്റേത്. ഹവായിദ്വീപിൻ്റെ വടക്കുഭാഗത്തുള്ള മൊളോക്കോ സെറ്റില്‍മെൻ്റിലേയ്ക്ക് 'കൊണ്ടു പോയി തള്ളി'യിരുന്ന കുഷ്ഠരോഗികളുടെ ഇടയിലേയ്ക്ക് കടന്നുചെന്ന ഫാ.ഡാമിയന്‍ അവര്‍ക്ക് ഒരു ആത്മീയപിതാവുമാത്രമല്ല, വൃണങ്ങള്‍ കഴുകിയെടുക്കുന്ന നഴ്‌സും, കുടിലുകെട്ടികൊടുക്കുന്നവനും, ശവപ്പെട്ടിയുണ്ടാക്കുന്നവനും, ശവക്കുഴിയെടുക്കുന്നവനും എല്ലാമായിരുന്നു. ഒരു ദശാബ്ദകാലത്തെ ശുശ്രൂഷയ്ക്കുശേഷം കുഷ്ഠരോഗം പിടിപ്പെട്ടെങ്കിലും മരണം വരെ തൻ്റെ സേവനം അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു. ഇക്കഴിഞ്ഞവര്‍ഷങ്ങളില്‍ എബോള എന്ന മാരകരോഗം ആഫ്രിക്കയില്‍ മരണം വിതയ്ക്കുകയും, മരിച്ചവരെ സംസ്‌കരിക്കാന്‍ പോലും ആരുമില്ലാതെ ശവശരീരങ്ങള്‍ വഴിയില്‍ കിടക്കുകയും ചെയ്തപ്പോള്‍ അവിടെ കടന്നു ചെന്ന് ശുശ്രൂഷചെയ്തതും മറ്റാരുമായിരുന്നില്ല. 'സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്' (എസ്.എം.എ) എന്ന, ക്രിസ്തുവിനെ അറിഞ്ഞനുഭവിച്ച ഒരു സഭാ സമൂഹമായിരുന്നു. ആധുനികലോകം പുരോഗതി കൈവരിച്ചപ്പോള്‍, ക്രിസ്ത്യന്‍ മിഷണറിമാരിലൂടെ വളര്‍ച്ച നേടിയ വൈദ്യശാസ്ത്രം ഏവരിലുമെത്തിയപ്പോള്‍ ലോകം പതിയെ ക്രിസ്തുശിഷ്യരുടെ സേവനങ്ങള്‍ മറക്കാനും തരം കിട്ടുമ്പോഴൊക്കെ താറടിക്കാനും തുടങ്ങി. എങ്കിലും ലോകത്തെവിടെയും ഒരു വിപത്‌സന്ധി വന്നാല്‍ ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രത്തിന്റെയോ ഒരു അതിരുകളെയും, എന്നല്ല സ്വജീവനെപോലും കാര്യമാക്കാതെ ശുശ്രൂഷിക്കാന്‍ ക്രിസ്തു സ്‌നേഹത്താല്‍ പ്രചോദിതരായവര്‍ മാത്രമാണുള്ളതെന്നത് ഇന്നും പ്രസക്തമായ വസ്തുതയാണ്. കൊറോണ നിര്‍വീര്യമാക്കാനുള്ള പ്രതിരോധ മരുന്നുകള്‍ നിര്‍മ്മിക്കപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജ്ഞാനം ലഭിക്കണമെങ്കില്‍, ആ വൈറസ് പ്രവര്‍ത്തനരഹിതമാകണമെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ശക്തമായി ഉയരണം. കൊറോണ ബാധിതമേഖലകളിലേയ്ക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ കടന്നുചെല്ലാന്‍ രാഷ്ട്രീയാധികാരികള്‍ അനുവദിക്കണം. അതിനായി ക്രിസ്തുശിഷ്യര്‍ തയ്യാറാകണം. ലോകം പിന്തിരിഞ്ഞോടുന്നിടത്ത് കടന്നുചെല്ലാന്‍ ധീരതയുള്ള ഒരു തീവ്രവാദിയും ഉണ്ടാകില്ല. അതിന് ക്രിസ്തുസ്‌നേഹാഗ്നി ഉള്ളിലെരിയുന്ന മിഷണറിമാര്‍ മാത്രമേ കാണൂ എന്ന് ലോകം മറക്കാതിരിക്കട്ടെ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം } #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CGQ5pMYsyYz9zj42omATA7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-03-04-05:42:25.jpg
Keywords: മിഷ്ണറി

12563
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് നൈജീരിയന്‍ മെത്രാന്മാരുടെയും വിശ്വാസികളുടെയും റാലി
Content: അബൂജ: നൈജീരിയയില്‍ ക്രൈസ്തവര്‍ അതിദാരുണമായി കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ചു കൊണ്ടും ആഗോള സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടും കത്തോലിക്ക വിശ്വാസികളും മെത്രാന്മാരും റാലി നടത്തി. തങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തലസ്ഥാനമായ അബൂജയിലെ നാഷണല്‍ എക്യുമെനിക്കല്‍ സെന്ററില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയില്‍ മെത്രാന്മാരും, വൈദികരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്. 'ജീവിതം വിശുദ്ധവും അമൂല്യവുമാണ്', 'സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക' തുടങ്ങി വിവിധ തരത്തിലുള്ള പ്ലക്കാര്‍ഡുകളും വഹിച്ചു കൊണ്ടായിരുന്നു ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് നൈജീരിയന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ റവ. ഓഗസ്റ്റിന്‍ അകുബെസെ ആരോപിച്ചു. അക്രമം അഴിച്ചുവിടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ നൈജീരിയന്‍ പ്രസിഡന്റ് ഒന്നും തന്നെ ചെയ്യുന്നില്ല. സുരക്ഷിതത്വമില്ലെങ്കില്‍ സമാധാനമില്ല. നൈജീരിയക്കാരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും ബിഷപ്പ് അകുബെസെ പറഞ്ഞു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് നൈജീരിയ. </p> <blockquote class="twitter-tweet"><p lang="en" dir="ltr">PHOTONEWS: Thousands of Catholic faithful are currently marching on the streets of Abuja against the rising wave of insecurity and killings of Nigerians. <a href="https://t.co/wz73hl2T7C">pic.twitter.com/wz73hl2T7C</a></p>— Sahara Reporters (@SaharaReporters) <a href="https://twitter.com/SaharaReporters/status/1234141917409091584?ref_src=twsrc%5Etfw">March 1, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> രാജ്യത്തു ക്രൈസ്തവരുടെ ജീവിത സാഹചര്യം ദിവസം ചെല്ലുംതോറും കൂടുതല്‍ ദുഷ്കരമായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവം പത്തോളം ക്രൈസ്തവര്‍ വീതം തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നുണ്ടെന്നാണ് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും, ബൊക്കോ ഹറാം തീവ്രവാദികളും ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നൈജീരിയന്‍ സര്‍ക്കാര്‍ വെറും നോക്കു കുത്തിയാവുകയാണെന്ന ആരോപണം ശക്തമാണ്. അതേസമയം നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ കൂട്ടക്കുരുതിയില്‍ മാധ്യമങ്ങളും മൌനം പാലിക്കുകയാണ്.
Image: /content_image/News/News-2020-03-04-07:14:31.jpg
Keywords: നൈജീ

12564
Category: 10
Sub Category:
Heading: കൊറോണയ്ക്കെതിരെ പ്രാര്‍ത്ഥന ആയുധമാക്കുക: ഏഷ്യന്‍ മെത്രാന്‍ സമിതി അധ്യക്ഷന്റെ അഭ്യര്‍ത്ഥന
Content: യാംഗൂണ്‍: നഗ്നനേത്രങ്ങള്‍ക്ക് അദൃശ്യമായ കൊറോണ വൈറസ് പോലുള്ള രോഗാണുക്കളുടെ ആക്രമണങ്ങള്‍ക്കു മുമ്പില്‍ നാം നിസ്സഹായരാണെന്നും ഈ സാഹചര്യത്തില്‍ പ്രാര്‍ത്ഥന ആയുധമാക്കണമെന്നും ഏഷ്യന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ അധ്യക്ഷനും മ്യാന്മാറിലെ യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പുമായ ചാള്‍സ് മൗങ് ബോ. കൊറോണ വൈറസ് ആഗോളതലത്തില്‍ ഭീതികരമായ വിധത്തില്‍ പടരുന്ന പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാളിന്റെ അഭ്യര്‍ത്ഥന. എല്ലാറ്റിനും ഉപരിയായി കര്‍ത്താവാണ് ജീവന്‍റെ നാഥനെന്നും അവിടുന്നാണ് തിന്മയില്‍ നിന്ന് സ്വന്തം ജനത്തെ കാത്തുരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ലോകത്ത് മരണം 3000 പിന്നിട്ടു. 65 രാജ്യങ്ങളിലായി 87,652 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങൾ കൂടുതൽ ശക്തമായ പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയാണ്. 69 പേർക്ക് രോഗംബാധിച്ച യു.എസിൽ കഴിഞ്ഞദിവസം ഒരാൾ മരിച്ചു. ദക്ഷിണകൊറിയയിൽ 3736 പേർക്കാണ് രോഗബാധ. 20 പേർ മരിച്ചു. ചൈനയ്ക്കും ദക്ഷിണകൊറിയയ്ക്കും പുറമേ ഇറ്റലിയിലും രോഗബാധിതർ ആയിരം കടന്നു. അവിടെ 1128 രോഗികളിൽ 29 പേരും ഇറാനിൽ 978-ൽ 54 പേരും മരിച്ചതോടെ ലോകാരോഗ്യസംഘടനയും കർശന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-04-09:27:04.jpg
Keywords: കൊറോണ

12565
Category: 14
Sub Category:
Heading: ഇരുണ്ട കാലഘട്ടത്തിലെ ചരിത്ര ശേഖരണം വത്തിക്കാൻ തുറന്നു കൊടുത്തു
Content: റോം: ലോകചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലേക്ക് വെളിച്ചം വീശാൻ ഗവേഷകർക്ക് അവസരമൊരുക്കുന്ന പരിശുദ്ധ സിംഹാസനത്തിന്‍റെ പിയൂസ് പന്ത്രണ്ടാമന്‍റെ ചരിത്രരേഖാശേഖരണം വത്തിക്കാൻ തുറന്നു നല്‍കി. പതിനാലു വർഷത്തിലേറെയായി സ്വരുകൂട്ടിയ വത്തിക്കാനുമായി ബന്ധപ്പെട്ട ചരിത്രപരമായ രേഖകളും അപ്പോസ്തോലിക ചരിത്രരേഖകളും മാർച്ച് 2 തിങ്കളാഴ്ചയാണ് വത്തിക്കാൻ തുറന്നു നല്‍കിയത്. ഇരുപതിനായിരത്തോളം ചരിത്രരേഖകളുടെ ഘടകങ്ങള്‍ ഉൾക്കൊള്ളുന്ന ഈ ശേഖരത്തിൽ വത്തിക്കാന്‍ സെക്രട്ടേറിയറ്റിന്‍റെയും, വത്തിക്കാനിലെ വിവിധ തിരുസംഘങ്ങളുടെയും, കൂരിയ ഓഫീസുകളിലും നിന്നുള്ള നൂറ്റിഇരുപതോളം ശൃംഖലകളും ചരിത്രപരമായ രേഖകളും ലഭ്യമാണ്. ഇവയില്‍ വലിയൊരു ഭാഗം ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. രേഖകൾ പ്രദർശിപ്പിക്കുന്ന കേന്ദ്രത്തില്‍ റിസർവേഷൻ വഴി മാത്രമേ പ്രവേശിക്കാൻ കഴിയൂ. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച റിസർവേഷൻ മേയ് - ജൂൺ മാസങ്ങളിലേക്ക് വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 1939-1958 കാലയളവിലാണ് പിയൂസ് പന്ത്രണ്ടാമൻ പാപ്പ തിരുസഭയെ നയിച്ചത്. ഇക്കാലഘട്ടത്തിനിടെയാണ് രണ്ടാം ലോക മഹായുദ്ധവും അരങ്ങേറിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-04-10:26:23.jpg
Keywords: വത്തി

12566
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി
Content: ഒടുക്പോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒടുക്പോ രൂപതയില്‍ നിന്നും തോക്കുധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ മോചിതനായി. ബെന്യൂ സംസ്ഥാനത്തിലെ ഒടുക്പോ രൂപതയിലെ മൈനര്‍ സെമിനാരിയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ഫാ. ഡേവിഡ് എക്കിയോഡ, ബന്ധികളുടെ കൈയില്‍ നിന്നും മോചിതനായ വിവരം രൂപത തന്നെയാണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള മൈക്കല്‍ നാഡി എന്ന സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന്റെ ദുഃഖം മാറും മുന്‍പ് മറ്റൊരു വൈദികന്‍ കൂടി തട്ടിക്കൊണ്ടുപോകലിനിരയായതില്‍ ആശങ്കയില്‍ കഴിഞ്ഞിരിന്ന ക്രൈസ്തവ സമൂഹത്തിന് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. സെന്‍ട്രല്‍ നൈജീരിയയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം തന്റെ സെമിനാരിയിലേക്ക് മടങ്ങി വരവേയാണ് ആയുധധാരികളായ അക്രമികള്‍ വൈദികനെ തട്ടിക്കൊണ്ടുപോകുന്നത്. നൈജീരിയയില്‍ സമീപകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന തട്ടിക്കൊണ്ടുപോകല്‍ പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഫാ. ഡേവിഡ്. തെക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ഇഡോ സംസ്ഥാനത്തിലെ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ മാസമാണ്. നൈജീരിയയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ചെയര്‍മാനായ റവ. ലാവന്‍ അന്‍ഡീമി കൊല്ലപ്പെട്ടതും ജനുവരിയില്‍ തന്നെയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അബൂജ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ക് ബിഷപ്പ് ഇഗ്നേഷ്യസ് കായിഗാമ ശക്തമായി അപലപിച്ചു. ബിഷപ്പ് ഓഗസ്റ്റിന്‍ ഓബിയോറ അകുബെസേയും ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള അക്രമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. നൈജീരിയയിലെ സ്ഥിതിഗതികള്‍ വളരെയേറെ മോശമായി വരികയാണെന്നു ഫെബ്രുവരി 27ന് യു.എസ് റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് വ്യക്തമാക്കിയിരിന്നു. ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് നൈജീരിയന്‍ ക്രൈസ്തവരുടെ ഇടയില്‍ അക്രമം വിതയ്ക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-04-10:57:46.jpg
Keywords: ആഫ്രി, വൈദിക

12567
Category: 4
Sub Category:
Heading: എന്തിനാണ് ഒരു ക്രൈസ്തവ വിശ്വാസിയെ തന്നെ വിവാഹം കഴിക്കുന്നത്- WIP
Content: ഈ അടുത്ത കാലഘട്ടങ്ങളിൽ യുവജനങ്ങളുടെ ഇടയിൽ വളർന്നു വരുന്ന ഒരു ചിന്താഗതിയാണ് 'എന്തിനാണ് ഞങ്ങൾ ഒരു ക്രൈസ്തവ വിശ്വാസിയെ വിവാഹം കഴിക്കുന്നത്'. തങ്ങള്‍ പഠിക്കുന്ന കൂട്ടത്തിൽ തങ്ങൾക്ക് ഒരുപാടു നല്ല സുഹൃത്തുക്കൾ ഉണ്ട്, ആരെയെങ്കിലും കണ്ടു ഇഷ്ടപ്പെട്ടു എങ്കില്‍ അവരെ കല്യാണം കഴിച്ചാൽ പോരെ? നല്ല രീതിയില്‍ ജീവിച്ചാല്‍ പോരേ? അതിന് മതത്തിന് എന്തു സ്ഥാനം? ഇതിന് സമാനമായ വിധത്തില്‍ ചില മക്കള്‍ മാതാപിതാക്കളോട് ചോദിക്കാറുണ്ട്. 'ഞങ്ങൾ ആരെയെങ്കിലും കല്യാണം കഴിച്ചാൽ പോരെ എന്തിനാണ് ഒരു ക്രൈസ്തവ വിശ്വാസിയെ തന്നെ കല്യാണം കഴിക്കുന്നത്?' മതാധ്യാപകരും ഇത്തരം ചോദ്യങ്ങള്‍ നേരിടാറുണ്ട്. എന്താണ് അവര്‍ക്ക് നാം മറുപടി നല്‍കേണ്ടത്? ഇന്ന് നമ്മുടെ യുവ സമൂഹം ജീവിക്കുന്ന സാഹചര്യം വളരെ വ്യത്യസ്തമാണ്. നാട്ടിൽ ജീവിച്ച സാഹചര്യം പോലെയല്ല വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ചു യൂറോപ്പിലേതെന്ന് പ്രവാസികളായവരെ സംബന്ധിച്ചിടത്തോളം അറിയാം. അവിടെ ലിവിങ് റ്റുഗെതെർ ആണ്. ഇഷ്ടപ്പെട്ട ആരെയെങ്കിലും കണ്ടാൽ അവരുടെ കൂടെ ജീവിക്കുന്നു, അവരെ കല്യാണം കഴിക്കുന്നു. അതിനു അവർക്കു വിശ്വാസം ഒരു പ്രശ്നമല്ല. അവർ ആരെ ഇഷ്ടപെടുന്നു എന്നത് മാത്രമാണ് കാര്യം. ഇത്തരമൊരു ചിന്താഗതി സമൂഹത്തില്‍ പരക്കെ വ്യാപിക്കുന്നുണ്ടെന്നത് നഗ്നമായ സത്യമാണ്. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നമ്മൾ മക്കളെ വളർത്തുമ്പോൾ നാം ചില കാര്യങ്ങളെ കുറിച്ച് അവബോധമുള്ളവരായിരിക്കണം. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രത്യേകത എന്താണ്? അല്ലെങ്കിൽ ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം എന്താണ്?. അതേ, നമ്മൾ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ, അതായത് ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിന്റെ മഹത്വം എന്താണെന്നു വ്യക്തമായി മനസിലാക്കിയിരിക്കണം. ഇന്ന് ലോകത്തിൽ ധാരാളം മതങ്ങളുണ്ട്. പ്രകൃതി ശക്തികളെ ആരാധിക്കുന മതങ്ങൾ, അല്ലെങ്കിൽ ഇതിഹാസ കഥാപാത്രങ്ങളെ ആരാധിക്കുന്ന മതങ്ങൾ, അല്ലെങ്കിൽ ആൾദൈവങ്ങളെ തന്നെ ആരാധിക്കുന്ന മതങ്ങൾ. ഇങ്ങനെ ഇത്തരത്തില്‍ ലോകത്തിൽ ധാരാളം മതവിഭാഗങ്ങള്‍ ഉണ്ട്. നമ്മുടെ മക്കൾ ചോദിച്ചേക്കാം, "അവർ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ? അവരുടെ പ്രാർത്ഥനയും ദൈവം കേൾക്കുന്നുണ്ടല്ലോ, പിന്നെ എന്താണ് നമ്മുക്ക് വലിയ പ്രത്യേകതയെന്ന്". നമ്മൾ മറ്റേതെങ്കിലും മതത്തെ കുറച്ചു കാണിക്കുന്നതിനോ മറ്റു ഏതെങ്കിലും മതവിശ്വാസികളെ താഴ്ത്തി കെട്ടുകയല്ല. മറിച്ച് വിഷയത്തിന്റെ ആഴം മനസിലാക്കുകയാണ്. ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവം സകല മനുഷ്യരുടെയും പിതാവാണ്. നമ്മുടെ മക്കൾക്കു നമ്മളോട് ഇഷ്ടമില്ലെങ്കിലും താല്പര്യം ഇല്ലെങ്കിലും അവരുടെ ജീവിതത്തിൽ ഒരു വേദനയോ ദുഖമോ വരുമ്പോൾ അവർ പറയാതെ തന്നെ നമ്മൾ അവരുടെ ജീവിതത്തിൽ ഇടപെടും. അതുപോലെയാണ് സ്വർഗ്ഗത്തിലെ പിതാവ്. ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ, അവൻ ഏതു മതവിശ്വാസി ആണെങ്കിലും അവന്റെ വേദനയിൽ അവൻ അറിയാവുന്ന രീതിയിൽ ദൈവത്തെ വിളിക്കുമ്പോൾ സ്വർഗ്ഗത്തിലെ പിതാവ് അവൻ ഏതു ദൈവത്തെ നോക്കിയല്ല, അവന്റെ ജീവിതത്തിൽ അനുഗ്രഹം കൊടുക്കുന്നത്. സ്വർഗ്ഗത്തിലെ പിതാവ് കാരുണ്യം ഉള്ളവനായതുകൊണ്ടു കരുണ കടലായതുകൊണ്ടു മനുഷ്യന്റെ വേദനകളിൽ അവനു ആവശ്യമുള്ള സഹായം ചെയ്തു കൊടുക്കുന്നു. എന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവം, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചുകൊണ്ടു അവന്റെ കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈ ലോകത്തിൽ ദൈവരാജ്യം സ്ഥാപിച്ചു. ഈ ദൈവാരാജ്യത്തിലേക്കു ഓരോ മനുഷ്യനെയും യേശു ക്ഷണിച്ചിട്ടുണ്ട്. ക്രൈസ്തവരെന്ന നിലയിൽ ഈ ദൈവരാജ്യത്തിൽ വസിക്കുന്നവരാണ് നാം ഓരോരുത്തരും. മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് ദൈവം തീർച്ചയായിട്ടും ദാനങ്ങൾ കൊടുക്കുന്നുണ്ട്. അവരെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നുണ്ട്. എന്നാൽ നമ്മുക്കറിയാം ഈശോ ഈ ഭൂമിയിലേക്കു കടന്നു വന്ന് അവിടുത്തെ അധരം തുറന്നു ആദ്യം ഈ ലോകത്തോട് സംസാരിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചാണ്. അനുതപിക്കുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ് അവിടുന്ന് പറഞ്ഞത്. ഈ ദൈവരാജ്യത്തിലേക്കുള്ള ക്ഷണവുമായാണ് ദൈവം ലോകത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. ഈശോയ്ക്കു മുന്നോടിയായി കടന്നു വന്ന സ്നാപക യോഹന്നാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് 'അനുതപിക്കുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു' എന്നാണ്. അതുകൊണ്ടു ഈ ദൈവരാജ്യത്തിൽ വസിക്കാൻ വിളിക്കപ്പെട്ടവനാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. ഈ ലോകത്തിലെ ഭൂകമ്പങ്ങളും പ്രകൃതിക്ഷോഭങ്ങളും അകാലമരണങ്ങളും ഉള്‍പ്പെടെയുള്ള ദുരിതങ്ങളും വേദനകളും ഉണ്ടെങ്കിലും യേശുക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിലേക്കാണ് ഓരോ മനുഷ്യനെയും ദൈവം വിളിക്കുന്നത്. ലോകത്തിലെ ചില സ്ഥലങ്ങളിൽ എന്തെങ്കിലും ആഭ്യന്തര കലാപങ്ങൾ, യുദ്ധങ്ങൾ അടക്കമുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോൾ ബ്രിട്ടന്‍ അടക്കമുള്ള ചില രാജ്യങ്ങള്‍ ആ ദേശത്തേക്കു ഒരുപാടു സഹായം എത്തിക്കാറുണ്ട്. ഈ ദേശത്തു അകപെട്ടവർ സഹായം സ്വീകരിച്ചു കൊണ്ട് ജീവിക്കുന്നു, എന്നാൽ മറ്റൊരു കൂട്ടരെ അഭയാര്‍ത്ഥികളെ ഈ രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ട്. അതായതു ഒരു ദത്തെടുക്കൽ പ്രക്രിയ പോലെയാണിത്. രാജ്യം അവർക്കു വിസ കൊടുത്തു അവരെ ഇങ്ങോട്ട് കൊണ്ടുവരുന്നു, അവർക്കു ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. ഒരു രാജ്യത്തു വന്ന കഴിയുമ്പോൾ വൈദ്യ സഹായവും ഭാഷ പഠിപ്പിക്കലും താമസ സൗകര്യവും ഒരുക്കി കൊടുക്കും. ഇത് ഏകദേശം ദത്തെടുക്കൽ പോലൊരു പ്രക്രിയ ആണ്. അവിടെ നിൽക്കുന്നവർ ഈ രാജ്യം കൊടുക്കുന്ന ദാനങ്ങൾ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്നു. എന്നാൽ മറ്റൊരു കൂട്ടർ ഈ രാജ്യത്തേക്കു വന്ന് ആനുകൂല്യങ്ങള്‍ സ്വന്തമാക്കി ജീവിക്കുന്നു. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതുപോലെയാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. ക്രൈസ്തവ വിശ്വാസി മാമോദീസ സ്വീകരിച്ചു ദൈവരാജ്യത്തു വസിക്കുന്നവനാണ്. എന്നാൽ ക്രൈസ്തവ വിശ്വാസം ഇല്ലാത്തവർ ദാനങ്ങൾ സ്വീകരിച്ചു കൊണ്ട് പുറത്തു ജീവിക്കുന്നവരാണ്. ഈ വ്യത്യാസം മനസിലാക്കിയാൽ മാത്രമേ ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം നമുക്ക് തിരിച്ചറിയാൻ കഴിയൂ. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം നാലു ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. അതിൽ മൂന്നാമത്തെ ഭാഗം ക്രിസ്തുവിലുള്ള ജീവിതം എന്ന ഭാഗമാണ്. ക്രിസ്തുവിലുള്ള ജീവിതത്തിൽ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1691 ഭാഗം തുടങ്ങുന്നത് ഇപ്രകാരമാണ്; "അല്ലയോ ക്രൈസ്തവ, നിന്റെ മഹത്വം എന്തെന്ന് തിരിച്ചറിയുക. നീ ഇപ്പോൾ ദൈവത്തിന്റെ തന്നെ പ്രകൃതിയിൽ പങ്കു ചേരുന്നതിനാൽ പാപം ചെയ്തു കൊണ്ട് നിനക്ക് മുൻപേയുണ്ടായിരുന്ന അധഃമ സ്ഥിതിയിലേക്ക് തിരിച്ചു പോകരുത്. നിന്റെ ശിരസു ആരാണെന്നും ആരുടെ ശരീരത്തിന്റെ അവയവമാണു നീയെന്നും ഓർമിക്കുക അന്ധകാരത്തിന്റെ ശക്തിയിൽ നിന്നും നീ മോചിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ദൈവത്തിന്റെ പ്രകാശത്തിലേക്ക് നീ ആനയിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമിക്കുക". ഇതില്‍ തന്നെ ക്രൈസ്തവ വിശ്വാസി എന്ന് പറയുന്നത് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണെന്ന്‍ നാം നമ്മുടെ മക്കൾക്കു പറഞ്ഞു കൊടുക്കണം. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അല്ലയോ ക്രൈസ്തവ നിങ്ങളുടെ മഹത്വം എന്താണെന്നു തിരിച്ചറിയുകയെന്ന് നമ്മോടു ചോദിക്കുന്നത്. ഇത് മറ്റു മതവിശ്വാസികളെ കുറച്ചു കാണിക്കാൻ വേണ്ടിയല്ല. മറിച്ച് ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറപ്പെട്ട നാം അവന്റെ മഹത്വം അറിഞ്ഞു ജീവിക്കണം. ആ മഹത്വം നമ്മുടെ മക്കളെ പറഞ്ഞു പഠിപ്പിക്കണം. എങ്കിൽ മാത്രമേ ഒരു ക്രൈസ്തവ വിശ്വാസിയെ വിവാഹം കഴിക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ മക്കൾക്കു മനസിലാകുകയുള്ളു. നിരവധി മതസ്ഥാപകരും ലോകനേതാക്കളും ഈ ലോകത്തിലേക്കു വന്നുകൊണ്ട് മനുഷ്യരെ പ്രകാശത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു, "ഞാൻ ലോകത്തിന്റെ പ്രകാശമാണ്". കാരണം അവിടുന്ന് ദൈവമാണ്. നിരവധി ലോക നേതാക്കന്മാർ ഈ ലോകത്തിലേക്ക് കടന്നു വന്നുകൊണ്ടു മനുഷ്യനെ സത്യത്തിന്റെ വഴിയേ നയിക്കാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു "ഞാനാണ് വഴിയും സത്യവും ജീവനും". കാരണം അവിടുന്ന് ദൈവമാണ്. നേതാക്കന്മാര്‍ ഈ ലോകത്തിലേക്ക് കടന്നു വന്ന കൊണ്ട് ഈ ഭൂമിയിൽ സന്തോഷകരമായിട്ടു ജീവിക്കാൻ ഈ ഭൂമിയിൽ ആയുസ്സു വർധിപ്പിക്കാനും ഉള്ള കാര്യങ്ങള്‍ ഉപദേശിച്ചു. എന്നാൽ യേശു ഈ ലോകത്തിലേക്ക് കടന്നു വന്നുകൊണ്ടു പറഞ്ഞു, "എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും". ഇപ്രകാരം പറയുവാൻ അവിടുത്തേക്ക് മാത്രമേ കഴിയൂ. കാരണം അവിടുന്ന് ദൈവമാണ്. ഈ ഒരു വിചിന്തനം നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടിയിരിക്കുന്നു. ഇന്ന് ലോകത്തിൽ നമുക്ക് നിരവധി മഹാന്മാക്കളുടെ കല്ലറകൾ കാണാൻ സാധിക്കും. മനുഷ്യനെ നന്മയിലേക്ക് നയിച്ച അവരുടെ കല്ലറ മനോഹരമായി അലങ്കരിച്ചുവെച്ചിട്ടുണ്ട് .ഇന്ന് ലോകത്തിൽ ഒരേയൊരു കല്ലറ മാത്രമേ ശ്യൂനമായി അവശേഷിച്ചിട്ടുള്ളൂ, അത് യേശു ക്രിസ്തുവിന്റെ കല്ലറയാണ്. കാരണം അവിടുന്ന് മാത്രമാണ് മരണത്തെ പരാജയപ്പെടുത്തികൊണ്ടു ഉത്ഥാനം ചെയ്തത്. കാരണം അവിടുന്ന് ദൈവമാണ്. ഇത്തരത്തില്‍ യേശു ഏകരക്ഷകനാണെന്ന് തിരിച്ചറിയുവാനും നമ്മുക്ക് ലഭിച്ചിരിക്കുന്ന ആ മഹത്തായ തെരെഞ്ഞെടുപ്പിലെ സ്ഥാനം മനസിലാക്കുവാനും അത് മക്കള്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം. അപ്പോള്‍ മാത്രമേ ദൈവ രാജ്യത്തിലേക്കു നമ്മുക്കു ലഭിച്ചിരിക്കുന്ന വിളി പൂർണ്ണമാകുകയുള്ളു.
Image: /content_image/Mirror/Mirror-2020-03-04-13:06:09.jpg
Keywords:

12568
Category: 18
Sub Category:
Heading: കർണാടകയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിക്ക് നേരെ ആക്രമണം
Content: മാണ്ഡ്യ: മതപരിവർത്തനമെന്ന് വ്യാജ ആരോപണം ഉന്നയിച്ച് കർണാടകയിലെ മാണ്ഡ്യയിൽ കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിക്ക് നേരെ ആക്രമണം. കോതമംഗലം ആസ്ഥാനമായുള്ള മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ മാണ്ഡ്യയിലെ സാൻജോ ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളിലും സൂക്ഷിക്കാറുള്ള ബൈബിൾ, കുരിശ് രൂപങ്ങൾ, മറ്റ് ആത്മീയ പുസ്തകങ്ങൾ തുടങ്ങിയവ ബലമായി കൈക്കലാക്കി പ്രദർശിപ്പിച്ചാണ് അക്രമകാരികൾ മതപരിവര്‍ത്തന ആരോപണമുന്നയിച്ചു ആക്രമണം നടത്തിയത്. ഏകദേശം മുപ്പതോളം അക്രമകാരികൾ പി.ആർ.ഒ.യുടെ മുറിയിലേക്ക് ഇരച്ചു കയറുകയും, അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയുമായിരിന്നുവെന്ന് സന്യാസിനി സമൂഹം അറിയിച്ചു. സംഭവം നടക്കുന്ന കൃത്യ സമയത്ത് പ്രാദേശിക ചാനലുകാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവര്‍ എത്തിയിരിന്നുവെന്നത് വിഷയത്തിലെ ഗൂഡാലോചന വ്യക്തമാക്കുകയാണ്. ഗൂഡാലോചന വ്യക്തമാക്കുന്ന മറ്റ് തെളിവുകളും ഹോസ്പിറ്റല്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രോഗം ഇല്ലാതിരുന്നിട്ടും ഒരാൾ ആശുപത്രിയിൽ നിർബന്ധപൂർവം കഴിഞ്ഞ ദിവസം അഡ്മിറ്റ് ആയെന്നും പിറ്റേന്ന് ഡിസ്ചാർജ് വാങ്ങി തിരിച്ചു പോയി ആളുകളുമായെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്നും അധികൃതർ പറയുന്നു. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അവസാന ഉദാഹരണമായാണ് മാണ്ഡ്യ സംഭവം വിലയിരുത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-05-02:53:33.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

12569
Category: 18
Sub Category:
Heading: ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ധം: ബംഗളൂരുവില്‍ ക്രിസ്തു രൂപവും കുരിശുകളും അധികാരികള്‍ പൊളിച്ചുമാറ്റി
Content: ബംഗളൂരു: തീവ്രഹിന്ദുത്വസംഘടനകളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ യേശുവിന്റെ രൂപവും പതിനാലോളം കുരിശുകളും അധികാരികള്‍ പൊളിച്ചുമാറ്റി. ബംഗളൂരു നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ദേവനഹള്ളി താലൂക്കില്‍പെട്ട ദൊഡ്ഡസാഗരഹള്ളി വില്ലേജിലെ മഹിമ ബെട്ടയില്‍ സ്ഥിതി ചെയ്യുന്ന 20 വര്‍ഷം പഴക്കമുള്ള 12 അടി ഉയരമുള്ള യേശുവിന്റെ രൂപവും കല്‍ കുരിശുകളുമാണ് രൂപമാണ് അധികാരികള്‍ തകര്‍ത്തത്. ക്രൈസ്തവവിശ്വാസികള്‍ക്ക് ആരാധനയ്ക്കും സെമിത്തേരിക്കുമായി കര്‍ണാടക സര്‍ക്കാര്‍ സൗജന്യമായി വിട്ടുനല്‍കിയതാണ് നാലരയേക്കര്‍ സ്ഥലത്താണ് ഇത് നീലനിന്നിരിന്നത്. ബംഗളൂരു അതിരൂപതയിലെ കത്തോലിക്ക വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ നോമ്പുകാലത്ത് കുരിശിന്റെ വഴി തുടങ്ങിയ പ്രാര്‍ത്ഥനകളും ഇവിടെ നടത്തിയിരുന്നു. എന്നാല്‍, പ്രദേശവാസികളെ വൈദികര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഗ്രാമത്തിലെ ക്രൈസ്തവര്‍ക്കെതിരേ തീവ്രഹിന്ദുത്വസംഘടനകളായ ബജ്‌റംഗ്ദളിന്റെയും ഹിന്ദുരക്ഷാ വേദിക്കിന്റെയും പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. നിയമവിരുദ്ധമായാണ് ആരാധനാലയം നിര്‍മിച്ചിരിക്കുന്നതെന്നും യേശുവിന്റെ രൂപം പൊളിച്ചുമാറ്റണമെന്നുമാവശ്യപ്പെട്ട് ഇവര്‍ പ്രതിഷേധപ്രകടനവും നടത്തി. തുടര്‍ന്നാണ് അധികാരികള്‍ പ്രതിമയും കുരിശുകളും മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കിയത്. എന്നാല്‍, സെമിത്തേരിയും പ്രാര്‍ത്ഥനാ കേന്ദ്രവും ഉള്‍പ്പെടുന്ന സെന്റ് ജോസഫ് ദേവാലയ നേതൃത്വം ഹിന്ദുത്വസംഘടനകളുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ആറുവര്‍ഷം മുമ്പ് അന്നത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിവന്നിരുന്നതെന്ന് മലയാളി വൈദികന്‍ ഫാ. മാത്യു കൊട്ടയില്‍ പറഞ്ഞു. ജനങ്ങളെ മതപരിവര്‍ത്തനം ചെയ്തുവെന്ന് പറയുന്നത് ശരിയല്ല. പ്രദേശവാസികള്‍ എല്ലായ്‌പ്പോഴും ഞങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഞങ്ങളുടെ മതകാര്യങ്ങളില്‍ ഒരിക്കലും ഇടപെടാറില്ല. അതുകൊണ്ടുതന്നെ പ്രതിഷേധക്കാര്‍ ഈ സ്ഥലത്തിന് പുറത്തുനിന്നുള്ളവരാണെന്നാണ് കരുതുന്നത്. രൂപവും കുരിശുകളും പൊളിച്ചുമാറ്റുമ്പോള്‍ തങ്ങളെ അവിടേക്ക് പോവാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വര്‍ഷങ്ങളായി തങ്ങള്‍ പടുത്തുയര്‍ത്തിയതെല്ലാം അവര്‍ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ആരുമായും തങ്ങള്‍ക്ക് ഏറ്റുമുട്ടാല്‍ താല്‍പര്യമില്ല. അതുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. പൊളിച്ചുമാറ്റലിന് നേതൃത്വം നല്‍കിയ ദേവനഹള്ളി തഹസില്‍ദാര്‍ അജിത് കുമാര്‍ റായിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഫാ. മാത്യു കോട്ടയില്‍ കൂട്ടിച്ചേര്‍ത്തു. പ്രതിമയും കുരിശുകളും തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടിയാണെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F1r7YbeJM6e0tcIp08lbHp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-05-03:46:15.jpg
Keywords: ഹിന്ദുത്വ