Contents

Displaying 12281-12290 of 25152 results.
Content: 12600
Category: 1
Sub Category:
Heading: വിശുദ്ധിയിലേക്കുള്ള വിളിയുമായി ഫിലാഡൽഫിയയില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ്
Content: ഫിലാഡൽഫിയ: സഭ വിവിധ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ക്രിസ്തുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാന്‍ ഫിലാഡൽഫിയയില്‍ അടുത്ത മാസം സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ കർദ്ദിനാൾ റെയ്മണ്ട് ലിയോ ബുർക്കും, ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാൻഡുമടക്കം നിരവധി പ്രമുഖർ പങ്കെടുക്കും. 'യു ആർ കോൾഡ് ടു ഹോളിനസ്' എന്ന് പേരിട്ടിരിക്കുന്ന കോൺഫറൻസ് സംഘടിപ്പിക്കുന്നത് കാത്തലിക് യുണൈറ്റഡ് ഫോർ ദി ഫെയ്ത്ത് സംഘടനയുടെ ജോസഫ് ന്യൂമാൻ ചാപ്റ്ററാണ്. എല്ലാ ക്രൈസ്തവരുടെയും വിശുദ്ധിയിലേക്കുള്ള വിളിയെപ്പറ്റിയായിരിക്കും കർദ്ദിനാൾ ബുർക്ക് കോൺഫറൻസിൽ പ്രസംഗിക്കുക. ഫിലാഡൽഫിയ കത്തീഡ്രലിനുളളിൽ നടക്കുന്ന കോൺഫറൻസിന്റെ ഭാഗമായി ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന, മരിയൻ റാലി തുടങ്ങിയവയും നടക്കും. ഫാത്തിമ മാതാവിന്റെ രൂപത്തില്‍, കിരീടമണിയിക്കുന്ന ചടങ്ങും ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. ഈ അസാധാരണ സമയങ്ങളിൽ, കത്തോലിക്കാ വിശ്വാസികൾക്ക് പ്രചോദനം നൽകുവാനാണ് തങ്ങൾ ഇപ്രകാരമുള്ള ഒരു പ്രമേയം തെരഞ്ഞെടുത്തതെന്ന് സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രൽ ബസിലിക്കയുടെ, റെക്ടറായ ഫാ. ഡെന്നിസ് ഗിൽ പറഞ്ഞു. ആശങ്കകളിലൂടെയും, നിരവധി പ്രതിസന്ധികളുടെയുമാണ് സഭ ഇപ്പോൾ കടന്നുപോകുന്നതെന്നും, ക്രിസ്തുവുമായുളള ബന്ധം ഊട്ടിയുറപ്പിക്കുക മാത്രമാണ് പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിത്യജീവന് അർഹരാകാൻ വേണ്ടി എല്ലാ ക്രൈസ്തവ വിശ്വാസികളും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നതിനാൽ ഏകകണ്ഠമായി വിശുദ്ധിയെ പറ്റിയുള്ള പ്രമേയം തന്നെ തെരഞ്ഞെടുക്കാൻ കോൺഫറൻസിന്റെ കമ്മറ്റി തീരുമാനിക്കുകയായിരുന്നുവെന്ന്, കോൺഫറൻസിന്റെ സംഘാടകയായ ആനി വിൽസൺ പറഞ്ഞു. കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും വലിയ മുന്നണിപ്പോരാളികൾ ഒരാളായാണ് കർദ്ദിനാൾ ബുർക്ക് അറിയപ്പെടുന്നത്. നേരത്തെ അദ്ദേഹം വത്തിക്കാൻ സുപ്രീംകോടതിയുടെ തലവനായിരുന്നു. ഭ്രൂണഹത്യ, സ്വവർഗ്ഗ ലൈംഗികത തുടങ്ങിയ തിന്മകളെ പരസ്യമായി ശക്തിയുക്തം എതിർക്കുന്ന ബിഷപ്പാണ് ടൈലർ രൂപതയുടെ മെത്രാനായ ബിഷപ്പ് സ്ട്രിക്ക്ലാൻഡ്.
Image: /content_image/News/News-2020-03-08-01:46:52.jpg
Keywords: റെയ്മണ്ട്
Content: 12601
Category: 18
Sub Category:
Heading: വൈദിക വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു
Content: ആലുവ: ആലുവ കർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥി ബ്രദർ ഓസ്റ്റിൻ ഷാജി (24) പെരിയാറിൽ മുങ്ങി മരിച്ചു. ഇന്ന് (മാർച്ച് 8) വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്.പോലീസിൻ്റെ സാന്നിധ്യത്തിൻ മൃതദേഹം കണ്ടെത്തി ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം സ്വന്തം നാടായ മാവേലിക്കരയിലേക്ക് കൊണ്ടു പോകും. കൊല്ലം രൂപതയിലെ വലിയ പെരുമ്പുഴ (മാവേലിക്കര) ഇടവകയിൽ സംസ്കാരം നടത്തും. കണ്ണംപള്ളിൽ ഷാജി അഗസ്റ്റിൻ- ജെമ്മ ദമ്പതികളുടെ ഏകമകനാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-08-16:25:09.jpg
Keywords: വൈദിക
Content: 12602
Category: 19
Sub Category:
Heading: ഈ വൈദികരെ സൂക്ഷിക്കുക..! ഇവർ നിങ്ങളെ വഴിതെറ്റിക്കും
Content: വൈദികർ അവരുടെ ദൈവവിളിയുടെ മഹത്വം അറിഞ്ഞു ജീവിക്കണം. അതിന് അവർക്ക് സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അവർ എന്തിനു വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യണം. അല്ലെങ്കിൽ അവരുടെ വാക്കുകൾ നിരീശ്വരവാദികളുടെ വായിലെ അപ്പക്കഷണങ്ങളായി മാറും എന്നതിന് തെളിവാണ് സോഷ്യൽമീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ച രണ്ടു പോസ്റ്റുകൾ. കരിസ്മാറ്റിക് ശുശ്രൂഷകളിൽ സംഭവിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും വെറും തട്ടിപ്പാണെന്നും, പരിശുദ്ധാത്മാവിന്റെ വരങ്ങൾ വെറും അഭിനയമാണെന്നും, ആറാം പ്രമാണ ലംഘനം പാപമാണെന്നു പഠിപ്പിക്കരുതെന്നും വാദിക്കുന്ന ഇക്കൂട്ടർ ആരുടെ കൈയിലെ ഉപകരണങ്ങളാണ് എന്ന സത്യം വിശ്വാസികൾ തിരിച്ചറിയണം. രണ്ടു വിദ്യാർത്ഥികൾ അവരുടെ പരീക്ഷകളിൽ വർഷങ്ങളായി പരാജയം ഏറ്റുവാങ്ങുന്നു. അവസാനം എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവർ യേശുക്രിസ്തുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നു. അവിടുന്ന് അവർക്ക് ഉന്നത വിജയം നൽകുന്നു. ഇത് അവർ കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ഇത് കണ്ടിട്ട് ഒരു വൈദികനു സഹിക്കുന്നില്ല. അദ്ദേഹം ഉടനെ യുക്തിവാദവുമായി രംഗത്തെത്തുന്നു. ഈ സാക്ഷ്യം കുട്ടികളെ "പഠിക്കുക" എന്ന ഉത്തരവാദിത്വത്തിൽ നിന്നും പിന്നോട്ട് നയിക്കും എന്നതാണ് അദ്ദേഹത്തിന്റെ വാദം. മറ്റൊരു വൈദികന്റെ പോസ്റ്റ് പറയുന്നത് കരിസ്മാറ്റിക് ധ്യാനങ്ങൾ വെറും തട്ടിപ്പാണെന്നാണ്. ധ്യാനകേന്ദ്രങ്ങൾ പരസ്യങ്ങൾ നൽകി ആളെകൂട്ടുകയാണെത്രെ. ദർശനവരങ്ങൾ വെറും അഭിനയമാണെത്രെ. ധ്യാനസമയത്ത് ദൈവത്തെ സ്തുതിക്കുന്നതിനെ പരിഹസിക്കുന്ന ഈ വൈദികൻ, കോളേജിൽ പഠിക്കുന്ന കുട്ടികളെ ജീവിത വിശുദ്ധിയെക്കുറിച്ചു പഠിപ്പിക്കാൻ പാടില്ലന്ന് വാദിക്കുന്നു. അപ്രകാരം പഠിപ്പിച്ചാൽ അവർ മാതാപിതാക്കന്മാരെ തെറ്റായ കണ്ണുകൾ കൊണ്ടു കാണുമെത്രേ? യുക്തിവാദികളും കരിസ്മാറ്റിക് വിരോധികളുമായ ഇത്തരം വൈദികർ വിശ്വസികളുടെ ആത്മീയ ജീവിതത്തിൽ വിതക്കുന്ന മാരകമായ വിഷവിത്തുകൾ നാം കണ്ടില്ലന്നു നടിക്കരുത്. ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സഭാനേതൃത്വം തയ്യാറാകണം. #{black->none->b->അത്ഭുതങ്ങൾ ആരുടെയാണ് ഉറക്കം കെടുത്തുന്നത്? ‍}# രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങി രോഗികളെ സൗഖ്യപ്പെടുത്തി, നമുക്കായി മരിച്ചുയര്‍ത്ത യേശുക്രിസ്തു ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു തെളിവാണ് നമുക്കിടയില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും. എന്നാൽ ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കുമ്പോൾ അത് ആര്‍ക്കാണ് അസ്വസ്ഥത ഉളവാക്കുന്നത്? അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്? ഇന്ന് മറ്റ് അനേകം മതങ്ങളിൽ കാണുന്നതുപോലെ ദൈവ വിശ്വാസത്തെ ഒരു സങ്കൽപമായും വെറും ആശയമായും മാത്രം കാണുന്ന തലത്തിലേക്ക് ക്രൈസ്തവ വിശ്വാസത്തെ തരംതാഴ്താൻ പിശാച് ശ്രമിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഇതിന് പിശാച് ഒരുക്കുന്ന ഒരു തന്ത്രമാണ് യേശുനാമത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെ മറച്ചുവയ്ക്കുകയും അത് വെറും തട്ടിപ്പാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുക. അതിന് പിശാച് ചിലപ്പോൾ വൈദികരെപ്പോലും ഉപകരണമാക്കും. ഇത്തരം വൈദികരെ സൂക്ഷിക്കുക. ഇക്കൂട്ടരെ നിയന്ത്രിക്കാൻ സഭാനേതൃത്വം തയ്യാറാകണം. ബൈബിളില്‍ ഉല്‍പത്തി മുതല്‍ വെളിപാട് വരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എവിടെയൊക്കെ ദൈവത്തെ ആരാധിക്കാന്‍ ദൈവജനം ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിന്‍റെ ആധിപത്യങ്ങള്‍ തകരുകയും സാത്താന്‍ ബന്ധിച്ചിട്ടിരിക്കുന്നവര്‍ അലറി വിളിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഈ അടുത്ത നാളുകളിലായി ദൈവവചനം ശ്രവിക്കുവാനും ദൈവത്തെ ആരാധിക്കാനുമായി ജനലക്ഷങ്ങള്‍ ജാതി മതഭേദമന്യേ ബൈബിള്‍ കണ്‍വെന്‍ഷനുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അത് ചിലരുടെ ഉറക്കം കെടുത്തുകയും, ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ അലറി വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇക്കൂട്ടരെ നയിക്കുന്ന ആത്മാക്കള്‍ ഏതാണെന്ന് വിശ്വാസികൾ തിരിച്ചറിയണം. #{black->none->b->കരിസ്മാറ്റിക് നവീകരണം എന്നാലെന്ത്? ‍}# "കരിസ്മാറ്റിക്" എന്ന വിശേഷണപദത്തിന്‍റെ മൂലം ഗ്രീക്ക് ഭാഷയിലെ "കരിസ്മ" (Charisma) എന്ന നാമപദമാണ്‌. സമ്മാനങ്ങള്‍, ദാനങ്ങള്‍, പ്രത്യേക കഴിവുകള്‍ എന്നൊക്കയാണ് ബഹുവചനത്തില്‍ അതിനര്‍ത്ഥം. അതിനാൽ കരിസ്മാറ്റിക് ദൈവശാസ്ത്രത്തില്‍ "പരിശുദ്ധാരൂപിയുടെ ആത്മീയ ദാനങ്ങള്‍" എന്ന അര്‍ത്ഥത്തിലാണ് ആ പദം ഉപയോഗിക്കപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ, അഥവാ കരിസ്മാറ്റിക് ദാനങ്ങള്‍ (Service gifts - Gratiae gratis datae. ഉദാഹരണമായി, പ്രവചനം, ഭാഷാവരം, രോഗശാന്തിവരം മുതലായവ.) 1 കോറി 12:4-11, 28-31; റോമാ12:6-8; എഫേ 4:8,11-16) ഉപയോഗിച്ചു ആഴമായ ക്രൈസ്തവ വിശ്വാസത്തിലേക്ക് ജനങ്ങളെ നയിക്കുന്ന ശുശ്രൂഷയാണ് കരിസ്മാറ്റിക് നവീകരണം. തിരുസഭയിൽ കരിസ്മാറ്റിക് നവീകരണം ഒരു യാഥാർത്ഥ്യമാണെന്ന് മാർപാപ്പമാർ അംഗീകരിച്ചിട്ടുള്ളതും തിരുസഭയുടെ ഉണർവ്വിന് ഇത് സഹായകമാകുമെന്ന് അവർ പ്രസ്താവിച്ചിട്ടുള്ളതുമാണ്. ലക്ഷക്കണക്കിന് വിശ്വാസികൾ ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ചുകൂടുന്ന കണ്‍വൻഷനുകളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും കൈകൾ ഉയർത്തി സ്തുതിക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുന്ന മേൽപറഞ്ഞ വൈദികൻ, നമ്മുടെ ഫ്രാൻസിസ് മാർപാപ്പ 2014 ജൂണ്‍ 1ന് റോമൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ 50000-ൽ അധികം ആളുകൾ പങ്കെടുത്ത കരിസ്മാറ്റിക് കണ്‍വൻഷനിൽ പങ്കെടുത്ത്‌, 'Praise and Worship' സമയത്ത് സ്റ്റേജിൽ മുട്ടുകുത്തുകയും, അവരുടെ 'ഭാഷാ വരത്തിലെ' പ്രാർത്ഥനകൾ അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തത് അറിഞ്ഞിരുന്നോ? #{black->none->b->കരിസ്മാറ്റിക് നവീകരണം കേരളസഭക്കു നൽകിയ സംഭാവനകൾ ‍}# കരിസ്മാറ്റിക് നവീകരണത്തിലൂടെ കേരളസഭ ഉണരുകയും അതിന്റെ ഫലങ്ങൾ സഭയിലൂടെ അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വൈദികർ തന്നെ ഇതിനെ തകർക്കാൻ ശ്രമിക്കുന്നത് വിശ്വാസിസമൂഹം വളരെ ഗൗരവത്തോടെ നോക്കിക്കാണേണ്ടതാണ്. കരിസ്മാറ്റിക് പ്രസ്ഥാനത്തെ വിമർശിക്കാൻ വേണ്ടിമാത്രം ഓരോ പ്രഭാതത്തിലും ഉണരുന്ന വൈദികർ അടക്കമുള്ള എല്ലാവരും, കരിസ്മാറ്റിക് നവീകരണം കേരളസഭക്കു നൽകിയ ചില സംഭാവനകൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. 1. വിശ്വാസികളിൽ വലിയൊരു വിഭാഗം ആളുകൾ ഞായറാഴ്ച്ച കുർബാനകളിൽ വചനസന്ദേശം കഴിയുന്നതുവരെ ദേവാലയത്തിനു പുറത്തു കാത്തുനിൽക്കുകയും, അതിനുശേഷം മാത്രം വിശുദ്ധബലിയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന ഒരു പഴയകാലം കേരളസഭയ്ക്ക് ഉണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായതിനു കാരണം കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ അനേകർ കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത്. 2. പരിശുദ്ധാത്മാവ് എന്നത് വേദപാഠപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച വിശ്വാസികൾക്ക് അത് ദൈവം തന്നെയാണെന്നും, നാം പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാർത്ഥിക്കണമെന്നും ഉള്ള ആഴമായ ബോധ്യം ലഭിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. 3. റേഷൻ കാർഡുകൾ പോലുള്ള ചില രേഖകൾ സൂക്ഷിച്ചുവക്കുന്ന ഒരു പുസ്തകമായി ബൈബിളിനെ കണ്ടിരുന്നവർ, അതു ജീവിക്കുന്ന ദൈവത്തിന്റെ വചനമാണെന്നും അത് ഭക്തിയോടും വിശ്വാസത്തോടും കൂടെ പഠിക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. 4. ക്രിസ്തുവിലുള്ള വിശ്വാസം എന്നത് മറ്റേതൊരു മതവിശ്വാസവും പോലെ ഒരു ''ആശയമായി" കണ്ടിരുന്ന ഒരു സമൂഹം അത് സത്യദൈവത്തിലുള്ള വിശ്വാസമാണെന്നും, യേശുക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമായിരുന്നു. 5. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മന്ത്രവാദത്തെക്കുറിച്ചും ഒന്നാം പ്രമാണ ലംഘനത്തെക്കുറിച്ചും ചിന്തിച്ചിരുന്ന ഒരു സമൂഹം ബൈബിളിലെ സത്യദൈവത്തെ തിരിച്ചറിയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തതിന്റെ പിന്നിൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു. 6. അന്യമതസ്ഥരോട് ക്രിസ്തുവിനെക്കുറിച്ചു പറയുക എന്ന ക്രൈസ്തവന്റെ പ്രഥമമായ വിളി വൈദികർ പോലും മറന്നുതുടങ്ങിയ ഒരു കാലത്തു അനേകം അക്രൈസ്തവർ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. 7. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അഗതിമന്ദിരങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവയ്ക്ക് തുടക്കം കുറിച്ചവർക്ക്‌ പ്രചോദനമായത് കരിസ്മാറ്റിക് ധ്യാനങ്ങളായിരുന്നു എന്നത് അവരുടെ അനുഭവസാക്ഷ്യങ്ങൾ തന്നെ വെളിപ്പെടുത്തുന്നു. 8. ക്രൈസ്തവ മാധ്യമരംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാവുകയും, അതിലൂടെ ഇന്ന് ലോകം മുഴുവനുമുള്ള അനേകംപേർ ക്രൈസ്തവവിശ്വാസത്തിൽ അനുദിനം ശക്തിപ്രാപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലുള്ള ചാലകശക്തിയും, അവയുടെ ആരംഭത്തിനുള്ള കാരണവും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു. 9. ദൈവവിശ്വാസം എന്നത് വിരസമായി കരുതുകയും പാപത്തിന്റെ അഴുക്കുചാലിൽ വീണുപോവുകയും ചെയ്ത അനേകം യുവാക്കൾ ക്രിസ്തു നൽകുന്ന നിത്യമായ ആനന്ദം തിരിച്ചറിഞ്ഞ് വിശുദ്ധമായ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. 10. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാജീവിതത്തിന്റെ കേന്ദ്രം ഇടവകയാണെന്നു അനേകർ തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. അതിലൂടെ ഇടവകകൾ ആത്മീയമായും ഭൗതികമായും വളരുകയും ചെയ്തു എന്ന സത്യവും നാം വിസ്മരിച്ചുകൂടാ. ഇപ്രകാരം പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ഉപയോഗിച്ചുള്ള ആത്മീയ ശുശ്രൂഷയിലൂടെ ലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നു. എന്നാൽ അതിനെ കുറ്റം പറയുന്ന വൈദികർ വിശ്വാസികളെ ക്രിസ്തുവിൽനിന്നും അകറ്റുന്നു എന്നു മാത്രമല്ല പരിശുധാത്മാവിനെതിരെ പാപം ചെയ്യുകയും ചെയ്യുന്നു. ഇപ്രകാരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ ഇറക്കുന്നവരും അവ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരും"... പരിശുദ്ധാത്മാവിന് എതിരായി ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല" എന്ന ക്രിസ്തുവിന്റെ വചനം ഓർമ്മിക്കട്ടെ.
Image: /content_image/News/News-2020-03-09-02:49:01.jpg
Keywords: കരിസ്മാ
Content: 12603
Category: 19
Sub Category:
Heading: ഈ വൈദികരെ സൂക്ഷിക്കുക..! ഇവർ നിങ്ങളെ വഴിതെറ്റിക്കും
Content: വൈദികർ അവരുടെ ദൈവവിളിയുടെ മഹത്വം അറിഞ്ഞു ജീവിക്കണം. അതിന് അവർക്ക് സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അവർ എന്തിനു വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യണം. അല്ലെങ്കിൽ അവരുടെ വാക്കുകൾ നിരീശ്വരവാദികളുടെ വായിലെ അപ്പക്കഷണങ്ങളായി മാറും എന്നതിന് തെളിവാണ് സോഷ്യൽമീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ച രണ്ടു പോസ്റ്റുകൾ. കരിസ്മാറ്റിക് ശുശ്രൂഷകളിൽ സംഭവിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും വെറും തട്ടിപ്പാണെന്നും, പരിശുദ്ധാത്മാവിന്റെ വരങ്ങൾ വെറും അഭിനയമാണെന്നും, ആറാം പ്രമാണ ലംഘനം പാപമാണെന്നു പഠിപ്പിക്കരുതെന്നും വാദിക്കുന്ന ഇക്കൂട്ടർ ആരുടെ കൈയിലെ ഉപകരണങ്ങളാണ് എന്ന സത്യം വിശ്വാസികൾ തിരിച്ചറിയണം. രണ്ടു വിദ്യാർത്ഥികൾ അവരുടെ പരീക്ഷകളിൽ വർഷങ്ങളായി പരാജയം ഏറ്റുവാങ്ങുന്നു. അവസാനം എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട അവർ യേശുക്രിസ്തുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നു. അവിടുന്ന് അവർക്ക് ഉന്നത വിജയം നൽകുന്നു. ഇത് അവർ കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ഇത് കണ്ടിട്ട് ഒരു വൈദികനു സഹിക്കുന്നില്ല. അദ്ദേഹം ഉടനെ യുക്തിവാദവുമായി രംഗത്തെത്തുന്നു. ഈ സാക്ഷ്യം കുട്ടികളെ "പഠിക്കുക" എന്ന ഉത്തരവാദിത്വത്തിൽ നിന്നും പിന്നോട്ട് നയിക്കും എന്നതാണ് അദ്ദേഹത്തിന്റെ വാദം. മറ്റൊരു വൈദികന്റെ പോസ്റ്റ് പറയുന്നത് കരിസ്മാറ്റിക് ധ്യാനങ്ങൾ വെറും തട്ടിപ്പാണെന്നാണ്. ധ്യാനകേന്ദ്രങ്ങൾ പരസ്യങ്ങൾ നൽകി ആളെകൂട്ടുകയാണെത്രെ. ദർശനവരങ്ങൾ വെറും അഭിനയമാണെത്രെ. ധ്യാനസമയത്ത് ദൈവത്തെ സ്തുതിക്കുന്നതിനെ പരിഹസിക്കുന്ന ഈ വൈദികൻ, കോളേജിൽ പഠിക്കുന്ന കുട്ടികളെ ജീവിത വിശുദ്ധിയെക്കുറിച്ചു പഠിപ്പിക്കാൻ പാടില്ലന്ന് വാദിക്കുന്നു. അപ്രകാരം പഠിപ്പിച്ചാൽ അവർ മാതാപിതാക്കന്മാരെ തെറ്റായ കണ്ണുകൾ കൊണ്ടു കാണുമെത്രേ? യുക്തിവാദികളും കരിസ്മാറ്റിക് വിരോധികളുമായ ഇത്തരം വൈദികർ വിശ്വസികളുടെ ആത്മീയ ജീവിതത്തിൽ വിതക്കുന്ന മാരകമായ വിഷവിത്തുകൾ നാം കണ്ടില്ലന്നു നടിക്കരുത്. ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സഭാനേതൃത്വം തയ്യാറാകണം. #{black->none->b->അത്ഭുതങ്ങൾ ആരുടെയാണ് ഉറക്കം കെടുത്തുന്നത്? ‍}# രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങി രോഗികളെ സൗഖ്യപ്പെടുത്തി, നമുക്കായി മരിച്ചുയര്‍ത്ത യേശുക്രിസ്തു ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു തെളിവാണ് നമുക്കിടയില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും. എന്നാൽ ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കുമ്പോൾ അത് ആര്‍ക്കാണ് അസ്വസ്ഥത ഉളവാക്കുന്നത്? അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്? ഇന്ന് മറ്റ് അനേകം മതങ്ങളിൽ കാണുന്നതുപോലെ ദൈവ വിശ്വാസത്തെ ഒരു സങ്കൽപമായും വെറും ആശയമായും മാത്രം കാണുന്ന തലത്തിലേക്ക് ക്രൈസ്തവ വിശ്വാസത്തെ തരംതാഴ്താൻ പിശാച് ശ്രമിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ഇതിന് പിശാച് ഒരുക്കുന്ന ഒരു തന്ത്രമാണ് യേശുനാമത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെ മറച്ചുവയ്ക്കുകയും അത് വെറും തട്ടിപ്പാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുക. അതിന് പിശാച് ചിലപ്പോൾ വൈദികരെപ്പോലും ഉപകരണമാക്കും. ഇത്തരം വൈദികരെ സൂക്ഷിക്കുക. ഇക്കൂട്ടരെ നിയന്ത്രിക്കാൻ സഭാനേതൃത്വം തയ്യാറാകണം. #{blue->none->b->You May Like:‍}# {{യേശു നാമത്തില്‍ സംഭവിച്ച അത്ഭുതത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ലോക പ്രശസ്ത ഡോക്ടര്‍-> http://www.pravachakasabdam.com/index.php/site/news/7235 }} ബൈബിളില്‍ ഉല്‍പത്തി മുതല്‍ വെളിപാട് വരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എവിടെയൊക്കെ ദൈവത്തെ ആരാധിക്കാന്‍ ദൈവജനം ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിന്‍റെ ആധിപത്യങ്ങള്‍ തകരുകയും സാത്താന്‍ ബന്ധിച്ചിട്ടിരിക്കുന്നവര്‍ അലറി വിളിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഈ അടുത്ത നാളുകളിലായി ദൈവവചനം ശ്രവിക്കുവാനും ദൈവത്തെ ആരാധിക്കാനുമായി ജനലക്ഷങ്ങള്‍ ജാതി മതഭേദമന്യേ ബൈബിള്‍ കണ്‍വെന്‍ഷനുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അത് ചിലരുടെ ഉറക്കം കെടുത്തുകയും, ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ അലറി വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇക്കൂട്ടരെ നയിക്കുന്ന ആത്മാക്കള്‍ ഏതാണെന്ന് വിശ്വാസികൾ തിരിച്ചറിയണം. #{black->none->b->കരിസ്മാറ്റിക് നവീകരണം എന്നാലെന്ത്? ‍}# "കരിസ്മാറ്റിക്" എന്ന വിശേഷണപദത്തിന്‍റെ മൂലം ഗ്രീക്ക് ഭാഷയിലെ "കരിസ്മ" (Charisma) എന്ന നാമപദമാണ്‌. സമ്മാനങ്ങള്‍, ദാനങ്ങള്‍, പ്രത്യേക കഴിവുകള്‍ എന്നൊക്കയാണ് ബഹുവചനത്തില്‍ അതിനര്‍ത്ഥം. അതിനാൽ കരിസ്മാറ്റിക് ദൈവശാസ്ത്രത്തില്‍ "പരിശുദ്ധാരൂപിയുടെ ആത്മീയ ദാനങ്ങള്‍" എന്ന അര്‍ത്ഥത്തിലാണ് ആ പദം ഉപയോഗിക്കപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ, അഥവാ കരിസ്മാറ്റിക് ദാനങ്ങള്‍ (Service gifts - Gratiae gratis datae. ഉദാഹരണമായി, പ്രവചനം, ഭാഷാവരം, രോഗശാന്തിവരം മുതലായവ.) 1 കോറി 12:4-11, 28-31; റോമാ 12:6-8; എഫേ 4:8,11-16) ഉപയോഗിച്ചു ആഴമായ ക്രൈസ്തവ വിശ്വാസത്തിലേക്ക് ജനങ്ങളെ നയിക്കുന്ന ശുശ്രൂഷയാണ് കരിസ്മാറ്റിക് നവീകരണം. തിരുസഭയിൽ കരിസ്മാറ്റിക് നവീകരണം ഒരു യാഥാർത്ഥ്യമാണെന്ന് മാർപാപ്പമാർ അംഗീകരിച്ചിട്ടുള്ളതും തിരുസഭയുടെ ഉണർവ്വിന് ഇത് സഹായകമാകുമെന്ന് അവർ പ്രസ്താവിച്ചിട്ടുള്ളതുമാണ്. ലക്ഷക്കണക്കിന് വിശ്വാസികൾ ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ചുകൂടുന്ന കണ്‍വൻഷനുകളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും കൈകൾ ഉയർത്തി സ്തുതിക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുന്ന മേൽപറഞ്ഞ വൈദികൻ, നമ്മുടെ ഫ്രാൻസിസ് മാർപാപ്പ 2014 ജൂണ്‍ 1ന് റോമൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ 50000-ൽ അധികം ആളുകൾ പങ്കെടുത്ത കരിസ്മാറ്റിക് കണ്‍വൻഷനിൽ പങ്കെടുത്ത്‌, 'Praise and Worship' സമയത്ത് സ്റ്റേജിൽ മുട്ടുകുത്തുകയും, അവരുടെ 'ഭാഷാ വരത്തിലെ' പ്രാർത്ഥനകൾ അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തത് അറിഞ്ഞിരുന്നോ? #{black->none->b->കരിസ്മാറ്റിക് നവീകരണം കേരളസഭക്കു നൽകിയ സംഭാവനകൾ ‍}# കരിസ്മാറ്റിക് നവീകരണത്തിലൂടെ കേരളസഭ ഉണരുകയും അതിന്റെ ഫലങ്ങൾ സഭയിലൂടെ അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വൈദികർ തന്നെ ഇതിനെ തകർക്കാൻ ശ്രമിക്കുന്നത് വിശ്വാസിസമൂഹം വളരെ ഗൗരവത്തോടെ നോക്കിക്കാണേണ്ടതാണ്. കരിസ്മാറ്റിക് പ്രസ്ഥാനത്തെ വിമർശിക്കാൻ വേണ്ടിമാത്രം ഓരോ പ്രഭാതത്തിലും ഉണരുന്ന വൈദികർ അടക്കമുള്ള എല്ലാവരും, കരിസ്മാറ്റിക് നവീകരണം കേരളസഭക്കു നൽകിയ ചില സംഭാവനകൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. 1. വിശ്വാസികളിൽ വലിയൊരു വിഭാഗം ആളുകൾ ഞായറാഴ്ച്ച കുർബാനകളിൽ വചനസന്ദേശം കഴിയുന്നതുവരെ ദേവാലയത്തിനു പുറത്തു കാത്തുനിൽക്കുകയും, അതിനുശേഷം മാത്രം വിശുദ്ധബലിയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന ഒരു പഴയകാലം കേരളസഭയ്ക്ക് ഉണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായതിനു കാരണം കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ അനേകർ കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത്. 2. പരിശുദ്ധാത്മാവ് എന്നത് വേദപാഠപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച വിശ്വാസികൾക്ക് അത് ദൈവം തന്നെയാണെന്നും, നാം പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാർത്ഥിക്കണമെന്നും ഉള്ള ആഴമായ ബോധ്യം ലഭിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. 3. റേഷൻ കാർഡുകൾ പോലുള്ള ചില രേഖകൾ സൂക്ഷിച്ചുവക്കുന്ന ഒരു പുസ്തകമായി ബൈബിളിനെ കണ്ടിരുന്നവർ, അതു ജീവിക്കുന്ന ദൈവത്തിന്റെ വചനമാണെന്നും അത് ഭക്തിയോടും വിശ്വാസത്തോടും കൂടെ പഠിക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. 4. ക്രിസ്തുവിലുള്ള വിശ്വാസം എന്നത് മറ്റേതൊരു മതവിശ്വാസവും പോലെ ഒരു ''ആശയമായി" കണ്ടിരുന്ന ഒരു സമൂഹം അത് സത്യദൈവത്തിലുള്ള വിശ്വാസമാണെന്നും, യേശുക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമായിരുന്നു. 5. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മന്ത്രവാദത്തെക്കുറിച്ചും ഒന്നാം പ്രമാണ ലംഘനത്തെക്കുറിച്ചും ചിന്തിച്ചിരുന്ന ഒരു സമൂഹം ബൈബിളിലെ സത്യദൈവത്തെ തിരിച്ചറിയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തതിന്റെ പിന്നിൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു. 6. അന്യമതസ്ഥരോട് ക്രിസ്തുവിനെക്കുറിച്ചു പറയുക എന്ന ക്രൈസ്തവന്റെ പ്രഥമമായ വിളി വൈദികർ പോലും മറന്നുതുടങ്ങിയ ഒരു കാലത്തു അനേകം അക്രൈസ്തവർ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. 7. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അഗതിമന്ദിരങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവയ്ക്ക് തുടക്കം കുറിച്ചവർക്ക്‌ പ്രചോദനമായത് കരിസ്മാറ്റിക് ധ്യാനങ്ങളായിരുന്നു എന്നത് അവരുടെ അനുഭവസാക്ഷ്യങ്ങൾ തന്നെ വെളിപ്പെടുത്തുന്നു. 8. ക്രൈസ്തവ മാധ്യമരംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാവുകയും, അതിലൂടെ ഇന്ന് ലോകം മുഴുവനുമുള്ള അനേകംപേർ ക്രൈസ്തവവിശ്വാസത്തിൽ അനുദിനം ശക്തിപ്രാപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലുള്ള ചാലകശക്തിയും, അവയുടെ ആരംഭത്തിനുള്ള കാരണവും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു. 9. ദൈവവിശ്വാസം എന്നത് വിരസമായി കരുതുകയും പാപത്തിന്റെ അഴുക്കുചാലിൽ വീണുപോവുകയും ചെയ്ത അനേകം യുവാക്കൾ ക്രിസ്തു നൽകുന്ന നിത്യമായ ആനന്ദം തിരിച്ചറിഞ്ഞ് വിശുദ്ധമായ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. 10. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാജീവിതത്തിന്റെ കേന്ദ്രം ഇടവകയാണെന്നു അനേകർ തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. അതിലൂടെ ഇടവകകൾ ആത്മീയമായും ഭൗതികമായും വളരുകയും ചെയ്തു എന്ന സത്യവും നാം വിസ്മരിച്ചുകൂടാ. #{blue->none->b->You May Like:‍}# {{കർത്താവിന്റെ സൗഖ്യത്തിന് മതമില്ല: തളര്‍ന്ന ഹൈന്ദവ യുവതിക്ക് യേശു നാമത്തില്‍ അത്ഭുത സൗഖ്യം‍-> http://www.pravachakasabdam.com/index.php/site/news/9860 }} ഇപ്രകാരം പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ഉപയോഗിച്ചുള്ള ആത്മീയ ശുശ്രൂഷയിലൂടെ ലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നു. എന്നാൽ അതിനെ കുറ്റം പറയുന്ന വൈദികർ വിശ്വാസികളെ ക്രിസ്തുവിൽനിന്നും അകറ്റുന്നു എന്നു മാത്രമല്ല പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുകയും ചെയ്യുന്നു. ഇപ്രകാരം കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ ഇറക്കുന്നവരും അവ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരും"... പരിശുദ്ധാത്മാവിന് എതിരായി ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല" എന്ന ക്രിസ്തുവിന്റെ വചനം ഓർമ്മിക്കട്ടെ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-03-09-02:56:14.jpg
Keywords: കരിസ്മാ, നാമത്തി
Content: 12604
Category: 18
Sub Category:
Heading: മലങ്കര സഭ കത്തോലിക്ക സഭ പുനരൈക്യ നവതി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 18 മുതല്‍
Content: മാവേലിക്കര: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ 1930 സെപ്റ്റംബര്‍ 20ന് മലങ്കര സഭ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതിന്റെ നവതി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ മാവേലിക്കര പുന്നമൂട് മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും. സഭാതല ആലോചനായോഗം അമലഗിരി ബിഷപ്‌സ് ഹൗസില്‍നടന്നു. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ദര്‍ശനങ്ങളെ ആസ്പദമാക്കി വര്‍ധിത അഭിമാനത്തോടും അതുല്യമായ വിനയത്തോടും ആയിരിക്കണം നവതി ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്നു കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനു നവതിയുടെ ലോഗോ കൈമാറി പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വിളംബരറാലി, മതസൗഹാര്‍ദ സമ്മേളനം, എക്യൂമെനിക്കല്‍ സമ്മേളനം, കര്‍ഷക സമ്മേളനം, വൈദിക സന്യസ്ത സമ്മേളനം, മാതൃസംഗമം, യുവജന സമ്മേളനം, കുട്ടികളുടെ സംഗമം, അല്മായ സംഗമം, മാര്‍ ഈവാനിയോസ് പഠന ശിബിരം,നവതി സമാപന സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കുമെന്നു മാവേലിക്കര ബിഷപ്പ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് യോഗത്തില്‍ അറിയിച്ചു.
Image: /content_image/India/India-2020-03-09-05:07:09.jpg
Keywords: ഈവാനി
Content: 12605
Category: 18
Sub Category:
Heading: കൊറോണ: ദൈവീക ഇടപെടലിനായി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് റാഫേല്‍ തട്ടില്‍
Content: ഷംഷാബാദ്: കൊറോണ വൈറസിനെ ചെറുക്കാൻ ശക്തമായ പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഷംഷാബാദ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റാഫേൽ തട്ടിൽ സർക്കുലർ പുറപ്പെടുവിച്ചു. വൈറസ് പകരാതിരിക്കാൻ മാനുഷികമായിട്ടുള്ള ശ്രമങ്ങൾ നടത്തുന്നതോടൊപ്പം ജീവൻ നൽകിയ ദൈവത്തിന്റെ ഇടപെടലിനായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസിനെ മനുഷ്യന് നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തത് ദൈവത്തിലേക്ക് തിരിയാനും, ദൈവീക പദ്ധതി മനസ്സിലാക്കാനുമുള്ള ഒരു അവസരമായി കാണണമെന്നു അദ്ദേഹം സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. വിവിധ സർക്കാരുകൾ നൽകുന്ന മുന്നറിയിപ്പുകൾ അനുസരിക്കാനും ബിഷപ്പ് വിശ്വാസി സമൂഹത്തിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഭീതിയുടെ ഒരു അന്തരീക്ഷം നിലനിൽക്കുന്നതിനാൽ, സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ഒരു ഉദാഹരണമായി മാറാൻ കത്തോലിക്ക വിശ്വാസികൾക്ക് സാധിക്കണം. കൊറോണ നിയന്ത്രണ വിധേയമാകുന്നതിനും രോഗബാധിതര്‍ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരുന്നതിനും നമ്മുടെ പ്രാർത്ഥനകളും ത്യാഗ പ്രവര്‍ത്തികളും സമര്‍പ്പിക്കാം. "എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍നിന്ന്‌ എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന്‌ എന്നെ രക്‌ഷിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 59 : 1), മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക്‌ ഉറപ്പേകുന്നു (സങ്കീര്‍ത്തനങ്ങള്‍ 23 : 4) തുടങ്ങിയെ സങ്കീര്‍ത്തനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള ലഘു പ്രാര്‍ത്ഥനയോടെയാണ് സര്‍ക്കുലര്‍ സമാപിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-09-05:35:17.jpg
Keywords: കൊറോണ, തട്ടി
Content: 12606
Category: 1
Sub Category:
Heading: റോമില്‍ ഏപ്രില്‍ മൂന്നു വരെയുള്ള പൊതു വിശുദ്ധ കുര്‍ബാനയര്‍പ്പണം ഒഴിവാക്കി
Content: റോം, ഇറ്റലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റോം രൂപതയിലെ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം ഏപ്രില്‍ 3 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റോം രൂപതയുടെ വികാര്‍ ജനറല്‍. മതപരമായ പൊതു ചടങ്ങുകള്‍ റദ്ദാക്കണമെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അനേകര്‍ ഒരുമിച്ചു കൂടുന്ന വിശുദ്ധ കുര്‍ബാന റദ്ദാക്കുവാന്‍ റോമും നിര്‍ബന്ധിതരായത്. പൊതു സമൂഹത്തോടുള്ള ഉത്തരവാദിത്തം റോമന്‍ സഭ മനസ്സിലാക്കുന്നുവെന്നും, പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള സംരക്ഷണത്തിനു കടുത്ത നടപടികള്‍ ആവശ്യമാണെന്ന് തോന്നിയതിനെ തുടര്‍ന്ന്‍ ഏപ്രില്‍ 3 വരെ ആരാധനാപരമായ ചടങ്ങുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസ് ഇക്കഴിഞ്ഞ ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കൊറോണ ഭീതിയെത്തുടര്‍ന്ന്‍ ഇറ്റാലിയന്‍ മെത്രാന്‍ സമിതി കൈകൊണ്ടിരിക്കുന്ന കര്‍മ്മപരിപാടിയുടെ ഭാഗമായിട്ടാണ് റോം അതിരൂപതയുടെ ഈ പ്രസ്താവന. ഇതിനുപുറമേ മാര്‍ച്ച് 11ന് (ബുധനാഴ്ച) കൊറോണ ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും, അന്നേ ദിവസം തന്നെ ടിവിയിലൂടെയുള്ള പ്രത്യേക കുര്‍ബാന കാണുവാനും റോമിലെ വിശ്വാസികളോട് സഭാനേതൃത്വം ആഹ്വാനം ചെയ്തു. ഉപവാസത്തിനു പുറമേ ഉദാരമായി സംഭാവനകള്‍ ചെയ്യുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസികളുടെ സംഭാവനകള്‍ വഴി ലഭിക്കുന്ന തുക ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടി ഉപയോഗിക്കുവാനാണ് രൂപത പദ്ധതിയിട്ടിരിക്കുന്നത്. വത്തിക്കാനില്‍ താമസിക്കുന്ന വൈദികര്‍ക്ക് സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാവുന്നതാണെന്നും, അള്‍ത്താരക്ക് മുന്നില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് തടസ്സമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രത്യേക സാഹചര്യത്തില്‍ പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് വിശുദ്ധ കുര്‍ബാന റദ്ദാക്കിയിരിക്കുന്നതെന്നു ഇറ്റാലിയന്‍ മെത്രാന്‍ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ പാപ്പയുടെ ഔദ്യോഗിക വസതിയായ കാസാ സാന്താ മരിയയില്‍ നിന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ ദിവസംതോറുമുള്ള സ്വകാര്യ കുര്‍ബാനകള്‍ വത്തിക്കാന്‍ ന്യൂസിലൂടേയും, യുടൂബിലൂടേയും തത്സമയ സംപ്രേഷണം നടത്തുന്നതായിരിക്കുമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്റെ ഡയറക്ടറായ മാറ്റിയോ ബ്രൂണി അറിയിച്ചു. നേരത്തെ വത്തിക്കാന്‍ സിറ്റിയില്‍ ഒരാള്‍ക്ക് രോഗബാധയുള്ള കാര്യം സ്ഥിരീകരിച്ചിരിന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട അഞ്ചു പേര്‍ കര്‍ശന നിരീക്ഷണത്തിലാണെന്നു വത്തിക്കാന്‍ പ്രസ് ഓഫീസ് വെളിപ്പെടുത്തി. ഇന്നലെ നടത്തിയ ത്രികാലജപ പ്രാര്‍ത്ഥനക്കിടയില്‍ കൊറോണ ബാധിതര്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-09-07:05:14.jpg
Keywords: കൊറോ
Content: 12607
Category: 1
Sub Category:
Heading: സെഹിയോന്‍ യു‌കെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ റദ്ദാക്കി: ലൈവ് സ്ട്രീമിംഗ് ഒരുക്കും
Content: കൊറോണയെ തുടര്‍ന്നു ജനസുരക്ഷ ലക്ഷ്യമാക്കിയുള്ള ഗവണ്‍മെന്‍റിന്റെയും സഭാനേതൃത്വത്തിന്റെയും നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സെഹിയോന്‍ യു‌കെ മാര്‍ച്ച് 14നു നടത്താനിരിന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ റദ്ദാക്കി. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ സെന്‍ററില്‍ നടത്തുവാനിരിന്ന കണ്‍വെന്‍ഷന്‍ റദ്ദാക്കിയ വിവരം ഫാ. ഷൈജു നടുവത്താണിയാണ് അറിയിച്ചത്. അതേസമയം സ്വകാര്യ സ്ഥലത്തു നടത്തുന്ന കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ ലഭ്യമാക്കും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ നടക്കുന്ന ലൈവ് സ്ട്രീമിംഗില്‍ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സൌഖ്യ ശുശ്രൂഷ എന്നിവ ഉള്‍പ്പെടുത്തും. തത്സമയ സംപ്രേക്ഷണത്തില്‍ ഭാഗഭാക്കാകുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്നും സെഹിയോന്‍ യു‌കെ‌ അറിയിച്ചു. ➤ {{ യൂട്യൂബ് ലൈവ് സ്ട്രീമിംഗിന് ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.sehionuk.org/second-saturday-live-streams/ }} ➤ {{ ഫേസ്ബുക്ക് വഴിയുള്ള ലൈവ് സ്ട്രീമിംഗിന് ഇവിടെ ക്ലിക്ക് ചെയ്യുക -> https://facebook.com/sehionuk }}
Image: /content_image/News/News-2020-03-09-08:32:45.jpg
Keywords: രണ്ടാം ശനി
Content: 12608
Category: 13
Sub Category:
Heading: ദിവ്യകാരുണ്യ ആശീര്‍വ്വാദം വിമാനത്തില്‍ നിന്ന്: ലെബനീസ് വൈദികന്റെ ചിത്രം വൈറല്‍
Content: ബെയ്റൂട്ട്: കൊറോണ വൈറസ് ഭീതി വിതക്കുന്ന സാഹചര്യത്തില്‍ വിമാനത്തില്‍ നിന്ന് ദിവ്യകാരുണ്യ ആശീര്‍വ്വാദം നല്‍കി ദേശത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് ലെബനീസ് വൈദികന്‍. ഷിയ മുസ്ലിം കുടുംബത്തില്‍ ജനിച്ച് പിന്നീട് കത്തോലിക്ക വിശ്വാസത്തെ പുല്‍കിയ ഫാ. മജ്ധി അല്ലാവി എന്ന വൈദികന്‍ വിമാനത്തില്‍ നിന്ന് ദിവ്യകാരുണ്യം കൊണ്ട് ദേശത്തെ ആശീര്‍വ്വദിക്കുന്ന ചിത്രം പ്രമുഖ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ‌എഫ്‌പിയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ പുരാധിവസിപ്പിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്ന 'ബോണ്‍ഹെര്‍ ഡു സിയെല്‍' എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് മാരോണൈറ്റ് വൈദികനായ ഫാ. മജ്ധി അല്ലാവി. അതേസമയം നിലവില്‍ മുപ്പത്തിരണ്ടോളം കൊറോണ കേസുകളാണ് ലെബനോനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-09-09:05:56.jpg
Keywords: ദിവ്യകാരുണ്യ
Content: 12609
Category: 1
Sub Category:
Heading: സിനഡുകളുടെ അധികാര പരിധിയെപ്പറ്റി ചർച്ച ചെയ്യാൻ ആഗോള മെത്രാൻ സിനഡ് 2022ൽ
Content: റോം: സിനഡുകളുടെ അധികാര പരിധിയേയും, പ്രവർത്തന രീതിയേയും പറ്റി ചർച്ച ചെയ്യാനായി വത്തിക്കാന്‍ പുതിയ സിനഡ് പ്രഖ്യാപിച്ചു. 2022 ഒക്ടോബർ മാസത്തിൽ നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന മെത്രാൻമാരുടെ സാധാരണ സിനഡ് സമ്മേളനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. 'സിനഡൽ സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കെടുക്കൽ, ദൗത്യം' എന്നതായിരിക്കും സിനഡിന്റെ പ്രമേയ വിഷയം. സിനഡിന്റെ അധികാരപരിധി എന്ന വിഷയം ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക ദൌത്യത്തില്‍ തുടർച്ചയായ പല വേദികളിൽ ചർച്ചയ്ക്ക് വന്നിരുന്നു. 2018ൽ നടന്ന യുവജന സിനഡിലും പ്രസ്തുത വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു. "ക്രിസ്തുവിന്റെ ശരീരത്തിലെ കൂട്ടായ്മയിലും, ദൈവജനത്തിന്റെ മിഷൻ യാത്രയിലും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം" എന്നതാണ് സിനഡാലിറ്റിക്ക് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ നൽകുന്ന നിർവചനം. ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന വിളിയിൽ ഊന്നി, ബിഷപ്പുമാരും, വൈദികരും, അൽമായരും പരിശുദ്ധാത്മാവിന്റെ സഹായത്താൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങളെയാണ് സിനഡാലിറ്റി എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. സിനഡാലിറ്റി ആയിരിക്കും ഭാവിയിലെ സഭയുടെ താക്കോലെന്ന്, വിശ്വാസ തിരുസംഘത്തിന്റെ ഭാഗമായുള്ള ദൈവശാസ്ത്ര കമ്മീഷനോട് നവംബർ മാസം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. മാർപാപ്പയ്ക്ക് കൃത്യമായ വിവരങ്ങൾ കൈമാറാൻ വേണ്ടി, മെത്രാന്മാർ ദൈവശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ചും സഭയിലെ അജപാലനപരമായ കാര്യങ്ങളെ കുറിച്ചും നടത്തുന്ന ചർച്ചകളെയാണ് സിനഡ് എന്ന് വിളിക്കുന്നത്. 1965-ല്‍ പോൾ ആറാമൻ മാർപാപ്പയാണ് മാര്‍പാപ്പയും ആഗോളതലത്തിലുള്ള മെത്രാന്‍മാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുവാന്‍ മെത്രാന്മാരുടെ സിനഡ് ആരംഭിച്ചത്. മൂന്നു തരത്തിലുള്ള സിനഡുകളാണുള്ളത്. സാധാരണ സിനഡ് സമ്മേളനം നടക്കുന്നത് മൂന്ന് വർഷം കൂടുമ്പോഴാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് നിയമിക്കുന്ന പ്രതിനിധികൾ വോട്ടിനിട്ടാണ് സാധാരണ സിനഡിന്റെ പ്രമേയ വിഷയം നിശ്ചയിക്കുന്നത്. ഇതുവരെ പതിനഞ്ചോളം സാധാരണ സിനഡ് സമ്മേളനങ്ങൾ നടന്നിട്ടുണ്ട്. സാധാരണ സിനഡ് കൂടാതെ അസാധാരണ സിനഡും, പ്രത്യേക സിനഡുമുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GLvvg4mq2NB9uKKFlUu2ZG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-09-10:13:33.jpg
Keywords: സിനഡ, വത്തി