Contents

Displaying 12291-12300 of 25152 results.
Content: 12610
Category: 18
Sub Category:
Heading: 'ക്രൈസ്തവ സംഭാവനകളെ തമസ്ക്കരിക്കുന്ന പ്രവണത ജാഗ്രതയോടെ കാണണം'
Content: ചങ്ങനാശ്ശേരി: ക്രൈസ്തവ സംഭാവനകളെ തമസ്ക്കരിക്കുന്ന പ്രവണതകൾ വളരുന്നത് ജാഗ്രതയോടെ കാണണമെന്ന് ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസിന്റെ നൂറ്റിരണ്ടാം വാർഷിക സമ്മേളനം വെരൂർ സെന്റ്‌ ജോസഫ് പാരിഷ് ഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിഥിലീകരണ വാസനകൾ സൃഷ്ടിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും സമൂഹത്തിലെ അധാർമ്മികതകൾക്കു എതിരെ ക്രൈസ്തവ സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. സമുദായിക ബോധത്തോടെ പ്രവർത്തിക്കുമ്പോൾ ജാതീയ-വർഗ്ഗീയ ചേരിതിരിവുകൾക്ക് സ്ഥാനമില്ലെന്നും ഇതരസമുദായങ്ങൾക്ക് ദോഷകരമായ പ്രവർത്തനങ്ങൾ പാടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതിരൂപതാ പ്രസിഡൻറ് വർഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. എം.ജി. സർവ്വകലാശാല മുൻ ചാൻസിലർ ഡോ. ജാൻസി ജെയിംസ് സമുദായ സംഗമവും വനിതാ ദിനാചരണവും ഉദ്‌ഘാടനം ചെയ്തു.
Image: /content_image/India/India-2020-03-09-10:21:16.jpg
Keywords: ക്രൈസ്തവ
Content: 12611
Category: 1
Sub Category:
Heading: ധാര്‍മ്മിക മൂല്യങ്ങള്‍ തള്ളികളഞ്ഞു കൊണ്ടുള്ള യു‌എന്‍ റിപ്പോര്‍ട്ടിന് വത്തിക്കാന്റെ കടുത്ത വിമര്‍ശനം
Content: ജെനീവ: ഗര്‍ഭഛിദ്രം, എല്‍ജിബിറ്റി, ജെന്‍ഡര്‍ ഐഡിയോളജി തുടങ്ങിയവയെ പിന്തുണയ്ക്കുന്ന തരത്തില്‍ മതധാര്‍മ്മിക നിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിന് കടുത്ത വിമര്‍ശനവുമായി വത്തിക്കാന്‍. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം, ജെന്‍ഡര്‍ ഐഡിയോളജി തുടങ്ങിയ വിഷയങ്ങളിലെ ധാര്‍മ്മികതയെ തള്ളികളഞ്ഞു കൊണ്ട് യു‌എന്‍ മതവിശ്വാസ സ്വാതന്ത്ര്യത്തിന്റെ പ്രത്യേക റിപ്പോര്‍ട്ടറായ അഹ്മദ് ഷഹീദാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇതിനെ അപലപിച്ച ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍ സ്ഥിര നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍ക്കോവിച്ച് അന്താരാഷ്ട്ര സംഘടന തലങ്ങളില്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് വത്തിക്കാന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ലോകമെങ്ങുമായി ദശലക്ഷകണക്കിന് ആളുകള്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും അതിനു പകരം നിരവധി ആളുകളുടെ മതപരവും, സാംസ്കാരികവുമായി മൂല്യങ്ങളെ പങ്കുവെക്കുവാനോ, പ്രതിഫലിപ്പിക്കുവാനോ തയ്യാറാകാത്ത മനുഷ്യസമൂഹമെന്ന ആശയവുമായി മുന്നോട്ട് പോവുകയാണെന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച ജെനീവയില്‍ വെച്ച് നടന്ന മനുഷ്യാവകാശ സമിതിയുടെ 43-മത് യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു. സ്വവര്‍ഗ്ഗാനുരാഗത്തിനും, ഭ്രൂണഹത്യക്കും വിലക്കേര്‍പ്പെടുത്തിയിട്ടുള്ള കത്തോലിക്ക രാജ്യങ്ങളെ യു‌എന്‍ റിപ്പോര്‍ട്ട് അധിക്ഷേപിക്കുന്നുണ്ട്. ഇതിനെയും വത്തിക്കാന്‍ വിമര്‍ശിച്ചു. സ്ത്രീയും-പുരുഷനും തമ്മിലുള്ള ജൈവശാസ്ത്രപരമായ വ്യത്യാസങ്ങളെ നിരാകരിക്കുന്ന ജെന്‍ഡര്‍ തിയറിയെ വത്തിക്കാന്റെ കത്തോലിക്ക വിദ്യാഭ്യാസ തിരുസംഘം കഴിഞ്ഞ വര്‍ഷം തള്ളിക്കളഞ്ഞിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GLvvg4mq2NB9uKKFlUu2ZG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-09-14:00:23.jpg
Keywords: യു‌എന്‍‌, ഐക്യരാ
Content: 12612
Category: 18
Sub Category:
Heading: പത്തനംതിട്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ മാറ്റിവെച്ചു
Content: പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 13 മുതൽ 16 വരെ അണക്കര മരിയൻ ധ്യാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പത്തനംതിട്ട ബൈബിള്‍ കണ്‍വെന്‍ഷന്‍ മാറ്റിവെച്ചതായി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് അറിയിച്ചു. കണ്‍വെന്‍ഷനും പൊതു സമ്മേളനങ്ങളും റദ്ദാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കണ്‍വെന്‍ഷന്‍ മാറ്റിവെച്ചത്.
Image: /content_image/India/India-2020-03-10-01:23:04.jpg
Keywords: ഡൊമിനി
Content: 12613
Category: 10
Sub Category:
Heading: കൊറോണയ്ക്കെതിരെ ദിവ്യകാരുണ്യ ആരാധനയുമായി മ്യാൻമര്‍ സഭ
Content: യങ്കോൺ: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ദൈവിക ഇടപെടൽ യാചിച്ച് ദിവ്യകാരുണ്യ ആരാധനയുമായി മ്യാൻമറിലെ സഭ. യങ്കോൺ അതിരൂപതയുടെ ആർച്ച് ബിഷപ്പും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് (എഫ്‌എ‌ബി‌സി) അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് ബോയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വൈകുന്നേരം അഞ്ചുമണി വരെ ദിവ്യകാരുണ്യ ആരാധന നടത്തിയത്. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണവും, അതുമൂലം മരിച്ചവരുടെ എണ്ണവും ലോകവ്യാപകമായി ദിനംപ്രതി വർദ്ധിച്ചു വരികയാണെന്നും അതുമൂലം ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. മരിച്ചവർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയും തങ്ങൾ പ്രാർത്ഥിക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പിനെ പ്രതിനിധീകരിച്ച് സഹായമെത്രാന്‍ മോൺസിഞ്ഞോർ സോ യോ ഹാൻ പറഞ്ഞു. പ്രാർത്ഥന ആഹ്വാനങ്ങൾ നടത്തിയും, രോഗബാധിതർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പൂർണ്ണ പിന്തുണ അറിയിച്ചുമാണ് മ്യാൻമറിലെ സഭ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത്. മ്യാൻമറിൽ കൊറോണ വ്യാപിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയ്ക്ക് ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനത്തോടനുബന്ധിച്ചുള്ള മരിയൻ ആഘോഷങ്ങൾ സഭാനേതൃത്വം റദ്ദാക്കിയിരുന്നു. 1902 മുതൽ അതിരൂപതയിലെ ന്യായുൻഗ്ലബിൻ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എല്ലാവർഷവും നടന്നുവന്നിരുന്ന ആഘോഷങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് വിശ്വാസികളായിരുന്നു ഓരോ വർഷവും ഇവിടെ എത്തിച്ചേർന്നിരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-10-01:58:23.jpg
Keywords: ദിവ്യകാരുണ്യ
Content: 12614
Category: 24
Sub Category:
Heading: പാഠം വലുത്, കൊറോണ വന്നത് നല്ലതാണ്..!
Content: നല്ല കാറ്റും മഴയും വന്നാലേ, ഉറപ്പുള്ള പാറമേൽ അടിസ്ഥാനമിട്ട ഭവനം ഏതെന്നു അറിയൂ. വഴിയേ പോകുന്ന ഏതെങ്കിലും കീടങ്ങൾ മോങ്ങിയാൽ യാത്രയിലതു വരെ കൈ പിടിച്ച അപ്പനെ മറന്നു കാണുന്ന വഴിയേ ഓടുന്നവർക്കുള്ളതല്ല സ്വർഗ്ഗരാജ്യം. ആറടി മണ്ണിൽ എല്ലാം തീരുന്നു എന്ന് കരുതുന്നവർക്ക് ദൈവവും സ്വർഗവുമൊക്കെ വെറും മായ. പിന്നെ എല്ലാ മതങ്ങളെയും പോലെ മറ്റൊന്ന് എന്ന് ക്രിസ്തുവിശ്വാസത്തെ കാണുന്നവർ കണ്ണിനു തിമിരം ബാധിച്ചവരോ ബുദ്ധിയിൽ അന്ധകാരം ബാധിച്ചവരോ ആയിരിക്കും. മതമേതായാലും മതമില്ലാതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ആശയം കേൾക്കാൻ നല്ല സുഖം. ചരിത്രവും സ്ഥിതിവിവരകണക്കുകളും മുൻവിധികളില്ലാതെ മനസ്സിലാക്കുന്നവർക്കറിയാം ഈ ലോകത്തെ സുന്ദരമാക്കാൻ ക്രിസ്തുവിശ്വാസത്തെക്കാൾ മറ്റൊന്നിനും മറ്റൊരാൾക്കും മറ്റൊരാശയത്തിനും കഴിഞ്ഞിട്ടില്ല എന്ന്. എതിരായി ഉയർത്തി കാട്ടാൻ കുറെ പറഞ്ഞു ശീലിച്ച cliche കഥകളും ഇടറിപ്പോയ കുറെ ജീവിതങ്ങളും ഉണ്ടാകാം. അനിവാര്യമായ ഒരു ഫില്‍റ്ററിംഗ് ഇപ്പോൾ നടക്കുന്നുണ്ട്. സത്യവിശ്വാസത്തിന്റെ മറവിൽ അതിന്റെ മാനം കെടുത്തിയ ചില കളകൾ മാറിപ്പോകേണ്ടത് ആവശ്യമാണ്‌. ഇന്ന് നടക്കുന്നതൊന്നും ക്രിസ്തുവും അവന്റെ സഭയും പ്രതീക്ഷിക്കാത്തതല്ല. അവന്റെ സുനിശ്ചിതമായ രണ്ടാം വരവിനു മുൻപ് സഭ ഒരു വിശ്വാസത്യാഗത്തിലൂടെ കടന്നുപോകും എന്ന് വചനവും സഭാപ്രബോധനങ്ങളും കൃത്യമായി പറയുന്നുണ്ട്. ഇതൊക്കെ അറിയണം എന്നുണ്ടെങ്കിൽ കടമയ്ക്കു വേണ്ടിയല്ലാതെ തുറന്ന മനസ്സോടെ, ലോകത്തിൽ മറ്റെന്തിനേക്കാളുമധികം സ്നേഹത്തോടെ ബൈബിൾ ഒന്ന് തുറന്നു വായിക്കണം. പിന്നെ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലുകളിൽ നല്കപ്പെട്ടിട്ടുള്ള സന്ദേശങ്ങൾ എന്നിവയൊക്കെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. #{red->n->n-> എല്ലാറ്റിലുമുപരി ക്രിസ്തു എന്ന വ്യക്തിയെ സ്നേഹിക്കുക }# അവന്റെ സ്നേഹം അതിന്റെ പരമാവധിയിൽ വെളിപ്പെടുന്ന വി. കുർബാന ഒരുക്കമുള്ള ഒരു ഹൃദയത്തോടെ നല്ല കുമ്പസാരത്തിന് ശേഷം സ്വീകരിക്കുക. സഭയിലെ ഏതെങ്കിലും ഒരു വ്യക്തി, അതെന്റെ അപ്പനോ മാർപാപ്പയോ തന്നെ ആകട്ടെ, തെറ്റിപ്പോയാലും ക്രിസ്തുവിനെ തള്ളി പറഞ്ഞാലും അങ്ങേയറ്റത്തെ തിരസ്കരണമോ കയ്പോ ലഭിച്ചാലും എന്റെ ചങ്കിലെ അവസാന ഇടിപ്പ്‌ വരെ എന്റെ നെഞ്ചിലെ അവസാന ശ്വാസം വരെ എനിക്ക് വിശ്വസിക്കാനും ചേർത്ത് പിടിക്കാനും ഒരു ദൈവമുണ്ട്. ഒരു ദൈവമേയുള്ളു. ആറടി മണ്ണിലഴിഞ്ഞു ചേർന്നില്ലാതാകുന്ന എന്റെ ശരീരത്തിനപ്പുറം എനിക്കൊരു ജീവിതമുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്താണ് തെളിവ്? ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ കെട്ടു കഥകളല്ലേ അവയ്‌ക്കൊക്കെ? തെളിവ്? ഭൂമിക്കപ്പുറം ഒരു പ്രപഞ്ചം ഉണ്ടെന്ന് ആരൊക്കെയോ ശാസ്ത്രമെന്ന പേരിൽ പറഞ്ഞതൊക്കെ വിശ്വസിക്കാൻ എനിക്കവ പോയി നേരിട്ട് കാണണ്ട. ഫിസിക്സും കെമിസ്ട്രിയും അങ്ങനെ പലവിധ ശാസ്ത്രങ്ങൾ പറയുന്ന നൂറ് നൂറ് തത്വങ്ങൾ കണ്ണ് പൂട്ടി വിഴുങ്ങാൻ എനിക്ക് അവയൊന്നും നേരിട്ട് പരീക്ഷിക്കേണ്ട.... ഒരു വൈറസിനു പ്രതിവിധി കണ്ടുപിടിക്കാൻ പെടാപ്പാടു പെടുന്ന ശാസ്ത്രം ചന്ദ്രനിൽ ഫ്ലാറ്റ് വാടകക്ക് കൊടുക്കുമ്പോൾ അത് വാങ്ങാൻ ഇവിടെ ആളുണ്ട്. വേണമെങ്കിൽ അടുത്ത കുടിയേറ്റം അവിടെക്കാക്കാം. ഒന്ന് ശ്രമിച്ചു നോക്ക്..! ഏതായാലും ഒന്നെനിക്കുറപ്പുണ്ട്, മറ്റേതു മതത്തിലും ഉള്ളവരെക്കാളും ദൈവവിശ്വാസം കളവാണെന്ന് പറയുന്നവരെക്കാളും എല്ലാം അധികം ഈ ലോകത്തിന് ഏറ്റവുമധികം നന്മ ചെയ്തിട്ടുള്ളവർ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ആയിരക്കണക്കിന് ജീവിതങ്ങളാണ്. യൂറോപ്പിൽ ദൈവത്തേക്കാളും വിശ്വാസത്തെക്കാളും അധികം Humanism, Secularism എന്നിവക്ക് പ്രാധാന്യം കൊടുത്തത് കൊണ്ടും ദൈവീക നിയമങ്ങൾക്ക് മീതെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ന്യായം പടച്ചുണ്ടാക്കിയ യഥാർത്ഥത്തിൽ പൈശാചികമായ മാനുഷികനിയമങ്ങളെ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിച്ചത് കൊണ്ടും തെറ്റിനെ തെറ്റെന്നു വിളിച്ചു പറയാൻ നട്ടെല്ലുള്ള നേതാക്കന്മാരുടെ എണ്ണം ശുഷ്കിച്ചു പോയതും കൊണ്ടാണ് ഇവിടെ സഭ മെലിഞ്ഞത്. അതിന്റെ ബാക്കി പത്രമാണ് ഈ കേട്ടതൊക്കെ. അതിൽ വലിയ അത്ഭുതമില്ല. എന്നാൽ, ഒന്ന് കേട്ടോളു... #{red->n->n->ആയുസുണ്ടെങ്കിൽ ഈ യൂറോപ്പിൽ വീണ്ടു സഭ ബലപ്പെടുന്നത് കാണാം. അതെങ്ങനെ എന്നായിരിക്കും? }# ഒരാളുടെയും ബാങ്ക് ബാലന്‍സ് കൊണ്ടോ സ്വാധീനം കൊണ്ടോ വാക്ചാതുര്യം കൊണ്ടോ അക്രമമോ നിർബന്ധമോ കൊണ്ടല്ല സഭ ലോകമാകെ പടർന്നതും വളർന്നതും. വെറുതെ ചരിത്രമൊന്നു പഠിച്ചാൽ മതി ഇതൊക്കെ പിടി കിട്ടാൻ. കർത്താവിനെ കല്ലറയിൽ അടച്ചു എല്ലാം തീർന്നു എന്നഹങ്കരിച്ചവർ ഏറെ ഉണ്ടായിട്ടുണ്ട്. അവരൊക്കെ മണ്ണടിഞ്ഞിട്ടും ആരെയും വേദനിപ്പിക്കാതെ എല്ലാവർക്കും നന്മ ചെയ്ത് വേണമെങ്കിൽ ക്രിസ്തുവിനു മരിക്കാൻ പോലും തയ്യാറാകുന്ന പതിനായിരങ്ങൾ ഇന്നുമുണ്ട് എന്നത് തന്നെയല്ലേ ക്രിസ്തു ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവ്. ഒരു പ്രത്യാശയെന്നെ ലഹരി പിടിപ്പിക്കുന്നു...ഒരു സ്വപ്നമെന്റെ അസ്ഥികളെ തീ പിടിപ്പിക്കുന്നു...നോവുള്ളൊരു ഭാരമെന്റെ ചങ്കിലൊരു വിട്ടുമാറാത്ത നിലവിളി കൊരുക്കുന്നു...പരശ്ശതം പുണ്യപുഷ്പങ്ങൾ വിരിഞ്ഞയീ മണ്ണിന്റെ മാറിൽ തിമിർത്തു പെയ്യാനൊരു ഗന്ധകമഴ തലക്കു മീതെ ഉറഞ്ഞു കൂടുന്നതിനിയുമറിയാത്ത പ്രകാശം കെട്ട കണ്ണുകളുള്ള ഒരു ജനതയുടെ മധ്യേ, ഒരു പ്രത്യാശയുടെ സുവിശേഷം എന്റെ തണുത്ത ദിനരാത്രങ്ങളെ തീ പിടിപ്പിക്കുന്നു... ഉവ്വ്, ഒരു ഭാവിയുണ്ട്. യൂറോപ്പിനൊരു ആത്മനിറവിന്റെ ഭാവിയുണ്ട്... സാധ്യതകൾ തീരെയില്ലാത്തതു കൊണ്ടും ജറീക്കോയെ വെല്ലുന്ന പൈശാചിക കോട്ടകൾ ഒട്ടും വിരളമല്ലാത്തതു കൊണ്ടും എന്റെ പ്രതീക്ഷയുടെ കൂടാരത്തിന്റെ അതിരുകൾ വിസ്തൃതമാക്കാൻ എനിക്കൊരു ചങ്കുറപ്പ്... യൂറോപ്പിന്റെ മണ്ണിനെ പുണ്യവല്ലരികൾ വിളയുന്ന വയലായി രൂപാന്തരപ്പെടുത്തുന്ന ആത്മമാരി ഇങ്ങെത്തിപ്പോയി ദൈവത്തിന് മീതെ പ്രതിഷ്ഠിച്ച ഹ്യൂമനിസവും സെക്യൂലറിസവും ഇക്വാലിറ്റേറിയനിസവും ഒക്കെ വിജനമാക്കിയ ദൈവാലയപരിസരങ്ങളെ വീണ്ടും ജനനിബിഡമാക്കുന്ന ഒരു അന്ത്യകാല വെളിപാട് യൂറോപ്പിന്റെ ആകാശങ്ങളിൽ വീശിയടിക്കുക തന്നെ ചെയ്യും. വിശുദ്ധിയുടെ പരിമളം ഇനിയും തങ്ങി നിൽക്കുന്ന യൂറോപ്പ്... അങ്ങനെ നിയോഗത്തിന്റെ അതിരുകളെ ചക്രവാളത്തോളം വളർത്തുന്ന ദൈവപരിപാലനയെ കാണാതിരിക്കുവതെങ്ങനെ ഞാൻ...! ഉവ്വ്, സാധ്യമാണ്. യൂറോപ്പിലൊരു സുവിശേഷ കൊടുങ്കാറ്റു സാധ്യമാണ്..! ("പാഠം ഒന്ന് - കൊറോണാ" എന്ന titile-ൽ നിരീശ്വരവാദികൾ പ്രചരിപ്പിച്ച ലേഖനത്തിനുള്ള മറുപടി)
Image: /content_image/SocialMedia/SocialMedia-2020-03-10-02:37:47.jpg
Keywords: അത്ഭുത
Content: 12615
Category: 1
Sub Category:
Heading: കൊറോണയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ റോമന്‍ സഭയും ഭരണകൂടവും
Content: റോം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ സഭയും ഭരണകൂടവും ഒന്നിച്ച് വൈറസിനെതിരെ പ്രതിരോധിക്കുമെന്ന് വത്തിക്കാന്‍ പ്രസ്‌ ഓഫീസ് മേധാവി മാറ്റിയോ ബ്രൂണി. ഇറ്റാലിയന്‍ അധികാരികള്‍ ആരംഭിച്ച നടപടികളുമായി ഏകോപിപ്പിച്ചാണ് സഭയും പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ മൂന്നു വരെ ഇറ്റലിയില്‍ പരസ്യ വിശുദ്ധ കുര്‍ബാനയര്‍പ്പണവും ഇതര ശുശ്രൂഷകളും നിര്‍ത്തിവെച്ചിട്ടുണ്ട്. വത്തിക്കാനിലെ മ്യൂസിയം അടച്ചിട്ടതും പൊതുപരിപാടികള്‍ റദ്ദാക്കിയതും ഈ നടപടികളുടെ ഭാഗമാണ്. അതേസമയം വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി ദേവാലയങ്ങള്‍ തുറന്നിടുമെന്ന് റോം രൂപതാ കര്‍ദ്ദിനാള്‍ വികാര്‍ ജനറാള്‍ ആഞ്ചലോ ദി ഡോനാട്ടിസ് വ്യക്തമാക്കി. അതേസമയം ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധ പടര്‍ന്ന രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ അധികൃതർ പുറത്തുവിട്ട കണക്കനുസരിച്ച് 366 പേരാണ് ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. ആകെ കൊറോണ ബാധ 9000 ആയെന്ന് ഇറ്റലിയുടെ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. രോഗം പിടിപെടുന്നവരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. വടക്കൻ ഇറ്റലിയിലെ 14 പ്രവിശ്യകളിലായാണ് ഒന്നരക്കോടിയിലേറെ ജനങ്ങളെ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി ജ്യുസേപ്പ് ക്വോന്റേ പ്രതിസന്ധി നേരിടാൻ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യർത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-10-07:43:07.jpg
Keywords: ഇറ്റലി
Content: 12616
Category: 24
Sub Category:
Heading: മതവും ശാസ്ത്രവും കൊറോണയും
Content: ശാസ്ത്രം ജയിച്ചു മതം തോറ്റു എന്ന അർത്ഥത്തിലുള്ള ധാരാളം പോസ്റ്റുകൾ ഈ ദിവസങ്ങളിൽ കാണാൻ ഇടയാക്കുന്നുണ്ട്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ പരിഹസിച്ചുകൊണ്ട് ദൈവത്തിന് ശക്തിയില്ല, വിശ്വാസത്തിനും പ്രാർത്ഥനകൾക്കും അർത്ഥമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്ന യുക്തിവാദ പോസ്റ്റുകളാണിവ.യുക്തിവാദികളോട് രണ്ട് ചോദ്യങ്ങൾ: 1. ശാസ്ത്രം ജയിച്ചിട്ട് കൊറോണയ്ക്ക് മരുന്ന് എവിടെയാണ് ഉള്ളത്? 2. ദൈവ വിശ്വാസത്തെയും ധാർമികതയും മാറ്റിനിർത്തി യുക്തിവാദത്തിൽ മാത്രം അധിഷ്ഠിതമായി രൂപപ്പെടുത്തിയ ശാസ്ത്രത്തിൻ്റെ ദുരന്തഫലമല്ലേ ഇത്? ദൈവത്തിൻ്റെ ശക്തിയിൽ വിശ്വസിക്കുന്നവർ പകർച്ചവ്യാധിയെ ഭയന്ന് ദേവാലയങ്ങൾ അടച്ചിടുന്നത് എന്തുകൊണ്ട്? ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സർവ്വ രോഗങ്ങളും സുഖപ്പെടുത്താൻ കഴിവുള്ള ദൈവം തമ്പുരാൻ തന്നെ രോഗങ്ങൾ പടരാതിരിക്കാൻ വേണ്ട മുൻകരുതലുകളും സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പഴയ നിയമ വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ ഉണ്ട്. ലേവ്യരുടെ പുസ്തകത്തിൽ 13-ആം അധ്യായത്തിലും സമീപ അധ്യായങ്ങളിലും ഇത് വ്യക്തമായി കാണാം. ഒരു വാക്യം മാത്രം താഴെ കൊടുക്കുന്നു. "ഏഴാംദിവസം പുരോഹിതന്‍ അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്‌ഥിതിയില്‍തന്നെ നില്‌ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം" (ലേവ്യര്‍ 13 : 5). ത്വക്ക് രോഗം, കുഷ്ഠരോഗം തുടങ്ങിയ പകർച്ചവ്യാധികളെ കുറിച്ചാണ് ഇതിൽ പ്രധാനമായും പറഞ്ഞിരിക്കുന്നതെങ്കിലും കാലഘട്ടത്തിന് അനുസൃതമായി എല്ലാ പകർച്ചവ്യാധികളുടെ കാര്യത്തിലും വിശ്വാസികൾ ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത് എന്നാതാണ് അതിൻ്റെ ധ്വനി. രോഗങ്ങളെയൊ പകർച്ചവ്യാധികളെയൊ പ്രകൃതിക്ഷോഭങ്ങളെയൊ യുദ്ധങ്ങളെയൊ ഭയന്ന് കത്തോലിക്കാ സഭ ഒരിക്കലും ഒളിച്ചോടുന്നില്ല. ഇവിടെയെല്ലാം സഭയുടെ സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് കുഷ്ഠരോഗിയായി മരിച്ച ഫാ. ഡാമിയനും ഐഎസിൻ്റെ യുദ്ധ മുഖത്ത് പരിക്കേറ്റവരെ ശുശ്രൂഷിച്ച സന്യസ്തരും വൈദികരുമൊക്കെ ഏതാനം ഉദാഹരണങ്ങൾ മാത്രമാണ്. പകർച്ചവ്യാധികൾ പടർന്നു പിടിച്ച അവസരത്തിൽ സ്വജീവൻ ത്യജിച്ച് ശുശ്രൂഷകൾ ചെയ്ത ധാരാളം വിശുദ്ധരും പുണ്യാത്മാക്കളും സഭയിലുണ്ട്. പകർച്ചവ്യാധികളുള്ളവർക്ക് ആത്മീയ ശുശ്രൂഷകൾ ചെയ്യുന്നതിൽ സഭ ഒരു കുറവും വരുത്താറില്ല. കൊറോണ ബാധിച്ചവർക്ക് രോഗീലേപനവും കുമ്പസാരവും വി.കുർബാനയും നൽകുന്നതിനും മരണാനന്തര ശുശ്രൂഷകൾ ചെയ്യുന്നതിനും ഏതൊരു വൈദികനും സ്വജീവൻ പണയം വച്ച് എപ്പോഴും സന്നദ്ധനാണ്. ഇതുവരെ എല്ലാ പകർച്ചവ്യാധികളുടെ ഘട്ടങ്ങളിലും ഇപ്രകാരം തന്നെയാണ് ചെയ്തു പോന്നിട്ടുള്ളത്. ക്രിസ്തീയ പ്രാർത്ഥനകളുടെ ലക്ഷ്യം പലരും കരുതുന്നതു പോലെ അത്ഭുതങ്ങളും രോഗശാന്തികളുമല്ല. ദൈവത്തോടുള്ള ഐക്യവും സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണവ. രോഗശാന്തികൾ ദൈവത്തിൽ നിന്ന് ലഭിക്കുന്ന പല ദാനങ്ങളിൽ ഒന്നുമാത്രമാണ്. അവ ആത്മീയ അന്തരീക്ഷങ്ങളിൽ കൂടുതൽ സംഭവിക്കുന്നു എന്ന് കരുതി സഭ ഒരിക്കലും അവയെ വൈദ്യശാസ്ത്രത്തിനു പകരം വെച്ചിട്ടില്ല. അപ്രകാരം ഒരു ചിന്തയാണ് ഉണ്ടായിരുന്നുവെങ്കിൽ സഭ തന്നെയും ഇത്രയും ആശുപത്രികളും രോഗീ പരിചരണ കേന്ദ്രങ്ങളും നടത്തുകയില്ലായിരുന്നു. ശാസ്ത്രത്തിൻ്റെ പരാജയങ്ങളെയും ദുരുപയോഗങ്ങളെയും മറച്ചു വയ്ക്കാൻ വേണ്ടി മതം പരാജയപ്പെട്ടതിനാൽ ആരാധനാലയങ്ങൾ അടച്ചിടുന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നത് ആളുകളുടെ അവസാന പ്രതീക്ഷകൾ കൂടി തല്ലിക്കെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. മതവും ശാസ്ത്രവും പരസ്പര വൈരുദ്ധ്യങ്ങൾ അല്ല പരസ്പരപൂരകങ്ങളാണ് എന്ന സത്യം മനസ്സിലാക്കണം. യുക്തിയിൽ അധിഷ്ഠിതമായ വിശ്വാസവും വിശ്വാസത്തിലധിഷ്ഠിതമായ യുക്തിയുമാണ് എന്നും ലോകത്തിന് ആവശ്യം.
Image: /content_image/SocialMedia/SocialMedia-2020-03-10-08:14:25.jpg
Keywords: മതം, ശാസ്ത്ര
Content: 12617
Category: 13
Sub Category:
Heading: ഇറാനിലെ രഹസ്യ ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യം പുറംലോകത്തെത്തിച്ച് 'സിഗ്നല്‍'
Content: ടെഹ്‌റാന്‍: ഇറാനിലെ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസ സാക്ഷ്യങ്ങളും, അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെക്കുവാന്‍ അവസരം ഒരുക്കികൊണ്ടുള്ള ക്രിസ്ത്യന്‍ സാറ്റലൈറ്റ് നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിക്കുന്നു. സിഗ്നല്‍ (അടയാളം) എന്ന്‍ പേരു നല്‍കിയ ടെലിവിഷന്‍ സംവാദ പരിപാടി ഇറാനിലെ രഹസ്യ ക്രിസ്ത്യാനികളുടെ അടിച്ചമര്‍ത്തപ്പെട്ട ശബ്ദം പുറത്തെത്തിക്കുകയാണ്. മധ്യപൂര്‍വ്വേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി ഇരുപത്തിയഞ്ചോളം രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാറ്റ്-7 (SAT-7) എന്ന ഗ്ലോബല്‍ ക്രിസ്ത്യന്‍ സാറ്റലൈറ്റ് നെറ്റ്വര്‍ക്കാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ഇറാനില്‍ തങ്ങളുടെ ‘സാറ്റ്-7 പാര്‍സ്’ എന്ന പാഴ്സി ചാനലിലൂടെ ന്യൂസ് ടോക്ക് ഷോ സംപ്രേഷണം ചെയ്യുന്നത്. ഓരോ ആഴ്ചയിലും 90 മിനിറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരിപാടി ഇറാനിലും, മധ്യപൂര്‍വ്വേഷ്യയിലേയും നിരവധി ആളുകളാണ് സ്വന്തം ഭവനങ്ങളിലിരുന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇറാനിലെ രഹസ്യ ക്രിസ്ത്യാനികളുടെ അടിച്ചമര്‍ത്തപ്പെട്ട ശബ്ദം പുറംലോകത്തെത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ടെലിവിഷന്‍ പരിപാടിയാണ് ‘സിഗ്നല്‍’. മതപീഡനത്തിന്റെയും അറസ്റ്റിന്‍റെയും ഭീഷണിയില്‍ രഹസ്യമായി കഴിയുന്ന ഇറാനിലെ പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ‘സിഗ്നല്‍’ അനുഗ്രഹമാണ്. ഇറാന് പുറത്ത് താമസിക്കുന്ന പരിവര്‍ത്തിത ക്രിസ്ത്യാനികളുമായുള്ള സ്കൈപ് കോളുകളും, മുന്‍പ് റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന അഭിമുഖങ്ങളും, ഇറാനിലെ വിശ്വാസികളുമായുള്ള തത്സമയ കോളുകളുമാണ് സിഗ്നലിന്റെ പ്രത്യേകത. സര്‍ക്കാര്‍ നിരീക്ഷണമില്ലാതെ ആശയവിനിമയം നടത്തുന്നതിന് ഇറാനില്‍ ഏറ്റവും നല്ലമാര്‍ഗ്ഗം സാറ്റലൈറ്റ് ടെലിവിഷനാണ്. 1979-ലെ വിപ്ലവത്തിനു ശേഷം ഇറാനിലെ ക്രൈസ്തവരുടെ പ്രത്യേകിച്ച് പരിവര്‍ത്തിത ക്രൈസ്തവരുടെ ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. രഹസ്യ ക്രിസ്ത്യന്‍ സഭകളുടെ വളര്‍ച്ച ഭീഷണിയായിട്ടാണ് ഇറാനിലെ ഷിയ ഭരണകൂടം കണക്കാക്കുന്നത്. ഏതാണ്ട് എട്ടുലക്ഷത്തോളം ക്രൈസ്തവര്‍ ഇറാനില്‍ ഉണ്ടെന്നാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഓപ്പണ്‍ഡോഴ്സ് സന്നദ്ധ സംഘടന പറയുന്നത്. ഓപ്പണ്‍ ഡോഴ്സിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ലോകത്ത് ഏറ്റവും കൂടുതലായി ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ ഒന്‍പതാമതാണ് ഇറാന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/News/News-2020-03-10-08:58:10.jpg
Keywords: ഇറാനി
Content: 12618
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ ഒരാഴ്ച നീണ്ട ഉപവാസ പ്രാർത്ഥനയ്ക്കു സമാപനം
Content: ലാഹോര്‍: കൊറോണ വൈറസിനെതിരെ പാക്കിസ്ഥാനിൽ നടന്ന ഒരാഴ്ച നീണ്ട ഉപവാസത്തിനും പ്രാർത്ഥനയ്ക്കും സമാപനമായി. ലാഹോർ കത്തീഡ്രലിനു മുന്നിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയിലാണ് വിശുദ്ധ കുർബാനയോടും ജപമാല പ്രാർത്ഥനയോടുംകൂടി പ്രത്യേക പ്രാർത്ഥനാ വാരത്തിന് സമാപനം കുറിച്ചത്. സമയത്തിന്റെ ഗൗരവം തങ്ങൾ മനസ്സിലാക്കുന്നുവെന്നും മാനുഷികമായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നതോടൊപ്പം എല്ലാം നന്മകളുടെയും ഉറവിടമായ ദൈവത്തിങ്കലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കുന്നുവെന്നും ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ 'ഏജൻസിയ ഫിഡ്സ്' മാധ്യമത്തോട് പറഞ്ഞു. വത്തിക്കാനെയും പാക്കിസ്ഥാനെയും ലോകം മുഴുവനെയും ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിൽ നിന്നും, രോഗവിമുക്തിക്കുവേണ്ടി ഒരാഴ്ചയായി ദേവാലയങ്ങളിലും വീടുകളിലും വിശ്വാസികൾ പ്രാർത്ഥനയിലായിരുന്നുവെന്നും, അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കുമെന്നതിനാൽ നമ്മുടെ പ്രത്യാശ കന്യാമറിയത്തിൽ സമർപ്പിക്കണം. ഈ നോമ്പുകാലത്ത് ഉപവാസവും പ്രാർത്ഥനയും പരിത്യാഗവും ക്രൈസ്തവരുടെ പ്രത്യേക ആയുധങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാജ ആരോപണത്തിന്റെ പേരിൽ മതനിന്ദാ കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട ആസിയ ബീബിയുടെ പ്രാർത്ഥനയും കൊറോണയ്ക്കെതിരെയുള്ള പ്രാർത്ഥന വാരത്തിൽ വിശ്വാസി സമൂഹം ഉരുവിട്ടിരുന്നു. ഇതുവരെ അഞ്ചു പേര്‍ക്കാണ് പാക്കിസ്ഥാനിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മുൻകരുതലെന്ന നിലയിൽ ഫെബ്രുവരി 27 മുതൽ പല നഗരങ്ങളിലെയും സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gd7QAl0z7q5DiTIKXp7Ku4}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-10-10:08:35.jpg
Keywords: പ്രാര്‍ത്ഥന
Content: 12619
Category: 19
Sub Category:
Heading: കരിസ്മാറ്റിക് നവീകരണം കേരള സഭയ്ക്കു നൽകിയ സംഭാവനകൾ
Content: കഴിഞ്ഞ 30 വർഷത്തെ കേരളസഭയുടെ ചരിത്രം പരിശോധിച്ചാൽ, കരിസ്മാറ്റിക് നവീകരണം സഭയ്ക്കു നൽകിയ സംഭാവനകൾ വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന കരിസ്മാറ്റിക് നവീകരണം കേരളസഭക്കു നൽകിയ സംഭാവനകൾ... #{red->none->n->1. വിശ്വാസികളിൽ വലിയൊരു വിഭാഗം ആളുകൾ ഞായറാഴ്ച്ച കുർബാനകളിൽ വചനസന്ദേശം കഴിയുന്നതുവരെ ദേവാലയത്തിനു പുറത്തു കാത്തുനിൽക്കുകയും, അതിനുശേഷം മാത്രം വിശുദ്ധബലിയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന ഒരു പഴയകാലം കേരളസഭയ്ക്ക് ഉണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായതിനു കാരണം കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ അനേകർ കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത്.}# #{blue->none->n->2. പരിശുദ്ധാത്മാവ് എന്നത് വേദപാഠപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച വിശ്വാസികൾക്ക് അത് ദൈവം തന്നെയാണെന്നും, നാം പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാർത്ഥിക്കണമെന്നും ഉള്ള ആഴമായ ബോധ്യം ലഭിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.}# #{red->none->n->3. റേഷൻ കാർഡുകൾ പോലുള്ള ചില രേഖകൾ സൂക്ഷിച്ചുവക്കുന്ന ഒരു പുസ്തകമായി ബൈബിളിനെ കണ്ടിരുന്നവർ, അതു ജീവിക്കുന്ന ദൈവത്തിന്റെ വചനമാണെന്നും അത് ഭക്തിയോടും വിശ്വാസത്തോടും കൂടെ പഠിക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.}# #{blue->none->n->4. ക്രിസ്തുവിലുള്ള വിശ്വാസം എന്നത് മറ്റേതൊരു മതവിശ്വാസവും പോലെ ഒരു ''ആശയമായി" കണ്ടിരുന്ന ഒരു സമൂഹം അത് സത്യദൈവത്തിലുള്ള വിശ്വാസമാണെന്നും, യേശുക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമായിരുന്നു.}# #{red->none->n->5. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മന്ത്രവാദത്തെക്കുറിച്ചും ഒന്നാം പ്രമാണ ലംഘനത്തെക്കുറിച്ചും ചിന്തിച്ചിരുന്ന ഒരു സമൂഹം ബൈബിളിലെ സത്യദൈവത്തെ തിരിച്ചറിയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തതിന്റെ പിന്നിൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു. }# #{blue->none->n->6. അന്യമതസ്ഥരോട് ക്രിസ്തുവിനെക്കുറിച്ചു പറയുക എന്ന ക്രൈസ്തവന്റെ പ്രഥമമായ വിളി വൈദികർ പോലും മറന്നുതുടങ്ങിയ ഒരു കാലത്തു അനേകം അക്രൈസ്തവർ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.}# #{red->none->n->7. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അഗതിമന്ദിരങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവയ്ക്ക് തുടക്കം കുറിച്ചവർക്ക്‌ പ്രചോദനമായത് കരിസ്മാറ്റിക് ധ്യാനങ്ങളായിരുന്നു എന്നത് അവരുടെ അനുഭവസാക്ഷ്യങ്ങൾ തന്നെ വെളിപ്പെടുത്തുന്നു.}# #{blue->none->n->8. ക്രൈസ്തവ മാധ്യമരംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാവുകയും, അതിലൂടെ ഇന്ന് ലോകം മുഴുവനുമുള്ള അനേകംപേർ ക്രൈസ്തവവിശ്വാസത്തിൽ അനുദിനം ശക്തിപ്രാപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലുള്ള ചാലകശക്തിയും, അവയുടെ ആരംഭത്തിനുള്ള കാരണവും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു.}# #{red->none->n->9. ദൈവവിശ്വാസം എന്നത് വിരസമായി കരുതുകയും പാപത്തിന്റെ അഴുക്കുചാലിൽ വീണുപോവുകയും ചെയ്ത അനേകം യുവാക്കൾ ക്രിസ്തു നൽകുന്ന നിത്യമായ ആനന്ദം തിരിച്ചറിഞ്ഞ് വിശുദ്ധമായ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.}# #{blue->none->n->10. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാജീവിതത്തിന്റെ കേന്ദ്രം ഇടവകയാണെന്നു അനേകർ തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. അതിലൂടെ ഇടവകകൾ ആത്മീയമായും ഭൗതികമായും വളരുകയും ചെയ്തു എന്ന സത്യവും നാം വിസ്മരിച്ചുകൂടാ.}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzScEmThIicCBGPIdyydJV}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} 
Image: /content_image/Editor'sPick/Editor'sPick-2020-03-10-18:21:07.jpg
Keywords: കരിസ്മാ