Contents

Displaying 12401-12410 of 25152 results.
Content: 12721
Category: 18
Sub Category:
Heading: 'മദ്യഷാപ്പുകളും വില്പന കേന്ദ്രങ്ങളും നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള തീരുമാനം അപലപനീയം'
Content: തിരുവനന്തപുരം: രാജ്യം അപകടകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുസ്ഥലങ്ങളിലും അതികര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും മദ്യഷാപ്പുകളും വില്പന കേന്ദ്രങ്ങളും നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം. സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും വിവിധ വകുപ്പ് ജീവനക്കാരും പ്രത്യേകിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരും പൊതുപ്രവര്‍ത്തകരും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ അഹോരാത്രം നടത്തുന്ന കഠിന പ്രയ്തനങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. ഈ മഹാമാരിയുടെ സമൂഹവ്യാപനം ഫലപ്രദമായി തടയുന്നതുവരെയെങ്കിലും എല്ലാ മദ്യവില്പന കേന്ദ്രങ്ങളും അടിയന്തരമായി അടച്ചിടണമെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Image: /content_image/India/India-2020-03-22-05:13:24.jpg
Keywords: സൂസപാ
Content: 12722
Category: 1
Sub Category:
Heading: ഫ്രാൻസിസ്കൻ സന്യാസി വാഷിംഗ്ടണിലെ ആദ്യത്തെ കൊറോണ മരണത്തിന്റെ ഇര
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലെ ആദ്യത്തെ കൊറോണ മരണം ജോൺ സെബാസ്റ്റ്യൻ ലേയ്ർഡ് ഹാമോണ്ട് എന്ന ഫ്രാൻസിസ്കൻ സന്യാസിയുടേത്. ഫ്രാൻസിസ്കൻ മൊണാസ്ട്രി ഓഫ് ഹോളി ലാൻഡ് ഇൻ അമേരിക്കയിലെ ഡീക്കനായ അദ്ദേഹത്തിന് 59 വയസ്സായിരിന്നു. സന്യാസ ഭവനത്തിന്റെ സുപ്പീരിയറായ ലാറി ഡൻഹാമാണ് ശനിയാഴ്ച മരണ വാർത്ത സ്ഥിരീകരിച്ചത്. 1980 മുതൽ ഹാമോണ്ട്, സന്യാസ ഭവനത്തിൽ ഉണ്ടായിരുന്നുവെന്നും 14 വർഷമായി അവിടുത്തെ മാനേജർ എന്ന പദവിയിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നതെന്നും ലാറി ഡൻഹാം പറഞ്ഞു. മധ്യ അമേരിക്കയിലെ മിഷൻ പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കാനായി ഹാമോണ്ടിന് അടുത്തിടെ ന്യൂയോർക്കിലേക്ക് ട്രാൻസ്ഫർ ഉത്തരവ് കിട്ടിയിരുന്നു. ഹാമോണ്ട് ദീർഘനാളായി ലുക്കിമിയ ബാധിതനായിരുന്നുവെന്നും ലാറി ഡൻഹാം വെളിപ്പെടുത്തി. ലുക്കിമിയ ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ ഫെബ്രുവരി മാസം നല്ല ആരോഗ്യവാനായാണ് കാണപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 പിന്നിട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-22-06:02:31.jpg
Keywords: കൊറോ, കോവിഡ്
Content: 12723
Category: 18
Sub Category:
Heading: ജീവനെതിരെയുള്ള ഗുരുതരമായ തിന്മകളെ നാം ചെറുക്കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: ഗര്‍ഭഛിദ്രം, ആത്മഹത്യ, കൊലപാതകം, ദയാവധം എന്നിങ്ങനെയുള്ള തിന്മകള്‍ ലോകത്ത് പടര്‍ന്ന് കൊണ്ടിരിക്കുന്ന സമയമാണെന്നും ജീവനെതിരെയുള്ള ഗുരുതരമായ ഇത്തരം തിന്മകളെ നാം ചെറുക്കണമെന്നും കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷെക്കീന ചാനലിലും, സമൂഹമാദ്ധ്യമങ്ങളിലും പ്രക്ഷേപണം ചെയ്യുവാനായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ സുവിശേഷ പ്രസംഗത്തിലാണ് കര്‍ദ്ദിനാളിന്റെ ഓര്‍മ്മപ്പെടുത്തല്‍. എത്രകടുത്ത കുറ്റകൃത്യമാണെങ്കിലും മരണശിക്ഷ അതിന് ഒരു പരിഹാരമാകുമോ എന്ന ചോദ്യം സമൂഹത്തില്‍ ഉയരുന്നുണ്ടെന്നും സഭ ഒരിക്കലും വധശിക്ഷയ്ക്ക് അനുകൂലമല്ലായെന്നും അദ്ദേഹം പറഞ്ഞു. #{black->none->b->പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ‍}# നോമ്പുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയാണ് ഇന്ന്. ഇന്നത്തെ സുവിശേഷത്തില്‍ ജീവനെപ്പറ്റിയാണ് കര്‍ത്താവായ ഈശോ നമ്മോട് സംസാരിക്കുന്നത്. കൂടാരത്തിരുനാളിന്റെ ഏഴാം ദിവസം കര്‍ത്താവ് അരുളിചെയ്ത വാക്കുകളാണ് നാം കേട്ടത്. അവിടുന്ന് പറയുന്നു: 'ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെയടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും'. തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരുന്ന പരിശുദ്ധാത്മാവിനെപ്പറ്റിയാണ് ഈശോ ഇത് പറഞ്ഞതെന്നും യോഹന്നാന്‍ സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. പിന്നീടുള്ള വചനങ്ങളില്‍ ഈശോ പറയുന്നു: 'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും'. പിന്നീട്, താന്‍ പറയുന്ന കാര്യങ്ങള്‍ തന്നോടൊപ്പം ദൈവമായ പിതാവും സാക്ഷ്യപ്പെടുത്തുന്നതാണെന്ന് ഈശോ പറയുന്നു. ഈശോ നമുക്ക് ജീവന്റെ പ്രകാശമാണ്. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ ക്രിസ്തുവിലുള്ള നവജീവിതത്തെക്കുറിച്ചാണ് നാം കേട്ടത്. നാമാരും നമുക്കുവേണ്ടിത്തന്നെ ജീവിക്കാതെ നമ്മുടെ ജീവിതങ്ങളെ മറ്റുള്ളവര്‍ക്കുവേണ്ടി ബലിയായി സമര്‍പ്പിക്കണം എന്ന പ്രബോധനമാണ് പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക് നല്‍കുന്നത്. ക്രിസ്തുവിലുള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പന്ത്രണ്ടാമദ്ധ്യായത്തിലെ അതിമനോഹരമായ വിവരണ ത്തിലാണ് പൗലോസ് ഇത് പറയുന്നത്. പഴയനിയമത്തില്‍ നിന്ന് രണ്ട് വായനകള്‍ നാം ശ്രവിച്ചു. ജോഷ്വായുടെ പുസ്തകം ഒമ്പതാം അധ്യായത്തില്‍ ഇസ്രായേല്‍ ജനത്തെ കബളിപ്പിച്ച് അവരുമായി ഉടമ്പടി ചെയ്ത ഗിബയോണ്‍കാരോട് അവരുടെ കാപട്യം മനസ്സിലാക്കിയിട്ടും കാരുണ്യം കാണിക്കുന്ന ജോഷ്വായെ നാം കണ്ടെത്തുന്നു. ഇസ്രായേല്‍ക്കാരുടെ ബലിയര്‍പ്പണത്തിന് ക്ഷാളനജലവും വിറകും ശേഖരിക്കുന്ന ജോലി അവന്‍ അവര്‍ക്കു കൊടുത്തു. ആദ്യവായനയില്‍ ഹാഗാറിനെ ആശ്വസിപ്പിക്കുന്ന ദൈവത്തെ നാം കാണുന്നു. സാറായിയുടെ അനുമതിപ്രകാരമാണ് അബ്രാം ഹാഗാറിനെ പ്രാപിക്കുന്നതും അവള്‍ ഗര്‍ഭിണിയായതും. എന്നാല്‍ അതുകഴിഞ്ഞപ്പോള്‍ ചിത്രം മാറി. ഹാഗാര്‍ സാറായിയെ നിന്ദിക്കാന്‍ തുടങ്ങി. ദാസിയായ ഹാഗാറിനോട് സാറായിയും മോശമായി പെരുമാറി. അതില്‍ പ്രകോപിതയായ ഹാഗാര്‍ മരൂഭൂമിയിലേയ്ക്കു ഓടിപ്പോയി. അവിടെയാണ് ദൈവം ഇടപെടുന്നത്. അവളില്‍ നിന്ന് പിറക്കുന്ന ഇസ്മായേലിലൂടെ ഒരു ജനത ഉണ്ടാകുമെന്ന് ദൈവം ഹാഗാറിന് ഉറപ്പുനല്‍കുന്നു. പിന്നീട് ഹാഗാറിന് ഇസ്മയേല്‍ ജനിക്കുന്നതും ദൈവം അബ്രാഹത്തിന് സാറായില്‍ത്തന്നെ വാഗ്ദാനപുത്രനായ ഇസഹാക്കിനെ നല്‍കുന്നതും ഉല്‍പ്പത്തിപുസ്തകത്തില്‍ വിവരിക്കുന്നുണ്ടല്ലോ. ഇന്നത്തെ തിരുവചനങ്ങളിലുടനീളം ജീവന്‍ നല്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനം നാം കാണുന്നു. എല്ലാ ജീവനും ദൈവത്തില്‍ നിന്ന് പുറപ്പെടുന്നതാണ്. ജീവനെ നാല് തലത്തില്‍ കാണാം: സസ്യജീവന്‍, മൃഗങ്ങളുടെ ജീവന്‍, മനുഷ്യജീവന്‍, ദൈവികജീവന്‍. സസ്യജീവനും മൃഗങ്ങളുടെ ജീവനും ദൈവം പ്രകൃതിയില്‍ നിശ്ചയിച്ചിരിക്കുന്ന ക്രമമനുസരിച്ച് ഉല്‍ഭവിക്കുന്നു, പുരോഗമിക്കുന്നു, അവസാനിക്കുന്നു. മനുഷ്യജീവനാകട്ടെ, ദൈവത്തിന്റെ ജീവനില്‍ പങ്കാളിത്തമുള്ളതാണ്. ഓരോ മനുഷ്യനും അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെടുന്നത്. വി. പൗലോസ്ശ്ലീഹാ അരിയോപ്പാഗസ്സിലെ പ്രസംഗത്തില്‍ പറയുന്നു: 'ദൈവത്തില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു'. മാമ്മോദീസായിലൂടെ ഒരു മനുഷ്യനില്‍ ആരംഭിക്കുന്ന ദൈവികജീവന്‍ വിശുദ്ധ കുര്‍ബാനയിലൂടെയും മറ്റ് കൂദാശകളുടെ സ്വീകരണത്തിലൂടെയും ദൈവവചനത്തിലൂടെയും പരിപോഷിപ്പിക്കപ്പെടുന്നു. ഇപ്രകാരം വളര്‍ച്ച പ്രാപിച്ച മനുഷ്യന്‍ മരണത്തിലൂടെ ദൈവിക സൗഭാഗ്യത്തിലേയ്ക്ക് പ്രവേശിക്കുന്നു. പ്രിയമുള്ളവരേ, ദൈവികജീവനാല്‍ പരിപുഷ്ടമാക്കപ്പെട്ട മനുഷ്യജീവനോടുകൂടി ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ക്രൈസ്തവരായ നമ്മള്‍. മനുഷ്യജീവന്റെ മൂല്യം നാം മുറുകെപ്പിടിക്കേണ്ട ഒരു കാലമാണിത്. അതിനെതിരെയുള്ള ആക്രമണങ്ങള്‍ ഗര്‍ഭശ്ചിദ്രമായും ആത്മഹത്യ, കൊലപാതകം, ദയാവധം എന്നിങ്ങനെയുള്ള തിന്മകളായും ലോകത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അടുത്തയിടെ, ആറ് മാസംപ്രായമായ ഗര്‍ഭസ്ഥശിശുവിനെപോലും നശിപ്പിക്കുന്നതിനുള്ള അനുവാദം നമ്മുടെ രാജ്യത്തുതന്നെ നിയമംമൂലം നല്‍കിയിരിക്കുന്നു. ജീവനെതിരെയുള്ള ഗുരുതരമായ തിന്മകളെ നാം ചെറുക്കണം. ഇവയ്‌ക്കെതിരെ സമൂഹമനഃസാക്ഷിയെ തട്ടിയുണര്‍ത്തി ജീവന്റെ മൂല്യം സംരക്ഷിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. എത്രകടുത്ത കുറ്റകൃത്യമാണെങ്കിലും മരണശിക്ഷ അതിന് ഒരു പരിഹാരമാകുമോ എന്ന ചോദ്യവും സമൂഹത്തില്‍ ഉയരുന്നുണ്ട്. സഭ ഒരിക്കലും വധശിക്ഷയ്ക്ക് അനുകൂലമല്ല. പ്രിയമുള്ളവരേ, ഇത് നോമ്പൂകാലമാണല്ലോ. നമ്മുടെ കര്‍ത്താവീശോമിശിഹാ സഹനത്തിലൂടെയും മരണത്തിലൂടെയും കടന്ന് ഉയിര്‍ത്തെഴുന്നേറ്റവനാണ്. അവിടുന്ന് ഇന്നും ജീവിക്കുന്നു. അവിടുത്തെ സാന്നിധ്യം ഇന്നും നമ്മുടെ കൂടെയുണ്ട്. കൊറോണ ബാധയാല്‍ മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ ഹൃദയം തകര്‍ന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സഹനങ്ങളെയും മരണത്തെയും നമുക്ക് കര്‍ത്താവില്‍ സമര്‍പ്പിക്കാം. അവിടുത്തോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ അനുഭവം വ്യക്തിപരമായും സമൂഹമായും നമുക്ക് ലഭിക്കുവാന്‍ കാരുണ്യവാനായ കര്‍ത്താവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവത്തിലുള്ള ആഴമായ വിശ്വാസവും സഹോദരങ്ങളോടുള്ള സ്‌നേഹവും കരുണാര്‍ദ്രമായ കൂട്ടായ്മയും പ്രകാശിതമാകേണ്ട സന്ദര്‍ഭമാണിത്. ഈ കൊറോണബാധയുടെ അവസരത്തിലും അതിനുശേഷവും ഉണ്ടാകാവുന്ന എല്ലാ ദുരിതങ്ങളിലും ക്ലേശങ്ങളിലും നമുക്ക് പരസ്പരം കൈകോര്‍ക്കാം. ഇന്നലെയും മുഖ്യമന്ത്രി കര്‍ശനമായ നിയന്ത്രണങ്ങള്‍ അറിയിച്ചുവല്ലോ. നമ്മുടെ സര്‍ക്കാരുകള്‍ നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളോടും നമുക്ക് സര്‍വാത്മനാ സഹകരിക്കാം. നമ്മുടെ ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നമ്മുടെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാം. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ ഈയിടെ പങ്കുവച്ച ഒരു നിരീക്ഷണം ഇവിടെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ. 'ഒരു നദിയും അതിന്റെ വെള്ളം കുടിക്കുന്നില്ല; ഒരു വൃക്ഷവും അതിന്റെ ഫലം തിന്നുന്നില്ല; സൂര്യന്‍ അതിന്മേല്‍ത്തന്നെ പ്രകാശിക്കുന്നില്ല; പുഷ്പങ്ങള്‍ അതിന്റെ സുഗന്ധം അവയ്ക്കുവേണ്ടിത്തന്നെ പരത്തുന്നില്ല. നാമെല്ലാവരും പരസ്പരം സഹായിക്കാന്‍ സൃഷ്ടിക്ക പ്പെട്ടിട്ടുള്ളവരാണ്. അതെത്രതന്നെ പ്രയാസകരമായിക്കൊള്ളട്ടെ, നാം സന്തോഷത്തിലാകുമ്പോള്‍ ജീവിതം നമുക്ക് നല്ലതാണ്. എന്നാല്‍ നമ്മള്‍ വഴി മറ്റുള്ളവര്‍ സന്തോഷത്തിലാകുമ്പോള്‍ നമ്മുടെ ജീവിതം കൂടുതല്‍ നല്ലതായിരിക്കും'. പ്രിയമുള്ളവരേ, കൊറോണ ബാധയാല്‍ നാമെല്ലാവരും പലവിധത്തില്‍ ക്ലേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ദുഃഖങ്ങള്‍ സന്തോഷമായി മാറും. ജീവന്റെ പ്രകാശമായ മിശിഹാ നമ്മിലൂടെ പ്രകാശിക്കും. ദൈവത്തിലാശ്രയിച്ച് സ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം. കാരുണ്യവാനായ കര്‍ത്താവ് നമ്മെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യട്ടെ.
Image: /content_image/India/India-2020-03-22-09:24:14.jpg
Keywords: ആലഞ്ചേ
Content: 12724
Category: 1
Sub Category:
Heading: ശുശ്രൂഷയ്ക്കിടെ ആരോഗ്യം ശ്രദ്ധിക്കണം, പ്രത്യേകം പ്രാര്‍ത്ഥിക്കണം: സന്യസ്ഥര്‍ക്ക് വത്തിക്കാന്റെ കത്ത്
Content: വത്തിക്കാന്‍ സിറ്റി: ആഗോള തലത്തില്‍ കൊറോണ പിടിമുറുക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ ലോകമെങ്ങുമുള്ള വിശ്വാസികളോടൊപ്പം മെത്രാന്മാരും വൈദികരും സന്യസ്ഥരും തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും, കൂടുതല്‍ തീക്ഷണതയോടെ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ച് സമര്‍പ്പിതര്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ബ്രാസ് ഡെ അവിസ്. ഇത് സംബന്ധിച്ചു സമര്‍പ്പിത സേവനം ചെയ്യുന്നവര്‍ക്കും സന്യസ്ഥര്‍ക്കും അദ്ദേഹം കത്തയച്ചു. നമ്മളില്‍ ആരും ചിന്തിക്കുകയോ, വിചാരിക്കുകയോ ചെയ്യാത്തൊരു പ്രത്യേകമായ സാഹചര്യത്തിലൂടെയാണ് ഈ നോമ്പുകാലം കടന്നുപോയികൊണ്ടിരിക്കുന്നതെന്നും, അതനുസരിച്ച് നമ്മുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍ച്ച് 18ന് കര്‍ദ്ദിനാള്‍ ബ്രാസ് ഡെ അവിസും സന്യസ്തര്‍ക്കുള്ള തിരുസംഘത്തിന്റെ സെക്രട്ടറി ജോസ് റോഡ്രിഗസ് കാര്‍ബാല്ലോ മെത്രാപ്പോലീത്തയും ഒപ്പുവെച്ച കത്തില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനയില്‍ സഹായിക്കുവാന്‍ കഴിയാത്തവര്‍, തങ്ങളുടെ ത്യാഗത്തെ സന്തോഷപൂര്‍വ്വം ദൈവത്തിനു സമര്‍പ്പിക്കണം. അതേസമയം സഹായിക്കുവാന്‍ കഴിയുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസി സമൂഹത്തോടുള്ള തങ്ങളുടെ അടുപ്പവും ഉത്തരവാദിത്വവും പ്രകടിപ്പിക്കണം. ഈ സാഹചര്യത്തെ മറികടക്കുവാന്‍ വേണ്ടി പോരാടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, ആരോഗ്യ രംഗത്ത് ജോലിചെയ്യുന്നവര്‍ക്കും, സന്നദ്ധ സേവകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഈസ്റ്ററിന് വേണ്ടിയുള്ള ഒരുക്കമെന്ന നിലയില്‍ നോമ്പുകാലത്ത് കൂടുതല്‍ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നതും പ്രാര്‍ത്ഥിക്കുന്നതും സാധാരണമാണ്. എന്നാല്‍ ഈ വര്‍ഷം നമുക്ക് കൂടുതല്‍ തീക്ഷ്ണതയോടെയും ഊര്‍ജ്ജത്തോടെയും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. സാങ്കേതികത ഒട്ടേറെ പുരോഗമിച്ച ഈ ആധുനിക കാലത്തും ഇത്തരമൊരു മഹാമാരിയെ തുരത്തുവാന്‍ നമ്മുടെ പക്കലുള്ള ആയുധങ്ങള്‍ നമ്മുടെ പൂര്‍വ്വപിതാക്കന്‍മാര്‍ മുന്‍പ് ഉപയോഗിച്ചിട്ടുള്ള പ്രാര്‍ത്ഥന, ഉപവാസം, അനുതാപം, കാരുണ്യം എന്നിവയാണെന്ന വസ്തുത ഓര്‍ക്കണം. അധികം താമസിയാതെ തന്നെ ദൈവത്തിന്റെ അനന്തമായ കാരുണ്യം നമ്മളില്‍ പതിക്കുമെന്നും, മാരകമായ ഈ പ്രഹരത്തെ ലോകത്ത് നിന്നും പുറത്താക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-22-11:40:21.jpg
Keywords: വത്തി
Content: 12725
Category: 10
Sub Category:
Heading: പൊതു പാപമോചന ശുശ്രൂഷ പ്രഖ്യാപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത
Content: തിരുവനന്തപുരം: പകര്‍ച്ചവ്യാധി, അപകടം, ആസന്ന മരണം വൈദികരുടെ ദൗര്‍ലഭ്യം തുടങ്ങിയ അസാധാരണ അവസരങ്ങളില്‍ വേണ്ട മുന്‍കരുതലുകളോടെ സഭയില്‍ നല്‍കുന്ന പൊതു പാപമോചന ശുശ്രൂഷ പ്രഖ്യാപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ഇത്തരം അവസ്ഥകള്‍ സംജാതമാകുമ്പോള്‍ അതതു രൂപതാധ്യക്ഷനാണ് തീരുമാനമെടുക്കുന്നത്. ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങളെ വിലയിരുത്തി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ നോമ്പുകാലത്ത് മറ്റൊരു മുന്നറിയിപ്പുവരുന്നതുവരെ വികാരിയച്ചന്മാര്‍ക്ക് പൊതു പാപമോചന ശുശ്രൂഷ നല്‍കാവുന്നതാണെന്ന് അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->ഇത് സംബന്ധിച്ചു ആര്‍ച്ച് ബിഷപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 1973-ല്‍ പോള്‍ ആറാമന്‍ പാപ്പാ അനുതാപ ശുശ്രൂഷാ ക്രമം (Rite of Penance) പുറപ്പെടുവിച്ചു. ഈ ക്രമമനുസരിച്ച് ദൈവവുമായി വിശ്വാസികള്‍ക്ക് രമ്യതപ്പെടാനുള്ള സാധാരണ മാര്‍ഗ്ഗം വ്യക്തിഗത കുമ്പസാരമാണ്. പകര്‍ച്ചവ്യാധി, അപകടം, ആസന്ന മരണം വൈദികരുടെ ദൗര്‍ലഭ്യം തുടങ്ങിയ അസാധാരണ അവസരങ്ങളില്‍ വേണ്ട മുന്‍കരുതലുകളോടെയും രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി പൊതു പാപമോചനവും സഭ അനുവദിക്കുന്നുണ്ട്. ഇപ്രകാരമൊരു അവസ്ഥാവിശേഷമാണ് കൊറോണ വൈറസിന്റെ വ്യാപനത്തിലൂടെ ഇന്നു സംജാതമായിരിക്കുന്നത് എന്ന് നാം വിലയിരുത്തുന്നു. ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങളെ വിലയിരുത്തി നമ്മുടെ അതിരൂപതയില്‍ ഈ നോമ്പുകാലത്ത് മറ്റൊരു മുന്നറിയിപ്പുവരുന്നതുവരെ വികാരിയച്ചന്മാര്‍ക്ക് പൊതു പാപമോചന ശുശ്രൂഷ നല്‍കാവുന്നതാണ്. #{black->none->b->പൊതുപാപമോചനം നല്‍കുന്ന ക്രമം ‍}# ➧ പൊതു പാപമോചനമെന്താണെന്ന് വൈദികന്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നു. ➧ ഉചിതമായ ദൈവവചനഭാഗം വായിച്ച് ഹൃസ്വമായ വിചിന്തനം നല്‍കുന്നു. ➧ അനുതാപികള്‍ പാപങ്ങള്‍ ഓര്‍ക്കുകയും അവയെക്കുറിച്ച് പശ്ചാത്തപിക്കുകയും പാപബോധമുളവാക്കുകയും മേലില്‍ ഇവ ആവര്‍ത്തിക്കാതിരിക്കാന്‍ തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. (ആത്മാര്‍ത്ഥമായ ഈ ഒരുക്കം കൂദാശ സ്വീകരിക്കുവാന്‍ അത്യാവശ്യമാണ്). ➧ അനുതാപികള്‍ കുമ്പസാര ജപം (സര്‍വ്വശക്തനായ ദൈവത്തോടും…) ചൊല്ലുന്നു. ➧ വൈദികന്‍ അനുതാപികള്‍ക്ക് ഓരോരുത്തരും വ്യക്തിഗതമായി ചെയ്യേണ്ട പ്രായശ്ചിത്തം പൊതുവായി നിര്‍ദ്ദേശിച്ച ശേഷം പാപമോചനം നല്‍കുന്നു. ➧ അല്പനേരം വൈദികന്‍ അനുതാപികളോടൊപ്പം ദൈവത്തിനു നന്ദിയര്‍പ്പിക്കുകയും അവര്‍ക്ക് സമാപനാശീര്‍വാദം നല്‍കുകയും ചെയ്യുന്നു. #{black->none->b->പ്രത്യേക ശ്രദ്ധയ്ക്ക് ‍}# ➧ മാരകമായ പാപാവസ്ഥയില്‍ പൊതുപാപമോചനം സ്വീകരിച്ചവര്‍ എത്രയും വേഗം വ്യക്തിഗത കുമ്പസാരം നടത്തേണ്ടതാണ്. (ഒരു വര്‍ഷത്തിനുള്ളിലെങ്കിലും അവര്‍ വ്യക്തിഗത കുമ്പസാരം നടത്തിയിരിക്കണം). ➧ രൂപതാദ്ധ്യക്ഷനു മാത്രമേ ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുപാപമോചന ശുശ്രൂഷ പ്രഖ്യാപിക്കാനുള്ള അധികാരമുള്ളൂ. ഏതെങ്കിലും അസാധാരണ സാഹചര്യങ്ങളില്‍ പൊതുപാപമോചനം നല്‍കാന്‍ വൈദികര്‍ ആഗ്രഹിക്കുകയാണെങ്കില്‍ രൂപതാദ്ധ്യക്ഷന്റെ മുന്‍കൂറുള്ള അനുവാദം തേടിയിരിക്കണം. ➧ സാധാരണ സാഹചര്യങ്ങളില്‍ വ്യക്തിഗതകുമ്പസാരത്തിന് ധാരാളം വിശ്വാസികള്‍ സമ്മേളിച്ചിരിക്കുന്നു എന്ന കാരണത്താല്‍ പൊതുപാപമോചനം നല്‍കാന്‍ പാടുള്ളതല്ല. ➧ ഈ നോമ്പുകാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാനായി ചെറിയ ഗ്രൂപ്പുകള്‍ക്കായി നിശ്ചിത ദിവസങ്ങളിലും സമയങ്ങളിലും പൊതുപാപമോചന ശുശ്രൂഷ നടത്തേണ്ടതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-22-13:07:11.jpg
Keywords: കുമ്പസാ, അനുര
Content: 12726
Category: 1
Sub Category:
Heading: മാർച്ച് 25ന് ആഗോള പ്രാര്‍ത്ഥന ദിനം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ആഗോള സമൂഹത്തെ അതിഭീകരമായ വിധത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് 19 ഗുരുതരമായി പടരുന്ന പശ്ചാത്തലത്തില്‍ മാർച്ച് 25 ബുധനാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനം ആചരിക്കാൻ ഫ്രാൻസിസ് പാപ്പ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇന്നു അപ്പസ്‌തോലിക് ലൈബ്രറിയിൽ നടത്തിയ ത്രികാല ജപ പ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പ ഇക്കാര്യം വിശ്വാസി സമൂഹത്തെ അറിയിച്ചത്. പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിവസമാണ് പ്രത്യേകം പ്രാര്‍ത്ഥന നടത്തുവാന്‍ പാപ്പ സമൂഹത്തോട് ആഹ്വാനം ചെയ്തത്. കൊറോണ എന്ന മഹാമാരിക്കു മുന്നിൽ മാനവരാശി ഭയചകിതരായിരിക്കുകയാണെന്നും ഈ അവസരത്തിൽ, ക്രൈസ്തവസമൂഹം ഒന്നുചേർന്ന് പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് ഉയർത്തണമെന്നും പാപ്പ പറഞ്ഞു. അതേസമയം ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളിൽ മാത്രം നൽകുന്ന പ്രത്യേക സന്ദേശം 'ഉർബി ഏത് ഓർബി’ അഥവാ 'നാടിനും നഗരത്തിനും വേണ്ടി’ സന്ദേശം മാർച്ച് 27നു നല്‍കുമെന്നും പാപ്പ അറിയിച്ചിട്ടുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ക്രിസ്തുമസ്, ഈസ്റ്റര്‍ കൂടാതെ 'ഉർബി ഏത് ഓർബി’ മറ്റ് അവസരങ്ങളില്‍ നല്‍കുന്നത്. മാർച്ച് 27 വൈകിട്ട് ആറ് മണിക്ക് നല്‍കുന്ന സന്ദേശം വത്തിക്കാനില്‍ നിന്ന്‍ വിവിധ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇക്കഴിഞ്ഞ ദിവസം കൊറോണാ രോഗ ബാധിതർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പാപമോചനത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറി പ്രത്യേക ദണ്ഡ വിമോചനം പ്രഖ്യാപിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-22-15:01:43.jpg
Keywords: പാപ്പ, കൊറോണ
Content: 12727
Category: 1
Sub Category:
Heading: "നിരീശ്വരവാദിയായിരുന്നു, പക്ഷേ ഇപ്പോൾ ദൈവത്തിലേക്ക് മടങ്ങുന്നു": ഇറ്റാലിയന്‍ ഡോക്ടറുടെ സാക്ഷ്യം നവമാധ്യമങ്ങളില്‍ വൈറല്‍
Content: മിലാന്‍: കോവിഡ് 19 അതീവ ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയിൽ നിന്നുമുള്ള യുവ ഡോക്ടറുടെ സാക്ഷ്യം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. കൊറോണ ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ മിലാന്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്ക് ലൊംബാര്‍ദിയയില്‍ നിന്നുള്ള ഡോ. ലുലിയാന്‍ ഉര്‍ബാന്‍ എന്ന 38 വയസുള്ള ഡോക്ടര്‍, ദൈവ വിശ്വാസിയായി മാറിയ സാക്ഷ്യമാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. മാതാപിതാക്കള്‍ ദേവാലയത്തില്‍ പോയി കൊണ്ടിരിന്നപ്പോള്‍ പരിഹസിച്ചു കൊണ്ടിരിന്ന ശാസ്ത്രത്തില്‍ മാത്രം പ്രതീക്ഷവെച്ചിരിന്ന ഡോ. ലുലിയാന്‍ ഉര്‍ബാന്‍ എങ്ങനെ ദൈവ വിശ്വാസിയായെന്ന കഥ ഇറ്റലിയിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിന്റെ പരിഭാഷ സി‌എം‌ഐ വൈദികനായ ഫാ. സോണി ഉല്ലാറ്റികുന്നേല്‍ പങ്കുവെച്ചതോടെയാണ് മലയാളി സമൂഹത്തിനിടയിലും പോസ്റ്റു വൈറലായി മാറിയിരിക്കുന്നത്. #{black->none->b->പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# കോവിഡ് -19 ബാധിച്ച ഇറ്റലിയിൽ നിന്നും, ലുലിയന്‍ ഉര്‍ബാന്‍ എന്ന മുപ്പത്തിയെട്ടു വയസുകാരൻ ഒരു ഡോക്ടറുടെ ലൊംബാര്‍ദിയിൽ നിന്നുള്ള അസാധാരണമായ സാക്ഷ്യം: "ഞാൻ നിരീശ്വരവാദിയായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ ദൈവത്തിലേക്ക് മടങ്ങുന്നു". “കഴിഞ്ഞ മൂന്നാഴ്ചയായി ഞങ്ങളുടെ ആശുപത്രിയിൽ കാണുകയും നടക്കുകയും ചെയ്യുന്ന കാര്യങ്ങൾ, ഭയാനകമായ പേടി സ്വപ്നങ്ങളിൽ പോലും കാണാത്തവയാണ്. ആദ്യം ചെറിയ ഒരു ഒഴുക്ക്, പിന്നെ വളർന്നു ,ഒരു വലിയ നദി പോലെ; ഒരു ഡസൻ, പിന്നെ നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഡോക്ടർമാരല്ല സെലക്ടർമാരാണ്. ആരാണ് ജീവിക്കേണ്ടതെന്നും ആരെയാണ് മരണത്തിന്റെ ഭവനത്തിലേക്ക് പറഞ്ഞയക്കേണ്ടതെന്നും തീരുമാനിക്കുന്ന സെലക്ടർമാർ. അതെ, വേദനയോടെ പറയട്ടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി രാജ്യത്തിന് ടാക്സ് നൽകുന്നവരാണ് ഇവരെല്ലാം. പക്ഷെ ഇപ്പോൾ ഞങ്ങൾ തീരുമാനിക്കും ആര് ജീവിക്കണം ആര് മരിക്കണം എന്ന്. രണ്ടാഴ്‌ച മുമ്പുവരെ ഞങ്ങൾ, ഞാനും എന്റെ സഹപ്രവർത്തകരിൽ പലരും നിരീശ്വരവാദികളായിരുന്നു. ഞങ്ങൾ ഡോക്ടർമാരായതിനാൽ ശാസ്ത്രം ദൈവത്തെ ഒഴിവാക്കുന്നു എന്ന് നൂറുശതമാനവും വിശ്വസിച്ചവർ. പള്ളിയിൽ പോകുന്ന എന്റെ മാതാപിതാക്കളെ നോക്കി എന്നും പരിഹസിക്കുന്ന ഒരാളായിരുന്നു ഞാൻ. ഒൻപതു ദിവസം മുമ്പ് 75 വയസുള്ള ഒരു വൈദീകൻ ഇവിടെ എത്തി. ഒരു പാവം മനുഷ്യൻ. ശ്വസിക്കാൻ കടുത്ത പ്രയാസം അനുഭവപ്പെടുകായായിരുന്നു അദ്ദേഹത്തിന്. എങ്കിലും എപ്പോഴും ഒരു ബൈബിൾ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ അടുത്തിരുന്നു അദ്ദേഹം അത് ആയാസപ്പെട്ട് വായിചു കേൾപ്പിക്കുന്നു. ചിലരുടെ കൈകളിൽ അദ്ദേഹം ബൈബിൾ പിടിപ്പിക്കുന്നു ഞങ്ങൾ അത് കൗതുകപൂർവം നോക്കി കണ്ടു. എന്റെ രണ്ടു സഹപ്രവത്തകർ മരണപെട്ടു കഴിഞ്ഞു. ചിലരെ രോഗംബാധിച്ചിരിക്കുന്നു. ആകെ നിരാശയിലാണ്. ഞങ്ങൾ മാനസികമായും ശാരീരികമായും ആകെത്തളർന്നു കഴിഞ്ഞു. ഈ അവസരത്തിലാണ് ഞങ്ങൾ ഇത് കാണുന്നത്. ഇപ്പോൾ ഞങ്ങൾ സമ്മതിക്കുന്നു. മനുഷ്യരെന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ പരിധിയിലെത്തി. ഞങ്ങൾ നോക്കുന്ന ആളുകളുടെ മരണ സംഖ്യ ഉയരുന്നതല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തിയെ ശ്രദ്ധിക്കാൻ തുടങ്ങി. മനുഷ്യൻ അവസാനിക്കുന്നിടത്തു ദൈവം തുടങ്ങുന്നു എന്ന് ഞങ്ങൾക്കു തോന്നിത്തുടങ്ങി. സാവധാനം ഞങ്ങൾ ആ പുരോഹിതനോടടുത്തു; ഞങ്ങൾ പതിയെ സംസാരിക്കാൻ ആരംഭിച്ചു. സത്യം പറയട്ടെ ഇന്നലെവരെ നിരീശ്വരവാദികളായിരുന്ന ഞങ്ങൾ ഇപ്പോൾ സമാധാനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. രോഗികളെ പരിചരിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു. നഷ്ടപ്പെട്ട് എന്ന് കരുതിയ ആ ധൈര്യം എങ്ങനെയോ തിരിച്ചുവന്നിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ കൂടുതൽ ഊർജസ്വലരാണ്. ഇന്നലെ ആ എഴുപത്തിയഞ്ചുകാരൻ വൈദീകൻ മരിച്ചു. അതായതു മൂന്നാഴ്ച കൊണ്ടു 120 മത്തെ മരണം. എല്ലാ പ്രതീക്ഷയും നശിച്ചു തളർന്നിരുന്ന ഞങ്ങളെ വെറും ഒൻപതു ദിവസം കൊണ്ടു ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമാധാനം ഞങ്ങൾക്ക് തരുവാൻ അദ്ദേഹം സഹായിച്ചു. അദ്ദേഹത്തിന്റെ ദുർബലമായ അവസ്ഥയിലാണ് ഞങ്ങളെ സഹായിച്ചത് എന്ന് ഓർക്കുമ്പോൾ….. ആ നല്ല ഇടയൻ കർത്താവിന്റെ അടുത്തേക്ക് പോയി. ഈ രീതിയിൽ ഞാൻ തുടർന്നാൽ ഞാനും ഉറപ്പായും അവനെ അനുഗമിക്കും. കഴിഞ്ഞ ആറു ദിവസമായി ഞാൻ എന്റെ വീട് കണ്ടിട്ടില്ല. എപ്പോഴാണ് അവസാനം ഭക്ഷണം കഴിച്ചത് എന്നുപോലും ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ ഞാൻ ഈ ഭൂമിയിൽ ഒന്നും അല്ല എന്ന് മനസിലാക്കുന്നു. പക്ഷെ ആ വൈദീകനെപോലെ മറ്റുള്ളവർക്കുവേണ്ടി എന്റെ അവസാന ശ്വാസം വരെയും ഞാൻ ജീവിക്കും. എന്റെ പ്രീയപെട്ടവർ എന്റെ ചുറ്റും ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ എന്റെ ദൈവത്തിന്റെ അടുത്തേക്ക് മടങ്ങി വന്നതിൽ ഞാൻ സന്തോഷവാനാണ്.” ഫെബ്രുവരി 21 മുതൽ കൊറോണ വൈറസ് വടക്കൻ ഇറ്റലിയിൽ ദുരിതം വിതച്ചു മുന്നേറുന്നു. 4032 പേർ ഇന്ന് വരെ മരിച്ചു. എത്രപേർ മരിച്ചു, എത്രപേർ സുഖം പ്രാപിച്ചു, രോഗബാധിതരുടെ ആകെ എണ്ണം എത്ര ഇവ ദിവസേന ഞങ്ങളെ അറിയിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച, ശ്മശാനങ്ങളിൽ സ്ഥലമില്ലാത്തതിനാൽ മൃതദേഹങ്ങൾ ബെർഗമോയിൽ കയറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ഇറ്റാലിയൻ സൈന്യത്തിന്റെ ട്രക്കുകളുടെ നിരയുടെ സങ്കടകരമായ ചിത്രം ഇറ്റലിയെ മുഴുവൻ കരയിപ്പിച്ചു. ഇന്ന് രാവിലെ സമാനമായ ഒരു രംഗം ആവർത്തിച്ചു, 70 മൃതദേഹങ്ങൾ മറ്റ് പ്രവിശ്യകളിലേക്ക് സംസ്‌കരിക്കാനായി സൈന്യം കൊണ്ടുപോയി. ഇറ്റലിയിൽ 50,724 ഭവനരഹിതരുണ്ട്. ഭൂരിഭാഗവും, ശരാശരി 44 വയസും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുമുള്ള പുരുഷന്മാരാണ്. അവർ തെരുവിൽ താമസിക്കുന്നു, മുനിസിപ്പൽ കാന്റീനുകളിലോ കോഫി ബാറിലോ അവർ ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ഈ സേവനങ്ങളെല്ലാം അടച്ചു കഴിഞ്ഞു. രാഷ്ട്രത്തിനു ഇപ്പോൾ അവരെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. എന്നല്ല; അത് ഇപ്പോൾ അസാധ്യമാണ്. ഇതിനകം തന്നെ തെരുവുകളിൽ താമസിക്കുന്ന ആളുകൾ രോഗബാധിതരാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഈ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വേളയിൽ, ഏറ്റവും കുറഞ്ഞത് അവർക്കു ഷെൽട്ടറുകൾ ഉണ്ടാക്കുവാനായി കിണഞ്ഞു പരിശ്രമിക്കുന്ന നിരവധി പേരുണ്ട്. അതിൽ എടുത്തു പറയേണ്ട ആളാണ് വൈദീകനായ ഒറെസ്തേ ബെൻസി. ഇറ്റലിയിലുടനീളം ഭവനരഹിതരായവരെ കൈകാര്യം ചെയ്യുന്ന പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി “ബെത്ലഹേമിലെ ഭവനം” എന്ന് വിളിക്കപ്പെടുന്ന ആ സംഘടന ചെയ്യുന്ന കാര്യങ്ങൾ വിവരിക്കാവുന്നതിലുമപ്പുറമാണ്. ദുരിതം പേറുന്ന ഇറ്റലിയെ സഭ എങ്ങനെ ശുശ്രൂഷിക്കുന്നു എന്ന് എത്ര എഴുതിയാലും അവസാനിക്കില്ല. പ്രീയപെട്ടവരെ ഇറ്റലിയുടെ നേർക്കാഴ്ചകൾ നമ്മെ അമ്പരപ്പിക്കും, അസ്വസ്ഥരാക്കും, കണ്ണുകൾ ഈറനണിയിക്കും. ലുലിയൻ ഉർബാൻ എന്ന ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് മനുഷ്യൻ അവസാനിപ്പിക്കുമ്പോൾ ദൈവം തുടങ്ങും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-22-16:44:08.jpg
Keywords: വൈറ, തരംഗ
Content: 12728
Category: 10
Sub Category:
Heading: "നിരീശ്വരവാദിയായിരുന്നു, പക്ഷേ ഇപ്പോൾ ദൈവത്തിലേക്ക് മടങ്ങുന്നു": ഇറ്റാലിയന്‍ ഡോക്ടറുടെ സാക്ഷ്യം വൈറല്‍
Content: മിലാന്‍: കോവിഡ് 19 അതീവ ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയിൽ നിന്നുമുള്ള യുവ ഡോക്ടറുടെ സാക്ഷ്യം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. കൊറോണ ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ മിലാന്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്ക് ലൊംബാര്‍ദിയയില്‍ നിന്നുള്ള ഡോ. ലുലിയാന്‍ ഉര്‍ബാന്‍ എന്ന 38 വയസുള്ള ഡോക്ടര്‍, ദൈവ വിശ്വാസിയായി മാറിയ സാക്ഷ്യമാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. മാതാപിതാക്കള്‍ ദേവാലയത്തില്‍ പോയി കൊണ്ടിരിന്നപ്പോള്‍ പരിഹസിച്ചു കൊണ്ടിരിന്ന ശാസ്ത്രത്തില്‍ മാത്രം പ്രതീക്ഷവെച്ചിരിന്ന ഡോ. ലുലിയാന്‍ ഉര്‍ബാന്‍ എങ്ങനെ ദൈവ വിശ്വാസിയായെന്ന കഥ ഇറ്റലിയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിന്റെ പരിഭാഷ സി‌എം‌ഐ വൈദികനായ ഫാ. സോണി ഉല്ലാറ്റികുന്നേല്‍ പങ്കുവെച്ചതോടെയാണ് മലയാളി സമൂഹത്തിനിടയിലും പോസ്റ്റു വൈറലായി മാറിയിരിക്കുന്നത്. #{black->none->b->പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# കോവിഡ് -19 ബാധിച്ച ഇറ്റലിയിൽ നിന്നും, ലുലിയന്‍ ഉര്‍ബാന്‍ എന്ന മുപ്പത്തിയെട്ടു വയസുകാരൻ ഒരു ഡോക്ടറുടെ ലൊംബാര്‍ദിയിൽ നിന്നുള്ള അസാധാരണമായ സാക്ഷ്യം: "ഞാൻ നിരീശ്വരവാദിയായിരുന്നു, പക്ഷേ ഇപ്പോൾ ഞാൻ ദൈവത്തിലേക്ക് മടങ്ങുന്നു". “കഴിഞ്ഞ മൂന്നാഴ്ചയായി ഞങ്ങളുടെ ആശുപത്രിയിൽ കാണുകയും നടക്കുകയും ചെയ്യുന്ന കാര്യങ്ങൾ, ഭയാനകമായ പേടി സ്വപ്നങ്ങളിൽ പോലും കാണാത്തവയാണ്. ആദ്യം ചെറിയ ഒരു ഒഴുക്ക്, പിന്നെ വളർന്നു ,ഒരു വലിയ നദി പോലെ; ഒരു ഡസൻ, പിന്നെ നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഡോക്ടർമാരല്ല സെലക്ടർമാരാണ്. ആരാണ് ജീവിക്കേണ്ടതെന്നും ആരെയാണ് മരണത്തിന്റെ ഭവനത്തിലേക്ക് പറഞ്ഞയക്കേണ്ടതെന്നും തീരുമാനിക്കുന്ന സെലക്ടർമാർ. അതെ, വേദനയോടെ പറയട്ടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി രാജ്യത്തിന് ടാക്സ് നൽകുന്നവരാണ് ഇവരെല്ലാം. പക്ഷെ ഇപ്പോൾ ഞങ്ങൾ തീരുമാനിക്കും ആര് ജീവിക്കണം ആര് മരിക്കണം എന്ന്. രണ്ടാഴ്‌ച മുമ്പുവരെ ഞങ്ങൾ, ഞാനും എന്റെ സഹപ്രവർത്തകരിൽ പലരും നിരീശ്വരവാദികളായിരുന്നു. ഞങ്ങൾ ഡോക്ടർമാരായതിനാൽ ശാസ്ത്രം ദൈവത്തെ ഒഴിവാക്കുന്നു എന്ന് നൂറുശതമാനവും വിശ്വസിച്ചവർ. പള്ളിയിൽ പോകുന്ന എന്റെ മാതാപിതാക്കളെ നോക്കി എന്നും പരിഹസിക്കുന്ന ഒരാളായിരുന്നു ഞാൻ. ഒൻപതു ദിവസം മുമ്പ് 75 വയസുള്ള ഒരു വൈദീകൻ ഇവിടെ എത്തി. ഒരു പാവം മനുഷ്യൻ. ശ്വസിക്കാൻ കടുത്ത പ്രയാസം അനുഭവപ്പെടുകായായിരുന്നു അദ്ദേഹത്തിന്. എങ്കിലും എപ്പോഴും ഒരു ബൈബിൾ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ അടുത്തിരുന്നു അദ്ദേഹം അത് ആയാസപ്പെട്ട് വായിചു കേൾപ്പിക്കുന്നു. ചിലരുടെ കൈകളിൽ അദ്ദേഹം ബൈബിൾ പിടിപ്പിക്കുന്നു ഞങ്ങൾ അത് കൗതുകപൂർവം നോക്കി കണ്ടു. എന്റെ രണ്ടു സഹപ്രവത്തകർ മരണപെട്ടു കഴിഞ്ഞു. ചിലരെ രോഗംബാധിച്ചിരിക്കുന്നു. ആകെ നിരാശയിലാണ്. ഞങ്ങൾ മാനസികമായും ശാരീരികമായും ആകെത്തളർന്നു കഴിഞ്ഞു. ഈ അവസരത്തിലാണ് ഞങ്ങൾ ഇത് കാണുന്നത്. ഇപ്പോൾ ഞങ്ങൾ സമ്മതിക്കുന്നു. മനുഷ്യരെന്ന നിലയിൽ ഞങ്ങൾ ഞങ്ങളുടെ പരിധിയിലെത്തി. ഞങ്ങൾ നോക്കുന്ന ആളുകളുടെ മരണ സംഖ്യ ഉയരുന്നതല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തിയെ ശ്രദ്ധിക്കാൻ തുടങ്ങി. മനുഷ്യൻ അവസാനിക്കുന്നിടത്തു ദൈവം തുടങ്ങുന്നു എന്ന് ഞങ്ങൾക്കു തോന്നിത്തുടങ്ങി. സാവധാനം ഞങ്ങൾ ആ പുരോഹിതനോടടുത്തു; ഞങ്ങൾ പതിയെ സംസാരിക്കാൻ ആരംഭിച്ചു. സത്യം പറയട്ടെ ഇന്നലെവരെ നിരീശ്വരവാദികളായിരുന്ന ഞങ്ങൾ ഇപ്പോൾ സമാധാനത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. രോഗികളെ പരിചരിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് പ്രാർത്ഥിക്കുന്നു. നഷ്ടപ്പെട്ട് എന്ന് കരുതിയ ആ ധൈര്യം എങ്ങനെയോ തിരിച്ചുവന്നിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ കൂടുതൽ ഊർജസ്വലരാണ്. ഇന്നലെ ആ എഴുപത്തിയഞ്ചുകാരൻ വൈദീകൻ മരിച്ചു. അതായതു മൂന്നാഴ്ച കൊണ്ടു 120 മത്തെ മരണം. എല്ലാ പ്രതീക്ഷയും നശിച്ചു തളർന്നിരുന്ന ഞങ്ങളെ വെറും ഒൻപതു ദിവസം കൊണ്ടു ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമാധാനം ഞങ്ങൾക്ക് തരുവാൻ അദ്ദേഹം സഹായിച്ചു. അദ്ദേഹത്തിന്റെ ദുർബലമായ അവസ്ഥയിലാണ് ഞങ്ങളെ സഹായിച്ചത് എന്ന് ഓർക്കുമ്പോൾ….. ആ നല്ല ഇടയൻ കർത്താവിന്റെ അടുത്തേക്ക് പോയി. ഈ രീതിയിൽ ഞാൻ തുടർന്നാൽ ഞാനും ഉറപ്പായും അവനെ അനുഗമിക്കും. കഴിഞ്ഞ ആറു ദിവസമായി ഞാൻ എന്റെ വീട് കണ്ടിട്ടില്ല. എപ്പോഴാണ് അവസാനം ഭക്ഷണം കഴിച്ചത് എന്നുപോലും ഞാൻ ഓർക്കുന്നില്ല. ഇപ്പോൾ ഞാൻ ഈ ഭൂമിയിൽ ഒന്നും അല്ല എന്ന് മനസിലാക്കുന്നു. പക്ഷെ ആ വൈദീകനെപോലെ മറ്റുള്ളവർക്കുവേണ്ടി എന്റെ അവസാന ശ്വാസം വരെയും ഞാൻ ജീവിക്കും. എന്റെ പ്രീയപെട്ടവർ എന്റെ ചുറ്റും ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ എന്റെ ദൈവത്തിന്റെ അടുത്തേക്ക് മടങ്ങി വന്നതിൽ ഞാൻ സന്തോഷവാനാണ്.” ഫെബ്രുവരി 21 മുതൽ കൊറോണ വൈറസ് വടക്കൻ ഇറ്റലിയിൽ ദുരിതം വിതച്ചു മുന്നേറുന്നു. 4032 പേർ ഇന്ന് വരെ മരിച്ചു. എത്രപേർ മരിച്ചു, എത്രപേർ സുഖം പ്രാപിച്ചു, രോഗബാധിതരുടെ ആകെ എണ്ണം എത്ര ഇവ ദിവസേന ഞങ്ങളെ അറിയിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച, ശ്മശാനങ്ങളിൽ സ്ഥലമില്ലാത്തതിനാൽ മൃതദേഹങ്ങൾ ബെർഗമോയിൽ കയറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ ഇറ്റാലിയൻ സൈന്യത്തിന്റെ ട്രക്കുകളുടെ നിരയുടെ സങ്കടകരമായ ചിത്രം ഇറ്റലിയെ മുഴുവൻ കരയിപ്പിച്ചു. ഇന്ന് രാവിലെ സമാനമായ ഒരു രംഗം ആവർത്തിച്ചു, 70 മൃതദേഹങ്ങൾ മറ്റ് പ്രവിശ്യകളിലേക്ക് സംസ്‌കരിക്കാനായി സൈന്യം കൊണ്ടുപോയി. ഇറ്റലിയിൽ 50,724 ഭവനരഹിതരുണ്ട്. ഭൂരിഭാഗവും, ശരാശരി 44 വയസും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുമുള്ള പുരുഷന്മാരാണ്. അവർ തെരുവിൽ താമസിക്കുന്നു, മുനിസിപ്പൽ കാന്റീനുകളിലോ കോഫി ബാറിലോ അവർ ഭക്ഷണം കഴിക്കുന്നു. ഇപ്പോൾ ഈ സേവനങ്ങളെല്ലാം അടച്ചു കഴിഞ്ഞു. രാഷ്ട്രത്തിനു ഇപ്പോൾ അവരെക്കുറിച്ച് ചിന്തിക്കാൻ സമയമില്ല. എന്നല്ല; അത് ഇപ്പോൾ അസാധ്യമാണ്. ഇതിനകം തന്നെ തെരുവുകളിൽ താമസിക്കുന്ന ആളുകൾ രോഗബാധിതരാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഈ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വേളയിൽ, ഏറ്റവും കുറഞ്ഞത് അവർക്കു ഷെൽട്ടറുകൾ ഉണ്ടാക്കുവാനായി കിണഞ്ഞു പരിശ്രമിക്കുന്ന നിരവധി പേരുണ്ട്. അതിൽ എടുത്തു പറയേണ്ട ആളാണ് വൈദീകനായ ഒറെസ്തേ ബെൻസി. ഇറ്റലിയിലുടനീളം ഭവനരഹിതരായവരെ കൈകാര്യം ചെയ്യുന്ന പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി “ബെത്ലഹേമിലെ ഭവനം” എന്ന് വിളിക്കപ്പെടുന്ന ആ സംഘടന ചെയ്യുന്ന കാര്യങ്ങൾ വിവരിക്കാവുന്നതിലുമപ്പുറമാണ്. ദുരിതം പേറുന്ന ഇറ്റലിയെ സഭ എങ്ങനെ ശുശ്രൂഷിക്കുന്നു എന്ന് എത്ര എഴുതിയാലും അവസാനിക്കില്ല. പ്രീയപെട്ടവരെ ഇറ്റലിയുടെ നേർക്കാഴ്ചകൾ നമ്മെ അമ്പരപ്പിക്കും, അസ്വസ്ഥരാക്കും, കണ്ണുകൾ ഈറനണിയിക്കും. ലുലിയൻ ഉർബാൻ എന്ന ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് മനുഷ്യൻ അവസാനിപ്പിക്കുമ്പോൾ ദൈവം തുടങ്ങും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/FaithAndReason/FaithAndReason-2020-03-26-06:30:45.jpg
Keywords: നിരീശ്വര
Content: 12729
Category: 1
Sub Category:
Heading: സെമിത്തേരികള്‍ നിറഞ്ഞു കവിഞ്ഞു: മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്റെ തീരുമാനം
Content: റോം: മരണനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ദേവാലയ സെമിത്തേരി കല്ലറകളില്‍ മൃതസംസ്‌കാരം ഒഴിവാക്കി മൃതശരീരങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ ദഹിപ്പിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശനിയാഴ്ച ഉത്തരവിട്ടു. മലയാളി വൈദികന്‍ ഫാ. ​​ജി​​നോ മു​​ട്ട​​ത്തു​​പാ​​ടം ശുശ്രൂഷ ചെയ്യുന്ന ലൊംബാര്‍ഡി പ്രോവിന്‍സിലെ ലോഡി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കൊറോണ മരണത്തെത്തുടര്‍ന്നു മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ മൃതദേഹങ്ങളും ഇന്നു മുതല്‍ ദഹിപ്പിച്ചുതുടങ്ങും. ദിവസവും രാവിലെ ഒന്നും ഉച്ചകഴിഞ്ഞ് ഒന്നും വീതം രണ്ടു മൃതശരീരങ്ങള്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ 15നാണ് സര്‍ക്കാര്‍ അനുവാദം നല്കിയത്. ആഴ്ചകളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന 10 മൃതദേങ്ങള്‍ ശനിയാഴ്ച വരെ സെമിത്തേരിയില്‍ സംസ്‌കരിച്ചിരുന്നു. എന്നാല്‍, ശേഷിക്കുന്ന 16 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു സമ്മതമല്ലെങ്കിലും ഏറ്റെടുത്തു വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കാനാണു നിര്‍ദേശം വന്നിരിക്കുന്നത്. കാര്‍മികനായ വൈദികന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കായിരുന്നു സെമിത്തേരിയില്‍ പ്രവേശിച്ചു മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇത്തരത്തിലുള്ള സന്പര്‍ക്കം പോലും കൊറോണ വ്യാപനത്തിനു കാരണമാകാമെന്നതിനാലാണു ദഹിപ്പിക്കാനുള്ള പുതിയ തീരുമാനം. ഇപ്പോഴത്തെ മരണ നിരക്കനുസരിച്ചു മാസങ്ങളോളം മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിച്ചാലും സെമിത്തേരി കല്ലറകളില്‍ സംസ്‌കാരം നടത്തി തീരില്ല. മോര്‍ച്ചറികളില്‍നിന്നു മൃതശരീരങ്ങള്‍ ട്രക്കുകളില്‍ കയറ്റി മിലിട്ടറി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ചാമ്പലാക്കുക. ലൊംബാര്‍ഡി പ്രോവിന്‍സിലെ വൈദ്യുത ശ്മശാനങ്ങള്‍ 24 മണിക്കൂറും തുടര്‍ച്ചയായി പ്രവര്‍ത്തനത്തിലായതിനാല്‍ ഇതര പ്രവിശ്യകളിലേക്കും മൃതദേഹങ്ങള്‍ കൊണ്ടുപോയി ദഹിപ്പിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യത്തില്‍ ബന്ധുക്കളുടെ അനുമതി പോലും ചോദിക്കേണ്ടതില്ലെന്നാണ് മിലിട്ടറിക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-23-03:31:03.jpg
Keywords: ഇറ്റലി, കോവി
Content: 12730
Category: 13
Sub Category:
Heading: മനസില്‍ അള്‍ത്താര ഒരുക്കി വിശ്വാസികളുടെ ബലിയര്‍പ്പണം
Content: കോട്ടയം: വീടുകളിലെ സ്വീകരണ മുറികളിലിരുന്നു മനസില്‍ അള്‍ത്താര ഒരുക്കി വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കാളികളായി. കോവിഡ്19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം നിര്‍ത്തിയിരുന്നു. മിക്കവരും രാവിലെതന്നെ ഷെക്കെയ്ന, ശാലോം, ഗുഡ്‌നെസ് ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനയില്‍ പങ്കാളികളായി. വിവിധ റീത്തുകളില്‍ വിവിധ സമയങ്ങളിലായി ഈ ചാനലുകളില്‍ വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്തിരുന്നു. വീടുകളുടെ സ്വീകരണ മുറികളില്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ അതേ രീതിയില്‍ ഭക്തിപൂര്‍വമാണ് പല കുടുംബങ്ങളും പങ്കാളികളായത്. ദേവാലയങ്ങളില്‍ വൈദികര്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന രൂപതകളുടെയും ഇടവകകളുടെയും ഫേസ് ബുക്ക് പേജുകളില്‍ തത്സമയം സംപ്രഷണം ചെയ്തിരുന്നു. മൊബൈല്‍ ഫോണിലൂടെയും ലാപ് ടോപ്പിലൂടെയും കംപ്യൂട്ടറിലൂടെയും വീടുകളിലിരുന്നു വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കാളികളായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ദേവാലയങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബാനയര്‍പ്പണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കണമെന്നു കെസിബിസി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-23-03:40:21.jpg
Keywords: ബലിയ, ഓണ്‍