Contents

Displaying 12431-12440 of 26200 results.
Content: 12751
Category: 18
Sub Category:
Heading: പ്രോലൈഫ് ദിനമായ ഇന്നു പാപ്പയോടൊപ്പം കേരളത്തിലും പ്രാര്‍ത്ഥനയുടെ മതില്‍
Content: കൊച്ചി: അന്തര്‍ദേശിയ പ്രോലൈഫ് ദിനമായ ഇന്നു ഫ്രാന്‍സിസ് പാപ്പായോടൊപ്പം കേരളത്തിലും പ്രാര്‍ത്ഥനയുടെ സ്‌നേഹമതില്‍ രൂപംകൊള്ളും. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും ദിനമായിട്ടാണ് ഇന്നു കെസിബിസി പ്രോലൈഫ് സമിതി ആചരിക്കുന്നത്. പ്രോലൈഫ് കുടുംബങ്ങള്‍ ഇന്നത്തെ ദിവസം മുഴുവന്‍ ഭവനങ്ങളില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കും. ഇന്നു വൈകുന്നേരം നാലരയ്ക്കു ലോകം മുഴുവനിലുമുള്ള കാത്തോലിക്ക വിശ്വാസികള്‍ സാര്‍വത്രിക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലും. പാപ്പയോടൊപ്പം കേരളത്തിലെ മുഴുവന്‍ വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നു കെസിബിസിയും ആഹ്വാനം ചെയ്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-25-05:08:05.jpg
Keywords: പ്രോലൈ
Content: 12752
Category: 10
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ച് പോര്‍ച്ചുഗീസ് ജനത ഇന്നു പ്രാര്‍ത്ഥിക്കും
Content: ലിസ്ബണ്‍: ആഗോള തലത്തില്‍ കൊറോണ വ്യാപിക്കുമ്പോള്‍ സ്വര്‍ഗ്ഗീയ ഇടപെടല്‍ തേടി ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനും സമര്‍പ്പിച്ച് പോര്‍ച്ചുഗീസ് ജനത ഇന്നു പ്രാര്‍ത്ഥിക്കും. പോര്‍ച്ചുഗീസ് മെത്രാന്‍സംഘത്തിന്റെ ആഹ്വാന പ്രകാരമാണ് ഇന്നു പുനഃപ്രതിഷ്ഠയും വിവിധ പ്രാര്‍ത്ഥന ശുശ്രൂഷകളും നടക്കുക. ഇതിന്റെ ഭാഗമായി ഇന്നു വൈകുന്നേരം പോര്‍ച്ചുഗലിനെ ഈശോയ്ക്കും മാതാവിനും സമര്‍പ്പിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ലിസ്ബണ്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ മാനുവല്‍ ക്ലെമന്റെ, ഫാത്തിമ ബിഷപ്പ് കര്‍ദ്ദിനാള്‍ അന്റോണിയോ മാര്‍ട്ടോ എന്നിവര്‍ ജപമാല പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കും. ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് പോര്‍ച്ചുഗീസ് മെത്രാന്‍സംഘം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്തു രണ്ടായിരത്തോളം പേര്‍ കോവിഡ്-19 രോഗബാധിതരാണ്. ഇതില്‍ 20 പേര്‍ മരണമടഞ്ഞു. അയല്‍രാജ്യമായ സ്പെയിനിലെ മരണസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുപ്പതിനായിരത്തോളം പേരെ രാജ്യത്തു രോഗം ബാധിച്ചപ്പോള്‍ 2200 പേരാണ് മരിച്ചത്. അതേസമയം പോര്‍ച്ചുഗീസ് മെത്രാന്‍സംഘത്തിന്റെ പ്രാര്‍ത്ഥന ആഹ്വാനം വന്നതിന് പിന്നാലെ സ്പാനിഷ് ബിഷപ്പ്സ് കോണ്‍ഫറന്‍സും രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിനും ഫാത്തിമാ മാതാവിനും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-25-06:06:06.jpg
Keywords: ഫാത്തിമ, പോര്‍ച്ചു
Content: 12753
Category: 18
Sub Category:
Heading: കോവിഡ് 19: വരാപ്പുഴ അതിരൂപത ഹെൽപ് ഡെസ്ക് രൂപീകരിച്ചു
Content: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയിൽ ഹെൽപ് ഡെസ്കിനു രൂപം കൊടുത്തു. ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി സഹകരിച്ചു കൊണ്ട്, ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ആയിരിക്കും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. കൊറോണ വ്യാപനത്തിൽ ജനത്തിന്റെ ആശങ്കകൾ ദുരീകരിക്കുക, കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ജനത്തിനുള്ള സംശയങ്ങൾക്ക് ശാസ്ത്രീയ വിശദീകരണം നൽകുക, ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ ക്രിയാത്മകമായി ഇടപെടുക, ഭക്ഷണത്തിനും മരുന്നിനും ആളുകൾക്ക് ബുദ്ധിമുട്ടില്ല എന്ന് ഉറപ്പുവരുത്തുക, ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സഹായിക്കുക തുടങ്ങിയവയാണ് ഹെൽപ് ഡെസ്കിന്റെ ലക്ഷ്യങ്ങൾ. ഇന്ത്യ മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം എന്ന് ആർച്ച് ബിഷപ്പ് വിശ്വാസികൾക്ക് നിർദ്ദേശം നൽകി.
Image: /content_image/India/India-2020-03-25-08:31:24.jpg
Keywords: വരാപ്പു, ദൈവദാസ
Content: 12754
Category: 13
Sub Category:
Heading: കോവിഡ് 19: പ്രാര്‍ത്ഥനയും ബൈബിൾ പഠനവുമായി അമേരിക്കന്‍ ഗവർണറുടെ ലൈവ് വീഡിയോ
Content: മിസിസിപ്പി: കൊറോണ വൈറസിനെ ചെറുക്കാനായി ലോക നേതാക്കന്മാർ വിവിധ നടപടികൾ എടുക്കുന്നതിനിടയിൽ ആത്മീയ ആയുധം, ധരിക്കുവാന്‍ ജനങ്ങളെ ഉത്ബോധിപ്പിച്ച് അമേരിക്കന്‍ സംസ്ഥാനമായ മിസിസിപ്പിയുടെ ഗവർണർ റ്റേറ്റ് റീവ്സ്. ഞായറാഴ്ച അദ്ദേഹം സംസ്ഥാനത്തെ ജനങ്ങള്‍ക്കു വേണ്ടി പ്രാർത്ഥനയുടെ അകമ്പടിയോടെ നടത്തിയ ബൈബിൾ പഠനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം ജനങ്ങളിലെത്തിച്ചു. "ഞാൻ പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്നു. ഈ ഞായറാഴ്ച എന്നോടൊപ്പം പ്രാർത്ഥിക്കാനായി ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു വരുമ്പോൾ അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും," എന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ വന്നത്. "ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്‌തരാകുന്നില്ല. അടിച്ചുവീഴ്‌ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല" എന്ന വിശുദ്ധ പൌലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിലെ വചന ഭാഗം ഉള്‍പ്പെടെ മൂന്ന് ബൈബിൾ ഭാഗങ്ങളാണ് അദ്ദേഹം വായിച്ചത്. ഏകദേശം 179000 ആളുകൾ അദ്ദേഹത്തോടൊപ്പം പ്രാർത്ഥനയിലും, വചന പഠനത്തിലും പങ്കുചേർന്നു. തന്റെ വീഡിയോയില്‍ മിസിസിപ്പിയിലെ ജനങ്ങളെ ദൈവീക സംരക്ഷണത്തിനായി ഭരമേല്‍പ്പിച്ചും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും, വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനും ജ്ഞാനം നൽകണമേയെന്നും അദ്ദേഹം പ്രാര്‍ത്ഥിക്കുന്നുണ്ട്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Ftatereeves%2Fvideos%2F667783630460485%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> വാഷിംഗ്ടണിലെ മറ്റ് നേതാക്കന്മാർക്ക് വേണ്ടിയും റ്റേറ്റ് റീവ്സ് ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി. വീടുകളിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുകയും, അവരെ ശുശ്രൂഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് പ്രതിസന്ധി ഘട്ടമാണെന്നും എന്നാൽ ഒരുമിച്ച് നിന്നാൽ ഇതിനെ മറികടക്കാൻ സാധിക്കുമെന്നും റ്റേറ്റ് റീവ്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രയധികമായി സ്നേഹിച്ചു" എന്ന യോഹന്നാൻ സുവിശേഷത്തിലെ വചന ഭാഗത്തോടു കൂടിയാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്. മാധ്യമങ്ങളിലൂടെ ദൈവ ശുശ്രൂഷകളിൽ പങ്കെടുക്കണമെന്നും, നേതാക്കന്മാർക്ക് വേണ്ടിയും സംസ്ഥാനത്തെ മറ്റു ജനങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും റ്റേറ്റ് റീവ്സ് ആഹ്വാനം ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-25-09:16:13.jpg
Keywords: അമേരിക്ക, സംസ്ഥാന
Content: 12755
Category: 10
Sub Category:
Heading: ന്യൂയോര്‍ക്കില്‍ രണ്ടായിരം അടി ഉയരത്തില്‍ വെഞ്ചിരിപ്പും പ്രാര്‍ത്ഥനയുമായി വൈദികന്‍
Content: ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ രോഗ വ്യാപനം അതീവ ഗുരുതരമായി പടരുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പരിസര പ്രദേശങ്ങളെ രണ്ടായിരം അടി ഉയരത്തില്‍ നിന്നും വെഞ്ചിരിച്ച് കത്തോലിക്ക വൈദികന്‍. പിറ്റ്സ്ഫോര്‍ഡിലെ സെന്റ്‌ ലൂയീസ് കത്തോലിക്കാ ദേവാലയത്തിലെ ഇടവക വികാരിയായ ഫാ. ബെനിറ്റെസാണ് ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ നഗരത്തേയും പരിസര പ്രദേശങ്ങളേയും വിമാനത്തില്‍ നിന്നും ഹന്നാന്‍ വെള്ളം തളിച്ച് വെഞ്ചരിച്ചു പ്രാര്‍ത്ഥിച്ചത്. തന്റെ ഇടവകയിലെ ഒരു വിശ്വാസിയുടേയും പൈലറ്റ്‌ അന്തോണി ഡാനിയലിന്റേയും സഹായത്തോടെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വെഞ്ചരിപ്പ്. ബാലനായിരിന്നപ്പോള്‍ തന്റെ ജന്മദേശമായ കൊളംബിയയില്‍ വൈദികര്‍ കാണിച്ച മാതൃകയാണ് ഇത്തരത്തില്‍ ഒരു സമീപനത്തിന് കാരണമെന്ന്‍ അദ്ദേഹം വെളിപ്പെടുത്തി. സാധാരണഗതിയില്‍ വിമാനം പറക്കുവാനുള്ള ഉയരം ആറായിരം അടിയാണ്. പൈലറ്റായ അന്തോണി താഴ്ന്ന ഉയരമായ 2000 അടി ഉയരത്തില്‍ പറക്കുവാനുള്ള പ്രത്യേക അനുമതി അധികൃതരില്‍ വാങ്ങുകയായിരിന്നു. മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ വിമാനത്തിന്റെ ജാലകം തുറന്ന്‍ കുപ്പിയില്‍ കരുതിയിരുന്ന വിശുദ്ധ ജലം രാജ്യത്തിനും ലോകം മുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലിയശേഷം വൈദികന്‍ താഴേക്ക് തളിച്ചു. കൊറോണയുടെ ഭീതിയില്‍ കഴിയുമ്പോള്‍ നഗരത്തെ വിശുദ്ധ ജലം കൊണ്ട് ആശീര്‍വദിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായിരിക്കുമെന്നു അദ്ദേഹം പറയുന്നു. തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ തങ്ങള്‍ ഒറ്റക്കല്ലെന്ന ജനങ്ങളോട് പറയുകയാണ്‌ ലക്ഷ്യമെന്നും ഫാ. ബെനിറ്റെസ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ 54941 കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ മരണസംഖ്യ 784 കടന്നിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-25-12:05:45.jpg
Keywords: വൈദിക
Content: 12756
Category: 1
Sub Category:
Heading: കൊറോണ അനേകം ജീവനെടുക്കുമ്പോള്‍ വീടുകളില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദവുമായി യുകെ ഗവണ്‍മെന്റ്
Content: ലണ്ടന്‍: ഒരു വശത്ത് കൊറോണ അനേകായിരങ്ങളുടെ ജീവന്‍ എടുക്കുമ്പോള്‍ മറുവശത്ത് ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുവാന്‍ പ്രത്യേക അനുമതി നല്‍കുന്ന ക്രൂര നടപടിയുമായി യു‌കെ ഗവണ്‍മെന്‍റ്. സ്ത്രീകള്‍ക്ക് ഗര്‍ഭസ്ഥ ശിശുക്കളെ സ്വന്തം ഭവനത്തില്‍ നിന്ന്‍ കെമിക്കല്‍ അബോര്‍ഷന്‍ ചെയ്യുവാന്‍ അനുവാദം നല്‍കുന്ന നടപടിയാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴി തെളിയിച്ചിരിക്കുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനും, അബോര്‍ഷന്‍ സേവനങ്ങളില്‍ മുടക്കം വരാതിരിക്കുന്നതിനുമായി ഹെല്‍ത്ത് ആന്‍ഡ്‌ സോഷ്യല്‍ കെയര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇതു സംബന്ധിച്ചു താല്‍ക്കാലിക നടപടികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് യു.കെ ഗവണ്‍മെന്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നത്. ആശുപത്രിയിലോ ക്ലിനിക്കിലോ പോകാതെ തന്നെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം ഭവനത്തില്‍ വെച്ച് രണ്ടുതരം അബോര്‍ഷന്‍ ഗുളികകള്‍ ഉപയോഗിച്ച് ഗര്‍ഭം അലസിപ്പിക്കാമെന്നു പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കാമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം മനുഷ്യത്വരഹിതമായ ഈ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് പ്രോലൈഫ് സംഘടനകള്‍ രംഗത്തെത്തി. മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ഇത്തരത്തില്‍ മാറ്റുവാന്‍ സാധ്യമല്ലെന്നു ‘സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ബോണ്‍ ചില്‍ഡ്രന്‍’ (എസ്.പി.യു.സി) ക്യാംപെയിന്‍ ഡയറക്ടര്‍ അന്റോണിയ ടുള്ളി പറഞ്ഞു. നടപടി അപകടകരവും തെറ്റായ ചിന്താഗതിയുമാണെന്ന് മറ്റ് പ്രോലൈഫ് സംഘടനകളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വശത്ത് ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍ മറുവശത്ത് ഗര്‍ഭസ്ഥ ശിശുക്കളെ കൊന്നൊടുക്കുവാന്‍ പ്രത്യേക അനുമതി നല്‍കുന്ന നടപടി അതിക്രൂരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-25-12:39:12.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 12757
Category: 13
Sub Category:
Heading: 'ബൈബിൾ വായിച്ചിട്ടില്ല, പക്ഷേ ഇപ്പോള്‍ അറിയാം അതില്‍ സ്നേഹം മാത്രമാണ്': കെ‌സി‌ബി‌സി നടപടിയില്‍ ഹൈന്ദവ യുവതിയുടെ കമന്‍റ് ശ്രദ്ധയാകര്‍ഷിക്കുന്നു
Content: കൊച്ചി: കോവിഡ് പ്രതിരോധത്തിന് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ വിട്ടുതരാന്‍ സന്നദ്ധമാണെന്ന കെ‌സി‌ബി‌സിയുടെ തീരുമാനത്തിന് പിന്നാലെ ഹൈന്ദവ യുവതിയുടെ പ്രതികരണം ശ്രദ്ധയാകര്‍ഷിക്കുന്നു. ബൈബിൾ താന്‍ വായിച്ചിട്ടില്ലായെന്നും പക്ഷേ അതിൽ എന്താണുള്ളതെന്ന് ഇപ്പോൾ തനിക്ക് പറയാനാകുമെന്നും അത് സ്നേഹം മാത്രമാണെന്നുമാണ് സുജിത എന്ന യുവതിയുടെ കമന്‍റ്. ആശുപത്രികൾ വിട്ടുനൽകാനുള്ള സന്നദ്ധത അറിയിച്ച കത്തോലിക്കാസഭയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ച സന്ദേശത്തിന്റെ കമന്റ് സെക്ഷനിലാണ് യുവതി ശ്രദ്ധേയമായ ലഘു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കമന്‍റ് ഇങ്ങനെ, "ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. അടിയന്തിര ഘട്ടത്തിൽ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകിയ സഭക്ക് അഭിനന്ദനങ്ങൾ. അവസരത്തിനൊത്ത് ഉയരുകയും ഏറ്റവും ഉചിതവും ശ്ലാഘനീയവുമായ തീരുമാനം കൈകൊണ്ട സഭാ നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ കരുതലിന്, സ്‌നേഹത്തിന്, കാരുണ്യത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്ക് അഭിനന്ദനങ്ങൾ. ഞാൻ ഒരിക്കലും വായിച്ചിട്ടില്ലാത്ത ആ പുസ്തകത്തിൽ (ബൈബിൾ ) എന്താണുള്ളതെന്ന് ഇപ്പോൾ എനിക്കു പറയാൻ പറ്റും. ഞാൻ പറയട്ടെ ‘സ്‌നേഹം, സ്‌നേഹം മാത്രം". നൂറോളം ആളുകളാണ് യുവതിയുടെ കമന്‍റ് ലൈക്ക് ചെയ്തിരിക്കുന്നത്. നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും ബൈബിള്‍ ഒരിക്കലെങ്കിലും വായിക്കുവാന്‍ ശ്രമിക്കണമെന്നും നിരവധി പേര്‍ റിപ്ലേ കമന്‍റും ചെയ്യുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IcLrfdCOYfL8ueR9fQU7fL}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-25-13:31:51.jpg
Keywords: യുവതി, യുവാവ
Content: 12758
Category: 18
Sub Category:
Heading: കേരളത്തിലെ ഇരുനൂറോളം കത്തോലിക്ക ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കു സുസജ്ജം
Content: കൊച്ചി: അടിയന്തിര സാഹചര്യത്തില്‍ കോവിഡ് 19ന്റെ ചികിത്സയ്ക്കും ഐസൊലേഷനുമായി കേരളത്തില്‍ 15100 കിടക്കകളുള്ള കത്തോലിക്കാസഭയുടെ ഇരുനൂറോളം ആശുപത്രികള്‍ സുസജ്ജം. ആവശ്യഘട്ടത്തില്‍ 1940 പേര്‍ക്ക് ഐസിയു സേവനവും 410 പേര്‍ക്കു വെന്റിലേറ്റര്‍ സൗകര്യവും ആശുപത്രികളില്‍ സജ്ജമാണ്. 2490 ഡോക്ടര്‍മാരാണു കേരളത്തില്‍ സഭയുടെ ആശുപത്രികളില്‍ സേവനം ചെയ്യുന്നത്. ഇതില്‍ 170 ഡോക്ടര്‍മാര്‍ സന്യാസിനികളാണ്. സന്യസ്തര്‍ ഉള്‍പ്പടെ 10300 നഴ്‌സുമാര്‍ സേവനം ചെയ്യുന്നു. 5550 പാരാമെഡിക്കല്‍, 6800 നോണ്‍ ക്ലിനിക്കല്‍ ജീവനക്കാര്‍ സഭയുടെ ആശുപത്രികളിലുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പുറമേ 1020 സന്യാസിനികള്‍, 120 വൈദികര്‍ എന്നിവരുടെ സേവനവും സഭയുടെ ആശുപത്രികളില്‍ ലഭ്യമാണ്. അടിയന്തിര സാഹചര്യത്തില്‍ ആവശ്യമുള്ളത്രയും ആശുപത്രികള്‍ പൂര്‍ണമായി കോവിഡ് ചികിത്സയ്ക്കു വിട്ടു നല്‍കാന്‍ സന്നദ്ധമാണെന്നു ആരോഗ്യവകുപ്പിനെ സഭനേതൃതം അറിയിച്ചിട്ടുണ്ടെന്നു കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ (ചായ്) കേരള ഘടകം എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട പറഞ്ഞു. പല ആശുപത്രികളുടെ ഏതാനും വാര്‍ഡുകള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കി ആവശ്യമുള്ള ആശുപത്രികള്‍ പൂര്‍ണമായി ഏറ്റെടുക്കുന്ന രീതി അവലംബിക്കുന്നതാണ് ഉചിതമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു പരിശീലനം ലഭിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും നിയോഗിക്കാനും കേന്ദ്രീകൃത സംവിധാനത്തില്‍ മരുന്നുകളും മറ്റും ലഭ്യമാക്കാനും സാധിക്കും. കോവിഡ് 19 രോഗികള്‍ക്കൊപ്പം മറ്റു രോഗികളെക്കൂടി ഒരേ ആശുപത്രികളില്‍ ചികിത്സിക്കുന്നത് പ്രായോഗിക പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുമെന്നും യോഗം വിലയിരുത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-25-16:21:41.jpg
Keywords: കത്തോലിക്ക
Content: 12759
Category: 10
Sub Category:
Heading: വിശ്വാസികളുടെ അഭ്യര്‍ത്ഥനയില്‍ പെറുവില്‍ ദേവാലയ മേൽക്കൂരയിൽ ദിവ്യകാരുണ്യ ആരാധന
Content: ലിമ: കോവിഡ് പശ്ചാത്തലത്തില്‍ ദേവാലയം അടച്ചിടുകയും തങ്ങൾക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതാവുകയും ചെയ്തതിനെ തുടർന്നു ഒറ്റപ്പെട്ടപ്പോഴും ദിവ്യകാരുണ്യത്തോട് ചേര്‍ന്ന് നിന്ന് പെറുവിലെ വിശ്വാസി സമൂഹം. വിശുദ്ധ കുര്‍ബാനയ്ക്കുള്ള അവസരം ഭരണകൂടം തടഞ്ഞപ്പോള്‍ ദേവാലയത്തിനു ചുറ്റുവട്ടത്തെ അപ്പാർട്ടുമെന്റുകളിലും മറ്റും താമസിക്കുന്ന വിശ്വാസികളുടെ അഭ്യർത്ഥന പ്രകാരം പള്ളിയുടെ മേൽക്കൂരയിൽ ദിവ്യകാരുണ്യ ആരാധന നടത്തുകയായിരിന്നു. ലിമയിൽ സ്ഥിതിചെയ്യുന്ന സെന്റ് ആന്റണീസ് ദേവാലയമാണ് ചരിത്രത്തില്‍ തന്നെ ഇടം നേടിയേക്കാവുന്ന വ്യത്യസ്ഥമായ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിച്ചത്. ദേവാലയത്തിന് പരിസരത്തുള്ള കെട്ടിടങ്ങളിൽ താമസിക്കുന്ന നിരവധി പേർ ജനലിനോട് ചേര്‍ന്നും ചിലര്‍ വീടുകളുടെ മുകളില്‍ കയറി നിന്നും ദിവ്യകാരുണ്യ നാഥനോട് പ്രാര്‍ത്ഥിച്ചു. ദിവ്യകാരുണ്യ ആശീർവാദം സ്വീകരിച്ചവരിൽ നിരവധി അക്രൈസ്തവരും ഉണ്ടായിരുന്നുവെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്. ദൈവീക സാന്നിധ്യം ഈ ലോകത്തിന് എത്രമാത്രം ആവശ്യമാണെന്നുള്ളതിനുള്ള വലിയ തെളിവാണ് ഇതിലെ പങ്കാളിത്തമെന്ന് ഫാ. എൻറിക് ഡയസ് പറഞ്ഞു. കൊറോണ വൈറസിനെ മറയാക്കി നിരീശ്വരവാദികൾ വലിയ പ്രചരണം നടത്തുമ്പോഴും ദൈവവിശ്വാസത്തിന് ജനങ്ങൾ നൽകുന്ന പ്രത്യേക പ്രാധാന്യമാണ് പെറുവിലെ ഈ സംഭവത്തില്‍ നിന്നു വ്യക്തമാകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-25-17:41:05.jpg
Keywords: തിരുവോ, ദിവ്യകാരുണ്യ
Content: 12760
Category: 18
Sub Category:
Heading: കോവിഡ് പ്രതിരോധം: ഇടുക്കി രൂപത ആശുപത്രി സര്‍ക്കാരിന് കൈമാറി
Content: നെടുങ്കണ്ടം: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കുന്നതിനായി നെടുങ്കണ്ടം കരുണ ആശുപത്രിയുടെ കെട്ടിടം ഇടുക്കി രൂപത അധികൃതര്‍ സര്‍ക്കാരിന് താത്കാലികമായി കൈമാറി. സ്ഥാപനത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും രൂപത വികാരി ജനറാളുമായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ എത്തിയാണ് കെട്ടിടം ഉടുന്പന്‍ചോല തഹസില്‍ദാര്‍ നിജു പി. കുര്യന് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍, ഫാ. ജോണ്‍ ചേനംചിറയില്‍ തുടങ്ങിയവരും റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഇന്നലെ രാവിലെയാണ് കെട്ടിടവും ഫര്‍ണിച്ചറും ഉള്‍പ്പെടെ മുഴുവന്‍ സൗകര്യങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. ഐസോലേഷന്‍ വാര്‍ഡിനൊപ്പം ഐസിയുകളും ഇവിടെ ഒരുക്കും. ഉടുമ്പന്‍ചോല തഹസില്‍ദാരുടെയും നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെയും നിര്‍ദേശാനുസരണം യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെട്ടിടം ശുചീകരിച്ചു. ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന വരാന്ത, അല്‍ഫോന്‍സ ബ്ലോക്ക്, ഓപ്പറേഷന്‍ തീയറ്റര്‍, സമീപത്തെ വാര്‍ഡുകള്‍ എന്നിവയാണ് പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം കമ്മിറ്റിയിലെ പ്രവര്‍ത്തകരും, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയിലെ പ്രവര്‍ത്തകരുമാണ് ശുചീകരണം നടത്തിയത്. 11 സംഘങ്ങളായി തിരിഞ്ഞ് കൂട്ടംകൂടാതെ ഒരുമീറ്റര്‍ അകലം പാലിച്ചും മുഖാവരണവും കൈയുറകളും ധരിച്ചുമാണ് പ്രവര്‍ത്തകര്‍ ശുചീകരണം നടത്തിയത്. ഇവര്‍ക്ക് ആവശ്യമായ മാസ്‌കുകളും കൈയുറകളും ആരോഗ്യവകുപ്പ് വിതരണം ചെയ്തു.
Image: /content_image/India/India-2020-03-26-03:34:45.jpg
Keywords: സര്‍ക്കാ