Contents

Displaying 12461-12470 of 26200 results.
Content: 12784
Category: 10
Sub Category:
Heading: കൊറോണ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥനയുമായി പോളിഷ് പ്രസിഡന്റ്
Content: വാർസോ: കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടി പോളിഷ് പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി പ്രാര്‍ത്ഥിച്ചു. പ്രസിദ്ധമായ ‘ജസ്‌ന ഗോറെ’ തീർത്ഥാടനകേന്ദ്രത്തിലാണ് പോളിഷ് ജനതക്ക് വേണ്ടിയും പഠനം ജോലി സംബന്ധമായി ഇതര രാജ്യങ്ങളിൽ കഴിയുന്ന പൌരന്മാര്‍ക്ക് വേണ്ടിയും പ്രസിഡന്റ് പ്രാർത്ഥന നടത്തിയത്. രാജ്യത്തിന് സ്വര്‍ഗ്ഗീയ സംരക്ഷണം നൽകണമേയെന്ന പ്രാർത്ഥനയുമായാണ് അദ്ദേഹം തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിയത്. ദേവാലയത്തിലെ സായാഹ്‌ന പ്രാർത്ഥനയിലും അദ്ദേഹം പങ്കുകൊണ്ടു. വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' അഥവാ 'ബ്ലാക്ക് മഡോണ' ചിത്രം സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ‘ജസ്‌ന ഗോറെ’. ഇവിടെ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് ഇന്നും കാണുന്നത്. 2017-ല്‍ പോളണ്ടിന്റെ സംരക്ഷകയെന്നറിയപ്പെടുന്ന 'ബ്ലാക്ക് മഡോണ' ചിത്രത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക കറന്‍സി രാജ്യം പുറത്തിറക്കിയിരിന്നു. അന്ന്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനും കത്തോലിക്കാ വിശ്വാസിയായ ആൻഡ്രസെജ് ഡൂഡ നേരിട്ടെത്തിയിരിന്നു. പോളണ്ടിന്റെ ആകെ ജനസംഖ്യയുടെ 85 ശതമാനവും കത്തോലിക്ക വിശ്വാസികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-27-12:28:53.jpg
Keywords: പോളിഷ്, പോളണ്ട
Content: 12785
Category: 10
Sub Category:
Heading: ‘ഉർബി എത് ഓർബി’ ആശീർവാദം സ്വീകരിച്ച് ജനലക്ഷങ്ങള്‍: ലോകത്തിന്റെ നൊമ്പരമായി വത്തിക്കാന്‍ സ്ക്വയര്‍
Content: വത്തിക്കാൻ സിറ്റി: മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ലോകജനതയ്ക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ വിശേഷാൽ ശ്ലൈഹീകാശീർവാദം. പതിവിൽനിന്ന് വിപരീതമായി വത്തിക്കാൻ ചത്വരം ശൂന്യമായിരുന്നെങ്കിലും ദശലക്ഷക്കണക്കിന് വിശ്വാസി സമൂഹമാണ് ടെലിവിഷന്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും ഫ്രാൻസിസ് പാപ്പ നൽകിയ വിശേഷാൽ ‘ഉർബി എത് ഓർബി’ ആശീർവാദം സ്വീകരിച്ചത്. വിശ്വാസികളുടെ പങ്കാളിത്തമല്ലാതെ നടക്കുന്ന ‘ഉർബി എത് ഓർബി’ സഭാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സമയങ്ങളില്‍ ഒന്നായിരിന്നു. മഹാമാരിയില്‍നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പാപ്പയുടെ പ്രാര്‍ത്ഥനായാമം ഇന്നലെ പ്രാദേശിക സമയം 6 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 10.30ന് തന്നെ ആരംഭിച്ചു. മഴപെയ്തൊഴിഞ്ഞ നിശബ്ദതയില്‍ ലയിച്ചു നിന്ന അന്തരീക്ഷത്തിൽ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനൊപ്പമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പൂമുഖത്ത് ക്രമീകരിച്ച വചനവേദിയിലേക്ക് ഫ്രാൻസിസ് പാപ്പ പ്രവേശിച്ചത്. യുവത്വത്തിന്റെ പ്രസരിപ്പോടെ മാത്രം കണ്ടിട്ടുള്ള പാപ്പയുടെ മുഖത്ത്, ആഗോള സമൂഹം അനുഭവിക്കുന്ന ക്ലേശങ്ങളെപ്രതിയുള്ള സങ്കടം വ്യക്തമായിരിന്നു. പശ്ചാത്തലത്തിൽ റോമിലെ സെന്റ് മർസലോ ദേവാലയത്തിൽനിന്ന് കൊണ്ടുവന്ന അത്ഭുത കുരിശുരൂപവും റോമിലെ മേരി മേജർ ബസിലിക്കയിൽനിന്ന് കൊണ്ടുവന്ന, ‘റോമിന്റെ രക്ഷക’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദൈവമാതാവിന്റെ ചിത്രവും, ഇരുട്ടിനെ ഭേദിച്ച് തെളിഞ്ഞ് കത്തുന്ന ദീപങ്ങളും വത്തിക്കാന്‍ മീഡിയ ആരംഭം മുതല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരിന്നു. വചനപാരായണത്തോടെ ശുശ്രൂഷകള്‍ക്ക് ഔദ്യോഗിക ആരംഭം കുറിച്ചു. തുടർന്നാണ് മുന്‍കൂട്ടി തയാറാക്കിയ ധ്യാനചിന്ത പാപ്പ പങ്കുവെച്ചത്. കൊടുങ്കാറ്റിന് നടുവിൽ വള്ളത്തിൽ അകപ്പെട്ട ശിഷ്യന്മാർ ഭയന്നപ്പോൾ, നിങ്ങൾക്ക് വിശ്വാസമില്ലേ എന്ന് ക്രിസ്തുചോദിക്കുന്ന വചനഭാഗം ഉദ്ധരിച്ചുകൊണ്ട് വിശ്വാസത്തിൽ ധൈര്യപ്പെടണമെന്ന ഓർമപ്പെടുത്തലാണ് സന്ദേശത്തില്‍ ഉടനീളം പാപ്പ നൽകിയത്. (പാപ്പയുടെ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പ്രവാചക ശബ്ദത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും). വചന വിചിന്തത്തിന് ശേഷം ‘റോമിന്റെ രക്ഷക’യായി ദൈവമാതാവിന്റെ തിരുസ്വരൂപത്തിനുമുന്നിൽ ഏതാനും സമയം പ്രാർത്ഥനാ പൂര്‍വ്വം ചിലവഴിച്ചു. തുടർന്ന്, അത്ഭുത കുരിശു രൂപത്തിനുമുന്നിൽ പ്രാർത്ഥിച്ചു. കുരിശ് ചുംബിച്ച ശേഷമാണ് പ്രധാനകവാടം മാത്രം തുറന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അകത്തേക്ക് പാപ്പ പ്രവേശിച്ചത്. വിരലില്‍ എണ്ണാവുന്ന ബിഷപ്പുമാര്‍ മാത്രമാണ് അവിടെ ഉണ്ടായിരിന്നത്. പാപ്പ ദേവാലയത്തില്‍ പ്രവേശിച്ചതോടെ വൈദികന്‍ ദിവ്യകാരുണ്യം അള്‍ത്താരയില്‍ എഴുന്നള്ളിവെച്ചു. വാതിലിനോട് ചേർന്നുതന്നെ ഏതാനും സമയം മൌന പ്രാർത്ഥനയിൽ പാപ്പ മുഴുകി. തുടര്‍ന്നു മുന്‍കൂട്ടി തയാറാക്കിയ യാചന പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. മഹാമാരിയില്‍ നിന്നുള്ള വിടുതലിനായും വിനാശകരമായ ഭോഷത്തത്തില്‍ നിന്നും യേശുവിനെ കൂടാതെ എല്ലാം സാധ്യമാണെന്ന അഹങ്കാരത്തില്‍ നിന്നും ധിക്കാര ചിന്തകളില്‍ നിന്നുമുള്ള വിടുതലിനായും പ്രാര്‍ത്ഥിച്ചു. യാചനാ പ്രാർത്ഥനയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ ആരാധനയുടെ സമാപന പ്രാര്‍ത്ഥന നടത്തി. തുടര്‍ന്നായിരിന്നു ലോകം കാത്തിരിന്ന ‘ഉർബി എത് ഒർബി’ ആശീർവാദം. ദിവ്യകാരുണ്യം എഴുന്നള്ളിച്ചു കൊണ്ടുവന്ന വൈദികന്‍ അരുളിക്ക പാപ്പയ്ക്ക് കൈമാറി. പതിയെ പതിയെ വത്തിക്കാന്‍ ചത്വരത്തിന് ആമുഖമായി ദേവാലയത്തിന് പുറത്തേക്ക് നീങ്ങിയ പാപ്പ ദിവ്യകാരുണ്യമുയര്‍ത്തി ലോകം മുഴുവനും ആശീര്‍വ്വാദം നല്‍കി. ജനലക്ഷങ്ങള്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ച സമയം. ഈസ്റ്റര്‍, ക്രിസ്തുമസ്, പാപ്പയുടെ തെരെഞ്ഞെടുപ്പിന് ശേഷമുള്ള അവസരം എന്നീ സാഹചര്യങ്ങളില്‍ മാത്രം നല്‍കുന്ന പതിവില്‍ നിന്ന്‍ വി‌പരീതമായി പ്രഖ്യാപിച്ച പൂർണ ദണ്ഡവിമോചനമുള്ള വിശേഷാൽ ‘ഉർബി എത് ഒർബി’ ആശീർവാദത്തിന് പരിസമാപ്തി. മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ 'വിജനമായ' വത്തിക്കാന്‍ സ്ക്വയറില്‍ നടന്ന അപൂര്‍വ്വ ‘ഉർബി എത് ഒർബി’ എന്നു ചരിത്രത്തില്‍ എഴുതപ്പെട്ടുകൊണ്ടാണ് ചടങ്ങുകള്‍ക്കു പര്യവസാനമായത്. വത്തിക്കാന്‍ മീഡിയ, ശാലോം വേൾഡ്, ഷെക്കെയ്ന ടെലിവിഷന്‍, ശാലോം ടി.വി എന്നിവ ഉൾപ്പെടെയുള്ള നിരവധി ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും ശുശ്രൂഷ തത്സമയം സംപ്രേഷണം ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-03:46:10.jpg
Keywords: പാപ്പ, ദിവ്യകാരു
Content: 12786
Category: 24
Sub Category:
Heading: പാപ്പ ഇന്നലെ പ്രാര്‍ത്ഥിച്ച 'റോമിലെ ജനങ്ങളുടെ സംരക്ഷക' എന്ന മരിയൻ ചിത്രത്തിന്റെ ചരിത്രം
Content: റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം അഞ്ചിന് രാത്രി പരി. മാതാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ എസ്ക്വിലിന്‍ കുന്നിൽ ഒരു ദൈവാലയം പണിയാൻ ആവശ്യപ്പെട്ടു. പള്ളി പണിയേണ്ട യഥാർത്ഥ സ്ഥലം മഞ്ഞു പെയ്യിച്ച് കാണിച്ചു തരാമെന്ന് പരി. കന്യാമറിയം വാഗ്ദാനം കൊടുത്തു. അതികഠിനമായ ഒരു വേനൽ രാത്രി എസ്ക്വിലിന്‍ കുന്നിൽ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞു പെയ്തു. ലിബേരിയൂസ് മാർപാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്നദർശനം ഉണ്ടാവുകയും അത്ഭുതകരമായി മഞ്ഞു പെയ്തത്‌ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്ററ്റ്‌ മാസത്തിലെ അസാധരണമായ മഞ്ഞു വീഴ്ച കാണാൻ ധാരാളം ജനങ്ങൾ വന്നു ചേർന്നു. ലിബേരിയൂസ് പാപ്പായും ജോണും ഭാര്യയും അത്ഭുത മഞ്ഞു കാണാൻ നേരത്തെതത്തിയിരുന്നു. മഞ്ഞു പെയ്ത സ്ഥലത്തു പള്ളി പണി ആരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ ദൈവാലയ നിർമതി പൂർത്തിയാക്കി ലിബേരിയൂസ് മാർപാപ്പ തന്നെ ദൈവാലയം കൂദാശ ചെയ്തു. ഈ ദൈവാലയ നിർമ്മതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നൽകിയതിനാൽ ബസിലിക്ക ലിബെരിയാന എന്നും ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍ അറിയപ്പെടുന്നു. എഡി 431ലെ എഫേസൂസ് കൗൺസിൽ പരി. കന്യാകാമറിയത്തെ ദൈവമാതാവായി (Theotokos) പ്രഖ്യാപിച്ചപ്പോൾ സിക്റ്റൂ്സ് മൂന്നാമൻ പാപ്പ (432-440) ബസിലിക്കാ നവീകരിക്കയും മോടിപിടിപ്പിക്കുകയും ചെയ്തു. ഏഴാം നൂറ്റാണ്ടു മുതൽ ഈ ബസലിക്ക സെന്‍റ് മേരി ദ ഗ്രേറ്റ് ഓര്‍ മേജര്‍എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞ് പെയ്ത്തിൽ നിന്ന് ഉദയം ചെയ്തതിനാൽ ഈ ബസിലിക്കാ ഔര്‍ ലേഡി ഓഫ് ദി സ്നനോസ് എന്നും അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് എവുഗിൻ മൂന്നാമൻ പാപ്പായാണ് (Pope Eugene III (1145-1153). വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി (the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St. Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമാവുകയും ചെയ്തു. 1837-ല്‍ ഗ്രിഗറി പതിനാറാമൻ മാർപാപ്പ (Pope Gregory XVI (1830-1846) റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നു തന്നെ റോമാ നഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷ നേടി. ആഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞു വീഴ്ചയുടെ ഓർമ്മ പുതുക്കി എല്ലാ വർഷവും ആഗസ്റ്റ് അഞ്ചാം തീയതി ബസിലിക്ക ഓഫ് സെന്‍റ് മേരി മേജറിന്റെ സമർപ്പണ തിരുനാൾ ആഗോള കത്തോലിക്ക സഭ ആഘോഷിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2020-03-28-05:05:03.jpg
Keywords: മരിയ, മാതാവ
Content: 12787
Category: 13
Sub Category:
Heading: കൊടുങ്കാറ്റില്‍ അകപ്പെട്ട ശിഷ്യരെപോലെയാണ് നാം, യേശുവിൽ പ്രത്യാശയര്‍പ്പിക്കാം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശു വഞ്ചിയിൽ ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടു എന്ന് പ്രതീതിയിൽ പേടിച്ചരണ്ട അപ്പസ്തോലന്മാരുടെ അവസ്ഥയാണ് നമുക്ക് ഇപ്പോൾ ഉള്ളതെന്നും ഭയം വേണ്ടായെന്നും പരീക്ഷണ നാളുകള്‍ നമ്മെ വിശ്വാസത്തിലേക്ക് നയിക്കാനുള്ള വഴിയാണെന്നും ഫ്രാന്‍സിസ് പാപ്പ. കൊറോണാ മഹാമാരിയ്‌ക്കെതിരെ സ്വര്‍ഗ്ഗീയ ഇടപെടല്‍ തേടി നടത്തിയ ‘ഉര്‍ബി എത് ഓര്‍ബി’ ശുശ്രൂഷയ്ക്കിടെ നല്‍കിയ ധ്യാനചിന്തയിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. കൊടുങ്കാറ്റിന് നടുവില്‍ വള്ളത്തില്‍ അകപ്പെട്ട ശിഷ്യന്മാര്‍ ഭയന്നുവിളിച്ച വചനഭാഗം വിവരിക്കുന്ന വിശുദ്ധ മർക്കോസിന്റെ സുവിശേഷം നാലാം അധ്യായം 35 മുതലുള്ള വാക്യങ്ങളാണ് മാർപാപ്പ വിചിന്തനത്തിന് എടുത്തത്. യേശു വഞ്ചിയിൽ ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടു എന്ന് പ്രതീതിയിൽ പേടിച്ചരണ്ട അപ്പസ്തോലന്മാരുടെ അവസ്ഥയാണ് നമുക്ക് ഇപ്പോൾ ഉള്ളത്. നാമെല്ലാവരും ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണെന്ന ചിന്തയാണ് കോവിഡ് വ്യാപനം ഓര്‍മ്മിപ്പിക്കുന്നത്. കാറ്റും, കോളും വഞ്ചിയെ ഉലയ്ക്കുന്നത് മനുഷ്യരെന്ന നിലയിൽ നമ്മളുടെ അസ്ഥിരമായ അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു. എന്നാല്‍, നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്, നിങ്ങള്‍ക്ക് വിശ്വാസമില്ലേ എന്നാണ് ദൈവം അവരോട് ചോദിച്ചത്. അതുതന്നയാണ് അവിടുന്ന് നമ്മോടും ചോദിക്കുന്നത്. ലോകത്ത് നടമാടുന്ന യുദ്ധങ്ങളും അനീതിയും പാവപ്പെട്ടവരുടെ കണ്ണീരും അപരന്റെ ബലഹീനതകളുമെല്ലാം മറന്ന്, രോഗം പിടിപെട്ട ഈ ലോകത്ത് മാത്രം ആരോഗ്യവാന്മാരാകണമെന്ന് ആഗ്രഹിച്ചവരാണ് നാം ഓരോരുത്തരും. എന്നാല്‍, ദൈവമേ, കൊടുങ്കാറ്റില്‍ അടിയുലയുന്ന ഈ കടലില്‍ ഞങ്ങള്‍ കരയുകയാണ്, ഞങ്ങളുടെ നിലവിളി കേള്‍ക്കണമേ എന്ന് നമുക്ക് വിളിച്ചപേക്ഷിക്കാം. ഇത് ദൈവത്തിൻറെ വിധിയുടെ സമയമല്ല, മറിച്ച് ജീവിതത്തിൽ എന്താണ് പ്രസക്തമെന്ന് നമുക്ക് മനസ്സിലാക്കാനുള്ള അവസരമാണെന്നും മാർപാപ്പ പറഞ്ഞു. ഭീതി ഉണ്ടായിട്ടും സ്വന്തം ജീവൻ മറ്റുള്ളവർക്ക് വേണ്ടി നൽകാൻ തയ്യാറായ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെയും, വൈദികരെയും, മറ്റ് സന്നദ്ധ പ്രവർത്തകരെയും നമുക്ക് മാതൃകയാക്കാൻ സാധിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. രക്ഷ ആവശ്യമാണെന്ന് മനസ്സിലാക്കുമ്പോഴാണ് നമ്മളിൽ വിശ്വാസം ഉടലെടുക്കുന്നത്. നമ്മളിലുള്ള ഭയം യേശുവിനു കൈമാറിയാൽ യേശു അതിനെ കീഴ്പ്പെടുത്തും. പ്രത്യാശ സ്വീകരിക്കുന്നതിനായി കർത്താവിനെ നമ്മുക്ക് പുല്‍കാം. അതാണ് വിശ്വാസത്തിന്റെ ശക്തി, അത് നമ്മെ ഭയത്തിൽ നിന്ന് മോചിപ്പിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്യുന്നുവെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-05:47:42.jpg
Keywords: യേശു, ക്രിസ്തു
Content: 12788
Category: 1
Sub Category:
Heading: ഇറാഖില്‍ ബന്ധികളാക്കിയ ഫ്രഞ്ച് ക്രിസ്ത്യന്‍ സംഘടനയിലെ അംഗങ്ങള്‍ മോചിതരായി
Content: പാരീസ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപ്പോയ ഫ്രഞ്ച് ക്രിസ്ത്യന്‍ സംഘടനയിലെ അംഗങ്ങള്‍ മോചിതരായി. ഫ്രാൻസ് ആസ്ഥാനമായുള്ള 'ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ്' (എസ്‌ഓ‌എസ് ക്രെറ്റ്യന്‍സ് ഡി'ഓറിയന്‍റ്) സംഘടനയിലെ മൂന്നോളം അംഗങ്ങളും ഒരു ഇറാഖി പൌരനും അടക്കം നാലു പേര്‍ മോചിതരായ വിവരം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് 19 രോഗബാധയെ തുടര്‍ന്നു തങ്ങളുടെ സൈന്യത്തെ ഇറാഖില്‍ നിന്നു പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയാണ് ബന്ധികള്‍ മോചിതരായതെന്ന് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ജനുവരി 20നാണ് ഇറാഖിന്റെ പുനരുദ്ധാരണത്തിന് വേണ്ടി പ്രയത്നിച്ചുകൊണ്ടിരിന്ന സന്നദ്ധ പ്രവര്‍ത്തകരെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 2014ൽ മൊസൂൾ നഗരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൈയടക്കിയതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങൾക്ക് ഇരയായ ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു സംഘടന. കുർദിഷ് തലസ്ഥാനമായ ഇർബിൽ പട്ടണത്തിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടന സജീവമായിരുന്നു. വിസ പുതുക്കാനും, മറ്റ് രജിസ്ട്രേഷൻ നടപടികൾക്കുമായാണ് കാണാതായ സംഘടനയിലെ അംഗങ്ങൾ ബാഗ്ദാദിലെത്തിയത്. ഇവിടെ നിന്നു കാണാതാകുകയായിരിന്നു. മോചനത്തിനായി പ്രയത്നിച്ച ഇറാഖി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടു പോയത് തീവ്രവാദികളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിറിയ, ഈജിപ്ത്, ലെബനോൻ തുടങ്ങിയ സമീപ രാജ്യങ്ങളിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടനയുടെ സാന്നിധ്യമുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-06:56:33.jpg
Keywords: ഇറാഖ, ക്രിസ്ത്യ
Content: 12789
Category: 1
Sub Category:
Heading: ഇറാഖില്‍ ബന്ധികളാക്കിയ ഫ്രഞ്ച് ക്രിസ്ത്യന്‍ സംഘടനയിലെ അംഗങ്ങള്‍ മോചിതരായി
Content: പാരീസ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപ്പോയ ഫ്രഞ്ച് ക്രിസ്ത്യന്‍ സംഘടനയിലെ അംഗങ്ങള്‍ മോചിതരായി. ഫ്രാൻസ് ആസ്ഥാനമായുള്ള 'ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ്' (എസ്‌ഓ‌എസ് ക്രെറ്റ്യന്‍സ് ഡി'ഓറിയന്‍റ്) സംഘടനയിലെ മൂന്നോളം അംഗങ്ങളും ഒരു ഇറാഖി പൌരനും അടക്കം നാലു പേര്‍ മോചിതരായ വിവരം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് 19 രോഗബാധയെ തുടര്‍ന്നു തങ്ങളുടെ സൈന്യത്തെ ഇറാഖില്‍ നിന്നു പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെയാണ് ബന്ധികള്‍ മോചിതരായതെന്ന് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ജനുവരി 20നാണ് ഇറാഖിന്റെ പുനരുദ്ധാരണത്തിന് വേണ്ടി പ്രയത്നിച്ചുകൊണ്ടിരിന്ന സന്നദ്ധ പ്രവര്‍ത്തകരെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 2014ൽ മൊസൂൾ നഗരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൈയടക്കിയതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങൾക്ക് ഇരയായ ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു സംഘടന. കുർദിഷ് തലസ്ഥാനമായ ഇർബിൽ പട്ടണത്തിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടന സജീവമായിരുന്നു. വിസ പുതുക്കാനും, മറ്റ് രജിസ്ട്രേഷൻ നടപടികൾക്കുമായാണ് കാണാതായ സംഘടനയിലെ അംഗങ്ങൾ ബാഗ്ദാദിലെത്തിയത്. ഇവിടെ നിന്നു കാണാതാകുകയായിരിന്നു. മോചനത്തിനായി പ്രയത്നിച്ച ഇറാഖി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടു പോയത് തീവ്രവാദികളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിറിയ, ഈജിപ്ത്, ലെബനോൻ തുടങ്ങിയ സമീപ രാജ്യങ്ങളിലും ക്രിസ്ത്യൻസ് ഓഫ് ദി മിഡിൽ ഈസ്റ്റ് സംഘടനയുടെ സാന്നിധ്യമുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-07:08:34.jpg
Keywords: ഇറാഖ, ക്രിസ്ത്യ
Content: 12790
Category: 18
Sub Category:
Heading: വിശുദ്ധവാര ശുശ്രൂഷകള്‍ പരിമിതപ്പെടുത്തുന്നു: സര്‍ക്കുലറുമായി സീറോ മലബാര്‍ സഭ
Content: കൊച്ചി: കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനും അതുവഴി പൊതു സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഇരുപത്തിയൊന്ന് ദിവസത്തെ ലോക് ഡൗണിന്‍റെയും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും നിയമപാലകരും നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ പരിമിതപ്പെടുത്തുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇത് സംബന്ധിച്ചു സീറോ മലബാര്‍ സഭയ്ക്കു കീഴിലുള്ള രൂപതകള്‍ക്ക് അദ്ദേഹം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലറില്‍ വിശുദ്ധ വാരത്തിലെ ഓരോ ദിവസവും വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ശുശ്രൂഷകള്‍ നടത്തേണ്ടതെന്ന് വിവരിക്കുന്നു. പിതാക്കന്മാര്‍ കത്തീഡ്രല്‍ ദൈവാലയങ്ങളിലും വൈദികര്‍ ഇടവക ദൈവാലയങ്ങളിലും അവശ്യം വേണ്ട ശുശ്രൂഷകരുടെ മാത്രം (5 പേരില്‍ കൂടാതെ) പങ്കാളിത്തത്തോടെയാണ് തിരുക്കര്‍മങ്ങള്‍ നടത്തേണ്ടത്. സാധിക്കുന്നിടത്തോളം കത്തീഡ്രല്‍ ദൈവാലയങ്ങളില്‍ നിന്നോ അതാത് ഇടവകകളില്‍നിന്നോ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ലൈവ് ആയി വിശ്വാസികള്‍ക്കു വേണ്ടി സംപ്രേഷണം ചെയ്യേണ്ടതാണ്. ഓശാന ഞായറാഴ്ച വൈദികന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ അന്നത്തെ തിരുക്കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രം കുരുത്തോലകള്‍ (ലഭ്യമെങ്കില്‍) ആശീര്‍വ്വദിച്ചാല്‍ മതിയാകും. അന്ന് മറ്റുള്ളവര്‍ക്ക് കുരുത്തോല വിതരണം നടത്തേണ്ടതില്ല. വി. മൂറോന്‍ കൂദാശ വിശുദ്ധവാരത്തില്‍ നടത്തേണ്ടതില്ല. പിന്നീട് ഒരു ദിവസം നടത്താവുന്നതാണ് (ഉദാ. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്). പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കേണ്ടതാണ്. പെസഹാവ്യാഴാഴ്ച ഭവനങ്ങളില്‍ നടത്താറുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. കുടുംബകൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകള്‍ ഒന്നിച്ചുചേര്‍ന്നോ നടത്താറുള്ള അപ്പംമുറിക്കല്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പീഡാനുഭവവെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ/സ്ലീവാചുംബനവും പുറത്തേയ്ക്കുള്ള കുരിശിന്‍റെ വഴിയും പരിഹാരപ്രദക്ഷിണവും നടത്താന്‍ പാടില്ല. ഈ ദിവസത്തെ തിരുക്കര്‍മങ്ങള്‍ ആവശ്യമെങ്കില്‍ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ദിവസം (സെപ്തംബര്‍ 14 ന്) നടത്താവുന്നതാണ്. വലിയ ശനിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്കാന്‍ വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല. പിന്നീടൊരവസരത്തില്‍ ജനങ്ങള്‍ക്ക് വെള്ളം വെഞ്ചരിച്ച് നല്‍കാവുന്നതാണ്. ഉയിര്‍പ്പുതിരുനാളിന്‍റെ കര്‍മങ്ങള്‍ രാത്രിയില്‍ നടത്തേണ്ടതില്ല. പകരം അന്നു രാവിലെ വി. കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകും. വിശുദ്ധവാരത്തിലെ ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെ ദിവസങ്ങളാക്കി മാറ്റുന്നതിന് നമ്മുടെ കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും ഒരുമിച്ച് കുടുംബ പ്രാര്‍ത്ഥനകള്‍ സജീവമായി നടത്തണം. വിശുദ്ധവാരത്തിലെ ഓരോ ദിവസത്തിനും യോജിച്ച ബൈബിള്‍ ഭാഗങ്ങള്‍ അന്നത്തെ കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമായി വായിക്കേണ്ടതാണ്. യാമപ്രാര്‍ത്ഥനകള്‍, കുരിശിന്‍റെ വഴി, കരുണകൊന്ത എന്നിവ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചൊല്ലുന്നത് വിശുദ്ധവാരത്തിന്‍റെ ചൈതന്യം നിലനിര്‍ത്തുന്നതിന് സഹായിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പരിമിതികളെല്ലാം ദൈവഹിതമാണെന്ന് മനസ്സിലാക്കിക്കൊണ്ട് കര്‍ത്താവിന്‍റെ രക്ഷാകരരഹസ്യങ്ങളുടെ അനുഭവം കഴിവതും സ്വന്തമാക്കുവാന്‍ പരിശ്രമിക്കാമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ സമാപിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-08:36:03.jpg
Keywords: സീറോ മലബ
Content: 12791
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ കത്തോലിക്ക കന്യാസ്ത്രീ കൊല്ലപ്പെട്ടു
Content: ലിബ്രെവില്ലെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട വയോധികര്‍ക്ക് അഭയമൊരുക്കി സേവനം ചെയ്തു കൊണ്ടിരിന്ന കത്തോലിക്കാ കന്യാസ്ത്രീ കൊല്ലപ്പെട്ടു. ഉപേക്ഷിക്കപ്പെട്ടവരുടേയും, ഭവനരഹിതരുടേയും അഭയകേന്ദ്രമായിരുന്ന സെന്റ്‌ ജോണ്‍ ഫ്രറ്റേണിറ്റിയുടെ സ്ഥാപകയും ഹോളി മേരി സന്യാസിനി സഭാംഗവുമായ സിസ്റ്റര്‍ ലൈഡി ഒയാനെം ന്‍സൗഗെയെയാണ് ഇക്കഴിഞ്ഞ ഇരുപതാം തീയതി അഭയകേന്ദ്രത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണമാണ് കൊലപാതകത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. . കൊലക്ക് ശേഷം സിസ്റ്ററിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി ആശ്രമത്തിന്റെ കാറില്‍ കൊലപാതകി കടന്നുകളയുകയായിരുന്നു. ആശ്രമിലെ ജോലിക്കാരനാണ് പ്രതി. ലിബ്രെവില്ലേയിലെ എമിരറ്റസ് മെത്രാപ്പോലീത്ത ബാസിലെ ഇംവെ എങ്ങോണ്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സെന്റ്‌ മേരി വാലിയില്‍ ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണ് സെന്റ്‌ ജോണ്‍ ഫ്രറ്റേണിറ്റി. യൂക്കരിസ്റ്റിക്ക് ഡെസ് ജ്യൂനെസ് (എം.ഇ.ജെ ഗാബോണ്‍) കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് കൊല്ലപ്പെട്ട കന്യാസ്ത്രീ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-10:06:06.jpg
Keywords: സിസ്റ്റ, കന്യാസ്ത്രീ
Content: 12792
Category: 11
Sub Category:
Heading: വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പ് അടങ്ങിയ പെട്ടകം പൊതു പ്രദര്‍ശനത്തിന്
Content: ആച്ചെന്‍: ആശ്ചര്യത്തോടെ ആയിരിയ്ക്കും ഈ വാര്‍ത്തയുടെ തലക്കെട്ട് വായിച്ചിട്ടുണ്ടാകുക. ലോകമെങ്ങും ഭീതി പടര്‍ത്തുന്ന ഒരു വൈറസിന്റെ പേരില്‍ വിശുദ്ധയോ? സ്വഭാവികമായി ഉയരാവുന്ന ചോദ്യം. എന്നാല്‍ സത്യമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വെറും 16 വയസുള്ളപ്പോഴാണ് ഈ വിശുദ്ധ രക്തസാക്ഷിത്വം വരിക്കുന്നത്. ലോകമെങ്ങും മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പടങ്ങിയ പെട്ടകം ജര്‍മ്മനിയിലെ ആച്ചെനിലെ കത്തീഡ്രലില്‍ പുനഃസ്ഥാപിക്കുവാനുള്ള തയാറെടുപ്പ് സജീവമായതോടെയാണ് വിശുദ്ധയുടെ ചരിത്രം റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളില്‍ വീണ്ടും നിറയുന്നത്. കഴിഞ്ഞ 25 വര്‍ഷമായി പൊതു പ്രദര്‍ശനം നടത്താതിരിന്ന തിരുശേഷിപ്പ് അടങ്ങിയ പെട്ടകം ഉടനെ പൊതുപ്രദര്‍ശനത്തിന് വെക്കുവാനാണ് പദ്ധതി. സ്വര്‍ണ്ണം, വെള്ളി എന്നിവ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഈ പെട്ടകത്തിന് 93 സെന്റിമീറ്റര്‍ ഉയരവും 98 കിലോഗ്രാം ഭാരവുമാണുള്ളത്. ഒമ്പതാം നൂറ്റാണ്ടില്‍ ചാര്‍ലിമേയിന്‍ ചക്രവര്‍ത്തിയാണ് ആച്ചെനിലെ കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം പണികഴിപ്പിച്ചത്. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പേ തന്നെ ഈ വേനല്‍ക്കാലത്ത് സ്വര്‍ണ്ണപ്പണിയുമായി ബന്ധപ്പെട്ട ഒരു എക്സിബിഷനില്‍ തിരുശേഷിപ്പടങ്ങിയ പെട്ടകം പൊതുപ്രദര്‍ശനത്തിന് വെക്കുവാന്‍ അധികാരികള്‍ തീരുമാനമെടുത്തിരിന്നു. കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍പേ നിശ്ചയിച്ചിരുന്നതിലും നേരത്തേ തന്നെ തിരുശേഷിപ്പ് പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേവാലയത്തിന്റെ ഔദ്യോഗിക വക്താവായ ഡാനിയേല ലോയ്വെനിച്ച് അറിയിച്ചു. കൌമാര പ്രായത്തില്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അതിക്രൂരമായ വിധത്തിലാണ് വിശുദ്ധ കൊറോണയെ റോമാക്കാര്‍ കൊല്ലുന്നത്. വളച്ചു കെട്ടിയ രണ്ട് എണ്ണപ്പനകളില്‍ ബന്ധിക്കപ്പെട്ടിരുന്ന വിശുദ്ധ, എണ്ണപ്പനകള്‍ സ്വതന്ത്രമാക്കിയപ്പോള്‍ രണ്ടായി കീറിപ്പോവുകയായിരുന്നെന്നാണ് ഐതീഹ്യം പറയുന്നത്. 997-ല്‍ ഒട്ടോ മൂന്നാമന്‍ രാജാവാണ് വിശുദ്ധയുടെ തിരുശേഷിപ്പ് ആച്ചെനില്‍ കൊണ്ടുവരുന്നത്. ദേവാലയത്തിന്റെ സ്ലാബിനടിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് 1911-12 കാലയളവിലാണ് ഇപ്പോഴത്തെ പെട്ടകത്തിലേക്ക് മാറ്റുന്നത്. ലാറ്റിന്‍ ഭാഷയില്‍ കിരീടം, മാല എന്നൊക്കെ അര്‍ത്ഥം വരുന്ന ‘വിശുദ്ധ കൊറോണ’ തന്റെ പേരിലുള്ള പകര്‍ച്ചവ്യാധി ലോകമെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദൈവ സന്നിധിയില്‍ മാധ്യസ്ഥം യാചിക്കണമെയെന്ന പ്രാര്‍ത്ഥനയാണ് വിശ്വാസി സമൂഹത്തിനിടയില്‍ ഉള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-10:46:30.jpg
Keywords: വിശുദ്ധ
Content: 12793
Category: 1
Sub Category:
Heading: അയർലണ്ടിനെ മാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിച്ചു
Content: ഡബ്ലിന്‍: കൊറോണ പശ്ചാത്തലത്തില്‍ അയർലണ്ടിനെ ദൈവമാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിച്ച് ഐറിഷ് സഭയുടെ തലവനും അർമാഗ് രൂപതയുടെ ആർച്ച് ബിഷപ്പുമായ ഈമോണ്‍ മാര്‍ട്ടിന്‍. രാജ്യം മുഴുവൻ ഇപ്പോൾ പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുകയാണെന്നും, വൈദികരും മെത്രാന്മാരും അവരുടെ ഇടവകകളിലും കത്തീഡ്രൽ ദേവാലയങ്ങളിലും നിന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്നും ചടങ്ങിനിടെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കൊറോണ വൈറസ് മൂലം രാജ്യം പ്രതിസന്ധി നേരിടുമ്പോൾ, ശക്തിയും സംരക്ഷണവും ലഭിക്കാൻ ദൈവമാതാവിന്റെ മാധ്യസ്ഥം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പ "സ്വർഗ്ഗസ്ഥനായ പിതാവേ" പ്രാർത്ഥന ചൊല്ലാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത അതേ ദിവസം തന്നെയാണ് അയർലണ്ട് മാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിക്കപ്പെട്ടത്. ഇതിനു മുന്നോടിയായി സെന്റ് പാട്രിക് ഡേ മുതൽ നൊവേന പ്രാർത്ഥനകൾ ചൊല്ലി ഐറിഷ് ജനത ഒരുക്കം നടത്തുന്നുണ്ടായിരുന്നു. വൈറസ് ബാധമൂലം സമൂഹത്തിൽ ആരും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും, ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ പ്രാർത്ഥനയിലൂടെ ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-15:04:23.jpg
Keywords: ഐറിഷ്, അയര്‍