Contents

Displaying 12501-12510 of 26200 results.
Content: 12824
Category: 18
Sub Category:
Heading: ലത്തീന്‍ ദേവാലയങ്ങളിലും വിശുദ്ധ വാരാചരണം ജനരഹിതമായി നടത്താന്‍ നിര്‍ദ്ദേശം
Content: തിരുവനന്തപുരം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ വിശുദ്ധ വാരാചരണം ജനരഹിതമായി നടത്താന്‍ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ലിറ്റര്‍ജി കമ്മീഷന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പുറപ്പെടുവിച്ചു. തിരുക്കര്‍മങ്ങള്‍ക്ക് അത്യാവശ്യമായ ശുശ്രൂഷികളുള്‍പ്പെടെ അഞ്ചു പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. രൂപതാധ്യക്ഷന്മാര്‍ കത്തീഡ്രല്‍ ദേവാലയങ്ങളിലും വൈദികര്‍ ഇടവക ദേവാലയങ്ങളിലും അനുഷ്ഠിക്കുന്ന തിരുക്കര്‍മങ്ങള്‍ പ്രാദേശിക ചാനലുകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും തത്സമയം ഭവനങ്ങളിലിരുന്നു പങ്കു ചേരാനുള്ള ക്രമീകരണങ്ങള്‍ കഴിവതും ചെയ്യണം. ഓശാന ഞായറാഴ്ച കുരുത്തോല ആശീര്‍വാദവും ആമുഖ സുവിശേഷവും പ്രദക്ഷിണവും ഒഴിവാക്കും. പെസഹാവ്യാഴാഴ്ച പാദക്ഷാളന കര്‍മവും ദിവ്യബലിക്കു ശേഷം ആരാധനയ്ക്കായി ദിവ്യകാരുണ്യം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണവും ഒഴിവാക്കും. പൊതുദിവ്യകാരുണ്യാരാധനയും നടത്തുന്നില്ല. ഭവനങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് അപ്പംമുറിക്കല്‍ ശുശ്രൂഷ നടത്തുകയും തുടര്‍ന്ന് കെആര്‍എല്‍സിബിസി ലിറ്റര്‍ജി കമ്മീഷന്‍ നല്‍കിയിരിക്കുന്ന ആരാധനാക്രമമുപയോഗിച്ചുള്ള ആരാധനാശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യാം. ദുഃഖവെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ ഭവനങ്ങളില്‍ കുരിശിന്റെ വഴി നടത്തും. ദേവാലയങ്ങളില്‍ പരിഹാരപ്രദക്ഷിണവും കുരിശിന്റെ വഴിയും നടത്തരുത്. ഈ പരിഹാര കര്‍മങ്ങള്‍ ഈ വര്‍ഷം വിശുദ്ധ കുരിശിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 14നോ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 15നോ നടത്താവുന്നതാണ്. വ്യക്തിഗത കുമ്പസാരം സാധ്യമല്ലാത്തതിനാല്‍ പൊതുപാപമോചനത്തിനുള്ള ശുശ്രൂഷകള്‍ വിശ്വാസികളെ അറിയിച്ചു കൊണ്ട് ദേവാലയങ്ങളില്‍ നടത്തണം. ദിവ്യകാരുണ്യ സ്വീകരണവും ഇപ്പോള്‍ നേരിട്ടു സാധ്യമല്ലാത്തതിനാല്‍ ആത്മീയ ദിവ്യകാരുണ്യസ്വീകരണം നടത്താന്‍ വിശ്വാസികളെ സഹായിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആവശ്യക്കാരെ സഹായിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചു. നേരത്തെ സീറോ മലബാര്‍ സഭയിലും വിശുദ്ധ വാര ശുശ്രൂഷകള്‍ ജനരഹിതമായി നടത്തുവാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-01-03:47:12.jpg
Keywords: സൂസപാ, ലത്തീ
Content: 12825
Category: 18
Sub Category:
Heading: വിശുദ്ധവാരത്തെ സംബന്ധിച്ച് മലങ്കര കത്തോലിക്ക സഭയിലും പൊതു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
Content: തിരുവനന്തപുരം: ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ദേവാലയങ്ങളില്‍ പാലിക്കേണ്ട പൊതു നിര്‍ദേശങ്ങള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രസിദ്ധീകരിച്ചു. കേരളത്തിനു പുറത്തുള്ള ഭദ്രാസനങ്ങളിലും അമേരിക്കയിലും പ്രാദേശിക ഭരണ സംവിധാനങ്ങളുടെ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് അതത് ഭദ്രാസന അധ്യക്ഷന്മാര്‍ നിര്‍ദേശങ്ങള്‍ നല്‍കും. ആളുകളുടെ പങ്കാളിത്തമില്ലെങ്കിലും പീഡാനുഭവ വാരത്തിലെ വിശുദ്ധ കുര്‍ബാനയും യാമ പ്രാര്‍ത്ഥനകളും മറ്റു ശുശ്രൂഷകളും നടത്തും. ഭദ്രാസന അധ്യക്ഷന്‍മാര്‍ ഭദ്രാസന ദേവാലയങ്ങളിലോ അവര്‍ താമസിക്കുന്ന ഭവനങ്ങളിലെ ചാപ്പലുകളിലോ ശുശ്രൂഷ നടത്തണം. വൈദികര്‍ അവര്‍ താമസിക്കുന്ന സ്ഥലത്തെ ദേവാലയങ്ങളിലാണ് ശുശ്രൂഷ നടത്തേണ്ടത്. ഉച്ചഭാഷിണി ഉപയോഗിക്കരുത്. ശുശ്രൂഷകള്‍ ലൈവായി ആളുകള്‍ക്ക് ലഭ്യമാക്കുന്നു വെങ്കില്‍ അതിനാവശ്യമായ മൈക്ക് ഉപയോഗിക്കാം. സഭയ്ക്ക് പൊതുവായി തിരുവനന്തപുരത്തെ മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ചാനല്വെഴി ലൈവ് ടെലികാസ്റ്റ് ഉണ്ടാകും. അതത് ഭദ്രാസനങ്ങളില്‍ അധ്യക്ഷന്മാര്‍ ആവശ്യമെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ഓശാന ഞായറാഴ്ച കുരുത്തോല വാഴ്‌വ് സൂചനാ പരമായി നടത്തും. പെസഹാ വ്യാഴാഴ്ച മെത്രാന്മാര്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഉണ്ടായിരിക്കില്ല. അന്നേ ദിവസം ദേവാലയങ്ങളില്‍ വൈദികര്‍ ദിവ്യകാരുണ്യ ആരാധന നടത്തും. ഭവനങ്ങളില്‍ പെസഹാ അപ്പം മുറിക്കാന്‍ കുടുംബനാഥന്‍ നേതൃത്വം നല്‍കും. ദുഃഖവെള്ളിയാഴ്ച എല്ലാ ശുശ്രൂഷകളും യാമപ്രാര്‍ത്ഥനകളും ദേവാലയത്തില്‍ നടക്കും. ഭവനങ്ങളിലെല്ലാം യാമപ്രാര്‍ത്ഥനകള്‍ നടത്തും. ദുഃഖ ശനിയാഴ്ച ദേവാലയങ്ങളില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥന നടത്തും. അന്നേ ദിവസം രാത്രിയില്‍ ഈസ്റ്റര്‍ ശുശ്രൂഷകളും കുര്‍ബാനയും നടത്തും. സഭയ്ക്ക് മുഴുവനായുള്ള ആശീര്‍വാദം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നല്‍കും. ലോകം നേരിടുന്ന വലിയ മഹാമാരിയില്നിവന്നും ദൈവത്തിന്റെ സംരക്ഷണത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കാതോലിക്കാ ബാവാ സഭാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-01-04:16:21.jpg
Keywords: മലങ്കര, ബാവ
Content: 12826
Category: 1
Sub Category:
Heading: കൊറോണ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വത്തിക്കാൻ പതാകകൾ താഴ്ത്തിക്കെട്ടി
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് 19 രോഗബാധ മൂലം ഇറ്റലിയിലും മറ്റു രാജ്യങ്ങളിലും മരണമടഞ്ഞവരോടുള്ള ആദരസൂചകമായി വത്തിക്കാൻ പതാകകൾ താഴ്ത്തിക്കെട്ടി. രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും, പകർച്ചവ്യാധിക്കെതിരെ പോരാടുന്നവരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഇന്നലെ ചൊവ്വാഴ്ച വത്തിക്കാൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടിയത്. വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി ഇക്കാര്യം മാധ്യമപ്രവർത്തകരോട് നേരത്തെ സൂചിപ്പിച്ചിരിന്നു. അതേസമയം വത്തിക്കാൻ സിറ്റിയിൽ ഇതുവരെ ആറ് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 170 ജോലിക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫ്രാൻസിസ് മാർപാപ്പക്കു കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ഇക്കഴിഞ്ഞ ദിവസവും വത്തിക്കാൻ വ്യക്തമാക്കി. കോവിഡ് 19 വ്യാപനത്തിനെതിരെ ഇറ്റാലിയൻ സർക്കാർ ശക്തമായ പോരാട്ടം തുടരുകയാണ്. ഇതുവരെ 101,739 കൊറോണ വൈറസ് കേസുകളാണ് ആരോഗ്യമന്ത്രാലയം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 11,500 ആളുകൾ ഇറ്റലിയിൽ മാത്രമായി മരണമടഞ്ഞു. ലോകത്താകമാനം കോവിഡ്- 19 മൂലം 37500 ആളുകൾ മരണമടഞ്ഞിട്ടുണ്ടെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പറയുന്നു. ചൈനക്ക് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യത്തെ രാജ്യം ഇറ്റലിയാണ്. മാർച്ച് ഒന്‍പതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇനിയും നീളാനാണ് സാധ്യത. മതപരമായ എല്ലാ ഒത്തുചേരലുകളും ഇറ്റാലിയൻ സർക്കാർ നിരോധിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളും, സ്കൂളുകളുമടക്കം അടഞ്ഞു കിടക്കുന്നു. ഇതിനിടെ റോമിന്റെ മേയർ വിർജീനിയ റാഗി മാർച്ച് 28നു മാർപാപ്പയെ സന്ദർശിക്കാൻ എത്തിയിരുന്നു. പ്രസ്തുത കൂടിക്കാഴ്ചയെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. വിശുദ്ധവാര കർമ്മങ്ങൾ വത്തിക്കാനില്‍ ജനപങ്കാളിത്തമില്ലാതെയാണ് നടക്കുകയെന്ന് പരിശുദ്ധ സിംഹാസനം നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-01-06:18:04.jpg
Keywords: വത്തി, പതാക
Content: 12827
Category: 1
Sub Category:
Heading: മെക്സിക്കൻ സഭ വെള്ളിയാഴ്ച ദേശീയ പ്രായശ്ചിത്ത ദിനമായി ആചരിക്കും
Content: മെക്സിക്കോ സിറ്റി: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ മെക്സിക്കൻ കത്തോലിക്ക സഭ ഏപ്രില്‍ മൂന്നാം തീയതി (വെള്ളിയാഴ്ച) ദേശീയ പ്രായശ്ചിത്ത ദിനമായി ആചരിക്കും. മാർച്ച് 29ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മെക്സിക്കൻ ബിഷപ്പുമാരുടെ ലിറ്റര്‍ജി കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ഈ ദിവസം ഉപവാസമെടുത്തും ഓൺലൈൻ വഴി ആധ്യാത്മിക ശുശ്രൂഷകളിൽ പങ്കുചേർന്നും പ്രാർത്ഥിക്കണമെന്നു കമ്മീഷൻ ഓർമ്മിപ്പിച്ചു. നോമ്പുകാലത്ത് സഭ നമ്മെ വിളിക്കുന്നത് മനപ്പരിവർത്തനത്തിനും പ്രായശ്ചിത്തത്തിനും ദൈവവുമായും സഹോദരന്മാരുമായുമുള്ള അനുരഞ്ജനത്തിലേക്കുമാണ്. കുരിശിന്റെ വഴി, കരുണ കൊന്ത എന്നിവ ചൊല്ലി കൊണ്ട് ദൈവ കരുണയ്ക്കായി ഈ ദിവസങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്നും കമ്മീഷൻ പ്രസ്താവിച്ചു. 1215 കൊറോണ കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച് 29 പേരാണ് മരണമടഞ്ഞിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-01-08:15:09.jpg
Keywords: മെക്സി
Content: 12828
Category: 18
Sub Category:
Heading: അതിഥി തൊഴിലാളികള്‍ക്കു ഉച്ചഭക്ഷണ വിതരണവുമായി മൂവാറ്റുപുഴ രൂപത
Content: പെരുമ്പാവൂര്‍: മൂവാറ്റുപുഴ രൂപതയുടെ സാമൂഹിക സേവനവിഭാഗമായ സമൃദ്ധിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍, പോഞ്ഞാശ്ശേരി പ്രദേശത്തുള്ള അതിഥി തൊഴിലാളികള്‍ക്കുള്ള ഉച്ചഭക്ഷണം വിതരണം ആരംഭിച്ചു. മൂവാറ്റുപുഴ രൂപത ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഭക്ഷണപൊതി വിതരണം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വ്യക്തികളെ കരുതുന്നത് ദൈവസ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് ബിഷപ്പ് മാര്‍ തെയഡോഷ്യസ് പറഞ്ഞു. പൊതുജനങ്ങള്‍ക്കായി സഭനടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിപറയുകയും ഇതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി അഭിപ്രായപ്പെട്ടു. സമൃദ്ധി ഡയറക്ടര്‍ ഫാ. തോമസ് പുല്ലുകാലായില്‍, തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു. ഏപ്രില്‍ 14 വരെ എല്ലാ ദിവസവും ഭക്ഷണം വിതരണം ഉണ്ടായിരിക്കുമെന്ന് സമൃദ്ധി സോഷ്യല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് പുല്ലുകാലായില്‍ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-01-09:19:16.jpg
Keywords: മൂവാറ്റു
Content: 12829
Category: 13
Sub Category:
Heading: കോവിഡ് പ്രതിരോധത്തിന് സജീവമായി ഇടപെടാന്‍ കോണ്‍ഗ്രിഗേഷന്‍ മേജർ സുപ്പീരിയേഴ്സിന്റെ തീരുമാനം
Content: കൊച്ചി: കത്തോലിക്കാ സഭയിലെ സന്യാസ സമൂഹങ്ങളിലെ വിവിധങ്ങളായ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യങ്ങളുള്ള എഴുപതിനായിരത്തോളം സന്യാസിനികളോടും സന്യാസികളോടും സ്വയം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ കോൺഗ്രിഗേഷനുകളുടെ മേജർ സുപ്പീരിയേഴ്സിന്റെ തീരുമാനം. മാനവവിഭവശേഷിക്ക് പുറമേ സന്യാസ സമൂഹങ്ങളുടെ സ്ഥാപനങ്ങളും സാമ്പത്തികവും സമയവും ഗവൺമെന്റ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ മഹാമാരിക്കെതിരെ പൊരുതുവാൻ വിട്ടുകൊടുക്കണമെന്നും കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് (കെ‌സി‌എം‌എസ്) നിർദേശമുണ്ട്. ആശുപത്രികളും ധ്യാനകേന്ദ്രങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിട്ടുക്കൊടുത്തതിന് പിന്നാലെയാണ് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം ഏറ്റെടുത്തു കോണ്‍ഗ്രിഗേഷനുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-01-10:15:49.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 12830
Category: 10
Sub Category:
Heading: കൊറോണക്കെതിരെ ഒക്‌ലഹോമ ഗവര്‍ണറിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന കൂട്ടായ്മ
Content: ഒക്‌ലഹോമ: ചൈനയേയും ഇറ്റലിയേയും മറികടന്നുകൊണ്ട് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെ ദൈവീക ഇടപെടല്‍ യാചിച്ചുകൊണ്ട് അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാന ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ടെലിവിഷനിലൂടെ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രമുഖ ചാനലുകളിലും, ഓണ്‍ലൈനിലും പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിന്റെ സമയമാണിതെന്നും, അതിനാലാണ് മുന്‍കൂട്ടികാണാതിരുന്ന ഈ വെല്ലുവിളിയെ നേരിടുന്നതിനുള്ള ശക്തിക്കും, സംരക്ഷണത്തിനും, ദൈവാനുഗ്രഹത്തിനുമായി ഒരു സംസ്ഥാനമെന്ന നിലയില്‍ ഒരുമിക്കേണ്ടത് ആവശ്യമാണെന്ന് തനിക്ക് തോന്നിയതെന്നും കെവിന്‍ സ്റ്റിറ്റ് വ്യക്തമാക്കി. “പ്രതീക്ഷ ഉയരട്ടെ: ഒക്‌ലഹോമക്ക് വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥനയില്‍” എന്ന്‍ പേരിട്ടിരുന്ന കൂട്ടായ്മയില്‍ വിവിധ ക്രൈസ്തവ കൂട്ടായ്മകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ട്രാന്‍സ്ഫോര്‍മേഷന്‍ സഭയിലെ റവ. മൈക്കേല്‍ ടോഡ്; എഡ്മണ്ട് ലൈഫ് ചര്‍ച്ചിന്റെ സ്ഥാപകരും മുതിര്‍ന്ന പാസ്റ്റര്‍മാരുമായ റവ. ക്രെയിഗ്, അമി ഗ്രോയിസ്ച്ചെല്‍; വുഡ്ലേക്ക് ചര്‍ച്ചിന്റെ റവ. ജാമി ഓസ്റ്റിന്‍; പ്യൂപ്പിള്‍സ് ചര്‍ച്ചിലെ റവ. ഹെര്‍ബെര്‍ട്ട് കൂപ്പര്‍; വിക്ടറി ചര്‍ച്ചിലെ റവ. പോള്‍ ഡോഹെര്‍ട്ടി, ഷാരോണ്‍ ഡോഹെര്‍ട്ടി; ഒക്ലാഹോമ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് ചാപ്ലൈനായ റവ. ജോയല്‍ ഹാര്‍ഡര്‍; ബാറ്റില്‍ ക്രീക്ക് ചര്‍ച്ചിലെ റവ. അലെക്സ് ഹിമായ; സതേണ്‍ ഹില്‍സ് ബാപ്റ്റിസ്റ്റ് സഭയിലെ റവ. ഡഗ് മെല്‍ട്ടണ്‍; ഗട്ട്സ് ചര്‍ച്ചിലെ റവ. ബില്‍ ഷീര്‍ തുടങ്ങിയ നേതാക്കളാണ് ഗവര്‍ണര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. റിപ്പബ്ലിക്കന്‍ പ്രതിനിധിയായ സ്റ്റിറ്റ് 2019 ആദ്യത്തില്‍ ഒക്‌ലഹോമ ഗവര്‍ണറായി അധികാരത്തിലേറിയപ്പോള്‍ പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചതും വാര്‍ത്തയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-01-11:07:12.jpg
Keywords: പ്രാര്‍ത്ഥന, അമേരി
Content: 12831
Category: 13
Sub Category:
Heading: ദുരിതത്തിലായ പെറുവിലെ പാവങ്ങള്‍ക്ക് ആയിരകണക്കിന് ഭക്ഷണപൊതികളുമായി വൈദികര്‍
Content: ലിമാ, പെറു: കൊറോണയെ തുടര്‍ന്ന്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനാല്‍ ജോലിക്ക് പോകുവാന്‍ കഴിയാതെ വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പെറുവിയന്‍ ജനതക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസും വൈദികരും ആശ്വാസമാകുന്നു. ചുരുങ്ങിയ സമയം കൊണ്ട് പതിനയ്യായിരത്തോളം ഭക്ഷണ പൊതികളാണ് ഇതുവരെ ഇവര്‍ വിതരണം ചെയ്തിരിക്കുന്നത്. ഇത്രയും തന്നെ ഭക്ഷണപൊതികള്‍ കൂടി വിതരണം ചെയ്യുവാന്‍ പദ്ധതിയുണ്ടെന്ന് സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. ഏതാണ്ട് നാലു ഡോളര്‍ ചിലവ് വരുന്ന ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാന നഗരമായ ലിമായുടെ തെക്ക് ഭാഗത്തുള്ള മെട്രോ നഗരമായ ലൂറിനിലാണ് ആയിരകണക്കിന് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തതെന്ന്‍ ലൂറിനിലെ കാരിത്താസിന്റെ സെക്രട്ടറി ജനറലും, പ്രാദേശിക ബിയാറ്റിറ്റ്യൂഡ് കമ്മ്യൂണിറ്റിയുടെ നേതാവുമായ ഫാ. ഒമര്‍ സാഞ്ചെസ് പോര്‍ട്ടില്ലോ മാര്‍ച്ച് 26ന് അറിയിച്ചു. ബിയാറ്റിറ്റ്യൂഡ് കമ്മ്യൂണിറ്റിയുടെ ആസ്ഥാനത്ത് പൊതു ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജനങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരുന്നു ഭക്ഷണ പൊതികള്‍ വിതരണം ചെയ്തത്. ജോലിക്ക് പോകുവാന്‍ കഴിയാത്തതിനാല്‍ നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ക്കും, മോട്ടോര്‍ സൈക്കിള്‍ ടാക്സി ഡ്രൈവര്‍മാരും കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന വസ്തുത ഫാ. സാഞ്ചെസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു സുമനസ്കരായ വ്യക്തികളും സംഘടനകളും നല്‍കിയ സംഭാവനകള്‍ കൊണ്ടാണ് ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുവാന്‍ കഴിഞ്ഞതെന്ന്‍ ഫാ. സാഞ്ചെസ് വ്യക്തമാക്കി. കൊറോണയെ തുടര്‍ന്ന്‍ പെറുവില്‍ മാര്‍ച്ച് 15 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള 15 ദിവസത്തെ അടിയന്തിരാവസ്ഥ ഏപ്രില്‍ 15 വരെ നീട്ടിയിട്ടുണ്ട്. 950 കൊറോണ കേസുകളാണ് ഇതുവരെ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌. 24 പേര്‍ കൊറോണ മൂലം മരണപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-01-12:16:24.jpg
Keywords: പെറു, കാരുണ്യ
Content: 12832
Category: 1
Sub Category:
Heading: ജെറുസലേമിലെ വിശുദ്ധവാരം: പുതിയ തീരുമാനങ്ങള്‍ക്ക് നിര്‍ബന്ധിതരാകുന്നുവെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ്
Content: ജെറുസലേം: കൊറോണ പശ്ചാത്തലത്തില്‍ പുണ്യസ്ഥലമായ ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് വിശുദ്ധവാരത്തിനായുള്ള നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. മാർച്ച് 25ന് ആരാധനാ തിരുസംഘവും പൗരസ്ത്യ സഭകളുടെ തിരുസംഘവും ഇറക്കിയ ഉത്തരവുകളനുസരിച്ചാണ് വിശുദ്ധ നാട്ടിലെ വിശുദ്ധ വാരാചരണം നടക്കുക. മാര്‍ഗ്ഗ നിര്‍ദേശ പ്രകാരം വരുന്ന ഓശാന ഞായറാഴ്ച ഒലിവ് ചില്ലയുമായുള്ള പ്രദക്ഷിണം ജെറുസലേമില്‍ നടക്കില്ല. ഇതു വരെ അനുഭവിക്കാത്ത പുതിയ തീരുമാനങ്ങള്‍ക്ക് നിർബന്ധതിരാവുന്നുവെന്ന് വിശുദ്ധ നാട്ടിലെ വത്തിക്കാന്റെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല വ്യക്തമാക്കി. യേശുവിന്റെ തിരുക്കല്ലറ ദേവാലയം സ്ഥിതി ചെയ്യുന്ന കബറിടത്തിലുള്ള ആഘോഷങ്ങൾ ചുരുക്കുമെന്ന് അറിയിച്ച അദ്ദേഹം ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിവസങളിലെ തിരുക്കർമ്മങ്ങൾ ഉപേക്ഷിക്കയില്ലെന്നും പറഞ്ഞു. അറബിക് ഭാഷയിൽ ത്രിദിന തിരുക്കർമ്മങ്ങൾ പാത്രിയാർക്കേറ്റിൻ്റെ സഹകത്തീഡ്രലില്‍വെച്ചായിരിക്കും നടക്കുക. വൈദികരോട് ആശീർവദിച്ച ഒലിവ് ശാഖയും, വെഞ്ചിരിച്ച ഹന്നാന്‍ വെള്ളം നിറച്ച കുപ്പികളും ജനങ്ങൾക്ക് മുൻകൂട്ടി ലഭ്യമാക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസം ബലി (Chrism Mass) പെന്തക്കുസ്ത നാളുകളിലേക്ക് മാറ്റിവച്ചതായും അദ്ദേഹം അറിയിച്ചു. കത്തീഡ്രൽ പള്ളിയിലെ ത്രിദിന പെസഹാ തിരുക്കർമ്മങ്ങൾ ലോകം മുഴുവനും വിവിധ ഭാഷകളിൽ ടെലവിഷൻ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കൊറോണാ വൈറസ് ബാധിതരെ പ്രാർത്ഥനയിൽ ഓർമ്മിക്കാനും ആവശ്യപ്പെട്ടു കൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ വിശുദ്ധവാര നിർദ്ദേശങ്ങൾ അവസാനിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-01-14:13:10.jpg
Keywords: വിശുദ്ധ നാ
Content: 12833
Category: 13
Sub Category:
Heading: ഭവനരഹിതർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ആശ്വാസമായി ലിസ്ബൺ പാത്രിയാർക്കേറ്റ്
Content: ലിസ്ബൺ: മഹാമാരി പടരുന്നതിനാൽ പൂർണ്ണമായി ഒറ്റപ്പെട്ടു കഴിയുന്ന ലിസ്ബൺ പാത്രിയാർക്കേറ്റിന്റെ കീഴിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജനങ്ങൾ പട്ടിണി അനുഭവിക്കുകയില്ലെന്ന് ദൃഢ പ്രതിജ്ഞയെടുത്ത് കത്തോലിക്ക സഭ. ഇതിന്റെ ഭാഗമായി ലിസ്ബൺ പാത്രിയാർക്കേറ്റ് 15,00,000 യൂറോ സംഭാവനയായി മാറ്റിവെച്ചിരിക്കുകയാണ്. പ്രതിമാസം 45,000 പേർക്ക് ഭക്ഷണം നൽകുന്ന റീ ഫുഡ് എന്ന സ്ഥാപനം ആരംഭിച്ചിട്ടുമുണ്ട്. 380 സ്ഥാപനങ്ങൾക്കും, പ്രതിദിനം 1382 പേർക്ക് ഭക്ഷണം വിളമ്പുന്ന ലിസ്ബണിലെ പായാർക്കേറ്റിലുൾപ്പെട്ട അഞ്ചു ഇടവകകൾക്കും സാമ്പത്തിക സഹായം ലഭ്യമാകുമെന്ന് ലിസ്ബണിലെ കാരിത്താസ് വ്യക്തമാക്കി. 8200-ൽ അധികം പേർക്കാണ് പോർച്ചുഗലിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 187 പേർ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-02-03:50:25.jpg
Keywords: ഭക്ഷ