Contents

Displaying 12491-12500 of 25152 results.
Content: 12814
Category: 10
Sub Category:
Heading: പേരും വീട്ടുപേരും ബെഞ്ചുകളില്‍ എഴുതിയൊട്ടിച്ച് വൈദികന്റെ ബലിയര്‍പ്പണം
Content: ഇടവകയിലെ കുടുംബനാഥന്റെ പേരും വീട്ടുപേരും പള്ളിയകത്ത് ബെഞ്ചുകളില്‍ എഴുതിയൊട്ടിച്ച് വൈദികന്റെ ബലി അര്‍പ്പണം. പാലാ അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.ജയിംസ് വെണ്ണായിപ്പള്ളിലാണ് ഞായറാഴ്ച മുതല്‍ പുതിയ രീതി ആവിഷ്‌കരിച്ചത്. കോവിഡ് 19 രോഗ വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി കുര്‍ബാനയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിശ്വാസികളെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചയായി പള്ളികളില്‍ വൈദികര്‍ തനിച്ചാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഇടവകാംഗങ്ങളെ ഓരോരുത്തരെയും ഓര്‍മിച്ച് ബലി അര്‍പ്പിക്കുന്നതിനാണ് പേരും വീട്ടുപേരും എഴുതിയിരിക്കുന്നതെന്ന് വികാരി ഫാ.ജയിംസ് വെണ്ണായിപ്പള്ളില്‍ പറഞ്ഞു.ഇടവകയിലെ 240 വീട്ടുപേരും എഴുതിയിട്ടുണ്ട്. ഇറ്റലിയിലെ ഒരു പള്ളിയില്‍ ഇടവകയിലെ ആളുകളുടെ ഫോട്ടോ വച്ച് വൈദികന്‍ ബലി അര്‍പ്പിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇങ്ങനെ കുര്‍ബാന അര്‍പ്പിക്കാന്‍ ആരംഭിച്ചത്. ഇത് വലിയൊരു അനുഭവമായി മാറിയെന്നും ഫാ.ജയിംസ് വെണ്ണായിപ്പള്ളില്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-31-04:50:07.jpg
Keywords: ദേവാലയ
Content: 12815
Category: 1
Sub Category:
Heading: കോവിഡ് 19: അഫ്ഗാനിസ്ഥാനിലെ ഏക ദേവാലയവും അടച്ചുപൂട്ടി
Content: കാബൂള്‍: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഏക കത്തോലിക്ക ദേവാലയത്തിലെ ശുശ്രൂഷയും താത്ക്കാലികമായി അവസാനിപ്പിച്ചു. കോവിഡ് 19 പശ്ചാത്തലത്തിലാണ് ഭരണകൂട നിര്‍ദ്ദേശത്തെ തുടര്‍ന്നു കാബൂളിലെ ഇറ്റാലിയൻ എംബസ്സിയില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം അടക്കുവാന്‍ തീരുമാനിച്ചതെന്ന് ബാര്‍ണബൈറ്റ് വൈദികന്‍ ഫാ. ജിയോവാനി സ്കാലെസ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഞായറാഴ്ച കുര്‍ബാനയില്‍ പോലും പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടായിരിന്നു. നിരവധി പേര്‍ രാജ്യത്തു നിന്നു മടങ്ങിയെന്നും മാര്‍ച്ച് 23നാണ് അവസാനമായി പൊതു ജന പങ്കാളിത്തതോടെ ബലിയര്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ വാരത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. പക്ഷേ സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും ആ ദിവസങ്ങളില്‍ വ്യക്തിപരമായി ബലിയര്‍പ്പിച്ച് ശുശ്രൂഷകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവപീഡനം ശക്തമായ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തെ അക്രമം കണക്കിലെടുത്ത് പല മിഷന്‍ സമൂഹങ്ങളും നേരത്തെ പിന്‍വാങ്ങിയിരിന്നു. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹവും കാബൂൾ പ്രോ -ബാംബിനി സന്യസ്തരുമാണ് അഫ്ഗാനിൽ അവശേഷിക്കുന്ന മിഷൻ സമൂഹങ്ങൾ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->hhttps://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-31-05:13:56.jpg
Keywords: അഫ്ഗാ
Content: 12816
Category: 1
Sub Category:
Heading: റോം രൂപതയുടെ വികാരി ജനറാളിന് കോവിഡ് 19
Content: വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ വികാരി ജനറാളായ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊനാറ്റിസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗത്താല്‍ ദുഃഖിക്കുന്ന അനേകരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ ദൈവം തന്ന ഒരു അവസരമായി ഇതിനെ കാണുന്നുവെന്നും അവര്‍ക്ക് വേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുവെന്നും കർദ്ദിനാൾ ആഞ്ചലോ പറഞ്ഞതായി അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. . ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായ റോം രൂപതയുടെ അനുദിനമുള്ള കാര്യങ്ങളില്‍ നേതൃത്വം നൽകുന്നത് കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് ആണ്. അറുപത്തിയാറു വയസ്സുള്ള ഡൊണാറ്റിസിനെ 2014 ൽ ഫ്രാൻസിസ് മാർപാപ്പയാണ് ബിഷപ്പായി തിരഞ്ഞെടുത്തത്. 2017ല്‍ റോമിലെ വികാരി ജനറാളായും 2018ല്‍ കര്‍ദ്ദിനാളായും ഉയര്‍ത്തി. പനിയെ തുടര്‍ന്നു അദ്ദേഹം സെല്‍ഫ് ഐസൊലെഷനിലായിരിന്നു. അതേസമയം ഫ്രാന്‍സിസ് പാപ്പക്കു കോവിഡ് 19 ഇല്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റിലും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->hhttps://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-31-07:20:27.jpg
Keywords: റോം, റോമി
Content: 12817
Category: 18
Sub Category:
Heading: ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുത്: ഇടപെടലുമായി പാലാ രൂപത
Content: പാലാ: ഭക്ഷണം, മരുന്ന് എന്നീ രണ്ട് കാര്യങ്ങൾക്കാണ് ഊന്നൽ കൊടുക്കേണ്ടതെന്നും രൂപതാതിർത്തിയിൽ ആരും വിശക്കുന്നവരായി ഉണ്ടാകാൻ പാടില്ലെന്നും നിര്‍ദ്ദേശിച്ച്കൊണ്ട് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വൈദികര്‍ക്ക് സന്ദേശമയച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് നിലവിൽ വന്ന ലോക്ക്ഡൗണിൽ വിശന്നിരിക്കുന്നവർ ഉണ്ടാവരുത് എന്ന മുദ്രാവാക്യവുമായാണ് പാലാ രൂപതയും രംഗത്തെത്തിയിരിക്കുന്നത്. വരുന്ന ആഴ്ചയിൽ ഭക്ഷണ ദൗർലഭ്യം വന്നേക്കാം. സർക്കാർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തേക്കാമെങ്കിലും ഇപ്പോൾ തന്നെ പ്രതിസന്ധിയുണ്ട്. ദിവസക്കൂലിക്കാർ, ചെറുകിട കർഷകർ, റബ്ബർ വെട്ട് തൊഴിലാളികൾ, ലോട്ടറി വിൽപനക്കാർ, നടന്ന് കച്ചവടം ചെയ്യുന്നവർ, അതിഥി തൊഴിലാളികൾ എന്നിവർ ധാരാളമുണ്ട്. കടകളിൽ പോയി സാധനക്കൾ വാങ്ങിക്കുവാനും, പാചകം ചെയ്യുവാനും കഴിയാത്തവരുമായി നിരവധി കുടുംബങ്ങൾ കണ്ടേക്കാം. രൂപതയ്ക്ക് അനേകം കെയർ ഹോം കൾ ഉണ്ട്. മേൽ പറഞ്ഞ വിഭാഗക്കാർക്കെല്ലാം അത്യാവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് വൈദീകരും സമർപ്പിതരും ഉറപ്പ് വരുത്തണം. ഓരോ ഇടവകയും അതത് ഇടവകയിലെ ആവശ്യക്കാർ ആരാണെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തണം. പട്ടിണിയും, വൈദ്യസഹായ കുറവും മൂലം ഒരു ജീവനും നഷ്ടപ്പെടാൻ ഇടയാവരുത്. നമ്മുടെ രൂപതാതിർത്തിക്കുള്ളിൽ വിശന്നിരിക്കുന്നവരായി ആരും ഉണ്ടാവരുത്. മേൽ പറഞ്ഞ ശുശ്രൂഷകൾക്കാവശ്യമായ തുക ഇടവകകളിൽ നിന്നും, സന്യാസഭ വനങ്ങളിൽ നിന്നും സാധിക്കുന്നത് പോലെ കണ്ടെത്തണം. ഏതെങ്കിലും ഇടവകകൾ ക്ക് സാധിക്കാതെ വന്നാൽ രൂപതാ കേന്ദ്രത്തെ അറിയിക്കണമെന്നും സാമ്പത്തീക ഭദ്രതയുളള അൽമായർ ഇക്കാര്യത്തിൽ വികാരിമാരോട് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്. രൂപതാ സ്ഥാപനങ്ങളിലെ ഹാളുകളും അടുക്കളകളും കമ്യൂണിറ്റി കിച്ചനുകൾക്കായി വിട്ട് നൽകേണ്ടതാണ്. സഭയുടെ യുവജന സംഘടനയായ എസ്.എം.വൈ.എം., പി.എസ്.ഡബ്ളിയു.എസ് തുടങ്ങിയ സംഘടനകൾ വിഭവങ്ങൾ വിതരണം ചെയ്യുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം. സർക്കാരിൻ്റെ സന്നദ്ധം എന്ന വെബ്ബ് പോർട്ടൽ വഴി സന്നദ്ധ സംഘടനയിൽ അംഗങ്ങളായി ചേർന്ന് പോലീസ്, ജനപ്രതിനിധികൾ എന്നിവരുടെ നിർദ്ദേശാനുസരണം സന്നദ്ധ പ്രവർത്തനത്തിൽ യുവാക്കൾ പങ്കാളികളാവേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഇടവകകളുടെയും, ഹോസ്റ്റലുകളുടെയും സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. മദ്യ ആസക്തിയുള്ളവരെ ചികിത്സിക്കാൻ നമ്മുടെ രൂപതയുടെ അഡാർട്ട്ൻ്റെ സഹായ സഹകരണങ്ങൾ ലഭ്യമാക്കണം. മാസ്ക്കുകൾ, സാനിറ്റൈസ്റ്റുകൾ, ലോഷൻ എന്നിവയുടെ നിർമ്മാണത്തിനായി ഇടവകകളിൽ സാധ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.ഇത് കൂടാതെ കൊറോണാ ബോധവൽക്കരണം നടത്തണമെന്നും, ആരോഗ്യമുള്ളവർ പോലും കൂട്ടം കൂടാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് നമുക്കെല്ലാവർക്കും ഒരു കുടുംബം പോലെ ഒന്നാക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടാമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-31-09:16:05.jpg
Keywords: കല്ലറങ്ങാ, പാലാ
Content: 12818
Category: 14
Sub Category:
Heading: ലോക്ക്ഡൗൺ കാലത്ത് അനേകരുടെ ഹൃദയം കവര്‍ന്ന് ബ്രിട്ടീഷ് ഗായകരുടെ സങ്കീർത്തന ആലാപനം
Content: ലണ്ടന്‍: കൊറോണ കാലത്തെ ഏകാന്ത നാളുകളെ ദൈവ മഹത്വത്തിനായി സമര്‍പ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ഗായകര്‍ ഒരുക്കിയ സംഗീത വിസ്മയം അനേകരുടെ ഹൃദയം കവരുന്നു. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ മൂലം ഇംഗ്ലീഷ് നഗരമായ ലെസ്റ്ററിലെ വീട്ടിൽ ഒരുമിച്ച് കഴിയുന്ന ജോൺ ഗുൽ, റോക്ക്സാനി ഗുൽ, ഫ്രാൻസിസ്ക ബുർബേല, ക്രിസ് ഹേയിം എന്നീ നാല് സുഹൃത്തുക്കളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ബൈബിളിലെ സങ്കീർത്തന ഭാഗം ഗാനരൂപത്തിലാക്കി പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ജോൺ ഗുൽ-റോക്ക്സാനി ഗുൽ എന്നിവർ ദമ്പതികളും പ്രൊഫഷണൽ ഗായകരുമാണ്. ആയിരക്കണക്കിന് ആളുകളിലേക്ക് തങ്ങളുടെ ഗാനം എത്തിപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് സങ്കീർത്തനത്തിലെ നൂറ്റിഅന്‍പത്തിയൊന്നാമത്തെ അധ്യായം ചിട്ടപ്പെടുത്താൻ ആരംഭിച്ചതെന്നും റോക്ക്സാനി ഗുൽ പറഞ്ഞു. ലോക്ക്ഡൗൺ കാലത്ത് എല്ലാ ആഴ്ചയും ഓരോ ഗാനങ്ങൾ ചിട്ടപ്പെടുത്തി പ്രദേശത്തെ ദേവാലയങ്ങൾക്ക് അയച്ചുകൊടുക്കാനാണ് ഇവരുടെ പദ്ധതി. ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ അവസരത്തിൽ വിശ്വാസികൾക്ക് ചിട്ടപ്പെടുത്തുന്ന ഭക്തിഗാനങ്ങൾ ആശ്വാസം പകരുമെന്നാണ് ഇവരുടെ പ്രതീക്ഷ. കേംബ്രിഡ്ജിലെ കിങ്സ് കോളേജിന്റെ ഗായക സംഘത്തിലെ അംഗമായിരുന്നു ജോൺ ഗുൽ. ലിങ്കൺ കത്തീഡ്രലിൽ ഗായകനായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ ഭാവി ജീവിത സഖിയെ പരിചയപ്പെടുന്നത്. 2009ൽ അവർ ലെസ്റ്ററിലേക്ക് താമസം മാറ്റി. അവിടെ അവർ ചില പ്രാദേശിക ദേവാലയങ്ങളിലും, സ്കൂളുകളിലും മറ്റും പ്രവർത്തിച്ചു. ഇതിനിടയിൽ ചില ആളുകൾക്ക് അവർ സംഗീതത്തിൽ പരിശീലനവും നൽകി. ഇവരോടൊപ്പം താമസിക്കുന്ന ഫ്രാൻസിസ്ക ബുർബേല ബർമിങ്ഹാം യൂണിവേഴ്സിറ്റിയിലെ ഒരു സംഗീത വിദ്യാർത്ഥിനിയാണ്. ഇംഗ്ലീഷ് അധ്യാപകനായ ക്രിസ് ഹേയിമും സങ്കീര്‍ത്തന ഗാന വിസ്മയത്തില്‍ പങ്കാളിയാകുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-31-10:06:26.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Content: 12819
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തടവിലായിരുന്ന ഉത്തര കൊറിയന്‍ യുവതി മോചിതയായി
Content: ബെയ്ജിംഗ്: യേശുവിലുള്ള വിശ്വാസത്തെ ചേര്‍ത്തുപിടിച്ച് ബൈബിള്‍ പഠന ക്ലാസ്സിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ തടവിലായിരുന്ന ഉത്തര കൊറിയന്‍ ക്രിസ്ത്യന്‍ യുവതി മോചിതയായി. സുരക്ഷ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താത്ത യുവതി തടവില്‍ നിന്നു മോചിതയായി ഭര്‍ത്താവിന്റേയും മക്കളുടേയും ഒപ്പം ചേര്‍ന്നുവെന്ന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് യു.എസ്.എയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏതാണ്ട് പത്തു മാസത്തോളമാണ് ഇവര്‍ ചൈനീസ് തടവ് കേന്ദ്രത്തില്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്തരകൊറിയ ചൈന അതിര്‍ത്തി മേഖലയില്‍ നിന്നും അറസ്റ്റിലായ യുവതിയെ ഉത്തര കൊറിയക്ക് കൈമാറാനിരിക്കേയാണ് മോചനം സാധ്യമായത്. ഉത്തര കൊറിയക്ക് കൈമാറപ്പെട്ടിരുന്നുവെങ്കില്‍ ഹിറ്റ്ലറിന്റെ ഓഷ്വിറ്റ്‌സ് കോണ്‍സന്‍റട്രേഷന്‍ ക്യാമ്പിലെ തടവിന് സമാനമായ കേന്ദ്രത്തിലേക്ക് അയക്കുമായിരുന്നുവെന്നാണ് ഓപ്പണ്‍ ഡോഴ്സ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ദൈവ വിശ്വാസം രാഷ്ട്രത്തിനു ഭീഷണിയായി കണക്കാക്കുന്ന ഉത്തര കൊറിയയില്‍ അഞ്ചു ലക്ഷത്തോളം വിശ്വാസികള്‍ നിര്‍ബന്ധിത തൊഴില്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യാതൊരു വിചാരണയും കൂടാതെയാണ് ക്രൈസ്തവരെ ഇത്തരം തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുന്നതെന്നു ഉത്തര കൊറിയയിലെ ‘ക്വാനി-ലി-സൊ’ തടങ്കല്‍പ്പാളയത്തില്‍ നിന്നും മോചിതയായ ഒരു വിശ്വാസി വെളിപ്പെടുത്തിയിരിന്നു. ഭൂരിഭാഗം ക്രൈസ്തവരെയും ‘ക്വാനി-ലി-സൊ’ യിലേക്കാണ് കൊണ്ടു പോകുന്നതെന്നും, അവിടെ നിന്നും ആരും തന്നെ രക്ഷപ്പെടില്ലെന്നും, ദൈവാനുഗ്രഹം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. ലോകത്ത് ക്രൈസ്തവ പീഡനം ശക്തമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഉത്തര കൊറിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-31-11:25:14.jpg
Keywords: കൊറിയ
Content: 12820
Category: 13
Sub Category:
Heading: പ്രാര്‍ത്ഥനയോടെ മാസ്ക്ക് നിര്‍മ്മിച്ച് മിണ്ടാമഠത്തിലെ സന്യാസിനികളുടെ നിശബ്ദ സേവനം
Content: ന്യൂജേഴ്സി: കോവിഡ് 19 പടരുമ്പോള്‍ നിശബ്ദമായി സേവനം ചെയ്തുക്കൊണ്ട് അമേരിക്കയിലെ ന്യൂജേഴ്സിയിലെ മിണ്ടാമഠത്തിലെ സന്യാസിനികള്‍. വിവിധ ആശുപത്രികള്‍ മാസ്കുകളുടെ കുറവുമൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യവും മാസ്ക്കുകള്‍ക്കു ഉയര്‍ന്ന വില ഈടാക്കുന്ന പശ്ചാത്തലവും കണക്കിലെടുത്താണ് ഡൊമിനിക്കന്‍ മിണ്ടാമഠത്തിലെ സിസ്റ്റേഴ്സ് പ്രാര്‍ത്ഥനയോടെ മാസ്ക്ക് തയാറാക്കുവാന്‍ ആരംഭിച്ചത്. മിക്ക സിസ്റ്റേഴ്സിനും തയ്‌ക്കാൻ അറിയാവുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായെന്നും മാസ്ക്കുകള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം രോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി തങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും സിസ്റ്റര്‍ ജോസഫ്‌ മേരി പറഞ്ഞു.
Image: /content_image/News/News-2020-03-31-12:40:45.jpg
Keywords: മിണ്ടാ
Content: 12821
Category: 14
Sub Category:
Heading: വിശുദ്ധവാരത്തില്‍ 360° വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ജെറുസലേം ലോകത്തിനായി വാതില്‍ തുറക്കും
Content: ജെറുസലേം: കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധ വാരത്തില്‍ സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ട് യേശുവിന്റെ പീഡാസഹനത്തിന്റേയും കുരിശു മരണത്തിന്റേയും ചരിത്രമുറങ്ങുന്ന ജെറുസലേമിന്റെ ഹൃദയത്തെ കണ്ടറിയുവാനുള്ള അവസരം. ഇസ്രായേലിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയം തയ്യാറാക്കിയ “ഹോളി സിറ്റി” എന്ന 360° വിര്‍ച്വല്‍ ഓഗ്മെന്റഡ് ടൂറിലൂടെയാണ് ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങള്‍ വീട്ടിലിരുന്ന് തന്നെ കാണാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 9 മുതല്‍ 24 വരെ സൗജന്യമായി ഈ സേവനം ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിശുദ്ധ സ്ഥലങ്ങള്‍ നേരിട്ട് കാണുന്ന അനുഭവമാണ് വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ലഭിക്കുക. വിശുദ്ധ സ്ഥലങ്ങളുടെ ഇപ്പോഴത്തേയും, രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് എപ്രകാരമിരുന്നോ അതുപോലത്തേയും സന്ദര്‍ശന അനുഭവങ്ങളാണ് ഇതിലൂടെ ഒരുക്കന്നതെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ജെറുസലേമിലെ തിരുക്കല്ലറ ദേവാലയം, വെസ്റ്റേണ്‍ വാള്‍ തുടങ്ങിയ അനേകം തീര്‍ത്ഥാടന സ്ഥലങ്ങള്‍ മ്യൂസിയത്തിന്റെ ഇന്നൊവേഷന്‍ ലാബാ വിര്‍ച്വല്‍ റിയാലിറ്റി ടൂറില്‍ ലഭ്യമാക്കികൊണ്ടിരിക്കുകയാണ്. ജെറുസലേം ഡെവലപ്മെന്റ് അതോറിറ്റിയുടെ സഹായത്തോടെ, ബ്ലിമേ, ലിത്തോഡോമോസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. ഈസ്റ്റര്‍ കാലത്ത് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കഴിയുന്ന തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം ഈ വിര്‍ച്വല്‍ ടൂര്‍ പരിപാടികള്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്ന് ടവര്‍ ഡേവിഡ് മ്യൂസിയത്തിന്റെ ഡയറക്ടറായ എയിലാത്ത് ലിബെര്‍ പറഞ്ഞു. ഓരോ വര്‍ഷവും വിശുദ്ധവാരത്തോട് അനുബന്ധിച്ച് ലക്ഷങ്ങളാണ് ഇസ്രായേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിന്നത്. #{black->none->b-> വെബ്സൈറ്റ്: ‍}# {{ https://www.tod.org.il/en/ ->https://www.tod.org.il/en/}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-31-14:43:54.jpg
Keywords: ഇസ്രായേ
Content: 12822
Category: 24
Sub Category:
Heading: തോറ്റുപോയ രാജാവല്ല ദൈവം; നമ്മള്‍ പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
Content: "നാളെ ലോകം നശിക്കുമ്പോള്‍ ആ നാശമുഖത്തിന് അറ്റോമിക് ബോംബിന്റെ 'മഷ്‌റൂം ക്‌ളൗഡ്' മുഖമായിരിക്കില്ല, അതിനു വൈറസിന്റെ മുഖമായിരിക്കും. ഇനിയുള്ള വര്‍ഷങ്ങളില്‍ കോടിക്കണക്കിനു മനുഷ്യര്‍ കൊല ചെയ്യപ്പെടാന്‍ പോകുന്നത് യുദ്ധമുഖങ്ങളിലായിരിക്കില്ല. പകര്‍ച്ചവ്യാധികണക്കെ പടര്‍ന്നു പിടിക്കുന്ന അദൃശ്യ വൈറസുകളുടെയും മൈക്രോബ്‌സുകളുടെയും അസാമാന്യ ആക്രമണം കൊണ്ടായിരിക്കും". മൈക്രോസോഫ്റ്റ് എന്ന ലോകോത്തര ബിസിനസ് സാമ്രാജ്യത്തിന്റെ സഹ സ്ഥാപകനും മുപ്പത്തിയൊന്നാമത്ത വയസു മുതലിങ്ങോട്ട് ലോക കോടീശ്വരന്‍മാരിലൊരുവനായും ഖ്യാതി സ്വന്തമാക്കിയ ബില്‍ ഗേറ്റ്‌സ്, നാലു വര്‍ഷങ്ങള്ക്കു് മുന്‍പ് റ്റെഡ് ടോക്ക് (Ted Talk) വേദിയില്‍ നിന്നു ലോകത്തിന്റെ കാതിലേക്കു കടത്തിവിട്ട മുന്നറിയിപ്പായിരുന്നു ഈ വാക്യം. ചരിത്രത്തില്‍ ഇതുവരെ നിവര്‍ത്തിക്കപ്പെട്ട പ്രവചനങ്ങളോടൊപ്പം ഇന്ന് ഒന്നുകൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. 'അണ്വായുധങ്ങളുടെയും ബയോവെപ്പണുകളുടെയും നിര്‍മാണത്തിന് മില്യണ്‍ കണക്കിന് മുതല്‍ മുടക്കു നടത്തിയ നാം വൈറോളജി, എപിഡെമിയോളജി ഉള്‍പ്പെടുന്ന ആരോഗ്യ പ്രതിരോധ മേഖലയിലെ പഠനത്തിനായി എന്ത് ചെലവഴിച്ചു'. മിസൈലുകൊണ്ടുള്ള ദൃശ്യപ്പോരാട്ടത്തിന് അതിര്‍ത്തികള്‍ അടച്ചു നാം പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍, അതിര്‍ത്തികള്‍ ഒരു തടസമേ അല്ലാത്ത അദൃശ്യ പോരാളികളായ വൈറസുകളുടെയും മൈക്രോബ്‌സിന്റെയും അങ്കം വെട്ടിനു നാം എന്ത് തയാറെടുപ്പു നടത്തി എന്നും അദ്ദേഹം ആരായുന്നു. കളിച്ചു കാണികളെ രസിപ്പിക്കുന്ന കാല്‍പ്പന്തു കളിക്കാര്‍ക്ക് മില്യണ്‍ കണക്കിന് യൂറോയും, ബയോളജിക്കല്‍ റിസേര്‍ച് നിര്‍വഹിക്കുന്ന ഒരാള്‍ക്ക് ആയിരത്തി എണ്ണൂറു യൂറോയുമാണ് നിങ്ങള്‍ കൊടുക്കുന്നത്. എന്നിട്ടിപ്പോള്‍ വൈറസിന് മരുന്നുണ്ടാക്കി കൊടുക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നോ പോയി ക്രിസ്റ്റിയാനോ റൊണാള്‍ഡോയോടും മെസിയോടും ചോദിക്കു...അവര്‍ നിങ്ങളെ സുഖപ്പെടുത്തും.'ഒരു വൈറസ് കണക്കേ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ച സ്പാനിഷ് ബയോളജിക്കല്‍ റിസേര്‍ച്ചര്‍ സ്ത്രീയുടെ ക്ഷോഭമാണിത്. ലോകം ഇന്ന് കടന്നു പോകുന്ന അവിശ്വസനീയമായ അപകടസാഹചര്യങ്ങള്‍ക്കു ദൈവം ആണ് ഉത്തരവാദിയെന്നും വിശ്വാസത്തിന്റെ പരാജയമാണ് ഇത് എന്നുമൊക്കെ ആര്‍ത്തലയ്ക്കുന്നവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാണാതെ പോകരുത്. മനുഷ്യര്‍ അവന്റെ അഹങ്കാരം കൊണ്ടും സ്വാര്‍ഥത കൊണ്ടും ചെയ്തു കൂട്ടുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ദൈവത്തിന്റെ ചുമലിലേക്ക് കയറ്റിവയ്ക്കരുത്. മനുഷ്യന്റെ അജ്ഞതയ്ക്കും അപരാധങ്ങള്‍ക്കും ദൈവത്തെയല്ല പ്രതികൂട്ടില്‍ നിര്‍ത്തേണ്ടത്. ദൈവ വിശ്വാസികളെയല്ല സാക്ഷികളായി വിസ്തരിക്കേണ്ടത്. അയല്‍ രാജ്യത്തിന്റെ അതിര്‍ത്തി ചൂഴ്ന്നു കയറി അക്രം അഴിച്ചുവിടാനും, ആകാശത്തു സ്ഥാപിച്ചിട്ടുള്ള സാറ്റലൈറ്റ് അടയാളങ്ങളുടെ നിര്‍ദേശം വഴി ഭൂമിയിലൂടെ കടന്നു പോകുന്ന കാറിനകത്തേക്കു നിറയൊഴിച്ചു കത്തിച്ചു കളയാനുമുള്ള ശാസ്ത്ര മികവ് നേടിയ മനുഷ്യര്‍ക്ക് ചൈനയിലെ വുഹാനിലും ഇറ്റലിയിലെ മിലാനിലും മരണത്തോട് മല്ലടിക്കുന്നവരുടെ ജീവനെ പിടിച്ചു നിര്‍ത്താനാകുന്നില്ല. മരണത്തിന്റെ കിടക്കയില്‍ കിടന്ന് അവസാന ശ്വാസം ആകാശത്തേക്ക് വിടുമ്പോഴും അവരില്‍ ഭൂരിഭാഗവും അനുസ്മരിച്ചത് ദൈവനാമം മാത്രമാണ്. ഒരു ചെറു തൂവലോളം പോലും ഭാരമില്ലാത്ത ശ്വാസം ഒന്നുള്ളിലേക്കെടുക്കാന്‍ പറ്റാതെ നെഞ്ചുന്തി വരുമ്പോള്‍ അവര്‍ ആഗ്രഹിച്ചത് അടുത്തിരുന്നു നെഞ്ച് തടവി കൊടുക്കാന്‍ ഒരു മനുഷ്യനെ മാത്രമാണ്. ശാസ്ത്രത്തിനു മുട്ടുമടക്കേണ്ടി വരുന്ന അദൃശ്യശക്തികള്‍! ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള മഹാമാരികളുടെ നടുവില്‍ മനുഷ്യന് കൂട്ടായിരുന്നിട്ടുള്ളത് എന്നും മനസാക്ഷിയുള്ള മറ്റു മനുഷ്യര്‍ തന്നെയാണ്, റോബട്ടുകളല്ല. അവരെ അതിനു പരുവപ്പെടുത്തിയതോ ഉള്ളില്‍ പാകപ്പെട്ട വിശ്വാസത്തിന്റെ വിത്തുകളുടെ പൊട്ടിമുളയ്ക്കല്‍ തന്നെയാണ്. 2020 മാര്‍ച്ച് പതിമൂന്നിന് ലീമാന്‍ സ്‌റ്റോണ്‍ എന്ന എഴുത്തുകാരന്‍ കുറിച്ച ലേഖനത്തിന്റെ ശീര്‍ഷകം ഇപ്രകാരമാണ് 'വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ കാര്യത്തിലും ക്രിസ്ത്യനിക്കു രണ്ടായിരം കൊല്ലത്തെ പാരമ്പര്യമുണ്ട്. റോമന്‍ സാമ്രാജ്യത്തിലെ നാലിലൊന്നു ജനങ്ങളെ കൊന്നൊടുക്കിയ രണ്ടാം നൂറ്റാണ്ടിലെ പകര്‍ച്ച വ്യാധിയെക്കാള്‍ വേഗത്തിലാണ് ക്രിസ്ത്യാനിറ്റിക്ക് വളര്‍ച്ചയും വ്യാപ്തിയുമുണ്ടായത്. വിജാതീയ ദൈവങ്ങളുടെ കോപമാണ് പകര്‍ച്ചവ്യാധിക്കു നിദാനമെന്ന പുലമ്പലുകള്‍ക്കു മീതെ ഭയരഹിതരായി നടന്നു നീങ്ങി, കടലിനു മീതെ നടന്നവന്റെ മക്കള്‍. മരണത്തിന്റെ എണ്ണം കുറയ്ക്കാനൊന്നും അവര്‍ക്ക് സാധിച്ചില്ലെങ്കിലും ആരെയും നിരാശരായി മരിക്കാന്‍ അവര്‍ അനുവദിച്ചില്ല. മരിച്ചവരെ ഓര്‍ത്തു നിങ്ങള്‍ കരയരുത് അവര്‍ സ്വര്‍ഗത്തിലാണ്...പകരം, ജീവിച്ചിരിക്കുന്നവരുടെ കൂടെ ആയിരിക്കുക അവര്‍ക്കു വേണ്ടി ഇരട്ടിയായി പ്രാര്ഥിക്കുക, അവരെ ഇരട്ടിയായി പരിപാലിക്കുക, മൂന്നാം നൂറ്റാണ്ടിലെ മഹാമാരിക്ക് മധ്യേ നിന്നുകൊണ്ട് വിശുദ്ധ സിപ്രിയാന്‍ നടത്തിയ ഈ പ്രഭാഷണം കത്തോലിക്കാ സഭയുടെ ഗര്‍ഭപാത്രത്തിലെ ഊര്‍ജമാണ്. ആ ഊര്‍ജവുമായി തെരുവിലേക്കിറങ്ങിയ ക്രിസ്ത്യാനികളുടെ സ്‌നേഹവും പരിപാലനയും കണ്ടു വിജാതീയ ചക്രവര്‍ത്തിയായ ജൂലിയസിന്റെ പോലും കണ്ണ് തള്ളിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രണ്ടായിരം വര്‍ഷത്തിന് ശേഷവും, വിശ്വാസത്തിനും സ്‌നേഹത്തിനും ഒരു കുറവും വരാതെ ഫ്രാന്‍സിസ് എന്ന് പേരുള്ള മാര്‍പാപ്പ റോമന്‍ തെരുവീഥികളിലൂടെ ഒരു തീര്‍ഥാടകനെ പോലെ നടന്നു പ്രാര്‍ത്ഥിക്കുന്നു. മിലാനിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ മരണപ്പെട്ട ഇരുപത്തഞ്ചോളം വൈദീകരും സമര്‍പ്പിതരും, രോഗം ബാധിച്ച ഇടവകാംഗങ്ങളെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനുമായി പോയിരുന്നവരാണ് എന്ന് വായിക്കുമ്പോഴാണ് വിശുദ്ധ സിപ്രിയന്റെ വാക്കുകള്‍ ഇന്നും മാംസം ധരിക്കുന്നുവെന്നു നാം തിരിച്ചറിയുന്നത്. ത്യാഗ പരിചരണത്തിന്റെ ഈ ശീലം ചരിത്രത്തിലുടനീളം വീണ്ടും പ്രത്യക്ഷപ്പെട്ടു. 1527ല്‍ വിറ്റന്‍ബെര്‍ഗില്‍ ബ്യൂബോണിക് പ്ലേഗ് ബാധിച്ചപ്പോള്‍, നഗരം വിട്ട് സ്വയം രക്ഷപ്പെടാനുള്ള ആഹ്വാനം നിരസിച്ചത് മാര്‍ട്ടിന്‍ ലൂഥറാണ്. 'ക്രിസ്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് അവരുടെ ആശുപത്രികള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല, ക്രിസ്ത്യന്‍ ഗവര്‍ണര്‍മാര്‍ക്ക് അവരുടെ ജില്ലകളില്‍ നിന്ന് പലായനം ചെയ്യാന്‍ കഴിയില്ല, ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് അവരുടെ സഭകള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല', കൂടെയുള്ള മനുഷ്യരെ തനിച്ചാക്കി ഓടിയൊളിക്കാന്‍ കഴിയാത്ത ക്രിസ്ത്യാനിയുടെ ഈ മാനസികാവസ്ഥയെ വിളിക്കുന്ന പേരാണ് ആത്മീയതയെന്നത്. സത്യാന്വേഷണത്തിലേക്കു പറന്നുയരാന്‍ മനുഷ്യനുള്ള രണ്ടു ചിറകുകളാണ് മതവും ശാസ്ത്രവും എന്ന് പറഞ്ഞത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. ആത്മീയതയുടെ നിരാസമായിട്ടല്ല ശാസ്ത്രം വളരേണ്ടത്. ശാസ്ത്രത്തിന് അന്ധതയേല്‍ക്കുന്ന ഇടങ്ങളിലാണ് മതം വിളക്കാകുന്നത്. അതുകൊണ്ടാണ് യുദ്ധം അരുതെന്നാവശ്യപ്പെട്ടുകൊണ്ട് ആത്മീയനായ ആ മനുഷ്യന്‍ രാഷ്ട്ര നേതാക്കളുടെ കാലു കഴുകി ചുംബിച്ചത്. അവര്‍ക്കിനി എങ്ങനെ സമാധാനക്കരാറില്‍ ഒപ്പു വയ്ക്കാതിരിക്കാനാകും! നമുക്ക് മിസൈലുകള്‍ കണ്ടുപിടിക്കാം എന്ന് പറയുന്ന ശാസ്ത്രജ്ഞനോടു നമുക്ക് മരുന്ന് കണ്ടുപിടിക്കാം എന്ന് പറയുന്നതാണ് ആത്മീയത. കഴിക്കാന്‍ ഭക്ഷണമോ മരുന്നോ ഇല്ലാതിരുന്നത് കൊണ്ടല്ല...കടിച്ചു പിടിച്ചു പോരാടാനും ജീവിക്കാനും പ്രതീക്ഷയും പ്രത്യാശയും ഇല്ലാതായിപ്പോയത് കൊണ്ടാണ് അവരില്‍ ഭൂരിഭാഗം ആളുകളും മരിച്ചു പോയത്. ക്രൂരതയും കരച്ചിലും കൊലപാതകങ്ങളും മാത്രം അരങ്ങേറിക്കൊണ്ടിരുന്ന ഔഷ്വിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ജീവിതം അതിജീവിച്ചു വന്ന വിക്റ്റര്‍ ഫ്രാങ്കലിന്റെ പുസ്തകത്തിലേതാണ് ഈ സങ്കടാക്ഷരങ്ങള്‍. അപ്രതിരോധ്യമായ കൊറോണ ഭീതിയില്‍ ജീവനുവേണ്ടി പൊരുതി കൊണ്ടിരിക്കുന്ന രോഗികളുടെ കൂടെ വൈദ്യമായും വേദമായും കൂടെയുള്ളത് ഭൂരിഭാഗവും നെഞ്ചില്‍ വിശ്വാസം പേറുന്നവരാണ്. വീട്ടിലുള്ള പ്രിയപ്പെട്ടവരോട് 'പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി ' എന്നും പറഞ്ഞു ആശുപത്രികളിലേക്ക് നീങ്ങുകയാണ് മാലാഖമാരുടെ മുഖമുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും സന്നദ്ധപ്രവര്‍ത്തകരും. മണിക്കൂറുകള്‍ മാസ്‌ക് ധരിച്ചു മുഖം ചുവന്നു പുറത്തേക്കു വരുന്ന അവര്‍ മനുഷ്യരോട് ആവശ്യപ്പെടുന്ന കാര്യം ഒന്ന് മാത്രമാണ് 'ദൈവത്തെ ഓര്‍ത്തു വീടിനകത്തിരിക്കുക''. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് രോഗികളുടെ അടുത്തേക്ക് ചെല്ലുക എന്ന് പറഞ്ഞ മാര്‍പാപ്പമാരുടെ വാക്കുകളെ വിശ്വാസികള്‍ അന്ന് എങ്ങനെ എടുത്തോ അതെ ആദരവോടും അനുസരണയോടും കൂടെ ഇന്ന് ഇവരുടെ വാക്കുകളെയും എടുക്കുകയാണ്. കാരണം, ദൈവം എന്നും സംസാരിച്ചിട്ടുള്ളത് മനുഷ്യരിലൂടെ തന്നെയാണ്. അപകടകരമായ സാഹചര്യങ്ങള്‍ക്കെതിരേ മുന്‍കരുതലെടുക്കണം എന്ന ആഹ്വാനവുമായി വൈദ്യശാസ്ത്രവും ആരോഗ്യമന്ത്രാലയങ്ങളും നിര്‍ദേശങ്ങള്‍ തരുമ്പോള്‍ അതിനനുസരിച്ചു സാമൂഹ്യാകലം പാലിക്കുന്നതിനാണ് ദേവാലയങ്ങള്‍ അടച്ചതും പ്രാര്‍ത്ഥന കൂട്ടായ്മകള്‍ നിര്‍ത്തിയതും. അനുസരണയുടെ ഈ നിലപാടിനെ നോക്കി 'വിശ്വാസത്തിന്റെ പരാജയം' എന്നും 'ദൈവങ്ങളുടെ തോല്‍വി' എന്നൊക്കെ പറയുന്നവരോട് യാതൊരു വിരോധവുമില്ല; പക്ഷെ അവരെയൊക്കെ യുക്തിവാദി എന്ന് വിളിക്കുന്നവരുടെ യുക്തിഹീനതയെക്കുറിച്ചാണ് സത്യത്തില്‍ ആകുലത! കത്തോലിക്കാ വിശ്വാസകൂട്ടായ്മയുടെ ആദിമരൂപത്തിന് 'അപ്പം മുറിക്കല്‍ ശുശ്രൂഷ'യെന്നായിരുന്നു മാമ്മോദിസപ്പേര്. ക്രിസ്തു എന്ന മനുഷ്യപുത്രനെ ദൈവപുത്രനായി നെഞ്ചിലേറ്റിയവരുടെ ഒത്തുചേരലായിരുന്നു അത്. ആനന്ദത്തോടും ആഹ്‌ളാദത്തോടും ഭയത്തോടും ഭീതിയോടും വിശപ്പോടും ദാഹത്തോടും കൂടി അവര്‍ ചേര്‍ന്നിരുന്നു. അവരവരുടെ അടുപ്പില്‍ ചുട്ടെടുത്ത അപ്പക്കഷണങ്ങള്‍ അവര്‍ മറ്റുള്ളവര്‍ക്കായി പങ്കിട്ടു. ആ പങ്കുവയ്പ്പിന്റെ ആധാരശിലയായി നിലകൊണ്ടതോ, അന്ത്യത്താഴരാത്രിയില്‍ മുപ്പത്തിമൂന്നുവയസുകാരന്‍ മനുഷ്യപുത്രന്‍ പകുത്തു നല്‍കിയ സ്വന്തം ശരീരരക്തങ്ങളും. ആ അത്താഴമേശയില്‍ നിന്നുമാണ് ഇന്നും ഭൂമിയില്‍ പങ്കുവയ്ക്കലുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. നീണ്ട വര്‍ഷങ്ങളുടെ കടന്നുപോകലില്‍ ആ അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്ക് നവമാനങ്ങള്‍ കൈവന്നുവെങ്കിലും കത്തോലിക്കന്റെ നെഞ്ചില്‍ വേവുന്ന അപ്പത്തിന് ക്രിസ്തുവിന്റെ ശരീരത്തിന്റെ അതേ സ്വാദും അവന്റെ രക്തത്തിന്റെഅതേ ലഹരിയുമാണ്. അതുകൊണ്ടാണ് ആ ലഹരിയില്‍ അവര്‍ ഭൂമിയില്‍ സ്‌നേഹം പങ്കു വയ്ക്കാനിറങ്ങിതിരിക്കുന്നത്. അകന്നിരിക്കുന്നതിലും ആത്മീയതയുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത് അന്ന്, അപ്പംമുറിക്കലിന് വന്നവര്‍ അപരന്റെ ഉദരത്തിന് ആവശ്യമായ അന്നവുമായി വന്നവരാണ്. അവര്‍ക്കത് ജീവദായകമായ ദൗത്യമായിരുന്നു. എന്നാല്‍ ഇന്ന്, വിജ്ഞാനത്തിന്റെ വൈദ്യശാസ്ത്രം, 'അടുത്തിരുന്നാല്‍ അപകടം ഉണ്ടാകും' എന്ന് മുന്നറിയിപ്പ് തരുമ്പോള്‍, എന്റെ സാന്നിധ്യം അപരന്റെ ആയുസിന് ഹാനിയാകും എന്ന തിരിച്ചറിവ് കിട്ടിയവര്‍ അപ്പംമുറിക്കല്‍ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ജീവാദായകം. ഇവിടെ അകലമാണ് ആത്മീയത. ആത്മാവ് വന്നു ശക്തിപ്പെടുത്തുന്നത് വരെ അവര്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തിയിരുന്നത് 'അടച്ചിട്ട മുറികളില്‍' ആയിരുന്നുവെന്നു മറക്കരുത്. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മരുന്നാണ് നമുക്ക് ഇന്ന് ആത്മാവ്. അത് വരുന്നതുവരെ അടച്ചിട്ട മുറികളില്‍ മറിയത്തിന്റെ മധ്യസ്ഥതയില്‍ നമുക്കായിരിക്കാം. കൊളോസിയത്തിന്റെ നിണവഴികളിലേക്കു ക്രിസ്ത്യാനിയെ വലിച്ചിഴയ്ക്കുന്ന മതപീഡകരുടെ കണ്‍വെട്ടത്ത് നിന്നും ഒഴിഞ്ഞു മാറിയാണ് അവര്‍ നാളുകളത്രയും പ്രാര്‍ഥിച്ചത്: സര്‍പ്പത്തിന്റെ വിവേകം! ക്രിസ്തുവിനുമുണ്ടായിരുന്നു പിന്‍വാങ്ങലുകള്‍. നാല്പതു നാളിന്റെ വിശപ്പ്, കല്ലിനെ അപ്പമാക്കാനുള്ള പ്രലോഭകനായി മുന്നില്‍ നിന്നപ്പോഴും, മലമുകളില്‍ നിന്നെടുത്തു ചാടി മാലാഖമാരെക്കൊണ്ട് മാജിക് കാണിച്ചു കയ്യടി നേടാനുള്ള മറ്റൊരു ഓഫറും അയാള്‍ നൈസ് ആയി തള്ളിക്കളഞ്ഞു. അദ്ഭുതങ്ങള്‍ ചെയ്തു അസാമാന്യകയ്യടികള്‍ കിട്ടിയിട്ടും അയാള്‍ ആരുമറിയാതെ സീന്‍ വിട്ടു. ജനങ്ങള്‍ അയാളെ രാജാവാക്കാന്‍ നോക്കിനടന്നപ്പോളൊക്കെ ആളൊഴിഞ്ഞ കടല്‍ത്തീരത്തെ ആറ്റുവഞ്ചിയില്‍ തല ചായ്ച്ച് അങ്ങേരു വെറുതെ കിടന്നുറങ്ങി. കാരണം അയാള്‍ക്കറിയാമായിരുന്നു അപ്പന്‍ പ്ലാന്‍ ചെയ്ത സമയമായിട്ടില്ല എന്ന്. അതിനു മുന്‍പേ കളത്തിലിറങ്ങുന്നത് അവിവേകമാണെന്ന്. വിവേകം, അത് പരിശുദ്ധാത്മാവിന്റെ ദാനമാണെന്ന് കത്തോലിക്കര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത്. ലോകാരോഗ്യ സംഘടനയിലൂടെയും ആരോഗ്യ മന്ത്രിയിലൂടെയും പഞ്ചായത്ത് പ്രസിഡന്റിലൂടെയും പുരോഹിതരിലൂടെയും വരുന്ന നിര്‍ദേശങ്ങളുടെ അനുസരണമാണ് ആരാധനാലയങ്ങളില്‍ ഈ കാലയളവില്‍ അര്‍പ്പിക്കപ്പെടുന്ന ബലികളേക്കാള്‍ ശ്രേഷ്ഠം. ആത്മീയതയുടെയും ദൈവികതയുടെയും അടയാളമായി കല്ലുകളെയും കെട്ടിട സമുച്ചയങ്ങളെയും സ്ഥാപനങ്ങളെയും മാത്രം കാണുന്നവരുടെ കണ്ണുകളിലാണ് ദൈവം തോറ്റുപോയൊരു രാജാവായും വിശ്വാസികള്‍ പരാജിത ചക്രവര്‍ത്തിയുടെ പടയാളികളായും തോന്നലുണ്ടാകുന്നത്. കല്ലുകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയ ദേവാലയങ്ങളില്‍ ബലിയര്‍പ്പണം നിലച്ചു എന്നു കരുതി നിരീശ്വരവാദികള്‍ ആനന്ദിക്കാന്‍ വരട്ടെ. ഹൃദയത്തിനുള്ളിലെ ബലിക്കല്ലുകളില്‍ ബലികള്‍ മുടങ്ങാതെ അര്‍പ്പിക്കപ്പെടുകതന്നെ ചെയ്യും. വീടിനകത്തെ അള്‍ത്താരയായ രൂപക്കൂടുകള്‍ക്കു മുന്നില്‍ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും തിരികള്‍ ജ്വലിച്ചുകൊണ്ടേയിരിക്കും. ** കടപ്പാട് : ‍സൺഡേ ദീപിക
Image: /content_image/SocialMedia/SocialMedia-2020-04-01-15:38:06.jpg
Keywords: നിരീശ്വര, ദൈവ
Content: 12823
Category: 18
Sub Category:
Heading: മദ്യക്കുറിപ്പടി ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍
Content: തിരുവനന്തപുരം: മദ്യാസക്ത രോഗികള്‍ക്കു മദ്യം ലഭ്യമാകാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കുന്നതിനു ഡോക്ടറുടെ കുറിപ്പടിയിന്മേല്‍ മദ്യം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പറഞ്ഞു. മദ്യവിമുക്തി നേടാനുള്ള അവസരമായി ലോക്ക് ഡൗണിനെ കാണുന്നതിനു പകരം വീണ്ടും മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറന്ന് മരുന്നെന്ന രീതിയില്‍ മദ്യം നല്‍കുന്നതു സര്‍ക്കാരിനു ഭൂഷണമല്ല. മദ്യാസക്തിയുള്ളവരെ സര്‍ക്കാരിന്റെതന്നെ വിമുക്തി മിഷന്‍ വഴിയും കൗണ്‍സലിംഗ് വഴിയുമൊക്കെ ചികിത്സിച്ചു നേര്‍വഴിക്കു കൊണ്ടുവരാവുന്നതാണ്. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ഫാ. ജോണ്‍ അരീക്കല്‍ ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-01-03:31:24.jpg
Keywords: കെസിബിസി