Contents

Displaying 12471-12480 of 26200 results.
Content: 12794
Category: 1
Sub Category:
Heading: അയർലണ്ടിനെ മാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിച്ചു
Content: ഡബ്ലിന്‍: കൊറോണ പശ്ചാത്തലത്തില്‍ അയർലണ്ടിനെ ദൈവമാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിച്ച് ഐറിഷ് സഭയുടെ തലവനും അർമാഗ് രൂപതയുടെ ആർച്ച് ബിഷപ്പുമായ ഈമോണ്‍ മാര്‍ട്ടിന്‍. രാജ്യം മുഴുവൻ ഇപ്പോൾ പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുകയാണെന്നും, വൈദികരും മെത്രാന്മാരും അവരുടെ ഇടവകകളിലും കത്തീഡ്രൽ ദേവാലയങ്ങളിലും നിന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്നും ചടങ്ങിനിടെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കൊറോണ വൈറസ് മൂലം രാജ്യം പ്രതിസന്ധി നേരിടുമ്പോൾ, ശക്തിയും സംരക്ഷണവും ലഭിക്കാൻ ദൈവമാതാവിന്റെ മാധ്യസ്ഥം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പ "സ്വർഗ്ഗസ്ഥനായ പിതാവേ" പ്രാർത്ഥന ചൊല്ലാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത അതേ ദിവസം തന്നെയാണ് അയർലണ്ട് മാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിക്കപ്പെട്ടത്. ഇതിനു മുന്നോടിയായി സെന്റ് പാട്രിക് ഡേ മുതൽ നൊവേന പ്രാർത്ഥനകൾ ചൊല്ലി ഐറിഷ് ജനത ഒരുക്കം നടത്തുന്നുണ്ടായിരുന്നു. വൈറസ് ബാധമൂലം സമൂഹത്തിൽ ആരും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും, ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ പ്രാർത്ഥനയിലൂടെ ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-15:04:57.jpg
Keywords: ഐറിഷ്, അയര്‍
Content: 12795
Category: 13
Sub Category:
Heading: അയർലണ്ടിനെ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനു സമർപ്പിച്ചു
Content: ഡബ്ലിന്‍: കൊറോണ പശ്ചാത്തലത്തില്‍ അയർലണ്ടിനെ ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനു സമർപ്പിച്ച് ഐറിഷ് സഭയുടെ തലവനും അർമാഗ് രൂപതയുടെ ആർച്ച് ബിഷപ്പുമായ ഈമോണ്‍ മാര്‍ട്ടിന്‍. രാജ്യം മുഴുവൻ ഇപ്പോൾ പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുകയാണെന്നും, വൈദികരും മെത്രാന്മാരും അവരുടെ ഇടവകകളിലും കത്തീഡ്രൽ ദേവാലയങ്ങളിലും നിന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്നും ചടങ്ങിനിടെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കൊറോണ വൈറസ് മൂലം രാജ്യം പ്രതിസന്ധി നേരിടുമ്പോൾ, ശക്തിയും സംരക്ഷണവും ലഭിക്കാൻ ദൈവമാതാവിന്റെ മാധ്യസ്ഥം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പ "സ്വർഗ്ഗസ്ഥനായ പിതാവേ" പ്രാർത്ഥന ചൊല്ലാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത അതേ ദിവസം തന്നെയാണ് അയർലണ്ട് മാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിക്കപ്പെട്ടത്. ഇതിനു മുന്നോടിയായി സെന്റ് പാട്രിക് ഡേ മുതൽ നൊവേന പ്രാർത്ഥനകൾ ചൊല്ലി ഐറിഷ് ജനത ഒരുക്കം നടത്തുന്നുണ്ടായിരുന്നു. വൈറസ് ബാധമൂലം സമൂഹത്തിൽ ആരും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും, ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ പ്രാർത്ഥനയിലൂടെ ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LSDbf2s6jSgFBSgacvaDbv}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-28-15:08:26.jpg
Keywords: ഐറിഷ്, അയര്‍
Content: 12796
Category: 18
Sub Category:
Heading: മഹാവ്യാധിയെ പ്രതിരോധിക്കാന്‍ ഒരുമിച്ചു നില്‍ക്കുമെന്ന് മത സമുദായ നേതാക്കള്‍
Content: തിരുവനന്തപുരം: കോവിഡ്19 എന്ന മഹാവ്യാധിയെ പ്രതിരോധിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്നു കേരളത്തിലെ വിവിധ മത, സമുദായ നേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ വിപത്തിനെ അതിജീവിക്കാന്‍ പതറാതെ മുന്നേറാമെന്ന് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അതിസമ്പന്നവും വികസിതവുമായ രാഷ്ട്രങ്ങള്‍ പോലും നിസഹായരായി അമ്പരന്നു നില്‍ക്കുകയാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവനെന്നോ അല്ലാത്തവനെന്നോ ഭേദമില്ലാതെ പടര്‍ന്നുപിടിക്കുന്ന ഈ വൈറസിനെതിരായ പോരാട്ടം മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെയുള്ള സമരമായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് കോവിഡ് 19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. വിദേശത്തുനിന്നു രോഗബാധയുമായി എത്തിയ മൂന്നു വിദ്യാര്‍ഥികളെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാന്‍ കേരളത്തിലെ ആരോഗ്യസംവിധാനത്തിനു സാധിച്ചു. തുടര്‍ന്ന് യൂറോപ്പില്‍നിന്നെത്തിയ കുടുംബത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു വീണ്ടും രോഗവ്യാപന ഭീഷണി ഉയര്‍ന്നു. പിന്നീടു പല വിദേശ രാജ്യങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരില്‍ രോഗം കണ്ടെത്തി. സര്‍ക്കാരിന്റെ ജാഗ്രതയും ഫലപ്രദമായ ഇടപെടലുംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കാനും വൈറസ് ബാധിച്ചവര്‍ക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കൂടുതല്‍ സ്ഥലങ്ങളിലേക്കു രോഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം തടയാനും കഴിയുന്നുണ്ട്. നമ്മുടെ ഈ മാതൃക ലോകമാകെ ശ്രദ്ധിക്കുന്നുണ്ട്; പ്രകീര്‍ത്തിക്കുന്നുണ്ട്. പല പ്രതിസന്ധികളെയും മറികടന്നവരാണു കേരളീയര്‍. കോവിഡിനെയും ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിയുമെന്നു നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ജാതിമതാദി വേര്‍തിരിവുകളില്ലാതെയും ഒരു അതിര്‍വരന്പിനെയും കൂസാതെയുമുള്ള ഐക്യമാണ്. അതു നമുക്ക് വേണ്ടത്ര അളവിലുണ്ട്. ഒരുവശത്തു രോഗഭീഷണിയില്‍നിന്നു സ്വയം മുക്തമാകുക. മറുവശത്ത് മറ്റുള്ളവരുടെ സുരക്ഷയ്ക്കു കരുതല്‍ നല്‍കുക. യാത്രാ നിയന്ത്രണങ്ങളാലും മറ്റും കേരളത്തിലേക്കു വരാനാകാതെ ലോകത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്നവരേക്കുറിച്ചും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും കരുതലുള്ളവരായിരിക്കണം. ലോക്ക്ഡൗണിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. വീടുകളില്‍ കഴിയുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഹായകമായ ഇടപെടല്‍ നടത്തണം. നമ്മുടെ സ്ഥാപനങ്ങള്‍ അത്തരം പൊതു കാര്യങ്ങള്‍ക്കായി ഉപയുക്തമാക്കണം. സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് ഈ നാടിന്റെ രക്ഷാദൗത്യം ഏറ്റെടുക്കാന്‍ ഓരോരുത്തരും തയാറാകേണ്ട അനിവാര്യഘട്ടമാണ് ഇതെന്നും അവര്‍ പ്രസ്താവനയിലൂടെ ഓര്‍മിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള വയോജനങ്ങളെ രോഗത്തില്‍നിന്നു സംരക്ഷിച്ചുനിര്‍ത്താനും നന്നായി പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മത, സമുദായ നേതാക്കള്‍ അഭ്യര്‍ഥിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര സുറിയാനി കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എസ്എന്‍. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കേരള മുസ്ലിം ജമാഅത്ത് സമസ്ത (എ.പി.സുന്നി) പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, കേരള ജമാഅത്ത് ഉല്‍ഉലമ സമസ്ത പ്രസിഡന്റ് സയ്ദ് മുത്തുക്കോയ ജിഫ്രി തങ്ങള്‍ മുസലിയാര്‍, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സുറിയാനി സഭ അധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സിഎസ്‌ഐ മോഡറേറ്റര്‍ റവ.എ. ധര്‍മരാജ് റസാലം, മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ, കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള നടുവത്തുല്‍ മുജാഹിദ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, പെന്തക്കോസ്ത് സഭയുടെ ഡോ. ടി. വത്സന്‍ ഏബ്രഹാം എന്നിവരുടേതാണ് പ്രസ്താവന.
Image: /content_image/India/India-2020-03-29-02:35:48.jpg
Keywords: മത
Content: 12797
Category: 10
Sub Category:
Heading: 'ഡൗറി ഓഫ് മേരി': നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെ ഇന്ന് പരിശുദ്ധ അമ്മയ്ക്ക് പുനര്‍സമര്‍പ്പിക്കും
Content: ലണ്ടന്‍: ആറര നൂറ്റാണ്ടിനുശേഷം ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്ക് വീണ്ടും സമര്‍പ്പിക്കുവാന്‍ ബ്രിട്ടീഷ് കത്തോലിക്ക വിശ്വാസികള്‍ ഒരുങ്ങി. ഇന്നു ഉച്ചക്ക് 12നാണ് പുനര്‍സമര്‍പ്പണ ശുശ്രൂഷകള്‍ നടക്കുക. 1381ൽ ഇംഗ്ലണ്ട് കടുത്ത രാഷ്ട്രീയപ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യത്തിൽ റിച്ചാർഡ് രണ്ടാമൻ രാജാവ് ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്ക് ‘സ്ത്രീധന’മായി (ഡൗറി ഓഫ് മേരി) പ്രഖ്യാപിച്ചതിന്റെ അനുസ്മരണാർത്ഥം 2018ൽ തന്നെ പുനഃസമർപ്പണ തിയതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊറോണയുടെ പശ്ചാത്തലത്തിൽ പുനര്‍സമർപ്പണത്തിന് കൂടുതൽ പ്രസക്തി കൈവന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ആധുനിക വെല്ലുവിളികൾ നേരിടുന്ന ഇംഗ്ലണ്ടിലെ സഭയ്ക്ക് ഉണർവും ചൈതന്യവും ലഭിക്കണമെന്ന പ്രാർത്ഥനാനിയോഗമാണ് പുനസമർപ്പണത്തിൽ സഭ നേരത്തെ പ്രധാനമായും മുന്നോട്ടുവെച്ചത്. എന്നാൽ മഹാമാരി ലോകമെങ്ങും പടരുന്ന പശ്ചാത്തലത്തില്‍ കൊറോണാ വൈറസിൽനിന്ന് സംരക്ഷിതരാകാനുള്ള പ്രാർത്ഥനകള്‍ പുനര്‍ സമര്‍പ്പണത്തിന്റെ പ്രധാന നിയോഗമായി മാറും. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ദേവാലയങ്ങൾ, കത്തോലിക്കാ സ്ഥാപനങ്ങൾ, ഭവനങ്ങൾ എന്നിവിടങ്ങളിൽ ഒത്തുചേർന്ന് വിശ്വാസീസമൂഹം തങ്ങളെതന്നെയും രാജ്യത്തെ ഒന്നടങ്കവും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കവാനാണ് തീരുമാനിച്ചിരിന്നതെങ്കിലും പൊതുകൂട്ടായ്മകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ അവരവരായിരിക്കുന്ന ഇടങ്ങളിൽ ആയിരുന്നുകൊണ്ട് രാജ്യത്തെ ദൈവ മാതാവിന് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതേസമയം ദേവാലയങ്ങളില്‍ വൈദികര്‍ ജനപങ്കാളിത്തമില്ലാതെ ശുശ്രൂഷ നടത്തും. നമ്മള്‍ പരിശുദ്ധ മറിയത്തിന്റെ സ്ത്രീധനമാണെന്നും നമ്മുക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ചത് അവൾക്ക് നൽകിക്കൊണ്ട് ആ സ്ത്രീധനത്തെ സമ്പന്നമാക്കണമെന്നും അപ്പോള്‍ നമ്മുടെ ദേശത്തിനായി അവൾ അവളുടെ സംരക്ഷണ വലയം തീര്‍ക്കുമെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സന്‍റ് നിക്കോള്‍സ് വാത്‌സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചു. പുനര്‍സമര്‍പ്പണത്തിന് മുന്നോടിയായി രണ്ടു വര്‍ഷമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവുമായി ഇംഗ്ലണ്ടിലെ കത്തീഡ്രലുകൾതോറും ആരംഭിച്ച പര്യടനം അവസാനഘട്ടത്തിലായിരുന്നു. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാത്‌സിംഹാം തീർത്ഥാടനകേന്ദ്രത്തിലെ സ്ലിപ്പർ ചാപ്പലിൽ പ്രതിഷ്ഠിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപമാണ് ‘ഡൗറി ടൂർ’ എന്ന് പേരിട്ട പ്രയാണത്തിന് തിരഞ്ഞെടുത്തത്. ആഗോള പ്രതിസന്ധിയെ തുടര്‍ന്നു പ്രയാണം താത്ക്കാലികമായി നിന്നെങ്കിലും വരും നാളുകളില്‍ രാജ്യം മുഴുവന്‍ പ്രയാണം തുടരുമെന്നാണ് സൂചന. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആസ്ഥാന ദേവാലയമായ പ്രസ്റ്റൺ കത്തീഡ്രലിലും ‘ഡൗറി ടൂർ’ പര്യടനം നടത്തിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-29-04:44:58.jpg
Keywords: ഇംഗ്ല
Content: 12798
Category: 1
Sub Category:
Heading: പേപ്പല്‍ വസതിയില്‍ ആര്‍ക്കും കോവിഡില്ല, മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റെന്ന് ഫാ. വില്ല്യം നെല്ലിക്കൽ
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ താമസിക്കുന്ന സാന്താ മാർത്തയിലെ വൈദികന് ‘കോവിഡ് 19’ സ്ഥിരീകരിച്ചെന്നുമുള്ള റിപ്പോര്‍ട്ട് തെറ്റാണെന്ന് ‘വത്തിക്കാൻ ന്യൂസി’ന്റെ മലയാള വിഭാഗം തലവൻ ഫാ. വില്ല്യം നെല്ലിക്കൽ. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാളം പത്രങ്ങളിലുൾപ്പെടെ വന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം ‘വത്തിക്കാൻ വിദേശകാര്യ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ കൂടിയായ ഒരു വൈദികന് ‘കോവിഡ് 19′ സ്ഥിരീകരിച്ചുവെന്നത് സത്യമാണെന്നും എന്നാൽ അദ്ദേഹം പാപ്പയുമായി സമ്പർക്കം പുലർത്തുന്നയാളോ സാന്താ മാർത്തയിലെ താമസക്കാരനോ അല്ലായെന്നും ഫാ. വില്ല്യം നെല്ലിക്കൽ വ്യക്തമാക്കി. രോഗബാധിതനായ വൈദികന്‍റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ട്. സാന്താ മാർത്തയിൽ എന്നല്ല, വത്തിക്കാൻ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന വലിയ വസതികളായ കാസ റൊമാന, ദോമോസ്, പൗളോസ് എക്‌സ്‌ദോ എന്നിവിടങ്ങളിലാരും കൊറോണാ വൈറസ് ബാധിതരല്ല. സ്‌പെയിൻ, ജർമനി എന്നിവ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ജോലിസംബന്ധമായ സന്ദർശനം നടത്തി തിരിച്ചെത്തിയവരെ ഇറ്റലിയുടെയും വത്തിക്കാന്റെയും നിയമപ്രകാരം ആരോഗ്യപരിശോധനകൾ നടത്തുന്നുണ്ട്. പരിശോധനകൾ നെഗറ്റീവായാൽപോലും നിശ്ചിതദിവസത്തെ നിർബന്ധിത സ്വയം നിരീക്ഷണത്തിന് അവരെ വിധേയരാക്കുന്നുണ്ടെന്നും ഫാ. നെല്ലിക്കൽ കൂട്ടിച്ചേർത്തു. നേരത്തെ സാന്താ മാര്‍ത്തയില്‍ വൈദികന് കോവിഡ് എന്നു കാത്തലിക് ന്യൂസ് ഏജന്‍സി അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിനെ ഉദ്ധരിച്ച് 'പ്രവാചക ശബ്ദം' വും ഇത്തരത്തില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് വാര്‍ത്ത നല്‍കിയിരിന്നു. എന്നാല്‍ വത്തിക്കാന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലായെന്നും വ്യക്തമാക്കിയിരിന്നു. ഈ സാഹചര്യത്തിലാണ് വത്തിക്കാനില്‍ നിന്നു നേരിട്ടു വിശദീകരണം വന്നിരിക്കുന്നത്.
Image: /content_image/News/News-2020-03-29-05:41:26.jpg
Keywords: വത്തി
Content: 12799
Category: 1
Sub Category:
Heading: കോവിഡ് 19: അഞ്ചു കന്യാസ്ത്രീകള്‍ കൂടി മരണപ്പെട്ടു
Content: ടൂറിന്‍: ഇറ്റലിയില്‍ ഭീകരമായ വിധത്തില്‍ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധ മൂലം അഞ്ചു കന്യാസ്ത്രീകള്‍ കൂടി മരണപ്പെട്ടു. ടൂറിനിലെ പൈടോംന്‍റ് ലിറ്റില്‍ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. 82നും 98നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മരണമടഞ്ഞവരില്‍ മദര്‍ സുപ്പീരിയറും ഉള്‍പ്പെടുന്നു. കോണ്‍വന്‍റിലെ പതിമൂന്നു കന്യാസ്ത്രീകള്‍ ഇപ്പോഴും ചികിത്സയിലാണ്. നിരവധി പേര്‍ ഐസൊലെഷനില്‍ തുടരുന്നുണ്ട്. നേരത്തെ റോമിനു വെളിയിലുള്ള രണ്ടു മഠങ്ങളിലെ അറുപതോളം കന്യാസ്ത്രീകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരിന്നു. അതേസമയം 889 പുതിയ മരണങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. 92,472 പുതിയ കേസുകളാണ് ഇറ്റലിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളാകുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന രീതിയില്‍ തുടരുകയാണ്. ഇറ്റാലിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം അറുപതിലധികം വൈദികരാണ് രോഗബാധയെ തുടര്‍ന്നു മരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-29-06:10:47.jpg
Keywords: ഇറ്റലി, കോവി
Content: 12800
Category: 1
Sub Category:
Heading: ചൈനീസ് രൂപത കാല്‍ ലക്ഷത്തോളം മാസ്ക്കുകള്‍ വത്തിക്കാന് അയച്ചു
Content: റോം: ഇറ്റലിയിലും റോമിലും കൊറോണ വ്യാപകമാകുമ്പോള്‍ പ്രതിരോധത്തിനായി വത്തിക്കാനിലേക്ക് മെഡിക്കല്‍ മാസ്ക്കുകള്‍ അയച്ച് ചൈനീസ് രൂപത. ഷാങ്ക്സി പ്രവിശ്യയിലെ സിയാന്‍ രൂപത 24000 മെഡിക്കല്‍ മാസ്കുകളാണ് വത്തിക്കാനിലേയ്ക്ക് അയച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധികളാല്‍ വലഞ്ഞിരുന്ന സമയത്ത് വത്തിക്കാനില്‍ നിന്നും ഇറ്റാലിയന്‍ സഭയില്‍ നിന്നും ഏറെ സഹായം കിട്ടിയിരുന്നുവെന്ന് സിയാന്‍ രൂപതയിലെ ഫാ. ചെന്‍ റൂയിക്‌സ്യൂ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ അതില്‍നിന്ന് വിമുക്തരായിക്കഴിഞ്ഞു. എന്നാല്‍ ഇറ്റലി ദുരിതത്തിലായിരിക്കുകയാണ്. അവരെ ഇപ്പോഴാണ് സഹായിക്കേണ്ടത്. ഞങ്ങളുടെ സംഭാവനകള്‍ ചെറുതായിരിക്കാം. എങ്കിലും അത് അനേകര്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും വത്തിക്കാനും തമ്മിലും ചൈനയും ഇറ്റലിയും തമ്മിലും സൗഹൃദം വളര്‍ത്താനുള്ള അവസരം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വത്തിക്കാൻ ആറ് ലക്ഷത്തോളം മാസ്കുകള്‍ ചൈനയിലേക്ക് കയറ്റി അയച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-29-09:44:30.jpg
Keywords: വത്തി, ചൈന
Content: 12801
Category: 1
Sub Category:
Heading: ചൈനീസ് രൂപത കാല്‍ ലക്ഷത്തോളം മാസ്ക്കുകള്‍ വത്തിക്കാന് അയച്ചു
Content: റോം: ഇറ്റലിയിലും റോമിലും കൊറോണ വ്യാപകമാകുമ്പോള്‍ പ്രതിരോധത്തിനായി വത്തിക്കാനിലേക്ക് മെഡിക്കല്‍ മാസ്ക്കുകള്‍ അയച്ച് ചൈനീസ് രൂപത. ഷാങ്ക്സി പ്രവിശ്യയിലെ സിയാന്‍ രൂപത 24000 മെഡിക്കല്‍ മാസ്കുകളാണ് വത്തിക്കാനിലേയ്ക്ക് അയച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധികളാല്‍ വലഞ്ഞിരുന്ന സമയത്ത് വത്തിക്കാനില്‍ നിന്നും ഇറ്റാലിയന്‍ സഭയില്‍ നിന്നും ഏറെ സഹായം കിട്ടിയിരുന്നുവെന്ന് സിയാന്‍ രൂപതയിലെ ഫാ. ചെന്‍ റൂയിക്‌സ്യൂ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ അതില്‍നിന്ന് വിമുക്തരായിക്കഴിഞ്ഞു. എന്നാല്‍ ഇറ്റലി ദുരിതത്തിലായിരിക്കുകയാണ്. അവരെ ഇപ്പോഴാണ് സഹായിക്കേണ്ടത്. ഞങ്ങളുടെ സംഭാവനകള്‍ ചെറുതായിരിക്കാം. എങ്കിലും അത് അനേകര്‍ക്ക് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും വത്തിക്കാനും തമ്മിലും ചൈനയും ഇറ്റലിയും തമ്മിലും സൗഹൃദം വളര്‍ത്താനുള്ള അവസരം കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വത്തിക്കാൻ ആറ് ലക്ഷത്തോളം മാസ്കുകള്‍ ചൈനയിലേക്ക് കയറ്റി അയച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-29-09:48:35.jpg
Keywords: വത്തി, ചൈന
Content: 12802
Category: 10
Sub Category:
Heading: 'ഇത് ക്രിസ്തുവിലേക്ക് തിരിയേണ്ട സമയം': അമേരിക്കന്‍ തെരുവിലിറങ്ങിയുള്ള യുവാവിന്റെ വീഡിയോ വൈറല്‍
Content: ന്യൂ ഓർലിയൻസ്: പ്രതിരോധിക്കുവാന്‍ കഴിയാത്ത വിധം അതിവേഗത്തില്‍ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ തെരുവില്‍ ചാക്ക് ധരിച്ച് അനുതാപത്തിനുള്ള മുറവിളി കൂട്ടുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇത് ആത്മാവിന്റെ രക്ഷക്കായി അനുതപിച്ചു ക്രിസ്തുവിലേക്ക് തിരിയേണ്ട സമയമാണെന്നും മദ്യത്തോടും മയക്കുമരുന്നിനോടും ലൈംഗികാസക്തിയോടും എന്നെന്നേക്കുമായി വിടപറയേണ്ട അവസരമാണെന്നും പറഞ്ഞു നീങ്ങുന്ന അജ്ഞാതനായ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അനുതാപത്തിനായുള്ള ആഹ്വാനം ഉറച്ച ശബ്ദത്തില്‍ മുഴക്കുന്ന യുവാവിന്റെ പേരോ അദ്ദേഹം നടന്നു നീങ്ങുന്നോ സ്ഥലമോ വ്യക്തമല്ലെങ്കിലും വിവിധ പേജുകളില്‍ നിന്നായി ലക്ഷകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വിവിധ തിന്മകളെയും ധാര്‍മ്മിക അധഃപതനങ്ങളെയും യുവാവ് പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. മദ്യത്തോടും മയക്കുമരുന്നിനോടും ലൈംഗീകാസക്തിയോടും ജീവിതത്തിലെ മറ്റെല്ലാ അധാർമികതകളോടുമുള്ള നമ്മുടെ താൽപര്യങ്ങൾക്ക് പരിഹാരം ചെയ്യാനുള്ള സമയമാണിത്. ചെയ്തുപോയ ആഭിചാരകർമങ്ങളുടെയും തെറ്റായ മതചിന്തകളുടെയും പേരിൽ ഹൃദയംതുറന്ന് പശ്ചാത്തപിക്കാൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. സമയം അതിക്രമിച്ചിട്ടും നിങ്ങൾ ഉറങ്ങുകയാണെങ്കിൽ എത്രയും പെട്ടന്ന് ഉണർന്ന് ദൈവസന്നിധിയിലേക്ക് തിരിയണം, ചെയ്തുപോയ തെറ്റുകൾക്ക് പശ്ചാത്തപിച്ച് മാപ്പപേക്ഷിക്കണം. അവിടുത്തെ കരുണയ്ക്കായി ഹൃദയം തുറന്ന് യാചിക്കണം. നമ്മുടെ പാപങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ കുരിശിൽ സമർപ്പിച്ചവനാണ് നമ്മുടെ ക്രിസ്തു. അവിടുത്തെ സഹനങ്ങളോട് നാം ഏറെ കടപ്പെട്ടിരിക്കുന്നു. അവിടുത്തെ ശരീരവും രക്തവും നൽകികൊണ്ടാണ് അവിടുന്ന് നമുക്ക് നിത്യജീവൻ നൽകിയത്. അതിനാൽ എത്രയും പെട്ടന്ന് പാപ ബന്ധനങ്ങളില്‍ നിന്നു തെന്നിമാറി അവിടുന്നിലേക്ക് തിരിയേണ്ട സമയമാണ്. ഇത്തരത്തിലുള്ള വാക്കുകളുമായാണ് യുവാവ് നടന്നു നീങ്ങുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FRohanEvengelist%2Fvideos%2F211080619990514%2F&show_text=0&width=560" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> തെരുവില്‍ അധികം ആളുകള്‍ ഇല്ലെങ്കിലും യുവാവിന്റെ സന്ദേശത്തിന് കാലിക പ്രസക്തി ഏറെയാണെന്ന് സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന കമന്റുകളില്‍ ഭൂരിഭാഗം പേരും കുറിച്ചു. അമേരിക്കയിലെ ലൂയിസിയാന സംസ്ഥാനത്തുള്ള പ്രധാന തുറമുഖ നഗരമായ ന്യൂ ഓർലിയൻസിലെ തെരുവിലാണ് യുവാവിന്റെ ശക്തമായ സുവിശേഷയാത്രയെന്ന് സൂചനയുണ്ട്. റോഹന്‍ പട്ടേല്‍ എന്ന പ്രൊഫൈലില്‍ നിന്നു മാത്രം 1,20,000 ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പ്രൊഫൈലില്‍ 13 ലക്ഷം ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ നൂറുകണക്കിന് പേജുകള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-03-29-12:14:37.jpg
Keywords: യേശു, ഏകരക്ഷ
Content: 12803
Category: 11
Sub Category:
Heading: സന്നദ്ധ സേവനത്തിന് ചങ്ങനാശേരി അതിരൂപതയില്‍ നിന്നും വൈദികരടക്കം ആയിരത്തിലധികം യുവാക്കള്‍
Content: ചങ്ങനാശേരി: കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന സന്നദ്ധസേവന സംഘത്തില്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്നും വൈദികരടക്കം ആയിരത്തിലധികം യുവാക്കള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തു. അതിരൂപതയുടെ കീഴിലുള്ള വിവിധ സംഘടനകളിലെ അംഗങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി ഈ രജിസ്ട്രേഷന്‍ നടപടികള്‍ക്കു വേണ്ടി ശ്രമിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങള്‍മൂലം പലര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. അതിരൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്രയുടെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ മൂലമാണ് കുറച്ചുപേര്‍ക്കെങ്കിലും ഇപ്രകാരം സന്നദ്ധ സേവനത്തിന് അവസരമുണ്ടായതെന്ന് അതിരൂപതാ പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ അറിയിച്ചു. ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയവരെ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അഭിനന്ദിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിച്ചുകൊണ്ട് കൂടുതല്‍ ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭക്ഷണമില്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ആരും വിഷമിക്കുന്നില്ലെന്ന് നമ്മള്‍ ഉറപ്പ് വരുത്തണമെന്നും ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളോടും നിര്‍ദ്ദേശങ്ങളോടും പൂര്‍ണമായി സഹകരിച്ച് ഈ മഹാവിപത്തിന്റെ ആഘാതം പരമാവധി കുറയ്ക്കുവാന്‍ വിശ്വാസിസമൂഹം സജ്ജരാകണമെന്നും മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-03-29-14:34:47.jpg
Keywords: ചങ്ങനാ