Contents

Displaying 12511-12520 of 25152 results.
Content: 12834
Category: 13
Sub Category:
Heading: മഹാമാരിയെ നേരിടാൻ അമേരിക്കന്‍ ക്രിസ്ത്യന്‍ സംഘടന നിര്‍മ്മിച്ച ഫീല്‍ഡ് ഹോസ്പിറ്റല്‍ ആഗോള ശ്രദ്ധ നേടുന്നു
Content: ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൊറോണ ബാധിതരുള്ള അമേരിക്കയില്‍ ക്രിസ്ത്യന്‍ സംഘടനയായ ‘സമരിറ്റൻസ് പേഴ്‌സ്’ നിര്‍മ്മിച്ച ഫീല്‍ഡ് ഹോസ്പിറ്റല്‍ ആഗോള ശ്രദ്ധ നേടുന്നു. 83000-ല്‍ അധികം കോവിഡ് രോഗ ബാധിതരുള്ള ന്യൂയോര്‍ക്കിലാണ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മൗണ്ട് സീനായ് ആശുപത്രിയോട് ചേർന്നു താൽക്കാലിക ആശുപത്രിക്ക് സംഘടന രൂപം നൽകിയത്. രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ വേണ്ടത്ര പരിചരണം ലഭിക്കാതെ പോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ലോക പ്രശസ്ത വചന പ്രഘോഷകൻ ഫ്രാങ്ക്‌ലിൻ ഗ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘടന ഫീൽഡ് ഹോസ്പിറ്റൽ ഒരുക്കുവാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ എഴുപതോളം പേര്‍ക്ക് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സ ലഭ്യമാണ്. വിദഗ്ധരായ ഡോക്ടർമാരും നഴ്‌സുമാരും ലാബ് ടെനീഷ്യൻന്മാരും ഉൾപ്പെടുന്ന പ്രൊഫഷണൽ ടീമാണ് രോഗീപരിചരണത്തിൽ വ്യാപൃതരായിരിക്കുന്നതെന്നും പരമാവധി ആളുകളെ ചികിത്സിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫ്രാങ്ക്‌ലിൻ ഗ്രഹാം പറഞ്ഞു. രോഗികൾക്കുവേണ്ടിയും മരണമടയുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ടാണ് ഇവിടെ സന്നദ്ധ പ്രവർത്തകർ ശുശ്രൂഷചെയ്യുന്നതെന്നതും ആതുരശുശ്രൂഷകര്‍ വസ്ത്രത്തില്‍ വചനഭാഗം പതിപ്പിച്ചിട്ടുണ്ടെന്നതും ആശുപത്രിയെ വേറിട്ടതാക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ നല്ല സമരിയക്കാരന്റെ ഉപമയിൽ നിന്ന് പ്രചോദനമുൾകൊണ്ട് 1970-ലാണ് നോർത്ത് കരോളിന കേന്ദ്രമാക്കി സംഘടന പ്രവർത്തനം ആരംഭിച്ചത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായ സംഘടനയുടെ പ്രവർത്തനം അനേകരുടെ കണ്ണീരൊപ്പുകയാണ്. അതേസമയം ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 2219 പേരാണ് ന്യൂയോര്‍ക്കില്‍ കോവിഡ് 19 രോഗം ബാധിച്ചു മരണമടഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞവരുടെ അന്‍പത് ശതമാനവും ന്യൂയോര്‍ക്കില്‍ നിന്നാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-02-04:32:41.jpg
Keywords: അമേരിക്ക, സന്നദ്ധ
Content: 12835
Category: 13
Sub Category:
Heading: ഇന്ത്യയില്‍ നിന്നുള്ള വൈദികര്‍ക്ക് ഹൃദയസ്പര്‍ശിയായ കത്തുമായി ജര്‍മ്മന്‍ ബിഷപ്പ്
Content: റേഗന്‍സ്ബുര്‍ഗ്: ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗ് രൂപതയ്ക്കു കീഴില്‍ സേവനം ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള വൈദികര്‍ക്ക് ഹൃദയസ്പര്‍ശിയായ കത്തെഴുതികൊണ്ട് ബിഷപ്പ് റുഡോള്‍ഫ് വോഡര്‍ഹോള്‍സര്‍. ബവേറിയ സംസ്ഥാനത്തു സ്ഥിതി ചെയുന്ന രൂപതയില്‍ നൂറിലധികം ഇന്ത്യന്‍ വൈദീകര്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പ് കത്ത് എഴുതിയിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം നിങ്ങളുടെ മാതൃരാജ്യമായ ഇന്ത്യയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട നാടിനെക്കുറിച്ചും മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുകള്‍, സ്വദേശത്തെ വൈദീക സഹോദരങ്ങള്‍ എന്നിവരെക്കുറിച്ചുള്ള ചിന്ത നിങ്ങളെ എത്രമാത്രം വിഷമിപ്പിക്കുന്നുവെന്നു എനിക്കു മനസ്സിലാക്കാന്‍ കഴിയും. സമ്മര്‍ദ്ധവും അരക്ഷിതാവസ്ഥയും നിറഞ്ഞ ഈ സാഹചര്യത്തില്‍, നിങ്ങള്‍ വിലയേറിയ അജപാലന ശുശ്രൂഷ ചെയ്യുന്ന രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ നിങ്ങളോടുള്ള കരുതലും അടുപ്പവും ഉറപ്പുവരുത്തേണ്ടത് വലിയ ആവശ്യമാണന്നു ഞാന്‍ തിരിച്ചറിയുന്നു. നിങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ കുടുംബങ്ങള്‍ക്കു വേണ്ടിയും ഈ ദിവസങ്ങളില്‍ ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെ എല്ലാവരെയും വിശുദ്ധ കുര്‍ബാനയില്‍ ഓര്‍മ്മിക്കുന്നു. റേഗന്‍സ്ബുര്‍ഗ് രൂപതയില്‍ നിങ്ങള്‍ വിശ്വസ്തതയോടെ ചെയുന്ന ശുശ്രൂഷകള്‍ക്കു നന്ദി പറയും ചെയ്യുന്നു. ദൈവീക ഇടപെടലിനായി അനുഗ്രഹം യാചിക്കുന്നുവെന്നും പരസ്പരം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാമെന്നും കുറിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-02-06:55:20.jpg
Keywords: ജര്‍മ്മ,
Content: 12836
Category: 13
Sub Category:
Heading: കോവിഡ് 19: ഓസ്ട്രേലിയയെ ദൈവകരങ്ങളിൽ സമർപ്പിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ
Content: മെല്‍ബണ്‍: കൊറോണ വ്യാപനത്തെ നേരിടാൻ, ദൈവത്തിൽ ആശ്രയിക്കാനുള്ള ആഹ്വാനം നൽകികൊണ്ട് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ പ്രാര്‍ത്ഥന. പ്രധാനമന്ത്രി നടത്തിയ ഓൺലൈൻ പ്രാർത്ഥന, ഇറ്റേർനിറ്റി ന്യൂസ് എന്ന ക്രൈസ്തവ വെബ്സൈറ്റിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാൻ തന്റെ വിശ്വാസം വലിയ കരുത്താണ് നൽകുന്നതെന്നും രാജ്യത്തെ ദൈവകരങ്ങളിൽ ഭരമേൽപിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. പഴയനിയമത്തിൽ ഇസ്രായേൽ ജനത്തെ വാഗ്ദാന നാട്ടിലേക്ക് നയിച്ച മോശയുമായി സ്വയം താരതമ്യം ചെയ്ത അദ്ദേഹം കൊറോണ വൈറസ് മൂലം ക്ലേശിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് പറഞ്ഞു. ജീവിതമാർഗം നഷ്ടപ്പെട്ടവർക്ക് വേണ്ടിയും സ്കോട്ട് മോറിസൺ പ്രാർത്ഥിച്ചു. ദൈവത്തിൽ എങ്ങനെ പ്രത്യാശ വയ്ക്കാമെന്നും, ദൈവത്തിൽ നിന്ന് എങ്ങനെ ശക്തി സ്വീകരിക്കാമെന്നും വിശദീകരിച്ചുകൊണ്ടാണ് 6 മിനിറ്റ് നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഇതിന്റെ ഹൃസ്വ ഭാഗം പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയനും പങ്കുവെച്ചിട്ടുണ്ട്. തന്റെ പ്രാര്‍ത്ഥന സന്ദേശത്തില്‍ സങ്കീർത്തന പുസ്തകത്തിൽ നിന്നും, ഏശയ്യായുടെ പുസ്തകത്തിൽ നിന്നുമുള്ള വാക്യങ്ങൾ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഉദ്ധരിച്ചു. </p> <iframe width="706" height="397" src="https://www.youtube.com/embed/7swar07i-V4" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> മറ്റ് രാഷ്ട്രീയ നേതാക്കന്മാർക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ, പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ട്. ഇവാഞ്ചലിക്കല്‍ സഭാംഗമായ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അടിയുറച്ച ക്രൈസ്തവ വിശ്വാസിയാണ്. അതേസമയം ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 5137 പേരാണ് ഓസ്ട്രേലിയയിൽ കൊറോണ ബാധിതരായിട്ടുള്ളത്. 25 പേർ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-02-08:59:25.jpg
Keywords: പ്രധാനമ
Content: 12837
Category: 1
Sub Category:
Heading: കോവിഡ്: യു‌കെ‌യില്‍ ഇന്ത്യന്‍ കന്യാസ്ത്രീ മരിച്ചു
Content: ലണ്ടന്‍: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ കന്യാസ്ത്രീ ബ്രിട്ടനിൽ കോവിഡ് 19 രോഗബാധയെ തുടര്‍ന്നു മരിച്ചു. നിരവധി മലയാളികള്‍ ഉള്‍പ്പെട്ട സ്വാന്‍സിയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ ശുശ്രൂഷകളില്‍ വലിയ പങ്ക് വഹിച്ചിരുന്നു സിസ്റ്റര്‍ സിയന്നയാണ് ഇന്നലെ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിനിയാണ്. കഴിഞ്ഞ ആഴ്ച രോഗലക്ഷണങ്ങൾ കാണിച്ചതോടെ അവിടെയുള്ള മോറിസ്ടന്‍ ആശുപത്രിയിൽ സിസ്റ്ററിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളാവുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. സമൂഹത്തിലെ അഗതികള്‍ക്കും നിരാലംബര്‍ക്കും ഇടയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന സിസ്റ്റര്‍ 2016 വരെ വെസ്റ്റ് ലണ്ടന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചിരിന്നു.
Image: /content_image/News/News-2020-04-02-10:24:51.jpg
Keywords: കന്യാസ്ത്രീ
Content: 12838
Category: 1
Sub Category:
Heading: കോവിഡ്: യു‌കെ‌യില്‍ ഇന്ത്യന്‍ കന്യാസ്ത്രീ മരിച്ചു
Content: ലണ്ടന്‍: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ കന്യാസ്ത്രീ ബ്രിട്ടനിൽ കോവിഡ് 19 രോഗബാധയെ തുടര്‍ന്നു മരിച്ചു. നിരവധി മലയാളികള്‍ ഉള്‍പ്പെട്ട സ്വാന്‍സിയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ ശുശ്രൂഷകളില്‍ വലിയ പങ്ക് വഹിച്ചിരുന്നു സിസ്റ്റര്‍ സിയന്നയാണ് ഇന്നലെ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിനിയാണ്. കഴിഞ്ഞ ആഴ്ച രോഗലക്ഷണങ്ങൾ കാണിച്ചതോടെ അവിടെയുള്ള മോറിസ്ടന്‍ ആശുപത്രിയിൽ സിസ്റ്ററിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളാവുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. സമൂഹത്തിലെ അഗതികള്‍ക്കും നിരാലംബര്‍ക്കും ഇടയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന സിസ്റ്റര്‍ 2016 വരെ വെസ്റ്റ് ലണ്ടന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചിരിന്നു.
Image: /content_image/News/News-2020-04-02-10:25:57.jpg
Keywords: കന്യാസ്ത്രീ
Content: 12839
Category: 1
Sub Category:
Heading: കോവിഡ്: യു‌കെ‌യില്‍ ഇന്ത്യന്‍ കന്യാസ്ത്രീ മരിച്ചു
Content: ലണ്ടന്‍: വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ കന്യാസ്ത്രീ ബ്രിട്ടനിൽ കോവിഡ് 19 രോഗബാധയെ തുടര്‍ന്നു മരിച്ചു. നിരവധി മലയാളികള്‍ ഉള്‍പ്പെട്ട സ്വാന്‍സിയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ ശുശ്രൂഷകളില്‍ വലിയ പങ്ക് വഹിച്ചിരുന്നു സിസ്റ്റര്‍ സിയന്നയാണ് ഇന്നലെ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിനിയാണ്. കഴിഞ്ഞ ആഴ്ച രോഗലക്ഷണങ്ങൾ കാണിച്ചതോടെ അവിടെയുള്ള മോറിസ്ടന്‍ ആശുപത്രിയിൽ സിസ്റ്ററിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളാവുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. സമൂഹത്തിലെ അഗതികള്‍ക്കും നിരാലംബര്‍ക്കും ഇടയില്‍ സജീവമായി സേവനം ചെയ്തുകൊണ്ടിരിന്ന സിസ്റ്റര്‍ 2016 വരെ വെസ്റ്റ് ലണ്ടന്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IauZ4dD4a338yKpmUm52UU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-02-10:26:01.jpg
Keywords: കന്യാസ്ത്രീ
Content: 12840
Category: 13
Sub Category:
Heading: ലോക്ക് ഡൗണില്‍ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം ആംബുലൻസുമായി വൈദികന്‍
Content: കണ്ണൂര്‍: ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് വാഹനസൗകര്യം ഇല്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം ആംബുലൻസുമായി വൈദീകനും. കണ്ണൂർ രൂപതയുടെ അധീനതയിൽ ചെമ്പേരിക്കു സമീപം ചുണ്ടക്കുന്നിലുള്ള പുതുക്കാട് എസ്റ്റേറ്റിൻ്റെ മാനേജറായ ഫാ. ജോമോൻ ചെമ്പകശ്ശേരിയാണ് മലയോര മേഖലയിലെ നിലാരംബരായ രോഗികൾക്കു കൈത്താങ്ങായി നിശബ്ദ സേവനം ചെയ്യുന്നത്. ഇതിനായി സ്വന്തം കുടുംബ വകയായുള്ള ആംബുലൻസ് ഫാ. ജോമോൻ ചെമ്പേരിയിൽ എത്തിക്കുകയായിരുന്നു. മലയോര ഗ്രാമങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധ നിരീക്ഷണവും സ്ഥിരികരണവും നിലനിൽക്കുന്ന സാഹചര്യത്തിൽ സാധരണ പനി ബാധിച്ചവരെ പോലും വാഹനങ്ങളിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാൻ വാഹന ഉടമകളോ ഡ്രൈവർമാരോ തയ്യാറാകാത്ത സ്ഥിതിയാണ് ഉള്ളത്. ഈ അവസ്ഥയിലാണ് ഫാ. ജോമോൻ്റെ സൻമനസ്സ് സമൂഹത്തിനു വലിയ ആശ്വാസം പകരുന്നത്. പലപ്പോഴും അദ്ദേഹം തന്നെയാണ് ആംബുലൻസിൽ ഡ്രൈവറായി പോകാറുള്ളത് .ഓരോ തവണ പോയി വരുമ്പോഴും ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച അണുനാശിനി സ്പ്രേ ചെയ്ത് അദ്ദേഹവും വാഹനവും അണുവിമുക്തി ഉറപ്പാക്കുന്നത് കർശനമായി പാലിക്കുകയും ചെയ്തു വരുന്നുണ്ട്. ചെമ്പേരി വൈസ്മെൻ ക്ലബ് അംഗമായ ഫാ.ജോമോൻ ക്ലബിൻ്റെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണ്. ക്ലബിന് സ്വന്തമായുള്ള രണ്ട് ആംബുലൻസുകളോടപ്പം ക്ലബ്ബിൻ്റെ പേരിൽ തന്നെയാണ് ഫാ.ജോമോൻ്റെ ആംബുലൻസും ഇപ്പോൾ സേവനം നടത്തി വരുന്നത്. മനുഷ്യ സേവനമാണ് ദൈവിക സ്നേഹത്തിലേക്കുള്ള യഥാർത്ഥ വഴിയെന്ന് കാണിച്ചു തരികയാണ്‌ നല്ല സമരിയാക്കാരാനായ ഈ വൈദികൻ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-02-11:23:38.jpg
Keywords: കരുണ, ദാന
Content: 12841
Category: 10
Sub Category:
Heading: അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് പഠനഫലം
Content: വാഷിംഗ്ടണ്‍ ഡി.സി: കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി സര്‍വ്വേ ഫലം. രാജ്യത്തു പ്രായപൂര്‍ത്തിയായവരില്‍ പകുതിയിലധികം (55%) പേരും കൊറോണയുടെ അന്ത്യത്തിനായി പ്രാര്‍ത്ഥിച്ചുവെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായി. മാര്‍ച്ച് 19-24 കാലയളവില്‍ അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 11,537 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. കൊറോണയുടെ അന്ത്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചുവെന്ന് സമ്മതിച്ചതില്‍ ഭൂരിഭാഗം പേരും (82%) ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളാണ്. മൂന്നില്‍ രണ്ട് കത്തോലിക്കരും (68%) ഇതേ അനുപാതത്തില്‍ തന്നെ പ്രധാന പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളില്‍പ്പെട്ടവരും (65%) കൊറോണയുടെ അന്ത്യത്തിനായി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന്‍ സമ്മതിച്ചതായി പ്യൂ റിസേര്‍ച്ച് സെന്റര്‍ പറയുന്നു. യാതൊരു മതത്തിലും വിശ്വസിക്കാത്തവര്‍ പോലും (36%) ഇക്കാലയളവില്‍ പ്രാര്‍ത്ഥിച്ചുവെന്നും സര്‍വ്വേ ഫലത്തിന്റെ നിഗമനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട. മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം പള്ളിയില്‍ പോയിരുന്ന അമേരിക്കക്കാരില്‍ 57% ഇപ്പോള്‍ ടെലിവിഷനിലൂടേയോ ഓണ്‍ലൈനിലൂടേയോ വിശുദ്ധ കുര്‍ബാന കാണുന്നുണ്ട്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം തങ്ങളുടെ ജീവിതത്തില്‍ ചെറിയ തോതില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് പത്തില്‍ ഒന്‍പതു പേരും (91%) സമ്മതിച്ചുവെന്നും പഠനഫലം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് ഇറ്റലിയെ മറികടന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള രാജ്യമായി അമേരിക്ക മാറിയത്.
Image: /content_image/News/News-2020-04-02-11:50:26.jpg
Keywords: കൊറോ, കോവിഡ്
Content: 12842
Category: 1
Sub Category:
Heading: ദുഃഖവെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന: ലോകമെമ്പാടുമുള്ള വൈദികര്‍ക്ക് നിര്‍ദ്ദേശവുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനായി ഈ വര്‍ഷത്തെ ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്കിടെ പ്രത്യേക നിയോഗവുമായി പ്രാര്‍ത്ഥന ചൊല്ലണമെന്നും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും വത്തിക്കാന്‍ ലോകമെമ്പാടുമുള്ള വൈദികരോട് ആഹ്വാനം ചെയ്തു. ആരാധന തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും, സെക്രട്ടറി ആര്‍തര്‍ റോച്ചേ മെത്രാപ്പോലീത്തയും ഒപ്പിട്ട് മാര്‍ച്ച് 30ന് പുറത്തുവിട്ട ഡിക്രിയിലാണ് പുതിയ പ്രാര്‍ത്ഥനയും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'മഹാമാരിയുടെ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി' എന്ന തലക്കെട്ടോട് കൂടിയാണ് പ്രാര്‍ത്ഥന. "മഹാമാരിയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്ന സകലര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. പിതാവായ ദൈവം, രോഗികള്‍ക്ക് ആരോഗ്യവും, അവരെ ശുശ്രൂഷിക്കുന്നവര്‍ക്ക് ബലവും, കുടുംബങ്ങള്‍ക്ക് ആശ്വാസവും, മരിച്ചവര്‍ക്ക് മോക്ഷവും നല്‍കട്ടെ” എന്ന് പറഞ്ഞുകൊണ്ടാണ് പുരോഹിതന്‍ പുതിയ പ്രാര്‍ത്ഥന ആരംഭിക്കേണ്ടത്. ഒരു നിമിഷത്തെ നിശബ്ദ പ്രാര്‍ത്ഥനക്ക് ശേഷം വീണ്ടും പുരോഹിതന്‍ പ്രാര്‍ത്ഥന തുടരണമെന്നും ഡിക്രിയില്‍ പറയുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം തന്നെയുണ്ടെന്ന് ആരാധനാ തിരുസംഘം വ്യക്തമാക്കി. മഹാമാരിയുടെ അന്ത്യത്തിന് ദൈവീക ഇടപെടല്‍ യാചിച്ചുകൊണ്ടുള്ള നിയോഗം വെച്ചു പ്രത്യേക ബലിയര്‍പ്പണം നടത്തുവാനും ഡിക്രി ആഹ്വാനം ചെയ്യുന്നു. നേരത്തെ ലോകമെമ്പാടും പിന്തുടരേണ്ട വിശുദ്ധവാര ആചരണത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ ആരാധന തിരുസംഘം പുറത്തിറക്കിയിരിന്നു.
Image: /content_image/News/News-2020-04-02-14:48:44.jpg
Keywords: വത്തി
Content: 12843
Category: 18
Sub Category:
Heading: സൗജന്യ റേഷന്‍ വിതരണം നിയന്ത്രിച്ച് വൈദികന്‍
Content: ചേര്‍ത്തല: സൗജന്യ റേഷന്‍ വിതരണത്തിനായി ജനത്തിരക്ക് കൂടിയപ്പോള്‍ നിയന്ത്രിച്ചത് ദേവാലയ വികാരി. അഴീക്കല്‍ 106ാം നമ്പര്‍ ജാസ്മിന്‍ ജാക്‌സന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയിലാണ് സംഭവം. കോവിഡ് കാലത്തേയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം തുടങ്ങുമ്പോള്‍ ഇത് വാങ്ങാന്‍ ജനങ്ങള്‍ കൂട്ടമായി എത്തുകയായിരുന്നു. അതുവഴികടന്നുപോയ അഴീക്കല്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിവികാരി ഫാ. ജോര്‍ജ് മാവുംകൂട്ടത്തില്‍ ഇതു കാണുകയും കൊറോണ വൈറസിനെക്കുറിച്ച് ബോധവല്ക്കകരിക്കുകയും ജനങ്ങളോട് അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4oNa8rbEDYWHFyenSCpcOl}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-03-04:03:18.jpg
Keywords: വൈദിക