Contents

Displaying 12531-12540 of 25151 results.
Content: 12854
Category: 14
Sub Category:
Heading: 'ഹീല്‍ അസ് ഓ ലോര്‍ഡ്': ക്വാറന്റൈന്‍ നാളുകളില്‍ മനോഹരമായ പാട്ടൊരുക്കി റോമിലെ മലയാളി വൈദികര്‍
Content: കൊച്ചി: മുറികള്‍ക്കുള്ളിലൊതുങ്ങുന്ന ക്വാറന്റൈന്‍ നാളുകളില്‍ മനോഹരമായ പാട്ടൊരുക്കി റോമിലെ മലയാളി വൈദികര്‍. തങ്ങള്‍ താമസിക്കുന്നിടത്തുനിന്നു പുറത്തിറങ്ങാതെ ഒരുക്കിയ 'ഹീല്‍ അസ് ഓ ലോര്‍ഡ്'' എന്ന വീഡിയോ ഗാനം രാജ്യാതിര്‍ത്തികള്‍ ഭേദിച്ചു യുട്യൂബില്‍ ഇപ്പോള്‍ ഹിറ്റാണ്. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ സ്കോളര്‍ഷിപ്പോടുകൂടി റോമിലെ ഡമഷീനോ കോളജില്‍ ഉന്നതപഠനം നടത്തുന്ന സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ എഴുപതോളം വൈദികരാണു പാട്ടിനു പിന്നില്‍. എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. നിബിന്‍ കുരിശുങ്കല്‍ ആണ് പാട്ടിന്റെ വരികളെഴുതിയത്. സഹപാഠികളായ ഫാ. റെനില്‍ കാരത്തറയ്ക്കും ഫാ. പോള്‍ റോബിനും ഒപ്പം ചേര്‍ന്ന് ഈണവുമൊരുക്കി. ഫാ. നിബിന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള സുഹൃത്ത് ജിയോ ഏബ്രഹാമിനു പാട്ട് അയച്ചുകൊടുത്തു. അദ്ദേഹത്തിനൊപ്പം കാതറിന്‍ സിമ്മെര്‍മാനും ഇയാന്‍ ജെയ്ദനും ചേര്‍ന്നു പാട്ടിനു ശബ്ദം നല്‍കി. ഓര്‍ക്കസ്‌ട്രേഷന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ത്തിയാക്കി. റോമിലെ കോളജ് കാമ്പസിനോടു ചേര്‍ന്നുള്ള താമസസ്ഥലത്തും ചുറ്റുപാടുകളിലുമായി ഗാനത്തിന്റെ വീഡിയോ ചിത്രീകരണം പൂര്‍ത്തിയാക്കി. ഫാ. ജെറി അലക്‌സ് കാമറയും ഫാ. ജോബിന്‍സ് എഡിറ്റിംഗും നടത്തി. ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണവും അനുബന്ധ ജോലികളും. കോളജ് റെക്ടര്‍ ഒസിഡി വൈദികനായ റവ. ഡോ. വര്‍ഗീസ് കുരിശുതറ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
Image: /content_image/News/News-2020-04-04-03:11:10.jpg
Keywords: ഗാന, വീഡിയോ
Content: 12855
Category: 1
Sub Category:
Heading: ആസക്തികള്‍ക്ക് അടിമപ്പെട്ടവരുടെ മോചനത്തിനായി പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം വിവിധ ആസക്തികള്‍ക്ക് അടിമപ്പെട്ടവരുടെ മോചനത്തിനായി. ചൂതാട്ടം, അശ്ലീലം, ഇന്‍റര്‍നെറ്റ് എന്നിവയ്ക്കു അടിമകളായി കഴിയുന്നവരുടെ മോചനത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കാമെന്ന് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയാറാക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. പാപ്പയുടെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആസക്തിയെക്കുറിച്ചുള്ള നാടകീയമായ കഥകള്‍ നാം കേട്ടിട്ടുണ്ട്. ചൂതാട്ടം, അശ്ലീലം, ഇന്‍റെര്‍നെറ്റ് എന്നിവയുടെ ആസക്തികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? “സുവിശേഷ കാരുണ്യ”ത്തില്‍ ആശ്രയിച്ച് നവമായ ഈ ആസക്തികളെ ശമിപ്പിക്കുകയും അവയുടെ കെണിയില്‍ വീണുപോയവരെ മോചിപ്പിക്കുകയും ചെയ്യാം. ആസക്തികള്‍ക്ക് അടിമപ്പെട്ടവര്‍ മോചിതരാകുന്നതിനും, അവരെ ശരിയായ വിധത്തില്‍ സഹായിക്കുന്നതിനും, പിന്‍തുണയ്ക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാം. ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/News/News-2020-04-04-05:15:51.jpg
Keywords: നിയോഗ
Content: 12856
Category: 1
Sub Category:
Heading: ഇന്ന് സഹായം നീട്ടുന്നവർക്കും നാളെ സഹായം നല്‍കാനിരിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇന്ന് സഹായം നീട്ടുന്നവർക്കും നാളെ സഹായം നല്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വെള്ളിയാഴ്ച വ്യാകുല നാഥയുടെ ഓർമ്മയാചരണ ദിനത്തില്‍ സാന്ത മാര്‍ത്ത കപ്പേളയിൽ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ പറഞ്ഞത്. ദാരിദ്ര്യം, തൊഴിൽരാഹിത്യം എന്നിവയാണ് കൊറോണ വൈറസ് ദുരന്തത്തിന്റെ അനന്തര ഫലങ്ങളെന്നും ദുരന്താനന്തര ദുരിതങ്ങൾ മുൻകൂട്ടികണ്ടുകൊണ്ട് പരിഹാരമാർഗ്ഗങ്ങൾ ആരായുന്നതിനുള്ള ശ്രമങ്ങൾ ദീർഘവീക്ഷണത്തോടുകൂടി ഇപ്പോൾത്തന്നെ ആരംഭിക്കേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മുടെ അമ്മയായ മറിയത്തിൻറെ സങ്കടങ്ങളെക്കുറിച്ച് ഇന്നു നാം ധ്യാനിക്കുക ഉചിതമാണെന്ന ആമുഖത്തോടെയായിരിന്നു പാപ്പയുടെ സന്ദേശം. മറിയത്തിൻറെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നുപോകും എന്ന് ശിമയോൻ യേശുവിൻറെ പിറവിയ്ക്കു ശേഷം 40 ദിനങ്ങൾ പിന്നിട്ട അവസരത്തിൽ പ്രവചിക്കുന്നതാണ് ദൈവമാതാവിന്റെ ഏഴു വ്യാകുലങ്ങളില്‍ ആദ്യത്തേത്. പുത്രൻറെ ജീവൻ രക്ഷിക്കുന്നതിന് ഈജിപ്തിലേക്കുള്ള പലായനം, ബാലനായ യേശുവിനെ മൂന്നു ദിവസം കാണാതാകൽ, കുരിശും ചുമന്ന് കാൽവരിയിലേക്കു പോകുന്ന യേശുവിനെ കണ്ടുമുട്ടൽ, കുരിശിൽ യേശുവിൻറെ മരണം, കുരിശിൽ നിന്നറക്കി യേശുവിൻറെ ശരീരം മടിയിൽ കിടത്തിയിരിക്കുന്നത്, യേശുവിനെ കല്ലറയിൽ സംസ്ക്കരിക്കുന്നത് എന്നിവയാണ് ഇതര വേദനകൾ. ആ അമ്മ തനിക്കായി ഒന്നും യേശുവിനോട് ചോദിച്ചില്ല. കാനായിലെ കല്ല്യാണവേളയിലെന്ന പോലെ തന്നെ എല്ലായ്പോഴും മറ്റുള്ളവർക്കുവേണ്ടി സംസാരിച്ചത് നമ്മുക്ക് ഓര്‍ക്കാം. ഒരിയ്ക്കലും അവള്‍ പറഞ്ഞില്ല, ഞാനാണ് അവളുടെ അമ്മ. അമ്മ രാജ്ഞിയാണെന്ന് അവള്‍ ഒരിക്കലും പറഞ്ഞില്ല. അപ്പസ്തോലന്‍മാരുടെ കൂട്ടായ്മയില്‍ അവള്‍ ഒരിക്കലും പ്രധാനപ്പെട്ടത് ഒന്നും ചോദിച്ചില്ല. അമ്മയാണെന്ന് അംഗീകരിക്കുക മാത്രം ചെയ്തു. ഒരു ശിഷ്യയെ പോലെ മറ്റ് ഭക്തസ്ത്രീകളോടു ഒപ്പം യേശുവിനെ അനുഗമിക്കുകയും ശ്രവിക്കുകയുമാണെന്ന് അവള്‍ ചെയ്തതെന്ന് സുവിശേഷത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ നമ്മുടെ അമ്മയായി പരിശുദ്ധ മറിയത്തെയും കാണാമെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-04-07:43:47.jpg
Keywords: പാപ്പ
Content: 12857
Category: 18
Sub Category:
Heading: ലോക്ക് ഡൗണിൽ കെസിബിസി സോഷ്യൽ സർവീസ് ഫോറത്തിന്റെ ക്രിയാത്മക ഇടപെടല്‍
Content: കോവിഡ് ഭീതിയിൽ ലോക്ക് ഡൗണിൽ വലയുന്ന ജനത്തിനു സഹായവുമായി കെസിബിസി സോഷ്യൽ സർവീസ് ഫോറം. കെസിബിസിയുടെ കീഴിൽ 32 രൂപതകളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനകളും സന്നദ്ധ പ്രവർത്തകരും ഒത്തു ചേർന്നാണ് ജനലക്ഷങ്ങൾക്കു സഹായമാകുന്നത്. കോവിഡ് പടർന്നു പിടിച്ചപ്പോൾ മാസ്ക്, ലോഷൻ എന്നിവയുടെ ക്ഷാമം പരിഹരിക്കുവാൻ ശ്രമിച്ചു കൊണ്ടാണ് കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ കീഴിൽ കൊറോണ കാലത്ത് സന്നദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിവിധ രൂപതകളിൽ പ്രവർത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും മാസ്ക് നിർമ്മാണത്തിൽ മുഴുകി. ഇത്തരത്തിൽ പതിനായിരക്കണക്കിനു മാസ്‌കുകളാണ് അധികാരികളിലൂടെ ജനങ്ങളിലേയ്ക്ക് എത്തിച്ചത്. ഇതിന് പിന്നാലെ ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കു ദിവസങ്ങളായി ഭക്ഷണം എത്തിച്ചു കൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ. വിവിധ രൂപതകളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ സജീവമായി പ്രവർത്തിച്ചു വരുന്നു. ദൈവാശ്രയത്വ ബോധത്തോടെ സർക്കാർ സഹായത്തിനൊപ്പം സന്നദ്ധ പ്രവർത്തനങ്ങളുമായി വിശ്വാസികൾ മുന്നോട്ട് പോകണമെന്ന് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വം വഹിക്കുന്ന മാർ ജോസ് പുളിക്കൻ ആഹ്വാനം ചെയ്‌തു.
Image: /content_image/India/India-2020-04-04-09:56:04.jpg
Keywords: സഹായ
Content: 12858
Category: 13
Sub Category:
Heading: നിരാശപ്പെടാതെ ദൃഷ്ടി യേശുവില്‍ ഉറപ്പിക്കാം: കര്‍ദ്ദിനാള്‍ ലുഡ്‌വിഗ് മുള്ളര്‍
Content: റോം: പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നിരാശപ്പെടുന്നതിനു പകരം, നമ്മുടെ ദൃഷ്ടികള്‍ യേശുവില്‍ ഉറപ്പിച്ചുകൊണ്ട് നമ്മള്‍ ദൈവത്തിന്റെ കൈകളിലാണെന്ന് വിശ്വസിക്കുകയാണ് വേണ്ടതെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ്‌ ലുഡ്‌വിഗ് മുള്ളര്‍. നമ്മുടെ ജീവിതം നിത്യതയിലേക്ക് നീണ്ടു കിടക്കുന്നതാണെന്നും, മഹാദുരിതവും കഷ്ടതയും നിറഞ്ഞ ഈ നിമിഷങ്ങളില്‍ നിരാശപ്പെടുന്നതിനു പകരം നമ്മുടെ ജീവിതത്തിന്റെ കര്‍ത്താവും ഏകരക്ഷകനുമായ യേശുവിനോട് ചേര്‍ന്ന്‍ നില്‍ക്കുകയാണ് വേണ്ടതെന്നും മാര്‍ച്ച് 30ന് പുറത്തുവിട്ട വീഡിയോയിലൂടെ കര്‍ദ്ദിനാള്‍ മുള്ളര്‍ ഓര്‍മ്മിപ്പിച്ചു. “എന്തെന്നാല്‍ അവിടുന്നില്‍ നാം ജീവിക്കുന്നു, ചരിക്കുന്നു, നിലനില്‍ക്കുന്നു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 17:28) എന്ന വചനം ഉദ്ധരിച്ച കര്‍ദ്ദിനാള്‍ നമ്മുടെ ജീവിതത്തിന്റെ ആരംഭവും അവസാനവും യേശുവിലാണെന്ന് പറഞ്ഞു. വീടുകളില്‍ ഒതുങ്ങികഴിയുന്ന ഈ പ്രത്യേക സാഹചര്യം മഹത്തായ ദൈവാനുഗ്രഹത്തിന്റെ നിമിഷമാക്കി മാറ്റുവാന്‍ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു. വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ വഴിയും ദൈവവചനം ശ്രവിച്ചും കുരിശിന്റെ വഴിയിലെ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചും ദൈവവുമായുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കണം. അനുഗ്രഹം ചൊരിയുന്ന ദൈവകരം ജനങ്ങളുടെ മേല്‍ പതിക്കുവാനും ചുറ്റുമുള്ള ഭീഷണി ഇല്ലാതാകുന്നതിനും ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തുകൊണ്ടാണ് കര്‍ദ്ദിനാളിന്റെ വീഡിയോ അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-04-12:05:28.jpg
Keywords: മുള്ള, വിശ്വാസ
Content: 12859
Category: 13
Sub Category:
Heading: പതിവിലും വിപരീതമായി ഇറ്റാലിയൻ ചാനലുകൾ സംപ്രേക്ഷണം ചെയ്ത പാപ്പയുടെ വീഡിയോ
Content: ഇറ്റാലിയൻ ന്യൂസ് ചാനലുകൾ പതിവിലും വിപരീതമായി ഇന്നലെ (03.04.2020) വൈകിട്ട് ഫ്രാൻസിസ് പാപ്പായുടെ ഒരു വീഡിയോ മെസ്സേജ് സംപ്രേഷണം ചെയ്യുകയുണ്ടായി. ഭവനങ്ങളിൽ അത്താഴ മേശയിൽ ആയിരുന്ന ആയിരങ്ങൾ ഭക്ഷണം കഴിക്കുന്നതു നിർത്തി തങ്ങളുടെ പ്രിയപ്പെട്ട പാപ്പായുടെ വാക്കുകൾക്ക് കാതോർത്തു. പലരുടെയും കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. ലോകം മുഴുവനിലുമുള്ള വിശ്വാസികൾക്കായി ഫ്രാൻസിസ് പാപ്പ നല്കിയ സന്ദേശം താഴെ: പ്രിയ സുഹൃത്തുക്കളേ, "ബോന സേര" (ഗുഡ് ഈവനിങ്ങ്)! പതിവിലും വിപരീതമായി ഈ സായാഹ്നത്തിൽ എനിക്ക് നിങ്ങളുടെ ഭവനങ്ങളിലേക്ക് കടന്നുവരുവാനുള്ള ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ എന്നെ അനുവദിക്കുകയാണെങ്കിൽ എനിക്ക് അല്പനേരം നിങ്ങളോടു സംസാരിക്കാൻ ആഗ്രഹമുണ്ട്. കൊറോണയെ അതിജീവിക്കുവാനായി സഹനത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും ഏകാന്തതയിലൂടെ കടന്നു പോകുന്ന ഈ ദിനങ്ങളിൽ നിങ്ങളുടെ ഭവനങ്ങളിൽ സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികളുടെയും, തങ്ങളുടെ ജീവിതശൈലി കളിലേക്ക് തിരിച്ചു പോകാനാവാതെ ബുദ്ധിമുട്ടുന്ന കൗമാരപ്രായക്കാരുടെയും അസ്വസ്ഥതകൾ എനിക്ക് സങ്കല്പിക്കാൻ കഴിയുന്നുണ്ട്. എല്ലാ കുടുംബങ്ങളെയും, പ്രത്യേകിച്ച് കൊറോണ ബാധിച്ച് രോഗശയ്യയിൽ ആയിരിക്കുന്നവരെയും ഈ പകർച്ചവ്യാധി ബാധിച്ച് മരണമടഞ്ഞ നിരവധി വ്യക്തികളെയും അവരുടെ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ടവരെയും, ഞാൻ എൻ്റെ ഹൃദയത്തിൽ വഹിക്കുന്നു. ഈ ദിവസങ്ങളിൽ എപ്പോഴും എൻ്റെ ഓർമ്മയിൽ കടന്നുവരുന്നത് ആരും തുണയില്ലാതെ വിഷമിക്കുന്ന വ്യക്തികളാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു യാഥാർത്ഥ്യമാണ് അവർ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച്, എനിക്ക് ഏറ്റവും പ്രിയപ്പെട്ട വൃദ്ധജനങ്ങൾ... അതുപോലെതന്നെ എനിക്ക് മറക്കാൻ പറ്റാത്ത ചിലരാണ് കൊറോണ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരും അവരെ ശുശ്രൂഷിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്യുന്ന അനേകം ഡോക്ടർമാരും നഴ്സുമാരും മറ്റു വ്യക്തികളും... യഥാർത്ഥത്തിൽ ഇവരാണ് ഈ കാലഘട്ടത്തിൻ്റെ "ഹീറോകൾ". ജോലി ചെയ്യാൻ സാധിക്കാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓർത്തും ഞാൻ പ്രാർത്ഥിക്കുന്നു.. ഒപ്പം വിവിധ ജയിലുകളിൽ കഴിയുന്ന സഹോദരങ്ങളെ ഓർത്തും ഞാൻ പ്രാർത്ഥിക്കുന്നു... തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും ഓർത്ത് അഴികൾക്കുള്ളിൽ അവർ ധാരാളം വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം. തീർച്ചയായിട്ടും നമ്മൾ ഓരോരുത്തർക്കും പകർച്ചവ്യാധിയുടെ ഈ ദിനങ്ങൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ചിലർക്ക് അതികഠിനമാണ് ഈ ദിനങ്ങൾ എന്ന് എനിക്കറിയാം. എൻ്റെ ഈ വാക്കുകൾ കൊണ്ട് നിങ്ങളോട് എനിക്കു പറയുവാനുള്ളത് ഇതാണ് - ഞാൻ നിങ്ങളോടൊപ്പമുണ്ട്. എൻ്റെ പ്രാർത്ഥനയും സ്നേഹവും നിങ്ങളോടൊപ്പമുണ്ട്. കഷ്ടതയുടെ ഈ കാലഘട്ടം വളരെ നന്നായി വിനിയോഗം ചെയ്യാൻ നമുക്ക് പരിശ്രമിക്കാം. നമ്മൾ ഉദാരമനസ്കതയുള്ളവർ ആയിരിക്കണം. പരസ്പരം സഹായങ്ങൾ ചെയ്തു കൊടുക്കാൻ പരിശ്രമിക്കാം. ഫോൺകോളുകൾ വഴിയും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചും ഏകാന്തതയിൽ കഴിയുന്നവരോടു സംസാരിക്കുവാനും ആശ്വസിപ്പിക്കാനും അവരെ ധൈര്യപ്പെടുത്തുവാനും പരിശ്രമിക്കാം. ഇറ്റലിയിലും ലോകം മുഴുവനിലും കഷ്ടതയിൽ കൂടി കടന്നുപോകുന്നവർക്കു വേണ്ടി നമുക്ക് ഒന്നുചേർന്നു പ്രാർത്ഥിക്കാം. നമ്മൾ ഒറ്റപ്പെട്ടിരിക്കുകയാണെങ്കിലും വിശാലമായ സ്നേഹത്തിൻ്റെ കഴിവുകൾ ഉപയോഗിച്ച് ചിന്തകൾ കൊണ്ടും ആത്മീയ സാന്നിധ്യം കൊണ്ടും നമുക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. ഇത് ഇന്നിൻ്റെ ആവശ്യകതയാണ്. വിശുദ്ധവാരം ആരംഭിക്കുകയാണ്, സുവിശേഷത്തിലെ സന്ദേശം നമുക്കു കാണിച്ചുതരുന്നത് മനുഷ്യവംശത്തോടുള്ള ദൈവത്തിൻ്റെ അതിരുകളില്ലാത്ത സ്നേഹമാണ്. നമ്മുടെ നഗരങ്ങളിൽ തളംകെട്ടിനിൽക്കുന്ന മൗനത്തിൽ ഉയർപ്പിൻ്റെ സന്ദേശം വീണ്ടും മുഴങ്ങി കേൾക്കും... വി. പൗലോസ് ശ്ലീഹ പറയുന്നത് ക്രിസ്തു മരിച്ചത് നാം എല്ലാവർക്കും വേണ്ടിയാണ്. കാരണം, ക്രിസ്തുവിൽ ജീവിക്കുന്ന ഏതൊരുവനും അവർക്കുവേണ്ടിയല്ല ജീവിക്കുന്നത്... ക്രിസ്തു ഉയിർത്തെഴുന്നേറ്റു... ജീവൻ മരണത്തെ തോൽപ്പിച്ചു... ക്രിസ്തുവിൻ്റെ ഉത്ഥാനത്തിലുള്ള വിശ്വാസം നമ്മുടെ പ്രത്യാശയെ വളർത്തുന്നു. ഈ സായാഹ്നത്തിൽ നിങ്ങൾക്ക് ഞാൻ ആശംസിക്കാൻ ആഗ്രഹിക്കുന്നത് എത്രയും വേഗം കർത്താവ് നമുക്ക് ഒരു നല്ല കാലം നൽകട്ടെ എന്നാണ്. എത്രയും വേഗം ഈ പകർച്ചവ്യാധിയിൽ നിന്ന് നമ്മൾ മുക്തരാകട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. ഏതാനും നിമിഷം എന്നെ നിങ്ങളുടെ ഭവനങ്ങളിൽ പ്രവേശിക്കാൻ അനുവദിച്ചതിനും എൻ്റെ വാക്കുകൾ ശ്രവിക്കാൻ നിങ്ങൾ കാട്ടിയ നല്ല മനസ്സിനും നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. സഹനത്തിൽക്കൂടി കടന്നു പോകുന്ന വ്യക്തികളോട് സ്നേഹത്തോടെ പെരുമാറുക. പ്രത്യേകിച്ച്, കുട്ടികളോടും പ്രായമായവരോടും പറയുക - ഫ്രാൻസിസ് പപ്പാ നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു എന്ന്... എനിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ മറക്കരുത്. ഒരു നല്ല അത്താഴം നിങ്ങൾക്ക് ആശംസിച്ചു കൊണ്ട് ഞാൻ നിർത്തുന്നു...വീണ്ടും കാണാം... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. #{blue->none->b->സി. സോണിയ തെരേസ് ഡി. എസ്. ജെ ‍}#
Image: /content_image/News/News-2020-04-04-11:01:53.jpg
Keywords: പാപ്പ, കൊറോണ
Content: 12860
Category: 22
Sub Category:
Heading: കോവിഡ് 19: ആശുപത്രിയുടെ മുകളില്‍ പ്രാര്‍ത്ഥനയുമായി അമേരിക്കയിലെ നേഴ്സുമാര്‍
Content: ഫ്ലോറിഡ: കൊറോണ വ്യാപനം നിയന്ത്രിക്കുവാന്‍ ആകാത്തവിധം അമേരിക്കയില്‍ പിടിമുറുക്കുന്നതിനിടെ ഫ്ലോറിഡയിലും, ടെന്നസിയിലും സ്ഥിതിചെയ്യുന്ന ആശുപത്രികളിലെ നഴ്സുമാർ ദൈവസന്നിധിയിലേക്ക് കരങ്ങളുയർത്തി പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഫ്ലോറിഡയിലെ ജാക്സൺ സൗത്ത് മെഡിക്കൽ സെന്റർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ, എട്ടുപേർ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതാണ് കാണുവാന്‍ സാധിക്കുന്നത്. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം, ജാക്സൺ സൗത്ത് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന 82 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ പതിനായിരത്തിന് മുകളിൽ ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ടെന്നസിയിലെ വാൺഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ, ഹെലിപാഡിൽ പ്രാർത്ഥിക്കുന്ന അഞ്ചു നേഴ്സുമാരുടെ ചിത്രങ്ങൾ ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. സഹപ്രവർത്തകർക്ക് വേണ്ടിയും, രോഗികൾക്ക് വേണ്ടിയും, അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും രോഗികളെ പരിചരിക്കുന്നവർക്ക് വേണ്ടിയും ഹെലിപാഡിൽ പ്രാർത്ഥിക്കുന്ന നഴ്സുമാരുടെ മനോഹരമായ ചിത്രം തങ്ങൾ പങ്കുവെക്കുന്നുവെന്ന തലക്കെട്ടോടു കൂടിയാണ് ട്വീറ്റ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ മുട്ടുകുത്തി നേഴ്സുമാരും ഡോക്ടര്‍മാരും യേശു നാമത്തില്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരിന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യമായി അമേരിക്ക മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വിവിധ ആശുപത്രികളില്‍ പ്രാര്‍ത്ഥന സജീവമായി മാറുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/1EbBRaEd4KS6DLvxT831fV}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-04-13:33:54.jpg
Keywords: നേഴ്
Content: 12861
Category: 1
Sub Category:
Heading: ഇന്ന് ഓശാന: പ്രാര്‍ത്ഥനയോടെ ടെലിവിഷന്‍ സ്ക്രീനിന് മുന്നില്‍ വിശ്വാസി സമൂഹം
Content: കുരുത്തോലകളും ഓശാന ഗീതങ്ങളും ദിവ്യകാരുണ്യ സ്വീകരണവുമില്ലാതെ ടെലിവിഷന്‍ സ്ക്രീനിന് മുന്നില്‍ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയോടെ ക്രൈസ്തവ ലോകം ഇന്നു ഓശാന ആചരിക്കുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്നു മിക്ക രാജ്യങ്ങളും ലോക്ക് ഡൌണിലായതിനാല്‍ ദേവാലയ ശുശ്രൂഷകള്‍ ജനപങ്കാളിത്തമില്ലാതെയാണ് നടക്കുന്നത്. എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന. ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, 'രക്ഷ അടുത്തിരിക്കുന്നു' അഥവാ 'ഇപ്പോള്‍ ഞാന്‍ രക്ഷ നേടും' എന്നാണ്. വിശുദ്ധ കുർബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളിൽ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്ന് തത്സമയം വിശുദ്ധ കുര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്നു കൊണ്ടാണ് വിശ്വാസി സമൂഹം ഓശാന ശുശ്രൂഷയില്‍ പങ്കുചേരുന്നത്. അല്പ സമയം മുന്‍പ് എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൌസില്‍ നടന്ന ശുശ്രൂഷകള്‍ക്ക് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് കത്തോലിക്ക ബാവയും ( ശുശ്രൂഷ തുടരുന്നു) പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും മുഖ്യകാര്‍മ്മികത്വം വഹിച്ചു. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 02.30നാണ് ഓശാന തിരുക്കര്‍മങ്ങള്‍ നടക്കുക. ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജനപങ്കാളിത്തമില്ലാതെയാണ് അവിടെയും ശുശ്രൂഷകള്‍ നടക്കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമായിരിക്കും.
Image: /content_image/News/News-2020-04-05-04:27:08.jpg
Keywords: ഓശാന
Content: 12862
Category: 13
Sub Category:
Heading: ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ നമുക്ക് മുന്നേറാം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: മഹാമാരിയുടെ അവസ്ഥ ദൈവം അറിയാതെ സംഭവിച്ചതെല്ലെന്നും ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ പ്രത്യാശയോടെ മുന്നോട്ട് പോകാമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ അര്‍പ്പിച്ച ഓശാന ദിവ്യബലിയര്‍പ്പണത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. കൊറോണ പശ്ചാത്തലത്തില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാത്ത ഓരോരുത്തരുടെയും വിഷമം അറിയാമെന്നും പ്രതികൂലമായ സാഹചര്യമാണെങ്കിലും ഓശാനയുടെ ആത്മീയ പ്രാധാന്യം മനസിലാക്കുവാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടച്ചിട്ട നിങ്ങളുടെ ഓരോരുത്തരുടെയും വിഷമം അറിയാം. പ്രതികൂലമായ സാഹചര്യമാണെങ്കിലും ഓശാനയുടെ ആത്മീയ പ്രാധാന്യം നമ്മുക്ക് മനസിലാക്കാന്‍ ശ്രമിക്കാം. താന്‍ ഒരു സാധാരണ മനുഷ്യനായി ജീവിച്ചുവെങ്കിലും തന്റെ രാജകീയ ദിവ്യത്വം ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് അവിടുന്ന് ചെയ്തത്. പടിപടിയായി ജനങ്ങളില്‍ വളര്‍ന്ന് വന്ന യേശുവിനോടുള്ള ആഭിമുഖ്യമാണ് ഓശാന വിളിയായി മാറിയത്. ഇന്ന്‍ നാം നിയന്ത്രങ്ങളോടെ ഇതിന്റെ ഓര്‍മ്മയാചരിക്കുകയാണ്. ഇന്ന് ഓശാന കര്‍ത്താവിന് പാടുന്നതിനോടൊപ്പം സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം ചെയ്യുന്ന, നന്മ വിതക്കുന്ന സകലര്‍ക്കും വേണ്ടി നാം ഓശാന പാടണം. നമ്മുടെ സമൂഹത്തിന്റെ സുസ്ഥിതിക്ക് വേണ്ടി പോരാടുന്ന ഡോക്ടര്‍മാര്‍ക്ക്, നേഴ്സുമാര്‍ക്ക്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, ഭരണാധികാരികള്‍ക്ക്, നിയമപാലകര്‍ക്ക് വേണ്ടി നമ്മുക്ക് ഓശാന പാടാം. അവരിലൂടെ ഈശോ ഇന്ന് ജറുസലത്തേക്ക് പ്രവേശിക്കുകയാണ്. ദൈവം നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് സദാ നന്ദി പറഞ്ഞുകൊണ്ടു അവിടുത്തേക്ക് ആരാധനയും സ്തുതിയും പുകഴ്ചയും സമര്‍പ്പിയ്ക്കാമെന്ന വാക്കുകളോടെയാണ് കര്‍ദ്ദിനാള്‍ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/India/India-2020-04-05-05:31:19.jpg
Keywords: ആലഞ്ചേ
Content: 12863
Category: 10
Sub Category:
Heading: ഇരിപ്പിടങ്ങളില്‍ കുടുംബങ്ങളുടെ പേരും കുരുത്തോലയും: മട്ടാഞ്ചേരി ഇടവക ദേവാലയം ശ്രദ്ധയാകര്‍ഷിക്കുന്നു
Content: മട്ടാഞ്ചേരി: ലോക്ക് ഡൌണിനെ തുടര്‍ന്നു ഓശാന ഞായര്‍ ശുശ്രൂഷകളില്‍ ജനപങ്കാളിത്തം ഇല്ലെങ്കിലും മട്ടാഞ്ചേരി ഇടവകയില്‍ വൈദികര്‍ സ്വീകരിച്ച നടപടി നവമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മട്ടാഞ്ചേരി ജീവമാത ഇടവകയിലെ മുഴുവൻ കുടുംബങ്ങളുടെയും പേരുകൾ എഴുതി തയാറാക്കി ഓരോ കുടുംബത്തിനും കുരുത്തോലകളും ഇരിപ്പിടങ്ങളില്‍ ഒരുക്കിയാണ് ഈ വര്‍ഷം ഇടവക ജനങ്ങളുടെ അസാന്നിധ്യത്തില്‍ ദേവാലയം ഓശാന ആചരിക്കുന്നത്. ആത്മീയമായി ഓരോ കുടുംബവും കുരുത്തോലകൾ വഹിച്ചു ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കുകാരാകുന്ന രീതിയിൽ, പ്രതീകാത്മമായാണ് കുടുംബത്തിന്റെ പേരും കുരുത്തോലയും ഇരിപ്പിടങ്ങളില്‍ സജീകരിച്ചിരിക്കുന്നത്. 415 കുടുംബങ്ങളാണ് ഇടവകയ്ക്ക് കീഴിലുള്ളത്. ശാരീരികമായി അടുത്തല്ല എങ്കിലും ആത്മീയമായി അടുത്താണ് എന്ന് ഓര്‍മ്മപ്പെടുതലാണ് കുടുംബങ്ങളുടെ പേരെഴുതി വച്ചതിലൂടെയും കുരുത്തോല അലങ്കരിച്ചു വച്ചതിലൂടെയും നല്‍കുന്നതെന്നും വളരെ സ്നേഹത്തില്‍ പോകുന്ന ഒരു ഇടവകയാണ് ഇതെന്നും ഇത്തരം ഒരു കാര്യം ചെയ്തതിലൂടെ ആ സ്നേഹം കൂടുതല്‍ പ്രകടമാക്കപെടുന്നുവെന്നും അസിസ്റ്റന്റ് വികാരി ഫാ. പ്രസാദ് പറഞ്ഞു. കുരുത്തോല പതിപ്പിച്ച് ദേവാലയത്തീലെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
Image: /content_image/India/India-2020-04-05-06:35:10.jpg
Keywords: ശ്രദ്ധേയ, വ്യത്യസ്ത