Contents
Displaying 12571-12580 of 26200 results.
Content:
12894
Category: 15
Sub Category:
Heading: പെസഹാ അപ്പം മുറിക്കുന്നതിനു മുന്‍പുള്ള പ്രാർത്ഥന
Content: കുടുംബാംഗങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിന്‍ മുന്‍പില്‍ മെഴുകുതിരി കത്തിച്ചിരിക്കുന്നു. കുരിശപ്പം, പെസഹാ പാല്‍, അപ്പം മുറിക്കുന്നതിനുള്ള കത്തി മുതലായവ തയ്യാറാക്കിയിരിക്കുന്നു. ബൈബിള്‍ സമുന്നതമായ പീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. കുടുംബനാഥന്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു. #{red->n->n->കുടുംബനാഥന്‍:}# പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍.
#{blue->n->n->സമൂ:}# ആമ്മേന്‍.
#{red->n->n->കുടുംബനാഥന്‍:}# അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.
#{blue->n->n->സമൂ:}# ആമ്മേന്‍.
#{red->n->n->കുടുംബനാഥന്‍:}# ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
#{blue->n->n->സമൂ:}# ആമ്മേന്‍.
#{red->n->n->കുടുംബനാഥന്‍:}# സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... (സമൂഹവും ചേര്‍ന്ന്). #{red->n->n->കുടുംബനാഥന്‍:}# പീഡാസഹനത്തിന്‍റെ തലേ രാത്രിയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ മാതൃക ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളോടൊത്തു സദാ വസിക്കുന്നതിനായി വി.കുര്‍ബ്ബാന സ്ഥാപിക്കുകയും ചെയ്ത കര്‍ത്താവേ, അങ്ങയുടെ അനന്തമായ സ്നേഹവും കാരുണ്യവും അനുസ്മരിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന ഈ പാവനശുശ്രൂഷയില്‍ സംപ്രീതനാകണമേ. അങ്ങയുടെ കാലടികള്‍ പിന്തുടരുന്നതിനു ഞങ്ങളെ സഹായിക്കണമേ സകലത്തിന്‍റെ നാഥാ, എന്നേക്കും.
#{blue->n->n->സമൂ:}# ആമ്മേന്‍. (ദൈവത്തിന്‍റെ അനന്തമായ ദാനങ്ങള്‍ ഓര്‍ത്ത് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ദൈവത്തെ സ്തുതിക്കാം: സങ്കീര്‍ത്തനം 135)
#{red->n->n->കുടുംബനാഥന്‍:}# നല്ലവനായ കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
#{blue->n->n->സമൂ:}# നല്ലവനായ...
#{red->n->n->കുടുംബനാഥന്‍:}# അത്യുന്നതനായ ദൈവത്തെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
#{red->n->n->കുടുംബനാഥന്‍:}# അത്ഭുതങ്ങൾ പ്രവര്‍ത്തിക്കുന്നവനായ ദൈവത്തെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# തന്‍റെ അനന്തമായ ജ്ഞാനത്താല്‍ ആകാശം സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# ജലത്തിനു മുകളിലായി ഭൂമിയെ ഉറപ്പിച്ചവനെ സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# ആകാശമണ്ഡലത്തില്‍ ഗോളങ്ങള്‍ നിര്‍മ്മിച്ചവനെ സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# പകലിനെ ഭരിക്കുവാന്‍ വേണ്ടി സൂര്യനെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# രാത്രിയെ ഭരിക്കുവാന്‍ വേണ്ടി ചന്ദ്രതാരങ്ങളെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# നമ്മുടെ സങ്കടകാലങ്ങളില്‍ നമ്മെ ഓര്‍ത്തവനെ സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# നമ്മുടെ ശത്രുക്കളില്‍ നിന്നെല്ലാം നമ്മെ രക്ഷിച്ചവനെ സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# ലോകത്തിലുള്ള ജീവികള്‍ക്കെല്ലാം ആഹാരം നല്‍കുന്നവനെ സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ കൃതജ്ഞതാപൂര്‍വ്വം സ്തുതിക്കുവിന്‍.
#{red->n->n->കുടുംബനാഥന്‍:}# പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
#{blue->n->n->സമൂ:}# ആദിമുതല്‍ എന്നേക്കും ആമ്മേന്‍. #{green->n->n->വിജ്ഞാപനം:}# പഴയനിയമകാലം മുതല്‍ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനം പെസഹാ ആചരിച്ചിരുന്നു. ആ ദിവസം കുടുംബാംഗങ്ങള്‍ ഒരുമിച്ചു പെസഹാ അപ്പം ഭക്ഷിക്കുകയും കര്‍ത്താവ് അവരോടു ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ക്കു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈജിപ്തില്‍ ഫറവോയുടെ അടിമത്തത്തില്‍ നിന്ന് ഇസ്രയേല്‍ ജനത്തെ ദൈവം വിമോചിപ്പിച്ചതു സംബന്ധിച്ച് പുറപ്പാടിന്‍റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമ്മുക്കു ശ്രവിക്കാം. #{green->n->n->പ്രതിനിധി:}# സഹോദരരേ, പുറപ്പാടിന്‍റെ പുതകത്തില്‍ നിന്നുള്ള വായന (പുറ: 12:1,14-25). "കര്‍ത്താവ് ഈജിപ്തില്‍ വച്ച് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും. നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്‍പനയാണ്. ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അവന്‍ , വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍സമൂഹത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. പുളിപ്പിച്ച യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. മോശ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ - ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്‌സോപ്പു കമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം." #{blue->n->n->സമൂ:}# ദൈവമായ കര്‍ത്താവേ, അങ്ങേയ്ക്കു സ്തുതി. (അൽപ നേരം മൗനമായി ധ്യാനിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഗാനം ആലപിക്കുകയോ ചെയ്യാവുന്നതാണ്) താലത്തില്‍ വെള്ളമെടുത്തു
വെണ്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാതന്‍ ശിഷ്യന്മാരുടെ
പാദങ്ങള്‍ കഴുകി ... (2) വിനയത്തില്‍ മാതൃക നല്‍കാന്‍
സ്നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍
സകലേശന്‍ ദാസന്മാരുടെ
പാദങ്ങള്‍ കഴുകി... (2)
(താല...) ഗുരുവെന്നു വിളിപ്പൂ നിങ്ങള്‍
പരമാര്‍ത്ഥതയുണ്ടതിലെങ്കില്‍
ഗുരു നല്‍കിയ പാഠം നിങ്ങള്‍
സാദരമോര്‍ത്തിടുവിന്‍... (2)
(താല...) പാദങ്ങള്‍ കഴുകിയ ഗുരുവിന്‍
ശിഷ്യന്മാര്‍ നിങ്ങളതോര്‍ത്താല്‍
അന്യോന്യം പാദം കഴുകാന്‍
ഉത്സുകരായ്ത്തീരും...(2)
(താല...) വത്സലരേ, നിങ്ങള്‍ക്കായ് ഞാന്‍
നല്‍കുന്നു, പുതിയൊരു നിയമം
സ്നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍...(2)
(താല...) ഞാനേകിയ കല്‍പനയെല്ലാം
പാലിച്ചു നടന്നിടുമെങ്കില്‍
നിങ്ങളിലെന്‍ നയനം പതിയും
സ്നേഹിതരായ്ത്തീരും....(2)
(താല...) #{red->n->n->കുടുംബനാഥന്‍:}# ഞങ്ങളുടെ രക്ഷകനായ കര്‍ത്താവേ, (എല്ലാവരും കൂടി) ഗുരുവും നാഥനുമായിരുന്നിട്ടും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മാതൃക കാണിക്കുവാന്‍ അങ്ങ് സ്വന്തം ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയല്ലോ. പരസ്പര സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കാര്യത്തില്‍ ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിക്കുകയും അവയ്ക്കെല്ലാം മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. മേലില്‍ അങ്ങയുടെ ദിവ്യമാതൃകയ്ക്കൊത്ത വിധം ജീവിതം നയിച്ചുകൊള്ളാമെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഈ പ്രതിജ്ഞ സ്വീകരിച്ചു ദയാപൂര്‍വ്വം ഞങ്ങളെ അനുഗ്രഹിക്കണമേ.
#{blue->n->n->സമൂ:}# ആമ്മേന്‍. (ആരെങ്കിലും വഴക്കിലോ പിണക്കത്തിലോ ആണെങ്കില്‍ പരസ്പരം ക്ഷമ ചോദിച്ച് ഈ സന്ദര്‍ഭത്തില്‍ രമ്യപ്പെടേണ്ടതാണ്) #{green->n->n->വിജ്ഞാപനം:}# വിശുദ്ധ കുര്‍ബ്ബാനയുടെ സ്ഥാപനത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമുക്കു ശ്രവിക്കാം. #{red->n->n->കുടുംബനാഥന്‍:}# വി. മത്തായി എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം.
#{blue->n->n->സമൂ:}# നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി. #{red->n->n->കുടുംബനാഥന്‍:}# "അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്. ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ച ശേഷം അവര്‍ ഒലിവു മലയിലേയ്ക്ക് പോയി" (മത്താ. 26:26-30).
#{blue->n->n->സമൂ:}# നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി. (അല്പസമയത്തെ മൗനത്തിനുശേഷം)
#{red->n->n->കുടുംബനാഥന്‍:}# ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ മിശിഹായേ, വിരുന്നും ബലിയുമായി വിശുദ്ധ കുര്‍ബ്ബാന സ്ഥാപിക്കുകയും, ആ സ്വര്‍ഗ്ഗീയ വിരുന്നില്‍ പങ്കാളികളാകുവാന്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്തതിനു ഞങ്ങള്‍ നന്ദി പറയുന്നു. പെസഹാ രഹസ്യത്തിന്‍റെ അനുസ്മരണം കൊണ്ടാടുന്ന ഈ സമയത്ത് ഞങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്ന ഈ പെസഹാ അപ്പത്തെയും പാലിനെയും ആശീര്‍വ്വദിക്കണമേ. (പെസഹാ അപ്പം കൈയിലെടുത്തുകൊണ്ട്), അനേകം ധ്യാന്യമണികള്‍ ചേര്‍ന്നു ഈ അപ്പം ഉണ്ടായിരിക്കുന്നതുപോലെ ഞങ്ങളെല്ലാവരും അങ്ങയില്‍ ഒന്നായി ഭവിക്കട്ടെ. ഇതില്‍ നിന്ന് പങ്കുപറ്റുന്ന ഞങ്ങളെല്ലാവരും ജീവിതാന്ത്യത്തില്‍ സ്വര്‍ഗ്ഗീയ വിരുന്നില്‍ പങ്കുകാരാകുവാന്‍ ഇടവരുത്തേണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.
#{blue->n->n->സമൂ:}# ആമ്മേന്‍. (കുടുംബനാഥന്‍ അപ്പം മുറിച്ച് പാലില്‍ മുക്കി പ്രായമനുസരിച്ചു കുടുംബാംഗങ്ങള്‍ക്കു കൊടുക്കുന്നു. ഓരോരുത്തരും ഇരുകൈകളും നീട്ടി വാങ്ങി ഭക്തിപൂര്‍വ്വം ഭക്ഷിക്കുന്നു. അപ്പം കൊടുക്കുമ്പോള്‍, "മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ" എന്നു പറയുന്നു. അപ്പം സ്വീകരിക്കുന്നവര്‍ "രക്ഷകനായ മിശിഹായ്ക്കു സ്തുതി" എന്നു പറയുന്നു. എല്ലാവരും സ്നേഹപൂര്‍വ്വം ഭക്ഷിക്കുന്നു. അതിനുശേഷം അവസരോചിതമായ ഒരു ഗാനം ആലപിക്കുകയും പരസ്പരം ഈശോയ്ക്കു സ്തുതി ചൊല്ലുകയും ചെയ്യുന്നു) #{green->n->n->ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.}#
Image: /content_image/ChristianPrayer/ChristianPrayer-2020-04-09-05:14:20.JPG
Keywords: പെസഹ, കുര്‍ബാ
12895
Category: 1
Sub Category:
Heading: സിസ്റ്റര്‍ ഹെലന്‍ പ്രേജീന്‍: കൊറോണ കാലത്തും ജയില്‍ അന്തേവാസികളുടെ ശബ്ദമായി മാറിയ കന്യാസ്ത്രീ
Content: ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ രോഗബാധ ഭീഷണി നേരിടുന്ന ജയില്‍ അന്തേവാസികളുടെ ശബ്ദമായി മാറുകയാണ് അമേരിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ കന്യാസ്ത്രീയായ സിസ്റ്റര്‍ ഹെലന്‍ പ്രേജീന്‍. തന്റെ ജീവിതം മുഴുവന്‍ ജയില്‍പുള്ളികള്‍ക്ക് വേണ്ടിയും, ദയാവധത്തിനെതിരേയും പോരാടിയ എണ്‍പതുകാരിയായ സിസ്റ്റര്‍ പ്രേജീന്‍ കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണം ലൂയിസിയാനയില്‍ ഒതുങ്ങിപ്പോയെങ്കിലും ഫോണിലൂടെയും ഇതരബന്ധങ്ങളിലൂടെയും ശബ്ദമില്ലാത്ത ജയില്‍ തടവുകാരുടെ ശബ്ദമായി ഇപ്പോഴും നിലകൊള്ളുകയാണ്. ഇന്നത്തെ അവസ്ഥയില്‍ രോഗ വ്യാപനം തടയുന്നതിന് സാമൂഹ്യ അകലം പാലിക്കേണ്ടത് ആവശ്യമാണെങ്കിലും, കഴിഞ്ഞകാലങ്ങളില്‍ തടവില്‍ കഴിഞ്ഞവരോട് അമേരിക്ക പെരുമാറിയിരുന്നതാണ് യഥാര്‍ത്ഥ സാമൂഹ്യ അകലമെന്ന് സിസ്റ്റര്‍, കത്തോലിക്ക മാധ്യമമായ ക്രക്സിനോട് പറഞ്ഞു. ന്യൂയോര്‍ക്ക് മുതല്‍ കാലിഫോര്‍ണിയ വരെയുള്ള സംസ്ഥാനങ്ങളില്‍ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും പ്രായമായവരും രോഗികളുമായ ജയില്‍ പുള്ളികളെ മോചിപ്പിക്കുവാനുള്ള പദ്ധതികളെ കുറിച്ച് ആലോചിക്കണമെന്നും, ഇതിനായി ഗവര്‍ണര്‍മാരുടേയും, അറ്റോര്‍ണി ജെനറല്‍മാരുടേയും മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശരിയായ ആരോഗ്യപരിപാലനത്തിന്റെ അഭാവത്തില്‍ ജെയില്‍ അന്തേവാസികള്‍ മുന്‍പെങ്ങുമില്ലാത്തവിധം രോഗബാധയുടെ കടുത്ത ഭീഷണിയിലാണെന്ന് സിസ്റ്റര്‍ ചൂണ്ടിക്കാട്ടി. ജയില്‍ അന്തേവാസികളുടെ കാര്യത്തില്‍ സൃഷ്ടിച്ച അതിര്‍വരമ്പുകള്‍ തകര്‍ക്കേണ്ടത് ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പക്കൊപ്പം കത്തോലിക്ക മെത്രാന്മാരും തടവുപുള്ളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും സിസ്റ്റര്‍ പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സ് കേന്ദ്രീകരിച്ചുള്ള സെന്‍റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റര്‍ ഹെലന്‍ പ്രേജീന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-09-11:36:07.jpg
Keywords: ജയില്‍, തടവു
12896
Category: 18
Sub Category:
Heading: കടന്നു പോകുന്നവനല്ല, കൂടെ വസിക്കുന്നവനാണ് നമ്മുടെ ദൈവം: കർദ്ദിനാൾ ക്ലിമീസ് ബാവ
Content: തിരുവനന്തപുരം: കടന്നുപോകുന്നവനല്ല മറിച്ച് തിരുവോസ്തിയിൽ സന്നിഹിതനായി നമ്മോടു കൂടെ വസിക്കുന്നവനാണ് നമ്മുടെ ദൈവമെന്ന് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് ബാവ. ഇന്നു രാവിലെ പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസ് ചാപ്പലിൽ പെസഹ തിരുകര്‍മ്മങ്ങള്‍ക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഈശോ ശിഷ്യരുടെ കാലുകൾ കഴുകി നൽകിയ മാതൃകയിലൂടെ ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഹ്വാനമാണ് നമ്മോടു ആവശ്യപെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെസഹാ തിരുനാളിനു രണ്ടു ഭാഗങ്ങളുണ്ട്. പഴയ നിയമത്തിലെ തുടർച്ചയായ പുതിയ നിയമത്തിലെ പെസഹാ ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവർക്കു ഓർമയും അനുഭവവുമാണ്. പഴയ നിയമത്തിലെ പെസഹാ ഇസ്രായേലിനു ദൈവം ആരായിരിക്കുന്നുവെന്നു വെളിപ്പെടുത്തിയ സംഭവവും അനുഭവവുമാണത്. ക്ലേശങ്ങളുടെ മദ്ധ്യേ കഴിഞ്ഞിരുന്ന ഇസ്രായേൽ മക്കളുടെ കണ്ണുനീര്‍ തുടയ്ക്കുന്ന ദൈവം. അതിനാൽ പെസഹാ ആചരണം അവർക്കു ഒരു സ്മരണ മാത്രമല്ല കല്പനയുമായിരുന്നു. സംഹാരദൂതൻ കടന്നുപോകുമ്പോൾ ഇസ്രായേൽ മക്കളുടെ ഭവനത്തെ തിരിച്ചറിയാനുള്ള അടയാളമായിരുന്നു പെസഹാ ആചരണവും കട്ടിളപ്പടിയിൽ രക്തം തളിക്കലും. കാരുണ്യവാനും വിശ്വസ്തനുമാണ് ദൈവം. ഇസ്രായേൽ മക്കൾക്ക് മന്നയും കാടപ്പക്ഷിയും നൽകി വിശപ്പടക്കിയും പകൽ മേഘസ്തംഭമായും രാത്രി അഗ്നിസ്തംഭമായും വഴി നടത്തിയും ചെങ്കടൽ വിഭജിച്ചും അവിടുന്ന് വിശ്വസ്ഥത വെളിപ്പെടുത്തി. ബലം കുറഞ്ഞവരുടെ കൂടെ നിൽക്കുന്ന കാരുണ്യവാനായ ദൈവത്തിന്റെ അടയാളമായിരുന്നു അത്. പുതിയ നിയമത്തിലെ പെസഹയാകട്ടെ, ഈശോ കാലുകൾ കഴുകി നമുക്ക് മാതൃക നൽകി. അനുതാപത്തിന്റെ മാതൃക നൽകിയ അവിടുന്ന് ഒരുക്കത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആഹ്വാനമാണ് നമ്മോടും ആവശ്യപെടുന്നത്. പാപമില്ലാത്തവൻ പാപികൾക്കായി പാപമോചനത്തിനും നിത്യജീവനുമായി സ്വന്തം ശരീരവും രക്തവും നൽകി ഭക്ഷിക്കുവിൻ എന്ന കല്പന നൽകി വിശുദ്ധ കുർബാന സ്ഥാപിച്ചു. അവിടുന്ന് കടന്നുപോകുന്നവനല്ല, മറിച്ച് തിരുവോസ്തിയിൽ നിറഞ്ഞു നമ്മോടു കൂടെ വസിക്കുന്ന ദൈവമാണെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മപ്പെടുത്തി.
Image: /content_image/India/India-2020-04-09-14:05:53.jpg
Keywords: ബാവ
12897
Category: 1
Sub Category:
Heading: വിശുദ്ധവാരത്തില്‍ പ്രത്യാശയുടെ വാര്‍ത്ത: തട്ടിക്കൊണ്ടുപോയ വൈദികന്‍ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Content: നിയാമെ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇസ്ലാമിക തീവ്രവാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് ഉൽ ഇസ്ലാം വാ അൽ മുസ്ലിമിൻ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികൻ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നു. ഇറ്റാലിയൻ മിഷ്ണറി ( സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷൻസ്) വൈദികനായ ഫാ. പിയർലുയിജി മക്കാലി, മാലിയിൽ നിന്ന് ഏതാനും നാളുകൾക്കു മുമ്പ് കാണാതായ നിക്കോളോ സിയാജി എന്ന ഇറ്റാലിയൻ വിനോദസഞ്ചാരിയോടൊപ്പം നിലത്തരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 23 സെക്കൻഡുകൾ നീണ്ടുനിൽക്കുന്നതാണ് വീഡിയോ ദൃശ്യം. മാർച്ച് 24നു ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്നു. തന്റെ സഹോദരൻ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വൈദികന്റെ സഹോദരനായ ഫാ. വാൾട്ടർ മക്കാലി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പ്രതികരിച്ചു. യാതൊരു വിവരങ്ങളും ഇല്ലാതെ ഒരുപാട് നാളുകൾ കഴിഞ്ഞുപോയെന്നും സഹോദരനെ പറ്റി ഇങ്ങനെ ഒരു വാർത്ത പുറത്ത് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ലൈബീരിയയിൽ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹം പറഞ്ഞു. ഒരുമിച്ച് കണ്ടുമുട്ടാനുള്ള അവസരത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും, പ്രാർത്ഥനകൾ തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 സെപ്റ്റംബർ മാസമാണ് നൈജറിൽ നിന്നും ഫാ. പിയർലുയിജിയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. തിരോധാനത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് വ്യക്തമായിരിന്നു. ഒന്നര വര്‍ഷം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭ്യമാകാത്തതിനാല്‍ അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പൊതുവേ വിലയിരുത്തിയിരിന്നത്. ഈ അനുമാനത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. അതേസമയം ഫാ. പിയർലുയിജിയുടെ മാതൃ രൂപതയായ ക്രേമയിലെ വിശ്വാസികൾ എല്ലാമാസവും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ഒത്തുചേരുന്നുണ്ട്. പ്രാര്‍ത്ഥന ശക്തമാക്കുവാനാണ് വിശ്വാസികളുടെ തീരുമാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D0Z9bMfCcefCOfvAN04YR1}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-09-14:48:22.jpg
Keywords: തട്ടികൊണ്ടുപോയ വൈദികന്‍റെ
12898
Category: 1
Sub Category:
Heading: വത്തിക്കാനില്‍ പാപ്പയുടെ പെസഹ ബലി രാത്രി 9.30ന്: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പെസഹ ബലി ഇന്ത്യന്‍ സമയം രാത്രി 9.30നു ( റോമിലെ സമയം വൈകുന്നേരം 6 മണി) ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ അടിയന്തരാവസ്ഥ മാനിച്ചുകൊണ്ടു ജനപങ്കാളിത്തമില്ലാതെയാണ് പാപ്പ ദിവ്യബലി അര്‍പ്പിക്കുന്നത്. വത്തിക്കാനില്‍ നടക്കുന്ന പെസഹ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാകുന്നതാണ്. മാര്‍ച്ച് 27ന് മഹാമാരിയുടെ നിവാരണത്തിനായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കായി റോമിലെ സാന്‍ മര്‍ചേലോയുടെ ദേവാലയത്തില്‍നിന്നും കൊണ്ടുവന്ന പുരാതന അത്ഭുത കുരിശു രൂപവും, മേരി മേജര്‍ ബസിലിക്കയില്‍ നിന്നു കൊണ്ടുവന്ന ദൈവമാതാവിന്‍റെ ചിത്രവും ഇന്നു അടക്കമുള്ള വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. അതേസമയം അടിയന്തിരാവസ്ഥയ്ക്കു ശേഷം റോമാരൂപതയിലെ വൈദികര്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പ സമൂഹബലിയര്‍പ്പണം നടത്തുമെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി.
Image: /content_image/News/News-2020-04-09-15:08:54.jpg
Keywords: പാപ്പ
12899
Category: 11
Sub Category:
Heading: ഭവനങ്ങളിലെ ദുഃഖവെള്ളി ഈസ്റ്റര്‍ ആചരണം അനുഭവമാകാൻ ശ്രദ്ധേയ നിര്‍ദ്ദേശവുമായി യൂത്ത് മിനിസ്ട്രി
Content: ലോകത്താകമാനം ലോക് ഡൗൺ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന് ദേവാലത്തിൽ പോയി വിശുദ്ധ ആഴ്ചയിൽ ദു:ഖ വെള്ളിയിലും ഈസ്റ്ററിലും സംബന്ധിക്കാൻ പറ്റാത്ത സാഹചര്യത്തിൽ നൂതന സംരഭവുമായി മാനന്തവാടി രൂപത യൂത്ത് മിനിസ്ട്രി മുന്നോട്ടു വരുന്നു. ഭവനങ്ങൾ ദേവാലയങ്ങളാക്കി മാറ്റി ദു:ഖ വെള്ളിയുടെയും ഈസ്റ്ററിൻ്റെയും ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ അതിൽ പങ്ക് പറ്റുവാൻ ഓരോ കുടുംബങ്ങളെയും പ്രേരിപ്പിക്കുക എന്നുള്ളതാണ് ദു:ഖ വെള്ളി ഈസ്റ്റർ ചലഞ്ചിൻ്റെ ഉദ്ദേശം. ദു:ഖ വെള്ളി ഈസ്റ്റർ ചലഞ്ച് എന്നത് ദുഖ: വെള്ളിയാഴ്ച കുടുബത്തിലെ അംഗങ്ങളെല്ലാം ഒരുമിച്ച് കൂടി വീടിനകത്തോ പുറത്തോ കുരിശിൻ്റെ വഴിയുടെ പതിനാല് സ്ഥലങ്ങൾ അടയാളപ്പെടുത്തുകയോ സ്ഥാപിക്കുകയോ ചെയ്യുക. സൗകര്യങ്ങൾ കുറഞ്ഞ ഭവനങ്ങളാണെങ്കിൽ വീടിനകത്തു തന്നെ പതിനാലു സ്ഥലങ്ങൾ അടയാളപ്പെടുത്തുക. പുറത്ത് സ്ഥലസൗകര്യങ്ങൾ ഉള്ളവരാണെങ്കിൽ പതിനാലു സ്ഥലങ്ങൾ പുറത്ത് സ്ഥാപിക്കുക. ലഭ്യമായ മരകഷണമോ മരച്ചില്ലകളോ ഉപയോഗിച്ചു കൊണ്ട് 14 സ്ഥലങ്ങൾ സ്ഥാപിക്കുകയും വെള്ള കടലാസോ, കാർബോഡിൻ്റെ കഷണമോ, കുരിശിൻ്റെ വഴിയുടെ ചിത്രമോ ഉപയോഗിച്ചു കൊണ്ട് ഓരോ സ്ഥലവും ക്രമീകരിക്കുകയും ചെയ്യാവുന്നതാണ്. വീടിൻ്റെ അകത്തോ, വീടിനു പുറത്തോ പോർട്ടിക്കോയിലോ ക്രൂശിത രൂപത്തോടു കൂടിയ ഗാഗുൽത്താ ക്രമീകരിക്കുകയും ചെയ്യുക. ഒന്നാം സ്ഥലം മുതൽ കുടുംബാഗംങ്ങൾ എല്ലാവരും ചേർന്ന് കുരിശിൻ്റെ വഴി പ്രാർത്ഥിച്ച് വരികയും ഗാഗുത്തായിൽ സമാപന പ്രാർത്ഥന നടത്തി കർത്താവിൻ്റെ പീഡാസഹനങ്ങളിൽ പങ്കുപറ്റുകയും ചെയ്യുക എന്നുള്ളതാണ് ദു:ഖ വെള്ളി ചലഞ്ച്. ഇത് എല്ലാ കുടുംബങ്ങളിലും നടപ്പിലാക്കുന്നത് ദുഖ: വെള്ളിയുടെ ചൈതന്യം ചോരാതെ ക്രിസ്തുവിൻ്റെ പീഢാ സഹനങ്ങളോട് താദാത്മ്യപ്പെടുവാൻ ഒരു കുടുംബമെന്ന നിലയിൽ സഹായകകരമാണെന്ന് യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ അഭിപ്രായപ്പെട്ടു. ഈസ്റ്ററിൻ്റെ ദിവസത്തിൽ എല്ലാവരും ദേവാലയത്തിൽ വരികയും ദേവാലയത്തിൽ ഉയിർപ്പിൻ്റെ മനോഹരമായ സംഭവങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന പതിവ് നമ്മുടെ ഇടയിലുണ്ടല്ലോ. സാധിക്കുന്നവരെല്ലാം ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് ഒരു ചെറിയ കല്ലറ ഭവനങ്ങളിൽ നിർമ്മിക്കുകയും ക്രിസ്തുവിൻ്റെ ഒരു രൂപ മോ ശില്പമോ അതിനു മുകളിൽ സ്ഥാപിക്കുകയും ചെയ്യുക. ആ ഉയർപ്പിൻ്റെ മഹനീയ കർമ്മം ദേവാലയത്തിൽ നടക്കുന്നതു പോലെ വീട്ടിലും ക്രമീകരിക്കുക എന്നുള്ളതാണ് ഈസ്റർ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രണ്ട് ചലഞ്ച് ഏറ്റെടുക്കുകയും ദു:ഖ വെള്ളിയുടെയും ഈസ്റ്ററിൻ്റെയും ആത്മീയ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിക്കുവാനായി എല്ലാ വിശ്വാസികളും കടന്നു വരികയും ചെയ്യണമെന്ന് യൂത്ത് മിനിസ്ട്രിയുടെ ഭാരവാഹികൾ ആഹ്വാനം ചെയ്യുന്നു. ഇപ്രകാരം ഈസ്റ്റർ ചലഞ്ചിനും ദുഃഖ വെള്ളി ചലഞ്ചിനും പങ്കെടുക്കുന്നവര് അവരുടെ പങ്കെടുക്കുന്നതിൻ്റെ ഒരു ഫോട്ടോ (ദു:ഖവെള്ളി അല്ലെങ്കിൽ ഈസ്റ്റർ ) ഇതിലേതെങ്കിലും പങ്കെടുക്കുന്നവർ വ്യത്യസ്ഥമായിട്ട് ആ ചലഞ്ചിൻ്റെ പേര് എഴുതുക. അതിനോടൊപ്പം അവരുടെ വ്യത്യസ്ഥമായ 3 ഫോട്ടോകൾ അയച്ചു തരിക. ഏറ്റവും നല്ല ചലഞ്ചിൽ ഫോട്ടോയിലൂടെ പങ്കെടുത്തു എന്ന് മനസ്സിലാകുന്ന ആളുകൾക്ക് സമ്മാനങ്ങളും നൽകുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. വാട്സാപ്പ് നമ്പർ : 9495065656
Image: /content_image/India/India-2020-04-10-04:33:04.jpg
Keywords: ദുഃഖ
12900
Category: 1
Sub Category:
Heading: ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്
Content: "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിവസത്തിന്റെ ഓർമ്മയാണ്. ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ദൈവത്തിന്റെ മുൻപിൽ ശിരസ്സുനമിക്കുന്നു. ലോകം മുഴുവനും, ഈ ദിവസത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു. കാരണം ക്രിസ്തുവിന്‍റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ജറുസലേമിലെ ഒരു ചെറിയ ശിഷ്യഗണത്തില്‍ നിന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിലേക്ക് വളര്‍ന്നത്. ദൈവത്തിന്‍റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല. കാണാതെ പോയ ആടിന്‍റെ ഉപമയുടെ അവസാനഭാഗത്ത് യേശു അനുസ്മരിപ്പിച്ചു: "അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല". "അനേകരുടെ വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുന്നു. 'അനേകരുടെ' എന്ന ഈ പ്രയോഗം മതത്തിന്റെ വേലിക്കെട്ടുകൾക്കും അപ്പുറത്തേക്കു വ്യാപിക്കുന്ന രക്ഷാകര പദ്ധതിയിലേക്കു വിരൽ ചൂണ്ടുന്നു. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പ്സ്തോലന്മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു. ലോകാരംഭം മുതൽ അവസാനം വരെ "ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല" (Council of Quiercy). #{red->n->n->വിചിന്തനം}#
ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ക്രിസ്തു മരിച്ചതെന്ന സത്യം തിരിച്ചറിഞ്ഞവരാണോ നാം? ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. അവരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാൻ നാം എന്തെങ്കിലും ചെയ്യാറുണ്ടോ? അതോ ഈ ലോകത്തിലെ നേട്ടങ്ങൾക്കു വേണ്ടി മാത്രം ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ നാം? "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്രയോ സുന്ദരമാണെന്ന്' വിശുദ്ധ ലിഖിതം തന്നെ പ്രസ്താവിക്കുമ്പോൾ, ആ മഹത്തായ പ്രവർത്തിക്കുവേണ്ടി നാം ജീവിതത്തിൽ സമയം മാറ്റിവയ്ക്കാറുണ്ടോ? ലോക സുവിശേഷവൽക്കരണത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗം സന്തോഷിക്കുകയും തലമുറകൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന മഹത്തായ സുവിശേഷവേലയിൽ നമുക്കും പങ്കാളികളാകാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}#
Image: /content_image/News/News-2020-04-10-05:04:12.jpg
Keywords: മതാചാര, ദുഃഖ
12901
Category: 24
Sub Category:
Heading: ഇത് കുരിശെടുക്കാതെ ഉയിർത്തെഴുന്നേൽക്കാനുള്ള ചിന്ത ഉപേക്ഷിക്കേണ്ട സമയം
Content: ലോകം സമീപകാല ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ഒരു സാഹചര്യത്തിലൂടെയാണല്ലോ, ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.കുരിശിന്റെ വഴികളുടെ ശബ്ദാരവങ്ങളില്ലാതെ നോമ്പുകാലത്തെ വെള്ളിയാഴ്ചകളും, കുരുത്തോല പ്രദക്ഷിണമില്ലാതെ ഓശാന ഞായറും, കാൽകഴുകലും പൊതുവാരാധനയുമില്ലാതെ പെസഹാ വ്യാഴവും, യേശുക്രിസ്തുവിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കൽ പ്രദക്ഷിണമില്ലാതെ ദുഃഖവെള്ളിയും, പുലർച്ച കുർബാനയില്ലാതെ ഈസ്റ്ററും, വിശ്വാസ സമൂഹത്തെ വിട്ടുപിരിഞ്ഞു കൊണ്ടിരിക്കുന്നു. ഒരു ചെറുവിഭാഗമാളുകളുടെയെങ്കിലും ആണ്ടു കുമ്പസാരത്തിന്റെ വലിയ സാധ്യതയായിരുന്ന വലിയ വാരത്തിലെ കുമ്പസാരവും, പെസഹാ ബുധനാഴ്ചയിലെ മാധ്യമങ്ങളിലെ അനുതാപ ശുശ്രൂഷയിലേയ്ക്കു പരിമിതപ്പെട്ട കാഴ്ചയ്ക്ക് വിശ്വാസ സമൂഹം മൂകസാക്ഷ്യം വഹിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടർന്ന് പരിമിതപ്പെട്ട ദൈവാലയ ശുശ്രൂഷകൾക്ക് പകരമാകില്ലെങ്കിലും മാധ്യമങ്ങളിലെയും യുട്യൂബ് ചാനലുകളിലൂടെയുമുള്ള വിവിധ സമയങ്ങളിലെ, വി.കുർബാനകളും ഓൺലൈൻ തിരുകർമ ശുശ്രൂഷകളും, ഈ വലിയ വാരത്തിൽ നമ്മുടെ ദിനചര്യയായിട്ടുണ്ടെന്നത് ക്രൈസ്തവരുടെ ആത്മിയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ശുഭോദർക്കം തന്നെ. പക്ഷേ, ഈ പ്രതിസന്ധിഘട്ടത്തിലും ഇതിനോടൊക്കെ മുഖം തിരിച്ച് നിൽക്കുന്ന ഒരു ചെറു ന്യൂനപക്ഷം, നാം വിശ്വാസികൾക്കിടയിൽ കാണാം. വിമർശന കുതുകികളായ അവർ ഓൺലൈൻ കുർബാനകളെയും ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന തിരുകർമ്മങ്ങളേയും അടച്ചാപേക്ഷിച്ച് നിർവൃതിയടയുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം ഇടവകകളും, ഇടവകാതിർത്തിയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് അവശ്യം വേണ്ട സാധന സാമഗ്രികൾ എത്തിച്ചു നൽകുമ്പോൾ, അതു പോരെന്നും എല്ലാ കുടുംബങ്ങൾക്കും ഇടവക പള്ളിയിൽ നിന്നും സഭാ സ്ഥാപനങ്ങളിൽ നിന്നും അയ്യായിരം രൂപ വെച്ചെങ്കിലും ഇടക്കാലാശ്വാസമായി അനുവദിക്കണമെന്ന വിമർശന പോസ്റ്റുകളുമായും അവർ കളത്തിലിറങ്ങി വാട്സ് ആപ്പിലും ഫേസ് ബുക്കിലും വിലസുന്നുണ്ട്. സഭാഗാത്രത്തിന്റെ വളരെ കൃത്യതയും സുശക്തവുമായ പ്രദേശിക സഭ -രൂപത - ഫൊറോന - ഇടവകയെന്ന സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രോളുകളായും പോസ്റ്ററുകളായും പങ്കുവെയ്ക്കപ്പെടുന്നത്, കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള അവരുടെ കുതന്ത്രം തന്നെയാണ്. വിശ്വാസ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസം സംരക്ഷിക്കുകയെന്നതിനോടൊപ്പം, ഇത്തരത്തിലുളള കുപ്രചരണങ്ങളെ അതിജീവിക്കുകയെന്നതും ഈയവസരത്തിൽ വലിയൊരു കടമ്പ തന്നെയായി നില നിൽക്കുന്നു. "പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല" എന്നു പറഞ്ഞ ക്രൂശിതൻ അവർക്ക് മാപ്പു കൊടുക്കട്ടെ. ഒരു കാര്യം ഉറപ്പാണ്; ക്രൂശിക്കപ്പെടുന്നവന് മാത്രമേ, ക്രൂശിതനോടൊപ്പം ഉയിർത്തെഴുനേൽക്കാൻ അവകാശമുള്ളൂ. പീഢാനുഭവങ്ങളിലൂടെ കുരിശുചുമന്നു കാൽവരി കയറിയവനും അധിക്ഷേപങ്ങൾ നേരിട്ടവരും ചാട്ടവാറടിയേറ്റവനും മാത്രമേ ഉയിർത്തെഴുനേൽക്കാൻ അവകാശമുള്ളൂവെന്ന് വ്യക്തം. രാത്രിയ്ക്ക് പകലെന്ന പോലെ, കയറ്റത്തിന് ഇറക്കമെന്ന പോലെ ദു:ഖവെള്ളിയ്ക്ക് ഉയിർപ്പെന്നത്, അനിവാര്യത തന്നെയും കാവ്യനീതിയുമാണ്. കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ പക്ഷെ, കുരിശ്ശെടുക്കാതെയും ക്രൂശിയ്ക്കപ്പെടാതെയും ഉയിർത്തെഴുന്നേൽപിന്റെ മഹത്വത്തിൽ പങ്കു പറ്റാൻ വെമ്പൽ കൊള്ളുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. കാലഘട്ടത്തിന്റെ തിരക്കുകൾക്കിടയിലും നമ്മുടെ വ്യഗ്രതകൾക്കിടയിലും നമ്മുടെ ചുറ്റുമുള്ള കുരിശുകൾ നാം കാണാതെ പോകുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെ അഗതിമന്ദിരങ്ങളിലും തെരുവോരങ്ങളിലും ആശുപത്രി വരാന്തകളിലും ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രസിദ്ധമായ ഐസൊലേഷൻ ക്യാമ്പുകളിലും അനാഥശാലകളിലും എയ്ഡ്സ് രോഗബാധിതരായ നിഷ്കളങ്കരായ കുട്ടികൾക്കിടയിലും ആരാലും സഹായിക്കപ്പെടാനില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവർക്കിടയിലും ഭക്ഷണമില്ലാതെയലയുന്നവർക്കിടയിലുമൊക്കെ ഒന്നു ശ്രദ്ധിച്ചാൽ വേണ്ടുവോളം ആ കുരിശിനെ കണ്ടെത്താൻ നമുക്ക് കഴിയും. അവനവന്റെ സുഖങ്ങൾ തേടിയുള്ള നമ്മുടെ യാത്രക്കിടയിൽ, പക്ഷേ ആ കുരിശുകളെ കാണാൻ അത്ര ആവേശമില്ലെന്നു മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിശബ്ദമായി അത്തരം കുരിശുകളെ വഹിക്കാതെ, പ്രകടനപരയ്ക്കായി അവയെ സമീപിക്കാനാണ് നമുക്ക് കൂടുതലിഷ്ടം. നാട്ടുഭാഷയിൽ പറഞ്ഞാൽ, കൈ നനയ്ക്കാതെ മീൻ പിടിയ്ക്കാൻ. പക്ഷേ കുരിശുകളൊക്കെ, ക്രൂശിതനെ തേടി പൊതുസമൂഹത്തിൽ അവിടവിടായി ഇരിപ്പുണ്ട്. അവയോടു മുഖം തിരിച്ചാൽ,ആ കുരിശുകൾ ഒരു ബാധ്യതയായി നമ്മുടെ നൻമ പുസ്തകത്തിൽ അവശേഷിക്കുമെന്ന് തീർച്ച. അതു കൊണ്ട് തന്നെ കാൽവരിയിലെ കുരിശിനോടും പീഢാനുഭവത്തോടും ആ ക്രൂശിതനോടും താരതമ്യം ചെയ്യാനാകില്ലെങ്കിലും, ആ കുരിശുകൾ ഭാഗികമായെങ്കിലും നമുക്കു ചുമക്കാനുള്ളതത്രേ. മുഴുനീളെ കാൽവരി വരെയും ചുമന്നില്ലെങ്കിലും, ക്രൂശിതനെ സഹായിക്കുന്ന ശിമയോനായിട്ടെങ്കിലും നമുക്ക് പോകാൻ ശ്രമിയ്ക്കാം. അങ്ങിനെ ഉയിർപ്പിന്റെ നൻമയിലും പ്രഭാവത്തിലും പങ്കുപറ്റുന്ന യഥാർത്ഥ വിശ്വാസികളായി നമുക്കു മാറാം.
Image: /content_image/SocialMedia/SocialMedia-2020-04-10-06:10:03.jpg
Keywords: കുരിശി
12902
Image: /content_image/SocialMedia/SocialMedia-2020-04-10-06:10:04.jpg
12903
Image: /content_image/SocialMedia/SocialMedia-2020-04-11-18:24:05.jpg