Contents

Displaying 12551-12560 of 25151 results.
Content: 12874
Category: 10
Sub Category:
Heading: “നമ്മള്‍ക്കിപ്പോഴും വിശ്വാസമുണ്ട്, ശക്തരായിരിക്കുവിന്‍”: ഓശാന ഞായറില്‍ ഹോളിവുഡ് നടന്‍ വാല്‍ബെര്‍ഗ്
Content: ന്യൂയോര്‍ക്ക്: ഓശാന ഞായറാഴ്ച ആശംസകള്‍ അറിയിച്ചും പ്രാര്‍ത്ഥനകള്‍ നേര്‍ന്നും സുപ്രസിദ്ധ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബര്‍ഗിന്റെയും പത്നി റിയാ ഡര്‍ഹാമിന്റെയും വീഡിയോ. ഇന്നലെ ഇന്‍സ്റ്റാഗ്രാമിലാണ് താര ദമ്പതികള്‍ വികാര നിര്‍ഭരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “സന്തോഷകരമായ ഓശാന ഞായര്‍. ദൈവം അനുഗ്രഹിക്കട്ടെ” എന്ന തലക്കെട്ടോടെയാണ് വീഡിയോ. ബുദ്ധിമുട്ടേറിയ ഈ കാലയളവില്‍ ദൈവവിശ്വാസത്തില്‍ ശക്തരായിരിക്കുവാന്‍ വാല്‍ബര്‍ഗ് തന്റെ വീഡിയോയിലൂടെ ആഹ്വാനം ചെയ്തു. വീഡിയോയില്‍ ഇരുവരുടെയും പശ്ചാത്തലത്തില്‍ വലിയ കുരിശുരൂപം ദൃശ്യമാണ്.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

HAPPY PALM SUNDAY GOD BLESS

A post shared by  Mark Wahlberg (@markwahlberg) on <time style=" font-family:Arial,sans-serif; font-size:14px; line-height:17px;" datetime="2020-04-05T20:12:12+00:00">Apr 5, 2020 at 1:12pm PDT</time>

ലോകമെങ്ങുമുള്ള തന്റെ സിനിമ പ്രേമികള്‍ക്ക് ഓശാന തിരുനാള്‍ ആശംസിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. “എല്ലാവരേയും കുറിച്ചു ഒന്നു ആലോചിച്ച് നോക്കുവിന്‍. നമുക്കിപ്പോഴും വിശ്വാസമുണ്ട്. നമുക്ക് നമ്മളുണ്ട്. അതിനാല്‍ നമുക്ക് ശക്തരായിരിക്കാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു”. വാല്‍ബെര്‍ഗ് പറഞ്ഞു. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്ന് വാല്‍ബര്‍ഗിന്റെ പത്നിയും ആശംസിക്കുന്നുണ്ട്. 15 ദശലക്ഷത്തോളം ആളുകളാണ് വാല്‍ബര്‍ഗിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. കത്തോലിക്ക വിശ്വാസിയായ വാല്‍ബര്‍ഗ് തന്റെ ആഴമേറിയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ മടി കാണിക്കാത്ത വ്യക്തിയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-06-11:16:18.jpg
Keywords: വാല്‍ബെ, ഹോളിവു
Content: 12875
Category: 13
Sub Category:
Heading: നിര്‍ണ്ണായകം, വ്യാഴാഴ്ച പ്രാര്‍ത്ഥന ദിനമായി ആചരിക്കുവാന്‍ ഹൂസ്റ്റണ്‍ മേയറുടെ ആഹ്വാനം
Content: ഹൂസ്റ്റണ്‍: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9 വ്യാഴാഴ്ച പ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്ന് അമേരിക്കന്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍. എല്ലാകാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും നന്ദി അര്‍പ്പിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ടെന്നും, പ്രാര്‍ത്ഥനാപരമായ ദൗത്യങ്ങളെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്നും ഹൂസ്റ്റണിന്റെ മേയറായ സില്‍വസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ഭീതി ഉയരുന്ന പശ്ചാത്തലത്തിലാണ് മേയര്‍ പ്രാര്‍ത്ഥന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരത്തില്‍ കോവിഡ് പ്രതിസന്ധി അതിന്റെ ഉന്നതിയിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ നിര്‍ണ്ണായകമാണെന്ന് മേയര്‍ പറഞ്ഞു. “നമ്മള്‍ കൊടുങ്കാറ്റിലാണ്, അടുത്ത ഏതാനും ആഴ്ചകള്‍ നമ്മള്‍ ഇതേ കൊടുങ്കാറ്റില്‍ത്തന്നെ ആയിരിക്കും, നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണ്ണായക പ്രതിസന്ധിയാണ്”. മേയര്‍ ടര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കൊറോണക്കെതിരെ ദൈവവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗമായ എഡ്വാര്‍ഡ് പൊള്ളാര്‍ഡും രംഗത്തെത്തിയിട്ടുണ്ട്. ഏത് മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ഒരേ നഗരവാസികളെന്ന നിലയില്‍ ദൈവവിശ്വാസത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. ഇതുവരെ അറുന്നൂറോളം കൊറോണ കേസുകളാണ് ഹൂസ്റ്റണില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-06-13:25:47.jpg
Keywords: പ്രാര്‍ത്ഥ
Content: 12876
Category: 13
Sub Category:
Heading: ബൈബിള്‍ ഉദ്ധരിച്ച് പ്രത്യാശ പകരുന്ന വിശുദ്ധവാര സന്ദേശവുമായി മേഘാലയ മുഖ്യമന്ത്രി
Content: ഷില്ലോംങ്: കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണികള്‍ക്കിടെ ബൈബിള്‍ ഉദ്ധരിച്ച് പ്രത്യാശ പകരുന്ന വിശുദ്ധവാര സന്ദേശവുമായി വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയുടെ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയുടെ വീഡിയോ. ഇന്നലെ ഓശാന ഞായറാഴ്ചയാണ് സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് വിശുദ്ധവാര സന്ദേശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ദൈവവിശ്വാസത്തിൽ അടിയുറയ്ക്കാനും ദൈവവചനത്തിൽ പ്രത്യാശവെക്കാനും ആഹ്വാനം ചെയ്യുന്ന രണ്ടര മിനിറ്റ് ദൈര്‍ഖ്യമുള്ള സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ഇന്ന് നാം വിശുദ്ധ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോൾ സർവശക്തനായ ദൈവത്തിലുള്ള വിശ്വാസത്തെക്കുറിച്ച് നമുക്ക് ഓർമിക്കാം. കോവിഡ് 19 എന്ന ഏറ്റവും വലിയ വെല്ലുവിളി എങ്ങനെ നേരിടാമെന്ന് ഇന്ന് ലോകം ചിന്തിക്കുന്നു. ക്രൈസ്തവരെന്ന നിലയില്‍ ദൈവ വചനത്തില്‍ നമ്മുക്ക് വിശ്വാസമുണ്ട്. ദൈവത്തിനു ഒന്നും അസാധ്യമല്ലെന്ന് ബൈബിളില്‍ നിരവധി തവണ പറയുന്നു. എല്ലാം ദൈവത്തിനു സാധ്യമാണെന്നു ബൈബിള്‍ ഓര്‍മ്മപ്പെടുത്തുന്നു. യേശു ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. അസാധ്യമാണെന്നു പലരും കരുതിയ അത്ഭുതങ്ങൾ അവിടുന്ന് നിറവേറ്റി. ഈ വചനങ്ങൾ തെറ്റുപറ്റാത്ത ദൈവസ്‌നേഹത്തെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തുകയും വിശ്വാസവും വിജ്ഞാനവും ധൈര്യവും ഇക്കാലയളവിൽ നമുക്കു പ്രദാനം ചെയ്യുകയും ചെയ്യട്ടെ. വിശുദ്ധവാരം ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് വളരെ പ്രധാനപ്പെട്ട ആഴ്ചയാണ്. യേശുക്രിസ്തുവിന്റെ ജീവിതവും മരണവും ഉത്ഥാനവും സവിശേഷമായ രീതിയിൽ നാം ആഘോഷിക്കുന്ന സമയം. അവിടുത്തെ പ്രവൃത്തികൾ നാം ഓർക്കുകയും അവിടുത്തെ സന്ദേശങ്ങൾ ധ്യാനിക്കുകയും ഇന്നത്തെ ലോകത്ത് അവിടുത്തെ ശിഷ്യരായി ജീവിക്കാമെന്ന് പുനഃസമർപ്പണം നടത്തുകയും ചെയ്യേണ്ട സമയമാണ്. വിശുദ്ധവാരത്തിന്റെ എല്ലാവിധ നന്മയും ത്യാഗവും സന്തോഷവും സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും പ്രത്യേകിച്ച് ക്രൈസ്തവര്‍ക്കും ആശംസിച്ചുക്കൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. വീഡിയോയുടെ യൂട്യൂബ് ലിങ്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും ലോക്‌സഭാ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായിരുന്ന പി.എ സാങ്മയുടെ മകനാണ് കൊൺറാഡ് സാങ്മ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-06-16:32:57.jpg
Keywords: മുഖ്യമ
Content: 12877
Category: 18
Sub Category:
Heading: കുഞ്ഞിനെ കൊല്ലരുത്, ഏറ്റെടുക്കാന്‍ തയാര്‍: ഹൈക്കോടതി വിധിയില്‍ കെ‌സി‌ബി‌സി പ്രോലൈഫ് സമിതി
Content: കൊച്ചി: അമ്മയുടെ ഉദരത്തില്‍ 24 ആഴ്ച പിന്നിട്ട കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം കഴിഞ്ഞദിവസം ഹൈക്കോടതി നല്‍കിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നും കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയാറെന്നും കെസിബിസി പ്രോലൈഫ് സമിതി. കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ഇടയായ സാഹചര്യം അമ്മയ്ക്കും കുഞ്ഞിനും മാനഹാനി ഉണ്ടാകുമെന്ന കാരണത്താല്‍ കുഞ്ഞിനു ജനിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും ഹൈക്കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കിയ കുഞ്ഞിനെ സംരക്ഷിക്കാന്‍ തയാറാണെന്നും പ്രോലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരിയും പ്രസിഡന്റ് സാബു ജോസും വ്യക്തമാക്കുകയായിരിന്നു. പ്രസവം വരെ അമ്മയ്ക്ക് സുരക്ഷിത താമസം ഉറപ്പുവരുത്തുകയും തുടർന്ന് സർക്കാരിന്റെ നിയമപ്രകാരം കുഞ്ഞിനെ ദത്തു നൽകുവാനുള്ള നടപടികളും സ്വീകരിക്കാൻ കത്തോലിക്ക സ്ഥാപനങ്ങളും കെസിബിസി പ്രോലൈഫ് സമിതിയും തയ്യാറാകും. ജീവൻ ദൈവത്തിന്റെ ദാനമാണ്. അത് നശിപ്പിക്കരുത്. അനേകായിരങ്ങൾ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിക്കുണ്ടായ ചതിയിലും വേദനയിലും ഞങ്ങളും പങ്കുചേരുന്നു. ഇത്തരം ദുരവസ്ഥ ഉണ്ടാകാതിരിക്കുവാനും ജാഗ്രതയും പ്രാർത്ഥനയും ആവശ്യമാണ്. ആ കുട്ടിയുടെ മാതാപിതാക്കളുടെ വിഷമങ്ങളും എത്രയോ വലുതാണ്. കുഞ്ഞിനെ കൊല്ലാതിരിക്കുവാൻ എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നതായും സാബു ജോസ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-07-04:01:07.jpg
Keywords: മക്കള്‍, കുഞ്ഞ
Content: 12878
Category: 10
Sub Category:
Heading: ഓശാന ഞായറാഴ്ച ജെറുസലേമിന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പുമായി ആശീര്‍വ്വാദം
Content: ജെറുസലേം: ആയിരങ്ങള്‍ ഓരോ വര്‍ഷവും പങ്കുചേര്‍ന്നുകൊണ്ടിരിന്ന പരമ്പരാഗതമായ ഓശാന ഞായര്‍ പ്രദക്ഷിണം ഇത്തവണ ജെറുസലേമില്‍ അസാധ്യമായ സാഹചര്യത്തില്‍ വിശുദ്ധ കുരിശിന്റെ ആശീര്‍വ്വാദവുമായി ജെറുസലേമിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല. ഈശോയുടെ യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പുമായാണ് ആര്‍ച്ച് ബിഷപ്പ് ഓശാന ഞായറാഴ്ച ആശീര്‍വ്വദിച്ചത്. ഒലിവുമലയിലെ ഡൊമിനസ് ഫ്ലെവിറ്റ് ദേവാലയത്തോട് ചേര്‍ന്നു നിന്നാണ് പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം അദ്ദേഹം ആശീര്‍വ്വാദം നല്‍കിയത്. ജെറുസലേം സഭയുടെ പ്രതീകമാണെന്നും അതിനാല്‍ തന്നെ മനുഷ്യവംശത്തെ പ്രതിധാനം ചെയ്യുന്നുവെന്നും ദുഃഖകരമായ ഈ അവസ്ഥയില്‍ യേശുവിനോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. യേശുവിന്റെ രാജകീയ ജറുസേലം പ്രവേശനത്തിന്റെ ഓര്‍മ്മയാചരണം ഇത്തവണ നമ്മുക്ക് നടത്താന്‍ കഴിഞ്ഞില്ല. ലോകത്തിന്റെ നാനാ ദേശങ്ങളിലെ വിവിധ രൂപതകളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കുചേരുന്ന പ്രദിക്ഷണമാണ് എല്ലാ വര്‍ഷവും നാം കൊണ്ടാടിയിരിന്നത്. ഇത്തവണ ഒലിവു ചില്ലകള്‍ ഉയര്‍ത്തി രാജാധിരാജനായ യേശു ക്രിസ്തുവിന് ഓശാന പാടുവാന്‍ നമ്മുക്ക് കഴിഞ്ഞില്ല. നിലവിലെ പ്രതിസന്ധികള്‍ ദൈവത്തിലേക്ക് തിരിയുവാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ യേശുവിന്റെ തിരുക്കല്ലറ ദേവാലയം സ്ഥിതി ചെയ്യുന്ന കബറിടത്തിലുള്ള ആഘോഷങ്ങൾ ചുരുക്കുമെങ്കിലും ഓശാന ഞായര്‍, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിവസങളിലെ തിരുക്കർമ്മങ്ങൾ ഉപേക്ഷിക്കയില്ലെന്നു അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-07-05:38:34.jpg
Keywords: ജെറുസ
Content: 12879
Category: 10
Sub Category:
Heading: വിശ്വാസികളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന: ടൂറിൻ തിരുക്കച്ച ഓണ്‍ലൈന്‍ വഴി പ്രദർശനത്തിന്
Content: ടൂറിന്‍: കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുകച്ച വിശ്വാസികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ഈസ്റ്റർ നാളുകളിൽ ഓണ്‍ലൈന്‍ വഴി പ്രദർശനത്തിന് വയ്ക്കും. ഏപ്രിൽ 11 മുതൽ ഈസ്റ്റർ കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച ദിവസം വരെ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും വിശ്വാസികൾക്ക് കാണാൻ തക്കവിധം ടൂറിൻ തിരുക്കച്ച പൊതുദർശനത്തിന് വെയ്ക്കുമെന്ന് ടൂറിൻ ആർച്ച് ബിഷപ്പായ സിസാരേ നൊസിഗ്ലിയയാണ് പ്രഖ്യാപനം നടത്തിയത്. വിഷമകരമായ പ്രതിസന്ധിയിൽ ഉത്ഥിതനായ ക്രിസ്തുവിനോട് പ്രാർത്ഥിക്കാനായി വിശുദ്ധ വാരത്തിൽ ടൂറിൻ തിരുക്കച്ച പ്രദർശിപ്പിക്കണമെന്ന വൃദ്ധരുടെയും, യുവാക്കളുടെയും, ആരോഗ്യമുള്ളവരുടെയും, ആരോഗ്യമില്ലാത്തവരുടെയും ആവശ്യം മാനിച്ചാണ് താൻ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്ന് ടൂറിൻ ആർച്ച് ബിഷപ്പ് വ്യക്തമാക്കി. യൂറോപ്പിൽ പ്ലേഗുണ്ടായ അവസരങ്ങളിൽ തിരുക്കച്ച പലതവണ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. 1576ൽ ഇറ്റലിയിലെ മിലാനിൽ പ്ലേഗു ബാധയുണ്ടായപ്പോൾ, അന്നത്തെ ആർച്ച് ബിഷപ്പായിരുന്ന വിശുദ്ധ ചാൾസ് ബറോമിയോ, പ്ലേഗ് ബാധ അവസാനിപ്പിച്ചതിന് ദൈവത്തോടുള്ള നന്ദിപ്രകാശനമായി തിരുകച്ചയുമായി കാൽനടയായി പ്രദക്ഷിണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്തു. അന്ന് ഫ്രാൻസിലായിരുന്നു തിരുക്കച്ച സൂക്ഷിച്ചിരുന്നത്. എന്നാൽ ചാൾസ് ബൊറോമിയയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ, സാവോയിയിലെ പ്രഭുവായിരുന്ന ഇമ്മാനുവൽ ഫിലിബേർട്ടോ തിരുക്കച്ച ടൂറിനിലേക്ക് മാറ്റി. ക്രിസ്തുവിന്റെ പീഡാനുഭവവും, മരണവും, ഓർമ്മിപ്പിക്കുന്ന തിരുക്കച്ചയിലെ ക്രിസ്തുവിന്റെ മുഖം ധ്യാനിക്കാനുള്ള അവസരമായി പ്രദർശനം മാറുമെന്ന് ആർച്ച് ബിഷപ്പ് സിസാരേ നൊസിഗ്ലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരുകച്ചയിലെ ക്രിസ്തുവിന്റെ മുഖം, ഏതുവിധ പരീക്ഷണങ്ങളെയും, പകർച്ചവ്യാധികളെയും, വേദനകളെയും അതിജീവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-07-06:47:16.jpg
Keywords: തിരുക്കച്ച, കച്ച
Content: 12880
Category: 14
Sub Category:
Heading: വിവിധ ദേശങ്ങളില്‍ നിന്ന് അവര്‍ പാടി: വൈദികരുടെ 'മെഴുതിരി പാട്ട്' സമൂഹ മാധ്യമങ്ങളില്‍ തരംഗം
Content: കൊച്ചി: എറണാകുളം- അങ്കമാലി രൂപതയിലെ ദി ട്വൽവ് ബാൻഡിലെ വൈദികര്‍ പിൽഗ്രിംസ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ അണിയിച്ചൊരുക്കിയ 'മെഴുതിരി പാട്ട്' സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ആഗോള തലത്തില്‍ മഹാമാരി പടരുന്ന സാഹചര്യത്തില്‍ ദൈവജനത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ ഒന്നു ചേര്‍ന്ന് തയാറാക്കിയ ഗാനമാണ് ശരവേഗത്തില്‍ വൈറലായത്. അമേരിക്ക, യുകെ, ഇറ്റലി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദികരും പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുന്ന വൈദികനും അടക്കം നിരവധി വൈദികര്‍ ഈ പ്രാർത്ഥനാഗാനത്തിന്റെ ഭാഗമായെന്നതും എറണാകുളം – അങ്കമാലി മെത്രാപ്പോലീത്തന്‍ വികാരി മാർ ആന്‍റണി കരിയിൽ അവസാന ഭാഗത്ത് പാടിയതും ഗാനത്തെ ശ്രദ്ധേയമാക്കുകയാണ്. കൊറോണ പടർന്നുപിടിച്ചതോടെ മിക്ക രാജ്യങ്ങളും ലോക്ക് ഡൌൺ പ്രഖ്യാപിച്ചു ആളുകള്‍ വീട്ടില്‍ ഒതുങ്ങി കൂടിയതോടെയാണ് ’12 ബാൻഡ്’ ഒരു ഗാനം ചെയ്താലോ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ബാന്‍ഡിലെ എല്ലാ വൈദികരും വിവിധ ദേശങ്ങളില്‍ ആണെങ്കിലും വാട്സാപ്പ് ചര്‍ച്ച വിഷയത്തില്‍ കാര്യമായി പുരോഗമിച്ചു. ഈ സമയത്തു തന്നെയാണ് പ്രധാനമന്ത്രി ആരോഗ്യപ്രവർത്തകരെ അനുസ്മരിച്ചുകൊണ്ട് തിരി കത്തിക്കണം എന്ന ആഹ്വാനം വന്നത്. അങ്ങനെ നീണ്ട ആലോചനകള്‍ക്ക് ഒടുവില്‍ ‘നിത്യമാം പ്രകാശമേ…’ എന്ന പ്രാർത്ഥന ഗാനം തെരെഞ്ഞെടുക്കുകയായിരിന്നു. #{green->none->b->You May Like: ‍}# {{ വൈദികരുടെ ഉയിര്‍പ്പാട്ട് നവമാധ്യമങ്ങളില്‍ വൈറല്‍ -> http://www.pravachakasabdam.com/index.php/site/news/11104}} ചുരുങ്ങിയ സമയം കൊണ്ട് വിവിധ ദേശങ്ങളില്‍ നിന്നു വൈദികര്‍ പാടിയ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ചതോടെ 'മെഴുതിരി പാട്ട്' യാഥാര്‍ത്ഥ്യമാകുകയായിരിന്നു. കേവലം 24 മണിക്കൂറിനിടെ യൂട്യൂബില്‍ മാത്രം അരലക്ഷത്തോളം ആളുകളാണ് വീഡിയോ ഗാനം കണ്ടിരിക്കുന്നത്. ഫേസ്ബുക്കിലെ നിരവധി പേജുകളിലും ഈ ഗാനം പങ്കുവെച്ചിട്ടുണ്ട്. ലോകത്തിനു പ്രത്യാശ പകർന്ന ഒരു പാട്ട് തയ്യാറാക്കുവാൻ തങ്ങളെ ഒരു ഉപകരണമാക്കിയ ദൈവത്തിനു നന്ദി പറയുകയാണ് ഈ വൈദികർ. നേരത്തെ പ്രളയത്തെ മലയാളി സമൂഹം അതിജീവിച്ചതിന്റെ ത്യാഗങ്ങള്‍ ഉള്‍ച്ചേര്‍ത്തുക്കൊണ്ട് 'ദി ട്വൽവ് ബാൻഡി'ലെ ഇതേ വൈദികര്‍ ഒരുക്കിയ 'ഉയിര്‍പാട്ട്' നവമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-07-08:26:49.jpg
Keywords: ഗാന, വീഡിയോ
Content: 12881
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി
Content: സിഡ്നി: ലൈംഗീക ആരോപണത്തെ തുടര്‍ന്നു ഒരു വര്‍ഷമായി ജയിലില്‍ അടക്കപ്പെട്ടിരിന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ബാലപീഡനക്കുറ്റത്തിന് കീഴ്ക്കോടതി ജയില്‍ ശിക്ഷ വിധിച്ച കര്‍ദ്ദിനാള്‍ തെറ്റുകാരനല്ലെന്ന് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിച്ചതോടെയാണ് 78 വയസുകാരനായ അദ്ദേഹത്തിന്റെ മോചനത്തിനു വഴിതെളിഞ്ഞത്. പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ യാതൊരു തെളിവുകളും ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. തനിക്കെതിരേ കുറ്റം ആരോപിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നു വിധിക്ക് ശേഷം കര്‍ദ്ദിനാള്‍ പ്രതികരിച്ചു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരിന്നു കര്‍ദ്ദിനാളിന് മേല്‍ ചുമത്തിയ ആരോപണം. 2018 ഡിസംബറിലാണ് അദ്ദേഹത്തിന് കീഴ്ക്കോടതി ജയില്‍ശിക്ഷ ലഭിച്ചത്. എന്നാല്‍ ഏഴുപേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബെഞ്ച് ഒന്നടങ്കം കര്‍ദ്ദിനാള്‍ നിരപരാധിയെന്നു വിധിക്കുകയായിരുന്നു. നേരത്തെ കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ മാറ്റിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-07-10:11:37.jpg
Keywords: ലൈംഗീ, പീഡന
Content: 12882
Category: 1
Sub Category:
Heading: അടിയന്തര കൊറോണ സഹായ നിധിക്ക് ഫ്രാന്‍സിസ് പാപ്പ രൂപം നല്‍കി: ആദ്യ സംഭാവന 7,50,000 ഡോളര്‍
Content: വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ അടിയന്തര കൊറോണ സഹായ നിധി ആരംഭിച്ചു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവനയായ 7,50,000 ഡോളര്‍ നീക്കിവെച്ച പാപ്പ സഭാ സംഘടനകളോട് സഹായ നിധിയിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കുവാന്‍ ആഹ്വാനം നല്‍കി. വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്റെ കീഴിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയാണ് അടിയന്തര സഹായ നിധിയുടെ മേല്‍നോട്ടം വഹിക്കുക. കത്തോലിക്കാ മിഷന്‍ മേഖലകളിലെ സഭാസംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടിയായിരിക്കും ഫണ്ട് ഉപയോഗിക്കുക. സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിനിടയില്‍, ആഗോള മനുഷ്യസമൂഹത്തിന്റെ ക്ഷേമത്തിന് വെല്ലുവിളി ഉയര്‍ന്നപ്പോഴെല്ലാം സഭ മുന്നില്‍ത്തന്നെ ഉണ്ടായിരുന്നുവെന്ന് സുവിശേഷവത്കരണ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ പറഞ്ഞു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭയോട് കൊറോണയെന്ന വെല്ലുവിളിയെ നേരിടുവാന്‍ പരിശുദ്ധ പിതാവ് ക്ഷണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിത മേഖലകളെ സഹായിക്കുന്നതില്‍ സഭയുടെ സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കുവാന്‍ കഴിയുമെന്നു പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് ജിയോവന്നി പീട്രോ ഡാല്‍ ടോസോയും പ്രതികരിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് സഹായനിധി രൂപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൊസൈറ്റീസ് ഫോര്‍ ദി പ്രൊപ്പഗേഷന്‍ ഓഫ് ദി ഫെയിത്ത്, ദി മിഷ്ണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍, ദി സൊസൈറ്റി ഓഫ് സെന്റ്‌ പീറ്റര്‍ അപ്പോസ്തല്‍, മിഷ്ണറി യൂണിയന്‍ ഓഫ് പ്രീസ്റ്റ്സ് ആന്‍ഡ്‌ റിലീജിയസ് തുടങ്ങിയവയാണ് സുവിശേഷവത്കരണ തിരുസംഘത്തിന്റെ കീഴിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍. ഏഷ്യയിലും ആഫ്രിക്കയിലുമായി ഏതാണ്ട് 1150 മിഷന്‍ രൂപതകളിലായി ഒന്‍പതിനായിരത്തിലധികം ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്കും, പതിനായിരത്തോളം അനാഥാലയങ്ങള്‍ക്കും, 1200 സ്കൂളുകള്‍ക്കും, 80,000 സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, 9000 കന്യാസ്ത്രീകള്‍ക്കും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ സഹായം നല്‍കിവരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-07-12:38:31.jpg
Keywords: സഹായ, പാപ്പ
Content: 12883
Category: 10
Sub Category:
Heading: വീട്ടുമുറ്റത്ത് കുരിശ് സ്ഥാപിച്ചുകൊണ്ട് ആയിരക്കണക്കിന് അമേരിക്കന്‍ കുടുംബങ്ങള്‍
Content: വാഷിംഗ്‌ടണ്‍ ഡി‌സി: കൊറോണ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്വന്തം വീട്ടുമുറ്റത്ത് കുരിശുകള്‍ സ്ഥാപിക്കുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ പ്രചാരണം ഏറ്റെടുത്ത് അമേരിക്കയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍. മധ്യ ജോര്‍ജ്ജിയയില്‍ ആരംഭിച്ച ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ പ്രചാരണം ഇതിനോടകം തന്നെ ഏറ്റവും ചുരുങ്ങിയത് ആറോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷയുടേതായ ഈസ്റ്റര്‍ സന്ദേശം പ്രചരിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആയിരങ്ങളാണ് തങ്ങളുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കുരിശുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. ജോര്‍ജ്ജിയ, കെന്റക്കി, ഒഹിയോ, ലൂയിസിയാന, അര്‍കന്‍സാസ്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും കുരിശില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് പ്രചാരണ പരിപാടിയെ ഏറ്റെടുത്തിരിക്കുന്നത്. ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ (ഭയത്തിന് മേലെ വിശ്വാസം) എന്നതിനെ ചിലര്‍ ‘ഫെയിത്ത് നോട്ട് ഫിയര്‍’ (ഭയമല്ല വിശ്വാസം) എന്നും വിളിക്കുന്നുണ്ട്. ക്രിസ്തുമസ് അലങ്കാര ലൈറ്റുകള്‍ കൊണ്ട് കുരിശുകള്‍ അലങ്കരിക്കുന്നവരും നിരവധിയാണ്. 'ഭയത്തേക്കാള്‍ വിശ്വാസം എപ്പോഴും ശക്തമാണെന്ന പ്രതീക്ഷയും ഉറപ്പും കൈവരുത്തുവാന്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു കുരിശ് സ്ഥാപിക്കുവിന്‍' എന്ന്‍ മിഡില്‍ ജോര്‍ജ്ജിയയിലെ വിശ്വാസികള്‍ രൂപീകരിച്ച ഫെയിത്ത് ഓവര്‍ ഫിയര്‍ ക്രോസിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അര്‍കന്‍സാസ്, ലൂയിസിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിശ്വാസികളും സമാനമായ ഫേസ്ബുക്ക് പേജുകള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ കുടുംബങ്ങള്‍ സ്ഥാപിച്ച കുരിശ് രൂപങ്ങളുടെ ചിത്രങള്‍ പങ്കുവെക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HeVQFLW7YlCBKObsV76j6Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-07-14:20:36.jpg
Keywords: കുരിശ, ക്രൂശി