Contents

Displaying 12581-12590 of 26200 results.
Content: 12904
Category: 24
Sub Category:
Heading: ഇത് കുരിശെടുക്കാതെ ഉയിർത്തെഴുന്നേൽക്കാനുള്ള ചിന്ത ഉപേക്ഷിക്കേണ്ട സമയം
Content: ലോകം സമീപകാല ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ഒരു സാഹചര്യത്തിലൂടെയാണല്ലോ, ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.കുരിശിന്റെ വഴികളുടെ ശബ്ദാരവങ്ങളില്ലാതെ നോമ്പുകാലത്തെ വെള്ളിയാഴ്ചകളും, കുരുത്തോല പ്രദക്ഷിണമില്ലാതെ ഓശാന ഞായറും, കാൽകഴുകലും പൊതുവാരാധനയുമില്ലാതെ പെസഹാ വ്യാഴവും, യേശുക്രിസ്തുവിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കൽ പ്രദക്ഷിണമില്ലാതെ ദുഃഖവെള്ളിയും, പുലർച്ച കുർബാനയില്ലാതെ ഈസ്റ്ററും, വിശ്വാസ സമൂഹത്തെ വിട്ടുപിരിഞ്ഞു കൊണ്ടിരിക്കുന്നു. ഒരു ചെറുവിഭാഗമാളുകളുടെയെങ്കിലും ആണ്ടു കുമ്പസാരത്തിന്റെ വലിയ സാധ്യതയായിരുന്ന വലിയ വാരത്തിലെ കുമ്പസാരവും, പെസഹാ ബുധനാഴ്ചയിലെ മാധ്യമങ്ങളിലെ അനുതാപ ശുശ്രൂഷയിലേയ്ക്കു പരിമിതപ്പെട്ട കാഴ്ചയ്ക്ക് വിശ്വാസ സമൂഹം മൂകസാക്ഷ്യം വഹിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടർന്ന് പരിമിതപ്പെട്ട ദൈവാലയ ശുശ്രൂഷകൾക്ക് പകരമാകില്ലെങ്കിലും മാധ്യമങ്ങളിലെയും യുട്യൂബ് ചാനലുകളിലൂടെയുമുള്ള വിവിധ സമയങ്ങളിലെ, വി.കുർബാനകളും ഓൺലൈൻ തിരുകർമ ശുശ്രൂഷകളും, ഈ വലിയ വാരത്തിൽ നമ്മുടെ ദിനചര്യയായിട്ടുണ്ടെന്നത് ക്രൈസ്തവരുടെ ആത്മിയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ശുഭോദർക്കം തന്നെ. പക്ഷേ, ഈ പ്രതിസന്ധിഘട്ടത്തിലും ഇതിനോടൊക്കെ മുഖം തിരിച്ച് നിൽക്കുന്ന ഒരു ചെറു ന്യൂനപക്ഷം, നാം വിശ്വാസികൾക്കിടയിൽ കാണാം. വിമർശന കുതുകികളായ അവർ ഓൺലൈൻ കുർബാനകളെയും ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന തിരുകർമ്മങ്ങളേയും അടച്ചാപേക്ഷിച്ച് നിർവൃതിയടയുന്നുണ്ട്. കേരളത്തിലെ ഭൂരിഭാഗം ഇടവകകളും, ഇടവകാതിർത്തിയിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് അവശ്യം വേണ്ട സാധന സാമഗ്രികൾ എത്തിച്ചു നൽകുമ്പോൾ, അതു പോരെന്നും എല്ലാ കുടുംബങ്ങൾക്കും ഇടവക പള്ളിയിൽ നിന്നും സഭാ സ്ഥാപനങ്ങളിൽ നിന്നും അയ്യായിരം രൂപ വെച്ചെങ്കിലും ഇടക്കാലാശ്വാസമായി അനുവദിക്കണമെന്ന വിമർശന പോസ്റ്റുകളുമായും അവർ കളത്തിലിറങ്ങി വാട്സ് ആപ്പിലും ഫേസ് ബുക്കിലും വിലസുന്നുണ്ട്. സഭാഗാത്രത്തിന്റെ വളരെ കൃത്യതയും സുശക്തവുമായ പ്രദേശിക സഭ -രൂപത - ഫൊറോന - ഇടവകയെന്ന സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രോളുകളായും പോസ്റ്ററുകളായും പങ്കുവെയ്ക്കപ്പെടുന്നത്, കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള അവരുടെ കുതന്ത്രം തന്നെയാണ്. വിശ്വാസ സമൂഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസം സംരക്ഷിക്കുകയെന്നതിനോടൊപ്പം, ഇത്തരത്തിലുളള കുപ്രചരണങ്ങളെ അതിജീവിക്കുകയെന്നതും ഈയവസരത്തിൽ വലിയൊരു കടമ്പ തന്നെയായി നില നിൽക്കുന്നു. "പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് അവരറിയുന്നില്ല" എന്നു പറഞ്ഞ ക്രൂശിതൻ അവർക്ക് മാപ്പു കൊടുക്കട്ടെ. ഒരു കാര്യം ഉറപ്പാണ്; ക്രൂശിക്കപ്പെടുന്നവന് മാത്രമേ, ക്രൂശിതനോടൊപ്പം ഉയിർത്തെഴുനേൽക്കാൻ അവകാശമുള്ളൂ. പീഢാനുഭവങ്ങളിലൂടെ കുരിശുചുമന്നു കാൽവരി കയറിയവനും അധിക്ഷേപങ്ങൾ നേരിട്ടവരും ചാട്ടവാറടിയേറ്റവനും മാത്രമേ ഉയിർത്തെഴുനേൽക്കാൻ അവകാശമുള്ളൂവെന്ന് വ്യക്തം. രാത്രിയ്ക്ക് പകലെന്ന പോലെ, കയറ്റത്തിന് ഇറക്കമെന്ന പോലെ ദു:ഖവെള്ളിയ്ക്ക് ഉയിർപ്പെന്നത്, അനിവാര്യത തന്നെയും കാവ്യനീതിയുമാണ്. കാലഘട്ടത്തിന്റെ കുത്തൊഴുക്കിൽ പക്ഷെ, കുരിശ്ശെടുക്കാതെയും ക്രൂശിയ്ക്കപ്പെടാതെയും ഉയിർത്തെഴുന്നേൽപിന്റെ മഹത്വത്തിൽ പങ്കു പറ്റാൻ വെമ്പൽ കൊള്ളുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. കാലഘട്ടത്തിന്റെ തിരക്കുകൾക്കിടയിലും നമ്മുടെ വ്യഗ്രതകൾക്കിടയിലും നമ്മുടെ ചുറ്റുമുള്ള കുരിശുകൾ നാം കാണാതെ പോകുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെ അഗതിമന്ദിരങ്ങളിലും തെരുവോരങ്ങളിലും ആശുപത്രി വരാന്തകളിലും ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രസിദ്ധമായ ഐസൊലേഷൻ ക്യാമ്പുകളിലും അനാഥശാലകളിലും എയ്ഡ്സ് രോഗബാധിതരായ നിഷ്കളങ്കരായ കുട്ടികൾക്കിടയിലും ആരാലും സഹായിക്കപ്പെടാനില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവർക്കിടയിലും ഭക്ഷണമില്ലാതെയലയുന്നവർക്കിടയിലുമൊക്കെ ഒന്നു ശ്രദ്ധിച്ചാൽ വേണ്ടുവോളം ആ കുരിശിനെ കണ്ടെത്താൻ നമുക്ക് കഴിയും. അവനവന്റെ സുഖങ്ങൾ തേടിയുള്ള നമ്മുടെ യാത്രക്കിടയിൽ, പക്ഷേ ആ കുരിശുകളെ കാണാൻ അത്ര ആവേശമില്ലെന്നു മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിശബ്ദമായി അത്തരം കുരിശുകളെ വഹിക്കാതെ, പ്രകടനപരയ്ക്കായി അവയെ സമീപിക്കാനാണ് നമുക്ക് കൂടുതലിഷ്ടം. നാട്ടുഭാഷയിൽ പറഞ്ഞാൽ, കൈ നനയ്ക്കാതെ മീൻ പിടിയ്ക്കാൻ. പക്ഷേ കുരിശുകളൊക്കെ, ക്രൂശിതനെ തേടി പൊതുസമൂഹത്തിൽ അവിടവിടായി ഇരിപ്പുണ്ട്. അവയോടു മുഖം തിരിച്ചാൽ,ആ കുരിശുകൾ ഒരു ബാധ്യതയായി നമ്മുടെ നൻമ പുസ്തകത്തിൽ അവശേഷിക്കുമെന്ന് തീർച്ച. അതു കൊണ്ട് തന്നെ കാൽവരിയിലെ കുരിശിനോടും പീഢാനുഭവത്തോടും ആ ക്രൂശിതനോടും താരതമ്യം ചെയ്യാനാകില്ലെങ്കിലും, ആ കുരിശുകൾ ഭാഗികമായെങ്കിലും നമുക്കു ചുമക്കാനുള്ളതത്രേ. മുഴുനീളെ കാൽവരി വരെയും ചുമന്നില്ലെങ്കിലും, ക്രൂശിതനെ സഹായിക്കുന്ന ശിമയോനായിട്ടെങ്കിലും നമുക്ക് പോകാൻ ശ്രമിയ്ക്കാം. അങ്ങിനെ ഉയിർപ്പിന്റെ നൻമയിലും പ്രഭാവത്തിലും പങ്കുപറ്റുന്ന യഥാർത്ഥ വിശ്വാസികളായി നമുക്കു മാറാം.
Image: /content_image/SocialMedia/SocialMedia-2020-04-10-06:10:40.jpg
Keywords: കുരിശി
Content: 12906
Category: 24
Sub Category:
Heading: വിശുദ്ധ ദിനങ്ങൾ ദുഃഖ ദിനങ്ങൾ അല്ല
Content: നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിൽ,ആരാധനക്രമ ജീവിതത്തോട് ചേർന്നു ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിനങ്ങളിലൂടെ നാം കടന്നു പോവുകയാണ്. ചിലപ്പോഴെങ്കിലും ഈ ദിനങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഉപരിപ്ലവമായ ആചാരങ്ങൾ മാത്രം ആകാൻ സാധ്യതയുണ്ട്.മലയാളഭാഷയിൽ നാമുപയോഗിക്കുന്ന ദുഃഖവെള്ളി യും ദുഃഖശനി യും യഥാർത്ഥത്തിൽ ഈ ദിനങ്ങളുടെ യഥാർത്ഥമായ സൗന്ദര്യം നശിപ്പിക്കുന്നവയാണ്.ക്രിസ്തീയ ജീവിതത്തിൻറെ സ്വാതന്ത്ര്യത്തിലേക്കും അധികാരത്തിലേക്കും പ്രവേശിക്കുവാൻ ഈ തലക്കെട്ടുകൾ നമ്മേ സഹായിക്കുന്നില്ല. ക്രൈസ്തവജീവിതം ദുഃഖ പൂർണമാണ് എന്ന തെറ്റായ സന്ദേശവും ഇത് നൽകുവാൻ സാധ്യതയുണ്ട്.എന്നാൽ ഇംഗ്ലീഷ് ഭാഷയിലുള്ള ഗുഡ് ഫ്രൈഡ് ,ഹോളി സാറ്റർഡേ തുടങ്ങിയ പദങ്ങൾ ഏറെ അർത്ഥപൂർണ്ണം ആണ്. ലോകചരിത്രത്തിലെ ഒരേയൊരു വെള്ളി എങ്ങനെ സന്തോഷ്ത്തിൻറെ വെള്ളി ആയതിനെ കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. {{ലിങ്ക്-> http://www.pravachakasabdam.com/index.php/site/news/1022 }} വിശുദ്ധവാര ശുശ്രൂഷകൾ യഥാർത്ഥത്തിൽ നമ്മെ വഴി നടത്തേണ്ട, ആവർത്തിച്ച് ഓർമിപ്പിച്ച് ഒരു ജീവിതശൈലി ആയി മാറേണ്ട അനേകം മേഖലകളുണ്ട്.ഏതാനും മേഖലകൾ നമുക്ക് ധ്യാനിക്കാം. 1. #{red->none->b-> ‍}# യേശു തൻറെ മരണത്തിലൂടെ പിശാചിനെയും മരണ ഭയത്തെയും നശിപ്പിച്ചു മക്കള്‍ ഒരേ മാംസത്തിലും രക്‌തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി. അത്‌ മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്‍െറ മരണത്താല്‍ നശിപ്പിച്ച്‌ മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്‌ഷിക്കുന്നതിനുവേണ്ടിയാണ്‌ (ഹെബ്രായര്‍ 2 : 14-15). പിശാചിനെയും മരണത്തെയും ഭയപ്പെടാതെ ആത്മാവിലുള്ള സ്വാതന്ത്ര്യത്തിൽ ജീവിക്കുവാൻ വിശുദ്ധവാരം നമ്മെ ഓർമിപ്പിക്കുന്നു.ഓരോ പീഡാനുഭവ വെള്ളിയിലും പിശാചിനെ നശിപ്പിച്ചതിന് ഓർത്ത് നാം ആനന്ദിക്കുന്നു.മരണത്തെ നശിപ്പിച്ചതിന് ഓർത്ത് ആനന്ദിക്കണം. നവീനവും സനാതനവുമായ സ്വർഗീയ പാത തുറന്നതിനു ഓർത്ത് കയ്യടികൾ ഉയരണം.പിശാചിനെ ഭയപ്പെടാതെ( ഭയപ്പെടാതിരിക്കുക മാത്രമല്ല പൈശാചിക ശക്തികളുടെ മേൽ അധികാരം പ്രയോഗിക്കണം) മരണത്തെ ഭയപ്പെടാതെ, ആത്മാവിലുള്ള സ്വാതന്ത്ര്യത്തിന്റെ ജീവിതത്തിലേക്ക് വിശുദ്ധവാരം നമ്മെ ക്ഷണിക്കുന്നു. 2. #{red->none->b->നാം ഭയപ്പെടേണ്ട "ഒരു മരണം" വിശുദ്ധ വാരം നമ്മെ ഓർമ്മിപ്പിക്കുന്നു ‍}# പാപത്തിന്റെ ശമ്പളമാണ് മരണം (റോമാ 6:22). കുരിശിൻറെ വഴികളും കൈപ്പുനീരും കുരിശുമുത്തൽ എല്ലാം എൻറെ ജീവിതത്തിലെ ഓരോ പാപത്തെയും മരണമായി കണ്ടു അവയോട് NO പറയുവാനുള്ള ശക്തികരണത്തിൻറെ അവസരങ്ങളായി ഈ വിശുദ്ധ ദിനങ്ങൾ മാറണം. യേശുവിൻറെ ക്ലേശങ്ങൾ ഓർത്ത്, വിഷമിക്കാൻ ഉള്ളതല്ല ഈ ദിനങ്ങൾ. (അവന്‍ ദൈവത്തിന്‍െറ നിശ്‌ചിത പദ്‌ധതിയും പൂര്‍വജ്‌ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 23; അവിടുന്നാണ്‌ അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്‌. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. ഏശയ്യാ 53 : 10 ) ദൈവത്തിൻറെ സ്നേഹവും കരുണയും സ്വീകരിക്കുവാനും സ്വന്തം പാപങ്ങൾ ഓർത്തു അനുതപിക്കുവാനും ഉള്ള ദിനങ്ങൾ. യേശുവിനെ അംഗീകരിക്കുന്നതും സ്വന്തം ആക്കുന്നതും യേശുവിന്റെതായി മാറുന്നതും ആണ് യഥാർത്ഥ മാനസാന്തരം. 3. #{red->none->b->ആത്മാവിൽ നിറഞ്ഞ ജീവിതം ‍}# യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു (ലൂക്കാ 23 : 46) തിരുനാളിന്‍െറ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞതും ഈ ആത്മാവിനെപ്പറ്റി ആണ് (യോഹന്നാന്‍ 7 : 37). ലൂക്കാ സുവിശേഷത്തിൽ യേശുവിന്റെ അവസാനവാക്ക്."ഇതാ, എന്‍െറ പിതാവിന്‍െറ വാഗ്‌ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്‌ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്‌തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍" (ലൂക്കാ 24 : 49). നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്‌ധാത്‌മാവിനാല്‍ സ്‌നാനം ഏല്‍ക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 5). പരിശുദ്ധാത്മാവിൽ നിറഞ്ഞ ജീവിതമാണ് ക്രിസ്ത്യാനിയുടെ ജീവിതം. എത്രയെത്ര വിശുദ്ധ വാരങ്ങൾ കഴിഞ്ഞിട്ടും ആത്മാവിലുള്ള ജീവിതത്തിലേക്ക് നാം പ്രവേശിച്ചിട്ടുണ്ടോ?? ( റോമാ ലേഖനം എട്ടാം അധ്യായം വായിക്കുക) ഇന്ന് അനേകായിരങ്ങൾ നാമമാത്ര ക്രിസ്ത്യാനികളായി ജീവിക്കുന്നു. ഹിന്ദുമതത്തിൽ ജനിച്ചവർ അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് പോലെയും മുസ്ലിം മതത്തിൽ ഉള്ളവർ അവരുടെ നിയമങ്ങൾ പാലിക്കുന്നത് പോലെയും ക്രൈസ്തവ കുടുംബത്തിൽ ജനിച്ചത് കൊണ്ട് ഏതാനും ക്രൈസ്തവ രീതികൾ ചെയ്യുന്നു എന്ന അർത്ഥത്തിൽ ജീവിക്കുന്ന അനേകരുണ്ട്. പരിശുദ്ധാത്മ ശക്തിയാൽ ജഡിക പ്രവണതകളെ തോൽപ്പിക്കുന്ന ജീവിതവും, പരിശുദ്ധാത്മ നിറവിൽ യേശു കർത്താവാണ് എന്ന് ഏറ്റു പറയുവാനും സാധിക്കാത്തവർ. യേശുവിനെ മറന്ന് അനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ തല്ലുന്നവരും നിയമങ്ങളുടെ ആവൃതിക്കുള്ളിൽ ക്രിസ്തുവിനെ തളച്ചിടാൻ പരിശ്രമിക്കുന്നവരും , കൊറോണയുടെ ഈ നാളുകളിൽ തിരിച്ചറിവുകളിലേക്കും മാനസാന്തരത്തിലേക്കും വഴി നടക്കുമെങ്കിൽ, ആത്മാവിൻറെ ആനന്ദത്തിലും സ്വാതന്ത്ര്യത്തിലും ആരാധനകൾ അർപ്പിക്കുന്ന യഥാർത്ഥ ദൈവജനത്തിൻറെ ആഘോഷങ്ങൾ ലോകത്തിനു കാണുവാൻ സാധിക്കും. ജീവദാതാവും ജീവ സ്രോതസ്സും ആയ പരിശുദ്ധാത്മാവിൽ നിന്ന് എല്ലാം ആരംഭിക്കട്ടെ..! 4. #{red->none->b-> നമുക്കു വേണ്ടി മരിച്ച് ഉത്ഥാനം ചെയ്ത് പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ക്രിസ്തു നമുക്ക് വേണ്ടി എന്ത് ചെയ്യുന്നു? ‍}# മരിച്ചവനെങ്കിലും ഉത്‌ഥാനം ചെയ്‌തവനും ദൈവത്തിന്‍െറ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്‌തു തന്നെ (റോമാ 8 : 34 ). "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു" (ഹെബ്രായര്‍ 7 : 25). രണ്ടായിരം വർഷമായി യേശുക്രിസ്തു നമുക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന മഹത്തായ ഈ ശുശ്രൂഷയിൽ പങ്കുപറ്റാൻ നമുക്ക് അവകാശവും കടമയും ഉണ്ട്. സഭയ്ക്കും ലോകത്തിനും മറ്റുള്ളവർക്കും വേണ്ടി നാം ഉയർത്തുന്ന പ്രാർത്ഥന നിലവിളികൾ അനേകരെ പൂർണ്ണമായി രക്ഷിക്കുവാൻ പര്യാപ്തമാണ്.ഓരോ ക്രിസ്തു വിശ്വാസിയും ഈ ദൗത്യത്തിൽ പങ്കുചേരണം. ക്രിസ്തുവിനോടൊപ്പം (എഫേ 2:6) ഈ ശുശ്രൂഷ നാം നിരന്തരം ചെയ്തുകൊണ്ടിരിക്കണം. ഈ നാലു മേഖലകൾ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറിയാൽ ഈ ദിനങ്ങൾ നമുക്ക് വിശുദ്ധ ദിനങ്ങളാണ്. പാപത്തെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ജീവിതം, സാത്താൻറെ മേൽ ചവിട്ടി നടക്കുകയും അവനെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ജീവിതം; സ്നേഹത്തിൻറെയും ശക്തിയുടേയും ആത്മാവിനാൽ എല്ലാ ഭയങ്ങളിൽ നിന്നും വിമുക്തമായ ജീവിതം; പരിശുദ്ധാത്മാവിനാൽ നിരന്തരം നയിക്കപ്പെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജീവിതം; യേശുവിനോട് ചേർന്ന് ലോകം മുഴുവനും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന ജീവിതം. സ്വന്തമാക്കേണ്ടേ ഈ സൗഭാഗ്യ ജീവിതം?
Image: /content_image/SocialMedia/SocialMedia-2020-04-10-10:18:14.jpg
Keywords: ജീവിക്കുന്ന ദൈവ, ക്രിസ്തു
Content: 12907
Category: 24
Sub Category:
Heading: വിശുദ്ധ ദിനങ്ങൾ ദുഃഖ ദിനങ്ങൾ അല്ല
Content: നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിൽ, ആരാധനക്രമ ജീവിതത്തോട് ചേർന്നു ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിനങ്ങളിലൂടെ നാം കടന്നു പോവുകയാണ്. ചിലപ്പോഴെങ്കിലും ഈ ദിനങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഉപരിപ്ലവമായ ആചാരങ്ങൾ മാത്രം ആകാൻ സാധ്യതയുണ്ട്. മലയാളഭാഷയിൽ നാമുപയോഗിക്കുന്ന ദുഃഖവെള്ളിയും ദുഃഖശനിയും യഥാർത്ഥത്തിൽ ഈ ദിനങ്ങളുടെ യഥാർത്ഥമായ സൗന്ദര്യം നശിപ്പിക്കുന്നവയാണ്. ക്രിസ്തീയ ജീവിതത്തിൻറെ സ്വാതന്ത്ര്യത്തിലേക്കും അധികാരത്തിലേക്കും പ്രവേശിക്കുവാൻ ഈ തലക്കെട്ടുകൾ നമ്മേ സഹായിക്കുന്നില്ല. ക്രൈസ്തവജീവിതം ദുഃഖ പൂർണമാണ് എന്ന തെറ്റായ സന്ദേശവും ഇത് നൽകുവാൻ സാധ്യതയുണ്ട്. എന്നാൽ ഇംഗ്ലീഷ് ഭാഷയിലുള്ള ഗുഡ് ഫ്രൈഡേ, ഹോളി സാറ്റർഡേ തുടങ്ങിയ പദങ്ങൾ ഏറെ അർത്ഥപൂർണ്ണം ആണ്. ലോകചരിത്രത്തിലെ ഒരേയൊരു വെള്ളി എങ്ങനെ സന്തോഷ്ത്തിൻറെ വെള്ളി ആയതിനെ കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. {{ലിങ്ക്-> http://www.pravachakasabdam.com/index.php/site/news/1022 }} വിശുദ്ധവാര ശുശ്രൂഷകൾ യഥാർത്ഥത്തിൽ നമ്മെ വഴി നടത്തേണ്ട, ആവർത്തിച്ച് ഓർമിപ്പിച്ച് ഒരു ജീവിതശൈലി ആയി മാറേണ്ട അനേകം മേഖലകളുണ്ട്.ഏതാനും മേഖലകൾ നമുക്ക് ധ്യാനിക്കാം. 1. #{red->none->b-> ‍യേശു തൻറെ മരണത്തിലൂടെ പിശാചിനെയും മരണ ഭയത്തെയും നശിപ്പിച്ചു }# മക്കള്‍ ഒരേ മാംസത്തിലും രക്‌തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി. അത്‌ മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്‍െറ മരണത്താല്‍ നശിപ്പിച്ച്‌ മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്‌ഷിക്കുന്നതിനുവേണ്ടിയാണ്‌ (ഹെബ്രായര്‍ 2 : 14-15). പിശാചിനെയും മരണത്തെയും ഭയപ്പെടാതെ ആത്മാവിലുള്ള സ്വാതന്ത്ര്യത്തിൽ ജീവിക്കുവാൻ വിശുദ്ധവാരം നമ്മെ ഓർമിപ്പിക്കുന്നു.ഓരോ പീഡാനുഭവ വെള്ളിയിലും പിശാചിനെ നശിപ്പിച്ചതിന് ഓർത്ത് നാം ആനന്ദിക്കുന്നു.മരണത്തെ നശിപ്പിച്ചതിന് ഓർത്ത് ആനന്ദിക്കണം. നവീനവും സനാതനവുമായ സ്വർഗീയ പാത തുറന്നതിനു ഓർത്ത് കയ്യടികൾ ഉയരണം.പിശാചിനെ ഭയപ്പെടാതെ( ഭയപ്പെടാതിരിക്കുക മാത്രമല്ല പൈശാചിക ശക്തികളുടെ മേൽ അധികാരം പ്രയോഗിക്കണം) മരണത്തെ ഭയപ്പെടാതെ, ആത്മാവിലുള്ള സ്വാതന്ത്ര്യത്തിന്റെ ജീവിതത്തിലേക്ക് വിശുദ്ധവാരം നമ്മെ ക്ഷണിക്കുന്നു. 2. #{red->none->b->നാം ഭയപ്പെടേണ്ട "ഒരു മരണം" വിശുദ്ധ വാരം നമ്മെ ഓർമ്മിപ്പിക്കുന്നു ‍}# പാപത്തിന്റെ ശമ്പളമാണ് മരണം (റോമാ 6:22). കുരിശിൻറെ വഴികളും കൈപ്പുനീരും കുരിശുമുത്തൽ എല്ലാം എൻറെ ജീവിതത്തിലെ ഓരോ പാപത്തെയും മരണമായി കണ്ടു അവയോട് NO പറയുവാനുള്ള ശക്തികരണത്തിൻറെ അവസരങ്ങളായി ഈ വിശുദ്ധ ദിനങ്ങൾ മാറണം. യേശുവിൻറെ ക്ലേശങ്ങൾ ഓർത്ത്, വിഷമിക്കാൻ ഉള്ളതല്ല ഈ ദിനങ്ങൾ. (അവന്‍ ദൈവത്തിന്‍െറ നിശ്‌ചിത പദ്‌ധതിയും പൂര്‍വജ്‌ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 23; അവിടുന്നാണ്‌ അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്‌. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. ഏശയ്യാ 53 : 10 ) ദൈവത്തിൻറെ സ്നേഹവും കരുണയും സ്വീകരിക്കുവാനും സ്വന്തം പാപങ്ങൾ ഓർത്തു അനുതപിക്കുവാനും ഉള്ള ദിനങ്ങൾ. യേശുവിനെ അംഗീകരിക്കുന്നതും സ്വന്തം ആക്കുന്നതും യേശുവിന്റെതായി മാറുന്നതും ആണ് യഥാർത്ഥ മാനസാന്തരം. 3. #{red->none->b->ആത്മാവിൽ നിറഞ്ഞ ജീവിതം ‍}# യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു (ലൂക്കാ 23 : 46) തിരുനാളിന്‍െറ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞതും ഈ ആത്മാവിനെപ്പറ്റി ആണ് (യോഹന്നാന്‍ 7 : 37). ലൂക്കാ സുവിശേഷത്തിൽ യേശുവിന്റെ അവസാനവാക്ക്."ഇതാ, എന്‍െറ പിതാവിന്‍െറ വാഗ്‌ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്‌ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്‌തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍" (ലൂക്കാ 24 : 49). നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്‌ധാത്‌മാവിനാല്‍ സ്‌നാനം ഏല്‍ക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 5). പരിശുദ്ധാത്മാവിൽ നിറഞ്ഞ ജീവിതമാണ് ക്രിസ്ത്യാനിയുടെ ജീവിതം. എത്രയെത്ര വിശുദ്ധ വാരങ്ങൾ കഴിഞ്ഞിട്ടും ആത്മാവിലുള്ള ജീവിതത്തിലേക്ക് നാം പ്രവേശിച്ചിട്ടുണ്ടോ?? ( റോമാ ലേഖനം എട്ടാം അധ്യായം വായിക്കുക) ഇന്ന് അനേകായിരങ്ങൾ നാമമാത്ര ക്രിസ്ത്യാനികളായി ജീവിക്കുന്നു. ഹിന്ദുമതത്തിൽ ജനിച്ചവർ അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് പോലെയും മുസ്ലിം മതത്തിൽ ഉള്ളവർ അവരുടെ നിയമങ്ങൾ പാലിക്കുന്നത് പോലെയും ക്രൈസ്തവ കുടുംബത്തിൽ ജനിച്ചത് കൊണ്ട് ഏതാനും ക്രൈസ്തവ രീതികൾ ചെയ്യുന്നു എന്ന അർത്ഥത്തിൽ ജീവിക്കുന്ന അനേകരുണ്ട്. പരിശുദ്ധാത്മ ശക്തിയാൽ ജഡിക പ്രവണതകളെ തോൽപ്പിക്കുന്ന ജീവിതവും, പരിശുദ്ധാത്മ നിറവിൽ യേശു കർത്താവാണ് എന്ന് ഏറ്റു പറയുവാനും സാധിക്കാത്തവർ. യേശുവിനെ മറന്ന് അനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ തല്ലുന്നവരും നിയമങ്ങളുടെ ആവൃതിക്കുള്ളിൽ ക്രിസ്തുവിനെ തളച്ചിടാൻ പരിശ്രമിക്കുന്നവരും , കൊറോണയുടെ ഈ നാളുകളിൽ തിരിച്ചറിവുകളിലേക്കും മാനസാന്തരത്തിലേക്കും വഴി നടക്കുമെങ്കിൽ, ആത്മാവിൻറെ ആനന്ദത്തിലും സ്വാതന്ത്ര്യത്തിലും ആരാധനകൾ അർപ്പിക്കുന്ന യഥാർത്ഥ ദൈവജനത്തിൻറെ ആഘോഷങ്ങൾ ലോകത്തിനു കാണുവാൻ സാധിക്കും. ജീവദാതാവും ജീവ സ്രോതസ്സും ആയ പരിശുദ്ധാത്മാവിൽ നിന്ന് എല്ലാം ആരംഭിക്കട്ടെ..! 4. #{red->none->b-> നമുക്കു വേണ്ടി മരിച്ച് ഉത്ഥാനം ചെയ്ത് പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്ന ക്രിസ്തു നമുക്ക് വേണ്ടി എന്ത് ചെയ്യുന്നു? ‍}# മരിച്ചവനെങ്കിലും ഉത്‌ഥാനം ചെയ്‌തവനും ദൈവത്തിന്‍െറ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്‌തു തന്നെ (റോമാ 8 : 34 ). "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു" (ഹെബ്രായര്‍ 7 : 25). രണ്ടായിരം വർഷമായി യേശുക്രിസ്തു നമുക്ക് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന മഹത്തായ ഈ ശുശ്രൂഷയിൽ പങ്കുപറ്റാൻ നമുക്ക് അവകാശവും കടമയും ഉണ്ട്. സഭയ്ക്കും ലോകത്തിനും മറ്റുള്ളവർക്കും വേണ്ടി നാം ഉയർത്തുന്ന പ്രാർത്ഥന നിലവിളികൾ അനേകരെ പൂർണ്ണമായി രക്ഷിക്കുവാൻ പര്യാപ്തമാണ്.ഓരോ ക്രിസ്തു വിശ്വാസിയും ഈ ദൗത്യത്തിൽ പങ്കുചേരണം. ക്രിസ്തുവിനോടൊപ്പം (എഫേ 2:6) ഈ ശുശ്രൂഷ നാം നിരന്തരം ചെയ്തുകൊണ്ടിരിക്കണം. ഈ നാലു മേഖലകൾ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറിയാൽ ഈ ദിനങ്ങൾ നമുക്ക് വിശുദ്ധ ദിനങ്ങളാണ്. പാപത്തെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ജീവിതം, സാത്താൻറെ മേൽ ചവിട്ടി നടക്കുകയും അവനെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ജീവിതം; സ്നേഹത്തിൻറെയും ശക്തിയുടേയും ആത്മാവിനാൽ എല്ലാ ഭയങ്ങളിൽ നിന്നും വിമുക്തമായ ജീവിതം; പരിശുദ്ധാത്മാവിനാൽ നിരന്തരം നയിക്കപ്പെടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജീവിതം; യേശുവിനോട് ചേർന്ന് ലോകം മുഴുവനും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന ജീവിതം. സ്വന്തമാക്കേണ്ടേ ഈ സൗഭാഗ്യ ജീവിതം?
Image: /content_image/SocialMedia/SocialMedia-2020-04-10-10:18:21.jpg
Keywords: ജീവിക്കുന്ന ദൈവ, ക്രിസ്തു
Content: 12908
Category: 1
Sub Category:
Heading: യേശുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: ന്യൂഡല്‍ഹി: ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം സമര്‍പ്പിച്ചുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'കർത്താവായ ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അവന്റെ ധൈര്യവും ധര്‍മ്മവും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ അവന്റെ നീതിബോധവും. ഈ ദുഃഖവെള്ളിയാഴ്ച കർത്താവായ ക്രിസ്തുവിനെയും അവിടുത്തെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത അനുസ്മരിക്കാം. മോദി ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Lord Christ devoted his life to serving others. His courage and righteousness stand out and so does his sense of justice. <br><br>On Good Friday, we remember Lord Christ and his commitment to truth, service and justice.</p>&mdash; Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1248448590202245120?ref_src=twsrc%5Etfw">April 10, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p>
Image: /content_image/News/News-2020-04-10-13:36:08.jpg
Keywords: മോദി, പ്രധാനമന്ത്രി
Content: 12909
Category: 1
Sub Category:
Heading: ജീർണ്ണിക്കാത്ത ശരീരവുമായി നമ്മുടെ കർത്താവ് നിശബ്ദതയിൽ പ്രവർത്തിക്കുന്നു
Content: ദുഃഖശനിയാഴ്ച വലിയൊരു നിശ്ശബ്ദതയും വലിയൊരു പ്രശാന്തതയും ഭൂമിയെ ഭരിക്കുന്നു. കാരണം- നമ്മുടെ രാജാവ് ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു; കാരണം- ദൈവം ശരീരത്തില്‍ ഉറങ്ങുകയും ലോകാരംഭം മുതല്‍ ഉറങ്ങിയവരെ ഉണര്‍ത്തുകയും ചെയ്തു. യേശു എല്ലാ മനുഷ്യരേയും പോലെ മരണം അറിയുകയും മൃതരുടെ വാസസ്ഥലത്തുള്ളവരുമായി ഒന്നു ചേരുകയും ചെയ്തു. അവിടുന്ന്‍ അങ്ങോട്ടിറങ്ങി ചെന്നത് അവിടെ തടവിലാക്കപ്പെട്ടിരുന്ന ആത്മാക്കളോടു സുവിശേഷം പ്രസംഗിക്കുന്ന രക്ഷകനായിട്ടാണ്. അന്ധകാരത്തിലും മരണത്തിന്‍റെ നിഴലിലും വസിക്കുനവരെ സന്ദര്‍ശിക്കാന്‍ അവിടുന്ന്‍ ആഗ്രഹിച്ചു. കാണാതെ പോയ ആടിനെ എന്ന പോലെ അവിടുന്ന്‍ അവരെ അന്വേഷിച്ചു പോയി. അവിടുന്ന് അവരോട് പറഞ്ഞു "ഉറങ്ങുന്നവനേ എഴുന്നേല്‍ക്കൂ! ഞാന്‍ നിന്‍റെ ദൈവമാണ്. പാതാളത്തില്‍ തടവുകാരനായിരി‍ക്കാനല്ല ഞാന്‍ നിന്നെ സൃഷ്ടിച്ചത്. മരിച്ചവരില്‍ നിന്ന്‍ എഴുന്നേല്‍ക്കുക. മരണമടഞ്ഞവരുടെ ജീവനാണു ഞാന്‍." യേശു "മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു." എന്ന് പുതിയ നിയമം കൂടെക്കൂടെ പ്രസ്താവിക്കുമ്പോള്‍ അവിടുന്ന്‍ തന്‍റെ പുനരുത്ഥാനത്തിനു മുന്‍പു മൃതരുടെ വാസസ്ഥലത്ത് വസിച്ചു എന്ന കാര്യം വ്യക്തമാക്കുന്നു. അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണത്തില്‍ ക്രിസ്തുവിന്‍റെ പാതാളത്തിലേക്കുള്ള അവരോഹണവും മൂന്നാം ദിവസം മരിച്ചവരുടെ ഇടയില്‍ നിന്നുള്ള അവിടുത്തെ പുനരുത്ഥാനവും ഏറ്റു പറയുന്നു. മൃതനായ മിശിഹാ ഇറങ്ങിയ മൃതരുടെ വാസസ്ഥലത്തെ വിശുദ്ധ ഗ്രന്ഥം പാതാളം (Hell) എന്നാണ് വിളിക്കുന്നത്. ഹീബ്രൂ ഭാഷയില്‍ ഷിയോള്‍ (sheol) എന്നും ഗ്രീക്ക് ഭാഷയില്‍ ഹേദെസ് (Hades) എന്നുമാണ് ഈ സ്ഥലം അറിയപ്പെടുക. അവിടെയുള്ളവര്‍ക്ക് ദൈവദര്‍ശനം ലഭിക്കുന്നില്ല. ദുഷ്ടരായാലും നീതിമാന്മാരായാലും രക്ഷകനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ എല്ലാ മൃതരുടെയും അവസ്ഥ ഇതാണ്. ഇപ്പറഞ്ഞ രണ്ടു കൂട്ടരുടെയും സ്ഥിതി ഒന്നുതന്നെയാണ് എന്നര്‍ത്ഥമില്ല. "അബ്രഹാത്തിന്‍റെ മടിയില്‍" സ്വീകരിക്കപ്പെട്ട ലാസര്‍ എന്ന ദരിദ്രന്‍റെ ഉപമയിലൂടെ യേശു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. "അബ്രാഹത്തിന്‍റെ മടിയില്‍ തങ്ങളുടെ രക്ഷകനെ കാത്തിരുന്ന ഈ വിശുദ്ധാത്മാക്കളെ തന്നെയാണ് കര്‍ത്താവായ ക്രിസ്തു പാതാളത്തിലേക്കു ഇറങ്ങിയപ്പോള്‍ വിമുക്തരാക്കിയത്." ശപിക്കപ്പെട്ടവരെ മോചിപ്പിക്കാനോ ശാപസ്ഥലമായ പാതാളത്തെ നശിപ്പിക്കാനോ അല്ല; പിന്നെയോ തന്‍റെ മുന്‍പേ പോയ നീതിമാന്മാരെ വിമുക്തരാക്കാനാണ് അവിടുന്ന്‍ പാതാളത്തിലേക്ക് ഇറങ്ങിയത്. "മരിച്ചവരോടു പോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു." പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷ ദൗത്യത്തിന്‍റെ പൂര്‍ണ്ണമായ നിറവേറ്റലാണ്. ഇത് യേശുവിന്‍റെ 'മെസ്സയാനിക' ദൗത്യത്തിന്‍റെ അന്തിമ ഘട്ടമാണ്. കാലത്തെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്. ക്രിസ്തുവിന്‍റെ വീണ്ടെടുപ്പ് കര്‍മ്മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്ക് വ്യാപിക്കുന്നു. കാരണം രക്ഷിക്കപ്പെടുന്നവരെല്ലാം വീണ്ടെടുപ്പില്‍ ഭാഗഭാക്കുകളാക്കപ്പെടുന്നു. "മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവര്‍ ജീവിക്കുന്നതിനും" വേണ്ടി ക്രിസ്തു മരണത്തിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. "ജീവന്‍റെ കര്‍ത്താവായ" യേശു മരണം വരിച്ചു കൊണ്ട്, മരണത്തിന്‍മേല്‍ അധികാരമുള്ളവനെ അതായത് പിശാചിനെ നശിപ്പിക്കുകയും, മരണ ഭീതിയാല്‍ ജീവിത കാലം മുഴുവനും ബന്ധനത്തിലായിരുന്നവരെ വിമോച്ചിപ്പിക്കുകയും ചെയ്തു. ഇനിമേല്‍ "മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോലുകള്‍" ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൈയിലാണ്. അതുകൊണ്ട് " യേശുവിന്‍റെ നാമം കേള്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുട്ടുകളും മടങ്ങുന്നു. യേശു യഥാര്‍ത്ഥത്തില്‍ മരിച്ചു എന്നും, നമുക്കു വേണ്ടിയുള്ള അവിടുത്തെ മരണം വഴി മരണത്തെയും "മരണത്തിന്മേല്‍ ആധിപത്യമുള്ള" പിശാചിനെയും കീഴടക്കി എന്നുമാണ്. "അവിടുന്ന്‍ പാതാളത്തിലേക്കിറങ്ങി" എന്ന പ്രയോഗത്തിലൂടെ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റു പറയുന്നത്. മൃതനായ മിശിഹാ, മരിച്ചവരുടെ വാസസ്ഥലത്തേക്ക് ഇറങ്ങിച്ചെന്നു. അവിടുന്നു തനിക്കു മുന്‍പേ പോയ നീതിമാന്‍മാര്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തിന്‍റെ കവാടങ്ങള്‍ തുറന്നു. ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍, തന്‍റെ പുത്രന്‍ "നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചാല്‍" മാത്രം പോരാ അവിടുന്ന്‍ "മരണം മൂലമുണ്ടാകുന്ന വേര്‍പാടിന്‍റെ അവസ്ഥ രുചിച്ചറിയുക കൂടി വേണം" എന്നു നിശ്ചയിച്ചു. അതായത്, അവിടുന്ന്‍ കുരിശില്‍ വച്ചു പ്രാണന്‍ വെടിഞ്ഞ സമയത്തിനും മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിക്കപ്പെട്ട സമയത്തിനും ഇടയില്‍ അവിടുത്തെ ആത്മാവിന് ശരീരത്തില്‍ നിന്നുണ്ടായ വേര്‍പാടിന്‍റെ അവസ്ഥ അനുഭവിക്കണമെന്നു അവിടുന്ന്‍ നിശ്ചയിച്ചു. മരണമടഞ്ഞ ക്രിസ്തുവിന്‍റെ അവസ്ഥ കബറിടത്തിന്‍റെയും പാതാളത്തിലേക്ക് ഇറങ്ങുന്നതിന്‍റെയും രഹസ്യമാണ്. അതു ക്രിസ്തു മര്‍ത്ത്യരക്ഷ പൂര്‍ത്തിയാക്കിയിട്ട് കബറിടത്തില്‍ ശയിച്ചുകൊണ്ട് ദൈവത്തിന്‍റെ മഹത്തായ സാബത്ത് വിശ്രമത്തെ പ്രകാശിപ്പിക്കുന്നതും പ്രപഞ്ചത്തിനു മുഴുവനും സമാധാനം കൊണ്ടുവരുന്നതുമായ ദുഃഖശനിയാഴ്ചയുടെ രഹസ്യമാണ്. #{red->n->n->ക്രിസ്തു തന്‍റെ ശരീരത്തോടു കൂടി കബറിടത്തിനുള്ളില്‍}# ഉയിര്‍പ്പിന് മുന്‍പുള്ള അവിടുത്തെ പീഡാസഹനവും, അവിടുത്തെ മഹത്വപൂര്‍ണ്ണവും ഉത്ഥിതമായ അവസ്ഥയും തമ്മില്‍ ബന്ധിപ്പിക്കുന്ന യഥാര്‍ത്ഥ കണ്ണിയാണ് ക്രിസ്തുവിന്‍റെ കബറിട വാസം. വിശുദ്ധ ഗ്രിഗറി (Nyssa) പറയുന്നതുപോലെ, മരണം വഴി ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍തിരിക്കപ്പെടുകയും പ്രകൃതിയുടെ അനിവാര്യമായ ക്രമം ലംഘിക്കാതിരിക്കുകയും ചെയ്യുന്നു. ഉത്ഥാനത്തിലൂടെ എല്ലാം ദൈവത്തിൽ പുന:സ്ഥാപിക്കപ്പെടുന്നു. അങ്ങനെ രണ്ടിന്‍റെയും അതിര്‍ത്തി അതായത് മരണത്തിന്‍റെയും ജീവന്‍റെയും അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെടുന്നു. മനുഷ്യജീവിതത്തിന്റെ ഈ, രണ്ട് അവസ്ഥകളെയും ക്രിസ്തു തന്റെ കബറിട വാസത്തിലൂടെ ബന്ധിപ്പിക്കുന്നു. അപ്പോൾ തീർച്ചയായും ഒരു ചോദ്യമുയരാം- മരിച്ചു അടക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരത്തിൽ ദൈവികത നില നിന്നിരുന്നുവോ? ഇതിന് ഡമാസ്കസിലെ വിശുദ്ധ യോഹന്നാൻ നല്കുന്ന വിശദീകരണം ഇപ്രകാരമാണ്. "മനുഷ്യനെന്ന നിലയില്‍ ക്രിസ്തു മരണം വരിച്ചപ്പോള്‍ അവിടുത്തെ വിശുദ്ധ ആത്മാവ്, നിമ്മല ശരീരത്തില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടു. എന്നാല്‍ ദൈവികതയാകട്ടെ ഒന്നില്‍ നിന്നും അതായത് ആത്മാവില്‍ നിന്നോ ശരീരത്തില്‍ നിന്നോ വേര്‍തിരിക്കപ്പെട്ടില്ല. അതുകൊണ്ട് ഏക വ്യക്തി രണ്ടായി വിഭജിക്കപ്പെട്ടില്ല. ശരീരവും ആത്മാവും ഒരേസമയം ആദി മുതലേ വചനമാകുന്ന വ്യക്തിയില്‍ സ്ഥിതി ചെയ്തിരുന്നു. മരണത്തില്‍ അവ വിഭജിക്കപ്പെട്ടു എങ്കിലും അവ സ്ഥിതി ചെയ്തിരുന്ന വചനത്തില്‍ ഏക വ്യക്തിത്വത്തില്‍ രണ്ടും എന്നും നിലനിന്നിരുന്നു." കലറയിൽ അടക്കപ്പെട്ട ക്രിസ്തുവിന്‍റെ ശരീരത്തെപറ്റി വിശുദ്ധ ലിഖിതങ്ങൾ ഇപ്രകാരം പ്രസ്താവിക്കുന്നു- "അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല" (സങ്കീ 16:10, അപ്പ 2:27). "അവന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു" (എശയ്യ 53:8). ക്രിസ്തുവിന്‍റെ മരണം അവിടുത്തെ ഭൗമിക മാനുഷിക അസ്തിത്വത്തിനു അവസാനം കുറിച്ചു എന്ന അര്‍ത്ഥത്തില്‍ യഥാര്‍ത്ഥ മരണമായിരുന്നു. എന്നാല്‍ അവിടുത്തെ ശരീരം പുത്രന്‍ എന്ന വ്യക്തിയുമായി പുലര്‍ത്തിയിരുന്ന ഐക്യം മൂലം അത് മറ്റുള്ളവരുടേതു പോലുള്ള ഒരു മൃതശരീരമായിരുന്നില്ല. കാരണം മരണത്തിന് അതിനെ അധീനപ്പെടുത്തുവാന്‍ സാധ്യമായിരുന്നില്ല. "ദൈവിക ശക്തി ക്രിസ്തുവിന്‍റെ ശരീരത്തെ ജീര്‍ണിക്കലില്‍ നിന്നും സംരക്ഷിച്ചു" എന്ന് വിശുദ്ധ തോമസ്‌ അക്വീനാസ് പറയുന്നു. "മൂന്നാം ദിവസം" സംഭവിച്ച ക്രിസ്തുവിന്‍റെ പുനരുത്ഥാനം ഇതിന്‍റെ തെളിവായിരുന്നു. കാരണം ശാരീരികമായ ജീര്‍ണിക്കല്‍ മരണത്തിനുശേഷം നാലാം ദിവസം തുടങ്ങുന്നതായി കരുതപ്പെട്ടിരുന്നു. #{red->n->n->ക്രിസ്തുവിനോടുകൂടെ സംസ്ക്കരിക്കപ്പെട്ടവര്‍}# മാമ്മോദീസയുടെ ആദിമവും പൂര്‍ണ്ണവുമായ രൂപം വെള്ളത്തില്‍ മുങ്ങലാണ്. ഇത്, പുതിയ ജീവിതത്തിനായി ക്രിസ്തുവിനോടോപ്പം (പാപത്തിനു) മരിക്കുന്ന ഒരു ക്രൈസ്തവന്‍ ക്രിസ്തുവിനോടോപ്പം തന്നെ കബറിടത്തിലേക്ക് ഇറങ്ങുന്നതിനെ സൂചിപ്പിക്കുന്നു. "അതുകൊണ്ട് മാമ്മോദീസാ വഴി നാം അവനോടുകൂടെ മരണത്തിലേക്ക് സംസ്ക്കരിക്കപ്പെട്ടു. പിതാവിന്‍റെ മഹത്വത്താല്‍ മിശിഹാ മരിച്ചവരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ടതു പോലെ നാമും ഒരു പുതിയ ജീവിതം നയിക്കുന്നതിന് വേണ്ടിയാണിത്." മിശിഹാ കബറിടത്തില്‍ ആയിരുന്ന വേളയില്‍ അവിടുത്തെ ദൈവിക വ്യക്തി അവിടുത്തെ ആത്മാവും ശരീരവും മരണം വഴി പരസ്പരം വേര്‍തിരിക്കപ്പെട്ടിരുന്നെങ്കിലും അവയെ അവിരാമം ആദാനം ചെയ്തിരുന്നു. ഇക്കാരണത്താല്‍ മൃതനായ ക്രിസ്തുവിന്‍റെ ശരീരം "ജീര്‍ണിച്ചില്ല." (അപ്പ 13:37). ജീർണ്ണിക്കാത്ത ശരീരവുമായി നമ്മുടെ കർത്താവ് നിശ്ശബ്ദതയിൽ പ്രവർത്തിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ "ദുഃഖശനിയാഴ്ച ദൈവത്തിന്റെ നിശ്ശബ്ദതയുടെ ദിവസമാണ്. കല്ലറയിലടക്കപ്പെടുന്ന യേശു മനുഷ്യകുലത്തിന്റെ പൊതുവായ അന്ത്യത്തിൽ പങ്കുചേരുകയാണ്. സാധ്യമായ വിധത്തിൽ ഈ ദിവസം നമുക്ക് നിശബ്ദമായി ആചരിക്കാം. നിശബ്ദമായ പ്രാർത്ഥനയോടെ നമുക്ക് ഉയിർത്തെഴുന്നേൽപ്പിനായി കാത്തിരിക്കാം." (Originally Published On 15/04/2017). ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/Editor'sPick/Editor'sPick-2020-04-10-20:19:06.jpg
Keywords: ദുഃഖവെള്ളി, വിശുദ്ധവാര
Content: 12910
Category: 1
Sub Category:
Heading: ത്യാഗ സ്മരണയില്‍ ആഗോള സമൂഹം ദുഃഖവെള്ളി ആചരിച്ചു
Content: തിരുവനന്തപുരം: യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ വിശ്വാസികളെ പൂർണ്ണമായും ഒഴിവാക്കിയാണ് പള്ളികളിൽ പ്രാർത്ഥനകളും ശുശ്രൂഷകളും നടത്തിയത്. ഓശാന ഞായറും പെസഹ വ്യാഴവും ആചരിച്ച പോലെ നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകൾ. അതേസമയം വീടുകളില്‍ കുരിശിന്റെ വഴിയും കരുണകൊന്തയും ചൊല്ലിയും മെത്രാന്മാരും വൈദികരും നേതൃത്വം നല്കിയ തിരുകര്‍മ്മങ്ങളില്‍ ഓണ്‍ലൈന്‍ വഴി തത്സമയം പങ്കുചേര്‍ന്നും വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴി ശുശ്രൂഷകൾ ലൈവായി പ്രദർശിപ്പിച്ചു. കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ രാവിലെ 9.30നോട് കൂടെ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ 11 മണിയോടെ ആരംഭിച്ച് ഉച്ചയ്ക്ക് 2ന് സമാപിച്ചു. പട്ടം ബിഷപ്പ് ഹൗസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ യേശുവിന്റെ പീഡാനുഭവ അനുസ്മരണച്ചടങിന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് 3 മുതൽ 4.30 വരെയായിരുന്നു ചടങ്ങുകൾ. പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് ഫാ. ജോർജ് വർഗീസ്, ഫാ. ഫിലിപ്പ് ഐസക്ക് എന്നിവർ നേതൃത്വം നൽകി. വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളി, പാളയം സമാധാന രാജ്ഞി ബസിലിക്ക, പാളയം എം.എം.പള്ളി, സിഎസ്ഐ കത്തീഡ്രൽ, പിഎംജി ലൂർദ് ഫൊറോന പള്ളി, പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി, പോങ്ങൂംമൂട് സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന പള്ളി തുടങ്ങി നഗരത്തിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ദുഃഖ വെള്ളി ആചരിച്ചു. വത്തിക്കാനില്‍ ഇന്നലെ രാത്രി പീഡാനുഭവ സ്മരണയും കുരിശിന്റെ വഴിയും നടന്നു. ജനപങ്കാളിത്തമില്ലാതെയായിരിന്നു ശുശ്രൂഷകള്‍. ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി നാളെ ആഗോള സമൂഹം ഈസ്റ്റർ ആഘോഷിക്കും. ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ഉണ്ടാകും. വിശ്വാസികൾക്ക് വീട്ടിലിരുന്നു ചടങ്ങുകൾ വീക്ഷിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീമിങ് നടത്തും. മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റർ തിരുകർമ്മങ്ങൾക്കു കർദ്ദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് വൈകീട്ട് എഴുമണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ തിരുകർമ്മങ്ങൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. ഇന്നു രാത്രി 11 ന് തിരുകർമ്മങ്ങൾ തുടങ്ങും. സമൂഹ മാധ്യമങ്ങളിലൂടെ ശുശ്രൂഷകൾ നേരിട്ട് വിശ്വാസികൾക്ക് കാണാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
Image: /content_image/News/News-2020-04-11-05:17:03.jpg
Keywords: ദുഃഖവെള്ളി, വിശുദ്ധവാര
Content: 12911
Category: 1
Sub Category:
Heading: കോവിഡ് 19: ചൈനയുടെ സഹായങ്ങൾക്ക് നന്ദി അറിയിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: കോവിഡ് 19 രോഗം വിതച്ചിരിക്കുന്ന ദുരന്തവേളയിൽ ചൈന നല്‍കുന്ന സഹായങ്ങൾക്കു നന്ദി അറിയിച്ച് വത്തിക്കാന്‍. ചൈനയിൽ നിന്നെത്തുന്ന സഹായത്തിന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് മേധാവി മാറ്റിയോ ബ്രൂണിയാണ് നന്ദി അറിയിച്ചത്. ചൈനയിലെ കത്തോലിക്ക മെത്രാന്മാരും വിശ്വാസികളുമുൾപ്പെടെ നിരവധി പേരും പല സ്ഥാപനങ്ങളും ഈ ദിനങ്ങളിൽ വത്തിക്കാന്‍റെ ഫാർമസിയിലേക്ക് സഹായം എത്തിച്ചിട്ടുണ്ടെന്ന് ചൈനയിലെ എല്ലാ ജനങ്ങളുടെയും കത്തോലിക്ക സമൂഹത്തിൻറെയും ഐക്യദാർഢ്യത്തിൻറെ ആവിഷ്ക്കാരമാണ് ഇതെന്നും അദ്ദേഹം പ്രസ്താവനയിൽ കുറിച്ചു.
Image: /content_image/News/News-2020-04-11-05:40:10.jpg
Keywords: ചൈന
Content: 12912
Category: 18
Sub Category:
Heading: ക്രിസ്തുവിന്റെ പീഡാസഹനം സഹിക്കാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
Content: കൊച്ചി: പലവിധ പ്രശ്നങ്ങളാൽ ജീവിതത്തിൻറെ താളം തെറ്റുമ്പോൾ എങ്ങനെ സഹിക്കണം എന്നും കഠിനമായ സഹനത്തിലൂടെ കടന്നു പോകുമ്പോഴും ദൈവത്തിൽ പ്രത്യാശ വെക്കേണ്ടത് എങ്ങനെയെന്നും ക്രിസ്തു കുരിശു മരണത്തിലൂടെ നമ്മെ പഠിപ്പിക്കുന്നുവെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. ക്രിസ്തുവിൻറെ സഹനത്തോട് നമ്മൾ നമ്മുടെ വേദനകൾ ചേർക്കണം. അപ്പോൾ അവിടുത്തെ ഉയർപ്പിൽ നമുക്കും പങ്കുചേരാം. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ലോകം മുഴുവനും വലിയ ദുരിതത്തിൽ കൂടെ കടന്നു പോകുമ്പോൾ ഈ വേദനക്കും സഹനത്തിനും അപ്പുറം പ്രത്യാശയുടെ പൊൻ പുലരി നമ്മെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതത്തിൽ നിരാശപ്പെടാതെ മുന്നോട്ടുപോകാൻ ക്രിസ്തുവിൻറെ പീഡാസഹന കുരിശുമരണവും നമ്മെ ഓർമ്മപ്പെടുത്തുന്നു. കൊറോണ ബാധമൂലം ക്ലേശിക്കുന്ന എല്ലാ രോഗികൾക്കും സൗഖ്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു. ദൈവം കൂടെ ഉണ്ടെങ്കിൽ നമുക്ക് എല്ലാം സാധ്യമാണ്. ഒരു ദുരന്തത്തിനും നമ്മെ തളർത്തി കളയാൻ കഴിയില്ല. വേദനിക്കുന്ന ഓരോ മനുഷ്യനിലും ക്രിസ്തുവിൻറെ മുഖം ഉണ്ട്. ക്രിസ്തുവിൻറെ പീഡാസഹന യാത്രയിൽ ക്രിസ്തുവിനെ അനുഗമിച്ചു, ആശ്വാസം പകർന്ന ധാരാളം മനുഷ്യർ ഉണ്ടായിരുന്നു. അതുപോലെ ഇന്ന് രോഗികളായ മനുഷ്യരെ ശുശ്രൂഷിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ശുശ്രുഷിക്കുന്നവർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2020-04-11-06:17:24.jpg
Keywords: കുരിശി
Content: 12913
Category: 10
Sub Category:
Heading: വിശ്വാസികളില്ലെങ്കിലും ജറുസലേമിലെ പീഡാനുഭവ വീഥിയിലൂടെ കുരിശിന്റെ വഴിയുമായി അവര്‍ നടന്നുനീങ്ങി
Content: ജെറുസലേം: വിശ്വാസികളുടെ പങ്കാളിത്തമില്ലെങ്കിലും ഇന്നലെ ദുഃഖവെള്ളിയാഴ്ച ജെറുസലേമിലെ പീഡാനുഭവ വീഥികളിലൂടെ ഫ്രാൻസിസ്കൻ സന്യാസികൾ കുരിശിന്റെ വഴി പ്രാർത്ഥന നടത്തി. കൊറോണ പ്രതിരോധത്തിനായുള്ള ഭരണകൂട നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മുൻകരുതലെന്ന നിലയിൽ മുഖാവരണം ധരിച്ചാണ് സന്യാസിനികള്‍ സ്ലീവാ പാതയിൽ പങ്കുചേർന്നത്. ഫാ. ഇബ്രാഹിം ഫാൾട്ടാസ്, ഫാ. ഫ്രാൻസിസ്കോ പാറ്റൺ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. തിരുകല്ലറ ദേവാലയത്തിലേക്കാണ് വിജനമായ ജറുസലേമിന്റെ തെരുവിലൂടെ അവർ നടന്നുനീങ്ങിയത്. ദേവാലയത്തിനു മുന്നിൽ എത്തി ചേർന്നതിന് ശേഷം കൊറോണ വൈറസ് ബാധിതർക്ക് വേണ്ടി സന്യാസിനികള്‍ പ്രാർത്ഥിച്ചു. യേശുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമ്മ പുതുക്കുന്ന ഈ ദുഃഖവെള്ളി, വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ഇത്തവണ ആചരിക്കുന്നതെന്ന് വിശുദ്ധ നാട്ടിലെ ലത്തീൻ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായ ആർച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസാബെല്ല തിരുകല്ലറ ദേവാലയത്തിന് മുന്നിൽ നിന്ന് സന്ദേശം നൽകി ഓർമ്മിപ്പിച്ചു. ക്രിസ്തു പീഡ സഹിച്ച അതേ സ്ഥലത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനയിലൂടെ കടന്നു പോകുന്നവരുടെ ഹൃദയവുമായി പ്രാർത്ഥനയിൽ ഒന്നാകാൻ സാധിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഏതാനും ആഴ്ചകൾക്കു മുമ്പ് തിരുകല്ലറ ദേവാലയം ഇസ്രായേൽ അധികൃതർ കൊറോണ വ്യാപന ഭീതിമൂലം അടച്ചിട്ടിരുന്നു. ഇന്നലെ ആർച്ച് ബിഷപ്പ് ദേവാലയത്തിൽ പ്രവേശിച്ച് പ്രത്യേക പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഏതാനും ചില വൈദികർ മാത്രം അദ്ദേഹത്തോടൊപ്പം അകത്ത് പ്രവേശിച്ചു. വിവിധ സഭാവിഭാഗങ്ങൾ ഒരുപോലെ സംരക്ഷിച്ചു വരുന്ന തിരുകല്ലറ ദേവാലയം പുനരുദ്ധാരണത്തിനായി അല്ലാതെ അടുത്ത കാലങ്ങളിൽ ഒന്നും തുടര്‍ച്ചയായി ഇങ്ങനെ അടച്ചിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-11-08:01:46.jpg
Keywords: തിരുകല്ലറ, ജെറുസ
Content: 12914
Category: 13
Sub Category:
Heading: ശൂന്യമായ പത്രോസിന്റെ ബസലിക്കയില്‍ സാഷ്ടാംഗം പ്രണാമം ചെയ്തുക്കൊണ്ട് പാപ്പയുടെ മൗന പ്രാര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: കൊറോണ പശ്ചാത്തലത്തില്‍ ശൂന്യമായ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ സാഷ്ടാംഗ പ്രണാമം നടത്തിക്കൊണ്ടു ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥന. ഇന്നലെ ദുഃഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്കിടെ അള്‍ത്താരയില്‍ സ്ഥാപിച്ച കുരിശിനു മുന്നിലാണ് പാപ്പ പൂര്‍ണ്ണമായും സാഷ്ടാംഗം പ്രണാമം ചെയ്തുകൊണ്ട് നിശബ്ദമായി പ്രാര്‍ത്ഥിച്ചത്. ‘സാന്‍ മാര്‍സെല്ലോ അല്‍ കോര്‍സോ’ ദേവാലയത്തില്‍ നിന്നു കൊണ്ടുവന്ന ഈ കുരിശു രൂപത്തെ പതിനാറാം നൂറ്റാണ്ടിലെ മഹാമാരിയില്‍ നിന്നും റോമിനെ രക്ഷിച്ച അത്ഭുത കുരിശുരൂപമായാണ് വിശേഷിപ്പിക്കുന്നത്. പീഡാനുഭവ സ്മരണക്കും കുരിശാരാധനക്കും ശേഷം രാത്രി 9.30നോട് കൂടി (വത്തിക്കാന്‍ സമയം) കുരിശിന്റെ വഴി ശുശ്രൂഷ നടന്നു. പതിവിന് വിപരീതമായി, റോമിലെ കൊളോസിയത്തില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയിരുന്ന കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണം ഇക്കൊല്ലം ശൂന്യമായ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലാണ് നടത്തിയത്. പരിഹാര പ്രദക്ഷിണത്തില്‍ വത്തിക്കാന്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഭാഗമായി കൊറോണ രോഗികളെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന രണ്ടു ഡോക്ടര്‍മാരും പാദുവായിലെ ജയില്‍ ചാപ്ലൈനും, പെനിറ്റെന്‍ഷ്യറി പോലീസ് ഒഫീസേഴ്സും, നേഴ്സുമാരും പങ്കെടുത്തു. കത്തിച്ച മെഴുകുതിരികളുമായി രാത്രിയില്‍ നടത്തിയ തീര്‍ത്ഥയാത്ര സെന്റ്‌ പീറ്റേഴ്സ് ബസലിക്കക്ക് ചുറ്റും നീങ്ങിയപ്പോള്‍ ബസലിക്കക്ക് പുറത്തുള്ള പടികളില്‍ നിന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരിഹാരപ്രദക്ഷിണത്തിനിടയില്‍ സഹനം മുഖ്യപ്രമേയമാക്കിക്കൊണ്ട് ജയില്‍ അന്തേവാസി അടക്കമുള്ളവര്‍ തയ്യാറാക്കിയ പ്രത്യേക വിചിന്തനങ്ങള്‍ ഉറക്കെ വായിച്ചു. 90 മിനിട്ട് നീണ്ട പരിഹാര പ്രദക്ഷിണത്തിനൊടുവില്‍ പതിവിന് വിപരീതമായി പ്രസംഗത്തിന് പകരം, കുരിശുരൂപത്തിന് മുന്നില്‍ ഫ്രാന്‍സിസ് പാപ്പ ഏതാനും നിമിഷം തലകുനിച്ച് നിശബ്ദമായി പ്രാര്‍ത്ഥിക്കുകയാണ് ഉണ്ടായത്. നേരത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്‍പ് ഇറ്റാലിയന്‍ സ്റ്റേറ്റ് ടി.വിയുടെ ‘ടോക് ഷോ’യില്‍ കോവിഡ്-19 സംബന്ധിച്ചു പാപ്പ സംസാരിച്ചിരിന്നു. ക്രൂശിതനായ ക്രിസ്തുവിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് പകര്‍ച്ച വ്യാധിക്കെതിരെ പോരാടി മരിച്ച ഡോക്ടര്‍മാരേയും നേഴ്സുമാരേയും പാപ്പ സ്മരിച്ചു. തങ്ങളുടെ സ്നേഹം നമുക്ക് നല്‍കിക്കൊണ്ട് പട്ടാളക്കാരേപ്പോലെ മുന്‍നിരയില്‍ പോരാടി മരിച്ചവരാണ് അവരെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/4cIcXXzwaSkHdNropbTsoN}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-11-10:10:26.jpg
Keywords: പാപ്പ, കൊറോണ