Contents

Displaying 12601-12610 of 25151 results.
Content: 12925
Category: 24
Sub Category:
Heading: ഉത്ഥിതൻ തന്നെയാണെന്റെ ഹീറോ
Content: യോവൽ നോഹ ഹെരാരിയുടെ 'സാപിയൻ' എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ആദ്യമായി ചന്ദ്രനിൽ പോകാനൊരുങ്ങുകയാണ്, നീൽ ആംസ്ട്രോംഗ് ഉർപ്പടെയുള്ള അമേരിക്കയിലെ ബഹിരാകാശ യാത്രികർ. മുന്നൊരുക്കമായി അമേരിക്കയുടെ ഉൾപ്രദേശത്തുള്ള ഒരു മരുഭൂമിയിൽ അവർ കുറച്ചു ദിവസങ്ങളിലായി പരിശീലനത്തിലാണ്. ജനസാന്ദ്രത കുറഞ്ഞ ആ ഭൂപ്രദേശത്ത് താമസിക്കുന്നത്, അപരിഷ്കൃത ആദിവാസി സമൂഹങ്ങളാണ്. യന്ത്രങ്ങളുടെ ഇരമ്പൽ തീർത്ത ആശ്ചര്യത്തിൽ, അവരുടെ ബഹിരാകാശ പരിശീലനം കാണാനെത്തിയ ആദിവാസി വിഭാഗത്തിലെ ഒരു വയോധികൻ, ദിവസങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന അവരുടെ പരിശീലനത്തിന്റെ കാര്യമന്വേഷിച്ചു. അങ്ങു ദൂരെ മാനത്തു കാണുന്ന ചന്ദ്രനിലേക്കു പോകാനുള്ള പരിപാടിയാണെന്ന്, ബഹിരാകാശ യാത്രികർ സ്വാഭാവിക മറുപടി നൽകി. തങ്ങൾ ആരാധനയോടെ നോക്കി കാണുന്ന ചന്ദ്രനിലേയ്ക്കോയെന്ന് ആശ്ചര്യത്തോടെ കേട്ടു നിന്ന ആ വയോധികൻ, കുറച്ചു നേരം ആലോചിച്ചിട്ടു, "ഞങ്ങളുടെ ഗോത്രത്തിന്റെ പരമ്പരാഗത വിശ്വാസ പ്രകാരം, അവിടെ ചന്ദ്രനിൽ താമസിക്കുന്നത് ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ പൂർവികരായ വിശുദ്ധാത്മാക്കളാണ്. നിങ്ങൾ ചന്ദ്രനിൽ ചെന്ന്, അവരെ കണ്ടുമുട്ടുകയാണെങ്കിൽ, ഞങ്ങളുടെ ഒരു സന്ദേശം കൈമാറാമോ?"യെന്ന് അഭ്യർത്ഥിച്ചത്രേ. ഛേദമില്ലാത്ത ഒരു കാര്യമല്ലേയെന്നു കരുതി, ആംസ്ട്രോംഗും കൂട്ടരും സമ്മതം മൂളിയെന്നു മാത്രമല്ല, യാത്രികർ വളരെ കഷ്ടപ്പെട്ട്, ഗോത്രഭാഷയിലെ ആ സന്ദേശം പഠിച്ചെടുത്തു. പറയുന്നതിന്റെ അർത്ഥമെന്താണെന്ന്, നിരവധി തവണ ചോദിച്ചിട്ടും, "അതൊരു ഗോത്ര രഹസ്യമാണെന്നും വെളിപ്പെടുത്താൻ പാടില്ല "എന്നുമുള്ള ഒരൊറ്റ മറുപടിയിലൊതുക്കി, ആ വയോധികൻ പിൻമാറി. അതത്ര രസിക്കാതിരുന്ന ബഹിരാകാശ യാത്രികർ, ആ ഗോത്രത്തിലെ തന്നെ മറ്റൊരു ആദിവാസി യുവാവിനെ കണ്ട്, പഠിപ്പിച്ച മന്ത്ര തന്ത്രങ്ങളുടെ അർത്ഥം, തങ്ങളുടെ ഭാഷയിലേയ്ക്കു തർജ്ജമ ചെയ്യാൻ ആവശ്യപ്പെട്ടു. ആദിവാസി യുവാവിന്റെ പരിഭാഷ കേട്ട്, യാത്രികർ ഞെട്ടി തരിച്ചത്രേ. ആ വാക്കുകളുടെ അർത്ഥമിതായിരുന്നു, "ഇവർ നിങ്ങളെ പറ്റിയ്ക്കാൻ വന്നവരാണ്. ഈ മനുഷ്യർ പറയുന്ന ഒരു വാക്കു പോലും വിശ്വസിക്കരുത്. ഇവർ, നിങ്ങളുടെ പ്രദേശം, നിങ്ങളിൽ നിന്നും തട്ടിയെടുക്കാൻ വന്നവരാണ്.'' ചന്ദ്രനിൽ വരെ കൃഷ്ണേട്ടന്റെ ചായക്കടയുണ്ടെന്ന് അഹങ്കരിക്കുന്ന, നാം മലയാളികൾക്കൊരു കുടിയിറക്കത്തിന്റെ നേർക്കഥ ചാലിച്ചു തരികയാണ്, സാപ്പിയനിലൂടെ ഹെരാരി. അതിജീവനം, മാനവസമൂഹത്തിനു മുൻപിൽ വലിയൊരു വെല്ലുവിളിയായി അവശേഷിക്കുന്ന ഈ കാലഘട്ടത്തിൽ, സാപ്പിയൻ ഒരു മുന്നറിയിപ്പാണ്.അർഹതപ്പെട്ടവരിൽ നിന്നും, അവരർഹിക്കുന്നവ കൂടി തട്ടിയെടുക്കുന്ന ആർത്തിക്കെതിരെയുള്ള മുന്നറിയിപ്പ്, ആവശ്യം നിർവ്വഹിക്കാനുള്ള മുഴുവൻ വിഭവങ്ങളും ഈ ഭൂമിയിൽ ഉണ്ടെന്നിരിക്കെ, ദുഷ്ടലാക്കോടെ മനുജൻ നടത്തുന്ന ചൂഷണത്തിനെതിരെയുള്ള മുന്നറിയിപ്പ്, വിശപ്പിനു ഭക്ഷണമെന്ന അടിസ്ഥാന ചിന്തയ്ക്കു വിഭിന്നമായി മനുഷ്യനിൽ കുടികൊള്ളുന്ന ഉപഭോഗ സംസ്കാരത്തിനെതിരെയുള്ള മുന്നറിയിപ്പ്. അങ്ങിനെയെങ്കിൽ മാനവ സംസ്കൃതിയ്ക്ക് മറ്റൊരു തരത്തിലുള്ള മുന്നറിയിപ്പ് തന്നെയാണ്, ക്രിസ്തുവിന്റെ പുനരുത്ഥാനവും. ലോകം ഇന്നേ വരെ കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും സോഷ്യലിസ്റ്റുമായിരുന്ന യേശുക്രിസ്തുവും തന്റെ പരസ്യ ജിവിതത്തിലൂടെയും പീഢാനുഭവത്തിലൂടെയും ഉത്ഥാനത്തിലൂടെയും നൽകിയത് മാനവകുലത്തിനുള്ള വലിയ കരുതൽ തന്നെയായിരുന്നു. മനുഷ്യ പാപങ്ങൾക്കു വേണ്ടി സ്വയം കുരിശുമരണത്തെ പുൽകി, വരും തലമുറയെ പാപത്തിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നുമകറ്റാനുള്ള മനഃസാക്ഷിയുടെ കരുതൽ. തനിയ്ക്കൊപ്പം, മറ്റുള്ളവർ കൂടി ഊട്ടപ്പെടണമെന്ന സാമൂഹ്യ പ്രതിബദ്ധതയുടെ കരുതൽ. ആവശ്യക്കാരനെ, അവന്റെ ആവശ്യങ്ങളിൽ സഹായിക്കുന്ന സഹായകന്റെ കരുതൽ. എല്ലാവരുടേയും സ്വത്വബോധത്തെ അതേ തനിമയോടെ വിലമതിക്കുന്ന, പെസഹാ കാൽകഴുകലിലൂടെ ഈ വസ്തുത നമ്മെയോർമ്മിപ്പിച്ച വിനയത്തിന്റെയും ലാളിത്യത്തിന്റേയും കരുതൽ. സഹജീവികളോടുള്ള സ്നേഹത്തിൽ, അസാമാന്യ കവിതകൾ രചിക്കപ്പെട്ട അസാധാരണവും സർവ്വോൽകൃഷ്ടവുമായ സ്നേഹത്തിന്റെ കരുതൽ. ആ കരുതലും സ്നേഹവും സഹനവും ലാളിത്യവും അനുസരണവും വിനയവുമൊക്കെ തന്നെയാണ്, അവനെ മറ്റുള്ളവരിൽ നിന്നും വേറിട്ടവനാക്കിയത്.ആ സവിശേഷ ഗുണങ്ങൾ തന്നെയാണ്, ദു:ഖവെള്ളിയിൽ നിന്നും ഉയിർപ്പിലേയ്ക്ക് അവനെ ബലവാനാക്കിയതും പ്രാപ്തനാക്കിയതും. അതു കൊണ്ട് തന്നെ, ഉയിർപ്പെന്നത് തിൻമയുടെ മേൽ മനുജപുത്രൻ നേടിയ നൻമയുടെ വിജയം കൂടിയാണ്. ആ നന്മയിൽ മാനവകുലം വിരാജിയ്ക്കാനുള്ള മുന്നറിയിപ്പും. അതു കൊണ്ടു തന്നെ സംശയം വേണ്ട; സഹനമില്ലാതെ വിജയമില്ലെന്ന് നമ്മെ പഠിപ്പിച്ച, ഉത്ഥിതൻ തന്നെയാണെന്റെ ഹീറോ. {green->none->b->ഡോ.ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, ഫിസിക്സ് ഡിപ്പാർട്ടുമെന്റ്, സെന്റ് തോമസ് കോളേജ്, തൃശൂർ ‍}#
Image: /content_image/SocialMedia/SocialMedia-2020-04-12-15:04:38.jpg
Keywords: ഉത്ഥി, യേശു
Content: 12926
Category: 24
Sub Category:
Heading: ഉത്ഥിതൻ തന്നെയാണെന്റെ ഹീറോ
Content: യോവൽ നോഹ ഹെരാരിയുടെ 'സാപിയൻസ്' എന്ന പുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. ആദ്യമായി ചന്ദ്രനിൽ പോകാനൊരുങ്ങുകയാണ്, നീൽ ആംസ്ട്രോംഗ് ഉർപ്പടെയുള്ള അമേരിക്കയിലെ ബഹിരാകാശ യാത്രികർ. മുന്നൊരുക്കമായി അമേരിക്കയുടെ ഉൾപ്രദേശത്തുള്ള ഒരു മരുഭൂമിയിൽ അവർ കുറച്ചു ദിവസങ്ങളിലായി പരിശീലനത്തിലാണ്. ജനസാന്ദ്രത കുറഞ്ഞ ആ ഭൂപ്രദേശത്ത് താമസിക്കുന്നത്, അപരിഷ്കൃത ആദിവാസി സമൂഹങ്ങളാണ്. യന്ത്രങ്ങളുടെ ഇരമ്പൽ തീർത്ത ആശ്ചര്യത്തിൽ, അവരുടെ ബഹിരാകാശ പരിശീലനം കാണാനെത്തിയ ആദിവാസി വിഭാഗത്തിലെ ഒരു വയോധികൻ, ദിവസങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന അവരുടെ പരിശീലനത്തിന്റെ കാര്യമന്വേഷിച്ചു. അങ്ങു ദൂരെ മാനത്തു കാണുന്ന ചന്ദ്രനിലേക്കു പോകാനുള്ള പരിപാടിയാണെന്ന്, ബഹിരാകാശ യാത്രികർ സ്വാഭാവിക മറുപടി നൽകി. തങ്ങൾ ആരാധനയോടെ നോക്കി കാണുന്ന ചന്ദ്രനിലേയ്ക്കോയെന്ന് ആശ്ചര്യത്തോടെ കേട്ടു നിന്ന ആ വയോധികൻ, കുറച്ചു നേരം ആലോചിച്ചിട്ടു, "ഞങ്ങളുടെ ഗോത്രത്തിന്റെ പരമ്പരാഗത വിശ്വാസ പ്രകാരം, അവിടെ ചന്ദ്രനിൽ താമസിക്കുന്നത് ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ പൂർവികരായ വിശുദ്ധാത്മാക്കളാണ്. നിങ്ങൾ ചന്ദ്രനിൽ ചെന്ന്, അവരെ കണ്ടുമുട്ടുകയാണെങ്കിൽ, ഞങ്ങളുടെ ഒരു സന്ദേശം കൈമാറാമോ?"യെന്ന് അഭ്യർത്ഥിച്ചത്രേ. ഛേദമില്ലാത്ത ഒരു കാര്യമല്ലേയെന്നു കരുതി, ആംസ്ട്രോംഗും കൂട്ടരും സമ്മതം മൂളിയെന്നു മാത്രമല്ല, യാത്രികർ വളരെ കഷ്ടപ്പെട്ട്, ഗോത്രഭാഷയിലെ ആ സന്ദേശം പഠിച്ചെടുത്തു. പറയുന്നതിന്റെ അർത്ഥമെന്താണെന്ന്, നിരവധി തവണ ചോദിച്ചിട്ടും, "അതൊരു ഗോത്ര രഹസ്യമാണെന്നും വെളിപ്പെടുത്താൻ പാടില്ല "എന്നുമുള്ള ഒരൊറ്റ മറുപടിയിലൊതുക്കി, ആ വയോധികൻ പിൻമാറി. അതത്ര രസിക്കാതിരുന്ന ബഹിരാകാശ യാത്രികർ, ആ ഗോത്രത്തിലെ തന്നെ മറ്റൊരു ആദിവാസി യുവാവിനെ കണ്ട്, പഠിപ്പിച്ച മന്ത്ര തന്ത്രങ്ങളുടെ അർത്ഥം, തങ്ങളുടെ ഭാഷയിലേയ്ക്കു തർജ്ജമ ചെയ്യാൻ ആവശ്യപ്പെട്ടു. ആദിവാസി യുവാവിന്റെ പരിഭാഷ കേട്ട്, യാത്രികർ ഞെട്ടി തരിച്ചത്രേ. ആ വാക്കുകളുടെ അർത്ഥമിതായിരുന്നു, "ഇവർ നിങ്ങളെ പറ്റിയ്ക്കാൻ വന്നവരാണ്. ഈ മനുഷ്യർ പറയുന്ന ഒരു വാക്കു പോലും വിശ്വസിക്കരുത്. ഇവർ, നിങ്ങളുടെ പ്രദേശം, നിങ്ങളിൽ നിന്നും തട്ടിയെടുക്കാൻ വന്നവരാണ്.'' ചന്ദ്രനിൽ വരെ കൃഷ്ണേട്ടന്റെ ചായക്കടയുണ്ടെന്ന് അഹങ്കരിക്കുന്ന, നാം മലയാളികൾക്കൊരു കുടിയിറക്കത്തിന്റെ നേർക്കഥ ചാലിച്ചു തരികയാണ്, സാപ്പിയനിലൂടെ ഹെരാരി. അതിജീവനം, മാനവസമൂഹത്തിനു മുൻപിൽ വലിയൊരു വെല്ലുവിളിയായി അവശേഷിക്കുന്ന ഈ കാലഘട്ടത്തിൽ, സാപ്പിയൻ ഒരു മുന്നറിയിപ്പാണ്.അർഹതപ്പെട്ടവരിൽ നിന്നും, അവരർഹിക്കുന്നവ കൂടി തട്ടിയെടുക്കുന്ന ആർത്തിക്കെതിരെയുള്ള മുന്നറിയിപ്പ്, ആവശ്യം നിർവ്വഹിക്കാനുള്ള മുഴുവൻ വിഭവങ്ങളും ഈ ഭൂമിയിൽ ഉണ്ടെന്നിരിക്കെ, ദുഷ്ടലാക്കോടെ മനുജൻ നടത്തുന്ന ചൂഷണത്തിനെതിരെയുള്ള മുന്നറിയിപ്പ്, വിശപ്പിനു ഭക്ഷണമെന്ന അടിസ്ഥാന ചിന്തയ്ക്കു വിഭിന്നമായി മനുഷ്യനിൽ കുടികൊള്ളുന്ന ഉപഭോഗ സംസ്കാരത്തിനെതിരെയുള്ള മുന്നറിയിപ്പ്. അങ്ങിനെയെങ്കിൽ മാനവ സംസ്കൃതിയ്ക്ക് മറ്റൊരു തരത്തിലുള്ള മുന്നറിയിപ്പ് തന്നെയാണ്, ക്രിസ്തുവിന്റെ പുനരുത്ഥാനവും. ലോകം ഇന്നേ വരെ കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും സോഷ്യലിസ്റ്റുമായിരുന്ന യേശുക്രിസ്തുവും തന്റെ പരസ്യ ജിവിതത്തിലൂടെയും പീഢാനുഭവത്തിലൂടെയും ഉത്ഥാനത്തിലൂടെയും നൽകിയത് മാനവകുലത്തിനുള്ള വലിയ കരുതൽ തന്നെയായിരുന്നു. മനുഷ്യ പാപങ്ങൾക്കു വേണ്ടി സ്വയം കുരിശുമരണത്തെ പുൽകി, വരും തലമുറയെ പാപത്തിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നുമകറ്റാനുള്ള മനഃസാക്ഷിയുടെ കരുതൽ. തനിയ്ക്കൊപ്പം, മറ്റുള്ളവർ കൂടി ഊട്ടപ്പെടണമെന്ന സാമൂഹ്യ പ്രതിബദ്ധതയുടെ കരുതൽ. ആവശ്യക്കാരനെ, അവന്റെ ആവശ്യങ്ങളിൽ സഹായിക്കുന്ന സഹായകന്റെ കരുതൽ. എല്ലാവരുടേയും സ്വത്വബോധത്തെ അതേ തനിമയോടെ വിലമതിക്കുന്ന, പെസഹാ കാൽകഴുകലിലൂടെ ഈ വസ്തുത നമ്മെയോർമ്മിപ്പിച്ച വിനയത്തിന്റെയും ലാളിത്യത്തിന്റേയും കരുതൽ. സഹജീവികളോടുള്ള സ്നേഹത്തിൽ, അസാമാന്യ കവിതകൾ രചിക്കപ്പെട്ട അസാധാരണവും സർവ്വോൽകൃഷ്ടവുമായ സ്നേഹത്തിന്റെ കരുതൽ. ആ കരുതലും സ്നേഹവും സഹനവും ലാളിത്യവും അനുസരണവും വിനയവുമൊക്കെ തന്നെയാണ്, അവനെ മറ്റുള്ളവരിൽ നിന്നും വേറിട്ടവനാക്കിയത്.ആ സവിശേഷ ഗുണങ്ങൾ തന്നെയാണ്, ദു:ഖവെള്ളിയിൽ നിന്നും ഉയിർപ്പിലേയ്ക്ക് അവനെ ബലവാനാക്കിയതും പ്രാപ്തനാക്കിയതും. അതു കൊണ്ട് തന്നെ, ഉയിർപ്പെന്നത് തിൻമയുടെ മേൽ മനുജപുത്രൻ നേടിയ നൻമയുടെ വിജയം കൂടിയാണ്. ആ നന്മയിൽ മാനവകുലം വിരാജിയ്ക്കാനുള്ള മുന്നറിയിപ്പും. അതു കൊണ്ടു തന്നെ സംശയം വേണ്ട; സഹനമില്ലാതെ വിജയമില്ലെന്ന് നമ്മെ പഠിപ്പിച്ച, ഉത്ഥിതൻ തന്നെയാണെന്റെ ഹീറോ. #{green->none->b->ഡോ.ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, ഫിസിക്സ് ഡിപ്പാർട്ടുമെന്റ്, സെന്റ് തോമസ് കോളേജ്, തൃശൂർ. ‍}#
Image: /content_image/SocialMedia/SocialMedia-2020-04-12-15:04:54.jpg
Keywords: ഉത്ഥി, യേശു
Content: 12927
Category: 18
Sub Category:
Heading: പ്രവാസികള്‍ തിരിച്ചുവരേണ്ടിവന്നാല്‍ സൗകര്യം ഒരുക്കാനായി ഒറ്റക്കെട്ടായി നിലകൊള്ളും: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: കോവിഡ് രോഗത്തിന്റെ പ്രത്യാഘാതമായി ഏതെങ്കിലും രാജ്യങ്ങളില്‍നിന്നു പ്രവാസികള്‍ തിരിച്ചുവരേണ്ടിവന്നാല്‍ അവര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കാനായി ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. രാജ്യത്തിന്റെയും നാടിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്കു പ്രവാസികള്‍ വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാനാവില്ല. പ്രവാസികള്‍ പലരും വലിയ ബുദ്ധിമുട്ടിലാണ്. അവര്‍ക്കു പലര്‍ക്കും അവരുടെ മാതാപിതാക്കന്മാരോടൊപ്പമോ കുടുംബാംഗ ങ്ങളോടൊപ്പമോ ആകാന്‍ പറ്റുന്നില്ല. കുട്ടികള്‍ക്കു വേണ്ട ചികിത്സ കിട്ടുന്നില്ല. അവരുടെ ആശങ്കകള്‍ വളരെ ഗൗരവപൂര്‍വം കത്തോലിക്ക കോണ്‍ഗ്രസ് തിരിച്ചറിയുന്നു. വേദനയുടെയും പരീക്ഷണങ്ങളുടെയും ഈ കാലഘട്ടം ഒന്നിച്ചുനിന്നു തരണം ചെയ്യാമെന്നും ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2020-04-13-04:33:04.jpg
Keywords: കോണ്‍
Content: 12928
Category: 13
Sub Category:
Heading: ദൈവം നമ്മെ കൈവെടിഞ്ഞതായി കരുതരുത്: ഉര്‍ബി ഏത് ഓര്‍ബിയില്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധി മൂലം കൂദാശകളുടെ വിശിഷ്യ വിശുദ്ധ കുര്‍ബാനയുടെയും കുമ്പസാരത്തിന്‍റെയും ആത്മീയസാന്ത്വനവും അസാധ്യമായി നിലനില്ക്കെ, ദൈവം നമ്മെ കൈവെടിഞ്ഞതായി കരുതരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഉയിര്‍പ്പു ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ‘ഉർബി ഏത് ഓർബി’ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ലോകമെമ്പാടുമുള്ള സമൂഹത്തിന് ഈസ്റ്റര്‍ ആശംസകളുമായി സന്ദേശം ആരംഭിച്ച പാപ്പ ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്, തിന്മയുടെമേലുള്ള സ്നേഹത്തിന്‍റെ വിജയമാണെന്നും തിന്മയെ നന്മയാക്കി രൂപാന്തരപ്പെടുത്താനുള്ള ഉപാധിയാണെന്നും പറഞ്ഞു. മഹത്വമാര്‍ന്ന അവിടുത്തെ ശരീരത്തില്‍ മങ്ങാത്ത മുറിപ്പാടുകളുണ്ട്. അവ പ്രത്യാശയുടെ അടയാളങ്ങളാണ്. അതിനാല്‍ വേദനിക്കുന്ന മനുഷ്യകുലത്തിന്റെ സൗഖ്യത്തിനായി ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിലേയ്ക്കു ദൃഷ്ടികള്‍ പതിക്കാം. കോറോണ ബാധിതരായ രോഗികള്‍, മരണമടഞ്ഞവര്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്നവര്‍, മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണുവാന്‍ സാധിക്കാതെ വിഷമിച്ചവര്‍ എല്ലാവരെയും അനുസ്മരിക്കുന്നതായി പാപ്പ പറഞ്ഞു. ജീവന്‍റെ അതിനാഥനായ ദൈവം മരണമടഞ്ഞവരെ തിരുസന്നിധിയില്‍ സ്വീകരിക്കുകയും, രോഗത്താല്‍ ക്ലേശിക്കുന്നവരെ, വിശിഷ്യാ പ്രായമായവരെയും അനാഥരെയും സമാശ്വസിപ്പിക്കട്ടെ. കൊറോണ പകര്‍ച്ചവ്യാധിമൂലം സഹോദര്യ സാമീപ്യത്തിന്‍റെ സമാശ്വാസവും, കൂദാശകളുടെ വിശിഷ്യ കുര്‍ബാനയുടെയും കുമ്പസാരത്തിന്‍റെയും ആത്മീയസാന്ത്വനവും അസാദ്ധ്യമായിട്ടുണ്ട്. ചില രാജ്യങ്ങളില്‍ കൂദാശകള്‍ ഒട്ടും സാധ്യമല്ലാത്ത അവസ്ഥയും നിലനില്ക്കെ, ദൈവം നമ്മെ കൈവെടിഞ്ഞതായി കരുതരുത്. പ്രാര്‍ത്ഥനയില്‍ ദൈവവുമായുള്ള ആത്മീയ ഐക്യത്തില്‍ ജീവിക്കാം. രോഗത്തിന്‍റെ തീവ്രതയുള്ള മേഖലകളി‍ല്‍ തങ്ങളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടുപോലും സഹോദര സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും സാക്ഷ്യം നല്‍കുന്ന ഡോക്ടര്‍മാരും നഴ്സുമാരും തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ശാരീരിക ശക്തിയും ആത്മധൈര്യവും പെസഹാക്കുഞ്ഞാടായ യേശു അവര്‍ക്കു നല്‍കട്ടെ. ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതക്രമമാണ് ഇന്നാളുകളില്‍ തകിടംമറിഞ്ഞിരിക്കുന്നത്. വീടുകളില്‍ പ്രിയപ്പെട്ടവരുടെ കൂടെയായിരിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നവര്‍ക്ക് തങ്ങളുടെ ഭ്രാന്തവേഗത്തിലുള്ള ജീവിതക്രമത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള ഒരവസരമാണിത്. എന്നാല്‍ മറ്റുചിലര്‍ക്ക് തങ്ങളുടെ ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ടേക്കാവുന്ന ജോലിയെക്കുറിച്ചും, ഇപ്പോഴുള്ള മറ്റു ജീവിതക്ലേശങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആകുലതയാണ്. അതിനാല്‍ സാമൂഹ്യ നേതാക്കളോട് പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും, അന്തസ്സുള്ളൊരു ജീവിതം നയിക്കുവാന്‍ എല്ലാവരെയും സഹായിക്കുന്ന വിധത്തില്‍ സമൂഹത്തിന്‍റെ സമ്പത്തും സ്രോതസ്സുകളും ഉപയോഗപ്പെടുത്തണമെന്നും, ചുറ്റുപാടുകള്‍ മെച്ചപ്പെടുമ്പോള്‍ അവരുടെ സാധാരണ ജീവിതങ്ങളിലേയ്ക്ക് തിരികെപോകാന്‍ സഹായിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. ലോകം മുഴുവനും ജനങ്ങള്‍ യാതനകള്‍ അനുഭവിക്കുന്ന ഈ സമയത്ത് ആര്‍ക്കും നിസംഗരായിരിക്കാന്‍ ആവില്ല. മഹാമാരിയെ നേരിടാന്‍ ഒത്തൊരുമിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണം. ഉത്ഥിതനായ ക്രിസ്തു പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഭവനരഹിതര്‍ക്കും പ്രത്യാശപകരട്ടെ.നഗരങ്ങളിലും അവയുടെ പ്രാന്ത പ്രദേശങ്ങളിലും പാര്‍ക്കുന്ന സഹോദരീസഹോദരന്മാരില്‍ ഏറ്റവും അധികം ക്ലേശിക്കുന്നവരെ കൈവെടിയരുതേയെന്നും ഇവര്‍ അടിസ്ഥാന അവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് മരുന്നിനും ആരോഗ്യപരിചരണത്തിനും വകയില്ലാതെ ക്ലേശിക്കുവാന്‍ ഇടവരുത്തരുതേയെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. നിത്യരക്ഷയുടെ വഴിതെളിച്ച ക്രിസ്തു വേദനിക്കുന്ന മാനവകുലത്തിന്‍റെ ആത്മീയാന്ധത അകറ്റി ദിവ്യപ്രകാശത്തിന്‍റെ മഹത്വപൂര്‍ണ്ണമായ ദിനത്തിലേയക്ക്, അറുതിയില്ലാത്ത ദൈവികനന്മയുടെ നാളുകളിലേയ്ക്ക് നമ്മെ നയിക്കുമാറാകട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-13-06:30:00.jpg
Keywords: പാപ്പ, കൊറോണ
Content: 12929
Category: 1
Sub Category:
Heading: വടക്കന്‍ അറേബ്യയുടെ പ്രിയ ഇടയന് വിട: ബിഷപ്പ് കാമിലോ ബല്ലിന്‍ കാലം ചെയ്തു
Content: കുവൈറ്റ്: വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പസ്തോലിക വികാര്‍ ബിഷപ്പ് കാമിലോ ബല്ലിന്‍ കാലം ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. 76 വയസ്സുള്ള അദ്ദേഹം കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. വടക്കന്‍ അറേബ്യയിലെ ആയിരകണക്കിനു മലയാളികള്‍ക്കും ഇതര ദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏറെ പ്രിയങ്കരനായിരിന്നു ബിഷപ്പ് കാമിലോ. ഇ മെയില്‍ വഴി വിശ്വാസികളുടെ തിരുസഭ സംബന്ധമായ സംശയങ്ങള്‍ വളരെ വ്യക്തതയോടെ ദൂരീകരിച്ചിരിന്ന അപൂര്‍വ്വം ബിഷപ്പുമാരില്‍ ഒരാള്‍ കൂടിയായിരിന്നു അദ്ദേഹം. 1944 ജൂണ്‍ 24നു പാദുവായിലെ ഫൊന്‍റാണിവയിലായിരിന്നു ബിഷപ്പ് കാമിലോയുടെ ജനനം. കംബോനി മിഷ്ണറി സംഭാംഗമായി 1969-ല്‍ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 2005 ജൂലൈയില്‍ അന്നത്തെ മാര്‍പാപ്പയായിരിന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ കുവൈറ്റ് അപ്പസ്തോലിക് വികാറായി ഉയര്‍ത്തി. 2005 ആഗസ്റ്റ് രണ്ടിന് അദ്ദേഹം ദൌത്യമേറ്റെടുത്തു. 2011 മെയ് 31നു വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പസ്തോലിക വികാറായി അദ്ദേഹത്തെ പരിശുദ്ധ സിംഹാസനം നിയമിക്കുകയായിരിന്നു. ബിഷപ്പിന്റെ മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-13-08:34:30.jpg
Keywords: അറേബ്യ, ഗള്‍ഫ
Content: 12930
Category: 10
Sub Category:
Heading: യുദ്ധ വിമാനത്തിൽ നഗരത്തെ വെഞ്ചിരിച്ച് കൊറോണ മുക്തി നേടിയ അമേരിക്കൻ മെത്രാൻ
Content: ന്യൂ ഓർലിയൻസ്: യുദ്ധ വിമാനത്തിൽ നിന്നും ഹന്നാൻ വെള്ളം തളിച്ച് നഗരത്തെ വെഞ്ചിരിച്ച് കൊറോണ മുക്തനായ അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രാര്‍ത്ഥന. ന്യൂ ഓർലിയൻസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായ ഗ്രിഗറി ഏയ്മണ്ടാണ് പ്രായത്തെ അവഗണിച്ച് ശ്രദ്ധേയമായ ശുശ്രൂഷ നടത്തിയിരിക്കുന്നത്. കൊറോണ പിടിപ്പെട്ട ആദ്യത്തെ അമേരിക്കൻ മെത്രാനായിരിന്നു ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി. രോഗത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തി നേടിയ അദ്ദേഹം ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയാണ് യുദ്ധ വിമാനത്തിൽ നിന്നും ന്യൂ ഓർലിയൻസ് നഗരത്തിനു ചുറ്റും ഹന്നാൻ വെള്ളം തളിച്ചു പ്രാര്‍ത്ഥിച്ചത്. യേശുക്രിസ്തു മാമോദിസ മുങ്ങിയ ജോർദ്ദാൻ നദിയിൽ നിന്നും കൊണ്ടുവന്ന വെഞ്ചരിച്ച വെള്ളവുമായി 25 മിനിറ്റ് അദ്ദേഹം വിമാനത്തിൽ സഞ്ചരിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫൈറ്റർ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചിരുന്ന, 77 വർഷം പഴക്കമുള്ള വിമാനത്തിലെ ഓപ്പൺ എയർ കോക്പിറ്റിലാണ് അദ്ദേഹം യാത്ര നടത്തിയത്. രോഗ ബാധിതനായിരുന്ന, ഗ്രിഗറി ഏയ്മണ്ട് അടുത്തിടെയാണ് രോഗത്തിൽ നിന്നും മുക്തനായി ​ക്വാറന്റെനില്‍ നിന്നും പുറത്തുവന്നത്. താൻ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും നഗരത്തിന്റെ ഭരണകൂട നേതൃത്വത്തിനും വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അതേസമയം സാമൂഹ്യ അകലം പാലിക്കണമെന്ന നിർദേശമുള്ളതിനാൽ അതിരൂപതയിലെ പൊതുവായുള്ള വിശുദ്ധ കുർബാനകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-13-09:47:11.jpg
Keywords: വിമാന, ഹെലി
Content: 12931
Category: 13
Sub Category:
Heading: കോവിഡ് 19: അമേരിക്ക ദൈവത്തോട് അടുക്കുന്നു? ബൈബിള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
Content: ന്യുയോർക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 പടരുമ്പോള്‍ മനുഷ്യന്‍ ദൈവവുമായി കൂടുതല്‍ അടുക്കുന്നുവെന്നു സൂചന നല്‍കിക്കൊണ്ട് ബൈബിള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. രണ്ട് മാസത്തിനിടയിൽ ബൈബിൾ വിൽപ്പനയിൽ വന്‍ വർദ്ധനവുണ്ടായതായി നിരവധി ക്രൈസ്തവ പ്രസാധകർ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. രോഗബാധ മനുഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന ശക്തമായ വില്‍പ്പനയെന്ന് ടിൻഡെയ്‍ൽ ബൈബിൾ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജിം ജ്വൽ പറഞ്ഞു. ഫെബ്രുവരി മാസത്തേക്കാൾ മാർച്ചിൽ 72 ശതമാനമാണ് ബൈബിൾ വില്പനയിൽ വർദ്ധനവുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബൈബിൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് തങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്സ് ബൈബിൾ കഴിഞ്ഞ വർഷം മാസം മാസം നടന്നതിനേക്കാൾ 44 ശതമാനം കൂടുതലാണ് ഈ വർഷം മാർച്ച് മാസം ഉണ്ടായിരിക്കുന്നത്. ബൈബിൾ വിൽക്കുന്ന കാലിഫോർണിയ ലോസാഞ്ചലസിലെ അലബാസ്റ്റർ കമ്പനിയുടെ ബൈബിൾ വിൽപന കഴിഞ്ഞ വർഷത്തേക്കാൾ 143 ശതമാനം വർദ്ധിച്ചിട്ടുണ്ട്. #{blue->none->b->You May Like ‍}# {{ അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് പഠനഫലം ->http://www.pravachakasabdam.com/index.php/site/news/12841}} മനുഷ്യകുലം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കുന്നതിനു ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് ബൈബിളിലേക്കാണെന്ന് അലബാസ്റ്റർ കമ്പനി കൊ ഫൗണ്ടർ ബ്രയാൻ ചങ്ങ് അഭിപ്രായപ്പെട്ടു. പ്രതിസന്ധിഘട്ടത്തിൽ നമ്മെ ഏകനായി വിടുവാൻ ദൈവം അനുവദിക്കുകയില്ല. അവൻ എപ്പോഴും നമ്മോടു കൂടെ തന്നെ ഉണ്ടാകുമെന്നും ബ്രയാൻ പറഞ്ഞു. ലൈഫ് വേ ക്രിസ്ത്യൻ റിസോഴ്സ് എന്ന പ്രസാധകരുടെ കഴിഞ്ഞ ആഴ്ചത്തെ ബൈബിൾ വിൽപ്പനയിൽ, മുൻവർഷത്തെ അപേക്ഷിച്ച് 62 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസേര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണ്ടെത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-13-11:06:45.jpg
Keywords: അമേരിക്ക, ബൈബി
Content: 12932
Category: 1
Sub Category:
Heading: നാല്‍പ്പതിനായിരത്തോളം പാവപ്പെട്ട കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളത്തിച്ച് ക്രൈസ്തവ സംഘടന
Content: ലിമാ: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പെറുവിലെ നാല്‍പ്പതിനായിരത്തോളം കുടുംബങ്ങളില്‍ ഭക്ഷ്യവസ്തുക്കളെത്തിച്ച് ക്രൈസ്തവ സംഘടനയായ കാരിത്താസ്. കൊറോണ പകരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സാമൂഹ്യ നിയന്ത്രണങ്ങളെ തുടര്‍ന്നു ജീവിത ചിലവിനുള്ള വകപോലും കണ്ടെത്തുവാന്‍ കഴിയാതെ പരിതാപകരമായ അവസ്ഥയില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് കത്തോലിക്ക സംഘടനയായ കാരിത്താസ് കൈത്താങ്ങായത്. വിവിധ കമ്പനികള്‍ നല്‍കിയ സംഭാവനകള്‍ കാരിത്താസിന്റെ രൂപതാതല ശ്രംഖലകള്‍ വഴിയാണ് ഭക്ഷ്യ വസ്തുക്കളായും ഇതര സഹായമായും അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. തലസ്ഥാന നഗരമായ ലിമായില്‍ വിവിധ സന്യാസ സഭകളുടെ അടുക്കളകളില്‍ തയ്യാറാക്കിയ ഭക്ഷണം സൈന്യത്തിന്റേയും മുനിസിപ്പാലിറ്റിയുടേയും സഹായത്താല്‍ വിതരണം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ചില മേഖലകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഫുഡ് വൗച്ചറുകള്‍ ഉപയോഗിച്ച് നിശ്ചയിച്ചിട്ടുള്ള വീടുകളില്‍ നേരിട്ടും ഭക്ഷണ വിതരണം നടക്കുന്നുണ്ട്. ഇടവക പരിധിക്കുള്ളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് സഹായം ആവശ്യമുള്ള കുടുംബങ്ങളെ കണ്ടെത്തിയത്. പതിനായിരകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് പുറമേ, സംഘടന കൊറോണ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-13-13:35:30.jpg
Keywords: പെറു, കാരിത്താ
Content: 12933
Category: 24
Sub Category:
Heading: വിശുദ്ധ ജീൻ ഗബ്രിയേൽ: വുഹാനില്‍ രക്തസാക്ഷിത്വം വരിച്ച ചൈനയിലെ ആദ്യ വിശുദ്ധന്‍
Content: വുഹാന്‍: ലോകം മൊത്തം പടർന്ന കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനായിരുന്നുവെന്ന് നമുക്കറിയാം. ചൈനയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധൻ രക്തസാക്ഷിത്വം വരിച്ചതും ഇതേ വുഹാനിൽ നിന്നു തന്നെയായിരുന്നു. ഫ്രാൻസിൽ നിന്നുള്ള മിഷ്ണറി വൈദികനായിരുന്ന ഫാ. ജീൻ ഗബ്രിയേൽ പെർബോറെയാണ് 1840-ല്‍ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി കുരിശില്‍ കൊല്ലപ്പെട്ടത്. വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോറെ സുവിശേഷ പരിശീലനം നൽകിയ ഒരു ചൈനീസ് സ്വദേശി അദ്ദേഹത്തെ പണത്തിനുവേണ്ടി ഒറ്റു കൊടുത്തതിനെ തുടര്‍ന്നായിരിന്നു രക്തസാക്ഷിത്വം വരിച്ചത്. ഡോ. ആൻറണി ക്ലാർക്ക് എന്ന ചൈനീസ് ചരിത്രകാരൻ, ഗബ്രിയേൽ പെർബോറെയുടെയും, വുഹാനിൽ കൊല്ലപ്പെട്ട മറ്റൊരു രക്തസാക്ഷിയായ വിശുദ്ധ ഫ്രാൻസിസ് റെജിസ് ക്ലറ്റിന്റെയും ജീവിതവുമായി ബന്ധപ്പെട്ട ഗവേഷണം ചെയ്യാനായി വുഹാനിൽ തങ്ങിയിരിന്നു. അദ്ദേഹമാണ് വിശുദ്ധരെ കുറിച്ചുള്ള ചിന്തകള്‍ കഴിഞ്ഞ ദിവസം കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പങ്കുവെച്ചത്. ഇതോടെ കൊറോണയുടെ ഉത്ഭവ സ്ഥാനമെന്ന് മാത്രം കരുതിയിരിന്ന വുഹാന്‍, വിശുദ്ധരുടെ ജീവത്യാഗത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കാനുള്ള കാരണം കൂടി ആയി തീര്‍ന്നിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ചവർക്ക് ഏറ്റവും ഉത്തമ മധ്യസ്ഥരാണ് വുഹാനിൽ കൊലചെയ്യപ്പെട്ട രണ്ടു വിശുദ്ധരുമെന്ന് ഡോ. ആൻറണി ക്ലാർക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. "ശ്വാസം കിട്ടാതെയാണ് ഇരുവരും മരിച്ചത്. ഗബ്രിയേൽ പെർബോറെയുടെ പുറത്തിന് താഴെ ശക്തമായി മർദ്ദിക്കുകയും, അദ്ദേഹത്തെ പൊട്ടിയ ഗ്ലാസിനു മുകളിൽ മുട്ടുകുത്തി നിർത്തുകയും ചെയ്തിട്ടുണ്ട്". ശാരീരികമായ വേദന അനുഭവിച്ചതിനാൽ കൊറോണ ബാധിതര്‍ അനുഭവിക്കുന്ന വിഷമം, വിശുദ്ധ പെർബോറെക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും ആശ്വാസം നൽകാൻ വിശുദ്ധന് സാധിക്കുമെന്നും ആൻറണി ക്ലാർക്ക് കൂട്ടിച്ചേർത്തു. പില്‍ക്കാലത്ത് കത്തോലിക്കാ മിഷ്ണറിമാരുടെ കേന്ദ്രമായിരുന്നു വുഹാൻ. നിരവധി ആശുപത്രികൾ ഇവിടെ നിർമ്മിച്ചിരിന്നു. മാവോയുടെ കാലഘട്ടത്തിലും, ചൈനീസ് വിപ്ലവത്തിന്റെ സമയത്തും നിരവധി പീഡനങ്ങളാണ് ചൈനയിലെ കത്തോലിക്കാ സമൂഹം ഏറ്റുവാങ്ങിയത്. ഇക്കാലയളവില്‍ എല്ലാം വിശുദ്ധരോടുള്ള മാധ്യസ്ഥം വിശ്വാസി സമൂഹം സൂക്ഷിച്ചിരിന്നു. അക്കാലത്തിലെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിന്ന ഒരു സെമിനാരി താൻ സന്ദർശിച്ചിരുന്നുവെന്നും, വിശുദ്ധ കുർബാനയോടും, ചൈനയിലെ മണ്ണിൽ രക്തസാക്ഷികളായി മാറിയ വിൻസെൻഷ്യൻ മിഷ്ണറിമാരോടുള്ള ആദരവുമാണ് തനിക്ക് അവിടുത്തെ ജനങ്ങളിൽ കാണാൻ സാധിച്ചതെന്നും അദേഹം വിശദീകരിച്ചു. 1889ൽ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് പെർബോറെയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. ലിസ്യുവിലെ വിശുദ്ധ തെരേസക്ക് ഗബ്രിയേൽ പെർബോറെയോട് പ്രത്യേക ഭക്തിയുണ്ടായിരുന്നു. തന്റെ പ്രാർത്ഥനാ പുസ്തകത്തിൽ വിശുദ്ധനോടുള്ള പ്രാർത്ഥന എഴുതിയ ഒരു കാർഡ് തെരേസ സൂക്ഷിച്ചിരുന്നു. 1996-ല്‍ ഗബ്രിയേൽ പെർബോറെയെയും 2000 ഒക്ടോബറില്‍ ഫ്രാൻസിസ് റെജിസ് ക്ലറ്റിനെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയായിരിന്നു. കൊറോണയുടെ ഈ നാളുകളില്‍ ഈ വിശുദ്ധരുടെ മാധ്യസ്ഥ സഹായം നമ്മുക്ക് തേടാം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-13-14:38:24.jpg
Keywords: ചൈന, വിശുദ്ധ
Content: 12934
Category: 18
Sub Category:
Heading: ബിഷപ്പ് കാമിലോ ബല്ലിന്റെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു
Content: കൊച്ചി: നോര്‍ത്തേണ്‍ അറേബ്യയിലെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബിഷപ്പ് ഡോ. കാമിലോ ബല്ലിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നോര്‍ത്തേണ്‍ അറേബ്യന്‍ മേഖലയിലെ നാലു രാജ്യങ്ങളിലായി നാലു ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ അജപാലന, ആധ്യാത്മിക ആവശ്യങ്ങളിലും വലിയ കരുതലോടെ ശ്രദ്ധ ചെലുത്തിയിരുന്ന മെത്രാനാണു ഡോ. കമില്ലോ ബല്ലിനെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. ഏതു സാഹചര്യത്തിലും സഭയില്‍ അച്ചടക്കം നിലനില്‍ക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ രീതികള്‍ സഭയുടെ സിനഡ് നിര്‍ദേശിച്ച രീതിയില്‍ നടത്തണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളോട് അദ്ദേഹം നല്ല ബന്ധം സൂക്ഷിച്ചിരുന്നു. അതീവ തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നയിച്ച ബിഷപ്പ് ഡോ. കമില്ലോ ബല്ലിന്റെ വേര്‍പാട് അറേബ്യന്‍ മേഖലയിലെ എല്ലാ കത്തോലിക്കാ വിശ്വാസികളെയും വേദനിപ്പിക്കുന്നതാണെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.
Image: /content_image/India/India-2020-04-14-03:58:15.jpg
Keywords: അറേബ്യ, ഗള്‍ഫ