Contents

Displaying 12621-12630 of 25148 results.
Content: 12946
Category: 18
Sub Category:
Heading: ഹൈന്ദവ സഹോദരങ്ങൾക്ക് വെട്ടയ്ക്കൽ പള്ളിയുടെ 501 രൂപ വിഷുക്കൈനീട്ടം
Content: ചേർത്തല: തീർത്ഥാടന കേന്ദ്രമായ തങ്കിപ്പള്ളിയുടെ കീഴിലുള്ള വെട്ടയ്ക്കൽ പള്ളിയുടെ പരിധിയില്‍ രോഗങ്ങളാലും ലോക്ക് ഡൌണ്‍ മൂലവും ബുദ്ധിമുട്ടനുഭവിക്കുന്ന ഹൈന്ദവ സഹോദരങ്ങൾക്ക് 501 രൂപ വീതം വിഷുക്കൈനീട്ടമായി നൽകി. ഫാ. ലിജേഷ് കാളിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ചാപ്പൽ കമ്മറ്റി അംഗങ്ങള്‍ ചേർന്നാണ് കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്. ജോലിക്കു പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാര്‍ക്ക്‌ ആശ്വാസമെന്നോണം വെട്ടയ്ക്കൽ സ്വർഗ്ഗാരോപിത മാതാ പള്ളിയുടെ കീഴിലുള്ള 145 കുടുംബങ്ങൾക്കും ബുദ്ധിമുട്ടനുഭവിക്കുന്ന ഇതരമതസ്ഥർക്കും അരിയും ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റും അടുത്തിടെ കൈമാറിയിരിന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചാപ്പൽ കമ്മിറ്റിയും കെസിവൈഎം യുവജനങ്ങളും നേതൃത്വം നല്‍കി.
Image: /content_image/India/India-2020-04-15-05:03:11.jpg
Keywords: സഹായ
Content: 12947
Category: 1
Sub Category:
Heading: സ്ത്രീകളുടെ മഹത്തായ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ അടിയന്തരാവസ്ഥ സംജാതമായിരിക്കുന്ന വേളയിൽ സ്ത്രീ സമൂഹം ചെയ്യുന്ന മഹത്തായ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. ഉയിർപ്പുതിരുന്നാൾ കാലത്തിലെ ആദ്യ തിങ്കളാഴ്ച ത്രികാലജപം നയിക്കുന്നതിനു മുമ്പു നടത്തിയ വിചിന്തനത്തിന്റെ സമാപനത്തിലാണ് പാപ്പ സ്ത്രീകളുടെ ത്യാഗത്തെയും സേവന സന്നദ്ധതയേയും പ്രകീര്‍ത്തിച്ചത്. യേശുവിൻറെ ശിഷ്യരോട് അവിടത്തെ ഉത്ഥാനം അറിയിക്കുന്ന സ്ത്രീകളുമായി ബന്ധപ്പെടുത്തിയായിരിന്നു പാപ്പയുടെ സ്മരണ. ആരോഗ്യപരമായ ഒരു അടിയന്തരാവസ്ഥ സംജാതമായിരിക്കുന്ന വേളയിൽ, അപരനെ സേവിക്കുന്നതിനായി സ്ത്രീകൾ ചെയ്യുന്ന കാര്യങ്ങളുണ്ട്. സേവനനിരതരായിരിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ക്രമസമാധാനപാലനത്തിലേർപ്പെട്ടിരിക്കുന്നവരും കാരാഗൃഹങ്ങളിൽ സേവനം ചെയ്യുന്നവരും അടിസ്ഥാന ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ ജോലിചെയ്യുന്നവരും കുഞ്ഞുങ്ങളും പ്രായാധിക്യത്തിലെത്തിയവരും അംഗവൈകല്യമുള്ളവരുമടങ്ങിയ കുടുംബാംഗങ്ങളുമൊത്തു വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന നിരവധിയായ അമ്മമാരും സഹോദരികളുമായ മുത്തശ്ശിമാരുമായ സ്ത്രീകൾ ചെയ്യുന്ന സേവനങ്ങൾ താൻ സ്മരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ചിലപ്പോഴൊക്കെ അവർ പീഡനം അനുഭവിക്കുകയും വലിയ ഭാരം വഹിക്കുകയും ചെയ്യുന്നുണ്ട്. കർത്താവ് അവർക്ക് കരുത്തേകുന്നതിനും അവർക്കും അവരുടെ കുടുംബങ്ങൾക്കു സമൂഹം താങ്ങായിത്തീരുന്നതിനും വേണ്ടി പ്രാർത്ഥിക്കാം. പ്രതികൂലമായ സാഹചര്യത്തില്‍ മുന്നോട്ടു പോകാൻ സ്ത്രീകൾക്ക് കർത്താവ് ധൈര്യം പ്രദാനം ചെയ്യട്ടെയെന്നും പാപ്പ ആശംസിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-15-05:29:31.jpg
Keywords: പാപ്പ
Content: 12948
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും ഭക്ഷണം നിരസിച്ച പാക്ക് നടപടി അപലപിച്ച് അമേരിക്ക
Content: ഇസ്ലാമാബാദ്/ വാഷിംഗ്‌ടണ്‍ ഡി.സി: കൊറോണ പടരുന്നതിനിടെ ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങളില്‍പ്പെട്ട മതന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണം നിരസിച്ച പാക്കിസ്ഥാന്‍ നടപടിയില്‍ വ്യാപക വിമര്‍ശനം. കറാച്ചി ആസ്ഥാനമായുള്ള സേയ്ലാനി വെല്‍ഫെയര്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന, ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണം നിരസിച്ചുവെന്ന വാര്‍ത്തയാണ് പാക്കിസ്ഥാനെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്. വിഷയത്തില്‍ ഭരണകൂടം നിശബ്ദത പാലിച്ചുവെന്ന ആരോപണം ശക്തമാണ്. അതേസമയം അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നടപടിയെ അപലപിച്ച് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം (U.S.C.I.R.F) രംഗത്തെത്തി. കൊറോണ വ്യാപനത്തെ തുടര്‍ന്ന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പാകിസ്ഥാനില്‍ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന പാവപ്പെട്ടവര്‍ക്ക് മതവിശ്വാസത്തിന്റെ പേരില്‍ ഭക്ഷണം നിരസിച്ചത് ഹീനമായ നടപടിയാണെന്ന് മതസ്വാതന്ത്ര്യ സംഘടന കമ്മീഷണര്‍ അനുരിമ ഭാര്‍ഗവ പറഞ്ഞു. ഭക്ഷണം മതഭേദമന്യേ തുല്ല്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കമ്മീഷന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പട്ടിണിമൂലം ജനങ്ങള്‍ മരണമടയുന്നത് തടയുക എന്നതാണ് വികസ്വര രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞകാര്യം ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കുവാന്‍ സര്‍ക്കാരിന് ഇപ്പോള്‍ അവസരം കൈവന്നിരിക്കുകയാണെന്നും, മതന്യൂനപക്ഷങ്ങളെ അവഗണിക്കരുതെന്നും സംഘടനയുടെ മറ്റൊരു കമ്മീഷ്ണറായ ജോണി മൂര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ക്രൈസ്തവരും ഹൈന്ദവരും വിവിധ തരത്തിലുള്ള വിവേചനം നേരിട്ടു സമൂഹത്തില്‍ നിന്ന്‍ പിന്തള്ളപ്പെടുന്നുണ്ടെന്നു അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-15-07:37:18.jpg
Keywords: പെണ്‍, പാക്കി
Content: 12949
Category: 1
Sub Category:
Heading: ഇന്ത്യന്‍ വൈദികന്‍ ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചു
Content: സാന്റോ അമാരോ: തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി സേവനം ചെയ്തുകൊണ്ടിരിന്ന ഭാരതത്തില്‍ നിന്നുള്ള മിഷ്ണറി വൈദികന്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഗോവയില്‍ നിന്നുള്ള ഫാ. മാരിയോ ഡോ മോണ്‍ടെ ബിയാട്രിസാണ് കഴിഞ്ഞ ദിവസം മരിച്ചത്. സാന്റോ അമാരോ രൂപതയുടെ കീഴില്‍ കഴിഞ്ഞ നാല്പതുവര്‍ഷമായി സേവനം ചെയ്തുകൊണ്ടിരിന്ന അദ്ദേഹത്തിന് 81 വയസായിരുന്നു. കോവിഡ് നിയന്ത്രണം കര്‍ശനമായതിനാല്‍ മൃതസംസ്കാരത്തില്‍ ചുരുക്കം പേരാണ് പങ്കെടുത്തത്. 1962-ല്‍ ഗോവയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം പിന്നീട് മിഷ്ണറി ദൌത്യവുമായി ബ്രസീലിലേക്ക് ചേക്കേറുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-15-08:45:13.jpg
Keywords: ബ്രസീ
Content: 12950
Category: 13
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണം നടത്തിയവരോട് ക്രൈസ്തവര്‍ ക്ഷമിക്കുന്നു: കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്
Content: കൊളംബോ: ‘ശത്രുക്കളെ സ്നേഹിക്കുവിന്‍’ എന്ന യേശു ക്രിസ്തുവിന്റെ വചനം സ്വാംശീകരിച്ച് കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ അനേകരുടെ മരണത്തിനിടയായ ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചാവേറുകളോട് ശ്രീലങ്കയിലെ കത്തോലിക്കര്‍ ക്ഷമിക്കുന്നുവെന്ന് കൊളംബോ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ബിഷപ്പ് ഹൌസില്‍ വെച്ച് തത്സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനക്കിടയില്‍ നടത്തിയ പ്രസംഗത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. തെറ്റായ വഴിയിലൂടെ നയിക്കപ്പെട്ട ഒരു സംഘം യുവാക്കള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കത്തോലിക്കര്‍ മാത്രമല്ല ബുദ്ധമതവിശ്വാസികളും, ഹിന്ദുക്കളും, ഇസ്ലാം മതസ്ഥരും വരെ കൊല്ലപ്പെട്ടു. മനുഷ്യരായ നമ്മള്‍ മാനുഷികവും, സ്വാര്‍ത്ഥതാപരവുമായി പ്രതികരിക്കുമായിരിന്നു. എന്നാല്‍ യേശുവിന്റെ പ്രബോധനങ്ങളെ കുറിച്ച് ചിന്തിച്ചതിനാല്‍ നമ്മള്‍ അവരോടു ക്ഷമിക്കുകയും സഹതപിക്കുകയും ചെയ്യുന്നു. സ്വാര്‍ത്ഥതയുടെ പരിപൂര്‍ണ്ണ തിരസ്കരണമാണ് പുനരുത്ഥാനമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുടര്‍ന്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേക അനുസ്മരണ ചടങ്ങുകള്‍ ഒന്നും തന്നെ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയില്ലെങ്കിലും വരുന്ന ഏപ്രില്‍ 21ന് സ്വകാര്യ അനുസ്മരണ ചടങ്ങ് നടത്തുവാന്‍ ശ്രീലങ്കന്‍ സഭ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21ന് ഇസ്ലാമിക തീവ്രവാദി സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅഅത്തുമായി ബന്ധപ്പെട്ട ഒന്‍പതു ചാവേറുകള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണങ്ങളില്‍ 37 വിദേശികള്‍ ഉള്‍പ്പെടെ 279 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിരിന്നു. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമായതോടെ സ്വതന്ത്ര കമ്മീഷനെക്കൊണ്ട് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ശ്രീലങ്കന്‍ മെത്രാന്‍ സമിതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-15-10:16:22.jpg
Keywords: ശ്രീലങ്ക
Content: 12951
Category: 10
Sub Category:
Heading: ദിവ്യകാരുണ്യവും വിശുദ്ധ മിഖായേലിന്റെ ഉടവാളുമായി ഇറ്റാലിയന്‍ പട്ടണത്തില്‍ പ്രദക്ഷിണം
Content: ഗര്‍ഗാനോ: മഹാമാരിയായ കൊറോണക്കെതിരായ പോരാട്ടത്തില്‍ മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ സഹായം യാചിച്ചുകൊണ്ട് തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പട്ടണത്തില്‍ പ്രദക്ഷിണം. പട്ടണത്തിലെ പ്രസിദ്ധമായ ‘മോണ്ടെ സാന്റ് ആഞ്ചെലോ’ ദേവാലയത്തിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ പ്രസിദ്ധമായ രൂപത്തിലെ ഉടവാളും വഹിച്ചുകൊണ്ടാണ് വൈദികരും ഏതാനും വിശ്വാസികളും പ്രദക്ഷിണം നടത്തിയത്. ദിവ്യകാരുണ്യവും വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പും പ്രദക്ഷിണത്തില്‍ എഴുന്നള്ളിച്ചു. </p> <iframe width="706" height="397" src="https://www.youtube.com/embed/PVoiZGYSgfw" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> സാധാരണയായി വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 29ന് മാത്രമാണ് ഉടവാള്‍ രൂപക്കൂട്ടില്‍ നിന്നും പുറത്തെടുക്കാറുള്ളത്. എന്നാല്‍ കൊറോണ പകര്‍ച്ചവ്യാധി ആയിരങ്ങളുടെ ജീവനെടുത്തുകൊണ്ട് പടരുന്ന പശ്ചാത്തലത്തില്‍ വാള്‍ പുറത്തെടുക്കുകയായിരിന്നു. വിശ്വാസത്തിലും ചരിത്രത്തിലും വലിയ സ്വാധീനം ചെലുത്തിയ സംഭവമെന്നാണ് ഇറ്റാലിയന്‍ കത്തോലിക്ക വാര്‍ത്താപത്രമായ ഇല്‍ ടിമിയോണെ പ്രദക്ഷിണത്തെ വിശേഷിപ്പിച്ചത്. 1656-ല്‍ പടര്‍ന്ന പ്ലേഗില്‍ നിന്നും മോണ്ടെ സാന്റ് ആഞ്ചെലോയെ രക്ഷിച്ചത് വിശുദ്ധ മിഖായേല്‍ മാലാഖയുടെ മാധ്യസ്ഥമാണെന്ന് ദേവാലയത്തിന്റെ റെക്ടറായ ഫാ. ലാഡിസ്ലാവോ സക്കി സ്മരിച്ചു. ഗര്‍ഗാനോ പട്ടണത്തിന്റെ മേയറും വിശുദ്ധ മിഖായേല്‍ മാലാഖയുടെ സഹായം യാചിക്കുവാന്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊറോണക്കെതിരായ പോരാട്ടത്തില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ അപേക്ഷിക്കണമെന്ന് ലോകമെമ്പാടുമുള്ള മെത്രാന്‍മാരോടും, വൈദികരോടും വിശ്വാസികളോടും അമേരിക്കയിലെ മുന്‍ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ ആഹ്വാനം ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-15-11:53:00.jpg
Keywords: മിഖായേ, മാലാ
Content: 12952
Category: 1
Sub Category:
Heading: ദരിദ്ര രാജ്യങ്ങൾക്ക് കടം ഇളച്ച് നൽകണമെന്ന പാപ്പയുടെ ആഹ്വാനം ഏറ്റെടുത്ത് ഐ‌എം‌എഫ്
Content: വത്തിക്കാന്‍ സിറ്റി/ വാഷിംഗ്ടൺ ഡിസി: കോവിഡ് 19 മൂലം ക്ലേശിക്കുന്ന ദരിദ്ര രാജ്യങ്ങൾക്ക് കടം ഇളച്ച് നൽകണമെന്ന് ഈസ്റ്റർ ഞായറാഴ്ചത്തെ 'ഉർബി എത് ഒർബി' സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ ആഹ്വാനം നൽകിയതിന് പിന്നാലെ ഐഎംഎഫ് ദരിദ്ര രാജ്യങ്ങൾക്ക് ഇളവുകൾ നൽകാമെന്ന് പ്രഖ്യാപനം നടത്തി. ഇതുകൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനെ പറ്റി ചിന്തിക്കണമെന്ന് ലോക രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് ഇളവുകൾ നൽകുക, അല്ലെങ്കിൽ കടം മൊത്തമായി എഴുതിത്തള്ളുക എന്ന നിർദ്ദേശമായിരുന്നു ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റര്‍ ദിനത്തില്‍ മുന്നോട്ടുവെച്ചത്. പാപ്പയുടെ ആഹ്വാനത്തിന് പിറ്റേന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 25 രാജ്യങ്ങൾക്ക് കടങ്ങൾ ഇളച്ച് നൽകുന്നതായി അന്താരാഷ്ട്ര നാണയനിധി പ്രഖ്യാപനം നടത്തിയത്. ഇതില്‍ 19 ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നു. കൊറോണ വൈറസ് രൂക്ഷമായ രാജ്യങ്ങൾക്കും, ദരിദ്ര രാജ്യങ്ങൾക്കും അടുത്ത ആറ് മാസത്തേക്കാണ് ഇളവുകൾ നൽകിയിരിക്കുന്നതെന്നും ഇതുമൂലം പ്രസ്തുത രാജ്യങ്ങൾക്ക് ആരോഗ്യരംഗത്തും, മറ്റ് മേഖലകളിലും കൂടുതൽ പണം ചെലവഴിക്കാൻ സാധിക്കുമെന്നും അന്താരാഷ്ട്ര നാണയനിധിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, നൈജർ, മൊസാംബിക്ക് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങൾക്കാണ് പ്രധാനമായും ഇളവുകൾ ലഭിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ വലിയ തോതിൽ തന്നെ കടങ്ങൾ എഴുതിത്തള്ളാൻ സാധിക്കണമെന്നു ടെലിവിഷനിലൂടെ നൽകിയ സന്ദേശത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോൺ പ്രസ്താവിച്ചു. കടങ്ങൾ എഴുതി തള്ളിയാൽ പ്രസ്തുത രാജ്യങ്ങൾക്ക് കൊറോണ വൈറസിനെ തുരത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ പോരാട്ടത്തിൽ തനിച്ചു വിജയിക്കാൻ ആർക്കും സാധിക്കില്ലെന്നും, ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഒരേ വൈറസ് മൂലം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ സഹകരണവും, കൂട്ടായ്മയും വളർത്തിയെടുക്കുക എന്നത് കടമയായി കരുതണമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കടങ്ങൾ ഇളച്ച് നൽകുന്നതിനെ പറ്റി ജി20, ജി7 രാജ്യങ്ങൾ ഈ ആഴ്ച ചർച്ച ചെയ്യാൻ ഇരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. 2000 ജൂബിലി വർഷത്തിൽ, ദരിദ്ര രാജ്യങ്ങളുടെ കടങ്ങൾ ഇളവു ചെയ്യണമെന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ആഹ്വാനം ചെയ്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-15-14:19:47.jpg
Keywords: ഇടപെട
Content: 12953
Category: 1
Sub Category:
Heading: എമിരിറ്റസ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്ന് 93ാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍. 2005-ൽ എഴുപത്തിയെട്ടാം ജന്മദിനത്തിന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. ബനഡിക്ട് മാർപാപ്പയുടെ ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ മാർക്ക്റ്റിൽ സ്ഥിതി ചെയ്യുന്ന ജന്മഗൃഹം അദ്ദേഹത്തിന്റെ 80 -ാം ജന്മദിനം മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ധാരാളം ആളുകളാണ് ഈ സ്ഥലവും ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന ചിത്ര ചലച്ചിത്ര പ്രദർശന ഹാളുകളും സന്ദർശിക്കാൻ ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ** #{red->n->n-> പാപ്പയുടെ ആരോഗ്യത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-16-04:56:34.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 12954
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രലിലെ അഗ്‌നിബാധയ്ക്കു ഒരു വര്‍ഷം
Content: പാരീസ്: 850 വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ അഗ്‌നിബാധയുണ്ടായിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. യേശുവിനെ ധരിപ്പിച്ച മുള്‍മുടി കാലകാലങ്ങളായി ഈ ദേവാലയത്തിലാണ് സൂക്ഷിച്ചിരിന്നത്. കത്തീഡ്രലില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് തിരുശേഷിപ്പ് പാരീസിലെ സെന്റ് ജെര്‍മ്മെയ്ന്‍ ദേവാലയത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ദുഃഖ വെള്ളിയാഴ്ച തിരുശേഷിപ്പ് ദേവാലയത്തിലെത്തിച്ച് ഓണ്‍ലൈനിലൂടെയുള്ള വണക്കത്തിന് ദേവാലയം അവസരമൊരുക്കിയിരിന്നു. നേരത്തെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കു ശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സി‌ന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-16-05:34:43.jpg
Keywords: നോട്ര
Content: 12955
Category: 13
Sub Category:
Heading: നിരീശ്വര വിദ്യാഭ്യാസം, പിന്നീട് വൈദികന്‍, ഇപ്പോള്‍ മെത്രാന്‍: നിയുക്ത അൽബേനിയൻ മെത്രാന്‍ ശ്രദ്ധ നേടുന്നു
Content: ടിരാനേ: നിരീശ്വരവാദം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും, പിന്നീട് വൈദികനായി മാറുകയും ചെയ്ത അൽബേനിയൻ വംശജനായ ഫാ. അർജൻ ഡോഡാജിനെ ഫ്രാൻസിസ് മാർപാപ്പ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തി. അൽബേനിയയിലെ ടിരാനേ അതിരൂപതയുടെ സഹായമെത്രാനായാണ് 43 വയസുള്ള ഫാ. അർജൻ ഡോഡാജിനെ പാപ്പ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒന്‍പതാം തീയതി നിയമന ഉത്തരവ് വത്തിക്കാന്‍ പുറപ്പെടുവിക്കുകയായിരിന്നു. അപ്രതീക്ഷിതമായ വന്ന വലിയ ദൌത്യത്തിന്റെ ഞെട്ടലിലാണ് നിയുക്ത മെത്രാന്‍. അൽബേനിയയിലെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലാണ് അർജൻ ഡോഡാജിന്റെ ജനനം. മതങ്ങളുടെ മേൽ കമ്മ്യൂണിസ്റ്റ് സർക്കാരിന് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന അക്കാലഘട്ടത്തിൽ നിരീശ്വരവാദ വിദ്യാഭ്യാസമാണ് അർജൻ ഡോഡാജിന് ലഭിച്ചത്. അക്കാലഘട്ടത്തില്‍ കുടുംബം കടന്നുപോയി കൊണ്ടിരിന്നതും വലിയ ക്ലേശങ്ങളിലൂടെയായിരിന്നു. എന്നാല്‍ അർജന്റെ വല്യപ്പനും, വല്യമ്മയും അടിയുറച്ച ക്രൈസ്തവ വിശ്വാസികളായിരുന്നു. അന്നു ഗാനങ്ങളിലൂടെയാണ് അവരെല്ലാവരും പ്രാർത്ഥനകൾ പഠിച്ചുകൊണ്ടിരിന്നത്. ജോലി ചെയ്യുന്ന സമയങ്ങളിൽ പോലും വല്യമ്മ ക്രൈസ്തവ ഗാനങ്ങൾ പാടുമായിരുന്നുവെന്ന്‍ ഫാ. അർജൻ സ്മരിക്കുന്നു. വല്യമ്മച്ചിയുടെ ഈ ഗാനങ്ങളിലൂടെയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹം പഠിക്കുന്നത്. അൽബേനിയയിൽ, കമ്മ്യൂണിസ്റ്റ് സർക്കാർ അടിതെറ്റി വീണതിനു ശേഷം, അർജൻ ഡോഡാജ് കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് അഭയാര്‍ത്ഥിയായി കുടിയേറി. പിന്നീട് വെൽഡറായും, പൂന്തോട്ടക്കാരനായും ജോലിയെടുത്തു. ഇറ്റലിയിൽ നിന്നു തന്നെയാണ് കത്തോലിക്കാ വിശ്വാസത്തിന്റെ മഹത്വം അദ്ദേഹം മനസ്സിലാക്കുന്നത്. അങ്ങനെ 1997-ല്‍ മാമ്മോദീസ സ്വീകരിച്ചു. പിന്നീട് വൈദികനാകാനുള്ള തീരുമാനമെടുത്തു. 'പ്ലീസ്റ്റ്ലി ഫ്രാറ്റേണിറ്റി ഓഫ് ദി സൺസ് ഓഫ് ദി ക്രോസ്' എന്ന വൈദിക സമൂഹത്തിനു വേണ്ടി ജോൺ പോൾ മാർപാപ്പയാണ് അദ്ദേഹത്തിന് പൗരോഹിത്യം നൽകിയത്. നിരവധി ഇടവകകളിൽ പ്രവർത്തിച്ചതിന് ശേഷം ഏതാനും നാൾ റോമിലെ അൽബേനിയൻ സമൂഹത്തിൻറെ ചാപ്ലിനായും അദ്ദേഹം പ്രവർത്തിച്ചു. 2017ൽ ടിരാനേ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് അന്തോണി ഫ്രെണ്ടോ, അദ്ദേഹത്തെ സ്വദേശത്തേ സേവനത്തിനായി വിളിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രാൻസിസ് മാർപാപ്പ തന്നെ സഹായമെത്രാനായി നിയമിച്ചതിന്റെ ഞെട്ടലിലാണ് ഫാ. അർജൻ. ഇങ്ങനെ ഒരു സ്ഥാനം ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാൽ മാർപാപ്പ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന ദൗത്യം ക്രിസ്തുവിലും, കന്യകാമറിയത്തിലുമുളള പ്രത്യാശയിലും സഭയോടുള്ള അനുസരണം കൊണ്ടും സ്വീകരിക്കുന്നതായും അർജൻ ഡോഡാജ് പറഞ്ഞു. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അല്‍ബേനിയയുടെ 16% ജനങ്ങളാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-16-08:16:37.jpg
Keywords: നിരീശ്വര, ദൈവ