Contents

Displaying 12661-12670 of 25148 results.
Content: 12986
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ആക്രമണത്തിന് നാളെ ഒരാണ്ട്: പ്രാര്‍ത്ഥനയ്ക്കും മൗനാചരണത്തിനും ശ്രീലങ്കന്‍ സഭ
Content: കൊളംബോ: കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ നാളെ, ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് ശ്രീലങ്കന്‍ സഭ പ്രാര്‍ത്ഥനയും മൗനാചരണവും നടത്തും. കൊളംബോ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്താണ് മൗനാചരണത്തിനും പ്രാര്‍ത്ഥനക്കും ആഹ്വാനം നല്‍കിയത്. പ്രാദേശികസമയം രാവിലെ 8.45-ന് മൗനാചരണം ആരംഭിക്കുകയും വിശ്വാസികള്‍ വിളക്കോ മെഴുകുതിരിയോ ഭവനങ്ങളിൽ കൊളുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നു അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ദേവാലയ ശുശ്രൂഷകളില്‍ നേരിട്ടുള്ള പങ്കാളിത്തമില്ലാത്തതിനാല്‍ ഭീകരാക്രമണത്തിനു ഇരകളായവർക്കു വേണ്ടിയുള്ള അനുസ്മരണച്ചടങ്ങുകളിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ പങ്കുചേരാമെന്നും കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 21നു മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ 258 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്കു പരിക്കേറ്റിരിന്നു. സെന്റ് ആന്റണീസ് ദേവാലയത്തിലും നെഗംബോ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ചാവേര്‍ ആക്രമണം നടന്നത്. തുടര്‍ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പരസ്യ ബലിയര്‍പ്പണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയവരോട് ക്രൈസ്തവ സമൂഹം ക്ഷമിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് മാൽക്കം രഞ്ജിത്ത് പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-20-06:35:57.jpg
Keywords: ശ്രീലങ്ക
Content: 12987
Category: 1
Sub Category:
Heading: വെന്റിലേറ്റർ ഉൾപ്പെടെയുള്ള സഹായങ്ങൾ സിറിയയിലേക്കും വിശുദ്ധനാട്ടിലേക്കും അയക്കുമെന്ന് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള മെഡിക്കൽ സഹായങ്ങൾ സിറിയയിലേക്കും, വിശുദ്ധനാട്ടിലേക്കും അയക്കുമെന്ന് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുളള വത്തിക്കാൻ തിരുസംഘം പ്രഖ്യാപനം നടത്തി. പത്ത് വെന്റിലേറ്ററുകൾ സിറിയയിലേക്കും, മൂന്നെണ്ണം ജെറുസലേമിലെ സെന്റ് ജോസഫ് ആശുപത്രിക്കുമായി നൽകാനാണ് പദ്ധതിയിടുന്നത്. ഗാസയിലേക്ക് ടെസ്റ്റിംഗ് കിറ്റുകളും ബത്‌ലഹേമിലെ ഹോളിഫാമിലി ആശുപത്രിക്ക് സാമ്പത്തിക സഹായവും നൽകുമെന്ന് ശനിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിലൂടെ തിരുസംഘം വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പയുടെ പേരിലായിരിക്കും സഹായങ്ങൾ നൽകുന്നത്. കൊറോണ ബാധിതരെ സഹായിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഫോൺഡോ എമർജൻസിയ സിഇസി എന്ന അത്യാഹിത ഫണ്ടിന് പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അടുത്തിടെ രൂപം നൽകിയിരുന്നു. പ്രസ്തുത ഫണ്ടിൽനിന്നായിരിക്കും പശ്ചിമേഷ്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകാനുള്ള പണം കണ്ടെത്തുന്നത്. ദൈവകരുണയുടെ തിരുനാൾ ആചരിക്കുന്നതിനാലും, പൗരസ്ത്യ നാടുകളിലെ ഒരു വിഭാഗം ക്രൈസ്തവർ ഈസ്റ്റർ ആചരിക്കാനായി ഒരുങ്ങുന്നതിനാലുമാണ് ഇപ്പോൾ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താൻ തീരുമാനിച്ചതെന്ന് തിരുസംഘം വ്യക്തമാക്കി. സഹായങ്ങൾ എത്തിക്കുന്നതിനായി മറ്റ് സംഘടനകളുമായും സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് പത്രക്കുറിപ്പിലൂടെ തിരുസംഘം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ വത്തിക്കാൻ പ്രതിനിധികൾ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വെൻറിലേറ്ററുകളും, ടെസ്റ്റിംഗ് കിറ്റുകളും നൽകാൻ പെട്ടെന്നു തീരുമാനമെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തികമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും എല്ലാ വർഷവും, സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും നൽകുന്ന പണവും, സിറിയയിലും, ജോർദാനിലും ലിബിയയിലുമടക്കം ഭവനരഹിതരായവർക്കുള്ള സഹായങ്ങളും ഈ വർഷവും നൽകുമെന്ന് തിരുസംഘം വിശദീകരിച്ചു. പ്രാർത്ഥനയോടുകൂടിയാണ് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള തിരു സംഘത്തിന്റെ പത്രക്കുറിപ്പ് അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-20-09:02:11.jpg
Keywords: വത്തി, സഹായ
Content: 12988
Category: 18
Sub Category:
Heading: പ്രവാസികളുടെ പുനരധിവാസത്തിന് കോളേജ് ഹോസ്റ്റലുകള്‍ വിട്ടുനല്‍കുമെന്ന് പാല രൂപത
Content: പാല: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നാട്ടിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുവാന്‍ കോളേജ് ഹോസ്റ്റലുകളും മിഷന്‍ ലീഗിന്റെ മാതൃഭവനവും വിട്ടുതരാന്‍ ഒരുക്കമാണെന്ന് പാല രൂപത. രൂപതയുടെ കീഴിലുള്ള സെന്‍റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിന്റെ സെന്‍റ് മേരീസ് ഹോസ്റ്റല്‍, സെന്‍റ് തോമസ് ഹോസ്റ്റല്‍, ഭരണങ്ങാനത്തു സ്ഥിതി ചെയ്യുന്ന മിഷന്‍ ലീഗിന്റെ മാതൃഭവനവും വിട്ടുകൊടുക്കാന്‍ സന്നദ്ധമാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രസ്താവിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന 'കാദെഷ് ബര്‍ണയ തീരുമാനങ്ങള്‍ എടുക്കേണ്ട സ്ഥലവും സമയവും' എന്ന തലക്കെട്ടോട് കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഒരു അനിശ്ചിതാവസ്ഥ നിലവിലുണ്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചാലും വിമാനസർവീസുകൾ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന അനേകരുണ്ട്. പ്രത്യേകിച്ച് നാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് എത്രയുംവേഗം അതിനു വേണ്ട ക്രമീകരണങ്ങൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും കൂടിയാലോചിച്ച് അതിനായി നോർക്കയിലെ എംബസി മുഖേന രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കണം. ആശങ്കയിൽ കഴിയുന്ന പ്രവാസികളെ ലോക് ഡൗൺ കഴിയുമ്പോൾ നാട്ടിൽ എത്തിക്കേണ്ടതാണ്. പ്രത്യേകിച്ചും ഗർഭിണികൾ കുട്ടികൾ വിസിറ്റിംഗ് വിസയിൽ പോയവർ, വയോജനങ്ങൾ. പ്രവാസികൾക്ക് നാട്ടിലേക്ക് പോകണം എന്ന ആഗ്രഹം അവരുടെ അവകാശമാണ്. അവർ ഈ നാടിന്റെ അഭിവാജ്യ ഘടകമാണ്. അവരെ തിരിച്ചെത്തിക്കാൻ പരിശ്രമിക്കുന്നത് അവരോട് കാണിക്കുന്ന ഔദാര്യമായി സർക്കാർ കാണേണ്ടതില്ല. അവരുടെ അധ്വാനത്തിന് ഫലം ആണ് ഇന്ന് നാട്ടിൽ കാണുന്ന പലതും. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് നാട്ടിലെത്താനുള്ള താല്പര്യക്കാർ കൂടുതൽ ഉള്ളത് എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. അതും നിയന്ത്രണാതീതമായ രീതിയിൽ കാണാൻ സാധ്യതയില്ല. അവരുടെ ആഗ്രഹത്തോടെ നിഷേധാത്മക നടപടികൾ സ്വീകരിക്കുന്നത് ശരിയല്ല. വിദേശത്ത് കിടന്ന് പ്രയാസപ്പെടുന്നവരെ കഴിവതും വേഗം നാട്ടിലെത്തിക്കാൻ സർക്കാരിന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. അവർ തിരിച്ചു വരുമ്പോൾ വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കണം. രോഗലക്ഷണമോ സാധ്യതയോ ഉള്ളവർക്ക് ക്വാറന്റൈനുവേണ്ടി താമസസൗകര്യങ്ങൾ കൊടുക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. പ്രവാസികൾ തിരികെ എത്തുമ്പോൾ പാലാ രൂപതയിലെ മൂന്ന് സ്ഥാപനങ്ങൾ ക്വാറന്റൈൻ കാല താമസത്തിനായി വിട്ടു തരാനും തയ്യാറാണെന്ന് പ്രസ്താവനയില്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-20-10:06:23.jpg
Keywords: കല്ലറങ്ങാ, പാലാ
Content: 12989
Category: 10
Sub Category:
Heading: ത്രിദിന പ്രാർത്ഥനയ്ക്കുള്ള ടാൻസാനിയൻ പ്രസിഡന്റിന്റെ ആഹ്വാനമേറ്റെടുത്ത് ജനങ്ങൾ
Content: ഡൊഡോമ: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ത്രിദിന പ്രാർത്ഥനയ്ക്കുള്ള ടാൻസാനിയൻ പ്രസിഡന്‍റിന്റെ ആഹ്വാനമേറ്റെടുത്ത് ജനങ്ങൾ. ഏപ്രിൽ 17 മുതൽ 19 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ പ്രസിഡന്റായ ജോൺ മാഗുഫുലി ജനങ്ങളോട് ആവശ്യപ്പെടുകയായിരിന്നു. പ്രസിഡന്റിന്റെ ആഹ്വാനമേറ്റെടുത്ത ജനങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തി. ഈ ദിവസങ്ങളില്‍ ദൈവത്തോട് പ്രാർത്ഥിക്കാനായി സമയം കണ്ടെത്തണമെന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ് ജോണ്‍ മാഗുഫുലി. യേശു ക്രിസ്തുവിന്റെ തിരുശരീരത്തില്‍ കൊറോണ വൈറസിന് നിലനില്‍പ്പില്ലെന്നും യഥാര്‍ത്ഥ സൗഖ്യം നല്‍കുവാന്‍ കഴിവുള്ള സ്ഥലങ്ങള്‍ ദേവാലയങ്ങളാണെന്നും അദ്ദേഹം കഴിഞ്ഞ മാസം പ്രസ്താവിച്ചിരിന്നു. 94 കോവിഡ് കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരിൽ നാലുപേർ മരണമടഞ്ഞു. 11 പേർ രോഗത്തിൽ നിന്നും പൂർണമായും മുക്തി നേടി. അതേസമയം വൈറസ് വ്യാപനം തടയാൻ സ്കൂളുകളും, കോളേജുകളും, സർവ്വകലാശാലകളുമടക്കം അടച്ചിട്ടിരിക്കുകയാണെങ്കിലും രാജ്യത്തുടനീളം സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-20-11:05:11.jpg
Keywords: ടാന്‍സാ
Content: 12990
Category: 11
Sub Category:
Heading: 'സ്റ്റേ ഹോം സിങ്ങ് ആന്റ് വിന്‍': യുവവൈദികര്‍ ആരംഭിച്ച മത്സരത്തിനു സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത
Content: കോട്ടയം: ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ നവമാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ദിവ്യകാരുണ്യ മിഷ്ണറി സന്യാസ സഭയിലെ യുവവൈദികര്‍ ആരംഭിച്ച മത്സരത്തിന് വന്‍ സ്വീകാര്യത. വീട്ടിലിരുന്ന് കൊണ്ട് പാട്ട് പാടി സമ്മാനം നേടാമെന്ന ആശയവുമായി ദിവ്യകാരുണ്യ മിഷ്ണറി സഭയിലെ വൈദീകരായ ഫാ. എല്‍വീസ് കോച്ചേരിയും, ഫാ. നിതിന്‍ ജോര്‍ജുമാണ് ശ്രദ്ധേയമായ മത്സരം മുന്നോട്ട് വച്ചത്. 'സ്റ്റേ ഹോം സിങ്ങ് ആന്റ് വിന്‍' എന്ന പേരിലുള്ള മത്സരം ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. പ്രായവ്യത്യാസം ഇല്ലാതെ ലോകത്തിന്റെ എവിടെ നിന്ന് വേണമെങ്കിലും ക്രിസ്തീയ ഭക്തിഗാനം പാടി ഈ മത്സരത്തില്‍ പങ്കാളികളാകമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂന്നര വയസുള്ള കുട്ടി മുതല്‍ തൊണ്ണൂറ്റി എട്ട് വയസുളള മുത്തശിയും, വിവിധ സന്യാസിനി സമൂഹത്തിലെ സിസ്റ്റേറ്റേഴ്‌സും, വൈദീകരും വരെ ഇതില്‍ പങ്കാളികളായിട്ടുണ്ട്. അയച്ചുകൊടുക്കുന്ന വീഡിയോകള്‍ സിയോന്‍ ഇന്നവേറ്റീവ് മീഡിയ എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് അപ്ലോഡ് ചെയ്യുന്നത്. ഏപ്രിന്‍ മുപ്പത് വരെയാണ് വീഡിയോകള്‍ അയച്ചുകൊടുക്കാന്‍ അവസരം. കഴിവ് ഉണ്ടായിട്ട് അവസരം ലഭിക്കാതെ വീ്ട്ടിലിരിക്കുന്നവരടക്കം നിരവധി പേരെ ഇതില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഫാ. എല്‍വീസ് കോച്ചേരി പറഞ്ഞു. വിജയികളാകുന്നവര്‍ക്ക് ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ ക്യാഷ് അവാര്‍ഡാണ് സമ്മാനമായി നല്‍കുക. യുവവൈദികരുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് എംസിബിഎസ് സന്ന്യാസ സമൂഹത്തിലെ പ്രോവിന്‍ഷ്യാലും വൈദീകരും ശക്തമായ പിന്തുണയാണ് നല്‍കിയത്.
Image: /content_image/India/India-2020-04-20-12:58:52.jpg
Keywords: ഗാന, സംഗീ
Content: 12991
Category: 13
Sub Category:
Heading: ക്രൈസ്തവ നേതൃത്വം നല്‍കുന്ന ആത്മീയ ധാര്‍മ്മിക അടിത്തറക്കു നന്ദി അറിയിച്ച് റഷ്യന്‍ പ്രസിഡന്റ്
Content: മോസ്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും മറ്റ് സഭാവിഭാഗങ്ങളും തങ്ങളുടെ നിസ്സ്വാര്‍ത്ഥമായ സേവനങ്ങള്‍ വഴി സമൂഹത്തിന്റെ ആത്മീയവും, ധാര്‍മ്മികവുമായ അടിത്തറയെ ശക്തിപ്പെടുത്തുന്നതില്‍ നന്ദി അറിയിച്ച് പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. ഇന്നലെ ഏപ്രില്‍ 19ന് ഈസ്റ്റര്‍ ആഘോഷിച്ച റഷ്യക്കാര്‍ക്കും ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സമൂഹത്തിനും ആശംസകള്‍ അറിയിച്ചുള്ള സന്ദേശത്തിലാണ് പ്രസിഡന്റ് നന്ദി അറിയിച്ചത്. ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തികളെ പ്രത്യേകം അഭിനന്ദിച്ച പുടിന്‍ ഈസ്റ്റര്‍ അവധിക്കാലം ജനങ്ങളുടെ ഹൃദയത്തില്‍ സന്തോഷവും, പ്രത്യാശയും നിറക്കുന്നുവെന്നു പറഞ്ഞു. നന്മ, സ്നേഹം, നീതി തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും ജനങ്ങളെ ഒന്നിപ്പിക്കുകയും, കഷ്ടതകളെ മറികടക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. എക്കാലത്തേയും പോലെ ഇപ്പോഴും, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും മറ്റ് സഭാവിഭാഗങ്ങളും തങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ വഴി സമൂഹത്തിന്റെ ആത്മീയവും, ധാര്‍മ്മികവുമായ അടിത്തറയെ ശക്തിപ്പെടുത്തുകയും, റഷ്യയുടെ ചരിത്രപരവും, സാംസ്കാരികവുമായ പൈതൃകത്തെ വളര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് പുടിന്‍ സ്മരിച്ചു. കുടുംബ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, യുവാക്കളെ മുന്നോട്ട് കൊണ്ടുവരികയും ചെയ്യുന്നതില്‍ ക്രിസ്ത്യന്‍ സഭകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും പുടിന്‍ സന്ദേശത്തില്‍ പരാമര്‍ശം നടത്തി. മറ്റ് സഭകള്‍ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുമ്പോള്‍ ഗ്രിഗോറിയൻ കലണ്ടർ അടിസ്‌ഥാനമാക്കിയാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാക്രമം. ഈസ്റ്ററിന് സമാനമായി ക്രിസ്‌തുമസ് ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ക്കും റഷ്യന്‍ സഭയില്‍ വ്യത്യാസമുണ്ട്. ഇന്നലെ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകളില്‍ ടെലിവിഷന്‍ വഴി ഭവനങ്ങളില്‍ ഇരിന്നുകൊണ്ടാണ് വിശ്വാസികള്‍ പങ്കുചേര്‍ന്നത്. റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ള പുടിന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരിന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-20-13:35:35.jpg
Keywords: റഷ്യ, പുടി
Content: 12992
Category: 1
Sub Category:
Heading: പാപ്പയുടെ അടിയന്തര സഹായനിധിയിലേക്ക് പതിനായിരം ഡോളര്‍ സംഭാവന ചെയ്ത് ബുദ്ധമത നേതാവ്
Content: യാംഗൂണ്‍: കോവിഡ് രോഗബാധിതരെ സഹായിക്കാൻ ഫ്രാൻസിസ് പാപ്പ രൂപീകരിച്ച അടിയന്തര സഹായനിധിയിലേക്ക് പതിനായിരം യു.എസ് ഡോളർ സംഭാവന ചെയ്ത് മ്യാൻമറിലെ പ്രമുഖ ബുദ്ധമത നേതാവും സിതാഗു ബുദ്ധിസ്റ്റ് അക്കാദമിയുടെ സ്ഥാപകനുമായ അഷിൻ ന്യാനിസ്സാര. സേക്രട്ട് ഹാർട്ട് കത്തീഡ്രലിലെത്തിയാണ്‌ മ്യാൻമറിലെ മണ്ടലായ് അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിനാണ് തുക കൈമാറിയത്‌. പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ, എല്ലാ മതവിശ്വാസികളോടും കാട്ടേണ്ട കാരുണ്യത്തിന്റെ അടയാളമായാണ് ഈ സഹായം കൈമാറുന്നതെന്നും ഐക്യത്തിലൂന്നിയ ജീവകാരുണ്യ പ്രവർത്തികളും ഇതോടൊപ്പം സാധ്യമാകണമെന്നും അഷിൻ ന്യാനിസ്സാര പറഞ്ഞു. മതസൗഹാർദത്തെ ഊട്ടിയുറപ്പിക്കുന്ന നടപടിയെന്നാണ് ആർച്ച് ബിഷപ്പ് മാർക്കോ ടിൻ വിൻ ബുദ്ധനേതാവിന്റെ ഇടപെടലിനെ വിശേഷിപ്പിച്ചത്. അതിരൂപതയിലുള്ളവർക്ക് ലഭ്യമാക്കാൻ അരി, സവാള, എണ്ണ, ബീന്‍സ് തുടങ്ങിയവ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും അദ്ദേഹം ആർച്ച്ബിഷപ്പിനെ ഏൽപ്പിച്ചു. യാംഗൂണ്‍ ആർച്ച്ബിഷപ്പും ഏഷ്യൻ മെത്രാൻ സമിതി അധ്യക്ഷനുമായ കർദ്ദിനാൾ ചാൾസ് ബോ, ആർച്ച് ബിഷപ്പ് മാർക്കോ ടിൻവിന് എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തുന്ന നേതാവാണ് അഷിൻ ന്യാനിസ്സാര. 2011ൽ വത്തിക്കാനിൽവെച്ചു എമിരിറ്റസ് ബനഡിക്ട് 16-ാമൻ പാപ്പയുമായും മ്യാൻമര്‍ പര്യടനത്തില്‍ ഫ്രാന്‍സിസ് പാപ്പയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-20-15:04:48.jpg
Keywords: ബുദ്ധ,ഹൈന്ദവ
Content: 12993
Category: 1
Sub Category:
Heading: ശ്രീലങ്കന്‍ ക്രൈസ്തവ നരഹത്യക്ക് ഒരാണ്ട്: നീറുന്ന ഓര്‍മ്മയില്‍ ക്രൈസ്തവ ലോകം
Content: കൊളംബോ: ലോകത്തെ നടുക്കി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ സ്‌ഫോടന പരമ്പര നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് ശ്രീലങ്കന്‍ സഭ ഇന്നു പ്രാര്‍ത്ഥനയും മൗനാചരണവും നടത്തും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തില്‍ 258 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സമാധാനപൂർണമായ സഹവർത്തിത്വത്തിലും രാഷ്ട്രനിർമിതിയിലും ക്രിയാത്മകമായും ഇടപെട്ടുകൊണ്ടിരിന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെയാണ് അക്രമികൾ സ്ഫോടനത്തിനായി തെരെഞ്ഞെടുത്തത് എന്നത് ഏവരെയും കണ്ണീരിലാഴ്ത്തി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. വിശുദ്ധ ദിനത്തിൽ നടന്ന കിരാത ആക്രമണത്തെ ലോക നേതാക്കള്‍ ശക്തമായി അപലപിച്ചിരിന്നു. ദേവാലയങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ അനാഥരായത് 176 കുട്ടികളാണെന്നു സ്ഥിരീകരിച്ചിരിന്നു. ചിലര്‍ക്ക് മാതാപിതാക്കള്‍ ഇരുവരെയും നഷ്ടമായപ്പോള്‍ മറ്റ് ചിലരുടെ കാര്യത്തില്‍ മാതാപിതാക്കളില്‍ ഒരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരിന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസം ശ്രീലങ്കന്‍ സഭ പിന്നീട് ഏറ്റെടുത്തു. ചാവേര്‍ ആക്രമണത്തെത്തുടര്‍ന്നു രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ അങ്ങേയറ്റം ശാന്തതപാലിച്ചു സമാധാനപരമായി വര്‍ത്തിച്ച ക്രൈസ്തവ സമൂഹത്തെ വാഴ്ത്തി ശ്രീലങ്കയിലെ രാഷ്ട്രീയ സമുദായ നേതാക്കള്‍ നേരിട്ടു രംഗത്തെത്തിയിരിന്നു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചാവേറുകളോട് ശ്രീലങ്കയിലെ കത്തോലിക്ക സമൂഹം ക്ഷമിക്കുന്നതായി കൊളംബോ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത് പ്രസ്താവിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-21-04:50:10.jpg
Keywords: ശ്രീലങ്ക
Content: 12994
Category: 1
Sub Category:
Heading: മാധ്യമങ്ങളിലൂടെയുള്ള വിശ്വാസജീവിതം അപൂര്‍ണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കൂദാശകളിലും സഭയിലും ദൈവജനത്തിലും നിന്നു വിട്ടുമാറി തങ്ങളില്‍ത്തന്നെ ജീവിക്കുന്ന ഒരു വിശ്വാസിസമൂഹത്തെയാണ് ഓണ്‍ലൈന്‍ ദിവ്യബലിയില്‍ കാണുന്നതെന്നും മാധ്യമങ്ങളിലൂടെയുള്ള വിശ്വാസജീവിതം അപൂര്‍ണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താ മാര്‍ത്ത കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടയിലെ പ്രസംഗത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്. ഇത് വിഷമകരമായ ഈ ഘട്ടത്തിലെ സഭാജീവിതമാണ്. പക്ഷേ ഇതല്ല സഭ. സഭ എല്ലായ്‌പോഴും ജനങ്ങളോടും കൂദാശകളോടും കൂടിയുള്ളതാണെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. കോവിഡ് 19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്നു ക്രൈസ്തവ ദേവാലയങ്ങളിലെ ദിവ്യബലിയില്‍ വിശ്വാസികളെ പങ്കെടുപ്പിക്കുന്നില്ല. വിവിധ ഡിജിറ്റല്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വിശ്വാസികള്‍ വീട്ടിലിരുന്ന് ദിവ്യബലിയില്‍ പങ്കെടുക്കുന്നു. ദിവ്യകാരുണ്യ സ്വീകരണത്തിനു പകരം അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണമാണ് ഇപ്പോള്‍ നടത്തുന്നത്. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുവേണ്ടിയാണിത്. ഈശോയുമായുള്ള ഒരാളുടെ ബന്ധം ആഴമേറിയതും വ്യക്തിപരവുമാണ്, പക്ഷേ അത് ഒരു കൂട്ടായ്മയിലാണ്. കൂട്ടായ്മ ഇല്ലാതെ, ദിവ്യകാരുണ്യമില്ലാതെ, ദൈവജനം ഒന്നിച്ചുകൂടാതെയല്ല കര്‍ത്താവുമായി അടുപ്പമുണ്ടാക്കേണ്ടത്. അങ്ങനെ ചെയ്താല്‍ ദൈവജനത്തില്‍നിന്നു വിട്ട് തനിക്കുവേണ്ടി മാത്രമുള്ള ഒരു ബന്ധമാകും ദൈവത്തോടുണ്ടാകുക. സുവിശേഷങ്ങള്‍ നോക്കിയാല്‍ ഈശോയുടെ ശിഷ്യര്‍ എല്ലായ്‌പോഴും ഒരു കൂട്ടായ്മയായാണ് കര്‍ത്താവിനോടൊപ്പം ജീവിച്ചതെന്നു കാണാം. കൂട്ടായ്മയുടെ സൂചനയാണ് അവര്‍ മേശയ്ക്കു ചുറ്റും സമ്മേളിച്ചിരുന്നത്. മഹാമാരിമൂലം മാധ്യമങ്ങളിലൂടെ മാത്രം സമ്പര്‍ക്കം സാധ്യമായ സാഹചര്യത്തിന്റെ അപകടത്തെപ്പറ്റി പലരും തന്നോടു ചിന്ത പങ്കുവച്ചതായും മാര്‍പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-21-05:14:41.jpg
Keywords: പാപ്പ, ഓണ്‍ലൈ
Content: 12995
Category: 18
Sub Category:
Heading: അരലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ സംഭാവന ചെയ്ത് മംഗലപ്പുഴ സെമിനാരി
Content: ആലുവ: ജോലിയും വരുമാനവുമില്ലാതെ പ്രതിസന്ധിയിലായിരുന്ന നൂറ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരലക്ഷം രൂപയുടെ ഭക്ഷണസാമഗ്രികള്‍ എത്തിച്ചുനല്‍കിക്കൊണ്ട് മംഗലപ്പുഴ സെമിനാരി. അരി, ആട്ട, പച്ചക്കറികള്‍ എന്നിവ അടങ്ങിയ കിറ്റാണ് ആലുവ ജനമൈത്രി പോലീസിന്റെ സഹായത്തോടുകൂടി പരിസരപ്രദേശങ്ങളിലുള്ള അര്‍ഹരായ അതിഥി തൊഴിലാളികളെ കണ്ടെത്തി നല്‍കിയത്. കൂടാതെ, പൊതുജനത്തിനായി സേവനം ചെയ്യുന്ന അമ്പതോളം പോലീസുകാര്‍ക്ക് അരലിറ്റര്‍ വീതമുള്ള സാനിറ്റൈസര്‍ ബോട്ടിലുകളും മാസ്‌ക്കുകളും സെമിനാരിയില്‍ നിന്നു നല്‍കി. അടിയന്തര സഹായമായി ഇത്രയുമാണ് ചെയ്തിരിക്കുന്നതെങ്കിലും തുടര്‍ന്നും ഏതെങ്കിലും തരത്തില്‍ കൂടുതല്‍ സഹായങ്ങള്‍ ആവശ്യമുള്ളവരെ കണ്ടെത്തിയാല്‍ അറിയിക്കുവാനും സഹായിക്കാന്‍ സന്നദ്ധരാണെന്നും ജനമൈത്രി പോലീസിനെ സെമിനാരി നേതൃത്വം അറിയിച്ചിട്ടുമുണ്ട്.
Image: /content_image/India/India-2020-04-21-05:57:18.jpg
Keywords: സഹായ