Contents
Displaying 12691-12700 of 26200 results.
Content:
13016
Category: 11
Sub Category:
Heading: കോവിഡ് കാലത്ത് യുവജനങ്ങളുടെ വിശ്വാസ ജീവിതത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി സര്‍വ്വേഫലം
Content: മിന്നെസോട്ട: കോവിഡ് പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് യുവജനങ്ങളുടെ വിശ്വാസ ജീവിതത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി സര്‍വ്വേഫലം. അമേരിക്കയിലെ മിന്നെസോട്ടയിലെ സ്പ്രിംഗ്ടൈഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൂമിംഗ്ടൺ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. 13-25 വയസുവരെയുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ഇടയിലാണ് ഈ ഗവേഷണ സ്ഥാപനം പഠനം നടത്തിയത്. ഈ പ്രായത്തിലുള്ളല്‍ ചെറുപ്പക്കാരുടെ ഇടയില്‍ ആന്തരികവും ബാഹ്യവുമായ ജീവിതം കൂടുതല്‍ വിശ്വാസ കേന്ദ്രീകൃതമാകുവാന്‍ ആരംഭിച്ചിട്ടുണ്ടെന്നു സ്പ്രിംഗ്ടൈഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോഷ് പാക്കാർഡ് വ്യക്തമാക്കി. അതേസമയം കോവിഡ് കാലത്ത് സാമൂഹിക അകലവും മറ്റ് നിര്‍ദ്ദേശങ്ങളും ചെറുപ്പക്കാരുടെ ഇടയില്‍ ഭയത്തെയും അനിശ്ചിതത്വത്തെയും വര്‍ദ്ധിപ്പിക്കുന്നുവെന്നും സൂചനകളുണ്ട്. ഒറ്റപ്പെടൽ, ഏകാന്തത, ഉത്കണ്ഠ എന്നിവയും ഈ കാലയളവിൽ വർദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷണ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പുറത്തുവന്ന വിവിധ പഠനഫലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തിലും ബൈബിള്‍ വായിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായതായി വ്യക്തമായിരിന്നു. കോവിഡ് കാലം അനേകരെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്നുണ്ടെന്നാണ് ഇത്തരം പഠനഫലങ്ങള്‍ നല്‍കുന്ന സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-23-03:40:14.jpg
Keywords: യുവജന, വിശ്വാസ

13017
Category: 9
Sub Category:
Heading: “വേ ടു ഹോളിനെസ്": ലോക്ഡൗണിൽ ഇന്റർനാഷണൽ ഓൺലൈൻ ആത്മീയ വളർച്ചാധ്യാനം 26 മുതൽ 30 വരെ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രശസ്‌ത വചന പ്രഘോഷകനും, പുരോഹിതരുടെയും സന്യസ്തരുടെയും, ശുശ്രൂഷകരുടെയും ആത്മീയ വളർച്ചാധ്യാനഗുരുവും ഷില്ലോങ് ഹോളി റെഡീമർ റിന്യൂവൽ സെന്റർ സുപ്പീരിയറുമായ റവ. ഫാ. റെജി മാണി MSFS നയിക്കുന്ന അഞ്ച് ദിവസത്തെ ഇന്റർ നാഷണൽ ഓൺലൈൻ സ്പിരിച്ച്വൽ വളർച്ചാധ്യാന ശുശ്രൂഷ ഏപ്രിൽ 26 മുതൽ 30 വരെ നടത്തപ്പെടുന്നു. സന്യസ്തർക്കും സുവിശേഷപ്രവർത്തകർക്കും നാൽപ്പത് ദിവസത്തെ സ്പിരിച്ച്വൽ ഗൈഡഡ് ശുശ്രൂഷ വഴി അനേകരുടെ ആത്മീയ വളർച്ചയിൽ ഗുരുസ്ഥാനീയനായ ഫാ. റെജി മാണി നയിക്കുന്ന ഈ വളർച്ചാ ധ്യാന ക്ലാസ്സുകളിൽ ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് "സൂം" ഓൺലൈൻ മോഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കും പങ്കെടുക്കാം. ഇംഗ്ലീഷിലുള്ള ഈ ധ്യാനത്തിൽ പങ്കെടുക്കുന്നവർ താഴെപ്പറയുന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. രെജിസ്ട്രേഷൻ സൗജന്യമാണ്. ലിങ്ക്: {{ http://www.afcmuk.org -> http://www.afcmuk.org }} ഏപ്രിൽ 26 ഞായർ മുതൽ 30 വ്യാഴം വരെ തീയതികളിൽ യുകെ സമയം രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ശുശ്രൂഷ. ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് ആത്മീയ വളർച്ചയിൽ പതറാതെ മുന്നേറുകയെന്ന ലക്ഷ്യത്തോടെയും, ലോകപ്രശസ്ത വചന ശുശ്രൂഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുകെ ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ** കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുര്യാക്കോസ്- 07414747573.
Image: /content_image/Events/Events-2020-04-23-03:45:33.jpg
Keywords: അഭിഷേകാ

13018
Category: 18
Sub Category:
Heading: പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം, സഹായത്തിന് തയാര്‍: കെസിബിസി
Content: കൊച്ചി: കോവിഡ് 19 അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തരതീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. പ്രവാസികളായ മലയാളികളെ സംരക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് പ്രത്യാശാഭരിതമാണ്. ഒപ്പം ഇക്കാരണങ്ങളാല്‍ രോഗം പടരാതിരിക്കാന്‍ ജാഗ്രതയുള്ള നിലപാട് പൊതു സമൂഹത്തിനും ആവശ്യമാണ്. പ്രവാസികളെ വിശിഷ്യാ, ഗള്‍ഫ് നാടുകളിലുള്ളവരെ, കേരളത്തില്‍ കൊണ്ടുവന്നു ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കത്തോലിക്കാ സഭയിലെ സോഷ്യല്‍ സര്‍വ്വീസ് ഏജന്‍സികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതാണെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉറപ്പുനല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-23-11:26:54.jpg
Keywords: കെസിബിസി

13019
Category: 24
Sub Category:
Heading: ദൈവകരുണയുടെ ചിത്രത്തില്‍ നിന്നും പ്രകാശ രശ്മി: ചിത്രങ്ങള്‍ വൈറല്‍
Content: മെക്സിക്കോ സിറ്റി: ദൈവകരുണയുടെ ഞായറാഴ്ച മെക്സിക്കൻ ദേവാലയത്തില്‍ നടന്ന അത്ഭുതത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മെക്സിക്കോയിലെ ക്വെറാറ്റാരോയിലെ സാൻ ഇസിഡ്രോ ലാബ്രഡോർ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ദിവ്യബലിയിലാണ് ദൈവ കരുണയുടെ ചിത്രത്തിൽ നിന്നും പ്രകാശരശ്മികൾ അൾത്താരയിലേയ്ക്ക് പ്രവഹിക്കുന്ന അസാധാരണമായ ദൃശ്യങ്ങള്‍ പ്രകടമായത്. കൊറോണയെ തുടര്‍ന്നു ജനപങ്കാളിത്തം ഒഴിവാക്കിയായിരിന്നു വിശുദ്ധ കുർബാന അര്‍പ്പണം. എന്നാല്‍ ബലി തത്സമയം ലൈവ് സ്ട്രീമിംഗ് നടത്തിയിരിന്നു. വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചിത്രത്തില്‍ ഉണ്ടായ അത്ഭുതകരമായ മാറ്റം വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരിന്നു. പിന്നീട് ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറി. ദൈവകരുണയുടെ തിരുനാൾ ആയതിനാലാണ് ഇടവക വികാരിയായ ഫാ. ജോസ് ഗ്വാഡലൂപ്പ് ദൈവകാരുണ്യത്തിന്റെ വലിയ ചിത്രം അൾത്താരയുടെ ഒരു ഭാഗത്തായി ക്രമീകരിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെ നിരവധി വിശ്വാസികളാണ് അത്ഭുതകരമായ മാറ്റം ദർശിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇടവകയുടെ ഫേസ്ബുക്ക് പേജിലും മറ്റ് അനേകം പേജുകളിലും പങ്കുവെച്ചിട്ടുണ്ട്. 'യേശുവേ ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു' എന്ന വാക്കുകളാണ് ആയിരക്കണക്കിന് ആളുകള്‍ കമന്റായി രേഖപ്പെടുത്തുന്നത്. അതേസമയം സമാനമായ സംഭവങ്ങൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസാധാരണ പ്രതിഭാസം എന്നതിനപ്പുറം അത്ഭുതമായി ഇവയെ സഭ അംഗീകരിച്ചിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-23-12:10:13.jpg
Keywords: അത്ഭുത, സൗഖ്യ

13020
Category: 1
Sub Category:
Heading: കൊറോണയുടെ നാളുകളില്‍ ആശ്വാസമായി വത്തിക്കാന്റെ ഓണ്‍ലൈന്‍ സമാഹാരം
Content: വത്തിക്കാൻ സിറ്റി: ലോകമെങ്ങും ഭയാനകമായ വിധത്തില്‍ പടര്‍ന്നിരിക്കുന്ന കൊറോണ മഹാമാരിക്കിടെ വിശ്വാസത്തില്‍ ആഴപ്പെടാന്‍ സഹായവുമായി വത്തിക്കാന്റെ പുതിയ ഓണ്‍ലൈന്‍ പ്രാര്‍ത്ഥന സമാഹരം. വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡിക്കാസ്റ്ററി എഡിറ്റ് ചെയ്തിരിക്കുന്ന 192 പേജുള്ള പ്രാര്‍ത്ഥനാ സമാഹാരം ‘സ്‌ട്രോംഗ് ഇൻ ദ ഫെയ്‌സ് ഓഫ് ട്രിബ്യൂലേഷൻ’ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. മഹാമാരിയുടെ കാലത്തു പ്രാധാന്യം നൽകേണ്ട പ്രാർത്ഥനകളും കൂദാശാനുഷ്ഠാനത്തിൽ പാലിക്കേണ്ട കാര്യങ്ങളും പാപ്പയുടെ സന്ദേശങ്ങളും ഉൾപ്പെടുത്തിയ പിഡിഎഫ് രൂപത്തിലുള്ള പുസ്തകം ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. പോര്‍ച്ചുഗീസ് പതിപ്പ് വരും ദിവസങ്ങളില്‍ പുറത്തുവരും. മൂന്ന് ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് സഭയുടെ പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ട് പ്രതിസന്ധിയുടെ നാളുകളിൽ നാം നിറവേറ്റേണ്ട പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും അപേക്ഷകളും രണ്ടാമത്തെ ഭാഗത്ത് ദേവാലയത്തിൽ പോകാനാകാത്ത സാഹചര്യത്തിൽ കൂദാശ ജീവിതം സാധ്യമാക്കേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളും അവസാന ഭാഗത്ത്, പരീക്ഷണനാളിൽ നമുക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ സന്ദേശങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വത്തിക്കാന്റെ സൈറ്റിൽ നിന്ന് പിഡിഎഫ് ഫയലായ പ്രാര്‍ത്ഥനാ സന്ദേശ സമാഹാരം സൗജന്യമായി ഡൗൺലോഡ് ചെയ്യാം. {{ ഇംഗ്ലീഷ് വേര്‍ഷന്‍ ഡൗൺലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.vaticannews.va/content/dam/lev/forti-nella-tribolazione/pdf/eng/strong-in-tribulation.-20042020.pdf }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-23-13:40:50.jpg
Keywords: വത്തി, പ്രാര്‍ത്ഥ

13021
Category: 1
Sub Category:
Heading: അമേരിക്കയും കാനഡയും പരിശുദ്ധ കന്യകാമറിയത്തിന്: പുനർ സമർപ്പണം മെയ് 1ന്
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കയെ "സഭയുടെ അമ്മയായ മറിയത്തിന്" പുനർസമർപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് അമേരിക്കൻ ദേശീയ മെത്രാൻ സമിതിയുടെ അധ്യക്ഷനും ലോസ്ആഞ്ചലസ് ആർച്ചുബിഷപ്പുമായ ജോസ് ഗോമസ്. മെയ് മാസം ഒന്നാം തീയതിയാണ് പുനർ സമർപ്പണം നടത്തുക. തന്നോടൊപ്പം അതേദിവസം പുനർസമർപ്പണത്തിന്റെ ഭാഗമാകാൻ ആവശ്യപ്പെട്ടുകൊണ്ട് മെത്രാൻ സമിതി അംഗങ്ങൾക്ക് ഏപ്രിൽ 22നു അദ്ദേഹം കത്തയച്ചിട്ടുണ്ട്. ഇതേ ദിവസം തന്നെ കനേഡിയൻ മെത്രാൻ സമിതിയും രാജ്യത്തെ മാതാവിന് പുനർസമർപ്പിക്കും. എല്ലാവർഷവും മെയ് മാസം ദൈവ മാതാവിന്റെ പ്രത്യേക മാധ്യസ്ഥം സഭ തേടാറുണ്ട്. ഈവർഷം കൊറോണ പകർച്ചവ്യാധിയെ നേരിടുമ്പോൾ ആത്മാർത്ഥതയോടുകൂടി ദൈവ മാതാവിന്റെ മാധ്യസ്ഥം വീണ്ടും തേടുകയാണെന്ന് ആർച്ച് ബിഷപ്പ് ജോസ് ഗോമസ് കത്തിലൂടെ പറഞ്ഞു. കനേഡിയൻ മെത്രാൻ സമിതിയുടെ നേതൃത്വവുമായി, അമേരിക്കൻ മെത്രാൻ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മെയ് ഒന്നാം തീയതി പുനർസമർപ്പണത്തിനായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മെത്രാൻ സമിതിയുടെ ആരാധനാലയങ്ങൾക്ക് വേണ്ടിയുള്ള സെക്രട്ടറിയേറ്റും, കമ്മ്യൂണിക്കേഷൻ വിഭാഗവും വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നും ആർച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു. വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച്, രാജ്യത്തെ മാതാവിനു സമർപ്പിക്കുമെന്ന് ഇറ്റാലിയൻ മെത്രാൻ സമിതിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്, സഭയുടെ അമ്മ എന്ന വിശേഷണം രണ്ടാംവത്തിക്കാൻ സൂനഹദോസ് നടക്കുന്നതിനിടയിൽ പോൾ ആറാമൻ മാർപാപ്പയാണ് നൽകിയത്. പെന്തക്കുസ്താ കഴിഞ്ഞു വരുന്ന തിങ്കളാഴ്ച ദിവസം സഭയുടെ മാതാവായ, മറിയത്തെ ആരാധനക്രമത്തിൽ അനുസ്മരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ 2018ൽ ആഗോള സഭയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. മെയ് ഒന്നാം തീയതി, രോഗികൾക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും രോഗബാധിതരാകാൻ സാധ്യതയുള്ളവർക്കും, മറിയത്തിന്റെ സംരക്ഷണം തേടാനുള്ള അവസരമായി എടുക്കാമെന്ന് ആർച്ച് ബിഷപ്പ് ജോസ് ഗോമസ് കത്തിൽ കൂട്ടിച്ചേർത്തു. കോവിഡ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ദൈവമാതാവിന് പുനർ സമർപ്പിക്കുവാൻ മുന്നോട്ട് വരുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ പുനർ സമർപ്പണം നടത്തിയിരിക്കുന്നത് 26 ലക്ഷം പേരെ ബാധിച്ചിരിക്കുന്ന കോവിഡ് 185000 ആളുകളുടെ ജീവനാണ് ഇതിനോടകം അപഹരിച്ചിരിക്കുന്നത്.
Image: /content_image/News/News-2020-04-24-04:51:55.jpg
Keywords: അമേരിക്ക, കാനഡ

13022
Category: 10

Image: /content_image/News/News-2020-04-24-04:53:11.jpg

13023
Category: 18
Sub Category:
Heading: ദേവാലയങ്ങളിൽ വിവാഹം നടത്താൻ അനുമതി: പരമാവധി 20 പേർ
Content: തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ നടത്താനിരിക്കുന്ന വിവാഹങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ ദേവാലയങ്ങളിൽ നടക്കുന്ന വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പള്ളികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ എത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്.
Image: /content_image/India/India-2020-04-24-05:38:51.jpg
Keywords: വിവാഹ

13024
Category: 1
Sub Category:
Heading: ഓസ്ട്രിയയിൽ ആശ്വാസ നടപടി: മെയ് 15നു ദേവാലയങ്ങൾ തുറന്നേക്കും
Content: സാൽസ്ബർഗ്: യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ ദേവാലയങ്ങൾ വീണ്ടും തുറക്കാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി ഭരണകൂടം. അടുത്ത മാസം പകുതി മുതൽ ദേവാലയങ്ങൾക്കും റെസ്റ്റോറന്റുകൾക്കും ചില സ്കൂളുകൾക്കും തുറക്കാൻ അനുവാദം നൽകിയതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ കുർസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെത്തുടർന്നു ഓസ്ട്രിയൻ കത്തോലിക്കാ ബിഷപ്സ് കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ഫാ. പീറ്റർ ഷിപ്ക വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 15നു ദേവാലയങ്ങൾ തുറന്നു നൽകുമെന്നാണ് സൂചന. തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ദേശീയ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ പറഞ്ഞു. ലോക്ക് ഡൗൺ നടപടികൾ സ്വീകരിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. ബുധനാഴ്ച വരെ രാജ്യത്ത് 14,925 കേസുകൾ സ്ഥിരീകരിച്ചു. 510 മരണങ്ങളുണ്ടായി. 11,328 രോഗികൾ രോഗമുക്തി നേടി. ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്ന പശ്ചാത്തലത്തിൽ കൊറോണ ടെസ്റ്റുകൾ വ്യാപിപ്പിക്കുവാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
Image: /content_image/News/News-2020-04-24-06:41:07.jpg
Keywords: ഓസ്ട്രി

13025
Category: 10
Sub Category:
Heading: പതാക പാറിച്ചുകൊണ്ട് ബ്രിട്ടീഷ് ജനതയുടെ വിശുദ്ധ ഗീവര്‍ഗീസ് തിരുനാള്‍ ആഘോഷം
Content: ലണ്ടന്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിന്റെ മാധ്യസ്ഥ വിശുദ്ധന്‍ കൂടിയായ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ സ്വന്തം ഭവനത്തില്‍ ഇംഗ്ലീഷ് പതാക സ്ഥാപിച്ച് ആഘോഷിച്ച് ബ്രിട്ടീഷ് ജനത. ഇക്കൊല്ലത്തെ തിരുനാള്‍ ആഘോഷം ഇംഗ്ലീഷ് പതാക പാറിച്ചുകൊണ്ട് ഭവനത്തിനുള്ളില്‍ മതിയെന്ന് നേരത്തേ തന്നെ ബ്രിട്ടീഷ് ജനതക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. പുറത്ത് കടകളില്‍ പോയി പതാക വാങ്ങുന്നതിന് പകരം വീട്ടിലുള്ള പഴയ പതാക ഉപയോഗിച്ചാല്‍ മതിയെന്നും അധികൃതര്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരിന്നു. വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ മരണദിനമായ കണക്കാക്കുന്ന ഇന്നലെയാണ് (April 23) ബ്രിട്ടീഷ് ക്രൈസ്തവ സമൂഹം വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചത്. വിശുദ്ധന്റെ തിരുനാള്‍ വളരെ ആഘോഷപൂര്‍വ്വമായാണ് നോട്ടിംഹാം അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടാടാറുള്ളത്. തിരുനാളിനോടനുബന്ധിച്ച് ഇരുപതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന സെന്റ് ജോര്‍ജ്ജ്സ് ഡേ പരേഡ് ഏറെ ശ്രദ്ധേയമാണ്. കൊറോണയെ തുടര്‍ന്ന്‍ സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശം നിലവിലുള്ളതിനാല്‍ ഇക്കൊല്ലം ജനങ്ങള്‍ക്ക് ‘സെന്റ് ജോര്‍ജ്ജ്സ് ഡേ’ പുറത്ത് ആഘോഷിക്കുവാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അടുത്തകൊല്ലം വളരെ മനോഹരമായി ആഘോഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രാദേശിക കൗണ്‍സില്‍ വക്താവ് പറഞ്ഞു. വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ ആഘോഷിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും, വീടിന്റെ ജാലകത്തില്‍ പതാക പാറിക്കുവാന്‍ കഴിഞ്ഞാല്‍ അത് ഏറ്റവും മനോഹരമായ സെന്റ് ജോര്‍ജ്ജ്സ് ഡേ ആഘോഷമായിരിക്കുമെന്നും വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഷിപ്പ്ലിയില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായ ഫിലിപ്പ് ഡേവിസ് നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-24-08:12:48.jpg
Keywords: ഗീവര്‍,