Contents

Displaying 12681-12690 of 25148 results.
Content: 13006
Category: 13
Sub Category:
Heading: വിശ്വാസികളുടെ നിരന്തര അഭ്യര്‍ത്ഥന: രാജ്യത്തെ ദൈവ മാതാവിന് സമർപ്പിക്കാൻ തയ്യാറെടുത്ത് ഇറ്റലി
Content: റോം: കോവിഡ് അനേകായിരങ്ങളുടെ ജീവനെടുത്ത ഇറ്റലിയില്‍ വിശ്വാസികളുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന മാനിച്ച് രാജ്യത്തെ ദൈവമാതാവിന് സമര്‍പ്പിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ തീരുമാനം. മെയ് ഒന്നാം തീയതി, ബെർഗാമോ പ്രവിശ്യയില്‍ സാന്താ മരിയ ഡെൽ ഫോണ്ടെ ബസിലിക്കയിൽ വച്ച് ഇറ്റാലിയൻ മെത്രാന്മാർ രാജ്യത്തെ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിനായി രാജ്യത്തെ സമർപ്പിക്കും. നിരവധി കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥലമാണ് ബെർഗാമോ. മാതാവിനോട് ഭക്തിയും, സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് വിശ്വാസികളുടെ മുന്നൂറോളം കത്തുകൾ ഈ നാളുകളിൽ ലഭിച്ചുവെന്നും, അവരിൽ പലരും മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് എന്തുകൊണ്ടാണ് രാജ്യത്തെ സമർപ്പിക്കാത്തത് എന്ന ചോദ്യം ഉന്നയിച്ചുവെന്നും ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷനായ കർദ്ദിനാൾ ഗ്വാൾട്ടിറോ ബസേത്തി പറഞ്ഞു. വിശ്വാസികളെ നയിക്കേണ്ട ചുമതല സാധാരണയായി ഇടയന്മാർക്കാണ്, എന്നാൽ പലപ്പോഴും വിശ്വാസികളാണ് എന്താണ് ചെയ്യേണ്ടതെന്ന് ഇടയന്മാർക്ക് പറഞ്ഞുകൊടുക്കുന്നത്. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. പരമ്പരാഗതമായി മെയ് മാസം പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന പ്രത്യേക മാസമായതിനാലാണ്, പ്രസ്തുത മാസം ഒന്നാം തീയതി തന്നെ ഇറ്റലിയെ മാതാവിന് സമർപ്പിക്കാൻ തീരുമാനമെടുത്തതെന്ന് മെത്രാൻ സമിതി ഏപ്രിൽ 20ന് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. അന്നേദിവസം വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിവസമാണ് എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ, തൊഴിൽപരമായ ആശങ്കകൾ ഉള്ളവർക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥം തേടാനും സാധിക്കുമെന്നും ഇറ്റാലിയൻ മെത്രാന്മാർ പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. രോഗികളെയും, ആരോഗ്യ പ്രവർത്തകരെയും, ഡോക്ടർമാരെയും, കുടുംബങ്ങളെയും, മരണമടഞ്ഞവരെയും മാതാവിനു സമർപ്പിക്കുന്നതായും മെത്രാൻ സംഘം കൂട്ടിചേർത്തു. കൊറോണാ വൈറസ് മൂലം ക്ലേശിക്കുന്ന ഒരു ജനസമൂഹം ചുറ്റുമുള്ളതിനാലാണ്, മരിയൻ സമർപ്പണത്തിനു വേണ്ടി ബെര്‍ഗാമോയിലെ തന്നെ സാന്താ മരിയ ഡെൽ ഫോണ്ടെ ദേവാലയം തന്നെ തെരഞ്ഞെടുത്തതെന്നും സമിതി വ്യക്തമാക്കി. മരിയൻ പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് പതിനഞ്ചാം നൂറ്റാണ്ടിൽ സാന്താ മരിയ ഡെൽ ഫോണ്ടെ ദേവാലയം നിർമിക്കപ്പെട്ടിട്ടുള്ളത്. 1432 മെയ് മാസം ഇരുപത്തിയാറാം തീയതി ജിയനേറ്റ വരോളി എന്ന പെൺകുട്ടിക്കാണ് ദൈവ മാതാവ് പ്രത്യക്ഷപ്പെടുന്നത്. വെള്ളിയാഴ്ച ദിവസത്തെ ഉപവാസവും, മറ്റ് പാപപരിഹാര പ്രായശ്ചിത്തങ്ങളും പരിശുദ്ധ കന്യാമറിയം അന്ന് നിർദ്ദേശിച്ചിരുന്നു. ആദ്യം ചെറിയൊരു ദേവാലയമാണ് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പണികഴിപ്പിച്ചത്. പിന്നീട് നൂറു വർഷങ്ങൾക്ക് ശേഷം, 1575ൽ മിലാൻ മെത്രാനായിരുന്ന വിശുദ്ധ ചാൾസ് ബറോമിയോയാണ് ഇന്ന് കാണുന്ന വിധമുള്ള ദേവാലയം പുനർനിർമ്മിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-22-05:59:35.jpg
Keywords: ഇറ്റലി, ഇറ്റാ
Content: 13007
Category: 10
Sub Category:
Heading: വിശുദ്ധ വാരത്തില്‍ യേശുവിന്റെ മുള്‍മുടിയില്‍ അത്ഭുതകരമായ നിറം മാറ്റം
Content: ആന്‍ഡ്രിയ: ഇറ്റലിയിലെ ആന്‍ഡ്രിയ കത്തീഡ്രലില്‍ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന പീഡാസഹന യാത്രയില്‍ യേശുവിന്റെ തലയില്‍ ധരിപ്പിച്ചിരുന്ന മുള്‍മുടിയിലെ മുള്ളിന്റെ നിറം മാറുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ വിശുദ്ധ വാരം മുതലാണ് യേശുവിന്റെ തലയില്‍ അണിയിച്ച മുള്‍മുടിയില്‍ നിന്നെടുത്തതെന്ന് കാലകാലങ്ങളായി വിശ്വസിക്കുന്ന മുള്ളിന്റെ നിറം മാറി തുടങ്ങിയത്. യേശുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പുകളില്‍ ഒന്നാണിത്. വിശുദ്ധ വാരത്തിന്റെ ആദ്യ ദിവസങ്ങള്‍ മുതല്‍ വിശുദ്ധ മുള്ളിലെ നിറം മാറ്റം തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ആന്‍ഡ്രിയ അതിരൂപതയിലെ ബിഷപ്പ് ലൂയിജി മാന്‍സി പറഞ്ഞു. മുന്‍കാലങ്ങളില്‍ രക്തതുള്ളികളുടെ മുള്ളിലെ പാടുകളുടെ നിറം വര്‍ദ്ധിക്കാറുണ്ടെന്നും, വെള്ളികലര്‍ന്ന വെളുപ്പ് നിറം മില്ലിമീറ്ററുകളോളം വ്യാപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ മൂലം ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാലും, കത്തീഡ്രല്‍ ശൂന്യമായതിനാലും ബിഷപ്പ് ലൂയിജി മാന്‍സി ഈ തിരുശേഷിപ്പ് എപ്പിസ്കോപ്പേറ്റിന്റെ കീഴിലുള്ള സ്വകാര്യ ചാപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. തിരുശേഷിപ്പിലെ നിറം മാറ്റം നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ സയന്റിഫിക് കമ്മീഷന്‍ അംഗങ്ങളും, വിദഗ്ദരുമായ ഡോ. അന്റോണിയോ റീസ്സോയേയും, ഡോ. സില്‍വാന കാംപാനിലെയേയും ബിഷപ്പ് വിളിച്ചുവരുത്തി. മതിയായ നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷം അത്ഭുതം സംബന്ധിച്ച അഞ്ചു റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ശേഖരിച്ചിട്ടുണ്ട്. 2005ലും 2016ലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‍ ബിഷപ്പ് മാന്‍സി ചൂണ്ടിക്കാട്ടി. ലോകമെങ്ങുമുള്ള ജനങ്ങളുടെ വേദനകളിലൂടെ തന്റെ പീഡാസഹനം തുടരുന്നുണ്ടെന്ന് ഈ നിറംമാറ്റത്തിലൂടെ യേശു നമ്മോടു പറയുവാന്‍ ആഗ്രഹിക്കുന്നെണ്ടെന്നു ബിഷപ്പ് പ്രസ്താവിച്ചു. കൊറോണ പകര്‍ച്ചവ്യാധി ലോകമെങ്ങും പിടിമുറുക്കിയ കാലയളവില്‍ തന്നെയാണ് വിശുദ്ധ തിരുശേഷിപ്പിനുണ്ടായ നിറംമാറ്റം എന്നത് ഏറെ ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-22-07:43:55.jpg
Keywords: അത്ഭു
Content: 13008
Category: 1
Sub Category:
Heading: വത്തിക്കാനിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒന്‍പതായി
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ കൊറോണാ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം ഒന്‍പതായി. കഴിഞ്ഞ ദിവസം ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നത്. വ്യക്തിയെ ക്വാറന്റൈന് വിധേയമാക്കിയെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി രോഗം ബാധിച്ച വ്യക്തിയുമായി ജോലിസ്ഥലത്ത് സമ്പർക്കം പുലർത്തിയിരുന്നവരിൽ ഉചിതമായ നടപടികളും ശുചിത്വ പരിശോധനയും നടത്തിയതായും മറ്റൊരു വ്യക്തിക്കും രോഗം ബാധിച്ചിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ആകെ രോഗികളില്‍ ഏഴു പേരും വത്തിക്കാനിലെ ജീവനക്കാരാണ്. രണ്ടു പേര്‍ രോഗവിമുക്തരായിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-22-09:04:00.jpg
Keywords: കൊറോ, കോവിഡ്
Content: 13009
Category: 1
Sub Category:
Heading: ജാലകങ്ങളില്‍ ക്രിസ്തീയ ചിത്രങ്ങള്‍: ലോക്ക് ഡൗണിലെ പുതിയ പ്രവണത ശ്രദ്ധയാകര്‍ഷിക്കുന്നു
Content: ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ദിവ്യബലിയിലും ദേവാലയ ശുശ്രൂഷകളിലും പങ്കുചേരാന്‍ കഴിയാതെ ഭവനങ്ങളില്‍ ആയിരിക്കുന്ന കുടുംബങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തി ശ്രദ്ധയാകര്‍ഷിക്കുന്നു. ക്രിസ്തീയ ചിഹ്നങ്ങളും ചിത്രങ്ങളും ചില്ല് ജാലകങ്ങളിലും വാതിലുകളിലും വിവിധ വര്‍ണ്ണങ്ങള്‍ കൊണ്ട് പെയിന്റ് ചെയ്തുകൊണ്ടാണ് അനേകം കുടുംബങ്ങള്‍ ഭവനങ്ങള്‍ ദേവാലയങ്ങളാക്കി മാറ്റുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമൂഹമാധ്യമങ്ങളിലും ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലും ഈ ചിത്രങ്ങള്‍ തരംഗമായി മാറിയിരിക്കുകയാണ്. സ്വന്തം വീട്ടിലെ ചില്ലുജാലകങ്ങള്‍ വര്‍ണ്ണചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കുന്നത് വഴി ദേവാലയത്തിന്റെ മനോഹാരിത സ്വന്തം വീടുകളിലേക്ക് കൊണ്ടുവരുവാനാണ് വിശ്വാസികളുടെ ശ്രമം. ഈസ്റ്റര്‍ കാലത്ത് വിശ്വാസത്തെ പ്രഘോഷിക്കുവാനും പങ്കുവെക്കുവാനുമുള്ള മനോഹരവും, രസകരവുമായ ഒരു മാര്‍ഗ്ഗമായാണ് ഇതിനെ സമൂഹം നോക്കി കാണുന്നത്. കുരിശും പരിശുദ്ധാത്മാവും അടക്കം വിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രമേയമാണ് കൂടുതല്‍ പേരും സ്വീകരിക്കുന്നത്. തന്റെ വീടിന്റെ ചില്ലുകൊണ്ടുള്ള വാതില്‍ ഇത്തരത്തില്‍ മനോഹരമാക്കിയ കാറ്റി ല്യോണ്‍ എന്ന വീട്ടമ്മയുടെ പടിപടിയായുള്ള നിര്‍ദ്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ലിറ്റര്‍ജിക്കല്‍ കളറുകളുടെ പ്രതീകാത്മകതയെക്കുറിച്ച് പഠിക്കുകയും, അത് ഡിസൈനില്‍ ഉള്‍പെടുത്തുകയും ചെയ്യുന്ന പ്രവണതയും ഈ ദിവസങ്ങളില്‍ കണ്ടുവരുന്നുണ്ട്. കൊറോണക്കാലത്ത് ഉത്ഭവം കൊണ്ട ഒരു പ്രവണതയാണിതെങ്കിലും, ഈ പരിപാടി വര്‍ഷം തോറും ആചരിക്കണമെന്ന അഭിപ്രായക്കാരും കുറവല്ലെന്ന് കാറ്റി ല്യോണ്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-22-11:25:57.jpg
Keywords: തരംഗ, ശ്രദ്ധേയ
Content: 13010
Category: 14
Sub Category:
Heading: ജാലകങ്ങളില്‍ ക്രിസ്തീയ ചിത്രങ്ങള്‍: ലോക്ക് ഡൗണിലെ പുതിയ പ്രവണത ശ്രദ്ധയാകര്‍ഷിക്കുന്നു
Content: ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ദിവ്യബലിയിലും ദേവാലയ ശുശ്രൂഷകളിലും പങ്കുചേരാന്‍ കഴിയാതെ ഭവനങ്ങളില്‍ ആയിരിക്കുന്ന കുടുംബങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തി ശ്രദ്ധയാകര്‍ഷിക്കുന്നു. ക്രിസ്തീയ ചിഹ്നങ്ങളും ചിത്രങ്ങളും ചില്ല് ജാലകങ്ങളിലും വാതിലുകളിലും വിവിധ വര്‍ണ്ണങ്ങള്‍ കൊണ്ട് പെയിന്റ് ചെയ്തുകൊണ്ടാണ് അനേകം കുടുംബങ്ങള്‍ ഭവനങ്ങള്‍ ദേവാലയങ്ങളാക്കി മാറ്റുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമൂഹമാധ്യമങ്ങളിലും ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലും ഈ ചിത്രങ്ങള്‍ തരംഗമായി മാറിയിരിക്കുകയാണ്. സ്വന്തം വീട്ടിലെ ചില്ലുജാലകങ്ങള്‍ വര്‍ണ്ണചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കുന്നത് വഴി ദേവാലയത്തിന്റെ മനോഹാരിത സ്വന്തം വീടുകളിലേക്ക് കൊണ്ടുവരുവാനാണ് വിശ്വാസികളുടെ ശ്രമം. ഈസ്റ്റര്‍ കാലത്ത് വിശ്വാസത്തെ പ്രഘോഷിക്കുവാനും പങ്കുവെക്കുവാനുമുള്ള മനോഹരവും, രസകരവുമായ ഒരു മാര്‍ഗ്ഗമായാണ് ഇതിനെ സമൂഹം നോക്കി കാണുന്നത്. കുരിശും പരിശുദ്ധാത്മാവും അടക്കം വിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രമേയമാണ് കൂടുതല്‍ പേരും സ്വീകരിക്കുന്നത്. തന്റെ വീടിന്റെ ചില്ലുകൊണ്ടുള്ള വാതില്‍ ഇത്തരത്തില്‍ മനോഹരമാക്കിയ കാറ്റി ല്യോണ്‍ എന്ന വീട്ടമ്മയുടെ പടിപടിയായുള്ള നിര്‍ദ്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ലിറ്റര്‍ജിക്കല്‍ കളറുകളുടെ പ്രതീകാത്മകതയെക്കുറിച്ച് പഠിക്കുകയും, അത് ഡിസൈനില്‍ ഉള്‍പെടുത്തുകയും ചെയ്യുന്ന പ്രവണതയും ഈ ദിവസങ്ങളില്‍ കണ്ടുവരുന്നുണ്ട്. കൊറോണക്കാലത്ത് ഉത്ഭവം കൊണ്ട ഒരു പ്രവണതയാണിതെങ്കിലും, ഈ പരിപാടി വര്‍ഷം തോറും ആചരിക്കണമെന്ന അഭിപ്രായക്കാരും കുറവല്ലെന്ന് കാറ്റി ല്യോണ്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-22-11:28:46.jpg
Keywords: തരംഗ, ശ്രദ്ധേയ
Content: 13011
Category: 18
Sub Category:
Heading: കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്ക് ഡൗൺ ദുരിതാശ്വാസം നൽകി വരാപ്പുഴ അതിരൂപത
Content: കൊച്ചി: ഇടവകകളിലെ കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്ക് ഡൗൺ ദുരിതാശ്വാസം നൽകി മാതൃകയാവുകയാണ് വരാപ്പുഴ അതിരൂപത. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ദേവാലയങ്ങൾ ശുശ്രൂഷകൾ ഒന്നും തന്നെ നടക്കാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന് ദേവാലയങ്ങളിലെ ശുശ്രൂഷകരായ കപ്യാർമാരും ചെമ്മദോർമാര്‍ക്കുമാണ് 2500 രൂപവീതം സഹായം നല്‍കിക്കൊണ്ട് മാതൃകയാകുന്നത്. ദേവാലയത്തെ ആശ്രയിച്ചാണ് മിക്കവാറും ഈ കുടുംബങ്ങൾ കഴിയുന്നത്. അതുകൊണ്ടു തന്നെ ദേവാലയ ശുശ്രൂഷകൾ ഇല്ലാതായതോടെ അവരുടെ ജീവിതവും ബുദ്ധിമുട്ടിലാണെന്ന വസ്തുത മനസിലാക്കി കൊണ്ടാണ് വരാപ്പുഴ അതിരൂപത അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ആർച്ച്ബിഷപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അതിരൂപതയിലെ ഇടവകകളും സംഘടനകളും പലവിധത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അതിരൂപതയിലെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, നഗരത്തിലെ അതിഥി തൊഴിലാളികൾക്ക് രണ്ടു ആഴ്ച്ചയോളം പ്രഭാതഭക്ഷണം നൽകാൻ മുൻകൈ എടുത്തിട്ടുണ്ട്. കൂടാതെ നഗരത്തിലെ പോലീസുകാർക്ക് പലദിവസങ്ങളിലും പഴവർഗ പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. ഇടവകകളും സംഘടനകളും മുൻകൈ എടുത്തു മൂന്നരക്കോടിയിലധികം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. വിവിധ ഇടവകകളും സംഘടനകളും കോവിഡ് കാലത്തെ സന്നദ്ധ സേവനം തുടരുകയാണ്. (ചെമ്മദോര്‍: ഏ. ഡി. 1500 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് ചെമ്മദോര്‍. ‘വിളിക്കുന്നവന്‍’ എന്നാണ് പോര്‍ച്ചുഗീസില്‍ നിന്നു വന്ന ആ വാക്കിന്‍റെ അര്‍ത്ഥം. കോംന്പ്രെരിയ എന്നറിയപ്പെടുന്ന സന്നദ്ധസേവാസംഘത്തിലെ ഒരു ഉദ്യോസ്ഥന്‍റെ പേരാണ് ചെമ്മദോര്‍. സംഘാംഗങ്ങളെ വിളിച്ചുകൂട്ടുകയാണ് അയാളുടെ ജോലി.
Image: /content_image/India/India-2020-04-22-12:00:16.jpg
Keywords: വരാപ്പു,
Content: 13012
Category: 10
Sub Category:
Heading: 'പ്രാര്‍ത്ഥനയുടെ ശക്തി': ആദ്യം 9/11 ആക്രമണത്തെ അതിജീവിച്ചു, ഇപ്പോള്‍ രണ്ട് തവണ കോവിഡിനെയും
Content: ന്യൂയോര്‍ക്ക്: 2001-ല്‍ ലോകത്തെ ആകെ ഞെട്ടിച്ച ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ക്രിസ്റ്റീന, ബ്രിയാന്‍ സ്റ്റാന്‍ന്റന്‍ ദമ്പതികള്‍ ഇപ്പോള്‍ കൊറോണയുമായുള്ള പോരാട്ടത്തേയും അതിജീവിച്ച വാര്‍ത്തയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അതിജീവനത്തിന്റെ ഈ രണ്ടു പോരാട്ടങ്ങളിലും തുണയായത് പ്രാര്‍ത്ഥനയായിരിന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്റ്റ്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്കാണ് ഇവരുടെ പോരാട്ടത്തിന്റെ കഥ വെളിച്ചത്ത് കൊണ്ടുവന്നത്. ഇക്കഴിഞ്ഞ മാസം നടത്തിയ വൈദ്യപരിശോധനയില്‍ ഇരുവരും കൊറോണ ബാധിതരാണെന്ന് വ്യക്തമാകുകയായിരിന്നു. ഇതില്‍ ക്രിസ്റ്റീനക്ക് ജീവിതത്തിലേക്ക് തിരിച്ചുവരുവാനുള്ള ഏതാണ്ട് 50/50 സാധ്യതയാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടം എന്നാണ് ക്രിസ്റ്റീന അക്കാലയളവിനെ വിശേഷിപ്പിച്ചത്. ക്രിസ്റ്റീന രണ്ടു പ്രാവശ്യം ആശുപത്രിയില്‍ അഡ്മിറ്റ്‌ ആവുകയും ഏതാണ്ട് മരണത്തോളം എത്തുകയും ചെയ്തു. ഡോക്ടറുമാരുടെ അനുമാനങ്ങളെ തള്ളികളഞ്ഞുക്കൊണ്ട് പ്രാര്‍ത്ഥന ഒന്നുകൊണ്ട് മാത്രമാണു തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇരുവരും ഒരേസ്വരത്തില്‍ സമ്മതിക്കുന്നു. വൈദ്യ സഹായത്തേക്കാള്‍ അധികമായി തന്നെ രക്ഷിച്ചത് തന്നെ അറിയുന്നവരുടെ പ്രാര്‍ത്ഥനയാണെന്ന് ക്രിസ്റ്റീന ഉറപ്പിച്ചു പറയുന്നു. രോഗബാധ അറിഞ്ഞ ഉടന്‍ തന്നെ ക്രിസ്റ്റീന ചെയ്തത് തന്റെ സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. “ഔട്ട്‌ ഓഫ് ഷാഡോ ഓഫ് 9/11 ആന്‍ ഇന്‍സ്പൈറിംഗ് സ്റ്റോറി ടെയില്‍ ഓഫ് എസ്കേപ്പ് ആന്‍ഡ്‌ ട്രാന്‍സ്ഫോര്‍മേഷന്‍” എന്ന പേരില്‍ 9/11 ആക്രമണത്തില്‍ നിന്നുള്ള തന്റെ അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് ക്രിസ്റ്റീന ഒരു ഗ്രന്ഥം രചിച്ചിരുന്നു. ഇവരുടെ കഥ സി.ബി.എന്‍ ന്യൂസ് സ്റ്റോറി സംപ്രേഷണവും ചെയ്തിട്ടുണ്ട്. ‘പ്രാര്‍ത്ഥനയില്‍ ശക്തിയുണ്ടെന്നാണ്’ ക്രിസ്റ്റീന ഇതില്‍ എല്ലാം ആവര്‍ത്തിച്ചു പറയുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-22-16:48:04.jpg
Keywords: പ്രാര്‍ത്ഥന
Content: 13013
Category: 18
Sub Category:
Heading: ആതുര ശുശ്രൂഷകരുടെ സേവനത്തെ അഭിനന്ദിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍
Content: കാഞ്ഞിരപ്പള്ളി: കോവിഡ്19 ന്റെ ഭാഗമായി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ്, രൂപതയുടെ പരിധിയിലുള്ള മറ്റ് ആശുപത്രികളിലെ ജീവനക്കാരുടെ സേവനത്തെ അഭിനന്ദിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കോവിഡ്19 വ്യാപനത്തില്‍ ലോകമാകെ വലിയ ദുരിതത്തിലും വേദനയിലുമാണ്. കേരളത്തിലും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ദൈവാനുഗ്രഹത്താല്‍ ഒരു പരിധിവരെ നമുക്ക് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന് മാര്‍ ജോസ് പുളിക്കല്‍ ചൂണ്ടിക്കാട്ടി. ഇതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ക്രൈസ്തവ സഭ എന്നിവ പ്രധാന പങ്കുവഹിച്ചു. കോവിഡ്19നെ മാനേജമെന്റ്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ വെല്ലുവിളികള്‍ ഏറ്റെടുത്താണ് സ്ഥാപനങ്ങളിലെത്തി ദൗത്യം നിറവേറ്റിയത്. ക്രൈസ്തവ ദര്‍ശനത്തിന്റെ പിന്‍ബലത്തോടെയുള്ള ത്യാഗാര്‍പ്പണമാണ് ഇത്. നഴ്‌സുമാരുടെ പ്രവര്‍ത്തനം വളരെ വിലപ്പെട്ടതാണ്. ഇവര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇവരുടെ ത്യാഗസന്നദ്ധതയും സമര്‍പ്പണവും വ്യക്തിജീവിതത്തില്‍ ഉണ്ടാകുമെന്ന് മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2020-04-23-02:40:43.jpg
Keywords: മാര്‍ ജോസ് പുളിക്ക
Content: 13014
Category: 18
Sub Category:
Heading: നടവയൽ ദേവാലയത്തിന്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ പ്രഖ്യാപനം ശനിയാഴ്ച
Content: നടവയൽ: വയനാട്ടിലെ നടവയൽ ഹോളി ക്രോസ്സ് ഫൊറോനാ ദേവാലയത്തിന്റെ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന പദവി പ്രഖ്യാപനം ഏപ്രിൽ 25ന് നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വച്ച് നടത്തപ്പെടുന്ന പ്രഖ്യപന ചടങ്ങുകള്‍ക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ലോക്ക് ഡൌണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭവനങ്ങളിലായിരുന്നു കൊണ്ടാണ് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുക. ഷെക്കെയ്ന ടെലിവിഷനിലും (ചാനല്‍ നമ്പര്‍ 512) മലനാട് ചാനലിലും (channel no. 876) ലും രാവിലെ 10മണി മുതൽ തത്സമയം സംപ്രേക്ഷണം ലഭ്യമാകുന്നതാണ്. പൗരസ്ത്യസഭകളില്‍ ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി. ദേവാലയത്തിന്റെ ചരിത്രപരമായ പ്രാധാന്യവും വിശ്വാസി സമൂഹത്തിന്റെ അഭ്യര്‍ഥനയും പരിഗണിച്ചാണു പ്രത്യേക പദവി നല്‍കുന്നത്. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.
Image: /content_image/India/India-2020-04-23-02:56:45.jpg
Keywords: എപ്പിസ്കോപ്പൽ
Content: 13015
Category: 1
Sub Category:
Heading: ഭൂമിയോടുണ്ടായിരിക്കേണ്ട ആദരവിനെ ഓര്‍മ്മിപ്പിച്ച് പാപ്പയുടെ ഭൗമ ദിന സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: ഭൂമിയോടുണ്ടായിരിക്കേണ്ട പവിത്രമായ ആദരവിന്റെ പൊരുൾ കണ്ടെത്താൻ ശ്രമിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഭൗമ ദിന സന്ദേശം. ഇന്നലെ ബുധനാഴ്ച പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പേപ്പൽ ഭവനത്തിലെ തൻറെ സ്വകാര്യ പഠനമുറിയിൽ നിന്ന് ത്രിത്വൈക സ്തുതിയോടുകൂടി പൊതു പ്രഭാഷണ പരിപാടിക്ക് തുടക്കം കുറിച്ച പാപ്പ, ഭൂമി നമ്മുടെ മാത്രമല്ല ദൈവത്തിൻറെയും ഭവനമാണെന്ന് ഓര്‍ക്കണമെന്ന് ഓര്‍മ്മിപ്പിച്ചു. ഇന്നു നമ്മൾ അമ്പതാം ലോക ഭൗമദിനം ആചരിക്കുകയാണ്. നമ്മുടെ പൊതുഭവനത്തെ സ്നേഹിക്കാനും അതിനെയും നമ്മുടെ കുടുംബത്തിലെ ഏറ്റം ദുർബലരായ അംഗങ്ങളെയും പരിചരിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധത നവീകരിക്കാനുമുള്ള അവസരമാണിത്. മഹാമാരിയയായി മാറിയിരിക്കുന്ന കൊറോണവൈറസ് ദുരന്തം കാണിച്ചുതരുന്നതു പോലെ, ആഗോള വെല്ലുവിളികളെ ജയിക്കാൻ നമുക്കു സാധിക്കണമെങ്കിൽ കൂട്ടായ പരിശ്രമവും ഏറ്റം ബലഹീനരായവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും അനിവാര്യമാണ്. “ലൗദാത്തോസി” (Laudato si) എന്ന ചാക്രികലേഖനത്തിൻറെ ഉപശീർഷകം തന്നെ “പൊതുഭവനത്തിൻറെ പരിപാലനത്തെ അധികരിച്ച്” എന്നാണ്. “ഈ ലോകത്തിലെ നമ്മുടെ യാത്രയുടെ” സവിശേഷതയായ ഈ ഉത്തരവാദിത്വത്തെക്കുറിച്ച് നമുക്കൊരൽപം ഇന്ന് ചിന്തിക്കാം. പൊതുഭവനത്തെ പരിചരിക്കണമെന്ന അവബോധത്തിൽ നമ്മൾ വളരേണ്ടതുണ്ട്. നമ്മൾ ഭൗമിക ദ്രവ്യങ്ങളാൽ നിർമ്മിതരാണ്. ഭൂമിയുടെ ഫലങ്ങളാണ് നമ്മുടെ ജീവിതത്തെ താങ്ങി നിറുത്തുന്നത്. എന്നാൽ നമ്മൾ, ഉൽപത്തിപ്പുസ്തകം ഓർമ്മപ്പെടുത്തുന്നതു പോലെ, വെറും ഭൗമികരല്ല. ദൈവത്തിൽ നിന്നുള്ള ജീവൻറെ ശാസം നമ്മിലുണ്ട്. (ഉൽപത്തി 2:4-7). ആകയാൽ ഏക മാനവ കുടുംബം പോലെയും ദൈവത്തിൻറെ ഇതര സൃഷ്ടികളുമായുള്ള ജൈവവൈവിധ്യത്തോടുകൂടിയും നാം പൊതുഭവനത്തിൽ ജീവിക്കുന്നു. സകല സൃഷ്ടികളെയും പരിപാലിക്കാനും ആദരിക്കാനും നമ്മുടെ സഹോദരീസഹോദരങ്ങളെ, പ്രത്യേകിച്ച്, ഏറ്റം ബലഹീനരെ സ്നേഹിക്കാനും അവരോടു അനുകമ്പ കാട്ടാനും നമ്മൾ, ദൈവത്തിൻറെ ഛായ (Imago Dei) എന്ന നിലയിൽ, വിളിക്കപ്പെട്ടിരിക്കുന്നു. തൻറെ പുത്രനായ യേശുവിൽ ദൈവം വെളിപ്പെടുത്തിയ, അവിടത്തേക്കു നമ്മോടുള്ള സ്നേഹം അനുകരിച്ചുവേണം നാം ഇതൊക്കെ ചെയ്യേണ്ടത്. ഈ അവസ്ഥ നമ്മളുമായി പങ്കുവയ്ക്കുന്നതിനും നമ്മെ രക്ഷിക്കുന്നതിനുമായി അവിടന്ന് മനുഷ്യനായിത്തീർന്നു. എന്നാൽ, ഭൂമിയെ കാത്തുപരിപാലിക്കുകയും അതിൻറെ കാര്യസ്ഥരായിരിക്കുകയും ചെയ്യുകയെന്ന ദൗത്യനിർവ്വഹണത്തിൽ നമ്മുടെ സ്വാർത്ഥതയുടെ ഫലമായി നാം വീഴ്ച വരുത്തിയിരിക്കുന്നു. നമ്മുടെ പൊതുഭവനത്തിന് വലിയ ക്ഷയം സംഭവിച്ചിരിക്കുന്നത് മനസ്സിലാക്കുന്നതിന് യാഥാർത്ഥ്യത്തെ ആത്മാർത്ഥമായി ഒന്നു നോക്കിയാൽ മാത്രം മതി. നാം നമ്മുടെ പൊതുഭവനത്തെ മലിനമാക്കിയിരിക്കുന്നു, കൊള്ളയടിച്ചിരിക്കുന്നു. അങ്ങനെ നമ്മുടെ തന്നെ ജീവിതത്തെ അപകടത്തിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് മനസ്സാക്ഷികളെ ഉണർത്തുന്നതിന് അന്തർദ്ദേശിയവും പ്രാദേശികവുമായ നിരവധി പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്. ഈ സംരംഭങ്ങളെ ഞാൻ ആത്മാർത്ഥമായി വിലമതിക്കുന്നു. നമ്മെ താങ്ങി നിറുത്തുന്ന പരിസ്ഥിതിയെ നശിപ്പിച്ചാൽ നമുക്ക് ഭാവിയില്ല എന്ന സുവ്യക്തമായ വസ്തുത നാം മനസിലാക്കേണ്ടതുണ്ടെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2020-04-23-03:12:48.jpg
Keywords: പാപ്പ, ഭൂമി