Contents

Displaying 12671-12680 of 25148 results.
Content: 12996
Category: 14
Sub Category:
Heading: ശൂന്യമായ മിലാന്‍ കത്തീഡ്രലില്‍ നിന്ന് 'ആവേ മരിയ': ഓണ്‍ലൈനില്‍ കണ്ടത് 3.8 കോടി ആളുകള്‍
Content: മിലാന്‍: കോവിഡ് ഭീതിയിൽ ഈസ്റ്റർ ആഘോഷം ഭവനങ്ങളില്‍ മാത്രമായപ്പോള്‍ വിശ്വാസി സമൂഹത്തിനു പ്രത്യാശ പകർന്നു കൊണ്ട് ഇറ്റാലിയൻ സംഗീതജ്ഞൻ നടത്തിയ സംഗീതപരിപാടി കോടികണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നു. ഉയിര്‍പ്പു തിരുനാള്‍ ദിനത്തിൽ, മിലാൻ കത്തീഡ്രലിൽ നിന്നുകൊണ്ട് ആൻഡ്രിയ ബോസെല്ലി ആലപിച്ച സംഗീതം ആസ്വദിച്ചത് 3.8 കോടി ജനങ്ങളാണ്. ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നു ഈസ്റ്റര്‍ ദിനത്തിലും കത്തീഡ്രല്‍ ദേവാലയം ജനരഹിതമായപ്പോള്‍ സംഗീതജ്ഞനായ ആൻഡ്രിയയും പിയാനോ വായിക്കുന്നയാളും നേരിട്ടെത്തി സംഗീതം ആലപിക്കുകയായിരിന്നു. ആവേ മരിയ, സാന്താ മരിയ തുടങ്ങി നിരവധി ക്രിസ്ത്യൻ സംഗീതങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ഈ ഗാനം കോവിഡിനെ തുടര്‍ന്നു ലോകത്തിൽ വേദനിക്കുന്നവർക്കും ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കുമായാണ് ആൻഡ്രിയ സമർപ്പിച്ചിരിക്കുന്നത്. ഈസ്റ്റർ സന്ദേശത്തോടെയാണ് അദ്ദേഹത്തിന്റെ സംഗീത വിസ്മയം ആരംഭിച്ചത്. ഒരുമിച്ചു ചേർന്നുള്ള പ്രാർത്ഥനയുടെ ശക്തിയിലും പുനരുത്ഥാനത്തിന്റെ സാർവ്വത്രിക പ്രതീകമായ ഈസ്റ്ററിലും താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിലാന്‍ കത്തീഡ്രല്‍ ശൂന്യമെങ്കിലും ഗാനം ആലപിക്കുമ്പോള്‍ ഹൃദയം കൊണ്ട് എല്ലാവരും കത്തീഡ്രല്‍ എത്തിച്ചേരുകയാണെന്ന വിധത്തിലുള്ള കമന്‍റ് നിരവധി പേര്‍ വീഡിയോക്ക് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്‍പത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-21-06:18:33.jpg
Keywords: ഗാന, വീഡിയോ
Content: 12997
Category: 14
Sub Category:
Heading: ലാ സിവിൽത്ത കത്തോലിക്ക ചൈനീസ് ഭാഷയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രസിദ്ധീകരണമായ ലാ സിവിൽത്ത കത്തോലിക്ക ചൈനീസ് ഭാഷയിലേക്ക്. 170 വര്‍ഷം പഴക്കമുള്ള സുവിശേഷ പ്രഘോഷണത്തിന് പുതിയ മാനം നൽകുന്ന പുത്തൻ സംരംഭം വഴി ചൈനയുടെ സമ്പന്നമായ സംസ്കാരവുമായുള്ള കൂടിക്കാഴ്ച്ച അഭിനന്ദനമർഹിക്കുന്നുവെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, പ്രസിദ്ധീകരണത്തിന്റെ ഡയറക്ടറായ റവ. അന്റോണിയോ സ്പഡാരോയെ കത്തിൽ അറിയിച്ചു. പ്രസിദ്ധീകരണത്തിന്‍റെ എഴുത്തുകാരോടു അവരുടെ പ്രധാന പ്രവർത്തനം ക്രിസ്തീയ വിശ്വാസികളോടു മാത്രമല്ല വിശ്വാസികളല്ലാത്തവരുമായും മാനുഷീക മൂല്യങ്ങളെ ആദരിക്കാൻ ഇടയാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനീസ് ഭാഷയിലേക്കുള്ള പ്രവേശനം ശാസ്ത്ര സാംസ്കാരിക പരസ്പര പരിപോഷണത്തിന് ഉപകരിക്കട്ടെയെന്നും എല്ലാ ജനതകളുമായുള്ള സംവാദമാണെന്നും പാലങ്ങൾ പണിയാനും സകലരോടുമൊത്ത് നന്മയും സത്യവും അന്വേഷിക്കാനുമാണെന്നും ഓർമ്മിപ്പിച്ച കര്‍ദ്ദിനാള്‍ സത്യസന്ധമായ തുറന്ന സംവാദ സംസ്ക്കാരവും നീണ്ടു നിൽക്കുന്ന സമാധാനവും സകല ജനങ്ങളുടെയിടയിലും എത്തിക്കുകയാണ് ഏറ്റവും പ്രധാന ലക്ഷ്യമെന്നും കുറിച്ചു. 1850-ല്‍ ജസ്യൂട്ട് വൈദികനായ ഫാ. കാര്‍ലോ മരിയ കുര്‍സിയാണ് 'ലാ സിവിൽത്ത കത്തോലിക്ക'യ്ക്കു ആരംഭം കുറിച്ചത്.
Image: /content_image/News/News-2020-04-21-08:08:42.jpg
Keywords: ചൈന, ചൈനീ
Content: 12998
Category: 18
Sub Category:
Heading: പോലീസ് നടത്തിയ അധിക്ഷേപകരമായ നടപടികൾക്കെതിരെ കൊച്ചി രൂപതയിലെ സംഘടനകള്‍
Content: തോപ്പുംപടി: വെല്ലിംഗ്ടൺ ഐലൻ്റിലെ സ്‌റ്റെല്ല മേരീസ് പള്ളിയിലെ ദിവ്യബലിയെ തുടർന്ന് പോലീസ് നടത്തിയ ആക്ഷേപകരമായ നടപടികൾക്കെതിരെ കൊച്ചി രൂപതയിലെ ഫോർമെർ ലീഡേഴ്സ് അലയൻസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. 15-ാം തീയതി രാവിലെ 6.30ന് മൂന്ന് സഹായികൾക്കൊപ്പം ദിവ്യബലി നടത്തി വരവെ അപ്രതീക്ഷിതമായി മറ്റ് മൂന്നു പേർ പള്ളിയിൽ പ്രവേശിക്കുകയും, തുടർന്ന് ഐലൻ്റ് പോലീസ് സ്ഥലത്ത് എത്തി കോവിഡ് വ്യാപന നിയന്ത്രണം ലംഘിച്ചു എന്ന പേരിൽ കേസ് എടുക്കുകയാണുണ്ടായത്. ഉത്തമ വിശ്വാസത്തോടെ നടത്തിയ ദിവ്യബലി മധ്യേ അഞ്ചിൽ കൂടുതൽ പേർ പള്ളിയിൽ ഉണ്ടാകാനിടയായ സാഹചര്യത്തിൽ തനിക്ക് അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല എന്ന വൈദികൻ്റെ നിലപാട് തള്ളിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷനിലേക്ക് കൊണ്ടുപോയ വൈദികനും മറ്റും നടപടികളോട് സഹകരിച്ച് രേഖകൾ ഒപ്പിടുവാൻ തയ്യാറായിരുന്നെങ്കിലും അകാരണമായി ദീർഘനേരം നിറുത്തിയതിന് ശേഷമാണ് ഒപ്പ് ഇട്ട ശേഷം വിട്ട് അയച്ചത്. തുടർന്ന് വീണ്ടും നടപടികൾ ഉണ്ടെന്നു പറഞ്ഞ് ഇവരെ വിളിച്ചു വരുത്തി സ്റ്റേഷനിൽ നിർത്തുകയാണ് ഉണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടായ ഒരു സാഹചര്യത്തെ വലിയ കുറ്റകൃത്യമായി ചമച്ചു കാട്ടുകയും, മാധ്യമ പ്രവർത്തകരെ അറിയിച്ചും, അവർക്ക് എത്തിചേരാൻ സമയം ഒരുക്കിയും, ചിത്രങ്ങൾ എടുപ്പിക്കുവാൻ ഉത്സാഹം കാട്ടിയും, അതിനു വേണ്ടി വൈദീകനെയും മറ്റും തടഞ്ഞുവെച്ചും പോലീസ് നടത്തിയ ആക്ഷേപകരമായ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടിക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിക്ക് കൈമാറി. തുടർ അന്വേഷണത്തിനും നടപടികൾക്കുമായി എറണാകുളം റേഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധവാരത്തിലെ തിരുകർമ്മങ്ങളിൽ പോലും വിശ്വാസികളെ പൂർണ്ണമായും ഒഴിവാക്കി ലോക്ക് ഡൗണമായി സഹകരിച്ചു പോരുന്ന കൊച്ചി രൂപതയെയും സമദായ അംഗങ്ങളെയും സമൂഹ മദ്ധ്യത്തിൽ അപകീർത്തിപെടുത്തുവാൻ പോലീസ് നടത്തിയ അവഹേളനകരമായ പ്രവർത്തികളിൽ നീതിയുക്തമായ നടപടികൾ ഉണ്ടാകണമെന്ന് കൊച്ചി രൂപതയിലെ കെ.എൽ.സി.എ, കെ.സി.വൈ.എം. എന്നീ സംഘടനകളിലെ മുൻകാല നേതാക്കളുടെ വേദിയായ ഫോർ മെർ ലീഡേഴ്സ് അലയൻസിൻ്റെ ചെയർമാൻ അഡ്വ.കെ.എക്സ്. ജൂലപ്പൻ, ജനറൽ കൺവീനർ ജോളി പവേലിൽ, കോർഡിനേറ്റർ സി.സി.ജോർജ്ജ് എന്നിവർ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-04-21-09:46:06.jpg
Keywords: വൈദിക
Content: 12999
Category: 1
Sub Category:
Heading: പാക്കിസ്ഥാനിൽ ഏഴുവയസുള്ള ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന താൽവാണ്ടി ഗ്രാമത്തിൽ ഏഴു വയസ്സുള്ള ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. മുഹമ്മദ് ഷോയിബ് എന്നയാളാണ് നാദിയ എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രദേശത്തെ ഒരു ഗോതമ്പ് പാടത്ത് നിന്ന് പെൺകുട്ടിയെ അവശനിലയില്‍ പിന്നീട് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് ഷോയിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏതാനും വർഷങ്ങൾക്കു മുമ്പ് നാദിയുടെ അമ്മ മരിച്ചു പോയിരിന്നു. പിതാവായ ബൂട്ടാ മാസിഹിനൊപ്പമായിരുന്നു നാദിയ കഴിഞ്ഞിരുന്നത്. ഏപ്രിൽ 11നു ബൂട്ടാ മാസിഹ് രാത്രി ഏഴുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ നാദിയയെ കണ്ടില്ല. ഉടനെതന്നെ പ്രദേശവാസികൾക്കൊപ്പം തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ താൽവാണ്ടിയിലെ ഒരു ഗോതമ്പ് പാടത്തു നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അന്വേഷിച്ചു ചെന്ന ഗുലാം സാബിർ എന്നയാളാണ് നാദിയയെ ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇത്തരം സംഭവങ്ങളില്‍ കാര്യമായ നീക്കുപോക്ക് ഉണ്ടാകാറില്ല. ഉന്നതതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ധം മൂലം പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നിത്യസംഭവമാണ്. ദി മൂവ്മെൻറ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് സംഘടനയുടെ കണക്ക് പ്രകാരം ഒരു വർഷം ഏകദേശം ആയിരത്തോളം ക്രിസ്ത്യൻ, ഹൈന്ദവ പെൺകുട്ടികൾ ഇങ്ങനെ തട്ടിക്കൊണ്ടുപോകലിനു ഇരയാകുന്നുണ്ട്. തങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആളെ തന്നെ ഇവർക്ക് പിന്നീട് വിവാഹം ചെയ്യേണ്ട സാഹചര്യം വരികയാണ് പതിവ്. ഇതിനിടയിൽ നിർബന്ധിത മതപരിവർത്തനവും നടക്കും. ഇതെല്ലാം നടക്കുന്നത് ഭൂരിപക്ഷ മതത്തിന്റെ മൂടുപടത്തിനുള്ളിലായതിനാൽ ആഗോള നിയമ സംവിധാനങ്ങളെ പോലും പ്രതികള്‍ നോക്കുകുത്തികളാക്കുകയാണ്.
Image: /content_image/News/News-2020-04-21-10:53:29.jpg
Keywords: പാക്കി, നിര്‍ബ
Content: 13000
Category: 24
Sub Category:
Heading: ‘നിത്യനഗരം’ റോമിന് ഇന്ന് 2773ാം ജന്മദിനം
Content: ‘നിത്യനഗരം’ അഥവാ ‘അനശ്വരനഗരം’ എന്ന് അറിയപ്പെടുന്ന ഇറ്റാലിയൻ തലസ്ഥാനമായ റോം നഗരം, അതിന്റെ 2773ാം ജന്മദിനം ഇന്ന്, ഏപ്രിൽ 21ന് ആഘോഷിക്കുകയാണ്.പുരാതന റോമിലെ പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന മാർക്കോ ടെറെൻത്സിയോ വറോണെ (116-27 BC), അദ്ദേഹത്തിന്റെ സുഹൃത്ത്, ലൂച്ചോ തരുസിയോ നടത്തിയ ജ്യോതിഷശാസ്ത്ര നിഗമനങ്ങളെ അടിസ്ഥാനമാക്കി നിശ്ചയിച്ച തീയതിയാണിത്. റോമൻ ഐതിഹ്യമനുസരിച്ച് ബിസി 753ൽ പാലറ്റൈൻ കുന്നിൽ റോമൊളോയാണ് ഈ നഗരം പണി കഴിച്ചത്. റിയ സിൽവിയയുടെയും ചൊവ്വാദേവന്റെയും മക്കളായ ഇരട്ട സഹോദരങ്ങളായ റോമൊളോയെയും റെമോയെയും, അവരുടെ അമ്മ, ടൈബർ നദീതീരത്ത് ഉപേക്ഷിച്ചുവെന്നും, തുടർന്ന് ഒരു ചെന്നായും, പിന്നീട്, ഫൗസ്തോളോ എന്ന ആട്ടിടയനും അദ്ദേഹത്തിന്റെ ഭാര്യയും അവർക്ക് സംരക്ഷണമേകി വളർത്തിയെന്നും ഈ ഐതിഹ്യത്തിൽ വിവരിക്കുന്നു. കൂടാതെ, നഗരനിർമ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിൽ റോമൊളോ തന്റെ ഇരട്ട സഹോദരനെ കൊലപ്പെടുത്തിയെന്നും, പിന്നീട്, തന്റെ പ്രവൃത്തിയിൽ ദുഃഖിതനായി, താൻ രൂപകൽപനചെയ്ത നഗരത്തിന്, സഹോദരനായ റെമോയുടെ ഓർമ്മക്കായി, 'റോമാ' എന്ന് പേര് റോമൊളോ നല്കിയെന്നും ഈ ഐതിഹ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു പാരമ്പര്യമനുസരിച്ച്, ടൈബർ നദി എത്രൂസ്കൻ ഭാഷയിൽ ‘റുമോൺ’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും, അതിൽ നിന്നും നഗരത്തിന് റോമാ എന്ന പേര് ലഭിച്ചെന്നും പറയപ്പെടുന്നു. റോമൊളോയെയും റെമോയെയും പാലൂട്ടി വളർത്തി എന്ന് ഐതിഹ്യത്തിൽ പറയുന്ന ചെന്നായയിൽ നിന്നു റോമിന് പേര് വന്നു എന്നതാണ് വേറൊരു പാരമ്പര്യത്തിൽ കാണുന്നത്. കാരണം സ്തനത്തിന് എത്രൂസ്കൻ ഭാഷയിൽ ‘റൂമാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരട്ടസഹോദരങ്ങളെ ഒരു ചെന്നായ പാലൂട്ടുന്ന രീതിയിൽ രൂപകല്പ്ന ചെയ്ത റോമിലുളള പ്രതിമ, റോമൻ ചരിത്രത്തിന്റെ സ്മരണയായി എല്ലാവരും കരുതിപ്പോരുന്നു. റോമിലെ പ്രശസ്ത ഇറ്റാലിയൻ ഫുഡ്ബോൾ ക്ലബായ എ.എസ്. റോമായുടെ പതാകയിലും ഈ ചെന്നായയുടെയും, റോമൊളോ-റെമോ സഹോദരന്മാരുടെയും ചിത്രമുണ്ട്. ലോകചരിത്രത്തിലൂടെ കണ്ണോടിക്കുമ്പാൾ, റോമിനെ കൂടാതെ, ഇസ്രയേലിലെ ജറുസലേം നഗരവും, ജപ്പാനിലെ ക്യോട്ടോ നഗരവും, -നിത്യനഗരം- എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി കാണുവാൻ സാധിക്കും. എന്നാൽ, റോം നഗരം മാത്രമാണ് ഇന്നും ആ പേര് നിലനിർത്തുന്നത്. ലാറ്റിൻ കവി ആൽബിയോ തിബുള്ളോയുടെ പ്രസിദ്ധ കൃതിയായ ‘ലെ എലെജിയ’യിൽ ഇപ്രകാരം എഴുതിയിരിക്കുന്നുഃ “Romulus Aeternae nondum formaverat Urbis moenia”, ..ഇതിനെ വാക്യാർത്ഥത്തിൽ ഇപ്രകാരം തർജ്ജിമ ചെയ്യാം... “റോമുലസ് നിത്യ നഗരത്തിൻറെ മതിലുകൾ ഉയർത്തി”. ഇതാണ്, റോമുളസ് റോമാനഗരം പണിതു എന്നതിൻറെ തെളിവായി കാണിക്കുന്നത്. എന്നാൽ ഈ പ്രസ്താവനയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വർഷങ്ങളായി വിവിധ സംവാദങ്ങളും വ്യത്യസ്ത ചിന്താഗതികളും ഉണ്ടായിട്ടുണ്ട്. എങ്കിലും റോമിലെ പാലറ്റൈൻ കുന്നിലെ ഗവേഷണത്തിൽ നിന്നും ഖനനത്തിൽനിന്നും ലഭിച്ച ഏതാനും തെളിവുകൾ റോമാ നഗരത്തിന്റെ ബി.സി ഏഴാം നൂറ്റാണ്ടിലെ നിർമ്മാണത്തിനെ സാധൂകരിക്കുന്നതാണ്. നീണ്ട വർഷങ്ങൾക്കുശേഷം, 1870 ഏപ്രിൽ 21 മുതലാണ് റോമിൻറെ ജന്മദിനാഘോഷങ്ങൾ വീണ്ടും പ്രചാരത്തിലായത്. എല്ലാ വർഷവും ഏപ്രിൽ 21നു ഉച്ചയ്ക്ക് നടക്കാറുളള ആഘോഷവേളയിൽ, റോമിലെ കാമ്പി ദ്ഓലിയോയിലുളള ഗോപുരത്തിന്റെ മണി മുഴക്കുന്ന പതിവുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ കൊളോസ്സയവും പാന്തയോണും പോലുളള ശിൽപകലയും വാസ്തുവിദ്യയും സമ്മേളിക്കുന്ന അനേകം സ്മാരകങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്ന നഗരം, കത്തോലിക്കാസഭയുടെ കേന്ദ്രമായ വത്തിക്കാൻ സിറ്റിയെ ഉളളിൽ ഒളിപ്പിച്ചിരിക്കുന്ന നഗരം, മനോഹരങ്ങളായ ഫൗണ്ടനുകളാലും, വിപുലമായ ചത്വരങ്ങളാലും, വർണ്ണശബളമായ ടൈബർ നദിയുടെ തീരങ്ങളാലും അലങ്കരിക്കപ്പെട്ട നഗരം, കത്തോലിക്കാസഭയുടെ തലവനായ മാർപാപ്പ മെത്രാനായുളള നഗരം, ഇറ്റലിയുടെ തലസ്ഥാനനഗരി എന്നിങ്ങനെ വിവിധ രീതിയിൽ പ്രശസ്തമായ റോമിന്റെ ജന്മദിനത്തിന് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഈ വർഷം, കൊറോണ വൈറസ് ഭീതിയിൽ, മാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ഒഴികെ മറ്റെല്ലാ ആഘോഷങ്ങളും റദ്ദുചെയ്തുകൊണ്ടുളള സന്ദേശത്തിൽ, റോം മേയർ, വിർജീനിയ റാജ്ജി ഇപ്രകാരം കൂട്ടിച്ചേർത്തു... “പ്രത്യാശയുടെയും ധൈര്യത്തിൻറെയും ഒരു സന്ദേശം അയയ്‌ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഒരുമിച്ച് നമുക്ക് അത് ചെയ്യാൻ കഴിയും. റോമും ഇറ്റലിയും പല ദുരിതങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്, ഈ വിഷമകരമായ നിമിഷത്തെയും നമുക്ക് മറികടക്കാൻ കഴിയും”.
Image: /content_image/SocialMedia/SocialMedia-2020-04-21-12:08:22.jpg
Keywords: റോമ
Content: 13001
Category: 11
Sub Category:
Heading: ലോക യുവജന കുടുംബ സംഗമങ്ങള്‍ മാറ്റിവെക്കുന്നതായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ജൂണില്‍ റോമില്‍ വെച്ച് നടക്കുവാനിരുന്ന ലോക കുടുംബ സംഗമവും, 2022-ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ വെച്ച് നടക്കുവാനിരുന്ന ലോക യുവജന സംഗമവും മാറ്റിവെക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ തീരുമാനിച്ചതായി വത്തിക്കാന്‍. ലോക കുടുംബ സംഗമം 2022 ജൂണിലേക്കും ലോക യുവജന ദിനം 2023 ഓഗസ്റ്റിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയും, ലെയ്റ്റി ഫാമിലി ആന്‍ഡ്‌ ലൈഫ് ഡിക്കാസ്റ്ററിയും സംയുക്തമായാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിലവിലെ പ്രത്യേക ആരോഗ്യ സാഹചര്യങ്ങളും അവയുടെ അനന്തര ഫലങ്ങളും കുടുംബങ്ങളേയും, യുവജന സമൂഹത്തേയും ബാധിക്കുമെന്നതാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഈ രണ്ട് ആഗോള കൂട്ടായ്മകളും മാറ്റിവെക്കുവാന്‍ പാപ്പ തീരുമാനിച്ചതിന്റെ പിന്നിലെ കാരണമായി പ്രസ് ഓഫീസ് ചൂണ്ടിക്കാട്ടുന്നത്. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാപിച്ച ലോക യുവജന സംഗമം മൂന്നു വര്‍ഷം കൂടുമ്പോഴാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പനാമയില്‍ നടന്ന ലോക യുവജന സംഗമത്തില്‍ ഏതാണ്ട് ഏഴു ലക്ഷത്തോളം യുവതീ-യുവാക്കള്‍ പങ്കെടുത്തതായാണ് കണക്കാക്കപ്പെടുന്നത്. “മറിയം എഴുന്നേറ്റ് തിടുക്കത്തില്‍ പോയി” എന്നതാണ് 2023-ല്‍ നടക്കുവാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ മുഖ്യ പ്രമേയം. 1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെയാണ് ലോക കുടുംബ സംഗമവും ആരംഭിച്ചത്. 2018-ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ വെച്ചായിരുന്നു അവസാന ലോക കുടുംബ സംഗമം നടന്നത്. “കുടുംബം സ്നേഹം : വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗവും ദൈവവിളിയും” എന്നതാണ് 2022-ല്‍ നടക്കുവാനിരിക്കുന്ന ലോക കുടുംബ സംഗമത്തിന്റെ മുഖ്യ പ്രമേയം. ലോക യുവജന ദിനം മാറ്റിവെക്കുവാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ തീരുമാനത്തെ പോര്‍ച്ചുഗലിലെ മെത്രാന്‍ സമിതി സ്വാഗതം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2020-04-21-13:29:48.jpg
Keywords: യുവ, കുടുംബ
Content: 13002
Category: 1
Sub Category:
Heading: ദക്ഷിണാഫ്രിക്കന്‍ ദേവാലയത്തില്‍ കവര്‍ച്ച ശ്രമത്തിനിടെ സക്രാരി തകര്‍ത്തു
Content: കേപ്ടൌണ്‍: ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണ്‍ അതിരൂപതയിലെ സെന്റ്‌ മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ കവര്‍ച്ച നടത്തിയശേഷം മോഷ്ടാക്കള്‍ അള്‍ത്താര അശുദ്ധമാക്കി. ശനിയാഴ്ച നടന്ന കവര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്ത അതിരൂപത സഹായ അധ്യക്ഷന്‍ ബിഷപ്പ് സില്‍വസ്റ്റര്‍ ഡേവിഡ് ഒ.എം.ഐ ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. സക്രാരി തകര്‍ത്ത മോഷ്ട്ടാക്കള്‍ വാഴ്ത്തപ്പെട്ട തിരുവോസ്തി സൂക്ഷിച്ചിരിന്ന കുസ്തോതി, സ്വര്‍ണ്ണം പൂശിയ കാസ, സ്വര്‍ണ്ണം പൂശിയ രണ്ട് പീലാസ, വെള്ളിയില്‍ തീര്‍ത്തിട്ടുള്ള മെഴുകുതിരികാലുകള്‍ തുടങ്ങിയവ മോഷ്ടിച്ചു. നേര്‍ച്ചപ്പെട്ടിയിലെ പണവും നഷ്ട്ടമായിട്ടുണ്ട്. ദേവാലയത്തിലെ കാര്‍പെറ്റും അക്രമികള്‍ കീറി നശിപ്പിച്ചിട്ടുണ്ട്. മോഷണത്തേക്കാളുപരി തിരുവോസ്തി ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ അലങ്കോലമാക്കിയിരിക്കുന്നതാണ് ദേവാലയ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. കത്തീഡ്രല്‍ സൂക്ഷിപ്പുകാരനാണ് ദേവാലയത്തില്‍ മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. തുടര്‍ന്നു കേപ്ടൌണ്‍ സെന്‍ട്രല്‍ പോലീസിനെ വിവരം അറിയിക്കുകയായിരിന്നു. ഏതാണ്ട് 5400 യു.എസ് ഡോളറിന്റെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയിലെ മാധ്യമങ്ങള്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് സെന്റ്‌ മേരീസ് കത്തീഡ്രല്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതല്‍ ദേവാലയത്തില്‍ പൊതു ശുശ്രൂഷകള്‍ റദ്ദാക്കിയിരിക്കുകയായിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-21-15:21:09.jpg
Keywords: ദക്ഷിണാ, ആഫ്രിക്ക
Content: 13003
Category: 18
Sub Category:
Heading: പ്രവാസികളോടു നീതി പുലര്‍ത്തണമെന്നു ലാറ്റിന്‍ ബിഷപ്പ്സ് കൗണ്‍സില്‍
Content: കൊച്ചി: കോവിഡ് 19 മഹാമാരിയുടെ ഭീതി പടരുമ്പോള്‍ ജന്മനാട്ടിലേക്കു വരാനാകാതെ ഉത്കണ്ഠയോടെ വിദേശരാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളോടു നീതി പുലര്‍ത്തണമെന്നു കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ വികസനത്തിനു നിഷേധിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ പ്രവാസികളെ കോവിഡ് കാലത്ത് തള്ളിക്കളയുന്നതു നീതിക്കു നിരക്കുന്നതല്ല. അവരെ തിരിച്ചെത്തിക്കാനും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം. കേരളത്തിലെ വികസനത്തില്‍ ചെറുതും വലുതുമായ സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്കു സംസ്ഥാനം സംരക്ഷണം നല്‍ക്കുന്നതു മാതൃകാപരമാണ്. ജന്മനാടുകളിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കാനും അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിഥിത്തൊഴിലാളികളെ ശത്രുക്കളെപോലെ കാണുന്ന പ്രവണത പാടില്ല. രാഷ്ട്രീയ നേട്ടത്തിന് അവരെ കരുക്കളാക്കാതിരിക്കാനും മുന്‍കരുതലുകളെടുക്കണം. പ്രവാസികള്‍ക്ക് സഭയുടെ ആശുപത്രികളില്‍ സൗകര്യം നല്‍കുമെന്നും കേരള ലത്തീന്‍ മെത്രാന്‍ സമിതിക്കുവേണ്ടി കെആര്‍എല്‍സിബിസി മൈഗ്രന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ അറിയിച്ചു.
Image: /content_image/India/India-2020-04-22-03:27:19.jpg
Keywords: ലത്തീന്‍, ലാറ്റി
Content: 13004
Category: 1
Sub Category:
Heading: സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്ന ത്രിവിധ കാര്യങ്ങള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമൂഹത്തെയും സഭയേയും ഭിന്നിപ്പിക്കുന്ന ത്രിവിധ കാര്യങ്ങള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. പണം, പൊങ്ങച്ചം, പരദൂഷണം എന്നിവയാണ് സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ ഇന്നലെ സാന്ത മാര്‍ത്ത ചാപ്പലില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്ന പല കാര്യങ്ങൾ ഉണ്ട്. അത് ഇടവകയിലെ ക്രിസ്തീയ സമൂഹമാകാം, രൂപതയിലേയോ, വൈദീക - സന്യാസിനീ സന്യാസ സമൂഹമോ ആവാം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ കടന്നു വരുന്നു. ഞാൻ മൂന്നെണ്ണം കണ്ടെത്തുന്നു. ആദ്യം പണം. വിശുദ്ധ യാക്കോബ് ശ്ലീഹായും പൗലോസ് ശ്ലീഹായും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വിശുദ്ധ പൗലോസ് പറയുന്നു, പണക്കാർ ഭക്ഷണം കൊണ്ടു വരുന്നു. അവർ കഴിക്കുന്നു, ദരിദ്രരെ വിശന്നു നിറുത്തുന്നു. നിങ്ങൾ നിങ്ങളുടെ കാര്യം നിങ്ങൾക്ക് പറ്റുന്നത് പോലെ നോക്കണമെന്ന് പറയും പോലെ അവരെ അവിടെ നിറുത്തി. പണം ഭിന്നിപ്പിക്കുന്നു. ധനത്തോടുള്ള സ്നേഹം സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്നു. സഭാ ചരിത്രത്തിൽ, പല പ്രാവശ്യം പ്രബോധനങ്ങളുടെ വഴിതെറ്റലുകൾ - എപ്പോഴുമല്ല, എന്നാൽ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. അതിനു പിന്നിൽ ധനമായിരുന്നു. അധികാരമായ ധനം, അത് രാഷട്രീയ അധികാരമോ, നാണയമോ എന്തായാലും ധനമാണ്. പണം സമൂഹത്തെ ഭിന്നിപ്പിക്കുന്നു. ഇതിനാൽ, ദാരിദ്ര്യമാണ് സമൂഹത്തിന്റെ ജനനി, ദാരിദ്യമാണ് സമൂഹത്തെ സംരക്ഷിക്കുന്ന മതിൽ. പണം വേർതിരിവു സൃഷ്ടിക്കുന്നു, വ്യക്തി താല്പര്യങ്ങൾ ഉണ്ടാക്കുന്നു. എത്ര കുടുംബങ്ങൾ സ്വത്തവകാശത്തിന്റെ പേരിൽ ഭിന്നിച്ചു പോയി? പണം ഭിന്നിപ്പിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന രണ്ടാമത്തെ ഘടകം പൊങ്ങച്ചമാണ്. 'ഞാൻ മറ്റുള്ളവരെപ്പോലെയല്ലാത്തതിനാൽ നിനക്ക് നന്ദി പറയുന്നു' ഫരിസേയന്റെ പ്രാർത്ഥനയായിരുന്നു. ഞാനാരൊക്കെയോ ആണെന്ന് കരുതി എന്റെ ശീലങ്ങളിൽ, വസ്ത്രധാരണത്തിൽ എന്നെ തന്നെ പ്രദർശിപ്പിക്കുന്നതും പൊങ്ങച്ചമാണ്. എപ്പോഴുമല്ലെങ്കിലും കൂദാശകളുടെ ചടങ്ങുകൾ പോലും പൊങ്ങച്ചത്തിന്റെ ഉദാഹരണമായി തീരുന്നു. ആഘോഷമായ വസ്ത്രം ധരിച്ച് പോകുന്നവരും, പലതും ചെയ്യുന്നവരും, വലിയ ആഘോഷങ്ങളും പൊങ്ങച്ചമാണ്. പൊങ്ങച്ചവും ഭിന്നിപ്പിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന മൂന്നാമത്തെ ഘടകമായി പാപ്പ ചൂണ്ടിക്കാട്ടിയത് പരദൂഷണമാണ്. ആദ്യമായല്ല ഞാൻ ഇക്കാര്യം പറയുന്നത്, എന്നാൽ അത് സത്യമാണ്. മറ്റുള്ളവരെക്കുറിച്ച് മോശം പറയേണ്ടത് ഒരാവശ്യമാണ് എന്ന നിലയിൽ ചെകുത്താൻ നമ്മിൽ ഉളവാക്കുന്നതാണ് അത്. എന്നാൽ ആത്മാവ് തന്റെ ശക്തിയോടെ വരുന്നത് ആ പണത്തിന്റെയും, പൊങ്ങച്ചത്തിന്റെയും, പരദൂഷണത്തിന്റെയും ലൗകീകതയിൽ നിന്ന് നമ്മെ രക്ഷിക്കാനാണ്. കാരണം ആത്മാവ് ലൗകികമല്ല അതിനു വിപരീതമാണ്. വലിയ കാര്യങ്ങൾ ചെയ്യാൻ അവൻ കഴിവുള്ളവനാണ്. നമ്മളെ രൂപാന്തരപ്പെടുത്താനും, നമ്മുടെ സമൂഹങ്ങളെയും, ഇടവക സമൂഹത്തെയും, രൂപതയെയും, സന്യസ്ത സമൂഹങ്ങളേയും രൂപാന്തരപ്പെടുത്തുവാനും പരിശുദ്ധാത്മാവിന് വിധേയരാവാനുള്ള അനുഗ്രഹത്തിനായി കർത്താവിനോടു നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ സന്ദേശത്തിനൊടുവില്‍ ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-22-04:49:27.jpg
Keywords: പാപ്പ
Content: 13005
Category: 24
Sub Category:
Heading: സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്ന ത്രിവിധ കാര്യങ്ങള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമൂഹത്തെയും സഭയേയും ഭിന്നിപ്പിക്കുന്ന ത്രിവിധ കാര്യങ്ങള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. പണം, പൊങ്ങച്ചം, പരദൂഷണം എന്നിവയാണ് സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ ഇന്നലെ സാന്ത മാര്‍ത്ത ചാപ്പലില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്ന പല കാര്യങ്ങൾ ഉണ്ട്. അത് ഇടവകയിലെ ക്രിസ്തീയ സമൂഹമാകാം, രൂപതയിലേയോ, വൈദീക - സന്യാസിനീ സന്യാസ സമൂഹമോ ആവാം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ കടന്നു വരുന്നു. ഞാൻ മൂന്നെണ്ണം കണ്ടെത്തുന്നു. ആദ്യം പണം. വിശുദ്ധ യാക്കോബ് ശ്ലീഹായും പൗലോസ് ശ്ലീഹായും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വിശുദ്ധ പൗലോസ് പറയുന്നു, പണക്കാർ ഭക്ഷണം കൊണ്ടു വരുന്നു. അവർ കഴിക്കുന്നു, ദരിദ്രരെ വിശന്നു നിറുത്തുന്നു. നിങ്ങൾ നിങ്ങളുടെ കാര്യം നിങ്ങൾക്ക് പറ്റുന്നത് പോലെ നോക്കണമെന്ന് പറയും പോലെ അവരെ അവിടെ നിറുത്തി.പണം ഭിന്നിപ്പിക്കുന്നു. ധനത്തോടുള്ള സ്നേഹം സമൂഹത്തെയും സഭയെയും ഭിന്നിപ്പിക്കുന്നു. സഭാ ചരിത്രത്തിൽ, പല പ്രാവശ്യം പ്രബോധനങ്ങളുടെ വഴിതെറ്റലുകൾ - എപ്പോഴുമല്ല, എന്നാൽ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്. അതിനു പിന്നിൽ ധനമായിരുന്നു. അധികാരമായ ധനം, അത് രാഷട്രീയ അധികാരമോ, നാണയമോ എന്തായാലും ധനമാണ്. പണം സമൂഹത്തെ ഭിന്നിപ്പിക്കുന്നു. ഇതിനാൽ, ദാരിദ്ര്യമാണ് സമൂഹത്തിന്റെ ജനനി, ദാരിദ്യമാണ് സമൂഹത്തെ സംരക്ഷിക്കുന്ന മതിൽ. പണം വേർതിരിവു സൃഷ്ടിക്കുന്നു, വ്യക്തി താല്പര്യങ്ങൾ ഉണ്ടാക്കുന്നു. എത്ര കുടുംബങ്ങൾ സ്വത്തവകാശത്തിന്റെ പേരിൽ ഭിന്നിച്ചു പോയി? പണം ഭിന്നിപ്പിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന രണ്ടാമത്തെ ഘടകം പൊങ്ങച്ചമാണ്. 'ഞാൻ മറ്റുള്ളവരെപ്പോലെയല്ലാത്തതിനാൽ നിനക്ക് നന്ദി പറയുന്നു' ഫരിസേയന്റെ പ്രാർത്ഥനയായിരുന്നു. ഞാനാരൊക്കെയോ ആണെന്ന് കരുതി എന്റെ ശീലങ്ങളിൽ, വസ്ത്രധാരണത്തിൽ എന്നെ തന്നെ പ്രദർശിപ്പിക്കുന്നതും പൊങ്ങച്ചമാണ്. എപ്പോഴുമല്ലെങ്കിലും കൂദാശകളുടെ ചടങ്ങുകൾ പോലും പൊങ്ങച്ചത്തിന്റെ ഉദാഹരണമായി തീരുന്നു. ആഘോഷമായ വസ്ത്രം ധരിച്ച് പോകുന്നവരും, പലതും ചെയ്യുന്നവരും, വലിയ ആഘോഷങ്ങളും പൊങ്ങച്ചമാണ്. പൊങ്ങച്ചവും ഭിന്നിപ്പിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന മൂന്നാമത്തെ ഘടകമായി പാപ്പ ചൂണ്ടിക്കാട്ടിയത് പരദൂഷണമാണ്. ആദ്യമായല്ല ഞാൻ ഇക്കാര്യം പറയുന്നത്, എന്നാൽ അത് സത്യമാണ്. മറ്റുള്ളവരെക്കുറിച്ച് മോശം പറയേണ്ടത് ഒരാവശ്യമാണ് എന്ന നിലയിൽ ചെകുത്താൻ നമ്മിൽ ഉളവാക്കുന്നതാണ് അത്. എന്നാൽ ആത്മാവ് തന്റെ ശക്തിയോടെ വരുന്നത് ആ പണത്തിന്റെയും, പൊങ്ങച്ചത്തിന്റെയും, പരദൂഷണത്തിന്റെയും ലൗകീകതയിൽ നിന്ന് നമ്മെ രക്ഷിക്കാനാണ്. കാരണം ആത്മാവ് ലൗകികമല്ല അതിനു വിപരീതമാണ്. വലിയ കാര്യങ്ങൾ ചെയ്യാൻ അവൻ കഴിവുള്ളവനാണ്. നമ്മളെ രൂപാന്തരപ്പെടുത്താനും, നമ്മുടെ സമൂഹങ്ങളെയും, ഇടവക സമൂഹത്തെയും, രൂപതയെയും, സന്യസ്ത സമൂഹങ്ങളേയും രൂപാന്തരപ്പെടുത്തുവാനും പരിശുദ്ധാത്മാവിന് വിധേയരാവാനുള്ള അനുഗ്രഹത്തിനായി കർത്താവിനോടു നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ സന്ദേശത്തിനൊടുവില്‍ ഓര്‍മ്മിപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-22-04:49:31.jpg
Keywords: പാപ്പ