Contents
Displaying 12701-12710 of 25148 results.
Content:
13026
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഓൺലൈൻ ധ്യാന ശുശ്രൂഷ "സ്പിരിച്വൽ ലോക്‌ഡൗൺ" മെയ് 2,3 തീയതികളിൽ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രശസ്‌ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സെബാസ്ററ്യൻ സെയിൽസും ടീമും നയിക്കുന്ന രണ്ട് ദിവസത്തെ ഓൺലൈൻ ധ്യാന ശുശ്രൂഷ മെയ് 2,3 ശനി , ഞായർ തീയതികളിൽ നടക്കും. ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് "സൂം" ഓൺലൈൻ മോഡ് വഴി പൂർണ്ണമായും മലയാളത്തിലുള്ള ഈ ശുശ്രൂഷയിൽ ആർക്കും പങ്കെടുക്കാം . പങ്കെടുക്കുന്നവർ താഴെപ്പറയുന്ന ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. {{ http://afcmuk.org/register/ -> http://www.afcmuk.org/register/ }} ആദ്യം രജിസ്റ്റർ ചെയ്യുന്ന എഴുപത്തിയഞ്ച്പേർക്ക് മാത്രമാണ് പ്രവേശനം . രെജിസ്ട്രേഷൻ സൗജന്യമാണ്. യുകെ സമയം വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് ശുശ്രൂഷ. ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുവാനും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . >> കൂടുതൽ വിവരങ്ങൾക്ക്: രാജു 07903191734 <br > ജേക്കബ് 07960149670
Image: /content_image/Events/Events-2020-04-24-08:34:57.jpg
Keywords: അഭിഷേകാ

13027
Category: 1
Sub Category:
Heading: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെച്ചു
Content: ബുഡാപെസ്റ്റ്: കൊറോണയെ തുടര്‍ന്നു ആഗോള പ്രതിസന്ധി സംജാതമായ സാഹചര്യത്തില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സെപ്തംബര്‍ മാസം നടത്താനിരിന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെച്ചു. ഫ്രാന്‍സിസ് പാപ്പയും രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍ക്കുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയും ഹംഗറി ദേശീയ മെത്രാന്‍ സമിതിയും ചേര്‍ന്നു നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെക്കുവാന്‍ തീരുമാനമായത്. കോണ്‍ഗ്രസ് 2021-ല്‍ ബുഡാപെസ്റ്റിലെ ഫെരെങ്ക് പുസ്കസ് സ്റ്റേഡിയത്തില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-മത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായി 2019-ല്‍ തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയിരിന്നു.
Image: /content_image/News/News-2020-04-24-09:02:54.jpg
Keywords: ദിവ്യകാരുണ്യ

13028
Category: 10
Sub Category:
Heading: എസ്റ്റോണിയയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു
Content: ടാല്ലിന്‍: ബാള്‍ട്ടിക് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്ന വടക്കന്‍ യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയയെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു. ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 19 ഞായറാഴ്ച എസ്റ്റോണിയയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ഫിലിപ്പെ ജോര്‍ഡാന്റെ നേതൃത്വത്തിലായിരുന്നു സമര്‍പ്പണം. കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനും, എസ്റ്റോണിയയെ ദൈവത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സ്വര്‍ഗ്ഗീയ ഇടപെടല്‍ യാചിച്ചുകൊണ്ടായിരിന്നു സമര്‍പ്പണം. വിശ്വാസപരമായ ജീവിതം നയിക്കുന്നതിന് ജനങ്ങള്‍ക്ക് കിട്ടിയ അവസരമാണിതെന്നു ബിഷപ്പ് ജോര്‍ഡാന്‍ പറഞ്ഞു. ബാള്‍ട്ടിക് രാഷ്ടങ്ങളില്‍ ദൈവകരുണയോടുള്ള ഭക്തി നിലവിലുള്ളതിനാല്‍, ദൈവകരുണയുടെ ഞായര്‍ തന്നെയാണ് സമര്‍പ്പണം നടത്തുവാന്‍ പറ്റിയ ഏറ്റവും നല്ല ദിവസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദോഷകരമായ കാര്യങ്ങള്‍ സംഭവിക്കുന്നത് ദൈവത്തിനിഷ്ടമല്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. നിലവിലുള്ള പ്രതിസന്ധിയെ നമുക്ക് നമ്മുടെ വ്യക്തിപരമായ മനപരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുവാന്‍ കഴിയും.വിശുദ്ധ ഫൗസ്റ്റീനക്ക് യേശു ക്രിസ്തു നല്‍കിയ ദര്‍ശനങ്ങള്‍ ബാള്‍ട്ടിക് മേഖലകളില്‍ ദൈവകരുണയോടുള്ള വിശ്വാസം ഏറെ ആഴത്തില്‍ പതിയുന്നതിന് കാരണമായിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ഇതുവരെ ആയിരത്തിയഞ്ഞൂറോളം കൊറോണ കേസുകളാണ് എസ്റ്റോണിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സാരേമാ ദ്വീപിലെ ജനസമൂഹത്തിന്റെ അവസ്ഥയാണ് ഏറ്റവും പരിതാപകരമെന്ന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് വെളിപ്പെടുത്തിയിരിന്നു. ദ്വീപ് പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവരില്‍ പകുതിയോളം പേരും ദ്വീപില്‍ നിന്നും ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകെ 40 മരണമാണ് കോവിഡ് രോഗബാധയെ തുടര്‍ന്നു എസ്റ്റോണിയയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-24-10:16:47.jpg
Keywords: തിരുഹൃദയ

13029
Category: 11
Sub Category:
Heading: ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരവുമായി 'ആരാധികേ' വേര്‍ഷന്‍ 2.0: പിന്നില്‍ യുവവൈദികര്‍
Content: കോവിഡ് മഹാമാരിക്കിടെ രാവും പകലും ശുശ്രൂഷ ചെയ്യുന്ന ആതുരശുശ്രൂഷകര്‍ക്ക് ആദരവുമായി വൈദികര്‍ ഒരുക്കിയ 'ആരാധികേ' ചലച്ചിത്ര ഗാനത്തിന്റെ പുതിയ വേര്‍ഷന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. ജിനോ അരീക്കാട്ടിലിന്റെ പ്രചോദനത്തില്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ എംസിബിഎസിന്റെ കോര്‍ഡിനേഷനില്‍ പുറത്തിറങ്ങിയ മനോഹര ദൃശ്യശില്പത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ആതുര ശുശ്രൂഷകരാണ് ഗാനത്തിലെ വരികള്‍ ആലപിച്ചിരിക്കുന്നത്. പിയാത്ത (യേശുവിനെ മടിയിൽ കിടത്തുന്ന അമ്മയുടെ ചിത്രം) രോഗീപരിചരണത്തിന്റെ ബിബ്ലിക്കൽ വേർഷനായി കണ്ടാണ് മാനവ ചരിത്രത്തിൽ കാരുണ്യത്തിന്റെയും പരിചരണത്തിന്റെയും മാലാഖമാരായ നഴ്സുമാർക്കൊപ്പം ഈ ഗാനം ആലപിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നു ഫാ. വിൽസൺ പറയുന്നു. കോവിഡ് ഭീകരത ഉടലെടുത്ത ആദ്യനാളുകളില്‍ ചൈനയിലെ ജനങ്ങള്‍ക്ക് വലിയ താങ്ങായി നിന്ന ചൈനീസ് മിഷ്ണറി വൈദികന്‍ ഫാ. ജിജോ കണ്ടംകുളത്തിലും ദേവമാതാ കോളേജ് റിസര്‍ച്ച് ഗൈഡ് ഡോ. സിസ്റ്റര്‍. ആന്‍പോള്‍ എസ്‌എച്ച്, മരണത്തിനെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന നിരവധി ഡോക്ടേഴ്‌സും നഴ്‌സുമാരും ഈ ഗാനത്തില്‍ പാടി. സിനിമയുടെ പശ്ചാത്തലം പൂര്‍ണ്ണമായും മാറ്റി പരിശുദ്ധ അമ്മയുടെ സഹനത്തെ മുന്‍നിര്‍ത്തി ആധ്യാത്മികതയുടെ പശ്ചാത്തലമാണ് ഈ ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപോലൊരു ദുരന്ത സമയത്ത് പ്രതീക്ഷയ്ക്ക് വകയേകുന്ന ഒരാശയം മുന്നോട്ട് വെച്ചപ്പോള്‍ സംവിധായകന്‍ ജോണ്‍ പോള്‍ അതിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു. ഓരോ വരികളിലും എന്തൊക്കെ സീന്‍ ഉള്‍പ്പെടുത്തണം അതെങ്ങനെയായിരിക്കണമെന്ന് തീരുമാനിച്ചത് ഫാ. വില്‍സണായിരിന്നു. ഗാനം പാടുന്നതിനിടെ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചുവെങ്കിലും ഗാന ദൃശ്യ വിസ്മയം ഇവര്‍ പൂര്‍ത്തിയാക്കി. "#SingWithANurse" എന്ന ഹാഷ് ടാഗോടെയാണ് 'ആരാധികേ'യുടെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്.
Image: /content_image/News/News-2020-04-24-14:08:34.jpg
Keywords: ഗാന, സംഗീ

13030
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മാർ ജേക്കബ് മുരിക്കന്റെയും വൈദികരുടെയും രക്തദാനം
Content: പാലാ: രക്തം ദാനം ചെയ്യാൻ എല്ലാവരും മുന്നോട്ടു വരണമെന്നുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾകൊണ്ടുകൊണ്ട് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനും അൻപതോളം വൈദികരും രക്തദാനം ചെയ്തു. പാലാ ബ്ലഡ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ വച്ച് രക്തദാനം നടന്നത്. ബ്ലഡ് ഫോറത്തിൻ്റെ ജനറൽ കൺവീനറായ ഷിബു തെക്കേമറ്റവും മാണി സി കാപ്പൻ എംഎൽഎയും ബിഷപ്പ് മുരിക്കനെ രക്തദാനത്തിനായി പ്രത്യേകം തയ്യാർ ചെയ്ത ബ്ലഡ് മൊബൈലിലേക്ക് ക്ഷണിച്ചു. മാർ മുരിക്കന്റെ ഇരുപത്തിയാറാമത്തെ രക്തദാനമാണ് ഇന്ന് നടന്നത്. അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട്, നേരത്തേ തന്റെ ഒരു കിഡ്‌നി ഹൈന്ദവ സഹോദരന് ദാനം ചെയ്ത് കരുണയുടെ സുവിശേഷം ജീവിതത്തിൽ പ്രവർത്തികമാക്കിയ വ്യക്തിയാണ് മാര്‍ ജേക്കബ് മുരിക്കൻ. അവയവം ദാനം ചെയ്ത ഒരു വ്യക്തി തുടർച്ചയായി എല്ലാ മൂന്നാം മാസത്തിലും രക്തം ദാനം ചെയ്യുന്നത് ലോകത്തിൽ തന്നെ മറ്റാരും കാണുകയില്ലയെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു. ജോസ് കെ. മാണി എം. പി, ഷിബു തെക്കേമറ്റം, പാലാ എസ്. ഐ. ഷാജി സെബാസ്റ്റ്യൻ, കെ. ആർ സൂരജ് പാലാ, ഡോ. പി. ഡി. ജോർജ് തുടങ്ങിയവർ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-24-12:08:06.jpg
Keywords: രക്ത, വൃക്ക

13031
Category: 18
Sub Category:
Heading: 10000 മാസ്‌കുകളും 1000 കുപ്പി സാനിറ്റൈസറുകളും നെയ്യാറ്റിന്‍കര രൂപത കൈമാറി
Content: നെയ്യാറ്റിന്‍കര: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിന്‍കര രൂപത 10000 ഫെയ്‌സ് മാസ്‌കുകളും 1000 കുപ്പി സാനിറ്റൈസറുകളും നെയ്യാറ്റിന്‍കര രൂപത ഡെപ്യൂട്ടി കളക്ടര്‍ വി.ആര്‍.വിനോദിന് കൈമാറി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടപദ്ധതിയുടെ ഭാഗമായാണ് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസും രൂപതാ ടെമ്പറാലിറ്റിയുടെ ചുമതലയുള്ള മോണ്‍.അല്‍ഫോന്‍സ് ലിഗോരിയും പ്രൊക്യുറേറ്റര്‍ ഫാ.ക്രിസ്റ്റഫറും ചേര്‍ന്ന് ഫേസ് മാസ്‌കുകളും സാനിറ്റൈസറുകളും കൈമാറിയത്. ഒന്നാം ഘട്ടപദ്ധതിയുടെ ഭാഗമായി നെയ്യാറ്റിന്‍കര രൂപത ലോക്ക് ഡൗണില്‍ കഴിയുന്ന നിര്‍ധനരായവര്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ കമ്യൂണിറ്റി കിച്ചന്‍ പദ്ധതിയുമായി കൈകോര്‍ത്തുകൊണ്ട് നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ നഗരസഭ ഉള്‍പ്പെടെയുളള വിവിധ പഞ്ചായത്തുകള്‍ക്കായി ഭക്ഷണ സാധനങ്ങളും പലവ്യജ്ഞനവും വിതരണം ചെയ്തിരുന്നു. കൂടാതെ നിംസ് മെഡിസിറ്റിയുമായി ചേര്‍ന്ന്, വാഴിച്ചാല്‍ ഇമ്മാനുവേല്‍ കോളജിന്റെ നേതൃത്വത്തില്‍ 501 മുട്ടകള്‍ വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോട് ചേര്‍ന്ന് നെയ്യാറ്റിന്‍കര രൂപത വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് രൂപതാ ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ അറിയിച്ചു.
Image: /content_image/India/India-2020-04-25-03:51:32.jpg
Keywords: മാസ്ക

13032
Category: 1
Sub Category:
Heading: കൊറോണയുടെ അന്ത്യത്തിനായി വിശുദ്ധ നാട്ടില്‍ മതനേതാക്കളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ
Content: ജെറുസലേം: ലോകത്തെ ഭീതിയുടെ മുള്‍മുനയിലാക്കിക്കൊണ്ട് പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനായി വിവിധ മതനേതാക്കളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ ജെറുസലേമില്‍ നടന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ജെറുസലേമിലെ കിംഗ് ഡേവിഡ് ഹോട്ടലിന്റെ ടെറസില്‍ നടത്തിയ സര്‍വ്വമത പ്രാര്‍ത്ഥനാ സംഗമത്തില്‍ പാത്രിയാര്‍ക്കീസുമാര്‍, മെത്രാപ്പോലീത്തമാര്‍, മുഖ്യ റബ്ബിമാര്‍, ഇമാമുകള്‍, ഷെയ്ഖുമാര്‍ തുടങ്ങി വിവിധ മതങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത മതനേതാക്കള്‍ സംയുക്തമായി ദൈവ കാരുണ്യം തേടിക്കൊണ്ട് ഒരേ പ്രാര്‍ത്ഥന തങ്ങളുടെ സ്വന്തം ഭാഷകളില്‍ വായിച്ചു. ക്ഷാമ കാലങ്ങളില്‍ തങ്ങളെ പരിപോഷിപ്പിക്കുകയും കൃപകള്‍ ധാരാളമായി നല്‍കുകയും, കഠിനമായ മഹാമാരികളില്‍ നിന്നും തങ്ങളെ രക്ഷിക്കുകയും ചെയ്തിട്ടുള്ള ദൈവത്തോട് കൊറോണക്കെതിരായ പോരാട്ടത്തില്‍ തങ്ങളെ സഹായിക്കണമെന്നതായിരുന്നു പ്രാര്‍ത്ഥനയുടെ ചുരുക്കം. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് പിയര്‍ ബാറ്റിസ്റ്റാ പിസബെല്ലാ, ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് III, തെക്കന്‍ ഇസ്രായേലിലെ ഇമാം സംഘടനയുടെ തലവനായ ഇമാം ഷെയ്ഖ് ജമാല്‍ എല്‍ ഉബ്രാ, ഇമാം ഷെയ്ഖ് അഗേല്‍ അല്‍-അട്രാഷ്, സെഫാര്‍ഡിയിലെ മുഖ്യ റബ്ബി യിറ്റ്ഴാക്ക് യോസെഫ്, അഷ്കെനസിയിലെ മുഖ്യ റബ്ബി ഡേവിഡ് ലാവു, ദ്രൂസ് ആത്മീയ നേതാവ് ഷെയ്ഖ് മൊവാഫാഖ് താരിഫ് തുടങ്ങിയ പ്രമുഖരാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. വിദേശികള്‍ക്കെതിരായ വിദ്വേഷത്തിനും, വംശീയതക്കുമെതിരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത മതനേതാക്കള്‍ സംസാരിച്ചു. എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ മന്ദിരമാണ് ജെറുസലേമെന്ന് ബൈബിളിനെ ചൂണ്ടിക്കാട്ടി റബ്ബി ഡേവിഡ് ലാവുവും, പിസബെല്ല മെത്രാപ്പോലീത്തയും പ്രസ്താവിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-25-04:37:22.jpg
Keywords: പ്രാര്‍ത്ഥന

13033
Category: 1
Sub Category:
Heading: കോവിഡ് ഇരകൾക്ക് തങ്ങളുടെ അലവന്‍സ് നൽകാന്‍ ഇറാഖി വൈദികരുടെ തീരുമാനം
Content: ബാഗ്ദാദ്: തങ്ങൾക്ക് ലഭിക്കുന്ന അലവന്‍സ് തുക കൊറോണ വൈറസ് ഇരകൾക്കും പാവപ്പെട്ടവർക്കും നൽകാൻ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ വിവിധ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികർ തീരുമാനിച്ചു. ദുരിത കാലത്ത് ക്ലേശമനുഭവിക്കുന്നവരെ സഹായിക്കാനായി കൽദായ സഭയുടെ തലവനായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ രൂപീകരിച്ച ഫണ്ടിലേക്കായിരിക്കും വൈദികർ സംഭാവനകൾ നൽകുന്നത്. കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയും, സഹായ മെത്രാന്മാരും വൈദികരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അലവന്‍സ് നൽകുന്നതിനെ പറ്റിയുള്ള അന്തിമമായ തീരുമാനത്തിലെത്തിയത്. കൂടിക്കാഴ്ചയിൽ ഇപ്പോഴത്തെ സ്ഥിതിഗതികൾ അവർ വിലയിരുത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സാമൂഹ്യ അകലം പാലിക്കുക, സർക്കാർ നൽകുന്ന ആരോഗ്യ നിർദേശങ്ങൾ അനുസരിക്കുക തുടങ്ങിയ കാര്യങ്ങൾ കർദ്ദിനാൾ സാക്കോ ഊന്നി പറഞ്ഞു. ഇടവകകളിലെ വേദപാഠം, യുവജനങ്ങൾക്കു വേണ്ടിയുള്ള മറ്റു പരിപാടികൾ തുടങ്ങിയവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്. വിശ്വാസികളുമായുള്ള ബന്ധം നിലനിർത്തുന്നതിനുവേണ്ടി ഇന്റർനെറ്റും, സാമൂഹ്യമാധ്യമങ്ങളും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ പറ്റി കൽദായ സഭ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്ന് കർദ്ദിനാൾ സാക്കോ വിശദീകരിച്ചു. കൊറോണയെന്ന പൊതു ശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ വ്യക്തിതാൽപര്യങ്ങൾ മാറ്റിവെച്ചു ഐക്യത്തിന്റെ പാതയിൽ മുന്നോട്ടു നീങ്ങണമെന്ന് അദ്ദേഹം ക്രൈസ്തവ വിശ്വാസികളോടും, ഇറാഖി ജനതയോടും ആവശ്യപ്പെട്ടു. ഒടുവില്‍ പുറത്തുവന്നിരിക്കുന്ന കണക്കുകൾ പ്രകാരം ഇറാഖിൽ 1677 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 83 പേർ മരണമടഞ്ഞു. 1171 പേർ രോഗമുക്തി നേടി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-25-06:09:19.jpg
Keywords: ഇറാഖ, കൊറോ

13034
Category: 7
Sub Category:
Heading: കൊറോണക്കാലത്തെ പ്രത്യേക കുരിശിന്റെ വഴി: സൺഡേ സ്‌കൂൾ കുട്ടികളുടെ വീഡിയോ ശ്രദ്ധേയമാകുന്നു
Content: കോവിഡ് 19 എന്ന മഹാമാരിക്കു മുൻപിൽ ലോകം പകച്ചുനിൽക്കുമ്പോൾ, ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ലോകത്തെ രക്ഷിക്കാൻ പ്രത്യേക കുരിശിന്റെ വഴി പ്രാർത്ഥനയുമായി സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. ബ്രിട്ടനിലുള്ള മാഞ്ചസ്റ്റർ സെന്റ് മേരിസ് കാത്തോലിക് ക്‌നാനായ മിഷനിലെ സണ്‍ഡേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് കൊറോണാക്കാലത്തെ പ്രത്യേക കുരിശിന്റെ വഴി ചൊല്ലി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്നത്. കുരിശിന്റെ വഴി പ്രാർത്ഥനകൾ നോമ്പുകാലത്തിനുവേണ്ടി മാത്രമുള്ള പ്രാർത്ഥനയല്ലന്നും അത് എല്ലാ സമയത്തും, പ്രത്യേകിച്ച്, ലോകം ഭീതിയിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നുപോകുന്ന ഈ സമയത്തും ചൊല്ലേണ്ട പ്രാർത്ഥനയാണെന്നുമുള്ള ആമുഖത്തോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. കോവിഡ് 19 മൂലം ലോകം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ യേശുവിന്റെ പീഡാസഹനത്തോട് ചേർത്തുവച്ചു സമർപ്പിക്കുന്ന ഈ പ്രാർത്ഥന യേശുക്രിസ്തുവിന്റെ ഉത്ഥാനം എന്ന പതിനഞ്ചാമത്തെ സ്ഥലത്തോടുകൂടിയാണ് സമാപിക്കുന്നത്. ദുഃഖവെള്ളി കഴിഞ്ഞാൽ ഒരു ഉയിർപ്പുഞായർ ഉണ്ടന്നും, ഈ കൊറോണക്കാലം ഒന്നിന്റെയും അവസാന വാക്കല്ലന്നും, ക്രിസ്തു ഉത്ഥാനം ചെയ്തു എന്ന സത്യത്തെ മറച്ചുവയ്ക്കാൻ കോവിഡ് 19 നൽകുന്ന ദുരിതങ്ങൾക്ക് ആവില്ലനും ഈ കുട്ടികൾ തങ്ങളുടെ പ്രാർത്ഥനയിൽ വ്യക്തമാകുന്നു. ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു. അതിനാൽ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ലോകം കോവിഡ് 19-നെ കീഴടക്കും എന്ന വലിയ സത്യമാണ് ഈ വീഡിയോയിലൂടെ ഈ കൊച്ചുകുട്ടികൾ ലോകത്തോട് പ്രഘോഷിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FD6vMJG3rBE2rVnm27ffw8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-25-06:52:14.jpg
Keywords: കുരിശിന്റെ, കുട്ടി

13035
Category: 18
Sub Category:
Heading: നേര്‍ച്ച വരവ് ഇടവകക്കാര്‍ക്ക് തന്നെ നല്‍കിക്കൊണ്ട് നസ്രത്ത് തിരുക്കുടുംബ ദേവാലയം
Content: കൊച്ചി: പശ്ചിമകൊച്ചിയിലെ നസ്രത്ത് തിരുക്കുടുംബ ഇടവക, പള്ളിയില്‍ നേര്‍ച്ചകളായും സംഭാവനകളായും കിട്ടിയ തുക കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇടവകാംഗങ്ങള്‍ക്കു നല്‍കി. ഓരോ കുടുംബത്തിനും ആയിരം രൂപ വീതം 27 ലക്ഷം രൂപയാണു വിതരണം ചെയ്തത്. യൂണിറ്റ് കണ്‍വീനര്‍മാര്‍ വഴി മൂന്നു ഘട്ടങ്ങളിലായിരുന്നു വിതരണം. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ നേര്‍ച്ചസദ്യക്കായി സമാഹരിച്ച അഞ്ചര ലക്ഷം രൂപ സംഭാവനയായി തന്നവര്‍ക്കു തന്നെ മടക്കി നല്‍കിയെന്നു വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍, സഹവികാരിമാരായ ഫാ. എഡ്വിന്‍ മെന്‍ഡസ്, ഫാ. ജോര്‍ജ് സെബിന്‍ തറേപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു. ഇടവകയിലെ കെസിവൈഎമ്മിന്റെ സഹായത്തോടെ പ്രദേശത്തെ ജീവകാരുണ്യ സ്ഥാപനങ്ങള്‍ക്ക് അവശ്യവസ്തുക്കളും ചെറുപുഷ്പം മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ മാസ്കുകളും വിതരണം ചെയ്തിരുന്നു. കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിവഴി ലഭിച്ച പലവ്യഞ്ജന കിറ്റുകളും പ്രദേശത്ത് വിതരണം ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-04-25-07:42:53.jpg
Keywords: ഇടവക