Contents
Displaying 12741-12750 of 25148 results.
Content:
13066
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന പുനരാരംഭിക്കുന്നതിനെക്കുറിച്ച് മെത്രാന്മാരുടെ അഭിപ്രായം ആരാഞ്ഞ് വൈറ്റ് ഹൗസ്
Content: വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് 19നെ തുടര്‍ന്ന് ഉണ്ടായ ലോക്ക് ഡൌണില്‍ നിര്‍ത്തിവെച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുര്‍ബാന പുനരാരംഭിക്കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ്, മെത്രാന്മാരുടെ അഭിപ്രായം ആരാഞ്ഞു. നാലോളം കത്തോലിക്ക മെത്രാന്മാരുടെ അഭിപ്രായമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭരണകൂടം ആരാഞ്ഞിരിക്കുന്നത്. ഇവരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ദേവാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഭരണകൂടം എടുക്കുക. സുരക്ഷിതമായ രീതിയില്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തേണ്ടതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് സൂചന. നേരത്തെ വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗണ്‍സിലും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളുമാണ് മൂന്നു സ്‌റ്റേറ്റുകളിലെ മെത്രാന്മാരുമായി കോണ്‍ഫന്‍സ് കോള്‍ വിവിധ ദിവസങ്ങളിലായി നടത്തിയത്. പല രൂപതകളും സുരക്ഷാഅകലം പാലിച്ചും നിയമങ്ങള്‍ അനുസരിച്ചും പൊതു കുര്‍ബാന അര്‍പ്പിക്കാനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ലാ ക്രൂസെസ് രൂപതയാണ് ഇക്കാര്യത്തില്‍ ആദ്യമായി തീരുമാനം എടുത്തത്. എന്നാല്‍ പ്രതികൂലമായ സാഹചര്യം തുടരുന്നതിനാല്‍ ഇതുവരെ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ ക്രൈസ്തവ നേതൃത്വത്തോട് അഭിപ്രായം ആരാഞ്ഞുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്നാണ് ബിഷപ്പുമാര്‍ അഭിപ്രായപ്പെടുന്നത്. പല രാജ്യങ്ങളും ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ സംബന്ധിച്ചു ഏകപക്ഷീയമായ തീരുമാനമെടുക്കുമ്പോള്‍ അമേരിക്കയുടെ നടപടി ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-30-05:53:58.jpg
Keywords: ഡൊണ, ട്രംപ

13067
Category: 9
Sub Category:
Heading: 'യേശുവിനായി നമുക്കും ഒരു മിഷ്ണറിയാകാം': പ്രത്യേക ലോക് ഡൗൺ ഓൺലൈൻ ധ്യാനം മെയ് 4 മുതൽ 6 വരെ
Content: സുവിശേഷ വേലയിൽ ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് മിഷ്ണറി ജീവിതത്തിന്റെ വെളിച്ചത്തിൽ യഥാർത്ഥ സുവിശേഷവേലയുടെ മഹത്വം പ്രഘോഷിച്ചുകൊണ്ട്, പ്രമുഖ മിഷ്ണറിയും എംഎസ്എഫ്എസ് കോൺഗ്രിഗേഷൻ ഷില്ലോങ് ഹോളി റെഡീമർ റിന്യൂവൽ സെന്റർ അസിസ്റ്റന്റ് സുപ്പീരിയറുമായ റവ.ഫാതോമസ് പോൾ നയിക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വീരോചിതവും ത്യാഗോജ്വലവുമായ ജീവിതങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തങ്ങളായ പ്രതിബന്ധങ്ങളെ സ്നേഹവും അതിലേറെ സഹനവും ആയുധമാക്കി അതിജീവിച്ചുകൊണ്ട് സുവിശേഷപ്രവർത്തനം നടത്തുന്ന മിഷ്ണറികളുടെ ജീവിതാനുഭവങ്ങളെ മുൻനിർത്തിയുള്ള ഈ ധ്യാന ക്ലാസ്സുകളിൽ ലോക്ഡൗൺ കാലത്ത് വീടുകളിൽ ആയിരുന്നുകൊണ്ട് "സൂം" ഓൺലൈൻ മോഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കും പങ്കെടുക്കാം. ഇംഗ്ലീഷിലുള്ള ഈ ധ്യാനത്തിൽ പങ്കെടുക്കുന്നവർ {{ https://afcmuk.org/ -> https://afcmuk.org/ }} എന്ന ലിങ്കിൽ നിർബന്ധമായും രെജിസ്റ്റർ ചെയ്യേണ്ടതാണ്. രെജിസ്ട്രേഷൻ സൗജന്യമാണ്. മെയ് 4,5,6 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ യുകെ സമയം രാവിലെ 5 മുതൽ 7.30 വരെയാണ് ശുശ്രൂഷ. ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേർന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും, ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് അവരവർ ആയിരിക്കുന്ന മേഖലകളിൽ സ്വയം മിഷനറിയായി തീർന്നുകൊണ്ട് നവസുവിശേഷവത്ക്കരണത്തിന്റെ ഭാഗമാവുകയെന്ന ലക്ഷ്യത്തോടെ, ലോകപ്രശസ്ത വചന ശുശ്രൂഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ . ഫാ. സോജി ഓലിക്കൽ എന്നിവർ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക്:-- സാജു വർഗീസ്- 07809 827074
Image: /content_image/Events/Events-2020-04-30-06:59:06.jpg
Keywords: മിഷ്ണറി

13068
Category: 18
Sub Category:
Heading: പ്രവാസികള്‍ക്ക് ആശ്വാസമായി തലശ്ശേരി അതിരൂപത നേതൃത്വത്തിന്റെ വീഡിയോ കോണ്‍ഫറന്‍സ്
Content: കണ്ണൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശങ്കയിലായിരിക്കുന്ന പ്രവാസികളുമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംവദിച്ചു. സര്‍ക്കാരുമായി ചേര്‍ന്നു നിലവില്‍ പ്രവാസികള്‍ക്കായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ഇരുവരും വിശദീകരിച്ചു. തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവാസികള്‍ക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി 'കുവൈറ്റ് സീറോമലബാര്‍ കള്‍ച്ചറല്‍ അസോസിയേഷനുമായി ചേര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് ഒരുക്കിയത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ ശ്രവിച്ചതിനുശേഷം കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം, ഓണ്‍ലൈന്‍ കൗണ്‍സലിംഗ്, മെഡിക്കേഷന്‍, ക്വാറന്റൈന്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ജാതിമതഭേദമന്യേ പ്രവാസികള്‍ക്കായി ഒരുക്കാന്‍ അതിരൂപതയും അതിരൂപതാസംവിധാനങ്ങളും സുസജ്ജമാക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ഉറപ്പുനല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തടസങ്ങള്‍ നീക്കി എത്രയുംവേഗം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനോടുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി. പ്രതിസന്ധികള്‍ക്കിടയിലും നമ്മെ പരിപാലിക്കുന്ന ശക്തമായ ദൈവകരങ്ങളില്‍ ആശ്രയിച്ചുമുന്നേറാന്‍ ഏവരെയും മോണ്‍. അലക്‌സ് താരാമംഗലം ആഹ്വാനംചെയ്തു.
Image: /content_image/India/India-2020-04-30-07:17:34.jpg
Keywords: പാംപ്ലാ

13069
Category: 1
Sub Category:
Heading: ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ തലവന്‍ ജിയാക്കോമോ ഡല്ലാ ടോറെ അന്തരിച്ചു
Content: റോം: കത്തോലിക്ക അല്‍മായ സംഘടനയായ 'ഓര്‍ഡര്‍ ഓഫ് മാള്‍ട്ട' യുടെ എണ്‍പതാമത് തലവനും ഗ്രാന്‍ഡ് മാസ്റ്ററും, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തനുമായ ജിയാക്കോമോ ഡല്ലാ ടോറെ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരിന്നു. ഇന്നലെ അര്‍ദ്ധരാത്രി റോമില്‍ വെച്ചായിരുന്നു അന്ത്യം. ഡല്ലാ ടോറെയുടെ നിര്യാണവാര്‍ത്ത സഭ തന്നെയാണ് ഔഃദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 1944 ഡിസംബര്‍ 9-ന് റോമില്‍ ജനിച്ച ഡല്ലാ ടോറെ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ’യുടെ ഇന്റെറിം ഗ്രാന്‍ഡ് മാസ്റ്ററായി സേവനം ചെയ്തുകൊണ്ടിരിക്കേ 2018 മെയ് മാസത്തിലാണ് ഗ്രാന്‍ഡ് മാസ്റ്ററായത്. റോമിലെ സാപിയന്‍സാ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ ഡല്ലാ ടോറെ, ക്രിസ്റ്റ്യന്‍ പുരാവസ്തുഗവേഷണത്തിലും, ആര്‍ട്ട് ഹിസ്റ്ററിയിലും വൈദഗ്ദ്യം നേടിയിട്ടുണ്ട്. പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ ക്ലാസ്സിക്കല്‍ ഗ്രീക്ക് പഠിപ്പിച്ചിരുന്ന അദ്ദേഹം സര്‍വ്വകലാശാലയുടെ ലൈബ്രേറിയനുമായി സേവനം ചെയ്തിട്ടുണ്ട്. മധ്യകാല കലാ ചരിത്രത്തെക്കുറിച്ച് നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1985-ലാണ് ‘നൈറ്റ് ഓഫ് ഓണര്‍’ ആയി ഡല്ലാ ടോറെ സഭയില്‍ ചേരുന്നത്. 1993-ല്‍ വാഗ്ദാനമെടുത്തു. ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ സഭയുടെ നിരവധി വിദേശ തദ്ദേശ തീര്‍ത്ഥാടനങ്ങളില്‍ ഡല്ലാ ടോറെ പങ്കെടുത്തിട്ടുണ്ട്. ഗ്രാന്‍ഡ് മാസ്റ്ററെന്ന നിലയില്‍ നിരവധി രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. 2017 ജൂണ്‍ 23ന് വത്തിക്കാനില്‍ വെച്ച് ഡല്ലാ ടോറെ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. പുതിയ ഗ്രാന്‍ഡ് മാസ്റ്ററെ തിരഞ്ഞെടുക്കുന്നത് വരെ റുയ് ഗോണ്‍കാലോ ഡോ വല്ലെ പെയിക്സോട്ടോ ഡെ വില്ലാസ് ബോസായിരിക്കും തലവന്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-30-08:38:00.jpg
Keywords: മാള്‍ട്ട

13070
Category: 10
Sub Category:
Heading: 'ഭക്ഷണം കഴിക്കും മുന്‍പ് എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?': തരംഗമായി 'യൂബര്‍ കണ്‍ഫസ്' ട്വീറ്റ്
Content: റിച്ച്മോണ്ട്: കുമ്പസാരത്തിനുള്ള സാധ്യത പൂര്‍ണ്ണമായും അടഞ്ഞ കോവിഡ് കാലഘട്ടത്തില്‍ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനില്‍ നിന്നു വൈദികനുണ്ടായ അനുഭവം നവമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തു ഊബർ ഈറ്റ്സ് ഡെലിവറി ബോയ് കുമ്പസാരിക്കാൻ കണ്ടെത്തിയ മാർഗമാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നത്. ഓർഡർ സ്വീകരിച്ചു ഭക്ഷണം എത്തിച്ച് നല്കിയപ്പോള്‍ അത് സ്വീകരിച്ചത് ഒരു വൈദികനാണെന്ന തിരിച്ചറിവില്‍ നിന്നു ഡെലിവെറി ബോ അനുരഞ്ജന ശുശ്രൂഷയ്ക്കു അഭ്യര്‍ത്ഥിക്കുകയായിരിന്നു. റിച്ച്മോണ്ട് രൂപതയിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ദേവാലയ വികാരി ഫാ. ഡാൻ ബീമാന് ഉണ്ടായ അസാധാരണ അനുഭവം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 'യൂബര്‍ കണ്‍ഫസ്' എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.

Uber eats drops off food. I close door. Driver knocks again one minute later. I think he must have given me the wrong order.
“Are you a priest? A Catholic priest?” - Yeah, this is the rectory.
“Well can I go to confession before you eat?”#UberConfess
— Father Dan Beeman (@inthelineofmel) April 23, 2020

സംഭവത്തെ കുറിച്ച് വൈദികന്റെ ട്വീറ്റ് ഇങ്ങനെ, "ഭക്ഷണം കൊണ്ടുവന്ന ഊബർ ഈറ്റ്‌സ് ജീവനക്കാരന്‍ പോയിക്കഴിഞ്ഞപ്പോൾ വാതിലടച്ചു. ഒരു മിനിറ്റിനുള്ളിൽ വീണ്ടും വാതിലിൽ മുട്ടി. ഓർഡർ ചെയ്ത ഭക്ഷണം മാറിപ്പോയിട്ടുണ്ടാകും എന്നാണ് കരുതിയത്. ‘താങ്കള്‍ ഒരു വൈദികനാണോ? കത്തോലിക്ക വൈദികൻ?’ അതെ എന്ന് പറഞ്ഞപ്പോൾ ‘എങ്കിൽ ഭക്ഷണം കഴിക്കും മുന്‍പ് എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്". അദ്ദേഹത്തിന്റെ ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയതായി ഫാ. ബീമാന്‍ തുറന്നു സമ്മതിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ തരംഗമായ മാറിയ ഈ ട്വീറ്റ് പതിനൊന്നായിരത്തിൽ പരം തവണ റീ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൌണിലും വിശ്വാസികള്‍ക്കു കൌദാശിക ജീവിതത്തോടുള്ള ആഴമേറിയ ആഭിമുഖ്യം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-30-09:28:54.jpg
Keywords: ട്വീറ്റ, കുമ്പസാ

13071
Category: 1
Sub Category:
Heading: കോവിഡ് 19: ബ്രസീലിയന്‍ ആര്‍ച്ച് ബിഷപ്പ് അന്തരിച്ചു
Content: സാല്‍വദോര്‍: ബ്രസീലിലെ പരൈബ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ഡോം അല്‍ഡോ ഡി സിലോ കോവിഡ് 19 ബാധിച്ച് മരിച്ചു. എഴുപതു വയസ്സായിരിന്നു. നേരത്തെ കാന്‍സര്‍ രോഗബാധയെ തുടര്‍ന്നു അദ്ദേഹത്തെ ഫോര്‍ട്ടലേസയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരിന്നു. മരണകാരണം പിന്നീട് കോവിഡ് മൂലമാണെന്ന് വ്യക്തമാകുകയായിരിന്നു. കോവിഡ് ആണെന്ന് സ്ഥിരീകരിക്കുവാന്‍ വീണ്ടും പരിശോധന നടത്തുന്നുണ്ടെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2004 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് അദ്ദേഹം പരൈബ അതിരൂപതയെ നയിച്ചത്. മൃതസംസ്കാര ശുശ്രൂഷകള്‍ ജനപങ്കാളിത്തമില്ലാതെ നോസ സെനൊറ കത്തീഡ്രല്‍ ബസിലിക്ക പള്ളിയില്‍ നടത്തുവാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-30-10:43:28.jpg
Keywords: ബ്രസീ

13072
Category: 19
Sub Category:
Heading: പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം നാളെ ആരംഭിക്കുന്നു: ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ
Content: മരിയഭക്തിക്കു ഏറെ പ്രാധാന്യം നല്‍കുന്ന മെയ് മാസത്തിലേക്ക് നാം നാളെ പ്രവേശിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ കുടുംബങ്ങളില്‍ ജപമാല ചൊല്ലിയും ഇതര ഭക്തകൃത്യങ്ങളിലൂടെയും പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ് മാസത്തില്‍ അതിപുരാതന കാലം മുതല്‍ തന്നെ സഭയില്‍ മരിയഭക്തി നിലന്നിരിന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ഇതിനെ സാധൂകരിച്ചു കൊണ്ടാണ് അടുത്തിടെ ആദിമ സഭ മറിയത്തിന്റെ മാധ്യസ്ഥം തേടിയിരുന്നുവെന്ന്‍ വെളിപ്പെടുത്തുന്ന “സബ് ടൂം പ്രേസിഡിയം” (Sub Tuum Praesidium) എന്ന പ്രാർത്ഥന ഗവേഷകര്‍ കണ്ടെത്തിയത്. ആദിമാതാപിതാക്കന്‍മാര്‍ ചെയ്ത പാപം മൂലം മാനവരാശിക്കു ലഭിച്ചിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടപ്പോള്‍ പിതാവായ ദൈവം മാനവ വംശത്തെ രക്ഷിക്കുവാന്‍ സ്വപുത്രനെ ലോകത്തിലേക്കയച്ചു. പരിപൂര്‍ണ മനുഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യാമറിയത്തെ തിരഞ്ഞെടുത്തുയെന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അന്നു ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. മറിച്ച് നിത്യകാലം മുതല്‍ മറിയത്തെ ദൈവം സ്വമാതാവായി തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിരിക്കുകയായിരിന്നു. പിതാവായ ദൈവത്തിന്റെ പ്രത്യേക ഇഷ്ട്ടപ്രകാരം ലോക രക്ഷകന് ജന്മം നല്‍കുകയും കാല്‍വരിയില്‍ തിരുകുമാരന്റെ ത്യാഗപൂര്‍ണ്ണമായ മരണത്തിന് അതികഠോരമായ വേദനയോടെ സാക്ഷ്യം വഹിക്കുകയും ചെയ്ത പരിശുദ്ധ ദൈവമാതാവിനോട് ചേര്‍ന്ന് നമുക്കും പ്രാർത്ഥിക്കാം. മരിയ ഭക്തിയ്ക്കു പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസത്തിലെ ഓരോ ദിവസത്തെയും പ്രാർത്ഥനകൾ 'പ്രവാചക ശബ്ദ'ത്തിൽ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. {{മെയ് മാസത്തിലെ ഓരോ ദിവസത്തെയും വണക്കമാസ പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/calendar/5?type=15 }} ഓരോ ദിവസത്തെയും വണക്കമാസ പ്രാർത്ഥനകളിലൂടെയും നാം കടന്ന്‍ പോകുമ്പോള്‍ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മുക്ക് നമ്മേ തന്നെ ഒരുക്കാം. നമ്മളില്‍ നിന്നും അകന്നു വിദൂരങ്ങളിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ പ്രാര്‍ത്ഥനകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ അത് ദൈവമാതാവിന്‍റെ ആദരവിനും മാധ്യസ്ഥത്തിനും പ്രത്യേകം കാരണമാകുമെന്ന് ഉറപ്പ്. നമ്മേ കൊണ്ട് കഴിയുന്ന രീതിയില്‍ ഈ പ്രേഷിതദൗത്യത്തിൽ പങ്കുചേർന്ന് കൊണ്ട് ഈ മരിയ മാസത്തില്‍ പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക് കൂടുതലായി അടുക്കാം.
{{മെയ് മാസത്തിലെ ഓരോ ദിവസത്തെയും വണക്കമാസ പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/calendar/5?type=15 }} ➧➧ #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➧➧ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Erf54n3xCxuL7hjGauwOFu}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Editor'sPick/Editor'sPick-2020-04-30-11:13:55.jpg
Keywords: ദൈവമാതാവിന്റെ വണക്കമാസ

13073
Category: 13
Sub Category:
Heading: വെഞ്ചിരിച്ചത് ആയിരത്തോളം ഭവനങ്ങള്‍: കൊറോണക്കെതിരെ ഐറിഷ് വൈദികന്റെ ഒറ്റയാള്‍ പോരാട്ടം
Content: ഡബ്ലിന്‍: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ അയര്‍ലണ്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത വിശ്വാസികള്‍ക്ക് ആശ്വാസമാവുകയാണ് മയോ നഗരത്തിലെ ക്നോക്കിലെ ദേശീയ മരിയന്‍ ദേവാലയത്തിന്റെ റെക്ടറായ ഫാ. റിച്ചാര്‍ഡ് ഗിബ്ബണ്‍സ്. കഴിഞ്ഞ മൂന്നു ദിവസത്തിലധികമായി വെള്ള ളോഹയുമണിഞ്ഞ് ഹന്നാന്‍ വെള്ളവും ബൈബിളുമായി പ്രാദേശിക ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന തിരക്കിലാണ് അദ്ദേഹം. കഴിഞ്ഞയാഴ്ച ചൊവ്വ മുതല്‍ വെള്ളിവരെ ഏതാണ്ട് അന്‍പത്തിയെട്ടോളം ചെറു പട്ടണങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. താന്‍ ചെല്ലുന്നിടത്തെല്ലാം പ്രദേശവാസികള്‍ തങ്ങളുടെ ഭവനത്തിന്റെ ജനലുകളും വാതിലുകളിലും വന്ന് പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‍ തന്റെ മാര്‍ഗ്ഗമദ്ധ്യേയുള്ള ഏതാനും ഭവനങ്ങളും അദ്ദേഹം വെഞ്ചരിച്ചു. ഈ വാര്‍ത്ത പരന്നതോടെയാണ് അദ്ദേഹം മുഴുവന്‍ മേഖലകളിലെ ഭവനങ്ങളും വെഞ്ചരിക്കുവാന്‍ തീരുമാനിച്ചത്. ഇതിനോടകം തന്നെ ആയിരത്തോളം വീടുകള്‍ വെഞ്ചരിച്ചതായാണ് വൈദികന്റെ അനുമാനം. തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന ബോധ്യം ജനങ്ങളില്‍ വളര്‍ത്തുവാനും, വൈദികര്‍ക്ക് വിശ്വാസികളെ കാണുവാന്‍ ആഗ്രഹമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയുമാണ് തന്റെ ദൗത്യത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ഫാ. റിച്ചാര്‍ഡ് പറഞ്ഞു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ആളുകളെ മുഖാമുഖം കാണുവാന്‍ സാധിക്കുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ലെന്നും, വിശ്വാസികള്‍ അതിനെ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയര്‍ലണ്ടിലെ ദേശീയ മാധ്യമമായ ‘ഐറിഷ് പോസ്റ്റ്’ ആണ് വൈദികന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ സാക്ഷ്യം പുറത്ത് കൊണ്ടുവന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-04-30-12:43:02.jpg
Keywords: വെഞ്ചിരി

13074
Category: 1
Sub Category:
Heading: മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ദിവംഗതനായി
Content: മണ്ണിന്റെ മക്കളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടിയ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ദിവംഗതനായി. ഇന്ന് വെളുപ്പിന് 1.38 ന് കോലഞ്ചേരി ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ദൈവവിളികളുള്ള ഇടുക്കി രൂപതയുടെ മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സഹോദരരായ ആറ് വൈദികരും, നാല് സിസ്റ്റേഴ്‌സും, അഞ്ച് വിവാഹിതരുമായുള്ള കുടുംബത്തിലെ അംഗമാണ്. മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും ഇടുക്കി രൂപതാ ഉദ്‌ഘാടനവും ഒന്നിച്ചാണു നടന്നത്. മലയോര ജനതയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ടു പ്രവർത്തിച്ച മെത്രാൻ വിദ്യാസമ്പന്നവും നേതൃത്വപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ജാഗ്രതയോടെ പരിശ്രമിച്ചു. ഇന്നു 150ൽ അധികം ഇടവകകളും 198 വൈദികരും രൂപതയ്ക്കു സ്വന്തമായുണ്ട്. 2018 മാർച്ചിലാണ് ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതാ അജപാലന ദൗത്യത്തിൽ നിന്നു മാർ ആനക്കുഴിക്കാട്ടിൽ സ്വയം സ്ഥാനമൊഴിയുന്നത്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമര കാലത്തും, പട്ടയ പ്രശ്നങ്ങളിലും ജില്ലയിലെ ഭൂപ്രദേശങ്ങൾക്കും വികസനങ്ങൾക്കും ഒപ്പം സഞ്ചരിച്ച ഇടയനാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്നു. 1971 മാർച്ച് 15 ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ മാർ മാത്യു പോത്തനാംമൂഴിയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ അസി. വികാരിയായാണ് ആദ്യ നിയമനം. തുടർന്ന് ജോസ്‌ഗിരി, ചുരുളി, എഴുകുംവയൽപള്ളികളിൽ വികാരിയായി. പിന്നീട് ബൽജിയം ലൂവൈൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. പിന്നീട് കോതമംഗലം രൂപതാ ചാൻസലർ. 2003ൽ മൈനർ സെമിനാരിയുടെ റെക്‌ടറായിരിക്കെയാണ് ഇടുക്കി ബിഷപ്പായി അഭിഷിക്തനാകുന്നത്. കത്തോലിക്കാ സഭയിൽ ദൈവവചനത്തിന് അനുസൃതമായി ധീരമായ നിലപാടുകളെടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്ത ആനിക്കുഴിക്കാട്ടിൽ പിതാവിന് പ്രവാചകശബ്ദത്തിന്റെ ആദരാഞ്ജലികൾ.
Image: /content_image/News/News-2020-04-30-22:26:08.jpg
Keywords: ഇടുക്കി, ആനിക്കു

13075
Category: 18
Sub Category:
Heading: വിടവാങ്ങിയത് മലയോര ജനതയുടെ പ്രിയ പിതാവ്
Content: വിശ്രമരഹിതമായ ജീവിതത്തില്‍ പ്രായം തളര്‍ത്താത്ത മനസുമായി സഹജീവികള്‍ക്കായി കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കര്‍മയോഗിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക എലിസബത്ത് ദമ്പതികളുടെ 15 മക്കളില്‍ മൂന്നാമനായും ആണ്‍മക്കളില്‍ ഒന്നാമനായും 1942 സെപ്റ്റംബര്‍ 23നാണ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം. ജന്മനാടായ കടപ്ലാമറ്റത്തും കുഞ്ചിത്തണ്ണിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് കോതമംഗലം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനമാരംഭിച്ചു. കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1971 മാര്‍ച്ച് 15ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ബലിയര്‍പ്പിച്ചു. കോതമംഗലം ടൗണ്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായായിരുന്നു ആദ്യനിയമനം. ജോസ്ഗിരി, ചുരുളി, എഴുകുംവയല്‍ പള്ളികളിലും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ജീവജ്യോതിയുടെയും പാസ്റ്ററല്‍ സെന്ററിന്റെയും ഡയറക്ടറായി നിയമിക്കപ്പെട്ടു. മാര്‍ മാത്യൂസ് പ്രസ് മാനേജരായും സേവനംചെയ്തു. അതോടൊപ്പംതന്നെ നെയ്‌ശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു. 1985ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഉപരിപഠനം കഴിഞ്ഞു തിരികെയെത്തിയ അദ്ദേഹം പൊട്ടന്‍കാട് പള്ളിയിലും രണ്ടാര്‍ പള്ളിയിലും സേവനംചെയ്തു. 1990ല്‍ കോതമംഗലം രൂപതാ ചാന്‍സലറായും രൂപതാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. 2000ല്‍ കോതമംഗലം മൈനര്‍ സെമിനാരി റെക്ടറായി. ഇതോടൊപ്പം തൃക്കാരിയൂര്‍ പള്ളിയിലും സേവനംചെയ്തു. കോതമംഗലം രൂപതാ പ്രിസ്ബറ്റേരിയല്‍ കൗണ്‍സില്‍, കാത്തകറ്റിക്കല്‍ കമ്മിറ്റി, രൂപതാ നിര്‍മാണപ്രവര്‍ത്തന കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു. 2003ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15ന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെ നിയമിച്ചു. 2003 മാര്‍ച്ച് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മെത്രാഭിഷേകവും നടന്നു. കര്‍മവേദിയില്‍ തീഷ്ണമതിയായ മാര്‍ ആനിക്കുഴിക്കാട്ടില്‍ ഇടുക്കിയുടെ ഇടയനായി സേവനം ചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനായും കെസിബിസി എസ്സി/എസ്ടി കമ്മീഷന്‍, സീറോ മലബാര്‍ സിനഡല്‍ കമ്മീഷനംഗം എന്നീ നിലയിലെല്ലാം പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയെ സ്വയംപര്യാപ്തതയിലെത്തിച്ചു എണ്‍പത്തിയേഴ് വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വര്‍ഷംകൊണ്ട് 111 പുതിയ വൈദികര്‍കൂടി പട്ടം സ്വീകരിച്ച് 198 വൈദികരുള്ള രൂപതയായി വളര്‍ന്നു. എട്ടു ഫൊറോനകളും 86 സ്വതന്ത്ര ഇടവകകളും 30 സ്‌റ്റേഷന്‍ പള്ളികളുമായി പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി രൂപതയെ കരുത്തുറ്റ നേതൃത്വത്തിലൂടെ പുരോഗതിയിലേക്കു നയിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഏറെ ബാലാരിഷ്ടതകള്‍ തരണംചെയ്ത് 15 വര്‍ഷംകൊണ്ട് 10 ഫൊറോനകളും 105 സ്വതന്ത്ര ഇടവകകളും 51 മിഷന്‍ സ്‌റ്റേഷനുകളിലുമായി രൂപതയിലെ വിശ്വാസീസമൂഹത്തെ വളര്‍ത്തി. രൂപത സ്ഥാപിച്ചപ്പോള്‍ ഏഴു സന്യാസസഭകളാണുണ്ടായിരുന്നത്. അത് 13 ആയി വളര്‍ന്നു. 14 സന്യാസഭവനങ്ങള്‍ വളര്‍ന്ന് 22 ആയി. സന്യാസിനീസഭകള്‍ 2003ല്‍ 13 ആയിരുന്നെങ്കില്‍ 15 വര്‍ഷംകൊണ്ട് 30 ആയി വര്‍ധിച്ചു. സന്യാസിനീഭവനങ്ങള്‍ 102ല്‍നിന്നും 150ലേക്കു വളര്‍ന്നു. ഈ കാലയളവില്‍ 25 ദേവാലയങ്ങള്‍ പുതുക്കി നിര്‍മിക്കപ്പെട്ടു. പള്ളികളോടനുബന്ധിച്ച് 27 വൈദികമന്ദിരങ്ങളും പുതുക്കി നിര്‍മിച്ചു. നിലവില്‍ രണ്ടു കോളജുകളും എട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 17 ഹൈസ്‌കൂളുകളും നിരവധി യുപി, എല്‍പി സ്‌കൂളുകളും സാങ്കേതിക വിദ്യാഭ്യാസത്തിന് ഒരു ഐടിസിയും വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിനു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്നു. രൂപതയുടെ സാമൂഹ്യസേവന രംഗത്ത് ഇടപെടലിനായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയും ആരംഭിച്ചു. ഇതിനു പുറമെ മൈനര്‍ സെമിനാരി, അടിമാലി പാസ്റ്ററല്‍ സെന്റര്‍, പ്രീസ്റ്റ് ഹോം, വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയം തുടങ്ങി രൂപതയുടെ ഭൗതികതല വികസനവും പിതാവിന്റെ ഇച്ഛാശക്തിയുടെ ഫലമായി വളര്‍ന്നുവന്നിട്ടുള്ളതാണ്. ഇടുക്കി രൂപത സ്ഥാപിതമായതിനും രൂപതയുടെ പ്രഥമ ഇടയന്റെ മെത്രാഭിഷേകത്തിനും പതിനഞ്ച് വയസ് പൂര്‍ത്തിയാക്കിയതോടെ പുതിയ ഇടയനെ ദൗത്യം ഏല്‍പ്പിച്ച് സ്ഥാനമൊഴിഞ്ഞു. സഭാ വിശ്വാസികളെ ആത്മീയതയിലേക്കു കൈപിടിച്ചുയര്‍ത്തുന്നതിനൊപ്പം അവരുടെ സാമൂഹികവും ബൗദ്ധികവുമായ വളര്‍ച്ച ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു. കുടുംബനവീകരണമാണ് പ്രഥമ ഇടയന്‍ തന്റെ പ്രധാന ഇടയദൗത്യമായി സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസം, തൊഴില്‍, ആതുരശുശ്രൂഷ, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും കരുത്തു പകര്‍ന്നു. ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ജാതിമത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച മെത്രാന്‍ വിദ്യാസന്പന്നരും നേതൃപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു.ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതയിലെ അജപാലന ദൗത്യത്തില്‍നിന്നും ചാരിതാര്‍ഥ്യത്തോടെയായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ പടിയിറക്കം.
Image: /content_image/India/India-2020-05-01-03:35:23.jpg
Keywords: ആനിക്കുഴിക്കാ