Contents

Displaying 12751-12760 of 25148 results.
Content: 13076
Category: 1
Sub Category:
Heading: കൊറോണ സഹായ പദ്ധതികളിലും നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത വിവേചനം
Content: അബൂജ: കോവിഡ് 19 വ്യാപനത്തിനിടെ ഭക്ഷ്യവിതരണം ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങളില്‍ നൈജീരിയയിലെ ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന്‍ പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയുടെ വെളിപ്പെടുത്തല്‍. മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിന്റെ ആറിലൊന്ന്‍ ഭക്ഷ്യ റേഷന്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും, മറ്റുള്ളവരെ സഹായിക്കുന്നതിനായി മതന്യൂനപക്ഷമായ ക്രിസ്ത്യാനികളെ മറന്നുവെന്നും നൈജീരിയന്‍ ക്രൈസ്തവര്‍ വെളിപ്പെടുത്തിയതായി അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നു. പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പ്രഭാതത്തിലാണ് ആഫ്രിക്കയുടെ ഈ ഭാഗമെന്നും, ലോക്ക്ഡൌണിനിടയിലും ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ മൂലമുള്ള സാമ്പത്തിക ആഘാതം, ക്രൈസ്തവരുടെ പാര്‍ശ്വവത്കരണം തുടങ്ങി നിരവധി കാര്യങ്ങള്‍ മതന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഓപ്പണ്‍ ഡോഴ്സിന്റെ വക്താവായ ജോ ന്യൂഹൗസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ കാരണമാണ് കൊറോണ വന്നതെന്ന ആരോപണം വരെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍-ഷബാബ് സൊമാലിയയിലെ ക്രിസ്ത്യാനികളും, മറ്റ് വിജാതീയ രാഷ്ട്രങ്ങളുമാണ് കൊറോണ വ്യാപനത്തിന്റെ കാരണമെന്ന സന്ദേശം മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു വരുന്നുണ്ട്. ഖുറാന്റെ കോപ്പി കത്തിച്ചതിനാല്‍ അല്ലാഹുവിന്റെ കോപമാണിതെന്നു വാദവുമായി ഉഗാണ്ടയിലെ മുസ്ലീം വര്‍ഗ്ഗീയ സംഘടന ചൈനീസ് ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തുന്നുവെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരിന്നു. ഇതെല്ലാം തീര്‍ത്തും അപലപനീയമാണെന്ന് ജോ ന്യൂഹൗസ് പറഞ്ഞു. ബൊക്കോഹറാമും ഇതര ഇസ്ലാമിക തീവ്രവാദി സംഘടനകളും നിലയുറപ്പിച്ചിരിക്കുന്ന നൈജീരിയായില്‍ ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-01-15:48:53.jpg
Keywords: നൈജീ,
Content: 13077
Category: 18
Sub Category:
Heading: മൃതസംസ്‌കാരം ചൊവ്വാഴ്ച: അനുശോചനവുമായി മുഖ്യമന്ത്രി
Content: വാഴത്തോപ്പ്: ഇന്ന് പുലർച്ചെ വിടവാങ്ങിയ ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മൃതദേഹ സംസ്‌കാരശുശ്രൂഷകള്‍ മെയ് 5നു നടക്കും. മേജര്‍ ആര്‍ച്ചു്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലിലാണ് ശുശ്രൂഷകൾ നടക്കുക. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ക്രമീകരണങ്ങള്‍ നടത്തുക. നിലവിൽ ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.  മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടുക്കിയിലെ സാമൂഹ്യ രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരുന്ന പുരോഹിതനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Image: /content_image/India/India-2020-05-01-05:29:56.jpg
Keywords: മുഖ്യമന്ത്രി, പിണറായി
Content: 13078
Category: 10
Sub Category:
Heading: മെയ് 13നു ഫിലിപ്പീൻസിനെ ദൈവമാതാവിന് സമർപ്പിക്കും
Content: മനില: ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനമായ മെയ് പതിമൂന്നാം തീയതി ഫിലിപ്പീൻസിലെ മെത്രാന്മാർ രാജ്യത്തെ ദൈവമാതാവിന്റെ അമലോൽഭവ ഹൃദയത്തിനു സമർപ്പിക്കും. വിവിധ രൂപതകളിലെ മെത്രാന്മാർ, കത്തീഡ്രൽ ദേവാലയങ്ങളിൽ മരിയൻ സമർപ്പണത്തിന് നേതൃത്വം നൽകും. വളരെ മനോഹരമായ ഒരു ദൗത്യമായിരിക്കും സമർപ്പണ ശുശ്രൂഷയെന്ന് ദേശീയ മെത്രാൻ സമിതിയുടെ അധ്യക്ഷനായ ബിഷപ്പ് റോമുളോ വാലസ് വിവിധ  രൂപതകൾക്കയച്ച കത്തിൽ പറഞ്ഞു. ഇതിനുമുമ്പും രാജ്യത്തെ മെത്രാന്മാർ  ഫിലിപ്പീൻസിനെ മാതാവിന് സമർപ്പിച്ചിട്ടുണ്ട്. 2013ലെ വിശ്വാസവർഷത്തിൽ ദേശീയ മെത്രാൻ സമിതി, മാതാവിന്റെ അമലോൽഭവ ഹൃദയത്തിന് രാജ്യത്തെ സമർപ്പിച്ചിരുന്നു. രാജ്യ തലസ്ഥാനമായ മനിലയിൽ, ബിഷപ്പ് ബ്രോഡെറിക്  പാബിലോ ആയിരിക്കും കത്തീഡ്രൽ ദേവാലയത്തിൽവച്ച് മരിയൻ സമർപ്പണ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുക. മനില അതിരൂപതയുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന, അഞ്ച് നഗരങ്ങളുടെ മേയർമാർ ചടങ്ങിൽ പങ്കെടുക്കും.  മതമേലധ്യക്ഷന്മാരുടെയും, സിവിൽ ഭരണാധികാരികളുടേയും നേതൃത്വത്തിൽ, ദൈവജനം മുഴുവൻ രാജ്യത്തെ മാതാവിന്റെ സംരക്ഷണത്തിനായി സമർപ്പിക്കുന്നത് മനോഹരമായിരിക്കുമെന്ന് ബിഷപ്പ് പാബിലോ പറഞ്ഞു. അടുത്തമാസം ആരംഭംമുതൽ മരിയൻ സമർപ്പണത്തിന്റെ ഫലങ്ങളെ പറ്റിയും, ആവശ്യകതയെപ്പറ്റിയും ഓൺലൈൻ പഠനം അതിരൂപത സംഘടിപ്പിക്കുന്നുണ്ട്. ക്വാറന്റീനിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ മാതാവിന്റെ ശക്തമായ മാധ്യസ്ഥം തേടാനായിട്ടാണ്, മരിയൻ സമർപ്പണം നടത്താൻ തീരുമാനിച്ചതെന്ന് ബിഷപ്പ് ബ്രോഡെറിക് പാബിലോ വിശദീകരിച്ചു. നമുക്ക് സ്വർഗ്ഗത്തിൽ നിന്നുള്ള ശക്തി ആവശ്യമാണെന്നും, അത് നേടിത്തരാൻ ഏറ്റവും ഉത്തമയായ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് മാസം മുഴുവൻ കുടുംബങ്ങൾ ഒത്തുചേർന്ന് ജപമാല ചൊല്ലി, വൈറസ് ബാധയ്ക്കെതിരെ  പ്രാർത്ഥിക്കണമെന്ന്, കഴിഞ്ഞ ആഴ്ച  പുറത്തിറക്കിയ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-01-06:44:03.jpg
Keywords: ഫിലിപ്പീ
Content: 13079
Category: 13
Sub Category:
Heading: സഭയെ സ്നേഹിക്കുക, പൊതു സമൂഹത്തെ സേവിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ സ്നേഹിക്കുവാനും പൊതുസമൂഹത്തെ സേവിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച തോറും പതിവുള്ള തന്റെ പൊതു അഭിസംബോധന പരമ്പരയുടെ ഭാഗമായി, സിയന്നായിലെ വിശുദ്ധ കാതറിന്റെ തിരുനാള്‍ദിനമായ ഏപ്രില്‍ 29ന് അപ്പസ്തോലിക പാലസിലെ പേപ്പല്‍ ലൈബ്രറിയില്‍ നിന്നുമാണ് ഓൺലൈൻ വഴി പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. വിശുദ്ധ കാതറിന്റെ മാതൃകയില്‍ നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ട് പകര്‍ച്ചവ്യാധിയില്‍ നിന്നും ഇറ്റലിയെ രക്ഷിക്കുവാനും, യൂറോപ്പിന്റെ മാധ്യസ്ഥ വിശുദ്ധയെന്ന നിലയില്‍ ഭൂഖണ്ഡത്തെ ഐക്യത്തോടെ നിലനിര്‍ത്തുവാന്‍ വിശുദ്ധയുടെ സഹായം അപേക്ഷിച്ചുകൊണ്ടും പാപ്പ പ്രാര്‍ത്ഥിച്ചു. യേശുവുമായുള്ള വിശുദ്ധയുടെ അടുപ്പം വിശുദ്ധക്ക് തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളില്‍ ധൈര്യവും അതിരില്ലാത്ത പ്രതീക്ഷയും നല്‍കിയെന്നും പാപ്പ പറഞ്ഞു. പ്രതിസന്ധികൾ നിറഞ്ഞ ഈ സമയത്ത് വിശുദ്ധയുടെ മാതൃക നമ്മെ ക്രിസ്തീയതയില്‍ ഒരുമിച്ച് നില്‍ക്കുവാന്‍ സഹായിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സ്മരിച്ച പാപ്പ “നീതിക്ക് വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്” എന്ന യേശുവിന്റെ വാക്കുകൾ പരാമര്‍ശിച്ചുകൊണ്ടാണ് തന്റെ അഭിസംബോധന ഉപസംഹരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-01-08:51:04.jpg
Keywords: പാപ്പ, സഭ
Content: 13080
Category: 1
Sub Category:
Heading: കൊറോണയുടെ തീവ്രത കുറയുന്നതിനിടെ ചൈനയില്‍ കുരിശുകള്‍ നീക്കം ചെയ്യുവാന്‍ ആരംഭിച്ചു
Content: അന്‍ഹൂയി: കോവിഡ് 19 രോഗബാധയില്‍ നിന്നും കരകയറുന്ന ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൈസ്തവ വിരുദ്ധ നടപടി പുനരാരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ദേവാലയങ്ങളില്‍ നിന്ന് കുരിശ് അടക്കമുള്ള വിശ്വാസ പ്രതീകങ്ങള്‍ നീക്കം ചെയ്യുന്ന നടപടിയാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച ചൈനയിലെ അന്‍ഹൂയി പ്രവിശ്യയില്‍ അമേരിക്കന്‍ മിഷ്ണറിമാര്‍ സ്ഥാപിച്ച ദേവാലയത്തിന്റെ കുരിശ് നീക്കം ചെയ്തതാണ് ഒടുവിലത്തെ സംഭവം. 2006-ല്‍ ഗവണ്‍മെന്‍റ് അംഗീകാരത്തോടെ നവീകരിച്ച ദേവാലയത്തിന്റെ കുരിശാണ് അധികാരികള്‍ നീക്കം ചെയ്തിരിക്കുന്നത്. കുരിശ് നീക്കം ചെയ്തതിന്റെ വീഡിയോ ചൈനീസ് വൈദികന്‍ ഫാ. ഫ്രാന്‍സിസ് ലിയു ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="zh" dir="ltr">2020年4月27日安徽合肥基督教堂十字架被强拆! <a href="https://t.co/Y4xwDs2XwU">pic.twitter.com/Y4xwDs2XwU</a></p>&mdash; 劉貽牧師 (@Frfrancisliu) <a href="https://twitter.com/Frfrancisliu/status/1254903257652015104?ref_src=twsrc%5Etfw">April 27, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അന്‍ഹൂയി പ്രവിശ്യയിലെ നിരവധി ദേവാലയങ്ങളുടെ കുരിശുകള്‍ നീക്കം ചെയ്തതായി ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ ചൈനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ബെങ്ഗ്ബു, ഫുയാങ് നഗരങ്ങളിലെ ദേവാലയങ്ങളിലെ നിരവധി കുരിശുകള്‍ ഇക്കാലയളവില്‍ നീക്കം ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ 18ന് ഔവർ ലേഡി ഓഫ് റോസറി എന്ന കത്തോലിക്ക ദേവാലയത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന കുരിശ് നീക്കം ചെയ്തിരിന്നു. മതസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കടുത്ത നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനിടയുള്ളതിനാല്‍ കുരിശുകള്‍ മാത്രം നീക്കം ചെയ്യുന്ന തീരുമാനത്തോട് സഭാധികാരികള്‍ പരോക്ഷമായി യോജിക്കുകയാണ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ നേരത്തെ പ്രാബല്യത്തില്‍ വന്നെങ്കിലും ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് ഇതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-01-10:45:58.jpg
Keywords: ചൈന, കുരിശ
Content: 13081
Category: 1
Sub Category:
Heading: ശുശ്രൂഷയ്ക്കിടെ കൊറോണ: ഇറ്റലിയുടെ പ്രിയ ആഫ്രിക്കന്‍ കന്യാസ്ത്രീ വിടവാങ്ങി
Content: റിയറ്റി, ഇറ്റലി: കാല്‍ നൂറ്റാണ്ടിലധികം ഇറ്റലിയിലെ വൃദ്ധ ജനങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആഫ്രിക്കന്‍ സ്വദേശിനിയായ കന്യാസ്ത്രീ സിസ്റ്റര്‍ അനസ്റ്റാസ്യ ക്രിസ്റ്റ്യന്‍ മലിസ (60) അന്തരിച്ചു. കൊറോണ രോഗബാധയെ തുടര്‍ന്നായിരിന്നു ടാന്‍സാനിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ അനസ്റ്റാസ്യ വിടവാങ്ങിയത്. കഴിഞ്ഞ ഒരു മാസമായി റിയറ്റിയിലെ സാന്റാ ലൂസിയ നേഴ്സിംഗ് ഹോമില്‍ ചികിത്സയിലായിരിന്നു. പ്രായമായ നിരവധി കൊറോണ ബാധിതരുള്ള സാന്റാ ലൂസിയ നേഴ്സിംഗ് ഹോമിലെ വയോജനങ്ങള്‍ക്കിടയില്‍ സേവനം ചെയ്യവേയാണ് സിസ്റ്റര്‍ അനസ്റ്റാസ്യക്ക് കൊറോണ പിടിപെടുന്നത്. കൊറോണ സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം റിയറ്റിയിലെ സാന്‍ കാമില്ലോ ഡെ ലെല്ലിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‍ ഐ.സി.യു വിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. ഒരുമാസം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സിസ്റ്റര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞത്. പുവര്‍ ക്ലെയേഴ്സ് സഭാംഗമായിരുന്ന സിസ്റ്റര്‍ അനസ്റ്റാസ്യയെ 'സിസ്റ്റര്‍ അന്ന' എന്നാണ് റിയറ്റിക്കാര്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്. തന്റെ മുപ്പതിനാലാമത്തെ വയസ്സില്‍ ടാന്‍സാനിയയില്‍ നിന്നും ഇറ്റലിയിലെത്തിയ സിസ്റ്റര്‍ അനസ്റ്റാസ്യ 26 വര്‍ഷങ്ങളായി ഇറ്റലിയില്‍ സേവനം തുടരുകയായിരിന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അസീസ്സിയില്‍ നിന്നും റിയറ്റിയിലെത്തുന്നത്. തുടര്‍ന്നു റിയറ്റിയിലെ സാന്റാ ലൂസിയ നേഴ്സിംഗ് ഹോമിലെ വയോധികരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരിന്നു. “ഊഷ്മളമായ പുഞ്ചിരിയുള്ള ആഫ്രിക്കന്‍ കന്യാസ്ത്രീ” എന്നാണ് ഇറ്റലിയിലെ അസീസിയിലും, റിയറ്റിയിലുമുള്ളവര്‍ സിസ്റ്റര്‍ അനസ്റ്റാസ്യയെപ്പറ്റി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സിസ്റ്റര്‍ അനസ്താസ്യക്ക് സമാനമായി ശുശ്രൂഷയ്ക്കിടെ നിരവധി വൈദികരും കന്യാസ്ത്രീകളുമാണ് ഇറ്റലിയില്‍ കൊറോണ മൂലം മരണപ്പെട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-01-14:19:03.jpg
Keywords: ആഫ്രി, കന്യാസ്ത്രീ
Content: 13082
Category: 1
Sub Category:
Heading: കൊറോണ സഹായ പദ്ധതികളിലും നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്നത് കടുത്ത വിവേചനം
Content: അബൂജ: കോവിഡ് 19 വ്യാപനത്തിനിടെ ഭക്ഷ്യവിതരണം ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങളില്‍ നൈജീരിയയിലെ ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന്‍ പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയുടെ വെളിപ്പെടുത്തല്‍. മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിന്റെ ആറിലൊന്ന്‍ ഭക്ഷ്യ റേഷന്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും, മറ്റുള്ളവരെ സഹായിക്കുന്നതിനായി മതന്യൂനപക്ഷമായ ക്രിസ്ത്യാനികളെ മറന്നുവെന്നും നൈജീരിയന്‍ ക്രൈസ്തവര്‍ വെളിപ്പെടുത്തിയതായി അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നു. പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പ്രഭാതത്തിലാണ് ആഫ്രിക്കയുടെ ഈ ഭാഗമെന്നും, ലോക്ക്ഡൌണിനിടയിലും ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ മൂലമുള്ള സാമ്പത്തിക ആഘാതം, ക്രൈസ്തവരുടെ പാര്‍ശ്വവത്കരണം തുടങ്ങി നിരവധി കാര്യങ്ങള്‍ മതന്യൂനപക്ഷമായ ക്രിസ്ത്യാനികളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഓപ്പണ്‍ ഡോഴ്സിന്റെ വക്താവായ ജോ ന്യൂഹൗസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ കാരണമാണ് കൊറോണ വന്നതെന്ന ആരോപണം വരെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍-ഷബാബ് സൊമാലിയയിലെ ക്രിസ്ത്യാനികളും, മറ്റ് വിജാതീയ രാഷ്ട്രങ്ങളുമാണ് കൊറോണ വ്യാപനത്തിന്റെ കാരണമെന്ന സന്ദേശം മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു വരുന്നുണ്ട്. ഖുറാന്റെ കോപ്പി കത്തിച്ചതിനാല്‍ അല്ലാഹുവിന്റെ കോപമാണിതെന്നു വാദവുമായി ഉഗാണ്ടയിലെ മുസ്ലീം വര്‍ഗ്ഗീയ സംഘടന ചൈനീസ് ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തുന്നുവെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരിന്നു. ഇതെല്ലാം തീര്‍ത്തും അപലപനീയമാണെന്ന് ജോ ന്യൂഹൗസ് പറഞ്ഞു. ബൊക്കോഹറാമും ഇതര ഇസ്ലാമിക തീവ്രവാദി സംഘടനകളും നിലയുറപ്പിച്ചിരിക്കുന്ന നൈജീരിയായില്‍ ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന് നേരത്തെയും റിപ്പോര്‍ട്ടുണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-01-15:36:10.jpg
Keywords: നൈജീ, കൊറോ
Content: 13083

Image: /content_image/News/News-2020-05-01-15:43:45.jpg
Keywords: നൈജീ, കൊറോ
Content: 13084
Category: 1
Sub Category:
Heading: കൊറോണ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ചേരിത്തിരിവ് ഒഴിവാക്കി കൂടെ?: അഭ്യര്‍ത്ഥനയുമായി ഇറാഖി പാത്രിയർക്കീസ്
Content: ബാഗ്ദാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് ഇറാഖിലെ കൽദായ പാത്രിയർക്കീസ് കർദ്ദിനാൾ റാഫേൽ സാക്കോ. ലോകത്തെയും ഇറാഖിനെയും വളഞ്ഞിരിക്കുന്ന ഒരു മഹാമാരിയുടെ അടിയന്തിര ഘട്ടത്തില്‍ നിലവിലുള്ള ഒരു രാഷ്ട്രീയപക്ഷവുമായി കൂട്ടുചേരാതെ മക്കളുടെ ഭാവിക്കായി രാജ്യത്തെ പടുത്തുയര്‍ത്താന്‍ പോരുന്ന ഒരു സ്വതന്ത്രമായ നേതൃത്വം നാടിനെ രക്ഷിക്കാന്‍ അനിവാര്യമാണ്. പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമോ, രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയോ ഇല്ലാതിരിക്കെ സമഗ്രതയും, ദേശസ്നേഹവും, നിഷ്പക്ഷതയും, വിശ്വാസ്യതയുമുള്ള വ്യക്തികള്‍ ഒത്തുചേര്‍ന്ന് ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കേണ്ട അടിയന്തിര ഘട്ടത്തിലൂടെയാണ് ഇറാഖ് കടന്നുപോകുന്നതെന്നു അദ്ദേഹം പ്രസ്താവനയില്‍ കുറിച്ചു. പ്രായാധിക്യമെത്തിയ തന്‍റെ സ്വപ്നമാണ് അത്. രണ്ടായിരത്തിലധികം കൊറോണ രോഗബാധിതരെ ഇറാഖില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംഘര്‍ഷങ്ങളും വ്യക്തിതാല്പര്യങ്ങളും അടിയന്തിരമായി ഒഴിവാക്കുകയും, ജീവന്‍ എടുക്കുകയും സാമ്പത്തിക സാമൂഹിക തകര്‍ച്ചകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പൊതുശത്രുവായ വൈറസിനെ ഇല്ലാതാക്കുവാനും രാഷ്ട്രത്തെ രക്ഷിക്കുവാനും ഐക്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും പാതയില്‍ ഇറാഖികള്‍ ഒരുമിക്കണമെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു. പീഡിപ്പിക്കപ്പെട്ടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടും നാടുവിട്ടുപോകേണ്ടിവന്ന പത്തു ലക്ഷത്തില്‍പ്പരം ക്രൈസ്തവരെ ഓര്‍ത്ത് തന്‍റെ മനസ്സു തകരുമ്പോഴും, ശേഷിക്കുന്ന ഇറാഖിലെ എല്ലാ ജനങ്ങളെ മഹാമാരിയില്‍നിന്നും എല്ലാത്തരം പീഡനങ്ങളില്‍നിന്നും രക്ഷിക്കുവാനാണ് താന്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-02-04:27:02.jpg
Keywords: സാക്കോ, ഇറാഖ
Content: 13085
Category: 24
Sub Category:
Heading: മാര്‍ ആനിക്കുഴിക്കാട്ടില്‍ ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പ്രതിബദ്ധതയോടെ പ്രവർത്തിച്ച മാതൃകാ പിതാവ്
Content: ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് ഏവർക്കും മാതൃകയായ പ്രവർത്തിക്കുകയും ചെയ്ത ആത്മിയാചാര്യനായിരുന്നു മാർ മാത്യു ആനിക്കുഴികാട്ടിൽ പിതാവ്. സീറോ മലബാർ സഭയിലും കെസിബിസിയിലും അല്‍മായർക്കും കുടുംബം, പ്രോലൈഫ് എന്നി വിഭാഗങ്ങളുടെ അധ്യക്ഷൻ ആയിരുന്ന അദ്ദേഹം അല്‌മായ പ്രേക്ഷിതത്തിനു പുതിയ രൂപവും ഭാവവും നൽകി. കെസിബിസി പ്രോലൈഫ് സമിതിയുടെ സ്ഥാപക ചെയർമാനായിരുന്ന അദ്ദേഹം കൂടുതൽ മക്കളുള്ള പഴയ തലമുറയിലെയും യുവ തലമുറയിലെയും കുടുംബങ്ങളെ പൊതുസമൂഹത്തിൽ ആദരിക്കുന്ന 'ജീവസമൃദ്ധി' എന്ന പദ്ധതിക്ക് നേതൃത്വം നൽകി. സാർവത്രിക സഭയിൽ ശ്രദ്ധിക്കപ്പെട്ട ഈ പരിപാടി വഴി അയ്യായിരത്തിൽഅധികം കുടുംബങ്ങളെ കെസിബിസി പ്രോലൈഫ് സമിതി പൊതുവേദിയിൽ ആദരിക്കുകയും മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഒപ്പിട്ട മംഗളപത്രം നല്കുകയുമുണ്ടായി. കുടിയേറ്റ കര്ഷകരുടെയിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയിരുന്ന പിതാവ്, മണ്ണിന്റെ മക്കളുടെ മനസ്സും ജീവിതാവസ്ഥകളും നന്നായി അറിഞ്ഞിരുന്നു. കുടുംബജീവിതം നയിക്കുന്നവരുടെ വേദനകളും പ്രശ്നങ്ങളും ആവശ്യങ്ങളും വളരെ വേഗം ഈ പിതാവ് മനസ്സിലാക്കിയിരുന്നു. അത് നഗരത്തിൽ ജീവിക്കുന്നവരും, കുടുംബങ്ങളിൽ നിന്ന് അകന്ന് അധികം കഴിയുന്നവർക്കും ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അനവസരത്തിൽ വിമർശിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്തവരുണ്ട്. ആരോടും അദ്ദേഹത്തിന് പരിഭവം ഇല്ലായിരുന്നു. കാരണം വിമർശകർക്ക് യഥാർത്ഥ അവസ്ഥ വേണ്ടതുപോലെ അറിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. സീറോ മലബാർ സഭയിലും കെസിബിസിയിലും അദ്ദേഹം ദൈവവചനത്തിന് അനുസൃതമായി ധിരമായ നിലപാടുകളെടുക്കുകയും അത് അനുസരിച്ചു കുടുംബക്ഷേമ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു. ഇതെല്ലാം ഉചിതവും ന്യായവും കാലികവുമായിരുന്നുവെന്നു പിന്നീട് സഭാനേതൃത്വവും സാമൂഹ്യ പ്രസ്ഥാനങ്ങളും വിലയിരുത്തി. പെൺകുട്ടികൾ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചു ഇതര മതവിശ്വാസികളുടെ കൂടെ മാതാപിതാക്കളെ വേദനിപ്പിച്ചു ഒളിച്ചോടുന്ന സാഹചര്യങ്ങൾ വര്‍ദ്ധിച്ച് വന്നപ്പോൾ അദ്ദേഹം വസ്തുതകൾ തുറന്ന് പറഞ്ഞു. അത് വേണായിരുന്നോ എന്ന് ചോദിച്ചവരോട് "നമ്മുടെ കുടുംബങ്ങളുടെ കുഞ്ഞുങ്ങളുടെ ദുരവസ്ഥ, വിവാഹം, കുടുംബം എന്നിവയെക്കുറിച്ചു പിന്നെ ആര് പറയും? എന്നെ അവഹേളിച്ചോട്ടെ സത്യം പറയുമ്പോൾ അതൊക്കെ ഉണ്ടായേക്കും. കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ സഭയും സമൂഹവും ഗൌരവമായി ചർച്ച ചെയ്യണമെന്നുമായിരിന്നു" അദ്ദേഹത്തിന്റെ മറുപടി. കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടുവാൻ കൂടുതൽ കുട്ടികൾ മക്കളുണ്ടാകണമെന്നു അദ്ദേഹം വിശ്വസിച്ചു. 15 അംഗ കുടുംബത്തിൽ ജനിച്ചതുകൊണ്ടു, കുടുംബത്തിലെ സന്തോഷവും കൂട്ടായ്മയും അനുഭവിച്ചു വളർന്നതുകൊണ്ടു അദ്ദേഹം ഇടയലേഖനങ്ങളിലൂടെ തന്റെ ബോധ്യങ്ങളും സഭയുടെ പഠനങ്ങളും പങ്കുവെച്ചു. ദൈവികമായ ദൗത്യം ഏൽപ്പിക്കപ്പെട്ട മാതാപിതാക്കൾ ദൈവത്തിന്റെ സഹപ്രവർത്തകരും ദൈവപരിപാലനയുടെ വക്താക്കളായി ധാരാളം മക്കൾക്ക്‌ ജന്മം നൽകാൻ തയാറാകണമെന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആഹ്വാനം ചെയ്തു. ജീവന്റെ തിരുകുടാരങ്ങളാകേണ്ടതിനുപകരം മരണസംസ്കാരത്തിന്റെ ഇരുപ്പിടങ്ങളായി മാറിയ കുടുംബങ്ങളിൽ ശിശുക്കൾ തിരസ്കരിക്കപ്പെടുകയും വാർദ്ധക്യം ദുരിതപൂര്ണമാകുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ജീവനെ സംബന്ധിച്ച ദൈവിക പദ്ധതിയും സഭാ പ്രബോധനങ്ങളും മനസ്സിലാക്കി ഉത്തമ കുടുംബങ്ങൾക്ക് രൂപം നൽകുവാൻ അദ്ദേഹം ഉപദേശിച്ചു. ഇടുക്കി രൂപതയിലാണ് ആദ്യമായി വലിയ കുടുംബങ്ങൾക്കായി പ്രതേക ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇത് ഭാരതത്തിലോ സാർവത്രിക സഭയിലോതന്നെ ഒരുപക്ഷെ ആദ്യമായിരിക്കും. ഇടുക്കി രൂപതയിൽ "ജീവൻ ഫൌണ്ടേഷന്" അദ്ദേഹം രൂപം നൽകി. ഈ മാതൃക എല്ലാ രൂപതകളിലും ഉണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ് ആഗ്രഹിച്ചു. അതിനു വേണ്ടി വിവിധ വേദികളിൽ അദ്ദേഹം വാദിച്ചു. കെസിബിസി തലത്തിൽ 2011-ൽ ജീവസമൃദ്ധി എന്ന പരിപാടി നടപ്പിലാക്കാൻ കഴിഞ്ഞത് മാത്യു പിതാവിന്റെ ഉറച്ചനിലപാടുകൾ കൊണ്ട് മാത്രമാണ്. പിതാവിനോടൊപ്പം ജീവസമൃദ്ധിയുടെ ചീഫ് കോ ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നിയമ പരിഷ്കരണ കമ്മീഷൻ കൊണ്ടുവന്ന നിയമ പരിഷ്ക്കരണങ്ങൾ പലതും കുടുംബങ്ങൾക്ക് വെല്ലുവിളിയായിരുന്നു. കുട്ടികൾ രണ്ടിൽകൂടുതൽ പാടില്ല, കൂടിയാൽ അവർക്കു ആനുകൂല്യങ്ങൾ നിഷേധിക്കും, മാതാപിതാക്കൾ ശിക്ഷിക്കപ്പെടും എന്നൊക്കെ ആയിരുന്നു നിർദേശങ്ങൾ. ഫണ്ടും ബാങ്ക് അക്കൗണ്ടും ഇല്ലാത്ത കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ യഥാർത്ഥ "കുടുംബആസൂത്രണം" ആദ്യമായി നടന്നു. കൊച്ചി ചാവറ ഫാമിലി വെൽഫയർ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ സി‌എം‌ഐയുമായും എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ സി അബ്രഹാമുമായി പിതാവ് നേരിട്ടു സംസാരിച്ചു. ചാവറ പിതാവിന്റെ മധ്യസ്ഥതയിൽ കുടുംബങ്ങളെ ആദരിക്കാമെന്ന ആശയം വ്യക്തമാക്കി. പിന്നെ കാര്യങ്ങൾ എളുപ്പമായി. അന്നത്തെ ഫാമിലി കമ്മീഷൻ സെക്രട്ടറിയും പ്രോലൈഫ് സമിതി പ്രസിഡന്റുമായ ഫാ. ജോസ് കോട്ടയിൽ, വൈസ് പ്രസിഡന്റ്‌ ജേക്കബ് മാത്യു പള്ളിവാതുക്കൽ, ജനറൽ സെക്രട്ടറി ശ്രീ ജോർജ് എഫ് സേവ്യർ, അനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ്‌സി‌സി, അഡ്വ. ജോസി സേവ്യർ, യുഗേഷ് പുളിക്കൽ, ജെയിംസ് ആഴ്ച്ചങ്ങാടൻ തുടങ്ങിവർ ഉൾകൊള്ളുന്ന സമിതി നന്നായി പ്രവർത്തിച്ചു. കേരളത്തിൽ കണ്ണൂർ, മാനന്തവാടി, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ പൊതുസമ്മേളങ്ങളിൽ പിതാവ് എത്തിച്ചേർന്നു. മാർപാപ്പ പോലും വലിയ സന്തോഷം പ്രകടിപ്പിച്ച കുടുംബ സ്നേഹ ക്ഷേമ പരിപാടിയായിരുന്നു ജീവസമൃദ്ധി. അബോർഷൻ പാപവും കൊലപാതകവും ആണെന്നും, ആത്മഹത്യ, ദയാവധം, എന്നിവ അരുതെന്നും അദ്ദേഹം പഠിപ്പിച്ചു. ജീവന്റെ സുവിശേഷം പ്രഹോഷിക്കുന്നതിൽ അദ്ദേഹം ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു. രൂപതയുടെ അധ്യക്ഷ സ്ഥാനത്തുള്ളപ്പോഴും തുടർന്നും അദ്ദേഹം ലളിതജീവിതം നയിച്ചു. ഒരിക്കൽ താമസ സ്ഥലത്ത്ചെന്നപ്പോൾ ഒരു കുടയും ഷർട്ടിനുള്ള തുണിയും മുറ്റത്തുനിന്നും പെറുക്കിയ മാങ്ങയും എനിക്ക് തന്നു. ഒരു വല്യപ്പന്റെ കരുതൽ, വേണ്ടടിത്തു വഴക്കും പിന്നെ ആശ്വാസവും. സ്വന്തം ആങ്ങളയോടും പിതാവിനോടുമുള്ള അടുപ്പം മാതൃവേദി പ്രവർത്തകർക്കുണ്ടായിരുന്നു. ഭാരതത്തിൽ ആദ്യം ആയിരിക്കും ഒരു വനിതയെ രൂപതയുടെ ഫിനാഷ്യൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ഇടുക്കിയിൽ ആയിരിക്കും. നിരവധി മാതൃകകൾ അദ്ദേഹം പാരിഷ് -പാസ്റ്ററൽ കൗൺസിലിൽ നടപ്പിലാക്കിയിട്ടുണ്ട്. അദ്ദേഹത്തെ എതിർത്ത ചില രാഷ്ട്രീയക്കാരെക്കുറിച്ചും ആദരവോടെ അദ്ദേഹം സംസാരിച്ചത് ഓർക്കുന്നു. പിതാവ് വളരെ താല്പര്യം എടുത്തു എംപി യായി വിജയിച്ച ദേശിയ പാർട്ടിയുടെ നേതാവ് എടുത്ത ചില നിലപാടുകൾ അദ്ദേഹത്തോട് വിയോജിപ്പ് പ്രകടിപ്പിയ്ക്കേണ്ടി വന്നപ്പോൾ അത് അദ്ദേഹം മറച്ചുവെച്ചില്ല. ചിലർ നടത്തിയ ചില സമരങ്ങൾ വഴിവിട്ടുപോകുന്നുവെന്ന് കണ്ടപ്പോൾ അവരെ താക്കിത് നൽകുവാനും പിതാവ് മടിച്ചില്ല. തനിക്കു പ്രത്യേക രാഷ്ട്രീയമില്ല, എന്നാൽ കർഷകരുടെ പ്രശ്ങ്ങൾ അവഗണിക്കാനും കഴിയില്ലന്നും വ്യക്തമാക്കി. ജാതിമത ഭേദമില്ലാതെ കർഷകർ പിതാവിന്റെ പിന്നിൽ അണിനിരന്നു. ഇത് പാർട്ടികളെയും നേതാക്കളെയും അതിശയിപ്പിച്ചു. ആരോടും പിണക്കമോ വൈരാഗ്യമോ അദ്ദേഹം പുലർത്തിയില്ല. അദ്ദേഹത്തെ പരസ്യമായി എതിർത്ത ഒരു നേതാവ് എം എൽ എ ആയി മത്സരിക്കുമ്പോൾ, അതേക്കുറിച്ചു പിഓസിയിൽവെച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം വിജയിക്കട്ടെയെന്നു ആത്മാർത്ഥതയോടെ പറഞ്ഞത് ഓർക്കുന്നു. ആശയപരമായി വിയോജിക്കുമ്പോഴും വ്യക്തിപരമായ നന്മകൾ എടുത്തുപറയുവാൻ മനസ്സിൽ കളങ്കമില്ലാത്ത ഈ പിതാവ് തയ്യാറായിരുന്നു. കർഷകരുടെ കൂടെ കർഷകൻ, കുടുംബങ്ങളുടെ കൂടെ പിതാവായി, യുവജനങ്ങളുടെ കൂടെ യുവാവായി, പൊതുസമൂഹത്തിൽ ഇടുക്കിയുടെ നാട്ടുകാരനായി. എല്ലാവർക്കും എല്ലാമായി അദ്ദേഹം നമുക്കിടയിൽ ജീവിച്ചു. പിതാവിന്റെ സ്നേഹം നിറഞ്ഞ ഉപദേശവും നിർദേശങ്ങളും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എന്റെ പിതാവ് വേർപെട്ടപ്പോൾ ഉണ്ടായ വേദനയും വിഷമവും എനിക്കുണ്ട്. എന്റെ എല്ലാ സഹപ്രവർത്തകരും ഇതേ മനസികാവസ്ഥയിലാണ്. കാപട്യമില്ലാതെ ചിരിക്കുകയും പച്ചയായി സത്യം വ്യക്തമായി നാടൻ ഭാഷയിൽ തുറന്നുപറയുകയും ചെയ്ത ആത്മീയാചാര്യൻ ആയിരുന്നു. ഉള്ളുതുറന്ന് സ്നേഹിക്കുകയും ഉള്ളതുപോലെ മടിയും മറയുമില്ലാതെ, തന്ത്രങ്ങളും കാപട്യവുമില്ലാതെ വസ്തുതകൾ പറയുവാൻ ഒരുക്കമുള്ള വാത്സല്യപിതാവായിരുന്നു അദ്ദേഹം. കെസിബിസി പ്രോലൈഫ് സമിതിയിലൂടെ ലക്ഷക്കണക്കിന് സമർപ്പിത പ്രേഷിത പ്രോലൈഫ് കുടുംബങ്ങളെ കാരുണ്യത്തിന്റെ വഴിയിൽ നയിച്ച വന്ദ്യ പിതാവിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു. (ലേഖകനായ സാബു ജോസ് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ പ്രസിഡന്റും സീറോ മലബാര്‍ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ്).
Image: /content_image/SocialMedia/SocialMedia-2020-05-02-05:41:17.jpg
Keywords: ആനിക്കുഴി