Contents

Displaying 12771-12780 of 25148 results.
Content: 13096
Category: 18
Sub Category:
Heading: മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പൊതുദര്‍ശനവും സംസ്‌കാരവും സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച്
Content: വാഴത്തോപ്പ്: ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനവും സംസ്‌കാരവും കോവിഡ്-19 സുരക്ഷ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ തീരുമാനം. ജില്ലയില്‍ നാളെ, ഉച്ചയ്ക്ക് 1 മുതല്‍ അടിമാലിയില്‍ നിന്നും ആരംഭിച്ച് മെയ് 05 ഉച്ചയ്ക്ക് ശേഷം 02.30 ന് വാഴത്തോപ്പില്‍ അവസാനിക്കുന്ന സ്ഥലങ്ങളില്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പൊതുദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ഒരേ സമയത്ത് പരമാവധി 20 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും കര്‍ശനമായി നിരോധിച്ചു. പൊതുദര്‍ശനത്തില്‍ പങ്കെടുത്തവര്‍ ഏത്രയും വേഗം പരിസരം വിട്ടു പോകണം. പൊതുദര്‍ശനം നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലേക്ക് കടന്നു വരുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി പ്രത്യേകം റോഡുകള്‍ നിശ്ചയിക്കേണ്ടതാണ്. (വണ്‍ വേ സംവിധാനം) പൊതുദര്‍ശനം നടത്തുന്ന കെട്ടിടത്തിന് ഉള്ളിലേക്കും, പുറത്തേക്കുമായി പ്രത്യേകം വഴികള്‍ ക്രമീകരിക്കേണ്ടതാണ്. പൊതുദര്‍ശനത്തിനെത്തുന്ന എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. പ്രസ്തുത സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൈകള്‍ ശുചീകരിക്കുന്നതിനായി സാനിറ്റൈസര്‍/ സോപ്പും, വെള്ളവും ലഭ്യമാക്കണം. പൊതുദര്‍ശനത്തില്‍ പരമാവധി പൊതുജനങ്ങളുടെ പങ്കാളിത്തം കുറയ്ക്കണം. പ്രാദേശിക ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ പൊതു ദര്‍ശന ചടങ്ങുകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. പൊതുദര്‍ശനം നടത്തുന്ന ഹാളിനുള്ളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വീഡിയോയില്‍ പകര്‍ത്തുന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് ഇടുക്കി രൂപത ഏര്‍പ്പാടുകള്‍ ചെയ്യും. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കേണ്ടതും, പോലീസിന് ലഭ്യമാക്കേണ്ടതുമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നതിനെത്തുന്ന ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രവും, നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ മാത്രവുമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഓരോ ഇടവക മേലദ്ധ്യക്ഷന്‍മാരും പോലീസ് വകുപ്പിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഓരോ ഇടവകയ്ക്കും പൊതുദര്‍ശനത്തിനായി പ്രത്യേകമായി സമയം മുന്‍കൂറായി നിശ്ചയിച്ച് നല്കും. ഇടവക അദ്ധ്യക്ഷന്റെ/ പ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ മാത്രം പൊതുദര്‍ശനം അനുവദിക്കും. ആവശ്യമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പാസ്സ് നല്‍കുന്നതിനുള്ള സൗകര്യം ജില്ലാ പോലീസ് മേധാവിക്ക് ഏര്‍പ്പെടുത്താവുന്നതാണ്. ഇടുക്കി ജില്ലയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പോലീസില്‍ നിന്നുള്ള നിശ്ചിത പാസ്സിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. ഭൗതിക ശരീരം വഹിച്ചു കൊണ്ടു വരുന്ന വാഹനത്തിനൊപ്പം പരമാവധി രണ്ട് വാഹനങ്ങള്‍ കൂടി മാത്രമേ അനുവദിക്കുകയുള്ളു. പ്രസ്തുത വാഹനം കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല. പൊതുദര്‍ശനത്തിന് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റിടങ്ങളില്‍ ഭൗതിക ശരീരം വഹിക്കുന്ന വാഹനം നിര്‍ത്തുവാന്‍ അനുവദിക്കില്ല. പൊതുദര്‍ശനത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായും, ഓരോ മണിക്കൂര്‍ ഇടവേളകളിലും, ചടങ്ങിന് ശേഷവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. പൊതുദര്‍ശനത്തിന് എത്തുന്ന എല്ലാവരെയും തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ചതിന് ശേഷം മാത്രമേ പൊതുദര്‍ശനത്തിന് അനുവദിക്കൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഏര്‍പ്പെടുത്തും. ഒരു സമയത്തും 20 പേരില്‍ കൂടുതല്‍ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തണം. ഉത്തരവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടും മാത്രം പൊതുദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും, ലംഘിക്കപ്പെട്ടാല്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-03-03:55:21.jpg
Keywords: ആനിക്കുഴി
Content: 13097
Category: 1
Sub Category:
Heading: ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മഹാമാരിയെ അഭിമുഖീകരിക്കുന്ന ലോക രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (02/05/20) കാസ സാന്ത മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഈ നിയോഗവുമായി പാപ്പ പ്രാര്‍ത്ഥിച്ചു. “നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിലും പാപ്പ പ്രാര്‍ത്ഥന ആഹ്വാനം നടത്തി. സ്വന്തം ജനങ്ങളുടെ സംരക്ഷണ ചുമതലയുള്ള ഭരണാധികാരികൾക്ക് കർത്താവ് കരുത്തേകുന്നതിനും, പ്രതിസന്ധികളുടെ അവസരങ്ങളിൽ ജന നന്മയെ കരുതി ഏറെ ഐക്യത്തിൽ വർത്തിക്കണമെന്നും സംഘർഷമല്ല ഐക്യമാണ് മഹത്തരമെന്നും അവർ മനസ്സിലാക്കുന്നതിനും വേണ്ടി നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചത്.
Image: /content_image/News/News-2020-05-03-04:35:02.jpg
Keywords: പാപ്പ, ഭരണ
Content: 13098
Category: 14
Sub Category:
Heading: ലോക്ക് ഡൗണ്‍ കാലത്ത് സിഎംസി സമൂഹത്തിന്റെ ഓണ്‍ലൈന്‍ ബുക്ക് റിവ്യു മത്സരത്തില്‍ പങ്കുചേരാം
Content: ഉദയ സി.എം.സി. മീഡിയ ഈ ലോക്ക് ഡൗണ്‍ കാലത്ത് വായനാശീലം വളര്‍ത്താന്‍ അവസരമൊരുക്കുന്നു. ചാവറ ലൈബ്രറിയിലെ നിശ്ചയിച്ചിട്ടുള്ള ആറു പുസ്തകങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കാവുന്നതാണ്. രണ്ടു പേജില്‍ കുറയാതെ എഴുതി udayacmcmedia@gmail.com ഇ മെയിലില്‍ അറ്റാച്ച് ചെയ്ത് വിടേണ്ടതാണ്. മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. ഈ മത്സരത്തിന് ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. 3000, 2000, 1000 രൂപ എന്നീ ക്രമത്തില്‍ ആദ്യത്തെ ഒന്നും രണ്ടും മൂന്നും സ്ഥാനം വഹിക്കുന്ന വിജയികള്‍ക്ക് നല്കുന്നതാണ്. #{black->none->b->വിശദവിവരങ്ങള്‍ ‍}# www.chavaralibrary.in ഈ വെബ് സൈറ്റ് തുറന്ന് താഴെ പറയുന്ന പുസ്തകങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുക്കുക. 1. അഴകുള്ള ആത്മാവ് വി.ചാവറയച്ചന്‍- Fr.Antony Njallampuzha 2. അറിവിന്റെ വഴിയെ താപസ്സമനസ്സ്- Dr. Avila CMC 3. കുടുംബങ്ങള്‍ക്കൊരു പാഥേയം- Fr. Johny Chirackal 4. St. Kuriakose Chavara- A Teacher of Family Theology- Fr. George Kaniarakath 5. Psycho-Theological paradigms- Fr. Mathew Maniampra 6. A pillar and guiding light- Dr.Sophy Rose CMC ബുക്ക് റിവ്യു 200 വാക്കുകളില്‍ കുറയാതെ (2പേജ്) മെയ് 25 ന് മുമ്പായി udayacmcmedia@gmail.com എന്ന ഇ മെയിലില്‍ അറ്റാച്ച് ചെയ്ത് വിടേണ്ടതാണ്. #{black->none->b-> വിശദവിവരങ്ങള്‍ക്ക്: ‍}# 9633319157, 9544250651
Image: /content_image/India/India-2020-05-03-05:31:41.jpg
Keywords: ചാവറ
Content: 13099
Category: 1
Sub Category:
Heading: ഈ മാസം അവസാനത്തോടെ ഇറ്റലിയില്‍ പൊതു വിശുദ്ധ കുര്‍ബാന പുനരാരംഭിച്ചേക്കും
Content: റോം: ഏകദേശം രണ്ടു മാസത്തെ ലോക് ഡൗണിന് ശേഷം ഇറ്റലിയുടെ വാതിലുകൾ പാതി തുറക്കുന്നു. കൊറോണ ബാധിച്ച് ഇപ്പോഴും 300നും 400 നും ഇടയിൽ മരണവും ഏകദേശം രണ്ടായിരത്തോളം (1900) വ്യക്തികൾക്ക് പുതിയതായ് രോഗം രേഖപ്പെടുത്തുമ്പോഴും തിങ്കളാഴിച്ച (4 മെയ്) ഇൻഡസ്ട്രിയൽ മേഖലയിൽ ജോലി ചെയ്യുന്ന 40 ലക്ഷത്തോളം വ്യക്തികൾ വീണ്ടും ജോലികൾക്ക് തിരിച്ച് കയറുമ്പോൾ ഭയത്തിൻ്റെ നിഴലുകൾ ഓരോ കണ്ണുകളിലും നിഴലിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ നിരവധി നിബന്ധനകളോട് കൂടി പെന്തക്കോസ്ത് തിരുനാളിന് മുമ്പ് ഓരോ ഇടവകകളും വിശ്വാസികളെ ഉൾപ്പെടുത്തി വി. കുർബാന അർപ്പിക്കുവാനുള്ള അനുവാദം ഇന്ന് ഗവൺമെൻ്റിൽ നിന്ന് ലഭിച്ചതായി ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിൻ്റെ പ്രതിനിധി അറിയിച്ചു (തീയതി നിശ്ചയിച്ചിട്ടില്ല). #{black->none->b->ഗവൺമെൻ്റ് പുറപ്പെടുവിച്ച മറ്റ് ഇളവുകൾ ‍}# * അത്യാവശ്യം ഇല്ലാതെ ആരും യാത്ര ചെയ്യാൻ പാടില്ല. ഒരു റീജണിൽ (സംസ്ഥാനം) നിന്നും മറ്റൊരു റീജണിലേക്ക് യാത്ര ചെയ്യാൻ അനുവാദം ഇല്ല. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസക്കുകളും കയ്യുറയും ധരിക്കണം. രണ്ട് മീറ്റർ അകലം പാലിക്കണം. * ഉറ്റബന്ധുക്കളുടെ ഭവനങ്ങൾ സന്ദർശിക്കാം: അതായത് മാതാപിതാക്കളെ, മക്കളെ, സഹോദരങ്ങളെ, കസിൻസ്... തുടങ്ങിയ ഏറ്റവും അടുത്ത ബന്ധുക്കളെ സന്ദർശിക്കാം എന്നാൽ യാതൊരുവിധ ആഘോഷങ്ങൾ പാടില്ല. കൂട്ടുകാരുടെ ഭവനങ്ങളിലോ അവരുമായ് പുറത്ത് കറങ്ങി നടക്കാനോ അനുവാദം ഇല്ല. കുട്ടികളെ സ്വന്തം ഭവനത്തിൻ്റെ 200 മീറ്റർ ചുറ്റളവുകളിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പുറത്തിറക്കാം. * സ്കൂളുകൾ സെപ്തംബർ മാസത്തിൽ മാത്രമെ ആരംഭിക്കുകയുള്ളു. യൂണിവേഴ്സിറ്റികൾ (കോളേജുകൾ) ഓൺലൈനിൽ കൂടി ക്ലാസുകളും എക്സാമുകളും തുടരും. * പ്രൊഫഷണൽ കളിക്കാർക്കും അത്‌ലറ്റിക്സ് പോലുള്ള വ്യക്തിപരമായ കായിക ഇനം ചെയ്യുന്നവർക്കും പരിശീലനങ്ങൾ പുനരാരംഭിക്കാൻ ഗവൺമെൻ്റ് അനുവാദം നൽകി. * റെസ്റ്റോറൻ്റുകളും ബാറുകളും ബ്യൂട്ടിപാർലറുകളും ജൂൺ ആദ്യവാരം മാത്രമെ തുറക്കാൻ അനുവാദം ഉള്ളു. രണ്ടു മാസത്തെ ലോക്ക് ഡൗണിന് ശേഷം അല്പം ഇളവുകൾ നൽകുമ്പോൾ ഗവൺമെൻ്റ് എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നത് "എല്ലാവരും അതീവശ്രദ്ധ ഉള്ളവരായിരിക്കണം അതുപോലെതന്നെ ഒരു വാക്സിൻ കണ്ടുപിടിക്കുന്നതുവരെ തങ്ങളുടെ അനുദിനജീവിത ശൈലികളിൽ മാറ്റങ്ങൾ വരുത്തുവാൻ പരിശ്രമിക്കണം. കൊറോണയോട് ഒപ്പം ജീവിക്കാൻ ഓരോരുത്തരും പരിശീലിക്കണം" എന്നാണ്. ഫ്രാൻസിസ് പാപ്പ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ "നാം വിവേകം ഉള്ളവരും അനുസരണമുള്ളവരുമാകാൻ ശ്രദ്ധിക്കാം". നാം ഓരോരുത്തരുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ഒപ്പം അപരൻ്റെയും ഈ രാജ്യത്തിൻ്റെയും ഭാവി ഇനി മുതൽ നാം ഓരോരുത്തരെയും ആശ്രിയിച്ചാണ്. ചെറിയ ഒരു പിഴവ് വന്നാൽ എല്ലാം തകർന്നടിയും. #{black->none->b->റിപ്പോര്‍ട്ട്: ‍}# ഇറ്റലിയില്‍ നിന്ന്‍ സി. സോണിയ തെരേസ് ഡി. എസ്. ജെ
Image: /content_image/News/News-2020-05-03-05:48:47.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 13100
Category: 4
Sub Category:
Heading: ലൂര്‍ദ്ദില്‍ നടന്ന അത്ഭുതം
Content: വിശ്വപ്രസിദ്ധമായ ലൂര്‍ദ്ദ് ഇന്ന് ഒരു അത്ഭുത കേന്ദ്രമാണ്. അനുദിനം അനേകം അത്ഭുതങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഫ്രാന്‍സിലെ ഒരു ഡോക്ടറായ അലെക്സിസ് കാറല്‍ ഒരു നിരീശ്വരവാദിയായിരിന്നു. ഒരിക്കല്‍ ഒരു ക്ഷയരോഗ ബാധിതനെ ചികിത്സിച്ചു കൊണ്ടിരുന്ന അലെക്സിസ് കാറല്‍ അയാളുടെ രോഗവിമുക്തി അസാദ്ധ്യമാണെന്നും വിധിച്ചു. പക്ഷേ ആ രോഗി ലൂര്‍ദ്ദിലേക്കു ഒരു തീര്‍ത്ഥാടനം നിര്‍വഹിക്കുകയാണ്‌ ചെയ്തത്. അവിടെ നിന്നും തിരിച്ചെത്തിയ രോഗി രോഗത്തില്‍ നിന്നും പരിപൂര്‍ണ്ണസൌഖ്യം പ്രാപിച്ചു. താന്‍ മരണം ഉറപ്പാക്കിയ വ്യക്തിയ്ക്ക് സംഭവിച്ച രോഗമുക്തി പരിശുദ്ധ അമ്മ പ്രവര്‍ത്തിച്ച അത്ഭുതമാണെന്ന് അലെക്സിസ് കാറല്‍ അംഗീകരിക്കുകയുണ്ടായി. ഇതേ തുടര്‍ന്നു, അന്നത്തെ ഫ്രഞ്ച് ശാസ്ത്രജ്ഞന്മാരുടെ സംഘം (French Academy of Scientists) അദ്ദേഹത്തെ അവരുടെ സംഘടനയില്‍ നിന്നും ബഹിഷ്കരിച്ചു. എങ്കിലും ഈ അത്ഭുതം അദ്ദേഹം നിഷേധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ചെന്ന് വൈദ്യശാസ്ത്ര ഗവേഷണങ്ങളിലേര്‍പ്പെട്ട അദ്ദേഹം നോബല്‍ സമ്മാനാര്‍ഹനായി. അപ്പോൾ ഫ്രഞ്ചു ഗവൺമെന്റും ശാസ്ത്രജ്ഞന്മാരും അദ്ദേഹത്തെ തിരിച്ചുവിളിച്ചു ബഹുമാനിച്ചു. #repost
Image: /content_image/Mirror/Mirror-2020-05-03-08:44:28.jpg
Keywords: ലൂര്‍ദ്ദ, ശാസ്ത്ര
Content: 13101
Category: 1
Sub Category:
Heading: കൊറോണ കാലത്ത് 'തിരുത്തല്‍ നിര്‍ദ്ദേശിച്ച' കൗമാരക്കാരനെ നേരിട്ടു വിളിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: കൊറോണക്കാലത്ത് ദിവ്യബലിമധ്യേ സമാധാനം ആശംസിക്കാൻ പാപ്പ മറ്റുള്ളവരെ ക്ഷണിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി, ആൻഡ്രിയ എന്ന കൗമാരക്കാരൻ എഴുതിയ കത്തിന് പാപ്പയുടെ പ്രതികരണം. കൃക്‍സ് നൌ എന്ന പ്രമുഖ കത്തോലിക്ക മാധ്യമമാണ് 'പാപ്പയ്ക്ക് ലഭിച്ച നിര്‍ദ്ദേശ'വും അതിനു പാപ്പ നല്‍കിയ ശ്രദ്ധേയമായ പ്രതികരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോർത്തേൺ ഇറ്റലിയിലെ കരാവാഗിയോയില്‍ കഴിയുന്ന ആൻഡ്രിയ എന്ന ഓട്ടിസം ബാധിച്ച ബാലന് അയച്ച കത്തിനാണ് പാപ്പ നേരിട്ടു വിളിച്ച് സ്നേഹത്തോടെയുള്ള മറുപടി നല്‍കിയിരിക്കുന്നത്. വിശുദ്ധ കുര്‍ബാന മദ്ധ്യേ ഹസ്തദാനം നൽകുവാന്‍ പാപ്പ ക്ഷണിക്കുന്നത് തെറ്റാണെന്നും പരസ്പരം സ്പർശനം വിലക്കിയിട്ടുള്ള കൊറോണ സമയത്ത് സമാധാനം ആശംസിക്കാൻ ക്ഷണിച്ചത് ശരിയല്ലായെന്നും ചൂണ്ടിക്കാണിച്ചായിരിന്നു ആൻഡ്രിയയുടെ കത്ത്. എന്നാല്‍ കത്ത് ലഭിച്ച ഉടന്‍ തന്നെ പാപ്പ കുടുംബത്തിലേക്ക് ടെലിഫോണ്‍ വഴി ബന്ധപ്പെടുകയായിരിന്നു. അവനോടൊപ്പം സൂപ്പർ മാർക്കറ്റിലായിരിക്കുമ്പോഴാണ് അമ്മ മരിയ തെരേസ ബറുഫിയ്ക്കു അപ്രതീക്ഷിത ഫോണ്‍ കോള്‍ ലഭിച്ചത്. ആൻഡ്രിയയുടെ കത്തിൽ താൻ സന്തോഷവാനാണെന്ന് അറിയിച്ച പാപ്പ കുശലാന്വേഷണങ്ങള്‍ക്കു ശേഷമാണ് വിശദീകരണം നല്‍കിയത്. </p> <iframe height="220" width="100%" src="https://www.youtube.com/embed/BkTx0THwjTI" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> സാന്താ മാർത്തയിൽ, 'പരസ്പരം സമാധാനം ആശംസിക്കുവിൻ' എന്ന് ഞാൻ പറയുമെങ്കിലും ആരും പരസ്പരം സ്പർശിക്കാറില്ലായെന്നും ശിരസ് ചെറുതായി കുനിച്ച് ആശംസ അറിയിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ അവനെ അറിയിച്ചു. ഈ സമാധാന ആശംസ ധാരാളമാണെന്നും ആൻഡ്രിയയും ഇനി അങ്ങനെ ചെയ്താൽ മതിയെന്നും പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനകള്‍ നേര്‍ന്നാണ് പാപ്പ തന്റെ ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്. ആൻഡ്രിയയുടെയും അമ്മയുടെയും പാപ്പയോടുള്ള സംഭാഷണത്തിന്റെ വീഡിയോ സുഹൃത്ത് മൊബൈലിൽ പകർത്തിയിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് ആൻഡ്രിയ കത്ത് അയച്ചതിനെക്കുറിച്ചു ഏപ്രിൽ 29ന് സാന്ത മാര്‍ത്ത അർപ്പിച്ച ദിവ്യബലി മധ്യേയും പാപ്പ പങ്കുവെച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-03-11:07:37.jpg
Keywords: പാപ്പ, ഫോണ്‍
Content: 13102
Category: 1
Sub Category:
Heading: സന്യാസ ഏകാന്തവാസത്തിന് ആഗ്രഹമുണ്ട്, ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം: മാര്‍ ജേക്കബ് മുരിക്കന്‍
Content: പാല: സന്യാസ ഏകാന്തവാസത്തിന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. സോഷ്യല്‍ മീഡിയായിലൂടെയും ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സന്യാസ വാസത്തിന് വത്തിക്കാന്‍ അനുമതി നല്‍കിയെന്ന പ്രചരണം ശക്തമായ പശ്ചാത്തലത്തിലാണ് ബിഷപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. "വര്‍ഷങ്ങളായി സന്യാസ ഏകാന്തവാസം നയിക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ആ ആഗ്രഹം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടും ഞാൻ പങ്കുവെച്ചിട്ടുള്ളതാണ്. എന്നാൽ ഇതിന്റെ അനുവാദം സംബന്ധിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട രൂപതയിലെ ചില വൈദികരുടെ പേരെടുത്തു പറഞ്ഞും രൂപതയിലെ കാര്യങ്ങൾ തെറ്റായി അവതരിപ്പിച്ചും നടത്തുന്ന പ്രചരണങ്ങൾ വേദനാജനകമാണ്. ഇത്തരം കുപ്രചരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ഇന്ന് പ്രസ്താവനയില്‍ കുറിച്ചു. ഇന്നലെ വൈകീട്ട് മുതലാണ് ബിഷപ്പ് പദവി സ്ഥാനത്യാഗം ചെയ്തു സന്യാസ ജീവിതത്തിന് ഒരുങ്ങുന്നതായും അതിന് വത്തിക്കാന്‍ അനുമതി നല്‍കിയതായും പ്രചാരണം ആരംഭിച്ചത്. അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട്, നേരത്തേ തന്റെ ഒരു കിഡ്‌നി ഹൈന്ദവ സഹോദരന് ദാനം ചെയ്ത് കരുണയുടെ സുവിശേഷം ജീവിതത്തിൽ പ്രവർത്തികമാക്കിയ വ്യക്തിയാണ് മാര്‍ ജേക്കബ് മുരിക്കൻ. കഴിഞ്ഞ ആഴ്ച നടന്നതടക്കം ഇരുപത്തിയാറിലധികം തവണ അദ്ദേഹം രക്തദാനം നടത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-03-11:38:20.jpg
Keywords: മുരിക്ക
Content: 13106
Category: 19
Sub Category:
Heading: സർവ്വമത പ്രാർത്ഥന: ക്രൈസ്തവ വിശ്വാസികൾ തിരിച്ചറിയേണ്ട സത്യങ്ങൾ
Content: കോവിഡ്-19 എന്ന മഹാമാരിയെ ചെറുക്കുവാൻ പലവിധ മാർഗ്ഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ഒന്ന് പ്രാർത്ഥനയാണ്. രോഗം മാറ്റാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് എല്ലാ മതങ്ങളിലും കണ്ടുവരുന്ന ഒരു രീതിയാണ്. ഓരോ മനുഷ്യനും അവന്റെ വിശ്വാസത്തിനനുസരിച്ച് പ്രാർത്ഥിക്കുവാൻ അവകാശമുണ്ട്. എന്നാൽ സത്യദൈവത്തെ തിരിച്ചറിഞ്ഞ, സത്യദൈവത്ത മാത്രം പ്രഘോഷിക്കാൻ വിളിക്കപ്പെട്ട ക്രൈസ്തവർ ആരോടാണ് പ്രാർത്ഥിക്കേണ്ടത്? ഇന്ന് കേരളത്തിലെ ഒരു ക്രൈസ്തവ വിഭാഗത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സർവ്വമതപ്രാർത്ഥന കണ്ട് അമ്പരന്നിരിക്കുകയാണ് സത്യ വിശ്വാസികൾ. ക്രിസ്തുവിന്റെ അപ്പസ്തോലന്മാർ പ്രഘോഷിച്ച സത്യ വിശ്വാസത്തിനു വിരുദ്ധമായി, വിഗ്രഹാരാധകരെയും, ഇതിഹാസ കഥാപാത്രങ്ങളെയും ദൈവമായി ആരാധിക്കുന്നവരുടെ പ്രാർത്ഥനാരീതികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കൂട്ടായ പ്രാർത്ഥനയിലൂടെ കോവിഡ് 19-നെ ചെറുക്കാം എന്നു കരുതുന്നവർ വിശ്വാസികൾക്കു നൽകുന്ന ദുർമാതൃക എത്രയോ വലുതാണ്. മറ്റു മതവിശ്വാസികളെ കുറ്റപ്പെടുത്തുവാനോ അവരെ വിധിക്കുവാനോ നമ്മുക്ക് അവകാശമില്ല; കാരണം, അജ്ഞതയുടെ കാലത്തെ ദൈവം കണക്കിലെടുക്കുന്നില്ല. അവരെയും കൂടി രക്ഷിക്കുവാൻ വേണ്ടിയാണ് ക്രിസ്തു കുരിശിൽ മരിച്ചത്. തെറ്റായ ദൈവികസങ്കല്പങ്ങളെ പിന്തുടരുന്നവർക്ക് മുൻപിൽ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സുവിശേഷം പ്രഘോഷിച്ച് അവരെയും സത്യവിശ്വാസത്തിലേക്കു കൂട്ടിക്കൊണ്ടു വരേണ്ടതിനു പകരം അവരുടെ തെറ്റായ ദൈവനാമം വിളിച്ചുള്ള പ്രാർത്ഥനകൾ ക്രൈസ്തവ വിശ്വാസികൾക്ക് മുൻപിൽ അവതരിപ്പിച്ച് വിശ്വാസികളിൽ ഇടർച്ചയുണ്ടാക്കുന്ന ക്രൈസ്തവ നേതൃത്വം, സത്യവിശ്വസത്തിന്റെ വഴിയിൽ ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ക്രൈസ്തവ നേതൃത്വം വിളിക്കപ്പെട്ടിരിക്കുന്നതും അയയ്ക്കപ്പെട്ടിരിക്കുന്നതും ക്രിസ്തുവിന്‍റെ ശുശ്രൂഷകരാകാനും അവിടുത്തെ പ്രഘോഷിക്കാനുമാണ്. "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്നു ലോകത്തോട്‌ ധൈര്യപൂര്‍വ്വം പ്രഘോഷിക്കാൻ ക്രൈസ്തവനേതൃത്വത്തിന് കടമയുണ്ട്. ഇപ്രകാരം ഏകകര്‍ത്താവും ഏകരക്ഷകനുമായ യേശുക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവർ നേതൃത്വം നൽകുന്ന യൂട്യൂബ് ചാനലിൽ നിന്നും/ ഫേസ്‌ബുക്ക് പേജിൽ നിന്നും അന്യദൈവങ്ങളുടെ സ്തുതിഗീതങ്ങള്‍ ഉയര്‍ന്നാല്‍ അത് എത്രയോ ഗൗരവമായ വീഴ്ച്ചയായിരിക്കും? 'മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു' (Catechism of the Catholic Church 2108, 2112). യേശു പറയുന്നു: "ദൈവത്തെയും മാമ്മോനെയും സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല" (മത്തായി 6:24). സഭയിലെ പല രക്തസാക്ഷികളും മരിച്ചതു അന്യദൈവ സങ്കല്പങ്ങളെ ആരാധിക്കുന്നതിനായി വിസമ്മതിച്ചുകൊണ്ടല്ല, പിന്നെയോ ഇപ്രകാരം ആരാധിക്കുന്നതായി നടിക്കുന്നതിനുപോലും വിസമ്മതിച്ചുകൊണ്ടാണെന്നുള്ള സത്യം ക്രൈസ്തവ നേതൃത്വം വിസ്മരിച്ചുകൂടാ. "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്ത് നിന്നു നശിപ്പിച്ചു കളയുകയും ചെയ്യും" (നിയമാ 6:14-15) എന്ന് ദൈവമായ കര്‍ത്താവ് ശക്തമായി താക്കീത് നല്‍കുന്നു. മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവർ, ലോകത്ത് മഹാമാരികൾ ഉണ്ടാകുമ്പോൾ അന്യദൈവങ്ങളെ വിളിച്ചുള്ള സവ്വമത പ്രാർത്ഥനകളിൽ പങ്കെടുക്കുകയല്ല വേണ്ടത്, പിന്നെയോ തങ്ങൾ തിരിച്ചറിഞ്ഞ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകവും സത്യവുമായ ദൈവനാമം വിളിച്ചപേക്ഷിച്ചുകൊണ്ട് ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്.
Image: /content_image/Editor'sPick/Editor'sPick-2020-05-03-14:50:51.jpg
Keywords:
Content: 13107
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അഖണ്ഡ ജപമാല യജ്ഞം
Content: ലണ്ടൻ: കോവിഡ്  പ്രതിസന്ധിയിൽ ലോകം ദൈവകരുണക്കായി യാചിക്കുന്ന ഈ അവസരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇന്ന് മെയ് നാല് മുതൽ മുപ്പത്തി ഒന്ന് വരെയുള്ള ദിവസങ്ങളിൽ  അഖണ്ഡ ജപമാലയജ്ഞം നടത്തുന്നു. ഈ ദിവസങ്ങളിൽ  രൂപതയിലെ എല്ലാ ഇടവകകളിലും,  മിഷനുകളും, പ്രോപോസ്ഡ് മിഷനുകളിലും ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത്  കുടുംബങ്ങളിൽ രാത്രി പന്ത്രണ്ടു മണി മുതൽ പിറ്റേന്ന് രാത്രി പന്ത്രണ്ട്  മണി വരെയുള്ള ഇരുപത്തിനാലു മണിക്കൂറും അണമുറിയാതെ  ജപമാല അർപ്പിക്കുന്ന രീതിയിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മിഷനുകളിലെയും ഓരോ കുടുംബങ്ങൾ  അരമണിക്കൂർ വീതമുള്ള സമയ ക്രമം  തിരഞ്ഞെടുത്ത് പരിശുദ്ധ അമ്മയുടെ സന്നിധിയിൽ ജപമാലയർപ്പിക്കും. രൂപതയിലെ എല്ലാ കുടുംബങ്ങളും ഈ ജപമാല യജ്ഞത്തിൽ പങ്കു ചേരുന്ന വിധത്തിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സ്ഥലങ്ങളിലെയും വൈദികരുടെയും, വിവിധ കമ്മറ്റികളുടെയും നേതൃത്വത്തിൽ ഈ യജ്ഞം വിജയകരമാക്കുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നായി ഒരു കുടുംബമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി, കുടുംബങ്ങളേയും മിഷനുകളേയും രൂപതയേയും സഭയേയും രാജ്യത്തേയും ലോകം മുഴുവനേയും മറിയത്തിന്റെ വിമലഹൃദയത്തിൽ സമർപ്പിച്ച്‌  പ്രാർഥിക്കുവാനായി എല്ലാവരും ഒരുങ്ങണമെന്ന്  രൂപതയുടെ സ്പിരിച്വൽ ഷെയറിങ് കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.
Image: /content_image/News/News-2020-05-04-04:54:21.jpg
Keywords: ജപമാല
Content: 13111
Category: 18
Sub Category:
Heading: 211 കുടുംബങ്ങൾക്കും 2000 രൂപ വീതം: തൊടുപുഴ സെന്റ് മേരിസ് ദേവാലയത്തിന്റെ മഹനീയ മാതൃക
Content: തൊടുപുഴ: ഇടവകയിലെ 211 കുടുംബത്തിനും 2000 രൂപ വീതം നൽകി തൊടുപുഴ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി മാതൃകയാകുന്നു. ഇടവകയിലെ ഓരോ വീടുകളിലും നേരിട്ടെത്തി പള്ളിയുടെ ഇപ്പോഴത്തെ ട്രസ്റ്റീമാർ, കമ്മറ്റിക്കാരാണ് ധനസഹായം കൈമാറുന്നത്. ധനസഹായം ഒരു കാലത്തും തിരികെ നൽകണമെന്ന് വ്യവസ്ഥയില്ലാതെ ഇടവകയിലെ ഓരോ കുടുംബങ്ങളെയും ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് മാനേജിംഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ ഇടവകയിലെ ജനങ്ങൾക്ക് വേണ്ട ധനസഹായം മറ്റ് ഇടവകകളും നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായി മുൻ ട്രസ്റ്റീ ബെന്നി ഏലിയാസ് അപ്പോഴത്ത് പറഞ്ഞു. ഇത്തരത്തിൽ കത്തോലിക്ക സഭയിലെ നിരവധി ദേവാലയങ്ങൾ ഇതിനോടകം തുക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
Image: /content_image/India/India-2020-05-04-05:02:51.jpg
Keywords: രൂപ, സഹായ