Contents

Displaying 12811-12820 of 25148 results.
Content: 13142
Category: 1
Sub Category:
Heading: പാക്കിസ്ഥാന്‍ മതന്യൂനപക്ഷ കമ്മീഷന് ഒടുവില്‍ അംഗീകാരം: ലാഹോര്‍ മെത്രാന്‍ ഉള്‍പ്പെടെ 3 ക്രിസ്ത്യന്‍ അംഗങ്ങള്‍
Content: ഇസ്ലാമാബാദ്: നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ മതന്യൂനപക്ഷ കമ്മീഷന് പാക്കിസ്ഥാന്‍ ഫെഡറല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ‘നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി’ക്ക് അംഗീകാരം നല്‍കിയതെന്നു റിലീജിയസ് അഫയേഴ്സ് മന്ത്രി പീര്‍ നൂര്‍ ഉള്‍ ഹഖ് ക്വാദ്രി അറിയിച്ചു. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഭരണകക്ഷിയായ ജസ്റ്റിസ് പാര്‍ട്ടി അംഗമായ ചേലാ റാം കെവ്ലാനി എന്ന ഹൈന്ദവ വിശ്വാസിയാണ് കമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍. ലാഹോര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ഉള്‍പ്പെടെ മൂന്നു ക്രിസ്ത്യന്‍ അംഗങ്ങളാണ് കമ്മീഷനില്‍ ഉള്ളത്. ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ’ക്ക് പുറമേ, പാക്കിസ്ഥാന്‍ ക്രിസ്റ്റ്യന്‍ യുണൈറ്റഡ് മൂവ്മെന്റിന്റെ ചെയര്‍മാനായ ആല്‍ബര്‍ട്ട് ഡേവിഡ്, ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ പെഷവാര്‍ രൂപതാ സെക്രട്ടറി സാറാ സഫ്ദാര്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് ക്രിസ്ത്യന്‍ അംഗങ്ങള്‍. മൂന്ന്‍ വീതം ക്രിസ്ത്യന്‍- ഹിന്ദു അംഗങ്ങളും, രണ്ട് വീതം മുസ്ലീങ്ങളും സിഖ് അംഗങ്ങളും, പാഴ്സി സമുദായത്തില്‍ നിന്നും കേലാഷ് സാമൂദായത്തില്‍ നിന്നും ഓരോരുത്തരും അംഗങ്ങളായുള്ള കമ്മീഷനില്‍ അഹ്മദി വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ചില മതന്യൂനപക്ഷ സംഘടനകള്‍ നിര്‍ദ്ദിഷ്ട കമ്മീഷനെ തള്ളിക്കളഞ്ഞിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഭരണഘടനക്ക് കീഴില്‍ ഒരു കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന പാക്കിസ്ഥാന്‍ സുപ്രീം കോടതിയുടെ 2014-ലെ വിധി പ്രസ്താവത്തിന് 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്മീഷന്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. അതേസമയം മതന്യൂനപക്ഷങ്ങളുടെ മേല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് സുന്നി ഇസ്ലാമിക സംഘടന ഭീഷണിയും നിലവിലുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-07-12:48:23.jpg
Keywords: പാക്കി
Content: 13143
Category: 10
Sub Category:
Heading: കാത്തിരിപ്പിന് വിരാമം: മെയ് പതിനെട്ടു മുതൽ ഇറ്റലിയില്‍ ഉപാധികളോടെ ബലിയര്‍പ്പണത്തിന് അനുമതി
Content: റോം: കൊറോണ വൈറസ് ഭീതിയിൽ അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ തുറക്കാൻ ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ് പ്രതിനിധികളും ഇറ്റാലിയൻ സർക്കാർ അധികൃതരും തമ്മിലുളള ചർച്ചയിൽ ഒടുവില്‍ ധാരണയായി. മെയ് പതിനെട്ടു മുതൽ ദേവാലയങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ വിശുദ്ധ കുർബാന അർപ്പിക്കുവാനുളള അനുവാദമാണ് ലഭിച്ചത്. വിശ്വാസികളുടെ സുരക്ഷയെപ്രതി ഏതാനും കർശന നിബന്ധനകൾ പാലിക്കാൻ സഭാധികൃതരും വിശ്വാസികളും തയ്യാറാകണമെന്നും സർക്കാർ പ്രത്യേകം ഓർമ്മിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഇറക്കിയിരിക്കുന്ന നിബന്ധനകൾ ഇപ്രകാരമാണ്. #{black->none->b->സാമൂഹിക അകലം പാലിക്കുക: ‍}# ദൈവാലയത്തിൽ വിശുദ്ധ കുർബാനക്ക് എത്തുന്ന വിശ്വാസികൾ തങ്ങളുടെ മുൻപിലും വശങ്ങളിലും നിൽക്കുന്നവരിൽ നിന്നും കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. #{black->none->b->ദൈവാലയ വാതിലിലെ നിയന്ത്രണങ്ങൾ: ‍}# ഓരോ പളളിയുടെയും പ്രവേശനകവാടത്തിൽ, മാസ്കും ഗ്ലൗസും ധരിച്ച സന്നദ്ധപ്രവർത്തകർ ഉണ്ടായിരിക്കണം. ഓരോ പളളിയുടെയും സ്ഥലപരിമിതകൾ മനസ്സിലാക്കി, സാമൂഹികഅകലം ഉറപ്പുവരുത്തുന്ന രീതിയിൽ വിശ്വാസികളുടെ എണ്ണമെടുത്തു പ്രവേശനം അനുവദിക്കുക എന്നതാണ് അവരുടെ ദൗത്യം. രണ്ടു വാതിലുകൾ: പളളിയിൽ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും രണ്ടു വ്യത്യസ്ത വാതിലുകളിലൂടെയായിരിക്കണം. കൂടാതെ, ഈ സമയത്ത് വിശ്വാസികൾ പരസ്പരം ഒന്നരമീറ്റർ അകലം കർശനമായി പാലിക്കണം. #{black->none->b->മാസ്ക് നിർബന്ധം: ‍}# പളളിയിൽ പ്രവേശിക്കുന്നവർ മാസ്ക് നിർബന്ധമായി ധരിക്കണം. #{black->none->b->പനിയുളളവർക്കുളള നിയന്ത്രണം: }# പനിയുടെ രോഗലക്ഷണമുളളവരും, 37.5 ൽ കൂടുതൽ ശാരീരിക ഉഷ്മാവുളളവരും, മുൻദിവസങ്ങളിൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും ദൈവാലയത്തിൽ എത്താൻ പാടില്ല എന്ന് വൈദികർ വിശ്വാസികളെ പ്രത്യേകം അറിയിക്കണം. #{black->none->b->അംഗപരിമിതർക്കുളള പ്രത്യേക സീറ്റുകൾ: ‍}# അംഗപരിമിതരായ വിശ്വാസികളുടെ പങ്കാളിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പളളിയിൽ അവർക്ക് പ്രത്യേക സീറ്റുകൾ ഒരുക്കണം. സാനിറ്റൈസർ ക്രമീകരിക്കുക: പളളിയിൽ സാനിറ്റൈസർ വിശ്വാസികളുടെ ഉപയോഗത്തിനായി ലഭ്യമാക്കണം. കൂടാതെ പളളിയും ശുദ്ധീകരിക്കണം. #{black->none->b->ലിറ്റർജിയിലുളള നിയന്ത്രണങ്ങൾ: ‍}# വി. കുർബാന മദ്ധ്യേ സമാധാനം ആശംസ കൈമാറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വി. കുർബാന വിശ്വാസികൾക്ക് നല്കുന്നതിന് മുൻപായി വൈദികൻ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യണം. നേർച്ചപണം ഇരിപ്പിടങ്ങളിൽ നേരിട്ട്ചെന്ന് ശേഖരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്തിക്കൊണ്ട് വിശുദ്ധ കുമ്പസാരം നടത്താവുന്നതാണ്. #{black->none->b-> വിവാഹം, മാമ്മോദീസാ, മൃതസംസ്കാരം: ‍}# ഇവിടെ പ്രതിപാദിച്ച എല്ലാ നിയമങ്ങളും പളളിയിൽ വച്ചു നടത്തപ്പെടുന്ന മാമ്മോദീസാകൾക്കും വിവാഹങ്ങൾക്കും മൃതസംസ്കാരശുശ്രൂഷകൾക്കും ബാധകമാണ്. കൂടാതെ, സാധിക്കുന്നതും തുറന്ന സ്ഥലത്ത് ഈ ശുശ്രൂഷകൾ നടത്തുവാൻ ശ്രദ്ധിക്കണം. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ, ഞായറാഴ്ചകളിലും കടമുളള തിരുനാൾ ദിനങ്ങളിലും തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രായമുളളവർക്കും ആരോഗ്യപ്രശ്നമുളളവർക്കും ഒഴിവുണ്ടെന്നുളള കാര്യം വിശ്വാസികളെ വൈദികർ അറിയിക്കണം. ഇറ്റലിയിൽ, മെയ് നാലുമുതൽ ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ അനുവദിച്ചതിനുശേഷം നടത്തിയ ചർച്ചകളിലാണ് പളളികൾ തുറക്കുവാനുളള തീരുമാനത്തിലേക്ക് ഇറ്റാലിയൻ സർക്കാർ എത്തിയത്. ഏകദേശം രണ്ടു മാസങ്ങളായി വി.കുർബാനയിൽ സംബന്ധിക്കാൻ സാധിക്കാത്ത അനേകായിരം വിശ്വാസികൾക്ക് ഈ തീരുമാനം സന്തോഷപ്രദമാണ്. കൂടാതെ, കോവിഡിന്റെ കരാളഹസ്തത്തിൽ അകപ്പെട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി, പളളിയിൽ നേരിട്ടുപോയി പ്രാർത്ഥനാശുശ്രൂഷകൾ നടത്തുവാൻ സാധിക്കുമെന്നതും അവർക്കു ആശ്വാസം നല്കുന്നു.
Image: /content_image/News/News-2020-05-07-15:46:38.jpg
Keywords: ഇറ്റലി, ഇറ്റാലി
Content: 13144
Category: 18
Sub Category:
Heading: പ്രവാസികൾക്കായി സി‌എം‌ഐ സന്യാസ സമൂഹം ഹോസ്റ്റൽ വിട്ടുനൽകി
Content: കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി സി‌എം‌ഐ സഭ അത്യാധുനിക കോളേജ് ഹോസ്റ്റൽ വിട്ടു നൽകി. സന്യാസസമൂഹത്തിന്റെ തിരുഹൃദയ പ്രോവിൻസിനു കീഴിലുള്ള കളമശ്ശേരിയിലെ രാജഗിരി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസ് ക്യാംപസിലെ അസംപ്ഷൻ മെൻസ് ഹോസ്റ്റലാണ് വിട്ടുനല്‍കിയിരിക്കുന്നത്. പ്രവാസികൾക്കായി എറണാകുളത്ത് പൂര്‍ണതോതില്‍ സജ്ജമായ കേരളത്തിലെ ആദ്യത്തെ കോവിഡ് ക്വാറെന്റൻ നിരീക്ഷണ കേന്ദ്രമാകുകയാണ് സിഎംഐ സഭയുടെ ഈ ഹോസ്റ്റല്‍. അത്യാധുനിക സൗകര്യങ്ങളുള്ള 70 സിംഗിൾ മുറികളാണ് നിലവിൽ വിട്ടു കൊടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മടങ്ങിയതിന് ശേഷം അവരുടെ വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഹോസ്റ്റല്‍ പൂര്‍ണ്ണതോതില്‍ സജ്ജമാക്കുവാന്‍ കഴിഞ്ഞ നാളുകളില്‍ പ്രയത്നിച്ചു വരികയായിരിന്നുവെന്ന് ഹോസ്റ്റൽ വാർഡൻ ഫാ. ഷിന്റോ സി‌എം‌ഐ പറഞ്ഞു. നിലവില്‍ 160 പേരെ ഇവിടെ അധിവസിപ്പിക്കുവാന്‍ കഴിയുമെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ ഒരാളെ ഒരു മുറിയില്‍ എന്ന രീതിയിലാണ് താമസിപ്പിക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-08-02:26:32.jpg
Keywords: പ്രവാസി
Content: 13145
Category: 18
Sub Category:
Heading: മദ്യശാലകള്‍ തുറക്കാന്‍ വഴികള്‍ അന്വേഷിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയം: ബിഷപ്പ് ജോഷ്വാ ഇഗ്‌നാത്തിയോസ്
Content: കായംകുളം: കോവിഡ് 19 മഹാമാരിയില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പോരാടുമ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ വഴികള്‍ അന്വേഷിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്നു മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. മദ്യലഭ്യത കുറഞ്ഞതോടെ കുടുംബത്തിലെ സമാധാനാന്തരീക്ഷം വളര്‍ന്നു. മദ്യപാനാസക്തി ഉള്ളവര്‍ക്കു മാനസിക ആരോഗ്യവും ശാരീരിക സൗഖ്യവും കൈവന്നു. കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു. അതിനാല്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്നും ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആവശ്യപ്പെട്ടു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-08-02:44:36.jpg
Keywords: കെ‌സി‌ബി‌സി, മദ്യ
Content: 13146
Category: 1
Sub Category:
Heading: മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരെ ദിവ്യബലിയില്‍ പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച രാവിലെ സാന്താ മാര്‍ത്ത ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് സ്ത്രീ പുരുഷന്മാരായ ആഗോള മാധ്യമ പ്രവര്‍ത്തകരെ സമര്‍പ്പിച്ച് പാപ്പ പ്രാര്‍ത്ഥിച്ചത്. എത്രയോ സ്ത്രീപുരുഷന്മാരാണ് ലോകത്ത് മാധ്യമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നതെന്നും ഈ കൊറോണക്കാലത്തെ മാധ്യമ പ്രവര്‍ത്തനം ഏറെ ശ്രമകരവും അപകടകരവുമാണെന്നും പാപ്പ പറഞ്ഞു. ലോകജനതയെ വിവരസാങ്കേതികതകൊണ്ട് നിറയ്ക്കുകയും, അവര്‍ക്കായി വാര്‍ത്തകള്‍ മെനഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ അവ സത്യസന്ധമായി കൈമാറുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ദിവ്യബലിക്ക് ആമുഖമായി ആഹ്വാനം ചെയ്തു. നിയോഗം #PrayTogether എന്ന ഹാഷ് ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. “മാധ്യമപ്രവര്‍ത്തകരായ സ്ത്രീപുരുഷന്മാര്‍ക്കു വേണ്ടി #ഒരുമിച്ച്പ്രാര്‍ത്ഥിക്കാം. മഹാമാരിയ്ക്കിടെ അവര്‍ അക്ഷീണം ഒത്തിരി അദ്ധ്വാനിക്കുന്നുണ്ട്. സത്യം ആശയ വിനിമയം ചെയ്യുവാനുള്ള ഉത്തരവാദിത്വത്തില്‍ ദൈവം അവരെ സഹായിക്കട്ടെ!”- ഇപ്രകാരമായിരിന്നു പാപ്പയുടെ ട്വീറ്റ്. ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ ഇതേ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-08-03:05:19.jpg
Keywords: മാധ്യമ
Content: 13147
Category: 14
Sub Category:
Heading: 'കിടപ്പു രോഗിയെ യേശു സുഖപ്പെടുത്തി': താമരശേരി രൂപതയിലെ കുട്ടി അവതാരകരുടെ വീഡിയോ വൈറല്‍
Content: താമരശ്ശേരി: വിശുദ്ധ ബൈബിളില്‍ യേശു ബെത്സെയ്ദ കുളക്കരയില്‍ രോഗിയെ സുഖപ്പെടുത്തിയ സംഭവം വാര്‍ത്തയാക്കി അവതരിപ്പിച്ച താമരശ്ശേരി രൂപതയിലെ കുട്ടി അവതാരകരുടെ വീഡിയോ വൈറല്‍. താമരശ്ശേരി രൂപതയുടെ മതബോധന കേന്ദ്രവും ചെറുപുഷ്പ മിഷൻ ലീഗും, മീഡിയ കമ്മീഷനും സംയുക്തമായി ലോക് ഡൗണിൽ കുട്ടികൾക്കായി നടത്തിയത് വാർത്താവതരണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അവതരണമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. പ്രഫഷണൽ വാർത്താ അവതാരകരെയും റിപ്പോർട്ടർമാരെയും വെല്ലുന്ന പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചിരിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Faugustine.thomas.967%2Fvideos%2F2940062366088141%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> വീഡിയോയില്‍ വാര്‍ത്ത അവതാരകനും റിപ്പോര്‍ട്ടറുമായ രണ്ട് കുട്ടികളാണ് പ്രത്യക്ഷപ്പെടുന്നത്. സംഭവങ്ങളെ ആധുനിക വാർത്താ അവതരണ ശൈലിയിൽ വ്യക്തമായാണ് അവതരിപ്പിക്കുന്നത് എന്നതും കുട്ടി അവതാരകന്റെ ചോദ്യങ്ങള്‍ക്കു കുട്ടി റിപ്പോര്‍ട്ടര്‍ വ്യക്തമായി മറുപടി നല്‍കുന്നതും വീഡിയോയെ മനോഹരമാക്കുന്നു. പല പേജുകളിലും ടൈംലൈനുകളിലുമായി നൂറുകണക്കിന് ആളുകളാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. കുട്ടികളുടെ അവതരണ മികവിനു അഭിനന്ദന പ്രവാഹം തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-08-04:23:23.jpg
Keywords: താമര, ഇഞ്ചനാനി
Content: 13148
Category: 10
Sub Category:
Heading: ലോക്ക് ഡൗണിലും ദിവ്യകാരുണ്യ പ്രദക്ഷിണവും ആശീര്‍വാദവും മുടക്കാതെ റോമിലെ മരിയൻ ബസലിക്ക
Content: റോം: കൊറോണ വൈറസ് പടരാതിരിക്കാൻ ഭരണകൂടം ഇറ്റലിയിലെ ദേവാലയങ്ങളെല്ലാം അടച്ചിടുവാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോഴും, റോമിലെ സെന്റ് മേരി മേജർ ബസലിക്ക അനുദിന ദിവ്യകാരുണ്യ പ്രദക്ഷിണവും, ആശീർവാദവും മുടക്കിയില്ല. 'സാലുസ് പോപ്പുലി റൊമാനി' എന്ന പ്രശസ്തമായ മരിയൻ ചിത്രം സ്ഥാപിച്ചിരിക്കുന്ന ബസലിക്കയുടെ ഉള്ളിലെ ചാപ്പലിൽ രാവിലെ 11 മണിക്ക് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷമാണ് എല്ലാദിവസവും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കുന്നത്. "ബസലിക്കയുടെ കർദ്ദിനാൾ ആർച്ച് പ്രീസ്റ്റും, വൈദികരും, സന്യസ്തരും ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവസാന്നിധ്യത്തിനു സാക്ഷ്യം നൽകുവാൻ ആഗ്രഹിക്കുന്നുവെന്ന്" ദിവ്യകാരുണ്യ ആശീർവാദം ചിത്രീകരിച്ചിരിക്കുന്ന ഒരു വീഡിയോയുടെ ആമുഖത്തിൽ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">A video of today’s Eucharistic procession in Santa Maria Maggiore. <a href="https://t.co/f3jnz75Nqg">pic.twitter.com/f3jnz75Nqg</a></p>&mdash; Courtney Mares (@catholicourtney) <a href="https://twitter.com/catholicourtney/status/1258413782726033408?ref_src=twsrc%5Etfw">May 7, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കോവിഡ് -19 നിയന്ത്രണങ്ങളുടെ രണ്ടാം ഘട്ടത്തിലൂടെയാണ് റോം നഗരം ഇപ്പോൾ കടന്നുപോകുന്നത്. മെയ് നാലാം തീയതി മുതൽ മാസ്ക് ധരിച്ചുകൊണ്ട് ആളുകൾക്ക് പുറത്തിറങ്ങാനുള്ള നിയന്ത്രിത ഇളവ് ലഭിച്ചിരിക്കുന്നതിനാൽ നിരവധി ആളുകൾക്ക് ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും, ആശീർവാദത്തിലും പങ്കെടുക്കാൻ സാധിക്കുന്നുണ്ട്. ദിവ്യകാരുണ്യ പ്രദക്ഷിണം വീക്ഷിക്കാൻ സാധിച്ചത് തനിക്ക് പ്രത്യാശ പകര്‍ന്നുവെന്നും തിരുവോസ്തി രൂപനായ ഈശോയേ കണ്ടപ്പോള്‍ താന്‍ കരഞ്ഞുവെന്നും മൗണ്ടൻ ബുട്ടോറക്ക് എന്ന ടൂർ ഗൈഡ് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. എഴുപതു ദിവസം നീണ്ട നിയന്ത്രണങ്ങൾക്ക് ഒടുവിൽ, മെയ് 18നു റോം രൂപതയിലും, ഇറ്റലിയിലുടനീളം പൊതുവായുള്ള വിശുദ്ധ കുർബാന അർപ്പണം പുനരാരംഭിക്കുവാന്‍ ഇന്നലെ തീരുമാനമായിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">A Eucharistic procession and blessing of the city of Rome is offered daily from the doorstep of the Basilica of St. Mary Major during the coronavirus pandemic. <a href="https://t.co/LSmHBloK8N">pic.twitter.com/LSmHBloK8N</a></p>&mdash; Courtney Mares (@catholicourtney) <a href="https://twitter.com/catholicourtney/status/1258412676377726978?ref_src=twsrc%5Etfw">May 7, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കൊറോണ വൈറസിൽ നിന്നും ഇറ്റലിയെയും, ലോകത്തേയും രക്ഷിക്കുന്നതിനായി ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് മാർപാപ്പ ഏതാനും ആഴ്ചകൾക്കു മുമ്പ് സെന്റ് മേരി മേജർ ബസലിക്കയിൽ നേരിട്ടു എത്തിയിരുന്നു. ഉർബി ഏത് ഓർബി ആശീർവാദം വത്തിക്കാനിൽ വച്ച് മാർപാപ്പ നൽകിയ സമയത്ത് 'സാലുസ് പോപ്പുലി റൊമാനി' ചിത്രവും മാർപാപ്പയുടെ സമീപത്തായി ഉണ്ടായിരുന്നു. 593ൽ പ്ലേഗിനെതിരെ ഗ്രിഗറി ഒന്നാമൻ മാർപാപ്പ റോമിന്റെ തെരുവുകളിലൂടെ പ്രസ്തുത മരിയൻ ചിത്രവുമായി പ്രദക്ഷിണം നടത്തിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് ജപമാല പ്രാർത്ഥന ബസിലിക്കയിൽ നടക്കുന്നുണ്ട്. ഇത് ഓൺലൈനിലൂടെ വിശ്വാസികൾക്ക് കാണുവാനുള്ള ക്രമീകരണവും അധികൃതർ ഒരുക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-08-06:05:35.jpg
Keywords: ദിവ്യകാരുണ്യ
Content: 13149
Category: 18
Sub Category:
Heading: കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ സന്യാസിനി വിദ്യാര്‍ത്ഥിനി മരിച്ചു
Content: തിരുവല്ല: കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസിനി വിദ്യാര്‍ത്ഥിനിയും ചുങ്കപ്പാറ തടത്തുമല പള്ളിക്കപ്പറന്പില്‍ ജോണ്‍ ഫിലിപ്പോസിന്റെ മകളുമായ ദിവ്യ പി. ജോണ്‍ (21) മരിച്ചു. മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് ഇന്നലെ രാവിലെ 11.30 ഓടെ ദിവ്യയെ പുറത്തെടുക്കുകയായിരുന്നു. സന്യാസിനി പരിശീലനത്തില്‍ ആറാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ രാവിലെ മഠത്തിലെ ചാപ്പലില്‍ നടന്ന ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. പ്രഭാത ഭക്ഷണവും കഴിച്ചു തുടര്‍ന്നു നടന്ന ക്ലാസിലുമെത്തിയിരുന്നതായി മഠം അധികൃതര്‍ പറഞ്ഞു. മഠത്തിനു പിന്നിലെ കിണറ്റില്‍ നിന്നു ശബ്ദം കേട്ടു മറ്റ് സന്യാസിനികള്‍ ഓടി എത്തി നോക്കിയപ്പോള്‍ ദിവ്യ ഇതിനുള്ളില്‍ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും സഹായത്തോടെ ഉടനെ തന്നെ പുറത്തെടുത്തു പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യയ്ക്കു മാനസികമായോ ശാരീരികമായോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു സന്യാസിനി മഠം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോര്‍ജിയ അറിയിച്ചു.സംസ്‌കാരം പിന്നീട്. പിതാവ് ജോണ്‍ ഫിലിപ്പോസ് ഹൈദരാബാദില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്. മാതാവ്: കൊച്ചുമോള്‍. സഹോദരങ്ങള്‍: ഡീന, ഡയാന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-05-08-08:24:55.jpg
Keywords: സിസ്റ്റ, കന്യാസ്ത്രീ
Content: 13150
Category: 11
Sub Category:
Heading: കാര്‍ളോക്കു പിന്നാലെ മാറ്റിയോ ഫരിനയും: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധനാകാൻ വീണ്ടുമൊരു കൗമാരക്കാരന്‍
Content: വത്തിക്കാന്‍ സിറ്റി: പതിനൊന്നു വർഷങ്ങൾക്ക് മുൻപ് 2009ല്‍ മസ്തിഷ്കാര്‍ബുദം മൂലം മരണപ്പെട്ട ഇറ്റാലിയന്‍ കൗമാരക്കാരന്‍ മാറ്റിയോ ഫരിന ഉള്‍പ്പെടെ 5 പേരെ ഫ്രാന്‍സിസ് പാപ്പ ധന്യരായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ മെയ് 5ന് വത്തിക്കാന്‍ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബെച്യുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പാപ്പ ഇറ്റാലിയന്‍ പുരോഹിതരായ ഫ്രാന്‍സെസ്കോ കരുസോ (1879-1951), കാമെലോ ഡെ പാല്‍മ (1876-1961), ഭാര്യ മരണപ്പെട്ടതിന് ശേഷം പൗരോഹിത്യം സ്വീകരിച്ച സ്പാനിഷ് വൈദികൻ ഫാ. ഫ്രാന്‍സിസ്കോ ബാരെചെഗൂരന്‍ മൊണ്ടാഗട്ട് (1881-1957) അദ്ദേഹത്തിന്റെ മകള്‍ മരിയ ഡെ ലാ കണ്‍സപ്സിയന്‍ ബാരെചെഗുരെന്‍ ഗാര്‍ഷ്യ എന്നിവരെയാണ് വീരോചിത പുണ്യപ്രവര്‍ത്തികളെ അംഗീകരിച്ച് ധന്യരായി പ്രഖ്യാപിച്ചിരിക്കുന്നത്. 1990-ല്‍ ഇറ്റലിയിലെ ബ്രിണ്ടീസിയില്‍ ജനിച്ച ഫരിന, വിശുദ്ധ ഫ്രാന്‍സിസിന്റേയും, വിശുദ്ധ പാദ്രെ പിയോയുടെയും മാതൃകയില്‍ അഗാധമായ ഭക്തിയിലാണ് ജീവിച്ചത്. ഡാന്‍സ്, സ്പോര്‍ട്ട്സ് എന്നീ മേഖലകളില്‍ തന്റേതായ മുദ്ര പതിപ്പിച്ച അവന്‍ ദൈവവചനവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ ഒൻപതാമത്തെ വയസ്സില്‍ നോമ്പുകാല പ്രവര്‍ത്തിയെന്ന നിലയില്‍ വിശുദ്ധ മത്തായിയുടെ സുവിശേഷം പൂര്‍ണ്ണമായും അവന്‍ വായിച്ച് തീര്‍ത്തു. ദിവസവും ജപമാല ചൊല്ലുന്നതും ഫരിനയുടെ പതിവായിരുന്നു. 2003-ലാണ് ഫരിനയിൽ തന്റെ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ആറു വര്‍ഷങ്ങളോളം ചികിത്സയ്ക്കും, നിരവധി ശാസ്ത്രക്രിയകള്‍ക്കും വിധേയനായ അവന്‍ പ്രാർത്ഥനയും ത്യാഗവും കൊണ്ട് തന്റെ രോഗ കാലയളവ് അനുഗ്രഹമാക്കി. പ്രധാനമായും തന്റെ ചികിത്സാകാലയളവില്‍ കന്യകാ മാതാവിന്റെ അമലോത്ഭവ ഹൃദയത്തോടുള്ള ഭക്തിയിലാണ് അവന്‍ ആഴപ്പെട്ടിരിന്നത്. 2009 ഏപ്രില്‍ 24-നു ഫരിന നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. സകല പാപങ്ങളില്‍ നിന്നും തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുവാന്‍ തക്കവിധമുള്ള അഗാധമായ ഒരു ആത്മീയ പ്രതിബദ്ധത അവന്റെ ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്നു എന്നാണ് ഫരിനക്കായി സമര്‍പ്പിക്കപ്പെട്ട വെബ്സൈറ്റില്‍ ഫരിനയുടെ വിശുദ്ധീകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫ്രാന്‍സെസ്കാ കോണ്‍സോളിനി കുറിച്ചിരിക്കുന്നത്. "നിങ്ങള്‍ക്കത് ചെയ്യുവാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍, ലോകം നിങ്ങളുടെ മേല്‍ പതിച്ചതായി തോന്നുമ്പോള്‍, തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവുമ്പോള്‍, പ്രവര്‍ത്തികള്‍ പരാജയമായി ഭവിക്കുമ്പോള്‍, ജോലിഭാരം നിങ്ങളുടെ ശക്തിയെ പരിമിതപ്പെടുത്തുമ്പോള്‍, നിങ്ങളുടെ ആത്മാവിനെ ശ്രദ്ധിക്കുക, പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുകയും അവന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരുവാന്‍ ശ്രമിക്കുകയും ചെയ്യുക". - ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ പുണ്യ പുഷ്പം കുറിച്ച വാക്കുകളാണ്. ആഴമായ ദിവ്യകാരുണ്യ ഭക്തിയില്‍ ജീവിച്ച് 2006ല്‍ പതിനഞ്ചാം വയസില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പ നേരത്തെ അനുവാദം നല്‍കിയിരിന്നു. ഇതിന് പിന്നാലെ ഫരിനയുടെ നാമകരണവും കൂടി ത്വരിതഗതിയിലായതോടെ വിശുദ്ധ പദവിയിലേക്ക് ചേക്കേറുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധരുടെ ശ്രേണി പുതിയ തലങ്ങളിലേക്ക് മാറിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-08-09:44:56.jpg
Keywords: കാര്‍ളോ, കൗമാര
Content: 13151
Category: 13
Sub Category:
Heading: മരണമടഞ്ഞവരെയും ആതുര ശുശ്രൂഷകരെയും സ്മരിച്ച് ദേശീയ പ്രാര്‍ത്ഥനാചരണവുമായി ട്രംപ് ഭരണകൂടം
Content: വാഷിംഗ്ടൺ ഡി.സി: കോവിഡ് 19 മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാചരണം നടന്നു. മെയ്‌ മാസത്തിലെ ആദ്യ വ്യാഴാഴ്ചയായ ഇന്നലെ വൈറ്റ് ഹൌസിലെ റോസ് ഗാര്‍ഡനില്‍ നടന്ന പ്രാര്‍ത്ഥനാദിനാചാരണത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, കാരെൻ പെൻസ്, പോള വൈറ്റ് എന്നീ പ്രമുഖര്‍ പങ്കെടുത്തു. അതികഠിനമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ട്രംപ് പറഞ്ഞു. അദൃശ്യ ശക്തിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ശാസ്ത്ര ഗവേഷകര്‍, നാനവിധത്തില്‍ സേവനം ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്ലുവിളി നേരിടുന്ന ഈ സമയങ്ങളിൽ, നമ്മുടെ ആളുകൾ എല്ലായ്പ്പോഴും വിശ്വാസത്തിലും പ്രാർത്ഥനയുടെ ശക്തിയിലും ദൈവത്തിന്റെ നിത്യ മഹത്വത്തിലും ശരണംവെയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആത്മീയ ഐക്യത്തോടെ ശക്തിയും ആശ്വാസവും, ധൈര്യവും പ്രത്യാശയും രോഗശാന്തിയും, ലഭിക്കുന്നതിന് സ്വർഗത്തിലുള്ള നമ്മുടെ കർത്താവിനോട് ആവശ്യപ്പെടുവാൻ എല്ലാ അമേരിക്കക്കാരോടും ആവശ്യപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു. കൊറോണ പശ്ചാത്തലത്തില്‍ നേരത്തെ മാര്‍ച്ച് 15 ഞായറാഴ്ച അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥന ദിനമായി ആചരിച്ചിരിന്നു. 12 ലക്ഷത്തോളം അമേരിക്കന്‍ ജനത്തെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 1,75,000 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-08-11:38:29.jpg
Keywords: ട്രംപ, യു‌എസ് പ്രസി