Contents

Displaying 12761-12770 of 25148 results.
Content: 13086
Category: 10
Sub Category:
Heading: കൊറോണക്കെതിരെ ആത്മീയ പ്രതിരോധം തീര്‍ത്ത് അമേരിക്കയും: പരിശുദ്ധ കന്യകാമാതാവിന് പുനര്‍സമര്‍പ്പിച്ചു
Content: വാഷിംഗ്ടണ്‍ ഡി‌സി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിനിടെ ആത്മീയ പ്രതിരോധം തീര്‍ക്കാന്‍ രാഷ്ട്രത്തെ പരിശുദ്ധ കന്യകാമാതാവിന് പുനര്‍സമര്‍പ്പണം നടത്തിക്കൊണ്ട് അമേരിക്കന്‍ മെത്രാന്മാര്‍. ഇന്നലെ (മെയ് 01) ലോസ് ആഞ്ചലസിലെ ‘ഔര്‍ ലേഡി ഓഫ് ദി ഏഞ്ചല്‍സ്’ കത്തീഡ്രല്‍ ദേവാലയത്തില്‍വെച്ച് നടന്ന 37 മിനിറ്റ് നീണ്ട ചടങ്ങില്‍വെച്ച് യു.എസ് മെത്രാന്‍ സമിതിയുടെ തലവനും ലോസ് ആഞ്ചലസ് അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസാണ് അമേരിക്കയെ പരിശുദ്ധ കന്യകാമാതാവിന് പുനര്‍സമര്‍പ്പിച്ചത്. രാഷ്ട്രത്തിന്റെ പ്രാരംഭം മുതല്‍ പരിശുദ്ധ കന്യകാമാതാവ് നമ്മോടൊപ്പമുണ്ടെന്ന് ദൈവമാതാവിനെ അമേരിക്കയുടെ മാധ്യസ്ഥ വിശുദ്ധയായി അവരോധിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഗ്വാഡലൂപ്പ മാതാവിന്റെ മൂടുപടത്തിന് കീഴിലാണ് ആദ്യത്തെ മിഷ്ണറിമാര്‍ അമേരിക്കയിലെത്തിയതെന്ന വസ്തുതയും മെത്രാപ്പോലീത്ത സ്മരിച്ചു. മരിയന്‍ സ്തുതിഗീതങ്ങളും, ദൈവസ്തുതിഗീതങ്ങളും, ജപമാല രഹസ്യങ്ങളും സമര്‍പ്പണത്തിന്റെ ഭാഗമായിരുന്നു. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നില്‍ക്കും എന്ന ലോസ് ആഞ്ചലസില്‍ നിന്നും വിശുദ്ധ പദവിയോടടുത്ത് കൊണ്ടിരിക്കുന്ന ദൈവദാസന്‍ ഫാ. പാട്രിക്ക് പീറ്റണിന്റെ വാക്കുകളും മെത്രാപ്പോലീത്ത പരാമര്‍ശിച്ചു. മെയ് മാസത്തില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ജപമാല ചൊല്ലണമെന്ന പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത സമര്‍പ്പണ ചടങ്ങിലെ തന്റെ ഹൃസ്വ സന്ദേശം അവസാനിപ്പിച്ചത്. വാഷിംഗ്‌ടണിലെ നാഷ്ണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലും ഇന്നലെ ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഡി ഗ്രിഗറിയുടെ നേതൃത്വത്തില്‍ സമാനമായ സമര്‍പ്പണ ചടങ്ങുകള്‍ നടന്നു. 1792-ലാണ് അമേരിക്കയെ ആദ്യമായി മാതാവിനായി സമര്‍പ്പിക്കുന്നത്. ഇതിന് ശേഷം നിരവധി പ്രാവശ്യം പുനര്‍സമര്‍പ്പണം നടത്തിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന് ശേഷം ആഗോള തലത്തില്‍ ഭാരതം അടക്കം അന്‍പതിലധികം രാഷ്ട്രങ്ങളാണ് ദൈവമാതാവിന് സമര്‍പ്പണം നടത്തിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-02-06:28:17.jpg
Keywords: അമേരിക്ക, മാതാവ
Content: 13087
Category: 1
Sub Category:
Heading: തിരുസഭയുടെ പരമോന്നത സ്ഥാനങ്ങളില്‍ നിയമന ഉത്തരവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: വൈദികർക്കു വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ബെന്യാമിനോ സ്റ്റെല്ലയ്ക്കും സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിളിനും കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലേക്ക് ഫ്രാൻസിസ് പാപ്പ സ്ഥാനക്കയറ്റം നൽകി. മെത്രാന്മാർക്ക് വേണ്ടിയുള്ള തിരുസംഘത്തിന്റെ സെക്രട്ടറി പദവി വഹിക്കുന്ന ആർച്ച് ബിഷപ്പ് ഇൽസൺ ഡി. ജീസസിനെ വൈസ് കാമർലെംഗോയായും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കർദ്ദിനാൾ കെവിൻ ഫാരലാണ് കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ കാമർലെംഗോ. മാർപാപ്പ കാലം ചെയ്യുകയോ, സ്ഥാനത്യാഗം നടത്തുകയോ ചെയ്താൽ, അടുത്ത മാർപാപ്പയുടെ തിരഞ്ഞെടുപ്പ് വരെ, വത്തിക്കാന്റെ ഭരണപരമായ കാര്യങ്ങൾ നോക്കി നടത്തുന്ന ചുമതല കാമർലെംഗോയ്ക്കാണ്. കർദ്ദിനാൾമാരുടെ ഇടയിൽ മൂന്ന് അധികാരശ്രേണികളാണുള്ളത്. കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയാണ് ഏറ്റവും ഉയർന്നത്. കർദ്ദിനാൾ - പ്രീസ്റ്റ്, കർദ്ദിനാൾ - ഡീക്കൻ എന്നിവയാണ് മറ്റു ശ്രേണികൾ. കർദ്ദിനാൾ ഡീൻ തെരഞ്ഞെടുക്കപ്പെടുന്നത് കർദ്ദിനാൾ-ബിഷപ്പ് ശ്രേണിയിലുളള മെത്രാന്മാരുടെ ഇടയിൽനിന്നാണ്. സാധാരണയായി ഒരേസമയത്ത് ആറു കർദ്ദിനാൾ-ബിഷപ്പുമാർ മാത്രമാണ് സഭയിൽ ഉണ്ടായിരുന്നത്. എന്നാൽ 2018ൽ ഫ്രാൻസിസ് മാർപാപ്പ പ്രസ്തുത പതിവ് തെറ്റിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയട്രോ പരോളിൻ ഉൾപ്പെടെ നാലു പേരെക്കൂടി കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലേക്ക് ഉയർത്തി. കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലുള്ളവരുടെ പ്രായാധിക്യം കണക്കിലെടുത്താണ് ഫ്രാൻസിസ് മാർപാപ്പ പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. പൗരസ്ത്യസഭകളുടെ പാത്രിയാർക്കീസ് പദവി വഹിക്കുന്നവർ, കർദ്ദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ, അവരും കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലായിരിക്കും ഉൾപ്പെടുകയെന്ന് വിശുദ്ധ പോൾ ആറാമൻ മാർപാപ്പ 1965-ൽ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം പൗരസ്ത്യസഭകളുടെ മൂന്നു തലവന്മാർ, ഇപ്പോൾ കർദ്ദിനാൾ- ബിഷപ്പ് ശ്രേണിയിലുണ്ട്. റോമിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പോർട്ടോ സാന്തോ റുഫീന രൂപതയായിരിക്കും, കർദ്ദിനാൾ ബെന്യാമിനോ സ്റ്റെല്ലയ്ക്ക് സ്ഥാനിക രൂപതയായി ലഭിക്കുക. സാൻ ഫെലിസ് ഡാ കാൻറ്റിലിസ് എ സെന്റിക്കോളി എന്ന റോമിൽ സ്ഥിതി ചെയ്യുന്ന സ്ഥാനിക ദേവാലയത്തിന്റെ ചുമതല തന്നെ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ തുടർന്നും വഹിക്കും. ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദ്ദിനാളാണ് ആര്‍ച്ച് ബിഷപ്പ് ടാഗിള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-02-08:39:14.jpg
Keywords: ഡീന്‍, വത്തിക്കാ
Content: 13088
Category: 14
Sub Category:
Heading: വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ത്ത് അഞ്ചാം ക്ലാസുകാരി ശ്രദ്ധയാകര്‍ഷിക്കുന്നു
Content: കണ്ണൂര്‍: കളിച്ച് നടക്കേണ്ട പ്രായത്തില്‍ വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ക്കുന്ന കൊച്ചുമിടുക്കി അഞ്ചാം ക്ലാസുകാരിയായ മാര്‍ട്ടിന ചാള്‍സ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു. മാര്‍ട്ടിന വയലിനില്‍ തീര്‍ക്കുന്ന സ്വരമാധുര്യം വാക്കുകള്‍ക്കതീതമാണ്. അത്രയേറെ മാധുര്യമുള്ളതാണ് ഈ മിടുക്കിയുടെ വയലിന്‍ വായന. ക്രിസ്തീയ ഗാനങ്ങളില്‍ ഈ കൊച്ചുമിടുക്കി വയലിനില്‍ തീര്‍ത്ത വിസ്മയം ആരെയും അമ്പരിപ്പിച്ച് കളയും. എടത്തൊട്ടി നവജ്യോതി സീനിയര്‍ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മാര്‍ട്ടിന ഇരിട്ടി പേരാവൂര്‍ മണത്തണ മടപ്പുരച്ചാലിലെ കല്ലംപ്ലാക്കല്‍ ചാള്‍സ് ഷൈനി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ മൂന്നര വര്‍ഷമായി വയലിന്‍ അഭ്യസിക്കുന്ന മാര്‍ട്ടിന നിരവധി വേദികളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വയ്ച്ചിട്ടുണ്ട്. ലണ്ടന്‍ ട്രിനിറ്റി കോളേജിന്റെ എട്ട് ഗ്രേഡുള്ള കോഴ്‌സില്‍ ഏഴ് ഗ്രേഡുകളും മികച്ച മാര്‍ക്കോടെ സ്വന്തമാക്കിയാണ് ഈ കൊച്ചു മിടുക്കി മുന്നേറുന്നത്. എട്ട് ഗ്രേഡിന് ശേഷം മൂന്ന് ഡിപ്ലോമ കൂടി പൂര്‍ത്തിയാക്കിയാല്‍ വയലിനില്‍ ഡോക്ടേറ്റ് പദവിയും മാര്‍ട്ടിനയ്ക്കു ലഭിക്കും. പത്താം വയസില്‍ വയലിന്‍ വായിച്ച് അംഗീകാരം നേടിയ കലാകാരികൂടിയാണ് മാര്‍്ട്ടിന എന്നതും എടുത്ത് പറയേണ്ടതാണ്. പിതാവ് ചാള്‍സ് തെളിച്ച വഴിയിലൂടെയുള്ള യാത്രയാണ് ഈ കൊച്ചുമിടുക്കിക്ക് സംഗീതതവഴിയില്‍ മുന്നേറാന്‍ പ്രചോദനമാകുന്നത്. ഇടവക ദേവാലയത്തിലെ ദിവ്യബലിക്ക് കീബോര്‍ഡ് വായിക്കുന്നയാളാണ് മാര്‍ട്ടിനയുടെ പിതാവ്. കണ്ണൂരിലെ രാഗം ഇന്‍സറ്റിറ്റിയൂട്ടില്‍ വയലിന്‍ പഠിക്കുന്ന ഈ മിടുക്കിക്ക് മുഴുവന്‍ പ്രോത്സാഹനവും നല്‍കുന്നത് മാതാവ് ഷൈനിയാണ്. പ്രശസ്ത ഗായിക സയനോര ഫിലിപ്പിന്റെ പിതാവ് ഫിലിപ്പ് ഫെര്‍ണാണ്ടസിന്റെ ശിക്ഷണത്തിലാണ് മാര്‍ട്ടിന വയലിന്‍ പരിശീലിക്കുന്നത്. സംഗീത ലോകത്ത് പുതിയ പടവുകള്‍ താണ്ടി പുതുതലമുറയിലെ സംഗീതത്തിന്റെ വാഗ്ദാനമായി ഈ കൊച്ചുമിടുക്കി മാറുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
Image: /content_image/India/India-2020-05-02-09:17:49.jpg
Keywords: വിസ്മയ
Content: 13089
Category: 18
Sub Category:
Heading: പ്രവാസി മലയാളികളുടെ പുനരധിവാസം: കര്‍മ്മ പദ്ധതിയുമായി ചങ്ങനാശ്ശേരി അതിരൂപത
Content: ചങ്ങനാശ്ശേരി: മെയ് ദിനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ യുഎഇയിലെ പ്രവാസി അപ്പസ്‌തോലേറ്റിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റ് സജീവ പ്രവര്‍ത്തകരുമായി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം വീഡിയോ കോണ്‍ഫറന്‍സ് നടത്തി. മെയ് 1 വെള്ളിയാഴ്ച നടന്ന മീറ്റിംഗില്‍ യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്‌തോലേറ്റിന്റെ ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടിക്കളം എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഹ്രസ്വമായ പ്രാര്‍ത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു. യു എ ഇ യില്‍ കോവിഡ്മൂലം മരണമടഞ്ഞ എല്ലാവര്‍ക്കും പ്രത്യേകിച്ച് ചങ്ങനാശേരി അതിരൂപതാ തൃക്കൊടിത്താനം ഇടവകാംഗം ഷാജി സ്‌കറിയയുടേയും, വേഴപ്ര ഇടവകാംഗം ജേക്കബ് തോമസിന്റെയും നിര്യാണത്തില്‍ അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഓരോ പ്രദേശങ്ങളിലെ പ്രത്യേക സാഹചര്യങ്ങളും അവസ്ഥകളും അംഗങ്ങള്‍ പിതാവിനെ അറിയിച്ചു. യു എ ഇ യിലെ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. 1. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അനേകര്‍ക്ക് ജോലി നഷ്ടപ്പെട്ടു. നിലവില്‍ ജോലിയുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചും, ശമ്പളം ലഭിക്കാതെയും പലരും ബുദ്ധിമുട്ടുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന പലരും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നു. നാട്ടിലേക്ക് മടങ്ങിവരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുന്നവരുടെ പുനരധിവാസത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യണം. 2. ലേബര്‍ക്യാമ്പുകളിലും ഷെയേര്‍ഡ് ഷെല്‍റ്ററുകളിലും താമസിച്ചുവന്നിരുന്ന പ്രവാസി മലയാളികള്‍ കോവിഡ് 19 ന്റെ സാപചര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുന്ന. ഈ പശ്ചാത്തലത്തില്‍ ഇവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുവാന്‍ അധികാരപ്പെട്ടവര്‍ ശ്രദ്ധിക്കണം. 3. കുട്ടികളുടെ ഫീസ്‌കൊടുക്കാന്‍ സാധിക്കാതെ അനേകം കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നു. ഈ കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു. 4. ശരിയായ ചികിത്സയും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികളായ ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ പരമാവധിസഹായം എത്തിച്ചുകൊടുക്കാന്‍ യു എ ഇ കമ്മിറ്റിയംഗങ്ങള്‍ എല്ലാവരും പരിശ്രമിക്കുന്നു. 5. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇവിടെയുള്ളവരെ പ്രവാസി അപ്പസ്‌തൊലേറ്റിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ കൊണ്‍സുലേറ്റിന്റെയും ഹെല്‍പ്പ് ഡസ്‌കിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും അംഗങ്ങള്‍ അറിയിച്ചു. അഭിവന്ദ്യ പിതാവിന്റെ മറുപടി 1. എല്ലാ പ്രവാസി സഹോദരങ്ങളും തന്റെ ഓര്‍മ്മയിലുണ്ടെന്നും ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ താന്‍ പ്രത്യേകമായി എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് അഭി. പിതാവ് അറിയിച്ചു. 2. ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്നവരുടെ പുനരധിവാസത്തിനു വേണ്ട വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പിതാവ് അറിയിച്ചു. 3. വിദേശത്തു നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം അതിരൂപത സര്‍ക്കാരുമായി ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇതിനായി അതിരൂപതയുടെ ആശുപത്രികളും ധ്യാനകേന്ദ്രങ്ങളും മറ്റും മാറ്റിവച്ചിട്ടുണ്ട്. 4. തൊഴില്‍ നഷ്ടപ്പെട്ടുമടങ്ങിയെത്തുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ പ്രവാസി അപ്പസ്‌തൊലേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക രംഗം, ടൂറിസം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ഇവരെ പുനരധിവസിപ്പിക്കുവാന്‍ പരമാവധി ശ്രമിക്കുന്നതാണെന്നും അഭി. പിതാവ് അറിയിച്ചു. 5. നാട്ടിലുള്ള രോഗികളെയും , പാവങ്ങളെയും സഹായിക്കാന്‍ ഇടവക വികാരിമാരുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ചങ്ങനാശ്ശേരി അതിരൂപത മാര്‍ച്ച്- ഏപ്രില്‍ മാസത്തില്‍ 1 കോടി രൂപയോളം ചെലവഴിച്ചു കഴിഞ്ഞു. തൂടര്‍ന്ന് ഫാ. റ്റെജി പൂതുവീട്ടിക്കളം, ഷെവ. സിബി വാനിയപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സ് സമാപിച്ചു.
Image: /content_image/India/India-2020-05-02-10:44:17.jpg
Keywords: പ്രവാസി
Content: 13090
Category: 10
Sub Category:
Heading: കൊറോണ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ ഭൂഗർഭ സഭ ഉദയം ചെയ്യുന്നതായി ബിഷപ്പ് ഷ്നീഡർ
Content: അസ്താന: കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ പേരിൽ വിവിധ സർക്കാരുകൾ സഭയുടെമേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് രഹസ്യസഭയ്ക്ക് പിറവിയെടുക്കാൻ വഴിയൊരുക്കുകയാണെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഖസാഖിസ്ഥാനിലെ അസ്താന അതിരൂപതയുടെ സഹായ മെത്രാനുമായ അത്താനേഷ്യസ് ഷ്നീഡർ. ഈ രഹസ്യ സഭയെ ആഗോള കത്തോലിക്കാ സഭ ശുദ്ധീകരിക്കാനുള്ള ഒരു ഉപകരണമായി ദൈവം മാറ്റുമെന്ന പ്രതീക്ഷയും, ലൈഫ് സൈറ്റ് ന്യൂസ് എന്ന മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ ബിഷപ്പ് ഷ്നീഡർ പങ്കുവെച്ചു. ഒരുപക്ഷേ ഭൂഗർഭ സഭകളുടെ നാളുകളിലൂടെയായിരിക്കാം നാം കടന്നു പോകുന്നതെന്നും, എന്നാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. "ഭൂഗർഭ സഭയായി മാറേണ്ടിവന്ന ധാരാളം അനുഭവങ്ങൾ കത്തോലിക്ക സഭയ്ക്കുണ്ട്. പ്രസ്തുത സന്ദർഭങ്ങളിലെല്ലാം സഭയുടെ നവീകരണത്തിനായി ധാരാളം ആത്മീയ ഫലങ്ങൾ ദൈവം തന്നിട്ടുണ്ട്. സഭയെ പീഡിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു മറയായി കൊറോണ വൈറസിനെ ഭരണകൂടങ്ങള്‍ മാറ്റുന്നുണ്ട്. യൂറോപ്പില്‍ നിലനിൽക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയായിരിന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സഭയോടുള്ള വിവേചനമാണ് ഇംഗ്ലണ്ടില്‍ നിലനിൽക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കാണാൻ സാധിക്കുന്നത്. ആളുകൾ ഭക്ഷണ സാധനങ്ങൾ മേടിക്കുന്ന കടകൾക്ക് നൽകുന്ന അവകാശമെങ്കിലും ദേവാലയങ്ങൾക്ക് നൽകണമെന്ന് മെത്രാൻ സമിതികളും മെത്രാന്മാരും വത്തിക്കാനും സർക്കാരുകളോട് ആവശ്യപ്പെടണം. കടകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും ദേവാലയങ്ങൾക്ക് നൽകാൻ തയാറായില്ലെങ്കിൽ അത് വിവേചനം തന്നെയാണ്. കത്തോലിക്ക സഭയുടെ പഠനങ്ങളിൽ പാഷണ്ഡത കൊണ്ടുവരാനും, ആരാധനാ ക്രമത്തെ വികലമാക്കാനും ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ, ഭരണകൂടങ്ങള്‍ നടത്തുന്ന സഭാ പീഡനത്തിലൂടെ, സഭയെ നവീകരിക്കാനുള്ള ദൈവിക ഇടപെടലായിരിക്കും ഈ സമയങ്ങളിൽ നടക്കുന്നതെന്നും ബിഷപ്പ് ഷ്നീഡർ പറഞ്ഞു. സഭയെ പുനരുജ്ജീവിപ്പിക്കാനുള്ള ദൈവിക ഇടപെടൽ തന്നെയായിരിക്കും, ഭൂഗർഭ സഭയുടെ നാളുകള്‍. ഭൂഗർഭ സഭയുടെയും, സഭാ പീഡനത്തിന്റെയും നാളുകൾ ദൈവമായിരിക്കും തീരുമാനിക്കുകയെന്നും സർക്കാരുകൾ ആയിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-02-11:33:28.jpg
Keywords: ഷ്നീ
Content: 13091
Category: 11
Sub Category:
Heading: മെഴുകുതിരി പ്രാര്‍ത്ഥനയും അനുദിന ജപമാല അര്‍പ്പണവുമായി ന്യൂസിലാന്റിലെ മലയാളി യുവജനങ്ങള്‍
Content: ഹാമില്‍ട്ടൺ: കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് ലോകം മുഴുവനും വിടുതല്‍ യാചിച്ചുക്കൊണ്ട് ന്യൂസിലാന്റിലെ മലയാളി യുവജനങ്ങളുടെ നേതൃത്വത്തില്‍ മെഴുകുതിരി പ്രാർത്ഥനയും അനുദിന ജപമാല അര്‍പ്പണവും. സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ന്യൂസിലാന്‍റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രാർത്ഥനയ്ക്കു ബിഷപ്പ് ബോസ്കോ പുത്തൂർ, ഫാ. ജോർജ് അരീക്കൽ, ഫാ. ബിനു, ഫാ. മജേഷ്, ഫാ. ടോണി കട്ടക്കയം, ഫാ. തോമസ് എന്നിവർ നേതൃത്വം നൽകി. ന്യൂസിലാന്റിലെ വിവിധ ഇടവകയിൽ നിന്നും നിരവധി യുവജനങ്ങൾ പങ്കെടുത്ത പ്രാർത്ഥന യുവജനങ്ങൾക്ക് വേറിട്ട അനുഭവമായി. ജീവിത പ്രതിസന്ധിയിൽ ലോകത്തിന്റെ പ്രകാശമായ യേശുവിലേക്കു തിരിയുക എന്ന സന്ദേശം നൽകുകയായിരിയിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് യുവജനങ്ങള്‍ പറഞ്ഞു. സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് എല്ലാ രാജ്യങ്ങളെയും കാത്തു പരിപാലിക്കാനായി എല്ലാ ദിവസവും ഓൺലൈൻ ജപമാല പ്രാർത്ഥന സൂം ആപ്പ് വഴി നടക്കുന്നുണ്ട്. വിവിധ ഇടവകകളിൽ നിന്നും ധാരാളം യുവതി യുവാക്കൾ ഇതിൽ സംബന്ധിക്കുന്നുണ്ട്. ബിഷപ്പ് ബോസ്കോ പുത്തൂർ, ബിഷപ്പ് ജോസഫ് പാംപ്ലാനി, ഫാ. ജോർജ് അരീക്കൽ, ഫാ. ബിനു, ഫാ. തോമസ്, ഫാ. റോബിൻ, ഫാ. ഫിവിൻസ്‌, ഫാ. മാത്യു, ഫാ. രാജീവ്, ഫാ. തമ്പി, ഫാ. ടോണി, ഫാ. ജോസഫ്, ഫാ. തോമസ് തുടങ്ങിയ വൈദികർ ഈ ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുകയും വചനം പങ്കുവയ്ക്കുകയും ചെയ്‌തു. പ്രാർത്ഥനയിലൂടെ ന്യൂസിലാന്‍റിൽ പുതിയ ആത്മീയ ഉണർവിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. യുവജനങ്ങൾ യേശുവിലേക്കും പ്രാര്‍ത്ഥനയിലേക്കും കടന്നുവരുന്ന ഒരു പുത്തൻ അനുഭവമാണ് ശുശ്രൂഷകള്‍ നൽകുന്നതെന്ന് എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-02-12:47:24.jpg
Keywords: ജപമാല
Content: 13092
Category: 1
Sub Category:
Heading: കൊറോണ അമേരിക്കന്‍ ജനതയുടെ ദൈവ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു: സര്‍വ്വേ ഫലങ്ങള്‍ പുറത്ത്
Content: വാഷിംഗ്ടണ്‍ ഡി‌.സി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുമായി പോരാടുന്നതിനിടയില്‍ അമേരിക്കക്കാരുടെ ദൈവം വിശ്വാസം വര്‍ദ്ധിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലങ്ങള്‍ പുറത്ത്. അമേരിക്കന്‍ ജനതയിലെ നാലില്‍ ഒരു ഭാഗം കൊറോണ പകര്‍ച്ചവ്യാധി കാലത്ത് തങ്ങളുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചുവെന്ന് സമ്മതിച്ചതായാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍വ്വേഫലത്തില്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 27% കത്തോലിക്കരും തങ്ങളുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ സമ്മതിച്ചു. വിശ്വാസത്തില്‍ കുറവുണ്ടായെന്ന് പറഞ്ഞവര്‍ രണ്ട് ശതമാനം മാത്രമാണ്. 63% പേരുടെ ദൈവവിശ്വാസത്തില്‍ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്ന്‍ സര്‍വ്വേ ഫലം പറയുന്നു. തങ്ങള്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തതിനാല്‍ ഈ ചോദ്യത്തിന്റെ ആവശ്യമില്ലെന്ന് പ്രതികരിച്ചവര്‍ ഏഴു ശതമാനം മാത്രമാണ്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലാണ് ദൈവവിശ്വാസത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് (41%). തൊട്ടു പിന്നില്‍ ഹിസ്പാനിക്ക്സും (40%), അതിനു താഴെ വെളുത്ത വര്‍ഗ്ഗക്കാരുമാണ് (20%). പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കിടയിലാണ് ദൈവ വിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നതെന്നും സര്‍വ്വേയില്‍ നിന്നും വ്യക്തമായി. ഏപ്രില്‍ 28നു പുറത്തുവന്ന ഫോര്‍ദാം സര്‍വ്വകലാശാല നടത്തിയ സര്‍വ്വേ ഫലത്തിലും സമാനമായ ഫലങ്ങളാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ദേവാലയത്തില്‍ പോകുന്നവരില്‍ 68%വും തങ്ങളുടെ ദൈവ വിശ്വാസം കൊറോണക്കാലത്ത് സഹായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചുവെന്നാണ് സര്‍വ്വേഫലത്തില്‍ പറയുന്നത്. പ്യൂ റിസര്‍ച്ച് സെന്റര്‍ 10,000 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയപ്പോള്‍, 1003 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടെലിഫോണ്‍ സര്‍വ്വേയാണ് ഫോര്‍ദാം യൂണിവേഴ്സിറ്റി നടത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-02-13:59:39.jpg
Keywords: അമേരിക്ക
Content: 13093
Category: 10
Sub Category:
Heading: കൊറോണ അമേരിക്കന്‍ ജനതയുടെ ദൈവ വിശ്വാസം വര്‍ദ്ധിപ്പിച്ചു: സര്‍വ്വേ ഫലങ്ങള്‍ പുറത്ത്
Content: വാഷിംഗ്ടണ്‍ ഡി‌.സി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുമായി പോരാടുന്നതിനിടയില്‍ അമേരിക്കക്കാരുടെ ദൈവം വിശ്വാസം വര്‍ദ്ധിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലങ്ങള്‍ പുറത്ത്. അമേരിക്കന്‍ ജനതയിലെ നാലില്‍ ഒരു ഭാഗം കൊറോണ പകര്‍ച്ചവ്യാധി കാലത്ത് തങ്ങളുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചുവെന്ന് സമ്മതിച്ചതായാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍വ്വേഫലത്തില്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 27% കത്തോലിക്കരും തങ്ങളുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ സമ്മതിച്ചു. വിശ്വാസത്തില്‍ കുറവുണ്ടായെന്ന് പറഞ്ഞവര്‍ രണ്ട് ശതമാനം മാത്രമാണ്. 63% പേരുടെ ദൈവവിശ്വാസത്തില്‍ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്ന്‍ സര്‍വ്വേ ഫലം പറയുന്നു. തങ്ങള്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തതിനാല്‍ ഈ ചോദ്യത്തിന്റെ ആവശ്യമില്ലെന്ന് പ്രതികരിച്ചവര്‍ ഏഴു ശതമാനം മാത്രമാണ്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലാണ് ദൈവവിശ്വാസത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് (41%). തൊട്ടു പിന്നില്‍ ഹിസ്പാനിക്ക്സും (40%), അതിനു താഴെ വെളുത്ത വര്‍ഗ്ഗക്കാരുമാണ് (20%). പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കിടയിലാണ് ദൈവ വിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നതെന്നും സര്‍വ്വേയില്‍ നിന്നും വ്യക്തമായി. ഏപ്രില്‍ 28നു പുറത്തുവന്ന ഫോര്‍ദാം സര്‍വ്വകലാശാല നടത്തിയ സര്‍വ്വേ ഫലത്തിലും സമാനമായ ഫലങ്ങളാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ദേവാലയത്തില്‍ പോകുന്നവരില്‍ 68%വും തങ്ങളുടെ ദൈവ വിശ്വാസം കൊറോണക്കാലത്ത് സഹായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചുവെന്നാണ് സര്‍വ്വേഫലത്തില്‍ പറയുന്നത്. പ്യൂ റിസര്‍ച്ച് സെന്റര്‍ 10,000 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയപ്പോള്‍, 1003 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടെലിഫോണ്‍ സര്‍വ്വേയാണ് ഫോര്‍ദാം യൂണിവേഴ്സിറ്റി നടത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/C0Reqqx3ZpD5ujfjTvK3CG}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-02-14:25:07.jpg
Keywords: അമേരിക്ക
Content: 13094
Category: 1
Sub Category:
Heading: 'കൊറോണ അമേരിക്കന്‍ ജനതയുടെ ദൈവ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു': സര്‍വ്വേ ഫലങ്ങള്‍ പുറത്ത്
Content: വാഷിംഗ്ടണ്‍ ഡി‌.സി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുമായി പോരാടുന്നതിനിടയില്‍ അമേരിക്കക്കാരുടെ ദൈവം വിശ്വാസം വര്‍ദ്ധിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലങ്ങള്‍ പുറത്ത്. അമേരിക്കന്‍ ജനതയിലെ നാലില്‍ ഒരു ഭാഗം കൊറോണ പകര്‍ച്ചവ്യാധി കാലത്ത് തങ്ങളുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചുവെന്ന് സമ്മതിച്ചതായാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട സര്‍വ്വേഫലത്തില്‍ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 27% കത്തോലിക്കരും തങ്ങളുടെ ദൈവവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ സമ്മതിച്ചു. വിശ്വാസത്തില്‍ കുറവുണ്ടായെന്ന് പറഞ്ഞവര്‍ രണ്ട് ശതമാനം മാത്രമാണ്. 63% പേരുടെ ദൈവവിശ്വാസത്തില്‍ യാതൊരു വ്യത്യാസവും സംഭവിച്ചിട്ടില്ലെന്ന്‍ സര്‍വ്വേ ഫലം പറയുന്നു. തങ്ങള്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തതിനാല്‍ ഈ ചോദ്യത്തിന്റെ ആവശ്യമില്ലെന്ന് പ്രതികരിച്ചവര്‍ ഏഴു ശതമാനം മാത്രമാണ്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലാണ് ദൈവവിശ്വാസത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് (41%). തൊട്ടു പിന്നില്‍ ഹിസ്പാനിക്ക്സും (40%), അതിനു താഴെ വെളുത്ത വര്‍ഗ്ഗക്കാരുമാണ് (20%). പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കിടയിലാണ് ദൈവ വിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നതെന്നും സര്‍വ്വേയില്‍ നിന്നും വ്യക്തമായി. ഏപ്രില്‍ 28നു പുറത്തുവന്ന ഫോര്‍ദാം സര്‍വ്വകലാശാല നടത്തിയ സര്‍വ്വേ ഫലത്തിലും സമാനമായ ഫലങ്ങളാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി ദേവാലയത്തില്‍ പോകുന്നവരില്‍ 68%വും തങ്ങളുടെ ദൈവ വിശ്വാസം കൊറോണക്കാലത്ത് സഹായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചുവെന്നാണ് സര്‍വ്വേഫലത്തില്‍ പറയുന്നത്. പ്യൂ റിസര്‍ച്ച് സെന്റര്‍ 10,000 പേരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓണ്‍ലൈന്‍ സര്‍വ്വേ നടത്തിയപ്പോള്‍, 1003 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടെലിഫോണ്‍ സര്‍വ്വേയാണ് ഫോര്‍ദാം യൂണിവേഴ്സിറ്റി നടത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BIsBWw7PZ5K4RpPdqyeoDF}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-05-02-14:28:56.jpg
Keywords: അമേരിക്ക, കൊറോണ
Content: 13095
Category: 18
Sub Category:
Heading: ആനിക്കുഴിക്കാട്ടില്‍ പിതാവ് മലയോര ജനതയുടെ നൊമ്പരങ്ങള്‍ അറിഞ്ഞ അജപാലകന്‍: കർദ്ദിനാൾ ആലഞ്ചേരി
Content: കാക്കനാട്: മലയോരജനതയുടെ നൊമ്പരങ്ങള്‍ അറിഞ്ഞ് അവര്‍ക്കുവേണ്ടി തന്‍റെ മെത്രാനടുത്ത ശുശ്രൂഷനിര്‍വ്വഹിച്ച അജപാലകപ്രമുഖനാണ് കാലംചെയ്ത മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് എന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഇടുക്കി രൂപതയുടെ പ്രഥമമെത്രനെന്ന നിലയില്‍ പതിനഞ്ചുവര്‍ഷം ആ പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായിട്ടുള്ള വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. ആദ്ധ്യാത്മികതയിലൂന്നിനിന്നുകൊണ്ട് ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം പരിശ്രമിച്ചു. അതിനായി സഭയുടെയും സര്‍ക്കാരുകളുടെയും സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഇടുക്കി പ്രദേശത്തെ ജനങ്ങള്‍ കര്‍ഷകരാണ്. കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് അവര്‍ക്ക് തനതായപ്രശ്നങ്ങളുണ്ട്. ഭൂമിക്ക് പട്ടയം, വിളകള്‍ക്ക് വില, പ്രകൃതിക്ഷോഭംകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ഇവയെല്ലാം അവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരംകാണുവാനും അവിടത്തെ ജനതയുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടാനുംവേണ്ടി സമരങ്ങള്‍ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരെ അദ്ദേഹം നയിച്ച ജനകീയ സമരം ചരിത്രത്തിന്‍റെ ഭാഗമാണ്. കര്‍ഷക കുടുംബങ്ങളുടെ നിലനില്‍പ്പിനും പുരോഗതിക്കും ആവശ്യമായ കുടുംബഭദ്രത അദ്ദേഹം എപ്പോഴും ലക്ഷ്യംവച്ചിരുന്നു. ജീവന്‍റെ സംരക്ഷണം, മക്കള്‍ക്കു ജډം നല്‍കുന്നതില്‍ മാതാപിതാക്കള്‍ക്കുണ്ടായിരിക്കേണ്ട ഉത്തരവാദിത്വബോധം, കുടുംബസമാധാനം നശിപ്പിക്കുന്ന മദ്യപാനത്തിനെതിരെയുള്ള നിലപാട്, സംഘടിത മുന്നേറ്റങ്ങളുടെ ആവശ്യം ഇവയെല്ലാം പിതാവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ സവിശേഷമായ ഊന്നലുകളായിരുന്നു. വിചാരങ്ങളും വികാരങ്ങളും മറയില്ലാതെ പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ സംസാരശൈലി. സത്യം മറച്ചുവയ്ക്കുന്ന നയതന്ത്രജ്ഞത അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ആര്‍ജ്ജവത്വത്തോടുകൂടി ഉള്ളകാര്യങ്ങള്‍ തുറന്നുപറഞ്ഞ് ജനങ്ങളെ നന്മയിലേയ്ക്ക് നയിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. അതുപോലെതന്നെ, പൊതുസമൂഹത്തിന്‍റെയും നേതാക്കളുടെയും ഭരണസംവിധാനങ്ങളുടെയും അനാവസ്ഥനിറഞ്ഞ സമീപനങ്ങളെ ചോദ്യം ചെയ്യാനും പിതാവ് മടികാണിച്ചില്ല. ഇടുക്കി രൂപതാദ്ധ്യക്ഷന്‍റെ ഉത്തരവാദിത്വങ്ങള്‍ക്കുപുറമേ കെ. സി. ബി. സിയുടെ കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍, പിന്നോക്കകാര്‍ക്കായുള്ള കമ്മീഷന്‍ അംഗം, സീറോമലബാര്‍ മെത്രാന്‍ സിനഡിന്‍റെ ആലുവ പൊന്തിഫിക്കല്‍ സെമിനാരി കമ്മീഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം തനതായ സംഭവനകള്‍ നല്‍കിയിട്ടുണ്ട്. ഈവിധം ജനജീവിതത്തില്‍ നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞുവെന്നുവരികിലും അദ്ദേഹം ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2020-05-03-02:39:13.jpg
Keywords: ആലഞ്ചേ